shabd-logo

മൂന്ന് (ഭാഗം മൂന്ന്)

11 January 2024

0 കണ്ടു 0


ഓടിയെത്തി.

"എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"

അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു.

"ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.

“പിന്നെ അവള് വെറുതേ കരയാ?"

ഉണ്ണിക്കുട്ടൻ പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: “കണ്ടില്ലേ, അവളുടെ ഗൗണിന്റെ ഒരു ചന്തം!"

അമ്മ ശ്രദ്ധിച്ചുനോക്കി. അമ്മയും ചെറുതായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് അമ്മിണിയെ എടുത്തു താഴത്തേക്കു പോയി.

അവളുടെ നിലവിളിയുടെ ശബ്‌ദം അകന്നകന്നുപോകുന്നത്

ഉണ്ണിക്കുട്ടൻ ശ്രദ്ധിച്ചു. അമ്മിണി പോയമ്പോൾ അവന് ആകപ്പാടെ ഒരാശ്വാസം തോന്നി. അമ്മിണിയുടെ ഈ കരച്ചിലാണ് അവനിഷ്‌ടപ്പെടാത്തത്.

കുട്ടൻനായർ, തന്നെയാണ്. ചിതലും മാറാലയും അടിച്ചടിച്ചു മുന്നേറുക

കുട്ടേട്ടൻ ചെറിയൊരു കാലിക്കുപ്പിയെടുത്തു താഴത്തേക്കു പോയി.

എന്തിനായിരിക്കാം കുട്ട്യേട്ടൻ ആ കുപ്പിയെടുത്തോടിപ്പോയത്? എന്തെങ്കിലുമൊന്നു വിചാരിച്ചുകാണും. അല്ലാതെ പെട്ടെന്നു താഴത്തേക്കു പോവില്ല.

ഉണ്ണിക്കുട്ടൻ തൊട്ടിലിൻ്റെ അടുത്തുചെന്നു നോക്കി. തൊട്ടിലിൽ അമ്മിണി ഇരുന്ന പാടു കാണാനുണ്ട്.

ഈ തൊട്ടിൽ എവിടെയെങ്കിലും കെട്ടിത്തൂക്കിയാലയെന്ധ? ആടാമല്ലോ. അന്നാളൊരുദിവസം അച്ഛനോടു പറയായ്കയുമില്ല. അപ്പോൾ അച്ഛൻ പറഞ്ഞു: 'ഇനി അതിൽനിന്നു വീണു കൈയും കാലും ഒടിക്കാഞ്ഞിട്ടാ.'

പിന്നെ ഒന്നും പറഞ്ഞില്ല. അച്ഛൻ ദേഷ്യപ്പെട്ടാലോ?

തൊട്ടിൽ കെട്ടിയാലും ബുദ്ധിമുട്ടുണ്ടാവും. അമ്മിണി തൊട്ടിലിൽ നിന്നിറങ്ങുകയുണ്ടാവില്ല. കുട്ട്യേട്ടന്നും തൊട്ടിലിന്റെ അടുത്തു ചുറ്റിപ്പറ്റിക്കൊണ്ടു നിലക്കും. ഇവർ രണ്ടാളോടും മല്ലിട്ടാലേ തനിക്കു തൊട്ടിലിൽ കയറാൻ പറ്റുകയുള്ളൂ.

വേണ്ട; തൊട്ടിൽ കെട്ടേണ്ട.

ചത്തു കിടക്കുന്ന ചിലന്തികളിൽ ഒന്നിനെ മാത്രമേ കാണാനുള്ളൂ. മറ്റു രണ്ടെണ്ണം അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ, കുട്ടൻനായരുടെ കാലടികൾക്കിടയിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകും.

കുട്ട്യേട്ടനും അമ്മിണിയും താഴത്ത് എന്തു കാണിക്കയായിരിക്കും? കുട്ടേട്ടൻ കിണറ്റിൻകരയിൽ, കാലിക്കുപ്പി കഴുകിക്കൊണ്ടിരിക്കയാവും. അമ്മിണി കുട്ടിയറയിൽ വീണ്ടും ചക്കക്കുരുവും അടുക്കു ചെമ്പുമായി കൂടിയിരിക്കയാവും. കരയുന്നില്ലെന്നതു തീർച്ചയാണ്. കരയുന്നുണ്ടെങ്കിൽ, കരച്ചിലിവിടെ കേൾക്കേണ്ടതാണ്!

ചിതലും മാറാലയുമായി നിലത്തെത്രയാണു വീണിരിക്കുന്നത്! ഇനി, ഇതൊക്കെ കാളിയമ്മയായിരിക്കും. അടിച്ചുവാരി വൃത്തിയാക്കുന്നത്

കുട്ടൻനായർ നേരേ പോയത് അടുക്കളയിലേക്കുതന്നെയാണ്. കലത്തിൽനിന്നു ലേശം പുളിയെടുത്തു തിന്നാലോ എന്ന് അവൻ

സംശയിച്ചു നിന്നു. വേണ്ട; കുട്ടൻനായർ കണ്ടാൽ വല്ലതും പറണേന്തക്കും. അവൻ അങ്ങനെ സംശയിച്ചു നില്ക്കുമ്പോൾ കുട്ടൻനായർ പറഞ്ഞു: "കഴിഞ്ഞു, നമുക്കിനി താഴത്തേക്കു പൊവ്വാ."

കുട്ടൻനായർ കോണിപ്പടികളിറങ്ങി, പുറകേ ഉണ്ണിക്കുട്ടനും. ഇനി കാര്യമായി ചിതലും മാറാലയുമടിക്കാനുള്ളത് അടുക്കളയിലാണ്. ഉമ്മറത്തും തളത്തിലും ബാക്കിയുള്ള മുറികളിലും മറ്റും കാളിയമ്മ അടിച്ചുവാരി ശരിപ്പെടുത്തും.

അമ്മിണി അകായിൽക്കിടന്ന് ഉറങ്ങുകയാണ്. വിചാരിച്ചപോലെ ചക്കക്കുരുവും അടുക്കുചെമ്പുംകൊണ്ടുള്ള കളിയൊന്നുമല്ല. കുട്ടേട്ടൻ എവിടെയാണ്? കിണറ്റിൻകരയിൽത്തന്നെയാകും.

കുട്ടൻനായരെ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു: "അടുക്കളേന്നു പാത്രങ്ങളൊക്കെ എടുത്തുമാറ്റിയിരിക്കുന്നു. വനോളിൻ."

കുട്ടൻനായർ അടുക്കളയിലേക്കു കടന്നു.

അടുക്കളയിൽ, അട്ടത്തേക്കു കയറാനുള്ള കോണി ആരോ കൊണ്ടുവന്നു വച്ചിട്ടുണ്ട്. കാളിയമ്മയും മുത്തശ്ശിയുംകൂടി താങ്ങിപ്പിടിച്ചു കൊണ്ടുവച്ചതാവും. എട്ടു കൈയുള്ള കോണിയാണ്.

ആരും പിടിക്കാതെതന്നെ, കോണികൈക്കുകൾ ചവുട്ടിക്കയറി കുട്ടൻ നായർ അട്ടത്ത് അപ്രത്യക്ഷനാകുന്നത് ഉണ്ണിക്കുട്ടൻ കൗതുകത്തോടെ നോക്കിക്കൊണ്ടു നിന്നു.

ഇപ്പോൾ അട്ടത്തുനിന്നു വെറും ശബ്ദങ്ങൾ മാത്രമേ കേൾക്കാനുള്ളൂ. വിറകും ചിരട്ടകളും മറ്റും അടുക്കിവയ്ക്കുന്ന ശബ്ദം.

വെറും ശബ്ദങ്ങൾ കേട്ടുകൊണ്ടിങ്ങനെ നില്ക്കാൻ ഒരു രസവുമില്ല. ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു വന്നു. കാളിയമ്മ അവിടെയുണ്ട്. പാറകക്കൊമ്പുകളിൽനിന്ന് ഇലകൾ പൊട്ടിച്ചെടുത്തുശരിപ്പെടുത്തുകയാണ്.

ഉണ്ണിക്കുട്ടൻ കാളിയമ്മയുടെ അടുത്തുചെന്നു നിന്നപ്പോൾ കാളിയമ്മ ചോദിച്ചു: "ചുന്തരക്കുട്ടി അട്ടോം തട്ടിൻപുറോം അടിക്കണതു കാണായിരുന്നോ?"

'അതേ' എന്നർത്ഥത്തിൽ, ഉണ്ണിക്കുട്ടൻ തലയാട്ടി. കാളിയമ്മ തുടർന്നു പറഞ്ഞു: "ചുന്തരക്കുട്ടീടെ സ്സ്‌ലേറ്റ് കാഴ്ചമ്മ അസ്സലായി തേച്ചു കഴുകിത്തരാം, ട്ടോ?"

“എപ്പോ?” ഉണ്ണിക്കുട്ടൻ ഉത്കണ്ഠയോടെ ചോദിച്ചു.

"അടിച്ചുതളി കഴിഞ്ഞിട്ട്."

ഇലകൾ പിഴുതെടുത്ത പാറകമരക്കൊമ്പുകൾ ചിതറിക്കിടക്കുന്നു. ഒരൊറ്റ കൊമ്പിലും ഒരിലപോലുമില്ല. മുറ്റത്തു ഉണ്ണിക്കുട്ടൻ മുറ്റത്തിറങ്ങി, പാറകമരക്കൊമ്പുകളെല്ലാം

പെറുക്കിയെടുത്തു തൊടിയിലേക്ക് എറിഞ്ഞു. അപ്പോഴാണ് മുറ്റത്തിട്ടിട്ടുള്ള ഉരലിൽ വെള്ളം നിറഞ്ഞുനിൽക്കുന്നത് അവന്റെ ദൃഷ്ടിയിൽ പെട്ടത്.

'മഴവെള്ളമാവും.' ഉണ്ണിക്കുട്ടൻ വിചാരിച്ചു. അടുത്തുചെന്നു നോക്കിയപ്പോൾ, അവൻ്റെ കൊച്ചുമുഖം ഉരലിലെ വെള്ളത്തിൽ പ്രതി ഫലിച്ചു. അവൻ നാക്കുകൊണ്ടും ചുണ്ടുകൾകൊണ്ടും ചില വിദ്യകൾ കാണിച്ചപോൾ അതും ഉരലിലെ വെള്ളത്തിൽ പ്രതിഫലിച്ചു. കൊള്ളാമല്ലോ, ഈ വിദ്യ!

അവൻ ** ഉരലിലെ വെള്ളത്തിലങ്ങനെ നോക്കിക്കൊണ്ടു നില്ക്കുമ്പോൾ, കുട്ടൻനായർ അടുക്കളമുറ്റത്തേക്കിറങ്ങിവന്നു. കാർക്കിച്ചുതുപ്പാനായി

കാളിയമ്മ ചോദിച്ചു: "എന്താ കുട്ടൻനായരേ, വായിൽ വല്ലതും പോയോ?"

"ഉവ്വ്. കുമ്പളക്കൊറ്റനാ തോന്നണ്."

ഇത്രയും പറഞ്ഞ് കുട്ടൻനായർ അടുക്കളയിലേക്കു പോയി.

ഉണ്ണിക്കുട്ടൻ വിരലുകൾകൊണ്ട്, ഉരലിലെ വെള്ളമിളക്കിയപ്പോൾ

അവന്റെ പ്രതിഫലനം വെള്ളത്തിൽനിന്നു മാഞ്ഞുപോയി. ডোস্তোত্তী ദൂരെയുള്ള പാടത്തുനിന്നു പേടി തോന്നിക്കുന്ന ഈണത്തിലുള്ള ഒരു പാട്ടിൻ്റെ ഈരടികൾ കേട്ടു. ഏതോ കന്നുപൂട്ടുകാരൻ പാടുകയാവണം.

ശരി, അടുക്കളയിൽ ഒന്നുകൂടി പോയി നോക്കാം. അടുക്കള വാതിലിനടുത്തെത്തി. അപ്പോഴേക്കും കുട്ടൻനായർ പറഞ്ഞു: 'ഇങ്ങട്ട് വരണ്ടേ. അവിടെ നിന്നു നോക്കിക്കണ്ടാൽ മതി.'

ശരി, ഉണ്ണിക്കുട്ടൻ അടുക്കളവാതിലിൻ്റെ അടുത്തുതന്നെ നിന്നു. എന്തെല്ലാം ചപ്പുചവറു സാധനങ്ങളാണ് അട്ടത്തുനിന്നുംചുവരിൽനിന്നും താഴത്തേക്കു വീണിരിക്കുന്നത്?

കുറച്ചുനേരം ആ ചപ്പുചവറുകളിലെല്ലാം നോക്കിനിന്നശേഷം അവൻ വീണ്ടും അടുക്കളമുറ്റത്തേക്കുതന്നെ വന്നു. ഉരലിലെ വെള്ളം ഇപ്പോൾ ഇളകുന്നില്ല. വെള്ളത്തിലേക്കു

നോക്കിയപ്പോൾ, മുഖം വീണ്ടും പ്രതിഫലിച്ചു കണ്ടു. കാളിയമ്മ പെട്ടെന്നു വന്നു പറഞ്ഞു: "ചുന്തരക്കുട്ടിയൊന്നു മാറി നിൽക്കൂ. ഈ ഉരലൊന്നു മറിച്ചിടട്ടെ."

"ഉം? എന്തിനാ?"

"ചുന്തരക്കുട്ടിക്കു കാപ്പി കുടിക്കണ്ടേ? അതിനു കാപ്പിക്കുരു പൊടിക്കാൻ."

ഉണ്ണിക്കുട്ടൻ മാറിനിന്നു. കാളിയമ്മ ഉരൽ, മറിച്ചിട്ടു.

ഇനി എന്താണു ചെയ്യുക? അടുക്കളമുറ്റമാകെ ഒരവലോകനം നടത്തി. മുറ്റത്തിൻ്റെ അങ്ങേയറ്റത്ത് ഒരു മവിൻതൈ മുളച്ചു വന്നിരിക്കുന്നത് അവൻ കണ്ടു. അടുത്തുചെന്നു നോക്കിയപ്പോൾ, മണ്ണിനുമീതെതന്നെ കാണാവുന്ന ഒരണ്ടിയിൽനിന്നാണ് ഞെ മുളച്ചു വന്നിരിക്കുന്നത്.

അവൻ അതിൻ്റെ ഇലകളിൽ തൊട്ടുനോക്കി. എന്തൊരു മിനുസമാണ്! ഇലകളുടെ നിറം ശരിക്കു ചുകപ്പുമല്ല, കറുപ്പുമല്ല- അങ്ങനത്തെ ഒരു നിറം.

ഇങ്ങനെ മണ്ണിനടിയിലല്ലാതെ മണ്ണിനു മീതെയായാൽ ഞെ ശരിക്കു വളരുമോ? മാങ്ങായണ്ടിക്കു മീതെ, ലേശം മണ്ണെടുത്തിട്ടു. ഇപ്പോൾ മാങ്ങായണ്ടി പുറത്തേക്കു കാണാനില്ല.

"എന്താ കാട്ടണ്?" കുട്ട്യേട്ടൻ്റെ ചോദ്യമാണ്. കുട്ട്യേട്ടൻ ഇതുവരെ എവിടെയായിരുന്നു?

ഉണ്ണിക്കുട്ടൻ ചോദിച്ചു: "തട്ടിൻപുറത്തുനിന്നെടുത്ത കുപ്പി എവിടെ?" കുട്ടേട്ടൻ അതിനു സമാധാനം ഒന്നും പറയാതെ, അകത്തേക്ക് ഓടിപ്പോയി.

കുപ്പി എവിടെ വെച്ചിരിക്കയാണാവോ? തവിട്ടുനിറത്തിൽ പച്ചപ്പയ്യിനെപ്പോലെ ചാടുന്ന ഒരു ചെറുപ്രാണി മാവിൻതൈയിന്റെ തളിരിൽ ചാടിയെത്തി. ഉണ്ണിക്കുട്ടൻ അതിനെയൊരു തട്ടുതട്ടി. തട്ടിന്റെ ശക്തികൊണ്ടൊന്നുമല്ല, അതവിടെനിന്നു ചാടിപ്പോയി.

ഇങ്ങനെ അടുക്കളമുറ്റത്തുതന്നെ നിന്നതുകൊണ്ടായില്ലല്ലോ? അടുക്കളയിലെ സ്ഥിതി എന്താണെന്നുകൂടി അറിയണ്ടേ? ചെന്നു നോക്കിയപ്പോൾ, എന്താണു പറയേണ്ടത്? അടുക്കളയിൽ ആകെയൊരു വെളിച്ചം. ഇതെങ്ങനെ വന്നു?"എങ്ങനാ ഈ വെളിച്ചം?" ഉണ്ണിക്കുട്ടൻ കുട്ടൻനായരോടു ചോദിച്ചു.

"മേല്പോട്ടു നോക്ക്."

ഉണ്ണിക്കുട്ടൻ മേല്പോട്ടു നോക്കി. അവിടവിടെയായി തിളങ്ങന്ന ചില്ലോടുകൾ! ഇതുവരെയായും ചില്ലോടുകൾ മണ്ണിലും പൊടിയിലും

മുങ്ങിക്കിടന്നിരുന്നതുകൊണ്ടാവാം, വെളിച്ചം വരാതിരുന്നത്! ഉണ്ണിക്കുട്ടൻ, അത്ഭുതത്തോടെ വീണ്ടുംവീണ്ടും ചില്ലോടുകളിൽ നോക്കിക്കൊണ്ടു നിന്നു.

കുട്ടൻനായർ എരങ്കോലും ചൂലുമായി അടുക്കളയിൽനിന്നു പോയി. പണി കാളിയമ്മയ്ക്കുള്ളതാവും. കഴിഞ്ഞിരിക്കും. ഇനിയൊക്കെ

കുട്ടേട്ടൻ ആ കുപ്പി എന്തിനാണെടുത്തത്? എവിടെയാണു കുട്ടേട്ടൻ? ഉമ്മറത്തോ, ഉമ്മറിമുറ്റത്തോ ഉണ്ടാകുമോ എന്തോ? പോയി നോക്കുകതന്നെ.

പെട്ടെന്നു 09 പെയ്തുതുടങ്ങി. ഇന്ന് ഇതുവരെയും പെയ്ത‌ിട്ടില്ല. ഇപ്പോഴാണ് പെയ്യാൻ തുടങ്ങുന്നത്.

മഴ പെയ്തുതുടങ്ങിയപ്പോൾ മുത്തശ്ശി പറഞ്ഞു: "എന്നാലാ ബെഞ്ചകളും പലകകളും മഴയത്തേക്കെടുത്തിടാ. ഒന്നു. മഴകൊണ്ടു കുതിരട്ടെ."

"ശര്യാ." കാളിയമ്മയും പറഞ്ഞു.

കേൾക്കേണ്ട താമസം, ഉണ്ണിക്കുട്ടൻ അടുക്കളയിൽനിന്നു പലകകളെല്ലാമെടുത്ത്, അടുക്കളമുറ്റത്തേക്കിട്ടു. കൂട്ടത്തിൽ

അവന്റെ കുഞ്ഞിപ്പലകയുമുണ്ട്. പലകകളിൽ ഇറാലുവെള്ളം വീണു ചിന്നിത്തെറിക്കുന്നത്, കുറച്ചുനേരം കൗതുകത്തോടെ നോക്കിക്കൊണ്ടു നിന്നു.

എന്തായാലും പലകകൾ മഴയത്തേക്കിടുന്ന സമയത്ത് കുട്ട്യേട്ടനും അമ്മിണിയും വരാഞ്ഞതു നന്നായി! വന്നിരുന്നുവെങ്കിൽ, എല്ലാ പലകകളും മഴയത്തേക്കെടുത്തിടുവാൻ തനിക്ക് ഒറ്റയ്ക്കു സാധിക്കുകയില്ലായിരുന്നു. ഒരിക്കൽക്കൂടി ഓർത്തു. അതു നന്നായെന്ന് അവൻ

"കാളേമ്മ ഒന്നിങ്ങട്ട്, ഉമ്മറത്തേക്കു വരിൻ." ഉമ്മറത്തുനിന്ന് കുട്ടൻനായരുടെ ശബ്‌ദമാണ്. കാളിയമ്മ, നനഞ്ഞ കൈകൾ മുണ്ടിൻ തുമ്പിൽ തുടച്ചുകൊണ്ട് ഉമ്മറത്തേക്കു പോയി. പിന്നാലെ ഉണ്ണിക്കുട്ടനും. കാളിയമ്മയുടെ വലത്തേ കാലടിയുടെ പിൻഭാഗത്തു ഞാഞ്ഞുളിൻ പുറ്റിൻ്റെ നനഞ്ഞുകൊഴുത്ത മണ്ണു പറ്റിപ്പിടിച്ചിട്ടുണ്ട്. ആയമ്മ അതുകണ്ടിരിക്കയില്ല. വല്ലാത്തൊരു കാളിയമ്മ! അല്ലെങ്കിൽത്തന്നെ ആയമ്മയുടെ കാലടികൾ കാണാൻ ഒരു ഭംഗിയുമില്ല

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക