shabd-logo

രണ്ട് (ഭാഗം മൂന്ന്)

11 January 2024

0 കണ്ടു 0


ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നു

കുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്പോൾ മഴ പെയ്യില്ലെന്നു വിചാരിച്ച് കുടയെടുക്കാതെ സ്കൂളിലേക്കുപോകും. കുറച്ചുദൂരമെത്തുമ്പോഴേക്കും മഴ തുടങ്ങുകയായി. അപ്പോൾ വല്ല പീടികക്കോലായിലും കയറി നിൽക്കും. ഒപ്പം കുട്ട്യേട്ടനുമുണ്ടാകും.

ഉണ്ണിക്കുട്ടൻ കുടിയെടുത്തില്ലെങ്കിൽ, കുട്ടേട്ടനും കുടയെടുക്കില്ല. ഉണ്ണിക്കുട്ടനെടുത്താലോ, കുട്ട്യേട്ടനെടുക്കുകയും ഇങ്ങനത്തെ ഒരു സ്വഭാവമാണ് കുട്ട്യേട്ടന്റെ. ചെയ്യും.

ഇന്നു വെയിലായാലും മഴയായാലും യാതൊരു വിരോധവുമില്ല. സ്കൂളില്ലാത്ത ദിവസമല്ലേ? ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ ഉമ്മറത്തേക്കു വന്നു.

ഉമ്മറത്താരുമില്ല. അച്ഛനെവിടെപ്പോയി? അച്ഛൻ ഓഫീസിൽ പോകുന്നതിനുമുമ്പ് ഒന്നാംപാഠപുസ്ത‌കം ശരിക്കൊന്നു പൊതിയിപ്പിക്കണം. അമ്മയ്ക്കു ജാക്കറ്റിന്റെ തുണി പൊതിഞ്ഞുകൊണ്ടുവന്ന തവിട്ടുനിറത്തിലുള്ള കടലാസ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കൊണ്ടുവന്ന അന്നുതന്നെ ആ കടലാസ്സിന് അമ്മിണി ശാഠ്യംപിടിക്കയുണ്ടായി. കുട്ടേട്ടനും കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ, അമ്മയുടെ സാമർത്ഥ്യം കൊണ്ട് അവർക്കു കൊടുക്കാതെകഴിഞ്ഞു. ഇപ്പോഴത് ആരും കാണാതെ മുത്തശ്ശിയുടെ മുറിയുടെ മേപ്പടിയിൽ വെച്ചിരിക്കയാണ്. '

പുസ്തകം പൊതിയിപ്പിച്ചാൽമാത്രം പോര. പുസ്‌തകത്തിന്മേൽ थी.. ഉണ്ണിക്കുട്ടൻ, ഒന്നാം സ്റ്റാൻഡേർഡ് )ه( എന്നെഴുതിപ്പിക്കുകകൂടി വേണും..

പുസ്‌തകത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ, അച്ഛൻ ദേഷ്യപ്പെട്ടേക്കും. ഇരുപത്തിരണ്ടാംപേജ് പകുതിയേയുള്ളൂ. സദാനന്ദനാണ് അതു കീറിയത്. കരഞ്ഞുകൊണ്ട് അപ്പോൾത്തന്നെ

രാധടീച്ചറോടു പറയുകയും ചെയ്തു. രാധടീച്ചൻ സദാനന്ദനെ ചീത്ത പറയുകയും തല്ലാനോങ്ങുകയും ചെയ്തു. പക്ഷേ, തല്ലിയില്ല. രാധിടീച്ചർ ആരെയും തല്ലില്ല. വടി, പേരിനു മാത്രംവേണ്ടി, മേശപ്പുറത്തു വയ്ക്കുന്നു. ചിലപ്പോൾ അതെടുത്തു ബോർഡിലേക്കോ, മറ്റെവിടേക്കെങ്കിലുമോ ചൂണ്ടിക്കാണിച്ചുകൊണ്ടെന്തെങ്കിലും പറയും. അത്രതന്നെ.

അപ്പോൾ പുസ്‌തകം പൊതിയിപ്പിച്ച്, പേരെഴുതിപ്പിക്കണം. സ്ലേറ്റൊന്നു കഴുകി വൃത്തിയാക്കുകയും വേണം. കുറച്ചു മിനക്കേടുള്ള പണിയാണത്. സ്റ്റേറ്റ് വെള്ളത്തിൽ മുക്കി കരിക്കട്ടകൊണ്ടു നല്ലപോലെ ഉരയ്ക്കുക. സ്റ്റേറ്റിൻ്റെ ചട്ടക്കൂടിന്റെ അഴുക്കു കളയണമെങ്കിൽ ചകിരിയോ, പാറകത്തിന്റെ ഇലയോ വേണം.

പാറകുത്തിന്റെ ഇലയുടെ കാര്യമോർത്തപ്പോൾ, അടുത്തുതന്നെ വീട്ടിൽ നടക്കാൻപോകുന്ന അടിച്ചുതളിയുടെ കാര്യത്തെക്കുറിച്ച് അവനോർത്തു. അടിച്ചുതളി ഒന്നാംതീയതിക്കുമുമ്പു കഴിഞ്ഞിരിക്കണം. ഒന്നാംതീയതിക്കാണെങ്കിൽ കർക്കിടകമാസം കർക്കിടകമാസം ഇനിയും ഒരാഴ്‌ചയുംകൂടിയേയുള്ളൂവെന്ന് മുത്തശ്ശി പറയുന്നതു കേട്ടു.

പാറകമരം നിൽക്കുന്നത് തൊഴുത്തിന്റെ അടുത്താണ്. അതിന്മേൽ കയറി കൊമ്പുകൾ ഇന്നുതന്നെ കുട്ടൻനായർ വെട്ടിക്കൂടായ്ക‌യില്ല.

കുട്ടൻനായർ എവിടെയാണ്? നേരം വെളുത്തപ്പോഴേക്കുംപാടത്തേക്കു പോയെന്നുണ്ടോ? കുട്ടൻനായർ പുറത്തുനിന്നു വന്നാൽ ഇന്നുതന്നെ പാറകത്തിൻ്റെ കൊമ്പുകൾ വെട്ടാൻ പറയണം. അങ്ങനെ സ്ലേറ്റിന്റെ ചട്ടക്കൂട് പാറകത്തിന്റെ ഇലകൊണ്ട് ഉരച്ചുകഴുകാം. വേണമെങ്കിൽ കാളിയമ്മയോടു പറയുകയുമാവാം.

ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി. ഉമ്മറമുറ്റത്തെ ഒതുക്കുകല്ലിൻ ചുവട്ടിൽ മൂന്നു ചുകന്ന തേരട്ടകൾ അരിച്ചരിച്ചു പോകുന്നു. കറുത്ത തേരട്ടകളെക്കാൾ കാണാൻ ഭംഗി ചുകന്ന തേരട്ടകളെയാണ്.

ഉണ്ണിക്കുട്ടൻ മുറ്റത്തുകിടക്കുന്ന ഒരീർക്കില എടുത്ത് തേരട്ടകളുടെമേൽ ചെറുതായൊന്നു തോണ്ടിയപ്പോഴേക്കും അവ ചുരുണ്ടുകൂടിക്കിടന്നു. ഒന്നു തൊടുമ്പോഴേക്കും തേരട്ടകൾ ചുരുണ്ടുകൂടുന്നതു കാണാൻ ബഹുരസം. കല്ലെടുത്തെറിയുമ്പോൾ വാടുന്ന തൊട്ടാവാടിച്ചെടികളെക്കാൾ ബഹുരസമാണിതു കാണാൻ! ഉണ്ണിക്കുട്ടന് ഒരാഗ്രഹം തോന്നി. മുറ്റം നിറയെ അരിച്ചരിച്ചുനീങ്ങുന്ന തേരട്ടകൾ. മുറ്റത്തിന്റെ അതിരിലെല്ലാം തൊട്ടാവാടിച്ചെടിപ്പടർപ്പുകൾ! ഇതുപോലുള്ള രംഗത്തേക്ക്, ഒരു നീളൻവടിയുമായി വരിക. എന്നിട്ട് ആദ്യം തൊട്ടാവാടി ച്ചെടിപ്പടർപ്പുകളെ വടികൊണ്ടുഴിഞ്ഞു വാട്ടുക. അതിനുശേഷം തേരട്ടകളെ ഓരോന്നു തോണ്ടുമ്പോഴേക്കും അവ ചുരുണ്ടു വട്ടത്തിലാവുന്നതു കാണുക!

പക്ഷേ, ഇവിടെ മുറ്റത്തിൻ്റെ അതിരിൽ തൊട്ടാവാടിച്ചെടിപ്പടർപ്പു കളില്ല. തൊട്ടാവാടിച്ചെടിപ്പടർപ്പുകൾ മണ്ഡപപ്പുരയ്ക്കടുത്തും മുളങ്കൂട്ടത്തിനടത്തുമൊക്കെയാണ്. പിന്നെ തേരട്ടകളുടെ കാര്യമാണ്. അത്രയ്ക്കധികം തേരട്ടകളെ ഒന്നിച്ചെവിടെനിന്നു കിട്ടാനാണ്? ഇതാ ഇപ്പോൾ മുറ്റത്തുതന്നെ വെറും മൂന്നു തേരട്ടകളാണ്. ഉണ്ണിക്കുട്ടൻ ചുരുണ്ടുകിടക്കുന്ന മൂന്നു തേരട്ടകളെയും

ഈർക്കിലയിൽ കുത്തിയെടുത്തു തൊടിയിലേക്കിട്ടു. മുറ്റത്ത് അവിടവിടെയായി ഞാഞ്ഞൂളിൻപുറ്റുകളുണ്ട്. അവയിൽ ഞാഞ്ഞൂളുകളുമുണ്ട്. ഞാഞ്ഞുളിനെ കാണാൻ ഒരു ഭംഗിയുമില്ല. വേനല്ക്കാലത്ത് ഈ ഞാഞ്ഞൂളുകളൊക്കെ എവിടെയായിരിക്കുമോ എന്തോ? തേരട്ടകളും എവിടെയായിരിക്കുമോ എന്തോ? തവളകളെ അപ്പോഴും കാണാറുണ്ട്. പക്ഷേ, കരയുന്നതു കേൾക്കാറില്ല.

പെട്ടെന്നു ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ കുട്ടൻനായരാണ്. പാടത്തുനിന്നു വരികയാവും. തോർത്തുമുണ്ടാണുടുത്തിരിക്കുന്നത്. തൊപ്പിക്കുട തലയിലല്ല, കയ്യിലാണ്. മഴക്കാലം തുടങ്ങിയതു മുതൽ തൊപ്പിക്കുട കുട്ടൻനായരുടെ തലയിലോ കയ്യിലോ ഉണ്ടായിരിക്കും.കുട്ടൻനായരെ സന്തോഷംകൊണ്ട് ഉണ്ണിക്കുട്ടൻ ഓടിച്ചെല്ലാൻ ഭാവിച്ചപ്പോഴേക്കും കുട്ടൻനായർ പറഞ്ഞു: "ഓടണ്ട; മുറ്റം മുഴുവനും വഴുക്കലാ; വീഴും."

എന്നിട്ടും ഉണ്ണിക്കുട്ടൻ കുട്ടൻനായരുടെ അടുത്തേക്ക് ഓടിച്ചെന്നു.

കുട്ടൻനായർ ചോദിച്ചു: "എന്താണു രാവിലെതന്നെ മുറ്റത്ത്? സ്കൂ‌ളിലേ?"

“ഇല്ല; ശനിയാഴ്‌ചയല്ലേ?"

"അപ്പോ ന്ന് വികൃതികാട്ടി നടക്കലുതന്നെ, അല്ലേ?"

ഉണ്ണിക്കുട്ടൻ അതിനു സമാധാനമൊന്നും പറയാതെ വിഷയം

മാറ്റിക്കൊണ്ടു ചോദിച്ചു: "പറോത്തിന്റില ഓടിക്കണ്ടേ?"

കുട്ടൻനായർക്കു മനസ്സിലായില്ല, അയാൾ ചോദിച്ചു: "എന്ത്?"

പറോത്തിൻ്റിലേ; അടിച്ചുതളിക്കാൻ."

" "ഓഹോ ! ഇപ്പോ മനസ്സിലായി."

കുട്ടൻനായർ, ഇത്രയും പറഞ്ഞ്, കിണറ്റിൻകരയിലൂടെ അടുക്കള മുറ്റത്തേക്കു പോയി.

'ചായ കുടിക്കാനാവും,' ഉണ്ണിക്കുട്ടൻ വിചാരിച്ചു. അവൻ മുറ്റത്തു തന്നെ നിന്നു. എന്തുമാതിരിയാണ്, മുറ്റത്തു പുല്ലു മുളച്ചു വളർന്നിരിക്കുന്നത്! കർക്കിടകമാസം ഒന്നാം തീയതിക്കു മുമ്പ് മുറ്റമെല്ലാം ചെത്തിക്കോരി വൃത്തിയാക്കണമെന്ന് മുത്തച്ഛൻ കുട്ടൻനായരോടു പറഞ്ഞിട്ടുണ്ട്.

കുറച്ചുനേരംമുമ്പു തൊടിയിലേക്കെടുത്തിട്ട ആ തേരട്ടകൾ

ഇപ്പോഴും അവിടെത്തന്നെ ചുരുണ്ടുകിടക്കുകയാവുമോ? അതോ,

അരിച്ചു നീങ്ങാൻ തുടങ്ങിയിരിക്കുമോ? പൂമുഖത്തുനിന്ന് കുട്ട്യേട്ടൻ്റെ ശബ്‌ദം കേട്ടു. എന്താണെന്നറിയാൻ ഉണ്ണിക്കുട്ടൻ അടുത്തേക്കു ചെന്നു.

കുട്ട്യേട്ടൻ നിസ്സാരമട്ടിൽ നിക്കറിൻ്റെ പോക്കറ്റിൽനിന്നു പച്ചനിറത്തിലുള്ള ഒരു സിനിമനോട്ടീസെടുത്തു സ്റ്റൈലിൽ വായിക്കാൻ തുടങ്ങി:

"ഉദ്ഘാടനമഹാമഹം! ഗീതാഞ്ഞ്ജലിടാക്കീസിൽ 9-7-67 വെള്ളിയാഴ്‌ച മുതൽ ദിവസേന രണ്ടു പ്രദർശനങ്ങൾ (6.30 നും 9.30). കണ്ണഞ്ചിപ്പിക്കുന്ന സുന്ദരകലാസൃഷ്ട‌ി! പൊതുജനങ്ങളും പത്രങ്ങളും ഒരുപോലെ പ്രശംസിക്കുന്ന പുത്തൻ പടം.

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശത്തും മാസക്കണക്കിനു പ്രദർശിപ്പച്ചു വിജയബൈജയന്തി പറപ്പിച്ച ഒരു സാഹസിക സാമുദായികചിത്രം!

ഞെട്ടിത്തരിപ്പിക്കുന്ന വാൾപ്പയറ്റുകൾ!....."'മതി മതി, ഇത്രയും മതി'യെന്നു പറയാൻ ഉണ്ണിക്കുട്ടന്നു തോന്നിയെങ്കിലും പറഞ്ഞില്ല. കുട്ട്യേട്ടൻ ദേഷ്യപ്പെട്ടു വല്ലതും ചെയ്താലോ? 'ഇങ്ങനെയില്ല ഒരു സിനിമാനോട്ടീസുവായനക്കാരൻ' എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ അകത്തേക്ക് ഓടിപ്പോയി.

അടുക്കളയ്ക്കടുത്ത്, പച്ചക്കറികളും മറ്റും വയ്ക്കുന്ന മുറിയിൽ നിന്നു. ശബ്ദം കേട്ടപ്പോൾ, അങ്ങോട്ടു ചെന്നു; ഓ! അമ്മിണിയാണ്. പണി തരക്കേടില്ല. നിലത്തു പരത്തിയിട്ടിരിക്കുന്ന ചക്കക്കുരു ഓരോന്നായെടുത്ത് ഒരടുക്കുചെമ്പിലേക്കിടുകയാണ്. അതുകൊണ്ടാവണം, ഇത്രനേരമായും അവളെ ഉമ്മറത്തേക്കൊന്നും കാണാഞ്ഞത്. തന്നെ കണ്ട ഭാവംതന്നെയില്ലാ അവൾക്ക്. വേണ്ട, അവളെന്തെങ്കിലും ചെയ്തോട്ടെ.

ഉണ്ണിക്കുട്ടൻ നേരേ അടുക്കളയിലേക്കു ചെന്ന് അമ്മയോടു ചോദിച്ചു: "എടുത്തൂ അമ്മേ കുട്ടൻനായര്?"

അതിനു സമാധാനം പറഞ്ഞത്, അടുക്കുളമുറ്റത്തു നില്ക്കുന്ന കുട്ടൻനായരാണ്: "ബ്‌ടെണ്ട്; നമുക്കു പോകാം."

കുട്ടൻനായരുടെ ശബ്‌ദം കേൾക്കേണ്ട താമസം ഉണ്ണിക്കുട്ടൻ അടുക്കളമുറ്റത്തേക്കോടിപ്പോയി. അമ്മ അടുക്കളയിൽനിന്നു വിളിച്ചു ചോദിച്ചു: “എങ്ങട്ടാ” "പറോത്തിന്റിലയ്ക്ക്." കുട്ടൻനായർ പറഞ്ഞു. അടുക്കളമുറ്റത്തെ തെങ്ങിൻതടത്തിൽ, പാത്രം മോറിക്കൊണ്ടിരിക്കുന്ന കാളിയമ്മ ചോദിച്ചു: "പറോത്തിന്റിലയ്ക്ക് ചുന്തരക്കുട്ടീം പോണണ്ടോ?"

'ആവോ' എന്നു പറഞ്ഞാലോയെന്നു സംശയിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ നിന്നു. വേണ്ടാത്തിടത്തേക്കൊക്കെ കാളിയമ്മ വരും. ഇത്ര ഉറക്കെ ചോദിക്കേണ്ട വല്ല ആവശ്യവുമുണ്ടോ ആയമ്മയ്ക്ക്?

"എന്നാൽ പൊവ്വാ?" കുട്ടൻനായർ ചോദിച്ചു. ഉണ്ണിക്കുട്ടൻ തലയാട്ടി. വല്ലതും ശബ്ദ‌ിച്ചാൽ കാളിയമ്മ ഇനിയും വല്ലതും ചോദിച്ചേക്കും. ഒരുപക്ഷേ, അമ്മയോ മുത്തശ്ശിയോ

പോകേണ്ടയെന്നു പറഞ്ഞാലോ? കുട്ടൻനായർ കുളിമുറിയിലെ വളയിൽനിന്നു മടവാളെടുത്ത് ഉണ്ണിക്കുട്ടന്റെ കൈയും പിടിച്ചു തൊടിയിലേക്കു നടന്നു.

കുറച്ചു കുട്ടേട്ടനുമുണ്ട്. ചെന്നു തിരിഞ്ഞുനോക്കിയപ്പോൾ പുറകേ

പാറകമരം നിൽക്കുന്നതു തൊഴുത്തിൻ്റെ അടുത്താണ്. തൊഴുത്തിലേക്കുള്ള വഴിയുടെ ഇരുഭാഗത്തും ഞെടിയിൽ പടർന്നു പുഷ്ഠിച്ചു നിൽക്കുന്ന പയറിൻവള്ളികളാണ്. 

തൊഴുത്തിനടുത്തെല്ലാം ചേനയും ചേമ്പും സമൃദ്ധമായി വളർന്നു നില്ക്കുന്നു. തൊഴുത്തിനടുത്തുതന്നെ ഒരു ഭാഗത്തു കുറച്ചു കൂണുകൾ പൊട്ടിവിരിഞ്ഞു നില്ക്കുന്നുണ്ട്.

കൂണുകളുണ്ടാകുന്നത് ഇടിശബ്ദം കേട്ടിട്ടാണെന്ന് മുത്തശ്ശി പറഞ്ഞത് അവനോർത്തു. അതെങ്ങനെയാണ്? ഇടിശബ്ദം കേട്ടാൽ എങ്ങനെയാണു പൊട്ടിമുളയ്ക്കുക? വിത്തറുകളോ, കൊമ്പുകളോ കുഴിച്ചിടാതെ വല്ല ചെടികളുമുണ്ടാകുമോ?

കൂൺ ഒരു ചെടിയാണോ? ചെടിയാണെങ്കിൽ വള്ളിയോ, ഇലയോ-ഇങ്ങനെയെന്തെങ്കിലും വേണ്ടേ? കൊമ്പോ,

ഉണ്ണിക്കുട്ടൻ ഒരു കൂൺ പറിച്ചെടുത്തു മണിപ്പിച്ചു നോക്കി. മണമെന്നു പറയാൻമാത്രമൊന്നുമില്ല. ആകെക്കൂടി നല്ല മിനുസമുള്ള ഒരു സാധനം. കൂണുകൊണ്ടു മസാലക്കറി വയ്ക്കുമെന്നു പറഞ്ഞത് പാറുക്കുട്ടിയമ്മയാണ്. പക്ഷേ, വീട്ടിൽ കൂണുകൊണ്ടൊരു കൂട്ടാനും ഇതുവരെ വെച്ചിട്ടില്ല.

കുട്ടൻനായർ പാറകമരത്തിൽ കയറിയിരിക്കുന്നു. കൊമ്പുകൾ ഓരോന്നായി വെട്ടിവീഴ്ത്തുകയാണ്. എല്ലാ കൊമ്പുകളിലും ധാരാളം ഇലകളുണ്ട്.

കുട്ടേട്ടൻ കുറച്ചു ദൂരെ നിന്നുകൊണ്ട്, വളക്കുഴിയിലേക്കു കല്ലുകളെടുത്തെറിയുന്നുണ്ട്. ദൂരെ നിന്നുകൊണ്ട്, വളക്കുഴിയിലേക്കു കല്ലുകളെടുത്തെറിയുന്നതുകൊണ്ട് എന്താണു പ്രയോജനം? എറിയുന്ന കല്ലുകൾ വളക്കുഴിയിലേക്കു താഴ്ന്നിറങ്ങുന്നതാണു കാണേണ്ടത്!

കുട്ടൻനായർ മരത്തിൻ്റെ മുകളിൽനിന്നു വിളിച്ചു പറഞ്ഞു: "രണ്ടാളും വികൃതികാണിക്കാതെ നിന്നോളിൻ."

ഉണ്ണിക്കുട്ടൻ ചേമ്പിൻതടത്തിലേക്കു നോക്കി. ചേമ്പിലകളിൽ വെള്ളത്തുള്ളികൾ തങ്ങിനില്ക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണ്! ചെറിയചെറിയ പളുങ്കുമണികളെപ്പോലെയാണെന്നു തോന്നും. അച്ഛൻ്റെ പേപ്പർവെയ്‌റ്റിനകത്തു കാണുന്ന കുമിളകൾ, ചേമ്പിന്റെ ഇലകളിൽ വെള്ളത്തള്ളികളെപ്പോലെയാണ്! തങ്ങിനിൽക്കുന്ന

അവൻ ചേമ്പിൻതടത്തിൻ്റെ അടുത്തു ചെന്നു നിന്നു. എന്നിട്ടു ചേമ്പിലകളിൽ തങ്ങിനില്ക്കുന്ന വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു. വെള്ളത്തുള്ളികൾ ശരീരത്തിൽ തെറിച്ചപ്പോൾ അവനു കോരിത്തരിപ്പു തോന്നി! ഇപ്പോൾ ചേമ്പിലകളിൽ വെള്ളത്തുള്ളികളൊന്നുമില്ല. വെള്ളത്തുള്ളികൾ തങ്ങിനില്ക്കാത്ത ചേമ്പിലകൾ കാണാൻ ഭംഗിയില്ല.!

കുട്ടൻനായർ മരത്തിൽനിന്നു താഴത്തിറങ്ങി. വെട്ടിയിട്ടകൊമ്പുകളെല്ലാം ഒരു ഭാഗത്തു ശേഖരിച്ചൊതുക്കിവെച്ചു. ഇപ്പോൾ തൊടിയിലെ ചെറുമരങ്ങളിലൊന്നും

കൊമ്പുകളില്ലെന്നുതന്നെ പറയാം. ഒക്കെ കഴിഞ്ഞ മാസത്തിൽ പച്ചിലവളത്തിനായി വെട്ടിയെടുത്തു. പാറകമരത്തിന്റെ കൊമ്പുകൾ മാത്രമേ വെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അതും വെട്ടി. "എന്നാൽ പൊവ്വാ?" കുട്ടൻനായർ പാറകത്തിൻ്റെ കൊമ്പുകൾ രണ്ടു കൈകളിലുമെടുത്തുകൊണ്ടു ചോദിച്ചു.

പോകാതെ, തൊടിയിലിനി എന്തു ചെയ്യാനാണ്? കുട്ടൻനായർ നടന്നു; അയാളുടെ പുറകേ ഉണ്ണിക്കുട്ടന്നും കുട്ട്യേട്ടനും. നേരെ കിണറ്റിൻകരയിലേക്കുതന്നെയാണ്.

ചെന്നതു കാളിയമ്മയുണ്ട്. അവിടെ. "ഇതാ, താ, പോരേ?" കുട്ടൻനായർ പാറകത്തിൻ്റെ ധാരാളം ഇലകളുള്ള കൊമ്പുകൾ കാളിയമ്മയുടെ മുമ്പിലേക്കിട്ടു. “ധാരാളം!"

കാളിയമ്മ പറഞ്ഞു. മുത്തശ്ശി അടുക്കളയിൽനിന്നു വിളിച്ചു പറഞ്ഞു: "കുട്ടൻനായരേ! അട്ടവും തട്ടിൻപുറവുമൊക്കെയൊന്നടിക്കണം. കർക്കിടകമാസം ഒന്നാന്ത്യല്ലേ വര്‌ണ്?"

അമ്മ പറഞ്ഞു: "അതു സ്‌കൂളുള്ള ദിവസം മതി. അല്ലെങ്കിൽ കുട്ട്യോള് ഒന്നിനും സമ്മതിക്കില്ല."

"അതു പറണേന്താണ്ടായില്ല. കുട്ടൻനായർക്കു നാളെ വേറേ പണികാണും." മുത്തശ്ശി.

കുട്ടൻനായരും പറഞ്ഞു: "ശരിയാ. അട്ടത്തീം തട്ടുമ്പുറത്തീം മാറാല തട്ടല് ഇപ്പോത്തന്നെ കഴിച്ചേക്കാം."

കുട്ടൻനായർ ഇതു പറഞ്ഞപ്പോൾ ഉണ്ണിക്കുട്ടൻ്റെ മുഖം സന്തോഷം കൊണ്ടു വികസിച്ചു. കുട്ട്യേട്ടൻ മുഖത്തും സന്തോഷഭാവംതന്നെയാണ്. പക്ഷേ, സന്തോഷം കാണിക്കാൻ പാടില്ലാത്ത ഒരു നിലയിലാണല്ലോ, ഇപ്പോൾ. മാറാലയടിക്കലോ, പുല്ലുപറിക്കലോ എന്തെങ്കിലുമായിക്കോട്ടെ, തനിക്കൊന്നിലും പ്രത്യേകമൊരു താത്പര്യവുമില്ലെന്ന് അഭിനയിച്ചു കാണിക്കേണ്ട ഒരു രംഗമാണിത്!

സുഖംതന്നെ! മുത്തച്ഛൻ പാടത്ത്. അച്ഛൻ ഓഫീസിൽ. മുത്തച്ഛൻ വീട്ടിലുണ്ടായാലും വിഷമമൊന്നുമില്ല. അച്ഛൻ ഉണ്ടെങ്കിൽ ദേഷ്യപ്പെട്ടുവെന്നുവന്നേക്കാം. നല്ലകാലത്തിന് ഇന്നു രണ്ടാളുമില്ല.

എവിടെനിന്നാണാവോ തുടങ്ങുന്നത്? തട്ടുമ്പുറത്തുനിന്നോ, അട്ടത്തു നിന്നോ? തട്ടുമ്പുറത്തുനിന്നു തുടങ്ങുന്നതാണു നല്ലത്. ആഗ്രഹിച്ചതുപോലെ അമ്മ പറയുകയും ചെയ്തു: "അപ്പോ,തട്ടിൻ പുറത്തുനിന്നു തുടങ്ങിക്കോളിൻ കുട്ടൻനായരെ."

"ആ‌യ്ക്കോട്ടെ.”

ഉണ്ണിക്കുട്ടന്നു സന്തോഷമായി.

കുട്ടൻനായർ നീളമുള്ള അതിന്റെഅറ്റത്ത് തോർത്തുമുണ്ടഴിച്ച്, തയ്യാറാവുകയാണ്. ഒരു ഒന്നു ഒരു എരങ്കോലു കുറ്റിച്ചൂലു കൊണ്ടുവന്ന്, വരിഞ്ഞുകെട്ടി, കുടഞ്ഞു മുറുക്കിയുടുത്തു

കുട്ടൻനായർ തട്ടിൻപുറത്തേക്കു നടന്നു. പുറകേ ഉണ്ണിക്കുട്ടനും കുട്ടേട്ടനും. പോകുന്ന പോക്കിൽ പച്ചക്കറികൾ സൂക്ഷിച്ചുവെക്കുന്ന കുട്ടിയറയിലേക്കു നോക്കി. അമ്മിണി, അപ്പോഴും ചക്കക്കുരു ചെമ്പിലേക്കെടുത്തിട്ടുകൊണ്ടിരിക്കയാണ്.

ഇനിയും തീർന്നില്ലേ. ഈ 'തൊരല്യാത്ത പണി' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. വല്ലതും ചോദിക്കുന്നത് അബദ്ധമാണ്. താൻ കുട്ടൻ നായരോടൊപ്പം പോകയാണെന്നറിഞ്ഞാൽ, അവളും പുറവെടും. തട്ടിൻപുറത്തേക്കു

ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നപ്പോഴേക്കും അമ്മിണി പിന്നിലെത്തിക്കഴിഞ്ഞു.

"ഞാനൂണ്ട്."

ഞെട്ടിപ്പോയി!

അമ്മിണി കൂടെ വന്നാൽ കുണ്ടാമണ്ടികളുമുണ്ടാക്കും. പക്ഷേ, എന്തു ചെയ്യാനാ? അവൾ പുറപ്പെട്ടു പിന്നിലെത്തിക്കഴിഞ്ഞു. ഇനി, അവൾ മടങ്ങിപ്പോവില്ല. ആരെന്തു പറഞ്ഞാലും ശരി, വല്ലതും കയർത്തുപറഞ്ഞാൽ

അവളുടെ കൈയിൽ ആയുധമുണ്ടല്ലോ; കരച്ചിൽ! ഇപ്പോഴെന്തായാലും അവളെ കരയിപ്പിക്കേണ്ട. അവൾ കരഞ്ഞു വഴക്കുണ്ടാക്കിയാൽ, അമ്മ, ആരെയും തട്ടിൻപുറത്തു പോകാനനുവദിക്കില്ല.

'ഉപദ്രവം!' എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ മറ്റുള്ളവരോടൊപ്പം തട്ടിൻപുറത്തേക്കു നടന്നു.

വെള്ളത്തുള്ളികൾ തങ്ങിനില്ക്കുന്ന ചേമ്പിലകൾ അവന്റെ ഹൃദയത്തിലപ്പോഴും തെളിഞ്ഞും മാഞ്ഞുംകൊണ്ടിരുന്നു.




  

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക