shabd-logo

കമ്പിത്തൂൺ -47

18 November 2023

0 കണ്ടു 0
കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട് ഒന്നും പറഞ്ഞില്ല. അവളെ ഒന്നു നോക്കിയതുപോലു മില്ല. ഡോക്ടർ കൃഷ്ണസ്വാമിയെയും കൂട്ടി വന്നിട്ടേ ഇനി രാധയുടെ മുഖത്തു നോക്കു എന്നു മനസ്സിൽ ശപഥം ചെയ്തുകൊണ്ടാണ് കുറുപ്പ് മുറ്റ ത്തേക്കിറങ്ങിയത്.

ആപ്പീസിൽച്ചെന്നു പത്രക്കെട്ടു വാങ്ങി. ഒന്നുരണ്ടു ന്യൂസുണ്ട്. ഒന്ന് ഒരു ചെന്നായ ബാലൻ ഉത്തരേന്ത്യയിലെ ഒരു കാട്ടിൽനിന്ന് ഒരു മനുഷ്യനായക്കുട്ടിയെ കണ്ടുകിട്ടിയിരിക്കുന്നു. ഒരമേരിക്കൻ സിനിമാതാരത്തെ ആരോ കൊലപ്പെടുത്തിയതാണ് മറ്റൊരു ന്യൂസ്, കുറുപ്പ് പത്രം കൈയിൽ പൊക്കിപ്പിടിച്ച് വിളിതുടങ്ങി: “ഒരു ചെന്നായ ബാലന്റെ അദ്ഭുതകൃത്യം പേപ്പർ ഒരണ, അമേരിക്കൻ സിനിമാനടിക്കു പറ്റിയ അപകടം കാര്യം വിഷമസ്ഥിതി-പേപ്പർ ഒരണ... (ആ വിളിയിൽ വലിയ ആവേശമൊന്നും കണ്ടില്ല.)

ചെന്നായ ബാലനിലും അമേരിക്കൻ സിനിമാനടിയിലും അന്നു രാവി ലത്തെ ആളുകൾക്കു വലിയ താല്പര്യം കണ്ടില്ല. കുറുപ്പ് തെരുവുമൂലയിലെ കമ്പിത്തൂണിനടുത്തെത്തിയപ്പോഴേക്കു മൂന്നു പത്രങ്ങൾ മാത്രമേ വിറ്റുള്ളൂ. കമ്പിത്തൂണിനടുക്കൽ കുറുപ്പ് കുറച്ചു നേരം തങ്ങിനിന്നു. കുറുപ്പിന്റെ പഴയൊരു ആത്മീയസുഹൃത്താണ് തെരുവുമൂലയിലേക്കു

തള്ളിനില്ക്കുന്ന ആ കൂറ്റൻ ടെലഗ്രാഫ് കമ്പിത്തൂൺ. എന്തുകൊണ്ടെന്ന റിഞ്ഞുകൂടാ ആ കമ്പിത്തൂൺ കുറുപ്പിന്റെ മനസ്സിൽ അജ്ഞാതങ്ങളായ ചില ഭയഭക്തിബഹുമാനചിന്തകൾ അങ്കുരിപ്പിച്ചിരുന്നു. യന്ത്രയുഗത്തിലെ ഒരു വിരാട്പുരുഷനെപ്പോലെയാണ് കുറുപ്പ് ആ കമ്പിത്തൂണിനെ കണ്ടിരു ന്നത്. ആ പൊള്ളയായ ഇരുമ്പുതൂണും, അതിന്റെ നെറുകയിലെ പിഞ്ഞാണ ക്കിരീടവും, ആ പിഞ്ഞാണക്കട്ടകളിൽ ബന്ധിച്ച കമ്പിപരമ്പരകളും എല്ലാം കൂടിച്ചേർന്ന ആ രൂപം എന്തോ ശാപമേറ്റ് അങ്ങനെയായിപ്പോയ ഒരു ആകാശ ഗന്ധർവ്വനായിരിക്കുമോ എന്നും ചിലപ്പോൾ സംശയിച്ചിട്ടുണ്ട്. എന്തെല്ലാം സന്ദേശങ്ങളാണ് അനുനിമിഷം ആ കമ്പികളിലൂടെ മിന്നൽ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജനനമരണവാർത്തകൾ, അങ്ങാടിനിലവാരം, നേതാക്കന്മാരുടെ പ്രസംഗങ്ങൾ, പ്രേമസന്ദേശങ്ങൾ, അഭിനന്ദനങ്ങൾ, അനു ശോചനങ്ങൾ, സ്പോർട്ട്സ് ന്യൂസ്, അപകടമരണങ്ങൾ, ഹൈക്കോർട്ടുവിധി കൾ, അങ്ങനെ പലതും ആ കമ്പിത്തൂണിന്റെ തലയോട്ടിലൂടെ അങ്ങോട്ടു മിങ്ങോട്ടും കടന്നു പോകുന്നു. കാറ്റു തട്ടുമ്പോൾ ആ കമ്പിത്തൂൺ ആത്മാ ലാപം പൊഴിക്കാറുണ്ട്. മഴ പെയ്തുകഴിഞ്ഞ ഉടനെ ആ കമ്പിപരമ്പരകളിൽ തൂങ്ങിക്കിടക്കുന്ന ജലകണങ്ങളും കഴുകിത്തെളിഞ്ഞ പിഞ്ഞാണക്കട്ടകളും ചേർന്ന ആ ചിത്രം കാണുമ്പോൾ ജീവിതം കണ്ണീരും പുഞ്ചിരിയും കലർന്ന താണെന്ന മഹത്തായ സന്ദേശം അതിൽ അടങ്ങിയിട്ടുണ്ടെന്ന് കുറുപ്പിന്നു തോന്നും. പല വിഷമഘട്ടങ്ങളിലും കുറുപ്പ് ആ കമ്പിത്തൂണിനെ നോക്കി ഒരാത്മീയഗുരുവിനോടെന്നപോലെ ഉപദേശം അഭ്യർത്ഥിച്ചിട്ടുണ്ട്. അപ്പോൾ എവിടെനിന്നോ ചില പ്രചോദനങ്ങൾ കിട്ടുന്നതായും അനുഭവപ്പെടാറുണ്ട്. ആ വിരാട്പുരുഷന്റെ ഭാവം ഓരോരിക്കലും ഭിന്നമായിരിക്കും. ചിലപ്പോൾ ശാന്തം, ചിലപ്പോൾ രൗദ്രം. ചിലപ്പോൾ പ്രസന്നം. അപ്രകാരംതന്നെ അതിന്റെ രൂപവും. അടുത്തുള്ള സ്റ്റേഷനറിക്കടയിൽ നിന്നു വെറ്റില മുറുക്കിപ്പോ കുന്നവർ തങ്ങളുടെ മുറുക്കിന്റെ സന്ദേശം ചുണ്ണാമ്പുകൊണ്ട് ആ കമ്പിക്കാ ലിൽ കുറിച്ചിടാറുണ്ട്. അതിന്റെ മുരട്ട് ചിലർ മുറുക്കിത്തുപ്പിയതു കാണു മ്പോൾ അവിടെ കുറുച്ചുമുമ്പ് ഒരു കൊലപാതകം നടന്നതുപോലെ തോന്നും. ആ കമ്പിത്തൂണിന്റെ തൊട്ടു പിറകിൽ എപ്പോഴും പൂട്ടിയിട്ട ഒരു അരമുറി കടയുണ്ട്. ആ ഒഴിഞ്ഞ പീടികക്കോലായിലിരുന്നു കുറുപ്പു പലപ്പോഴും ആ കമ്പിത്തൂണിനെ നോക്കി പുതിയ തത്ത്വചിന്തകൾ അയവിറക്കാറുണ്ട്. കുറുപ്പ് ഒരു കവിയായിരുന്നുവെങ്കിൽ ആ കമ്പിത്തൂണിനെക്കുറിച്ച് ഒരു മഹാ
കാവ്യംതന്നെ രചിക്കുമായിരുന്നു ആ കമ്പിത്തൂണും അതിനെസ്സംബന്ധിച്ച തത്ത്വചിന്തകളും, ആ ചിന്തകളിലൂടെ താൻ അനുഭവിക്കാറുള്ള ആനന്ദവും തന്റെ ഒരു ദൗർബ്ബല്യമാണെന്ന് കുറുപ്പിന്നറിയാം ചുമരിൽ ആണി തറച്ചി ക്കാൻ താൻ കാണിക്കാറുള്ള ആവേശംപോലത്തെ ഒരു ദൗർബ്ബല്യം.

കുറുപ്പ് ആ കമ്പിത്തൂണിലേക്കു മിഴിപൂട്ടാതെ നോക്കിക്കൊണ്ടു നിന്നു. “പിങ്, പിങ്' എന്നു കരയുന്ന ഒരു തവളക്കുഞ്ഞിനെ കൊക്കിലിറുക്കി ക്കൊണ്ട് ഒരു കാക്ക ആ തൂണിന്റെ നെറുകയിൽ പറന്നുവന്നിരുന്നു.

“നാറാണന്റെ വർത്താനംണ്ടോ ?” പിറകിൽ നിന്നൊരു ചോദ്യം കുറുപ്പിനെ ചിന്തയിൽ നിന്നുണർത്തി. കുറുപ്പു തിരിഞ്ഞുനോക്കി. ഇറച്ചി ക്കണ്ടം മൊയ്തീന്റെ ചോദ്യമാണ്.

“ഏതു നാരായണൻ എന്തു വർത്തമാനം?" കുറുപ്പ് കണ്ണടപ്പഴുതിലൂടെ മൊയ്തീനെ ഒന്നു നോക്കി.

“വിക്കനാറാണൻ ഇന്നലെ മെയിലാണ്ടിന്ന് വീണു മരിച്ച വർത്താനം പാല് വന്ന് പറഞ്ഞല്ലോ.

"ആങ്, പേപ്പറണ്ട് നോക്കാലോ-നിയൊരു പേപ്പറ് വാങ്ങാ ഇരട്ടത്തലയൻ രാമൻ പിറകിൽ നിന്നു കോങ്കണ്ണൻ ഔസേപ്പിനോടു പറഞ്ഞു (വീണ്ടും തെരുവിൽ വന്നുചേർന്ന പഴയൊരു പുള്ളിയാണ് ഇരട്ടത്തലയൻ

“നോക്കട്ടെ ഒരു പേപ്പറ്, ഔസേപ്പ് ഒരണ നീട്ടിക്കാണിച്ചു. അണ വാങ്ങി

കുറുപ്പു പേപ്പർ കൊടുത്തു. ഔസേപ്പ് കോങ്കണ്ണുകൊണ്ടു പേപ്പറിലെ കോളങ്ങൾ പരതിത്തുടങ്ങി.

"ആങ്, പേപ്പറിലുണ്ട്. ഔസേപ്പു തലയാട്ടി പതുക്കെ വായിച്ചു. "ഒറക്കെ വായിക്കെടാ കോസ്, മൊയ്തീൻ ഗർജ്ജിച്ചു.

ഔസേപ്പ്, കമ്പിത്തൂണിന്നു പിറകിലെ ഒഴിഞ്ഞ പീടികക്കോലായിലേക്കു കയറിനിന്ന് ഉറക്കെ വായിച്ചു.

“ഇന്നലെ വടക്കോട്ടു പോകുന്ന മെയിൽ വണ്ടിയിൽ നിന്നു വീണു പരി ക്കേറ്റ് നാരായണൻ (14 വയസ്സ്) എന്നൊരു കുട്ടി മരണപ്പെട്ടിരിക്കുന്നു. വണ്ടി യിൽ നാരങ്ങ വിറ്റു നീങ്ങുമ്പോഴാണു താഴെ വീണത്. അപകടം സംഭവിച്ച തറിഞ്ഞപ്പോൾ മെയിൽ വണ്ടി നിർത്തുകയുണ്ടായി. കൈകാലുകൾ മുറിഞ്ഞു പോയിരുന്ന കുട്ടിയെ വണ്ടിയിൽ എടുത്തു കയറ്റിയെങ്കിലും കുട്ടി വണ്ടിയിൽ വെച്ചുതന്നെ മരിച്ചു.

കണ്ണുനീരോടുകൂടിയാണ് ഔസേപ്പ് ആ വാർത്ത വായിച്ചുതീർത്തത്. കുറച്ചുനാളത്തെ പരിചയമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വിക്കൻ നാരായ ണൻ ഔസേപ്പിന്റെ ഒരാത്മസുഹൃത്തായിരുന്നു. നാരായണന്റെ കടങ്കഥകളും പതിനഞ്ചുന്നായും പുലിയും കളിക്കുന്നതിലുള്ള സാമർത്ഥ്യവും കോങ്കണ്ണൻ ഔസേപ്പിനെ പ്രത്യേകം ആകർഷിച്ചിരുന്നു. നാലഞ്ചുദിവസം മുമ്പാണ് ചുണ്ടെലിവാസു നാരായണനെ വണ്ടിയിൽ നാരങ്ങാക്കച്ചവടത്തിന്നു ക്ഷണിച്ചു

കൊണ്ടുപോയത്. “ഓൻ നിസീവുള്ളാനാ, ആ നാരായണൻ.” ഇരട്ടത്തലയൻ രാമൻ അഭിപ്രായപ്പെട്ടു. “ഓ വേണ്ടി മെയിലാണ്ടി നിർത്തി. ഓന്റെ പേര് പേപ്പറിലും വന്നു 

കുറുപ്പ് അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നാരായണന്

അപമൃത്യു സംഭവിച്ചതിൽ കുറുപ്പു സഹതപിച്ചു. വെളുത്തുമെലിഞ്ഞു

സുന്ദരനായ ആ ബാലൻ തെരുവുതെണ്ടി ജീവിതം മതിയാക്കി ഒരു തൊഴി

ലിന്നു പോയി. വിധി അവന്റെ ജീവിതത്തിനുതന്നെ അറുതിവരുത്തി... ഒരു

നെടുവീർപ്പിട്ടുകൊണ്ട് കുറുപ്പു തിരിഞ്ഞു നടന്നു. പെട്ടെന്ന് അമ്പരന്നുനിന്നു

പോയി. രാധ, മുമ്പിൽ നടന്നു പോകുന്നു. അതേ, രാധതന്നെ, പിറകിൽ

നിന്നുള്ള കാഴ്ചയാണ്. ദേവത സമ്മാനിച്ച ആ പാവാടയും ബ്ലൗസ്സും ധരിച്ച്

നീലറിബ്ബൺകൊണ്ടു മുടി പിന്നിൽ മെടഞ്ഞുകെട്ടി ഒതുക്കത്തോടുകൂടി

അവൾ നീങ്ങുന്നു. അടുത്ത നിമിഷംതന്നെ കുറുപ്പു ജാള്യതയോടെ ഒന്നു

തനിയെ മന്ദഹസിച്ചു. കൃഷ്ണൻ മജിസ്ട്രേട്ടിന്റെ മകൾ ഉഷയാണ്. രാധ

യുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിതന്നെ. കുറുപ്പിന്റെ വിചാരം വീട്ടിലെത്തി.

രാധ പുതിയ പുസ്തകങ്ങളുമായി ക്ലാസ്സിൽപ്പോകാൻ കൊതിപൂണ്ടു കിടക്കു

കയാണ്. പുതിയ പുസ്തകങ്ങൾ വാങ്ങാത്തതെന്താണെന്ന് അവൾ ഇപ്പോൾ

അച്ഛനോടു ചോദിക്കാറില്ല. അച്ഛന്റെ കൈയിൽ പൈസയില്ലെന്ന് അവൾക്ക

റിയാം. അതുകൊണ്ടുതന്നെ ഡോക്ടർ കൃഷ്ണസ്വാമിയുടെ ചികിത്സകൊണ്ട്

അവൾക്കു വേഗം ദീനം സുഖപ്പെടും. ഒരുപക്ഷേ, അവൾക്കു പുതിയ

പുസ്തകം വാങ്ങാനും ഇതിൽനിന്നു കുറച്ചെങ്കിലും ബാക്കി കാണും...

കുറുപ്പു വേഗം നടന്നു. മുരുകൻ ഇരിക്കുന്നതിന്നിപ്പുറത്തെ മൂലയിലെത്തിയപ്പോൾ, താൻ വരുന്നുണ്ടെന്നു മുന്നറിയിപ്പു നല്കാൻ കുറുപ്പു പതിവിലും ഉച്ചത്തിൽ വിളി തുടങ്ങി: "ചെന്നായ ബാലന്റെ അത്ഭുതകൃത്യം പേപ്പർ ഒരണ, കുറുപ്പിന്റെ വാർത്താവിളി കേട്ട് മുരുകൻ വേഗം ഗോപാലനെ കെട്ടു

വാങ്ങാൻ പറഞ്ഞയച്ചു. കുറുപ്പ് മുരുകന്റെ മുമ്പിൽ വന്നിരുന്ന് ഒന്നൊച്ചയനക്കി. മുരുകൻ മേൽ പോട്ടു നോക്കി ഒന്നിളിച്ച് കീശയിൽനിന്ന് ഒരു കടലാസ്സുപൊതിയെടുത്തു കുറുപ്പിന്റെ കൈ തപ്പിപ്പിടിച്ച് മെല്ലെ കൈയിൽ വെച്ചുകൊടുത്തു. “രണ്ടു കാപ്പവനും ഉണ്ട്. വേഗം മടങ്ങിവരൂലെ?" മുരുകൻ കിതച്ചുകൊണ്ടിരുന്നു.

കുറുപ്പ് പൊതിയഴിച്ചൊന്നു നോക്കി. ചുവന്ന നേർമ്മക്കടലാസ്സിൽ പൊതിഞ്ഞ് രണ്ടു നാണ്യങ്ങളും അതിലുണ്ടായിരുന്നു. കുറുപ്പ് പൊതി അങ്ങനെതന്നെ കീശയിൽ നിക്ഷേപിച്ചു മെല്ലെ എഴുന്നേറ്റു.

“വേഗം മടങ്ങിവരൂലെ?” മുരുകൻ വെപ്രാളത്തോടെ വീണ്ടും ചോദിച്ചു. “ഊം. കുറുപ്പ് ഒന്നു മൂളി. കുറുപ്പ് അവിടെ നിന്നെണീറ്റു നടന്നപ്പോൾ കരളിൽ ഒരിയാട്ടി കെട്ടി

തൂക്കിയപോലെ ഒരു കനം അനുഭവപ്പെട്ടു. പാവപ്പെട്ട ഒരു കുരുടനെയാണു വഞ്ചിക്കുന്നത്. എന്നാൽ അതൊരു വഞ്ചനയാണോ? അവൻ വെറുതെ വെച്ചി രിക്കുന്ന ധനമല്ലേ? ഒരു കുട്ടിയുടെ രോഗം മാറ്റാൻ ഒരുപക്ഷേ, ഒരു ജീവനെ ത്തന്നെ രക്ഷിക്കാൻ വേണ്ടിയാണ് താനിപ്പണി ചെയ്തത്. ദൈവമതു പൊറുക്കും. തനിക്കു ജീവനുണ്ടെങ്കിൽ ഈ പണം തിരിച്ചുകൊടുക്കുകയും ചെയ്യും. പവൻ വിറ്റു പണം കിട്ടിയാൽ ഉടനെ ഡോക്ടർ കൃഷ്ണസ്വാമിയുടെ അടുക്കലേക്കോ അതല്ല വീട്ടിലേക്കോ പോകേണ്ടത്? വീട്ടിലേക്കുതന്നെ പോകാം. ഒരുപക്ഷേ, ബാപ്പുവൈദ്യരുടെ ഗുളികയ്ക്കു ഫലം കണ്ടുതുടങ്ങി

യിട്ടുണ്ടാവാം. അങ്ങനെയാണെങ്കിൽ ഡോക്ടർ കൃഷ്ണസ്വാമിയെ വിളി

കുറുപ്പ് ജില്ലർ കുട്ടപ്പൻ നായരുടെ ഷാപ്പിനു മുമ്പിലെത്തി, വേണ്ട ഇവിടെ കയറണ്ട. അപ്പൂസാപ്പാണ് നല്ലത്. അപ്പൂസാപ്പിനെ നേരിട്ടു പരിച യവുമുണ്ട്. വിലയിൽ തോൽപിക്കില്ല. അപ്പൂസാപ്പിന്റെ ആഭരണഷാപ്പിന്റെ

നേർക്കു നടന്നു. അപ്പൂസാപ്പ് ഒരു വലിയ പൂത്താലിമാല തുലാസിലിട്ടു തൂക്കുകയാ യിരുന്നു.

“എന്താ കുറുപ്പ്, പുതിയ ഗന്ധർവ്വൻ മാസിക വന്നോ? അപ്പൂസാപ്പ് തുലാസ്സിന്റെ നെറുകയിലെ കൊക്ക് ചൂണ്ടുവിരൽ കൊണ്ടു രണ്ടു തട്ടി കണ്ണട യുടെ മീതെ കൂടി കുറുപ്പിനെ നോക്കി ചോദിച്ചു.

“മാസിക ഇന്നു വൈകുന്നേരം വരും. വന്നാലുടനെ കൊണ്ടുവന്നു തരാം. കുറുപ്പ് മുഖത്ത് ഒരു ചിരിവരുത്തി മെല്ലെ പറഞ്ഞു.

പൂത്താലിമാലക്കാരെ പറഞ്ഞയയ്ക്കുന്നതുവരെ കുറുപ്പ് അവിടെ തഞ്ചി നിന്നു. പിന്നെ കുറുപ്പു മുന്നോട്ടു നീങ്ങി ധൈര്യമവലംബിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ വന്നത് വേറൊരു കാര്യത്തിനാണ്. രണ്ടു കാൽപ്പവൻ കൈയി ലുണ്ട്. അതെടുത്തു വിലതരണം.

“പണ്ടം മാറ്റിവാങ്ങാനാണോ?” "അല്ല വില കിട്ടിയാൽ മതി.

“സ്വർണ്ണം അങ്ങനെയൊന്നും ഇപ്പം വാങ്ങാറില്ല. എന്നാലും എടുക്ക

നോക്കട്ടെ. കുറുപ്പ് പോക്കറ്റിൽനിന്നു കടലാസ്സു പൊതിയെടുത്തു നിവർത്തി, അതിലെ ഒരു നാണ്യത്തിന്റെ ചുകന്ന കടലാസ്പൊതിച്ചൽ നുള്ളി നീക്കി... കുറുപ്പിന്റെ കണ്ണുകളിൽ ഇരുട്ടു കേറി. കരളിൽ ഈയാട്ടികൊണ്ട്

ആരോ ഇടിക്കുന്നതുപോലെ തോന്നി. ചുകന്ന കടലാസുകൊണ്ടു മൂടിയിരുന്ന

വസ്തു സ്വർണ്ണമല്ല. ഈയക്കട്ട മറ്റേതും പൊളിച്ചു നോക്കി. തഥൈവ. കുറുപ്പ് ചുണ്ടുകടിച്ചു തണുത്തു കരുവാളിച്ച മുഖവുമായി തരിച്ചു നിന്നു. “ഊം? എന്തു പറ്റി?" കുറുപ്പിന്റെ മുഖത്തെ ഭാവപ്പകർച്ച കണ്ടു സാച്ചു ചോദിച്ചു.

“ഹെയ് ഒന്നുമില്ല. പൊതി മാറിപ്പോയി ഞാൻ ഞാൻ ഞാനിതാ ഇപ്പ വരാം." കുറുപ്പ് ആ പൊതി അങ്ങനെതന്നെ കീശയിൽ നിക്ഷേപിച്ചു റോഡിലേക്കിറങ്ങി.

കുറുപ്പ് ഓടുകയാണ്. തെരുവിലെ കാറുകളെയും കുതിരവണ്ടികളെയും സൈക്കിളുകളെയും ഒന്നും കണക്കാക്കുന്നില്ല. കാണുന്നില്ല. കണ്ണിൽ ഇരുട്ടാണ്. നീലനിറത്തിലുള്ള ഒരു വലിയ കാർ കുറുപ്പിനെ രക്ഷിക്കാൻ "ഘ്റിക്ക് എന്ന ശബ്ദത്തോടെ ബ്രേക്കിട്ടു. കുറുപ്പ് തിരിഞ്ഞുനോ ക്കാതെ ഓടി. നായാട്ടുനായയെപ്പോലെ കിതച്ചുകൊണ്ട് കുറുപ്പ് മുരുകന്റെ മുമ്പിൽ ചെന്നിരുന്നു.

“എടോ, ഇതാര് വാങ്ങിത്തന്നതാണ്?"

“നീ തന്ന പവൻ


അതു പേപ്പർമാഷ്ട്തന്നെ വാങ്ങിക്കൊണ്ടൊന്നതല്ലേ?"

"കളവു പറയണ്ട.

“കളവോ? എന്താണിങ്ങനെ പറന്നത്

“പറയുന്നതു വേറൊന്നുമല്ല. ഇതു പൊന്നല്ല, ഈയക്കട്ടയാണ് ഈയ ട്ട-നോക്ക്.

കുറുപ്പു സാധനം മുരുകന്റെ കൈയിലേക്കിട്ടുകൊടുത്തു. മുരുകൻ സാധനം ഒന്നു കടിച്ചു നോക്കി.

“ഹെന്റെ ദൈവമേ!' മുരുകൻ ആ ഈയക്കട്ടയോടുകൂടിത്തന്നെ നെഞ്ഞത്ത് ഒരടി അടിച്ചു: “ഹെന്റെ മാ, നിങ്ങളെന്നെ ചതിച്ചില്ലേ!"

"ആര്, ഞാനോ?

“നിങ്ങളും ഞാനും അല്ലാതെ ഈ പൗണ് വേറെ ഒരാളും കണ്ടിട്ടില്ല തൊട്ടിട്ടില്ല." “നീ ഇത് എവിടെയാണു സൂക്ഷിച്ചിരുന്നത്?” (“കോവാലാ, നീ പോയി

ചായ കുടിച്ചുവാ.") “ഒരു ഓട്ടുമൊന്തലാക്കി കുഴിച്ചിട്ടിരിക്കാരുന്നു. ഒരു മൻജ്യനല്ല ചിന്നും ത്താനും കൂടി ഇതു തൊട്ടിട്ടില്ലെന്ന് എനിക്കുറപ്പാണ്. കുറുപ്പ് മിണ്ടാതിരുന്നു.

“നിങ്ങളെന്നെ കല്പിച്ചുകൂട്ടി ചതിച്ചതല്ലേ? പൗണിന്ന് തൊണ്ണൂറു റു ണ്ടെന്നും പറഞ്ഞു നിങ്ങള് എന്റെ കൈയിന്ന് ഇത് ഇളതല്ലേ? പൗണിന്റെ നിലവാരം ഞാൻ അന്യേശിച്ച് നേരത്തേ നിങ്ങള് ഇതും വാങ്ങി പോയപ്പം തന്നെ അറുപതുറുപ്പണ്ട് ഇന്നലേം ഇന്നും കുറുപ്പിന്നു ചെകിട്ടിൽ ഈയമുരുക്കിയൊഴിക്കുന്നതുപോലെയും തല

ച്ചോറിലെ ഞരമ്പുകൾ കരിഞ്ഞു മണക്കുന്നതുപോലെയും തോന്നി. ആ

പൊള്ളൽ കാലടിവരെ വ്യാപിച്ചു. എണീറ്റോടണമെന്നു തോന്നി. കുറുപ്പ്

നിലത്തുനിന്നു കാലുകൾ എങ്ങനെയോ അടർത്തിയെടുത്തു പിടഞ്ഞെണീറ്റ്

ഒരു കുതികുതിച്ചു. കുറുപ്പ് തടിതപ്പിയെന്ന് മുരുകൻ മണത്തറിഞ്ഞു. “പഹയാ, ഒരു പൊട്ടക്കണ്ണനെ പറഞ്ഞു പറ്റിച്ച നെന്റെ നാവ് പു

പോട്ടെ. തൊണ്ടേല് വെള്ളം എറക്കാൻ കയ്യാതെ നിന്ന് പെടഞ്ഞു ചാകും. മുരുകന്റെ ശാപവാക്യം വിഷബാണംപോലെ കുറുപ്പിന്റെ കർണ്ണപുടത്തിൽ വന്നു തറച്ചു. മുറിയേറ്റ് മൃഗത്തെപ്പോലെ കുറുപ്പ് തിരിഞ്ഞുനോക്കാതെ ഓടി. പകൽസമയമാണെന്നോ ആളുകൾ സഞ്ചരിക്കുന്ന തെരുവാണെന്നോ ഒന്നും ധാരണയില്ലാതെ, എങ്ങോട്ടെന്നില്ലാതെ ഓടി. കുറുപ്പിനെ കണ്ടു പരിചയമില്ലാ ത്തവർ വിചാരിച്ചു ഓടിപ്പോകുന്നത് ഒരു ഭ്രാന്തനാണെന്ന്. പരിചയമുള്ളവർ വിചാരിച്ചു കുറുപ്പ് എന്തോ ചൂടുള്ള വാർത്തയുംകൊണ്ട് ഓടുകയാണെന്ന്. പക്ഷേ, കുറുപ്പ് ഒന്നും വിളിച്ചുപറയുന്നതു കേൾക്കുന്നില്ലല്ലോ. അവർ സംശ യിച്ചുനിന്നു നോക്കി. കുറുപ്പു വാസ്തവത്തിൽ ഉള്ളിൽ ഉറക്കെ വിളിച്ചുപറയു ന്നുണ്ടായിരുന്നു. “കള്ളൻ കള്ളൻ അവനെ പിടിച്ചുപോയി!" തന്നെപ്പറ്റി

ത്തന്നെയായിരുന്നു ആ പ്രഖ്യാപനം. കുറുപ്പിന്റെ മുമ്പിൽ വിശാലമായ സമുദ്രമാണ്. എന്ത് അന്തഃപ്രചോ ദനംകൊണ്ടാണ് കുറുപ്പ് കടപ്പുറത്തെത്തിച്ചേർന്നതെന്നറിഞ്ഞുകൂടാ. അറ്റമി ല്ലാതെ കിടക്കുന്ന അലയാഴി മുമ്പിൽ കണ്ടപ്പോൾ കുറുപ്പിന്ന് ആശ്വാസമായി
അവിടെ മണലിൽ ചെരിച്ചിട്ടിരുന്ന ഒരു തോണിയുടെ മറവിൽ, തണലിൽ കുറുപ്പ് കാലും നീട്ടി ഇരുന്നു. കടലിലേക്കു തുറിച്ചുനോക്കി. നീർത്തുള്ളികൾ കലർന്ന തണുത്ത കടൽക്കാറ്റ് കുറുപ്പിനെ തലോടി. കുറച്ചു മുമ്പു നടന്ന തെല്ലാം ഏതോ ജന്മാന്തരസംഭവങ്ങൾപോലെയാണു തോന്നിയത്. താൻ ഇപ്പോഴും അനന്തതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കയാണ്. എങ്ങനെയോ

ഇവിടെ തങ്ങിപ്പോയതാണ്. “ഒരു കൊള്ളി തരോ?"

കുറുപ്പ് മുഖം തിരിച്ചുനോക്കി. കീറിപ്പറിഞ്ഞ കുപ്പായമിട്ട ഒരു യുവാവി ചുണ്ടിൽ ഒരു മുറിബീഡിയും പ്രദർശിപ്പിച്ച് തീ ഇറക്കുന്നു. ആ മുഖത്ത്

ഒരു പ്രസന്നഭാവമാണുള്ളത്. കുറുപ്പ് നിഷേധഭാവത്തിൽ തലയാട്ടി. ആ കടപ്പുറം തെണ്ടി മുഖത്തെ പ്രസന്നഭാവം കളയാതെ, കടലക്കക്കാരത്തി അമ്മാ കൊഞ്ചം കടലക്ക കൊടുക്കുമോ ചുമ്മാ എന്നൊരു പഴമ്പാട്ടും പാടിക്കൊണ്ടു മുന്നോട്ടു നീങ്ങി.

കുറുപ്പു വീണ്ടും കടൽപ്പരപ്പിലേക്കു കണ്ണയച്ചു. ആ ആഴിയുടെ അഗാ ധതയിൽ ജീവിതഭാണ്ഡം വലിച്ചെറിഞ്ഞുകളയണമെന്ന വിചാരം കുറച്ചു നേരമായി മനസ്സിൽ കുമിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ചെറിയ ഞണ്ട് വൈദ്യുതതരംഗങ്ങളുടെ ദ്രുതസ്പന്ദനങ്ങൾ പകർത്തിക്കാണിക്കുന്ന പദ വിന്യാസങ്ങളോടെ പൂഴിയിലൂടെ പാഞ്ഞുപോയി. ഒരു മൺകൊട്ടാരത്തിന്റെ പിൻപുറത്തെ പുതിയൊരു മാളത്തിൽ മറഞ്ഞു. തലേന്നാൾ സായാഹന ത്തിൽ കടപ്പുറത്തു കളിക്കാൻ വന്ന ഏതോ കുട്ടികൾ നിർമ്മിച്ചുവെച്ച ഒരു മൺകൊട്ടാരമായിരുന്നു അത്. തന്റെ അരികിൽ അങ്ങനെയൊരു ബാലകലാ ശില്പം കുടികൊള്ളുന്നുണ്ടെന്ന് കുറുപ്പ് അപ്പോഴാണു മനസ്സിലാക്കിയത്. കുറുപ്പ് കുനിഞ്ഞു കിടന്ന് അതിനെ കൗതുകത്തോടെ പരിശോധിച്ചു.

ആ കൊട്ടാരഭിത്തികളിലെ കൊച്ചുകൈപ്പാടുകളെ കടൽക്കാറ്റു മാച്ചു കളഞ്ഞിരിക്കുന്നു. ബീഡി പിടിപ്പിക്കാൻ തീ ചോദിച്ചുവന്ന ആ തെണ്ടി, കൊട്ടാരത്തിന്റെ ഒരു ഗോപുരം ചവുട്ടിയിടിച്ചുകൊണ്ടാണു കടന്നുപോയത്. അവന്റെ കാൽപ്പാട് ശവപ്പെട്ടിയുടെ ആകൃതിയിൽ അവിടെ പതിഞ്ഞുകിട പ്പുണ്ട്. ആ കാൽപ്പാടിൽത്തന്നെ ഒരു ചെറിയ കറുത്ത വൃത്തവും തെളിഞ്ഞു കിടന്നിരുന്നു. കുറുപ്പു വിരൽ കൊണ്ട് തോണ്ടിയെടുത്തു. ഒരു പ്ലാസ്റ്റിക് വള ഒരു കൊച്ചുപെൺകുട്ടിയുടെ കൈയിൽനിന്നു പൊട്ടി ഊർന്നു വീണുപോയ തായിരിക്കണം. അതു കൈയിലെടുത്തപ്പോൾ അതിന്റെ കറുത്ത വൃത്ത ത്തിലൂടെ രാധയുടെ കൈ കാണുന്നതുപോലെ കുറുപ്പിന്നു തോന്നി. വിഷാ ദവും ഭയവും നിരാശതയും നീറിപ്പിടിക്കുന്ന ചിന്തകൾ... ജീവിച്ചിരിക്കാനോ മരിക്കാനോ മനസ്സുവരാത്ത ഒരു മൗനം... തണുത്ത നീർത്തുള്ളികൾ വഹിച്ചു വരുന്ന കാറ്റ് കുറുപ്പിനെ തലോടിക്കൊണ്ടിരുന്നു. അങ്ങനെ കണ്ണടച്ച് ഉറങ്ങി

പ്പോയി. കുറുപ്പ് ഉണർന്നു കണ്ണുമിഴിച്ചപ്പോൾ സ്ഥലത്തെപ്പറ്റിയോ നേരത്തെ പറ്റിയോ ഒരു പിടിയും കിട്ടിയില്ല. അരികിലെ തോണിയും ആ മൺകൊട്ടാ രവും കണ്ടപ്പോൾ പരിതഃസ്ഥിതിയെക്കുറിച്ചുള്ള ധാരണ ക്രമേണ തെളി ഞ്ഞുവന്നു. എണീറ്റിരുന്ന് പത്രങ്ങൾ വെച്ച കടലാസ്സു ചട്ട കൈയിലെടുത്തു. കുട നോക്കി. കാണുന്നില്ല. നിരാശയുടെ ഒരു ചിരി, വെയിലത്തും മഴയത്തും ഏകാശ്രയമായി കൊണ്ടുനടന്നിരുന്ന ആ കുടയും പോയി. കീശയിൽ തപ്പി നോക്കി. അന്നു പേപ്പർ വിറ്റുകിട്ടിയ പതിനൊന്നണ കീശയിൽത്തന്നെയുണ്ട്. കാലിലും കഴുത്തിലും കുപ്പായത്തിലും പറ്റിക്കിടന്നിരുന്ന തണുത്ത പൂഴിമണ്ണു തട്ടിക്കുടഞ്ഞ് കുറുപ്പ് എണീറ്റു നടന്നു. വീണ്ടും ജീവിതനുകം ചുമലിലേറ്റി പഴയ ചാലുകളിലൂടെ നീങ്ങിത്തുടങ്ങി.

'ഹോട്ടൽ ഡി കോരു'വിൽ കയറി ഒരു ചായ കഴിച്ചു. ഏജന്റിന്റെ ആപ്പി സിൽ ചെന്നു. ഗന്ധർവ്വൻ വന്നിട്ടുണ്ട്. മാസികക്കെട്ടും വാങ്ങി റോഡിലിറങ്ങി. ഒച്ച പൊങ്ങുന്നില്ല. മുരുകന്റെ ശാപമാണോ? ഒന്നും വിളിച്ചുപറയുവാൻ മനസ്സു വരുന്നില്ല. താൻ കള്ളനാണ്. രാധ രോഗം പിടിച്ചു നിസ്സഹായാവസ്ഥയിൽ കിടക്കുകയാണ്. കൂടെ കട്ടുപോയി. ഇതൊക്കെയാണ് മനസ്സിൽ കൂത്താടുന്ന ചിന്തകൾ. മിണ്ടാതെ നടന്നു. പതിവുകാരിൽ ചിലർക്കു ഗന്ധർവ്വൻ മാസിക കൊടുത്തു. പൈസ വാങ്ങി വേഗം വീട്ടിലെത്തണമെന്നായിരുന്നു വിചാരം.

കുറുപ്പ് തെരുവുമുലയിലെത്തിയപ്പോൾ കേഴുമാഷിൻ എതിരെ നിന്നു വരുന്നതുകണ്ട് അയാൾക്കു വായിക്കാൻ ഒരു ഗന്ധർവ്വൻ മാസിക കൈയിലെ ടുത്തു പിടിച്ചതും അടുത്തുനിന്ന് ഒരു ഭയങ്കരശബ്ദം കുറുപ്പിനെ ഒന്നു കുലു ക്കിയതും ഒപ്പം കഴിഞ്ഞു. ഒരു കാർ ആ കമ്പിത്തൂണിന്മേൽ ഇടിച്ചു തകർന്ന ഒച്ചയാണ്. ജാലകങ്ങളിൽ ചെമ്പട്ടു തിരശ്ശീല തൂക്കിയിട്ട നീല നിറത്തിലുള്ള ആ വലിയ കാർ കണ്ടപ്പോൾ കുറുപ്പ് കണ്ണടച്ചുകളഞ്ഞു. സുധാകരൻ മുതലാ ളിയുടെ കാറാണത്. പടിഞ്ഞാറുനിന്നുള്ള റോഡിലൂടെ ഉഗ്രവേഗത്തിൽ ആ കാർ വന്നതു കുറുപ്പു മിന്നൽപോലെ ഒന്നു കണ്ടിരുന്നു. തുടർന്നാണ് ആ ഇടിനാദമുണ്ടായത്.

ആളുകൾ ഓടിയണഞ്ഞു. കുറുപ്പും അടുത്തേക്കു നീങ്ങിച്ചെന്നു. ആ നാൽക്കവലയിൽ നിൽക്കേണ്ടിയിരുന്ന ട്രാഫിക് കോൺസ്റ്റബിളും വായിലെ ബീഡി വലിച്ചെറിഞ്ഞ് ഓടിയെത്തി. തകർന്ന കാറിന്റെ മുൻസീറ്റിൽ ചാര യിൽ കുളിച്ച് തല പിന്നോട്ടു ചായ്ച്ചു പിടഞ്ഞുകൊണ്ടിരിക്കുന്ന സുധാകരൻ മുതലാളിയെയും കുറുപ്പ് ഒരുനോക്കു കണ്ടു-അവസാനത്തെ പിടച്ചിലായി രുന്നു അത്.

മഞ്ഞബനിയൻ ധരിച്ചു തടിച്ചു കുറുതായൊരു കിഴക്കൻ മാപ്പിള തന്റെ പാണ്ഡുപിടിച്ച കീഴ്ച്ചുണ്ടു നീട്ടി പോഴത്തം പറ്റിയ ഒരു പാണ്ടൻ ചിരിയോടെ കണ്ണുമിഴിച്ചുകൊണ്ട് അവിടെ നില്ക്കുന്നുണ്ടായിരുന്നു. വിന്റെ തുണി ഷാപ്പിൽനിന്നു സംഭവം സ്വന്തം കണ്ണുകൊണ്ടു കാണാനിടയായ സണ്ണി റോഡിലേക്കു ചാടി ആ മാപ്പിളയെ ചൂണ്ടിക്കൊണ്ടു ദേഷ്യത്തോടെ പറഞ്ഞു: “ആക്സിഡന്റിന് കാരണം ഈയാളാണ്. കാറിന്റെ മുന്നിലേക്കു കുതിച്ചോ ടിയ ഈയാളെ രക്ഷിക്കാൻ കാർ പെട്ടെന്നു വെട്ടിച്ചപ്പോഴാണ് അപകടമു ണ്ടായത്."

ആ മനുഷ്യൻ ആരാണെന്ന് കുറുപ്പിന്നു മനസ്സിലായി. സാരി ആയി യുടെ കിഴക്കൻ പുയ്യാപ്ല

പോക്കര്ക്ക് തെരുവിൽ ആയിശ്ശയെയും പരതി നടക്കുകയായിരുന്നു. ആയിശു സംശയകരമായ പരിതഃസ്ഥിതിയിൽ പഴക്കച്ചവടക്കാരൻ കുമാരന്റെ പീടികക്കോലായിൽ ചത്തുകിടന്നതും പിന്നെ കടപ്പുറത്തെ പള്ളി ശ്മശാന മ്പിൽ കുഴിച്ചുമൂടപ്പെട്ടതും മറ്റും പോക്കര്ക്ക് എങ്ങനെ അറിയാനാണ്? കമ്പി ണിന്നടുത്ത ഒഴിഞ്ഞ പീടികവാന്തയിൽ തെരുവിലെ ഒരു പുതിയ പുള്ളി
യായ പൂശാരി വേലു ഒരു മറ തൂക്കിയിട്ടതു കണ്ട് അത് ആയിശ്ശയുടെ താവള മാണെന്നു തെറ്റിദ്ധരിച്ച് അയാൾ വെപ്രാളത്തോടെ അങ്ങോട്ടു റോഡു മുറിച്ച് ഒരു കുതി കുതിച്ചതും സുധാകരൻ മുതലാളിയുടെ കാർ പടിഞ്ഞാറുനിന്നു വന്ന ഉഗ്രസ്പീഡിൽത്തന്നെ മൂല തിരിഞ്ഞതും ഒരേ മുഹൂർത്തത്തിലായി പ്പോയി.

കമ്പിത്തൂണിന്മേലും നിലത്തും മരണം മുറുക്കിത്തുപ്പിയ പോലുള്ള രക്തം കണ്ടപ്പോൾ കുറുപ്പിന്നു കുറേശ്ശേ തലചുറ്റലുണ്ടായി. കുറുപ്പു വേഗം സ്ഥലംവിട്ടു. സുധാകരൻ മുതലാളിയുടെ തകർന്നു വികൃതമായ ചുകന്ന തലയുടെ ചിത്രം മനസ്സിൽ തറച്ചു കിടന്നിരുന്നു. തെരുവുതിണ്ണപ്പിയായ സുധാകരൻ മുതലാളിയുടെ അന്ത്യവും തെരുവിൽവെച്ചുതന്നെ സംഭവിച്ച തോർത്തപ്പോൾ കുറുപ്പ് ആ വിരാട് പുരുഷനായ കമ്പിത്തൂണിനെ ഒന്നു തിരിഞ്ഞുനോക്കി പതുക്കെ പറഞ്ഞു: “വിധിയുടെ ഒരു കളി

വിറയ്ക്കുന്ന കാലുകളോടെയാണ് കുറുപ്പ് വീട്ടിന്റെ പടികയറിയത്. ചുമരിൽ കത്തിച്ചുവെച്ച ചിമ്മിനി വിളക്കിന്റെ പ്രകാശത്തിൽ കോലായിൽ ഒരാൾ നില്ക്കുന്നതു കണ്ടു. മുറ്റത്തെത്തിയപ്പോൾ ആളെ മനസ്സിലായി. ഒന്നാം ബ്ലോക്കിലെ അപ്പുട്ടിയാണ്. അവൻ അകത്തേക്കു നോക്കിക്കൊണ്ടു വാതിൽപ്പടിക്കരികെ നില്ക്കുകയാണ്.

കുറുപ്പ് വാതിലിന്നരികെ ചെന്ന് ഒന്ന് എത്തിനോക്കി. ദേവകി അമ്മയുടെ മടിയിൽ തലവെച്ചുകൊണ്ട് രാധ നീണ്ടുമലർന്നുകിടക്കുന്നു. പാറുഅമ്മയും അരികെത്തന്നെ മുട്ടു മടക്കി നെറ്റി കൈകൊണ്ടു താങ്ങി കുത്തിയിരിക്കു ന്നുണ്ട്. മൂന്നു തിരിയിട്ടു കത്തിച്ച ഒരു ചെറിയ നിലവിളക്ക് ആ മുറിയിൽ ഒരു കരിഞ്ഞ മഞ്ഞപ്രകാശം പരത്തുന്നുണ്ടായിരുന്നു.

കുറുപ്പ് അകത്തേക്കു കടന്നില്ല. എന്തോ തീണ്ടൽ പറ്റിയതുപോലെ വാതില്ക്കൽത്തന്നെ തങ്ങിനിന്നു.

"കൃഷ്ണാ, നീ എവിടാർന്നു?” പാറുഅമ്മ സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ ചോദിച്ചു. “കുട്ടിക്ക് രാവിലെ തൊടങ്ങ്യതാ ഒരു ബോധക്കേട്. നീ ഒന്നും പറയാണ്ട് അങ്ങട്ടെറങ്ങിപ്പോയി. രാധ ചോദിച്ചു അച്ഛൻ പോയോ എന്ന്. ഞാൻ പറഞ്ഞു അച്ഛൻ വേഗം വരുംന്ന്. പിന്നെ ആ ബാപ്പുവൈദ്യരുടെ ഗുളിക കൊടുക്കാൻ ഞാൻ രാധയെ വിളിച്ചപ്പോ കുട്ടി മിണ്ടണില്ല. നോക്കപ്പ് ഓർമ്മക്കേടാ. ഞാൻ വേഗം അപ്പുട്ടിയെ വിളിച്ച് നെന്നെ തെരഞ്ഞുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ അങ്ങാടിലേക്കയച്ചു. അവൻ ഉച്ചയാവോളം നെന്നും തെരഞ്ഞ് അങ്ങാടിലൊക്കെ ചുറ്റിയത്. നെന്നെ കണ്ടില്ല. ഇനി വേഗം പോയി ഒര് ഡാക്കിട്ടറെ കൂട്ടിക്കൊണ്ടുവരൂ.

കുറുപ്പ് ഒരു വികൃതസ്വരം പുറപ്പെടുവിച്ചു. മൂളലും ഞരങ്ങലും നെടു വീർപ്പും പശ്ചാത്താപവും എല്ലാം കൂടിക്കലർന്നതായിരുന്നു ആ ശബ്ദം. കുറുപ്പ് ഇറങ്ങി നടന്നു. പത്രങ്ങൾ വെച്ച് കടലാസ് കക്ഷത്തിൽ ത്തന്നെയുണ്ട്.

വാസുഡോക്ടറുടെ ഡിസ്പെൻസറിയിലേക്കു നേരെ കടന്നുചെന്നു. അവിടെ തത്തക്കിട്ടനും ഗൗളി അനന്തനും ഇരിക്കുന്നുണ്ട്. രാമുണ്ണി മാഷിൻ അർശസ്സുപിടിച്ചു ചത്ത വർത്തമാനമാണ് അവർ പറയുന്നത്. ആസ്പത്രി യിൽവെച്ചാണ് മാഷ് മരിച്ചത്
കുറുപ്പ് വാന്തയിൽ കുറച്ചുനേരം പദ്യങ്ങിനിന്നു. കുറുപ്പിനെ കണ്ടപ്പോൾ

ഗൗളി അനന്തൻ വിളിച്ചുചോദിച്ചു: “പുതിയ ഗന്ധർവ്വൻ വന്നോ?" കുറുപ്പ് ഇല്ലെന്നു തലയാട്ടി (ഗന്ധർവ്വൻ തന്റെ കക്ഷത്തിലിരിക്കുന്നു. ണ്ടെന്ന് കുറുപ്പ് ഓർക്കായ്കയല്ല. കച്ചവടം നടത്താനല്ല താൻ വന്നിരിക്കു

വാസുഡോക്ടറുടെ അരികിലേക്കു നീങ്ങിനിന്ന് കുറുപ്പ് വിനീതഭാവ ത്തിൽ പറഞ്ഞു: “എന്റെ കുട്ടിക്കു പനി കലശലാണ്. ബോധമില്ലാതെ കെടക്കാണ് ഡോക്ടർ ഒന്നു വന്നു നോക്കണം.

തത്തക്കിട്ടൻ തുടയിൽ താളംപിടിച്ചുകൊണ്ടു പറഞ്ഞു: “ഡോക്ടറെ ഇപ്പം കിട്ടൂല. ഞങ്ങളാണ് ആദ്യം വന്നത്. ഡോക്ടർ ഞങ്ങളുടെ കൂടെ വരാൻ പുറപ്പെട്ടുനില്ക്കാണ് നാളെ രാവിലെ വരൂ. “അയ്യോ, എന്റെ കുട്ടി മരിക്കാൻ... ഡോക്ടറേ, ഡോക്ടർക്കു തരാൻ എന്റെ കൈയിൽ പണോം ല്യ... കുറുപ്പ് പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

വാസു ഡോക്ടർ ഷോക്ക് തട്ടിയതുപോലെ നിന്നു. ഗൗളി അനന്തൻ കുറുപ്പിന്റെ മുഖത്തേക്കു നോക്കാൻ കഴിയാതെ മുഖം തിരിച്ചുകളഞ്ഞു. ഞാനങ്ങനെ പറഞ്ഞുപോയതിൽ തത്തക്കിട്ടൻ പശ്ചാത്തപിച്ചു. തത്തക്കിട്ടൻ നിങ്ങൾ കളവായിരുന്നില്ല. കണ്ണൻ ബട്ളറുടെ ഹോട്ടലിൽ നിന്നു പതിവു പോലെ വാസുഡോക്ടറുടെ ഡിന്നർ സല്ക്കാരത്തിന്ന് അവർ മൂന്നു പേരും പുറപ്പെട്ടുനിരിക്കുകയായിരുന്നു. തക്കിട്ടനും ഗൗളി അനന്തനും വാസ ഡോക്ടറെ അടുത്ത മുറിയിലേക്കു വിളിച്ചു കൊണ്ടു പോയി എന്തോ സ്വകാര്യം പറഞ്ഞു.

“വരൂ, നമുക്കു പോകാം- വാസുഡോക്ടർ മരുന്നു ബാഗുമെടുത്തു നടന്നു: “എവിടെയാണ് നിങ്ങളുടെ സ്ഥലം?

കുറുപ്പു സ്ഥലം പറഞ്ഞുകൊടുത്തു. “ശരി, ഒരു ജഡ്ക പിടിക്കാം.

കുറുപ്പ് ഒന്നും മിണ്ടിയില്ല. ജഡ്

“എടോ ഗൗളീ, ഇന്ന് ഇനി മാണിലോഡ്ജിൽ വെച്ച് ഒരു ഡീസ് ബോള ടിയാക്കാം എന്താ?"

“ആ പൂതി ഇനി കുറച്ചു ദിവസത്തേക്കു വേണ്ട മോനെ, ആ കുഞ്ഞി പെരച്ചന്റെ കുടിൽ വ്യവസായശാല ഇന്നു രാവിലെ പോലീസ് കൈയേറി. കള്ളു കാച്ചുന്ന കലവും കുഴലും മറ്റും കുഞ്ഞിപ്പെരച്ചനെക്കൊണ്ടുതന്നെ ചുമലിലെടുപ്പിച്ച് പോലീസുകാർ അവനെ റോഡിലൂടെ നടത്തിക്കൊണ്ടു പോണത്. നമ്മുടെ മൂരി ആഫീസർ കണ്ടുവത്രെ.

“എവിടെയായിരുന്നു ഇവരുടെ ഫാക്ടറി!"

“ഓമഞ്ചിയുടെ കുന്നിൻപുറത്തെ ആ വീടുതന്നെ. ഓമഞ്ചി വസൂരിയാ സതിയിലായിരുന്നല്ലോ അയ്യപ്പൻ ചെക്കന്റെ സൂത്രമായിരിക്കണം. അയ്യപ്പൻ ഓടി രക്ഷപ്പെട്ടുകളഞ്ഞുവെന്നും കേട്ടു.

വാസുഡോക്ടറുടെ ബാഗും പിടിച്ചുകൊണ്ട് കോണിയിറങ്ങുമ്പോൾ തത്തക്കിട്ടന്റെയും ഗൗളി അനന്തന്റെയും സംഭാഷണം കുറുപ്പിന്നു ശ്രദ്ധിക്കാ തിരിക്കാൻ കഴിഞ്ഞില്ല.

കുഞ്ഞാപ്പുവിന്റെ കാളി ഡാൻസ് ജഡ് താഴെ നില്ക്കുന്നുണ്ടാ യിരുന്നു. ഡോക്ടറും കുറുപ്പും അതിൽ കയറി. ജഡ്ക്ക പറപറന്നു.

ജഡ്ക്ക മുരുകൻ ഇരിക്കുന്ന മൂലയിലെത്തിയപ്പോൾ കുറുപ്പ് തല താഴ്ത്തി അല്പം കുനിഞ്ഞിരുന്നുകളഞ്ഞു. ആ ഗോപാലൻ ചെക്കൻ കുതിരവണ്ടി യിൽ സവാരിചെയ്യുന്ന തന്നെയെങ്ങാനും കണ്ടുപോയാൽ

“നിങ്ങളെപ്പോലെ മുഖം കണ്ടു ചോദിക്കാൻ മുരുകന്റെ ആത്മാലാപം കുറുപ്പിന്റെ ചെവിയിലൂടെ കടന്നുപോയി. പക്ഷേ, ആ രോദനത്തിനു മുമ്പത്തെ ഉണർവും ഉശിരും ഒന്നും ഉണ്ടായിരു ന്നില്ല. ഒരു രോഗിയുടെ ഇഴഞ്ഞ സ്വരത്തിലുള്ള തികച്ചും സഹതാപജനക മായ ഒരു വിലാപമായിട്ടാണ് കുറുപ്പിന്നു തോന്നിയത്.

ഉറച്ച കാടിവെപ്പുകളോടെയാണ് കുറുപ്പ് ഡോക്ടറെയും കൂട്ടി വീട്ടിന്റെ പടികയറിയത്. കാലൊച്ച കേൾപ്പിച്ചുകൊണ്ടു കോലായിലേക്കു കയറി ഉച്ച ത്തിലൊന്നു ചുമയ്ക്കുകയും ചെയ്തു. അപ്പുട്ടി കോലായിൽത്തന്നെ നില്ക്കു

ന്നുണ്ടായിരുന്നു. "ഡോക്ടർ എത്തിപ്പോയി. അപ്പുട്ടി അകത്തേക്കുനോക്കി വിളിച്ചു പറഞ്ഞു.

പാറുഅമ്മ തട്ടിപ്പിടഞ്ഞെണീറ്റ് നിലവിളക്കിലെ തിരി നീട്ടി. കോലാ യിലെ ചുമരിൽനിന്നു ചിമ്മിനിവിളക്കു കൈയിലെടുത്തുകൊണ്ടാണ് കുറുപ്പ് മുറിയിലേക്കു ഡോക്ടറെ അകമ്പടി സേവിച്ചത്. വാസുഡോക്ടർ രാധയെ പരിശോധിച്ചു. അവളുടെ നെറ്റിയിൽ പാറു

അമ്മ പനി മാറ്റാനാണെന്നും പറഞ്ഞു കച്ചേരിക്കിഴങ്ങോ വേറെ എന്തൊ

ക്കെയോ ചില പച്ചമരുന്നുകളോ അരച്ചു പുരട്ടിയിട്ടുണ്ടായിരുന്നു. “ഇതുവരെ ഇങ്ങനെ വെച്ചുകൊണ്ടിരുന്നല്ലോ നിങ്ങൾ വാസു ഡോക്ടർ അരിശവും നിരാശതയും കലർന്ന സ്വരത്തിൽ അങ്ങനെ ചോദിച്ചു കൊണ്ട് കുറുപ്പിന്റെ മുഖത്തേക്ക് ഒന്നു നോക്കി.

രോഗം അപകടനിലയിലെത്തിയെന്ന് കുറുപ്പിന്നു മനസ്സിലായി. കുട്ടിയെ ചികിത്സിക്കാതിരുന്നിട്ടില്ല. മണ്ണാൻ കേളുവൈദ്യരുടെ കഷായം കുടിച്ചതും, ബാപ്പുവൈദ്യരുടെ സിദ്ധഗുളിക സേവിച്ചതും മറ്റുമായ ചരിത്രം കുറുപ്പ് വാസു
ഡോക്ടറെ വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു. ഡോക്ടർ ഒരിഞ്ചക്ഷൻ കൊടുത്തു.

“വേഗം കുറച്ച് ഐസ് കൊണ്ടുവന്ന് നെറ്റിയിലും മൂർദ്ധാവിലും വെച്ചു കൊടുക്കണം. ഞാൻ നാളെ രാവിലെ ഒന്നുകൂടി വന്നു നോക്കാം. ഡോ ക്ടർ കോലായിലേക്കു നടന്നു. ഡോക്ടറുടെ കൈകഴുകാൻ കിണ്ടിയിൽനിന്നു വെള്ളമൊഴിച്ചുകൊടു
ക്കുമ്പോൾ കുറുപ്പ് ഗദ്ഗദസ്വരത്തിൽ ചോദിച്ചു: “എന്റെ കുട്ടിയുടെ ദണ്ണം സുഖപ്പെടുകയില്ലേ ഡോക്ടർ?' ഡോക്ടറുടെ കൈയിലേക്കു വീഴുന്ന ജലധാരയിൽ കുറുപ്പിന്റെ ഒരു കണ്ണീർത്തുള്ളിയും അടർന്നുവീണു.

ഡോക്ടർ ശാന്തസ്വരത്തിൽ പറഞ്ഞു: “കുട്ടിക്കു ബ്രയിൻ ഫീവറാണ്. ജ്വരം തലച്ചോറിനെ ബാധിച്ചുകഴിഞ്ഞുവെന്നാണു തോന്നുന്നത്. എല്ലാം നാളെ രാവിലെ പറയാം.

ഡോക്ടർ പുറപ്പെട്ടപ്പോൾ കീശയിൽ നിന്നു പത്തുറുപ്പികയുടെ ഒരു നോട്ടെടുത്തു കുറുപ്പിന്റെ കൈയിലേക്കു നീട്ടി. “ഇതു കൈയിൽ വെച്ചോളൂ. കുറുപ്പു വാങ്ങാൻ മടിച്ചു.

“മടിക്കണ്ട. ഇതു ഞാൻ ആ കുട്ടിക്കു കൊടുത്തതാണെന്നു കരുതിയാൽ മതി. എന്താണു കുട്ടിയുടെ പേര്?

“രാധ. കുറുപ്പ് നോട്ടുവാങ്ങി ആ കൈകൊണ്ടുതന്നെ കണ്ണീർ തുടച്ചു. കുറുപ്പ് അപ്പുട്ടിയെ വിളിച്ച് ആ നോട്ടു കൊടുത്ത ഡോക്ടർ വന്ന വണ്ടിയിൽ ത്തന്നെ അവനെ ഐസ് വാങ്ങാൻ ടൗണിലേക്കയച്ചു.

കുറുപ്പ് ക്ഷണത്തിൽ കാലും മുഖവും കഴുകി, വസ്ത്രം മാറ്റി രാധയുടെ തലയ്ക്കൽ വന്നിരുന്നു. ദേവകിഅമ്മയുടെ മടിയിൽനിന്നു രാധയുടെ ശിരസ്സ് തന്റെ മടിയിലേക്ക് മാറ്റിവച്ചു.

അന്നു രാത്രി മുഴുവനും ഒരു പോള കണ്ണടയ്ക്കാതെ കുറുപ്പ് മകളുടെ മുഖവും നോക്കിയിരുന്നു. പിറ്റേന്നു പുലർച്ചെ രാധ മരിച്ചു.

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക