shabd-logo

മമ്മത് -17

11 November 2023

0 കണ്ടു 0
തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവിലെ മയത് എന്നു പറ താൽ ആർക്കും ആളെ മനസ്സിലാകും.

മമ്മതിന്റെ ഇരുത്തവും നടത്തവും പ്രത്യേകരീതിയിലുള്ള വർത്തമാനം പറച്ചിലും ആ തെരുവു സ്വരൂപിച്ചുവന്ന കാലം മുതൽക്കുതന്നെ താനിവിടെ സ്ഥിരാവകാശക്കാരനാണ് എന്ന മട്ടിലാണ്. ഒരു വശത്തേക്കു കോടി, ചാടി ച്ചാടിക്കൊണ്ടാണു നടത്തം. കൊത്തിച്ചുകൊണ്ടാണു സംസാരം. കുറ താരു കുനുമുണ്ട്. കൊഴുത്തു തടിച്ചു തെല്ലൊന്നു കരുവാളിച്ച കുറിയ ദേഹം മിക്കപ്പോഴും പഴകിക്കീറിയ ഒരു കൂറ്റൻ ചാർജുണ്ടകൊണ്ട ലങ്കരിച്ചിരിക്കും. (ആ മുലയ്ക്കുള്ളിൽ, അരയിൽ ഒരു മുറിയൻ സാ മടക്കിക്കുത്തിയ മുണ്ടോ ഉണ്ടായിരിക്കുമെന്നും തോന്നുന്നു. ആ ഖദർ മുബ്ബയും ധരിച്ചുകൊണ്ട് അയാൾ ഏതെങ്കിലും പീടികക്കോലായിൽ കൊപ്പൽ ച്ചാക്കുപോലെ കുത്തിയിരിക്കുന്നുണ്ടാകും. അങ്ങനെയിരിക്കെ അയാൾ മെല്ലെ കുത്തിപ്പൊക്കി നിവരുന്നതു കാണാം. തെരുവിലൂടെ ഒന്നു നീങ്ങാനുള്ള പുറപ്പാടാണ്. പഴയ മോട്ടോർ എഞ്ചിൻ പോലെ, മമ്മതിന്റെ ദേഹത്തിലെ സിരാകൂടം സ്റ്റാർട്ട് ചെയ്തുകിട്ടാൻ കുറച്ചു സമയം പിടിക്കും. ഗിയറിലായി ക്കഴിഞ്ഞാൽ കിട്ടാവുന്നത് ഫുൾ സ്പീഡിൽ പൊയ്ക്കൊള്ളുകയും ചെയ്യും. പിന്നെ സ്പീഡ് കുറയ്ക്കാനും ബ്രേക്കിടാനുമായിരിക്കും വിഷമം. തമ്മിൽ പൊരുത്തപ്പെടാത്ത മുരടിച്ച കാലുകൾ അകത്തിവെച്ച്, ഒരു നടരാജന ത്തിനു തിടുക്കം കൂട്ടുന്നതുപോലെ നിരമിക്കുന്ന കൈകൾ വിറപ്പിച്ച്, കഴുത കുനിച്ച്, വായ ഒരു വശത്തേക്കു വലിച്ചുനീട്ടി, വലതുകണ്ണ് ഇറുക്കി കുമ്പയും കുലുക്കി മമ്മത് പ്രാഞ്ചി പ്രാഞ്ചിപ്പോകുന്നത് നേരമ്പോക്കുള്ളാരു കാഴ്ച യാണ്. നമ്മളുടെ വിളി അയാളുടെ ചെകിട്ടിലെത്താൻ ശബ്ദതരംഗങ്ങൾക്കു ഭൂമിയിൽനിന്നു ചൊവ്വാ ഗ്രഹത്തിലെത്താൻ വേണ്ടിവരുന്ന സമയം പിടിക്കു മെന്നാണു തോന്നുന്നത്. ശബ്ദം പിടിച്ചുകഴിഞ്ഞാൽ മമ്മത് മെല്ലെ നിറത്തി നിന്നു മുഖം തിരിച്ച്, താടിയെല്ലു തിരികല്ലുപോലെ ഒന്നു ചുഴറ്റി ഒരു പുഞ്ചിരി കുഴച്ചുരുട്ടിക്കൊണ്ടു ചോദിക്കും “മമ്മദിനെ വിളിച്ചോ

മമ്മതിന്നു കൂട്ടുകാരില്ല. ഒറ്റയാനാണ്. തെരുവുപിള്ളർ മുഴുവനും മമ്മ തിന്റെ ഉരുത്തിരിഞ്ഞ വൈരികളാണ്. മമ്മതിനെ പരിഹസിച്ചു പിന്നാലെ കൂടുന്നത് അവർക്കൊരു നേരമ്പോക്കാണ്. എന്നാൽ, അവർ മമ്മതിന്നു പിടി യെത്താത്ത ദൂരത്തേ നില്ക്കുകയുള്ളു. പിടികിട്ടിപ്പോയാൽ മമ്മത് കരടി യെപ്പോലെ ഞെരുക്കിക്കളയും. (തത്തക്കയ്യൻ ചന്തുവിനെ അങ്ങനെ മമ്മത് ഒരിക്കൽ പിഴിഞ്ഞുകളഞ്ഞിട്ടുണ്ട്. എണ്ണച്ചക്കിൽ കുടുങ്ങിയപോലെ തോന്നി യത്ര തത്തക്കെയന്ന്.) പിള്ളർ, “സഖാവു മമ്മത് സിന്ദാബാദ്," "കമ്മൂണി ഷ്ട് മമ്മത് സിന്ദാബാദ്' എന്നു വിളിച്ചുകൂവും. മമ്മതിനെ വിറളിപിടിപ്പി ക്കുന്ന വിളിയാണത്. കമ്മ്യൂണിസ്റ്റ് എന്നു കേട്ടാൽ മമ്മതിനു പേടിയാണ്.


ഈറ പിടിക്കുകയും ചെയ്യും. മമ്മതിന്ന് ആ പഴയ ഖദർ ജുബ്ബ ദാനം ചെയ്തു. ആ കോൺഗ്രസ്സുകാരൻ പേപ്പർ ഏജന്റ് മമ്മതിനെ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ വന്നാൽ മമ്മതിനെപ്പോലെ കൈകാലുകൾ സ്വാധീനം ല്ലാതെ തെരുവിൽ അലഞ്ഞുനടക്കുന്നവരെയെല്ലാം പിടിച്ചുകൊണ്ടുപോയി. തെണ്ടിപ്പട്ടികളെ കൊല്ലുന്നപോലെ വിഷപ്പുകയിലിട്ടു കൊന്നുകളയുമെന്ന് അവൻ പറയും: “മംമ്മദ് കാസ്സാ.” (മമ്മത്, 'കാങ്കസ്സ്' എന്നുച്ചരിക്കു മ്പോൾ അവന്റെ മുഖം മെട്രോ ഗോൾഡ് വിൻമെയർ ചലച്ചിത്രക്കമ്പനിയുടെ ചിഹ്നമായ സിംഹം വാ തുറന്നു ഗർജ്ജിക്കുംപോലെയിരിക്കും. തെരുവുപിള്ളർ മമ്മതിനെ മക്കാറാക്കാൻ കൂടിയാൽ ആദ്യം അവർ

കേൾക്കാത്ത ഭാവത്തിൽ തലയും ചെരിച്ചുപിടിച്ചു നടന്നുകളയും. “സഖാവ് മമ്മത് സിന്ദാബാദ്”, “കമ്മ്യൂണിഷ്ട് മമ്മ സിന്ദാബാദ്, “കള്ളുകുടിയൻ മമ്മത് സിന്ദാബാദ് പിള്ളർ അങ്ങനെ ഓരോ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടു പിന്നാലെ കൂടും. ഇടയ്ക്കു തൊണ്ടിപ്പറങ്ങോടന്റെ വക വായിൽ വിരലിട്ടുകൊണ്ടുള്ള വിസിലടിയും ഉണ്ടായിരിക്കും. മമ്മത് സഹികെട്ടു നടത്ത ത്തിനു ബ്രേക്കിടും. മമ്മതിന്റെ ഇടതുകാലും കഴുത്തും മെല്ലെ തിരിയാ നുള്ള പുറപ്പാടാണെന്നു കണ്ടാൽ പെരിക്കാലൻ അന്തു മുന്നറിവു കൊടുത്തു വിളിച്ചുപറയും: "പാഞ്ഞാളിനെടാ മമ്മത് ചുക്കാൻ തിരിക്കുന്നുണ്ട്. മമ്മ തിന്റെ ഏറ്റവും വലിയ അസ്വാധീനത ആ തിരിച്ചിലാണ്. റോഡ് റോളർ എഞ്ചിൻ തിരിക്കുന്നതിനേക്കാൾ വിഷമംപിടിച്ച ഒരു വേലയാണത്; മമ്മ തിന്റെ തിരിച്ചിൽ. അതിന്നു ചില തയ്യാറെടുപ്പുകളൊക്കെ ആവശ്യമാണ്. ചില സീൽക്കാരവും. സ്റ്റീം ഒഴിക്കലും ഞരക്കവും മൂളലുമൊക്കെയുണ്ടാകും. കൈകാലുകൾ മൂന്നാം ഗിയറിലാക്കി കഴുത്തിന്റെ സ്റ്റിയറിങ് തിരിച്ച് മമ്മത് ഒരുങ്ങിവരുമ്പോഴേക്കും പിള്ളർ തെരുവിന്റെ മറ്റേയറ്റത്ത് എത്തിയിട്ടു ണ്ടാകും. ആ പിള്ളർ പോയ വഴി നോക്കി മമ്മത് വിളിച്ചുപറയും: “നാ യിഞ്ച് മക്കളെ, പോയി തണ്ടാച്ചിലെ തീറ്റം ബെയിച്ചോളി, കക്കൂസിന്റെ പര്യായ ത്തിലാരംഭിച്ച അസഭ്യവർഷം കാമശാസ്ത്രത്തിന്റെ തെരുവുഭാഷ്യ ത്തിൽ ചെന്നവസാനിപ്പിക്കും. ചിലപ്പോൾ മമ്മത് കൈയിൽ കിട്ടിയ കല്ലു കൊണ്ട് ഏറും പാസ്സാക്കും. പക്ഷേ, മമ്മതിന്റെ ഏറ് ഉദ്ദേശിച്ച ദിക്കിന്നടു ങ്ങും എത്തുകയില്ല. പീടികകളുടെ കണ്ണാടിച്ചില്ലുകളോ വഴിപോക്ക രുടെ തലമണ്ടയോ തകർന്നെന്നും വരാം. അതുകൊണ്ട്, വിറളിയെടുത്ത മമ്മത് കുനിഞ്ഞു കടുക്കുന്നതു കാണുമ്പോൾ അടുത്ത പീടികക്കാര ഓടിയെത്തി മമ്മതിന്റെ കൈയിൽ ഒരു റൊട്ടിക്കഷണമോ ബിസ്കറ്റോ വെച്ചുകൊടുക്കും. തീൻ പണ്ടം കാണുമ്പോൾ മമ്മത് മറ്റെല്ലാം മറക്കും; ഒരു ചിരി ചിരിക്കും. അതൊരു വല്ലാത്ത ചിരിയാണ്. താടിയെല്ല് ഒരു വശത്തേക്കു കോട്ടി, മേൽച്ചുണ്ടു പൊക്കി തൊലിപൊളിച്ച് ചെമ്മീൻ പോലുള്ള നാണം മീൻ പോലുള്ള മൂന്നുനാലു പല്ലുകളും പ്രദർശിപ്പിച്ച്, കീഴ്ച്ചുണ്ടു കരണ്ടി പോലെയാക്കി, വലതുകണ്ണ് ഇറുക്കിപ്പിടിച്ച് 'ഹയ്യയ് ഹൈയി എന്ന് മമ്മത് ചിരിക്കുമ്പോൾ അവന്റെ മൂക്കുമുതൽ കാൽമുട്ടുവരെയു മാംസപേശികളെല്ലാം കാറ്റു തട്ടിയ ഗ്രാഫ് കമ്പികൾ പോലെ കുന്നി

കൊടുമ്പിരിക്കൊള്ളുന്നുണ്ടാകും. മമ്മതിന്നു പൊട്ടുന്ന ശബ്ദം കേട്ടാൽ സഹിക്കുകയില്ല. മഴക്കാലത്ത് ഇടിവെട്ടുമ്പോഴും വിഷുവിനും പെരുന്നാളിനും മറ്റും ആളുകൾ പടക്കം.

പൊട്ടിക്കുമ്പോഴും മമ്മതിനെ പുറത്തൊന്നും കാണുകയില്ല. എന്തെങ്കിലും ചുമരിന്റെ മൂക്കിൽ, കാൽമുട്ടുകൾക്കിടയിൽ തലയും തിരുകിവെച്ച് കുട്ടി സാ ടിനെപ്പോലെ കുത്തിയിരുന്നു കളയും. തെരുവിലേക്കു പുറംതിരിഞ്ഞാ ണിരിക്കുക. പിന്നിൽ നിന്ന് ആര് എന്തൊക്കെ അലമ്പലാക്കിയാലും മമ്മത് ആ യോഗാഭ്യാസമുറയിൽനിന്ന് ഇളകുകയില്ല. മമ്മതിന്റെ ഈ ദൗർബ്ബല്യം നല്ലപോലെ മനസ്സിലാക്കിയ തെരുവുപിർ ഒറ്റയായും സംഘമായും അ ഷിച്ച് അവന്റെ ഒളിസ്ഥലം കണ്ടുപിടിച്ചു പിറകിലൂടെ പതുങ്ങിച്ചെന്ന് എന്ന് ഉഗ്രമായി ഒച്ചയിട്ട് ഓടിപ്പൊയ്ക്കളയും.

മമ്മതിനെ ഒച്ചയിട്ടു വിറളിപിടിപ്പിക്കുന്നവരിൽ മുമ്പൻ സാൻഡോ കറുപ്പനാണ്. മമ്മതിന്റെ കാതിൽ അപ്രതീക്ഷിതമായി വെടിയൊച്ച കേൾപ്പി ക്കാൻ വേണ്ടി മാത്രം കറുപ്പൻ സ്വന്തമായി ഒരുപകരണം നിർമ്മിച്ചുവെച്ചി രുന്നു. ഒരു പഴയ പീഞ്ഞപ്പലകക്കഷണത്തിൽ ഉണ്ടാക്കിയ ആണിക്കുഴിയിൽ തീപ്പെട്ടിക്കോലുകളിൽനിന്നു ചുരണ്ടിയെടുത്ത മരുന്നു നിറച്ച്, ഒരിരുമ്പാ ണിയും ഒരു കനത്ത കരിങ്കൽക്കഷണവും കൈയിൽ കരുതി സാൻഡോ കറുപ്പൻ മെല്ലെ ഉഗ്രതപസ്സിലിരിക്കുന്ന മമ്മതിന്റെ പിറകിൽ ചെന്ന്, പലക മമ്മതിന്റെ പൃഷ്ഠത്തിനടുത്തു പ്രതിഷ്ഠിച്ച് പലകയിലെ മരുന്നുകുഴിയിൽ ഇരുമ്പാണി കുത്തിനിർത്തി കരിക്കഷണം കൊണ്ട് ഊക്കിൽ ഒരു മോട്ടം വെച്ചുകൊടുക്കും. ''ടി പൊട്ടിയപോലെ ഒരൊച്ച. തലച്ചോറിന്റെ ഞരമ്പുകൾക്കു തീപിടിച്ചപോലെ മമ്മൽ പിടഞ്ഞു പൊങ്ങിപ്പോകും. തന്റെ വെടിപ്പലകയും വാരിയെടുത്ത് സാൻഡോ കറുപ്പൻ വെടിയുണ്ടപോലെ പോയ വഴി കാണില്ല.

“മമ്മത് പറഞ്ഞതുതന്നെ' എന്നതു തെരുവിലെ മാന്യന്മാരായ പിടിക മുതലാളിമാർ ആരെയെങ്കിലും നേരെ അശ്ലീലഭാഷയിൽ ശകാരിക്കുന്നതിന്നു പകരം ഉപയോഗിച്ചുവരുന്ന ഒരു സൂത്രവാക്യമാണ്. ആ കോഡാക്കിന്റെ അർത്ഥം തെരുവിൽ സകലർക്കും അറിയാം. അതിന്റെ ഉിഭവകഥ ഇങ്ങനെ യാണ്.

മമ്മി തെരുവിലെ ചില പീടികക്കാർക്കു ചില്ലറജോലികൾ ചെയ്തു. കൊടുക്കാറുണ്ട്. തെരുവിന്റെ ഒരു വശത്ത് ബാലൻനായരുടെ സ്റ്റേഷനറി പീടിക, കണാരന്റെ സോഡാഷാപ്പ്, രാജുവിന്റെ വെം' ബാർബർ സൺ, സൈമന്റെ വാച്ചുറിപ്പയർ ഷാപ്പ്. അഹമ്മദ്കുട്ടിയുടെ ചെരിപ്പുകൾ, സ്റ്റീഫന്റെ ടെയിലർ ഷാപ്പ് ഇവയെല്ലാം ഒരേ വരിയിലാണു സ്ഥിതിചെയ്യു ന്നത്. രാവിലെ ഈ പീടികകൾ തുറക്കുന്നതിനു മുമ്പുതന്നെ പീടികകളുടെ കോലായും മുറ്റവും അടിച്ചുവാരി വൃത്തിയാക്കിവെക്കുന്ന ജോലി മാത് ഏറ്റെടുത്തിരിക്കയാണ്. രാവിലത്തെ ചായ പലഹാരവും ഒരു നേരത്ത ചോറും അവർ മമ്മതിനു വാങ്ങിക്കൊടുക്കും.

ഒരു ദിവസം അതിരാവിലെ മമ്മത് പതിവുപോലെ പീടികമുറ്റം അടിച്ചു തുടങ്ങി. ബാലൻ നായരുടെ സ്റ്റേഷനറിപ്പീടികയുടെ മുമ്പിൽ നിന്നു തുടങ്ങി യാൽ തെക്കേ അറ്റത്തെ സ്റ്റീഫന്റെ തുന്നൽക്കടയുടെ ഭാഗം കഴിഞ്ഞാൽ മാത്രമേ മമ്മത് നടുവു നിവർത്തുകയുള്ളു. മമ്മത് മുറ്റമടിക്കുന്നതു കണ്ടാൽ ഒരു ചിത്രകാരൻ കുനിഞ്ഞുനിന്നു ബ്രഷ് കൊണ്ടു കൃതിയിൽ എന്തോ കർട്ടൺ ചിത്രം വരയ്ക്കുകയാണെന്നു തോന്നിപ്പോകും. അവൻ അങ്ങനെ ചൂലു കൊണ്ട് നിലത്തു ചിക്കിച്ചിക്കി അട്ടടി നീങ്ങിയപ്പോഴാണ് ഇറച്ചിക്കണ്ടം.

മൊയ്തീൻ ഒരു മുറിബീഡിയും വലിച്ചു പുകവിട്ടുകൊണ്ട് ആ മുലയി ത്തിയത്. മൊയ്തീൻ രാവിലത്തെ 'ആപ്പും കടിയും കഴിഞ്ഞ, ചായപ്പീടി യിൽ കൊടുത്തതിന്റെ ബാക്കി മരണ കാതിൽ തിരുകി പ്രദർശിപ്പിച്ചുകൊണ് ഒരു ലക്ഷ്യവുമില്ലാതെ അങ്ങനെ വരികയായിരുന്നു. മുറ്റമടിക്കുന്ന മമ്മതിനെ ക്കണ്ട് അവൻ അവിടെ തങ്ങിനിന്നു. പിന്നിലൂടെ ചെന്ന് 'ാ' എന്ന് ഒച്ചയ പേടിപ്പെടുത്തിയാലോ എന്നാണ് മൊയ്തീന്ന് ആദ്യം തോന്നിയത്. പിന്നെ മൊയ്തീൻ പെട്ടെന്ന് മറ്റൊരു പുതിയ പരിപാടിക്കു പ്ലാനിട്ടു. അവൻ കുപ്പ തൊട്ടിയിൽനിന്നു കുറച്ചു വെളുത്ത കടലാസ് പെറുക്കിയെടുത്തു ചെ കഷണങ്ങളാക്കി നുറുക്കി മമ്മതിന്റെ പിന്നാലെ ചെന്ന് അടിച്ചുവാരിയ ത യിലെല്ലാം കുറച്ചുദൂരം നീളത്തിൽ വിതറിക്കൊടുത്തു. അടുത്ത ചായപ്പീടിക യിൽനിന്നു പൊങ്ങുന്ന കടലയ്ക്കറിയിൽ വറവുചേർക്കുന്ന മണം കൊതി യോടെ ആസ്വദിച്ച് തന്റെ പ്രാതലിനെപ്പറ്റിയുള്ള മധുരപ്രതീക്ഷകളോടെ ചൂലുകൊണ്ടു നിലം ചുരണ്ടി നിരങ്ങുന്ന മമ്മൽ പിന്നിൽ നടക്കുന്ന ആക ണത്തെക്കുറിച്ചൊന്നും അറിയുന്നില്ലായിരുന്നു. ടെയിലർ ഷാപ്പിന്റെ മുറ്റവും കഴിഞ്ഞു വേലതിർന്ന ആശ്വാസത്തോടെ മമ്മത് പ്രയാസപ്പെട്ട് ഒന്നു നിവർന്ന്, അതിനേക്കാൾ പ്രയാസത്തോടെ ഒന്നു തിരിഞ്ഞുനിന്ന്, ഒരു കണ്ണും ചിമ്മി പൂർത്തിയാക്കിയ തന്റെ പടത്തിലേക്ക് അവസാനവീക്ഷണം നടത്തുന്ന ആർട്ടിസ്റ്റിന്റെ അതേ ഭാവത്തോടുകൂടി ആ മുറ്റത്തേക്ക് ഒന്നു പരത്തി നോക്കി. അപ്പോൾ അതാ കിടക്കുന്നു, ചില വെള്ളച്ചവറുകൾ. മമ്മതിന്ന് ഓർമ്മ ശക്തിയുടെ കാര്യവും കുറച്ചു കമ്മിയാണ്. ആ സ്ഥലം അടിച്ചുവാരാൻ വിട്ടു പോയതാണെന്ന് മമ്മത് തീർച്ചയാക്കി. മെല്ലെ അങ്ങോട്ടു നീങ്ങി, ബാർബർ സലൂണിന്റെ മുമ്പിൽനിന്നു വടക്കോട്ട് അടിച്ചുതുടങ്ങി.

അടുത്ത പീടികച്ചുമരിന്റെ പിറകിൽ ഒളിച്ചുനിന്നിരുന്ന ഇറച്ചിക്കണ്ടം വീണ്ടും മമ്മതിന്റെ പിറകിൽ പ്രത്യക്ഷപ്പെട്ട് ചവറുവിതരണം തുടങ്ങി. സ്റ്റേഷനറിപ്പീടികയ്ക്ക് മുമ്പിലെ മുറ്റവും തീർത്ത് മമ്മത് നിവർന്നുനിന്ന്, തിരിഞ്ഞ് ആശ്വാസത്തോടെ ഒരു നെടുവീർപ്പിച്ച് അങ്ങോട്ടെല്ലാം ഒന്നു കണ്ണാടിച്ചു. അപ്പോൾ അത് കിടക്കുന്നു. തെല്ലു ദൂരെ കടലാസ്സുകഷണ ങ്ങൾ. സ്ഥലം അടിക്കാൻ വിട്ടുപോയതോ കാറ്റടിച്ചു കൊണ്ടുവന്നിട്ടതോ നല്ല നിശ്ചയമില്ല മമ്മതിന്ന്. തന്നെത്താൻ ശപിച്ചുകൊണ്ട് മമ്മത് വീണ്ടും അങ്ങോട്ടുനീങ്ങി പുല ചലിപ്പിച്ചു. ഇത്തവണ ടെയിലർ ഷാപ്പിന്റെ മുമ്പിൽ നിന്നു തന്നെയാണ് പണി തുടങ്ങിയത്. ഇനിയും അബദ്ധം പറ്റരുതല്ലോ.

ഇത്രയുമായപ്പോൾ മൊയ്തീൻ, മമ്മതിന്റെ വിഡ്ഢിത്തമോർത്തു പിറകിൽ നിന്നു പൊട്ടിച്ചിരിച്ചുപോയി മമ്മത് ശ്രദ്ധിച്ചു. പിന്നെ നിവർന്നു നിന്നു. ഒന്നു ചാടിക്കൊണ്ടാണ് അവൻ തിരിഞ്ഞത്. മുമ്പിൽ കണ്ടതു കൈയിൽ കടലാസുതുണ്ടുകളുമായി നിരിക്കുന്ന ഇറച്ചിക്കണ്ടം മൊയ്തീനെ യാണ്. വെടിയേറ്റ് കാണ്ടാമൃഗത്തെപ്പോലെ മമ്മത് അവന്റെ പിറകെ ഓടി. അപ്പോഴേക്കും മൊയ്തീൻ കുറുക്കനെപ്പോലെ കുതികുതിച്ചുകഴിഞ്ഞിരുന്നു. മമ്മത് തെരുവിന്റെ തെക്കേ അറ്റത്തെ പഴക്കച്ചവടക്കാരൻ കുമാര പീടികവരെ ഓടിനോക്കി. മൊയ്തീനെ കിട്ടിയില്ല.

കുമാരൻ കട തുറന്ന്, പുതിയ അൽഫോൺസോ മാമ്പഴങ്ങൾ ഓരോ ന്നായി എടുത്തു പൊടിതുടച്ച് മുളങ്കടലാസ്സിൽ പൊതിഞ്ഞുകൊണ്ടിരിക് യാണ് ഉമ്മതിനെ പീടികയ്ക്കു മുമ്പിൽ കണ്ടത്. അഞ്ചു മിനിറ്റു മുൻ അവിടെ നടന്ന നായാട്ടും ഓട്ടവും ഒന്നും കുമാരൻ കണ്ടിരുന്നില്ല. മൊയ്തീനെ ഒന്നു പിടിച്ചു ചതയ്ക്കാൻ കിട്ടാഞ്ഞതിലുള്ള ഈർഷ്യയുടെ കൊടുമുടിയിൽ കയറി നില്ക്കുകയായിരുന്നു മമ്മത്. അപ്പോഴാണ് പഴക്കാരൻ കുമാരന്റെ പഴയ ലോഗ്യത്തിലുള്ള കുശലപ്രശ്നം: “എന്താ മമ്മ

മമ്മത് കുമാരന്റെ മുഖത്തേക്കു നോക്കി പൈശാചികമായ ഒരിളി ഇളിച്ചു. പിന്നെ ഉറക്കെ ഒരിഴഞ്ഞ സ്വരത്തിൽ രണ്ടു വാക്കുകൾ മമ്മതിന്റെ വായിൽ നിന്നു പുറത്തുചാടി. അതു കേട്ടവർ തെരുവിൽ ആ വാക്കുകൾക്കു നല്ല പ്രചാരം നല്കുകയും ചെയ്തു.

മമ്മതിനെ വിട്ടാൽ പിള്ളർക്കു തെരുവിൽ നേരമ്പോക്കിന്നു വക നല്കുന്ന പുള്ളികൾ വേറെയുമുണ്ട്. പയ്യിറച്ചി, 'ചാക്കരിച്ചോറ്', 'മുത്തപ്പൻ', കോഴിക്കള്ളൻ' അങ്ങനെ പോകുന്നു അവരുടെ പേരുകൾ. ഇവരിൽ പലരും തെരുവിലെ സ്ഥിരം പുള്ളികളല്ല. എന്നാലും ഇവരിലാരെങ്കിലും ഒരാൾ ഇടയ്ക്കിടെ പിള്ള രുടെ മുമ്പിൽ വന്നു പെടാതിരിക്കയില്ല.

ഇവരിൽ ആദ്യത്തെ പുള്ളി ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടും കിറുക്കു പിടിച്ചുപോയ ഒരു ഗുജറാത്തി ബ്രാഹ്മണനാണ്. 'പയ്യിറച്ചി' എന്ന വിളി കേട്ടാൽ ഈ മഹരാജൻ തനിയെ നെഞ്ഞത്തടിച്ചു കരഞ്ഞ്, തെരുവു നീളെ മണ്ടിനടന്ന് ഗുജറാത്തിമലയാളത്തിൽ അസഭ്യവാക്കുകൾ പുലമ്പി കൊണ്ടിരിക്കും.

മുഖത്തു മുഴുവനും വസൂരിക്കല ബാധിച്ച, മെലിഞ്ഞു നീണ്ട് അക ത്തോട്ടു വളഞ്ഞ ഒരപ്രാണനായ കിഴവൻ പഠാണിയാണ് 'ചാക്കരിച്ചോറ്'. "ബീ-കാ-ചോർ' എന്ന ഹിന്ദുസ്ഥാനി വാക്ക് തത്തക്കെയൻ ചന്തു മലയാളീകരിച്ചു ചാക്കരിച്ചോറാക്കിയതാണ്. എന്നാലും പഠാണിക്ക് അതു കേട്ടാൽ മതി, കാര്യം മനസ്സിലാവും. തൊണ്ടിപ്പറങ്ങോടൻ ദൂരെനിന്നു വിളി തുടങ്ങും. "ചാക്കരിച്ചോർ അതു കേട്ടയുടൻ പഠാണി, പൊട്ടൻ കുടിച്ച പോത്തിനെപ്പോലെ മുക്രയിട്ടു പാഞ്ഞുവരും. കൈയിൽ പോത്തിൻ കൊമ്പ പോലത്തെ ഒരു വടിയും ഉണ്ടായിരിക്കും. മുൻകൂട്ടിത്തന്നെ രക്ഷാസ്ഥാനം കണ്ടുവെച്ച പറങ്ങോടൻ അവിടെ അപ്രത്യക്ഷനാകും. ഇറച്ചിക്കണ്ടം മൊയ്തീൻ ഒന്നാംകിട ഓട്ടക്കാരനാണ്. പഠാണി വളരെ അടുത്തെത്തിയാൽ മാത്രമേ അവൻ ഓട്ടം പിടിക്കയുന്നു. പരിക്കാലൻ അന്തു തെരുവിലെ തണ്ണീർപ്പിട്ടുവണ്ടി തള്ളുന്നവരുടെ കൂടെ ചേർന്ന്, ഇക്കൂട്ടത്തിലൊന്നും ഞാനില്ല എന്ന നാട്യത്തിൽ പറ്റാണിയുടെ മുമ്പിലൂടെത്തന്നെ രക്ഷപ്പെട്ടു കളയും. സാൻഡോ കറുപ്പനും ചാക്കരിച്ചോറും തമ്മിലായിരിക്കും ഒടുവി ലത്തെ സമരം.

രണ്ടുമൂന്നു കൊല്ലം മുനി ഈ പഠാണി താമസിച്ചുവന്നിരുന്ന പറമ്പിലെ ഒരു പുരയിൽ നിന്ന് ഒരാടു കളവുപോയി. ഈ തെണ്ടിപ്പട്ടാണിയാണ് ഇപ്പണി പറ്റിച്ചതെന്നു സംശയിച്ചു പോലീസുകാർ ഇയാളെ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോയി വിസ്തരിച്ചു പേരും തൊഴിലും മറ്റും ചോദിച്ചു. അപ്പോൾ ഇയാൾ താൻ സദാ ഒക്കത്തു തിരുകി കൊണ്ടുനടക്കാറുള്ള ഒരു ചെറിയ ബുക്ക് ഇൻസ്പെക്ടരുടെ മുമ്പിൽ നിവർത്തിവച്ചുകൊടുത്തു. അപ്പോഴാണ് അവർക്കു മനസ്സിലായത്. ഇയാളൊരു പെൻഷൻ പറ്റിയ പോലീസ് കോൺസ്റ്റ ബിളാണെന്ന്. അതൊരു പെൻഷൻ പാസ്റ്റ് പുസ്തകമായിരുന്നു. തന്നെ പിടിച്ചു കൊണ്ടുവന്ന ഹെഡ് കോൺസ്റ്റബിൾ ഉക്കുനായരുടെ നേർക്കു തിരിഞ്ഞ് ആ
പാണി ഇങ്ങനെ പറയുകയും ചെയ്തുവത്രെ. “എടോ, നിന്റെയുമൊ അവസാനത്തെ ഗതി ഇതുതന്നെയായിരിക്കും.

അങ്ങനെ പഠാണിക്കു പോലീസ് ചാർജിൽനിന്നു തിക്കാലം കിട്ടിയെങ്കിലും ആട്ടിക്കള്ളൻ എന്ന അപവാദത്തിൽനിന്ന് ഒരിക്കലും മോചനം ലഭിച്ചില്ല പ്രത്യേകിച്ചും തെരുവുപിള്ളരുടെ പന്തിയിൽനിന്ന്

“മുത്തപ്പൻ മുറിമുണ്ടുടുത്തു നടക്കുന്ന ഒരു കുറിയ ഉൾനാടൻ കാരണവരാണ്. പച്ചക്കറി വില്പനയാണ് തൊഴിൽ, വെണ്ടയ്ക്ക, വഴുതിനങ്ങ നാളികേരം തുടങ്ങിയ വില്പനവസ്തുക്കൾ നിറച്ച് ഒരു കൊട്ട തലയിലേറ്റി അയാൾ തെരുവിലൂടെ നടക്കുമ്പോൾ കേൾക്കാം. പിറകിൽ നിന്ന് അനു വിന്റെ വിളി: “മുത്തപ്പാ മുത്തപ്പാ മുത്തപ്പൻ തിരിഞ്ഞുനിന്നു വിളി ത്തുകൊണ്ട് ഒരേ ശ്വാസത്തിൽ വിളിച്ചുപറയും “നിന്റച്ചൻ മാപ്പ്--നിറച്ച
 മാപ്പിള നിന്റച്ഛൻ മാപ്പിള നിന്റച്ഛൻ 
മുത്തപ്പന്ന് ആ പേർ കിട്ടിയ കഥ തത്തക്കയൻ ചന്തുവിന്നറിയാം. അയാളുടെ പേർ രാമൻ എന്നാണ്. പത്തമ്പതു വയസ്സു പ്രായം കാണും. രാമന്നു ഭാര്യയും കുട്ടികളുമൊന്നും ഉണ്ടായിരുന്നില്ല. മൂന്നുനാലുകൊല്ലം മുനി അയാൾ ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചു. പെണ്ണിനെ കണ്ടു വെച്ചു കല്യാണനിശ്ചയവും നടന്നു. പെണ്ണ് ഒരു പതിനാറുകാരിയായിരുന്നു. കല്യാണനിശ്ചയം കഴിഞ്ഞതിനുശേഷമാണ് അവൾ ഭാവിഭർത്താവിനെ ഒരുനോക്കു കണ്ടത്. 'ഈ മുത്തപ്പനെ എനിക്കു വേണ്ട' എന്നു തീർത്തു പറഞ്ഞ് അവൾ വിവാഹത്തിന്നു സമ്മതിച്ചില്ല. ഇപ്പോൾ “മുത്തപ്പൻ' എന്ന

വിളി കേട്ടാൽ രാമന്ന് അക്കഥയെല്ലാം ഓർമ്മവരും കലികയറുകയും ചെയ്യും. പച്ചക്കറിക്കാരൻ രാമന്റെ പിന്നാലെ കൂടി മുത്തപ്പൻ വിളി മുഴക്കുന്നതിൽ സാൻഡോ കറുപ്പൻ മാത്രം കൂടാറില്ല. കറുപ്പൻ ആ കിഴവനെ കാണുമ്പോൾ കോളറ പിടിച്ചു ചത്തുപോയ തന്റെ സ്വന്തം മുത്തപ്പനെ ഓർത്തുപോക

"കോഴിക്കള്ളൻ' ഒരു പാതിരിയച്ചനാണ്. കറുത്ത ളോഹയും ധരിച്ച് എപ്പോഴും വെള്ളത്തിൽ വീണ കോഴിയെപ്പോലെ ചുറ്റിപ്പിടിച്ചു മിണ്ടാതെ നടക്കുന്ന ഒരു ചെറിയ മനുഷ്യൻ. കോഴിനെക്കള്ളാ' എന്ന വിളി കേട്ടാൽ അച്ഛൻ തിരിഞ്ഞുനിന്ന് ഇളിച്ചുകാട്ടി വളരെ താഴ്ന്ന സ്വരത്തിൽ എന്തൊ ഒക്കെയോ ജല്പിച്ചുകൊണ്ടിരിക്കും. കോഴിക്കള്ളൻ ഇപ്പോൾ അപൂർവ്വമായേ തെരുവിൽ വന്നുപെടാറുള്ളൂ. “നമ്മളെ കോയിനെക്കള്ളനെ കണ്ടില്ലല്ലോ എന്ന് നൊണ്ടി പറങ്ങോടൻ ഇടയ്ക്കിടെ വ്യസനത്തോടെ പറയാറുണ്ട്. ഈ പേർ വിളിച്ചടങ്ങുകളിലും പിച്ചർ ചില തത്ത്വങ്ങളെല്ലാം പാലിച്ചി രുന്നു. മമ്മതിനു മാത്രമേ സിന്ദാബാദ് വിളിയുള്ളൂ. മുത്തപ്പനെ കണ്ടാൽ

കുക്കിയാണ്. “മുത്തപ്പാകൂ.” “ചാരിച്ചോറ്' വിളിയെത്തുടർന്ന് '

എന്നൊരു അനുപല്ലവിയുമുണ്ട്. പാതിരിയച്ചനെ കോഴിക്കള്ളാ എന്നു

മാത്രം വിളിച്ചാൽ പോരെന്നു തത്തക്കയൻ ചന്തു ഒരിക്കൽ അഭിപ്രായ

പ്പെട്ടതനുസരിച്ച്, അയാളെക്കാണുമ്പോൾ പിള്ള ഇപ്പോൾ വിളിച്ചുപറയു

ന്നത്. 'കോഴിനെക്കള്ളാ ഹല്ലേലുയാ' എന്നാണ്.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക