shabd-logo

ഒരു നല്ല ദിവസം-25

13 November 2023

0 കണ്ടു 0
കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയിലെ ചന്ദനസിന്ദൂരതിലകം എട്ടുകാലി മുട്ടയിൽ വെറ്റിലയ്ക്ക് മുറുക്കിത്തുപ്പിയ പോലെയാണെന്ന് പരിക്കാലൻ അന്തു പറയാറുണ്ടായിരുന്നു. 

കുറുപ്പിന്റെ പൊട്ട് ഇപ്പോൾ അതു കണ്ടിരുന്നുവെങ്കിൽ, മുല്ലപ്പൂവിൽ മഞ്ചാടിക്കുരു വെച്ചപോലെ എന്നൊരു പക്ഷം പൊട്ടിക്കുമായിരുന്നു. 

കുറുപ്പിന്റെ വേഷവും നന്നായിട്ടുണ്ട്; കണ്ടാൽ പുതുതാണെന്നു തോന്നിക്കുന്ന കാ മുറി ട്രൗസർ, ചുമലിൽ പൊട്ടും പൊളിയുമുണ്ടെങ്കിലും അലക്കി ഇസ്തിരി വെച്ചതാണെന്നു തോന്നിക്കുന്ന വെള്ള ഖദർഷർട്ട്-കാലിൽ, റിപ്പയർ കഴി മിനുക്കിയ വള്ളിച്ചെരിപ്പും. പത്രങ്ങൾ പതിവായി വെക്കാറുള്ള തടിച്ച നില കക്ഷത്തിലാണ് പത്രങ്ങളെല്ലാം വിറ്റു കഴിഞ്ഞിരിക്കുന്നു.

 ഞെട്ടിപ്പിക ന്നതോ പൊട്ടിച്ചിരിപ്പിക്കുന്നതോ ആയ വാർത്തകളൊന്നും വിളിച്ചു പറയ വാൻ ഉണ്ടാകാതിരുന്നിട്ടുകൂടി പത്രങ്ങളെല്ലാം ക്ഷണത്തിൽ വിറ്റുതീര പോയി. ചില ദിവസങ്ങൾ അങ്ങനെയാണ്. മാത്രമല്ല, കുറുപ്പിന്റെ കീശയിച്ച കുറച്ചു പൈസയുമുണ്ട്. 

അക്കൂട്ടത്തിൽ വിചാരിക്കാതെ കിട്ടിയ രണ്ട പികയും. വാസുറൈറ്റർ വിളിച്ചുകൊടുത്തതാണ്. പ്രതങ്ങളും ചില മാസ കളും കടംവാങ്ങിയ വകയിൽ, കഴിഞ്ഞ കൊല്ലം വാസുർ രണ്ടു റുപ്പിക കുറുപ്പിന്നു കൊടുക്കാനുണ്ടായിരുന്നു. പെട്ടെന്ന് വാസുറൈറ്റർ കാണു തായി. വാസുറൈറ്റർ സിവിലിയൻ ക്ലർക്കായി മിലിറ്ററിയിൽ ചേർന്നുവെന്നും പിന്നെ കേട്ടു. ഇപ്പോൾ അയാൾ ലീവിൽ നാട്ടിൽ വന്നതാണ്. തെരുവിൽ വച്ച് കുറുപ്പിനെ കണ്ടപ്പോൾ വാറൈറ്റർ തിരിഞ്ഞുനിന്ന്, “കുറുപ്പ്. ഒരു പഴയ കടം ഉണ്ട്, മറന്നിട്ടില്ല" എന്നും പറഞ്ഞ്. കീശയിൽനിന്നു രണ്ടു റുപ്പിക എടുത്തുകൊടുത്തു. “ഇതും കൈയിൽ വെച്ചോളൂ" എന്നു പറഞ്ഞ് ഒരെട്ടണ വേറെയും. പട്ടാളത്തിൽ ചേർന്നാൽ ആളുകൾ എത്ര ഉദാരശീലന്മാരായി മാറുന്നു. അങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ടു നടക്കുമ്പോൾ ഇലക്ട്രിക് സാമാനഷാപ്പിന്റെ കോലായിലിരുന്നു പടങ്ങൾ ചില്ലിട്ടുകൊടുക്കുന്ന പ സിന്റെ അടുക്കൽ ഗണപതി ഭഗവാന്റെ ഒരു പടം വെച്ചിരിക്കുന്നതു കണ്ടു. 

കുറുപ്പ് ആ പടത്തിന്റെ ചന്തം നോക്കി നിന്നപ്പോൾ പത്രോസ് പറഞ്ഞു. അതു വില്ക്കാനുള്ളതാണെന്ന്. കുറുപ്പ് വില ചോദിച്ചു. പന്ത്രണ്ട്. കുറച്ച് നേരം പേശി. ഒടുവിൽ എട്ടണയ്ക്ക് കിട്ടി. ഗണപതി ഭഗവാനെ തന്റെ ആനമാർക്ക് ചട്ടക്കടലാസ്സിൽ തിരുകിവെച്ച് തലയും താഴ്ത്തി നടന്നു. ആ കണ്ണാടിച്ചിത്രത്തിന്ന് തന്റെ മുറിയുടെ ചുമരിൽ ഒരു മാന്യസ്ഥാനം കൊടു ക്കുന്നതിന്, ചുമരിലെ മറ്റു ചിത്രങ്ങൾ മാറ്റിത്തറയ്ക്കു മ്പോൾ ആണിതറ യ്ക്കലിന്റെ ഒരുത്സവംതന്നെ ആയിക്കളയാം.

 അങ്ങനെ ചിന്തിച്ചുകൊണ്ട് ഉന്മേഷത്തോടെ നീങ്ങുകയായിരുന്നു കുറുപ്പ്. പുതിയ ബോർഡുവെച്ച് മാൻ റസ്റ്ററന്റിന്റെ മുമ്പിൽ മൂന്നുനാലാളുകൾ തങ്ങി നില്ക്കുന്നുണ്ടായിരുന്നു. കുറുപ്പ്, റസ്റ്ററന്റിലേക്ക് ഒന്നു കണ്ണോടിച്ചു. അവിടെ പ്രൊപ്രൈറ്ററുടെ മേശ നിക്കു ചുറ്റും നാലഞ്ചാളുകൾ എതിരെ നിർത്തിന്നപ്പുറത്തെ ഇടവഴിയിലേക് അതിസൂക്ഷ്മതയോടെ നോക്കിക്കൊണ്ടു നില്ക്കുന്നുണ്ടായിരുന്നു.

 മോടി യിൽ വസ്ത്രധാരണം ചെയ്ത ആ മാന്യന്മാരിൽ മൂന്നു പേര് കുറുപ്പിന റിയാം. ആ വെള്ള കൂട്ടുകാരൻ ഇൻഷുറൻസ് ഏജന്റ് ഗൗളി അനന്തനാണ്. കാക്കിക്കുപ്പായക്കാരൻ എസ്.പി.സി.എ.ക്കാരൻ ദാമുവാണ്. മറ്റേയാൾ തേയില മുതലാളി രങ്കറാവുവാണ്. രങ്കറാവു ഒരു ക്യാൻവാസ് കസേരയിൽ സ്വയം പ്രതിഷ്ഠിച്ച് മുഖത്തു രണ്ടു കൈകൊണ്ടും ഒരു ബൈനോക്കുലേർസും

ഉയർത്തിപ്പിടിച്ച് ആ ഇടവഴിയിലേക്ക് എന്തോ ലക്ഷ്യംവെക്കുകയാണ്. കുറുപ്പ് ആ ഇടവഴിയിലേക്ക് ഒന്നു നോക്കി. മമ്മത് അവിടെ ഇരിക്കു ന്നുണ്ട്. നിരത്തിൽനിന്ന് ഇടവഴിയിലേക്കുള്ള ചവിട്ടുകല്ലിൽ കാലും നീട്ടി കുത്തിയിരിക്കുകയാണ് മമ്മത്, വേറെ അവിടെ വിശേഷവിധിയായി ഒന്നും കണ്ടില്ല. പക്ഷേ, മൂന്നുനാലാളുകൾ ശ്വാസമടക്കിപ്പിടിച്ച് അങ്ങോട്ടുതന്നെ നോക്കിനില്ക്കുന്നു. അക്കൂട്ടത്തിൽ കുനൻ കണാരനുമുണ്ട്.

സംഗതിയെന്താണെന്ന് കുറുപ്പ്, കൂനൻ കണാരനോടു ചോദിച്ചു. “മമ്മത് വറുത്ത കായി തിന്നാണ്. കണാരൻ മടക്കിക്കുത്തിയ മുണ്ടു പൊക്കി ചന്തി മാന്തിക്കൊണ്ടു പറഞ്ഞു.

മമ്മത് വറുത്ത വാഴയ്ക്ക് തിന്നുന്നു. ഇതിലെന്താണ് ഇത് ന്യൂസ് വാലി അങ്ങനെ തനിയെ പറഞ്ഞുകൊണ്ട് കുറുപ്പ് നീങ്ങാൻ ഭാവിച്ചു. മമ്മതിന്റെ മുഖത്തേക്ക് ഒന്നു നോക്കി. സിംഹം കോട്ടുവായിടുന്നതുപോലെ മമ്മതിന്റെ വായ വളഞ്ഞുകുത്തിവരുന്ന കാഴ്ച കുറുപ്പിനെയും രസം പിടിപ്പിച്ചു. മദൻ റസ്റ്ററന്റിനു മുന്നിലെ കമ്പിക്കാലിന്നടുക്കൽ കുറുപ്പും നിലയുറപ്പിച്ചു.

കൂനൻ കണാരന്റെ വക ചില കമന്റടികളും ഉണ്ടായിരുന്നു. അതിൽ നിന്ന് കുറുപ്പ് സകലതും ഗ്രഹിച്ചു. ഗൗളി അനന്തൻ മമ്മതിന്നു ചിലപ്പോൾ വറുത്ത കായ വാങ്ങിക്കൊടുക്കാറുണ്ട്. തികച്ചും ഔദാര്യമല്ല. മുഞ്ഞി വാതം പിടിച്ച മമ്മ വറുത്തുപ്പേരി തിന്നുന്ന അത്ഭുതവിദ്യ നോക്കി രസിക്കാനും കൂടിയാണ്. ആ പ്രദർശനം കാണാൻ ഗൗളി തന്റെ ചില ചങ്ങാതിമാരെയും

മാൻ റസ്റ്ററന്റിലേക്കു ക്ഷണിച്ചുവരുത്തും. റോൾഡ് ഗോൾഡ് ജ്വല്ലറി ഷാപ്പുടമസ്ഥൻ റോഡിം ഓടിയെത്തി യിട്ടുണ്ട്.

മമ്മത് മടിയിൽ വെച്ച് കടലാസ്സുപൊതിയിൽനിന്ന് ഒരു കഷണം വറുത്ത കായ രണ്ടു വിരലുകൾ കൊണ്ട് (തട്ടാൻ കൊടി കൊണ്ടു സ്വർണ്ണക്കട്ട ഇറുക്കിയെടുക്കുംപോലെ) എടുത്തു മെല്ലെ വായുടെ വലത്തെ കോണിനെ ലക്ഷ്യമാക്കി പൊക്കിക്കൊണ്ടു വരികയാണ്. 

അതിന്റെ ഒരു മിനിറ്റു മുമ്പു തന്നെ മമ്മതിന്റെ വായ വലിയ തോക്കിന്റെ ഉണ്ട വിഴുങ്ങത്തക്ക വിസ്താ രത്തിൽ തുറന്നു തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു. ഉപ്പേരി വായുടെ അറ്റത്തെത്തിയപ്പോൾ മമ്മൽ വളരെ കരുതലോടെ അതിനെ അണ്ണിയിലേക്കു തള്ളി തിരുകിക്കൊടുത്തും

“ഇനിയാണു കളി. കൂനൻ കുന്നാരൻ ആസനം ചൊറിഞ്ഞുകൊണ്ടു മുന്നറിവു കൊടുത്തു. കൂനൻ കണാരൻ പറഞ്ഞതു വാസ്തവമായിരുന്നു. മമ്മതിന്റെ താടിയെല്ലുകളും അതിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകളും വറുത്തു പ്പേരിയും തമ്മിൽ കൂട്ടിമുട്ടിക്കാനുള്ള സാഹസിക സമരമാണു നടക്കാൻ പോകുന്നത്. 

അടഞ്ഞ കൃതികപോലെയാണ് മമ്മതിന്റെ താടിയെല്ല കൾ. ഉപ്പേരിക്കഷ്ണം ഒന്നു ചവയ്ക്കാൻ വേണ്ടി മമ്മതു വളരെ പ്രയാസ പ്പെട്ട് മുകളിലത്തെ താടിയെല്ലു കീഴ്പ്പോട്ടു വലിച്ചുകൊണ്ടുവരും. (അപ്പോൾ മമ്മതിന്റെ മുഖത്തെ ഞരമ്പുകൾ മുഴുവനും മൂക്കിന്നു ചുറ്റും തമ്പുകെട്ടി ക്കിടക്കുന്നതു കാണാം.) താഴത്തെ താടിയെല്ല് നിസ്സഹകരണമനുഷ്ഠിക്കും. അതിനെ ഒരുവിധം നിയന്ത്രിച്ചു കൊണ്ടുവരുമ്പോൾ മുകളിലത്തേതു സ്ഥാനം തെറ്റിപ്പോകും. 

രണ്ടിനെയും ഒരുമിച്ചു നിയന്ത്രിക്കാൻ മമ്മതു മുഖമൊന്നു ചെരിച്ചു പിടിക്കും. അപ്പോൾ ഉപ്പേരിക്കഷണം ലഘുവായ പരിക്കുപോലും പറ്റാതെ വായുടെ ഇടത്തെ കുഴിയിലേക്കു ചാടി രക്ഷപ്പെട്ടുകളയും. മമ്മത് ഇളിഭ്യനായി, വായിൽ വിലങ്ങനെ വലിയൊരെല്ലു കുടുങ്ങിയ നായയെ പ്പോലെ അങ്ങനെ അല്പനേരം അനങ്ങാതിരിക്കും. പിന്നെ വായിൽ നിന്നു നാക്കു മെല്ലെ പുറത്തേക്കു തലയെടുക്കുന്നതു കാണാം. ഉടൻ തന്നെ
ഉൾവലിയുകയും ചെയ്യും.

 വായുടെ ഇടത്തെ കോണിൽ ചെന്നൊളിച്ച് ഉപ്പേരി ഉറുഞ്ചിയെടുത്തു പൂർവ്വസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനുള്ള പുറപ്പാടാണ് ഇരപിടിക്കാൻ ചുറ്റിപ്പിണയുന്ന അണലിപ്പാമ്പിനെപ്പോലെ മമ്മതിന്റെ സ വായിൽ മെല്ലെ വലിഞ്ഞു പുളയുന്നതു കാണാം. അങ്ങനെ നാക്കുകൊണ്ട് ഉപ്പേരി തുഴഞ്ഞെടുത്തുകൊണ്ടു വന്ന്, അണ്ണിയിൽ ബാലൻസ് ഒപ്പിച്ചു വെച്ചും മ്പോഴേക്കും മറ്റൊരത്യാഹിതം സംഭവിക്കും. 

മമ്മതിന്റെ പഴയ ചുമ, ഉപ്പേരി പോയ വഴി കാണില്ല. ഉപ്പേരി പുറത്തേക്കു തെറിച്ചുപോയെന്നും വരും വീണ്ടും നാക്കുകൊണ്ടുള്ള തുഴച്ചിലും തിരിച്ചിലും ഉപ്പേരി അണ്ണിയിലെ അറപ്പിച്ച് കൊള്ളിക്കാനുള്ള അഭ്യാസങ്ങളും. ഈ സമയത്തെല്ലാം മമ്മത് രണ്ടു കണ്ണും മുറുകെ ചുമ്മിയിരിക്കും. ബാഹ്യപ്രപഞ്ചത്തിൽ നടക്കുന്നതൊന്നും മുപ്പ

അറിയുകയില്ല. അങ്ങനെ ഒരിക്കൽ ഉപ്പേരി മമ്മതിന്റെ വലത്തെ അണ്ണിയിൽ എത്തിയ ഘട്ടത്തിൽ ഗൗളി അനന്തൻ റോഡ്രിക്സിന്റെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു:

“ഇപ്പോൾ കുടുങ്ങും-എട്ടണ പന്തയം."

രറാവുമുതലാളി ദൂരദർശിനിയിലൂടെ സ്ഥിതിഗതികൾ സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടു പ്രഖ്യാപിച്ചു: “കുടുങ്ങീട്ടില്ലെന്നാണു തോന്നുന്നത്. വായ അനങ്ങുന്നില്ല. “കുടുങ്ങിയാൽ, നായ എല്ലു കടിക്കുംപോലെ തലകൊണ്ട് ഒരു കുട

ച്ചിലുണ്ടാകും. കൂനൻ കണാരൻ ആ മാന്യന്മാരുടെ പക്ഷത്തു ചേർന്ന്

ഒരു വിദഗ്ധാഭിപ്രായം തട്ടിമുട്ടിച്ചു. “അല്ല, കുടുങ്ങി! കുടുങ്ങി!' കുറുപ്പ് ഓർക്കാതെ ഉച്ചത്തിൽ പറഞ്ഞു പോയി. ആ വാർത്ത ശരിയായിരുന്നു. മമ്മത് ഉപ്പേരി കടിച്ചു പൊട്ടിച്ചു വിജയ ഭാവത്തിൽ താടിയെല്ലുകൾകൊണ്ട് അരവു തുടങ്ങിക്കഴിഞ്ഞിരുന്നു. മമ്മതിന്റെ മുഖത്തെ മാംസപേശികളും മൂക്കും താളത്തിൽ നൃത്തം ചെയ്യുന്നുണ്ടായി

അപ്പോൾ പുതിയൊരാൾ മദൻ റസ്റ്ററന്റിലേക്കു ധൃതിപ്പെട്ടു കയറിവന്നു.

കുറുപ്പ് സൂക്ഷിച്ചു നോക്കി. താസിൽദാർ അരവിന്ദാക്ഷമേനോനാണ്.

താസിൽദാർ അല്പം വൈകിപ്പോയി. മമ്മതിന്റെ ഉപ്പേരി പ്രദർശനം അവസാനിച്ചിരുന്നു.

പ്രൊപ്രൈറ്റർ, താസിൽദാർക്ക് ഇരിക്കാൻ ഒരു കസേര നീക്കി വെച്ചു കൊടുത്തു: "ഒട്ടും വ്യസനിക്കേണ്ട, പ്രദർശനം ഇനിയും ആവർത്തിക്ക പ്പെടും. ഗൗളി അനന്തൻ താസിൽദാരെ സാന്ത്വനപ്പെടുത്തി. മമ്മതിന്റെ കൈവിരലുകൾ വീണ്ടും മടിയിലെ കടലാസ്സുപൊതിയിലേക്ക ഇറങ്ങിവന്നു.

കുറുപ്പ് വേഗം അവിടെനിന്നു തെറ്റി. എന്തോ പാപപങ്കിലമായൊരു സംഭവത്തിന്നു കൂട്ടുനിന്നതുപോലെ ഒരു തോന്നലുണ്ടായി അതും ഗണപതി

ഭഗവാനെ സാക്ഷിനിർത്തിക്കൊണ്ട്. കുറുപ്പ് വേഗം ഒരു പഴയ പത്രം കൊണ്ട് ഗണപതിഭഗവാനെ മൂടിക്കെട്ടി. തെരുവിൽ കുരുടൻ മുരുകൻ ഇരിക്കുന്ന മൂലയിലെത്തിയപ്പോൾ, ഗോപാലൻ ചെക്കൻ ഓടിവന്ന് കുറുപ്പിനോടു പറഞ്ഞു: “അച്ഛന്നെന്തോ പറയാനുണ്ട്.

കുറുപ്പ് മുരുകനെ സമീപിച്ചു. മുരുകൻ മുഖക്കൊന്നു വിജ്യംഭിപ്പിച്ചു.

“എടാ ന് മാർക്കറ്റില് പോയി മീനെന്തെങ്കിലുണ്ടോന്ന് നോക്കി വേഗം വാ.” മുരുകൻ ഗോപാലന്റെ കൈയിൽ രണ്ട് വെച്ചുകൊടുത്തു. ഗോപാ ലൻ കുറച്ചുനേരത്തെ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തോടെ മാർക്കറ്റിലേക്ക് ഓടി. മാർക്കറ്റിൽ ആ സമയത്തു ചീഞ്ഞ മത്സ്യം സഹായവിലയ്ക്കു കിട്ടും.

ചെക്കൻ ദൂരെ എത്തിയെന്നു ബോധ്യമായപ്പോൾ മുരുകൻ കുറുപ്പിന്റെ മുഖത്തിന്നരികിലേക്കു ചാഞ്ഞിരുന്നു ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു ചോദിച്ചു. “വന്ന് എന്താണു വില് കുറുപ്പ് ഓർമ്മയിൽനിന്നു പറഞ്ഞു: “അമ്പതു റുപ്പിക. മുരുകൻ ചില്ല നാണയങ്ങൾ അടങ്ങിയ ഒരു കടലാസുപൊതി കുറുപ്പിന്റെ കൈ തപ്പി നോക്കി അതിൽ വെച്ചുകൊടുത്തു: “പതിമൂന്നു റുപ്യുണ്ട്. ഒരു കാൽ പവൻ വാങ്ങി തരണം. ചെക്കൻ കാണരുത്. നാളെ ഈ നേരത്ത് കൊണ്ടെത്ത നാല് മതി.

കുറുപ്പ് പണപ്പൊതി വാങ്ങി കീശയിലിട്ടു മിണ്ടാതെ നടന്നു. “ഹും, പിച്ചക്കാരൻ പിൻ വാങ്ങുന്നു. കുറുപ്പു മനസ്സിൽ പറഞ്ഞു.

പത്തു വാര മുമ്പോട്ടുവെച്ചപ്പോൾ എതിരെ വരുന്നു, വിഷാദമഗ്നമായ മുഖ ത്തോടെ അധികാരി കുഞ്ഞുണ്ണിനായർ, കുഞ്ഞുണ്ണിനായർ കുറച്ചു ദിവസ മായി അടക്കാൻ വയ്യാത്ത വിഷാദത്തിലും നിരാശയിലും കിടന്നുഴലുക യാണ്. കുഞ്ഞുണ്ണിനായർക്ക്, ഒരൊറ്റ മകളേയുള്ളു. മാധവി, അവളെ പത്താംക്ലാസ്സുവരെ പഠിപ്പിച്ച്, ട്രെയിനിങ്ങിനയച്ച് ഒരു ടീച്ചറാക്കി, നാരായണൻ നായരുടെ സ്കൂളിൽ ഒരു ജോലിയും വാങ്ങിക്കൊടുത്തു. മാധവി കഴിഞ്ഞാഴ്ച ഒരു മുന്നറിയിപ്പും കൂടാതെ ഒരു തീയ്യച്ചനെ രജിസ്റ്റർ വിവാഹംചെയ്തു വീടുവിട്ടു പോയി. തറവാട്ടിന്റെയും തന്റെയും മാനംകെടുത്ത ആ പെൺകുട്ടി യെപ്പറ്റി ഓർക്കുമ്പോൾ കുഞ്ഞുണ്ണിനായരുടെ കരൾ, പുഴവക്കിലെ ചുണ്ണാമ്പു കുടംപോലെ കിടന്നു നീറുകയാണ്. മകളെക്കുറിച്ചുള്ള വാത്സല്യം മനസ്സിൽ നിന്നും പിഴുതെറിയാനും സാധിക്കുന്നില്ല. അങ്ങനെ ആ ദുർഘടസന്ധിയിൽ കിറുക്കു പിടിച്ചപോലെ നടക്കുകയാണ് അധികാരി കുഞ്ഞുണ്ണിനായർ

ആ വർത്തമാനം വല്ല പത്രങ്ങളിലും പ്രത്യക്ഷപ്പെടുമോ എന്നായിരുന്നു അധികാരിയുടെ പേടി. കുറുപ്പിന്ന് ആ വാർത്ത പത്രത്തിലെങ്ങാനും ഒരു പൊടി വീണുകിട്ടിയാൽ മതി, അധികാരിയുടെ കാര്യം വിഷമസ്ഥിതി' എന്ന് ഓളിയിട്ടുകൊണ്ട് തെരുവിലൂടെ ഓടിനടക്കും എന്ന് അയാൾക്കറിയാമായി രുന്നു. അതുകൊണ്ട് കുറുപ്പിനെക്കണ്ട് ഇക്കാര്യം പേപ്പറിൽ വന്നാലും ഇല്ല ങ്കിലും കുറുപ്പിന്റെ വായിലൂടെ പുറത്തു വരരുതെന്നു പ്രത്യേകം പറഞ്ഞ പിച്ചിരുന്നു. തെരുവിൽ വച്ച് ഇപ്പോൾ കുറുപ്പിനെ വീണ്ടും കണ്ടപ്പോൾ

അധികാരി കുഞ്ഞുണ്ണിനായർ ഒന്നു ഞെട്ടിപ്പോയി. പഹയൻ പറ്റിച്ചുകള യുമോ? അധികാരിയെ കണ്ടപ്പോൾ കുറുപ്പ് അല്പം ബഹുമാനത്തോടെ തല കുനിച്ച് ഒന്നു ചിരിച്ചു.

“എന്താ കുറുപ്പ്, ഒരു ചിരി?” അധികാരി ഗൗരവസ്വരത്തിൽ ചോദിച്ചു. “വിശേഷിച്ചൊന്നുമില്ല. അധികാരിയുടെ ചോദ്യം കേട്ടപ്പോൾ കുറുപ്പിന്നു വാസ്തവത്തിന് നല്ലൊരു തമാശച്ചിരി ഉള്ളിൽ ഊറിവരുന്നുണ്ടായിരുന്നു.



അധികാരി തിരിഞ്ഞുനിന്നു ഷർട്ടിന്റെ കീശയിൽ കൈയിട്ട് ഒട്ട

നാണ്യം തപ്പിയെടുത്ത് കുറുപ്പിന്റെ നേർക്കു നീട്ടി, കുറുപ്പ് വാങ്ങാൻ മടിച്ചു. “ഇതെന്തിനാണാവോ?

“കുറുപ്പിന്റെ മോള് കുട്ടിക്ക് ഒരു മുടിപ്പിന്നു വാങ്ങിക്കോളൂ. എന്റെ വകയു ണെന്നു പറഞ്ഞേക്കു കേട്ടോ" അധികാരി അല്പം ഇടറിയ സ്വരത്തിൽ പറഞ്ഞു. അതു കേട്ടപ്പോൾ കുറുപ്പിന്റെ ഹൃദയം ആർദ്രമായി. അയാൾ എട്ടണ വാങ്ങി കൈയിൽ വെച്ചു. അധികാരി തിരിഞ്ഞുനടന്നപ്പോൾ അയാ ളുടെ മിഴികൾ നനയുന്നതും കുറുപ്പു കണ്ടു. പാവം! അധികാരി കുഞ്ഞുണ്ണി നായർ മാധവിക്കുട്ടിക്ക് എത്ര മുടിപ്പിന്നുകൾ അങ്ങാടിയിൽനിന്നു വാങ്ങി ക്കൊണ്ടുപോയി കൊടുത്തിട്ടുണ്ടാകും. ഒരു പിതാവിന്റെ നീറിപ്പിടയുന്ന ഹൃദയം കറുപ്പു കണ്ടു.

സിനിമാഹാളിന്റെ മുമ്പിലെത്തിയപ്പോൾ സമയം ആറുമണിയാവാൻ പോകുന്നു. അവിടെ വലിയ തിക്കും തിരക്കും. ഒരു പുതിയ തമിഴു പടമാണ്. ഭക്തകുചേലൻ. കുറുപ്പ് അവിടെ തങ്ങിനിന്നു. ഒരു സിനിമ കണ്ടാലോ? വളരെക്കാലമായി ഒരു സിനിമ കണ്ടിട്ട് അതിന്നുള്ള വിചാരമേ മനസ്സിൽ കടക്കാറുണ്ടായിരുന്നില്ല. ഇന്ന് ഒഴിവുണ്ട്. കൈയിൽ പൈസയുമുണ്ട്. പോ ങ്കിൽ ഭക്തിമയമായ പടവുമാണ്. കുറുപ്പ് ഗണപതിഭഗവാനെയും ക ത്തിൽ വെച്ച്, ബി ക്ലാസ്സിന്റെ ക്യൂവിൽ ചേർന്നുനിന്നു.

ഭക്തകുചേലൻ കുറുപ്പിനെ വികാരവിവശനാക്കി. കഥയിലെ പല രംഗ ങ്ങളും പ്രത്യേകിച്ച് കുചേലകുടുംബത്തിന്റെ കഷ്ടപ്പാടുകൾ കാണിക്കുന്ന ഭാഗവും ശ്രീകൃഷ്ണഭഗവാൻ പഴയ സതീർത്ഥ്യനെ കെട്ടിപ്പിടിച്ച് അരികത്തി മുത്തുന്ന സന്ദർഭവും വന്നപ്പോൾ കുറുപ്പിന്റെ മിഴികൾ നിറഞ്ഞു കണ്ണീർ മുറിഞ്ഞു വീണുകൊണ്ടിരുന്നു.

സിനിമ കഴിഞ്ഞു പത്തുമണിക്കു പുറത്തിറങ്ങിയപ്പോൾ ഹാളിനക ത്തേക്കു കടക്കുവാൻ കാത്തുനില്ക്കുന്ന ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ വിളിച്ചു ചോദിച്ചു. “ങാ അ ആ. കുറുപ്പാളും വന്നോ സിനിമയ്ക്ക് കുറുപ്പ് ആ ആളെ ഒന്നു നോക്കി നാണിച്ചുപോയി. കൂനൻ കണാരനാണ്. കണാരൻ തന്റെ മാസത്തിലൊരിക്കലുള്ള മുഖാരവും കഴിപ്പിച്ചു സിനിമ കാണാൻ വന്നിരിക്കയാണ്. കുറുപ്പു തലയും താഴ്ത്തി നടന്നുകളഞ്ഞു.

നിരത്തിലെത്തിയപ്പോൾ അധികാരി കുഞ്ഞുണ്ണിനായർ സമ്മാനിച്ച എട്ടണയുടെ കാര്യം ഓർമ്മവന്നു. അടുത്ത സ്റ്റേഷനറിക്കടയിൽ നിന്നുതന്നെ ആറണയ്ക്ക് പ്ലാസ്റ്റിക്കിന്റെ ഒരു റോസാപ്പു ഹെയർപിന്നും രണ്ടണയ്ക്ക റിബണും വാങ്ങി കീശയിലിട്ട് ധൃതിയോടെ വീട്ടിലേക്കു നടന്നു.

പാടത്തിന്റെ നടവരമ്പിലെത്തിയപ്പോൾ മുന്നിൽ ഒരു ചെറിയ പട്ടാള വിഭാഗം നീങ്ങുന്നുണ്ടായിരുന്നു ചെറുമി ഓമലയും കൂട്ടുകാരികളുമാണ്. അവർ പട്ടണത്തിലെ കുതിരപ്പന്തികളിൽ പച്ചപ്പുല്ലു വിറ്റ് പുല്ലു നീളത്തിൽ കെട്ടാൻ നടുക്കോലായുപയോഗിച്ചിരുന്ന നീണ്ട് മുളവടി തോക്കുപോലെ ചുമലിൽ വെച്ചു വരമ്പിലൂടെ ഒരു വരിയായി നടന്നു ചാളകളിലേക്കു മടങ്ങു കയാണ്. ഒരു വലിയ പാലപ്പെട്ടു കത്തിച്ചു കൈയിൽ ഉയർത്തിപ്പിടിച്ച് താള ത്തിൽ വീശിക്കൊണ്ട് ഏറ്റവും മുമ്പിൽ ഓമഞ്ചിയും നടക്കുന്നുണ്ട്. ഓമഞ്ച യുടെ ചൂട്ടിന്റെ വെളിച്ചത്തിലാണ് ചെറുമികൾ നീങ്ങുന്നത്. ഓമഞ്ചിയുടെ  ചുമലിലും തോക്കുണ്ട്. ആ കുട, തൊട്ടു പിറകിൽ നടക്കുന്ന ഓമലയോട് | ഓമഞ്ചി ഉച്ചത്തിൽ ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു. “നെന്റെ പട്ടാളക്കാരൻ ഇപ്പോൾ പണമയയ്ക്കാറില്ലേടീ?' ഓമഞ്ചി ഉറക്കെ വിളിച്ചുചോദിക്കുന്നു.

കഴിഞ്ഞ മാസോത്തില് പണം വന്നിര്ന്നു. ഇമ്മാസം ഒന്നും കണ്ടില ഓമഞ്ചി ചോദിച്ചതിനെക്കാൾ ഉച്ചത്തിൽ ഓമലയുടെ മറുപടി.

തന്റെ ചെറുമൻ പട്ടാളത്തിലാണെന്നാണ് ഓമല പറഞ്ഞു നടക്കുന്നത്. ഓമല പുല്ലു വിറ്റുതീർന്നാലും വളരെ നേരം കുതിരപ്പന്തികളിൽ തങ്ങി നില്ക്കാറുണ്ട്. രാത്രി വളരെ വൈകി ചാളയിലേക്കു മടങ്ങുമ്പോൾ അവളെ കാത്തു പല ഇടവഴികളിലും കാമുകന്മാരും തങ്ങിനില്ക്കുന്നുണ്ടാകും. അരി

സ്റ്റോട്ടൽ അയ്യപ്പനിൽ നിന്നാണ് ഓമഞ്ചി ഇതെല്ലാം മനസ്സിലാക്കിയത്. “എടീ, നീ പറമ്പിൽ പുല്ലരിയാൻ പോകുമ്പോഴേ, അവിടെങ്ങാനും തഴു താമ ഉണ്ടോന്നു നോക്കണം. പറിച്ചു കൊണ്ടുവന്നാൽ പൈസ തരാം.

"തൗതാമ കിട്ടിലെങ്ക് കാരാമ മാ താനേ?” ആ പുലയി ഒരു ഫലിതം പൊട്ടിച്ചു. അതു കേട്ട് അവളുടെ കൂട്ടുകാരികൾ പൊട്ടിച്ചിരിച്ചു. “നിന്റെ നാക്ക് തേങ്ങ ചിരകാൻ പറ്റില്ലോടി. ചിരിച്ചുകൊണ്ട് ഓ ബിയും തിരിച്ചടിച്ചു.

അവർ വളരെ പതുക്കെയാണു നീങ്ങുന്നത്. കുറുപ്പിനു പതുക്കെ നടന്നു

ശീലമില്ല. കുറുപ്പ് ആ പുലയികളെ കടന്ന് ഓമഞ്ചിയുടെ അരികിലെത്തി.

കുറുപ്പിന്റെ മുഖത്തേക്ക് ഓമഞ്ചി ചൂട്ടു മിന്നിച്ചു നോക്കി: “ഓഹോ, ഇതാ --

നമ്മുടെ പേപ്പർ ബോയ് മിസ്റ്റർ കുറുപ്പോ?” ഓമഞ്ചി ഒരു ചിരിചിരിച്ചു. ഓമഞ്ചി ആ പീറച്ചെറുമികളുടെ കൂടെ അങ്ങനെ വർത്തമാനവും പറഞ്ഞു നടക്കുന്നത് കുറുപ്പിന്നു തീരെ രസിച്ചില്ല.

എന്നാൽ ഞാൻ നടക്കെട്ടെ തനിക്കല്പം ദൃതി ഉണ്ടെന്ന മട്ടിൽ കുറുപ്പു പറഞ്ഞു.

“ആങ് ഹി-പിയ്മക്കുഞ്ഞിനോടു പറയണം, അവളുടെ റോസ്ഗാർഡൻ പരിശോധിക്കാൻ ഞാൻ മറ്റന്നാൾ അവിടെ വരുന്നുണ്ടെന്ന്. കുറുപ്പ് ഒന്നു മൂളി. ഏത് മക്കുഞ്ഞ്? രാധയെപ്പറ്റിയാണെന്നു മനസ്സി ലായി. ഓമഞ്ചിക്ക് ആളുകളുടെ പേർ ഓർമ്മയിൽ നില്ക്കുകയില്ല. കുറുപ്പി നെത്തന്നെ പലപ്പോഴും അയാൾ നമ്പ്യാർ എന്നു വിളിക്കാറുണ്ട്.

കുറുപ്പ് വീട്ടിലെത്തിച്ചേർന്നു.

രാധ ഉറങ്ങിക്കഴിഞ്ഞിരുന്നു. വിളിച്ചുണർത്തി മുടിപ്പിന്നും റിന്നും സമ്മാനിച്ചു. പിന്നെ വേഗം കുപ്പായമഴിച്ചിട്ട്, തോർത്തുമുണ്ടുടുത്ത്, അമ്പല ക്കുളത്തിൽ ചെന്നു ധൃതിയിൽ ഒന്നു മുങ്ങിക്കുളിച്ചു. മടങ്ങിവന്നു. ഗണപതി ഭഗവാനെ ചുമരിൽ പ്രതിഷ്ഠിക്കുന്ന പരിപാടി തുടങ്ങാനുള്ള തിരക്കായി. ചുമരിൽ തൂങ്ങുന്ന കൈലാസത്തിലെ പാർവ്വതീ പരമേശ്വരന്മാരുടെ പാർശ്വ ത്തിൽത്തന്നെ ഗണപതിഭഗവാനെ പ്രതിഷ്ഠിക്കുന്നതിന്ന്, എല്ലാ ചിത്രങ്ങളും പൊക്കിയെടുത്ത് ആണി പൊരിച്ചുതുടങ്ങി ആണി പോരിക്കാനുള്ള ഒരു സാധനം കുറുപ്പ് അതിനെ 'ബ്ലേർ' എന്നാണു പറയുക അയാൾ പ്രത്യേകം സൂക്ഷിച്ചു വെച്ചിരുന്നു. ആണി ചുമരിൽ അടിച്ചിറക്കുന്നത്. ഇരുമ്പുലക്ക കൊണ്ടുതന്നെയാണ്.)

കുറുപ്പ് അങ്ങനെ ആണിതറച്ചു രസിക്കുമ്പോൾ ചില ശകാരവാക്യങ്ങ ജാലകത്തിലൂടെ കടന്നുവന്നു. കുറുപ്പ് ചെവി വട്ടം പിടിച്ചു. പിന്നെ ജാ ത്തിലൂടെ പുറത്തേക്കു നോക്കി. ഒന്നാം ബ്ലോക്കിൽ നിന്നാണ്. കറുപ്പന്റെ ഉച്ചത്തിലുള്ള ശബ്ദമാണ്. കറുപ്പൻ, ഭാര്യയുടെ അനിയത്തി ജാനകിട്ടി ശകാരിക്കുകയാണ്. കറുപ്പൻ കുറച്ചു കുടിച്ചിട്ടുമുണ്ട്. കുടിച്ചാൽ മാത്രം

അവന്റെ സ്വരം അത് ഉറക്കെയാവുകയുള്ളു. ഒരു കൈയിൽ ഗണപതിഭഗവാനെയും മറ്റേ കൈയിൽ ഇരുമ്പാണിയും പിടിച്ചുകൊണ്ട് കുറുപ്പ് ജാലകത്തിലൂടെ ചെവി പാർത്തു നിന്നു.

ജാനകിട്ടിച്ചറും കണ്ണൻബ്ളറുടെ ഹോട്ടലിലെ ബാന് കുമാരനും തമ്മിൽ ലോഗ്യമാണ്. കുമാരൻ നിത്യവും രാവിലെ ഒൻപതരമണി.. ഒരു സിൽ ഷർട്ടും ധരിച്ച് വാടകസൈക്കിളിൽ ജാനകിട്ടിച്ചറെ പിന്തുടരാ ണ്ട് ചിലപ്പോൾ വൈകുന്നേരവും. കടപ്പുറത്ത് മുക്കുവക്കുട്ടികൾ ക്കുള്ള ഒരു സ്കൂളിലാണ് ജാനകിട്ടിച്ചർ പഠിപ്പിക്കുന്നത്. ഇതു നാട്ടിൽ

പാട്ടായിരിക്കുന്നുവത്. കുറുപ്പിന്നു രസംപിടിച്ചു. കാര്യം വിഷമസ്ഥിതിതന്നെ.

"ഓട്ടലിൽ എച്ചിലെടുക്കുന്ന ആ ചെക്കനെ ഒരു ദെവസം കാണാഞ്ഞാൽ നിനക്ക് വരും കുറുപ്പന്റെ ശിവം ഉച്ചഭാഷിണിയിലൂടെയെന്ന പോലെ കേൾക്കുന്നു.

കറുപ്പന്റെ ഭാര്യയും എന്തോ പറയുന്നുണ്ട്. വ്യക്തമല്ല.

“ഓനെ കല്യാണംകഴിച്ചോ. ഓൻ കണ്ണന്റെ മാട്ടലിന്ന് കോട്ട് വാരിക്കൊ ണ്ടാരും. നല്ല കുശാലായിരിക്കും രണ്ടാൾക്കും. കറുപ്പന്റെ ഒരു ചിരിയും. ജാനകിട്ടിച്ചറുടെ പ്രതികരണമെന്താണാവോ? ഒരു മൂലയിലിരുന്നു. കടയുന്നുണ്ടായിരിക്കും.

ആ വഴക്കിന്റെ ഇടയിലൂടെ കേട്ടു ഒരു വീണാനാദം. നാലാം ബ്ലോക്കിലെ കോടതി ശിപായി ലോനപ്പന്റെ ഫിഡിൽ വായനയാണ്. ജാനകിട്ടീച്ചറുടെ തേങ്ങലുകൾ ഉച്ചഭാഷിണിയിൽ പകർത്തിയപോലെ ആ വാദ്യസംഗീതം ഉയർന്നുവരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒന്നാം ബ്ലോക്കിലെ കോലാഹലം നിലച്ചു. പെണ്ണൂക്കയുടെ രണ്ടു പൂച്ചകൾ കുറച്ചുനേരം അതേറ്റെടുത്തു. നാലാം ബ്ലോക്കിൽ നിന്നുള്ള സംഗീതാർ തുടർന്നുകൊണ്ടേയിരുന്നു.

ദേവകിയമ്മ ഒരു കിണ്ണത്തിൽ ചോറും ചൊറിപിടിച്ച ഒരിരുമ്പു പിഞ്ഞാണ

ത്തിൽ കൂട്ടാനും കൊണ്ടുവന്നുവെച്ചു. അരികെ ഒരു പലകയും, ക്ഷണത്തിൽ ഗണപതിപ്രതിഷ്ഠ കഴിച്ച് കുറുപ്പ് കൈകഴുകി ഉണ്ണാ നിരുന്നു. കുറുപ്പ് ചോറുവാരി ഉണ്ടുകൊണ്ടിരിക്കെ, ദേവകിയമ്മ ചുമരിൽ പ്രത്യ

ക്ഷപ്പെട്ട പുതിയ ഗണപതിച്ചിത്രത്തിലേക്കു ദൃഷ്ടിയുറപ്പിച്ചുകൊണ്ടു പറഞ്ഞു: “ആ വെളിച്ചപ്പാട് കുട്ടൻ നായർ വൈകുന്നേരം ഇവിടെ വന്നോന്നു. ഒര് പാപ്പ ചീത്ത പറഞ്ഞ് എറങ്ങിപ്പോയി.

ചോറുരുളയിൽ കല്ലുകടിച്ചപോലെ കുറുപ്പ് വാപൊളിച്ച് വിമ്മിട്ടത്തോടെ ഇരുന്നുപോയി. ശരിതന്നെ, ആ വെളിച്ചപ്പാടിനോട് മൂന്നുമാസം മുമ്പു കാ വാങ്ങിയ രണ്ടര ഉറുപ്പിക ഇനിയും കൊടുത്തിട്ടില്ല. ഈ ആഴ്ചയിൽത്തന്ന ആ കടം തീർക്കണം.

നല്ല ദിവസം അവസാനിക്കുകയാണ്.

കുറുപ്പ് പായ വിരിച്ച് ഉറങ്ങാൻ കിടന്നു. അടുത്തുതന്നെ മറ്റൊരു പായിൽ രാധയും ഉറങ്ങുന്നുണ്ടായിരുന്നു. കറുപ്പ് മകളെ വാത്സല്യത്തോടെ ഒന്നു നോക്കി. പുതിയ മുടിപ്പിന്നും റിബ്ബണും തലയിലണിഞ്ഞുകൊണ്ടുതന്നെ യാണ് അവൾ വീണ്ടും ഉറങ്ങാൻ കിടന്നിരിക്കുന്നത്.

കുറുപ്പ് രാധയുടെ ഭാവിയെപ്പറ്റി ചിന്തിക്കുകയാണ്. അവളെ പത്താം ക്ലാസ്സുവരെ പഠിപ്പിച്ച് ട്രെയിനിങ്ങിന്നയച്ച്, ഒരു സ്കൂൾ മിസ്സാക്കണമെ ന്നാണ് മനോരാജ്യം.. ടീച്ചറായിക്കഴിഞ്ഞാൽ രാധ, അധികാരി കുഞ്ഞുണ്ണി നായരുടെ മകളെപ്പോലെ വേണ്ടാത്ത അപകടത്തിൽ ചെന്നുചാടി അച്ഛനെ ഉപേക്ഷിച്ച് ഓടിപ്പൊയ്ക്കളയുമോ? അല്ലെങ്കിൽ കറുപ്പന്റെ വീട്ടിലെ ആ ജാനകിപ്പെണ്ണിന്നു പറ്റിയപോലെ, വല്ല പിറച്ചെറുക്കന്മാരും അവളെ വശീക രിച്ചുകളയുമോ? വേണ്ട, രാധയെ മിസ്സാക്കണ്ട നർസിങ് പരിശീല ന തിന്നയച്ചാലോ? അപ്പോൾ അവൾക്കു നാടുവിടേണ്ടിവന്നാലോ? രാധ പത്താം ക്ലാസ് പാസ്സാവട്ടെ യോഗ്യനായ ഒരു ചെറുപ്പക്കാരനെ കണ്ടുപിടിച്ച്.. ആ മോഹനചിന്തകൾ സ്വപ്നത്തിന്റെ യാഥാർത്ഥ്യത്തിൽ ലയിച്ചു. ലോനപ്പന്റെ ഫിഡിൽഗാനം കുറുപ്പിന്റെ കൂർക്കംവലിയെ തലോടിക്കൊ ണ്ടിരുന്നു.

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക