shabd-logo

എട്ട്

8 January 2024

0 കണ്ടു 0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും

"എങ്ങോട്ടാ കുട്ടൻനായര് പോണത്?"

ആവോ!" മുത്തശ്ശി പറഞ്ഞു.

"ഏത്തം പൊമ്പേ" എത്രയാക്കിയിട്ടും മതിയാവാതെ ശാഠ്യം പിടിച്ചു കരയാൻ തുടങ്ങിയ അമ്മിണിയെയുംകൊണ്ട് അമ്മ അകത്തേക്കു പോയി. അമ്മയുടെ തലയിലെ മെഴുക്കു നിലത്തു പതിഞ്ഞു കിടക്കുന്നത് ഉണ്ണിക്കുട്ടൻ സൂക്ഷിച്ചുനോക്കി. ഇനിയതിൽ ഉറുമ്പുകൾ വരാൻ തുടങ്ങും.

കുട്ടേട്ടൻ ഒരുമണിക്ക് ഊണുകഴിക്കാൻ വരുമ്പോൾ മിക്ക ദിവസങ്ങളിലും ഒരു കടലപ്പൊതി കൊണ്ടുവന്നു തരാറുള്ളതാണ്. ഇന്ന് എന്തു കൊണ്ടാണു തരാതിരുന്നത്? കടല വാങ്ങാൻ അമ്മ കാശുകൊടുത്തിട്ടു ണ്ടാവില്ല.

സ്കൂൾപടിക്കൽ കടലക്കച്ചവടംചെയ്യുന്ന ലക്ഷ്‌മിചെട്ടിച്ച്യാരുടെ കടല ബഹുസ്വാദാണ്. കടല മാത്രമല്ല, ജിലേബിയും അവരുണ്ടാക്കി വിലക്കുന്നുണ്ട്.

ലക്ഷ്മിചെട്ടിച്ച്യാരുടെ അടുത്തുതന്നെ, പാത്തമ്മയ്ക്കും കച്ചവട മുണ്ട്. പുഴുങ്ങിയ കല്പിക്കിഴങ്ങും നാളികേരപ്പൂളുമാണവർക്ക്. പുഴുങ്ങിയ കവക്കിഴങ്ങം നാളികേരപ്പൂളുംകൂടി തിന്നാൻ നല്ല സ്വാദുണ്ട്.

വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോഴെങ്കിലും കുട്ടേട്ടൻ കടല കൊണ്ടുവരുമോ?

ഇന്നു സുഖമില്ലാത്തൊരു ദിവസമാണെന്നവനു തോന്നി. അച്ഛ നോട് ഓഫീസിൽനിന്നു വരുമ്പോൾ ബലൂൺ വാങ്ങിക്കൊണ്ടുവരണമെന്നു പറയാൻ സാധിച്ചില്ല. അതിനു പകരമാണല്ലോ കുട കൊടുക്കാൻ സാധിക്കാത്ത കാര്യത്തിനു കരഞ്ഞത്.

എല്ലാറ്റിനും പുറമേ മുള്ളൂം കുത്തി. ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നെഴുന്നേറ്റു നിലത്തിറങ്ങിനിന്നു. മുത്തശ്ശി ഉറങ്ങുകയാണ്.മുത്തച്ഛൻ ആശാരിപ്പണി കണ്ടുകൊണ്ടിരിക്കയാവും. ഉണ്ണിക്കുട്ടൻ മെല്ലെ നടന്നു. ലേശം, നിന്നെ ലേശം, വേദനയുണ്ട്. സാരമില്ല. നടന്നാൽ വേദന മാറിക്കോളും. അവൻ മുറ്റത്തേക്കിറങ്ങി രണ്ടുമൂന്നു ചാലു നടന്നു. വേദന ഇല്ല.

മുറ്റത്തിപ്പോഴും ആട്ടിൻകാട്ടമുണ്ട്. തിണ്ടിന്മേൽ ഓന്തു പാഞ്ഞെത്തി. ഒരാട്ടിൻകാട്ടമെടുത്ത് ഓന്തിനെ ഒരേറുകൊടുത്തു. അത് അനങ്ങി യതുതന്നെയില്ല. പിന്നെ അവൻ എറിഞ്ഞില്ല. ഇനിയതു തൻഡേ ദേഹ ത്തിൽ പാഞ്ഞുകയറിയാലോ?

തലയിൽ ഒരു കൊട്ടയും പൊക്കണത്തിൽ ഒരു കുട്ടിയെയുമായി വളച്ചെട്ടിച്ചി ഉമ്മറക്കോലായിൽ വന്നിരുന്നു: "അമ്മാ, വള," ഒരു കൂസലുമില്ലാതെയാണ് കോലായിൽ വന്നിരുന്നത്. അവൾ ഗേറ്റ് തുറന്നതും ഗേറ്റ് തുറന്നശേഷം നടന്നുവരുന്നതുമൊന്നും മുറ്റത്തു നിന്നിട്ടുപോലും ഉണ്ണിക്കുട്ടനറിഞ്ഞില്ല. വല്ലാത്തൊരു വളച്ചെട്ടിച്ചി!

വളച്ചെട്ടിച്ചിയുടെ ശബ്ദം കേട്ട, മുത്തശ്ശിയും അമ്മയും അമ്മിണിയും ഉമ്മറത്തേക്കു വന്നു.

വളച്ചെട്ടിച്ചിയുടെ പൊക്കണത്തിൽ കിടക്കുന്ന കുട്ടി അമ്മിണിയുടെ അത്രയേയുള്ളൂ. അതിന്റെ കണ്ണുകളിലും കവിളത്തുമെല്ലാം മഷിയെ ഴുതിയിട്ടുണ്ട്.

ചെട്ടിച്ചി കൊട്ട തുറന്നു. വളകൾ മാത്രമല്ല. അലുമിനിയപ്പാത്ര ങ്ങളുമുണ്ട്.

കുപ്പിവളകളും പ്ലാസ്റ്റിക് വളകളും പുറത്തേക്കെടുത്തു കാണിച്ചു. അമ്മിണി ചെട്ടിച്ചിയുടെ കൊട്ട തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ നിൽക്കയാണ്.

അമ്മ അമ്മിണിയുടെ കൈകളിൽ വളകളിടുവിച്ചു. ചെട്ടിച്ചിയെ ക്കൊണ്ടാണ്. അമ്മിണി വളകളിടിക്കാൻ ചെട്ടിച്ചിയെ സമ്മതിക്കില്ലെ ന്നാണ് ആദ്യം വിചാരിച്ചത്.

ചെട്ടിച്ചിക്ക് രണ്ടു പഴയ കസവുവേഷ്‌ടി കൊടുത്തപ്പോൾ ഒരു

താലവും ഒരു തുക്കുപിടിയും ഒരു എണ്ണഓടവും തന്നു. എല്ലാം അമ്മ അപ്പോൾത്തന്നെ മുകളിലത്തെ മുറിയിലെ കട്ടിലിൻഡേ ചുവട്ടിൽ കൊണ്ടു പോയിവെച്ചു. എണ്ണങാടം, കുറച്ചുനേരം കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടന്. രാവിലെ ഇതുപോലെയുള്ള ഓടമാണ് കാക്ക കൊത്തിക്കൊണ്ടുപോയത്. ചോദിച്ചാൽ ഇനിയിതറും കാക്ക കൊത്തി ക്കൊണ്ടുപോകുമെന്നു പറയും അമ്മ.

കൊട്ടയും പൊക്കണവുമൊക്കെയായി ചെട്ടിച്ചി പോയി. പൊക്കണത്തിന്റെറെ കെട്ടഴിഞ്ഞു കുട്ടി താഴെ വീണാൽ എന്താണുണ്ടാവുക? കുട്ടി ഭയങ്കരമായി നിലവിളിക്കും. കുട്ടിയുടെനിലവിളി കേൾക്കുന്നതുപോലെ തോന്നി ഉണ്ണിക്കുട്ടന്.

കുട്ടൻനായർ ഇനി എപ്പോഴാണ് മടങ്ങിവരിക? കായയ്ക്കു പുക ഊതാൻതക്കവണ്ണം വരാതിരിക്കുമോ? എങ്ങോട്ടാണയാളെ പറഞ്ഞയച്ചിരിക്കുന്നത്? മുത്തച്ഛൻ

ഉണ്ണിക്കുട്ടൻ ബഞ്ചിൽത്തന്നെ വന്നു കിടന്നു. ഉമ്മറത്താരുമില്ല. മുത്തച്ഛന്റെ പട്ടീസിന്റെ ചരടിന്മേൽ നുഴമ്പുകൾ വന്നു പൊതിഞ്ഞിരിക്കുന്നു. പതിനാലാം നമ്പർ വിളക്കിന്റെ കുപ്പിയിൽ വല്ലാതെ കരി പിടിച്ചിരിക്കയാണ്; അമ്മയുടെ തലയിലെ മെഴുക്കുപുരണ്ട സ്ഥലത്തേക്ക് ഉറുമ്പുകൾ വരാൻ തുടങ്ങിയിട്ടില്ല. എന്താണിത്ര താമസം.

പെട്ടെന്നു മുറ്റത്തുനിന്ന് ഉടുക്കുകൊട്ടുന്ന ശബ്ദം കേട്ടു. ഓടിച്ചെന്നു നോക്കിയപ്പോൾ കുറവനും കുറത്തിയുമാണ്. കുഞ്ചിരാമനുമുണ്ട്. കുഞ്ചിരാമൻ്റെ കഴുത്തിൽ കുടമണികളുണ്ട്. ആട്ടിൻകുട്ടിയുടെ കഴുത്തിലുള്ളതുപോലെ ഒരു കുടമണിയല്ല. ഒരുപാടു കുടമണികളുണ്ട്.

കുറവനും കുറത്തിയും മുറ്റത്തിൻ്റെ അരുപറ്റി ഇരുന്നു. കുറവൻ തോളിലെ ഭാണ്ഡമെടുത്തു നിലത്തുവെച്ച് അതിൽനിന്നു രണ്ടു പാമ്പിൻ കൂടുകൾ പുറത്തേക്കെടുത്തുവെച്ചു. ഉണ്ണിക്കുട്ടൻ ഭയത്തോടെ രണ്ടടി പിനോക്കം വന്നപ്പോൾ മുത്തശ്ശിയുടെ ദേഹത്തിൽ മുട്ടി.

മുത്തശ്ശി ഉമ്മറത്തുണ്ടെന്നോ? തിരിഞ്ഞുനോക്കിയപ്പോൾ അമ്മയും അമ്മിണിയുമുണ്ട്. ആരുമൊന്നും മിണ്ടാതെ വന്നു നിലക്കയാണ്.

ഉടുക്കിന്റെ ഡും ഡും ശബ്‌ദം, കുടമണികൾ കെട്ടിയ കുഞ്ചിരാമൻ, കൂടയ്ക്കകത്തുള്ള പാമ്പുകൾ! ഉണ്ണിക്കുട്ടന് സന്തോഷത്തോടൊപ്പം തന്നെ ഭയവും തോന്നാതിരുന്നില്ല.

ആദ്യം കുഞ്ചിരാമൻ്റെ കളിയാണുണ്ടായത്. കുഞ്ചിരാമൻ, കുറവൻ പൊക്കിപ്പിടിച്ച വടിക്കുമീതെ ചാടുകയും കുട്ടിക്കരണം മറിയുകയും ചെയ്‌തു. അമ്മായിയമ്മ മരിച്ച ദുഃഖവും, പട്ടർ പെണ്ണുകിട്ടാതെ കാശിക്കു പോകുന്ന രംഗവും അഭിനയിച്ചു കാണിച്ചു.

കുഞ്ചിരാമന്റെ കളികൾ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. മുത്തശ്ശിയും അമ്മയുമൊക്കെ കുടുകുടാ ചിരിക്കുന്നു.

കുട്ടേട്ടനിതു കാണാൻ സാധിച്ചില്ലല്ലൊ. സ്‌കൂളില്ലാത്ത ദിവസമായിരുന്നുവെങ്കിൽ കുട്ട്യേട്ടനും കാണാമായിരുന്നു.

ആശാരിമാരും മുത്തച്ഛനും മുറ്റത്തേക്കു വന്നു. അവർ വന്നപ്പോൾ കുഞ്ചിരാമൻ ആദ്യം ചെയ്തൊക്കെ ഒരിക്കൽക്കൂടി ചെയ്തു. മുത്തച്ഛനും കുടുകുടാ ചിരിച്ചു. മുത്തച്ഛൻ ഇങ്ങനെ ചിരിക്കുന്നതു കണ്ടിട്ടില്ല.

കുഞ്ചിരാമന്റെ കളി കഴിഞ്ഞപ്പോൾ കുറവൻ, ഭാണ്ഡത്തിൽനിന്നു കുഴലെടുത്ത് ഊതാൻ തുടങ്ങി. പാമ്പിനെ തുറന്നു കാണിക്കാനുള്ള വട്ടമാണ്. കുഞ്ചിരാമൻ കുറത്തിയുടെ തോളിലിരുന്ന് തലയിൽ പേൻ നോക്കുകയാണ്.

കുറവൻ കൂട ഏതു നിമിഷത്തിലും തുറക്കും. ഉണ്ണിക്കുട്ടന്നു പേടി

തോന്നുകയാണ്. പാമ്പിനു വിഷമുണ്ട്. അവൻ മുത്തശ്ശിയുടെ

മുണ്ടിൻ തുമ്പിൽ പിടിച്ചുനിന്നു. കുറവൻ ഒരു കൂട തുറന്നു. "ഭം" പാമ്പു പടം വിടർത്തി. കുറവൻ

മറ്റേ കുടയും തുറന്നു. "ഭം" മറ്റേ പാമ്പും പടം വിടർത്തു.

കുറവൻ വലത്തേ കാലിൻ്റെ മുട്ടുകൾ ആട്ടിക്കൊണ്ടു കുഴലൂതു

വാൻ തുടങ്ങി.

"രണ്ടും മൂർഖനാ." ആശാരി വേലു പറഞ്ഞു.

"കണ്ടില്ലേ പടത്തിന്മേലെ പുള്ളി? വേലുവിൻ്റെ മകൻ ചൂണ്ടി ക്കാണിച്ചു.

ഉണ്ണിക്കുട്ടന്നു കണ്ടു മതിയെന്നായി. പേടിയാവുന്നു. ഇങ്ങോട്ട് ഇഴഞ്ഞു വന്നാൽ എന്താണു ചെയ്യുക.

കൂടകൾ അടച്ചുകിട്ടിയാൽ മതി!

കുറവൻ കൂടകൾ രണ്ടും അടച്ചു; പാമ്പുകൾ കൂടയ്ക്കകത്തു

ചുരുണ്ടു കിടക്കുന്നതു കണ്ടു. കുറവൻ കൂടകൾ രണ്ടും ഭാണ്ഡത്തിൽത്തന്നെ വെച്ചു.

മുത്തശ്ശി നാഴി അരിയും, അച്ഛൻ്റെ പഴയൊരു കുപ്പായവും കൊണ്ടുവന്നു കൊടുത്തു.

കുറവനും കുറത്തിയും പോയശേഷവും ഉണ്ണിക്കുട്ടന്നു പേടി തോന്നി. പാമ്പുകൾ മുറ്റത്തുതന്നെ ഇഴഞ്ഞു കളിക്കുന്നുണ്ടോ? കുഞ്ചി രാമൻ പ്ലാവിൻകൊമ്പത്തിരുന്നു കളിക്കയാണെങ്കിൽ കളിച്ചോട്ടെ. അതു സാരമില്ല. പക്ഷേ, മുറ്റത്തിഴഞ്ഞുകളിക്കുന്നതു നന്നല്ല. പാമ്പു

അടുത്ത സ്കൂളിൽനിന്ന് ഒരു പിരിയഡ് കഴിഞ്ഞതിന്റെ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കുട്ട്യേട്ടന് കുഞ്ചിരാമനെയും പാമ്പിനെയും കാണാൻ കഴിഞ്ഞില്ലല്ലൊ എന്ന കാര്യം ഉണ്ണിക്കുട്ടൻ വ്യസനത്തോടെ വീണ്ടുമോർത്തു. കുട്ടേട്ടൻ സ്‌കൂൾ വിട്ടുവന്ന ഉടൻ എല്ലാം വിവരിച്ചു പറഞ്ഞു കൊടുക്കണം.

കുട്ടേട്ടനുമാത്രമല്ല കുട്ടൻനായർക്കും ഇതൊന്നും കാണാൻ കഴിഞ്ഞില്ല. കാളിയമ്മയ്ക്കും കഴിഞ്ഞില്ല. പക്ഷേ, കുട്ടൻനായരും കാളിയമ്മയും എത്രയോ പ്രാവശ്യം കുഞ്ചിരാമനെയും പാമ്പിനെയും കണ്ടിരിക്കും?

കുരങ്ങന്മാരുടെയും പാമ്പുകളുടെയും പല കുട്ടൻനായർ പറഞ്ഞുതന്നത് ഉണ്ണിക്കുട്ടനോർത്തു. കഥകളും

കുരങ്ങന്മാർ അധികമുള്ള സ്ഥലം പഴനിയാണെന്നാണ് കുട്ടൻ നായർ പറഞ്ഞത്. പഴനിമല കയറുമ്പോൾ ഒരു കുരങ്ങൻ അയാളുടെ തോളിൽ വന്നിരുന്നുവേത.

പാമ്പുകൾ മനുഷ്യരോടൊപ്പം ജീവിക്കുന്ന ഒരു നമ്പൂതിരിയുടെ

ഇല്ലമുണ്ടേത്. അവിടത്തെ കഥകൾ കേട്ടപ്പോൾ ഉണ്ണിക്കുട്ടന്

അത്ഭുതം തോന്നി. എങ്ങനെയാണത്. പാമ്പുകൾ മനുഷ്യരോടൊപ്പം ജീവിക്കുക? ഇരുട്ടത്ത് അറിയാതെ പാമ്പിനെ ഒന്നു ചവുട്ടിയാൽ പാമ്പു കടിക്കാതിരിക്കുമോ? പാമ്പു കടിച്ചാൽ മരിക്കയില്ലേ? കുറവനും കുറത്തിയും ഇപ്പോൾ എവിടെയെത്തിയിരിക്കും?

രാത്രിയിൽ ഉറങ്ങുമ്പോൾ വല്ലവരും കൂട തുറന്നാൽ പാമ്പുകൾ എങ്ങോട്ടെങ്കിലും ഇഴഞ്ഞുപോകും. വിഷപ്പല്ലു പറിച്ചെടുത്തതുകൊണ്ട് കടിച്ചാലാർക്കും വിഷമേല്ക്കുകയില്ല.

കുറവൻ പാമ്പിൻകൂട വെച്ചിരുന്ന സ്ഥലത്തു വന്നു നിന്നപ്പോൾ ഉണ്ണിക്കുട്ടനൊന്നു ഞെട്ടി. കുറവൻ പാമ്പുകളെ കൊണ്ടുവരേണ്ടിയിരുന്നില്ല. കുഞ്ചിരാമനെ മാത്രം കൊണ്ടുവന്നാൽ മതിയായിരുന്നു.

റോഡിൽക്കൂടെ ലൗഡ്‌സ്‌പീക്കറിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് ഒരു കാർ പാഞ്ഞുപോയി. ഒന്നും മനസ്സിലായില്ല.

കാറിലിരിക്കുന്നത് ഒരു സുഖംതന്നെയാണ്. ഓണക്കാലത്തൊരു ദിവസം സിനിമ കാണാൻ പോയതു കാറിലാണ്. മുത്തച്ഛനും കുട്ടൻനായരുമൊഴികെ എല്ലാവരുമുണ്ടായിരുന്നു. ഒരു തോർത്തു മുണ്ടു പുതച്ചുകൊണ്ട് കാളിയമ്മയും വന്നിരുന്നു.

ഇനി തിരുവാതിരയ്ക്ക് സിനിമകാണാൻ കൊണ്ടുപോകാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തിരുവാതിരയ്ക്കിനി അധികം ദിവസങ്ങളി ല്ലല്ലൊ.

তোম വരുന്നില്ലെന്നാണു പറയുന്നത്. ഓണക്കാലത്തു പോയപ്പോൾ അമ്മിണി കരഞ്ഞു. അവളുടെ കരച്ചിൽ മാറ്റാൻ അമ്മയ്ക്കു സിനിമാ ഹാളിൽനിന്നു പുറത്തേക്കു വരേണ്ടിവന്നു.

അമ്മിണിയെ താൻ നോക്കിക്കോളാമെന്ന് കുട്ടൻനായർ പറയുന്നുണ്ട്.

മുറ്റത്തു പ്ലാവിലകൾ പിനേയും ഒരുപാടു വീണിട്ടുണ്ട്. അപ്പുണ്ണി എറിഞ്ഞുവീഴ്ത്തിയ ചുള്ളിക്കുമ്പ് കോലായിൽ അങ്ങനെതന്നെയിരി

ക്കുന്നു.

നിക്കറിന്റെ കീശയിലിട്ടിട്ടുള്ള സാധനങ്ങളെല്ലാം ശരിയല്ലേയെന്നു തപ്പിനോക്കി. എല്ലാം ശരിയാണ്.

അവൻ വീണ്ടും ബഞ്ചിൽ വന്നു കിടന്നു. അമ്മയുടെ തലയിലെ മെഴുക്കു പുരണ്ട നിലത്ത് ഉറുമ്പുകൾ വന്നിരിക്കുന്നു. ഒരുപാടുണ്ട്. അവൻ അമ്മയോടു ചെന്നു പറഞ്ഞു. അമ്മ മെഴുക്കു പുരണ്ട സ്ഥലം തേപ്പുകൊണ്ടു തുടച്ചു വൃത്തിയാക്കി.

മുറ്റത്തു മുണ്ടിയുടെ ശബ്ദ‌ം കേട്ടു. അവൾ കഞ്ഞിക്കു വന്നതാവണം. നേരം എത്രയായി! എന്നിട്ടിപ്പോഴാണോ കഞ്ഞിക്കു വരുന്നത്.

അവൾക്കു കഞ്ഞി കൊടുക്കുന്നതു കാണാനായി ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു ചെന്നു.

അരി വാർത്ത് കഞ്ഞിയിൽ കുറേ ചോറിട്ട് അവൾക്കു കൊടുക്കുന്നതു കണ്ടു. ഒരോടത്തിൽ കുറച്ചെണ്ണയും കൊടുത്തു. "ചെറ്യമ്പ്രാൻകുട്ടി ങ്ങനെ നിക്കണതെന്താ?"

ഉണ്ണിക്കുട്ടൻ ചിരിച്ചു. മുണ്ടിയെ അവനിഷ്ടമാണ്. പേടിയില്ലാതെയുമില്ല. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ലേശം അവൾ ഒരാട്ടിൻതല വീട്ടിൽ കൊണ്ടുവന്നു. കണ്ടപ്പോൾ പേടി തോന്നി. അതവൾക്കു വേവിച്ചു തിന്നാനാണേത! ആട്ടിൻതല വേവിച്ചു തിന്നുന്ന മുണ്ടിയെ അന്നു മുതല്ക്കു ലേശം പേടിയാണവന് മുണ്ടി കഞ്ഞിയും ഓടവുമായി പോയി...

എന്തിനാണവൾ ആട്ടിൻതല വേവിച്ചു തിന്നുന്നത്? ആട്ടിൻതല വേവിച്ചു തിന്നുമ്പോൾ ഓക്കാനിക്കാൻ തോന്നില്ലേ? കാളിയമ്മയും ആട്ടിൻതല വേവിച്ചു തിന്നുമോ?

ആട്ടിൻതലയെക്കുറിച്ച് ആലോചിച്ചു നിലക്കുമ്പോൾ അമ്മ ഒരു ചട്ടിയിൽ കഞ്ഞിയും പിണ്ണാക്കുമിട്ടിളക്കുന്നതു കണ്ടു. തള്ളയാടിനു കൊടുക്കാനാവും. കുട്ടൻനായരുണ്ടെങ്കിൽ അയാളുടെ ജോലിയാ ണിത്.

അമ്മ ചട്ടിയുമായി ആട്ടിൻകൂട്ടിലേക്കു നടന്നു. ഉണ്ണിക്കുട്ടനുമുണ്ട് പിന്നാലെ.

എന്താ, അമ്മയും, മോന്നും കൂടി കെടക്കണ്?" എന്നു ചോദിച്ചു കൊണ്ട് അമ്മ ചട്ടി തള്ളയാടിൻ്റെ മുമ്പിലേക്കു വെച്ചുകൊടുത്തു.

തള്ളയാട് കഞ്ഞി കുടിച്ചുതീരുന്നതുവരെ അമ്മ കാത്തുനിന്നു. എന്നിട്ട് ചട്ടിയുമായി തിരിച്ചുപോന്നു. 63000 ധർമ്മക്കാരൻ ഗേറ്റിനടുത്തെത്തിയപ്പോൾ മുത്തശ്ശി വിളിച്ചു പറഞ്ഞു: "നേരം ഉച്ച കഴിഞ്ഞു. ഞീന്ന് ധർമ്മല്യ."

ധർമ്മക്കാരൻ എന്തോ പറഞ്ഞുകൊണ്ടു തിരിച്ചുപോയി. ആടിനു കഞ്ഞി കൊടുത്ത ചട്ടി കിണറ്റിൻകരയിൽ വെള്ളം പകർ ന്നുവെച്ചപ്പോൾ ഉണ്ണിക്കുട്ടൻ അതിലേക്കൊരു പ്ലാവിലയിട്ടു.

"എന്തിനാദ്?

അവൻ ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഓടിപ്പോയി. ആശാരിമാരുടെ പണി ഇനിയും കഴിഞ്ഞിട്ടില്ല. തട്ടുന്നതും മുട്ടുന്നതും കേൾക്കാനുണ്ട്.

ഉമ്മറത്തെ മേപ്പടിയിൽ കുരുത്തോലവന്തില്ലേയെന്നു നോക്കി. ഉണ്ട്. കുട്ടൻനായരുണ്ടെങ്കിൽ എടുത്തു തരാൻ പറയാമായിരുന്നു. ബഞ്ച നീക്കിയിട്ട് കയറിയാൽ കുട്ട്യേട്ടനുമെടുക്കാം.

മറ്റുള്ളവരോടു പറഞ്ഞാൽ "വെയിലാറട്ടെ" എന്നു പറയും. ശരി. വെയിലാറട്ടെ.

ഉണ്ണിക്കുട്ടൻ ആശാരിമാരുടെ അടുത്തേക്കു പോയി.

മുത്തച്ഛൻ കുന്തിച്ചിരുന്ന് എന്തൊക്കെയോ പറയുകയാണ്. ഉണ്ണിക്കുട്ടൻ അടുത്തു ചെന്നപ്പോൾ മുത്തച്ഛനവനെ നെഞ്ചത്തോടു ചേർത്തു പിടിച്ചു കവിളിൽ ഒരുമ്മവെച്ചു.

"ഇനി മുത്തച്ഛന് ഒരുമ്മ തന്നാ." ഉണ്ണിക്കുട്ടൻ മുത്തച്ഛന് ഒരുമ കൊടുത്തു.

മുത്തച്ഛന്റെ താടി ഉരക്കടലാസുതന്നെയാണ് ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക