shabd-logo

ഒരു കുരുടന്റെ കഥ -16

11 November 2023

0 കണ്ടു 0
മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊടുത്തു. അങ്ങനെ ആറേഴു കൊല്ലം കൊണ്ട് അവൾ പത്തഞ്ഞൂറുറുപ്പിക സമ്പാദിച്ചു. അവർക്കു വേറെ ആരും ഉറ്റവരോ ഉടയവരോ ഉണ്ടായിരുന്നില്ല. മുരുകനെ ഗർഭംധരിച്ച് മാസത്തിൽത്തന്നെ കാളിയുടെ ഭർത്താവ് ചുമട്ടു കാരൻ പളനിയാണ്ടി മരിച്ചിരുന്നു.


കാളിയുടെ കൈയിൽ നല്ല കോളുണ്ടെന്ന് അറിഞ്ഞതുകൊണ്ടായിരി ക്കണം കടപ്പുറത്തെ ചുങ്കം ചുമട്ടുകാരൻ കുഞ്ഞാപ്പു മെല്ലെ കാളിയുടെ അടുത്തുകൂടിയത്. കാളിയുടെ യൗവനം നശിച്ചിരുന്നില്ല. കുറഞ്ഞൊരു സൗന്ദര്യക്കൊഴുപ്പും തങ്ങിനിന്നിരുന്നു. വെളുത്ത് തടിച്ച് നല്ല ഫയൽവാ നെപ്പോലുള്ള ഒരു യുവാവാണ് കുഞ്ഞാപ്പു. നല്ലപോലെ അദ്ധ്വാനിക്കും. കിട്ടിയ പൈസ മുഴുവനും കള്ളുകുടിച്ചു കലാശിപ്പിക്കുകയും ചെയ്യും. മഴക്കാ ലത്ത്, കടൽ കോപിച്ച് കപ്പലുകളും ഉരുക്കളുമൊന്നും വരാതാവുമ്പോൾ കുഞ്ഞാപ്പുവിനു തൊഴിൽ ഉണ്ടാവുകയില്ല. അങ്ങനെ ഒരു മഴക്കാലത്താണ് കുഞ്ഞാപ്പു കാളിയുടെ കൂടെ താമസം തുടങ്ങിയത്. അവളെ കല്യാണം കഴിച്ച

മുരുകനു തെരുവുജീവിതം നഷ്ടപ്പെട്ടു. കുഞ്ഞാപ്പു പറഞ്ഞു: "ഇനി ഇറക്കാൻ പോണ്ട് നിനക്കും ചെക്കനും ഞാൻ ചോറു തരും. പക്ഷേ, ഫലത്തിൽ ചോറും കറിയും കാളിയുടെ സമ്പാദ്യത്തിൽനിന്നായിരുന്നു. കുഞ്ഞാപ്പുവിനു നല്ലതുപോലെ തിന്നണം. നല്ല മീനും ഇറച്ചിയും വേണം. കാളി ഭർത്താവിനു തൃപ്തിയാവോളം എല്ലാം ഒരുക്കിക്കൊടുത്തു. കുഞ്ഞാപ്പു വിന്റെ ഭാര്യയായി ജീവിക്കുക. കാളി പ്രതീക്ഷിച്ചിരിക്കാത്ത ഒരഭിമാനവും അനുഭവവുമായിരുന്നു അത്.

മുരുകന്റെ ജീവിതത്തിലെ ഏറ്റവും ഉരുക്കം പിടിച്ച കാലവും അതു തന്നെയായിരുന്നു. അമ്മയുടെ ആളായ ആ മനുഷ്യനെ അവൻ വെറുത്തു തുടങ്ങി. ആ മനുഷ്യന്റെ ശബ്ദം കേൾക്കുമ്പോൾ കള്ളിന്റെ നാറ്റവും മൂർച്ച യുള്ള താടിരോമത്തിന്റെ കുത്തലുമാണ് അവന് ഓർമ്മവരിക. വീട്ടിൽ എപ്പോഴും ലഹളയും ബഹളവുംതന്നെ. കുഞ്ഞാപ്പുവിനു കള്ളുകുടിക്കാൻ പൈസ കിട്ടണം. കാളി കൊടുത്തില്ലെങ്കിൽ തല്ലുതന്നെ. അവനു പഴയ പോലെ അമ്മയുടെ ലാളനയും കിട്ടുന്നില്ല. ആ പഹയൻ അതിനൊന്നും സമ്മതിക്കുകയില്ല. തെരുവിലെ ശബ്ദങ്ങൾ കേൾക്കാൻ, വഴിപോക്കരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാൻ, ഓത്തിയിൽ നിന്നുള്ള നാറ്റമോ ഹോട്ടലിൽ മീൻ വറുക്കുന്ന മണമോ ഒന്നനുഭവിക്കാൻ ആ ബാലൻ അകം നൊന്തു കൊതിച്ചു. അവൻ ഇപ്പോൾ ഒരു തടവുകാരനാണ്. ഒന്നും ചെയ്യാനില്ല. ഏതെ ങ്കിലും ആളെ ദൂരെനിന്നു വരുന്നതു കാണുമ്പോൾ അവന്റെ അമ്മ അവനെ മെല്ലെ ഒന്നു നുള്ളി ഒരു പ്രത്യേകമട്ടിൽ ഒച്ചയിട്ടു കരയുവാൻ അവനെ പരിശീലിപ്പിച്ചിരുന്നു. ആ കരച്ചിൽ ഒരു പാട്ടുപാടുന്നതുപോലെ അവൻ ആനന്ദം നല്കിയിരുന്നു. ഇപ്പോൾ കരച്ചിലിന്റെ ആവശ്യമില്ല. മാത്രമല്ല, അവൻ എന്തെങ്കിലും കാരണത്താൽ കരഞ്ഞാൽ, അപശബ്ദമുണ്ടാക്കിയാൽ ആ പഹയൻ അവിടെയെങ്ങാനുമുണ്ടെങ്കിൽ സായ്പിന്റെ ബംഗ്ലാവിലെ നായയെ പ്പോലെ മുരളുന്നതു കേൾക്കാം. ആ മുരൾച്ച കേട്ടാൽ മുരുകൻ ചൂളിപ്പോകും. പിന്നെയും എന്തെങ്കിലും ശബ്ദിച്ചുപോയാൽ അവന്റെ തുടയിൽ തീക്കട്ട വീണപോലെ ഒരു പൊള്ളൽ കിട്ടാതിരിക്കയില്ല - ഉളിപോലത്തെ നഖങ്ങ ളാണ് ആ പഹയനുള്ളത്. കരച്ചിൽ ഉള്ളിലമർത്തിപ്പിടിക്കുന്നതെങ്ങനെയാ
ണെന്ന് മുരുകൻ സ്വയം പഠിച്ചു. രണ്ടു കൊല്ലത്തോളമേ മുരുകന് ആ ദുരിതം അനുഭവിക്കേണ്ടി വന്നുള്ളൂ. രണ്ടു കൊല്ലംകൊണ്ട് കുഞ്ഞാപ്പു കാളിയുടെ സമ്പാദ്യം മുഴുവനും കള്ളിൽ കലക്കിക്കുടിച്ച് അവൾക്കൊരു പുതിയ ഗുഹ്യരോഗവും സംഭാവന.

ചെയ്ത് അവളെ ഉപേക്ഷിച്ച് എങ്ങോ പൊയ്ക്കളഞ്ഞു. അവൻ ഒരു കൊ കേസിൽപ്പെട്ട് പോലീസിനു പിടികൊടുക്കാതെ നാടുവിട്ടതാണെന്നും കേരുന്നു.

കാളിക്കും മുരുകനും യഥേഷ്ടം ജീവിക്കാമെന്നായി. അവൾ പ ആവേശത്തോടെ മുരുകനെയും കൊണ്ടു തെരുവിലിറങ്ങി തെണ്ടിത്തുടങ്ങി. എന്നാൽ പഴയപോലുള്ള വരുമാനം കണ്ടില്ല. മുരുകൻ വലുതായിക്കഴിഞ്ഞ രുന്നു. അവന്റെ കുട്ടിക്കരച്ചിൽ ആളുകളിൽ സഹതാപമല്ല, വിനോദരസമാണ് ഉളവാക്കിയിരുന്നത്. ആയിടയ്ക്കാണ് അവർക്കു മറ്റൊരു ബുദ്ധിമുട്ടുംകൂടി

പട്ടണത്തിന്റെ ഒരകന്ന മുലയിൽ ഒരു പാഴ്പറമ്പിൽ ഒരു ചെറിയ മല പുരയിലാണ് അവർ പാടത്തുവന്നിരുന്നത്. മുരുകന്റെ അച്ഛൻ പനിയാണ്ടി യുടെ അച്ഛൻ, മുൻസിപ്പൽ നിരത്ത് അടിച്ചു വാരുന്ന മാരിയപ്പന്റെ കാലം മുതൽക്കുതന്നെ ആ കുടുംബം ഈ പുരയിലാണു താമസം. ഇപ്പോൾ പട്ടണം പരിഷ്കരിച്ചു വലുതായി പുതിയ ചില റോഡുകളും മറ്റും ആ വഴിക്കു തിരിഞ്ഞും നീണ്ടും വന്നപ്പോൾ സ്ഥലത്തിന്റെ ജന്മി ആ പറമ്പ് ഒരു റെയിൽവേ കൺട്രാക്ടർക്കു വിറ്റു. കൺട്രാക്ടർ അവിടെ രണ്ടു പുതിയ വാടകവീടുകൾ ഉണ്ടാക്കി. കാളിയും മുരുകനും താമസിക്കുന്ന പഴയ പു പൊളിച്ചുനീക്കി അവിടെയും ഒരു പുതിയ വീടു പണിയണമെന്നാണ് കൺട്രാക്ടർ മുതലാളിയുടെ പ്ലാൻ. പക്ഷേ, കാളി പൂർ ഒഴിഞ്ഞുകൊടു ത്തില്ല. അവളുടെ മകന് അവകാശപ്പെട്ട തറവാട്ടുസ്വത്താണ് അത്.

അപ്പോൾ കൺട്രാക്ടരുടെ കാര്യസ്ഥൻ, കുറുക്കൻ സാമി ഒരു വാദം കൊണ്ടുവന്നു. പനിയാണ്ടി മക്കളില്ലായിരുന്നുവെന്നും മുരുകൻ പളനി യാണ്ടിയുടെ മകനല്ലെന്നുമായിരുന്നു ആ വാദം. കാളിത്തള്ളയെയും ആ പൊട്ടക്കണ്ണൻ ചെക്കനെയും എങ്ങനെയെങ്കിലും അവിടെനിന്ന് ആട്ടിയോ ടിക്കണമെന്ന് കുറുക്കൻ സാമിക്കായിരുന്നു കൂടുതൽ വാശി: “ഇവറ്റ തെരുവു തെണ്ടികളാണ്. തെരുവിൽത്തന്നെ കിടന്നു ചാകട്ടെ.

കാളിയും വിട്ടുകൊടുത്തില്ല. അവൾ മകനെയും കൊണ്ട് ഇരക്കാൻ പോകുന്നത് തൽക്കാലം നിർത്തി പുരയിൽത്തന്നെ സത്യഗ്രഹമനുഷ്ഠിച്ചു കൂടി. കാളിയും മകനും പുറത്തുപോകുന്ന തക്കം നോക്കി, പുര കൈയേറി പൊളിച്ച് തറയും കൂടി കുത്തിമാന്തി സ്ഥലം വെടിപ്പാക്കാൻ കുറുക്കൻ സ്വാമി ചില കൂലിക്കാരെ ശ ചെയ്തിട്ടുണ്ടെന്ന വിവരം കാളിയുടെ ചെകിട്ടി എത്തി. തീവണ്ടിയാപ്പീസ് പറമ്പിൽ കൽക്കരിച്ചാരം വാരുന്ന ചെറുമി പൊക്കയാണ് കാളിയോട് ഈ സ്വകാര്യവർത്തമാനം പറഞ്ഞത്. പൊട്ടുക യുടെ ചെറുമൻ അയ്യപ്പൻ ഒരുങ്ങിയിരിക്കയാണ്. എന്നാൽ അതൊന്നു കാണാലോ എന്നും പറഞ്ഞുകൊണ്ടാണ് കാളിയുടെ ഇരുത്തം.

ഒടുവിൽ കുറെദിവസം കഴിഞ്ഞപ്പോൾ വിചാരിക്കാത്ത മറ്റൊരുതരത്തി ലാണ് കാര്യം കലാശിച്ചത്.

കൂലിപ്പോർട്ടർ വേലായുധനും ഭാര്യയ്ക്കും താമസിക്കാൻ ഒരു പു വേണം. കൺട്രാക്ടരുടെ പുതിയ പറമ്പിലെ ഓലപ്പുര അവർ ആവശ്യപ്പെട്ടു. വേലായുധന്റെ ഭാര്യ ജാനു, തൊലി വെളുത്ത് കണ്ടാൽ നല്ല ചേലുള്ളൊരു പെണ്ണാണ്. തടിച്ചു കുറുതായി തങ്കംപോലത്തെ മെയ്യും തഴച്ചുവളർന്നു പനങ്കുല പോലത്തെ തലമുടിയുമുള്ള ഒരു പ്രൗഢി. വായിൽ നിറയെ
കൊല്ലാണെന്ന ഒരു തരക്കേടേയുള്ളു. ജാനുതന്നെയാണ് കൺട്രാ കരെ ചെന്നു കണ്ടു പുര ചോദിച്ചത്. എടുത്ത വായ്ക്കു കൺട്രാക്ടരങ്ങ സമ്മതിക്കുകയും ചെയ്തു. ജാനുവും കൺട്രാക്ടരും തമ്മിൽ അടുത്ത കാലത്തായി കുറച്ചു കോളിലാണെന്ന് കുറുക്കൻ സാമിക്കറിയാം. അതു കൊണ്ട് സാമി ഇടങ്കോലിടാനൊന്നും പോയില്ല. ആ ഇപ്പത്തിത്തള്ളയുടെ ഇടങ്ങേറിനെപ്പറ്റി കൺട്രാക്ടർ ജാനുവോടു പറയാതിരുന്നില്ല. അപ്പോൾ “അക്കാര്യമെല്ലാം ഞാൻ ശരിപ്പെടുത്തിക്കോളാം മൊതലാളി എന്നാണ് ജാനു മറുപടികൊടുത്തത്.

പിറ്റേന്നു രാവിലെതന്നെ ജാനു ഉടുത്തൊരുങ്ങി തലമുടിയും മിനുക്കി കെട്ടി മൂക്കിന്റെ മ്പത്ത് ചുകന്ന കല്ലു പതിച്ച് മൂക്കുത്തിയും തിരിച്ചിറക്കി യിട്ട് പച്ചപ്പട്ടു ജാക്കറ്റും ധരിച്ച് ഒരു കസവുമുണ്ടും ചുമലിൽ വലിച്ചിട്ട് കൈ യിൽ വലിയൊരു കടലാസുപൊതിയുമായി കാളിയുടെ പുരയിലേക്കു നടന്നു. കാളി അരികിലൊരു കൊടുവാളും വെച്ച്, ഒരു പഴയ മുണ്ട് ഇഴയിട്ടു തുന്നി

ക്കൊണ്ട് കോലായിൽ കുത്തിയിരിക്കയായിരുന്നു. അടുത്തുതന്നെ ഒരു ല അടുക്കയിൽ മുരുകനെയും കിടത്തിയിട്ടുണ്ട്. വായിലെ കൊമ്പല്ലിന്റെ അട്ടി മുഴുവനും പുറത്തു കാട്ടിക്കൊണ്ട് ജാനു ഒന്നു ചിരിച്ച്, കോലായിലേക്കു കേറിച്ചെന്നപ്പോൾ കാട്ടി അവള അല്പം അമ്പരപ്പോടെ ആകെയൊന്നു നോക്കി.

“വിരുന്നാർ വന്നിക്ക് കാര്യമ്മേ, വേഗം ചായേം പലഹാരോം ഒക്കെ ഒരുക്കിക്കോളാം... ജാനു വളരെ പരിചയം നടിച്ചുകൊണ്ട് ഒരു നേരമ്പോക്കു പറഞ്ഞു. വായിലെ കാന്തല്ല മുഴുവൻ വായുവിൽ ചൊരിഞ്ഞിടാൻ പോകുന്നപോലെ ഒന്നു കുലുങ്ങിച്ചിരിച്ചു. (ജാനുവിന്റെ ചിരിയേക്കാൾ കൗതുകം ചൊരിഞ്ഞിരുന്നത് ചിരിക്കുമ്പോഴുള്ള കഴുത്തിന്റെയും വീർത്ത മാറിടത്തിന്റെയും ആസനവും കൊടുമ്പിരിക്കലുമാണ്.) പിന്നെ അവൾ കൈയിലെ പൊതി കാളിയമ്മയുടെ മടിയിൽ വച്ചുകൊടുത്തു. കാളി പൊതിയ ഴിച്ചുനോക്കി. അരക്കെട്ട് ഒന്നാന്തരം വെറ്റില, നാലു വലിയ പഴുക്കടയ്ക്ക നാല് ചീറ്റ് പുകയില

കാളി കാലും നീട്ടി ഒന്നു തെളിഞ്ഞിരുന്നു. തനിക്കു വെറ്റിലക്കെട്ട് കാഴ്ച വന്നിരിക്കുന്നു! കാളി ജാനു വാത്സല്യത്തോടെ ഒന്നു നോക്കി. ജാനു മുരുകന്റെ അരികിലേക്കു നീങ്ങി തെല്ലൊന്നു കുനിഞ്ഞു നില്ക്കുക. യാണ്. എന്തോ ഒരു ചെറിയ പൊതി അവൾ മുരുകന്റെ കൈയിൽ വെച്ചു കൊടുത്തു. പിന്നെ, മോനേ, മോനേ എന്നു വാത്സല്യത്തോടെ വിളിച്ചുകൊണ്ട് അവന്റെ ചുണ്ടിൽ എന്താ സാധനം തൊടുവിച്ചുകാണിക്കുന്നു. ശർക്കര മിഠായിയാണ്. കുട്ടികൾ 'ഒഴലിച്ചപ്പാട്' എന്നു വിളിക്കാറുള്ള കടുത്ത ശർക്കര

മുരുകൻ മിഠായി വായിലാക്കി ഈമ്പിക്കൊണ്ട് അതു തന്നെ കൈയിനെ ഒന്നു തലോടി പരിശോധിച്ചു. കുപ്പിവളകളിട്ട കൈയാണ്. പിന്നെ അവൻ അരികെ കുനിഞ്ഞിരിക്കുന്ന ആ ആളുടെ മുഖം മുഴുവനും ഒന്നു തപ്പി നോക്കി. ജാനു ചുണ്ടുകൾ അമർത്തി കോമ്പല്ലുകൾ അടച്ചുപിടിച്ച് ആ അന്ധബാലന്റെ ഗവേഷണങ്ങൾക്കു വഴങ്ങിക്കൊടുത്തു. മുരുകന്റെ കൈവിര ലുകൾ ജാനുവിന്റെ മൂക്കുത്തിയിൽ തടഞ്ഞ് അവിടെ തങ്ങിനിന്നു. അവൻ  നടാടെയാണ് മൂക്കുത്തി തൊടുന്നത്. സ്വർണ്ണമാണെന്നു മനസ്സിലായി. ഒരു കല്ലും പതിച്ചിട്ടുണ്ട്.

“ഇതെന്തു നിറത്തിലുള്ള കല്ലാണ്?" അവൻ കൗതുകത്തോടെ ചോദിച്ചു. നിറങ്ങളെപ്പറ്റി അവന് ഒരു ബോധവുമില്ല. അമ്മ അവനു പല വസ്തുക്കള ടെയും നിറഭേദങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവയെല്ലാം അവനോർമ്മ യുണ്ട്. മുക്കുത്തിക്കല്ലിന്റെ നിറമെന്താണെന്നും അവനറിയണം.

ജാനു, അയ്യോ പാമേ എന്നു പറഞ്ഞുകൊണ്ട് അവന്റെ ചെകിട്ടിൽ മധുരമായി മന്ത്രിച്ചു: “ചോപ്പുകളാണ് മോനേ. മുരുകൻ മിഠായി അലിയിച്ച് മധുരച്ചാറ വലിച്ചിറക്കി ഒന്നു നൊട്ടിന

ണച്ച് മെല്ലെ ഉരുവിട്ടു: “ചോപ്പ് കല്ലി ചോപ്പ് ക്..." പിന്നെ മിഠായിച്ചാ ഒന്നുകൂടി നൊട്ടിനുണച്ചുകൊണ്ട് അവൻ പറഞ്ഞുതുടങ്ങി: “എനിക്കൊരു ചോപ്പ് കോണമുണ്ട്. അമ്മയ്ക്ക് ചോപ്പ് ചൊട്ടിയുള്ള ഒരു തോർത്തുമുണ്ടുണ്ട്. ചെമ്പരുത്തിപ്പൂവിന്റെ നെറം ചോപ്പാണ്. ചോപ്പ് നെറമുള്ള റോസ് പൂക്ക മുണ്ട്. നിങ്ങളുടെ മുഖം ചോപ്പ് റോസ് പോലെയുണ്ട്... അവൻ ജാനു വിന്റെ കവിളും താടിയും കുറേനേരം തലോടി. അവൾ തരിച്ചുനിന്നു. അവന്റെ മുഖത്ത് ഒരുമ്മകൊടുക്കണമെന്ന് അവൾക്കു തോന്നി. പിന്നെ വേണ്ടെന്നു വച്ചു. അവൾ അവന്റെ കവിളിൽ വിരലുകൾ അമർത്തി ഒന്നു താലോലിച്ചു താടിയിൽ മല്ല ഒന്നു നുള്ളി നിവർന്നെഴുന്നേറ്റ് കാളിയമ്മയുടെ സമീപം

വന്നിരുന്നു.

“ങ്ങള് ആരാണെന്ന് ഒന്നു പറഞ്ഞ് തരീം' കാളി ജാനുവിന്റെ മുഖ ത്തേക്കു നോക്കി സംശയം തീരാത്ത മട്ടിൽ ഒന്നു ചിരിച്ചു. “ങ്ങളുടെ ഒരനുജത്ത്യാണെന്നു കൂട്ടിക്കോളം എന്താ?" മൂക്കിളക്കി

മിന്നിച്ചുകൊണ്ട് ഭാനുവിന്റെ ചോദ്യം. “അനുജത്ത്യാവാന് ഇപ്പം തരക്കേടൊന്നൂല്യല്ലോ-ന്നാലും കേക്കട്ടെ കൂട്ടരേ, ങ്ങളെവിടുന്നാണപ്പാ? കാളി തലയിൽ ഒന്നു മാന്തി ഒരു പേൻ പരതിക്കൊണ്ടു ചോദിച്ചു.

“ഞാൻ തീവണ്ട്യാപ്പിസ്റ്റിന്റടുത്താ.” ജാനു മൂക്കിൽ വിരലുകടത്തി മുക്കു ത്തിയുടെ ശങ്കീരി തിരിച്ചുറപ്പിച്ചുകൊണ്ടു പറഞ്ഞു. (മൂക്കുത്തിയുടെ കുറച്ചുദിവസമായി അഴഞ്ഞുതുടങ്ങിയിട്ട്. തട്ടാൻ തമ്പിയുടെ അടുക്കൽ പോയി അതൊന്നു നന്നാക്കിക്കണം. “പോർട്ട് വേലായുധന്റെ ഭാര്യാണ്. പിന്നെ വന്ന കാര്യം, ങ്ഹം, നിങ്ങളിവിടെ കത്തീം കൊട്വാളുമായി കുത്തിരി

ക്കുന്നുണ്ടെന്നു കേട്ടു... “ങ് ഏ?-അതു ചോദിക്കാൻ വന്നതാ?” അല്പം പാരുഷ്യത്തോടു കൂടിയായിരുന്നു കാളിയുടെ ചോദ്യവും തുടർന്നുള്ള നോട്ടവും.

“അല്ലല്ലോ. അതിനൊന്നില്ല.' ജാനു അറിയാതെ ഒരു ഭരതനാട്യം പോസിൽ കുറച്ചുനേരം ഉറച്ചുനിന്നു. പിന്നെ കാളിയമ്മയുടെ നേർക്കു മുഖം നീട്ടിക്കൊണ്ടു മെല്ലെ പറഞ്ഞു: “ആ കണ്ടക്ടർ മൊതലാളി ഞങ്ങളും ഒരു പറ്റിക്കല് പറ്റിച്ചിട്ടുണ്ട്-അതൊക്കെ പിന്നെപ്പറയാം ഞങ്ങളെ കാാന്നു

"കാളിക്ക് ആശ്വാസമായി. അപ്പോൾ ഈ വന്നവൾ ശത്രുപക്ഷത്തിലല്ല. കാളിയമ്മ ഉണ്ടായ സംഗതികളെല്ലാം ജാനുവെ വിസ്തരിച്ചു കേൾപ്പിച്ചു. മുരുകന്റെ അച്ഛൻ പളനിയാണ്ടിയുടെ അച്ഛൻ മുനിസിപ്പാൽട്ടി നിരത്തടിച്ചു വാരുന്ന മാരിയപ്പന്റെ കാലംതൊട്ടുള്ള കഥകൾ. ജാനു താടിക്കു കയും കൊടുത്തു സഹതാപം നടിച്ച് എല്ലാം ശ്രദ്ധിച്ചു കേട്ടു. കാളി അരികിലെ കൊടുവാൾ എടുത്ത് ജാനു കാഴ്ചവെച്ച പൊതിയിലെ പഴുക്കടയ്ക്ക ഒരെണ്ണം മുറിച്ച് തോടു നീക്കി. ജാനു കൊടുവാളും അടയ്ക്കയും കാളിയമ്മയുടെ കൈയിൽനിന്നു പിടിച്ചുപറ്റി. അടയ്ക്ക് തരങ്ങിക്കൊണ്ടു മെല്ലെ പറഞ്ഞു: “ന്നാലും കാര്യമ്മേ, ഒന്നു മറക്കരുത്. മുള്ളു ചെന്നു വാഴോട് വീണാലും

വാഴ ചെന്ന് മുമ്പോട് വീണാലും കേട് ആർക്കാണ്, ആള് പറി. “അതു പിന്നെ വാഴയ്ക്കുതന്നല്ലേ? കാളി ഒരു വലിയ വെറ്റിലയെ ടുത്തു ഞരമ്പു മാന്തിത്തുടങ്ങി.

“ങ്ഹാ, അതാണു പറഞ്ഞത്. നമ്മള് സാധുക്കള് ചെന്ന് മുതലാളിമാരെ കുത്തിയാലും മുതലാളിമാരു വന്ന് ഇങ്ങോട്ടു കുത്തിയാലും കേട് നമ്മക്കു തന്നെ. ജാനു അടയ്ക്ക് മുറിച്ച് മൂന്നുനാലു കഷണം കാളിയമ്മയുടെ കൈയിലേക്കു വെച്ചുകൊടുത്തു.

“അതോണ്ട് ഞാനിപ്പം ഇവിടന്ന് എറങ്ങിക്കൊടുക്കണെന്നാ പറഞ്ഞോണ്ട് വരുന്നത്? -ങ്ഹാ, അതു കാര്യം വേറെ, ഒന്നും എന്റെ മോനേം കൊന്നിട്ട് ആരെങ്കിലും അതു ചെയ്യട്ടെ.” കാട്ടി മുഖം കറുപ്പിച്ചുകൊണ്ട് ദൂരെ നോക്കി പറഞ്ഞു.

“നിങ്ങളോടിപ്പം ഇവിടന്ന് ഇറങ്ങണോന്ന് ആരെങ്കിലും പറഞ്ഞാ ജാനുവും ഒരു വെറ്റില തിരഞ്ഞെടുത്തു വേളയിൽ വെച്ച് ഞരമ്പു ചുരണ്ടിക്കൊണ്ടു പറഞ്ഞു: “നിങ്ങള് ഇക്കൂടിന്ന് ഇറങ്ങാണ്ടിരിക്കാനുള്ള വ്യാക്കെ ഞാൻ ആലോചിച്ചുവെച്ചിട്ടുണ്ട്.

കുറച്ചുനേരത്തെ മൗനം. ഇരുവരും വിസ്തരിച്ചു വെറ്റില മുറുക്കുക യാണ്. പുകയില ഒരു കഷണം പിരിച്ചുമുറുക്കി പൊട്ടിച്ചെടുത്തു കീഴ്ച്ചുണ്ടി ന്നുള്ളിൽ തിരുകിവെച്ചുകൊണ്ട് കാളി പറഞ്ഞു: “പൊകലേന്റെ എരും ചൂരും കണ്ട കാലം മറന്നു. കൂവന്റെ എലേം, തെങ്ങിന്റെ വേരും കൂട്ടിട്ടാണ് ഞാൻ വെറ്റില തിന്നുന്നത്. കാളി സ്വാദോടെ താംബൂലചർവ്വണം തുടങ്ങി.

വെറ്റില മുറുക്കി ജാനുവിന്റെ ചുണ്ടുകൾ ചോരക്കട്ടപോലെയായി. അവൾ കോലായിൽ നിന്നെഴുന്നേറ്റ് മുറ്റത്തേക്ക് കുനിഞ്ഞു. വായിലെ കുരുതി ഒഴിച്ചു. അപ്പോൾ പച്ചപ്പട്ടുജായ്ക്കറ്റിൽ പാറിവീണ ചെറിയൊരു തുപ്പൽ ത്തുള്ളി വിരൽ കൊണ്ടു സൂക്ഷ്മതയോടെ തുടച്ചുകളയാൻ ശ്രമിച്ചുകൊണ്ട് അവൾ തന്റെ പ്ലാൻ ആ തള്ളയ്ക്കു വിവരിച്ചുകൊടുക്കാൻ ആരംഭിച്ചു. കാളി യമ്മയുടെ പുര അവർ ജാനുവും ഭർത്താവും വാങ്ങാം. വില അമ്പതു റുപ്പിക കൊടുക്കും. പക്ഷേ, പണം കുറച്ചു കഴിഞ്ഞിട്ടേ കൊടുക്കാനൊക്കൂ. അതുവരെ കാളിയമ്മയ്ക്കും കുന്നും പുരയിൽത്തന്നെ പാർക്കാം. പുര അവർ നന്നാക്കി, കെട്ടിമേഞ്ഞു കൊടുക്കുകയും ചെയ്യാം. “ഞങ്ങളിവിടെ താമസമാക്കിയാൽ ആ കണ്ടക്ടർ മുതലാളിയോ അയാളുടെ കാര്യസ്ഥൻ കുറുക്കൻ സാമിയോ ഞങ്ങളെ ഇവിടന്നു പിടിച്ചിറക്കുന്നത് ഒന്നു കാണട്ടെ. എന്റെ ഭർത്താവിന്റെ സ്വഭാവം മുതലാളിക്കും ആ കിലാടി കാര്യസ്ഥനും നല്ലോണം അറിയാം. വെട്ടൊന്ന് കണ്ടം രണ്ട് എന്നാണ് എന്റെ മൂപ്പരുടെ

“അമ്മേ, മൂത്രം പാത്തണം. മുരുകൻ വിളിച്ചു പറഞ്ഞു. കാളി എഴുന്നേറ്റ് മുരുകന്റെ കൈയും പിടിച്ചു പുരയുടെ പിൻപുറത്തേക്കു നടത്തി. അപ്പോഴും അവൾ ജാനുവിന്റെ വാക്കുകൾ വായിലെ വെറ്റിലയ്ക്കയോടൊപ്പം ചവച്ച ക്കുകയായിരുന്നു.

കാളി വീണ്ടും പഴയപോലെ കോലായിൽ ഇരിപ്പുറപ്പിച്ചപ്പോൾ ജാനു തുടർന്നു. “നിങ്ങള് ഒരു താളും മോനും അല്ലേ ഉള്ളും മോന്തിയാവോളം നിങ്ങള് രണ്ടാളും തെണ്ടിത്തിരിഞ്ഞ് പുറത്തെവിടെയെങ്കിലും ആയിരിക്കും മോന്തിക്ക് വന്ന് എന്തെങ്കിലും വെച്ചു കാച്ചിക്കുടിച്ച് കെടന്നൊറങ്ങാൻ നിങ്ങൾക്ക് ഈ ചായ്പ് മതി. നമ്മക്ക് ഒരു കുടുമ്മം പോലങ്ങനെ കഴ്യാം കാളമ്മ ഞങ്ങളും രണ്ടാളല്ലേ ഉള്ളൂ?"

കാളി എല്ലാം ശ്രദ്ധിച്ചുകേട്ടു. അവൾ വെറ്റിലച്ചണ്ടി ചവച്ചുകൊണ് താടിക്കു കൈകുത്തിയിരുന്നു. ഒന്നുകൂടി മുറുക്കി. ആലോചിച്ചു. ആലോചന യുടെ മുറുക്കം കൊണ്ടോ പുകയില കൂടിപ്പോയതിന്റെ ലഹരി കൊണ്ടോ, അല്ല, അടയ്ക്ക് ചൊരുക്കിയതുകൊണ്ടോ എന്തോ കാളിക്കു നേരിയൊരു തലചുറ്റൽ തോന്നി. ഒരു പാട്ട നിറയെ പച്ചവെള്ളം കുടിച്ചപ്പോൾ ആ വല്ലായ്മ നീങ്ങുകയും ചെയ്തു.

കാളി വീണ്ടും ആലോചിച്ചു. ജാനു പറഞ്ഞതിൽ യുക്തിയുണ്ട്. തനിക്കും മകനും ആ പുരയിൽ നിന്നിറങ്ങേണ്ട. കുറച്ചുകാലം കഴിഞ്ഞാൽ ഉറുപ്പിക അമ്പത്. അതും കിട്ടും. രണ്ടുമൂന്നാഴ്ചക്കാലം തുടർച്ചയായുള്ള കുത്തിയി ടിപ്പു സത്യം ഗ്രഹം കാളിയുടെ ദേഹത്തെയും മനസ്സിനെയും കശക്കിയിട്ടു

ണ്ടായിരുന്നു. കാളി ഒടുവിൽ നീട്ടിവലിച്ചു മെല്ലെ സമ്മതം മൂളി.

പിറ്റേന്നു രാവിലെ ജാനുവിന്റെ പട്ടികലങ്ങളും ചിരവയും അമ്മിയും ഉരലും ഉലക്കയും ഉറിയും പിട്ടുകുറ്റിയും ചൂലും മുറവും തരികയും അടിച്ചേ റ്റിയും തുന്നിപ്പെട്ടിയും ചീനച്ചട്ടിയും കോഴിക്കൂടും കുറ്റികൊ കൊടുത്ത കളും പഴമ്പായിൽ പൊതിഞ്ഞു ചൂടിക്കയർ കൊണ്ടു കെട്ടിയ ഒരു നരയൻ കിടക്കയും മറ്റും മറ്റുമായ വീട്ടുസാമാനങ്ങൾ കുത്തിനിറച്ചുകേറ്റിയ ഒ കൈവണ്ടി കാളിയുടെ പുരയ്ക്കടുത്തുള്ള ഇടവഴിയിൽ വന്നു നിന്നു. കൽക്കരി ച്ചാരം വാരുന്ന പോട്ടുക്കയുടെ ചെറുമൻ അയ്യപ്പനാണ് വണ്ടി വലിച്ചിരു ന്നത്.

അങ്ങനെ കൂലിപ്പോർട്ടർ വേലായുധനും ഭാര്യ ജാനുവും കാളിയുടെ പുരയിൽ പാർപ്പുറപ്പിച്ചു. എല്ലാ കക്ഷികൾക്കും തൃപ്തികരമായ ഒരേർപ്പാ ടായിരുന്നു അത്. കാളിക്കും മകനും കുടിയിറങ്ങേണ്ടിവന്നില്ല. കൂലിപ്പോർട്ടർ വേലായുധനും ഭാര്യയ്ക്കും താമസിക്കുന്നതിനു വാടക കൊടുക്കേണ്ട. കൺട്രാക്ടർക്കും ചില കാര്യസാദ്ധ്യതകൾക്കു വഴിതെളിഞ്ഞു. നേരം പുലർ നാലുടനെ കാളി പൊട്ടക്കണ്ണൻ ചെക്കനെയും കൈപിടിച്ചു പുറത്തിറങ്ങി യാൽ പിന്നെ തിരിച്ചുവരവു സന്ധ്യ മയങ്ങിയിട്ടാണ്. കൂലിപ്പോർട്ടർ മിക്കു വാറും പകൽസമയത്ത് പ്രത്യേകിച്ചും തീവണ്ടികൾ വരുന്ന നേരത്ത് പുരയിൽ ഉണ്ടായിരിക്കയില്ല. തന്റെ മരാമത്തുകൾ നടക്കുന്നതു പരിശോ ധിക്കാൻ ആ പരിസരത്തിൽ ഇടയ്ക്കിടെ വരുന്ന കൺട്രാക്ടർക്ക് ജാനു 'വിനെ ഒറ്റയ്ക്ക് കണ്ടു കുശലമന്വേഷിക്കാൻ ധാരാളം സൗകര്യവും കിട്ടി.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക