shabd-logo

കത്തുന്നൊരു കത്ത്-42

18 November 2023

0 കണ്ടു 0
  മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.

ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു ഞാൻ മാലതിക്ക് ഒരു പ്രേമലേഖനം അയച്ചു ജീവിതത്തിൽ എന്റെ ആദ്യ ത്തേതും അവസാനത്തേതുമായ പ്രേമലേഖനമായിരുന്നു അത് ഒരു കോടതിശിപായിയുടെ മകൻ കാണിച്ച ആ ധിക്കാരത്തെ തുടർന്നു സംഭവി ച്ചേക്കുമായിരുന്ന വമ്പിച്ച കുഴപ്പങ്ങളിൽനിന്ന് അവനെ രക്ഷിച്ചത് മാലതി യുടെ ബുദ്ധിപൂർവ്വമായ പെരുമാറ്റമാണ്. ഒരു പതിനഞ്ചുകാരി പെൺകിടാ വിന്റേതിലും കവിഞ്ഞ മിടുക്കും തന്റേടവും ആ സന്ദർഭത്തിൽ മാലതി പ്രകടിപ്പിച്ചു. മാലതി അന്ന് അങ്ങനെ ചെയ്തത് എന്നോടുള്ള സ്നേഹം കൊണ്ടാണോ? എന്തോ, ഇന്നും എനിക്കജ്ഞാതമായിരിക്കുന്നു. എട്ടുകൊല്ല ങ്ങൾക്കുമുമ്പു മുതൽ നമ്മൾ വീണ്ടും കണ്ടുതുടങ്ങി; അടുത്തുതുടങ്ങി, മറ്റൊരു പരിതഃസ്ഥിതിയിൽ എന്റെ സ്നേഹിതനെന്നു പറയപ്പെടുന്ന ലുബ്ധ നായൊരു മാന്യന്റെ വീട്ടിൽ മാലതി ആ മാന്യന്റെ ഭാര്യ. അതേ, മാറയ്ക്കൽ വീട്ടിൽ വെച്ച് എട്ടു കൊല്ലമായി നമ്മൾ അന്യോന്യം കണ്ടുവരുന്നു. ഇക്കാല ത്തിന്നിടയ്ക്ക് ഒരിക്കൽപ്പോലും ആ പഴയ സംഭവത്തെ അനുസ്മരിപ്പിക്കയാ സൂചിപ്പിക്കയോ ചെയ്യുന്ന ഒരു വാക്കുപോലും നമ്മൾ അന്യോന്യം പറഞ്ഞി ട്ടില്ലെന്ന് മാലതിക്കറിയാമല്ലോ. ഇപ്പോൾ പതിനെട്ടു വർഷങ്ങൾക്കുശേഷം ഞാൻ മാലതിക്കു വീണ്ടും ഇനിയൊരു കാഴുതുവാൻ കാരണമെന്ത് വാസ്തവം പറയട്ടെ, എനിക്കുതന്നെ നിശ്ചയമില്ല. എന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന വിചിത്രങ്ങളായ ഭൂതോദയങ്ങളിലൊന്ന് എന്റെ മസ്തിഷ്ക ത്തെ സന്ദർശിച്ചപ്പോൾ എന്നെ സംബന്ധിച്ച ചില ജീവിതതത്ത്വങ്ങൾ മാലതി യോടു തുറന്നു പറയണമെന്ന് എനിക്കു തോന്നി; അവയിൽ ഏറ്റവും പ്രധാന മായ സംഗതി ഇതാണ്. ഞാൻ അവിവാഹിതനല്ല. പതിനെട്ടു കൊല്ലം മുമ്പ്

എന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു. ഞാൻ മദ്യപിച്ചിരുന്ന് എന്തെല്ലാമോ അസംബന്ധങ്ങൾ എഴുതിവിടു കയാണെന്ന് മാലതി തെറ്റിദ്ധരിക്കരുത്. ഒരുമാസമായിട്ട് ഞാൻ ഒരുതുള്ളി മദ്യം തൊട്ടിട്ടില്ല. സ്ത്രീയെ അടുത്തു കണ്ടിട്ടില്ല. എന്റെ മണിമാളികയിൽ അടച്ചിരുന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. ഒരാഴ്ചയായി ഞാൻ ഇവിടെ ഒറ്റയ്ക്ക് അടച്ചിരിക്കുന്നു. ഞാനിങ്ങനെ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് ഒളിച്ചുകഴി യുന്ന കഥ ഞാനും എന്റെ ഡ്രൈവർ കൃഷ്ണനും (ഈ കത്തു കിട്ടുമ്പോൾ മാലതിയും) അല്ലാതെ ഈ ലോകത്തിൽ മറ്റാരും അറിയുകയില്ല. ബിസിനസ് ആവശ്യാർത്ഥം ഞാൻ കൽക്കത്തയ്ക്ക് പോയിരിക്കയാണെന്നാണ് എല്ലാ വരും ധരിച്ചുവെച്ചിരിക്കുന്നത്.

ഈ വ്രതവും ഏകാന്തവാസവും നിർബന്ധപൂർവ്വം ഞാൻ എന്നിൽ അടിച്ചേല്പിച്ചതെന്തിനാണെന്നു ഞാൻ തന്നെ അത്ഭുതപ്പെടുകയാണ്. ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ ഇങ്ങനെയൊരു പരിപാടി തുടങ്ങിയാലെ ന്ന് ഒരു തോന്നലുണ്ടായി. അതു നടപ്പിൽ വരുത്തുകയും ചെയ്തു. എന്റെ ജീവിതത്തിൽ ഞാൻ പിന്തുടർന്നുപോന്ന തത്ത്വദീക്ഷകളെപ്പറ്റി ഒരു സ്വയം വിമർശനം നടത്താൻ അങ്ങനെ എനിക്കൊരു സന്ദർഭം ലഭിച്ചു. ഈ ലോക ത്തിൽ ഞാൻ ഒറ്റയ്ക്കാണെന്ന ഒരു ബോധവും എന്നിൽ തെളിഞ്ഞുവന്നു. എന്റെ ഹൃദയം ആർക്കെങ്കിലും തുറന്നുകാട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു ണ്ടെങ്കിൽ അതു മാലതിക്കു മാത്രമാണ്.

മാലതി, മനുഷ്യജീവിതത്തെ നിർവ്വചിക്കാൻ ഞാനൊരിക്കലും മുതിർന്നി ട്ടില്ല. ജീവിതതത്ത്വാന്വേഷണങ്ങളിൽ മുഴുകി എന്റെ സമയം ഞാൻ മിനക്കെ ടുത്തിയിട്ടില്ല. ഒരു മധുരസംഗീതം കേൾക്കുമ്പോൾ അതു മുഴുവനും ആസ്വദി ക്കുക; സംഗീതത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചു ചിന്തിക്കാനുള്ള അവസരമല്ല അൽ. പ്രകൃതിയോ സൃഷ്ടികർത്താവോ (ഈശ്വരനെന്നു പറയു ന്നതിലും എനിക്കു വിരോധമില്ല. ഞാൻ എന്ന മനുഷ്യനെ ജീവിതസമുദ ത്തിലേക്കു തള്ളിവിട്ടിരിക്കയാണ്. എനിക്കു ചലിക്കാതെ, നീന്താതെ ഇരി ക്കാൻ നിർവ്വാഹമില്ല. ഈ സമുദ്രത്തെപ്പറ്റി ചിന്തിച്ചു ഞാനെന്തിനു വ്യഥാ സമയം കളയുന്നു? നീന്തുക, നീന്തുക. കിട്ടാവുന്ന ഈകളെ രക്ഷിക്കുക. വിഴുങ്ങാൻ വരുന്ന മറ്റു വലിയ ജന്തുക്കളിൽനിന്ന് ഒഴിഞ്ഞുമാറാൻ നോക്കുക. ഇതാണ് എന്റെ ജീവിതധർമ്മം. അതേ, എന്റെ മുമ്പിൽ എനിക്കു കിട്ടുന്ന വയും കൈവരുത്താവുന്നവയുമായ സുഖങ്ങളെ ഞാനൊരിക്കലും വിട്ടു കളഞ്ഞിട്ടില്ല. ഇത് എനിക്കാരും ഉപദേശിച്ചുതന്നതല്ല, എന്റെ സ്വന്തം ജീവിത വേദാന്തമാണ്. ഇത് അന്യർക്ക് ഉപദേശിച്ചുകൊടുക്കാനും ഞാൻ മിനക്കെടാ റില്ല.

എട്ടുകൊല്ലമായി ഞാൻ ഈ ജീവിതരീതി തുടർന്നുവരുന്നു. ഈയിട യായി എനിക്ക് എന്നിൽത്തന്നെ എന്തൊക്കെയോ മാറ്റങ്ങൾ വരുന്നതായി ഒരു ഭീതി അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. പാപം ചെയ്തവന്റെ ഭീതി യല്ല ഞാൻ ഒരു പാപവും ചെയ്തിട്ടില്ല. എന്നെയോർത്ത് ദ്രോഹി' എന്നു പറയാൻ ഞാൻ എന്റെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഇന്നേവരെ ഒരാൾക്കും ഇടകൊടുത്തിട്ടില്ല. സാമൂഹ്യവിരുദ്ധ പ്രവണതകൾക്കടിമപ്പെട്ട ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല. എന്നാലും, എന്നെക്കുറിച്ചുതന്നെ എനിക്ക് ഒരു പേടി. ആ ഭയം ഉള്ളിലൊതുക്കിക്കൊണ്ടു ഞാൻ എന്റെ പഴയ ജീവിത രീതി തുടർന്നു.

അങ്ങനെയിരിക്കെ എന്റെ ചിന്തകൾക്കു ചെറിയൊരു വ്യതിയാനം വരു ത്തിയ ഒരു സംഭവമുണ്ടായി ഞാൻ സാധാരണ തെരുവിലൂടെ കാറോടിച്ചുപോകുമ്പോൾ അവിടെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന പിള്ളർ എന്റെ ശ്രദ്ധയിൽപ്പെടാറുണ്ടായിരുന്നു. സ്വതന്ത്രജീവിതം നയിക്കുന്ന മനുഷ്യജന്തുക്കൾ അവരോടെനിക്കു വെറു എല്ല സ്നേഹമാണു തോന്നിയത്. നമ്മുടെ സാമുദായികവിധികളൊ സദാ ചാരബോധമൊ അവർക്കു ബാധകമല്ല. അവർക്ക് ആനന്ദമുണ്ട്. പരമ ലുബ്ധതയോടെ പണം സമ്പാദിച്ചുകൂട്ടുന്നതിൽ മാത്രം ആനന്ദം കണ്ട ത്തുന്ന മാലതിയുടെ മാന്യനായ ഭർത്താവിനേക്കാൾ യോഗ്യമാണവർ. മാലതി ക്ഷമിക്കണം.) ലോകത്തിൽ മറ്റു ചില മനുഷ്യസമുദായങ്ങളുടെ സദാചാരക്രമത്തെ നമുക്കു മനസ്സിലാക്കാൻ കഴിയാത്തതുപോലെ ആ തെരു വപിള്ളരുടെ സുഖബോധത്തെയും നമുക്കു മനസ്സിലാക്കാൻ കഴിയുന്നില്ല ന്നേയുള്ളു. പീടികവാന്തയിലൊ വൃക്ഷച്ചുവട്ടിലൊ ജനിച്ച്, കുപ്പക്കുനയിൽ ഏളർന്ന്, ഓവുചാലിൽ കിടന്നു ചാകുന്ന അക്കൂട്ടരുടെ ജീവിതം ഒരു തുറന്ന സത്യമാണ്. ഇല്ലായ്മയുടെ ഒരു സത്യം. അവർക്കു മറച്ചുപിടിക്കാനോ ഒളിച്ചു വയ്ക്കാനോ ഒന്നുമില്ല. നാട്യവും ആവശ്യമില്ല. അവരെ അങ്ങനെ തെരുവു കീടങ്ങളാക്കിവിട്ട സമുദായത്തോട് അവർക്കൊരു വിദ്വേഷവുമില്ല. സാഹ ചര്യങ്ങളുടെ സമ്മർദ്ദത്താൽ അവർ ചില നീചബോധങ്ങളും രുചിവൈകൃത ങ്ങളും വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഹോട്ടലിന്നു പിറകിലെ കുപ്പത്തൊ ട്ടിയിൽ വലിച്ചെറിഞ്ഞ എച്ചിലിലകൾ വടിച്ചു നക്കുമ്പോൾ ആ പിള്ളയുടെ മുഖത്തു പുളയ്ക്കുന്ന രസലഹരി കണ്ടു ഞാൻ ചൂളിപ്പോയിട്ടുണ്ട്. റോയൽ ഹോട്ടലിൽ കൊണ്ടുപോയി അവർക്കൊരു മികച്ച യൂറോപ്യൻഡിന്നർ വാങ്ങി മക്കാടുത്താൽ, ഡിന്നറിന്നുശേഷം അവരുടെ മുഖത്തു കുപ്പത്തൊട്ടിദ്യ യ്ക്കുശേഷമുള്ള ആ സംതൃപ്തി കാണുകയില്ലെന്നു ഞാൻ പന്തയം വെച്ചു പറയാം. മാലതി വിചാരിക്കുന്നുണ്ടാകും, തങ്ങളുടെ സ്വന്തമായൊരു ലോക ത്തിൽ സുഖജീവിതം നയിക്കാൻ ആ തെരുവുതെണ്ടികളെ സമുദായം ഉതി വിട്ടതു നന്നായെന്നു ഞാൻ സ്ഥാപിക്കുകയാണെന്ന്. അങ്ങനെയൊന്നുമല്ല.

ഞാൻ ചില ക്രൂരസത്യങ്ങൾ ചൂണ്ടിക്കാണിച്ചുവെന്നു മാത്രം. ഒരിക്കൽ എനിക്കൊരു കുസൃതിബുദ്ധി തോന്നി.

ആ തെണ്ടിപ്പിള്ളർക്കു പെട്ടെന്നു കുറേ പണം കൈയിൽ കിട്ടിയാൽ അവരുടെ പ്രതികരണമെന്തായിരിക്കും? എച്ചിൽച്ചോറു തിന്നിട്ടോ, പട്ടിണിയാ യിട്ടോ രാത്രി പീടികത്തിണ്ണയിൽ കിടന്നുറങ്ങിയ ഒരു തെണ്ടിപ്പയ്യൻ രാവിലെ ഉണർന്നു കീറക്കാലുറയുടെ കീശയിലോ മടിക്കുത്തിലോ തപ്പിനോക്കുമ്പോൾ ഒരുകെട്ടു നോട്ടു കാണുക. എന്തായിരിക്കും അവന്റെ പ്രതികരണം? അവൻ ആദ്യം വിചാരിക്കും അതൊരു സ്വപ്നമാണെന്ന്. ക്രമേണ സ്വപ്നമല്ലെന്നു ബോദ്ധ്യമായാൽ വല്ലാത്തൊരു പരിഭ്രമമായിരിക്കും. പരിഭ്രമം തീർന്നാൽ സന്തോഷംകൊണ്ടുള്ള പരക്കം പാച്ചിലായിരിക്കും. ജീവിതത്തിൽ നിറവേ റ്റാൻ കഴിയാതെ കിടക്കുന്ന ചില മോഹങ്ങൾ ഏവർക്കുമുണ്ടായിരിക്കും. അതു സാധിപ്പിക്കാനായിരിക്കും അടുത്ത പരിപാടി. എങ്ങനെയായാലും അവന്നു ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുത്സവമായിരിക്കും

അതൊന്നു പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആ പരീക്ഷണ ത്തിനിറങ്ങിയ പ്രഥമരാത്രി ഒരു പരാജയമായിരുന്നു. എന്റെ പരാജയം. പരി ഭ്രമംകൊണ്ടും, വല്ലവരും എന്റെ പ്രവൃത്തി കാണുമോ എന്ന ഭയംകൊണ്ടും
എനിക്കു പീടികക്കോലായിലേക്കു കാലെടുത്തുവയ്ക്കാൻ തോന്നിയില്ല. ഞാൻ തിരിച്ചുപോയി. പിറ്റേന്ന ഒരു വെള്ളിയാഴ്ചയായിരുന്നു. എന്റെ ചങ്ങാതി ഹുസൈൻ മാഷ്ടരുടെ വീട്ടിൽ അവിൻസദ്യയുള്ള ദിവസമാണു വെള്ളി യാഴ്ച. ഞാൻ അവിടെനിന്ന് അവീൻ തീറ്റിയും കഴിഞ്ഞു മടങ്ങിയപ്പോൾ സമയം മൂന്നുമണിയോടടുത്തിരുന്നു. തെരുവിലെത്തിയപ്പോൾ ഞാൻ കാർ ഒരുമൂലയിൽ നിറുത്തിയിട്ടു റോഡിലിറങ്ങി. കുറച്ചു നടന്ന് ഒരു പീടികക്കോ ലായിലേക്കു നോക്കി. അവിടെ നാലഞ്ചു പിള്ളർ കിടന്നുറങ്ങുന്നുണ്ടായി രുന്നു. ഞാൻ ധൈര്യപൂർവ്വം കോലായിൽ കയറി ടോർച്ച് പ്രകാശിപ്പിച്ചു. പല തരക്കാരും പ്രായക്കാരുമായ പിള്ളർ മരക്കൊമ്പുകൾ വെട്ടിയിട്ടപോലെ ഒട്ടിച്ചേർന്നും ഒറ്റതിരിഞ്ഞും തലങ്ങും വിലങ്ങുമായി കിടക്കുന്ന ആ കാഴ്ച എന്റെ കരളിൽ ആഞ്ഞു തറച്ചു. ഞാൻ കീശയിൽനിന്നു പത്തുറുപ്പികയുടെ ഒരു നോട്ടെടുത്ത് ഒരു പയ്യന്റെ മടിക്കുത്തിൽ തിരുകിവെച്ചു വേഗം ഇറങ്ങി പ്പോന്നു.

പിറ്റേന്നു രാവിലെ ആ പണം കണികണ്ടപ്പോൾ ആ തെണ്ടിച്ചെറുക്കന്റെ മുഖത്തുണ്ടായ വൈകാരിക ചേഷ്ടകൾ നേരിട്ടു കാണാൻ എനിക്കു കഴിഞ്ഞി ല്ലെങ്കിലും ആ ചിത്രം ഞാൻ മനസ്സിൽ ദർശിച്ചു. ആ അജ്ഞാതബാലന്റെ ആനന്ദം എന്റെ ഹൃദയത്തിലേക്കും ഉറന്നുവരുന്നതുപോലെ തോന്നി. ആ പരിപാടി പിറ്റത്തെ ആഴ്ചയിലും ഞാൻ ആവർത്തിച്ചു. പക്ഷേ,

കുറഞ്ഞൊരാലോചനയ്ക്കുശേഷം ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പത്തു റുപ്പികയുടെ ഒറ്റനോട്ട് തെരുവിൽ മാറ്റാൻ ആ തെണ്ടിപ്പിള്ളർക്കു വിഷമ മായിരിക്കും. പത്തുറുപ്പികളോ കൈയിൽ വയ്ക്കാൻ അവർക്കവകാശമില്ല. ആ സംഖ്യ നേർവഴിക്കു കൈയിൽ വരാൻ സാദ്ധ്യതയുമില്ല എന്നൊക്കെയാ യിരിക്കും നോട്ടു കാണുമ്പോൾ തെരുവിലെ മുതലാളിമാർ പറയുന്ന ന്യായം. അതിനാൽ ഞാനൊരു വിദ്യ ചെയ്തു. ഞാൻ നൂറുറുപ്പിക ബാങ്കിൽനിന്നു പുതിയ ഒരുറുപ്പിക നോട്ടുകളാക്കി മാറ്റി കൈയിൽ കരുതിവെച്ചു. വെള്ളിയാ ഴ്ചകളിലായിരുന്നു എന്റെ നോട്ടുമാനം. ഹുസൈൻമാരുടെ വീട്ടിൽനിന്ന് അവൻ സദ്യയും കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ തെരുവിലെ പീടികത്തിണ്ണ കൾ തപ്പാൻ കേറിച്ചെല്ലും. ഇരുപത്തഞ്ചും ചിലപ്പോൾ മുപ്പതും ഉറുപ്പിക ഒറ്റനോട്ടുകളാക്കി ലക്കോട്ടിൽ അടക്കം ചെയ്ത് ഉറങ്ങിക്കിടക്കുന്ന ഏതെ ങ്കിലും പയ്യന്റെ കീശയിലോ മടിയിലോ തിരുകിവെച്ച് ഇറങ്ങിപ്പോരും. മൂന്നു നാലു തവണയായി ഏതാണ്ട് ഇരുന്നൂറുറുപ്പികയോളം ഞാനങ്ങനെ ദാനം ചെയ്തു. എന്റെ ഈ വിനോദം ഒരു സാധുപ്പയ്യനെ പോലീസിന്റെ ഭയങ്കർ ദ്ദനത്തിന്നും തുടർന്നു ജയിൽ വാസത്തിന്നും ഇടവരുത്തിയതായി പിന്നീടു ഞാൻ അറിഞ്ഞു. ഹുസ്സൈൻമാരുടെ വീട്ടിൽ വെച്ച് പോലീസ് ഇൻസ്പെ കർതന്നെയാണ് എന്നോട് അക്കഥ പറഞ്ഞത്. പുതിയ ഒറ്റയുപ്പികാട്ടി കൾ കൈവശം വെച്ച് ഒരു തെരുവുതെണ്ടിച്ചെക്കനെ പോലീസിന്നു പിടികിട്ടി യെന്നും ഒരു വിന്റെയോ മറ്റോ വീട്ടിൽ നടന്ന തെളിവുകിട്ടാത്ത, ഒരു കളവുകേസ്സിന്നു തെളിവുണ്ടാക്കാൻ അങ്ങനെ അവർക്കു കഴിഞ്ഞുവെന്നും. ആ പയ്യൻ ഇന്നു ജയിലിലാണ്. ഞാൻ പത്രങ്ങൾ വായിക്കാറില്ല. അവനെ അങ്ങനെ പോലീസ് പിടിച്ച് വർത്തമാനം തക്കസമയത്തു ഞാൻ അറിഞ്ഞി രുന്നുവെങ്കിൽ അവനെ രക്ഷിക്കാൻ ഞാൻ മുൻകൈയെടുക്കുമായിരുന്നു. ഇനി പറഞ്ഞിട്ടു ഫലമില്ല. ഈ സംഭവം എന്റെ മനസ്സിനെ മുറിപ്പെടുത്തി.

തെരുവിൽക്കിടന്നു ചീഞ്ഞുനശിക്കുന്ന മനുഷ്യനെയും മനുഷ്യശക്തിയെയും മനുഷ്യത്വത്തെയുംപറ്റി ഞാൻ ഗാഢമായി ചിന്തിച്ചു. എനിക്കു ലക്ഷക്കണ കിൽ സ്വത്തുണ്ട്. നാട്ടിലെ തെരുതെണ്ടികളെയെല്ലാം രക്ഷിക്കാൻ എന്റെ ലക്ഷങ്ങൾ മതിയാവുകയില്ലെന്ന് എനിക്കറിയാം. (ജനാധിപത്യം അതിന്റെ പൂർണ്ണശക്തിയിൽ നടപ്പിലിരിക്കുന്ന നാടുകൾക്കു മാത്രമേ തെണ്ടിവർഗ്ഗങ്ങ ഒറ്റയും തെരുവുവേശ്യകളെയും നിശ്ശേഷം തുടച്ചുനീക്കാൻ കഴിഞ്ഞിട്ടുള്ളൂ. സമുദായത്തിലെ ഈ കെട്ടുനാറുന്ന വൃണങ്ങൾക്കുള്ള ചികിത്സ ഉള്ളിൽ നിന്നുതന്നെ വേണം. അതു മറ്റൊരു പ്രശ്നം.) എന്നാലും, അവരിൽ കുറച്ചു പേരെയെങ്കിലും പെറുക്കിയെടുത്തു നല്ല മനുഷ്യരാക്കി വളർത്തിക്കൊണ്ടു വരാൻ എന്റെ പണം കൊണ്ടു സാധിക്കും. മരിക്കുന്നതിന്നുമുമ്പ് എന്റെ സ്വത്തുമുഴുവനും അങ്ങനെയൊരു പദ്ധതിക്കു വേണ്ടി നീക്കിവയ്ക്കാൻ ഞാൻ ആലോചിച്ചുവരികയാണ്.

ഞാൻ എഴുതിയെഴുതി വഴിമാറിപ്പോകുന്നു. മാലതി ക്ഷമിക്കണം. എന്റെ എല്ലാ ചിന്താഗതികളും മാലതിയെ അറിയിക്കുന്നതിൽ എനിക്കൊരു പുതിയ ഉത്സാഹം തോന്നുന്നു. എട്ടു വർഷമായി, നമ്മൾ വീണ്ടും അടുത്തു കാണാനും സന്ദർഭംപോലെ സ്വല്പമായിട്ടെങ്കിലും വാക്കുകൾ കൈമാറാനും തുടങ്ങി യിട്ട്. എന്റെ ജീവിതരീതിയെ ഓർത്ത് മാലതിക്കു വെറുപ്പില്ലെങ്കിലും വ്യസന മുണ്ടെന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. സ്നേഹിക്കുന്നവരുടെ പേരിലേ വ്യസനമുണ്ടാകൂ. എന്നാൽ ഈ എട്ടുകൊല്ലങ്ങൾക്കിടയിൽ ഒരിക്കലെങ്കിലും വാക്കുകൊണ്ടോ പെരുമാറ്റം കൊണ്ടോ മാലതിയോട് എനിക്കുള്ള പ്രേമം ഞാൻ വെളിപ്പെടുത്തിയിട്ടിരുന്നു മാലതിക്കറിയാമല്ലോ. അത്, എന്റെ നെ ഹിതനെന്നു പറയുന്ന ലുധനും മാന്യനുമായ ആ മനുഷ്യനെ മാലതി യുടെ ഭർത്താവിനെയോ, പരദാരങ്ങളുമായുള്ള വേഴ്ച പാടില്ലെന്ന നമ്മുടെ സദാചാരശാസനയെയോ മാനിച്ചിട്ടല്ല. ഒരു റൊമാന്റിക് കവിഹൃദയം എന്നിൽ ഒളിച്ചുകിടപ്പുണ്ട്. ഞാൻ ചെറുപ്പത്തിൽ ഒരു കവിയാകാൻ ആഗ്രഹിച്ചു. ഒരു മക്കച്ചവടക്കാരനായിത്തീർന്നു. ഇപ്പോൾ ഞാൻ കവിതയെ വെറുക്കുന്നു എനിക്കു വശീകരിക്കാൻ സാധിക്കാത്ത ഒരു സ്ത്രീയുടെ സൗന്ദര്യത്ത യെന്നപോലെ. ഞാൻ വിവാഹിതനാണെന്നു മുമ്പേ സൂചിപ്പിച്ചത് ഒരു റൊമാ നിക് സത്യം മാത്രമാണ്. പതിനെട്ടുകൊല്ലം മുമ്പു ഞാൻ വിവാഹം ചെയ്തു. ആരെ? മാലതിയെത്തന്നെ. കവിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ആ പ്രേമത്തിന്റെ കൈത്തിരി എന്റെ കരളിന്റെ പരിശുദ്ധമായൊരു കോണിൽ പതിനെട്ടു കൊല്ലമായി ഞാൻ കെടാതെ കാത്തുസൂക്ഷിച്ചുവരുന്നു. അങ്ങനെ യിരിക്കെ ഒരുദിവസം പോസ്റ്റിൽ എനിക്ക് "ഗന്ധർവ്വൻ' മാസികയുടെ ഒരു

ലക്കം വന്നുചേർന്നു. എന്റെ സ്നേഹിതന്മാരോ ശത്രുക്കളോ ആ പത്രാധിപർ തന്നെയുമോ അയച്ചതായിരിക്കണം അത്. ഞാൻ കൗതുകത്തോടെ ആ മാസികയെടുത്തു നിവർത്തി, പേജുകൾ മറിച്ചുനോക്കി. ഒരു പേജിൽ വലിയ തലക്കെട്ടോടു കൂടി ഒരു ലേഖനം: "പുതിയ മാലതീസുധാകരം.' ഞാനും മാലതിയും തമ്മിൽ മാറയ്ക്കൽ വീട്ടിന്റെ മാളികമുറിയിൽ വെച്ചു നടത്തുന്നതായ ലൈംഗികാ ഭാസങ്ങളുടെ ഒരു നഗ്നചിത്രീകരണം. അതു വായിച്ച് താൻ ആനന്ദപുളകി തനായി.



അപ്പോൾ സമുദായം നമ്മൾ രണ്ടാളെപ്പറ്റിയും ധരിച്ചുവച്ചിരിക്കുന്നത്. ഇത്തരത്തിലാണ്. ഞാൻ അന്നു പതിവിലേറെ മദ്യപിച്ചു. പലതും ചിന്തിച്ചു. സുധാകരാ, നീയൊരു വിഡ്ഢിയാണ്. എന്തിനുവേണ്ടിയാണു നീ ഈ നോമ്പുനോറ്റിരിക്കുന്നത്? നീ ഒരു ഭീരുവാണ്. അതേ, ഭീരു ആരോ എന്റെ ചെവിയിൽ മന്ത്രിക്കുന്നതുപോലെ എനിക്കുതോന്നി. കരളിൽ ഒരു കൊടു കാറ്റടിച്ചു. കരളിലെ തിരികെട്ടു. ചെറുപ്പത്തിൽ പാടിക്കേട്ട ഒരു പഴയ ഗാന ശകലം എന്റെ കരളിന്റെ ഇരുട്ടിൽ മുഴങ്ങി

“മണ്ണുതിന്നുപോണ ദേഹം-ഓർത്തുനോക്കു ഭാവി നമ്മളൊന്നിചേർന്നുപോയാൽ എന്തു ചേതം ബീവി ഒരുൾനാടൻ കാമുകന്റെ സ്വന്തം വേദാന്തത്താങ്ങലോടുകൂടിയ പ്രമാ ഭ്യർത്ഥനാണ് ആ ഗാനം: “ഈ ദേഹം നാളെ മണ്ണുതിന്നുപോകാനുള്ളതാണ്. നീയും ഞാനും ഇഷ്ടത്തോടെ ഒന്ന് ഇണചേർന്നുപോയാൽ ലോകത്തിന്നെനേതാണു ചേതം?


ആ കാമുകന്റെ അഭിലാഷത്തിന് ആ ബീവി വഴങ്ങിക്കൊടുത്തുവോ? നിശ്ചയമില്ല. എന്നാൽ ഒന്നു നിശ്ചയമാണ്. അജ്ഞാതരായ ആ കാമു കനും ആ ബീവിയും രണ്ടുപേരും ഇന്നു മണ്ണിന്നടിയിലാണ്.

"മാലതീ! ലോകത്തിലെ സകല സ്ത്രീകളും എന്റെ ഹൃദയത്തിൽ നിന്നു മാറിനില്ക്കുകയാണ്. ഇനി ഞാൻ മാലതിയെ മാത്രമേ കാണുകയുള്ളു. എന്റെ കരളിലെ തിരി കെട്ടു. എന്നാൽ എന്റെ കരളിന്നു മുഴുവനും തീകൊ

ത്തിയിട്ടാണ് ആ തിരി അണഞ്ഞത്. നാളെ രാത്രി ഞാൻ മാറയ്ക്കൽ വീട്ടിൽ വരും. അപ്പോൾ എന്റെ മിഴികൾ മാലതിയെ നോക്കി മൂകമായി ആ ഗാനം പൊഴിക്കുന്നുണ്ടാകും. 'മതിന്നു
പോണ ദേഹം.



ഈ കത്ത് എന്റെ ഡ്രൈവർ കൃഷ്ണന്റെ കൈയിൽ കൊടുത്തയ യ്ക്കുന്നു. കത്തു വായിച്ചുകഴിഞ്ഞ ഉടൻ കത്തിച്ചുകളയണം. സുധാകരൻ

സുധാകരൻ കത്തെഴുതിത്തീർത്ത് ഒന്നു നിവർന്നിരുന്നു. ക്ലോക്ക് പത്ത ടിച്ചു. സുധാകരൻ കത്ത് ഒരാവൃത്തികൂടി വായിച്ചു. മുഖത്ത് ഒരു ഭാവപ്പകർ ച്ചയുണ്ടായി. മൂന്നാമതും വായിച്ചുതുടങ്ങി. തന്റെ കാമിനിക്കു മറ്റാരോ അയച്ച ഒരു പ്രേമലേഖനം കൈയിൽക്കിട്ടി വായിക്കുംപോലെ സുധാകരന്റെ നോട്ടം രൂക്ഷമായിത്തീർന്നു. കുറേനേരം ആ കത്തിലേക്കു തുറിച്ചുനോക്കിക്കൊണ്ട് അങ്ങനെ ഇരുന്നു.

ഒരു പൈശാചികച്ചിരിയോടെ സുധാകരൻ എണീറ്റു. വിദേശമദ്യക്കുപ്പി കവെച്ച ചില്ലലമാരയുടെ അടുക്കലേക്കു നടന്നു. അലമാര തുറന്ന് ഒരു വിസ്കിക്കുപ്പിയും ഗ്ലാസ്സും കൈയിലെടുത്തു കസേരയിൽത്തന്നെ വന്നിരുന്നു. മദ്യം ഗ്ലാസ്സിൽ പകർന്ന് ഒരുവലിക്കു കുടിച്ച് ഒഴിഞ്ഞ ഗ്ലാസ്സ് മേശപ്പുറത്ത് കുത്തിനിർത്തി. സിഗരറ്റ് നിന്നും തീപ്പെട്ടിയും തപ്പിയെടുത്തു. സിഗരറ്റ് ചുണ്ടിൽ വെച്ചു കൊള്ളി ഉരസിക്കത്തിച്ച്, ആ കത്തിലേക്ക് ഒരു തറച്ച നോട്ടം വിട്ടു. കത്തിലെ അവസാനത്തെ വരി ഉറക്കെ വായിച്ചു: “കത്ത് വായിച്ചു കഴിഞ്ഞ് ഉടൻ കത്തിച്ചുകളയണം."

വീണ്ടും ഒരു പശാചികച്ചിരി

ജാലകത്തിലൂടെ വെളിയിലെ ഇരുട്ടിലേക്കു ദൂരെ നോക്കിക്കൊണ്ട് സുധാകരൻ പല്ലു ഞെരിച്ചു പറഞ്ഞു: “വേണ്ട മാലതി, നീ ഇതു വായി ക്കേണ്ട. നീ ഇതു കത്തിച്ചുകളയുകയും വേണ്ട. ഞാൻ തന്നെ ഇതു കത്തിച്ചു കളയാം."

ചുണ്ടിലെ സിഗരറ്റു പിടിപ്പിച്ച് കൊള്ളികൊണ്ടുതന്നെ ആ കത്തിന തീക്കൊളുത്തി. സുധാകരന്റെ ഹൃദയംപോലെതന്നെ ആ കത്തും കത്തി പുകഞ്ഞു.

സുധാകരൻ വീണ്ടും ഗ്ലാസ്സിലേക്കു വിസ്കി ഒഴിച്ചു കുടിച്ചു. കത്തി ക്കരിഞ്ഞ് കത്തിലേക്ക് ഒന്നു പകച്ചുനോക്കി. മുഴുവനും കരിഞ്ഞിട്ടില്ല. 'നീ ഒരു ഭീരുവാണ്' എന്ന അക്ഷരങ്ങളുടെ ഭാഗം കരിയാതെ കിടക്കുന്നു. ഒരു തീപ്പെട്ടിക്കാട്ടിയുരസി അതും കരിച്ചുകളഞ്ഞു.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക