shabd-logo

കടപ്പുറത്തേക്ക് -20

12 November 2023

0 കണ്ടു 0
വൈകുന്നേരമാണ്.

ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ടർക്കിഷ് ബാത്ത് ടവ്വൽക്കഷണമെടുത്തു മുക്കൊന്നു. പിഴിഞ്ഞു മുക്രയിട്ടു വീണ്ടും നാക്കു നീട്ടി നാലുപാടുമൊന്നു കണ്ണയച്ചു.

ഓമഞ്ചിയുടെ വേഷവിധാനത്തിൽ ആകർഷകമായൊരു മാറ്റം കാണു ന്നുണ്ട്. ചാണക നിറമുള്ള ആ പഴയ കോട്ടിന്നു പകരം ചോക്ലറ്റ് നിറമുള്ള പുതിയൊരു കോട്ടാണു ധരിച്ചിരിക്കുന്നത്. കോട്ടിന്റെ പുതുമകൊണ്ടോ, തൊണ്ടയിൽ ജലദോഷബാധയുള്ളതുകൊണ്ടോ എന്തോ കോട്ടിന്റെ മാറത്തെ കുടുക്കുകളെല്ലാം പതിവിന്നു വിപരീതമായി മുറയ്ക്ക് ബന്ധിച്ചി ട്ടുണ്ട്. ശീലക്കുടയും ചാക്കുസഞ്ചിയും പഴയതുതന്നെ. ജലദോഷം ബാധിച്ച മൂക്കിന്നു വേണ്ടിയാണ് ആ ബാത്ത് ടവൽക്കഷണം കൈയിൽ കരുതി യിരിക്കുന്നത്. ഓമഞ്ചിക്കു പനിയോ ജലദോഷമോ ഒന്നും അങ്ങനെ സാധാ രണമായി പിടി പെടാറില്ല. എന്നാൽ എന്തോ ഇക്കഴിഞ്ഞ നാലഞ്ചു ദിവസ മായി വിട്ടുമാറാത്ത ഒരു ജലദോഷം.

തഴുതാമയുടെ ഇല അങ്ങനെതന്നെ വേവിച്ചുതിന്നാൽ ജലദോഷം മാറു മെന്ന് ഓമഞ്ചി മുമ്പൊരിക്കൽ കണ്ടുപിടിച്ചിട്ടുണ്ട്. ജലദോഷത്തിന്ന് എല്ലാ വർക്കും ഈ പച്ചിലമരുന്നു പറ്റുമെന്നുവരില്ല. പക്ഷേ, ഓമഞ്ചിയുടെ ദേഹ പ്രകൃതിക്കു ജലദോഷബാധയിൽ തഴുതാമ കൈകാരൗഷധമ പച്ചില ശേഖരത്തിന്നു പുറപ്പെടാൻ പിള്ളരെത്തേടി വന്നിരിക്കയാണ് ഓമഞ്ചി ഇന്നത്തെ പ്രധാന ഇനം തഴുതാമയാണ്.

ഓമഞ്ചി കാൽ മണിക്കൂറുനേരം ആ തെരുവുമൂലയിൽ അങ്ങനെ തങ്ങി നിന്നു. പിള്ളരിൽ ഒരുത്തനെപ്പോലും കണ്ടില്ല. ഓമഞ്ചി തെരുവിലൂടെ തെക്കോട്ടു നടന്നു. പിന്നെ വീണ്ടും വടക്കോട്ടും.

അങ്ങനെ രണ്ടു ചാൽ നടന്നു. “ഹാ, ഓമഞ്ചിസാർ! പിള്ളരുടെ ആ സ്വാഗത വാക്യം അരികിൽ കേൾക്കുമെന്ന് ഓരോ നിമിഷവും പ്രതീക്ഷിച്ചു. കേട്ടില്ല രണ്ടുമൂന്നു കെട്ടു വെറ്റിലയും ഒരു അടയ്ക്കാവട്ടിയും മാറോടടുപ്പിച്ച് പിടിച്ച് പുകയിലയുടെ ചെറിയൊരു പായച്ചുരുൾ കക്ഷത്തിലും വച്ച്, അങ്ങാടി യിൽനിന്നു മടങ്ങുന്ന മുറുക്കാൻ കടക്കാരൻ കുഞ്ഞൻ നായരെ കണ്ടു. പിന സീറ്റിൽ മറശ്ശീല തൂങ്ങുന്ന കാറിൽ, ഒറ്റയ്ക്ക് ഡ്രൈവു ചെയ്തുപോകുന്ന സുധാകരൻ മുതലാളിയെ കണ്ടു. പുതിയ സിൽക്കു ഷർട്ടും ധരിച്ച് സൈക്കി ളിൽ പോകുന്ന, കണ്ണൻ ബട്ളറുടെ ഹോട്ടലിലെ ബോയ് കുഞ്ഞിരാമനെ
(കുഞ്ഞിരാമന്ന് ഇന്ന് ആഴ്ച അവധിദിവസമായിരിക്കും). പക്ഷേ, തനിക്ക് ത്യാവശ്യമുള്ള തെരുവുപിള്ളിൽ ഒറ്റയൊരുത്തന്റെ പൊടിപോലും എങ്ങും കണ്ടില്ല.

ഓമഞ്ചി കീശയിൽ നിന്ന് ഒരു കപ്പലണ്ടി തപ്പിയെടുത്തു തൊലി മർദ്ദിച്ചു നീക്കി വായിലിട്ടു ചവച്ചുകൊണ്ടു പിറുപിറുത്തു: “യുദ്ധകാലത്ത് എല്ലാ റ്റിനും വിലയും വീര്യവും കൂടിപ്പോയി. ഈ തെരുവുപിള്ളർക്കും വീര്യം കൂടിപ്പോയോ?

ഓമഞ്ചി ഒരിക്കൽക്കൂടി തെക്കോട്ടു നടന്നു. പിള്ളരെ ഇനി കിട്ടുക യില്ലെങ്കിൽ അയ്യപ്പനോടു വൈകുന്നേരം ആപ്പീസിൽ വരാൻ പറയണം. അവനെയും കൂട്ടി സസ്യശേഖരത്തിനു പോകണം. പക്ഷേ, അവനൊരു മന്തനാണ്. രാത്രി തെങ്ങിന്മേൽ കയറി കള്ളു കുടിക്കാനല്ലാതെ ആരാന്റെ പറമ്പിൽ കയറി സസ്യങ്ങൾ സമ്പാദിക്കാൻ അവന്നറിഞ്ഞുകൂടാ. “തെറ്റിക്കോളണം. വണ്ടി!

പിന്നിൽനിന്ന് ഒരു താക്കീതു കേട്ട് ഓമഞ്ചി തിരിഞ്ഞുനോക്കി. ഒരു
ട്രോളി. കറുത്തു നെടുതായ ഒരുത്തൻ പിന്നിൽനിന്നു ട്രോളി ഉന്തുന്നു. തത്തക്കൈയൻ ചന്തു ഒരു ബീഡി വലിച്ചു പുക വിട്ടുകൊണ്ട് അതിലിരുന്നു സവാരിചെയ്യുന്നു. അയ്യപ്പന്റെ ട്രോളിയാണ്. ഒഴിഞ്ഞ ട്രോളിയിൽ അയ്യപ്പൻ ചന്തുവിന് ഒരു സൗജന്യസവാരി അനുവദിച്ചിരിക്കയാണ്.

ഓമഞ്ചിയെക്കണ്ടപ്പോൾ തത്തക്കെയൻ ഓന്തിനെപ്പോലെ നാക്കുനീട്ടി തലയൊന്നിളക്കിക്കാട്ടി. ഓമഞ്ചി അതു കാണാത്ത മട്ടിൽ ഓവുചാലിന്നടു ത്തേക്കു മാറിനിന്നു.

തത്തക്കെയൻ ചന്തു ഓമഞ്ചിയുമായിട്ട് ഇയ്യിടെയായി റദ്ദിലാണ്. തെരുവുപിള്ളരുടെ സംഘത്തിൽ ഓമഞ്ചി വർജ്ജിക്കാനിഷ്ടപ്പെടുന്ന ഒരേ യൊരു വ്യക്തി തത്തക്കെയനാണ്. അവർ തമ്മിൽ ഇടയാൻ കാരണമു ണ്ടായിരുന്നു. ഒരിക്കൽ ഓമഞ്ചി തെരുവിൽ വന്നപ്പോൾ പതിവുകാരനായ പൂച്ചക്കണ്ണൻ അത്യമാനെ അവിടെയെങ്ങും കണ്ടില്ല. അപ്പോൾ, ഇല നുള്ളാൻ ഓമഞ്ചിയുടെ കൂടെ താൻ വരാമെന്നു തത്തക്കെയൻ വളണ്ടിയർ ചെയ്തു (പൂച്ചക്കണ്ണനും തത്തക്കെയനും തമ്മിൽ പിണങ്ങിനില്ക്കുന്ന ഒരു കാല ഘട്ടമായിരുന്നു അത്). തത്തക്കെയ്ൻ പിന്നാലെ കൂടിയപ്പോൾ ഓമഞ്ചി അവനെ ആട്ടിയകറ്റി പറഞ്ഞുവത്രെ: “കൊതുനെപ്പിടിക്കാനും കൂടി കഴിയാത്ത ഈ തത്തക്കെയും കൊണ്ടാണോടാ നീ എന്റെ കൂടെ ചെടി പറിക്കാൻ വരുന്നത്?” അതു കേട്ടു. ചന്തു ഹൈവായിപ്പോയത്രെ. “മുത്തപ്പ'നെയും 'പയ്യിറച്ചിയെയും പരിഹസിച്ചു കൂക്കുംപോലെ ഓമഞ്ചിയെയും തെരുവിൽ കണ്ടാൽ 'ഓന്ത് എന്ന ആ പഴയ പേർ വിളിച്ചു കുക്കണമെന്നു ചന്തു ഒരി ക്കൽ ചങ്ങാതിമാരോട് അഭിപ്രായപ്പെട്ടു. അപ്പോൾ അവർ ചന്തുവിനെത്തന്നെ പരിഹസിച്ചു കൂക്കുകയാണു ചെയ്തത്. ഇപ്പോൾ തത്തക്കെൻ ഓമഞ്ചി
യോട് ഒറ്റയ്ക്ക് ഒളിപ്പോരു തുടങ്ങിയിരിക്കയാണ്. മായാപ്പരവതാനിയിലിരിക്കുന്ന രാജകുമാരന്റെ നാട്യത്തിൽ അയ്യപ്പന്റെ ട്രോളിയിലിരുന്നു സവാരിചെയ്യുന്ന തത്തക്കവനെ ഓമഞ്ചി അവിജ്ഞ യോടെ ഒന്നു നോക്കി. ട്രോളി കുറച്ചു മുമ്പോട്ടു പോയപ്പോൾ തത്തക്കെ തൻ, മുളന്തട്ടികൊണ്ടു മറച്ച ഒരു പീടികക്കോലായിലേക്കു നോക്കി.

പറങ്ങോടാ, പോട്ടെ.” എന്ന് ഉറക്കെ വിളിച്ചുപറയുന്നത് ഓമഞ്ചി കേട്ടു അപ്പോൾ ആ തട്ടിയുടെ മറവിൽ നിന്ന് ഒരു തല പുറത്തേക്കു നീണ്ടുവന്ന് അകത്തേക്കുതന്നെ വലിഞ്ഞു. തൊണ്ടിപ്പറങ്ങോടന്റെ തലയാണെന്നു മനസ്സി ലായി. ഓമഞ്ചി അങ്ങോട്ടു നീങ്ങി. തൊണ്ടിപ്പനങ്ങാടനും തന്റെ ജോലിക്കു പറ്റിയ ചെക്കനല്ല. എന്നാലും അതമാനെയോ ആണ്ടിയെയോ എവിടെയെ ങ്കിലും കണ്ടുവോ എന്ന് അവനോട് അന്വേഷിക്കാമല്ലോ.

ഓമഞ്ചി മറയുടെ ഉള്ളിലേക്കു നോക്കി. പട്ടിക്കിടക്കുന്ന പഴയൊരു പീടികയാണ്. അവിടെ കുറെ ചകിരിതൂപ്പു മുമ്പിൽ കൂട്ടിവച്ചു കൊണ്ടിപ്പ തോടനും, വേറൊരു ചെക്കനും എന്തോ വേല ചെയ്തുകൊണ്ടിരിക്കയാണ്. “ഹാ ഓമഞ്ചിസാർ! പറങ്ങോടന്റെ സ്വാഗതവാക്യം.

ഓമഞ്ചിയുടെ തവിട്ടുനിറമുള്ള പുതിയ കോട്ട് പറങ്ങോടൻ കൗതുക ത്തോടെ വീക്ഷിച്ചു. "ഓമഞ്ചിസാറിനെ കണ്ടിട്ടു കുറെക്കാലമായല്ലോ.” പറങ്ങോടൻ നൊണ്ടി ക്കാലൊന്നു നിരക്കി നീങ്ങിയിരുന്നുകൊണ്ടു പറഞ്ഞു. ഓമഞ്ചി കഷണ്ടിയൊന്നു തലോടി കുമ്പകുലുക്കിച്ചിരിച്ചു. കുട്ടികളേ
ഞാനൊന്നു നാട്ടിൽ പോയിരുന്നു. അതാണു കാണാഞ്ഞത്-പിന്നെ നിങ്ങളി വിടെ എന്താണു ചെയ്യുന്നത്? "ഞങ്ങള് ബീഡി കത്തിക്കാനുള്ള ചൂടിത്തിരി പിരിക്യാണ് സനറി ക്കാർക്കു വിക്കാൻ യുദ്ധകാലമായതിനാൽ തീപ്പെട്ടി കിട്ടാനില്ല. സ്റ്റേഷനറി ഷാപ്പുകാർ കക്ഷികൾക്കു ബീഡി, ചുരുട്ട്, സിഗരറ്റുകൾ കത്തിക്കാൻ പ്രത്യേകമുണ്ടാ ക്കിയ ചൂരിത്തിരികൾ തീപ്പട്ടിച്ചു തൂക്കിയിട്ടിരിക്കയാണ്.

“ഒരു ചൂടിത്തിരിക്ക് എന്തു വില കിട്ടും?



“നല്ലതു തന്നെ അങ്ങനെ വേലചെയ്തു പൈസയുണ്ടാക്കണം. ഓമഞ്ചി ഉപദേശിച്ചു. പിന്നെ പറങ്ങോടനെ സഹായിച്ചുകൊണ്ടിരുന്ന വെളുത്തു മെലിഞ്ഞ ആ കുട്ടിയെ നോക്കി ചോദിച്ചു: “ഇവനേതാണ്?”

ഓൻ ഇന്നലെ വന്നതാണ്. പറങ്ങോടൻ പറഞ്ഞുകൊടുത്തു. കേക്ക് മാവൂരെവടെയോ ആണ്. നായരാണ്. ഇവന്റെ അമ്മ പെണ്ണങ്ങളെ ആശ തില് പെറ്റുകിടക്കാണ്."

“അച്ഛനില്ലേ?” ഓമഞ്ചി ആ കുട്ടിയോടു ചോദിച്ചു. പറങ്ങോടൻ തന്നെയാണ് അതിനു മറുപടി പറഞ്ഞത്: "ഇവന്റച്ഛൻ പണ്ടെങ്ങോ ചത്തുപോയി. ഇവന്റെ അമ്മന്റെ ഇപ്പോളത്തെ കുട്ടിച്ചൻ പട്ടാളത്തിലാണ്.

“അങ്ഹാങ്!" ഓമഞ്ചി അർത്ഥഗർഭമായൊന്നു മൂളി. ആസ്പത്രിയിൽ വെച്ചു പെറ്റ പല പൈതങ്ങളുടെയും പിതൃത്വം ദൂരെയെങ്ങോ കിടക്കുന്ന പട്ടാളക്കാരുടെ പിരടിയിലാണെന്ന് ഓമഞ്ചി മനസ്സിലാക്കിയിരുന്നു. അതി സ്റ്റോട്ടൽ അയ്യപ്പൻ അങ്ങനത്തെ പല പ്രാദേശിക കഥകളും ഓമഞ്ചിയെ കേൾപ്പിച്ചിട്ടുണ്ടായിരുന്നു. ആ കുട്ടിയുടെ നേരെ തിരിഞ്ഞ് ഓമഞ്ചി ചോദിച്ചു:

“എന്താ കുട്ടിയുടെ പേര്? അവൻ വിക്കിവിക്കിക്കൊണ്ടു പറഞ്ഞു:

"നന്നന്ന നാരായണൻ.


“നാരായണനു പഷ്ട് കടങ്കഥകളറിയാം. പറങ്ങോടൻ പറഞ്ഞു. പിന്നെ അതു തെളിയിക്കാനെന്നപോലെ, നാരായണന്റെ ഒരു കടങ്കഥ പറങ്ങോടൻ ഓമഞ്ചിയെ കേൾപ്പിച്ചു. "ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നില്ക്കും കുതിര എന്താണ്? ഓമഞ്ചിസാറ് പറഞ്ഞാട്ടെ ഓമഞ്ചി കഷണ്ടി തലോടി, നാക്കുകൊണ്ട് ചുണ്ടു ചൊറിഞ്ഞ് കുറച്ചു നേരം ആലോചിച്ചു. ആ കുതിരയെ പിടികിട്ടുന്നില്ല.

"തോറ്റോ?” പറങ്ങോടന്റെ ചോദ്യം. “തോറ്റു. ഓമഞ്ചിയുടെ മറുപടി.

“തുപ്പ് പറങ്ങോടന്റെ ഓർഡർ
ഒറഞ്ജി തുപ്പി 
ചെരിപ്പ്. പറങ്ങോടൻ വിജയാട്ടഹാസം മുഴക്കി.

“ഇന്നീം കേക്കണോ?” പറങ്ങോടന്റെ ചോദ്യം. ഓമഞ്ചി മിണ്ടിയില്ല. പറങ്ങോടനും നാരായണനും ഓമഞ്ചിയുടെ മുഖ ത്തേക്ക് ഒന്നു നോക്കി സ്തബ്ധരായിപ്പോയി. വായ അല്പം തുറന്ന് മൂക്കു വിജ്യംഭിച്ച് മിഴികൾ അസാധാരണമട്ടിൽ തുറിച്ച് അപസ്മാരബാധയേറ്റ പോലെ നില്ക്കുന്നു ഓമഞ്ചി ഒന്നു തുമ്മാൻ തയ്യാറെടുക്കുകയാണ്. പക്ഷേ, തുമ്മൽ അലസിപ്പോയി. ഓമഞ്ചിയുടെ മുഖം മുൻസ്ഥിതിയിലായി. അയാൾ ടൗവലെ ടുത്ത് ഒരു ഭയങ്കരശബ്ദത്തോടെ മുക്കൊന്നു ചീറ്റിത്തുടച്ച് പറങ്ങോ

ടനോടു ചോദിച്ചു. “അത്യമാനെ എവിടെങ്കിലും കണ്ടോ? പറങ്ങോടന്റെ മുഖത്തെ പേടി മാഞ്ഞു. നാരായണൻ ഒരു റോഡ് റോളർ യന്ത്രത്തിന്റെ പ്രവർത്തനം ആദ്യമായിക്കണ്ടപ്പോഴുണ്ടായ അതേ അദ്ഭുത വികാരത്തോടെ ഓമഞ്ചിയുടെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ടു നിന്നു.

“അത്യമാനെ കണ്ടോ?” ഓമഞ്ചി ചോദ്യം ആവർത്തിച്ചു. പറങ്ങോടന്റെ മുഖത്തു വീണ്ടും ഒരത്ഭുതവികാരം ഇഴഞ്ഞുകൂടി. “എന്ത്, ഓമഞ്ചിസാർ അറിഞ്ഞില്ലേ? പൂച്ചക്കണ്ണനെ കാണാനില്ല. നാടു വിട്ടുപോയി.

“അങ്, ഹങ്? എത്ര ദൈവസായി? “കഴിഞ്ഞ വെള്ളിയാഴ്ച

പൂച്ചക്കണ്ണൻ അത്യമാനെ കാണാതായ കഥ തെരുവിൽ പൂക്കാത്താ വിട്ടു നാലഞ്ചു ദിവസമായി. വെള്ളിയാഴ്ച രാവിലെ അത്യമാൻ മമ്മുക്കയുടെ ചായമക്കാനിയിൽ നിന്നു നാസ്ത കഴിച്ച് ഒരു റുപ്പികയുടെ പുതിയ നോട്ടു മാറിയതു കണ്ടവരുണ്ട്. പിന്നെ അത്യമാനെ തെരുവിൽ ആരും കണ്ടിട്ടില്ല. പറങ്ങോടൻ ആ സംഭവം വിവരിച്ചുകൊടുത്തതിന്റെ ചുരുക്കം ഇതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അവർ ഇറച്ചിക്കണ്ടം മൊയ്തീനും, തത്ത യൻ ചന്തുവും പൂച്ചക്കണ്ണൻ അതമാനും പറങ്ങോടനും കിടന്നുറങ്ങി യതു വട്ടക്കോളി സായ്പിന്റെ തുണിഷാപ്പിന്റെ കോലായിലായിരുന്നു. അത മാൻ, മുല്ലാക്കയുടെയും കഴുതയുടെയും കഥ പറഞ്ഞത് കേട്ടുകൊണ്ടാണ് അവർ ഉറങ്ങിയത്. അത്യമാന്റെ കഥ കേട്ടാൽ ചിരിച്ചു. മണ്ണുകപ്പിപ്പോകും. പിറ്റേന്നു രാവിലെ അവർ ഉണർന്നു നോക്കിയപ്പോൾ അതമാനെ കണ്ടില്ല. തീവണ്ടിയാപ്പീസിൽ രാവിലത്തെ വണ്ടിക്ക് എന്തെങ്കിലും കോളു നോക്കി പ്പോയിരിക്കുമെന്ന് അവർ കരുതി. വൈകുന്നേരം പറങ്ങോടൻ പാട്ടുകളിക്കാൻ

വിസിലടിച്ചപ്പോഴും അതമാൻ മാത്രം വന്നുകണ്ടില്ല. പിന്നെ അവരെ ഇന്നേവരെ കണ്ടിട്ടില്ല. അവൻ മമ്മുക്കയുടെ ചായമക്കാനിയിൽ കേറി പുതി നോട്ടുമാറി ചായകുടിച്ചത് ചോക്കണ്ണൻ ബീരാൻ കണ്ടിട്ടുണ്ട്.

“ഓൻ കള്ളവണ്ടി കേറീട്ടുണ്ടാകും. ബൊമ്പായിക്ക്. പൂച്ചക്കണ്ണൻ എപ്പളും ബൊമ്പായി ഒന്നു കാണണം എന്നു പറണ കേക്കാം.

പറങ്ങോടൻ, താൻ പണിതീർത്ത ചൂടിത്തിരി കൈയിലുയർത്തിപ്പിടിച്ചു ചന്തം നോക്കിക്കൊണ്ടു പറഞ്ഞു. അതമാൻ നാടുവിട്ടുപോയ കഥകേട്ട ഓമഞ്ചി വ്യസനിച്ചു നിന്നു. അവനൊരു മിടുക്കൻ കുട്ടിയായിരുന്നു. ആ അത്യമാൻ. ഇനി അവനെ കിട്ടില്ല. ഉം, അവൻ എവിടെയെങ്കിലും പോയി നന്നാവട്ടെ...

"എാ നായിന്റെ മോൻ അടിച്ചു നിന്റെ എല്ലു ഞാൻ സൂപ്പാക്കും. ചെവിക്കു നേരെ പിന്നിൽനിന്നു പെട്ടെന്ന് ആ ശകാരം കേട്ട് ഓമഞ്ചി അമ്പരന്നുപോയി. തത്തക്കിട്ടന്റെ കൂറ്റുപോലെയാണു തോന്നിയത്. അന്ന് കണ്ണൻ്ളരുടെ ഹോട്ടലിൽ വച്ച് വാസു ഡോക്ടെ വിരുന്നിന്റെ ദിവസം തത്തക്കിട്ടനുമായി വാക്കേറ്റം നടന്നതിൽപ്പിന്നെ അവനെ കണ്ടിട്ടില്ലായി രുന്നു.

ഓമഞ്ചി മെല്ലെ മുഖം തിരിച്ചുനോക്കി. നീണ്ട കാലുറയും കാക്കി ഷർട്ടും ധരിച്ച ഒരു നെടിയ മനുഷ്യൻ പിന്നിൽ നില്ക്കുന്നു. അടുത്ത കുപ്പത്തൊട്ടി യിൽനിന്നെത്തിനോക്കുന്ന ഒരു വാഴയില വായിലാക്കാൻ നില്ക്കുന്ന ഒരു പശുവിനെ നോക്കിക്കൊണ്ടാണ് ആ മനുഷ്യൻ അതു പറഞ്ഞത്.

“പരിപ്പ് കിട്ടൻ ഓമഞ്ചിസാറിനെ പേടിപ്പിച്ചു പറങ്ങോടൻ തമാശസ്വര ത്തിൽ വിളിച്ചുപറഞ്ഞു. ഓമഞ്ചി ചിരിച്ചു. ഓമഞ്ചിയുടെ ചിരികണ്ടു പരിപ്പു കിട്ടൻ കൈനീട്ടി അധികാരസ്വരത്തിൽ

പറഞ്ഞു: “ഒരണ നോക്കട്ടെ-വൺ അണാസ് പ്ലീസ് ഓമഞ്ചിക്കു കിട്ടനെ എന്തോ ഇഷ്ടമായി. അയാൾ കിശയിൽ കൈയിട്ട് ഒരണ എടുത്തു കൊടുത്തു. കിട്ടൻ അണയും വാങ്ങി നേരെ വടക്കോട്ടു

നടന്നു. ഓമഞ്ചി വീണ്ടും പറങ്ങോടന്റെ നേർക്കു തിരിഞ്ഞു നിന്നു. “എടോ, ആണ്ടിയെ എവിടെയെങ്കിലും കണ്ടോ? ഓമഞ്ചിയുടെ ചോദ്യം കേട്ടു പറങ്ങോടന്റെ മുഖത്ത് ആദ്യം ഒരത്ഭുതരസവും പിന്നെ ഒരു ഹാസ്യ രസവും പടർന്നുകേറി.

“ആണ്ടി ഇപ്പം കടപ്പുറത്തുണ്ടാകും. പറങ്ങോടൻ പറഞ്ഞു. ഓമഞ്ചിക്ക മനസ്സിലായില്ല.

“ഓമഞ്ചിസാർ എവിടെയായിരുന്നു?" പറങ്ങോടൻ ഓമഞ്ചിയുടെ മുഖ ത്തേക്ക് ചെരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു: “ഒരു ന്യൂസും അറി ട-ചക്കരച്ചോറ് ആണ്ടി മിനിഞ്ഞാന്നു രാത്രി അതാ ആ പുസ്തക ഷാപ്പിന്റെ കോലായിൽ കെടന്നു ചത്തു. ഇന്നലെ പറയർ ഓനെ കുഴിച്ചിടാൻ കടപ്പുറത്തേക്കു കെട്ടിയെടുത്തോണ്ടു പോയി.....

ആണ്ടി മരിച്ചു.

യാമക്കി തരിച്ചുനിന്നുപോയി.

ഓമഞ്ചി കൈയിലെ ടർക്കിഷ് ടവ്വൽ മുഖത്തേക്കുയർത്തി. മൂക്കു പിഴിയാ നല്ല; നനഞ്ഞു നിറയുന്ന മിഴികൾ തുടയ്ക്കാൻ. ആരുടെയെങ്കിലും മരണ വാർത്ത കേൾക്കുമ്പോൾ ഓമഞ്ചി സാധാരണ വികാരാധീനനാകാറുണ്ട്.

ആണ്ടിയുടെ മരണവാർത്ത ഓമഞ്ചിയെ വല്ലാതെ വികാരവിവശനാക്കി. ആണ്ടിയോട് ഓമഞ്ചിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. അവൻ പാവമാണ്. ചെടികൾ തേടിപ്പോയി മടങ്ങിവന്നാൽ ഓമഞ്ചി ആണ്ടിക്കു കണ്ടറിഞ്ഞു കൂടുതൽ പൈസ കൊടുക്കാറുണ്ടായിരുന്നു. ഒരു ദിവസം ഒരു റുപ്പിക തന്നെ കൊടുത്തിട്ടുണ്ട്. ഒരിക്കൽ ഒരു കുളുർമാവിന്മേൽ വളർന്നു കിടക്കുന്ന ഒരു ജാതി ഇത്തിക്കണ്ണി പറിച്ചുകൊണ്ടുവരാൻ ആണ്ടിയെ ആ പൊക്കമുള്ള മരത്തിന്മേൽ കയറ്റിയതും, മുകളിൽ വെച്ചു നൂറുകണക്കിൽ പുളിതെറുമ്പുകൾ ആണ്ടിയെ പൊതിഞ്ഞ് ആക്രമിച്ചതും നീറിന്റെ കടി പൊറുക്കാൻ കഴിയാതെ ആണ്ടി താഴോട്ടു ചാട്ടം ചാടിയതും മറ്റും ഓമഞ്ചി മാർത്തു. ആണ്ടി വീണത് ഒരു പുഴിക്കുണ്ടിലായതുകൊണ്ട് അവന്ന് ഒന്നും പറ്റിയില്ല. അല്ലെങ്കിൽ കാലൊടിഞ്ഞ് അന്നു ചാകുമായിരുന്നു. പാവം ആണ്ടി, അവൻ ചത്തു...

ഓമഞ്ചി സഞ്ചി മടക്കി കീശയിലിട്ട്, പതിവിന്നു വിപരീതമായി. കുട കക്ഷ ത്തിലിറുക്കിപ്പിടിച്ചു തലയും താഴ്ത്തി നേരെ കടപ്പുറത്തേക്കു നടന്നു ആണ്ടി അന്ത്യവിശ്രമം കൊള്ളുന്നതും കടപ്പുറത്തുതന്നെയാണല്ലോ.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക