shabd-logo

പൊതുജനം-23

13 November 2023

0 കണ്ടു 0
ഉച്ചനേരം 

കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു കോലും പിടിച്ച് ഒരു മനുഷ്യൻ വരുന്നുണ്ട്. ഉളിപ്പെട്ടിയും മുളങ്കാ ലുമായി ആശാരി പറങ്ങോടന്റെ വരവാണ്. കണാരന്റെ മട്ടൊന്നു മാറി. തെരു വുമുഖ യിലെ പഠാണി സായ്പിന്റെ പീടികയുടെ പൊളിഞ്ഞ മച്ചിലേക്കു നോട്ടം തറപ്പിച്ചു മുഖം ചെരിച്ചുകൊണ്ട് അവൻ ഒരു നിങ്ങനെ നിന്നു കൊടുത്തു. പറങ്ങോടനാശാരി അടുത്തെത്തിയപ്പോൾ കണാരൻ തനിയേ
കുറച്ചുറക്കെ പറഞ്ഞു: "ആ വാല് കാണുന്നുണ്ട്. അതു കേട്ട് ആശാരി അവിടെ ബ്രേക്കിട്ടു. കൂനൻ നോട്ടം പിടിച്ചു നിരിക്കുന്ന മച്ചിന്റെ പൊളിഞ്ഞ ജാലകത്തിലേക്കു പറങ്ങോടൻ സൂക്ഷിച്ച നോക്കി. വാലു കാണുന്നുണ്ടെന്നല്ലേ? പാമ്പായിരിക്കും, ആശാരി വിചാരിച്ചു.

അപ്പോൾ ബാലൻനായരുടെ സ്റ്റേഷനറിക്കടയുടെ മുലയിൽ ഒരു പാമ്പി നെപ്പോലെ തൂങ്ങിക്കിടക്കുന്ന പൂറിത്തിരിയിൽനിന്ന് അഞ്ചാറു തീപ്പൊരികൾ തന്റെ മുറിച്ചുരുട്ടിലേക്ക് ഒപ്പിയെടുത്തു ചുണ്ടുകൾ കൂർപ്പിച്ചു പുകവിട്ടുകൊണ്ട് കേളുമാഷ്ടർ അവിടെ വന്നുചേർന്നു സംഗതിയെന്താണെന്നന്വേഷിച്ചു.

“ഒരു വല്യ മുലപ്പാനി പീടിന്റെ അടുത്തു കേറിക്കടീരിക്കുന്നു. ഉളിപ്പെട്ടി വലത്തേ ചുമലിൽനിന്ന് ഇടത്തെ ചുമലിലേക്കു മാറ്റി, മച്ചിലെ ജാലകത്തിൽനിന്നു നോട്ടം തെറ്റിക്കാതെ ആശാരി പറഞ്ഞുകൊടുത്തു.

“ആലിന്റെ കാലത്തുടി കേറി വന്നതായിരിക്കും പഹേൻ. കേ മാഷർ അഭിപ്രായപ്പെട്ടു.

ചുവന്ന ദ്രാവകം നിറച്ച ഒരു കുപ്പി ഒരു കക്ഷത്തിലും വിളർത്ത വയറു തീയ ഒരു കുഞ്ഞിനെ മറ്റേ കക്ഷത്തിലും ഇറുക്കിപ്പിടിച്ച് കുപ്പായമിടാത്ത.

ഒരു വയസ്സൻ മൂപ്പർ ആസ്പത്രിയിൽ നിന്നു മരുന്നുവാങ്ങി വരികയാണ് അവിടെ വന്ന്, സംഗതിയൊന്നും ചോദിച്ചറിയാതെ മച്ചിലേക്കു മിഴിച്ചുനോക്കി ക്കൊണ്ടു നിന്നു. ഒരു വലിയ കെട്ട് രശീതി പുസ്തകങ്ങൾ മാറോടടുപ്പിച്ചു പിടിച്ച് കണ്ണടയും കുടയുമായി മുനിസിപ്പൽ നികുതിപിരിവുകാരൻ ശങ്കുണ്ണി മേനോനും അവിടെ തങ്ങിനിന്നു. കണ്ണൻ ബട്ളറുടെ ഹോട്ടലിലെ ബോയ് കുമാരൻ, ഒരു പുതിയ വാടക സൈക്കിളിൽ ബാണംപോലെ വന്ന് അവിടെ മത്തിയപ്പോൾ പ്പ് എന്നു ബ്രേക്കിട്ട്, ഒറ്റക്കാൽ നിലത്തുകുത്തി കത്തി നോക്കി, തെല്ലൊന്നു സംശയിച്ചു പിന്നെ അവിടെത്തന്നെ പറ്റിനിന്നു. പിന്നെ എത്തിച്ചേർന്ന് പഴയ കോൺഗ്രസ്സുകാരൻ കുഞ്ഞാണ്ടിയാണ്. ഖദറിന്റെ മുറിമുണ്ടും കൈമുറിയൻ ബനിയനും ധരിച്ച് കുഞ്ഞാണ്ടി കരയുന്ന മുഖ ഭാവത്തോടെ അവിടെ നിലയുറപ്പിച്ചു. പെൻഷൻ താസിൽദാർ കുഞ്ഞി മാമനും മുനിസിപ്പൽ റോഡ് മേസ്തിരി കടുങ്ങാനും ഒരു കല്യാണക്കാര്യ ത്തെപ്പറ്റി സംസാരിച്ചുകൊണ്ടു വരുമ്പോഴാണ് ആ ആൾക്കൂട്ടത്തിനടുത്തെ ത്തിയത്. അവരും ഹാൾട്ടാക്കി... കാൽമണിക്കൂറിന്നകം ഇരുപതോളം ആളു കൾ അവിടെ പാത്തും പതുങ്ങിയും നില്ക്കുന്നുണ്ടായിരുന്നു.

“അതാ ഒരു കിരി!' ആൾക്കൂട്ടത്തിന്നിടയിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു. പാണിസായിന്റെ പീടികമച്ചിന്റെ ജാലകത്തിലൂടെ അയാൾ ഒരു കീരിയുടെ മുഖം കണ്ടുവത്രെ. “കീരിയായിരിക്കയില്ല. പെരുച്ചാഴിയായിരിക്കും. പാനി പെരുച്ചാഴിയെ
പിടിക്കാൻ കേറിയതാണ്. പൊതുജനത്തിലെ മറ്റൊരംഗം പറഞ്ഞു.

"പാമ്പ് പെരുച്ചാഴിയെ പിടിാ?" ഒരശരീരി. 'പെരുച്ചാഴിയല്ല. കീരി തന്നെയാണ്. സ്റ്റേഷനറി കണ്ണൻ നമ്പ്യാർ പോറ്റുന്ന കീരിയാണ്. പുതിയ ഗന്ധർവ്വൻ' മാസിക ചുരുട്ടി കക്ഷത്തിൽ വെച്ചു കടന്നുവന്ന തത്തക്കിട്ടൻ തട്ടിമൂളിച്ചു. കീരിയും പാമ്പും തമ്മിലുള്ള പോരാട്ടം കാണാൻ നോമ്പുനോറ്റുകൊണ്ട്

പൊതുജനം ശ്വാസമടക്കി നില്പായി. കൂനൻ കണാരൻ അവിടെ കൂടി നിരിക്കുന്ന ആളുകളെ മനസ്സിൽ എണ്ണിനോക്കി. മരുന്നു കുപ്പിക്കാൻ കാരണ വരുടെ ഒക്കത്തെ കുഞ്ഞടക്കം ജനം മുപ്പത്തിമൂന്നര. കൂനൻ തൃപ്തിയോടെ ഒന്നു ചിരിച്ചു, മടക്കിക്കുത്തിയ മുണ്ടു പൊക്കി ആസനം ഒന്നമർത്തിപ്പോ റിഞ്ഞു. അപ്പോൾ ഒരു കൈയിൽ മഷിക്കുപ്പിയും സ്റ്റീൽപനയും മറ്റേ കൈ യിൽ ചുരുട്ടിപ്പിടിച്ച കുറച്ചു വെള്ളക്കടലാസ്സുമായി കിറുക്കൻ രാമസ്വാമി ആ വഴിക്കു കടന്നുപോയി. ആൾക്കൂട്ടത്തെ അയാൾ കണ്ടതേ ഇല്ല. (രാമ സ്വാമി മൃതിപ്പെട്ട് മുനിസിപ്പൽ ലൈബ്രറിയിലേക്കു പോവുകയാണ്. ലൈബ്രറി അടയ്ക്കുന്നതുവരെ അവിടെ ഒരു മൂലയിലിരുന്ന് ഇംഗ്ലീഷ് ഗ്രന്ഥ ഞങ്ങൾ പകർത്തിയെഴുതുക. അതാണ് രാമസ്വാമി സ്വയം ഏറ്റെടുത്തിരിക്കുന്ന ജോലി. ഇന്ന് ഗ്രന്ഥം എന്നൊന്നുമില്ല. ഏതെങ്കിലും ഒരു ഗ്രന്ഥം എടുത്ത് വിനിന്നെങ്കിലും ആരംഭിക്കും. രാമസ്വാമി ബി.എ.ക്ലാസ് വരെ പഠിച്ചി

ട്ടുണ്ട്. തന്റെ അതിഥികളെ തൃപ്തിയോടെ ഒന്നുകൂടി നോക്കി കൂനൻ കിനാ രൻ തൽക്കാലം സ്ഥലം വിട്ടു. തെരുവിന്റെ തെക്കേ മൂലവരെ വെറുതെ ഒന്നു ചുറ്റിനടന്ന് ഒരു മുറിച്ചുരുട്ടും കത്തിച്ചു വലിച്ചുകൊണ്ട് കൂനൻ വീണ്ടും അവിടെ വന്നു. അപ്പോഴേക്കും പൊതുജനസംഖ്യ മുപ്പത്തിയെട്ടായിത്തീർന്നിരുന്നു.

പഴയ ആൾക്കാരിൽ ചിലർ ഒഴിഞ്ഞുപോയിട്ടുണ്ട്. (അക്കൂട്ടത്തിൽ ആശാം പറങ്ങോടനും മരുന്നുകുപ്പിക്കാരനും കുട്ടിയും പെടും). ചിലർ പുതുതായി വന്നുചേർന്നിട്ടുണ്ട്. (അക്ഷരശ്ലോകക്കാരൻ നമ്പൂതിരിയും, നെയ്ത്തുകാര അലക്സും അക്കൂട്ടത്തിൽ പെടും), കേളുമാഷ്ടർ മുണ്ടിന്റെ രണ്ടറ്റവും പൊക്കിപ്പിടിച്ച് ഇളകാതെ അവിടെത്തന്നെയുണ്ട്. ----(മാടെ കോണം ത്തിന്റെ വാൽ കുറേശ്ശേ പുറത്തു കാണുന്നുമുണ്ട്. അവിടെ വല്ല വാലും

കാണുന്നുണ്ടെങ്കിൽ അതു മാത്രമായിരുന്നു.) “എന്താണിവരെ ഒരാൾക്കൂട്ടം!” കൂനൻ കണാരൻ അക്ഷരശ്ലോകം രൻ നമ്പൂരിയോട് പട്ടാങ്ങം നടിച്ചു ചോദിച്ചു.

“രണ്ടു മൂർഖനും ഒരു കീരിയും തമ്മിൽ ഭയങ്കര യുദ്ധം' നമ്പൂരി ഒരഭിനയത്തോടെ പറഞ്ഞു.

“ഓഹോ! പാമ്പിന്റെ എണ്ണവും ഒന്നു കൂടിയിട്ടുണ്ട്.' എന്നു കൂനൻ മന സ്സിൽ പറഞ്ഞു. വീണ്ടും ഒന്നു ചിരിച്ചു.

അപ്പോൾ തന്റെ അമൂല്യഭാണ്ഡവും കക്ഷത്തിലിറുക്കിപ്പിടിച്ച് കുന്നു മൂന്നു ചാക്കുസായ്പ്പും അവിടെ ഹാജരായി. ആൾക്കൂട്ടത്തെ ഒന്നു നോക്കി, "ഊഹും!' എന്ന് അർത്ഥഗർഭമായൊന്നു മൂളി. വിരിച്ച തലയൊന്നു കുലുക്കി ചാക്കുസായ് കുന്നുകുന്നു നിരത്തിലൂടെ വടക്കോട്ടു പോയി.

അപ്പോൾ തൊണ്ടിപ്പറങ്ങോടൻ അവിടെ ഓടിയെത്തി. കുനൻ കണാ തന്റെ ആ നിലപും മിസ്റ്റിക് ചിരിയും കണ്ടപ്പോൾ തൊണ്ടിക്ക് ഉടൻ കാര്യം മനസ്സിലായി. കൂനൻ കണാരൻ ചിലപ്പോഴൊക്കെ ആളുകളെ അങ്ങനെ കളിപ്പിക്കാറുണ്ട്. കണാരന്റെ 'വാലുകാണുന്നു' മന്ത്രത്തിൽ കുടുങ്ങിക്കിട ക്കുന്ന വഴിപോക്കരെ നൊണ്ടിപ്പറങ്ങോടൻ പരിഹാസത്തോടെ ഒന്നു നോക്കി. അവരെ ഒന്നു കൂക്കിവിടണമെന്നു പറങ്ങോടന്നു തോന്നി. താൻ വിളിച്ചു കൂട്ടിയ യോഗം കലക്കാനാണ് തൊണ്ടിയുടെ പുറപ്പാട് എന്നു മനസ്സിലാ ക്കിയ കൂനൻ, പറങ്ങോടന്റെ മുഖത്തു നോക്കി ഒന്നു കണ്ണിറുക്കിക്കാട്ടി. കൂനന്റെ കല്പന ലംഘിക്കുന്നതു ഭാവിയിൽ ഇടങ്ങേറാണെന്നറിയാവുന്നതു കൊണ്ട്, പറങ്ങോടൻ തൽക്കാലം കൂക്കിയില്ല. പൊതുജനത്തിന്റെ പന്തിയി ലേക്ക് അവനും കൊല്ല വലിഞ്ഞുകേറി. അപ്പോൾ ഇതാ ആരാണ് മനാണ്ടി

പറങ്ങോടന്റെ തൊട്ടു മുന്നിൽ നില്ക്കുന്നത്? മുത്തപ്പൻ ഒരു വലിയ ഇളവൻ കായും ഒരു വലിയ കെട്ടു ചുവന്ന ചീരയും ഒരു ചെറിയ കൊട്ടയിലാക്കി, കൊട്ട കിരീടം പോലെ തലയിൽ വെച്ച്, വെറ്റിലട മിക്കയും ചവച്ചുകൊണ്ട്, കീരിയും പാമ്പും തമ്മിൽ കടിപിടികൂടുന്നതു കാണാൻ ഒരുങ്ങി ആവേശം പൂണ്ടു നില്ക്കുകയാണ് മുത്തപ്പൻ.

“മുത്തപ്പാ കൂ: പറങ്ങോടൻ റോഡ് റോളർ യന്ത്രത്തിന്റെ പെട്ടെന്നു ള്ള കുക്കിപോലെ ഒരൊറ്റ കുക്കി. ആൾക്കൂട്ടം പഠാണി സായ്പിന്റെ മച്ചിലെ മൂർലപ്പാമ്പിനെ വിട്ടു മുത്തപ്പന്റെ നേർക്കു തിരിഞ്ഞു. പറങ്ങോടന്റെ കൂക്കി കേട്ട്, തങ്കരാജുവിന്റെ വെൽക്കം ബാർബർ ഷാപ്പിന്റെ കോലായിലിരുന്ന് (ചൊവ്വാഴ്ചയായിരുന്നതിനാൽ ക്ഷൗരക്കട പൂട്ടിയിരുന്നു) ഏകാഗ്രതയോടെ “പതിനഞ്ചു നായും പുലിയും കളിച്ചുകൊണ്ടിരുന്ന തത്തക്കായൻ ചന്തുവും വിക്കൻ നാരായണനും കല്ലുകൾ തട്ടിത്തെറിപ്പിച്ചു കളി മതിയാക്കി ഓടി യെത്തി. മറ്റൊരു വഴിക്ക് ഇറച്ചിക്കണ്ടം മൊയ്തീനും മമ്മതും ഒരുമിച്ചു പ്രത ക്ഷപ്പെട്ടു. 'മുത്തപ്പാ കൂ!' എന്ന് ആർത്തുവിളിച്ചുകൊണ്ടാണ് അവരുടെ വരവ്.

മുത്തപ്പൻ പുലർ വെളിച്ചത്തിൽ പെട്ടുപോയ കുറുക്കനെപ്പോലെ പരുങ്ങി ന്നു. എങ്ങോട്ടു തിരിയും? ആരെ ചീത്ത പറയും? പിള്ളർ നാലുവശവും രിക്കേഡ് സൃഷ്ടിച്ചിരിക്കയാണ്. ആൾക്കൂട്ടത്തിൽനിന്നു ചിലരും, വെറു ഒരു രസത്തിനുവേണ്ടി കൂവലിൽ പങ്കുചേരുന്നുണ്ട്. തടിതപ്പുന്നതാണു ൽക്കാലം നല്ലതെന്നു മുത്തപ്പന്നു തീരുമാനിക്കാൻ അധികസമയം വേണ്ടി നില്ല. “നിന്റച്ഛൻ മാപ്പിള, നിന്റച്ഛൻ മാപ്പള, നിന്റച്ഛൻ മാപ്പ്' എന്ന് ആരോ ന്നില്ലാതെ വിളിച്ചു പറഞ്ഞുകൊണ്ടു തലയിലെ പച്ചക്കറിക്കിരീടം ഒരു കകൊണ്ട് അമർത്തിപ്പിടിച്ചു മുത്തപ്പൻ വടക്കോട്ടു നെട്ടോട്ടം കുതിച്ചു. ത്തപ്പാ കൂ!' എന്നു കൂവിക്കൊണ്ടു പിന്നാലെ പിള്ളയും. മുത്തപ്പനും രും ഓടുന്ന കാഴ്ച നോക്കി രസിച്ചുകൊണ്ടു പൊതുജനം അവിടെ ങ്ങിനിന്നു.

അപ്പോഴേക്കും വമ്പൻ നായാടി അവിടെത്തന്നെ റോഡരികിൽ പഴയ സ് പേപ്പർ വിരിച്ചു. തവിട്ടു നിറത്തിലുള്ള പഴയൊരു തുകൽപ്പെട്ടിയിൽ ഒന്നു പച്ചനിറത്തിലുള്ള കുറെ ചെറിയ കടലാസ്സ് ഡബ്ബികൾ അതിൽ വാരി മറിഞ്ഞു തന്റെ പ്രസംഗം ആരംഭിച്ചുകഴിഞ്ഞിരുന്നു.

“മാൻമഹാ ജനങ്ങളേ, ങ്ങക്കൊന്ന് വയ്ക്കണോ? ഒരു വെറിഗുഡ് ർക്കറ്റിവെടുക്കണോ? ബഹുസാഹമായി ഒരു സോതന വേണോ? വേണ ടിൽ വിസ്പി വിരേചന ഗുളിക ഓരോ ഡബ്ദി വാങ്ങിക്കോളിൻ വില വളരെ സഹായം. ആറു ഗുളികകളടങ്ങിയ ഒരു ഡബ്ബിക്കു നാലണ വെറും ഫാരണാസി-ഒരു കുടുംബത്തിന് ഒരു കൊല്ലം വളക്കാനുള്ള കോള് "

കൂനൻ കണാരൻ വളരെ ആദരവോടെ മരുന്നുവില്പനക്കാരൻ നായാടി മുടെ നാടൻ പ്രസംഗം ശ്രദ്ധിച്ചുകൊണ്ട് വായും പിളർന്ന് അവിടെ നിന്നു. നായാടിക്കു സാധാരണ മരുന്നുവില്പനക്കാരുടെ വാചാലതയോ, പ്രാരംഭ ഘട്ടത്തിലെ മാജിക് പ്രദർശനമോ ഒന്നുമില്ല-വിദ്യാഭ്യാസവും തീരെയില്ല. മരുന്നുവില്പനക്കാരന്റെ വേഷംകെട്ടി നായാടി പുറത്തിറങ്ങിയത് ഇയ്യിടെ മാണ്. എങ്കിലും നായാടിയുടെ പ്രസംഗവേളയിലെ നൃത്തനൃത്യങ്ങൾ കണ്ടാൽ ആരുമൊന്നു നോക്കിനിന്നുപോകും. കാക്കി ഹാഫസറും കറുത്ത കോട്ടും വെളുത്ത ജോഡിയും തവിട്ടുനിറമുള്ള ബൂട്സും മുഖത്ത് ഒരു വലിയ കറുത്ത കണ്ണടയും ധരിച്ച്, നരച്ച കൊമ്പൻമീശ ഇട യ്ക്കിടെ പിടിച്ചു പിരിമുറുക്കിക്കൊണ്ട് കറുത്തു തടിച്ചു കുള്ളനായ നായാടി, മോഹറക്കാലത്ത് നരികളിക്കാരനെപ്പോലെ കുനിഞ്ഞും കൈകാലുകൾ നീട്ടിയും കുറുക്കിയും തിരിഞ്ഞും മറിഞ്ഞും വിസ്പി വിരേചന ഗുളിക യെപ്പറ്റി വീമ്പിളക്കുന്നതു കണ്ടു രസിച്ചു പൊതുജനത്തിൽ പകുതിഭാഗവും അവിടെ തങ്ങിനിന്നു. മുത്തപ്പനെ തെരുവിന്റെ അതിർത്തി കടത്തിവിട്ടു പിള്ളയും അവിടെ മടങ്ങിയെത്തി, വളം അനുസരണമുള്ള കുട്ടികളെപ്പോലെ നായാടിയുടെ സദസ്സിനു മുമ്പിൽ ശ്രമം പടിഞ്ഞിരിപ്പായി. പിള്ളർക്കു വമ്പൻ നായാടിയെ വളരെ ഇഷ്ടമാണ്. നായാടി ചിലപ്പോഴൊക്കെ അവർക്കു ചായ വാങ്ങിക്കൊടുക്കാറുണ്ട്. നായാടിയുടെ പൂർവ്വചരിത്രം കൂനൻ കണ രൻ അവർക്കു പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. നായാടി പെറ്റുവളർന്ന തറവാട് ആ തെരുവുതന്നെയാണ് (“ഓൻ നല്ല കുടുംബസ്നേഹമുള്ളാനോ, ആ നായാടി. കുനൻ കണാരൻ എപ്പോഴും പറയും) തെരുവിൽ വളർന്ന ശക്തനായ നായാടി ഒരു നല്ല അടിക്കാരനായിത്തീർന്നു. തിറയോ താലപ്പൊ ലിയോ ഉത്സവമോ ചന്തയോ ഉള്ള സ്ഥലങ്ങളിലെല്ലാം നായാടി ചെന്നെത് തല്ലുംപിടിയുമുണ്ടാക്കുക പതിവായിരുന്നു. ഏതു കൂട്ടത്തല്ലിനെയും എതിര് ടാനുള്ള ദേഹബലവും മിടുക്കും നായാടിക്കുണ്ടായിരുന്നു. നായാടിയും. മുഖ്യാഹാരം മന്നങ്ങയും അവിയലുമായിരുന്നു. 'കട്ടുതിന്ന തേങ്ങയെ തടി പിടിക്കും എന്നൊരു പ്രമാണവും അവൻ അനുസരിച്ചിരുന്നു. മാസത്തിലെ രിക്കൽ നായാടി ഒരു കരിമ്പൂച്ചയെ തിന്നും (അതൊരു മരുന്നാണ്, കരിമ്പ ച്ചയെ തിന്നാൽ ശരീരം ഇരുമ്പുപോലിരിക്കും. എത്ര കനത്ത തല്ലു കിട്ട യാലും പരുക്കു പറ്റുകയില്ല. കൂനൻകാരന്റെ വിശദീകരണം). അങ്ങ തെരുവിലെ നായാടി, വമ്പൻ നായാടി' എന്ന പേരു നേടി. നായാടിയുടെ ഒരടി താങ്ങാൻ കരുത്തുള്ള പോക്കിരികളൊന്നും അക്കാലത്തു നാട്ടിലു ണ്ടായിരുന്നില്ല. കത്തിക്കുത്തിന്റെ ഏർപ്പാടൊന്നും നായാടിക്കില്ല. അടിയും കുത്തുമാണ് ആദ്യവസാനം. ഒരിക്കൽ ഡി അവറാൻ നായാടിയുടെ ത സഹിക്ക വയ്യാതെ ഒരു ചെറ്റത്തരം ചെയ്തു. കത്തിയെടുത്ത് നായാടിയു ടെ മുഖത്തൊരു കുത്ത്, കുത്തു പറ്റിയത് ഇടത്തെ കണ്ണിന്നാണ്. അന്നുമു തൽ നായാടി ഒറ്റക്കണ്ണനായിത്തീർന്നു (നായാടി സദാ കറുത്ത കണ്ണാടി ധരിക്കുന്നതിന്റെ രഹസ്യം അതാണ്.) -ഡി അവറാൻ ക്ഷയം പിടിച്ചാണു ചത്തത്. തുടയുടനെ അടിപിടിക്കേസ്സുകളുണ്ടാക്കിയതിനാൽ നായാടി മൂന്നുനാലു തവണ ജയിലിൽ കിടക്കേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോൾ വയസ്സായതുകൊണ്ടോ എന്തോ നായാടി പോക്കിരിത്തമെല്ലാം കെട്ടിവെച്ചു പുതിയൊരു മനുഷ്യനായി മാറി, വി മരുന്നു കമ്പനിക്കാരുടെ ട്രാവലിങ ഏജന്റായി നടക്കുകയാണ്.

“മാൻ മഹാജനങ്ങളെ, ഈ ഗുളിക (നായാടി ഡബ്ബ് തുറന്നു പല്ലിമുട്ട പോലുള്ള ഒരു വെരുത്ത ഗുളികയെടുത്ത്, രണ്ടു വിരലുകൾക്കിടയിൽ പിടിച്ച പൊക്കിക്കാണിച്ചു നിങ്ങൾ രാത്രി ചോറും തിന്നു കെടന്നൊറങ്ങമ്പോ കുമ്പം-അതെ, ഒരൊറ്റ ഗുളിക മതി-വൺ ഹിൽസ് ഒരു ഗ്ലാസ്സ് ചൂടുള്ള പാലിൽ ചൂടുള്ള പാൽ കിട്ടിയില്ലേ വേണ്ട, ഒരു ഗ്ലാസ്സ് തണുത്ത പാലിൽ, തണുത്ത പാല് കിട്ടിയില്ലേ വേണ്ട, ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ, ചൂടു വെള്ളമില്ലേ വേണ്ട, ഒരു ഗ്ലാസ്സ് സുത്തപച്ചവെള്ളത്തിൽ കലക്കി ഒരൊറ്റ കുടി. കെടന്നൊറങ്ങിക്കോളി. രാവിലെ എണീറ്റ് തണ്ടാസ്സിൽ പോയിരുന്നാൽ അതാ പോണോ? -ചെറുപ്പത്തില് മണ്ണുവാരിത്തിന്നപ്പോ പള്ളക്കുടുങ്ങ

കാടുംകൂടി എളകിപ്പോകും... “ഓ, വമ്പൻ ഗുളിക തന്നെ.” കാണികൾക്കിടയിൽ നിന്നു തത്തക്കിട്ടൻ തലയാട്ടിക്കൊണ്ടു വിളിച്ചുപറഞ്ഞു.

നായാടി മെല്ലെ കാളക്കടുത്തു തിരിച്ചു മീശയൊന്നു മുറുക്കി വലതു കണ്ണുകൊണ്ടു തത്തക്കിട്ടന്റെ നേർക്ക് ഒരുനോട്ടം മിന്നിച്ചത്. കറുത കണ്ണടയ്ക്കുള്ളിലൂടെയായതുകൊണ്ട് ആരും കണ്ടില്ല. പഴയ വമ്പൻ നായാടി ഒന്നുണർന്നു മിന്നിയതാണ്. ഒരഞ്ചുകൊല്ലം മുമ്പായിരുന്നുവെങ്കിൽ മിന്നലിനെത്തുടർന്നു ഭയങ്കരമായൊരിടി പൊട്ടുമായിരുന്നു. തത്തക്കിട്ടന്റെ

മനത്തിന്റെ പലക തകർന്നതുതന്നെ... നായാടി വീണ്ടും വിസി കമ്പനി ഏജന്റായി മാറി പ്രസംഗം തുടർന്നു "വിസ്പി വിരേചന ഗുളിക ആറു ഫിൽസ് അടങ്ങിയ ഡബ്ബിയൊന്നിനു വില നാലണ, ആവശ്യക്കാർ മുന്നോട്ടു വരണം.



പഴയ കോൺഗ്രസ്സുകാരൻ കുഞ്ഞാണ്ടി മുമ്പോട്ടു വന്നു. നാല കൊടുത്ത് ഒരു ഡബ്ബി വാങ്ങി. തുടർന്ന് കാവിവസ്ത്രധാരിയായ പെരുതേരി ബാപ്പുട്ടിയും ഒരു ഡബ്ബി വാങ്ങി. അക്ഷരശ്ലോകക്കാരൻ നമ്പൂരിക്കും ഒന്നു വയറിളക്കിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. മഞ്ഞഷർട്ടിന്റെ കീശയിൽ തപ്പിനോക്കിയപ്പോൾ പൈസ തികയില്ല-മുന്നേ കാലയേയുള്ളു.

ഇതിനിടയിൽ കേളുമാഷർക്ക് ഒരാപത്തു നേരിട്ടു. ആലിന്റെ കൊമ്പിൽ നിന്ന് ഒരു സൂത്രക്കാരൻ കാക്ക് കേളുമാഷ്ടരുടെ ഇടത്തെ ചെവിയെ ലാക്കാക്കി ഒന്നു കാഷ്ഠിച്ചു കൊടുത്തു. വെളുത്ത കാക്കക്കാഷ്ഠം മേൽക്കാ തിലൂടെ വാർന്നൊലിച്ചു മാറുടെ വേഷ്ടിയിൽ ഉറ്റി. 'ഛി!' എന്നു പറഞ്ഞു മേല്പോട്ടു നോക്കി കാക്കയെ ശപിച്ചുകൊണ്ട് മാഷർ കാതും വേഷ്ടി തലയും കഴുകാൻ ബാലൻ നായരുടെ സ്റ്റേഷനറിക്കടയിലേക്കു മണ്ടി.

നായാടിയുടെ മുമ്പിൽ നല്ലൊരു സദസ്സ് ഒരുക്കുടി നില്ക്കുന്നുണ്ടെന്ന് ഉറപ്പുകിട്ടിയപ്പോൾ കൂനൻ കണാരൻ തൽക്കാലം സ്ഥലം വിടാൻ തീരുമാ നിച്ചു തിരിഞ്ഞപ്പോൾ, കൈയിൽ ഒരു കൂറ്റൻ ടിഫിന് കാര്യറും തൂക്കി ക്കൊണ്ടു നീണ്ടുമെലിഞ്ഞ ഒരു മഞ്ഞമനുഷ്യൻ കാണികൾക്കിടയിൽനിന്നു തെറ്റി ധ്യതിപ്പെട്ടു പോകുന്നുണ്ടായിരുന്നു. അയാൾ കൂനൻ കണാരനെ കണ്ട പ്പോൾ ലജ്ജാഭാവത്തിൽ ഒന്നു ചിരിച്ചു. കണാരൻ സൂക്ഷിച്ചുനോക്കി. ആ മുഖം മുമ്പെവിടെയോ കണ്ടു പരിചയമുള്ളതുപോലെ തോന്നി. അയാളുടെ ചങ്കിലെ അസാധാരണവലിപ്പമുള്ള മുഴ കണ്ടപ്പോൾ നന്നു. പെട്ടെന്ന് ആളെ പിടികിട്ടി. “ങ്ഹ അ8-ഇതാണ് അപ്പായതല്ലേ?” കൂനൻ അദ്ഭുതത്തോടെ ആ

മനുഷ്യനെ ആപാദചൂഡം ഒന്നു നോക്കി. ആൾ അപ്പടി പരിഷ്ക്കരിച്ച് ഒന്നു

മാറിയിട്ടുണ്ട്. കുടുമ മുറിച്ചു തല കോപ്പാണ്. പുതിയ മൽഷർട്ടാണിട്ടിരിക്കു

ന്നത് മുണ്ടു പഴയതുതന്നെ. “ങ്ങള് എവട്യാ നായരേ?" കൂനൻ കണാരൻ ആസനം ചൊറിഞ്ഞു കൊണ്ടു ചോദിച്ചു.

“ഞാനിപ്പം മാരാർ വക്കീലിന്റെ വീട്ടിലാകുമ്പോള്ക്ക് കോളിലേക്ക് ഉച്ചയ്ക്ക് ചോറ് കൊണ്ടാവാം അപ്പുനായർ കീശയിൽ നിന്ന് ഒരുകെട്ടു ബീഡിയെടുത്ത് അതിൽ നിന്ന് ഒരെണ്ണം കൂനൻ കണാരനു കൊടുത്തു. കണാരൻ ബീഡി ഒന്നു തിരിച്ചും മറിച്ചും നോക്കി; പിന്നെ അതിനെ ഇടത്ത ചെവിക്കുറ്റിയിൽ നിക്ഷേപിച്ചു.

“ഏത് മാരാർ വക്കീല് കൂനൻ ചോദിച്ചു.
"അച്യുതമാരാര്   വകീല് "

കൂനൻ കുറച്ചുനേരം എന്തോ ആലോചിച്ചു. പിന്നെ ഒന്നു ചിരിച്ചു.

“അപ്പായപ്പം മാരാർ വക്കീലിന്റെ വീട്ടിലെ ആനക്കാരനാണില്ലേ?” കുനൻ അപ്പുനായരുടെ മുഖത്തേക്ക് അർത്ഥഗർഭമായൊന്നു നോക്കി. അപ്പുനായർക്ക്, അപ്പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി. മാരാരുടെ ഭാര്യ തടിച്ച് ആനയെപ്പോലുള്ള ഒരു സത്വമാണ്. വക്കീൽ മെലിഞ്ഞ് ആരൽ പോലെയുള്ള ഒരാളും.

"ഏയ്, അങ്ങനൊന്നൂല്യ.' അപ്പുനായർ ലജ്ജയോടെ ഒന്നു ചിരിച്ചു. അപ്പോൾ തൊണ്ടിപ്പറങ്ങോടനും ഇറച്ചിക്കണ്ടം മൊയ്തീനും അന്യോന്യം ചുമലിൽ കൈവച്ച് ആടിക്കുഴഞ്ഞു വരുന്നുണ്ടായിരുന്നു. സാട്ടകളിക്കാൻ  നേരമായതിനാൽ അവർ നായാടിയുടെ സദസ്സുവിട്ടിറങ്ങിപ്പോന്നതാണ്. കൂനൻ അവരെ വിളിച്ചു. “എടാ മൊയ്തീനെ, ഇതാരാണെന്നു നോക്ക്. ഇറച്ചിക്കണ്ടം മൊയ്തീനും തൊണ്ടിപ്പറങ്ങോടനും തിരിഞ്ഞുനിന്ന് അപ്പുനായരെ ഒന്നുനോക്കി. തൊണ്ടയിലെ മുഴ കണ്ടപ്പോൾ ഇരുവർക്കും

ആളെ പിടികിട്ടി. അവർ അത്ഭുതത്തോടെ അപ്പുനായരുടെ മുഖത്തേക്ക നോക്കിനിന്നു. മൊയ്തീന്റെ നോട്ടം മുഴുവനും ആ മുഴയിലേക്കായിരുന്നു. “ആള് നന്നാവാൻ ഒരു മറിയേ വേണ്ടൂ, പറങ്ങോടാ ഒരു മറി! കൂനൻ

ഒരു തത്ത്വജ്ഞാനം തട്ടിവിട്ടു. ഇറച്ചിക്കണ്ടം മൊയ്തീൻ പറഞ്ഞു: “ഏയ് നായരെ, ഞ്ഞി ആ ചങ്കിലെ പേരം കൂടി ഒന്നു ചെത്തി എടുത്തുകളഞ്ഞാല് ആള് കൊങ്കനായി.

“ഊം, വേഗം പൊയ്ക്കോളിനായരേ. കൂനൻ പറഞ്ഞു. "മാരാര് വക്കി ലിന്റെ കുട്ട്യോള്ക്ക് ചോറിനി വൈകുന്നേരം തിന്നാ നേരം മണി രണ്ടു കഴിഞ്ഞു.

അപ്പുനായർ തിരക്കിട്ടു നടന്നു.

കൂനൻ കണാരൻ താടിയും കവിളും ഒന്നു തലോടിനോക്കി. ക്ഷൗരം ചെയ്യാൻ തീരുമാനിച്ചു. അപ്പോഴാണ് ഓർത്തത് അന്നു ചൊവ്വാഴ്ച ദിവസ മാണെന്ന്. അമ്പട്ടന്മാർക്ക് ഒഴിവുദിവസമാണ്. കൂനൻ മെല്ലെ തന്റെ മടയി ലേക്കു നടന്നു. ഒന്നു കിടന്നുറങ്ങാൻ

ഇറച്ചിക്കണ്ടം മൊയ്തീനും തൊണ്ടിപ്പറങ്ങോടനും തെരുവിന്റെ തെക്കേ മുലയിലേക്കു നടന്നു. അപ്പോൾ തങ്കരാജുവിന്റെ പൂട്ടിയ വെൽക്കം സല ണിന്റെ കോലായിൽ ഒരു മൂലയിൽ ഒരു വേഷം പതുങ്ങിയിരിക്കുന്നു. പറ ങ്ങോടനും തായനും രാവിലെ പതിനഞ്ചു നായും പുലിയും കടിച്ച രുന്ന അതേ മൂലയിൽ. പറങ്ങോടൻ നോക്കിയപ്പോൾ ആ വേഷം മുഖം താഴ്ത്തിക്കളഞ്ഞു. പെരിക്കാലു കണ്ടപ്പോൾ പറങ്ങോട് ആളെ മനസ്സി ലായി; അന്തു. അനുവിനെ മൂന്നു നാലു ദിവസമായി തെരുവിൽ തീരെ കാണാറില്ലായിരുന്നു.

പറങ്ങോടനും മൊയ്തീനും പീടികയിൽ കേറിച്ചെന്ന് ആളെ നല്ലപോലെ ഒന്നു നോക്കി. അന്തുതന്നെ. എന്നാൽ എന്തൊരു വേഷപ്പകർച്ച. കാക്കി മുറിക്കായും, അനകം കീശകളും ചിറകുകളുമുള്ള കാക്കിഷർട്ട്, കഴുത്തിൽ ചുവന്ന ഉറുമാലുകൊണ്ട് ഒരു കെട്ട്. എല്ലാം പുതിയ ഉടുപ്പുകൾ; അമേരിക്കൻ അടിപിടിപ്പടങ്ങളിൽ കാണാറുള്ള കൗബോയിവേഷം: മൊയ്തീനും പാ ടനും വായും പിളർന്നു നോക്കിനിന്നുപോയി.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക