shabd-logo

മായാ മൻസിൽ-28

14 November 2023

0 കണ്ടു 0
ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം 
പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരുന്നു. അവിടെ താമ സിച്ചിരുന്ന റെയിൽവേ ഉദ്യോഗസ്ഥനായ ചട്ടക്കാരന്നു പതിവായി ഇംഗ്ലിഷ് ദിനപത്രം കൊണ്ടുചെന്നു കൊടുക്കുവാൻ. ആ ഉദ്യോഗസ്ഥൻ മാറ്റം പോയി. ഇപ്പോൾ
 അവിടെ മറ്റൊരു ചട്ടക്കാരനാണു പാർക്കുന്നത്. അയാൾക്കും പതി വായി പത്രം ആവശ്യമുണ്ടോ എന്ന് ഒരന്വേഷണം നടത്തിക്കളയാമെന്നു കരുതിയാണ് കുറുപ്പ് സന്ധ്യയ്ക്ക് ആ ബംഗ്ലാവിലേക്കു കടന്നുചെന്നത്. പട്ടിയുടെ കുടയും ചാട്ടവും കുറുപ്പിനെ അവിടെനിന്നു പായിച്ചു. കുറുപ്പ് റയിൽവേഗേറ്റിന്നടുത്തെത്തിയപ്പോൾ തുടങ്ങി ഒരു മഴ. ഭയങ്കരമായ കാറ്റും.

കുറുപ്പ് റെയിൽവേറ്റുപുരയിൽ കയറിനിന്നു. “ അ ഇതാർ? പേപ്പർ കുറുപ്പിനെ എന്താ ഇപ്പളൊന്നും കാണാത്തത ഗേറ്റ് കീപ്പർ ആപ്പൻ കുറുപ്പിനെ ബഞ്ചിൽ ഇരിക്കാൻ ക്ഷണിച്ചുകൊണ്ടു കുശലം ചോദിച്ചു.

“ഇപ്പ് ഈ വഴിക്ക് അങ്ങനെ വരാറില്ല. ആപ്പന്ന സുഖംതന്നല്ലേ? കുറുപ്പ് രാഷ്ട്രയിലെ നീലച്ചട്ട ബഞ്ചിന്മേൽ നിക്ഷേപിച്ച്, തോർത്തുമുണ്ടു
കൊണ്ടുള്ള തലക്കെട്ട് അഴിച്ച്, കഴുത്തു തുടച്ചു ബഞ്ചിൽ ഇരുന്നു. ഗേറ്റ് കീപ്പർ ആപ്പൻ കുറുപ്പിന്റെ പഴയൊരു ചങ്ങാതിയാണ്. മുഖച്ഛായ കൊണ്ടും ദേഹപ്രകൃതികൊണ്ടും ആപ്പനെക്കണ്ടാൽ കുറുപ്പിന്റെ ഉടപ്പിറന്നവ നാണെന്നേ തോന്നുന്നു. കുറുപ്പിന്റെ നെറ്റിയിലെ നടുവിൽ സിന്ദൂരപ്പൊട്ടോടു കൂടിയ വീതിയുള്ള ചന്ദനക്കുറി ആപ്പന്റെ നെറ്റിയിലും കാണാം. ഈശ്വര ഭക്തിയുടെ കാര്യത്തിലും ഇരുവരും തുല്യരാണ്.

ആപ്പൻ അവിടെ ആ റെയിൽവേഗേറ്റ്മെന്റായിട്ട് ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞു. ആപ്പന്റെ വിവാഹം കഴിഞ്ഞിട്ടും അത്രതന്നെ കൊല്ലമായി. പക്ഷേ, ഒച്ചനാകാനുള്ള ഭാഗ്യം ആപ്പന്നുണ്ടായില്ല. നാട്ടിലെ കല്ലുകുത്തിയ കാവു കളിലേക്കെല്ലാം ആപ്പൻ നേർച്ച നേർന്നിട്ടുണ്ട്; തന്റെ ഓള് ഒന്നു പെറ്റു കാണാൻ. പളനി, മധുര, രാമേശ്വരം തുടങ്ങിയ പരദേശികളായ ദേവീദേവ ന്മാരെ സന്ദർശിച്ചു സങ്കടം ബോധിപ്പിക്കാനും ആപ്പനും ഭാര്യയും പതിവായി എല്ലാക്കൊല്ലവും പോകാറുണ്ട്. കാവിയുടുത്തു കവിളും കുത്തി കാവടിയ ടുത്തു ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടുകൂടി ആപ്പനും ഭാര്യയും പളനിക്കു

പുറപ്പെട്ടുപോകുന്നത് അപ്രദേശത്തെ ഒരു പ്രധാന സംഭവമാണ്. “മോള് കുട്ടി ഷ്കോളീപ്പോണില്ലേ?" ആപ്പൻ സ്നേഹപൂർവ്വം അന്വേഷിച്ചു. “രാധ സ്കൂളിൽ പോണ്ട്. ഇക്കൊല്ലം അഞ്ചാം ക്ലാസ്സ് പാസ്സായി ആറി ലേക്കായി. കുറുപ്പ് അഭിമാനത്തോടെ കേൾപ്പിച്ചു.

ആപ്പൻ ഒരു നെടുവീർപ്പയച്ചു. തനിക്കും അങ്ങനെ ഒരു കുട്ടിയെ ബാപ്പു വിനെയോ കാളിക്കുട്ടിയെയോ (തനിക്ക് ഒരു കുട്ടിയുണ്ടായാൽ ആണാണ ജിൽ തന്റെ അച്ഛന്റെ പേർ ബാപ്പു എന്നും പെണ്ണാണെങ്കിൽ അമ്മയുടെപേര് കാളിക്കുട്ടി എന്നും വിളിക്കണമെന്ന് ആപ്പൻ നിശ്ചയിച്ചിട്ടുണ്ട്. എഴുത്തുപള്ളിയിലേക്കയയ്ക്കാനുള്ള ഭാഗ്യം ഈ ജന്മത്തിലുണ്ടാകു എന്നോർത്തു നെടുവീർപ്പിടുകയാണ് ആപ്പൻ. “അപ്പൻ ഇക്കുറി എനിക്കു പോണില്ലേ?" കുറുപ്പ് അന്വേഷിച്ചു.

“കഴിഞ്ഞ പതിനാറു കൊല്ലത്തിനിടയ്ക്ക് ഒരിക്കല് മാത്രമേ കുഞ്ഞി പെണ്ണിന്നു കുരിപ്പുണ്ടായ കൊല്ലം-ഞങ്ങള് പളനിമല കോണ്ടിരുന്നിട്ടു. ഒക്കെ പനിയാണ്ടവന്റെ കരുണ. ആപ്പൻ മുറിക്കകത്തെ ചുമരിലേക്
കണ്ണയച്ചുകൊണ്ടു പറഞ്ഞു. അവിടെ കുറുപ്പിന്റെ മുറിയിൽ വെച്ചതിന്റെ തനിപ്പകർപ്പായ ഒരു മയിൽ വാഹനപടം പൂവും ചന്ദനവും ചാർത്തി വെച്ചിരുന്നു.

പെട്ടെന്നു ചുമരിലെ ആ ചിത്രത്തിന്നരികിൽ നിന്നു തുടരെത്തുടരെ മണി യടിശബ്ദം പുറപ്പെട്ടു. വണ്ടി ബ്ലോക്കായിരിക്കയാണ്. ആപ്പൻ ഓടിവന്ന് എലിക്കെണിപോലെ ചുമരിൽ ഘടിപ്പിച്ച ആ യന്ത്രത്തിന്റെ മൊട്ടിൽ വി മർത്തി മറുസന്ദേശം കൊടുത്തു.

ആ മണിയടിയന്ത്രത്തിന്റെ പ്രവർത്തനരീതികൾ ആപ്പൻ മുമ്പൊരിക്കൽ കുറുപ്പിന്നു വിശദീകരിച്ചുകൊടുത്തിരുന്നു. തുടരെത്തുടരെയുള്ള മണിയടി യുടെ ഒടുവിൽ ഒറ്റപ്പെട്ടു കേൾക്കുന്ന അടിയുടെ എണ്ണംകൊണ്ടു മനസ്സി ലാക്കാം വണ്ടി തെക്കുനിന്നോ വടക്കുനിന്നോ വരുന്നതെന്ന്. ചിലപ്പോൾ രണ്ടടിക്കും. ചിലപ്പോൾ മൂന്നും (അവയിൽ ഏതാണ് തെക്കിന്റെയും വടക്കി ഒന്റെയും സൂചനകളെന്ന ആപ്പൻ പറഞ്ഞുകൊടുത്തില്ല. അതൊരു പോസ മാണ്. പക്ഷേ, അടിയുടെ എണ്ണവും വണ്ടിയുടെ വരവും തമ്മിൽ ഒ നോക്കി കുറുപ്പ് അതിന്റെ രഹസ്യം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു).

അടുത്ത സ്റ്റേഷനിലേക്കു സന്ദേശമയച്ച് ആപ്പൻ കുറുപ്പിന്റെ പഴയ ശീലക്കുടയും നിവർത്തിപ്പിടിച്ച്, ഗേറ്റുകൾ അടച്ച്, പിന്നെ നാലു തോക്കു കൾ ചെരിച്ചുവെച്ചപോലെയുള്ള ആ മണ്ഡപത്തിൽ കയറിനിന്ന് ആ ഇരുമ്പു ദണ്ഡു കളിലൊന്നിന്റെ കാഞ്ചി അമർത്തിപ്പിടിച്ചു പിന്നോക്കം ആഞ്ഞു വലിച്ചു. കമ്പി വലിഞ്ഞു, ദൂരെ കൈ താഴ്ന്നു. അതോടൊപ്പം സിഗ്നൽക്കമ്പി യോടു ഘടിപ്പിച്ചിരുന്നതും നിലത്ത് ഒടിഞ്ഞും വളഞ്ഞും കൂടിച്ചേർന്നുകിടക്കു ന്നതുമായ ഇരുമ്പുവള്ളി, പെരുമ്പാമ്പിനെപ്പോലെ ഒന്ന് പുളഞ്ഞു. ഗേറ്റിന്റെ അടഞ്ഞു (പിന്നെ സിഗ്നൽ പൊക്കിവിട്ടാൽ മാത്രമേ ആ പൂട്ടു തുറക്കു കയുള്ളു). ഈ അത്ഭുതങ്ങളെല്ലാം പല തവണ കണ്ടതാണെങ്കിലും ഒരു ബാലന്റെ കൗതുകത്തോടെ കുറുപ്പ് വീണ്ടും നോക്കി രസിച്ചുകൊണ്ടു നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയുടെ ചൂളംവിളി ദൂരെനിന്നു കേട്ടു. ആപ്പൻ കുറുപ്പിന്റെ കുടയും ചൂടി കൈയിൽ പച്ചക്കൊടിയും പിടിച്ച് കാവൽപ്പുരയുടെ പുറത്ത് തയ്യാറായി നിന്നു. വണ്ടി ശുഭമായി കടന്നു പോയതിനുശേഷം ആപ്പൻ സിഗ്നൽ അഴിച്ചുവിട്ട്, ഗേറ്റുകൾ തുറന്നുകൊടുത്ത, ആശ്വാസത്തോടെ കുറുപ്പിനരികെ ബഞ്ചിൽ വന്നിരുന്ന കുറുപ്പിനോട് ഒരു ചുരുട്ടും വാങ്ങി വലിച്ച് സുബ്രഹ്മണ്യസ്വാമിയുടെ അത്ഭുതങ്ങൾ സൂചിപ്പിക്കുന്ന ചില പുതിയ കഥകൾ പറഞ്ഞുതുടങ്ങി. ഈർച്ചക്കാരൻ വേലുവിന്ന് തിന ണ്ടായതും പിറ്റേന്നുതന്നെ ഒരു വെള്ളികൊണ്ടുള്ള കവിൾപ്പട്ടയുണ്ടാക്കി തട്ടാൻ നമ്പി അവിടെ വന്നതും (തട്ടാനും തലേന്നാൾ രാത്രി സ്വപ്നമുണ്ടാ യിരുന്നുവത്. അങ്ങനെ വേലു കവിളും കുത്തി കുറച്ചുനാൾ ഊരുചുറ്റി

നടന്ന് തലേന്നാൾ പളനിക്കു പോയതും മറ്റുമായിരുന്നു കഥകൾ, കുറുപ്പ് ഭക്തിപൂർവ്വം എല്ലാം ശ്രദ്ധിച്ചുകേട്ടു. ആണ്ടവന്റെ മറിമായങ്ങൾ. കുറുപ്പിന്നും ഒന്നു പളനിമല കയറണമെന്നുണ്ട്. പക്ഷേ, ഒഴിവുകിട്ടണ്ടേ? കുറച്ചു പണവും വേണ്ട റെയിൽവേ കമ്പനി സർവ്വനായതുകൊണ്ട് ആപ്പന്നു ദക്ഷിണറെയിൽവേയിൽ എവിടെപ്പോകാനും ഫിപാൻ കിട്ടും. കുറുപ്പിന്നോ? ടിക്കറ്റിന്റെ പണം അണ് എണ്ണിക്കൊടുക്കണം...

രാത്രി എട്ടുമണിവരെ കുറുപ്പും ആപ്പനും ഭക്തിമാർഗ്ഗത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്നു. രാത്രിയിൽ ഒടുവിലത്തെ വണ്ടി വന്നതിനുശേഷം, പത ക്കെട്ടും വാങ്ങി വീട്ടിലേക്കു മടങ്ങാമെന്ന് കുറുപ്പ് തീർച്ചപ്പെടുത്തി. ഇനിയും രണ്ടു മണിക്കൂർ കഴിയണം. മരപ്പാണ്ടികശാലയിലെ കണക്കെഴുത്തുകാരൻ ഇമ്പച്ചൻ പത്രം വാങ്ങിയവകയിൽ ഒരു പന്ത്രണ്ട് ബാക്കി തരാനുണ്ട്. കടപ്പുറത്ത് അഴിമുഖത്തിനടുത്താണ്. ഇമ്പച്ചന്റെ പുര. അവിടെയൊന്നു പൊയ്ക്കളയാമെന്നു കരുതി. കുറുപ്പ് അപ്പനോ യാത്രയും പറഞ്ഞ്, ആൻഡ്രൂസ്റ്റ് റോഡിലൂടെ പടിഞ്ഞാട്ടു നടന്നു. ആൻഡ്രൂസ്റ്റ് റോഡ് ചെന്നു ചേരുന്നതു കടപ്പുറത്താണ്. അപ്പോഴേക്കും മഴയും നിന്നുകഴിഞ്ഞിരുന്നു.

കുറുപ്പ് റോഡിൽ നിന്നു തെറ്റിയപ്പോൾ, ചുകന്ന കർട്ടൺ കൊണ്ട് ജാലക

ങ്ങൾ മൂടിമറച്ച ഒരു കാർ അവിടെ വന്നു നിന്നു. കുറുപ്പു സൂക്ഷിച്ചു നോക്കി.

സുധാകരൻ മുതലാളിയുടെ കാറാണ്. മുതലാളി കാറിൽനിന്നിറങ്ങി തെക്കേ

ഇടവഴിയിലേക്കു പോകുന്നതും കാർ കടപ്പുറത്തെ മറ്റു നിരത്തിലേക്കു തിരി

ഞ്ഞുപോയതും കുറുപ്പു കണ്ടു, ഇമ്പച്ചൻറൈറ്റരുടെ പുരയിലേക്കു പോക

ണ്ടതും ആ ഇടവഴിയിലൂടെയാണ്. കുറുപ്പ് അങ്ങോട്ടു തിരിഞ്ഞുനടന്നു.

അപ്പോൾ ഇടവഴിയുടെ അറ്റൽ വലതുഭാഗത്തായുള്ള വലിയ വീട്ടിന്റെ

മാളികയിലെ വെളിച്ചവും ചില ശബ്ദകോലാഹലങ്ങളും കുറുപ്പിനെ ആകർ

ഷിച്ചു. കുറുപ്പ് അവിടെ തങ്ങിനിന്നു. സുധാകരൻ മുതലാളി പോയത് ആ

വീട്ടിലേക്കായിരിക്കണമെന്നും കുറുപ്പ് ഊഹിച്ചു. ണത്. ആ വീട് ഏതാണെന്ന് കുറുപ്പിന്ന് അറിയാം. ഹുസൈൻ മാറുടെ വീടാ
കടപ്പുറത്തിനടുത്ത ഒരു മൂലയിൽ ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു പഴയ കൂറ്റൻ മാളികവീട്... കടപ്ലാവ്, പപ്പായ, മുരിങ്ങ തുടങ്ങിയ മരങ്ങളും വാഴകളും ആ വലിയ പറമ്പിൽ മുറ്റിവളർന്നു നില്ക്കുന്നു. വീടിന്റെ മൂന്നു ഭാഗവും ചീനവലികൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നു (പഴയ കാലത്ത് അവിടെ പൊക്ക ത്തിൽ പുറമതിലുകളുണ്ടായിരുന്നു. അവയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം.) കിഴക്കുവശത്ത് ഒരു കന്മതിലും ഒരു പൊളിഞ്ഞ പടിപുരയും ഉണ്ട് 
കുറുപ്പ് ആ വഴിക്കു പോകുമ്പോഴെല്ലാം ആ വീട്ടിന്റെ നേർക്ക് അത്ഭുത തോടും ആശങ്കയോടുകൂടി നോക്കാറുണ്ടായിരുന്നു. ആ വീട്ടിന്റെ ചരിത്രവും അൽപാൽപം കുറുപ്പിന്നറിയാം. പത്തിരുപതു കൊല്ലങ്ങൾക്കപ്പുറം അത് ഒരു മുസ്ലിം വർത്തകപ്രമാണിയുടെ തറവാടായിരുന്നു. ക്രമേണ തറവാടു ക്ഷയിച്ച് അംഗങ്ങളെല്ലാം ചത്തൊടുങ്ങുകയോ, ഭാഗം വാങ്ങി പിരിഞ്ഞുപോവുകയോ ചെയ്തു. ആ വീട്ടിന്റെ ഇപ്പോഴത്തെ അവകാശി കൊളംബിലാണ്. അയാളവിടെ സ്ഥിരതാമസമാക്കിയിരിക്കയാണ്. എങ്ങനെ, എന്തു വ്യവസ്ഥയിലാ ണെന്നറിഞ്ഞുകൂടാ, ഒന്നുരണ്ടു കൊല്ലമായി ഹുസൈൻ മാറാണ് ഇവിടെ താമസിച്ചുവരുന്നത്. പ്രഭുപദവിയിൽത്തന്നെ. ആ മാളികയുടെ വട ഭാഗത്തെ മുറിയുടെ വലിയ ജാലകം പഴയ വെനിഷ്യൻ വർണ്ണസ്ഫടികം കൊണ്ടു നിർമ്മിച്ചതാണ്. ചില കണ്ണാടിപ്പലകകൾ പൊട്ടിയാർന്നുപോയിട് ക്കുന്നു. അവിടെ പിന്നീട് കടലാസ്റ്റ് ഒട്ടിച്ചുവെച്ചതും കീറിത്തുടങ്ങിയിരിക്കുന്നു. ആ പഴുതിലൂടെ നോക്കിയാൽ അകത്തു തൂങ്ങിക്കിടക്കുന്ന ഒരു കൂറ്റൻ ശരറാ തലിന്റെ വികാരാട്ടുകൾ തെളിഞ്ഞുകാണാം. സൂര്യാസ്തമയസമയത്ത് വീട്ടിന്റെ ആ ഭാഗം അദ്ഭുതകരമായൊരു വർണ്ണപ്രഭ വാരിവിതറാറുണ്ട്. സൂര്യന്റെ സ്വർണ്ണകിരണങ്ങൾ ആ വർണ്ണക്കണ്ണാടിപ്പലകകളിലും ശരറാ ലിന്റെ മൊട്ടുമാലകളിലും തട്ടി പ്രതിഫലിക്കുന്ന കാഴ്ച കുറുപ്പ് ഒന്നുരണ്ട തവണ നോക്കിനിന്നുപോയിട്ടുണ്ട്. ഇത് പിശാചുബാധയുള്ള ഒരു വീടാ ണെന്നും, അതുകൊണ്ടാണ് ആരും വാങ്ങാതെയും പാർക്കാതെയും കു റേക്കാലം വെറുതെ കിടന്നിരുന്നതെന്നും ഒരു കിംവദന്തിയുണ്ട്. പക്ഷേ, പിശാ ചുകളയല്ല, യക്ഷികളെയാണ് ഇപ്പോൾ ആ മാളികയിൽ കണ്ടുവരുന്നത്.

ആറും ഏഴും യക്ഷികളെ ഒരേസമയത്ത് അവിടെ കണ്ടവരുണ്ട്. ആ മായാ ഹർമ്മ്യത്തിന്റെ പേരെന്താണെന്ന് കുറുപ്പിന്നറിഞ്ഞുകൂടാ. പക്ഷേ, കുറുപ്പ് അതിന്ന് ഒരു പേരു സ്വന്തമായി കൽപിച്ചുകൊടുത്തിട്ടുണ്ട്.

മായാമൻസിലിൽ പാർക്കുന്ന സൻമാഷപ്പറ്റി കുറുപ്പ് ഓർത്തു വെളുത്തു മെലിഞ്ഞു കിളരം കൂടിയ ദേഹവും സ്ഫടികക്കാരത്തിന്റെ നിറമുള്ള മിഴികളും മധുരനാരങ്ങപോലത്തെ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചു കാരനാണ് ഹുസൈൻമാഷ്ടർ. ഹുസൈൻ മാഷ്ടറുടെ സവിശേഷത ലിലുള്ള ഉടുപ്പും നടത്തവുമാണ്. സിൽക്ക് പാന്റ്, വാഴപ്പോള പോലുള്ള വെള്ളക്കോളർ പിടിപ്പിച്ച ഷർട്ട്, നിറപ്പകിട്ടുള്ള ടൈ, ഡബിൾ ബസ്റ്റ് കോട്ട്, പോളിഷിട്ടു മിന്നുന്ന കറുത്ത ഷൂസ് ഇവയെല്ലാം ധരിച്ചുകൊണ്ട് അയാൾ പുറത്തിറങ്ങാറുള്ളു. തലയിലൊരു ചുവന്ന തുർക്കിത്തൊപ്പിയും ഉണ്ടായി രിക്കും-ചിലപ്പോൾ ആ നരച്ച മിഴികളെ മറച്ചുകൊണ്ട് ഒരു കറുത്ത കൂളിങ് ഗ്ലാസ്സും കാണും. സദാ സൈക്കിളിന്മേലായിരിക്കും പോക്ക്. അതിസൂക്ഷ്മ തയോടെ തുടച്ചുമിനുക്കി പുത്തനാണെന്ന പ്രതീതി ജനിപ്പിക്കുന്ന മട്ടിൽ കൊണ്ടുനടക്കുന്ന ഹുസൈൻ മാഷറുടെ പച്ച റാലി സൈക്കിൾ പട്ടണത്തിലെ ഒരു കാഴ്ചവസ്തുവാണ്. അത്രയേറെ അലങ്കാരങ്ങളുള്ള മറ്റൊരു വാഹനം ഇന്നാട്ടിൽ കാണുകയില്ല. ഹാൻഡിൽ ബാറിന്റെ മുതുകിൽ തൊണ്ടിന്റെ ആകൃതിയിലുള്ള ഒരു ഡൈനാമോ ലൈറ്റ് ഇരുവശത്തും ഓരോ ബല്ലിന്നു പുറമേ ബാൻഡുവാദ്യതന്ത്രത്തിന്റെ ആകൃതിയിലുള്ള ഉടലോടുകൂടിയ ഒരു ഹോറണും. ഹാൻഡിൽ ബാറിന്റെ വലത്തേയറ്റത്തു വളഞ്ഞ വെള്ളിക്കോ ലിൽ കുത്തിനിർത്തിയ ചെറിയൊരു മുലക്കണ്ണാടി, പിൻചക്രത്തിന്റെ മി ഗാർഡിന്മേൽ ഉറുപ്പിക വട്ടത്തിലുള്ള ചുവന്ന ഡൈനാമോ ലൈറ്റ്; ഹബ്ബിൽ ചുറ്റിയിട്ട സപ്തവർണ്ണം കലർന്ന ബ്രഷ് വളയം; മിൽ ചില പട്ടുനൂൽ ച്ചെണ്ടുകൾ-ഡൈനാമോലൈറ്റിന്റെ ചുവന്ന കമ്പിച്ചരട് മിന്റെ മുകൾ ച്ചട്ടയിൽ വള്ളിപോലെ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു. സൈക്കിളിന്റെ സീറ്റ പുള്ളിക്കുപ്പായമിട്ട് ഒരു കുഷ്യൻ കൊണ്ടു മൂടിയിരിക്കുന്നു. സീറ്റിന്റെ പിന്നിൽ കറുത്ത തുകൽകൊണ്ടുണ്ടാക്കിയ ഒരു ടൂൾബാഗും തൂങ്ങിക്കിടക്കുന്നു. അല മരിച്ച അപ്പക്കാളയെപ്പോലെ തലയാട്ടി മണികിലുക്കിയും മെല്ലെ മുക്രയിട്ടും


മണ്ടി വരുന്ന ആ ചവിട്ടുവണ്ടി കാണുമ്പോൾ ഹുസ്സൈൻ പാദുഷായുടെ എഴുന്നള്ളത്തു വരുന്നു എന്ന് അസൂയാലുക്കളായ ചില ആളുകൾ പിറു പിറുക്കാറുണ്ട്.

ഹുസ്സൈൻമാർ മുനിസിപ്പൽ എലിമെന്ററി സ്കൂളിലെ ഒരു അധ്യാ പകനാണ്. മാസത്തിൽ മുപ്പത്തിയഞ്ചുറുപ്പിക മാത്രം ശമ്പളം കിട്ടുന്ന ഇയാൾക്ക് ഇങ്ങനെ ഒരുയർന്ന ഗവർമ്മേണ്ടുദ്യോഗസ്ഥന്റെ പ്രൗഢിയോടെ കൂട്ടും കോട്ടുമായി നടക്കാൻ സാധിക്കുന്നതെങ്ങനെയെന്ന് പലരേയും പോലെ കുറുപ്പും അത്ഭുതപ്പെടാറുണ്ട്.

ഹുസ്സൈൻമാഷർക്ക് കൂട്ടുകാരില്ല. സെറ്റും സൊസൈറ്റിയുമില്ല. മുസ്ലി ങ്ങൾ പീടികമാളികകളിൽ നടത്തിവരാറുള്ള നാടൻ നൈറ്റ് ക്ലബ്ബുകളിലും അയാൾ പോകാറില്ല. മാത്രമല്ല, സ്ഥലത്തെ ഇസ്ലാം സഹോദരങ്ങളുമായി മാഷ്ടർക്കു തീരെ അടുപ്പമില്ലെന്നതും ഒരു പരമാർത്ഥമാണ് (അറബിക്തമല്ല. പഠാൻ രക്തമാണ്. ഹുസ്സൻ മാഷ്ടറുടെ സിരകളിൽ പ്രവഹിക്കുന്നത് എന്നു ചില മുസ്ലിം മാന്യന്മാർ ഇതിനെ സൂചിപ്പിച്ചു പറയാറുണ്ട്). ശനി, ഞായർ ദിവസങ്ങളിൽ ഹുസൈൻ മാഷ് പുറത്തൊന്നും കാണുകയില്ല. തന്റെ അന്തഃപുരത്തിലോ അല്ല വേറെയെവിടെയെങ്കിലുമോ ആയിരിക്കും

കുറുപ്പ് ഹുസൈൻ മാഷറുമായി പരിചയപ്പെട്ടിട്ടു കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. ഹുസ്സൈൻ മാഷ്ടർ ഒന്നുരണ്ടു കാര്യങ്ങൾക്കുവേണ്ടി കുറു പ്പിന്റെ സഹായം ഇങ്ങോട്ടു വന്നു സ്വകാര്യമായി ആവശ്യപ്പെടുകയാണുണ്ടാ യത്. കുറുപ്പിന്റെ സദാചാരബോധം മൂലം മാഷ്ടർ ആവശ്യപ്പെട്ട സഹായം നിഷേധിക്കേണ്ടതായിവന്നു. പക്ഷേ, അതുകൊണ്ട് മാഷർക്ക് കുറുപ്പിനോട് ഒട്ടും അലോഗ്യം തോന്നിയതുമില്ല.

കുറുപ്പിന്ന് ഒരു മോഹമുണ്ടായിരുന്നു. ഹസ്സൻ മാഷറുടെ അന്ത പൂരം ഒരിക്കൽ സന്ദർശിക്കണമെന്ന്. ആ സ്വകാര്യമോഹം ഇതേവരെ സാധി ച്ചിട്ടില്ല. ഒരിക്കൽ കുറുപ്പ് നയത്തിൽ മാഷ്ടറോടു ചോദിച്ചു: “പത്രം പതി വായി വീട്ടിൽ കൊണ്ടുവന്നു തരട്ടെ?" എന്ന് “വേണ്ട” എന്നായിരുന്നു സ്റ്റൈൻമാഷറുടെ മറുപടി. അങ്ങനെയെല്ലാമായിട്ടും കുറുപ്പിന്ന് ഹുസ്സൈൻ മാഷ്ടറുടെ പേരിൽ ആദ്യമേതന്നെ തോന്നിയിരുന്ന ഒരു പ്രത്യേക സഹ മാനത്തിനും ഒട്ടും കുറവു സംഭവിച്ചില്ല. ആ ബഹുമാനത്തിന്റെയടിയിൽ അജ്ഞാതമായൊരു ഭയവും ഉണ്ടായിരുന്നു. ഭയത്തിന്റെ കാരണം മറ്റൊ മല്ല. ഹുസൈൻ മാഷിന്റെ ഒരു മന്ത്രവാദികൂടിയാണ് പരിചയപ്പെടുന്നതിനു മുമ്പുതന്നെ കുറുപ്പിന്ന് ഇക്കാര്യം അറിയാമായിരുന്നു.

പെട്ടെന്ന് കുറുപ്പു നിന്നിരുന്നതിനടുത്തുള്ള കന്മതിലിലെ വാതിൽ തുറന്ന് ആരോ കുറുപ്പിനെ പിടിച്ച് അകത്തേക്ക് ഒരു വലി. ഇരുട്ടിൽ ഓർക്കാ പുറത്തുണ്ടായ ഈ ബലാമിക്കാരം കുറുപ്പിനെ അമ്പരപ്പിച്ചു. ഒരു വാഴച്ചുവട്ടി ലാണു വീണത്. കുറുപ്പു പിടഞ്ഞെഴുന്നേറ്റ് കീശയിൽനിന്നു ടോർച്ചെടുത്തു പ്രകാശിപ്പിച്ചു. മുമ്പിൽ നില്ക്കുന്നു ഒരു പെണ്ണ് ഒരുമ്മ. ആ മുഖം കുറുപ്പ് ക്ഷണത്തിൽ തിരിച്ചറിഞ്ഞു; കുഞ്ഞീവിയുന്നു.

എന്തോ ഒരബദ്ധമോ വിഡ്ഢിത്തമോ ചെയ്തുപോയതുപോലെ അവളും അമ്പരന്നുനിരിക്കുകയാണ്. അവൾ പെട്ടെന്ന് കുറുപ്പിന്റെ കൈയിലെ ടോർച്ചു തട്ടിപ്പറിച്ച് അയാളുടെ മുഖത്തേക്ക് ഒന്നു പ്രകാശിപ്പിച്ചു. “അയ്യോ! ഇതാര് ബാപ്പ് ഞമ്മന്റെ പേപ്പവാരനോ? ഇങ്ങളിപ്പം ഇബടെങ്ങനെത്തി നായരേ 
കുറുപ്പ് ഒന്നു ചിരിച്ചു. ഒന്നും പറയാനില്ല; ഭയം നീങ്ങി. നേരിയ ആശ സവും അതിനെത്തുടർന്ന് അജ്ഞാതമായൊരാനന്ദവും കുറുപ്പിന്റെ കാളിയ തളിരിട്ടുവരുന്നുണ്ടായിരുന്നു.

“ഇബടിങ്ങനെ നിക്കണ്ട. ങ്ങള് ബരീം. കുഞ്ഞീവി മതിലിലെ വാതിൽ അടച്ചു തഴുതിട്ട്, കുറുപ്പിന്റെ കൈപിടിച്ച് അടുക്കളയുടെ നേർക്ക് നടത്തിച്ച നിലകിട്ടാത്ത വെള്ളത്തിൽ മുങ്ങിത്താഴുന്നതുപോലെ തോന്നി കുറുപ്പിന്

കുറുപ്പ് കുഞ്ഞീവിയുമായി പരിചയപ്പെട്ടത് ഒരസാധാരണ സന്ദർഭത്തി ലായിരുന്നു. നാലഞ്ചുമാസം മുമ്പാണ്. കുഞ്ഞീവി മാർക്കറ്റിൽ നിന്ന് ഇറച്ചിയും മീനും വാങ്ങി ഒരു കൊട്ടയിലാക്കി കൈയിൽ പിടിച്ചുകൊണ്ടു മടങ്ങുകയായിരുന്നു. നിരത്തിന്റെ അരികിലൊരിടത്തു നിന്നിരുന്ന മാർക്കറ്റിലെ കൂറ്റൻ പെട്ടെന്നു പിറകിൽ നിന്ന് അവളുടെ തുടയിൽ ഒരു കുത്തു വെച്ചു കൊടുത്തു. കൈയിലെ കൊട്ടസാമാനങ്ങളും തലയിലെ തട്ടവും ചിതറി മറിച്ച്, ഉടുതുണി നീങ്ങി ഒരു വല്ലാത്തമട്ടിൽ ഓവിന്നരികെ വീണുക ക്കുന്ന ആ പെണ്ണിനെ ഓടിവന്നു പിടിച്ചെഴുന്നേല്പിച്ചത് കുറുപ്പായിരുന്നു. ഭാഗ്യവശാൽ നിരത്തിൽ അപ്പോൾ ഒരാളുമുണ്ടായിരുന്നില്ല. കുഞ്ഞീവിയുടെ വീഴ്ചയ്ക്കും ആ വല്ലാത്ത കാഴ്ചയ്ക്കും ഒരേയൊരു ദൃക്സാക്ഷി കുറുപ്പ് മാത്രമായിരുന്നു.

അവൾക്കു കുറച്ചുനേരത്തേക്ക് ആകപ്പാടെ ഒരു തരിപ്പില്ലാതെ പരി ക്കൊന്നും പറ്റിയിരുന്നില്ല. നിലത്തു വീണുകിടക്കുന്ന തട്ടമെടുത്ത് ഒന്നു തട്ടിക്കുടഞ്ഞു തലയിൽ ചാർത്തി, ഇറച്ചിപ്പൊതിയും മീനും മറ്റും പെറുക്കി കോട്ടയിലാക്കി കുറുപ്പിനെ നോക്കി മുത്തുപോലത്തെ പല്ലുകൾ പ്രകാശി പ്പിച്ച് ലജ്ജാപൂർവ്വം ഒന്നു മന്ദഹസിച്ച്, കഴുത്തും വെട്ടിച്ചുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന നാട്യത്തോടെ അവളൊരു നടത്തം വെച്ചുകൊടുത്തു. അതിനുശേഷം പലപ്പോഴും കുറുപ്പ് അവളെ ആ മാർക്കറ്റിന്നടുത്തുവെച്ചു കാണാറുണ്ട്. തമ്മിൽ ചിരിക്കാറുണ്ട്. സംസാരിക്കാറുണ്ട്. ഇരുനിറത്തിൽ ഒത്ത തടിയും ഒതുങ്ങിയ അരയും പുളിക്കുപ്പായത്തിനുള്ളിൽ തള്ളിപ്പോ ങ്ങിയ മാറും. കറുത്ത കുപ്പിച്ചില്ലുകൾ പോലെ വെട്ടിത്തിളങ്ങുന്ന കളുമുള്ള ആ പൊട്ടിത്തെറിച്ച പ്രൗഢയെ അടക്കിപ്പിടിച്ച, അപരാധഗർഭമായ ഒരാഗ്രഹത്തോടെ കുറുപ്പ് പലപ്പോഴും തിരിഞ്ഞുനോക്കിയിട്ടുമുണ്ട്. ആ ജോനകപ്പെൺകൊടിയാണ് കുറുപ്പിനെ കൈപിടിച്ച് എങ്ങോട്ടോ ക്ഷണിച്ചു കൊണ്ടു പോകുന്നത്. കിനാവാണെന്നു തോന്നിപ്പോയി കുറുപ്പിന്ന്.

കുഞ്ഞിവി കടപ്പുറത്തെ ഏതോ വലിയ വീട്ടിലെ വേലക്കാരിയാണ് ന്നല്ലാതെ ഹുസ്സൈൻ മാഷറുടെ മായാമൻസിലിലെ മെയ്ഡ് സർവ്വനാ ണെന്നു കുറുപ്പ് മനസ്സിലാക്കിയിരുന്നില്ല.

അടുക്കളയോടു തൊട്ടുള്ള തന്റെ ചെറിയ കിടപ്പറയിലെ കട്ടിലിൽ കുഞ്ഞീവി കുറുപ്പിനെ കൊണ്ടുചെന്നിരുത്തി. കുറുപ്പ് ഒരു നവവരനെപ്പോലെ

“കുടിച്ചാണോ?” കുഞ്ഞീവി ചോദിച്ചു. എന്തു പറയണമെന്നറിയാതെ കുറുപ്പൊന്നു ചിരിച്ചു. കുഞ്ഞീവി കട്ടിലിന്നടിയിലെ ഒരു പഴയ പീഞ്ഞപ്പെട്ടി യിൽനിന്ന് ഒരു കുപ്പി പുറത്തെടുത്തു. അതിൽ കാൽ കുപ്പിയോളം ചുവന്ന ദ്രാവകം ഉണ്ടായിരുന്നു.

കുപ്പിയിലെ ദ്രാവകം ഒരു ഗ്ലാസ്സിൽ പകർന്ന് അവൾ ഗ്ലാസ്സ് കുറുപ്പിന്റെ

ചുണ്ടിന്നുനേർക്കു നീട്ടി. ഗന്ധംകൊണ്ട് കുറുപ്പിന്നു മനസ്സിലായി ബ്രാണ്ടി മാണെന്ന്. കുറുപ്പ് ഇന്നേവരെ അതിന്റെ സ്വന്താണെന്നറിഞ്ഞിട്ടില്ല. കുഞ്ഞീവി ചിരിച്ചുകൊണ്ടു പറഞ്ഞു: “കുടിക്കിന്നായ കുറുപ്പ് അവളുടെ കൈയിൽനിന്നു ഗ്ലാസ്സ് വാങ്ങി കണ്ണും ചിമ്മി ഒരൊറ്റ വലിക്കു കുടിച്ചുതീർത്തു.

“ഇന്നായ് തരക്കേടില്ലല്ലോ. കുറുപ്പിന്റെ കൈയിലെ ഒഴിഞ്ഞ ഗ്ലാസ്സ് വാങ്ങി അതിൽ കുപ്പിയിൽനിന്നു കുറച്ചു മദ്യം പകർന്ന് കുഞ്ഞീവിയും കുടിച്ചു. ചുണ്ടു തുടച്ചു. കുടിച്ചുകഴിഞ്ഞപ്പോൾ എങ്ങനെയാണെന്നറിഞ്ഞില്ല കുറുപ്പിന്റെ മനസ്സിൽ തെളിഞ്ഞുവന്നത് മയിൽവാഹനന്റെ ചിത്രമാണ്. തന്റെ മുറിയിലെ ചുമരിലെ ആ ചിത്രമല്ല ഗേറ്റ് കീപ്പർ ആപ്പന്റെ മുറിയിലെ ആ ചിത്രം. ചെവിയിൽ മണിയടി കേൾക്കുന്നതുപോലെയും തോന്നി. മുകളിൽ പിഞ്ഞാണങ്ങളുടെ ശബ്ദമാണ്. പെട്ടെന്ന് ട്രികിലിങ് ഗണിങ്ങ് ഉം എന്നൊരു ശബ്ദം കുറുപ്പിനെ ഉണർത്തി. മുകളിൽ രണ്ടുമൂന്നു പിഞ്ഞാണം കൂട്ടത്തോടെ വീണു തകർന്ന സംഗീതം കുറുപ്പിനെ പുളകം കൊള്ളിച്ചു.

“എന്താണ് മോളില് കുറുപ്പ് കുഞ്ഞീവിയോടു ചോദിച്ചു. “കാങ്ങണോ? ബരീം” കുഞ്ഞീവി കുറുപ്പിന്റെ കൈപിടിച്ചു. അടുക്കള യുടെ അറ്റത്ത്, മാളികയിലേക്ക് ഒരു മുളങ്കോണിയുണ്ടായിരുന്നു. ഇരുവരും മെല്ലെ കോണി കയറി. അവിടെ പഴയ സാമാനങ്ങൾ നിറച്ചിട്ടിരുന്ന ഒരു മുറി തിലേക്കാണ് അവർ കേറിച്ചെന്നത്. ആ മുറിയുടെ തെക്കുവശത്തു ചുമ രിന്നു പകരം മരപ്പലകകൾകൊണ്ടുണ്ടാക്കിയ ഒരു മറയാണ്. ആ മറയുടെ വിളളലിലൂടെ നോക്കിയാൽ മാളികയുടെ മദ്ധ്യത്തിലെ വലിയ ഹാളിനകത്തു നടക്കുന്നതെല്ലാം വ്യക്തമായിക്കാണാം.

കുഞ്ഞീവി ഒരു പഴയ പീഞ്ഞപ്പെട്ടി മെല്ലെ നിരക്കിക്കൊണ്ടു വന്ന് ആ മറയുടെ അടുത്തു സ്ഥാപിച്ച് കുറുപ്പിനെ അവിടെ പിടിച്ചിരുത്തി. പിന്നെ മറയുടെ ദ്വാരത്തിലൂടെ ഹാളിലേക്കു നോക്കി. രംഗപരിശോധന കഴിച്ച് കുഞ്ഞീവി കുറുപ്പിനോടു പറഞ്ഞു: “ഇനി ബയ്കോപ്പ് നല്ലോണം കണ്ടോ

കുറുപ്പ്, കുട്ടികൾ നിരത്തിന്നരികിലെ ബയ്കോപ്പ് കാണുന്നതു പോലെ കൈപ്പത്തി കണ്ണിനു മുമ്പിൽ വച്ചുപിടിച്ച്, പലകയുടെ വാരത്തി ലൂടെ നോക്കി. ഒരു മായാലോകംതന്നെ

അവിടെ രണ്ടു ട്രോമാക്സ് വിളക്കുകൾ മുള്ളിയെറിഞ്ഞുകൊണ്ടു നീലപ്രകാശം ചൊരിയുന്നു. മുറിയിൽ തലങ്ങും വിലങ്ങുമായിട്ട് കുഷ്യൻ കസേരകളിലും പുരകളിലും അലസമായി വസ്ത്രധാരണം ചെയ്ത എട്ടൊമ്പത് മാന്യന്മാർ തങ്ങിയിട്ടുണ്ട്. ഓരോരുത്തന്റെയും കൈയിൽ മദ്യം നിറച്ച ഗ്ലാസ്സും അരികിൽ ഓരോ യുവസുന്ദരിയും വിലസുന്നുണ്ട്. കോൺ ഗ്രസ് നേതാവിനെയും പോലീസ് ഇൻസ്പെക്ടറെയും കോളജ് പ്രിൻസിപ്പാ ടിനെയും മില്ലുടമസ്ഥനെയും അറബിപ്പൊന്നു മുതലാളിയെയും എംപ്ലോ മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥനെയും സുധാകരൻ മുതലാളിയെയും കുറുപ്പു തിരിച്ചറിഞ്ഞു. മറ്റു രണ്ടുപേർ അപരിചിതരാണ്. അവിടെ ഒരു പ്രത്യേകത കുറുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ആണുങ്ങളിൽ ഒരൊറ്റ മുസ്ലിം മാത്രമേയുള്ളൂ. ആതിഥേയനായ ഹുസ്സൈൻ മാക്ടർ, അപ്രകാരംതന്നെ ആ മാന്യന്മാരുടെ മടിയിലോ കക്ഷത്തിലോ മാറത്തോ വിലസുന്ന മങ്കമാർ മുഴു വനും നാടൻ മുസ്ലിം പെൺകിടാങ്ങളാണ് ഒരുത്തിയൊഴികെ. നീലപ്പട്ടുസാരി ധരിച്ചു. വെളുത്തു കൊഴുത്തു കിളിരം കൂടിയ ആ വനിതാരത്തെ കുറുപ്പ സൂക്ഷിച്ചു നോക്കി. അവൾ, പഴയ ശരറാന്തലിന്നു താഴെ ഒരു കസേരയിൽ മുമ്പോട്ടു ചാഞ്ഞിരുന്ന ഹുസ്സൈൻ മാറോട് എന്തോ സ്വകാര്യം സംസം രിക്കുകയാണ്. സംഭാഷണത്തിന്നിടയിൽ മുഖമിളക്കുമ്പോൾ അവളുടെ ക തിലെ വൈരക്കമ്മൽ ഒളിമിന്നിക്കൊണ്ടിരുന്നു. സിൽക്ക് ഷർട്ടും സിൽക്ക് പൈജാമയും ധരിച്ചുകൊണ്ടാണ് ഹുസ്സൻമാർ ഇരിക്കുന്നത്. ഹുസ്സ മാഷ്ടറെ നഗ്നശിരസ്കനായി കുറുപ്പ് ആദ്യമായിട്ടാണു കാണുന്നത്. അയാ ളുടെ ചുരുണ്ടു നച്ചേ തലമുടി പിച്ചുരുളുകൾ പോലെയുണ്ടായിരുന്നു.

"ഹുസ്സൈൻ മാഷ്ടറോടു സംസാരിച്ചുകൊണ്ടിരിക്കുന്ന ആ സ്ത്രീ ഏതാണ്?” കുറുപ്പ് കുഞ്ഞീവിയോടു ചോദിച്ചു. കുഞ്ഞീവി നോക്കി. “ഓ, അത് മേനോൻ പെണ്ണുങ്ങളാണ്. മാളി

“മിസ്റ്റർ നായർ, നമ്മുടെ ഈ പ്രൊഹിബിഷ്യൻ ഒരു വല്യ ഫെയിലറാ ണെന്നാണു തോന്നുന്നത്. വാട്ട് ഡു യു സേ കൈയിലെ മദ്യഗ്ലാസ്സ് കാലി യാക്കി മേശപ്പുറത്തു കുത്തിവെച്ചു കൊണ്ട് പോലീസ് ഇൻസ്പെക്ടറുടെ

ചോദ്യമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥനോട്. “ഐ ഹാവ് നത്തിങ് ടു . മറ്റയാളുടെ മറുപടി.

വലിയ പിഞ്ഞാണങ്ങളിൽ നിറച്ചുവെച്ചിരുന്ന വറുത്ത മാംസം, മത്സ്യം, മുട്ട മുതലായ വിഭവങ്ങൾ, കോൺഗ്രസ് നേതാവ് ഒരു കോഴിത്തുടയെടുത്തു കുടിച്ചു കാർന്നു തിന്നുകയാണ്. ഇടയ്ക്കിടെ കക്ഷത്തിൽ ഇറുക്കിപ്പിടിച്ചിരി ക്കുന്ന യക്ഷിയുടെ വായിലേക്ക് ഓരോ മുന്തിരിപ്പഴം എറിഞ്ഞുകൊടുക്കു ന്നുമുണ്ട്. കുറുപ്പ് ഓർത്തു. കഴിഞ്ഞ കോൺഗ്രസ് സമ്മേളനത്തിൽവെച്ച് മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ മറന്നു ജീവിക്കുന്ന നാട്ടുകാരെ ഓർത്തു

നെഞ്ഞത്തു കൈവെച്ചു കരഞ്ഞു പ്രസംഗിച്ച നേതാവാണ് ഒഴിഞ്ഞ ഗ്ലാസ്സ്

വീണ്ടും നിറയിക്കുന്നൽ. അവിടെ ഇടയ്ക്കിടെ നടക്കാറുള്ള വിരുന്നുകളെക്കുറിച്ചും അതിൽ സംബന്ധിക്കാറുള്ള മാന്യന്മാരാക്കുറിച്ചും കുഞ്ഞിവി കുറുപ്പിന്നു പലതും പറഞ്ഞുകൊടുത്തു. കുറുപ്പിന്റെ മടിയിൽ കേറിയിരുന്നുകൊണ്ട്, അപ്പോൾ ഇക്കാണുന്ന ഉമ്മക്കുട്ടികളൊക്കെ ഏതാണ്?” കുറുപ്പ്

ചോദിച്ചു. “ഹുസ്സൈൻ കാക്ക ക്ക് വടന്നോ വശീകരിച്ചുകൊണ്ടുവരണ ജന്തു ക്കളാണ്. കുഞ്ഞീവി പുച്ഛരസത്തോടെ പറഞ്ഞു. അവിടെ സുധാകരൻ മുതലാളി മാത്രമേ, ഒരു മൂലയിൽ ഒറ്റയ്ക്ക് ഇരിക്കു

ന്നുണ്ടായിരുന്നുള്ളു. കുടിയിലോ തീനിലോ ശൃംഗാരത്തിലോ ഒന്നിലും ശ്രദ്ധി

ക്കാതെ വിഷാദത്തോടെ കൈകൊണ്ടു നെറ്റിയും താങ്ങി കുനിഞ്ഞിരിക്കുന്നു ആ കോമളൻ. “ഇന്ദുപ്പ്ക്ക് എന്തു ശൈത്താനാണു കുടത്?” കുഞ്ഞ വി സുധാകരൻ മുതലാളിയെ നോക്കിപ്പറഞ്ഞു.

മണി പത്തടിച്ചു. കുറുപ്പ് പിടഞ്ഞണിറ്റു പോകണം. പുറത്തു പേമാരി ചോരിയുന്നുണ്ടായിരുന്നു.


"ഇന്ന് ബൂടെ കെടന്നൊറങ്ങിക്കോളിനായരേ, സുബൈക്ക് എണീറ്റ് പോകാം. കുഞ്ഞീവി കുറുപ്പിനെ പിടിച്ചുനിർത്താൻ നോക്കി. കുറുപ്പു നിന്നില്ല. കുടയും പത്രക്കെട്ടും എടുത്ത് അയാൾ “പിന്നെ ക്കാണാം, എന്നും പറഞ്ഞ് ഇറങ്ങി നടന്നു. കുഞ്ഞീവി മതിലിലെ വാതിൽ തുറന്നുകൊടുത്തു. പുറത്തു കടന്നപ്പോൾ കുറുപ്പ് പൊട്ടിക്കരഞ്ഞുപോയി.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക