shabd-logo

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023

0 കണ്ടു 0
ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്
വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടിയുടെ പുതുതായി കല്യാണം കഴിച്ചു കൊണ്ടുവന്ന ഭാര്യ ഒരു പയ്യിനെ കയറിട്ടു പിടിച്ചു വയൽ വരമ്പിലൂടെ വന്നതും, പയ്യ് പെട്ടെന്ന് ഒന്നു തിരിഞ്ഞു കുന്തിരിയെടുത്തപ്പോൾ ആ പുതു പെണ്ണ് ഒന്ന് വട്ടം ചുറ്റി വയലിലേക്കു മറഞ്ഞുവീണതും, താൻ വീണത് ആരെങ്കിലും കണ്ടുവോ എന്ന് പരിഭ്രമത്തോടെ നാലുപാടും നോക്കിക്കൊണ്ട് അവൾ തട്ടിപ്പിടഞ്ഞെണീറ്റു തലയും താഴ്ത്തി കൃതിയിൽ തിരിഞ്ഞുനട ന്നതും കുറുപ്പ് ഒരു സ്വപ്നംപോലെ കണ്ടു. പാടത്തിന്നപ്പുറത്ത് അകലെ, പറമ്പുകളിലെയും കുന്നിൻ ചെരുവുകളിലെയും തെങ്ങിൻതോപ്പുകളുടെ പച്ച വിതാനങ്ങൾ പല പതനങ്ങളിലായി കാണുന്നു. അവയ്ക്കപ്പുറം, ആകാശ നീലിമയും മലനിരകളുടെ മങ്ങിയ കോലങ്ങളും അലിഞ്ഞു ചേർന്ന ചക വാളമാണ്. രണ്ടു ലോകങ്ങളുടെ സമ്മേളനമാണ് ആ ചക്രവാളം. ഒന്ന് യാഥാർത്ഥ്യത്തിന്റേത്, മറ്റേത് സങ്കല്പത്തിന്റേത്. ആ ആകാശവും അതിന്റെ അഗാധശൂന്യതയ്ക്ക് ആവരണം ചാർത്തുന്ന നീലിമയും വെറും സങ്കല്പ് മാണ്. അങ്ങനെ പകുതി യാഥാർത്ഥ്യവും പകുതി സങ്കല്പവും ഒത്തുചേർന്ന ഒരു ചക്രവാളമാണ് മനുഷ്യജീവിതവും... തലയിൽ കറുത്ത കൊട്ടയുമായി വേട്ടുവത്തി കുട്ടിമാളു വയൽ വരമ്പിലൂടെ വരുന്നു. അവൾ താഴെ നോക്കി അവിടെ തങ്ങിനിന്നു. പിന്നെ വയൽ വരമ്പിൽ നിന്ന് എന്തോ ഒരു സാധനം കാൽവിരൽ കൊണ്ട് ഇറുക്കിയെടുത്തു പൊക്കി കൈയിലാക്കി പരിശോധിച്ചു കൊണ്ടു നടത്തം തുടരുന്നു (ആ വേട്ടുവത്തിക്ക് വീണുകിട്ടിയ സാധനം എന്താണാവോ?). അവളുടെ പിറകെ മൂന്നാളുകൾ ധ്യതിയോടെ നീങ്ങി വരുന്നു. കുട്ടിമാളു വയലിലേക്ക് ഇറങ്ങിനിന്ന് അവർക്കു വഴിമാറിക്കൊടുക്കുന്നു. ആ മൂന്നുപേർ വയൽവരമ്പിലൂടെ വന്നു കുറുപ്പിന്റെ വീട്ടിന്റെ പടിക്കു നേരെ തിരിഞ്ഞപ്പോൾ കുറുപ്പ്, മെല്ലെ തലപൊക്കി സൂക്ഷിച്ചുനോക്കി. അവ രിൽ, കറുത്ത കൈമുറിയൻ ബനിയനിട്ട് ഇറച്ചിക്കണ്ടം മൊയ്തീനെ കുറുപ്പു തിരിച്ചറിഞ്ഞു. മൊയ്തീൻ പടിക്കൽ നിന്നു കുറുപ്പിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു മടങ്ങിപ്പോയി. മറ്റേ രണ്ടുപേരും പടികയറിവന്നു.

പെട്ടെന്ന് കുറുപ്പ് ഒന്നമ്പരന്ന് എഴുന്നേറ്റിരുന്നു. മുമ്പിൽ വരുന്നു ഓമഞ്ചി അതേ, ഓമഞ്ചി ഒരു പുതിയ വേഷത്തിൽ. കറുത്ത കോട്ടിനു പകരം വെളുത്ത ജുബ്ബയാണ് ധരിച്ചിരിക്കുന്നത്. ചാക്കുസഞ്ചിക്കു പകരം മുതല ത്താൽ സഞ്ചി കൈയിൽ തൂക്കിപ്പിടിച്ചിട്ടുണ്ട്. ഒരു പുതിയ കുട തോക്കു പോലെ ചുമലിൽ ചെരിച്ചുവെച്ചിട്ടുമുണ്ട്. പൂങ്കാവനത്തിലേക്കു തിരിഞ്ഞു നോക്കിക്കൊണ്ടാണ് മൂപ്പർ മുറ്റത്തൂടെ വരുന്നത്. “മിസ്റ്റർ കുറുപ്പല്ലേ? നെറുകയ്ക്കു പിന്നിലെ കഷണ്ടിയൊന്നു ചൊറി ഞ്ഞുകൊണ്ട് അയാൾ ചോദിച്ചു.

കുറുപ്പിന്നു മറുപടി പറയാൻ ഒച്ച പൊങ്ങിയില്ല. ഓമഞ്ചിയുടെ സ്വരം തന്നെ, സംശയവും സംഭ്രമവും വിട്ടുമാറുന്നില്ല. കുറുപ്പ് അയാളെത്തന്നെ മിഴിച്ചുനോക്കിക്കൊണ്ട് പൂമ്പായ ചൂണ്ടിക്കാട്ടി ഇരിക്കാൻ ക്ഷണിച്ചു. അയാളും കൂട്ടുകാരനും പായിൽ ഇരുന്നു.

“ഞങ്ങൾ കുറച്ചു തെക്കുനിന്നാണ് വരുന്ന നിങ്ങളെ അന്വേഷിച്ചു തെരുവു മുഴുവൻ ചുറ്റിനടന്നു.. അയാളുടെ കൂട്ടുകാരൻ ഒരു സ്വരത്തിൽ പറഞ്ഞു. അപ്പോഴാണ് കുറുപ്പ് ആ രണ്ടാമത്തെ ആളെ സൂക്ഷിച്ചു നോക്കിയത്. വെളുത്തു മെലിഞ്ഞൊരു ചെറുപ്പക്കാരൻ. ഒരു നീല ഷർട്ടാണു ധരിച്ചിരിക്കുന്നത്. മിഴികളെ മറച്ചുകൊണ്ടു വലിയൊരു നീലക്കണ്ണടയുമുണ്ട്.

“ഇങ്ങേര് മിസ്റ്റർ ജോൺ. നീലഷർട്ടുകാരൻ ആദ്യത്തെയാളെ പരിചയ പ്പെടുത്തി: "ഇവിടെ കസ്റ്റംസ് ആപ്പീസ്സിൽ ഉദ്യോഗമായിരുന്ന ലാസർ സാറിന്റെ അനിയനാണ്.

മാമയിയുടെ അനുജൻ കുറുപ്പിന്റെ മുഖത്ത് ഒരു മങ്ങിയ പുഞ്ചിരി ഇഴഞ്ഞുപോയി. “മകൾ രാധ എവിടെ?" ജോൺ കോലായിലേക്കും അകത്തേക്കും കണ്ണ
യച്ചുകൊണ്ടു ചോദിച്ചു. തന്റെ കരളിൽ അടച്ചിട്ട ഒരറയുടെ വാതിൽ കോടാലികൊണ്ടു വെട്ടി പൊളിക്കുന്നതുപോലെ തോന്നി കുറുപ്പിന്ന്, ആ ചോദ്യം കേട്ടപ്പോൾ. കുറുപ്പ്
നഞ്ഞമർത്തിപ്പിടിച്ചുകൊണ്ട് ഒന്നു താങ്ങി, പിന്നെ മുഖം കുനിച്ചിരുന്നു. ജോൺ കുറുപ്പിന്റെ മുഖത്തെ ഭാവപ്പകർച്ച സൂക്ഷിച്ചു നോക്കുന്നുണ്ടായി


"എന്താ, സുഖമില്ലേ?” ജോൺ ചോദിച്ചു.

“ഊം ഊം." കുറുപ്പ് അധരം കടിച്ചുപിടിച്ച് രണ്ടു ഞരക്കം പുറപ്പെടു വിച്ച്, നീണ്ട താടിരോമങ്ങൾ ഒന്നു മാന്തി ദൂരെ നോക്കി ഇരുന്നു.

“ഞങ്ങൾ വന്ന കാര്യം പറയാം. ജോൺ കഷണ്ടി തലോടിക്കൊണ്ടു പറഞ്ഞു: “ചേട്ടൻ നാലഞ്ചു ദിവസം മുമ്പ് ഇവിടത്തെ ആശുപത്രിയിൽ വെച്ചു മരിച്ചവിവരം അറിഞ്ഞുകാണുമല്ലോ. ആശുപത്രിയിൽ കിടക്കുന്ന അവസര ത്തിൽ ചേട്ടൻ എനിക്കൊരെഴുത്തയച്ചിട്ടുണ്ടായിരുന്നു. ചേട്ടന്നു ദീനമാ ണെന്നോ ആശുപത്രിയിൽ കിടക്കുകയാണെന്നോ ഒന്നും ആ എഴുത്തിൽ
സൂചിപ്പിക്കുകപോലും ചെയ്തിരുന്നില്ല. ചേട്ടൻ ഒരു പ്രത്യേകകാരനായിരു ന്നുവെന്നറിയാമല്ലോ. എന്നാൽ, ആ എഴുത്തിൽ ഒരു കാര്യം പ്രത്യേകം എഴുതിയിരുന്നു.

ചേട്ടന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, ഇവിടത്തെ തെരുവിൽ പത്രവില്പന നടത്തി ജീവിതം കഴിക്കുന്ന കുറുപ്പിന്റെ മകൾ രാധ എന്ന കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആയിരം രൂപ കുറുപ്പിന്നു കൊടുക്കണമെന്ന്. ആ എഴുത്തു കിട്ടിയതിന്റെ നാലാംദിവസം ചേട്ടന്റെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള ഒരു കമ്പിയും കിട്ടി. ചേട്ടന്റെ അവസാനത്തെ ആഗ്രഹം-അല്ല. ആജ്ഞ നിറവേറ്റുന്നതിനാണ് ഞാൻ നിങ്ങളെത്തേടി വന്നിരിക്കുന്നത്. ആ വാർത്ത കുറുപ്പിന്റെ മുഖത്തു യാതൊരു ഭാവപ്പകർച്ചയും ഉളവാക്കി

യില്ല. കുറുപ്പ് ആ പൂങ്കാവനത്തിലേക്കു തുറിച്ചുനോക്കിക്കൊണ്ടിരുന്നു. അവിടെ ആ കാച്ചെടിയിൽ ഒരു മാങ്ങപ്പൂവ് വിടർന്നു വിലസുന്നു. “നിങ്ങൾതന്നെയല്ല പുതവില്പനക്കാരി കുറുപ്പ്? നിഷാകാരൻ സംശയവും അല്പം നീരസവും കലർന്ന സ്വരത്തിൽ ചോദിച്ചു.



“ജോൺ സാർ പറഞ്ഞതു കേട്ടില്ലേ?



“ആ കുട്ടി എവിടെ? അവളെ ഞങ്ങൾക്കൊന്നു കാണണം. ""

കുറുപ്പ് അവരെ കൈകാട്ടി വിളിച്ചുകൊണ്ടു മുറ്റത്തിറങ്ങി. അവർ ഒന്നും മനസ്സിലാവാതെ കുറുപ്പിന്റെ കൂടെ ഇറങ്ങി നടന്നു.

കുറുപ്പ് പൂങ്കാവനത്തിലേക്കു വീണ്ടുമൊന്നു നോക്കി. പൊളിഞ്ഞ മുൾ വേലിയുടെ വാതിൽ തട്ടിമാറ്റി തോട്ടത്തിൽ കടന്നു. കടിഞ്ഞൂൽപ്പൂവ് വിരി നില്ക്കുന്ന ആ പനിനീർച്ചെടി മുരടോടെ പൊരിച്ചു കൈയിൽ പിടിച്ചു പടിക്കലേക്കു നടന്നു. ജോണും കൂട്ടുകാരനും കുറുപ്പിനെ പിന്തുടർന്നു. നീലഷർട്ടുകാരൻ തെല്ലൊന്നു സംശയിച്ചുനിന്നു. ജോണിന്റെ ചെകിട്ടിൽ എന്തോ പറഞ്ഞു. ജോൺ പിറകിൽ നിന്നു കുറുപ്പിനോടു ചോദിച്ചു: "നിങ്ങൾ

ഞങ്ങളെ എങ്ങോട്ടാണു കൂട്ടിക്കൊണ്ടുപോകുന്നത് “നിങ്ങൾക്കു കുട്ടിയെ കാണണ്ടേ?” “കാണണം.”

“എന്നാൽ വരൂ, അടുത്തുതന്നെയാണ്.

കുറുപ്പ് വയലിലൂടെ നടന്നു മേടിന്റെ മുകളിലേക്കുള്ള അഗാധമായ ഇടവഴിയിലേക്കു തിരിഞ്ഞു. ജോണും കൂട്ടുകാരനും പിന്തുടർന്നു. മൂന്നു പേരും മേടിന്റെ മുകൾപ്പരപ്പിലെത്തി. അവിടെ പടുമരങ്ങൾ കാടുകെട്ടിക്കിട് ക്കുന്ന തിന്നരികെ പുല്ലും മണ്ണും ചെത്തി നിരത്തി വൃത്തിയാക്കിയ ഒരു ചെറിയ സ്ഥലത്ത് ഒറ്റപ്പെട്ടുകാണുന്ന ഒരു മൺകൂനയെ ചൂണ്ടിക്കാണിച്ചു കൊണ്ട് കുറുപ്പു പറഞ്ഞു.

“കുട്ടി ഈ മൺകൊട്ടാരത്തിനുള്ളിലാണ്. അതു പറഞ്ഞപ്പോൾ കുറുപ്പിന്റെ മുഖത്ത് ഒരു വികാരവും കണ്ടില്ല. ജോണും കൂട്ടുകാരനും അത്ഭുതവും സഹതാപവും വഴിഞ്ഞൊഴുകുന്ന മിഴി കളോടെ ആ മൺകൂനയിലേക്കും കുറുപ്പിന്റെ വികാരശൂന്യമായ മുഖ ത്തേക്കും പിന്നെ തങ്ങളിൽത്തമ്മിലും മാറിമാറി നോക്കി. കുറുപ്പ് അവിടെ കുനിഞ്ഞിരുന്നു കൈയിലെ കരിാസച്ചെടി ആ മൺകൊട്ടാരത്തിന്റെ ഒരറ്റത്തു കുഴിച്ചിട്ടു. “ലാസർ സാർ അവൾക്കു സമ്മാനിച്ച റോസച്ചെടിയാ ണിത്. ഇതിന്റെ ആദ്യത്തെ പൂവു വിരിഞ്ഞുകാണാൻ കഴിയുന്നതിന്നുമുമ്പ് രണ്ടു പേരും മണ്ണിന്നടിയിലായി. കുറുപ്പ് ആ മൺമുഴയിൽ പാറിവീണ കിടന്നിരുന്ന രണ്ടുമൂന്നു കരിയിലകൾ പെറുക്കി ദൂരെ എറിഞ്ഞ് ഒരു നെടു വീർപ്പയച്ചു.

അറിയാത്ത, പരിചയമില്ലാത്ത, കാണാത്ത, ആ പെൺകുട്ടി അന്ത്യ വിശ്രമം കൊള്ളുന്ന അനാർഭാടമായ ആ മൺതറയിലേക്കു നോക്കി നിരിക്കുന്ന ജോണിന്റേയും കൂട്ടുകാരന്റേയും മിഴികൾ കുറേശ്ശേ നനയുന്നു. ണ്ടായിരുന്നു.

“എന്നാണിതു സംഭവിച്ചത്?” ജോൺ പതിഞ്ഞ സ്വരത്തിൽ അല്പം ഇടർച്ചയോടെ ചോദിച്ചു.

“ഇന്നലെ വൈകുന്നേരം എന്റെ മകൾ ഇങ്ങോട്ടു പോന്നു. കുറുപ്പ് ആ മൺതറയിലേക്കു നോക്കി ഒന്നു മന്ദഹസിക്കാനുദ്യമിച്ചു. “ഇവിടെ എന്റെ മകൾക്കു സുഖമാണ്. പൂക്കളും പൂമ്പാറ്റകളുമാണ് ഇവിടെ അവളുടെ കൂട്ടുകാർ. പടുമരങ്ങൾ തണൽ വിരിച്ചു കൊടുക്കും. മരവള്ളി കളിൽ അവൾക്ക് ഊഞ്ഞാലാടിക്കളിക്കാം. കിളികൾ പാട്ടുപാടിക്കൊടുക്കും. ഇവിടെ അവൾക്കു പനിപിടിക്കുകയില്ല. ഡോക്ടറെ വരുത്തേണ്ട. മരുന്നു വേണ്ട. സ്കൂൾ ഫീസ് വേണ്ട... പുതിയ പുസ്തകങ്ങൾ വേണ്ട.... കുറുപ്പ് പൊട്ടിക്കരഞ്ഞുപോയി. കാൽമുട്ടുകൾ കെട്ടിപ്പിടിച്ചു മുലവും കുനിച്ചു കുറുപ്പ് തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.

മഞ്ഞക്കാരിറോവിനെ ആശ്ലേഷിച്ചുകൊണ്ട് ഒരിളം കാറ്റു കടന്നു പോയി. പച്ചിലപ്പഴുതുകളിലൂടെ ചിതറിവീണ് പോക്കുവെയിലിന്റെ പൊൻ നാളങ്ങൾ മരണത്തിന്റെ ആ മണിയറയ്ക്കു മുകളിൽ ഒരു ശരറാന്തൽ ജ്വലി പ്പിച്ചു.

മൂവരും കുറെനേരം മൗനംഭജിച്ചിരുന്നു.

കൂട്ടുകാരൻ ജോണിന്റെ ചെകിട്ടിൽ എന്തോ പറഞ്ഞു. ജോൺ തന്റെ മുതലാസ്സഞ്ചി തുറന്ന് ഒരു വലിയ ലക്കോട്ടു പുറത്തെടുത്തു കുറു പ്പിന്റെ അരികിലേക്കു നീങ്ങിനിന്ന്, ആ ലക്കോട്ടു നീട്ടി: “മിസ്റ്റർ കുറുപ്പ്,

ദയവായി ഇതു സ്വീകരിക്കണം. കുറുപ്പ് ആ കവറിലേക്കു തുറിച്ചുനോക്കി. “എന്താണിൽ!”

“ചേട്ടന്റെ കല്പന നിറവേറ്റാൻ പറ്റിയ അവസരവും സ്ഥലവും ഇതു തന്നെയാണ്. ഇതാ, ആയിരം രൂപാ. ഇത് ആ കുഞ്ഞിന്റെ കുഴിമാടത്തിന്നു മുമ്പിൽ വെച്ചുതന്നെ ഞാൻ ചേട്ടന്റെ പേരിൽ നിങ്ങൾക്കു തരുന്നു.

കുറുപ്പ് മിഴികൾ തുടച്ച് ജോണിന്റെ മുഖത്തേക്കും പിന്നെ ആ കവറി ലേക്കും നീരസത്തോടെ ഒന്നു നോക്കി: “എനിക്കു വേണ്ട." കുറുപ്പിന്റെ വായിൽ നിന്നു വീണ വാക്കുകൾ താൻ കേട്ടതു ശരിയാ

യിരിക്കയില്ല എന്നു തോന്നി ജോണിന്ന്. അയാൾ നോട്ടുകൾ അടക്കം ചെയ്ത കവർ കുറുപ്പിന്റെ കൈയിൽ വെച്ചുകൊടുക്കാൻ ഭാവിച്ചു. കുറുപ്പു കൈ പിൻവലിച്ചു തലയാട്ടിക്കൊണ്ട് ഉറപ്പിച്ചു പറഞ്ഞു: “എനിക്കു വേണ്ട

ജോണിന്റെ കൂട്ടുകാരന്റെ മുഖത്ത് ഒരു പുഞ്ചിരി പരന്നു. ജോൺ അത്ഭു തത്തോടെ കുറുപ്പിന്റെ മുഖത്തേക്കു നോക്കി: "ഈ പണം ഞാൻ നിങ്ങൾക്കു വേണ്ടി കൊണ്ടുവന്നതാണ്.

"എനിക്കുവേണ്ടിയല്ല. ആ കുട്ടിക്കുവേണ്ടിയാണ്. അവൾക്കിനി പണ ത്തിന്റെ ആവശ്യമില്ല. പണത്തിന്റെ ആവശ്യമില്ലാത്ത ഒരു ലോകത്തിലേക്ക്

അവൾ പോയ്ക്കഴിഞ്ഞു... നിങ്ങൾ കുറച്ചു വൈകിപ്പോയി.. “നിങ്ങളെന്താണിപ്പറയുന്നത്?” ജോണിന്റെ ചോദ്യം അല്പം ഈർഷ്യ

യോടുകൂടിയായിരുന്നു. “എനിക്ക് ഈ പണം ആവശ്യമില്ല.

"കാരണം?"

“കാരണം ഞാൻ പറഞ്ഞു. ആ പണം എനിക്കുള്ളതല്ല.

“പിന്നെ ഈ പണം ഞാൻ എന്തു ചെയ്യണം?

നീലഷർട്ടുകാരൻ മുമ്പോ വന്നുനിന്നു മെല്ലെ കുറുപ്പിനോടു ചോദിച്ചു. നിങ്ങൾ സ്വബുദ്ധിയോടുകൂടിത്തന്നെയാണോ സംസാരിക്കുന്നത്?”

“ കുറുപ്പു താടിരോമങ്ങൾ മാന്തിക്കൊണ്ട് നിലഷർട്ടുകാരനെ അവജ്ഞ യോടെ ഒന്നു നോക്കി. “ഞാൻ സ്വബുദ്ധിയോടുകൂടിത്തന്നെയാണു സംസാരി ക്കുന്നത്?

“ഇതു നല്ല തമാശ!” നീലഷർട്ടുകാരൻ വീണ്ടുമൊന്നു ചിരിച്ച് ഒരു സിഗരറ്റ് കത്തിച്ചു.

കുറച്ചുനേരത്തെ മൗനം.

“ഞാൻ ഈ പണം എന്തു ചെയ്യണം?” ജോൺ വീണ്ടും ചോദിച്ചു. “മടക്കിക്കൊണ്ടുപോയിക്കോളൂ. കുറുപ്പ് ഉപദേശിച്ചു.

“ഞാനതു ചെയ്യുകയില്ല. ചേട്ടനുവേണ്ടി നീക്കിവെച്ച പണമാണിത്. ചേട്ടന്റെ പണംതന്നെ. ചേട്ടന്റെ ആജ്ഞയനുസരിച്ചു ഞാൻ പ്രവർത്തിച്ചില്ലെ ങ്കിൽ എനിക്കൊരിക്കലും മനസ്സമാധാനമുണ്ടാവുകയില്ല നിങ്ങളിൽ

സ്വീകരിക്കണം. “മിസ്റ്റർ ജോൺ, ഞാനൊന്നു പറയട്ടെ. ഓമഞ്ചി-അല്ല-ലാസർ സാറിനെ എനിക്കു നന്നായിട്ടറിയാം സത്യസന്ധനും മഹാകണിശക്കാരനുമായിരുന്ന ലാസർ സാറിനെ. രാധയുടെ വിദ്യാഭ്യാസത്തിന്നാണ് അദ്ദേഹം ഈ തുക നിങ്ങളെ ഏല്പിച്ചിരിക്കുന്നത്. അല്ലാതെ അവളുടെ അച്ഛന്നു കൊണ്ടുപോയി

കളിക്കാനല്ല. “ഈ സംഖ്യ നിങ്ങളെ ഏല്പിക്കാനാണ് ചേട്ടൻ എന്നോടാവശ്യപ്പെട്ടിരു ന്നത്. എനിക്കത് നിർവ്വഹിക്കുകയേ വേണ്ടു

“ഞാനിതു സ്വീകരിക്കയില്ല. തെല്ലു ദൂരെയുള്ള ഇടിഞ്ഞു പൊളിഞ്ഞ ഭഗവതിക്കാവിലേക്കു ദൃഷ്ടിയയച്ചുകൊണ്ട് കുറുപ്പു പറഞ്ഞു.

ജോണും കൂട്ടുകാരനും തമ്മിൽ ചില സ്വകാര്യചർച്ചകൾ നടന്നു. കുറു പ്പിന്റെ തലയ്ക്ക് വെളിവില്ലെന്നായിരുന്നു കൂട്ടുകാരന്റെ വാദം. അതൊരു നേർച്ചപ്പണമാണെന്നും ആ പണം മടക്കിക്കൊണ്ടുപോകാൻ താൻ ഒരുക്കമി

ല്ലെന്നുമായിരുന്നു ജോണിന്റെ തീരുമാനം. “ലാസർ ചേട്ടൻ ഈ രംഗമൊന്നു കണ്ടിരുന്നുവെങ്കിൽ നീലഷർട്ടു കാരൻ ചിരിച്ചുകൊണ്ടു പറഞ്ഞുജോൺ വീണ്ടും കുറുപ്പിന്റെ അടുക്കൽ വന്നു. വളരെ വേദനയോടെ ഇങ്ങനെ പറഞ്ഞു: "മിസ്റ്റർ കുറുപ്പ് ശ്രദ്ധിച്ചു കേൾക്കണം. ചേട്ടന് തറവാ ട്ടിൽ ധാരാളം സ്വത്തുണ്ടായിരുന്നു. എന്നാൽ ചേട്ടൻ വീട്ടിൽനിന്നു യാതൊ രാദായവും പറ്റിയിരുന്നില്ല. എല്ലാം എന്നെ എലിപിച്ചുതന്നിരിക്കയായിരുന്നു. മറ്റു കാര്യങ്ങളിൽ വളരെ കണിശക്കാരനായിരുന്ന ചേട്ടൻ ഇക്കാര്യത്തിൽ ഇങ്ങനെയൊരു വിട്ടുവീഴ്ച ചെയ്തത് എന്റെ പേരിലുള്ള പ്രത്യേക വാത്സല്യം കൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നു. ചേട്ടൻ ഒരിക്കലും എന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യപ്പെടാതെതന്നെ ഞാൻ ചേട്ടന്നു ചിലപ്പോൾ പണം അയച്ചുകൊടുക്കാറുണ്ടായിരുന്നു. അതു ചേട്ടൻ സ്വീകരിക്കുകയും ചെയ്തിരുന്നു. ചേട്ടൻ ജീവിതത്തിൽ ആദ്യമായും അവസാനമായും പണ ത്തിന്റെ കാര്യത്തിൽ എന്നോടു ചെയ്യാൻ ആവശ്യപ്പെട്ടത് ഈ ആയിരം രൂപായുടെ സംഭാവനയാണ്. ചേട്ടൻ ഒസ്യത്തോ ദാനപത്രമോ ഒന്നും എഴുതി രജിസ്റ്റർ ചെയ്തു വെച്ചിട്ടില്ല. എന്നാൽ, ചേട്ടന്റെ ഒസ്യത്തിനേക്കാളും വില പ്പെട്ടതാണ് ചേട്ടന്റെ കത്ത്. അതിൽ നിർദ്ദേശിച്ച കാര്യം നിറവേറ്റിയാലല്ലാതെ എനിക്കു ജീവിതത്തിൽ മനസ്സമാധാനമുണ്ടാവുകയില്ല. എന്റെ മനസ്സാക്ഷി യുടെ വ്യഗ്രതകൾ നിങ്ങൾ മനസ്സിലാക്കി ഈ സംഖ്യ സ്വീകരിക്കണം.

“മിസ്റ്റർ ജോൺ, കുറുപ്പ് ആ ശവക്കുഴിയുടെ മുമ്പിൽ വിരൽകൊണ്ടു ചില രേഖകൾ വരച്ചുകൊണ്ട് വളരെ ശാന്തനായി മറുപടി പറഞ്ഞു. "എന്റെ മനസ്സാക്ഷിയുടെ വ്യഗ്രതകൾ നിങ്ങളും മനസ്സിലാക്കണം. ഈ പണം ആർ ക്കുവേണ്ടി നിക്ഷേപിക്കപ്പെട്ടുവോ ആ വ്യക്തി മണ്ണിന്നടിയിലായിക്കഴിഞ്ഞു. അതു ദാനം ചെയ്ത ആളും അങ്ങനെത്തന്നെ അവളുടെ അച്ഛൻ ഈ പണം വാങ്ങാൻ അർഹനല്ല. അവളുടെ അച്ഛന് ഇനി പണത്തിന്റെ ആവശ്യവുമില്ല. അവളുടെ അച്ഛൻ പണത്തിനുവേണ്ടി പലതും ചെയ്തിട്ടുണ്ട്. ഒരണ കിട്ടാൻ മുക്കാൽ കളവുകളും അരക്കളവുകളും വിളിച്ചുപറഞ്ഞ് അങ്ങാടിത്തെരുവു നീളെ ഓടിനടന്നിട്ടുണ്ട്. പകൽ മുഴുവനും പച്ചവെള്ളം മാത്രം കുടിച്ചു കഴിച്ചു കൂട്ടിയിട്ടുണ്ട്. അവളുടെ അച്ഛൻ കൈയിൽ പൈസയില്ലാതെ പാവപ്പെട്ട ഒരു കുരുടൻ പിച്ചക്കാരനെ പറഞ്ഞു പറ്റിക്കാൻ നോക്കിയിട്ടുണ്ട്. എല്ലാം അവൾ ക്കുവേണ്ടിയായിരുന്നു. അവൾക്കൊരു മുടിപ്പിന്നു വാങ്ങാൻ അവളുടെ സ്കൂൾഫീസ് തികയ്ക്കാൻ; അവൾക്കൊരു പാവാട തുന്നിക്കാൻ; അവളുടെ രോഗത്തിന്നു ചികിത്സിക്കാൻ പരക്കം പാച്ചിലിന്നും വിളിച്ചുപറയലിന്നും ഒരുദ്ദേശമുണ്ടായിരുന്നു. അതിന്നടിയിൽ ഒരാനന്ദമുണ്ടായിരുന്നു. ആ ത്യാഗ ങ്ങൾ എന്നെ ആവേശം കൊള്ളിച്ചിരുന്നു. എന്നാൽ, ഇന്നലെ പുലർച്ചയോടു കുടി എല്ലാം അവസാനിച്ചു. എന്റെ ഉത്സവം കഴിഞ്ഞു. ഇനി എനിക്കെന്തി തിന്നു പണം? അതും, ഞാനർഹിക്കാത്ത പണം--എന്റെ ഓമനമകളുടെ

ശവം വിറ്റ പണം?.... നീലഷർട്ടുകാരൻ ആ മിനയിലേക്ക് ഓർക്കാതെ വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റി അവിടെനിന്നു പെറുക്കിയെടുത്തു ദൂരെയിട്ടുകൊണ്ട് ത സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ തലതിരിഞ്ഞ ആദർശം മനസ്സിലാക്കാൻ ഞങ്ങൾക്കു കഴിയുന്നില്ല. നിങ്ങൾ ഒരു പണക്കാരനല്ല. നിങ്ങൾക്ക് ഒരായിരം രൂപ വെറുതെ കിട്ടുന്നു. അതു നിങ്ങൾ വലിച്ചെറിഞ്ഞു കളയുന്നു. ഇതിന്റെ പേര് ഭാ എന്നാണ്.


“സാർ, എനിക്കു ഭ്രാന്തില്ല. പക്ഷേ, ഈ പണം വാങ്ങിയാൽ എനിക്കു ഭ്രാന്തുപിടിക്കും.

“പിന്നെ ഈ പണം ഞാൻ എന്തു ചെയ്യണം?" ജോൺ ചോദിച്ചു- മൂന്നാമത്തെ തവണയാണ് ജോൺ അങ്ങനെ ചോദിക്കുന്നത്.

“അതു തീരുമാനിക്കേണ്ടത് ഞാനല്ല. കുറുപ്പ് എഴുന്നേറ്റുനിന്നു. "മടക്കി ക്കൊണ്ടുപോയ്ക്കോളൂ. അല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിന്നു കൊടുത്തോളൂ. അല്ലെങ്കിൽ ഈ മൺതറയിൽ കുഴിച്ചിട്ടോളു. എന്തു വേണ മെങ്കിലും ചെയ്തോളൂ. എനിക്കു വേണ്ട. കുറുപ്പ് ആ മൺകൂനയെ നോക്കി ഒരു നെടുവീർപ്പിച്ചു തിരിഞ്ഞു നടന്നു.

സന്ധ്യ ഇരുണ്ടുകൂടി. ഇരുട്ടിലൂടെയാണ് അവർ മൂന്നുപേരും ആ കുണ്ട നിടവഴി താണ്ടി പാടത്തേക്കിറങ്ങിയത്. കുറുപ്പിന്റെ വീട്ടിന്റെ പടിക്കു മുമ്പി ലെത്തിയപ്പോൾ ജോൺ കുറുപ്പിന്റെ ചുമലിൽ സ്നേഹപൂർവം കൈവെച്ചു കൊണ്ടു പറഞ്ഞു: “മിസ്റ്റർ കുറുപ്പ്, അവസാനമായി ഒരു പേക്ഷ, നിങ്ങൾ ഈ പണം മുഴുവനും സ്വീകരിക്കുന്നില്ലെങ്കിൽ ഇതിൽനിന്നു കുറച്ചെന്തെ

ങ്കിലും സ്വീകരിച്ചുകൂടേ? “അതിൽനിന്ന് ഒരു ചില്ലിക്കാശുപോലും ഞാൻ തൊടുകയില്ല. കുറുപ്പ് ഉറപ്പിച്ചുപറഞ്ഞു.

അവരിരുവരും പൊയ്ക്കഴിഞ്ഞപ്പോൾ, എന്തോ വലിയൊരു കെണി യിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞ ഒരാശ്വാസത്തോടെ കുറുപ്പ് കോലായിലെ പുൽപ്പായിൽ ചെന്നു വീണു.

ഒരു പുതിയ മനശ്ശാന്തി കുറുപ്പിന്നനുഭവപ്പെട്ടു. ദൂരെ ആകാശത്തിലേക്കു നോക്കിക്കിടന്നു. ആകാശത്തിന്റെ തെക്കുകിഴക്കേ കോണിൽനിന്നു ചില പൊട്ടലുകളും പ്രകാശവലയങ്ങളും കുറുപ്പിന്റെ ശ്രദ്ധയിൽ അലയടിച്ചു. ബാങ്കർ നാരായണസ്വാമിയുടെ മകളുടെ വിവാഹാഘോഷത്തിന്റെ വെടി ക്കെട്ടുകളാണെന്നു മനസ്സിലായി. വെടിക്കെട്ടുകളുടെ മിന്നൽ വെളിച്ചത്തിൽ ആ മേടിന്റെ മുകൾഭാഗം ഇടയ്ക്കിടെ തെളിഞ്ഞു കണ്ടുകൊണ്ടിരുന്നു. ആകാശക്കോണിലേക്ക് ഒരു വാണം ചിറിക്കുതിച്ചുപോയി.

ബാങ്കൾ നാരായണസ്വാമിയുടെ ജാമാതാവിന്നു കിട്ടിയ സ്ത്രീധനം ഒരു ലക്ഷം ഉറുപ്പികയാണ്. വിവാഹാഘോഷത്തോടനുബന്ധിച്ച് പാട്ടു കച്ചേരിക്കു മദിരാശിയിൽനിന്നു സുന്ദരാംബാളിനെയും പാർട്ടിയെയുമാണ് വരുത്തിയിരിക്കുന്നത്. ആ ഒരിനത്തിനുമാത്രം ചെലവ് മൂവായിരം. വെടി കെട്ടു കഴിഞ്ഞ ഉടനെ പാട്ടുകച്ചേരി തുടങ്ങും. ആകാശത്തിൽ സ്വർണ്ണ നാണ്യങ്ങൾ തുരുതുരെ വാരിയെറിഞ്ഞപോലെ അമിട്ടിന്റെ കതിരുകളും പൊരികളും ചിതറിവീണു. എന്തെല്ലാം പ്രകാരത്തിലുള്ള പ്രകാശപൂരങ്ങളും വർണ്ണക്കുമിളകളുമാണ് അന്തരീക്ഷത്തിൽ പൊട്ടിവിരിയുന്നത്. എല്ലാം നിമിഷനേരത്തേക്കുമാത്രം. പിന്നെ പഴയ ഇരുട്ട്. തുടർന്നു കുറെ ചാരവും മൺതരികളും താഴോട്ടു പതിക്കുന്നു. ജീവിതവും ഒരു വെടിക്കെട്ടുതന്നെ. ചില ചലനങ്ങൾ, പൊട്ടലുകൾ, പ്രകാശവലയങ്ങൾ, നിറക്കുമിളകൾ... എല്ലാം കഴിഞ്ഞ് അവസാനം കുറച്ചു ചാരവും മണ്ണും തണുത്ത ഇരുട്ടും.

മുറ്റത്ത് ഇരുട്ടിൽ നിന്നൊരു വിളി കുറുപ്പിന്റെ ചെവിയിലേക്ക് എലിവാണം പോലെ ചീറിവന്നു. മുരുകൻ കുറുപ്പിന് ഒച്ച പൊങ്ങുന്നില്ല. “നെന്റെ നാവ് പുറത്തുപോട്ടെ, കൊണ്ട് വെള്ളമെറക്കാൻ കയ്യാതെ നീ പെടഞ്ഞു ചാകും.' മുരുകന്റെ ശാപവാക്യം ഒരു ചക്രവാണംപോലെ കുറുപ്പിന്റെ തല ച്ചോറിൽ എരിഞ്ഞുകളിച്ചിരുന്നു. മുറ്റത്തെ രൂപം മുന്നോട്ടു വന്നു. മുരുകന്റെ ഗോപാലൻ ചെക്കൻ. അവൻ

കരയുന്നുണ്ടായിരുന്നു. പേപ്പർ മാറേ, അച്ഛൻ ചത്തുപോയി! മരണവാർത്തകൾ കുറുപ്പിന്റെ മനസ്സിനെ സ്പർശിക്കാതായിത്തുടങ്ങി യിരിക്കുന്നു. എന്നാൽ മുരുകന്റെ മരണവാർത്ത കുറുപ്പിന്റെ മനസ്സിൽ അജ്ഞാതമായ ഒരാനന്ദവും ആശ്വാസവും ഉളവാക്കി. ഒരു പുതിയ ധൈര്യ വും. ആ ധൈര്യത്തിന്റെ ലഹരിയിൽ കുറുപ്പ് ഗോപാലനോട് ഇങ്ങനെ

പറഞ്ഞു: “അതിനു ഞാനെന്തു വേണം?"

പെട്ടെന്നങ്ങനെ വായിൽ നിന്ന് വീണുപോയതാണ്. അങ്ങനെ പറയേണ്ടി യിരുന്നില്ല എന്ന് ഉടൻ തോന്നുകയും ചെയ്തു.

“എങ്ങനെയാണെടാ നിന്റെ അച്ഛൻ മരിച്ചത്?' കുറുപ്പ് കുറച്ചു സഹ താപം നടിച്ചുകൊണ്ടു ചോദിച്ചു.

ഗോപാലൻ കരഞ്ഞുകൊണ്ടു പറഞ്ഞു: “രാവിലെ തെക്കേ കണ്ടത്തിലെ പാമ്പിങ്കാവില് കാരമരത്തിന്റെ ചോട്ടില് ചത്തുകെടക്കുന്ന് അച്ഛൻ.

ആശാരി പറങ്ങോടനാണ് ആദ്യം കണ്ടത്. “അങ് ഹാ! എന്നിട്ടോ?

“വൈകുന്നേരം മുൻസിപാൽട്ടി തോട്ടിപ്പറേറ്റ് വന്നു റാളി വണ്ടില് എടു ത്തിട്ട് കൊണ്ടായി കടപ്പൊറത്ത് കുയിച്ചിട്ട് ന്റെ അച്ഛനെ.

“ഇതു പറയാനാണോ നീ വന്നത്?"

അല്ലാ 

പിന്നെ?


രണ്ടുമൂന്നാളുകൾ ഉറക്കെ സംസാരിച്ചുകൊണ്ടു പടികയറി വരുന്നുണ്ടാ യിരുന്നു. കുറുപ്പ് നോക്കി. ഇരുട്ടിൽ ആളുകളെ തിരിച്ചറിയുന്നില്ല. പക്ഷേ, സംഭാഷണത്തിൽനിന്നു മനസ്സിലായി സൈമൺ മാഷ്ടറാണെന്ന്. മറ്റെയാൾ ഓ, മനസ്സിലായി, ബാപ്പുവൈദ്യരാണ്. സൈമന്റെ കുഞ്ഞിന്ന് അപസ്മാരമാ ണ്. സൈമൺ പോയി ബാപ്പുവൈദ്യരെ വിളിച്ചുകൊണ്ടുവരികയാണ്.

അവർ മുറ്റത്തൂടെ നാലാം ബ്ലോക്കിലേക്കു പോയി. “പേപ്പർ മാക്ടറെ, എനിക്കെന്തെങ്കിലും തരണം. ഗോപാലൻ കരച്ചിൽ നിർത്തി അല്പം ഗൗരവത്തോടെ പറഞ്ഞു.

“എന്റെ കൈയിൽ ഇപ്പൊളൊന്നൂല്യ നിനക്കു തരാൻ. " കുറുപ്പ് കൃത്രിമ മായി ഒന്നു ചുമച്ചു: “നിന്റെ അച്ഛന്റെ കൈയിൽ കുറെ പൊന്നും പണവും ഒക്കെ ഉണ്ടായിരുന്നല്ലോ. അച്ഛൻ അത് എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നത്. എന്നു ചെന്നു നോക്ക്.

“അച്ഛന്റെ നിദിപ്പാത്രത്തിലുണ്ടായിരുന്നത് എന്താണെന്നു കേക്കണോ? കൊറെ ഇയ്യക്കട്ട, ആശാരി പറങ്ങോടൻ പറഞ്ഞു. ആ ഇയ്യൊക്കെ തൂക്കി വിറ്റാല് ഒരുറുപ്യ തെകച്ചും കിട്ടുമെന്ന് കുറുപ്പ് ആലോചിച്ചു. മുരുകന്റെ കൈയിലെ പവൻ കട്ട കള്ളനെ പിടി കിട്ടിപ്പോയി. ആശാരി പറങ്ങോടൻ. മുരുകന്റെ നിക്ഷേപസ്ഥലം പറങ്ങോടൻ  എങ്ങനെയോ കണ്ടുപിടിച്ച്, തക്കം നോക്കി നിക്ഷേപം മാന്തിയെടുത്തു പൊന്നും പവനുമെല്ലാം കൈയ്ക്കലാക്കി പകരം അവിടെ ഈയക്കട്ടകൾ വെച്ചതായിരിക്കണം. ആശാരി പറങ്ങോടാ മുരുകന്റെ ശാപം നിനക്കിരിക്കട്ടെ. നിന്റെ നാവ് പുഴുത്തു പോകട്ടെ. തൊണ്ടയിൽ വെള്ളം ഇറങ്ങാതെ നി പിടഞ്ഞു ചാകും...

“ആ പൗണിന്റെ പൈസ ങ്ങടെ കൈയില്? ആ പൈസ എനിക്കു തരണം.' ഗോപാലൻ ചെക്കന്റെ വാക്കുകൾ ശാപചിന്തയിൽനിന്നു കുറു പിന്നെ കൊക്കയിട്ടു വലിച്ചു.

“പൗണോ? എന്ത് പൗണ്?" കുറുപ്പ് അരിശം കടിച്ചുകൊണ്ടു ചോദിച്ചു. “അച്ഛന്റെ കൈയിന്ന് നിങ്ങള് വിക്കാൻ വാങ്ങിക്കൊണ്ടായ പൗണ്

അതിന്റെ പൈസ എനിക്കിപ്പം കിട്ടണം; അച്ഛന്റെ അവകാശി ഇപ്പം ഞാനാ. കുറുപ്പിന്റെ രക്തനാഡികൾക്കു തീപ്പിടിച്ചു: “ഫാ, പന്നീ അവകാശം വാങ്ങാനാടാ വന്നിരിക്കുന്നത്?” കുറുപ്പ് ചാടിയെണീറ്റു ചെക്കന്റെ കരണ കുറ്റിക്ക് ഒന്നു വെച്ചുകൊടുത്തു.

“അയ്യോ! എന്നെക്കൊല്ലുന്നോ... ഗോപാലൻ നിലവിളിച്ചു. ചെക്കനെ തല്ലിയത് അബദ്ധമായെന്നു കുറുപ്പിന്നു തോന്നി. അയൽ പക്കക്കാർ ഓടിവന്നു വിവരമന്വേഷിച്ചാൽ കാര്യം വിഷമസ്ഥിതി. പക്ഷേ, ആരും വന്നു നോക്കിയില്ല. ബാപ്പുവൈദ്യർ അപസ്മാരത്തിന്നു ചികിത്സിക്കു ന്നതും നോക്കി അവരെല്ലാം സൈമൺ മാഷ്ടറുടെ ബ്ലോക്കിൽ ദത്തശ്രദ്ധ രായി നില്ക്കുകയാണെന്നു തോന്നുന്നു.

“ഞാനെല്ലാരോടും പറയും, നിങ്ങള് അച്ഛന്റെ കൈയിന്ന് പൗണ് വാങ്ങി ക്കൊണ്ടായി ഇയ്യക്കെട്ടാണെന്നും പറഞ്ഞ് അച്ഛനെ പറ്റിച്ചത്." ചെക്കൻ കരച്ചിൽ നിർത്തി ഭീഷണി തുടങ്ങി. കുറുപ്പ് താടിരോമങ്ങൾ തടവിക്കൊണ്ടു തനിയെ ഇളിച്ചുകാട്ടി. കാര്യം

വിഷമസ്ഥിതി. 'അയ്യോ പള്ള പൈയ്ക്കുന്ന' എന്നു പറഞ്ഞു നിലവിളിക്കാ

റുള്ള ചെക്കൻ “അയ്യോ പേപ്പറ് മാഷ് പൗണ് പറ്റിച്ചോ' എന്നു പല്ലവി മാറ്റിച്ചൊല്ലി അവിടെ പാടുകിടന്നാൽ കുറുപ്പ് കീശയിൽ കൈയിട്ടു. വാസുഡോക്ടർ കൊടുത്ത പത്തുറു പ്പകയിൽ ശവസംസ്കാരച്ചെലവു കഴിച്ചു ബാക്കി കുറച്ചു ചില്ലറയുണ്ട്. അതു മുഴുവനും വാരിയെടുത്തു ചെക്കന്റെ നേർക്കു നീട്ടി: “ന്നാ, ഇപ്പം ഇതെ

ചെക്കൻ ചില്ലറ വാങ്ങി എണ്ണിനോക്കി. “ഇത് ഏഴാം മൂന്നു മുക്കാലുംണ്ട്.

“ആ, ഇപ്പം അതു കൊണ്ടുപോയ്ക്കോ. ഇനി തെരുവിൽ വെച്ചു കാണു മ്പോൾ തരാം.

ഗോപാലൻ ചെക്കൻ കിട്ടിയ പൈസകൊണ്ടു തൽക്കാലം തൃപ്തിപ്പെട്ടു. അവൻ പൈസ ട്രൗസർ കീശയിലിട്ട് ഇരുട്ടിലേക്കു മറഞ്ഞു.

കുറുപ്പ് വീണ്ടും ആകാശത്തിലേക്കു കണ്ണയച്ചുകൊണ്ടു കിടന്നു. ബാപ നാരായണസ്വാമിയുടെ വെടിക്കെട്ടുകൾ അവസാനിച്ച് ആകാശം വീണ്ടും ഇരുണ്ടുകിടന്നിരുന്നു. ആ പേജിന്റെ മുകളിൽനിന്ന് ഒരു കുറുക്കന്റെ ഓളി ഇഴഞ്ഞുവന്നു..... ബാങ്കർ നാരായണസ്വാമിയുടെ മുറ്റത്തെ പന്തലിൽ സുന്ദരാംബാളുടെ പാട്ടുകച്ചേരി തുടങ്ങിയിട്ടുണ്ടാകും.

കുറുപ്പ് അസ്വസ്ഥതയോടെ എണീറ്റിരുന്നു. വലിയ മുറിയിൽ ഒഴിഞ്ഞ പായുടെ തലയ്ക്കൽ നിലവിളക്കു കത്തുന്നുണ്ട്. അതിന്റെ അരണ്ടു വിറ കൊണ്ട് വെളിച്ചത്തിൽ ചുമരിലെ ഗണപതിഭഗവാൻ തുമ്പിക്കൈ ചലിപ്പിക്കു ന്നതുപോലെ തോന്നി. മുഖം തിരിച്ചുകളഞ്ഞു. മുറ്റത്തെ പൂങ്കാവനത്തിന്റെ മുൾ വേലിയിൽ ഒരു മിന്നാമിനുങ്ങു തത്തിപ്പറന്നു കളിക്കുന്നു.

കുറുപ്പ് മുറ്റത്തിറങ്ങി നടന്നു. പടിയിറങ്ങി, പാടത്തിന്റെ വരമ്പിലൂടെ വടക്കോട്ടു നടന്നു. തോട്ടുവക്കിലെത്തിയപ്പോൾ ദൂരെനിന്ന് ഒരു പാട്ട് ഇഴഞ്ഞു വന്നു.

“നേരിട്ടു വെട്ടി മരിച്ചതെങ്കിൽ

നാട്ടേക്കു നല്ലൊരു മാനംതന്നെ, വീരാളിപ്പവിതാനത്തോടെ ആർത്തുവിളിച്ചു ഞാൻ കൊണ്ടുപോരും ഒളിവാളുകൊണ്ടു മരിച്ചതെങ്കിൽ
 എലപുലപ്പോഴും കുളിക്കയില്ല 
വെളിച്ചപ്പാട് കുട്ടൻ നായർ വടക്കൻ പാട്ടു പാടിക്കൊണ്ട് വീട്ടിലേക്കു

മടങ്ങുകയാണ്. എന്താണ് കുട്ടൻ നായർ ഇന്നു നേർത്ത മടങ്ങുന്നത്? കുറുപ്പു തോർത്തുമുണ്ടു മടക്കി തലയിലിട്ട് മുഖവും കുനിച്ചു നടന്നു. റോഡിലേക്കു കയറി. കാലുകൾ തെരുവിന്റെ നേർക്കു തിരിഞ്ഞു. എന്തി നാണു തെരുവിലേക്കു പോകുന്നത് എന്നൊന്നും ചിന്തയില്ല. തെരുവിന്റെ വിളി കേൾക്കുന്നു.

മുരുകൻ ഇരിക്കാറുള്ള സ്ഥലത്തിനടുക്കലെത്തിയപ്പോൾ കുറുപ്പിന്റെ

കരളിലൊരു കിരുകിരുപ്പുളവായി. ഇടകണ്ണാലെ അങ്ങോട്ടൊന്നു നോക്കി.

അവിടെ ആരോ ഒരൊഴിഞ്ഞ കൈവണ്ടി നിർത്തിയിട്ടു പോയിരിക്കുന്നു.

എതിരെ വന്ന ഒരു കാറിന്റെ വെളിച്ചത്തിൽ ആ വണ്ടിയുടെ വികൃതമായ
നിഴൽ കുറുപ്പിനെ ഒന്നു ചാടിപ്പിടിക്കാൻ നോക്കി. "പളനി പൊന്മലയ്ക്കു ഹരഹര ഹര!” ചെണ്ടവാദ്യത്തിന്റെ മുഴക്ക ത്തിൽ ആ വിളി ഉയർന്നുകേട്ടു. എതിരെയുള്ള റോഡിനെ മുറിച്ചു കടന്നു പോവുകയാണ് ഒരു പളനിയാത്രാസംഘം. ഗേറ്റ് കീപ്പർ ആപ്പന്റെ പളനി യാത്രയാണ്. കാവിവസ്ത്രമുടുത്തു കവിളും കുത്തി കാവടിയും ചുമലിൽ വെച്ചു ഭക്തിനിർഭരമായ നൃത്തത്തോടെ നീങ്ങുന്ന ആപ്പനെ കുറുപ്പ് ഒരു നോക്കു കണ്ടു.

ആ ഘോഷയാത്രയുടെ വഴിക്കു മറ്റൊരു വേഷം വരുന്നുണ്ടായിരുന്നു. മദനബീഡക്കാരൻ ചോയിക്കുട്ടി. തലയിൽ മഞ്ഞത്തലപ്പാവും മാറത്തു ബീഡത്തട്ടും നീലവെളിച്ചവുമായി ബീഡ് ചുരുട്ടിക്കെട്ടി മെല്ലെമെല്ലെ നൃത്തം വെച്ചുകൊണ്ടു നീങ്ങിവരുന്നുണ്ടായിരുന്നു, ചൂടിക്കമ്പനി മാധവിയുടെ പുതിയ സംബന്ധക്കാരനായ ചോയിക്കുട്ടി.

റോഡിൽ പെട്ടെന്ന് ഒരു ജനപ്രവാഹമുണ്ടായി. സിനിമ വിട്ട സമയമാണ്. കുറുപ്പ് റോഡിന്റെ ഒരു വശത്തേക്കു മാറിനിന്നു. ആലിബാബയും നാല്പതു കള്ളന്മാരും കണ്ടു മടങ്ങുന്ന ആ ആൾക്കൂട്ടത്തിൽ പട്ടാളക്കാരൻ കുട്ടപ്പനും അവന്റെ നവവധു കല്യാണിയും സിനിമയിലെ രംഗങ്ങളെപ്പറ്റി ഓരോ തമാശ കൾ പറഞ്ഞു ചിരിച്ചുകൊണ്ടുപോകുന്നത് കുറുപ്പുണ്ടോ കാണുന്നു? കണ്ടാൽ ന്നെ അവരെപ്പറ്റി എന്തെങ്കിലുമുണ്ടോ മനസ്സിലാവുന്നു?

കുറുപ്പ് തെരുവിലെത്തി. അഹമ്മദ്കുട്ടിയുടെ ചെരിപ്പുകടയുടെ കോലാ യിൽ ഇരിക്കുന്നു ഇറച്ചിക്കണ്ടം മൊയ്തീനും കോടങ്കണ്ണൻ ഔസേപ്പും ഇരട്ട തലയൻ മാമനും ഒരസ്ഥികൂടവും (അറുമുഖൻ എന്ന ഈ അസ്ഥികൂടം ആസ്പത്രിയിൽ പ്രവേശനം കിട്ടാതെ തെരുവിൽ അഭയം പ്രാപിച്ച ഒരു ക്ഷയ രോഗിയാണ്. കേളുമാക്ടർ പറയുന്ന കഥയിൽ ദത്തശ്രദ്ധരായിരിക്കുക യാണ് അവരെല്ലാം. തെരുവിൽ റിക്ഷക്കാരോടു ബീഡി ഇരുന്നു വലിച്ചു നട ക്കുന്ന കുഞ്ഞിക്കേളു മേലാന്റെ പൂർവ്വചരിത്രകഥകളാണ് കേളുമാഷ്ട പറയുന്നത്. "ഈ തെരുവും ഈ പട്ടണവും നില്ക്കുന്ന സ്ഥലങ്ങളെല്ലാം ഒരു മൂന്നു തലമുറയ്ക്കപ്പുറം കുഞ്ഞിക്കേളുമേലാന്റെ തറവാട്ടുവക ജന്മ സ്വത്തുക്കളായിരുന്നു. ദിവസവും പൊളിച്ചെഴുത്തു നടത്തുന്നതിന്നിടയാ ക്കുന്ന അത്രയധികം നമ്പർ ജന്മപ്പറമ്പുകൾ അവർക്കുണ്ടായിരുന്നു. എല്ലാം കുഞ്ഞിക്കോട്ടുമേലാൻ മുടിച്ചു. ഇപ്പോഴിതാ തെരുവിൽ റിക്ഷക്കാരുടെ ബീഡിയും ചായയും വാങ്ങിക്കുടിച്ചു നടക്കുന്നു... കണ്ണൻ ബട്ളറുടെ ഹോട്ടലിനു മുമ്പിൽ ഉടുമ്പിനെപ്പോലുള്ളാരു

കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ച് വെളുത്തു സുന്ദരിയായൊരു ചെറു പ്പക്കാരി ഭ്രാന്തി, എച്ചിലിലകൾ പ്രതീക്ഷിച്ചുകൊണ്ടു നില്ക്കുന്നു. അവളെ പ്രണയിച്ചു പ്രസവിപ്പിച്ചതും അവളെ തെരുവിലിറക്കി ഭ്രാന്തത്തിയാ ക്കിയതും ഒരു കമ്മ്യൂണിസ്റ്റ് സഖാവാണെന്ന് കഥ കുറുപ്പ് ഓർത്തു.

“കോൺഗ്രസ് സമ്മേളനപ്പന്തൽ തകർന്നുവീണു. പലർക്കും പരിക്കേറ്റു. പേപ്പർ ഒരണ, പേപ്പർ ബോയ് ബാലൻ വിളിച്ചുപറയുന്നു.

"എന്റെ രാധ മരിച്ചു. എന്റെ രാധ മരിച്ചു... ആ വാർത്ത തെരുവിൽ ഉറക്കെ വിളിച്ചുപറയണമെന്ന് കുറുപ്പിന്നു തോന്നിപ്പോയി.

കുറുപ്പ് ഒരു നെടുവീർപ്പിച്ചു.

“പായസം പായസം!! ഒരിരുമ്പടുപ്പിനോടു ചേർത്തുകെട്ടിയ പായസ ക്കുടവും തൂക്കിപ്പിടിച്ചുകൊണ്ട് ഒറ്റക്കണ്ണൻ കാദർ കടന്നുപോയി. നീങ്ങി. കുറുപ്പിന്റെ കാലുകൾ അറിയാതെ ആ കമ്പിത്തൂണിന്നരികിലേക്കു

ആ അരമുറിപ്പീടികയിൽ കെട്ടിത്തൂക്കിയ ചാക്കുമറയ്ക്ക് പിന്നിൽ പ്രേതങ്ങളെപ്പോലെ രണ്ടുപേർ മുഖത്തോടുമുഖം നോക്കി കുത്തിയിരിക്കുന്നു. പൂശാരി വേലുവും കുനൻ കണാരനും പൂശാരി വേലുവിന്റെ കഞ്ചാവു ബീഡി ഒന്നു വലിക്കാൻ തൽക്കാലം വേലുവിന്റെ ശിഷ്യനായിക്കൂടിയിരിക്ക യാണ്. കണാരൻ, വേലു ചില വേദാന്തതത്ത്വങ്ങൾ കണാരന്ന് ഉപദേശിച്ചു കൊടുക്കുന്നുണ്ട്. “മായ എന്നു പറഞ്ഞാൽ ഒരു മറ. ഇതാ, ഈ ചാക്കുമ പോലെ. ഈ ചാക്കുമറ ഇവിടെ ഉള്ളതുകൊണ്ട് റോഡിൽ നടക്കുന്നതൊന്നും നമ്മൾ കാണുന്നില്ല ആ മറ നീക്കിയാൽ എല്ലാം കാണാം...

കുറുപ്പ് വട്ടക്കോറ്റിസായ്വിന്റെ തുണിഷാപ്പിന്റെ കോലയിൽ കയറി യിരുന്ന് ആ കമ്പിത്തൂണിനെ ഒന്നു നോക്കി. കങ്കാളരൂപിയായ ആ കമ്പി ത്തൂൺ പിഞ്ഞാണപ്പല്ലുകൾ കാട്ടി ചിരിക്കുന്നതുപോലെ തോന്നി. അതിന്റെ തലയോട്ടിലെ കമ്പിഞരമ്പുകളിൽ നിന്നു ചില സന്ദേശങ്ങൾ കുറുപ്പിന്റെ തല ച്ചോറിലേക്കു സംക്രമിക്കുന്നുണ്ടോ?

സമുദായം വിസർജ്ജിച്ച ജീവിതപിണ്ഡങ്ങളുടെ തോട്ടിയാണ് തെരുവി എച്ചിലിലകൾ, ചീഞ്ഞ പച്ചക്കറികൾ, കെട്ട പഴങ്ങൾ, ഉടഞ്ഞ പിഞ്ഞാണങ്ങൾ
പിഞ്ഞിയ പൊതിക്കടലാസ്സുകൾ ഇവയൊക്കെ കുപ്പത്തൊട്ടിയിൽ എറിയപ്പെ ടുന്നു. അത്തരത്തിലായിത്തീർന്ന മനുഷ്യജീവിതങ്ങൾ ഈ തെരുവിലും ഇവിടെ വേദനകളുണ്ട്, അനുഭവങ്ങളുണ്ട്, നെടുവീർപ്പുകളുണ്ട്. നേരമ്പോ ക്കുകളുണ്ട്, പൊട്ടിക്കരച്ചിലുകളുണ്ട്, പാട്ടും കളിയുമുണ്ട്. പട്ടിണിയുണ്ട്. പുലയാട്ടുണ്ട്. സ്വാർത്ഥമുണ്ട്, സഹാനുഭൂതിയുണ്ട്. ഇവിടെ സ്വാതന്ത്ര്യവും സമത്വവുമുണ്ട്. പട്ടിക്കും മനുഷ്യന്നും ഒരേ കുപ്പത്തൊട്ടിയിൽനിന്നു ഭക്ഷിക്ക ഒരേ പീടികക്കോലായിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം.

കുറുപ്പ് ഉറങ്ങിപ്പോയി.

കുറുപ്പിന്റെ പാദങ്ങൾ മെല്ല ഏജന്റിന്റെ ആപ്പീസിലേക്കു തിരിഞ്ഞു.

നേരം പുലർന്നു.

“എവിടെയായിരുന്നു. രണ്ടുമൂന്നു ദിവസം ഏജൻസി ആപ്പീസിലെ ആൾ കുറുപ്പിനെ നോക്കി ചോദിച്ചു. കുറുപ്പ് ഒന്നും മിണ്ടാതെ പത്രങ്ങൾ എണ്ണിവാങ്ങി, ഒരു മൂലയിലേക്കു

നീങ്ങിയിരുന്ന്, ഒരു പത്രമെടുത്ത് അന്നത്തെ വാർത്തകളുടെ തലക്കെട്ടു കുളിലൂടെ കണ്ണയച്ചുതുടങ്ങി. പെട്ടെന്ന് കുറുപ്പിന്റെ മിഴികളൊന്നു മിന്നി, ഒരു നിധി കണ്ടെത്തിയതുപോലെ. ആകാശത്തിലെറിഞ്ഞു പൊട്ടിക്കാൻ പറ്റി യൊരു വാർത്ത: “ഒരു ലക്ഷം ഉറുപ്പികയുടെ രത്നക്കല്ലുകൾ പിടിച്ചു. കുറുപ്പ് ആവേശത്തോടെ വായന തുടർന്നു.

“ഇന്നലെ രാവിലെ സിംഗപ്പൂരിൽനിന്നു മദിരാശിയിലെത്തിയ വിമാന ത്തിലെ ഒരു യാത്രക്കാരിയിൽ നിന്ന് ഒരുലക്ഷം ഉറുപ്പിക വിലവരുന്ന ര ക്കല്ലുകളും സ്വർണ്ണവാച്ചുകളും കസ്റ്റംസ് ഉദ്യോഗസ്ഥന്മാർ പിടിച്ചെടുത്തിരി ക്കുന്നു. വ്യാജമായി കടത്തിക്കൊണ്ടുവന്ന ഈ രത്നക്കല്ലുകളും വാച്ചുകളും യാത്രക്കാരി തന്റെ മാറിലെ ഒരു കൃത്രിമ മുലയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്ക യായിരുന്നു. മിസ്സിസ് മാലിനിമേനോൻ എന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട ഈ യാത്രക്കാരിയുടെ പേർ.

കുറുപ്പിന്റെ മിഴികൾ മങ്ങി. പിന്നെ അവിടെ ചില ചിത്രങ്ങൾ ഉദിച്ചു മറഞ്ഞുകൊണ്ടിരുന്നു. വെട്ടിത്തിളങ്ങുന്ന വൈരക്കമ്മലുകൾ. പത്തുറു പികയുടെ ഒരു നോട്ട്... മൺകൊട്ടാരത്തിലേക്കുള്ള യാത്രയിൽ രാധ ധരി ച്ചിരുന്ന ചുവന്ന പട്ടുപാവാടയും ബ്ലൗസും... രാ....
മനസ്സിൽ കെട്ടിത്തൂക്കിയിട്ടിരുന്ന ചാക്കും കുറേശ്ശേ നീങ്ങുന്നുണ്ടെന്ന റിഞ്ഞ് കുറുപ്പ് വേഗം ഒരു നെടുവീർപ്പിന്റെ കാറ്റുകൊണ്ട് അതിനെ തള്ളി നേരെയാക്കി. പിന്നെ, പത്രത്തിലെ ആ വാർത്ത താൻ കണ്ടതേയില്ല എന്ന മട്ടിൽ മറ്റു തലക്കെട്ടുകൾ പരതിത്തുടങ്ങി.

വീണ്ടും കുറുപ്പിന്റെ വാർത്താവിളി തെരുവിൽ ഇഴഞ്ഞുകേൾക്കാറായി. “ആസ്സാമിൽ വെള്ളപ്പൊക്കം. പതിനേഴുപേർക്കു ജീവഹാനി പേപ്പർ ഒരണ".
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക