shabd-logo

ഒരു ദേവത -34

16 November 2023

0 കണ്ടു 0
രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്നു വീണ ചുവന്ന പൂക്കളും ചില ചില്ലുകളും വിന്റെ വക്കിൽ തങ്ങിക്കിടന്നിരുന്നു.

കുഞ്ഞാപ്പുവിന്റെ ജിക്കണ്ടി ഒരു കാൾ നർത്തകിയെപ്പോലെ റോഡിലൂടെ കുലുങ്ങിക്കൊണ്ടു വന്നു. കുഞ്ഞാപ്പുതന്നെയാണു വണ്ടി തെളി ക്കുന്നത്. തവിട്ടുനിറത്തിൽ തടിച്ചുകൊഴുത്ത കുതിരയുടെ കഴുത്തിലെ ചില കയും, അതിന്റെ മഴയിൽ കുത്തിനിർത്തിയ പിത്തളക്കോലിന്റെ തലപ്പ് ത്തെ ചുവന്ന നൂൽച്ചെണ്ടും കുഞ്ഞാപ്പുവിന്റെ കോഴിവാലൻ തലക്കെട്ടിന്റെ അറ്റവും ഒരേ താളത്തിൽ ചലിച്ചുകൊണ്ടിരുന്നു.

പെട്ടെന്നു കുതിര കടിഞ്ഞാൺ വലിച്ചുപൊട്ടിക്കുമാറ് വാ തുറന്നു. ങ്ഹ-ങ്ഹ ങ്ഹ ങ്ങഹയ്' എന്നൊരു വികൃതവിലാപത്തോടെ മുൻകാലു കൾ രണ്ടും പൊക്കി പറക്കാൻ പുറപ്പെടുംപോലെ ഒരു ചാട്ടം പാടി. തുടർന്ന് ഒരു താണ്ഡവനൃത്തവും. എതിരെ മറ്റൊരു കുതിരവണ്ടി കടന്നുപോയി. ആ വണ്ടിക്കു കെട്ടിയ പെൺകുതിരയെക്കണ്ടപ്പോഴുണ്ടായ കാമകോലാഹല മാണ്. ചുവന്ന നൂൽച്ചെണ്ടു പിടിപ്പിച്ച കൊരടാവ് കൈയിൽ പൊക്കിപ്പിടിച്ചു കൊണ്ട് കുഞ്ഞാപ്പു വണ്ടിപ്പെട്ടി മേൽനിന്നു താഴോട്ട് ഒരു ചാട്ടം ചാടിയതും “അയ്യോ എന്നൊരു നിലവിളിയോടെ ഒരു പെൺകുട്ടി ഓവുചാലിലേക്കു വീണതും ഒപ്പം കഴിഞ്ഞു. കുതിര അപ്പോഴും മുൻകാലുകൾ പൊക്കി സർ ക്കസ് കളിക്കുന്നുണ്ടായിരുന്നു. കുഞ്ഞാപ്പു കുതിരയുടെ കടിഞ്ഞാൺ അമർ ത്തിപ്പിടിച്ച് അതിന്റെ ദേഹം വലിച്ചുനീട്ടാൻ ശ്രമിക്കുംപോലെ ചില അടവു

കൾ പ്രയോഗിച്ചു. ഇതിന്നിടയിൽ ചെരിഞ്ഞുകുത്തി നൃത്തം ചെയ്യുന്ന വണ്ടിയുടെ ഉള്ളറ യിൽനിന്ന് പച്ചസാരി ചുറ്റിയ ഒരു മഹിളാമണി എങ്ങനെയോ വാതിൽ തുറന്നു
നിരത്തിലേക്കു വലിഞ്ഞുചാടി. മികച്ച മനക്കരുത്തോടും നയജ്ഞതയോടും കൂടിയാണ് അവൾ ആ ആപൽഘട്ടം തരണം ചെയ്തത്. പുറത്തു ചാടി രക പ്പെട്ട ഉടനെ അവൾ ഓവിന്നരികിലേക്ക് ഓടിച്ചെന്ന് ആ പെൺകുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു. ആ പെൺകുട്ടി ഓവിലെ ചെളിവെള്ളത്തിൽ മുഴുകി ക്കിടക്കുകയായിരുന്നു. സ്കൂളിലേക്കു പുറപ്പെട്ടുപോകുന്ന വിദ്യാർത്ഥിന യാണ്.

“കുട്ടിക്ക് എന്തെങ്കിലും പറ്റിയോ?” അവർ ഉൽക്കണ്ഠയും വാത്സല്യവും ഉരുമ്മുന്ന സ്വരത്തിൽ ചോദിച്ചു.

ആ പെൺകുട്ടി അവളുടെ മുഖത്തേക്കു പരിഭ്രമത്തിന്റെ പതർച്ചയ ങ്ങാത്ത മിഴികളോടെ ഒന്നു നോക്കി. പിന്നെ പൊട്ടിക്കരഞ്ഞു: "എന്റെ പുസ്തകം ഒക്കെ പോയി.

അവളുടെ പുസ്തകങ്ങളെല്ലാം ഓവിലെ വെള്ളത്തിൽ മുങ്ങിമറഞ്ഞു കിടന്നിരുന്നു. അപ്പോഴേക്കും ആളുകൾ അവിലായത്തി ചുറ്റിപ്പറ്റി നിന്നു ആ സ്ത്രീ ആ കുട്ടിയുടെ ദേഹം ആകെയൊന്നു പരിശോധിച്ചു. ഓവിന്റെ വക്കിൽ തട്ടി കാൽമുട്ടു കുറച്ചൊന്നുരഞ്ഞിട്ടുണ്ട്. വേറെ പരിക്കുക ളൊന്നുമില്ല. ഉടുപ്പ് ചെളിയിൽ കുഴഞ്ഞിരുന്നു. ഉടുപ്പു ചീത്തയായതിലല്ല പുസ്തകങ്ങൾ നഷ്ടപ്പെട്ടതിലായിരുന്നു. അവൾക്കു സഹിക്കവയ്യാത്ത സങ്കടം.

അപ്പോൾ അവിടെ എത്തിച്ചേർന്ന നാരങ്ങാക്കാരൻ നാണു, തന്റെ തല യിലെ തട്ടു താഴെ ഇറക്കിവെച്ച്, ഓവിലേക്ക് കുനിഞ്ഞ് ഓവിലെ വെള്ള ത്തിൽനിന്ന് ഒന്നുരണ്ടു ബുക്കുകൾ ഊറ്റിയെടുത്തു പുറത്തിട്ടു. നനഞ്ഞ ചണ്ടിപോലെയായ തന്റെ പുസ്തകങ്ങളെ നോക്കി അവൾ വീണ്ടും പൊട്ടി കരഞ്ഞു.

അതു പോട്ടെ.' ആ സ്ത്രീ അവളുടെ കൈയിൽനിന്നു പുസ്തകം വാങ്ങി താഴെ എറിഞ്ഞു. “നമുക്കു പുതിയ പുസ്തകം വാങ്ങാം, വരൂ.” ആ സ്ത്രീ അവളുടെ കൈപിടിച്ച് അവളെ സാന്ത്വനപ്പെടുത്തി.

കടിഞ്ഞാൺ പിടിച്ചമർത്തിക്കൊണ്ട് കുഞ്ഞാപ്പുവും പിടഞ്ഞുകൊണ്ടു കുതിരയും കുറച്ചു നേരം കൂട്ടുന്യത്തം ചെയ്തതിനുശേഷം ഒരു നീണ്ട ചിനയ്ക്കലോടെ കുതിര മദമടക്കി മര്യാദയ്ക്കു നിന്നു. കൈ ഒഴിഞ്ഞുകിട്ടിയ പ്പോൾ കുഞ്ഞാപ്പു ചമ്മട്ടികൊണ്ടു കുതിരയുടെ തുടയ്ക്ക് അഞ്ചാറു പെട വെച്ചു കൊടുത്തു. കുതിരയെ നിലയ്ക്കുനിർത്തി, കുഞ്ഞാപ്പു വിളിച്ചു പറഞ്ഞു: "അമ്മാ, കേറിക്കോളിൽ പോവാ

ആ യുവതി ആ പെൺകുട്ടിയുടെ കൈയും പിടിച്ചു ജഡ്ക്കയുടെ അടു ക്കൽ വന്നു നിന്നു.

“കുട്ടി ഇന്ന് ഇനി സ്കൂളിൽ പോകണ്ട. എന്റെ കൂടെ വരണം. ഉടു പൊക്കെ മാറ്റി, പുതിയ ബുക്കുകളും വാങ്ങി വൈകുന്നേരം വീട്ടിലേക്കു പോകാം."

ആ പെൺകുട്ടി യുവതിയുടെ മുഖത്തേക്കു മിഴിച്ചുനോക്കി. ഒന്നും മിണ്ടിയില്ല. അവളുടെ പരിഭ്രമം നീങ്ങിയിരുന്നുവെങ്കിലും മനസ്സിന്റെ സമനില വീണ്ടുകിട്ടിയിരുന്നില്ല.

ആ അമ്മ ആ പെൺകുട്ടിയെ ജഡ്ക്കയിൽ കയറ്റാൻ പോവുകയാ ണെന്നു കണ്ടപ്പോൾ കുഞ്ഞാപ്പുവിന്റെ തലക്കെട്ടു വിറച്ചു. ഓത്തിയിൽ നിന്നെ ണീറ്റുവരുന്ന ആ പെൺകുട്ടിയെ കയറ്റിയാൽ ജഡ്ക്കയിലെ വെള്ളപ്പട്ടു. കുഷ്യനും ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങളെപ്പോലെയുള്ള ചാരുതലയണകളും ചളിപറ്റി വൃത്തികേടാവും. അതോർത്തപ്പോൾ കുഞ്ഞാപ്പുവിന്റെ മുഖം കൊരപോലെയായി. അവൻ അവളെ സൂക്ഷിച്ചുനോക്കി. മുതലാളിമാരുടെ കുട്ടിയല്ല; തീർച്ച.

കുഞ്ഞാപ്പു കുതിരയെ ഒന്നു തലോടി. തലക്കെട്ടു കൃതിയിൽ ഒന്നു പിടിച്ചു നേരെയാക്കി, ഓവിന്നരികിലേക്കു നീങ്ങി നിരത്തിൽ കിടന്നിരുന്ന നനഞ്ഞ പുസ്തകങ്ങൾ നുള്ളിയെടുത്തു പെൺകുട്ടിയുടെ നേർക്കു നീട്ടി ക്കൊണ്ട് വാത്സല്യം കിനിയുന്ന സ്വരത്തിൽ പറഞ്ഞു: “കുതിര കുട്ടിയെ ഒന്നും കാട്ടീട്ടില്ല. ഓളു വെറുതെ മത്തിയിലേക്കു ചാടിയതല്ലേ? മോള് വേഗം പെരേലേക്കു പൊയ്ക്കോ. ബുക്ക് ഒന്നു കഴുകി വെയിലത്തു വെച്ച് ഉണ ക്യാല് മതി...

അപ്പോൾ ആ യുവതി തടഞ്ഞുകൊണ്ടു പറഞ്ഞു: “വേണ്ട... അവൾ എന്റെ കൂടെത്തന്നെ വരട്ടെ. കുഞ്ഞാപ്പു എന്തോ നൊടിഞ്ഞ്, പുസ്തകം താഴെത്തന്നെ എറിഞ്ഞ്

ജഡ്ക്കയുടെ വാതിൽ തുറന്നുകൊടുത്തു. ആ യുവതി അവളെ വണ്ടിയിൽ

കയറാൻ സഹായിച്ചു. ഇരുവരും ഇരുന്നപ്പോൾ കുഞ്ഞാപ്പു വാതിൽ അടച്ചു ബന്ധിച്ച് പെട്ടിപ്പുറത്തു ചാടിക്കയറി കുതിരയെ ഇളക്കിവിട്ടു. കാബൂൾ നർത്തകിയെപ്പോലെ കുഞ്ഞാപ്പുവിന്റെ ജഡ് വീണ്ടും യാത്ര തുടർന്നു.

ആ യുവതി കുട്ടിയോടു ചോദിച്ചു: “കുട്ടിയുടെ പേരെന്താണ്? യുവതിയുടെ കാതിൽ വെട്ടിത്തിളങ്ങുന്ന വൈരക്കമ്മൽ അത്ഭുത ത്തോടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ആ പെൺകുട്ടി. ചോദ്യം കേട്ട്

അവളൊന്നു ഞെട്ടി. “രാധ. പെൺകുട്ടി താഴെ നോക്കിക്കൊണ്ടു പറഞ്ഞു. വിമാനത്തിന്റെ ചിത്രത്തോടുകൂടിയ ചില നീല ലേബലുകൾ അവിടവിടെ ഒട്ടിച്ച ഒരു വലിയ തോൽപ്പെട്ടി അവിടെ ചെരിച്ചുവെച്ചിട്ടുണ്ടായിരുന്നു. രാധയുടെ നോട്ടം പിന്നെ ആ പെട്ടിയുടെ നേർക്കായി. വിമാനത്തിന്റെ ചിത്രം അടിച്ച ഒരു നീല പ്ലാസ്റ്റിക് സഞ്ചിയും ആ പെട്ടി പ്രതിഷ്ഠിച്ചിരുന്നു.

“രാധയുടെ അച്ഛനെന്താണ് ജോലി? "അച്ഛന് പേപ്പറ് വില്ക്കുന്ന പണിയാണ്.

“അച്ഛന്റെ പേരെന്താണ്?

ഇതിന്നിടയ്ക്ക് കുഞ്ഞാപ്പു വണ്ടിയിലേക്ക് ഒന്നുരണ്ടു പ്രാവശ്യം തിരിഞ്ഞു നോക്കുകയുണ്ടായി. ഉള്ളിൽ തേട്ടി വന്ന അരിശം അവൻ കുതിരപ്പുറത്ത് അടിച്ചുകേറ്റിക്കൊടുത്തു.

നനഞ്ഞൊലിക്കുന്ന വസ്ത്രത്തിനുള്ളിൽ രാധ വിറങ്ങലിച്ചു വിറയ്ക്കുന്നു. ണ്ടായിരുന്നു. രാധയുടെ പരിതാപാവസ്ഥ ആ യുവതി കണ്ടറിയുന്നുണ്ടെങ്കിലും തൽക്കാലം എന്തു ചെയ്യണമെന്നറിയാതെ അവർ പരുങ്ങിക്കളിക്കുകയാണ്. ആ യുവതിയെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

രാധ സ്വർണ്ണനിറത്തിൽ വടിവൊത്ത് അല്പം കിളരമുള്ള ദേഹം. മയ്യെഴു തിയിട്ടുണ്ടെന്നു തോന്നിക്കുന്ന കറുത്തു വിരിഞ്ഞ മിഴികൾ. മുറുക്കിച്ചോപ്പി ച്ചിട്ടുണ്ടെന്നു തോന്നിക്കുന്ന ചേലൊത്ത ചുണ്ടുകൾ. റോസ് നിറത്തിലുള്ള

കൊഴുത്ത ഭുജങ്ങൾ, ചേനയുടെ ആകൃതിയിലും വലിപ്പത്തിലും വലയിട്ടു. കെട്ടിവച്ച കരിനീലത്തലമുടി. മാറിൽ അസാധാരണമട്ടിൽ വിജ്യംഭിച്ച നില്ക്കുന്ന കൂപങ്ങൾ. അത് അഴകും പ്രൗഢിയുമുള്ളാരു പെൺസൃഷ്ടി രാധ ഇതിനു മുമ്പു കണ്ടിട്ടില്ല. യക്ഷിക്കഥകൾ കേൾക്കുമ്പോൾ ഭാവനയിൽ കാണാറുള്ള, മിന്നൽപ്പിണരും മഴവില്ലും ചേർന്നുണ്ടായ ദേവത രാധയെ രക്ഷിക്കാൻ ഇറങ്ങിവന്ന ദേവത

പ്പോൾ ആ ദേവത ജഡ് നിർത്താൻ കല്പിച്ചു. കുഞ്ഞാപ്പു പൊടുന്നനെ കടിഞ്ഞാൺ വലിച്ചപ്പോൾ കുതിര മേല്പോട്ടു രണ്ടു ചാട്ടം ചാടി. തോൽ

പ്പെട്ടിമേൽ മൂക്കുകുത്തി വീഴാൻ ഭാവിച്ച രാധയെ ആ ദേവത പിടിച്ചു. രാധയെ ജഡ്കയിൽത്തനെ ഇരുത്തി ദേവത താഴെയിറങ്ങി നേരെ തുണി ഷാപ്പിലേക്കു കേറിച്ചെന്നു. അവ്ക്കണ്ടപ്പോൾ വട്ടക്കോളി സായ് പെട്ടെന്ന് ഒരു പപുഞ്ചിരി ചുണ്ടിൽ കെട്ടിത്തൂക്കി എതിരേറ്റു.

“എന്താ പിന്നെ മിസ്സിസ് മേനോൻ നമ്മളെ മറന്നുപോയി! നമ്മളെ മറന്നുപോയി.

മിസ്സിസ് മേനോൻ കൈയിലെ വാനിറ്റി ബാഗ് സായ്വിന്റെ മുഖത്ത് അടിക്കാൻ ഭാവിക്കുംപോലെ ഒന്ന് ഓങ്ങി, വരപ്രഭ ചിതറുന്നൊരു ചിരി ചിരിച്ചു: “മിണ്ടാതിരിക്കിൻ സായ്, ഞാൻ കഴിഞ്ഞ മാസത്തിലല്ലേ ഇവിടെ വന്ന് ഒരു ഷിഫോൺ സാരി വാങ്ങിപ്പോയത്?"

“അതു പിന്നെ നമ്മൾ മറന്നിട്ടില്ല. സായ് മിസ്സിസ് മേനോൻ ധരിച്ചിരി ക്കുന്ന പച്ചസ്സാരിയിലേക്ക് ഒളികണ്ണിട്ട് നോക്കി ഒന്നിപ്പിച്ചുകാട്ടി. “ഇതിനിടെ ഞാനൊരു ദുരസർക്കാറ്റും കഴിച്ചു. മിസ്സിസ് മേനോൻ വാനിറ്റി ബാഗ് മേശപ്പുറത്തു നിക്ഷേപിച്ചു കണങ്കയിലെ കനകകങ്കണ ങ്ങൾ തലോടിക്കൊണ്ടു പറഞ്ഞു.


എബടെ? കൊളമ്പ്? പെനങ്? സിങ്കപ്പൂർ 


സിങ്കപ്പൂർ 

അതു സരി, അങ്ങനെ ബരട്ടെ. പിന്നെ ഇബടെ പുതിയ ഫാഷൻ സാരി

“സാരിയൊന്നും ഇപ്പോൾ വേണ്ട സായ് റെഡിമേഡ് ഡസ്സുണ്ടോ?

പത്തുപന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിക്കു പറ്റിയത്? “ഉണ്ട് ഉണ്ട്. നല്ല ഫേഷൻ ഫ്രാക്ക്. ബോംബായി മേക്ക്."

"ഫ്രോക്ക് വേണ്ട പാവാടയും ബ്ലൗസുമാണു വേണ്ടത്. “അതു പിന്നെ എങ്ങനെ റെഡിമേഡ് ആക്കി ബെക്കും? തുണി ബാങ്ങി

ക്കൊടുത്താല് നമ്മുടെ ടെയിലർ മുത്തഫ വേഗം ആക്കിത്തരും. അതിനൊന്നും ഇപ്പോൾ സമയമില്ല.

“ആറിക്കാണുപ്പാ ഇത് മിസ്സിസ് മേനോന്നു കുട്ടികളൊന്നും ഇല്ലല്ലോ?” മിസ്സിസ് മേനോൻ മറുപടിയൊന്നും പറഞ്ഞില്ല. അവൾ മേശപ്പുറത്തെ ടെലിഫോണിനു നേർക്കു കൈ നീട്ടി റിസീവറെടുത്തു വലത്തെ കാതിൽ അമർത്തിപ്പിടിച്ചു.

“ഡബ്ൾ ഫൈവ് പ്ലീസ്. റോയൽ ഹോട്ടൽ?-പാറ്റർ -മാലിനി മേനോൻ ഹിയർ-ഗുമോർണിങ്, ഗുഡ്മോർണിങ് സ്, സ്റ്റേഷനിൽ നിന്നു ഫോൺ ചെയ്തിരുന്നു വഴിക്കു ചെറിയൊരു ആക്സിഡന്റെപറ്റി
സാരമില്ല സ്റ്റേഷന്നു പുറത്തു ടാക്സിയൊന്നും കണ്ടില്ല. അപ്പോൾ നമ്മുടെ പഴയ കുഞ്ഞാപ്പുവിന്റെ ജഡ് നില്ക്കുന്നു-ഹഹ, ഹഹ, ഹഹ, ഹഹ! യെസ്, പഴയ ഗോൾഡൻ മെമ്മറീസ് ഒട്ടിപ്പിച്ച് ആ ജഡതന്നെ വഴിക്കു കുതിര വെളിയെടുത്തു. ഞാൻ എങ്ങനെയോ പുറത്തു ചാടി രക്ഷ മപ്പെട്ടു. പക്ഷേ, റോഡിലൂടെ വന്ന ഒരു പെൺകുട്ടി വണ്ടിക്കു മുമ്പിൽപ്പെട്ടു ഗട്ടറിൽ വീണു പോയി. അവളെ ഞാൻ വണ്ടിയിൽ കയറ്റിയിട്ടുണ്ട്. ഹോസ്പിറ്റലിലേക്കല്ല റോയൽ ഹോട്ടലി ലേക്കുതന്നെ. അവൾക്കു പരി ക്കൊന്നും പറ്റിയിട്ടില്ല. ഉടുപ്പും ബുക്കുമെല്ലാം ചളിയിൽ മുങ്ങി. ഏ പ്രവർ ഗേൾ നമ്മുടെ വട്ടക്കോളി സായ്വിന്റെ ഷാപ്പിൽ നിന്നാണ് ആ കണ്ണ ട്ടനും ഹുസ്സൈൻ മാസ്റ്റരും? അവരോടവിടെ ഇരിക്കാൻ പറയണം-ദാ, പതി നഞ്ചു മിനിട്ടിനുള്ളിൽ എത്തിപ്പോയി.

മാലിനിമേനോൻ ഫോൺ താഴെ വെച്ചു. ഫോണിൽ സംസാരിക്കുന്ന തിനിടയിൽ അവളുടെ നോട്ടം ഷാപ്പിന്റെ വാന്തയിലെ ടെയിലറുടെ തുന്നൽ യന്ത്രത്തിൽ ഇടയ്ക്കിടെ തങ്ങിക്കൊണ്ടിരുന്നു. ഫോൺ സംഭാഷണം അവ സാനിച്ചതും ടെയിലർ, പണികഴിച്ച് ഒരു ചുവന്ന സിൽക്ക് സ്കർട്ട് മടക്കി മെഷിന്റെ മേശപ്പുറത്തു വെച്ചതും ഒരുമിച്ചായിരുന്നു. മാലിനിമേനോൻ എഴു ന്നേറ്റു ടെയിലറുടെ അടുക്കൽ ചെന്ന് ആ പാവാട ഒന്നെടുത്തു നിവർത്തു

“ആർക്കാണ് ഈ സ്കർട്ട്

നോക്കി. “കറുങ് ഹണന്റെ മഹിങ് ട്ടിന്റെ മോങ്ൾക്കാണ്. ടെയിലർ മുസ്തഫ പറഞ്ഞു. ചതഞ്ഞുകോടിയ മൂക്കാണ് മുസ്തഫയ്ക്ക്

“ കൃഷ്ണൻ മിട്ടിന്റെ മകൾക്ക് എന്തു പ്രായമുണ്ട്?” “പത്തു പന്ത്രണ്ടു വയസ്സുണ്ടാകും. “എന്നാൽ ഈ പാവാട എനിക്കു വേണം. വേറെ തുണി വാങ്ങി കൃഷ്ണൻ മേജിസ്‌ട്രേറ്റിന്റെ മകൾക്ക് പാവാട തുന്നി കൊടുത്തേക്കു എന്താ?

മുസ്തഫ ചിരിച്ചുകൊണ്ട് അനുഭാവത്തിൽ തലയാട്ടി.

“ഇതിങ്ൻ ജോഡി ബ്ലൗങ്സും റഡിയായിട്ടുണ്ട്. മുസ്തഫ മൂലയിലെ പെട്ടിയിലേക്കു ചൂണ്ടി പറഞ്ഞു. “എന്നാൽ അതും വേണം. രണ്ടിനും കൂടി ഞാനെന്തു തരണം?"

മുസ്തഫ ചെവിക്കുറ്റിയിൽനിന്നു ചായപ്പെൻസിൽക്കഷണം: തപ്പിയെ ടുത്തു പഴയ സിഗരറ്റുകൂടിന്റെ കടലാസ് മേശപ്പുറത്തു മലർത്തിവെച്ചു കണക്കുകൂട്ടി. “ശീലയുടെ വിലയും തുന്നലിയും കൂടി പന്ത്രണ്ടേമുക്കാ കുറുപ്പിക. അർജന്റ് ചാർജ്ജ് ഒരു റുപ്പികയും കിടക്കട്ടെ. ആകെ പതി  മുങ്ങേമുഘ്കാലു റുപ്യാ 
മാലിനിമേനോൻ സായ്വിന്റെ മേശയ്ക്കരികിലേക്കു മടങ്ങി, വാനിറ്റി ബാൾ തുറന്ന് ഒരു നൂറുറുപ്പിനോടുത്തു നീട്ടി. “പതിയുന്നേ മുക്കാലു റുപ്പിക ടെയിലർക്ക് കൊടുത്തു ബാക്കി തരണം സായ്. “അപ്പപ്പിന്നെ മിസ്സിസ് മേനോൻ, പുതിയ ഫാഷൻ സാരി നോക്കണ്ടേ?"

നീലനോട്ടു വാങ്ങി കൈയിൽ വച്ചുകൊണ്ട് വട്ടക്കോളി സായ് ചോദിച്ചു. “ഇപ്പോൾ നേരമില്ല. ഞാൻ പിന്നെ വരാം.” മാലിനിമേനോൻ ബാക്കി പണത്തിനു കൈ നീട്ടിക്കൊണ്ട് എഴുന്നേറ്റു. മുസ്തഫ പാവാടയും ബ്ലൗസും പൊതിഞ്ഞുകെട്ടി മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു.


നോട്ടുകൾ എണ്ണി ബാഗിലിട്ട്, ബാഗും വസ്ത്രപ്പൊതിയും കക്ഷത്തി ലിറുക്കി മാലിനിമേനോൻ സാറിനോടു ഗുഡ്ബൈ പറഞ്ഞു നടന്നു ജഡ്ക്കയിൽ കയറി.



കുഞ്ഞാപ്പു കുതിരയെ പറപ്പിച്ചു.

ജഡ്ക്ക് കടപ്പുറം നിരത്തിലേക്കു കടന്ന് കുറച്ചുദൂരം ഓടി പിന്നെ വലി യൊരു കെട്ടിടത്തിന്റെ ഗേറ്റിലേക്കു തിരിഞ്ഞു വിശാലമായൊരു മുറ്റത്ത ചെന്നുനിന്നു.

വെള്ളത്തലക്കെട്ടുവെച്ച രണ്ടുപേർ ഒരു വെളുത്ത നെടിയ മനുഷ്യനും ഒരു കറുത്ത കുറിയ മനുഷ്യനും ഓടിവന്നു ജഡ്ക്കയുടെ വാതിൽ തുറന്നു കൊടുത്തു.

മാലിനീ മേനോൻ ആദ്യം താഴെയിറങ്ങി. പിന്നെ രാധയെ ഇറങ്ങാൻ സഹായിച്ചു.

“ഏതാണ് റൂം?”

“പതിവുപോലെ മൂന്നാം നമ്പർ. വെളുത്തു നേടിയ മനുഷ്യൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

കറുത്തു കുറിയ മനുഷ്യൻ ജയിൽനിന്നു തോൽപ്പെട്ടിയെടുത്തു ചുമലിലേറ്റി, നാൾ തൂക്കിപ്പിടിച്ചു നടന്നു.

“ഇതാ, ഈ കുട്ടിയെയും മുറിയിലേക്കു കൂട്ടിക്കോളു, ഞാൻ റിസപ്ഷൻ റൂമിൽ പോയി ഒന്നു ഫോൺ ചെയ്തു വരാം. മാലിനിമേനോൻ കറുത്തു കുറിയ മനുഷ്യനോടു വിളിച്ചുപറഞ്ഞു.

കണ്ണാടിപോലെ മിനുത്തു മിന്നുന്ന മരക്കോണിപ്പടവുകൾ കയറു മ്പോൾ രാധയ്ക്ക് വല്ലാത്ത പരിഭ്രമമുണ്ടായി. കോണി കയറി, പച്ചപ്പരവതാ നി വിരിച്ച ഇടനാഴിയിലൂടെ പത്തിരുപതടി നടന്ന് അവർ വലിയൊരു വാതി ലിന്നു മുമ്പിലെത്തി. പെട്ടി ചുമലിലേറ്റിയ മനുഷ്യൻ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നു തിരിഞ്ഞുനിന്ന് രാധയെ തലയാട്ടി വിളിച്ചു. രാധ ശങ്കിച്ചു ശങ്കിച്ച് അകത്തു കടന്നു. പെട്ടിയും ബാഗും ഒരു മേശപ്പൂത്തു പ്രതിഷ്ഠിച്ച് ആ മനുഷ്യൻ ഒന്നും പറയാതെ പുറത്തേക്ക് പോയി.

രാധ ഒരു മൂലയിൽ ചൂളിപ്പിടിച്ചു നിന്നു. ആ മുറിയും അതിലെ ഉപകരണ ങ്ങളും കണ്ട് രാധ അത്ഭുതപ്പെട്ടുപോയി. വെൽവെറ്റ് കുഷ്യനിട്ട് കൂറ്റൻ കസേരകൾ; സ്വർണ്ണനിറമുള്ള ചൂരൽക്കസേരകൾ; തൂവെള്ള വിരിയോടു കൂടിയ കനത്ത മെത്ത, കോളാമ്പിപ്പൂവിന്റെ ആകൃതിയിലുള്ള ചുമർ വിളക്കു കൾ; നിലക്കണ്ണാടി പതിച്ച അളമാറ-എല്ലാം അവൾക്കു പുതിയ കാഴ്ചകളാ യിരുന്നു. ഇളം പച്ചച്ചായം പൂശിയ ചുമരിൽ ചില വള്ളികൾ പടർന്നുകിട ക്കുന്നുണ്ടായിരുന്നു. അതു വരച്ചതായിരിക്കുമെന്നു കരുതി അവളൊന്നു തൊട്ടു നോക്കി. ശരിക്കുള്ള വള്ളിതന്നെ.

"ഇത് സ്വർഗ്ഗലോകംതന്നെയാണ്. എന്റെ ദേവതയുടെ സ്വർഗ്ഗം' മാധ മനസ്സിൽ പറഞ്ഞു

അരമണിക്കൂറു കഴിഞ്ഞ് അവളുടെ ദേവത ആ മുറിയിലേക്കു വന്ന പ്പോഴും അവൾ ആ സ്വർഗ്ഗത്തിലെ അതിശയങ്ങൾ നോക്കിക്കൊണ്ടു ചൂളി പിടിച്ചു നില്ക്കുന്നുണ്ടായിരുന്നു.

അയ്യയ്യോ, രാധേ, ഇങ്ങനെത്തന്നെ നില്ക്കാണോ? നനഞ്ഞ ഉടുപ്പഴിച്ച് മക്കത്ത് ഒന്നു കുളിക്കുവാ ദേവത രാധയെ കുളിമുറിയിലേക്കു നയിച്ചു.

ബാത്ത്റൂമിന്റെ അന്തർഭാഗം കണ്ടപ്പോൾ രാധ അന്തം വിട്ടുപോയി. ആമ്പൽപ്പൂക്കളുടെ നീലച്ചിത്രങ്ങൾ മിന്നുന്ന വെണ്ണക്കല്ലുകളാണ് നിലത്തും ഭിത്തിയിലും പതിച്ചിരിക്കുന്നത്. തോണിയുടെ ആകൃതിയിലുള്ളാരു കൂറ്റൻ പാത്രം, വെള്ളച്ചായം പൂശിയത്. ഒരു മൂലയിൽ ചെരിച്ചുവെച്ചിരിക്കുന്നു.

ദേവത ആ പാത്രം മലർത്തിവെച്ച് രാധയോടു വസ്ത്രങ്ങളഴിച്ചു വെച്ച് ആ പാത്രത്തിൽ ഇറങ്ങിയിരിക്കാൻ പറഞ്ഞു. രാധ പരുങ്ങിനിന്നു. ദേവത നിർബന്ധിച്ചപ്പോൾ അവൾ മെല്ല തോണിപ്പാത്രത്തിൽ കടന്നിരുന്നു സങ്കോ ചത്തോടെ ബ്ലൗസ്സും പാവാടയും ഊരി പുറത്തേക്കെറിഞ്ഞു. ദേവത ചുമ മിൽ പറ്റിക്കിടക്കുന്ന ഒരു കുഴലിന്റെ കഴുത്തിലെ ചെറിയൊരു ചക്രം പിടിച്ചു തിരിച്ചപ്പോൾ രാധയുടെ ശിരസ്സിലും നഗ്നശരീരത്തിലും പേമാരി ചൊരിഞ്ഞു തുടങ്ങി. ചുമരിലെ ചെറിയൊരു തട്ടു ചൂണ്ടിക്കാട്ടി ദേവത പറഞ്ഞു: “സോപ്പും ടവ്വലും ഇവിടെയുണ്ട്.” അതും പറഞ്ഞ് ദേവത കുളിമുറിയിൽനിന്നു പുറത്തു പോയി. രാധയ്ക്ക് ആശ്വാസമായി. മഴവെള്ളം കവിഞ്ഞൊഴുകുന്ന കുണ്ടു കുളത്തിൽ തട്ടിപ്പിടഞ്ഞു കുളിക്കുന്ന ഒരാനന്ദം.

കുളി കഴിഞ്ഞു ദേഹവും തലമുടിയും തുവർത്തി. ടർക്കിഷ് ബാത്ത് ടവ്വലും പുതച്ചുകൊണ്ട് രാധ പുറത്തുവന്നപ്പോൾ ദേവത അവൾക്കു പുതിയ ഉടുപ്പുകൾ സമ്മാനിച്ചു (ആ വസ്ത്രപ്പൊതി ദേവത അതേവരെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു). രാധ ആനന്ദംകൊണ്ടു മതിമറന്നുപോയി. തന്റെ ക്ലാസ്സിലെ കൃഷ്ണൻ മജിസ്ട്രേട്ടിന്റെ മകൾ ഉഷയ്ക്കുപോലും ഇത്ര മുന്തിയ ഉടുപ്പില്ല എന്ന് അവൾ മനസ്സിൽ പറഞ്ഞു.

അപ്പോൾ വെളുത്തു നെടുതായ തലക്കെട്ടുകാരൻ ഇടതുകൈയിൽ ഒരു ടേ ചായയും വലതുകൈയിൽ വലിയൊരു പൂച്ചെണ്ടും പൊക്കിപ്പിടിച്ചുകൊ ണ്ടു മുറിയിലേക്കു കടന്നുവന്നു. അവൻ മെല്ലെ ഒരു മേശപ്പുറത്തു പ്രതി ഷ്ഠിച്ച് പൂച്ചെണ്ടു മറ്റൊരുയർന്ന മേശപ്പുറത്തെ ഫ്ളവർ വേസിൽ നിക്ഷേപിച്ച്, ഫാനിന്റെ സ്വിച്ചു തിരിച്ചു ഫാൻ പ്രവർത്തിപ്പിച്ച്, ഇനിയെന്തു വേണം എന്ന

ഭാവത്തിൽ മാലിനിമേനോന്റെ മുഖത്തേക്കു ഒന്നു നോക്കി. ഒരു കപ്പിൽ ചായ കൂട്ടി രാധ കൊടുത്തു. വേറൊരു കപ്പിൽ തനിക്കും തയ്യാറാക്കിക്കൊണ്ട് മാലിനിമേനോൻ ആ മനുഷ്യനോടു കല്പിച്ചു. “കാരാ, ലഞ്ച് രണ്ടുപേർക്കു വേണം.

കണാരൻ തലക്കെട്ടൊന്നു കുനിച്ച് മുറിയിൽ നിന്നും പോയി. ഇരുവരുടെയും ചായകുടി കഴിഞ്ഞപ്പോൾ ദേവത രാധയോടു പറഞ്ഞു. “ഇനി രാധ കുറച്ചു വിശ്രമിക്കൂ. ഇതാ, ഈ മെത്തയിൽ കിടന്നോളൂ. ഞാൻ ഒന്നു കുളിച്ചുവരാം.

ദേവത കുളിമുറിയിലേക്കു പോയപ്പോൾ രാധ മെത്തമേൽ കേറി ഒരു കിടത്തം കിടന്നു. ഹാ! എന്തൊരു പരമാനന്ദം! ആകാശത്തിൽ പറക്കും പോലെ. അവൾ മുറിയിലെല്ലാം ഒന്നു മിഴിയുഴിഞ്ഞു. മെത്തയ്ക്കു മുകളി ലായി ചുമരിൽ തൂക്കിയിട്ട ഒരു വലിയ ചിത്രത്തിൽ അവളുടെ ദൃഷ്ടികൾ തങ്ങി. വരിവരിയായി വലിയ ചുവന്ന പൂക്കൾ വിലസുന്ന ഒരുദ്യാനത്തിൽ നീലയുടുപ്പിട്ട് നെറുകയിൽ വെള്ള ഉറുമാൽ കെട്ടിയ ഒരു പെൺകുട്ടി കുനി ഞ്ഞുനിന്നു പൂക്കൾ അറുക്കുന്നു. അവൾ വെള്ളക്കാരിയാണ്. ഹാ! അ നത്തെ ഒരു പൂങ്കാവനം തനിക്കും കിട്ടിയിരുന്നുവെങ്കിൽ

രാധയുടെ മിഴികൾ ആ ചിത്രത്തിൽനിന്നും ചുമരിൽനിന്നും മെല്ല ജാലകത്തിലൂടെ പുറത്തേക്കു വഴുതി. കാറ്റാടിമരച്ചില്ലകളുടെ പഴുതിലും അകലെ ഇളം പച്ചനിറത്തിൽ പരന്നുകിടക്കുന്നതു കടലാണ്. അത് ഉ ത്തിൽനിന്ന് അവൾ ഇതിന്നു മുമ്പൊരിക്കലും കടലിനെ നോക്കുകയുണ്ടായി. ട്ടില്ല. എന്തൊരത്ഭുതം. അവിടെ ഒരു വെള്ളപ്പുള്ളി കാണുന്നത് പായക്കപ്പ ലാണ്. പച്ചനെൽവയലിൽ പറന്നുവീണ് കൊക്കിനെപ്പോലെ തോന്നുന്നു. ചക്രവാളരേഖയ്ക്കു മുകളിൽ ഒരു കറുത്ത ചാലു കാണുന്നതു കാർമേഘ മോ കപ്പലിന്റെ പുകയോ?

അപ്പോൾ ഒരു വലിയ മഞ്ഞച്ചിത്രശലഭം ജനാലയിലൂടെ മുറിയിലേക
തത്തിപ്പറന്നുവന്നു. രാധയുടെ മിഴികൾ ശലഭത്തെ പിന്തുടർന്നു. ശലഭം മുറി
യിൽ ഒരു വട്ടംചുറ്റി, ട്രേയിൽ വെച്ച് ചായക്കോപ്പയുടെ വക്കിൽ ഒന്നു മണത്ത
പൊങ്ങി, പൂച്ചെണ്ടിൽ കുറച്ചു നേരം തങ്ങിനിന്നു. പിന്നെ വാതിൽപ്പഴുതിലൂടെ
കുളിമുറിയിലേക്കു പറന്നുപോയി. അപ്പോഴാണ് രാധ കണ്ടത്, കുളിമുറിയുടെ
വാതിൽ തനിയെ പകുതി തുറന്നു കിടക്കുന്നത്. ദേവത തോണിപ്പാത്രത്തിൽ
ഇറങ്ങിയിരുന്നു. മിഴിയടച്ചു പേമാരിാനസുഖം നുകരുകയാണ് ദേവാവാതിലിനെതിരെ തെല്ലൊന്നു പാർശ്വം തിരിഞ്ഞുകൊണ്ടാണിരിക്കുന്നത്.

ദേവതയുടെ അഴിച്ചിട്ട കരിനീലത്തലമുടിയും തങ്കവർണ്ണം കലർന്ന ദേഹ
ത്തിന്റെ ഊർദ്ധ്വഭാഗവും ജലകണങ്ങളേ വിലസുന്നു. പെട്ടെന്ന് രാധയുടെ
ദൃഷ്ടികൾ ദേവതയുടെ മാറിൽ തറച്ചു. ദേവതയ്ക്കു മാറിൽ ഒരു മുലായ
യുള്ളു; വലത്തെ മുല. ഇടത്തുഭാഗത്ത് അങ്ങനെയൊന്നിന്റെ യാതൊരു
ലക്ഷണവുമില്ല. രാധ അതും മറ്റൊരത്ഭുതമായി കണക്കാക്കി. പക്ഷേ,അങ്ങോട്ടു നോക്കേണ്ടിയിരുന്നില്ലെന്നും തോന്നി. ഒരപരാധബോധത്തോടെ
അവൾ മെത്തയിൽ പുറംതിരിഞ്ഞു കിടന്നു വീണ്ടും ജാലകത്തിലൂടെ കടലി
ലേക്കു കണ്ണയച്ചു. പായക്കപ്പലിന്റെ വെള്ളപ്പുള്ളി അവിടെ മാഞ്ഞുപോയിരുന്നു.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക