shabd-logo

മണമുള്ള കിനാവുകൾ-32

15 November 2023

0 കണ്ടു 0
മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരി
ക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങളായ ചില ചേ
കളും പ്രതികരണങ്ങളും നിർവഹിക്കാൻ നിർബ്ബദ്ധമാകേണ്ടിവന്നു. ശബ്ദങ്ങ
ളുടെയും ഗന്ധങ്ങളുടെയും, അപൂർവ്വമായി സ്പർശനങ്ങളുടെയും സ്വപ്നാം
ശങ്ങൾ അവന്റെ മസ്തിഷ്കം ഇടയ്ക്കിടെ വിസർജ്ജിച്ചുകൊണ്ടിരുന്നു.

വ്യക്തമായും അവ്യക്തമായും ചിലപ്പോൾ വികൃതമായും. അവയിൽ ചിലത്
പുളകപ്രദമായിരുന്നു. ചിലതു ഭയാനകവും. തെരുവിൽ അവന്റെ മുമ്പിലൂടെ
കടന്നുപോകാറുള്ള ഏതോ ഒരു വിദ്യാർത്ഥിനിയുടെ മധുരഭാഷണം ഒരിക്കൽ
ഉറക്കത്തിൽ അവന്റെ ചെവിയിലേക്ക് ഒഴുകിവന്നു. അത് ഒരു വീണാനാദമായി
മാറി കുറച്ചുനേരം ചെവിക്കുഴിയിൽ ചുറ്റിക്കറങ്ങി, പിന്നെ പള്ളിയിലെ മണി
നാദത്തിന്റെ അന്ത്യതരംഗംപോലെ അലിഞ്ഞലിഞ്ഞകന്നുപോയി. പേപ്പർ
മാടെ വിളിയായിരുന്നു. നിദ്രയിൽ അവനെ സന്ദർശിക്കാറുള്ള മറ്റൊരു
സ്വരരാഗസ്വപ്നം. ഒരിക്കൽ പേപ്പർ മാഷർ ഇങ്ങനെ വിളിച്ചു പറയുന്നത്
അവൻ വ്യക്തമായി കേട്ടു: “വന്നു വില ആയിരം ഉറുപ്പിക കാര്യം വിഷമസ്ഥിതി!" ആ കാഹളം കേട്ടപ്പോൾ മുരുകൻ ആഹ്ലാദത്തോടെ ഒരു ചാട്ടം ചാടി

തന്റെ പിച്ചപ്പാട്ട കിലുക്കിക്കൊണ്ട് ഒരു നൃത്തംവെച്ചതും ഉണർന്നതും ഒരു
മിച്ചു കഴിഞ്ഞു. കിനാവിന്റെ കാഹളമാണെന്നു ബോധ്യമായപ്പോൾ അവൻ
ഇളിഭ്യതയോടെ ഒന്നു പല്ലിളിച്ച് ആസനം ഒന്നു ചൊറിഞ്ഞു. പിന്നെ പുറം
തിരിഞ്ഞു കിടന്നു. ഓട്ടുകമ്പനികളിൽനിന്നുള്ള ഹാനാദം പോലീസ് താവളത്തിൽനിന്നു പുലർച്ച കേൾക്കുന്ന ബ്യൂഗിൾ, തീവണ്ടി പുറപ്പെട്ടു നീങ്ങുന്ന കൾ - ഗ്ഗ് ശബ്ദം; മോട്ടോർ വാഹനങ്ങൾ പെട്ടെന്നു ബ്രേക്കിടുമ്പോൾ ഉണ്ടാ കുന്ന ആ കിരുകിരുപ്പ്. വിമാനത്തിന്റെ മുഴക്കം; ചട്ടക്കാരൻ സായ്വിന്റെ ബംഗ്ലാവിലെ പട്ടിയുടെ കുര ഘോഷയാത്രകളിലെ ജന്മിളി, അങ്ങനെ
പലതും ഒറ്റയായും സമ്മിശ്രമായും നിദ്രയിൽ മുരുകന്റെ തലച്ചോറിൽ കച്ചേര കൾ നടത്താറുണ്ടായിരുന്നു. 'മഹാത്മാഗാന്ധി കീ ജയ്' എന്ന കൂട്ടവിള മുരുകനെ പരിഭ്രാന്തനാക്കാറുണ്ട്. കാരണം ഇതാണ്. സിവിൽ ആല ലംഘനക്കാലത്ത് ഒരിക്കൽ കോൺഗ്രസ്സിന്റെ ഒരു ഘോഷയാത്ര 'മഹാത്മ ഗാന്ധി കീ ജയ് എന്ന വിളികളോടെ മുരുകന്റെ മുമ്പിലൂടെ കടന്നുപോയ പ്പോൾ അവിടെവെച്ച് പോലീസ് ഭയങ്കരമായി ലാത്തിച്ചാർജ്ജ് നടത്തുകയു ണ്ടായി. ആളുകളുടെ ദേഹത്തും തലമണ്ടയിലും ലാത്തികൾ പതിക്കുന്ന ശബ്ദം അവൻ വ്യക്തമായി കേട്ടു. തുടർന്ന് ആളുകൾ കൂട്ടത്തോടെ വിര ണ്ടാടുന്ന കോലാഹലവും. സമ്മിശ്രശബ്ദങ്ങൾ കേൾക്കുമ്പോൾ മുരുകന്നു ദിക്കു തിരിയാതാവും. ആളുകൾ പരക്കം പാഞ്ഞ് ബഹളത്തിൽ മുരുകൻ ചവിട്ടി മെതിക്കപ്പെട്ടു. പിച്ചപ്പാട്ടയും മുറുകെപ്പിടിച്ചു പ്രാണഭയത്തോടെ അവൻ വീണുകിടന്നു. ഒരു പോലീസുകാരന്റെ കനത്ത ബൂട്ട്സ് അവന്റെ പാട്ടയും ഒരു വിരലും ചതച്ചുകളഞ്ഞു... പിന്നീട് 'മഹാത്മാഗാന്ധി കീ ജയ് എന്നു വിളി കേട്ടാൽ മതി മുരുകന്റെ മുഖം വിളറിപ്പോകും വാഹനങ്ങൾക്കു പെട്ടെന്നു ബ്രേക്കിടുമ്പോഴുണ്ടാകാറുള്ള ആ കിരുകിരുപ്പ് കരളിൽ അനു ഭവപ്പെടും.

ഒരിക്കൽ അവൻ അത്ഭുതകരമായൊരു സ്വപ്നം അനുഭവിച്ചു. “ദാ, മഹരാജന്മാരേ! നിങ്ങളെപ്പോലെ മുഖം കണ്ടു ചോദിക്കാൻ വശമില്ലാത്ത രണ്ടു കണ്ണും പൊട്ടിയ കുരുടനാണേ - ഹാങ്ഗം - ഗതികെട്ട പാവത്തിനു വല്ലതും തന്നിട്ടു പോകണേയ് ഹാങ്ഗ്... എന്ന തന്റെ പതിവു പല്ലവി സംഗീതാത്മകമായ പുതിയൊരു താളത്തിലും സ്വരത്തിലും മുഴങ്ങുന്നതും, പ്രപഞ്ചം മുഴുവനും മാറ്റൊലിക്കൊള്ളുന്ന ആ അത്ഭുത വിലാപഗാന ത്തുടർന്നു തന്റെ തകരപ്പാട്ടയിൽ, ഡിൽ ജിൽ ജിൽ-ത്തിൽ-ജിൽ എന്ന മധുരശബ്ദത്തോടെ നാണ്യങ്ങൾ തുരുതുരെ വന്നു പതിക്കുന്നതുമായിരുന്നു. ആ സ്വപ്നം. ഉണർന്നപ്പോഴും ആ ഗാനവിശേഷം അവന്റെ മസ്തിഷ്കത്തിൽ ക്ഷീണത്തിൽ അലയടിച്ചുകൊണ്ടിരുന്നു. ആ സ്വരവിശേഷത്തിന്റെ ഉ വിടം എവിടെയാണെന്ന് അവന്നു മനസ്സിലായി. കുറെ ദിവസങ്ങൾക്കപ്പുറം തെരുവിൽ ഒരു മോട്ടോർ കാറിന്റെ പുതിയ തരത്തിലുള്ള ഒരു ഹോൺ വിളി മുഴങ്ങിക്കേട്ടത് അവൻ ഓർത്തു. ഹജ്ജിന്നു പോയിരുന്ന സ്ഥലത്തെ ഒരു മുസ്ലിം പ്രമാണി ഇറാക്കിൽനിന്നു വാങ്ങിക്കൊണ്ടുവന്നതും, നീണ്ട വിചിത സംഗീതസ്വരം മുഴക്കുന്നതുമായ ഒരു പുതിയ ഇലക്ട്രിക് ഹോറണ്ടായിരുന്നു. അത്.

ചെറുപ്പത്തിൽ മുരുകന്ന് ഏറ്റവും കർണാരുന്തുരമായ ശബ്ദം, കിണ്ണം തേച്ചുരയ്ക്കുമ്പോഴുള്ള ആ കിരുകിരുപ്പായിരുന്നു. രാവിലെ, അവന്റെ പുര റ്റത്തെ വാഴച്ചുവട്ടിൽ വെച്ച് ജാനു, ചാരവും മണ്ണും കൂട്ടി വാഴച്ചപ്പുകൊണ്ട് ഓട്ടുകിണ്ണം തേച്ചരച്ചു വൃത്തിയാക്കുന്ന നേരത്തായിരിക്കും മുരുകൻ ഉണ രുക. ആ ഉരസൽസ്വരം അവന്റെ സിരാകൂടത്തിൽ ആകെ തുവച്ചൊറിയി

ളക്കും. അവൻ കാതിൽ വിരലിട്ടു ചുരുണ്ടു കിടന്നുകളയും. മണ്ണട്ടയുടെ കരച്ചിലും അവൻ വെറുത്തിരുന്നു.

“മഹാത്മാഗാന്ധി കീ ജയ്' എന്ന വിളിയും ചിലപ്പോൾ ഉറക്കത്തിൽ അവനെ നിലവിളിപ്പിച്ചിരുന്നു.



ജീവിതപ്രബോധനങ്ങൾക്ക് അവൻ ആശ്രയിച്ചുപോന്നിരുന്ന മറ്റൊരു പാധി ഗന്ധങ്ങളായിരുന്നു. വിയർപ്പിന്റെ നാറ്റംകൊണ്ട് അവൻ ആളു കളെ വേർതിരിച്ചറിയും. അത്തറിന്റെ സൗരഭ്യവും, തുടർന്നു പലാപലാ എന്ന ചലനവും അടുത്തുവരുമ്പോൾ ആളാരു പ്രതാസ്സുകാരൻ മാപ്പിളയാ എന്ന അവൻ ഗണിച്ചെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഈ പ്രത്യേക പരി ഉവും വസ്ത്രചലനങ്ങളും വർദ്ധിച്ച തോതിൽ അനുഭവപ്പെടും (അടുത്ത പള്ളിയിലേക്കു ജുമാനിാരത്തിന്നു. മാപ്പിളമാർ ഉടുത്തൊരുങ്ങിപ്പോകു അതിന്റെ പ്രതികരണമാണ്). നൂൽക്കമ്പനിയിൽനിന്നു പെണ്ണുങ്ങൾ വേല കഴിഞ്ഞു കൂട്ടത്തോടെ പോകുന്നതും അവനറിയാം. മരസ്സാമാനങ്ങൾക്കു പോളീഷിടുന്ന കണാരനെ മുപ്പതുവാര ദൂരെ വെച്ചുതന്നെ മുരുകൻ മണത്ത റിയും (കണാരൻ മുരുകന്റെ ഒരു പുതിയ പറ്റുകാരനാണ്).

തെരുവുകളിലൂടെ നീങ്ങുമ്പോൾ ഏതു പീടികയുടെ മുമ്പിലാണു ചെന്നെത്തിയിരിക്കുന്നതെന്നു പരിസരഗന്ധംകൊണ്ട് അളന്നു മുറിച്ചു പറയു വാൻ അവന്നു സാധിക്കും. ഓറഞ്ചിന്റെയും ആപ്പിളിന്റെയും വാസന വരുന്നു. പഴക്കച്ചവക്കാരൻ കുമാരന്റെ കടയാണ്. കുറച്ചുകൂടി നടക്കുമ്പോൾ റൊട്ടി ബിറ്റുകളുടെ ഗന്ധമാണ്. ചന്തുക്കുഞ്ഞൻ മുതലാളിയുടെ അപ്പക്കൂട്, പിന്നെ തോലിന്റെ നാറ്റം. യൂസഫ് സായ്പിന്റെ ചെരിപ്പുകടയാണ്. ഇടയ്ക്കു മുളകുമസാലസാമാനങ്ങളുടെയും മണ്ണെണ്ണയുടെയും മിശ്രഗന്ധം പരത്തുന്ന ഒരു പുതിയ പലവ്യഞ്ജനക്കിയുമുണ്ട്. കുറച്ചുകൂടി നടന്നാൽ കൊറ്റനാടിന്റെ ചൂട് മൂക്കിൽ ചുരമാന്തുകയായി. പഠാണി സായ്പിന്റെ പുര അപ്പുറത്ത വിടെയോ ആണ്. പിന്നെ കടന്നുപോകുന്നതു സോഡാഫാക്ടറിയാണ്. കറി യിൽ വറവു ചേർക്കുന്ന മണവും തിളച്ച വെളിച്ചെണ്ണയിൽ നേന്ത്രക്കായ് വറുക്കുന്ന മണവും രണ്ടുവഴിക്ക് അരിച്ചരിച്ചു വരുന്നു. കണ്ണൻ വിളറുടെ ഹോട്ടലും കണാരൻ മുതലാളിയുടെ വറുത്ത വാഴയ്ക്കക്കച്ചവടവും ഇരുവശ ത്തായി നിലകൊള്ളുന്നു. അടുത്തുതന്നെ ഒരു ഇംഗ്ലീഷ് മരുന്നു ഷാപ്പിന്റെ ഗന്ധവും... പുസ്തകഷാപ്പിന്റെയും ജൗളിക്കടയുടെയും വാസനപോലും അവന്നു സൂക്ഷ്മമായറിയാം. ഗന്ധം കമ്മിയായേടത്തു ശബ്ദം അവനെ സഹായിക്കും. ജോണിമാസ്റ്ററുടെ വാച്ച് ക്ലോക്ക് റിപ്പയർ കട അവൻ തിരിച്ചറി യുന്നത് അങ്ങനെയാണ്.

മുരുകന്റെ ഏറ്റവും പ്രിയപ്പെട്ട ഗന്ധം മുൻപറഞ്ഞവയൊന്നുമല്ല. പട്ടണ ത്തിന്റെ കിഴക്കുഭാഗത്തെ പാടങ്ങൾക്കിടയിലൂടെ പോകുന്ന തോട്ടിന്റെ കരയിലെത്തുമ്പോൾ മുരുകൻ മുഖമുയർത്തി മൂക്കു വീർപ്പിച്ചു നടക്കുന്നതു കാണാം. നീറ്റിൽ പൂഴ്ത്തിയ ചകിരിയുടെ ചീഞ്ഞ നാറ്റം നുകരുകയാണ്. മുരുകന്റെ ഏറ്റവും പ്രിയംകരമായ ഗന്ധം. അവിടെ തോട്ടിൻകരയിൽ പെണ്ണു ങ്ങൾ ചകിരി തല്ലുന്ന താളാത്മകശബ്ദവും അവനെ ആകർഷിച്ചിരുന്നു. വെളിച്ചപ്പാടു കുട്ടൻ നായരുടെ റേഡിയോ ശബ്ദംപോലത്തെ സംഭാഷണവും അവിടെ കേൾക്കാം. ആ സ്വരം കേൾക്കുമ്പോൾ അവന്ന് അകാരണമായൊരു

ഭയം തോന്നാറുണ്ടായിരുന്നു. ചുടുകാട്ടിൽ മായിരുന്നു. നിന്നു പൊങ്ങുന്ന ശവദാഹവുമഗന്ധവും അവനിഷ്ട

ഈ ഗന്ധപരമ്പരകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരത്ഭുത ഗന്ധം മുരുകന്റെ മസ്തിഷ്കത്തിന്റെ പഴയ ഒരറയിൽ തണുത്തുറഞ്ഞു കിടന്നിരുന്നു.


കസ്തൂരിമണം എന്നാണ് മുരുകൻ അതിനെ സ്വയം വിളിച്ചിരുന്നത്. (കസ്തൂരിയെപ്പറ്റി അവൻ കേട്ടിട്ടേയുള്ളു. അതിന്റെ ഗന്ധപ്രകൃതിയെയും ണെന്ന് അവന്നറിഞ്ഞുകൂടാ. ഏറ്റവും അത്ഭുതകരമായ ഗന്ധത്തിന്ന് അവ ആ പേർ നികിയെന്നുമാത്രം), മെഴുക്കും, താണതരം എന്തോ കുന്തമു ത്തിന്റെ കാറലും വിയർപ്പും പഴകിയ കൈതപ്പൂവിന്റെ ഗന്ധത്തോടൊപ്പം ഇഴുകിപ്പിടിച്ച ഒരു തലമുടിയുടെ അമൂല്യപരിമളം. ഈന്തൽ വിരിയ മ്പോൾ ഉണ്ടാകാറുള്ള ഗന്ധം ആ തലമുടി ഗന്ധത്തെ ഏതാണ്ട് അനുസ്മരി

പ്പിച്ചിരുന്നു. കുറെ കൊല്ലങ്ങൾക്കപ്പുറത്തെ ഒരനുഭവമാണ്. മുരുകൻ യൗവനത്തി ലേക്കു കടന്നിരുന്നുവെങ്കിലും അവന്റെ അമ്മ അവനെ ഒരു കുട്ടിയുടെ മട്ടിൽ ത്തന്നെ കൊണ്ടുനടന്നു വീടുകൾ തോറും തെണ്ടിയിറങ്ങിയിരുന്ന കാലം. അന്നൊരു ദിവസം അമ്മയും അവനും പതിവുപോലെയുള്ള ഊരുചുറ്റൽ കഴിഞ്ഞു മോന്തിക്കു പുരയിൽ മടങ്ങിയെത്തിയപ്പോൾ പോർട്ടർ വേലാ യുധന്റെ ഭാര്യ ജാനു അവരെ എതിരേറ്റത് സങ്കടസ്വരത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു: “കാര്യമ്മേ, ങ്ങള് വര്ന്നതും നോക്കി നിക്കാണ് ഞാൻ ന്റെ അച്ഛന്നു ദണ്ണം കലശലാണെന്ന് ഒരാള് വന്നു പറഞ്ഞു. ഇവിട ത്തെ ആള് ഇന്നലെ രാത്രി റ്റുകാരൻ ആപ്പൻ പൂശാരിടെ കൂടെ പളനി പോയി. എനിക്ക് ഇപ്പത്തന്നെ അച്ഛനെക്കാണാൻ പുറപ്പെടണം. കാള

മ്മനം കൂട്ടി പോകാന്ച്ച് നിക്ക് ആ ഞാൻ..." മുറ്റത്തുതന്നെ തങ്ങിനിന്നുകൊണ്ട് കാളിയമ്മ മറുപടി പറഞ്ഞു: “ന്റെ മോളെ, എന്ത് രാ നിയ്യിപ്പറന്നത്. ന്റെ മോന് അന്തിക്ക് ഇത് കുഞ്ഞാ വെള്ളം വെച്ചു കാച്ചിക്കൊടുക്കണ്ടേ? പിന്നെ ഓനെ ഒറ്റയ്ക്കിവിടെ ഇട്ട്

ഞാനെങ്ങനാ വര് ആ കണ്ണ് കാണാത്തൊരു കുട്ട്യല്ലേ... “മുരുകനെ നോക്കാൻ ഇവിടെ ആളുണ്ട് കാര്യമ്മേ. വൈകുന്നേരം നാത്തൂൻ വന്നിട്ടുണ്ട്. ജാനു കരച്ചിലിന്നിടയിൽ മൂക്കു പിഴിഞ്ഞുകൊണ്ടു പറഞ്ഞു.

അപ്പോൾ കോലായിൽനിന്നു പുതിയ സ്വരത്തിലുള്ള ഒരു സംഭാഷണം മുരുകന്റെ ചെവിയിൽ പതിഞ്ഞു. കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലുകൾ ക്കിടയിൽ തള്ളക്കോഴി കൊക്കുന്നതുപോലുള്ള ഒരു സ്വരവിശേഷം കുറെ ദിവസങ്ങൾക്കപ്പുറം മുരുകൻ, ജാനുവിന്റെ പുതിയ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു വീണ ഉമിക്കലത്തിൽ ആ കോഴിക്കുഞ്ഞുങ്ങളെ ഒന്നു തൊട്ടു നോക്കാനുള്ള കൗതുകത്തോടെ കൈയിട്ടതും തള്ളക്കോഴി ഒന്നു കൊക്കി അവന്റെ ചൂണ്ടുവിരലിൽ ഒന്നു കൊത്തിയതുമായ സംഭവമാണ് അവൻ പെട്ടെന്ന് ഓർത്തത്. കോഴിക്കുഞ്ഞുങ്ങളുടെ പഞ്ഞിപോലെ മൃദുവായ ദേഹം തലോടിയപ്പോഴുണ്ടായ ആനന്ദവും പൊരുത്തിക്കോടിയുടെ കൊത്തിന്റെ ചുട്ട
വേദനയും ആ സ്മരണയിൽ ഒട്ടിപ്പിടിച്ചിരുന്നു. “എന്താ കാര്യമേ പോവാ? വെറ്റിലടക്കേം ഒക്കെ വാങ്ങി വെച്ചിട്ടുണ്ട്.

"എന്നാല് ആ നാത്തുന്റെ തള്ളയെ കൂട്ടിപ്പോകരുതോ അച്ഛൻ ചാകുന്നതു കാണാൻ' എന്നു പറയാൻ തോന്നി മുരുകന്ന്. അമ്മ തന്നെ ഇട്ടേച്ചു പോകു ന്നത് അവന്ന് ഒട്ടും സമ്മതമായിരുന്നില്ല. ഈ വയസ്സിനിടയിൽ അവൻ ഒരൊറ്റ ദിവസവും അമ്മയെ കൂടാതെ അന്തിയുറങ്ങിയിട്ടില്ല.


ജാനുവിന്നു വേണ്ടത് വെറ്റിലയ്ക്കയും മറ്റും ചുമന്നു കൂടെപ്പോകാൻ ഒരു ഭൃത്യയെയാണ്. നാത്തൂൻമുപ്പത്തിയെ അതിന്നു കിട്ടുകയില്ല. അതുണ്ടാ മുരുകന്റെ മനസ്സിലാക്കിയിട്ട്

ജാനുവിന്റെ നാത്തൂനുമായി സംസാരിച്ചപ്പോൾ കാളിയമ്മയ്ക്ക് ആശ്വാ സമായി. വെറ്റിലടയ്ക്കാട്ടിയുമെടുത്ത് കാളിയമ്മ ജാനുവിന്റെ കൂടെ പുറ പ്പെട്ടു. പോകുമ്പോൾ മുരുകനെ തലോടി ആശ്വസിപ്പിച്ചുകൊണ്ട് കാളിയമ്മ പറഞ്ഞു: “ന്റെ മോനെ നോക്കാൻ ജാനുവമ്മന്റെ നാത്തൂൻ ഇവിടണ്ട് കേട്ടോ. അമ്മ നാളെ രാവിലെ വരും.

ജാനുവമ്മയുടെ നാത്തൂൻ അവന്നു ചോറുണ്ടാക്കിക്കൊടുത്തു. മത്തി കൊണ്ടൊരു മസാലക്കറിയും. നല്ല രുചിയുണ്ടായിരുന്നു. അവൻ പതിവി ലേറെ ഭക്ഷിച്ചു.

അവൻ അവരോട് ഒന്നും സംസാരിച്ചില്ല. നേരിയൊരു പേടിയും നാണവും. രാത്രിയായപ്പോൾ ആ സ്ത്രീ അവന്ന് ആ വലിയ മുറിയിൽ ഒരു കോണിൽ ഒരു പഴമ്പായ വിരിച്ചുകൊടുത്തു. അവൻ ഉറങ്ങാൻ കിടന്നു. സ്ഥലം മാറിക്കിടന്നതുകൊണ്ടോ, തള്ളയെ പിരിഞ്ഞതുകൊണ്ടാ

എന്തോ മുരുകൻ, ഉറക്കം വന്നില്ല. അവൻ അതുമിതും ഓർത്തു മലർന്നു കിടന്നു. ഓർത്തു രസിക്കാൻ അവനൊരു പുതിയ വിഷയം കിട്ടി. വിമാനം. അവൻ വിമാനത്തിന്റെ ശബ്ദം ആദ്യമായി കേട്ട ദിവസമായിരുന്നു അത്. അവൻ മാത്രമല്ല, ആ പട്ടണത്തിലെ മിക്കവാറും മുഴുവൻ ആളുകളും വിമാനം പറക്കുന്ന ശബ്ദം ആദ്യമായി അന്നാണു കേട്ടത്. മൂന്നു വിമാനങ്ങൾ ഒരു മിച്ച് ആ പട്ടണത്തിന്റെ മുകളിലൂടെ പറക്കുമെന്നു ജനങ്ങൾക്ക് മുൻകൂട്ടി അറിവുകിട്ടിയിരുന്നു. അവനും അമ്മയും അന്നുച്ചയ്ക്ക് തെരുവിന്റെ ഒരു മുലയിലെത്തിയപ്പോൾ ആളുകൾ വിളിച്ചുപറയുന്നതു കേട്ടു. “അതാ വരുന്നു വിമാനം മൂന്നു പുള്ളികൾ മൂന്നെണ്ണമുണ്ട്. കുറച്ചുകഴിഞ്ഞപ്പോൾ ആകാ ശത്തിൽ വണ്ടു മൂളിപ്പറന്നു വരുന്നതുപോലെ ഒരു ശബ്ദം കേട്ടു. ആ ശബ്ദം വർദ്ധിച്ചു വർദ്ധിച്ച് അവന്റെ തലയ്ക്കു മുകളിലെത്തി. ആളുകൾ കൈയടിക്കു കയും ചൂളം വിളിക്കുകയും ആർത്തുവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാ യിരുന്നു. വിമാനങ്ങളെ കാണാനല്ലെങ്കിലും മുരുകനും ആവേശത്തോടെ പല്ലിളിച്ചുകൊണ്ടു മേല്പോട്ടു നോക്കി. ആ ഝംകാരം ആകാശത്തിൽ കുറച്ചു നേരം തുടർന്നുകേട്ടു (വിമാനങ്ങൾ പട്ടണത്തിന്നു മുകളിൽ രണ്ടു മൂന്നു പ്രാവശ്യം ചുറ്റിപ്പറന്നു. പിന്നെ ആ ശബ്ദം ക്രമേണ കുറഞ്ഞു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ കൊതുവിന്റെ മുറപോലെയായി. പിന്നെ അതും കേൾക്കാതായി.

“എന്താണമ്മേ വിമാനം?” അവൻ ചോദിച്ചു. പരുന്തുപോലെ മാനത്ത് പറക്കുന്നൊരു ജന്മം. അതില് ആളോളും കുത്തിയിരിക്ക്ണ്ട്. കാളിയമ്മ പറഞ്ഞുകൊടുത്തു.

ആളുകൾ പറക്കുന്നത് മുരുകന്ന് അത്ര അത്ഭുതകരമായിത്തോന്നിയില്ല. നിരത്തിലൂടെ മോട്ടോർ കാറുകളിൽ പറക്കുന്നത് ആളുകളല്ലേ? കാറിന്റെ ഫുർർശബ്ദം തന്നെയാണ് വിമാനത്തിന്നും. പക്ഷേ, കുറച്ചുനേരം തലയ്ക്ക മുകളിൽ മുഴങ്ങിക്കേട്ട ആ അനുസൃതസ്വരം മുരുകനെ പുളകംകൊള്ളിച്ചി രുന്നു. ആ ശബ്ദം ഒന്നനുകരിച്ചുനോക്കാൻ അവന്നൊരാഗ്രഹം. ധൈര്യം വരുന്നില്ല. ആ നടത്തുന്നുണ്ടല്ലോ അവിടെ. ആ പൊരുത്തിക്കോഴി അപ്പോൾ മുരുകൻ ഒന്നു ഞെട്ടി. ദേഹമാകെ കോരിത്തരിച്ചു. അവന്റെ നെഞ്ഞത്ത് എന്തോ ഒന്ന് ഇഴഞ്ഞുകൂടിയതുപോലെ. ഒരു പുതിയ ഗന്ധവും അവന്റെ നാസാരന്ധങ്ങളെ സന്ദർശിച്ചു. അവൻ മാറിൽ തപ്പിനോക്കി. ഒരു

കെ. മനുഷ്യന്റെ കൈ “കുട്ടി പേടിക്കേണ്ട. ഞാനാണ്. കുട്ടിക്ക് ഒറ്റയ്ക്ക് കെടക്കാൻ പേട്യാ ണ്ടോ??

ആ സ്വരം അടക്കിപ്പിടിച്ച മട്ടിലാണെങ്കിലും അവൻ ക്ഷണം തിരിച്ച റിഞ്ഞു; ആ തുളക്കോഴി. മറുപടി പറയാൻ ഒന്നും തോന്നിയില്ല. പരി

തീർന്ന് ഒരാശ്വാസമായി നെടുവീർപ്പയച്ചു. ആ കൈ അപ്പോഴും അവന്റെ നഗ്നമായ മാറിൽ വിശ്രമിക്കുകയാണ്. ആ ഗന്ധത്തിനു കൊഴുപ്പു കൂടി. കൈതപ്പൂവിന്റെ ഗന്ധമാണോ? അ കൈതപ്പൂ വെച്ച് തുണിപ്പെട്ടിയിൽ സൂക്ഷിച്ച കുപ്പായത്തിന്റെ വാസ അതിൽ കലർന്നിട്ടുണ്ട്.

ആ സ്ത്രീ, അവന്റെ പായിൽ ഇടതുകൈ കുത്തി അവന്റെ മാറിലേക്കു മുഖവും കുനിച്ചിരിക്കയാണെന്നു മനസ്സിലായി. അവൻ ഒരു ചെറിയ വിറയ ലോടെ ആ കൈ പിടിച്ചു. കൈവിരലുകളിൽ പരുത്ത മോതിരങ്ങളുണ്ട്. ഇരുമ്പുമോതിരങ്ങളാണ്; ചക്കക്കൊത്തു മോതിരങ്ങൾ, അവൻ കണ വരെ ഒന്നു തലോടി. കുപ്പിവളകൾ കിലുങ്ങി. എന്തു മിനുസമുള്ള കൈ വാഴക്കുമ്പുപോലിരിക്കുന്നു. അവന്റെ കൈ അവളുടെ മാറിൽ തട്ടി. റൗക്ക അഴിഞ്ഞു കിടക്കുന്നു. (അതിന്റെ നിറമെന്തായിരിക്കും). ന്യസ്ത്രീയുടെ മാറത്തെ ചൂടുള്ള മാംസത്തിലേക്ക് അവന്റെ കൈ കടന്നുചെല്ലുന്നത് ഇതാദ്യ മായിട്ടാണ്. പുതിയൊരു വികാരത്തോടെ അവൻ പരിശോധന തുടർന്നു. അവൾ അനങ്ങാതെ വഴങ്ങിക്കൊടുത്തു. അവന്റെ കരളിൽ നിന്ന് ഒരു ഝംകാരം പുറപ്പെടുന്നതുപോലെ തോന്നി

-ആ വിമാനത്തിന്റേതുപോലത്തെ ഒരു സ്വരപുരം. അവൻ തുടരെത്തുടരെ രണ്ടുമൂന്നു നെടുവീർപ്പുകൾ വിട്ടു. അവന്റെ കൈ അവളുടെ കഴുത്തിലേക്ക ഇഴഞ്ഞുചെന്നു (അവൾ ഒരു കിക്കിളിയോടെ കഴുത്ത് ഒന്നു പിടപ്പിച്ചുവെന്നു തോന്നുന്നു). അവൻ പരിശോധന തുടർന്നു. അഞ്ചു പത്തു ചെറിയ മണി കളും ചൂണ്ടുവിരലോളം നീളമുള്ള ഒരു കുഴലും ഒരു പട്ടു ചരടിൽ കോർത്തു കഴുത്തിൽ കെട്ടിയിട്ടുണ്ട്. എന്തു മിനുസമുള്ള കഴുത്ത് തഴഞ്ഞ ചന്ദനമുട്ടി തലോടുന്നതുപോലെ തോന്നുന്നു. ക്രമേണ അവന്റെ കൈ അവളുടെ മുഖ ത്തിലെത്തി. ആ കവിളിൽ അവൻ മെല്ലെയൊന്നു തലോടി. കൈതപ്പ പോലെയുണ്ട്. വാഴത്തട്ടയിലെ അല്ലിപോലത്തെ ചുണ്ടുകൾ മേൽച്ചുണ്ടിനു മീതെ പട്ടുപോലത്തെ പൊടിരോമങ്ങൾ പടർന്നുകിടക്കുന്നു. ചെറിയ മൂക്ക് അല്പം കുനിഞ്ഞതും അന്യോന്യം അധികം അകൽച്ചയില്ലാത്തതുമായ ചെറിയ കണ്ണുകൾ, കൺപോളകൾ പനിനീർപ്പൂവിതൾ പോലെയിരിക്കുന്നു. അവന്റെ കൈ അവളുടെ കാതിലേക്ക് വഴുതിവീണു. കക്കിൻ കായുടെ മുഴുപ്പും വലിപ്പവുമുള്ള തോട് കൈയിൽ തടഞ്ഞു. കാതിന്റെ വള്ളിയിലും മേൽക്കാതിലും അവന്റെ കരാംഗുലികൾ സഞ്ചരിച്ചു. ഇടതിങ്ങിച്ചുരുണ്ട പാ ക്കൻ തലമുടി അവന്റെ വിരലുകളെ വിഴുങ്ങി. മെഴുക്കിന്റെയും താന കുന്തളതൈലത്തിന്റെയും വിയർപ്പിന്റെയും വശ്യാത്മകമായൊരു മിശ്രഗന്ധം ചന മസപിടിപ്പിച്ചു. ആ ഗന്ധത്തിനു രൂക്ഷത കൂടിവരുന്നതായിത്തോന്നി. പെട്ടെന്ന് അവന്റെ കൈയിൽനിന്ന് ആ മുഖം വഴുതിയൊഴിഞ്ഞു. അവൻ കൈനീട്ടി തപ്പിനോക്കി. ശൂന്യത എന്ത്? ഇതൊരു സ്വപ്നമാണോ? ഇരുട്ടി നെക്കുറിച്ചൊരു ബോധം അവന്ന് അനുഭവപ്പെട്ടു. നിരാശതയുടെ തണുത്ത പടവുകളിൽ അവന്റെ കരി തടഞ്ഞുവീണു. അറിയാതെ ഉറക്കെയൊന്നു

ഞരങ്ങിപ്പോയി. കരളിനെ ഞെക്കിക്കൊല്ലുന്ന നിശ്ശബ്ദത. “കുട്ടി, പേടി തോന്നണുണ്ടെങ്കില് ഇവിടെ വന്നു കെടന്നോ.

ആ സ്വരം തേൻമഴപോലെ ഒഴുകിവന്നു. പരിഭ്രമംകൊണ്ട് അവന്നു ദിക്കു തിരിഞ്ഞില്ല. മഴപോലെ എവിടെനിന്നാണ് അത് ഒഴുകിവന്നതെന്നും മനസ്സി ലായില്ല. അവന്റെ പുരുഷത്വം പത്തി വിടർത്തി. അവൻ പായിൽ എഴുന്നേറ്റു നിന്നു. വായുവിൽ നാറ്റി നോക്കി.

ഇരപ്പാളിയായ കുരുടൻ ചെക്കനല്ല. ഇണയെ മണത്തുചെല്ലുന്ന ആദിമ മനുഷ്യൻ. ആ കസ്തൂരിഗന്ധസന്ദേശം അവനെ ലക്ഷ്യത്തിലേക്കു നയിച്ചു. അവൾ കട്ടിലിന്മേൽ കിടക്കുകയാണ്. കട്ടിലിന്നടുത്തു ചെന്ന് അവൻ ക നീട്ടി. ഒരു സുഗന്ധധൂമം അവന്റെ മുഖത്തെ വിഴുങ്ങുന്നതായി അവന്നു. തോന്നി. കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു വീണ ആ ഉമിക്കലത്തിന്റെ ഗന്ധവും അവന്നോർമ്മ വന്നു കോഴിക്കുഞ്ഞിനെ തലോടുന്ന ആനന്ദവും. വികാര സാന്ദ്രതയിൽ ബോധപഥം വെടിഞ്ഞ് അനിർവ്വിഷ്ടമായ ഒരു ഐന്ദ്രികാ വർത്തത്തിലേക്ക് അവൻ വഴുതിവീഴുകയാണ്. ചുണ്ടിൽ മധുരമായൊരു വേദന അവനെ ക്ഷണനേരത്തേക്കുണർത്തി. ആ തള്ളക്കോഴി അവനെ ഒന്നു കൊത്തിയതാണ്. ചൂണ്ടുവിരലിലല്ല, ചുണ്ടിൽ

അന്നു രാത്രിയിലെ ആ അനുഭവത്തിന്റെ ജീവൻ ആ കസ്തൂരി ഗന്ധമായി രുന്നു. പിന്നീടൊരിക്കലും അങ്ങനെയൊരു ഗന്ധവിശേഷം അവന്നനുഭവിക്കാൻ കഴിഞ്ഞിട്ടില്ല ഭാര്യയായ ചിരുതയോടു ചേർന്ന ആദ്യരാത്രിയിൽപ്പോലും. ആ നായികയുടെ സ്വരവും ഗന്ധവും പിന്നീടൊരിക്കലും അനുഭവിക്കാൻ അവന്നു കഴിഞ്ഞില്ല. സ്മരണീയമായ ആ സുഗന്ധരാത്രി കഴിഞ്ഞ് ആറു മാസം ചെല്ലുന്നതിന്നു മുമ്പ് ആ നായിക ജാനുവിന്റെ നാത്തൂൻ വസൂരി പിടിച്ചു മരിച്ചുപോയെന്ന് ജാനു കാളിയമ്മയോടു പറഞ്ഞത് അവൻ കേട്ടു. പക്ഷേ, ഇപ്പോഴും തോട്ടുവക്കിലെ കൈത വിരിയുമ്പോൾ, പറമ്പിൻ മുല യിലെ ഈന്തൽച്ചക്ക് വിരിയുമ്പോൾ അവന്റെ മസ്തിഷ്കത്തിൽ ആ പഴയ സ്മരണ ഉണരാൻ ശ്രമിക്കുന്ന മധുവേദന അവൻ അനുഭവിക്കാറുണ്ട്.


48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക