shabd-logo

മുതലാളിമാരും മുഖമുടികളും-18

12 November 2023

0 കണ്ടു 0
പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴിച്ച് കൃഷ്ണക്കുറുപ്പ് സ്റ്റേഷനിൽനിന്നു പുറത്തിറ ങ്ങിയപ്പോൾ നേരം രണ്ടുമണി കഴിഞ്ഞിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണു മറ്റേ വണ്ടി അവിടെ വന്നെത്തുക അതിലും പത്രക്കെട്ടുണ്ടായിരിക്കും. ഇനി അതും താമസിക്കുമോ? ഇല്ല; റെയിൽ കേടുവന്നതു വേറെ ലൈനിലാണ്. ആ വണ്ടി സമയത്തിനുതന്നെ വന്നെത്തുമെന്നു വിശ്വസിക്കാം വീട്ടിൽ പോയി വീണ്ടും മടങ്ങിവരാനേ നേരമുള്ളൂ. വേണ്ട; വീട്ടിൽ പോകണ്ട, അഞ്ചു മണിവരെ ഇവിടെ എവിടെയെങ്കിലും കഴിച്ചുകൂട്ടാം.

കുറുപ്പ് ഉറക്കം തുങ്ങിക്കൊണ്ടു കുറച്ചുനേരം സ്റ്റേഷന്റെ പുറത്തെ കോലായിൽത്തന്നെ കുത്തിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഒരു ചായ കുടിക്കണമെന്നു തോന്നി. തെരുവിന്റെ ഒരു മുലയിൽ രാത്രി മുഴുവനും തുറന്നിരിക്കുന്ന ഒരു ചായമക്കാനിയുണ്ട്. കുറുപ്പ്, മെല്ലെ അവിടേക്കു പുറ പ്പെട്ടു.

തെരുവിൽ നല്ല ഇരുട്ട്. കുറേശ്ശേ മഴയും പാറിക്കൊണ്ടിരുന്നു. കുറുപ്പ് കുട തുറന്നുപിടിച്ച് തെരുവിലൂടെ വടക്കോട്ടു നടന്നു. നിരത്തിൽ ഒരൊറ്റ ജീവിയില്ല. ചില പീടികകളുടെ ഇറയിൽ പിടിപ്പിച്ച തുത്തനാകക്കുഴലുകളിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം മാത്രമേ കേൾക്കാനുള്ളു.

വട്ടക്കോളി സായ്പിന്റെ തുണിഷാപ്പിന്റെ പത്തുവാം ഇപ്പുറത്തെത്തിയ പ്പോൾ ആ ഷാപ്പിന്റെ കോലായിൽ ഒരു ടോർച്ചിന്റെ വെളിച്ചം കുറച്ചുനേരം തങ്ങിനിന്നതും പിന്നെ പെട്ടെന്നു കെട്ടതും കുറുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ തുണിഷാപ്പിന്റെ നേർക്കത്തിയപ്പോൾ കുറുപ്പ് ആ കോലായിലേക്ക് ഒന്നു സൂക്ഷിച്ചുനോക്കി. ഇരുട്ടിൽ ഒരു വെളുത്ത രൂപം അവിടെ ഒരരികിൽ നില്ക്കു ന്നത് കുറുപ്പു കണ്ടു. കോലായിൽ തെരുവുപിള്ളർ തലങ്ങും വിലങ്ങുമായി കിടക്കുന്നുണ്ടായിരുന്നു.

“തിണ്ണപ്പികളായിരിക്കും. കുറുപ്പ് മനസ്സിൽ പറഞ്ഞു. പട്ടണത്തിലെ ചില സാധാരണക്കാർ മാത്രമല്ല, ചില മാന്യന്മാരും ചുരുക്കം ചില മുതലാളി മാരും അർദ്ധരാത്രിയിൽ അവിടെ വന്ന് ഈ തൊഴിലിൽ ഏർപ്പെടാറുണ്ടെന്നു കുറുപ്പു കേട്ടിരുന്നു. പീടികക്കോലായിലോ തിണ്ണകളിലോ കിടന്നുറങ്ങുന്ന തെരുവുപെണ്ണുങ്ങളെ മാത്രമല്ല, ആൺപിള്ളയും ഇവർ തപ്പിപ്പി പിടിക്കും. ഈ രാത്രിഞ്ചരമാന്യന്മാരെ തെരുവുപിള്ളർ തപ്പി ഓഫീസർമാർ എന്നും വിളിക്കാറുണ്ട്. ഈ സംഗതികളെല്ലാം കുറുപ്പിന്നറിയാം. ഇവിടെ നില്ക്കുന്ന ഈ മനുഷ്യൻ ഏതു വകുപ്പിൽപ്പെട്ട ആളാണെന്ന് കുറുപ്പിന്നു മനസ്സിലായില്ല. തപ്പി ഓഫീസർമാർ സാധാരണ കെട്ടാറുള്ള വേഷ്ടിത്തല ക്കെട്ടും തലയിൽ കാണുന്നില്ല. വെളുത്ത പാന്റും ഷർട്ടുമാണ് ധരിച്ചിരിക്കുന്ന തെന്നും മനസ്സിലായി. കുറുപ്പ് അവിടെത്തന്നെ ശങ്കിച്ചുനിന്നു. അല്ല, ഇയാൾ
പീടിക കുത്തിത്തുടക്കാൻ മാന്യവേഷത്തിൽ വന്ന വല്ല ഡിയുമായിരി ക്കുമോ? കുറുപ്പ് കൈയിലെ ടോർച്ച് പ്രകാശിപ്പിക്കാൻ അതിന്റെ സ്വിച്ചി ന്മേൽ വിരൽ വച്ചു. അമർത്തിയില്ല. പിന്നെയും ഒരു ശങ്ക ഒരു ഭയം. മൂന്നു നാലുമാസം മുമ്പ് ഇങ്ങനത്തെ ഒരവസരത്തിൽ താൻ ഒരു പീടികക്കോലം യിലേക്കു ടോർച്ച് പ്രകാശിപ്പിച്ചു നോക്കി. പിന്നീടു പശ്ചാത്തപിക്കാനിടയായ സംഭവം കുറുപ്പ് പെട്ടെന്നോർത്തു. അന്ന്, കുറുപ്പിന്റെ ടോർച്ച് വെളിച്ചം ചെന്നു പതിച്ചത് ഒരു കാക്കിക്കുപ്പായത്തിലായിരുന്നു. ചുകന്ന തൊപ്പി നിലത്തൊ രിടത്തു കുത്തിനിർത്തി, കാലുകൾ നീട്ടി ചുമരും ചാരിയിരിക്കുന്നു. ഒരു പോലീസുകാരൻ. പോത്തിൻ മുഖമുള്ള ഒരു കറുത്ത പെൺസത്വം മുമ്പിലി മുന്ന് എന്തോ വൃത്തികേടു ചെയ്യുന്നു. ടോർച്ചിന്റെ പ്രകാശത്തിൽ കണ്ട കാക്കിക്കുപ്പായത്തിൽ മിന്നുന്ന പിത്തളക്കുടുക്കുകളും പോത്തുമൂലവും ചുകന്ന തൊപ്പിയും നിർമ്മിച്ച അറപ്പും പേടിയും കലർന്ന ചിത്രം കുറുപ്പ് മറക്കുകയില്ല. ബീറ്റുപോലീസുകാരനാണെന്നു മനസ്സിലായ ഉടൻ കുറുപ്പ് ജീവനുംകൊണ്ട് ഒരു പാച്ചൽ പാഞ്ഞു. വട്ടക്കോളി സായ്പിന്റെ പീടിക് കോലായിൽ നിമിക്കുന്ന ഈ മനുഷ്യൻ പോലീസുകാരനല്ല; തീർച്ച. ഏതോ പുതിയ പുള്ളിയായിരിക്കും. ആരാണെ ന്നറിയാൻ കുറുപ്പിന്ന് ഒരു കുസൃതി കൊതി തോന്നി. പൊടുന്നനെയാണ് കുറുപ്പ് ടോർച്ചടിച്ചത്. വെളിച്ചം മുഖത്തു തന്നെ വീണു. ആൾ തരിച്ചുപോയി. അടുത്ത നിമിഷത്തിൽ അയാൾ മുഖം തിരിച്ചുകളുണ്ടെങ്കിലും കുറുപ്പിന്ന് ആ മുഖം വ്യക്തമായി കാണാൻ സാധിച്ചു. അകലെ കണ്ടു പരിചയിച്ച ഒരു മുഖമാണ്. ഉടൻ മനസ്സിലായി. പട്ടണ ത്തിന്റെ ഒരു മുലയിൽ ഒരു കൂറ്റൻ ബംഗ്ലാവിൽ ഒറ്റയ്ക്കു താമസിക്കുന്ന സുന്ദരക്കുട്ടൻ മുതലാളി കുബേരനായ മരക്കച്ചവടക്കാരൻ, സുധാകരൻ മുതലാളി, അയാൾ പോരെടുത്ത ഒരു സ്ത്രീലമ്പടനാണെന്ന് കുറുപ്പ് കേട്ടി ട്ടുണ്ട്. ബാംഗ്ളൂർ, ഊട്ടി, മദിരാശി മുതലായ സ്ഥലങ്ങളിൽ നിന്ന് ഒന്നാംകിട സിനിമാനടികളെയും ഡാൻസുകാരികളെയും കൊണ്ടു വന്നു തന്റെ ബംഗ്ളാ വിൽ അയാൾ പാർപ്പിക്കാറുണ്ട്. ആ സുരസുന്ദരികളിൽ ചിലർക്ക് ഒരൊറ്റ രാത്രിക്കുള്ള ഫീസ് ആയിരവും രണ്ടായിരവും ഉറുപ്പികയാണ്. അയാ ളുടെ ആ കൂറ്റൻ ബംഗ്ളാവിനെ നൈസാമിന്റെ അന്തഃപുരമെന്നും എപ്പോഴും നീലപ്പട്ടു തിരശ്ശീലകൾ താഴ്ത്തിയിട്ട ജാലകങ്ങളോടുകൂടിയ അയാളുടെ ആ വലിയ നീലവർണ്ണക്കാറിനെ ലേഡീസ് ഓൺലി' എന്നും തെരുവിൽ പറയാറുണ്ട്. സുധാകരൻ മുതലാളിക്കു സ്ഥലത്തെ കന്യാസ്ത്രീമഠത്തിൽ പ്പോലും രാത്രിയിൽ പ്രവേശമുണ്ടെന്നാണു പറഞ്ഞു കേൾക്കുന്നത്. പണ ക്കാരനല്ലായിരുന്നുവെങ്കിൽക്കൂടി, ഏതു രാജകന്യകയും കണ്ടാൽ കൊതിച്ചു പോകുന്ന മുഖസൗന്ദര്യമുള്ള ഒരു പ്രത്യേകസൃഷ്ടിയാണ് സുധാകരൻ മുതലാളി. ആ കോമളകുബേരനാണോ ഇങ്ങനെ തിണ്ണപ്പാനിറങ്ങിയിരി ക്കുന്നത് കുറുപ്പിന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല.ആഹാ, ഈ സുധാ കറവമുതലാളിയും സ്ഥലത്തെ മറ്റൊരു മുതലാളിയുടെ ഭാര്യയും തമ്മിലുള്ള സ്വകാര്യസംസർഗ്ഗത്തെപ്പറ്റി. താൻ വിധിക്കാറുള്ള ഗന്ധർവ്വൻ' എന്ന ഹാസ്യ മാസികയിൽ, ഒരു രസികൻ വാർത്താകുറിപ്പു കണ്ടതും കുറുപ്പ് ഓർത്തു കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ ഗന്ധർവ്വനിലാണ് അതു വായിച്ചത്. അങ്ങനെയൊക്കെയാണെങ്കിലും സുധാകരൻ മുതലാളിയാണ് പീടികക്കോലാ യിൽ പതുങ്ങിനില്ക്കുന്ന ആൾ എന്ന് കുറുപ്പിന്നു സ്വയം വിശ്വസിപ്പിക്കാൻ
പ്രയാസമായിത്തോന്നി. ആ മുഖച്ഛായയുള്ള വേറെ വല്ലവരുമായിരിക്കും. കുറുപ്പു നടന്നു. തെരുവുമൂലയിലെത്തിയപ്പോൾ അവിടെ റോഡരുകിൽ ഒരു നിർത്തിയിട്ടതായിക്കണ്ടു. സൂക്ഷിച്ചു നോക്കി. പട്ടു മറശ്ശീല തൂങ്ങിക്കിടക്കുന്ന ഒരു നീലക്കാർ. നമ്പർ 333. കുറുപ്പിന്റെ ശങ്ക നിശ്ശേഷം നീങ്ങി. സുധാകരൻ മുതലാളിയുടെ കാറാണത്. സുധാകരൻ മുതലാളി ഒറ്റയ്ക്ക് ഡ്രൈവുചെയ്ത് തെരുവിലൂടെ പറപ്പിക്കാറുള്ള കാർ തലേന്നാൾ വൈകുന്നേരം ആ കാർ അങ്ങനെ ശരവേഗത്തിൽ പോയപ്പോൾ തന്റെ വെള്ള ഖദർ ഷർട്ടിലും പത്രക്കെട്ടിലും കുറച്ചു ചളിവള്ളം തെറിപ്പിച്ചതും കുറുപ്പ്
ഓർത്തു. ചായമക്കാനിയിൽക്കയറി ഒരു കപ്പു ചുടുചായയും മുമ്പിൽ വച്ച് ഇരു അപ്പോഴും കുറുപ്പിന്റെ ചിന്തകൾ തിണ്ണപ്പികളായ മാന്യന്മാരെക്കുറിച്ചാ യിരുന്നു. നമ്മൾ കാണുന്ന മനുഷ്യരിൽ പലരും മുഖമൂടിവച്ചു നടക്കുന്നവ രാണ്. ചിലർ പകൽ, ചിലർ രാത്രിയിൽ, സ്വഭാവവൈകൃതങ്ങൾ മൂടിവച്ചു നടക്കുന്ന എത്രയെത്ര വ്യക്തികളുണ്ട്. കുറച്ചുദിവസം മുമ്പ് തനിക്കു കാണാ നിടവന്ന ഒരു മുതലാളിയുടെ ഒരസാധാരണചേഷ്ടയെപ്പറ്റി കുറുപ്പ് ഓർത്തു.

കുറുപ്പ് അന്നു രാവിലത്തെ വണ്ടിയിൽ വന്ന പത്രക്കെട്ടും വാങ്ങി വീട്ടി ലേക്കു പോവുകയായിരുന്നു. നേരം പ്രകാശമായിവരുന്നതേയുള്ളൂ. റോഡ് പുതുതായി സിമന്റിടുന്നതിനുവേണ്ടി ഒരിടത്തു ബ്ലോക്കുചെയ്തിരുന്നു. അവിടെയെങ്ങും ഒരാളും ഉണ്ടായിരുന്നില്ല. അപ്പോൾ 'ഘരഘഘര എന്നൊരു ശബ്ദം കുറുപ്പിന്റെ ചെവിയിലെത്തി. ശബ്ദം കേട്ട് കുറുപ്പ് റിപ്പേർ നടക്കുന്ന റോഡിലേക്കു നോക്കി. അവിടെ ടാർപ്പായക്കഷണം കൊണ്ട് മുഖം മൂടിയിട്ട റോഡ് റോളർ യന്ത്രത്തിന്റെ മറവിൽ നിന്നാണു ശബ്ദം പുറപ്പെടു ന്നത്. കുറുപ്പ് നിറത്തിന്നരികിലേക്കു നീങ്ങിനിന്ന് ഒന്നെത്തിനോക്കി. കരങ്കല്ലു ജില്ലിയും മണലും മറ്റും കൂട്ടിയിട്ടതിന്നിടയിൽ അങ്ങനെതന്നെ നിർത്തിയിട്ട സിമന്റ് മിക്സിങ് യന്ത്രത്തിന്റെ ചക്രം ആവേശത്തോടെ പിടിച്ചു തിരിച്ചു കൊണ്ട് ഒരു മനുഷ്യൻ അവിടെ നില്ക്കുന്നു. കുറുപ്പ് ആളെ സൂക്ഷിച്ചു നോക്കി ഒരു ഖദർവേഷ്ടി തലയിൽ കെട്ടിയിട്ടുണ്ടെങ്കിലും ആ ആളെ കുറുപ്പു തിരിച്ചറിഞ്ഞു. പക്ഷേ, വിശ്വസിക്കാൻ കഴിയുന്നില്ല. വലിയതെരു വിലെ കുബേരനായ ഒരരിക്കച്ചവടക്കാരനാണ്. പട്ടണത്തിലെ ഏറ്റവും വില കൂടിയ കാർ ആ മുതലാളിയുടേതാണ്. ആ കാറിൽ അയാൾ, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും വീട്ടിൽ നിന്നോ പാണ്ടികശാലയിൽ നിന്നാ പോകുന്നത് കുറുപ്പു കാണാറുണ്ട്. പഷർട്ടുധരിച്ച് ഇസ്തിരിവെച്ച തുത്തനാ കത്തകിടു പോലാക്കിയ കസവുഷ്ടി ചുമലിലിട്ട്, ജാലകത്തിന്റെ മെത്ത വള്ളിയും പിടിച്ചുകൊണ്ട്, കാറിന്റെ പിൻസീറ്റിന്റെ ഒരറ്റത്ത് അയാളങ്ങനെ ഗമയിൽ ഇരിക്കുന്നുണ്ടാവും. ആ മുതലാളിയാണോ ഈ റോഡിലിറ ങ്ങിനിന്നു കുമ്മായക്കൂട്ടുയന്ത്രത്തിന്റെ ചക്രം തിരിക്കുന്നത്? ആൾ വേറെയാ യിരിക്കുമെന്ന് കുറുപ്പു സ്വയം വിശ്വസിപ്പിച്ച് ഒരു നൂറുവാര നടന്നപ്പോൾ തെരുവുമുലയുടെ ഒരരികിൽ ആ മുതലാളിയുടെ കാർ നിർത്തിയിരിക്കു ന്നതു കണ്ടു. അരികെ ഒരു ബീഡിയും വലിച്ചുകൊണ്ട് കിട്ടൻഡവറും നിരിക്കുന്നു. കിട്ടൻഡവറെ കുറുപ്പിന്നു കുറച്ചു പരിചയമുണ്ട്. കിട്ടൻ ഡവർ കുറുപ്പിന്റെ കൈയിൽ നിന്ന് ഇടക്കെല്ലാം മാസികകളും പ്രതങ്ങളും വാങ്ങാറുണ്ട്. “എന്താ ഇവിടെ?" കുറുപ്പ് ലോഗ്യം നടിച്ചുകൊണ്ട് കിട്ടറോടു ചോദിച്ചു. “മൂപ്പര് ഒന്നു നടക്കാൻ പോയിരിക്ക്യാണ്. കിട്ടൻഡവർ റിപ്പോ
നടക്കുന്ന റോഡിന്റെ ഭാഗത്തേക്കു ചൂണ്ടിക്കാണിച്ചു പറഞ്ഞു: “പുതി ഗന്ധർവ്വൻ വന്നോ, കുറുപ്പോ? “ഇല്ല.” കുറുപ്പ് താൻ കുറുച്ചുമുമ്പു കണ്ട് വിചിത്രമായ കാഴ്ചയെ ഓർത്തു ചിരി അടക്കിക്കൊണ്ടു പറഞ്ഞു. “പുതിയ വർത്തമാനമെന്തെങ്കിലുമുണ്ടോ ഇന്നത്തെ പേപ്പറിൽ “ഉണ്ട്, അരിമുതലാളിക്കു കിട്ടിയ പുതിയ പണി. കാര്യം വിഷമസ്ഥിതി അങ്ങനെ മറുപടി പറയണമെന്നു തോന്നിയെങ്കിലും കുറുപ്പു പറഞ്ഞില്ല. “പത്രം കെട്ടഴിച്ചു നോക്കിയില്ല. കുറുപ്പ് മുഖം തിരിച്ചു ദൂരെ നോക്കിക്കൊണ്ട് മൊഴിഞ്ഞു. കുറുപ്പിന്നു ചിരിയടക്കാൻ കഴിയുന്നില്ലായിരുന്നു. വേഗം നടന്നു കളഞ്ഞു, അവിടെനിന്ന്.

ആ അരിമുതലാളിയുടെ അന്നത്തെ ചെയ്തിയെപ്പറ്റി ഓർത്ത് കുറുപ്പ് ഇടയ്ക്കെല്ലാം തനിയെ ചിരിക്കാറുണ്ടായിരുന്നു. പാവം മുതലാളി തന്റെ കാറിൽ ആ വഴിക്കു കടന്നുപോകുമ്പോൾ അയാൾ അരോഗദൃഢ വിലപിടിച്ച ഗാത്രരായ ചെറുപ്പക്കാർ ആ യന്ത്രത്തിന്റെ കുമ്മായം കൂട്ടുന്ന വേലചെയ്യു ന്നതു കണ്ടിരിക്കാം. ആ ചക്രം പിടിച്ചു തിരിക്കുമ്പോൾ ഇരുമ്പുപീപ്പ ള്ളിൽ കുമ്മായവും കല്ലും മണ്ണും വെള്ളവും കൂടിക്കലർന്നു കലങ്ങിമറിഞ്ഞു കളിക്കുന്ന കാഴ്ചയും, ആ കലമ്പൽ ശിവവും അയാളിൽ അഭൂതപൂർ മായ ഒരാനന്ദം ഒരു രോമാഞ്ചം ഉളവാക്കിയിരിക്കണം. അതോടൊപ്പം തന്നെ അതു തനിയെ ഒന്നു ചെയ്തുനോക്കാനുള്ള ബാലിശമായ ഒരാ ഗ്രഹവും അയാളെ ഗ്രസിച്ചിരിക്കണം. ആരുമറിയാതെ അയാൾ ആ പുതി തീർക്കാൻ വന്ന രംഗമാണ് കുറുപ്പു കണ്ടത്. "ട്രികിലിങ് ഗണിങ് ചായപ്പീടികയിലെ പണിക്കാരൻ ചെക്കന്റെ കൈയിൽനിന്നു പിഞ്ഞാണം നിലത്തുവീണു തകർന്ന ശബ്ദമാണ്. പിഞ്ഞാണം വീണുടയുന്ന സംഗീതം കുറുപ്പിന്റെ കരളിൽ കോൾമയിർ തളിച്ചു. കുറുപ്പ് പലപ്പോഴും കേൾക്കാൻ കൊതിക്കാറുള്ള ഒരു സംഗീതമാണത്. അതിനവസരം കിട്ടുക. സാധാരണമല്ലല്ലോ. തന്നെപ്പോലെതന്നെ പിഞ്ഞാണഭജനനാദം കേട്ടു നിർവൃതികൊള്ളാറുണ്ടായിരുന്ന ഒരമേരിക്കൻ കോടീശ്വരന്റെ കഥ എവി ടെയോ വായിച്ചത്. കുറുപ്പ് ഓർത്തു. ആ കോടീശ്വരൻ ജീവിതം മടുത്ത മട്ടിൽ കാലം കഴിക്കുകയായിരുന്നു. അയാൾക്ക് ആനന്ദം നല്കുന്നതായി ലോകത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം അയാ ളുടെ അത്താഴത്തിന്റെ വിഭവങ്ങൾ പിഞ്ഞാണങ്ങളിൽ നിറച്ച് ഒരു ട്രേയിൽ വച്ച് കൊണ്ടുവരുമ്പോൾ ബട്ളർ കോണിപ്പടി തടഞ്ഞു വീണുപോയി. ആ പിഞ്ഞാണങ്ങൾ കൂട്ടത്തോടെ നിലത്തുവീണു തകർന്ന നാദം ആ കോടീശ്വ രന്റെ കരളിൽ അഭൂതപൂർവ്വമായ ഒരാനന്ദം പകർന്നുകൊടുത്തു. അയാൾ കുറെ പുതിയ പിഞ്ഞാണങ്ങൾക്ക് ഓർഡർ കൊടുത്തു. പിന്നീട് ഓരോ ദിവസവും ഒരു നിറയെ പിഞ്ഞാണങ്ങൾ കോണിപ്പടിയിൽ നിന്നു താഴെ എറിഞ്ഞുടയ്ക്കാൻ അയാൾ ബട്ള ശട്ടം. വിലപിടിച്ച പിഞ്ഞാ ണങ്ങൾ തന്നെ വേണമെന്ന് അയാൾക്കു നിർബന്ധമായിരുന്നു. അങ്ങനെ
പിഞ്ഞാണങ്ങൾ വാങ്ങി അയാളുടെ ധനമെല്ലാം തീർന്നുപോയി ആ കോടീശ്വരനെപ്പോലെ ഉടയ്ക്കാൻ കപ്പ് സോസറുകൾ വാങ്ങാൻ തനിക്കു

ഇടയ്ക്കിടെ ചായ മൊത്തിക്കൊണ്ട് കുറുപ്പു പിന്നെയും അവിടെ ഇരുന്നു. ചായപ്പീടികച്ചുമരിലെ ക്ലോക്ക് മൂന്നടിച്ചു. ഇനിയും രണ്ടു മണിക്കൂർ പോക്കണം.

സ്വകാര്യജീവിതത്തിൽ ചില അസാധാരണസ്വഭാവം ഇടയ്ക്കിടെ പ്രദർശിപ്പിക്കുന്ന പലരെക്കുറിച്ചും ചിന്തകൾ തുടർന്നുകൊണ്ടിരിക്കെ, ചായ പീടികയുടെ ജാലകത്തിലൂടെ ഒരു മണം അരിച്ചുവന്നു. റബ്ബർ കത്തിക്ക രിഞ്ഞ ദുർഗ്ഗന്ധമാണ്. ചായപ്പീടികയുടെ പിറകിലെ ഒരു മൂലയിൽ തെണ്ടി പിള്ളർ തണുപ്പുമാറ്റാൻ ചണ്ടിയും ചവറും അടിച്ചുകൂട്ടി തീയിട്ടിട്ടുണ്ടായി രുന്നു. അതിൽപ്പെട്ട പഴയ റബ്ബർഷണം വമിക്കുന്ന ഗന്ധമാണ് കുറുപ്പിന്റെ മൂക്കിൽ അടിച്ചുകേറിയത്. ആ മണം കുറുപ്പിനെ, മാനേജർ മേനോനെ ഓർമ്മിപ്പിച്ചു.

കുറുപ്പ് പട്ടണത്തിൽ ആദ്യമായി വന്നുചേർന്ന കാലമായിരുന്നു അത്. അന്നു കുറുപ്പ്, കോടതിശിപായി കുട്ടിരാമൻ നായരുടെ കൂടെയായിരുന്നു താമസം. കുട്ടിരാമൻ നായരുടെ ചെറിയ ഓലപ്പുരയുടെ മുമ്പിൽത്തന്നെയായി രുന്നു മാനേജർ മേനോന്റെ മാളികവീട്. ഒരു ചീനവേലിയുടെ മറവേ ഉണ്ടാ യിരുന്നുള്ളൂ. കടപ്പുറത്തെ ഒരു യൂറോപ്യൻ കമ്പനിയിലെ അസിസ്റ്റൻറ് മാനേജരായിരുന്നു മേനോൻ, അക്കാലത്ത് വെള്ളക്കാരന്റെ കമ്പനിയിൽ ആ സ്ഥാനം കിട്ടുക എന്നത് ഒരദ്ഭുതം തന്നെയായിരുന്നു. പക്ഷേ, മേനോന് എങ്ങനെയോ അതു സാധിച്ചു. വളരെ ദാരിദ്ര്യത്തിൽനിന്നു സ്വപ്രയത്നം കൊണ്ട് ഉയർന്നുവന്ന ഒരാളാണ് മാനേജർ മേനോൻ, കുറുപ്പ് അവിടെ താമസമാക്കിയതിന്റെ മൂന്നാംദിവസമാണെന്നു തോന്നുന്നു. രാത്രിയിൽ, മനോന്റെ മാളികയിലെ കിടപ്പറയിൽ നിന്നു റബ്ബർ കത്തിക്കരിയുന്ന ഒരു മണം പൊങ്ങി വന്നു. അപ്പോൾ കുട്ടിരാമൻ നായർ ചിരിച്ചുകൊണ്ടു തനിയെ പറഞ്ഞു: 'ഓ, മാനേജർ മേനോൻ ഭാര്യയുമായി അറകൂടാനുള്ള പുറപ്പാ ടായി.' എന്ന്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ വീണ്ടും മാളികയിൽനിന്നു റബ്ബർമണമുണ്ടായി. അപ്പോഴും കുട്ടിരാമൻ നായർ പറഞ്ഞു. “ഓ, മാനേജര മേനോൻ ഭാര്യയുമായി അറകൂടാനുള്ള പുറപ്പാടായി. ഒടുവിൽ കുറുപ്പ്, അപ്പറഞ്ഞതിന്റെ അർത്ഥമെന്താണെന്നു കുട്ടിരാമൻ നായരോടു ചോദിച്ചു. അപ്പോൾ മേനോന്റെ കിടപ്പറയിൽ നിന്നു റബ്ബർ കരിഞ്ഞു മണക്കുന്നതിന്റെ രഹസ്യം, കൂട്ടിരാമൻ നായർ കുറുപ്പിന്നു പറഞ്ഞുകൊടുത്തു. “റബ്ബർ കരിഞ്ഞ
മണമേറ്റാൽ മാത്രമേ മാനേജർ മേനോനു കാമം ഉണരുകയുള്ളു. “അതെന്താണങ്ങനെ?" കുറുപ്പു ചോദിച്ചു. അപ്പോൾ കുട്ടിരാമൻ നായർ മേനോന് ആ അപകടസ്വഭാവം വന്നുപെടാനിടയാക്കിയ കഥയും പറഞ്ഞു കൊടുത്തു. (മാനേജർ മേനോൻ കുറച്ചുകാലം വെപ്പാട്ടിയാക്കി വെച്ചിരുന്ന അമ്മാളുക്കുട്ടി. കുട്ടിമാമൻ നായരോടു സ്വകാര്യമായി പറഞ്ഞുകൊടുത്തതാ ണ് ഈ കഥ) മേനോന്റെ ജീവിതത്തിലെ ആദ്യത്തെ ലൈംഗികാനുഭവം, രാത്രിയിൽ ഒരു തെരുവുമൂലയിൽ വെച്ച് ഒരു കാക്കാലത്തിണ്ടിപ്പോന്നു മായിട്ടായിരുന്നുവത്. അവൾ ഒരു മരച്ചുവട്ടിൽ ചണ്ടി കത്തിച്ച് അത്താഴം പാകം ചെയ്യുന്ന അവസരത്തിലാണ് കോളജ് വിദ്യാർത്ഥിയായിരുന്ന മേനോൻ
അവളെ അടുത്ത മതിലിന്റെ മറവിൽ വെച്ച് അനുഭവിച്ചത്. അടുപ്പിലെ ചണ്ടിയുടെ കൂടെ പഴയ ടയർക്കഷ്ണം കത്തിക്കരിയുന്ന രൂക്ഷഗന്ധവും ആ വൈകാരികവിക്ഷോഭവേളയിൽ മേനോന്റെ അന്തരാത്മാവിലോളം വലി ചേർന്നുകഴിഞ്ഞിരുന്നു. അതിനുശേഷം, അയാൾക്കു സ്ത്രീവിഷയത്തി പൂർണ്ണസുഖം കിട്ടണമെങ്കിൽ റബ്ബർ കഴിഞ്ഞു പുകയുന്ന മണം കൂടെ വേണ മെന്നായി. കാലക്രമേണ, കാമം ഉണരണമെങ്കിൽ ആ പ്രത്യേക മണം കൂടിയേ കഴിയൂ എന്നും ആയിത്തീർന്നു. കോവിലകത്തെ ഒരു തമ്പുരാന്റെ മ യാണ് മേനോൻ വിവാഹം ചെയ്തിരുന്നത്.

“പാവം മേനോൻ -അയാൾ കഴിഞ്ഞയാണ്ടിലാണു മരിച്ചത്. ചായ ക്കോപ്പയിൽ അവശേഷിച്ച ചായ ചെരിച്ചു മൊത്തിക്കൊണ്ട് കുറുപ്പ് എഴു ന്നേറ്റു. “മേനോന്റെ ചിതയിൽ ചന്ദനത്തിന്റെ കൂടെ ഒരു ചെറിയ ടയർക്കഷ്ണം കൂടി സമർപ്പിക്കാൻ ആരെങ്കിലും ഓർമ്മിച്ചിരുന്നുവോ ആവോ? കുറുപ്പ് കൂടി കൈയിലെടുത്തു.

ചായയുടെ പൈസ ഒരണ മുറിക്കാലുറയുടെ വലത്തേ കീശയിൽ നിന്നും എടുത്ത് ഇടതുകൈയിലേക്കു മാറ്റി (തനിക്കു വളരെ ഇഷ്ടപ്പെട്ടവർ മാത്രമേ കുറുപ്പു വലതുകൈകൊണ്ടു കൊടുക്കുകയുള്ളു. ആ നാണയം ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്ന പീടികമുതലാളിയുടെ മുമ്പിലെ മേശപ്പു റത്തു സമർപ്പിച്ച്, കുറുപ്പു നിരത്തിലിറങ്ങി സ്റ്റേഷനിലേക്കുതന്നെ നടന്നു.

തിണ്ണപ്പികളും കുമ്മായക്കൂട്ടുന്തിഭാന്തന്മാരും റബ്ബർഥ്യമാക്കാതി യന്മാരും മറ്റുമായ മുതലാളിമാരെക്കുറിച്ചുമാത്രം എന്തിനു ചിന്തിക്കുന്നു കുറുപ്പ് ആത്മഗതം തുടർന്നു. ഈ തനിക്കും ഇല്ലേ ചില സ്വകാര്യമാണ ല്യങ്ങൾ ചുമരിൽ ആണി തറയ്ക്കുമ്പോൾ തനിക്കനുഭവപ്പെടാറുള്ള പ്രത്യേക ആനന്ദത്തെക്കുറിച്ചോർത്ത് കുറുപ്പു തനിയെ ചിരിച്ചു.

കുറുപ്പിന്റെ മുറിയിലെ ചുമരുകൾ നിറയെ ദേവീദേവന്മാരുടെയും മറ്റും കൊച്ചുപടങ്ങൾ ചില്ലും ചട്ടയും ചാർത്തി തൂക്കിയിട്ടതായിക്കാണാം. കൂടെക്കൂടെ ഈ ചിത്രങ്ങൾ എടുത്തു സ്ഥലം മാറ്റി തൂക്കുന്നത് കുറുപ്പിന്റെ ഒരു ഹോബിയായിരുന്നു. ചിത്രങ്ങൾ ചുമരിൽ കലാബോധത്തോടെ പുനഃ സംവിധാനം ചെയ്യാനുള്ള വേലയല്ല ഇത്; ചുമരിൽ ആണി തറച്ചിറക്കുവാൻ ഒരവസരം സൃഷ്ടിക്കാനാണ്. കരിച്ചുമരിന്നുള്ളിലേക്ക് ഇരുമ്പാണി ഊർന്നി റങ്ങുമ്പോൾ കുറുപ്പിന്റെ മിഴികളിൽ ഉറഞ്ഞുകൂടുന്ന ആവേശം ഒന്നു കാണേണ്ടതുതന്നെയാണ്.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക