shabd-logo

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023

3 കണ്ടു 3
സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്പിലെത്തി. പൂമുഖപ്പടിയുടെ അരികിൽ വെച്ച പൂച്ചട്ടികളൊന്നിൽ നിന്നു വാടിയ ഒരു പനിനീർപുഷ്പത്തിന്റെ ഒന്നുരണ്ട് ഇതളുകൾ ഇളങ്കാറ്റിൽ കൊഴിഞ്ഞു വീണതു ചവിട്ടി ചവിട്ടിയില്ലെന്നമട്ടിൽ അയാൾ പൂമുഖത്തി ലേക്കു കേറിച്ചെന്നു; അവിടത്തെ വിശാലമായ കോലായിൽ നിരത്തിയിട്ട
കുഷ്യൻ കസേരകളിലൊന്നിൽ സുധാകരൻ മെല്ലെ ഇരുന്നു. ജാലകത്തിനടു ക്കൽ വെച്ച് ഒരു കസേരയായിരുന്നു അത്.

അകത്തും ആളനക്കമൊന്നും കേട്ടില്ല.

മുറ്റത്തിന്റെ തെക്കുഭാഗത്തെ ഉയർന്ന പറമ്പിൽ താഴ്ന്ന മുറ്റത്തോടു തൊട്ട് മൂലയിലെ തൈച്ചെന്തെങ്ങിന്റെ കുരലിലേക്കു ജീവനുള്ള ഒരു തവള കുഞ്ഞിനെ കൊക്കിൽ കൊത്തിപ്പിടിച്ചുകൊണ്ട് ഒരു നായൻ കാക്ക പറന്നു

വന്നു. തവള പി പി എന്നു കരഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സുധാകരന്റെ കസേരയ്ക്കു പിറകിലെ ജാലക തിരശ്ശീല നീക്കി ആരോ എത്തിനോക്കിയെന്നു തോന്നി. സുധാകരൻ അപ്പോഴും അനങ്ങിയില്ല. അങ്ങോട്ടു കണ്ണയച്ചതുമില്ല.

“ഈ നാട്ടിൽത്തന്നെയുണ്ടോ?” ജാലകത്തിന്റെ പിറകിൽ നിന്ന് ഒരു ജലതരംഗസ്വരം ഇഴഞ്ഞുവന്നു. “ഉം.” ചോദ്യം കേട്ടുവെന്ന് അറിയിക്കുന്നമട്ടിൽ സുധാകരൻ ഒന്നു മൂളി.

ആ ചെന്തെങ്ങിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. തവളക്കുഞ്ഞ്

അപ്പോഴും ക്ഷീണസ്വരത്തിൽ കരഞ്ഞുകൊണ്ടിരുന്നു. ക്രമേണ കരച്ചിൽ നിന്നു. കാക്ക അതിന്റെ കഥ കഴിച്ചുവെന്നു തോന്നുന്നു. “ഞാനെങ്ങോട്ടു പോകാനാണ് ജനിച്ച നാട്ടിൽത്തന്നെ കിടന്നു മരിക്ക ണമെന്നാണ് എന്റെ മോഹം. സുധാകരൻ ആത്മഗതസ്വരത്തിൽ പറഞ്ഞു.

“അതേ, ഞാനും കേട്ടു. ആരോഗ്യം നശിപ്പിച്ച് ജീവിതം വേഗം തുലയ്ക്കാ നുള്ള പരിപാടികളിൽ മുഴുകിയിരിക്കയാണെന്ന്" അകത്തുനിന്ന് ആ മധുരസ്വരം,

“അപ്പോൾ എന്നെപ്പറ്റി അന്വേഷിക്കാറുണ്ട്. ഇല്ലേ?”

“അന്വേഷിക്കാതെതന്നെ പലരും പറഞ്ഞുനടക്കുന്ന കഥകൾ ഞാനും

കേട്ടുവെന്നു മാത്രം. അതെല്ലാം വാസ്തവമാണോ?

സുധാകരൻ ഒന്നും മിണ്ടിയില്ല.

രാപ്പകലൊരുപോലെ മദ്യപാനോത്സവമാണെന്നു കേട്ടു. കുടി മാത്ര മല്ല, വേറെ പലതും- അകത്തെ സ്വരം സങ്കടച്ഛായ കലർന്നതായിരുന്നു.

"അതെല്ലാം കേട്ടപ്പോൾ മാലതിക്കു സങ്കടം തോന്നിയോ?” കുഷ്യൻ കുപ്പായത്തിൽ തുന്നിപ്പിടിപ്പിച്ച ചുകന്ന പൂക്കൾ നുള്ളിയെടുക്കുന്ന മട്ടിൽ കൈവിരൽ ചലിപ്പിച്ചുകൊണ്ട് സുധാകരൻ ചോദിച്ചു. “എനിക്കു സങ്കടം തോന്നിപ്പിക്കാനാണോ ഈ വേണ്ടാതനങ്ങളെല്ലാം നടത്തുന്നത്? കഷ്ടമാണേ...

സുധാകരൻ തുന്നലിൽനിന്ന് ഒരു നൂൽ നുള്ളിയെടുത്തുകൊണ്ട് എന്തോ പറയാൻ ഭാവിച്ചു. അപ്പോൾ അകത്തുനിന്ന് ഒരു താക്കീതു കേട്ട്: “അതാ വരുന്നുണ്ട്.

സുധാകരൻ പടിക്കലേക്കു നോക്കി. ഒരു വലിയ ചൂരൽവടിയും ചുഴറ്റി ക്കൊണ്ട് രാധാകൃഷ്ണൻ മുറ്റത്തൂടെ വരുന്നുണ്ടായിരുന്നു. ഖദർ വേഷ്ടി കൊണ്ടു തലയിൽ വലിയൊരു കെട്ടും കെട്ടിയിട്ടുണ്ട്. മൂപ്പർ രാവിലത്തെ നടത്തവും കഴിഞ്ഞു വരികയാണ്.

രാധാകൃഷ്ണൻ കോലായിൽ കയറി ചൂരൽ വടി മൂലയിൽ ചാരി, തലക്കെട്ടഴിച്ച് ഒരു കുഷ്യൻ കസേരയിലേക്കു വലിച്ചെറിഞ്ഞു മുഖം തിരിച്ച പ്പോഴാണ് സുധാകരനെ കണ്ടത്. അത്ഭുതം കലർന്ന ഒരു പുഞ്ചിരിയോടെ
രാധാകൃഷ്ണൻ സുധാകരന്റെ മുഖത്തേക്കു കണ്ണിമയ്ക്കാതെ കുറച്ചുനേരം നോക്കിനിന്നു. ചുകന്ന നൂൽക്കഷണം വായിലിട്ടു ചവച്ചുകൊണ്ടിരിക്കയായി രുന്നു സുധാകര

“മാലതീ!” രാധാകൃഷ്ണൻ ഉറക്കെ വിളിച്ചു: "നീ ഇവിടെ ഒരാൾ വന്നിരി ക്കുന്നതു കണ്ടില്ലേ?

മാലതി വാതിൽക്കൽ വന്നു നിന്നു.

“നോക്കൂ, ഇയാളെ -മുനി എവിടെയോ കണ്ടു പരിചയമുള്ളതുപോലെ തോന്നുന്നു. നിനക്കറിയാമോ? ഒന്നു നോക്ക്. രാധാകൃഷ്ണൻ പൊട്ടിച്ചി രിച്ചുകൊണ്ടു പറഞ്ഞു.

മാലതി നോക്കിയില്ല ഒന്നും മിണ്ടിയതുമില്ല.

“വരൂ, സുധീ, നമുക്കു മുകളിലേക്കു പോകാം. രാധാകൃഷ്ണൻ ആംഗ്യം കാട്ടി സുധാകരനെ വിളിച്ചു. സുധാകരൻ വായിലെ നൂൽക്കഷണം തുപ്പി തെറിപ്പിച്ചു മെല്ലെ എഴുന്നേറ്റ് രാധാകൃഷ്ണന്റെ കൂടെ അകത്തു കടന്നു

മുകളിലെ വ്രാന്തയിലേക്കുള്ള കോണി കയറി. മാളികവാന്തയിലിട്ടിരുന്ന ക്യാൻവാസ് കസേരകളിൽ ഇരുവരും ഇരുന്നു. രാധാകൃഷ്ണൻ സുധാകരന്റെ മുഖത്തേക്കു സഹതാപത്തോടെ തുറിച്ചു നോക്കി.

കുറച്ചു നേരം ഇരുവരും ഒന്നും സംസാരിച്ചില്ല. സുധാകരൻ ദൂരെ നോക്കിക്കൊണ്ടു ക്യാൻവാസ് കസേരയിൽ ചാഞ്ഞുകിടന്നു. വയലുകൾക്ക പ്പുറത്തെ കുന്നിന്റെ ഒരു കോണിൽ ഒറ്റപ്പെട്ടു നില്ക്കുന്ന തലപോയ ഒരു പനയുടെ തുഞ്ചത്ത് ഒരു പരുന്തു വട്ടമിട്ടു പറന്നു വന്നിരുന്നു. കുമ്പാരന്മാർ പാർക്കുന്ന കുന്നിൻചരിവാണതെന്ന് സുധാകരൻ നടത്തു

"വേലായുധാ രാധാകൃഷ്ണൻ വേലക്കാരനെ ഉറക്കെ വിളിച്ചു. “ഒന്നു രണ്ടു സിഗരറ്റു വാങ്ങിക്കൊണ്ടുവ

“വേണ്ട” സുധാകരൻ തലയാട്ടി വിലക്കി. “ഞാൻ ഇപ്പോൾ സിഗ വലിക്കാറില്ല."

“എന്ത്, സുധി സിഗററ്റുവലി നിർത്തിയോ?” രാധാകൃഷ്ണൻ അത്ഭുത ത്തോടെ ചോദിച്ചു.

“അതേ, നിർത്തി.

രാധാകൃഷ്ണൻ ഒരു കുസൃതിച്ചിരിയോടെ വീണ്ടും ചോദിച്ചു.

“സിഗരറ്റു വലി നിർത്തിയപ്പോൾ കൂടി തുടങ്ങിയോ, അല്ല, കുടി തുടങ്ങി യപ്പോൾ സിഗരറ്റു നിർത്തിയതോ?”

“ഞാൻ സിഗരറ്റു വലി നിർത്തിയിട്ടു മൂന്നു മാസമേ ആയിട്ടുള്ളു.

"മനസ്സിലായി അപ്പോൾ ഞാൻ സുധിയെപ്പറ്റി കേട്ടതെല്ലാം ശരിയാ ണില്ലേ? കുറെ നാളായി ഞാൻ വിചാരിക്കുന്നു സുധിയെ ഒന്നു കണ്ടു കിട്ടാൻ കാര്യമായി ചിലതു സംസാരിക്കാൻ, അങ്ങോട്ടു വന്നാലോ എന്ന് ഒരിക്കൽ ആലോചിച്ചു. സുധിയെക്കുറിച്ച് അടുത്തകാലത്തു കേട്ട് ചില ഥകൾ ഓർത്തപ്പോൾ വണ്ടാ എന്നും തീർച്ചപ്പെടുത്തി. വീട്ടിൽ സുധിക്കു

പറ്റിയ കമ്പനിയായിരിക്കയില്ലല്ലോ ഞാൻ “നിങ്ങൾ വീട്ടിലേക്കു വരാതിരുന്നതു നന്നായി.

“അപ്പോൾ ഞാൻ സുധിയുടെ ഇപ്പോഴത്തെ ജീവിതരീതിയെപ്പറ്റി കേട്ട തെല്ലാം ശരിയാണില്ലേ?


നിങ്ങൾ എന്തൊക്കെയാണു കേട്ടതെന്ന് എനിക്കറിഞ്ഞുകൂടാ. എന്റെ ഇപ്പോഴത്തെ ജീവിതത്തെപ്പറ്റി ഞാൻതന്നെ പറഞ്ഞുതരാം. ഞാൻ നിത്യവും കുടിക്കാറുണ്ട് -വാതുവച്ചു കുടിക്കുന്ന കൂട്ടുകാരെയാണ് എനിക്കിഷ്ടം. എന്റെ മാളികമുറിയിൽ, എന്റെ കിടപ്പറയിൽ, ഞാൻ പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ട്. പണം കൊടുത്താൽ എന്തു മൃഗീയതയ്ക്കും കിടന്നുതരുന്ന സുന്ദരികൾ...

"കഷ്ടം കഷ്ടം! ഇതെല്ലാം തുറന്നു പറയാൻ നിങ്ങൾക്കു ല തോന്നുന്നില്ലല്ലോ?"

"ഞാനെന്തിനു ലജ്ജിക്കുന്നു? ഞാൻ ആരുടെയും പണം ചൂഷണം ചെയ്യുകയോ അപഹരിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്തിട്ടില്ല. ഞാൻ അന്യന്റെ ഭാര്യയെ വശീകരിക്കുകയോ വ്യഭിചരിക്കുകയോ ചെയ്തിട്ടില്ല. ബലാൽക്കാരമായി ഒരു പെൺകുട്ടിയെയും ഞാൻ തൊട്ടിട്ടില്ല. ഞാൻ എന്റെ സുഖത്തിനുവേണ്ടി ചെലവഴിച്ച ഓരോ ചില്ലിക്കാശും ഞാൻ സ്വന്തമായി

സമ്പാദിച്ചതാണ്. പിന്നെ ഞാനെന്തിനു ലഭിക്കുന്നു" “അതെല്ലാം ശരി. പക്ഷേ, സുധി, ഒന്നാലോചിച്ചുനോക്കൂ. ആളുകൾ നിങ്ങളെപ്പറ്റി എന്തു പറയും? ഈ നാട്ടിനും സമുദായത്തിനും അഭിമാനി ക്കാവുന്ന ഒരു നല്ല ചെറുപ്പക്കാരനായിട്ടാണു സ്വഭാവഗുണംകൊണ്ടു നിങ്ങളെ എല്ലാവരും കരുതിയിരുന്നത്. ഒരു ദേവൻ പെട്ടെന്നു പിശാചായതുപോലെ യാണ്. നിങ്ങളുടെ ഈ മാറ്റം ഇങ്ങനെയൊരു മാറ്റത്തിന് എന്താണു കാരണം?"

“പെട്ടെന്നു വന്ന മാറ്റമല്ല. സുധാകരൻ ദൂരെ നോക്കിക്കൊണ്ടു പറഞ്ഞു. പനന്തുഞ്ചിലെ പരുന്ത് ചിറകു വിരുത്തി പറന്നുപോയി. “കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഈ മാറ്റത്തിനുള്ള ആലോചന എന്റെ മനസ്സിൽ കിടന്നു കളിക്കുന്നുണ്ടായിരുന്നു.

രാധാകൃഷ്ണൻ എന്തോ ഓർത്തു ചിരിച്ചു. സുധാകരൻ ചോദിച്ചു. “എന്താണു ചിരിക്കുന്നത്? “ഒരു നമ്പൂതിരിയെപ്പറ്റിയുള്ള കഥയോർത്തു ചിരിച്ചതാണ്. രാധാ

കൃഷ്ണൻ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു: “നിങ്ങൾ ഇപ്പറഞ്ഞതിനും ആ കഥയ്ക്കും തമ്മിൽ വലിയ സാമ്യം കാണുന്നുണ്ട്. ആ കഥയെന്താണെന്നു പറയാം. ഒരിക്കൽ ഒരു വയസ്സൻ നമ്പൂതിരി, ഒരു കാളയുടെ വളഞ്ഞ് അന്യോന്യം അറ്റം തൊടാറായ കൊമ്പുകളുടെ വൃത്തത്തിനുള്ളിൽ തന്റെ തലയൊന്നു കൊണ്ടിട്ടു കടത്തിനോക്കി. കാളയുടെ കൊമ്പുകൾക്കിടയിൽ കിടന്നു പിടയുന്ന നമ്പൂരിയച്ചനെ കാര്യസ്ഥൻ കണ്ട് ഓടിവന്ന് എന്ന നെയോ രക്ഷപ്പെടുത്തി. ഇളിഭ്യനായി നില്ക്കുന്ന നമ്പൂതിരിയോടു കാര്യ സ്ഥൻ ചോദിച്ചു: "ഒട്ടും ആലോചനയില്ലാതെ തിരുമേനി ഈ സാഹസം പ്രവർത്തിച്ചുവല്ലോ!' അതു കേട്ട് നമ്പൂതിരി കഴുത്തു തിരുമ്മിക്കൊണ്ടു പറഞ്ഞുവരും: 'രാമാ, ഞാൻ ആലോചിക്യാതൊന്നില്ല ഇപ്പണി പറ്റിച്ചത്. ആറു കൊല്ലമായിട്ട് എന്റെ ആലോചന ഇതുതന്നെയായിരുന്നു.

ഒരു ട്രേയിൽ രണ്ടുകപ്പു ചായയുമായി മാലതി വാന്തയിലേക്കു വന്നു. “മാലതി, പലഹാരമൊന്നുമില്ലേ?” രാധാകൃഷ്ണന്റെ ചോദ്യം. “വേണ്ട. പലഹാരമൊന്നും വേണ്ട. സുധാകരൻ മാലതിയുടെ കാൽക്ക ലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.


മാലതി ഒരു സ്കൂളിന്മേൽ വെച്ച്, ആദ്യം ഭർത്താവിന്റെ മുഖത്തേക്കും പിന്നെ സുധാകരന്റെ മുഖത്തേക്കും കറുത്ത കുപ്പിച്ചില്ലുകൾപോലെയുള്ള ചെറിയ മിഴികൾ ഒന്നു പ്രകാശിപ്പിച്ചു മെല്ലെ തിരിഞ്ഞു നടന്നു.

“ഓ, സുധിയുടെ പ്രാതൽ നീരും സോസേജുമാണെന്നു കേട്ടു.

രാധാകൃഷ്ണൻ പറത്തി മാലതി വാതിൽക്കൽനിന്നു പകുതി കേട്ട

വെന്നു തോന്നുന്നു. ഇരുവരും ചായകുടിച്ചുകൊണ്ടു കുറച്ചുനേരം ഒന്നും സംസാരിക്കാതെ യിരുന്നു.

“ഞാൻ സുധിയോട് ഒരു ചോദ്യം ചോദിക്കട്ടെ?" രാധാകൃഷ്ണൻ ചായ ക്കു താഴെ വെച്ച് സുധാകരന്റെ മുഖത്തേക്കു തുറിച്ചു നോക്കി. സുധാ കാൻ ചായക്കപ്പ് കൈയിൽ പിടിച്ചുകൊണ്ട് രാധാകൃഷ്ണന്റെ ചോദ്യം പ്രതീക്ഷിച്ചു.

“നിങ്ങൾ ഈ ധൂർത്തടിക്കുന്ന പണം നല്ല വഴിക്കു ചെലവഴിച്ചുകൂടേ?" “എന്റെ പണം ചെലവഴിക്കുന്നത് നല്ലവഴിക്കല്ലെന്നു നിങ്ങളെങ്ങനെ മനസ്സിലാക്കി?"

“മദ്യപിക്കുക, വ്യഭിചരിക്കുക, കണ്ട് കിലാഡികളെ തീറ്റിപ്പോറ്റുക ഇതെല്ലാമാണോ നല്ല വഴികൾ സുധാകരൻ കുറച്ചുനേരം മൗനം പൂണ്ടിരുന്നു. പിന്നെ ശാന്തസ്വരത്തിൽ

പറഞ്ഞുതുടങ്ങി. “മിസ്റ്റർ രാധാകൃഷ്ണൻ, എന്റെ കഴിഞ്ഞകാലത്തെ ജീവി തത്തെക്കുറിച്ചു നിങ്ങൾക്കു നല്ലപോലെ അറിയാമല്ലോ. എന്റെ അച്ഛൻ പാവപ്പെട്ട ഒരു കോടതി ശിപായിയായിരുന്നു. അച്ചന് എനിക്ക് താൻ കഴിഞ്ഞത് കുറച്ചു വിദ്യാഭ്യാസമാണ്. കോടതിയിൽ ഒരു ക്ലർക്കിന്റെ ജോലി കിട്ടുക. അച്ഛൻ എന്റെ ഭാവിയെപ്പറ്റിയുള്ള ഏറ്റവും വലിയ പ്രതീക്ഷ അതായി രുന്നു. സൾഫൈനൽ പരീക്ഷ പാസ്സായി. തുടർന്നു പഠിക്കാൻ എനിക്കു മോഹമുണ്ടായിരുന്നു പക്ഷേ, പണമില്ല. സ്കൂൾ ഫൈനൽ പരീക്ഷ വരെ അച്ഛൻ എന്നെ പഠിപ്പിച്ചത് താമസിക്കുന്ന പുരയും പറമ്പും പണയപ്പെടു ത്തിയിട്ടാണ്. സമുദായത്തിലെ പ്രമാണിമാരെ പലരെയും സമീപിച്ചു സങ്കടം പറഞ്ഞുനോക്കി. ആരും സഹായിച്ചില്ല ആ അവസരത്തിൽത്തന്നെ, എനി ക്കൊരു ശിപായിയുടെ ജോലിയെങ്കിലും കിട്ടിക്കാണാനുള്ള ഭാഗ്യമില്ലാതെ അച്ഛൻ മരിക്കുകയും ചെയ്തു. അപ്പോഴും എന്നെ സഹായിക്കാൻ ഒരു സമുദായസ്നേഹിയെയും കണ്ടില്ല. ഒരു ദരിദ്രയുവാവിന് അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങളും സാമുദായികമായ അയിത്തവും തീണ്ടലും എന്തെ ല്ലാമാണെന്നു നല്ലപോലെ അറിഞ്ഞവനാണു ഞാൻ ഞാൻ എത്രയോ ദിവസങ്ങൾ തുടർച്ചയായി. പട്ടിണികിടന്നിട്ടുണ്ട്. ഒരൊറ്റ ഷർട്ടും മുണ്ടും മാത്രമേ എനിക്കുണ്ടായിരുന്നു. അതു തിരുമ്പിയുണക്കി ധരിച്ചിട്ടാണ് ഞാൻ പുറത്തിറങ്ങുക. തലമുടി ക്രോപ്പ് ചെയ്യാൻ നാലണ കൈയിലില്ലാതെ, രണ്ടു മൂന്നുമാസം ഞാൻ തലമുടി വളർത്തി നടന്നിട്ടുണ്ട്. പക്ഷേ, ഈ കഷ്ടപ്പാടുകളൊക്കെയുണ്ടായിട്ടും രണ്ടു കാര്യം ഞാൻ ചെയ്തില്ല എന്ന് എനിക്ക് ഇന്നും അഭിമാനത്തോടെ പറയാം. ഞാൻ യാചിക്കുകയോ മോഷ്ടി ക്കുകയോ ചെയ്തില്ല. ഞാൻ നാടുവിട്ടു പത്തു കൊല്ലം മറുനാട്ടിൽ കഴിച്ചു. അതു മറ്റൊരു കഥയാണ്. കുറഞ്ഞൊരു സമ്പാദ്യവുമായി ഞാൻ തിരികെ നാട്ടിൽത്തന്നെയെത്തി. സ്വന്തമായൊരു വ്യാപാരം തുടങ്ങി. എന്റെ
പ്രയശീലമോ, മിടുക്കോ, ഭാഗ്യമോ എന്തുകൊണ്ടായാലും ശരി ഇന്നു ഞാൻ ഒരു വമ്പിച്ച മുതലാളിയാണ്. എനിക്കു ലക്ഷക്കണക്കിൽ ബാങ്ക് ബാലൻസുണ്ട്. വലിയൊരു കാറുണ്ട്. കൂറ്റൻ ബംഗ്ലാവുണ്ട്-മറ്റു പലതു മുണ്ട്. എന്റെ പണം ഞാൻ എങ്ങനെ ചെലവഴിക്കണമെന്ന് ഇപ്പോൾ എന്നെ ഉപദേശിക്കാൻ വരുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്. സമുദായ സ്നേഹിയായ മഹാനുഭാവം സഹായിക്കാൻ മടിക്കുന്നവർ നല്കുന്ന സൗജന്യമാണ് സാരോപദേശം. എനിക്കു നിങ്ങളുടെ സഹായവും വേണ്ട, സാരോപദേശവും വേണ്ട.

രാധാകൃഷ്ണൻ എല്ലാം ശ്രദ്ധിച്ചു കേട്ടു.

പക്ഷേ, പക്ഷേ, സുധി, നിങ്ങളെന്റെ സുഹൃത്താണ്. നിങ്ങൾ അധി പതനത്തിലേക്കു തിരിയുമ്പോൾ അരുതെന്നുപദേശിക്കേണ്ടത് എന്നെപ്പോ മറ്റുള്ള ഒരു സുഹൃത്തിന്റെ കടമയല്ലേ?

സുധാകരൻ രാധാകൃഷ്ണന്റെ മുഖത്തേക്കു കുറച്ചുനേരം തുറിച്ചു നോക്കി. ആ നോട്ടത്തിൽ അസാരം ഈർഷ്യയും പകയും പരിഹാസവും പുകഞ്ഞുകൊണ്ടിരുന്നു. എന്തോ പറയാൻ ഭാവിച്ചു. പരുങ്ങി. വീണ്ടും അകലെ ആകാശപ്പഴുതിലേക്കു മിഴിയയച്ചു കൊണ്ടു മിണ്ടാതിരുന്നു. പിന്നെയും അതു തേട്ടിവരുന്നു. സുധാകരൻ കീഴ്ച്ചുണ്ടു കടിച്ചമർത്തി നെറ്റി യിലെ തലമുടിച്ചുരുൾ പിടിച്ചു തിരുമ്മിക്കൊണ്ട് ഒന്നു തിരിഞ്ഞിരുന്ന
കഫ്  ഈ ശ് ശ് ശ് ശാപ്പ് 
മാളികവാന്തയ്ക്കടുത്തു ചാഞ്ഞു പൊങ്ങിനില്ക്കുന്ന തെങ്ങിൽ നിന്ന് ഉണങ്ങിയ ഒരോലമടൽ അടർന്നു സീൽക്കാരത്തോടെ കുത്തനെ പാറിവന്ന് മേൽപ്പുരയ്ക്ക് ഒരു രക്ഷാകവചമായി തെങ്ങിൽ കെട്ടിയുറപ്പിച്ച് മുക്കോണാ കൃതിയിലുള്ള മുളന്തട്ടിയിലേക്ക് ചെരിഞ്ഞു വഴുതി വീണു. ഓലമടലിനെ തുടർന്നു തെങ്ങിൻകുടലിൽനിന്ന് കുറച്ച് അരിപ്പത്തുണ്ടുകളും ചില ചവറു കളും ജീർണിച്ച മണ്ണാൻ കൂടും വായുവിൽ നൃത്തം ചെയ്തുകൊണ്ടു വന്നു.

മുളംകൂട്ടിൽ തങ്ങിക്കിടക്കുന്ന ഉണംമെടലിനെ സുധാകരൻ തുറിച്ചു നോക്കി. അസ്ഥിമാത്രശരീരനായ ഒരു കൂറ്റൻ നാഗം ഫണം വിടർത്തി തന്നെ തുറിച്ചുനോക്കുന്നതുപോലെ തോന്നി.

സുധാകരന്റെ മിഴികളിൽ പഴയ ഏതോ വേദനയുടെ വിഷം പടർന്നു കയറി. പുളിച്ച് ചിന്തകൾ ഉള്ളിൽ നിന്നു നുരച്ചുപൊങ്ങുന്നതുപോലെ ഒരു പുഞ്ചിരി ചുണ്ടുകൾക്കിടയിൽ പരന്നു. സുധാകരന്റെ മുഖത്തെ ഭാവപ്പകർച്ച രാധാകൃഷ്ണൻ ശ്രദ്ധിക്കാതിരുന്നില്ല.

പെട്ടെന്ന് സുധാകരന്റെ സംസാരം ഒരു റേഡിയോ പ്രഭാഷണംപോലെ അവിടെ മുഴങ്ങി. “മി. രാധാകൃഷ്ണൻ, ഞാൻ നിങ്ങളുടെ സുഹൃത്താണില്ലേ? നന്ദി.

എന്നാൽ ചില സംഗതികൾ നിങ്ങളെ ഓർമിപ്പിക്കാൻ എന്നെ അനുവദിക്കുക. പലപ്പോഴും പറയാൻ ഭാവിച്ചതാണ്. തക്ക സന്ദർഭം കിട്ടിയില്ലെന്നേയുള്ളു. നിങ്ങൾ എന്നെ നിങ്ങളുടെ പുതിയ സുഹൃത്തായി അംഗീകരിച്ചിട്ട് ഇപ്പോ ഴേക്ക് ഒരേഴെട്ടു കൊല്ലമായിക്കാണും, അല്ലേ? അതായത്, നിങ്ങളെപ്പോലെ ഞാനും സമുദായത്തിൽ ഒരു പ്രമാണിയായി വന്നതോടുകൂടിയാണ് നിങ്ങളും ഞാനും തമ്മിൽ അടുക്കാൻ തുടങ്ങിയത്. ഏതാണ്ട് ഒരിരുപത്തഞ്ചുകൊല്ലം മുമ്പത്തെ നിങ്ങളുടെ സ്കൂൾ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അന്നു നിങ്ങളുടെ സ്കൂളിൽ, നിങ്ങളുടെ തിൽ നിന്നും രണ്ടു ക്ലാസ്സ് താഴെ, പാവപ്പെട്ട ഒരു കോടതിശിപായിയുടെ മകനും പഠിച്ചിരുന്നു. കാക്കിനിറത്തിലുള്ള ഒരു പഴയ പരുക്കൻ മുറിക്കാ റയും അതേ നിറത്തിലുള്ള ഒരു കടുത്തടപ്പൻ കോട്ടും ധരിച്ച ഒരു ബാലൻ അവനെ നിങ്ങൾ മറക്കാനിടയില്ല. കാരണം, ആണ്ടോടാണ്ട് ആ ദരിദ്ര ബാലന്റെ യൂണിഫോമായിരുന്നു അത്.

നിങ്ങൾ നിത്യവും രാവിലെ ജഡിക്കാവണ്ടിയിലാണ് സ്കൂളിൽ വന്നിരു ന്നത്. റ്റി സർപ്പഗന്ധിപ്പൂപോലത്തെ ഒരു പട്ടുണ്ടു പിടിപ്പിച്ച വെ പോയ നെറുകയിൽ കുത്തിനിർത്തിയ തവിട്ടുനിറമുള്ള ആ കുതിരയെയും മഞ്ഞപ്പട്ടുതിരശ്ശീല തൂക്കിയ കിളിവാതിലുകളോടുകൂടിയ കിളിപ്പച്ചച്ചായം ആ വണ്ടിയെയും നീണ്ട പട്ടുകാൽ സായും ഷെർവാണിയും തേച്ചു മിന്നുന്ന ചുകന്ന പാപ്പാസും ധരിച്ചു വണ്ടിയിൽ നിന്നിറങ്ങുന്ന നിങ്ങളെയും ആ ബാലൻ കൗതുകത്തോടെ നോക്കി നില്ക്കാറുണ്ടായിരുന്നു. കോഴിവാലൻ തലക്കെട്ടുകെട്ടിയ കറുത്തു കുറുതായ ഒറ്റക്കണ്ണൻ വണ്ടിക്കാരൻ നിങ്ങളുടെ പുസ്തകക്കെട്ടും ചുമന്നു നിങ്ങളുടെ പിന്നാലെ ക്ലാസ്സ്മുറി വരെ വരും. ആ രംഗം, ആ കാക്കിക്കോട്ടുകാരൻ ബാലന്റെ മനസ്സിൽ ഇന്നും വ്യക്തമായി പതിഞ്ഞുകിടക്കുന്നുണ്ടെന്ന് എനിക്കറിയാം. കാരണം, ആ കാക്കിക്കോട്ട കാരനായ ബാലൻ ഞാൻ തന്നെയായിരുന്നു.

ഉച്ചയ്ക്ക് നിങ്ങളുടെ ടിഫിൻ അവിടെയെത്തും. ടിഫിൻമുറിയിൽ വച്ചു നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, വിഭവങ്ങളെന്തെല്ലാമാണെന്നറിയാൻ കൊതിയോടെയല്ല. വെറും ജിജ്ഞാസയോടെ ഞാൻ ചിലപ്പോൾ എത്തി നോക്കാറുണ്ടായിരുന്നു. എനിക്ക് ഉച്ചഭക്ഷണത്തിന് അച്ഛൻ തന്നിരുന്നത് രണയായിരുന്നു. അരയണയ്ക്ക് ഒരു കോപ്പ ചായ, അരയണയ്ക്ക് രണ്ടു പരിപ്പുവട, അങ്ങനെ ഞാൻ ബഡ്ജറ്റ് ഒപ്പിക്കും- ചില ദിവസങ്ങ ളിൽ ആ ഒരണയും കിട്ടിയിരുന്നില്ല. അന്നുച്ചയ്ക്ക് പച്ചവെള്ളം കുടിച്ച് വയറു നിറയ്ക്കും. നിങ്ങളോർക്കുന്നുണ്ടോ, നമ്മുടെ നീകൂളിലെ തണ്ണീർപ്പു യിൽ വെള്ളം കൊടുക്കാനിരിക്കുന്ന നീണ്ട പിൻ കുടുക്കാരനും മഹാ മുൻശുണ്ഠിക്കാരനുമായ ആ കുറിയ കിഴവൻ പട്ടം. ആ പട്ടരോടു വെള്ളം ചോദിക്കാൻ തന്നെ എനിക്കു പേടിയായിരുന്നു. നിങ്ങളോർക്കുന്നുണ്ടോ. ചുകന്ന തേങ്ങാപ്പീര മിഠായി നിറച്ച സ്ഫടികഭരണിയും മുമ്പിൽ വെച്ച സ്കൂളിന്റെ പടിക്കൽ ഇരിക്കുന്ന മെലിഞ്ഞു നീണ്ട മഞ്ഞപ്പിത്തക്കാരൻ നായരെ അയാളുടെ മിഠായിയോട് എനിക്കെന്തു കൊതിയായിരുന്നുവെന്നാ ചിലപ്പോൾ ഞാൻ എന്റെ ഒരണയ്ക്ക് മുഴുവനും ആ മിഠായി വാങ്ങിത്തിന്ന് പട്ടരുടെ പച്ചവെള്ളവും കുടിച്ചു തൃപ്തിപ്പെടാറുണ്ടായിരുന്നു.

അന്നൊരിക്കൽ എന്റെ വെള്ളം കുടിദിവസമായിരുന്നു. ഞാൻ വെള്ളവും കുടിച്ച്, ടിഫിൻറൂമിന്റെ മുമ്പിലുള്ള അശോകമരത്തിന്റെ തണലിൽ അതിന്റെ തറക്കല്ലിൽ എന്റെ സ്ലേറ്റുപെൻസിൽ ഉരച്ചു കൂർപ്പിച്ചുകൊണ്ടു കുനിഞ്ഞു നില്ക്കുകയായിരുന്നു. പെട്ടെന്ന് എന്റെ പുറത്ത് എന്തോ വന്നു വീണതായി എനിക്കു തോന്നി. കഴുത്ത് തിരിച്ചു നോക്കിയപ്പോൾ ഒരു ഓറഞ്ചു തൊലി താഴെക്കിടക്കുന്നു. ഞാൻ ടിഫിൻ റൂമിലേക്കു നോക്കി. നിങ്ങൾ ഊണും കഴിഞ്ഞു പുറംതിരിഞ്ഞിരിക്കയാണ്. മുറിയിൽ വേറെ ആരുമില്ലായിരുന്നു ഞാൻ വീണ്ടും കുനിഞ്ഞുനിന്ന് പെൻസിൽ ഉരച്ചുകൊണ്ടിരിക്കെ, പിന്നെയും കിട്ടി എന്റെ കഴുത്തിനുതന്നെ. കുറച്ചു വേദനിക്കുകയും ചെയ്തു. നിങ്ങൾ അപ്പോഴും ഒന്നും അറിയാത്തമട്ടിൽ ദൂരെ നോക്കി കുത്തി യിരിക്കയായിരുന്നു. പിന്നെ വന്നു വീണ ഒരു പഴത്തൊലിയായിരുന്നു. എന്റെ കഴുത്തിൽത്തന്നെ. അതു കഴുത്തിൽ പറ്റിക്കിടക്കുന്ന കാഴ്ച കണ്ട പ്പോൾ നിങ്ങൾ പൊട്ടിച്ചിരിച്ചു. എറിഞ്ഞതു നിങ്ങളാണെന്ന് എനിക്ക് ആദ്യമേതന്നെ മനസ്സിലായിരുന്നു.

എന്റെ കണ്ണിൽ നിന്നു കണ്ണീർ അടർന്നുവീണതു ഞാൻ ഇപ്പോഴും ഓർക്കുന്നു. മി. രാധാകൃഷ്ണൻ, ആ നാരങ്ങാത്തോടും പഴത്തൊലിയും എടുത്തു സൂക്ഷിക്കാൻ എനിക്കു സാധിച്ചില്ല. എന്നാൽ, നിങ്ങളുടെ ക്രൂര മായ വിനോദം, നീചമായ അപമാനിക്കൽ എന്നിലേൽപിച്ച വേദന ഇന്നും എന്റെ കരളിൽ വടുക്കെട്ടി കിടക്കുന്നുണ്ട്. നിങ്ങളുടെ ഇന്നത്തെ ഉപദേശ ങ്ങൾ ഇരുപത്തഞ്ചു കൊല്ലം മുമ്പു നിങ്ങൾ കായത്തൊലികൊണ്ട് എന്നെ എറിഞ്ഞ ഏറിന്റെ വടുവിന്മേലാണ് വന്നു പതിച്ചിരിക്കുന്നത്. ഞാൻ പറ തിന്റെ അർത്ഥം നിങ്ങൾക്കു മനസ്സിലായോ എന്തോ!

രാധാകൃഷ്ണൻ ഒന്നു മന്ദഹസിച്ചു. പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ടു ചോദിച്ചു: "സുധി, ഞാനും ഒന്നു ചോദിച്ചുകൊള്ളട്ടെ. നിങ്ങൾ എന്നു മുതൽ ക്കാണ് ഒരു കമ്യൂണിസ്റ്റുകാരനായത്?
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക