shabd-logo

ഡയറിക്കുറിപ്പുകൾ-10

10 November 2023

2 കണ്ടു 2
ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.



ഓഗസ്റ്റ് 31

കാണാം.

അരിവെപ്പുകാരൻ              ശബളം        6 ക 
 അയ്യപ്പസ്
 തോട്ടക്കാരൻ അയ്യപ്പന്    ശബളം        6ക 

മസാൽചി അയ്യപ്പൻ         ശബളം          3 ക 

അഭ്യാഗസ്നാനം               അവലൻസ്    2ക 

ആകെ                                                           16ക 







ഇപ്പറഞ്ഞ അയ്യപ്പന്മാരെല്ലാം ഒന്നുതന്നെയാണ്--അഭിവെപ്പുകാരൻ അയ്യപ്പനും മസാലച്ച് അയ്യപ്പനും അരിസ്റ്റോട്ടൽ അയ്യപ്പനും എല്ലാം. പക്ഷേ, ശമ്പളങ്ങളെല്ലാം ഇനം തിരിച്ച് ഡയറിയിൽ എഴുതണമെന്ന് ഓമഞ്ചിക്കു നിർബന്ധമാണ്. ശമ്പളങ്ങളെല്ലാം മാസത്തിന്റെ ഒടുവിലത്തെ ദിവസംതന്നെ കണിശമായും തീർത്തുകൊടുക്കുകയും ചെയ്യും.

കാട്ടിൽ ഒരു കരിങ്കുരങ്ങായി ജനിക്കേണ്ടവനാണ് ഓമഞ്ചിയുടെ കാര്യ സ്ഥൻ അയ്യപ്പൻ. പ്രായം പത്തുപതിനെട്ടായിക്കാണും. അരോഗദൃഢഗാത്ര നാണ്. അതുമാത്രമാണ് അയ്യപ്പന്റെ ക്വാളിഫിക്കേഷൻ. രണ്ടാംക്ലാസ്സുവരെ പഠിച്ചിട്ടുണ്ടെന്നും പറയുന്നു. പാട്ടിൽ ബഹു കമ്പമാണ്. പുതിയ സിനിമാ പാട്ടുകളും ചില പഴയ നാടൻ പാട്ടുകളും നന്നായിട്ടറിയാം. നെറ്റിയിൽ പൊട്ടു തോട്ടപോലെ ഒരു കലയുണ്ട്. അതു ചെറുപ്പത്തിൽ എരുക്കിൻ കറകൊണ്ടോ മറ്റോ പൊള്ളിച്ചുണ്ടാക്കിയതാണ്,

ഓമഞ്ചിയുടെ പ്രാതൽ കഞ്ഞിയും പച്ചിലവിഭവങ്ങളും ചമ്മന്തിയും തയ്യാറാക്കുക, വീട് അടിച്ചുവാരി വൃത്തിയാക്കിവെക്കുക, പകൽ മുഴുവനും ഭാമയിയുടെ പനിനീർപ്പൂന്തോട്ടം കാത്തുസൂക്ഷിക്കുക. ഇവയെല്ലാമാണ് അയ്യപ്പന്റെ ജോലി. സന്ധ്യയ്ക്ക് അവൻ തന്റെ വീട്ടിലേക്കു പോകും. രാത്രി യിൽ അവനെ അവിടെയെങ്ങും കാണരുതെന്നാണ് ഓമഞ്ചിയുടെ കല്പന, ഓമഞ്ചിക്കു രാത്രിയിൽ കുടിക്കാനുള്ള പശുവിൻപാൽ ഒരു പാത്രത്തിൽ കാച്ചിയൊരുക്കി വെച്ച്, പറമ്പിലെ മുള്ളുവാതിലും അടച്ചുപൂട്ടി അയ്യപ്പൻ പുറത്തു കടക്കും; പക്ഷേ, തന്റെ വീട്ടിലെത്തുന്നത് പാതിര കഴിഞ്ഞിട്ടായി രിക്കും. വല്ല പിള്ളേരുമായി ചീട്ടുകളിച്ചോ വല്ലവരുടെയും കുളങ്ങളിൽ നിന്നു മീൻ കക്കാൻ കൂട്ടുകൂടിയോ അങ്ങനെ നേരംപോക്കും ചിലപ്പോൾ തേങ്ങ

എല്ലാ ഞായറാഴ്ചയും രാവിലെ ഓമഞ്ചിക്ക് ഒരു എണ്ണതേച്ചുകുളി യുണ്ട്. അത് ഒരു വിട്ടിൽത്തന്നെയാണ്. ഓമഞ്ചി പതിവു പോലെ രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ്, ഒരു ലയോട്ടിയും കെട്ടി, ദേഹം

ബലാഗുളുച്യാദി തൈലവും പുരട്ടി. ഒന്നുരണ്ടു മണിക്കൂർ നേരം തന്റെ പനിനീർത്തോട്ടത്തിൽ വേല ചെയ്തുകൊണ്ടിരിക്കും. അപ്പോൾ അയ്യപ്പൻ ഒരു വലിയ കുട്ടകത്തിൽ വെള്ളം ചൂടാക്കുന്നുണ്ടാകും. സമയമായാൽ ഓമഞ്ചി വിളിച്ചു പറയും: "കൊണ്ടുവാടാ ബാത്ത് കോട്ട്

അയ്യപ്പൻ ഒരു വലിയ പലകക്കട്ടിൽ പനിനീർപ്പൂന്തോപ്പിന്റെ മധ്യത്തിൽ ഒരൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്നു സ്ഥാപിക്കും ഓമഞ്ചിയുടെ അഭ്യംഗ സ്നാനപര്യം. ഓമഞ്ചി അതിന്മേൽ മലർന്നു കിടക്കും. ചത്തുമലച്ച

പോക്കാന്തവളയെപ്പോലെ. “കൊണ്ടുവാടാ ബൈനോക്കുലർ സ്.

അയ്യപ്പൻ ഓടി അകത്തെ മേശപ്പുറത്തുനിന്ന് ഒരു പഴയ മിലിട് ബൈനോക്കുലർസ് എടുത്തു കൊണ്ടുവന്ന് ഓഞ്ചിയുടെ കൈയിൽ കൊടുക്കും.

ആ കുന്നിൻ നെറുകയിലെ പറമ്പിൽ നിന്നു നോക്കിയാൽ താഴെ നാലു പാടും വയലുകളും പറമ്പുകളും വയലിൻ നടുവിലായി ചില പുലയരുടെ പൊറ്റകളും തോടും തെളിഞ്ഞുകാണാം. തൊട്ടു താഴെയുള്ള വയലിന്റെ മറുകരയിൽ ഒരു ക്ഷേത്രവും പഴയ ക്ഷേത്രത്തിന്റെ പിറകിൽ വലിയൊരു കുളവും കാണാം. വയലിൽ നിന്നുള്ള കാഴ്ചയെ മറച്ചുകൊണ്ട് കുളത്തിന്റെ ഒരു വശത്ത് ഒരു മതിലുണ്ട്. സ്ഥലത്തെ ചില സ്ത്രീജനങ്ങൾ രാവിലെ ഈ കുളത്തിൽ നിന്നു കൂട്ടത്തോടെ കുളിക്കുന്നുണ്ടാകും. ആ കാഴ്ചയും ഓമഞ്ചി യുടെ ആരാമത്തിൽനിന്നു നോക്കിയാൽ കാണാം. ഈ വനിതകളുടെ സാനചര്യകൾ നോക്കിക്കൊണ്ടാണ് മാമിയുടെ ഞായറാഴ്ചക്കുട്ടി. ആ രംഗങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ ദൂരദർശിനി കുഴൽ. ദൂരദർശിനിയും മുഖത്തു ചേർത്തുവെച്ച്, പലകക്കട്ടിലിൽ തരം പോലെ മലർന്നും തിരിഞ്ഞും ചെരിഞ്ഞും കിടന്ന് ഓമഞ്ചി കുളക്കടവിലെ തമാശകൾ വീക്ഷിക്കും. അപ്പോൾ അയ്യപ്പൻ, ചീനിക്കായോ അരച്ച് ചെറു പയറോ കൊണ്ട് ഓമഞ്ചിയുടെ ദേഹത്തിൽ മാലീസ് നടത്തി മെഴുക്കിളക്കി ക്കൊണ്ടിരിക്കും. അങ്ങനെയിരിക്കെ ഓമഞ്ചിക്കു പാട്ടും കവിതയും വരും. വെണ്ണ തോല്ക്കുമുടലിൽ സുഗന്ധിയാം എണ്ണ തേച്ചരയിലൊറ്റമുണ്ടുമായ്

കണ്ണകി മിഴികൾക്കൊരുത്സവം എന്ന ശ്ലോകം ഓമഞ്ചിക്കു വരെ ഇഷ്ടമുള്ള ഒന്നാണ്. ഇടയ്ക്കിടെ കർക്കശ സ്വരത്തിൽ അതു തട്ടിവിടും. വിലാസലതികയിൽ നിന്നും പൂരപ്രബന്ധത്തിൽ നിന്നും ചില ശ്ലോകങ്ങൾ മൂപ്പർക്കു കാണാപ്പാഠമാണ്. ഭരണിപ്പാട്ടും കുറെ പഠിച്ചുവെച്ചിട്ടുണ്ട്. അതെല്ലാം പാടിത്തീർക്കുന്നത് ഈ ഞായറാഴ്ച ചക്കുള്ളി യുടെ അവസരത്തിലാണ്.

കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുന്ന ലഘുവസനകളായ അംഗനമാരെ പറ്റി അയ്യപ്പനോടു ചില അന്വേഷണങ്ങളും നടത്തിക്കൊണ്ടിരിക്കും. അങ്ങനെയുള്ള ഒരവസരത്തിലാണ് അയ്യപ്പന് "അരിസ്റ്റോട്ടൽ' എന്ന സ്ഥാനപ്പേരു കിട്ടിയത്. അയ്യപ്പൻ ഓമഞ്ചിയുടെ ഞായറാഴ്ചക്കുട്ടിക്കു സഹാ യിക്കാൻ വന്ന ആദ്യത്തെ അവസരമായിരുന്നു. ഓമഞ്ചി ബൈനോക്കുലർ സ് അയ്യപ്പന്റെ കൈയിൽ കൊടുത്തു ചോദിച്ചു: “ഏതാണെടാ വടക്കുഭാഗത്തെ

പടവിൽ കുളിക്കാനൊരുങ്ങി മുടിയഴിച്ചിട്ടു നില്ക്കുന്ന ആ തടിച്ച സ്ത്രീ രത്നം (ഓമഞ്ചി ഏതു സ്ത്രീയെപ്പറ്റിയും സ്ത്രീരത്നം എന്നേ പറയുകയുള്ളൂ 

അയ്യപ്പൻ കുറേനേരം നോക്കിനിന്നു. ഒന്നും മിണ്ടുന്നില്ല. “പറയെടാ വേഗം. ഏതാണ് ആ ചരക്ക്?" ഓമഞ്ചി ഈർഷ്യയോടെ തിരക്കി.

റൗക്കയും മുണ്ടുമൊന്നുമില്ലാതെ നില്ക്കുമ്പോൾ എനിക്കെങ്ങനെ യാണ് ആളെ മനസ്സിലാവുക!"

അയ്യപ്പന്റെ മറുപടി കേട്ട് ഓമഞ്ചി പരിക്കാലിന്റെ തുടയിൽ അടിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു: 'ബലേ ഭേഷ്! നീയാണെടാ തത്ത്വജ്ഞാനി. നീ അരിവെപ്പുകാരൻ അയ്യപ്പനല്ലെടാ. അരിസ്റ്റോട്ടൽ അയ്യപ്പനാണ്, അരിസ്റ്റോ

കണ്ണിൽ ദൂരദർശിനിക്കുഴലും വെച്ച്, ഒരു കപ്പിത്താനെപ്പോലെ വയൽ സമുദ്രത്തിലേക്കും ക്ഷേത്രപ്പറമ്പിന്റെ വീപിലേക്കും നോക്കിക്കിടക്കുന്ന ഓമഞ്ചി പെട്ടെന്നു ഗർജിക്കുന്നതു കേൾക്കാം: “ഒഴിക്കെടാ വെള്ളം. എവിടെ ക്കാടാ ഒഴിക്കുന്നത്? നിന്റെ..." പിന്നെ പുളിച്ചു നാറുന്ന ശകാരവാക്കുകളുടെ പ്രവാഹമായിരിക്കും. ഈ ശകാരവർഷമെല്ലാം അയ്യപ്പൻ സഹിച്ചുകൊള്ളണം. (ഞായറാഴ്ചക്കുട്ടിയുടെ ചടങ്ങുകളിൽപ്പെട്ടതാണ് ഈ കോരാവദോച്ചാ രണം.) അതേ, അയ്യപ്പൻ മിണ്ടാതെ കേട്ടുനിന്നുകൊള്ളണം. അലവൻസ് എട്ടണ വെറുതെ കിട്ടുമോ?

ഓമഞ്ചി രസകരമായ പുതിയ പ്രാദേശികവാർത്തകൾ അയ്യപ്പനിൽ നിന്നു തോണ്ടിയെടുക്കുന്നതും ഈ സ്നാനവേളയിലാണ്. ലക്ഷ്മിട്ടീച്ചർക്ക് ഗോവി ദൻ ഡ്രൈവർ അയച്ച പ്രേമലേഖനം കൊണ്ടിച്ചാത്തുവിന്റെ കൈയിൽ കിട്ടിയത് ഒരുകൊല്ലം മുമ്പു പട്ടാളത്തിൽ പോയ കുട്ടപ്പൻ നായരുടെ ഭാര്യ യ്ക്കു നാലു മാസം ഗർഭമാണെന്ന് പ്രസ്താവം അങ്ങനെ പലതും.

ഒരിക്കൽ ഓമഞ്ചി, ദൂരദർശിനി അയ്യപ്പന്റെ കൈയിൽ കൊടുത്തു കൊണ്ടു ചോദിച്ചു. “ഏതാടാ, വെള്ളത്തിലിറങ്ങിനിന്നു പല്ലുതേക്കുന്ന ആ സ്ത്രീരത്നത്തിന്റെ അരികെ, പടവിൽ നില്ക്കുന്ന ആ നീല ബ്ലൗസ്സു

അയ്യപ്പൻ ബൈനോക്കുലർ കൈയിൽ താഴ്ത്തിപ്പിടിച്ചുകൊണ്ട് കുളത്തി ലേക്കു നോക്കാതെ ഓമഞ്ചിയോടു പറഞ്ഞു: “വെള്ളത്തിൽ നില്ക്കുന്ന യാള് പല്ലുതേക്കുകൊന്നുമല്ല സർ.

“പിന്നെന്താടാ ചെയ്യുന്നത്?" “വെള്ളത്തിൽ ആക്കത്തിൽ മൂത്രമൊഴിക്കുകയാണ് സർ. ആ അന ങ്ങാത്ത നില്പ്പും വായിൽ വെള്ളം മെല്ലെ തേവിയൊഴിച്ചു പല്ലു തേക്കുന്ന മട്ടും കണ്ടാലറിയാം സർ, ഈ അസത്തുക്കൾ വെള്ളത്തിൽ എന്താണു ചെയ്യുന്നതെന്ന് 

അതു കേട്ട് മാമയി അൽസേഷ്യൻ നായ കുരയ്ക്കും പോലെ ഒരു ചിരി ചിരിച്ചു: “ബാല, ദേഷ്! അരിസ്റ്റോട്ടൽ അയ്യപ്പാ, അപ്പറഞ്ഞതിനു നിന ക്കൊരു പട്ട്

പറഞ്ഞതുപോലെതന്നെ ഓമഞ്ചി പിറ്റേന്നാൾ അയ്യപ്പന്ന് ഒരു പുതിയ പടവേഷ്ടി വാങ്ങി സമ്മാനിച്ചു.


ഏതാണ്ടു പത്തുമണിയോടുകൂടി രാമഞ്ചിയുടെ അഭ്യംഗാനമുറകൾ അവസാനിക്കും. ഓമഞ്ചിക്കു ഞായറാഴ്ച കഞ്ഞിയില്ല. അന്നു മത്സ്യമാംസ ങ്ങളോടെ ഉച്ചയ്ക്ക് നല്ലൊരുണാണ്. മത്സ്യമാംസങ്ങൾ പാകം ചെയ്യാൻ ഓമഞ്ചി അയ്യപ്പനെ സഹായിക്കും. ഊണും കഴിഞ്ഞു 4 മണിവരെ ഒരുറക്കം. പിന്നെ കടപ്പുറത്തേക്ക് ഒരു നടത്തം. ഓമഞ്ചിയുടെ സ്വകാര്യഡയറിയിലെ ചില ഏടുകളിൽ ഇങ്ങനെയും ചില കുറിപ്പുകൾ കാണാം:

ഫെബ്രുവരി 3    വ്യായമം  കുഞ്ഞിപ്പരച്ചെന്ന് 2 ക 

മാർച്ച്‌ 1             വ്യായമം    കുഞ്ഞിപ്പരച്ചെന്ന് 5ക 

ഏപ്രിൽ 2     വ്യായമപൂജ   കുഞ്ഞിപ്പരച്ചെന്ന് 1ക 

ഏപ്രിൽ 4    വ്യായമം       കുഞ്ഞിപ്പരച്ചെന്ന് 4ക 


മെയ്‌ 2      വ്യായമം     കുഞ്ഞിപ്പരച്ചെന്ന്  6ക 


മെയ്‌ 2   നെയ് വകയിൽ കുഞ്ഞിപ്പരച്ചെന്ന് 3ക 


മെയ്‌ 18     വ്യായമം     കുഞ്ഞിപ്പരച്ചെന്ന് 6


ഓമഞ്ചിയുടെ വ്യായാമങ്ങളും കുഞ്ഞിപ്പെരച്ചനും തമ്മിൽ ഉറച്ച ബന്ധമു ഉണ്ടെന്ന് ഈ കുറിപ്പുകളിൽനിന്നും വ്യക്തമാണല്ലോ. കിഴക്കെവിടെനിന്നോ വരുന്ന ഒരുൾനാടൻ കാരണവരാണ് കുഞ്ഞി

തെരച്ചിൻ. മെലിഞ്ഞു നീണ്ട് മുമ്പോട്ടു കുറഞ്ഞൊന്നുലഞ്ഞ് വിളർത്ത ദേഹവും മെരുവിന്റെ മുഖവുമുള്ള ഒരുണങ്ങിയ മനുഷ്യൻ. പ്രായം അമ്പ തിനും അറുപതിനുമിടയ്ക്കെവിടെയോ ഒളിഞ്ഞുകിടക്കുകയാണ്. മൂപ്പരുടെ ഇടത്തെ കണ്ണ് സ്വല്പം പരുങ്ങലിലാണ്. കൃഷ്ണമണി മുഴുവനും കലങ്ങി കുറഞ്ഞൊന്നു വിരിച്ച് ആകപ്പാടെ തൊലി പൊളിച്ചുവെച്ച പനനൊങ്കു പോലെ തോന്നുന്ന ആ കണ്ണിൽ സദാ പീള അടിഞ്ഞുകിടക്കുന്നുണ്ടാകും. വലത്തെ ചെവിക്കു മീതെ ചെറിയൊരു കുടും കെട്ടിവെച്ചിട്ടുണ്ട്. കുപ്പായ മിടാറില്ല. ഒരു പരുക്കൻ മുണ്ട് താഴ്ത്തിയുടുത്ത്, വലത്തെ ചുമലിൽ ഒരു തോർത്തുമുണ്ടും ചാർത്തി മാറിൽ ഇടത്തെ മുലയുടെ മീതെ കാർപ്പത്തിന്റെ വലത്തിലുള്ള ഒരു മുഴയും പ്രദർശിപ്പിച്ചുകൊണ്ടാണ് നടത്തം. നെഞ്ഞിന്റെ കുഴിയിൽ കൊട്ടടയ്ക്കയുടെ തോഴി ഇട്ടപോലെ നരച്ച രോമങ്ങൾ ഒട്ടിപ്പിടിച്ചു കിടക്കുന്നു. ഇടത്തെ കക്ഷത്തിൽ ഒരു നരയൻ ശീലക്കുടയും വലത്തെ കക്ഷത്തിൽ ഒരു പളുങ്കുകുപ്പിയും ഇറുക്കിപ്പിടിച്ച് ഉണങ്ങിയ മുരിങ്ങക്കായ പോലത്തെ കാലുകളും നീട്ടിവലിച്ചുവെച്ചു നടന്നുപോകുന്ന കുഞ്ഞിപ്പുര ച്ചന്റെ അല്പം പിറകിലായി, ചിലപ്പോഴൊക്കെ ശിരസ്സിൽ മുണ്ടിട്ടു മുഖം കുനിച്ചു നീങ്ങുന്ന ഓരോ ഉൾനാടൻ പെൺകിടാവിനെയും കാണാം

കുഞ്ഞിപ്പച്ചന് രണ്ടു തൊഴിലുകളുണ്ട്. ഉൾനാട്ടിൽ നിന്നു നല്ല പശു വിൻ നെയ്യ് പട്ടണത്തിലെ വീടുകളിൽ കൊണ്ടുവന്നു വില്ക്കുക. പട്ടണ ത്തിലെ ചില ഉദ്യോഗസ്ഥന്മാരുടെയും വക്കീൽമാരുടെയും മറ്റും വീടുകളിൽ വേലയ്ക്ക് ഉൾനാടൻ പെൺകിടാങ്ങളെ ശട്ടം ചെയ്തു കൊടുക്കുക. പ്രധാന തൊഴിൽ ഒടുവിൽ പറഞ്ഞതാണ്. വീട്ടുവേലയ്ക്കു പെൺകുട്ടികളെ കൂട്ടി കൊണ്ടുവന്നു കൊടുക്കണമെങ്കിൽ ഒരു മാസത്തെ ശമ്പളം മുൻകൂറായി കുഞ്ഞിപ്പെരച്ചനെ ഏല്പിക്കണം. പുറമെ ഒരു ചെറിയ കമ്മീഷനും. പെൺ കുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് ഏല്പിച്ചതിനുശേഷം പണം കൊടുത്താൽ മതി. പട്ടണത്തിൽ, വീടുകളിൽ താമസിപ്പിക്കുന്നതിനു വേലക്കാരികളെ

കിട്ടാൻ വലിയ വിഷമമുള്ളതിനാൽ പല ഗൃഹസ്ഥന്മാരും ഗൃഹസ്ഥകളും അങ്ങനെ ശമ്പളം അഡ്വാൻസ് കൊടുക്കുന്നതിൽ വിരോധം കാണിക്കാറില്ല. പെൺകുട്ടിയെ കൊണ്ടുചെന്നു ഗൃഹനായികയെ ഏൽപിച്ച്, തന്റെ മാറിലെ മുഴ തടവിക്കൊണ്ട് കുഞ്ഞിപ്പരച്ചൻ അവൾക്കു ചില സാരോപദേശങ്ങൾ നല്കും: “മോളേ, ഇവര് വല്യ കൂട്ടരാണ്. നല്ലോണം ചൊല്ലും വിളിയും കേട്ടു നടന്നോ, നെന്റെ ആയുഷ്കാലം മുഴുവനും ഇവർ നെന്നെ രക്ഷിച്ചോളും.

പിന്നെ കുട്ടിയെ അകത്തേക്കു പറഞ്ഞയച്ച് കുഞ്ഞിപ്പെരൻ ഗൃഹ നായികയോടു സഹതാപത്തോടെ പറയും: "ഇങ്ങനെ വീട്ടുവേല ചെയ്തു ജീവിക്കേണ്ട കുട്ടിയൊന്നുമല്ല. എന്തു ചെയ്യും? വിധി! എമ്പാടും കൊയ്യാനും മെതിക്കാനുമുള്ള കൂട്ടരായിരുന്നു. ഒരു കടംവന്നു മുടിഞ്ഞു. അച്ഛൻ പ വാതം പിടിച്ചു കിടപ്പിലാണ്. പണി പോക്കാൻ വേറെ വഴി കാണാത്തതു കൊണ്ടാണ് മകളെ പറഞ്ഞയച്ചത്. ഒരു മാസത്തെ ശമ്പളവും വാങ്ങി (കുട്ടിയുടെ അച്ഛന്നു കൊടുക്കാൻ

കുഞ്ഞിപ്പാച്ചൻ പടിയിറങ്ങും. അടുത്ത പരിപാടി തന്റെ കക്ഷത്തിലെ കുപ്പി

യിൽ മുട്ടിയിലത്തിരുക്കി ഭദ്രമാക്കിയ പശുവിൻ നെയ്യ് വില്ലാണ്.

പട്ടിവക്കിൽമാരുടെ വീടുകളിലാണ് ഇത് അധികവും ചെലവാകുക. ഇട

യ്ക്കു താൻ കുട്ടികളെ വീട്ടുവേലയ്ക്കു കൊണ്ടുചെന്നാക്കിയ സ്ഥലങ്ങളി

ലേക്കും ഒരു പോക്കുണ്ട്. അവിടെ ചെന്നു ഗൃഹനായികയോടു സങ്കടം

പറയും: “കുട്ടിയുടെ അച്ഛന്നു ദണ്ഡം കലശലാണ്. മകളെ ഒരുനോക്കു

കാണണമെന്നു പറയുന്നു. ഒന്നു കാണിച്ച് നാളെത്തന്നെ ഇവിടെ കൊണ്ടു

വന്നാക്കാം." (വേലക്കാരി പെൺകുട്ടി അവിടെ വന്നിട്ട് രണ്ടാഴ്ചപോലും

തികഞ്ഞിട്ടുണ്ടാവുകയില്ല. ഗൃഹനാഥനോ ഗൃഹനായികയ്ക്കോ മുടക്കം

പറയാൻ മനസ്സു വരുമോ, കുട്ടിയുടെ തന്ത മരിക്കാൻ കിടക്കുമ്പോൾ

കുഞ്ഞിപ്പച്ചൻ പെണ്ണിനെയും കൂട്ടി നടക്കും. മറ്റൊരു വീട്ടിലാണു ചെന്നു

ചേരുക. അവളെ അവിടെ ഏല്പിച്ച് പതിവുപോലെ സാരോപദേശങ്ങളും

നല്കി, ഒരു മാസത്തെ ശമ്പളവും മുൻകൂർ പറ്റി മൂപ്പർ പടിയിറങ്ങും. ഒന്നു

രണ്ടാഴ്ച കഴിഞ്ഞാൽ അവിടെയും ഈ വിദ്യതന്നെ ആവർത്തിക്കും.

അങ്ങനെ തിരിച്ചും മറിച്ചും പാർപ്പിക്കാനുള്ള പെൺകുട്ടികൾ നാലഞ്ചെണ്ണം

ഒരേസമയത്ത് കുഞ്ഞിപ്പച്ചന്റെ കസ്റ്റഡിയിൽ ഉണ്ടായിരിക്കുമത്രെ. ഈ ഗ്രാമീണ ബാലികമാരുടെ സ്ഥലമാറ്റങ്ങൾക്കിടയിൽ അവരെ ക്കൊണ്ടു ചില ലൈംഗികക്കരിഞ്ചന്ത ഏർപ്പാടുകളും മൂപ്പർ തമാക്കാറുണ്ട്. കുഞ്ഞിപ്പച്ചന്റെ അങ്ങനെയുള്ള സ്വകാര്യകക്ഷികളിൽപ്പെട്ട ഒരാളാണ്

ഓമഞ്ചിക്കു നിത്യവും കുഞ്ഞിപ്പാച്ചന്റെ ഉരുക്കുനെയ്യും മിക്കവാറും മാസത്തിലൊരിക്കൽ കുഞ്ഞിപ്പെരച്ചന്റെ നാടൻ പ്രേമങ്ങളും കൂടിയേ കഴിയൂ. എന്നാൽ കുത്തിപ്പച്ചൻ കൊണ്ടുവരുന്ന നാടൻ നായികമാരെല്ലാം ഓമ ബിക്ക് ഇഷ്ടമായെന്നുവരില്ല. മൂപ്പർ ഒരുനുള്ളു പൊടി വലിച്ചു മൂക്കു ചീറ്റി തുറിച്ച് മിഴികളോടെ നവാഗതയെ ആകപ്പാടെ ഒന്നു നോക്കും. പറ്റിയാൽ കുഞ്ഞിപ്പാച്ചന്റെ ഭാഗ്യം. പറ്റിയില്ലെങ്കിൽ കുഞ്ഞിപ്പെരച്ചന് ഒരു റുപ്പിക കൊടുത്തു സാധനത്തെ തിരികെ കൊണ്ടുപൊയ്ക്കൊള്ളാൻ പറയും. ഡയറിയിൽ ഇങ്ങനെ കുറിച്ചുവയ്ക്കുകയും ചെയ്യും. 'വ്യായാമം പൂജ്യം - കുഞ്ഞിപ്പെരച്ചന്ന് 1 ക




48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക