shabd-logo

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023

0 കണ്ടു 0
എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത്ത പച്ചസിലി ക്കിന്റെ ബ്ലവുസും പട്ടുകൊടയും പിടിച്ചു നീ ആ ഹമ് ബാലന്റെ..

കുട്ടപ്പൻ എഴുത്ത് അവിടെ നിറുത്തി ഒന്നിളിച്ചുകാട്ടി. ആലോചിച്ചു. ഹമ് എന്ന വാക്കിന്ന് ഉശിര് പോരാ. സുബർ കാ ബച്ചാ എന്നായാലോ? പക്ഷേ, ആ ഹിന്ദുസ്ഥാനിപ്രയോഗം ആ പെണ്ണിനു മനസ്സിലാകുമോ? സുബർ കാ ബച്ചാ എന്നു പറഞ്ഞാൽ ആ നായിന്റെ മോന് മനസ്സിലാകുമോ? (അവൻ ഈ എഴുത്തു വായിക്കുമെന്നതു തീർച്ചയാണ്),

കുട്ടപ്പൻ രണ്ടാമത്തെ ചാർമിനാർ സിഗരറ്റു തീപിടിപ്പിച്ചു. ഒന്നു പുകവിട്ടു ഗാഢമായി ആലോചിച്ചു. ങ്ഹാ! അതു പറ്റും: “ആ കിലാടിച്ചെക്കൻ ബാലായുടെ ഹർക്ക് ബാലനെ വെട്ടിവീഴ്ത്തി കിലാടിച്ചെക്കൻ ബാലനെ ഇളക്കിവിട്ടു. ഒരു പുകയും വിട്ടു. വീണ്ടും നിറുത്തി. ചെറിയൊരു സംശയം. കിലാടിച്ചെക്കൻ ബാലനോ കിലാടി ബാലൻ ചെക്കനോ ഏതാണു നല്ലത് രണ്ടു പുകകൂടി വിട്ടു. കിലാടിച്ചെക്കൻ ബാലമന സ്ഥിരീകരിച്ചു. കത്ത് എഴു തിയേടത്തോളം ഒന്നു കൂടി വായിച്ചുനോക്കി.

"പ്രിയമെ,' 'പ്രാണശ്വരി, "എന്റെ എത്രയും പ്രിയപ്പെട്ട കല്യാണി. എന്നെല്ലാം പലപ്രകാരത്തിൽ എത്രയോ പ്രാവശ്യം അഭിസംബോധന ചെയ്തെഴുതിയ കൈകൊണ്ട് 'എടീ നന്ദികെട്ട കൂത്തിച്ചീ' എന്ന് അമർത്തി എഴുതിയപ്പോൾ ആശാരിക്കുട്ടപ്പന്റെ കൈക്കോ കരളിന്നോ ഒരു ചുളുക്കവും അനുഭവപ്പെട്ടിരുന്നില്ല. കുട്ടപ്പൻ അത്രകണ്ടു കോപംകൊണ്ടു കോമരംതുള്ളി
യിരിക്കുകയാണ്. സംഭവം ഇങ്ങനെയാണ്


മിലിട്രിയിൽ ചേർന്നു ഡെഹുറോഡ് വർക്ക്ഷാപ്പിൽ സേവനമനുഷ്ഠി ക്കുന്ന ആശാരി കുട്ടപ്പന് ഉടൻ നാട്ടിൽ വന്നു തന്റെ പ്രേമഭാജനമായ കല്യാ ണിയെ ഒന്നു കാണണമെന്നും കല്യാണം നടത്തണമെന്നും ഒരു വെളിപാടു ണ്ടായി. നാട്ടിൽ തന്റെ ഇഷ്ടസുഹൃത്തായ തുന്നൽപ്പണിക്കാരൻ വാസു വിന്ന് ഒരു സ്വകാര്യകത്തെഴുതി. കുട്ടപ്പന്റെ അമ്മയ്ക്കു ദിനം കലശലായി മരിക്കാൻ കിടക്കുകയാണെന്ന് ഒരു കള്ളക്കമ്പി അടിക്കാൻ. അങ്ങനെ മാതൃ വത്സലനായ ഏതോ ഒരു ഒ.സി.യിൽനിന്ന് പതിനഞ്ചു ദിവസത്തെ ലീവും കരസ്ഥമാക്കി കുട്ടപ്പൻ നാട്ടിലേക്കു പുറപ്പെട്ടു. വരുന്ന വിവരം കല്യണി യെയോ കല്യാണിയുടെ വീട്ടുകാരെയോ ടെയിലർ വാസുവിനെപ്പോലുമോ അറിയിച്ചിരുന്നില്ല. നാട്ടിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ട് നാടകീയമായൊരത്ഭുതം സൃഷ്ടിക്കണമെന്നായിരുന്നു കുട്ടപ്പന്റെ പ്ലാൻ. സാധാരണതീവണ്ടിയിൽ വൈകുന്നേരമാണ് കുട്ടപ്പൻ പട്ടണത്തിൽ വന്നിറങ്ങിയത്. പെട്ടിഭാണ്ഡങ്ങളു മായി ഒരു ജഡ്ക്കയിൽ കയറി നേരെ ബസ്സ്സ്റ്റാൻഡിലേക്കു പുറപ്പെട്ടു. പട്ടണത്തിൽനിന്നു നാലഞ്ചുമേൽ കിഴക്കാണ് കുട്ടപ്പന്റെ പുര. സിനിമാ ശാലയുടെ മുമ്പിലെത്തിയപ്പോൾ അവിടെ ശനിയാഴ്ച മാറ്റിനിക്കളി വിട്ട തിരക്കാണ്, റോഡിൽ. പെട്ടെന്ന്, ജഡ്കയിലിരിക്കുന്ന കുട്ടപ്പൻ ഒരു പ്രത തെക്കണ്ടപോലെ തരിച്ചുപോയി. കല്യാണി, ചുകന്ന പട്ടുസാരിയും പച്ചപ്പട്ടു ബ്ലൗസ്സും ധരിച്ചു കൈയിലൊരു പുതിയ പട്ടുകുടയും പിടിച്ചുകൊണ്ട് കല്യാണി സിനിമാ തീയേറ്ററിന്റെ പടിക്കൽ നിന്നു ബസ്സിലേക്കു കയറുന്നു. പിന്നാലെ സിൽക്ക് ഷർട്ടും സ്വർണ്ണറിസ്റ്റ് വാച്ചും ധരിച്ച് വായിൽ സിഗരറ്റു മായി ബാലനും ആ ബസ്സിലേക്കുതന്നെ കയറുന്നതു കണ്ടു. കുട്ടപ്പന്റെ കണ്ണിൽ ഇരുട്ടു കേറി. കരളിൽ മുളകുപൊടിയിട്ടപോലെ ഒരു പുകച്ചിൽ.

അപ്പോഴേക്കും ബസ് ഇല്ലിക്കുതിച്ചുകഴിഞ്ഞിരുന്നു. കുട്ടപ്പൻ ജഡ്കക്കാരനോടു ജഡ് നിർത്താൻ കല്പിച്ചു. നെഞ്ഞു തലോടി ഒന്നാലോചിച്ചു. നാട്ടിൽ പോകാതെ പട്ടണത്തിലെ പെങ്ങളുടെ പുരയിലേക്കു പോകാൻ തീരുമാനിച്ചു. ജഡിക്ക് ആ സ്ഥലത്തേക്ക് വിടാൻ ഓർഡർ കൊടുത്തു.

സന്ധ്യയ്ക്ക് പെട്ടിഭാണ്ഡങ്ങളുമായി പടികേറിവരുന്ന ആങ്ങളയെക്കണ്ട പ്പോൾ ആശാരിച്ചി നങ്ങേലി അമ്പരന്നുപോയി. കുട്ടപ്പൻ അഞ്ചാറുമസം മുമ്പാണ് ലീവിൽ നാട്ടിൽ വന്നു തിരിച്ചുപോയത്. പിന്നെ എന്താണിങ്ങനെ
പെട്ടെനൊരു വരവ്.

കുട്ടപ്പന്റെ മുഖത്തെ വാട്ടവും ഇളിഞ്ഞ മട്ടിലുള്ള മൗനവും നങ്ങേലിയെ അസ്വസ്ഥയാക്കി. കുഞ്ഞാങ്ങള ആള് മുൻശുണ്ഠിക്കാരനാണെങ്കിലും ന ലിയോട് എപ്പോഴും ചിരിച്ചു തമാശകൾ പറഞ്ഞുകൊണ്ടാണ് പെരുമാറുക. ആ കല്യാണിപ്പെണ്ണുമായി 'ചിറ്റം' തുടങ്ങിയതുമുതല്ക്കാണ് അവൻ പെങ്ങളെ അല്പം മറന്നപോലെയായത്.

കഴിഞ്ഞ പ്രാവശ്യം ലീവിൽ വന്നപ്പോൾ കുട്ടപ്പൻ നേരെ പോയത് കല്യാ ണിയുടെ പുരയിലേക്കായിരുന്നു. ലീവു കഴിഞ്ഞു തിരിച്ചുപോകുന്ന ദിവസം രാവിലെ പെങ്ങളുടെ പുരയിൽ ഒന്നു കയറിയിറങ്ങി എന്നുമാത്രം. ഇപ്പോ ഴിതാ പെട്ടിയും പ്രമാണങ്ങളുമായി വണ്ടിയിറങ്ങിയ പാടെ ഇങ്ങോട്ടു വന്നിരി ക്കുന്നു. അങ്ങനെ കുഞ്ഞാങ്ങളയോട് എങ്ങനെയാണ് കുശലം ചോദിക്കേണ്ട തെന്നു നിശ്ചയമില്ലാതെ നങ്ങേലി പരുങ്ങി. പോട്ടെന്ന് ഒന്നും ചോദിക്കേണ്ട എന്നു ബുദ്ധിപൂർവ്വം തീരുമാനിച്ച്, ഒന്നു ചിരിച്ചു. പെട്ടിയും പ്രമാണങ്ങളു മെല്ലാം എടുത്ത് അകത്തു വെച്ചു.

“സുഖമില്ല. കുട്ടപ്പൻ കോലായിലെ ബഞ്ചിൽ കുനിഞ്ഞിരുന്നു കാലിലെ മിലിടി ബൂട്ട്സിന്റെ ചരടു നുള്ളി അഴിച്ചുകൊണ്ടു പറഞ്ഞു. "അപ്പോൾ ചെക്കൻ ചിക്ക് ലീവിൽ വന്നതായിരിക്കും. നങ്ങേലി മന

സ്റ്റിൽ മൊഴിഞ്ഞു. കുട്ടപ്പൻ കുപ്പായവും കാലുറയും ഒന്നും അഴിച്ചുമാറ്റാതെ അങ്ങനെ തന്നെ ആ ബഞ്ചിൽ മലർന്നുകൊണ്ട് ഒരു കിടത്തം കിടന്നു. നങ്ങേലി വേഗം നടുമുറിക്കകത്തെ പലകക്കട്ടിലിൽ കിടക്ക വിരിച്ച്

ആങ്ങളയുടെ അടുത്തു വന്നു. "കുട്ടപ്പാ, നീ അകത്തുപോയി കിടന്നോ.

നങ്ങേലി ആങ്ങളയുടെ നെറ്റിയിലും നെഞ്ഞിലും ഒന്നു കൈവെച്ചു

നോക്കി. പനിയൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടപ്പൻ എണീറ്റ് അകത്തുപോയി കിടന്നു. തല വീണയ്ക്കുമീതെ മലർത്തിവെച്ച കൈപ്പടങ്ങളിൽ ശിരസ്സണച്ച് അടുത്തേക്ക് തുറിച്ചുനോക്കിക്കൊണ്ടു മലർന്നുകിടന്നു. അനക്കമില്ല. ഇടയ്ക്കിടെ ഭയങ്കര

മായ ചില നെടുവീർപ്പുകൾ മാത്രം. നങ്ങേലി വേഗം ചായ തയ്യാറാക്കി. ചുടുചായ ഒരു ഗ്ലാസ്സിൽ പകർന്നു കുട്ടപ്പന്റെ അരികെ വന്നു: "ചായ കുടിച്ചോ കുട്ടപ്പാ

കേട്ട ഭാവമില്ല. "മിനിഞ്ഞാന്നു ഞാൻ കല്യാണിയെ കണ്ടപ്പോൾ നീ വരുന്ന വർത്താ നൊന്നും ഓള് ന്നോട് പറഞ്ഞില്ലല്ലോ.

കാലിൽ കരിങ്ങാണി കുത്തിയപോലെ കുട്ടപ്പൻ പിടഞ്ഞെണീറ്റു. “ദാ, പെങ്ങളെ ഒരു കാര്യോണ്ട്. ആ പുലയാടിച്ചിന്റെ പേര് എന്റെ മുമ്പിൽ വെച്ച് ഇനി മിണ്ടിപ്പോകരുത്." നങ്ങേലിയുടെ നേർക്കു വിരൽ ചൂണ്ടി. അങ്ങനെ താക്കീതുചെയ്ത് കുട്ടപ്പൻ കൈത്തലം തലയ്ക്കുവെച്ചു വീണ്ടും കിടക്കയിൽ മലർന്നുവീണു. അനക്കമില്ല. കുട്ടപ്പനെ ഒന്നു പ്രസാദിപ്പിക്കാനായിരുന്നു നങ്ങേലി കല്യാണിയുടെ

പേര് സൂത്രത്തിൽ എടുത്തിട്ടത്. ഫലം നേരെ മറിച്ചാണുണ്ടായത്. എന്നാലും, കുട്ടപ്പന്റെ വാക്കുകൾ നങ്ങേലിയുടെ ഉള്ളിൽ നവോന്മേഷം സൃഷ്ടിച്ചു. അപ്പോൾ ചെക്കൻ ആ ഒന്നരാടൻ സുന്ദരിച്ചിയുമായി തെറ്റിപ്പിരിഞ്ഞിരിക്കുന്നു. എന്റെ ഭഗവതി, അങ്ങനെത്തന്നെ വരട്ടെ. നങ്ങേലി, കാവിലെ ഭഗവതിക്ക് ഒരു പണം നേർച്ച നേർന്നു. ചായ ജനാലപ്പടിമേൽ വെച്ച് ആങ്ങളയെ ഇനി ചോദ്യം ചെയ്ത് അരിശം പിടിപ്പിക്കണ്ട എന്നു മനസ്സിൽ കരുതി അവൾ വേഗം അടുക്കളയിലേക്കു പോയി.

സന്ധ്യമയങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചുമലിൽ ഉളിപ്പെട്ടിയും കൈയിൽ മുഴക്കോലുമായി ആശാരി പറങ്ങോടൻ വന്നുകേറി. കുട്ടപ്പന്റെ മണ്ണുപുരണ്ട മിലിടി ബൂട്സ് കോലായിൽ കണ്ടപ്പോൾ ആരോ കൊണ്ടുവന്നു വെച്ച് സൂർ വാഴക്കണ്ടയാണെന്നാണ് പറങ്ങോടന് പെട്ടെന്നു തോന്നിയത്. “ആരാടീ വാഴക്കണ്ട് കൊണ്ടന്നത്?' എന്നു ചോദിക്കാൻ ആശാരിച്ചിയെ വിളിക്കാൻ ഭാവിച്ചപ്പോഴേക്കും നങ്ങേലി അടുക്കളയിൽ നിന്നു പാഞ്ഞെത്തി വളരെ ശാന്തമായിരിക്കാൻ ആശാരിയോട് ആംഗ്യം കാട്ടി. കുഞ്ഞാങ്ങള കുട്ടപ്പൻ വന്നിരിക്കുന്നു. സുഖമില്ലാതെ അകത്തു കിടക്കുന്നുണ്ട്. കല്യാണിയെപ്പറ്റി
കുട്ടപ്പന്റെ വായിൽനിന്നു കേട്ടതും അവൾ ആരാമിയുടെ കിട്ടിൽ പറഞ്ഞു. എന്തൊക്കെയോ 'ജഗള' നടന്നിട്ടുണ്ട്. ഇപ്പളൊന്നും ചോദിക്കണ്ട. കുട്ടപ്പൻ കലികൊണ്ടു കിടക്കുകയാണ്.

ഉളിപ്പെട്ടി ഇത്തരത്തിന്മേൽ വെച്ചു മുഴക്കാൻ ഇറയിൽ തിരുകി, പാ ടൻ മെല്ലെ മുറിയിലേക്കു കടന്ന് ഒന്നു ചുമച്ച് ഒച്ചയനക്കി. കുട്ടപ്പൻ മുഖം തിരിച്ച് അളിയനെ ഒന്നു നോക്കി.

പറങ്ങോടൻ പരുങ്ങിനിന്നു. എന്തെങ്കിലും കുശലം ചോദിക്കണമല്ലോ. "വണ്ടില് വല്യ തെരക്കുണ്ടായിരുന്നോ, കുട്ടപ്പാൾ കുട്ടപ്പൻ ഒന്നു മൂളി. ഒരു നെടുവീർപ്പ് ചെത്തിർപ്പിച്ച മണ്ടായിരുന്നു ആ മൂളലിന് “അന്നാട്ടില് മഴ ഒക്കെ ഉണ്ടോ? "go."

പറങ്ങോടൻ പിന്നീടൊന്നും ചോദിച്ചില്ല. അളിയന്ന് അത്താഴമൊരുക്കാൻ സാധനങ്ങൾ എന്തൊക്കെയാണു വേണ്ടതെന്ന് ആശാരിച്ചിയോടു കൺ സൾട്ട് ചെയ്യാൻ അടുക്കളയിലേക്കു ചെന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വട്ടിയും കക്ഷത്തിലിറുക്കി പറങ്ങോടൻ പീടികയിലേക്കു പുറപ്പെട്ടു. കല്യാണി കാണിച്ച് പ്രേമവഞ്ചനയെക്കുറിച്ച് ചിന്തിച്ചു കിടന്ന് കുട്ടപ്പന്റെ

നെഞ്ഞ് പൊന്നുകാച്ചുന്ന നേരിപ്പോടുപോലെയായിത്തീർന്നു. ബാലനോടും പകയുണ്ടായിരുന്നു. ബാലൻ നാല്ലാതിരാളിയാണെന്ന് കുട്ടപ്പന് അസ്സലാ യിട്ടറിയാം. ബാലന്നു ജാതിത്തൊഴിലിന്നൊന്നും പോകേണ്ട. വീട്ടിൽ നല്ല സ്വത്തുണ്ട്. (ബാലന്റെ അച്ഛന്നു ടൗണിൽ വലിയൊരു ഫർണിച്ചർ ഷോ പ്പുണ്ട്. ബാലൻ സ്കൂൾ ഫൈനൽ വരെ പഠിച്ചിട്ടുണ്ട്. കാഴ്ചയിൽ കോമള നാണ്. എപ്പോഴും വലിയ സ്റ്റൈലിലാണു നടത്തം. അങ്ങനെ എല്ലാം തികഞ്ഞ ബാലൻ കല്യാണിയെ ചുറ്റിപ്പറ്റി കൂടുന്നതു വലിയൊരു ഭീഷണി യാണ്. പച്ചമീൻ മുമ്പിൽ വെച്ചു പൂച്ച വെറുതെ ഇരിക്കുമോ? പക്ഷേ, 'പ്രാണ നാഥൻ വേറെ ഏതെങ്കിലും പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അന്നു കല്യാണി തൂങ്ങിമരിച്ചുകളയുമെന്ന് അയയ്ക്കുന്ന ഓരോ കത്തിലും മുദ്രാവാക്യംപോലെ എഴുതാറുള്ള കല്യാണി തന്നെത്തന്നെ വഞ്ചിച്ചതോർ അപ്പോൾ കുട്ടപ്പന്റെ നെഞ്ഞു കരിഞ്ഞുപോയി. സകല പ്രാദേശികവാർ ത്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് തുന്നൽക്കാരൻ വാസു തനിക്കു പതിവായി അയയ്ക്കാറുള്ള കത്തുകളിൽ ചിലപ്പോൾ ബാലനെ കല്യാണിയുടെ പുര യുടെ അടുത്തുവെച്ചു കണ്ടു എന്നും മറ്റും ചില സൂചനകൾ കണ്ടത് അന്നത കാര്യമായെടുത്തിരുന്നില്ല. ഇപ്പോഴല്ലേ കള്ളി മനസ്സിലാവുന്നത്. എല്ലാം കണ്ണിൽ കണ്ടത്. പച്ചബ്ലൗസ്സും പട്ടുകുടയും ബാലൻ സമ്മാനിച്ചതായിരി ക്കണം. തന്റെ ചുകന്ന ഷിഫോൺ സാരിയുടെ ഉള്ളിൽ ബാലന്റെ പച്ചബ്ലൗസ് പതിയിരിക്കുന്നതോർത്തപ്പോൾ കുട്ടപ്പന്റെ കരളിലൊരുളുക്ക്. പെൺവർഗ്ഗം മുഴുവനും വഞ്ചകികളാണ്. തനിക്കു കല്യാണിയെ വേണ്ട. കല്യാണം തന്നെ വേണ്ട. പാമ്പാണെങ്കിൽ കടിക്കും; പെണ്ണാണെങ്കിൽ ചതിക്കും' എന്നു മരിച്ചുപോയ തന്റെ നീലാണ്ടൻ കാരണവർ പറയാറുള്ളത്. കുട്ടപ്പൻ ഓർത്തു. ഇനിയെന്തു ചെയ്യണം. നാളെത്തന്നെ തിരിച്ചുപോവുക. ഡെറോഡി ലേക്കല്ല; ചില പുണ്യസ്ഥലങ്ങളിലേക്ക്, ഗുരുവായൂർ, പഴനി, മധുര-കഴിയു മെങ്കിൽ രാമേശ്വരവും. പറശ്ശിനിക്കടവ് മുത്തപ്പൻകാവിലും ഒന്നു പോകണം. എന്നിട്ടേ ഡെഹുറോഡിലേക്കുള്ളു. പതിനഞ്ചു ദിവസത്തെ ലീവും, പത്തു.



മുന്നൂറുറുപ്പികയും കൈയിലുണ്ട്. വരുന്ന വഴിക്കു മദിരാശിയിൽ ഇറങ്ങി ഒരുദിവസം അവിടെ തങ്ങി, കല്യാണാവശ്യത്തിന്നു കരുതി അവിടെനിന്നു വാങ്ങിയ ചില തുണിസ്സാമാനങ്ങളും മറ്റും പെട്ടിയിലുണ്ട്. അതിൽനിന്നു കുറെ യടുത്തു പെങ്ങൾക്ക് കൊടുക്കണം. (താൻ പണ്ടത്തെപ്പോലെ പെങ്ങൾക്ക് ഒന്നും വാങ്ങിക്കൊടുക്കാത്തതിൽ കുട്ടപ്പൻ പശ്ചാത്തപിച്ചു, തുന്നൽക്കാരൻ വാസുവിനെ ഒന്നു കാണാതെ സ്ഥലം വിടുന്നതു ശരിയായിരിക്കയില്ല. കല്യാ ണിയെപ്പറ്റി വാസുവിന്നും ചിലതെല്ലാം പറയാനുണ്ടാകും. എന്നാൽ ഒരു കാര്യം തീർച്ചയാണ്. കാവിലെ ഭഗവതിയാണ് സത്യമാണ്. വാസുവല്ല തന്റെ ഒ.സി. തന്നെ ശിപാർശ ചെയ്താലും കലാണിയെ ഇനി തനിക്കു വേണ്ട 

അളിയന്റെയും പെങ്ങളുടെയും നിർബന്ധപ്രകാരം അത്താഴം ഒരു പേരിന്നു കഴിച്ചു കുട്ടപ്പൻ വീണ്ടും കിടന്നപ്പോൾ നേരം പാതിരായോടടു ത്തിരുന്നു. വിചാരം തുടർന്നു. അപ്പോൾ ഒരു വെളിപാടുണ്ടായി. കല്യാണിക്ക് ഒരു ചുട്ട കത്തയയ്ക്കണമെന്ന്. എല്ലാം അതിൽ ഹോമിക്കണം. ആരാന്റെ വാക്കു കേട്ടു പറയുന്നതല്ല. സ്വന്തം കണ്ണുകൊണ്ടു കണ്ടതാണെന്ന് കത്തിൽ നിന്ന് അറിയുമ്പോൾ കാണാം കല്യാണിയുടെ കളി.

പറങ്ങോടൻ, കടലാസ്സ് കണ്ണടവെച്ച ഒരു പഴയ കമ്പിറാന്തൽ അളിയന്റെ മുറിയിൽ കത്തിച്ചുവെച്ചിരുന്നു. കുട്ടപ്പൻ കിടക്കയിൽ നിന്നെണീറ്റു തന്റെ ടങ്കു തുറന്ന് അതിൽനിന്നു കടലാസ്സും പേനയുമെടുത്തു പെട്ടി അടച്ച് പെട്ടി യുടെ ഒരു മൂലയിൽ കമ്പിറാന്തൽ പ്രതിഷ്ഠിച്ച് ജാലകത്തിന്നെതിരെ തിരി ഞ്ഞിരുന്നു. കല്യാണിക്കുള്ള അവസാനത്തെ കത്ത് എഴുതുകയാണ്.

കത്ത് തുടരുന്നു ... നീ ആ കിലാടിച്ചെക്കൻ ബാലന്റെ കൂടെ സിനിമ കാണാൻ പോയതും, നിങ്ങൾ രണ്ടാളും ഒന്നിച്ച് ബസ്സിൽ കേറിയതും ഞാൻ വണ്ടിയിറങ്ങി ജഡുക്കയിൽ വരുമ്പോൾ കണ്ടതല്ല. വീതുളി പിടിച്ച് എന്റെ കൈയിൽ ഇപ്പോൾ വല്യതോക്കാണെന്നു നീ മനസ്സിലാക്കീട്ടുണ്ടോ? എടി മഖാധകി, നീ എന്നെ വഞ്ചിച്ചു....

കുട്ടപ്പൻ നിർത്തി. ഒരു കവിതയുടെ മൂന്നുനാലു വരികൾ വേണം: കല്യാ നിക്കെഴുതാറുള്ള കത്തുകളിൽ ഒരു പത്തുവരി കവിതയെങ്കിലും ഉദ്ധരിച്ചു ചേർക്കാതെയിരുന്നിട്ടില്ല. ഇതിലും വേണം. പ്രേമകവിതയല്ല. ഒരു സമരകവിത, ഒരു വീരയോദ്ധാവിന്റെ നീതിവാക്യം ഒന്നും ഓർമ്മ തോ ന്നുന്നില്ല. കുട്ടപ്പൻ പേനയും പൊക്കിപ്പിടിച്ചു ജാലകത്തിലൂടെ പുറത്തേക്കു നോക്കി യിരുന്നു. പറമ്പിൽ നേരിയ നിലാവു പരന്നിരുന്നു.

പെട്ടെന്ന് ഒരു കറുത്തരൂപം പറമ്പിലൂടെ പതുങ്ങിപ്പതുങ്ങി നീങ്ങുന്നത്. കുട്ടപ്പൻ കണ്ടു. “രോ ഉധർ കോൻ ഹൈ?' എന്നു പാറാവു പട്ടാളക്കാരന്റെ മട്ടിൽ വിളിച്ചു ഗർജ്ജിക്കാൻ തോന്നിപ്പോയി കുട്ടപ്പന്ന്. (ഡെഹുറോഡ് പട്ടാ ക്യാമ്പിൽ പാറാവുനില്ക്കുന്ന രാത്രികളിലാണ് കുട്ടപ്പൻ കല്യാണിക്കയ യ്ക്കാനുള്ള പ്രേമലേഖനങ്ങളിലെ വാചകങ്ങളും കവിതകളും മറ്റും മനസ്സിൽ തയ്യാറാക്കുക. തന്റെ കൈയിൽ തോക്കല്ല പേനയാണെന്നും, താൻ ഡെഹറോഡ് പട്ടാളക്യാമ്പിലല്ല പെങ്ങളുടെ പുരയിലാണെന്നും ഉത്തര ക്ഷണത്തിൽ ബോധമുദിച്ചപ്പോൾ കുട്ടപ്പൻ ഹാൾട്ട് ഓർഡർ സ്വയം വിഴുങ്ങി. ആ രൂപത്തെ സശ്രദ്ധം വീക്ഷിച്ചു. ഒരു മനുഷ്യൻ തന്നെ. പെട്ടിതുറന്നു ടോർച്ചെടുത്ത് ആ രൂപത്തിന്റെ നേർക്കു പ്രകാശിപ്പിച്ചു. വെളിച്ചം തട്ടിയപ്പോൾ


ആ രൂപം ശങ്കിച്ചുനില്ക്കുകയോ പരിഭ്രമിച്ചോടുകയോ ഒന്നും ചെയ്തില്ല. കുട്ടപ്പന്ന് ആളെ മനസ്സിലായി. ആ പുരയുടെ ചെരുവിൽ പാർക്കുന്ന പൊട്ട ക്കണ്ണൻ മുരുകനാണ്. അവൻ ഈ പാതിരയ്ക്ക് എങ്ങോട്ടാണു പോകുന്നത്? പറമ്പിലിരിക്കാനായിരിക്കുമോ? ആണെന്നു തോന്നുന്നില്ല. അവന്റെ പോക്ക് ഒരു പന്തിയല്ലാത്ത മട്ടിലാണ്. ഇടയ്ക്കിടെ തങ്ങിനിന്നു. ചുറ്റുപാടും ചെവി യോർത്തു നോക്കിയും പിന്നെ പതുങ്ങിപ്പതുങ്ങി നീങ്ങിയും അങ്ങനെയൊരു പോക്ക്. കുട്ടപ്പന്റെ സംശയം വർദ്ധിച്ചു. ടോർച്ച് കൈയിലെടുത്തു മെല്ലെ മുറി തുറന്ന് പുറത്തു കടന്നു. (പെങ്ങളും അളിയനും അടുത്ത മുറിയിൽ

വാതിലടച്ചു കിടന്നുറങ്ങുകയാണ്.) സർപ്പക്കാവിന്റെ മൂലയിലേക്കു നീങ്ങിച്ചെല്ലുന്ന മുരുകനെ ഒരു ഗറില്ലാ ഭടന്റെ അടവുകളോടെ പിന്തുടർന്നു. കുട്ടപ്പൻ. അപ്പോൾ ആ വഴിയിലെല്ലാം ഒരു രൂക്ഷഗന്ധം മൂക്കിലേക്കടിച്ചുകേറുന്നതായിത്തോന്നി കുട്ടപ്പന്, കായ ത്തിന്റെ ഗന്ധമാണ്. അസ്സൽ പെരുങ്കായത്തിന്റെ ഗന്ധം. ആ ഗന്ധം അവിടെ വരാൻ കാരണമെന്താണെന്ന് കുട്ടപ്പന്നു പിടികിട്ടിയില്ല.

മുരുകൻ ഒരു മരച്ചുവട്ടിൽ കുനിഞ്ഞിരുന്നു മണ്ണുമാന്തുന്നതും കുറച്ചു കഴിഞ്ഞപ്പോൾ ആ കുഴിയിൽ നിന്ന് ഒരു ചെറിയ പാത്രം പൊക്കിയെടുത്തു തുറന്നു കാലുറയുടെ കീശയിൽ നിന്ന് എന്തോ ഒരു സാധനമെടുത്ത് ആ പാത്രത്തിൽ ഇട്ടു പാത്രം അടച്ച് ആ കുഴിയിൽത്തന്നെ നിക്ഷേപിച്ചു മണ്ണിട്ടു മുടി മീതെ എന്തൊക്കെയോ വേലകൾ ചെയ്ത് എഴുന്നേൽക്കുന്നതും കുട്ടപ്പൻ അടുത്ത മരച്ചുവട്ടിൽ പതുങ്ങിനിന്നു വീക്ഷിച്ചു.

മുരുകൻ മടങ്ങിപ്പോകുമ്പോൾ നടത്തത്തിനു മുമ്പത്തെ പരുങ്ങലും പതുങ്ങലും ഒന്നും കണ്ടില്ല. മുരുകൻ പോയി കുറച്ചുകഴിഞ്ഞപ്പോൾ കുട്ടപ്പൻ ആ മരച്ചുവട്ടിലേക്കു മാറിനിന്നു കിളർന്നുകിടക്കുന്ന കുഴിമണ്ണുമാന്തി അടി യിൽനിന്ന് ഓട്ടുമൊന്ത പുറത്തെടുത്തു. പാത്രം തുറന്നു, ടോർച്ചു പ്രകാശി പ്പിച്ചു. ധൃതിയിൽ ഒരു പരിശോധന നടത്തി. പഴന്തുണിയിലും കടലാസ്സിലും മറ്റും ചില സാധനങ്ങൾ പൊതിഞ്ഞു വെച്ചിരിക്കുന്നു. ഒന്നെടുത്ത് അഴിച്ചു നോക്കി. പഴയ മണിക്കാതിലകൾ. മറ്റു പൊതികളും സർണപ്പണ്ടങ്ങളാ ണെന്നു മനസ്സിലായി. അവിടെവെച്ചു വിസ്തരിച്ച് പരിശോധനയ്ക്കൊന്നും നിന്നില്ല. കുഴി മണ്ണിട്ടുമൂടി നിരത്തി സ്ഥലം പഴയപോലെയാക്കി, നിധികുംഭം എടുത്ത് അരയിൽ ഷർട്ടിന്റെ അറ്റംകൊണ്ടു മറച്ചുപിടിച്ചു വേഗം മുറിയിലേക്കു നടന്നു.

വാതിലും ജനാലയും ഭദ്രമായടച്ചു. മൊന്തയിലെ വസ്തുക്കൾ മുഴുവനും പെട്ടിപ്പുറത്ത് കല്യാണിക്കെഴുതുന്ന കത്തിൽ ചൊരിഞ്ഞ്, ഓരോന്നായി പരിശോധിച്ചുതുടങ്ങി. മോതിരങ്ങൾ, കഴുത്തിൽ കെട്ടുന്ന കുഴലുകൾ, മാല കൾ, ഏലസ്സ്, മൂക്കുത്തി തുടങ്ങിയ പലജാതി പഴയ പൊൻപണ്ടങ്ങൾ പഴന്തുണിയിൽ കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുന്നു; ഒരു ഏലസ്സിൽ നിറയെ പഴയ പൊൻപണങ്ങളാണ്. ഇവ കൂടാതെ ചുവന്ന മുളങ്കടലാസ്സിൽ വെവ്വേറെ പൊതിഞ്ഞുവെച്ച രണ്ടു പുതിയ കൽപ്പവൻ നാണ്യങ്ങളും ഉണ്ടായിരുന്നു. സ്വർണ്ണക്കുമ്പാരത്തെ നോക്കി കുട്ടപ്പൻ ഒന്നു ചിരിച്ചു. എല്ലാം കൂടി ഒരു

നാല് പവനിൽ കുറയുകയില്ല. കുട്ടപ്പൻ ഒരു ചാർമിനാർ പിടിപ്പിച്ചു പുക വിട്ടുകൊണ്ട് ആലോചിച്ചു. നിധികുംഭം പെട്ടെന്നു കാണാതായാൽ പൊട്ടക്കണ്ണൻ കരൾ പൊട്ടി മരിക്കും.

അവനങ്ങനെ മരിക്കരുത്. അവനെ ഇനിയും ഉപയോഗപ്പെടുത്തണം. പണ്ടങ്ങ ളുടെയും പവൻ നാണ്യത്തിന്റെയും ആകൃതിയിൽ ഈയക്കട്ടകളുണ്ടാക്കി പഴന്തുണിയിലും കടലാസ്സിലും കെട്ടി ആ പാത്രത്തിൽത്തന്നെ ഇട്ടുവെച്ചാൽ അവന്നു കളവു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നുവരാം. അടുത്ത കൊല്ലം താൻ ലീവിൽ വരുമ്പോൾ തനിക്കു തട്ടിയെടുക്കാൻ ആ പൊട്ടക്കണ്ണൻ കുറച്ചു കൂടി സ്വർണ്ണം ആ ഓട്ടുമൊന്തയിൽ സംഭരിച്ചുവെച്ചിട്ടുമുണ്ടാകും. മൂന്നു നാലു റാത്തൽ ഈയം. രണ്ടുമൂന്നു മണിക്കൂർ നേരത്തെ പണി.

കുട്ടപ്പൻ ആ സ്വർണ്ണപ്പണ്ടങ്ങളും പവൻനാണയങ്ങളും ഓട്ടുമൊന്തയിൽ ത്തന്നെ എടുത്തിട്ടു മൊന്ത പെട്ടിയിൽ വെച്ച് പെട്ടി ഭദ്രമായി പൂട്ടി. അപ്പോൾ കല്യാണിക്കുള്ള കത്ത് കുട്ടപ്പനെ തുറിച്ചുനോക്കുന്നുണ്ടാ യിരുന്നു. ഒരു പാട്ടുമൂളിക്കൊണ്ട് കുട്ടപ്പൻ ആ കത്ത് ഒന്നുകൂടി വായിച്ചു പിന്നെയും വായിച്ചു.

. 'കുട്ടപ്പാ, നീയൊരു വിഡ്ഢിയാണ് ബേവഫ്, ആരോ തന്റെ ചെവി യിൽ മന്ത്രിക്കുന്നതുപോലെ തോന്നി. കുട്ടപ്പന്ന്, നിധികിട്ടിയ ആനന്ദലഹരി യിൽ കുട്ടപ്പന്റെ തലയ്ക്കകത്തുനിന്നു ചില പുതിയ ശബ്ദങ്ങൾ കേട്ടു തുടങ്ങി. ചിന്തകൾ പുതിയ സരണികളിലേക്കു പുളഞ്ഞൊഴുകി. കത്ത് എട്ടാ മത്തെ തവണ വായിച്ചു. അപ്പോഴേക്കും ആ കത്തിലെ വാചകങ്ങൾ, തന്റെ 'പ്രിയദമ'യ്ക്കു മറ്റാരോ അസൂയയോടുകൂടി എഴുതിയപോലെ തോന്നിത്തു ടങ്ങിയിരുന്നു കുട്ടപ്പന്ന് കുട്ടപ്പൻ നെറ്റിക്കു കൈയും കൊടുത്ത് ഒരു ഡിറ്റക്ടീ വിനെപ്പോലെ ഇരുന്നു ഗാഢമായി ആലോചിച്ചു. കല്യാണിയെയും ബാല നെയും ഒരുമിച്ചു സിനിമാകൊട്ടകയുടെ മുമ്പിൽ കണ്ടതു ശരിയാണ് എന്നാൽ കല്യാണി ബാലന്റെ കൂടെ വന്നതാണ് എന്നതിനെന്താണിത്ര നിശ്ചയം ബാലനും വന്നു കല്യാണിയും വന്നു. കാക്കയും വന്നു പനമ്പഴവും വീണു. അങ്ങനെ ആയിക്കൂടെ?-കല്യാണി ധരിച്ച പച്ചബ്ലൗസ് ബാലൻ വാങ്ങിക്കൊ ടുത്തതാണ് എന്ന് അതിന്റെ മീതെ എഴുതിവെച്ചിട്ടുണ്ടോ? കല്യാണിക്കു സ്വന്തം പണംകൊണ്ട് (താൻ കൊടുത്ത പണംതന്നെ ആവാം) വാങ്ങിക്കൂടെ? ആ പട്ടുകുട അവൾ അടുത്ത വീട്ടിലെ ശാരദാടീച്ചറോട് ഇരവുവാങ്ങിയതാ യിരിക്കണം. ശനിയാഴ്ച ശാരദാടിച്ചർ സ്കൂളില്ലല്ലോ. കല്യാണിയുടെ കൂടെ വേറെ സ്ത്രീകളും വന്നിട്ടുണ്ടായിരിക്കും സിനിമ കാണാൻ. അവർ മുമ്പ് ബസ്സിൽ കയറിയിരുന്നത് താൻ കണ്ടിരിക്കയില്ല. എങ്ങനെയായാലും കുറച്ചു ക്ഷമിച്ചിരിക്കുന്നതു നന്ന് തുന്നൽക്കാരൻ വാസുവിനോടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചിട്ട് ശേഷം തീരുമാനിക്കാം. കല്യാണി ഭാഗ്യമുള്ള പെണ്ണാണ്. അവളെ കണ്ടതുകൊണ്ടല്ല, പെങ്ങളുടെ പുരയിൽ രാത്രി കഴിക്കാനും, നിധി കണ്ണിൽ പെടാനും ഇടയായത്? ഓട്ടുമൊന്തയിലെ പഴയ സ്വർണ്ണപ്പണ്ടങ്ങളെല്ലാം പുതിയ പൂത്താലിമാലയും പൂക്കൊത്തുവളകളായും കല്യാണിയുടെ പൂമെയിൽ വിലസുന്ന ഒരു ചിത്രം കൂട്ടപ്പന്റെ മനസ്സിലൂടെ

ഒന്നു മിന്നിമറഞ്ഞു. കുട്ടപ്പൻ സിഗരറ്റു കൂടിന്നകത്തെ അവസാനത്തെ ചാർമിനാർ എടുത്തു ചുണ്ടിൽ വെച്ചു തീപ്പെട്ടിയുരസി തീറ്റിച്ചു, ആ കൊള്ളികൊണ്ടുതന്നെ കല്യാണിക്കുള്ള കത്തിന്നും തീകൊളുത്തി.

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക