shabd-logo

രണ്ട്

7 January 2024

0 കണ്ടു 0

ഉണ്ണിക്കുട്ടൻ

അച്ഛനോടൊപ്പം

അടുക്കളയിലേക്കു നടന്നു.

താഴത്തെത്തി.

നേരേ

അടുക്കളയിലാവും.

അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽ

പയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടും

സംശയിച്ചുനിന്നില്ല. നേരേ തൊഴുത്തിലേക്കു നടന്നു. ശരിയാണ്; അമ്മ പയ്യിനെ കറന്നുകൊണ്ടിരിക്കയാണ്. അവൻ അമ്മയുടെ അടുത്തുചെന്ന്, പയ്യ് പൈക്കുട്ടിയെ നക്കിത്തുടച്ചുകൊണ്ടിരിക്കുന്നതു നോക്കിക്കൊണ്ടു നിന്നു.

അമ്മ ചോദിച്ചു: “എന്തിനേ ഇങ്ങട്ട് പോന്നത്? ഉമ്മറത്ത് മുത്തശ്ശിയുടെ അടുത്തിരിക്കായിരുന്നില്ലേ?"

ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ അമ്മയെ മുട്ടിയുരുമ്മിക്കൊണ്ടു നിന്നു.

ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ അമ്മയെ മുട്ടിയുരുമ്മിക്കൊണ്ടു നിന്നു.

"എന്താ മുണ്ടാത്തത്?" അമ്മ വീണ്ടും ചോദിച്ചു.

"പയ്യിനെ കറക്കണത് കാണാൻ." "ഇതെന്താത്ര കാണാള്ളത്?"

അമ്മ പയ്യിനെ കറക്കുന്നത് മതിയാക്കി. ഓട്ടുഗ്ലാസ്സിലെ പാല് കൂജയിലേക്കൊഴിച്ചു. പശുക്കുട്ടിയെ തൊഴുത്തിൻ്റെ മുമ്പിലുള്ള തേക്കിൻതയ്യിൽ കെട്ടിയിട്ടു. എന്നിട്ട് പയ്യിനെ തൊഴുത്തിന്റെ പിന്നിലുള്ള ഇടവഴിയിലേക്കു വിട്ട് ഇല്ലിപ്പടി ശരിക്കടച്ചു.

ഇതിനകം ഉണ്ണിക്കുട്ടൻ തൊഴുത്തിന്റെ പിന്നിലുള്ള വളക്കുഴിയിലേക്കു മൂന്നാലു കല്ലുകൾ എടുത്തിട്ടു. കല്ലുകൾ ചാണകത്തിൽ ആണ്ടിറങ്ങുന്നതു നോക്കിക്കണ്ടു.

അമ്മ കൂജയും ഗ്ലാസ്സുമായി തൊഴുത്തിൻ്റെ മുമ്പിൽ വന്നു നിന്നു കൊണ്ട് ഉണ്ണിക്കുട്ടനെ വിളിച്ചു. അവൻ അമ്മയോടൊപ്പം വീട്ടിനുള്ളിലേക്കു പോയി.

അടുക്കളയിൽ ഒന്നുമായിട്ടില്ല. ഉമ്മറത്തൊന്നു പോയിനോക്കാം. ഉമ്മറത്തേക്കു നടന്നു.

ഉമ്മറത്ത് രണ്ടു നീളൻ ബഞ്ചുകളുള്ളതിലൊന്നിൽ കുട്ട്യേട്ടൻ ഇരുന്നു വായിക്കുകയും എഴുതുകയുമൊക്കെയാണ്. മറ്റേ ബഞ്ചിൽ കാലു നീട്ടിയിരിക്കുന്ന മുത്തശ്ശിയുടെ മടിയിൽ അമ്മിണി പറ്റിച്ചേർന്നിരിക്കുന്നു. അവളുടെ മൂക്കിൻദ്വാരങ്ങളിൽനിന്നു കുറേശ്ശെ മൂക്കീര് ഒലിക്കുന്നുണ്ട്. പാദസരത്തിൽ തിരുപ്പിടിച്ചുകൊണ്ടിരിക്കയാണവൾ. ഉണ്ണിക്കുട്ടൻ അടുത്തുചെന്നു പാദസരത്തിൽ ഒന്നു തൊട്ടപ്പോൾ അവൾ ഒരു പ്രതിഷേധസ്വരം പുറപ്പെടുവിച്ചു. അപ്പോൾ അവളുടെ ഒരു മൂക്കിൻ ദ്വാരത്തിൽ ഒരു കുമിളയുണ്ടായി. ഉടൻതന്നെ അതു പൊട്ടിപ്പോകുകയും ചെയ്തു. 'മൂക്കീരിന്റെ കുമിള.' ഉണ്ണിക്കുട്ടൻ വിചാരിച്ചു. പ്രതിഷേധസ്വരത്തോടെ സംഗതി തീർന്നില്ല. അമ്മിണി കരയാൻ തുടങ്ങി. പാദസരമൊന്നു തൊട്ടതിനാണു കരയുന്നത്! മുത്തശ്ശി പറഞ്ഞു: "നീയെന്തിനാ അവള്ടെ പാദസരം തൊടാൻ

പോയത്?" മുത്തശ്ശി ഇതുകൂടി ചോദിച്ചപ്പോഴേക്കും അമ്മിണിക്കുട്ടിയുടെ കരച്ചിലിന്റെ ശക്തി കൂടി. നിർത്താതെ കഴിയുന്നത്ര ശക്തി പ്രയോഗിച്ചു കൊണ്ടുള്ള കരച്ചിൽതന്നെ. മുത്തശ്ശി അവളെ എടുത്തുകൊണ്ടെഴുന്നേറ്റു. തോളിൽ കിടത്തിനോക്കി. സാന്ത്വനവാക്കുകൾ പറഞ്ഞു നോക്കി. ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചുനോക്കി. ങ്ഹും.... പെണ്ണിനു കുലുക്കമില്ല. മുത്തശ്ശി സഹികെട്ട്, ബഞ്ചിൽത്തന്നെ ഇരുന്നുകൊണ്ടു പറഞ്ഞു: "മുത്തശ്ശീടെ ശിങ്കാരക്കുട്ടിക്ക്, മുത്തശ്ശി നല്ലൊരു പാട്ടു പാടിത്തരാം."

എന്നിട്ടും അമ്മിണി കരച്ചിൽ നിർത്താനുള്ള ഭാവമല്ല. മുത്തശ്ശി പാടാൻ തുടങ്ങിയപ്പോൾ, അമ്മിണിയുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞുകുറഞ്ഞു വന്നു.

മുത്തശ്ശി പാടുകയാണ്:

"അടിച്ചുമാടിയ മണൽപ്പുറത്ത് മുളച്ചുവന്നൊരു കുമ്പളം നമ്മുടെ നമ്മുടെ കുമ്പളത്തിന് പന്തലിടേണം കണ്ടവരേ! മൂടില്ലാത്ത കുടംകൊണ്ട് മുക്കി നനയ്ക്കണം കണ്ടവരേ! തായില്ലാത്ത കൈക്കൊട്ടാണ്ട് കോരിയിടേണം കണ്ടവരേ! കമ്പില്ലാത്ത മുളകൊണ്ട് പന്തലിടേണം കണ്ടവരേ! ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിന് നിർത്തണം കണ്ടവരേ! പിന്നെ കായ്ച്ച കുമ്പളങ്ങ
മനക്കൽ കൊടുക്കണം കണ്ടവരേ! പിന്നെ കായ്ച്ച കുമ്പളങ്ങ കൂട്ടാൻ വെയ്ക്കണം കണ്ടവരേ ഉപ്പൊഴിച്ചു വെച്ചാലോ കുപ്പേ ചാടും കറി കുമ്പളങ്ങ മോരു വീത്തി വെച്ചാലോ പിന്നെ മോശപ്പെടും കറി കുമ്പളങ്ങ തേങ്ങ്യാരച്ച് വെച്ചാലോ തെങ്ങിന്മേൽ കേറും കറി കുമ്പളങ്ങ തൈരൊഴിച്ച് വെച്ചാലോ പിന്നെ തകൃതിപ്പെടും കറി കുമ്പളങ്ങ! വെളിച്ചെണ്ണയൊഴിച്ചുവെച്ചാലോ വെളിച്ചപ്പെടും കറി കുമ്പളങ്ങ" പാട്ട് ഇത്രയുമാപ്പോഴേക്കും ആശ്വാസത്തോടെ അവളെ അമ്മിണി ഉറങ്ങി. മുത്തശ്ശി തോളിൽ കിടത്തിക്കൊണ്ട്

അകത്തേക്കു പോയി. മുത്തശ്ശി ഇത്രനേരം പാട്ടു പാടിയിട്ടും കുട്ട്യേട്ടൻ ശ്രദ്ധിക്കുന്നതായി ഉണ്ണിക്കുട്ടന്നു തോന്നിയില്ല. വല്ലാത്തൊരു കുട്ടേട്ടൻ! മുത്തശ്ശിയുടെ പാട്ട് ഇഷ്ടപ്പെടാത്തവരുണ്ടാകുമോ? മുത്തശ്ശി എത്ര നന്നായി പാടും! എത്രയെത്ര പാട്ടുകളാണ് മുത്തശ്ശിക്കു തോന്നുക! മുത്തശ്ശിയുടെ പാട്ടുകൾ കേട്ടുകൊണ്ട് ഉറങ്ങുക ഒരു സുഖംതന്നെയാണ്. പക്ഷേ, ഇപ്പോൾ മുത്തശ്ശി ഉണ്ണിക്കുട്ടൻ വളരെ നിർബന്ധിച്ചാൽ മാത്രമേ പാട്ടു പാടുകയുള്ളൂ. അമ്മിണിയുടെ കരച്ചിൽ മാറ്റാനും അവളെ ഉറക്കാനുമായാണ് ഇപ്പോൾ മുത്തശ്ശി സാധാരണയായി പാടാറുള്ളത്.

ഇന്നു രാവിലെ അമ്മിണി കരഞ്ഞതേതായാലും നന്നായി. മുത്തശ്ശിയുടെ പാട്ടു കേൾക്കാനായല്ലോ. അവൻ മുത്തശ്ശി ഇരുന്നിരുന്ന ബഞ്ചിൽ കയറിയിരുന്നു. ഈ

ബഞ്ചിലാണ് രാത്രിയിൽ കുട്ടൻനായർ കിടക്കുക. കുട്ടൻനായരുടെ പായയും തലയണയും ബഞ്ചിൻ്റെ അറ്റത്തു മടക്കിവെച്ചിട്ടുണ്ട്. കുട്ടേട്ട നിരുന്നെഴുതുന്ന മറ്റേ ബഞ്ചിലാണ് മുത്തച്ഛൻ കിടക്കുക. മുത്തച്ഛൻ കിടക്കുക കോസറിയിലാണ്. മുത്തച്ഛന്റെ കോസറിയും ബഞ്ചിന്റെ അറ്റത്തു മടക്കിവെച്ചിട്ടുണ്ട്. രാത്രിയിൽ മുത്തച്ഛൻ കാലിൽ കെട്ടാറുള്ള പട്ടീസ് പതിനാലാം നമ്പ്ര് വിളക്കിൻ്റെ കമ്പി തുക്കിയിരിക്കുന്ന വളയിലാണ് തിരുകിവെച്ചിരിക്കുന്നത്. പതിനാലാം നമ്പ്ര് വിളക്കിന്റെ്റെ ഗ്ലാസ്സിനുള്ളിലും പുറത്തുമായി ചെറുപ്രാണികൾ ചത്തുകിടക്കുന്നുണ്ട്.

ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നെഴുന്നേറ്റ് ഉമ്മറക്കോലായിൽ വന്നുനിന്നു. മുണ്ടിയുടെ മുറ്റമടിക്കൽ ഇനിയും കഴിഞ്ഞിട്ടില്ല. മുറ്റത്തെ

തിണ്ടിന്മേലുള്ള പ്ലാവിൽനിന്ന് ഒരുപാടു പ്ലാവിലകൾ മുറ്റത്തു വീണു കിടക്കുന്നുണ്ട്. ഇന്നലെ സന്ധ്യയ്ക്കു പ്ലാവിൻചുവട്ടിൽ ഇത്രയും പ്ലാവില കളുണ്ടായിരുന്നില്ല. എല്ലാം രാത്രിയിൽ വീണതാവണം. മുണ്ടി ഈ പ്ലാവിലകളത്രയും അടിച്ചുവാരി ദൂരെക്കൊണ്ടുപോയിക്കളയും. കുട്ടൻനായർ എവിടെയാണാവോ? പ്ലാവിലകളെല്ലാം പെറുക്കിയെടുത്ത്, കുറെ കാളകളെ ഉണ്ടാക്കി തന്നാൽ എത്ര നന്ന്! എന്നിട്ട് എല്ലാ കാളകളെയും മുറ്റത്തിൻ്റെ തിണ്ടിന്മേൽ നിരത്തി നിരത്തിയങ്ങനെ വെക്കുക. കാണാൻ നല്ല കൗതുകമുണ്ടാവും. പക്ഷേ, ഒന്നോ രണ്ടോ കാളയിൽ കൂടുതൽ കുട്ടൻനായർ ഇതുവരെയായും ഉണ്ടാക്കിത്തന്നിട്ടില്ല. അയാൾക്ക് എപ്പോഴും ധൃതിയാണ്. മുറ്റത്തു കാണുന്ന കുട്ടൻനായരെ ഒന്നു തിരിഞ്ഞു നോക്കുമ്പോഴേക്കും പടിക്കൽ കാണാം. ഉണ്ണിക്കുട്ടൻ മുറ്റത്തിറങ്ങി നാലു പ്ലാവിലകൾ പെറുക്കിയെടുത്തു. നാലു കാളകളെ ഉണ്ടാക്കിത്തരാൻ പറയാം കുട്ടൻനായരോട്. മുണ്ടി ചോദിച്ചു: "ചെമ്പ്രാനെന്തിനാ പ്ലായില?" ഒന്നും പറയാതെ കോലായിൽത്തന്നെ വന്നുനിന്നു. തിണ്ടിനപ്പുറത്തുള്ള വൈക്കോൽക്കുണ്ടയിൽനിന്ന് ആവി പൊങ്ങുന്നുണ്ട്. എങ്ങനെയാണത്? തിണ്ടിന്മേൽ ഇടയ്ക്കിടയ്ക്ക് ഓടി വന്നെത്താറുള്ള ഓന്ത് എവിടെയാവുമിപ്പോൾ? കുട്ടേട്ടൻ കോലായിൽ വന്നു ചോദിച്ചു: "എന്തിനാ പ്ലാവില?" ഉണ്ണിക്കുട്ടൻ കുട്ട്യേട്ടനെ ശ്രദ്ധിക്കാതെ വൈക്കോൽക്കുണ്ടയിൽ നിന്ന് ആവി പൊങ്ങുന്നതു നോക്കിക്കൊണ്ടുനിന്നു. കുട്ട്യേട്ടന്നു. ദേഷ്യം വന്നു. "അത് തൊടീൽത്തന്നെ കൊണ്ടുപോയിട്ടോ അതാ നല്ലത്." "ร." "डी?"

"."

കുട്ടേട്ടൻ ഉണ്ണിക്കുട്ടൻ്റെ കൈയിൽനിന്നു പ്ലാവിലകൾ ബലം പ്രയോഗിച്ചു വാങ്ങി തൊടിയിൽ കൊണ്ടുപോയി കളഞ്ഞു.

ഉണ്ണിക്കുട്ടന് കലശലായ ദേഷ്യം വന്നു. അവൻ ഓടിച്ചെന്ന് കുട്ടേട്ടന്റെ സഞ്ചിയുടെ ക്ലിപ്പ് കടിച്ചുഞെണുക്കി. കുട്ടേട്ടൻ ഓടി വന്നു സഞ്ചി ഉണ്ണിക്കുട്ടൻ്റെ കൈയിൽനിന്നു തട്ടിപ്പറിച്ചു വാങ്ങി. അതോടൊപ്പംതന്നെ അവനെ ഒരു തള്ളു കൊടുക്കുകയും ചെയ്തു. തല ചുമരിൽ ചെന്നടിച്ചു. ഉണ്ണിക്കുട്ടൻ നിലവിളിക്കാൻ തുടങ്ങി. നിലവിളികേട്ട് മുത്തശ്ശി വന്നു. സംഗതികൾ മനസ്സിലാക്കി കുട്ടേട്ടനെ ചീത്തപറഞ്ഞു. അടിക്കാൻ കൈയോങ്ങി. എന്നിട്ട്ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ട് അകത്തേക്കുപോയി. അപ്പോൾ

ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി.

അടുക്കളയിൽനിന്ന് നടന്നോ, അമ്മ പല്ലു തേപ്പിക്കാം." പറഞ്ഞു: "കെഴക്കോത്തേക്കു

ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ഒക്കത്തനിന്ന് ഊർന്നിറങ്ങി വീടിന്റെ കിഴക്കുഭാഗത്തെ കോലായിലേക്കു പോയി.

കിഴക്കുഭാഗത്തെ കോലായ്ക്ക് നല്ല വീതിയും നീളവുമുണ്ട്. കോലായുടെ 63002 മൂലയ്ക്കൽ വിറക് അട്ടിയട്ടിയായി അടുക്കിവച്ചിട്ടുണ്ട്. വിറകിനുമീതെ ഓലച്ചൂട്ടുകൾ, അരിപ്പിച്ചൂട്ടുകൾ, ചിരട്ടകൾ എല്ലാമുണ്ട്.

വിറക് അടുക്കിവയ്ക്കുന്നതും ചൂട്ടുകൾ കെട്ടുന്നതുമൊക്കെ കുട്ടൻ നായരാണ്. അയാൾക്കു രാത്രിയിൽ പുറത്തു പോകുമ്പോഴെല്ലാം ചൂട്ടുവേണം.

കിഴക്കേ മുറ്റം നാനാവിധമായി കിടക്കുകയാണ്. എന്തൊക്കെയാണ് കിഴക്കേ മുറ്റത്ത്! ഇന്നലെ രാത്രിയിൽ ഊണുകഴിച്ചിട്ട എച്ചിലിലകൾ. കയ്പയ്ക്കവിത്തുകൾ, മുളകിൻഞ്ഞെട്ടിൽ, പപ്പായത്തണ്ടുകൾ, വേറേയും എന്തെല്ലാമോ കിടക്കുന്നുണ്ട്. പപ്പായത്തണ്ടുകൊണ്ട് കുഴലുണ്ടാക്കാനറിയാം കുട്ടൻനായർക്ക്.

മുത്തച്ഛൻ കോലായുടെ തിണ്ണയിലിരുന്നുകൊണ്ട് വിസ്തരിച്ചു നാക്കുവടിക്കയാണ്. മുത്തച്ഛൻ നാക്കുവടിക്കുമ്പോൾ അച്ഛനെപോലെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നൊന്നുമില്ല. അച്ഛന്റെ ശബ്ദം പേടിതോന്നും. ഓർക്കാതിരിക്കുമ്പോഴാണ് കേൾക്കുന്നതെങ്കിൽ

മുത്തച്ഛനിരുന്നു പല്ലുതേക്കുന്നതിനടുത്തുതന്നെ ഒരു ടൂത്ത് ബ്രഷും പെയ്തും ചെമ്പിൽ ചൂടുവെള്ളവും ഒരുക്കിവെച്ചിട്ടുണ്ട്. അത് അച്ഛനുള്ളതാണ്.

ഉണ്ണിക്കുട്ടൻ എല്ലാം നോക്കിക്കൊണ്ടുനിന്നു.

പാത്രം മോറിക്കൊണ്ടിരിക്കുന്ന അടിച്ചുതളിക്കാരി കാളിയമ്മ ചോദിച്ചു: "ചുന്തരക്കുട്ടനെ കാളിയമ്മ പല്ലു തേപ്പിക്കണോ?" "വേണ്ട. വേണ്ട."

ഉണ്ണിക്കുട്ടൻ രണ്ടുപ്രാവശ്യം പറഞ്ഞു.

അല്ലെങ്കിൽത്തന്നെ ആയമ്മയെ കണ്ടാൽ പേടി തോന്നും. ജട കെട്ടിയ തലമുടിയും ഉന്തിനിൽക്കുന്ന പല്ലുകളും കണ്ടാൽ പേടി തോന്നില്ലേ. ആയമ്മയുടെ വലത്തേ കാലിന്റെ പെരുവിരൽ വാളൻപുളിങ്ങയെപ്പോലെ വളഞ്ഞിട്ടാണ്. ഇനി ആയമ്മ പല്ലുതേപ്പിക്കുകയുംകൂടിയേ വേണ്ട!"

ആയമ്മയുടെ വിരലുകൾ വായിൽ കടത്തിയാൽ തൊണ്ണയിൽ നിന്നു ചോരപൊട്ടും.

വിരലുകൾ എന്നു പറയുന്നതിനേക്കാൾ വിറകിൻനുറുങ്ങകൾ എന്നാണു പറയേണ്ടത്. വിറകിൻനുറുങ്ങകൾക്കുപോലും ഇത്രയു മൊരു മൊരപ്പു കാണുകയില്ല. എന്നിട്ട് പല്ലു തേപ്പിക്കാൻ വന്നിരിക്കുന്നു. ചുന്തരക്കുട്ട്യാത്രെ. ചുന്തരിക്കിട്ടി! അമ്മിണിക്കുപോലും സുന്ദരിക്കുട്ടിയെന്നു പറയാനറിയാം.

അമ്മ കോലായിൽ വന്ന് വളയിൽ തൂക്കിയിരിക്കുന്ന ബക്കറ്റിൽ നിന്ന് ഒരുന്നുള്ള് ഉമിക്കരിയെടുത്തുകൊണ്ട് പറഞ്ഞു: "വാ അമ്മേടെ കുട്ടി."

അമ്മ പല്ലു തേപ്പിച്ചപ്പോൾ ഒട്ടു വേദന തോന്നിയില്ല. അമ്മയുടെ വിരലുകൾക്ക് നല്ല മിനുസമുണ്ട്.

മുത്തച്ഛന്റെ നാക്കുവടിക്കൽ ഇനിയും കഴിഞ്ഞിട്ടില്ല. അമ്മിണി മുത്തച്ഛനെ ചാരിനിൽക്കുന്നുണ്ട്. അവൾ എപ്പോഴാണ് ഇങ്ങോട്ടു വന്നത്? അറിഞ്ഞതേയില്ല.

മുത്തച്ഛൻ പല്ലുതേച്ചുകഴിഞ്ഞെഴുനേറ്റ് കാലും മുഖവും കഴുകി തോർത്തിക്കൊണ്ട് അമ്മിണിയോട് ചോദിച്ചു: "എടുത്തു മുത്തച്ഛന്റെ കുട്ടി?"

"ദാ" അമ്മിണി വയറ്റത്തു കുഞ്ഞികൈക്കുകൾ വെച്ചുകൊണ്ടു ശബ്ദിച്ചു. മുത്തച്ഛൻ അവളെ വാരിയെടുത്തുമ്മവെച്ചുകൊണ്ട് അകത്തേക്കു പോയി.

ഉണ്ണിക്കുട്ടനെ പല്ലു തേപ്പിച്ചശേഷം അമ്മ അകത്തേക്കു പോയി. ഇപ്പോൾ കിഴക്കേ കോലായിൽ ആരുമില്ല. മുറ്റത്തു കാക്കകൾ മാത്രം എച്ചിൽ കൊത്തിത്തിന്നുകൊണ്ടു പരതിനടക്കുന്നുണ്ട്. ഉണ്ണിക്കുട്ടന് ഒരാഗ്രഹം തോന്നി. അച്ഛൻ്റെ ടൂത്ത്പെയ്സ്റ്റിൻ്റെ ട്യൂബ് ഒന്നു പീച്ചി നോക്കണം. അപ്പോൾ വെള്ളപ്പുഴുക്കളെപ്പോലെ പെയ്സ്റ്റ് പുറത്തേക്കു വരും.

അവൻ മെല്ലെ നടന്നുചെന്ന് ട്യൂബ് കൈയിലെടുത്ത് ട്യൂബിന്റെ അടപ്പു തിരിച്ചു തുറന്നു. മണത്തുനോക്കി. നല്ല വാസന! ട്യൂബിൽ അമർത്തിയൊന്നു പീച്ചി. വെള്ളപ്പുഴുവിനെപ്പോലെ പെയ്സ്റ്റ് പുറത്തേക്കു വന്നു. വീണ്ടും പീച്ചി, വീണ്ടും വെള്ളപ്പുഴുക്കൾ, ഹായ്, ബഹുരസം! എത്രയെത്ര വെള്ളപ്പുഴുക്കൾ! ഒന്നിനുമീതെ മറ്റൊന്ന്. അതിനുമീതെ മറ്റൊന്ന്! പീച്ചി പീച്ചി ഒടുവിൽ പുഴുക്കൾ വരാതായി ട്യൂബ് ചപ്പിയ പോലെയായി. അപ്പോൾ അവനു പരിഭ്രമം തോന്നി എന്ത്? പെയ്സ്റ്റ് മുഴുവനും പുറത്തേക്കു വന്നുവോ? അപ്പോൾ അച്ഛനെന്താണിനിചെയ്യുക? എങ്ങനെയാണ് പല്ലുതേക്കുക? അവൻ അമർത്തിയമർത്തി നോക്കി. എവിടെ? ഒരുനുള്ളു പെയ്സ്റ്റപോലുമില്ല. ഇനിയെ ന്താണുണ്ടാവുക?

പരിഭ്രമിച്ചു നിൽക്കുമ്പോൾ അച്ഛൻ വന്നു. അച്ഛനു സംഗതികളെല്ലാം മനസ്സിലായി. ടൂത്ത് പെയ്സ്റ്റെല്ലാം പീച്ചിക്കളഞ്ഞിരിക്കുന്നു. ആകപ്പാടെ ദേഷ്യം വന്നു. ചപ്പിയ ട്യൂബ് ഉണ്ണിക്കുട്ടന്റെ കൈയിൽ നിന്നു വാങ്ങി പീച്ചിനോക്കി. ഇല്ല, അകത്തുനിന്ന് ഒന്നും വരുന്നില്ല. തൊടിയിലേക്ക് ഒരേറുവച്ചുകൊടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ്റെ നേരേ തിരിഞ്ഞുനിന്ന് ഉച്ചത്തിൽ ചോദിച്ചു: "കിട്ടണോ?"

ഉണ്ണിക്കുട്ടന്റെ മുഖം തുടുത്തു. അച്ഛൻ അവൻ്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ടുചോദിച്ചു: ചോയ്ക്കണ്." "വേണോ? കിട്ടണോന്നാണ്

ഇത്രയുമായപ്പോഴേക്കും നിലവിളിക്കാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ തല്ലു ഭയങ്കരമായി കിട്ടിയതുകൊണ്ട് നിലവിളിക്കുകയാണെന്നാണ് കേൾക്കുന്നവർക്കു തോന്നുക.

അച്ഛൻ കൈകൾ വിട്ടുകൊണ്ടു പറഞ്ഞു: "വികൃതി കുറച്ചേറുന്നുണ്ട്!"

അച്ഛൻ ഉമിക്കരിയെടുത്തു പല്ലുതേക്കാൻ തുടങ്ങി.

ഉണ്ണിക്കുട്ടൻ കരയുകതന്നെയാണ്. ആരും അവനെ സമാധാനിപ്പിക്കാൻ വന്നില്ല. വല്ലവരും വന്നാൽ കരച്ചിലിനു ശക്തി കൂടുകയാണുണ്ടാവുക.

ആരും വരുന്നില്ലെന്നു തേങ്ങലുകളായി മാറി. കണ്ടതുകൊണ്ടാകാം, കരച്ചിൽ

ഒരു ചൊക്ലിപ്പട്ടി വേലി നൂഴ്ന്നു കടന്നുവരുന്നതു കണ്ടപ്പോൾ ഉത്കണ്ഠയോടെ നോക്കി. അതോടെ തേങ്ങലും നിന്നു.

ചൊക്ലിപ്പട്ടി മുറ്റത്തു വന്ന് എച്ചിലിലകളും മറ്റും മണത്തു നോക്കി. തെങ്ങിൻതടത്തിൽ ചെന്നു കാലുപൊക്കി മൂത്രമൊഴിച്ച് 'തത്കാലം ഇത്രയ മതി'യെന്ന ഭാവത്തിൽ തിരിച്ചുപോകുകയും ചെയ്തു. വന്ന വഴിയെതന്നെ

പട്ടി കണ്ണിൽനിന്നു മറഞ്ഞപ്പോൾ, തുടങ്ങിയാലോ എന്നാലോചിച്ചു. കരച്ചിൽ വീണ്ടും

കുട്ടൻനായർ തൊടിയിൽനിന്നും വന്നു ചോദിച്ചു: “എന്തിനാ രാവിലെതന്നെ നെലോളിക്കണ്?" അച്ഛൻ പറഞ്ഞു: "തല്ല് കിട്ടാഞ്ഞിട്ട്. ഇതു കണ്ടോ; ടൂത്ത്

പെയ്സ്റ്റോണ്ട് കാണിച്ചുവെച്ചണ്ണത്?" ഉണ്ണിക്കുട്ടൻ ചുമരിൽ കവിളമർത്തിക്കൊണ്ടു ശബ്ദിക്കാതെ നിന്നു.

കുട്ടൻനായർ ഉണ്ണിക്കുട്ടനെയെടുത്തു കിണറ്റിൻകരയിലേക്കുനടന്നു. പോകുമ്പോൾ ഭസ്‌മക്കൊട്ടയിൽനിന്നു. ലേശം ഭസ്‌മമെടുത്തു നെറ്റിയിൽ തൊടുവിക്കുകയും ചെയ്തു.

കിണറ്റിൻകരയ്ക്കടുത്തുള്ള വാഴക്കൂട്ടത്തിൽ അണ്ണാന്മാർ ചിലച്ചു കൊണ്ട് ഓടിപ്പാഞ്ഞുനടക്കുന്നുണ്ട്. കാളിയമ്മ കുനിഞ്ഞിരുന്ന് അരി കഴുകുന്നു. കിണറ്റിനുള്ളിൽനിന്നും പ്രാവുകൾ കുറുകുന്ന ശബ്ദം

കേൾക്കുന്നുണ്ട്. "കിണറ്റിന്റെ ഉള്ളിലേക്ക് നോക്കണോ?" കുട്ടൻ നായർ ചോദിച്ചു.

".."

കുട്ടൻനായർ അവനെ കിണറ്റിൻ്റെ മതലിനടുത്തു കൊണ്ടുവന്നു നിർത്തി. കിണറ്റിന്റെ മതിലിന് മുട്ടിനോളം ഉയരമേയുള്ളൂ. ഉണ്ണിക്കുട്ടൻ പാളിനോക്കി. കിണറ്റിലുള്ള മത്സ്യങ്ങളെയൊന്നും കാണാനില്ല. മത്സ്യങ്ങളെ കാണണമെങ്കിൽ ഉച്ചയ്ക്കു വരണം. പ്രാവിൻറെ കുറുകലുകൾ കേൾക്കാനുണ്ടെന്നല്ലാതെ അതിനെയും കാണാനില്ല.

പിന്നെ എന്താണു കാണാനുള്ളത്? വല്ലതും കാണാനുണ്ടെങ്കിൽ അവയൊക്കെ അവൻതന്നെ കിണറ്റിലേക്കിട്ടിട്ടുള്ള സാധനങ്ങളാണ്. രണ്ടുമൂന്നു പാളക്കഷ്‌ണങ്ങൾ, തേങ്ങാമടലുകൾ, എരങ്കോലുകൾ- ഇങ്ങനത്തെ ചില സാധനങ്ങൾ കിണറ്റിൽ പൊങ്ങിക്കിടക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അമ്മയോടു ദേഷ്യപ്പെട്ട് ഒരു പാൽക്കിണ്ടി കിണറ്റിലേക്കെടുത്തെറിഞ്ഞു. എന്നിട്ട് കുട്ടൻനായരാണ് അതു മുങ്ങിയെടുത്തത്. ആദ്യത്തെ മുങ്ങലിനും രണ്ടാമത്തെ മുങ്ങലിനും കിട്ടിയില്ല. മൂന്നാമത്തെ മുങ്ങലിനാണു

കിട്ടിയത്. കുട്ടൻനായർ ഒന്നു മുങ്ങിയാൽ എത്ര സമയമാണു വെള്ളത്തിൽ കിടക്കുകയെന്നോ!

"മതി. പൊവ്വാ."

കുട്ടൻനായർ അവനെ എടുത്തു.

"തോടീൽക്ക് പൊവ്വാ?"

"जी."

ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ട് തൊടിയിലേക്കു നടന്നു.

കുട്ടൻനായർക്ക് വേദനിക്കില്ലേ, ഈ കൊമ്പുകൊണ്ടിങ്ങനെ പല്ലുതേക്കുമ്പോൾ?

ഒടിച്ചുകുത്തിപ്പൂക്കൾ പറിച്ചെടുത്തു മണത്തുനോക്കി. പൂവിന്റെ അടിയിലെ തേൻ ഈമ്പിക്കുടിച്ചു.

കുട്ടൻനായരുടെ കൈയിൽ പിടിച്ചുകൊണ്ടു തൊടിയുടെ മതിലിന്റെ അടുത്തേക്കു നടന്നു. മതിൽ അവിടവിടെയായി ഇടിഞ്ഞു

വീണിട്ടുണ്ട്.

മതിലിൽ

മടകളുണ്ട്.

മടകളിൽ പാമ്പുകളുണ്ടായിരിക്കുമോ? ഒരിക്കൽ പാമ്പുപിടിയന്മാർ വീട്ടിൽ വന്നത് അവനു നല്ല ഓർമ്മയുണ്ട്. യാതൊരു ഭയവും കൂടാതെ ഒരു മടയിൽ കൈയിട്ട് ഒരു പാമ്പിനെ പിടിക്കുന്നത് ദൂരത്തുനിന്നു നോക്കിക്കണ്ടതാണ്. പാമ്പിനെ പിടിച്ചുപാടെ, അതിനെ വളയാനോ പുളയ്ക്കാനോ ഒന്നിനും സമ്മതിക്കാതെ ചാകുന്നതുവരെ ശക്തിയായി കറക്കിവീശിക്കൊണ്ടിരുന്നു. ചത്തുവെന്നു ബോദ്ധ്യമായപ്പോൾ അതിനെ ഒരു വടിയിൽ ചുറ്റി. അപ്പോൾ മുത്തച്ഛന്റെ ഒപ്പം പോയി കണ്ടു. എന്തൊരു നീളമുള്ള പാമ്പായിരുന്നുവെന്നോ!

മതിലിന്റെ മടക്കുകളിൽ ഇനിയും പാമ്പുകളുണ്ടാകും. പാമ്പുകൾ എങ്ങനെയാവും മടകളിൽ കിടന്നുറങ്ങുക? ചുരുണ്ടിട്ടായിരിക്കുമോ, അതോ നീണ്ടിട്ടായിരിക്കുമോ?

ഇളവെയിൽ പരന്നതോടെ തൊടിയിൽ മഞ്ഞത്തുമ്പികൾ പാറിക്കളിക്കാൻ തുടങ്ങി. സ്വപ്‌നത്തിൽ கள ബലൂൺവില്പനക്കാരൻ വയസ്സൻ്റെ നരച്ച താടിയിൽ പറന്നുവന്നിരുന്ന തുമ്പികളും ഇതുപോലെയുള്ളവയായിരുന്നു. ആ വയസ്സൻ ഇപ്പോൾ ഇങ്ങോട്ടു വന്നാൽ എന്തു സുഖമായിരിക്കും! തൊടിയിൽ പറക്കുന്ന തുമ്പികളെല്ലാം വയസ്സൻ്റെ താടിയിൽ ചെന്നിരിക്കും. അപ്പോൾ, ദൂരത്തു നിന്നു നോക്കുമ്പോൾ താടിരോമങ്ങളുടെ നിറം മഞ്ഞയായിരിക്കും.

മഞ്ഞത്തുമ്പികളെ പിടിക്കാൻ പ്രയാസമാണ്. നീണ്ട തുമ്പികളെ പിടിക്കാൻ പ്രയാസമില്ല. കുണ്ട കുട്ടേട്ടൻ നീണ്ട തുമ്പികളെ പിടിച്ച് കല്ലെടുപ്പിക്കുന്നതു കണ്ടിട്ടുണ്ട്.

കുട്ടേട്ടൻ തൊടിയിലേക്കു വരുന്നു. എന്തിനാണാവോ?

കുട്ടേട്ടൻ മതിലിൻ്റെ അടുത്തുനിന്ന് വെള്ളത്തണ്ടുകൾ നുള്ളിയെടുക്കാൻ തുടങ്ങി. വെള്ളത്തണ്ടുകൾ സ്ലേറ്റിലെഴുതുന്നതു മായ്ക്കാനാണ്.

വെള്ളത്തണ്ടിലെ വെള്ളം ചോർത്തിക്കളഞ്ഞ് ഊതിവീർപ്പിച്ച് നെറ്റിയിൽവെച്ച് പൊട്ടിക്കാനറിയാം കുട്ടേട്ടന്!

ഉണ്ണിക്കുട്ടൻ കുട്ടേട്ടൻ്റെ അടുത്തുചെന്നുനിന്നുകൊണ്ടു പറഞ്ഞു:

" കുട്ട്യേട്ടാ, ഒന്ന് യ്ക്കും."

"ه(?"

"വെള്ളത്തണ്ട്."

"നീയെന്തിനേ ൻ്റെ സഞ്ചീടെ ക്ലിപ്പ് ചീത്താക്കീത്?"

ഉണ്ണിക്കുട്ടൻ അതിന് ഉത്തരം പറഞ്ഞില്ല.

"ഇനി ചീത്ത്യാക്കോ?"
ഇല്ല 

കുട്ടേട്ടൻ അവന് മൂന്നാലു വെള്ളത്തണ്ടുകൾ കൊടുത്തു.

ഉണ്ണിക്കുട്ടനു സന്തോഷമായി. കുട്ട്യേട്ടൻ്റെ സഞ്ചിയുടെ ക്ലിപ്പ് ചീത്തയാക്കേണ്ടിയിരുന്നില്ലെന്നു തോന്നി.

അമ്മ മുറ്റത്തു വന്നുനിന്നുകൊണ്ടു വിളിച്ചു: "ഉണ്ണിക്കുട്ടാ, എവെട്യ അമ്മേട കുട്ടീ?"

"ดร."

"വേഗം വാ."

ഉണ്ണിക്കുട്ടൻ പോകാനൊരുങ്ങിയപ്പോൾ കുട്ടൻനായർ അവനെ വന്നെടുത്തുകൊണ്ട് ഉമ്മറത്തേക്കു നടന്നു. പുറകെ കുട്ട്യേട്ടനും.

അവനെ കുട്ടൻനായരുടെ കൈയിൽനിന്നു വാങ്ങിക്കൊണ്ടു ചോദിച്ചു: "മിടുക്കൻകുട്ടീനെ ആരേ ഭസ്മം

തൊടീച്ചത്?"

"കുട്ടൻനായർ."

അമ്മ ഉണ്ണിക്കുട്ടനെയുംകൊണ്ട് അകത്തേക്കു പോയി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക