shabd-logo

മാണി ലോഡ്ജ്-27

14 November 2023

0 കണ്ടു 0
മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥിതി-പേപ്പർ ഒരണം.

രാവിലത്തെ വെറും ചായ കഴിക്കാൻ "മാണിലോഡ്ജി'ൽനിന്നു തെരു വിലേക്കിറങ്ങിയ ഗൗളി അനന്തൻ കുറുപ്പിന്റെ സംഭ്രമജനകമായ വാർത്താ വിളി കേട്ടു കണ്ണുമിഴിച്ചു നിന്നുപോയി. കുറുപ്പ് താഴുകയാണ്. ചായയ്ക്ക് കരുതിവച്ച് അണ നീട്ടി അനന്തൻ കുറുപ്പിന്റെ കൈയിൽനിന്ന് ഒരു പേപ്പർ തട്ടിപ്പറിച്ചു. തലക്കെട്ട് ഒന്നു നോക്കി. ആ വാർത്ത വിസ്തരിച്ചു വായിക്കാൻ ലോഡ്ജിലേക്കുതന്നെ മടങ്ങി. കോണിപ്പടി കയറി, നിലത്തു തലങ്ങും വിലങ്ങുമായിക്കിടക്കുന്ന സഹമുറിയന്മാരെ കവച്ചുചാടി ജാലകത്തിന്നടു ക്കൽ കണ്ട് കസേരയിൽ ഇരുന്നു വായന തുടങ്ങി.

“സ്ഥലത്തെ പട്ടാണിത്തെരുവിലെ കേട്ടുവിന്റെ വീടു കവർച്ച ചെയ്ത രണ്ടായിരത്തോളം ഉറുപ്പികയും കുറെ പൊൻപണ്ടങ്ങളും കൊണ്ടുപോയ വാർത്ത മുമ്പു പ്രസിദ്ധപ്പെടുത്തിയിരുന്നുവല്ലോ. മുഖംമൂടിയും ക തോക്കും ധരിച്ചു കവർച്ചയ്ക്കു നടക്കുന്ന ഒരു ഗൂഢസംഘം നഗരത്തിലു ണ്ടെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. സംഘത്തിൽപ്പെട്ട ഒരുത്തനെ കുറെ പണത്തോടുകൂടി പോലീസിന്നു പിടികിട്ടിയിരിക്കുന്നു. ഈ ഗൂഢസംഘ ത്തിന്റെ തലവന്മാർ ബോംബെക്കാരാണെന്നു സംശയിക്കപ്പെടുന്നു. നഗര ത്തിലെ ചില പോക്കിരിത്തലവന്മാരുടെ മറ്റും സഹായവും കൊണ്ടാണ് ഈ സംഘം ഇവിടെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. അങ്ങനത്തെ ഒരു പോക്കിരിയെയാണ് പോലീസിന്നു പിടികിട്ടിയിരിക്കുന്നത്. അവന്റെ കൈയിൽ ധാരാളം പുതിയ ഒറ്റ ഉറുപ്പിക നോട്ടുകളും ഉണ്ടായിരുന്നു. (വിന്റെ കളവു പോയ പണപ്പെട്ടിയിൽ ഒന്നുരണ്ടു കെട്ടു പുതിയ ഒറ്റയുറുപ്പിക നോട്ടു കളും ഉണ്ടായിരുന്നു എന്ന വസ്തുത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്). പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിരിക്കുന്നു. ജനങ്ങളോട് ജാഗ്രതയായിരിക്കാനും സംശയിക്കത്തക്ക നിലയിൽ വല്ല പരദേശികളെയും എവിടെയെങ്കിലും കണ്ടാൽ ഉടൻ വിവരം പോലീസിൽ അറിയിക്കാനും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നു."

ഈ വാർത്തയുടെ ചുവട്ടിൽത്തന്നെ ജനങ്ങളോട് ജാഗ്രതയായിരി ക്കാനും മറ്റും മുന്നറിയിപ്പ് നല്കിക്കൊണ്ടുള്ള പോലീസ് സൂപ്രണ്ടിന്റെ ഒരു പ്രസ്താവനയും ചേർത്തിരുന്നു. വാർത്ത ചൂടോടെ തന്റെ സഹമുറിയന്മാരെ

സംഭ്രമജനകമായ ഈ അറിയിക്കണമെന്നുണ്ടായിരുന്നു ഗൗളി അനന്തന്ന്, പക്ഷേ, അവർ ശവം പോലെ കിടക്കുകയാണ്. അനന്തൻ താഴെയിറങ്ങി, തെരുവിലേക്കു നടന്നു. ജനതാ ടീ ഹൗസിൽച്ചെന്ന് ഒരു വെറും ചായ അടിച്ച് ലോഡ്ജിലേക്കു തന്നെ മടങ്ങിവന്ന് പഴയ ക്യാൻവാസ് കസേരയിൽക്കിടന്ന്, ചുമരിലെ പുസ്തകഫിൽ നിന്നു പഴയ ഒരു ലക്കം 'ഗന്ധർവ്വൻ തപ്പിയെടുത്ത് അതിലെ പതിനെട്ടാംപേജ് നിവർത്തി വായിച്ചു രസിച്ചുതുടങ്ങി.

ഗന്ധർവ്വൻ മാസികയുടെ ആ പഴയ ലക്കത്തിന്റെ പതിനെട്ടാം പേജിൽ ഗൗളി അനന്തനെപ്പറ്റി ഒരു ഫാൻസുണ്ട്. “ഇൻഷുറൻസ് ഏജന്റ് ഗൗളി അനന്തൻ ദിവസവും രാവിലെ ഒൻപതരമണിക്കു പുരിയാൽ ഇടവഴിയിലൂടെ, വെളുത്തു തടിച്ച് കുറുതായ ചുരുളൻ മുടിക്കാരിയായ സ്കൂൾ മിസ്സിന്റെ പിന്നാലെ സൈക്കിളും ഉരുട്ടിപ്പോകുന്നതിന്റെ രഹസ്യം മനസ്സിലായി" എന്നാ യിരുന്നു ഗന്ധർവ്വന്റെ അരുളപ്പാട്. ഗൗളി അനന്തൻ തന്റെ പേർ ആദ്യമായി അച്ചടിച്ചുകാണുന്നത് ആ ഗന്ധർവ്വനിലാണ്. അനന്തൻ കുറുപ്പിന്റെ കൈയിൽ ബാക്കിയുള്ള ആ ലക്കം ഗന്ധർവ്വൻ മുഴുവനും വാങ്ങി. വേറെ കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം അതും ശേഖരിച്ചു. പിന്നെ രണ്ടു മൂന്നെണ്ണം സ്വന്തം റഫറൻസിന്ന് എടുത്തുവെച്ച്, ബാക്കിയെല്ലാം പതിനെട്ടാം പേജ് മാർക്കു ചെയ്ത്, തന്റെ സകല ചങ്ങാതിമാർക്കും സമ്മാനിച്ചു. ചിലർക്കു തപാൽ

വഴിയായും അയച്ചുകൊടുത്തു. ആ സംഭവം നടന്നിട്ട് കൊല്ലം രണ്ടു കഴിഞ്ഞു. ആ മിസ്സിനെ വയനാട്ടിലെ ഒരു എസ്റ്റേറ്റ് ക്ലാർക്ക് കല്യാണം കഴിച്ചുകൊണ്ടുപോയി അവർ ഇപ്പോൾ ഒരാൺകുട്ടിയുടെ അമ്മയാണെന്നും അറിയുന്നു. പക്ഷേ,
ചൂരിയാൽ ഇടവഴിയിലെ ആ പഴയ പ്രേമപരിമളം നുകരാൻ ഗന്ധർവ്വൻ മാസികയുടെ ആ പഴയ ലക്കം തുറന്നുനോക്കാറുണ്ട്. ഇപ്പോഴും ഇടയ്ക്കി
ഗൗളിഅനന്തൻ 

ഒരു കിഴവൻ പാണ്ടിത്തട്ടാന്റെ പഴയൊരു മാളികവീടിന്റെ മുകൾ ബഭാഗം വാടകയ്ക്കെടുത്ത് മാണി ലോഡ്ജ്' എന്നൊരു പേരും കൊടുത്തു താമസിക്കയാണ് ഗൗളി അനന്തൻ (വീടിന്റെ താഴത്തെ മുറികളും വാന്തയു മെല്ലാം മോഡേൺ മെഡിക്കൽ ഷാപ്പിന്റെ ഗുദാമായി ഉപയോഗിച്ചുവരിക യാണ്. കോന്നിയുടെ ഇരുവശത്തും പീഞ്ഞപ്പെട്ടികൾ കൂട്ടിയിട്ടിരിക്കുന്നു. ആസിഡി ന്റെയും നാനാതരം മരുന്നുകളുടെയും സമ്മിശ്രഗന്ധം അവിടെ എപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കും. അക്കാരണത്താൽ, പട്ടണത്തിലെ ഏറ്റവും ആരോ ഗ്യകരമായ വസതി തന്റേതാണെന്ന് ഗൗളി അനന്തൻ അവ കാശപ്പെടുന്നു. ഒരു കുപ്രസിദ്ധ നാൻ വേശ്യയുടെ നാമധേയമാണ് ഗൗളി തന്റെ ലോഡ്ജിനു നല്കിയിരിക്കുന്നത് എന്ന സ്യം അധികമാരും മനസ്സി ലാക്കിയിട്ടില്ല. റേഷനിങ് ഇൻസ്പെക്ടർ പി.പി.നമ്പ്യാരും എസ്.പി.സി.എ. ഇൻസ്പെക്ടർ പപ്പനുമാണ് മാണി ലോഡ്ജിലെ മറ്റ് അംഗങ്ങൾ, ഇടയ്ക്ക്,

കോരങ്കുളം കണ്ണേട്ടനും അവിടെ രാത്രി കഴിക്കാറുണ്ട്. വെളുത്തു മെലിഞ്ഞു ചുരുളൻ മുടിക്കാരനായൊരു കോമളനാണ് പി.പി. നമ്പ്യാർ, നെറ്റിയിൽ ധകാരത്തിലുള്ള കഷണ്ടിയോടുകൂടിയ ഒരു മദ്ധ്യവയ സി. സ്വതവേ ശാന്തപ്രകൃതമാണ്. അധികം സംസാരിക്കാതെ എപ്പോഴും പുഞ്ചിരിതൂകിയിരിക്കുന്ന ഒരു പുതുമോടിക്കാരൻ. പക്ഷേ, രാത്രിയിൽ സ്വല്പം കുടിച്ചാൽ (ഇടയ്ക്കിടെ സ്വല്പം കുടിക്കണമെന്നു മൂപ്പർക്കു നിർബന്ധവു മാണ്) നമ്പ്യാരുടെ മട്ടും മാതിരിയും പെട്ടെന്നു മാറും. ചില ഗോഷ്ടികൾ കാട്ടി കട്ടിലിൽനിന്നു താഴെ ഉരുണ്ടുവീഴും. പിന്നെ ഭയങ്കര പരാക്രമങ്ങൾ ആരംഭിക്കുകയായി. കട്ടിൽക്കാൽ കടിച്ചു കാർന്നുതിന്നാൻ നോക്കും. ഒരു കാലുകൊണ്ടു മാത്രം തൃപ്തിപ്പെടുകയില്ല. കട്ടിലിന്റെ നാലു കാലും സ്വാദ നോക്കണം. പിന്നെ നാലാമത്തെ കാലിന്നടുക്കൽ ശരേ എന്നു മൂത്രമൊ ഴിച്ച് അവിടെ ശവം പോലെ ഒരു കിടത്തമങ്ങു പാസ്സാക്കും. പിന്നെ ഉണരു ന്നത്. പിറ്റേന്നു രാവിലെ പത്തുമണി കഴിഞ്ഞിട്ടായിരിക്കും. മദ്യപിച്ചു കഴി ഞ്ഞാൽ പി.പി.നമ്പ്യാർക്കു തോന്നുമത് താനൊരു പേപ്പട്ടിയാണെന്ന്.

വണ്ടിക്കു കെട്ടിയ മൂരി, പോത്ത്, കുതിര മുതലായ മൃഗങ്ങളുടെ ചുമ ലിലെ പൊട്ടും പൊളിയും വ്രണങ്ങളും പരിശോധിച്ചു നടക്കുന്ന എസ്.പി. സി.എ. ഇൻസ്പെക്ടർ പപ്പൻ ഒരു പ്രത്യേക സൃഷ്ടിയാണ്. ഇൻസ്പെക്ടർ എന്ന സ്ഥാനപ്പേരും കാക്കി യൂനിഫോറവും വണ്ടിക്കാരെ പിടിച്ചുനിർത്താ നുള്ള അധികാരവും ഒരു പാണ്ടൻ സൈക്കിളും നൽകപ്പെട്ടിട്ടുണ്ടെങ്കിലും മൂപ്പരുടെ വേതനത്തിന്റെ കാര്യം തുലോം വേദനാജനകമാണ്. പപ്പന്റെ കാക്കി ഷർട്ടിന്റെ കീല പഴക്കംകൊണ്ട് പിഞ്ഞിക്കീറി ട്രൗസറിന്റെ ബന്ധി ക്കുന്ന തോൽ ബൽറ്റിന്റെ രക്ഷാകർതൃത്വത്തിൻ കീഴിൽ വളരെക്കാലമായി ഒളിച്ചു കഴിയുകയാണ്. ബുീസിന്റെ ഭൗതികജീവിതകഥയും അതിലേ ദയനീയമാണ്. ഒരിക്കൽ പപ്പൻ മഴക്കാലത്ത് വെള്ളം വാർന്നൊഴുകുന്ന ഒരിടവഴിയി ലൂടെ ഔദ്യോഗിക വേഷത്തിൽ നീങ്ങുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വലത്തെ ഉള്ളങ്കാലിൽ അസാധാരണമായ ഒരു നനുനനുപ്പും സുഖവും തോന്നിയത്. കാരണമെന്താണെന്നറിയാൻ പപ്പൻ കാൽ പൊക്കി
പരിശോധിച്ചപ്പോൾ ബൂട്ടിന്റെ അടിഭാഗത്തിന്റെ അഡ്രസ്സില്ല. നടന്ന വഴിയിലെ ചെട്ടികലർന്ന മണ്ണിൽ വളരെ നേരം മാന്തിയും ചിക്കിയും നോക്കിയതിന്നു ശേഷമാണ് ആ സാധനം വീണ്ടും കണ്ടുകിട്ടിയത്. വിയർപ്പുനാറുന്ന യൂണി ഫോറം ധരിച്ച് വിറപ്പനിയുള്ള സൈക്കിളും ഉരുട്ടി തെരുവിന്റെ മുക്കിലും മുലയിലും നീങ്ങുന്ന പപ്പനെ ഭാരവണ്ടിമൃഗങ്ങൾ ദൂരെനിന്നുതന്നെ മണത്ത റിയും. അവ മൂക്കള ഒലിക്കുന്ന നാസാദ്വാരങ്ങൾ വിടർത്തി കണ്ണീർപ്പാടുകൾ പതഞ്ഞു മോന്തയിളക്കി നന്ദിപൂർവ്വം പപ്പനെ ഒന്നു നോക്കും. പപ്പനോ, പപ്പന്റെ വർഗ്ഗക്കാരോ അടുത്തെങ്ങാനുമുണ്ടെങ്കിൽ അമിതഭാരം ചുമക്കുകയോ അടികൊള്ളുകയോ വേണ്ടിവരില്ലെന്ന് ആ മുജീവികൾ എങ്ങനെയോ മനസ്സിലാക്കിയിട്ടുണ്ട്. ഗൗരി അനന്തൻ പപ്പനെ 'മുറി ആഫീസർ' എന്നാണു വിളിക്കുക, കണ്ണേട്ടൻ 'മൃഗസഖാവ്' എന്നും.

പന്ന്. ഇടയ്ക്ക് ഒന്നു കുടിക്കണം. ആഴ്ചയിലൊരിക്കൽ മാണി ലോഡ്ജിൽ വെച്ച് "ഡീസ്ബാൾ അടി' ആഘോഷം ആസൂത്രണം ചെയ്യു അതു പപ്പനാണ്. ഈ ആഘോഷത്തിൽ, സഹമുറിയന്മാരായ ഗൗളി അന തൻ, പി.പി.നമ്പ്യാർ(കണ്ണേട്ടനും), ഇവർക്കു പുറമേ, ഗോപിറൈറ്റർ, തത്ത കിട്ടൻ, മാൻ റസ്റ്ററന്റ് പ്രൊപ്രൈറ്റർ ഇവരും ഉണ്ടായിരിക്കും. പ്രധാന പാനീയം നാട്ടിൻപുറത്തെ ഏതോ പറങ്കിമാവിൻ തണലിൽവെച്ചു വാറ്റിയു ണ്ടാക്കിയ റാക്കായിരിക്കും. വറുത്ത മത്സ്യം, വറുത്ത ചാൻസ്, കർമ് വേരുകൊണ്ടുണ്ടാക്കിയ സ്പെഷ്യൽ അച്ചാറ് മുതലായ വിഭവങ്ങൾ കണ്ണൻ ബ്ളറുടെ ഹോട്ടലിൽനിന്ന് ഗൗളി അനന്തന്റെ നിർദ്ദേശപ്രകാരം കണ്ണൻ കൊണ്ടുവന്നു വെച്ചിട്ടുണ്ടാകും.

കുറച്ചു കുടിച്ചു തലയ്ക്കു പിടിച്ചുകഴിഞ്ഞാൽ പിന്നെ പപ്പന്റെ സംഭാ ഷണം മുഴുവനും ഇംഗ്ലിഷിലായിരിക്കും (പി.പി.നമ്പ്യാരെപ്പോലെ വേറെ ഉപദ്രവമൊന്നുമില്ല). വ്യാകരണത്തിന്റെ ഗന്ധമോ അർത്ഥശുദ്ധിയോ അടു മങ്ങും കാണാത്ത പപ്പന്റെ ഇംഗ്ലീഷിനെ മൂടിംഗിസ് എന്നാണ് ഗൗളി വിളിക്കുന്നത്. പെണ്ണുങ്ങളുടെ പിൻകഴുത്തുകളെക്കുറിച്ചുള്ള വർണ്ണനയാ യിരിക്കും പപ്പന്റെ സംഭാഷണം മുഴുവനും (സ്ത്രീകളുടെ മുഖസൗന്ദര്യ പഠനത്തിലല്ല അവരുടെ പിൻകഴുത്തുകളെപ്പറ്റിയുള്ള പഠനത്തിലാണ് പപ്പൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്). ഏതെല്ലാം തരത്തിലുള്ള പിൻകഴു ത്തുകൾ കാണാം പെണ്ണുങ്ങൾക്ക് വെണ്ണക്കല്ലിൽ കറുത്ത ഖുറാന്റെ വാക ങ്ങൾ കൊത്തിവെച്ചപോലെ വെളുത്തു മൃദുലമായ തൊലിയിൽ ചെറിയ മുടിച്ചുരുളുകൾ പതിഞ്ഞുകിടക്കുന്ന 'കൊത്തുവേലക്കടുത്ത്. വൃത്തികെട്ട രോമങ്ങൾ കറപറാന്ന് എറിച്ചുനില്ക്കുന്ന 'കൊങ്ങൻ കോഴിക്കഴുത്ത്. രോമ ങ്ങൾ തീരെയില്ലാതെ കഷണ്ടിയായ 'ചന്ദനമുട്ടിക്കഴുത്ത്, അഴകുള്ള വലിയ മുടിച്ചുരുളുകൾ ആടിക്കളിക്കുന്ന 'മുന്തിരിക്കഴുത്ത്, പൂച്ച രോമങ്ങളും ചുണയും ചേർന്ന 'ചണ്ടങ്ങക്കഴുത്ത്, കെട്ടിവച്ച പായലമുടിക്കു കീഴിൽ പൂമൊട്ടുപോലെ കാണുന്ന താമരക്കഴുത്ത്. വലിയ മുടിച്ചുരുളുകൾ വ്യവസ്ഥയില്ലാതെ വളർന്നു മൂടിക്കിടക്കുന്ന 'ചങ്ങലംപരണ്ടക്കഴുത്ത്, ഭംഗി യുള്ള ചുണങ്ങുകൾ ചിന്നിയ വെളുത്ത വെള്ളരിക്കഴുത്ത്'. പുഴുക്കടികൊണ്ട് പരുക്കൻ ചുളിവുകൾ വീണ ഗൗളിക്കടുത്ത്... അങ്ങനെ പെണ്മണികളുടെ പിൻകഴുത്തുകളെ പപ്പൻ പല ജാതികളായി തരംതിരിച്ചിട്ടുണ്ട്. സ്ത്രീക ളുടെ പിൻകഴുത്തു പരിശോധിച്ചാൽ അവരുടെ സ്വഭാവഗുണം നിർണ്ണയിക്കാൻ
കഴിയുമെന്നാണ് പപ്പൻ പറയുന്നത്. വണ്ടിമുറികളുടെ പിൻകഴുത്തു പരി ശോധിച്ചു പരിശോധിച്ചാണ് പപ്പന്ന് ഈ സുഖക്കേടു പിടിപെട്ടത് എന്നാണ് ഗൗളി അനന്തൻ പറയുന്നത്. കുറേശ്ശേ മത്തുപിടിച്ചുതുടങ്ങിയാൽ ഗൗളി പപ്പന്റെ ഇംഗ്ലീഷുപോലെതന്നെ അലങ്കോലപ്പെട്ട, വൃത്തമാതാനിബന്ധന കളൊന്നുമില്ലാത്ത ഒരു കവിത നിർമ്മിച്ചു ചൊല്ലും.

“മിണ്ടാതിരിയെടാ പപ്പാ നിന്റെ വണ്ടിക്കാളകളെങ്ങാ, കളകണ്ഠികളെപ്പോ പപ്പൻ അതു കേൾക്കാത്ത ഭാവത്തിൽ, താൻ തൊട്ടു തലോടിയ ഏറ്റവും 'സിൻറിലേറ്റിങ്' (മികച്ച സൗന്ദര്യത്തിന്ന് പപ്പൻ എപ്പോഴും ഉപയോഗിക്കുന്ന ഇംഗ്ലിഷ് വിശേഷണമാണ് ഈ "സിൻറ്ററിലേറ്റിങ്') 'ബേക്ക് നെക്കിന്റെ കാ പറഞ്ഞുതുടങ്ങും. മൂരിഇംഗിസിലുള്ള ആ നറേഷൻ ഇങ്ങനെ വ്യാഖ്യാ നിക്കാം: കഥാരംഗം ചുരിയാൽ ഇടവഴി. സമയം നട്ടുച്ച. പപ്പൻ ഔദ്യോഗികവേഷ

ത്തിൽ, സൈക്കിളും ഉരുട്ടി ഇടവഴിയിലൂടെ പോവുകയാണ് (ഒര് അര ദ്രാം

സേവിച്ചിട്ടുമുണ്ട്).

പപ്പൻ ആനന്ദലഹരിയോടെ അങ്ങനെ നീങ്ങിക്കൊണ്ടി

രിക്കെ, കുറച്ചു മുമ്പിൽ ഒരു 'ഗേളും' നീങ്ങുന്നതു കണ്ടു നല്ല ഒത്ത ഉയരവും

ഒതുങ്ങിയ അരയുമുള്ള ഒരു ഗേൾ. അവളുടെ തലയിൽ വലിയൊരു കൊട്ട

യുമുണ്ട്. പപ്പൻ തന്റെ വിലപ്പനിവാനവും തള്ളിക്കൊണ്ടു തിരക്കിട്ടു നടന്ന്

അവളുടെ പിറകിലെത്തി, ആ പിൻകഴുത്തൊന്നു നോക്കി. മുന്തിരിക്ക

ന്നു പറഞ്ഞാൽ പോരാ, കൊടുമുന്തിരിക്കഴുത്ത് വെയിൽ കൊണ്ടു

കണ്ണു മഞ്ഞളിച്ചുപോയതുകൊണ്ടോ എന്തോ ആ മുടിച്ചുരുളുകൾ അല്പം

ചെമ്പിച്ചതാണോ എന്നൊരു സംശയം. എന്നാലും ആ കാഴ്ച സിൽറ്ററിലേറ്റി

ങ്ങായിരുന്നു. പപ്പന്നു. സഹിച്ചില്ല അകത്ത് അര ദാമിന്റെ പ്രേരണയും

നാലുപാടും ഒന്നു നോക്കി. ഒരു ജീവിയും അടുത്തെങ്ങുമില്ല. 'ഡാർലിങ്',

എന്നു വിളിച്ചുകൊണ്ട് പപ്പൻ ആ ളിന്റെ കൊടുമുന്തിരിക്കഴുത്തിൽ പ

പാരവശ്യത്തോടെ ഒന്നു തലോടി... പപ്പൻ സ്പർശിച്ചവയിൽ വച്ച് ഏറ്റവും

അഴകുള്ള ആനന്ദസന്ദായകമായ കഴുത്ത് അതായിരുന്നുവത്. ആ കഥ അത്രമാത്രമേ പപ്പൻ പറകയുള്ളൂ. ആ കഥയുടെ ബാക്കി ഭാഗം അവിടെ കൂടിയിരിക്കുന്നവരെ കേൾപ്പിക്കുന്നത്. പിന്നെ തത്തക്കിട്ട നായിരിക്കും: "പപ്പൻ തന്റെ ഡാർലിങ് ഗേളിന്റെ പിൻകഴുത്തിൽ ഒന്നു ചൊറിഞ്ഞപ്പോൾ അവൾ പെട്ടെന്നു തലയും തലയിലെ കൊട്ടയും തിരിച്ച് ഒന്നു നോക്കി. അപ്പോൾ കണ്ടത് ഇഞ്ചി കടിച്ച് കുരങ്ങനെപ്പോലെ ഇളിച്ച കൊണ്ടുനില്ക്കുന്ന നമ്മുടെ മൂരിആപ്പീസറെയാണ്. അവൾ അന്തംവിട്ടു കൊട്ടയും കൊട്ടയിലെ ചരക്കും പപ്പന്റെ നെറുകയിൽ മറിച്ചിട്ട് ഒരോട്ടം വെച്ചു കൊടുത്തു. പപ്പന്നു. കുറച്ചുനേരത്തേക്കു നാടു തിരിഞ്ഞില്ല. കണ്ണു തുറ ക്കാനും കഴിയുന്നില്ല. കൊട്ടയിൽ നിറച്ചും പച്ച ഈർച്ചപ്പൊടിയായിരുന്നു. പപ്പന്റെ തലയിലും കാതിലും കണ്ണിലും മൂക്കിലും കാക്കി യൂനിഫോറ ത്തിനുള്ളിലും ആ ഈർച്ചപ്പോടിയുടെ നയാഗ്രാ പാതം കുറച്ചുനേരം തുടർന്നുകൊണ്ടിരുന്നു. അതവസാനിച്ചപ്പോൾ പപ്പൻ, വെണ്ണീർക്കുന്ന തല യിൽ ഇടിഞ്ഞുവീണ പട്ടിയെപ്പോലെ തല ഉഗ്രമായൊന്നു കുടഞ്ഞു മെല്ലെ കണ്ണു തുറന്നുനോക്കി. അപ്പോൾ തന്റെ ഈർച്ചപ്പൊടിക്കൊട്ടയിൽ നോട്ടം തറപ്പിച്ചുകൊണ്ടു തെല്ലു ദൂരെ നിരിക്കുന്നു. ഒരു കിഴവിത്ത്  തത്തക്കിട്ടൻ പറഞ്ഞ കഥയിലെ വസ്തുതകൾ പപ്പൻ നിഷേധിക്കാ റില്ല. "കിഴവിയായാലെന്താണ്? ആ മുന്തിരിക്കഴുത്തിന്നു കൊടുക്കണം തൊ ണ്ണൂറു ശതമാനം മാർക്ക്” എന്നാണ് പപ്പന്റെ വാദം. മാണിലോഡ്ജിലെ അസ്ഥിരാംഗമായ കണ്ണേട്ടന്നു ജോലിയൊന്നുമില്ല.

സ്ഥലത്തെ തെരുവുപ്രജകളുടെ സ്വയം പ്രഖ്യാപിത രക്ഷിതാവാണ് കണ്ണ മുൻ പട്ടണത്തിലെ തെണ്ടികൾക്കും തെരുവുവേശ്യകൾക്കും കുളിക്കാനുള്ള ഒരേ ഒരു കുളം-കോരങ്കുളം നഗരസംവിധാനത്തിന്റെ പേരിൽ തുർക്കാൻ മുനിസിപ്പാലിറ്റി തീരുമാനമെടുത്തപ്പോൾ, അതിന്നെതിരായി സകല തെരുവു പ്രജകളെയും സംഘടിപ്പിച്ച് ഒരു സമരം നടത്തിയതും കണ്ണേട്ടനായിരുന്നു. ആ സമരം ജയിക്കുകയും ചെയ്തു. അന്നുമുതൽക്കാണ് കണ്ണേട്ടൻ "കോര കുളം കണ്ണേട്ടനായത്. പിന്നീടൊരിക്കൽ റിക്ഷാവണ്ടിക്കാരുടെ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചപ്പോഴും കണ്ണേട്ടൻ റിക്ഷാക്കാരെ സംഘടിപ്പിച്ച്, ഒരു സ്ട്രൈക്കും ഘോഷയാത്രയുമെല്ലാം നടത്തി അവർക്കുവേണ്ടി വീറോടെ വാദിച്ചു. "ഭിക്ഷക്കാർക്കു നികുതി ചുമത്തിയാലും റിക്ഷാക്കാരോടു നീതി പാലിക്കുക അതായിരുന്നു കണ്ണേട്ടൻ കണ്ടുപിടിച്ച പുതിയ മുദ്രാവാക്യം. റിക്ഷക്കാർക്കുവേണ്ടി നടത്തിയ ആ സമരത്തിലും കണ്ണേട്ടൻ ജയിച്ചു. അന്നുമുതൽ ഇന്നേവരെ കടുന്നു നടക്കേണ്ടിവന്നിട്ടില്ല. കണ്ണേട്ടനെ തെരു വിൽ എവിടെ കണ്ടാലും റിക്ഷാക്കാർ റിക്ഷയിൽ പിടിച്ചുകയറ്റി എവിടെ വേണ എങ്കിലും കൊണ്ടുചെന്നു വിട്ടുകൊടുക്കും.

ഗൗളി നന്തൻ ഗന്ധർവ്വൻ നോക്കി പ്രണയസ്മരണകൾ പുതുക്കി, മാസിക മടക്കിവെച്ച് ഷെൽഫിൽ വെച്ച ഒരു കുപ്പിയിൽ നിന്ന് ഒരു ഹോമോ പതി ഗുളികയെടുത്തു കഴിച്ച് കുറച്ചു പച്ചവെള്ളവും കുടിച്ചു. ധരണിയിൽ വീണു കിടക്കുന്ന ചങ്ങാതിമാരെ നിരാശയോടെ ഒന്നുകൂടി നോക്കി. മാണി ലോഡ്ജിൽ തലേന്നാൾ രാത്രി ഒരു ഡിസ്ബാൾ പാർട്ടി ഉണ്ടായിരുന്നു. നമ്പ്യാരുടെ കട്ടിൽക്കാലുതീറ്റയും പപ്പന്റെ ബാക്ക് നെക്ക് ബ്യൂട്ടികളെ പ്രശം സിച്ചു കൊണ്ടുള്ള മൂരി ഇംഗ്രിസ് പ്രസംഗങ്ങളും തത്തക്കിട്ടന്റെ തന്നാര പാട്ടുകളും മദൻ റസ്റ്ററന്റ് പ്രൊപ്രൈറ്റരുടെ പഴയ പ്രേമകഥാപ്രസംഗങ്ങളും ഒക്കെ പതിവുപോലെ ഉണ്ടായിരുന്നു (അനന്തൻ ഹോമ്യോപ്പതി മരുന്നു കഴിച്ചുവരുന്നതുകൊണ്ടു തീറ്റയില്ലാതെ കുടിയിൽ പങ്കുകൊണ്ടിരുന്നില്ല. കൂട്ടത്തിൽ ഏറ്റവുമധികം കുടിച്ചത് ഗോപി മാറ്റായിരുന്നു. ആ കൂറ്റൻ മനുഷ്യൻ കുടി തുടങ്ങിയാൽ മൗനവ്രതക്കാരനായി മാറും. എത്ര കൊടു താലും (മാസ്റ്റർ ഓഫ് സെറിമണി എപ്പോഴും കണ്ണേട്ടനായിരിക്കും) കുടിക്കും. മുഖത്ത് ഒരു ഭാവഭേദവും കാണുകയില്ല. കുടെക്കുടെ കർമ്മസ്സ് അച്ചാർ തൊട്ടുനക്കി ഒന്നു മുരളും അത്രമാത്രം. പിന്നെ ഒരു ഘട്ടമെത്തിയാൽ മൂപ്പർ യാതൊരു മുന്നറിയിപ്പും കൂടാതെ ഒരൊറ്റ മറിഞ്ഞുവീഴ്ചയാണ്; മരം വെട്ടി വീഴ്ത്തിയപോലെ. അതിലൊന്നുമല്ല അനന്തന്ന് അത്ഭുതം. പീപ്പിക്കണ ക്കിൽ കുടിച്ചു മറിഞ്ഞുവീണാലും ആ മനുഷ്യൻ പുലർച്ചെ അഞ്ചുമണിക്ക് ഉണർന്ന് എഴുന്നേക്കും. അതിരാവിലെ ഗോപിറ്റ് മാണി ലോഡ്ജിൽ

നിന്നെഴുന്നേറ്റു പോയത് അനന്തൻ അറിഞ്ഞിരുന്നില്ല. നമ്പ്യാരുടെ കൈകാലുകൾ സാവധാനത്തിൽ ഉണരുന്നത്. അനന്ത ശ്രദ്ധയിൽപ്പെട്ടു. നമ്പ്യാർ എഴുന്നേറ്റിരുന്നു. “അനന്താ, ഒരു ബീഡി നോക്ക എന്നു മൊഴിഞ്ഞു.


ഒന്നിങ്ങോട്ടു ചാടെടാ” പപ്പനും ഉണർന്ന്, കിടക്കുന്നേടത്തുനിന്നു തന്നെ വിളിച്ചു പറഞ്ഞു.

അനന്തൻ അലമാറയുടെ മീതെ നിന്നു ബീഡിക്കെട്ട് എടുക്കാൻ ന്നേറ്റുനിന്നപ്പോൾ, വലത്തെ ചെവിക്കുതിനെ കെട്ടിവച്ച ഒരു കുടുമയും മെരുവിന്റെ മുഖവും കോണിയിൽനിന്നു പൊങ്ങിവരുന്നതു കണ്ടു. കുഞ്ഞി പ്പച്ചനാണ്.

കുഞ്ഞിപ്പച്ചൻ നെയ്ക്കച്ചവടം മതിയാക്കി അതിനേക്കാൾ ആദായക മായ മറ്റൊരു കച്ചവടം തുടങ്ങിയിരിക്കയാണ്. കാക്കുകച്ചവടം. നെയ്യിന്റെ പങ്കു കുപ്പി കൈയൊഴിച്ചിട്ടില്ല. അതിൽ ഇപ്പോൾ റാക്കാണ്. കുപ്പി ക ത്തിൽനിന്നു നാഭിയിലേക്കു സ്ഥലം മാറിയിട്ടുമുണ്ട്.

തലേന്നാൾ മാണിലോഡ്ജിൽ സപ്ലൈ ചെയ്ത രണ്ടു കുപ്പിയുടെ പൈസ വാങ്ങാൻ വന്നിരിക്കയാണ്. കുഞ്ഞിപ്പാച്ചൻ. കുഞ്ഞിപ്പുരച്ചന്റെ മുത്തി കണ്ടപ്പോൾ പപ്പന്നു കലികയറി: “എടോ, ഇന്നലെ കൊണ്ടത്തന്ന സാധനം എന്തായിരുന്നു

“അസ്സമി, പുന്നെല്ലിന്റെ റാക്കാണ് മൊതലാളി: പൂവമ്പഴം ഇട്ട് കാടു ത്തതാണ്. കുഞ്ഞിപ്പരച്ചൻ ഇടത്തെ മുലയുടെ മീതെയുള്ള മുഴ തലോടി ക്കൊണ്ടു പറഞ്ഞു.

“ നായെ! അതിൽ കരിഞ്ചേരട്ടയുടെ ചുവയുണ്ടാരുന്നല്ലോ?" (ചാരായത്തിന്ന് 'കിക്ക്' കിട്ടാൻ പഴയ ബേറ്ററിയോ കരിഞ്ചേരട്ടയോ ചേർത്തു വാറ്റിയെടുക്കുന്ന പുതിയ വിദ്യ നാട്ടിൻ പുറക്കാർ മനസ്സിലാക്കി തുടങ്ങിയ കാലമായിരുന്നു അത്.

കരിഞ്ചര്യത്താണ് താൻ ഇന്നലെ രാത്രി വയറ്റിലാക്കിയത് എന്നോ ർത്തപ്പോൾ നമ്പ്യാർക്ക് ഓക്കാനിക്കണമെന്നു തോന്നി. “എന്തിന്റെ സത്തായാലും തുള്ളിപോലും കളയാതെ മുഴുവനും കുടിച്ചു

തീർത്തില്ലേ? ഇനി അതിന്റെ നയങ്ങു കൊടുത്തേക്കു മുടിപ്പി സ. ഗൗളി അനന്തൻ ഒരു സാസിന്റെ മട്ടിൽ കുഞ്ഞിപ്പച്ചന്റെ ഭാഗം ചേർന്നു പറഞ്ഞു. അനന്തന്ന് ഗൂഢമായൊരുദ്ദേശവുംകൂടി ഉണ്ടായിരുന്നു. കുഞ്ഞിപ്പച്ചോനെക്കൊണ്ട് ഒരു പോളിസി എടുപ്പിക്കണമെന്ന്

കുഞ്ഞിപ്പച്ചൻ വെള്ളക്കണ്ണുമുരുട്ടി തഞ്ചി നിന്നു. അപ്പോൾ കേട്ടു കോണിപ്പടിയുടെ താഴെനിന്ന് ഒരു വിളി: “മായ, മിസ്റ്റർ അനന്തൻ, മിസ്റ്റർ അനന്തൻ നോബഡി ദേർ

അനന്തൻ വിളി കേട്ടു. കോണിയുടെ മുകളിൽ നിന്നു താഴോട്ട് എത്തി നോക്കി. ഒരു കൈയിൽ കുറെ പുസ്തകങ്ങളും മറ്റോക്കയിൽ ഉടുമുണ്ടിന്റെ താഴത്തെ രണ്ടു കോന്തലകളും പൊക്കിപ്പിടിച്ച് വെപ്രാളത്തോടെ വന്നു

നില്ക്കുന്നു രാമുണ്ണി മാഷർ ഗുഡ് മോണിങ് മിസ്റ്റർ അനന്തൻ ഷോ മി യുവർ ലെടീൻ പ്ലീസ്. രാമുണ്ണി മാഷ് പസ്സിൽ പോകാൻ മുട്ടി കയറിവന്നിരിക്കയാണ്.

അനന്തൻ താഴെയിറങ്ങി മാഷർക്ക് കക്കൂസ് ചൂണ്ടിക്കാണിച്ചു കൊടുത്തു. പുസ്തകങ്ങൾ ഒരു പീഞ്ഞപ്പെട്ടിയുടെ മീതെ വലിച്ചെറി മുണ്ടും പൊക്കിപ്പിടിച്ചു മാഷ്ടർ കാസ്സിലേക്കു കണ്ടി. ഓടുമ്പോൾ അയാൾ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു: “ദിസ് ഡർട്ടി റേഷൻ ഷോപ്പ്  റോ റൈസ് വെരി ഡേഞ്ചറസ്സ്. മൈ ബവ്വൽസ് ഓൾ അറ്റ് ദി ഹോൾ ഒഫ് യെസ്റ്റർഡേ ഐ വോസ് പ്രാക്ടിക്കലി റിസൈഡിങ് ഇൻ പ്രിവിചേർസ്.

മാഷ്ടറുടെ പാച്ചിലും ചീത്തപറച്ചിലും അനന്തനെ ചിരിപ്പിച്ചു. “ആരോടാ ഇംഗ്ലീഷ് പ്രസംഗം ചെയ്യുന്നത്?” പപ്പൻ ജാലകത്തിന്നരികിൽ വന്നുനിന്നു നോക്കി. മാക്ടർ അപ്പോഴേക്കും കക്കൂസ്സിൽ മറഞ്ഞുകഴിഞ്ഞിരുന്നു. അനന്തൻ മുകളിലേക്കുതന്നെ കയറിവന്നു. കുഞ്ഞിപ്പാച്ചൻ അപ്പോഴും മാറത്തെ മുഴ തടവി മുകറും കറുപ്പിച്ചു മിണ്ടാതെ ഒടിഞ്ഞുകുത്തിനില്ക്കു

കയാണ്. പൈസ കിട്ടാതെ കുഞ്ഞിപ്പച്ചൻ പോകാനുള്ള മട്ടില്ല. “എടോ പപ്പാ, ഇയാളെ പറഞ്ഞയയ്ക്ക്. അനന്തൻ ഗൗരവസ്വരത്തിൽ പറഞ്ഞു.

പപ്പൻ മിണ്ടിയില്ല. “ഒരു കുപ്പി

കൂടി കൊണ്ടുവാ. വൈകുന്നേരം, സ്റ്റഫ്' നല്ലതാണെങ്കിൽ മൂന്നു കുപ്പിയുടെയും പൈസ അപ്പോൾ റഡിക്കു പിടിച്ചോ.” ഉണർന്നു കുത്തിയിരുന്ന ഒരു ബീഡിയും വലിച്ചുകൊണ്ട് കണ്ണേട്ടൻ ഒരു പോംവഴി നിർദ്ദേശിച്ചു.

കുഞ്ഞിപ്പരച്ചൻ കേട്ട ഭാവം നടിച്ചില്ല.

“എടോ, ഓമഞ്ചിസ്സാറിന്ന് ഇപ്പോൾ വ്യായാമമൊന്നും കൊണ്ടുക്കൊടു ക്കാറില്ലേ?” നമ്പ്യാരുടെ ചോദ്യമാണ്. മാഞ്ചിയുടെ വ്യായാമകഥ നമ്പ്യാർ ഏതോ റേഷൻകടയിലിരിക്കുമ്പോൾ കേട്ടതാണ്.

“ഇല്ല, ഞാനിപ്പം അവിടെപ്പോകാറില്ല. ആ പെരികാലൻ വല്ലാത്തൊരു മാച്ചനാണ്. കുഞ്ഞിപ്പച്ചൻ നമ്പ്യാരുടെ നേർക്കു നോക്കി മൗനം

“ഏയ് അയാളെന്തു പറഞ്ഞു നമ്പ്യാർ ചിരിച്ചുകൊണ്ടു ചോദിച്ചു. കുഞ്ഞിപ്പരച്ചൻ അക്കഥയെല്ലാം വിവരിച്ചു പറഞ്ഞു കൊടുത്തു. അതിന്റെ ചുരുക്കം ഇതായിരുന്നു. കുഞ്ഞിപ്പച്ചന്റെ തുടരെയുള്ള മൂന്നു വരവ്, ഓമഞ്ചിയുടെ ഡയറിയിൽ

വ്യായാമത്തിന്റെ കള്ളിയിൽ മൂന്നു പൂജ്യം സൃഷ്ടിച്ചു. നാലാമത്തെ വരവു വേണ്ടിയിരുന്നത് നെയ്യുകൊണ്ടാണ്. അപ്പോഴേക്കും കുത്തിപ്പ പുതിയ വ്യാപാരത്തിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു. റാക്കുകുപ്പി അരയിൽ കെട്ടിത്തൂക്കിക്കൊണ്ടാണ് ഒരു ദിവസം രാവിലെ കുഞ്ഞിപ്പരച്ചൻ ഓമഞ്ചി യുടെ മുമ്പിൽ ഹാജരായത്. തന്റെ നാഭിക്കു കീഴിലുള്ള സാധനത്തെപ്പറ്റി ഓമഞ്ചിയോട് അഭിമാനത്തോടെ ചിലതു പറയുകയും ചെയ്തു. മദ്യത്തിന്റെ ബദ്ധശത്രുവായ ഓമഞ്ചി അതു കേട്ട് ഒരു ചാട്ടം ചാടി: “ഫോ പന്നീ ഓടെടാ ഇനി നീ ഈ പറമ്പിൽ ചവിട്ടിയാൽ നിന്റെ മറ്റേ കണ്ണും ഞാൻ കുത്തി കലക്കും ഫോ

കുഞ്ഞിപ്പുരച്ചൻ നദിയുടെ മുമ്പിൽപ്പെട്ട് കുറുക്കനെപ്പോലെ തിരിഞ്ഞ് ഒരു കുതികുതിച്ചു. നാഭിക്കു താഴെ ചാരായക്കുപ്പി തൂങ്ങിക്കിടന്നിരുന്നതു കൊണ്ട് കുഞ്ഞിപ്പെരച്ചന്ന് ഓടാൻ നന്നെ വിഷമമുണ്ടായിരുന്നു. ഓമഞ്ചിയുടെ റോസ് ഗാർഡൻ ചവിട്ടിമെതിച്ചുകൊണ്ടാണ് കുത്തിപ്പച്ചന്റെ പാച്ചിൽ അത് ഓമഞ്ചിയെ കൂടുതൽ ക്രുദ്ധനാക്കിത്തീർത്തു കുഞ്ഞിപ്പെരച്ചന്റെ കാലിൽ റോസ് മുള്ളുകൾ തള്ളിക്കേറുന്നുണ്ടായിരുന്നു. ഒന്നു തിരിഞ്ഞു നോക്കി. അപ്പോൾ ഉണങ്ങിയ വലിയൊരു പനിനീർപ്പടർപ്പ് അങ്ങനെതന്നെ
പൊരിച്ചു കയിൽ ഓങ്ങിപ്പിടിച്ചുകൊണ്ടു പിന്നാലെത്തന്നെയുണ്ട്. മ മുള്ളുവാതിലും തള്ളിമാറ്റി കുഞ്ഞിപ്പാച്ചൻ പുറത്തെ ഇടവഴിയിൽ ചാട വീണത് എങ്ങനെയാണെന്ന് ഈശ്വരന്നേ അറിഞ്ഞുകൂടു. പിന്നെ കുഞ്ഞി ഒപ്പാച്ചൻ ആ കുന്നിന്റെ ഒരു മൈൽ അകലെക്കൂടി പോകാൻ ഇവ

പക്ഷേ, കുഞ്ഞിപ്പെരന്ന് ഓർത്തിരിക്കാതെ മറ്റൊരു സഹായം ലഭിച്ചു. അരിസ്റ്റോട്ടൽ അയ്യപ്പനും കളറാക്കിന്റെ കച്ചവടം തുടങ്ങിയിരുന്നു. ഓര കുഞ്ഞിപ്പാച്ചനെ പമ്പകടത്തിയ ദിവസം വൈകുന്നേരം തന്നെ അയ്യപ്പൻ കുഞ്ഞിപ്പച്ചനെ ചെന്നു കണ്ടു. ഇപ്പോൾ അയ്യപ്പനും കുഞ്ഞിപ്പൂച്ചേന്യം കുറുകച്ചവടം തുടങ്ങിയിരിക്കയാണ്. പട്ടണത്തിലെ ചില ഹോട്ടലുകളിലും സ്വകാര്യവീടുകളിലും കുഞ്ഞിപ്പാച്ചനെ പരിചയപ്പെടുത്തിക്കൊടുത്തത് അയ്യപ്പനാണ്. അയാൾ മാണി ലോഡ്ജിൽ വന്നു പെട്ടതും അങ്ങനെയാണ്.

പപ്പൻ യൂണിഫോമെടുത്തിട്ടു പോകാനുള്ള പുറപ്പാടാണ്. കുഞ്ഞി പ്പച്ചൻ നെഞ്ഞത്തു കൈവച്ചുകൊണ്ട് ഒരൊറ്റ കരച്ചിൽ ഒരു കണ്ണി നിന്നു പീളയും മറ്റേ കണ്ണിൽനിന്നു കണ്ണീരും പാടിച്ചുകൊണ്ടുള്ള കുഞ്ഞി പെരിന്റെ കരച്ചിൽ കണ്ടാൽ ആരും ചിരിച്ചുപോകും. അനന്തൻ ചിരിയടക്കി ക്കൊണ്ടു പറഞ്ഞു: “എടോ പപ്പാ, കുടിച്ച മൂത്രമായിപ്പോയില്ലേ? ഇനി അതിന്റെ കടം എന്തിനാ വെറുതെ വെച്ചു പറയിപ്പിക്കുന്നത് കൊടുത്താ ടോ, ആ സാധുമനുഷ്യന്റെ വയറ്റത്തടിക്കുന്നതെന്തിനാണ്?

“എന്നാൽ നീയങ്ങു കൊടുത്തേക്ക്. പപ്പൻ ഷർട്ടിന്റെ കീഴില ബൽറ്റിന്നുള്ളിലൊളിപ്പിച്ചു മുറുക്കിക്കൊണ്ട് ഓക്കാനിക്കുന്ന മട്ടിൽ പറഞ്ഞു. ഗൗളി ഇതു മുമ്പേതന്നെ പ്രതീക്ഷിച്ചതാണ്. കീശയിൽ കാൽപ്പ യില്ലാത്തതുകൊണ്ടാണ് മുരിആപ്പീസർ ഈ മുടന്തൻന്യായങ്ങളെല്ലാം എഴുനളിച്ചത് 

“ഊം? റാക്കു വാങ്ങിയ വകയിൽ എത്ര പൈസ തരാനുണ്ട്. അനന്തൻ കുതിരപ്പച്ചനോടു ചോദിച്ചു.

“രണ്ടു കുപ്പിക്കു നാലു റുപണ്ട് മൊതലാളീ, ഇന്നലെ വാത് പിന്നെ ഒരെട്ടണ് ആദ്യത്തെ കണക്കിലും ബാണ്ട്.

അനന്തൻ പെട്ടി തുറന്ന് ഒരഞ്ചുറുപ്പിനോട്ടെടുത്ത് കുഞ്ഞിപ്പച്ചന്റെ കൈയിൽ കൊടുത്തു. "ബാക്കി എട്ടണ കൈയിലിരുന്നാട്ടെ കാർണോരെ ഇനീം കാണണം കെട്ടോ" എന്നൊരുപദേശവും.

കുഞ്ഞിപ്പച്ചൻ ഒന്നു ചിരിച്ചു. നോട്ടു വാങ്ങി മടിയിൽ തിരുകി. കെണിയിൽനിന്നു രക്ഷപ്പെട്ട എലിയെപ്പോലെ കോണിയിലൂടെ ചാടിയിറങ്ങി മറഞ്ഞു.

ബൂട്ട്സിന്റെ മുതലവായിൽ കുടുങ്ങിയ കല്ലും മുള്ളും മണ്ണും മറ്റും കുടഞ്ഞു തെറിപ്പിച്ച് കുനിഞ്ഞിരുന്നു ബൂട്ട് കാലിൽ കുത്തിത്തിരുകി ക്കൊണ്ടു പപ്പൻ മെല്ലെ പറഞ്ഞു: “അനന്താ, ശമ്പളം കിട്ടീട്ട് തരാം കെട്ടോ, നാലു റുപ്പിക

“തേങ്ക് യു മിസ്റ്റർ അനന്തൻ. താഴെനിന്ന് രാമുണ്ണി മാഷ്ടറുടെ പ്രഖ്യാ പനമാണ്. കക്കൂസ് അനുവദിച്ചതിന്നുള്ള നന്ദിപ്രകടനം.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക