shabd-logo

ഒരു രാത്രി-39

17 November 2023

0 കണ്ടു 0
അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയും
മുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച്ചുകൊണ്ട് ഒരു പഴയ കരിമ്പ ടവും പുതച്ചു ചുരുണ്ടുകിടക്കുകയാണ്. അവന്ന് അതിരഹസ്യമായൊരു പരിപാടി നിർവ്വഹിക്കാനുണ്ട്.

മുരുകൻ തന്റെ കാലിശയിൽ കൈയിട്ട് ആ സ്വർണ്ണനാണ്യം ഒന്നു തിരുതിനോക്കി. അന്നു വൈകുന്നേരം പേപ്പർമാഷ് ർ വാങ്ങിക്കൊണ്ടുവന്നു കൊടുത്തതാണ് ആ നാണ്യം ഒരപ്പവൻ. ആ സ്വർണ്ണനാണ്യം തന്റെ പഴയ നിധികുംഭത്തിൽ നിക്ഷേപിക്കണം അതാണ് പരിപാടി. ഗോപാലൻ ഉറങ്ങി യെന്നു ബോദ്ധ്യംവന്നതിനുശേഷമല്ലാതെ അവിടെ നിന്നെഴുന്നേറ്റു കൂടാ. ആ ചെക്കൻ ഒരു മന്തനാണെങ്കിലും അവനെ കരുതിയിരിക്കണം. തന്ത ഈ പണമെല്ലാം എവിടെയാണ് ഒളിപ്പിച്ചുവയ്ക്കുന്നതെന്ന് ഓർത്ത് ചെക്കൻ
അത്ഭുതപ്പെടുന്നുണ്ടാവും. മുരുകൻ മെല്ലെ ഒരു ചെവി പുതപ്പിന്നു വെളിയിലാക്കി വീർപ്പടക്കി ശ്രദ്ധിച്ചു. മറ്റേ മുലയിൽ നിന്നു ക്രമം തെറ്റാതെയുള്ള ശ്വാസോച്ഛ്വാസം കേൾക്കുന്നുണ്ട്. ചെക്കുന്നു. നല്ല ഉറക്കമാണ്. വയറ് നല്ലവണ്ണം നിറഞ്ഞാൽ പിറന്ന ചെക്കൻ വരിക്കച്ചക്കപോലെ വീണുകിടന്നുകൊള്ളും. കാട്ടാനും കൂട്ടി അവൻ അരക്കലം ചോറു തട്ടിവിട്ടിട്ടുണ്ട്.

“കോവാലാ, കോവാലാ മുരുകൻ ആദ്യം അല്പം പതിഞ്ഞ സ്വാ ത്തിലും പിന്നെ കുറച്ചൊന്നുച്ചത്തിലും സൂത്രത്തിൽ വിളിച്ചു. ഉത്തരമില്ല. എന്നിട്ടും മുരുകന്നു ശങ്ക തീർന്നില്ല. കുറച്ചുനേരം കൂടി കാത്തിരിക്കാൻ തീരു മാനിച്ചു. കുറച്ചുനേരം? രാത്രി എത്രത്തോളം കടന്നുപോയെന്ന് അവന്ന് ഒരു പിടിയുമില്ല. തെല്ലു ദുരെ പൊതുനിരത്തിൽനിന്ന് അരിച്ചുവരാറുള്ള സങ്കീർണ്ണ തരംഗങ്ങൾ നിലച്ചിട്ടുണ്ട്. ദൂരെ എവിടെനിന്നോ ഒരു നായയുടെ തുടർ ഇരയുടെ സാവേരിരാഗം ഇഴഞ്ഞുവരുന്നു. ' (അപ്പോൾ ആ കുടിലിന്നു പുറത്ത്, പറമ്പും പരിസരവും നിലാവിൽ
തെളിഞ്ഞു നില്ക്കുന്ന കാഴ്ച മുറുകുന്നു കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ പറമ്പിന്റെ വടക്കെ മൂലയിലെ തൈത്തെങ്ങുകളുടെ കിളിയോലക്കരാംഗുലി കളിൽ മഞ്ഞുതുള്ളികൾ വൈരക്കൽ മോതിരങ്ങൾ പോലെ ഒളിമിന്നുന്നു. പറമ്പിന്റെ തെക്കെ മൂല ഇരുട്ടു വ്യാപിച്ചുകിടക്കുകയാണ്. അവിടെ ഒരു പഴയ സർപ്പക്കാവിന്റെ അവശിഷ്ടങ്ങളിൽ കരിനിഴലുകളുടെ കൂത്താട്ടമാണ്. പഴയ ബലിക്കല്ലും കൽവിളക്കും കുട്ടിപ്പുരയുമെല്ലാം ജീർണ്ണിച്ചു മണ്ണടിഞ്ഞ് അവിടെ "ഒരു കാൽ മുടന്തിച്ചെടിയുടെയും സർപ്പണങ്ങളുടെ സ്മരണയുണ ത്തുന്ന കുറ്റവാഴയുടെയും പടർപ്പുകൾ കൈയേറിയിരിക്കുന്നു. ആ പടർപ്പു കളുടെ ഒരറ്റത്തു വെളിയിലേക്കു പാതുകുത്തിനില്ക്കുന്ന ഒരു വെള്ളില ച്ചെടി വെണ്ണിലാവിൽ വൈഡൂര്യക്കിരീടംപോലെ വിലസുന്നു).

മുരുകൻ മെല്ലെ പുതപ്പു വലിച്ചുനീക്കി എഴുന്നേറ്റ്, പകലത്തെ പതിവു പോലെ വലത്തെ ചെവിക്കു പിന്നിൽ കൈപ്പത്തി അമർത്തിപ്പിടിച്ചു കുന്തി ച്ചിരുന്നു. ഗോപാലന്റെ ശ്വാസോച്ഛ്വാസങ്ങൾ അതേ താളക്രമത്തിൽ കേൾക്കു മുരുകൻ മനസ്സിൽ കരുതി. എല്ലാം വേഗത്തിൽ നിർവ്വഹിക്കണം. കാഞ്ഞിര ചുവട്ടിലെ കുഴി മാന്തി, തന്റെ പഴയ നിധികുംഭമെടുത്തു മൂടി തുറന്ന്, പുത്തൻ പവൻ അതിൽ അടക്കം ചെയ്ത് ആ മുരുട അവിടെത്തന്നെ മണ്ണിൽ കുറേക്കൂടി ആഴത്തിൽ കുഴിച്ചിടണം.

മുരുകൻ എഴുന്നേറ്റുനിന്നു. പിന്നെ മെല്ലെ, ഒരു ചിരവയും തന്റെ പിച്ച പാട്ടയും തപ്പിയെടുത്തു പായിൽ പ്രതിഷ്ഠിച്ചു. മീതെ പുതപ്പിട്ടു മൂടി. അവൻ ആ കരിമ്പടക്കാലത്തെ, ഒരു ശില്പി താൻ പുതുതായി നിർമ്മിച്ച കലാ രൂപത്തെയെന്നപോലെ വാത്സല്യത്തോടെ ഒന്നു തലോടി. തൃപ്തിയായി. മുരുകന്റെ ചുണ്ടുകൾക്കിടയിൽ ഒരു മന്ദഹാസം ചുരുണ്ടുകൂടി. ഗോപാലൻ ചെക്കൻ ഉണർന്നു നോക്കുകയാണെങ്കിൽ തന്ത പായിൽ മൂടിപ്പുതച്ച് ഉറങ്ങുക യാണെന്നു തോന്നിക്കാനുള്ള ഒരു സൂത്രമായിരുന്നു അത്. അപ്പോൾ കേട്ടു, ആകാശം മുഴക്കിക്കൊണ്ട് ഒരു മുളൽ: “ഫ് ബൂം..

പറമ്പിലെ അയനിപ്പിലാവിന്റെ മുകളിൽ നിന്നാണ് ആ ഹുങ്കാരം പുറപ്പെ

ട്ടത്. കാലൻ കോഴിയുടെ വിളിയാണെന്നു മനസ്സിലായി. ആ ചെകുത്താൻ പക്ഷി പറന്നുവന്നു മുളാൻ കണ്ടൊരു മുഹൂർത്തം: മുരുകൻ മനസ്സിൽ പിരാകി. അപ്പോൾ ദൂരെനിന്ന് ബൂം ഹൂം ഹൂം" എന്നു രണ്ടു മൂളലു കൾ കേട്ടു. മുരുകൻ കുറച്ചുനേരംകൂടി കാത്തിരുന്നു. കീശയിലെ പൊൻനാണ്യം വിരലുകൾ കൊണ്ടു തിരുമ്മിക്കളിച്ചു നിമിഷങ്ങൾ പോക്കി.

കനത്ത നിശ്ശബ്ദത. നല്ല മുഹൂർത്തമാണ്. മുരുകൻ വടി കൈയിലെ ടുത്തു മെല്ലെ കുത്തിപ്പൊക്കിയെഴുന്നേറ്റ് ചെവി വട്ടം പിടിച്ച് എല്ലാം ഭദ്രമാ ണെന്നു ബോധ്യംവന്നതിനുശേഷം പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി മുറി യിൽനിന്നു പുറത്തു കടന്നു.


പറമ്പിൻ മൂലയിലെ നിക്ഷേപസ്ഥാനത്തേക്കുള്ള വഴി കാണാപ്പാഠമാണ്. നടത്തം അതിസൂക്ഷ്മതയോടെയാണ്. മൂന്നുനാലടി നടക്കും. ഒന്നു നിരിക്കും. ചെവി വട്ടംപിടിക്കും. നീങ്ങും. മുരുകന്റെ എല്ലാ ഇന്ദ്രിയശക്തികളും കാതിൽ കേന്ദ്രീകരിച്ചിരിക്കയാണ്. ഒരു പറ്റി ഇളകുന്ന ശബ്ദംപോലും അവന്നു ക്കാൻ കഴിയുമായിരുന്നു.

പടുമരങ്ങൾ കൂട്ടമായി വളർന്നുനിൽക്കുന്ന തെക്കെ മൂലയിലെത്തി. കൈ നീട്ടി അവിടവിടെ തടവിനോക്കി. കാഞ്ഞിരമരം തിരിച്ചറിഞ്ഞു. ട്രൗസർ അഴിച്ച് മലവിസർജനത്തിന്നിരിക്കുംപോലെ ആ മരച്ചുവട്ടിൽ കുന്തിച്ചിരുന്നു (അതും ഒരു സൂത്രമായിരുന്നു). വഴിയുടെ കൂർത്തഭാഗംകൊണ്ടു മണ്ണ് കുത്തിയിളക്കി. കൈപ്പടം ചട്ടുകംപോലെയാക്കി മാന്തിത്തുടങ്ങി. ഓട്ടുമൊ കൈക്കു തടഞ്ഞു. ഒരു കോരിത്തരിപ്പ് പാത്രം മണ്ണിൽനിന്ന് ഇളക്കിയെടുത്തു പൊക്കി മടിയിൽ വെച്ചു. മുടി തിരിച്ചു തുറന്ന് ഉള്ളിൽ കൈയിട്ടു ധ്യതിയിൽ ഒരു പരിശോധന നടത്തി.

ഫുഫ് 

മുരുകൻ ഒന്നു തട്ടി. തൊട്ടടുത്തുനിന്നാണ് ആ ഫൂൽക്കാരം പുറപ്പെ ട്ടത്. സർപ്പം നിധികും മാറോടടുക്കിപ്പിടിച്ച് മുരുകൻ പിടഞ്ഞെണീറ്റു വലതുകാൽ പൊക്കി ഒരു നൃത്തം നിന്നു.

പപ്പടം ചുടുന്നതുപോലൊരു നാറ്റം മൂക്കിൽ ഇടതുകേറി. നാഡി ഞരമ്പുകൾ തണുത്തു മരവിച്ചുപോയി.

സർപ്പം! തേരട്ടയുടെ ഉടലും ചട്ടുകംപോലത്തെ തലയുമുള്ള ദുഷ്ട ജന്തു, ഒരിക്കൽ ഒരു തേരട്ട ദേഹത്തിലൂടെ ഇഴഞ്ഞപ്പോൾ അവൻ നിലവി ളിച്ചു പോയിട്ടുണ്ട്. അതിനെ ഒന്നു തൊട്ടപ്പോൾ കരളിലുണ്ടായ കിരുകിരുപ്പും അവൻ മറന്നിട്ടില്ല. തെരുവിൽ വെച്ച് ഒരു പാമ്പാട്ടി പാമ്പിനെ കുളിപ്പിച്ചപ്പോൾ അതിന്റെ ഊടത്തും അവൻ കേട്ടിട്ടുണ്ട്.

അവൻ മേല്പോട്ടു നോക്കി മിഴികൾ ചലിപ്പിച്ചു. വലതുകാൽ നിലത്തു നാൻ ധൈര്യമില്ല. "അത് കാലിന്നടുത്തെവിടെയോ ഉണ്ട് എന്നൊരു തോന്നൽ. ഇടതുകാൽ വിറയ്ക്കുന്നു. നീങ്ങാനും നിർവ്വാഹമില്ല. ചട്ടുകത്തലയും നീട്ടി അതു കാത്തിരിക്കുന്നുണ്ടാകും, അനങ്ങിയാൽ ആഞ്ഞുകൊത്താൻ. നില വിളിക്കാനും നിവൃത്തിയില്ല. നിലവിളി കേട്ട് ഗോപാലൻ ചെക്കനോ ആശാരി പറങ്ങോടനോ പാഞ്ഞുവന്നാൽ നിക്ഷേപം അവരുടെ കണ്ണിൽ പെടും. ജീവൻ പോയാലും ആ രഹസ്യം വെളിക്കാക്കിക്കൂടാ. അവൻ കട കരിഞ്ഞൊരു കുറ്റിപോലെ അങ്ങനെ നിന്നു.

എത്ര നേരം ഇങ്ങനെ ഒറ്റക്കാലിൽ തപസ്സുചെയ്യും? ഇടതുകാലിലെ വിറ നിന്നു. അവിടെ ഒരു തരിപ്പു കയറിയിരിക്കുന്നു. നിധികുംഭം മാാടമർ ത്തിപ്പിടിച്ചു നിശ്ചലനായി നിന്നു. സമയത്തെപ്പറ്റി ഒരു ബോധവുമില്ലാതെ.. അകലെ റെയിൽവേയാർഡിൽ നിന്ന് എഞ്ചിൻ ശക്തിയോടെ സ്റ്റീം ഒഴിക്കുന്ന ശബ്ദം അന്തരീക്ഷത്തിൽ നേർത്ത പ്രതിദ്ധ്വനിയുളവാക്കി. 'ശബ്ദം ശബ്ദം - ശബ്ദം ശബ്ദം' ശബ്ദം ശബ്ദം. തലയ്ക്ക് മുകളിലൂടെ ആ ശബ്ദം കടന്നുപോയി കടവാതിലിന്റെ ചിറകടിയാണ്... ചെറുകാറ്റിൽ ഇലകൾ ചലിച്ചു...

"ലഭലഭലഭല..." കരിയിലകളിലൂടെ എന്തോ ഒന്ന് അതിവേഗം കടന്നുപോയി. ആ ദ്രുതചലനത്തിന്റെ പ്രത്യാഘാതം നിലത്തുനിന്നു കാല ടിയിലൂടെ മൂർദ്ധാവിലോളം പടർന്നുകേറിയതുപോലെ തോന്നി.


നിശ്ശബ്ദത. ആപത്ത് അകന്നുപോയെന്നൊരു ബോധം മുരുകന്റെ കര ളിനെ ഉണർത്തി. അവൻ ആ നാണ്യം എടുക്കാൻ കീശയിലേക്കു കൈ നിറക്കി. അപ്പോഴാണു മനസ്സിലായത്, താൻ നഗ്നനായിട്ടാണു നില്ക്കുന്ന ന്നീസർ ഊർന്ന് കാൽക്കൽ കിടന്നിരുന്നു. കുനിഞ്ഞ് ട്രൗസറെടുത്തു കീശയിൽനിന്ന് നാണ്യം. തപ്പിയെടുത്തു പാത്രത്തിലിട്ട് പാത്രത്തിന്റെ മൂടി തിരിച്ചുമുറുക്കി പാത്രം കുഴിയിൽത്തന്നെ താഴ്ത്തി മണ്ണിട്ടു മൂടി മീതെ ചില ചപ്പും ചവറും വാരിവിതറിയിട്ട് വേഗം അവിടെനിന്നു പോന്നു.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക