shabd-logo

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024

0 കണ്ടു 0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു മാത്രമല്ല, ഈ സൗഹൃദബന്ധം നാനെടുത്തിട്ടുള്ളത്. കൃഷ്‌ണൻകുട്ടിയെ ആദ്യമായി കണ്ട ദിവസംമുതൽ അവനെ ഇഷ്‌ടപ്പെട്ടു. അവൻ്റെ സാമീപ്യത്തിൽ എന്തെന്നില്ലാത്ത സന്തോഷവും സുരക്ഷിതബോധവും തോന്നി.

കൃഷ്ണൻകുട്ടി തോർത്തമുണ്ടും ഷർട്ടും ധരിച്ചാണ് സ്കൂളിൽ വരിക. അവയാകട്ടെ, അവിടവിടെയായി പിഞ്ഞിക്കീറിയതുമായിരിക്കും. കൃഷ്‌ണൻകുട്ടിയുടെ പിഞ്ഞിക്കീറിയ ഷർട്ടിൻ്റെ തുണിയെപ്പോലെയുള്ളതാണ് അച്ഛൻ്റെ തലയിണശ്ശീലയും. കുറ്റിത്തലമുടിയും തെളുതെളുന്നനെയുള്ള പല്ലുകളുമുള്ള കൃഷ്ണൻകുട്ടി രാവിലെ സ്‌കൂളിലേക്കു വരുമ്പോൾ ഭസ്‌മക്കുറി തൊട്ടിട്ടുണ്ടാകും. കുറച്ചു കഴിയുമ്പോഴേക്കു ഭസ്മ‌ക്കുറി മാഞ്ഞുപോകയും ചെയ്യും. നെറ്റി വിയർക്കുന്നതു കൊണ്ടാകാം.

കൃഷ്ണൻകുട്ടിയുടെ പൊക്കിളിന്റെ സ്ഥാനത്തുതന്നെ ചെറിയൊരു നെല്ലിക്കിയോളം പോന്ന ഒരു മുഴയുള്ളത് ഒരു ദിവസം ഓടിച്ചാടി കളിക്കുമ്പോഴാണു കണ്ടത്. എന്താണവിടെ അങ്ങനെ ഒരു മുഴ വരാൻ കാരണം? മുത്തശ്ശിയോടു ചോദിച്ചു. മുത്തശ്ശി പറഞ്ഞത്. പ്രസവിച്ചു വീണ് ഉടൻ പൊക്കിൾക്കൊടി മുറിച്ചതു ശരിയാകാത്തതുകൊണ്ടാണെന്നാണ്. വീട്ടിലാർക്കും പൊക്കിളിന്റെ സ്ഥാനത്തു മുഴയില്ല. പക്ഷേ, രണ്ടുവിധത്തിലുള്ള പൊക്കിളുള്ളവരുണ്ട്. രണ്ടു വിധത്തിലുള്ള പൊക്കി ളാണേത! കഞ്ഞിപൊക്കിളും ചോറ്റുപൊക്കിളും. ആരാണാവോ പൊക്കിളിന് ഈമാതിരി പേരുകൾ കൊടുത്തത്? ഏതായാലും തന്റെ പൊക്കിൾ ശരിയായിത്തന്നെയാണ് വേലത്തി ചിരുത മുറിച്ചിരിക്കുന്നത്.

കൃഷ്ണൻകുട്ടിയുടെ പൊക്കിളിൻ്റെ സ്ഥാനത്തള്ള മുഴ കാണാൻ യാതൊരു ഭംഗിയുമില്ല. ഉണ്ണിക്കുട്ടന് അത് കാണുമ്പോഴൊരു അറപ്പാണ്. തൊട്ടുനോക്കാൻ തോന്നുമെങ്കിലും തൊട്ടുനോക്കുന്നതു ശരിയല്ലല്ലൊ! അതൊന്നും അത്ര കാര്യമല്ല. കൃഷ്‌ണൻകുട്ടി ദിവസവും സ്‌കൂളിൽ വരണം. എന്നാലേ സമാധാനം തോന്നുകയുള്ളൂ. ഉണ്ണിക്കുട്ടനു സമാധാനം തോന്നാനെന്നോണം കൃഷ്ണൻകുട്ടി അധികദിവസവും സ്‌കൂളിൽ വരികയും ചെയ്യും. പിറന്നാൾദിവസവുംകൂടി അവൻ വരാതിരുന്നിട്ടില്ല. ഈയിടെ ഒരു ദിവസം വല്ലാതെ മഴപെയ്‌തപ്പോൾ മാത്രം സ്‌കൂളിൽ വന്നില്ല. അന്ന്ഉണ്ണിക്കുട്ടന്റെ വലതുഭാഗത്തു ചെകിടൊലിപ്പുദീനമുള്ള ഒരു കുട്ടിയാണിരുന്നത്. എന്തൊരു നാറ്റമായിരുന്നുവെന്നോ? കെട്ട നീറ്റടയ്ക്കയേക്കാളും ചീത്ത നാറ്റം. ഓക്കാനിക്കാൻ തോന്നി. ഉച്ചയ്ക്കു വീട്ടിൽ ചെന്ന് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോഴും ആ നാറ്റം ചുറ്റും തങ്ങിനില്ക്കുന്നപോലെ എന്താണിങ്ങനെയൊരു സുഖക്കേട്? എങ്ങനെയാണിതുണ്ടാകുന്നത്? തോന്നി. ചെകിടൊലിപ്പുദീനമുള്ള ചെവിയിൽ മുല്ലപ്പുവോ ചെമ്പകപൂവോ തിരുകിവെച്ചാൽ നാറ്റമില്ലാതാകുമോ? കൃഷ്‌ണൻകുട്ടി ദിവസവും നാറ്റം

സഹിക്കുന്നുണ്ടല്ലോ. സമ്മതിക്കണം!

കളിയിൽ കൃഷ്ണ‌ണൻകുട്ടി ബഹുമിടുക്കനാണ്. ഓടാനും ചാടാനും

കൊന്തിക്കളിക്കാനും തവളചാട്ടത്തിനുമെല്ലാം വമ്പനാണ്. പമ്പരം കളിക്കാനും വട്ടുരുട്ടിക്കളിക്കാനും കവണയെറിയാനും അവനറിയാമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. അപ്പോൾ കൃഷ്ണൻകുട്ടി ചെറിയൊരു അപ്പുണ്ണിയാണെന്നു പറയാം. കൃഷ്ണൻകുട്ടി പലപ്രാവശ്യവും ഉണ്ണിക്കുട്ടനെ അവന്റെ

വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും ഉണ്ണിക്കുട്ടന്നു പോകാൻ സാധിച്ചിട്ടില്ല. കൃഷ്ണ്‌ണൻ കുട്ടിയുടെ വീട് സ്‌കൂളിൽനിന്നു കുറച്ചധികം ദൂരത്താണ്. അങ്ങാടിയും മത്സ്യമാർക്കറ്റുമെല്ലാം കഴിഞ്ഞു പിന്നെയും പോകണം. ഇത്രയധികം ദൂരത്തേക്കു പോയെന്നറിഞ്ഞാൽ വീട്ടിലെല്ലാവരും ദേഷ്യപ്പെട്ടു ചാടും. അച്ഛനറിഞ്ഞാൽ നല്ല 'പെട്' പെടയ്ക്കുകയും ചെയ്യും.

കൃഷ്ണൻകുട്ടി ഉണ്ണിക്കുട്ടൻ്റെ പിറന്നാളിന് ഊണുകഴിക്കാൻ വന്നി ട്ടുണ്ട്. സ്ലേറ്റ് മായ്ക്കാൻ വെള്ളത്തണ്ടു പറിക്കാൻ ഇടയ്ക്കിടയ്ക്ക വരാറുമുണ്ട്.

ഇത്രയൊക്കെയായിട്ടും കൃഷ്ണൻകുട്ടിയുടെ വീട്ടിൽ പോയിട്ടില്ല; ഇപ്പോൾ കഴിഞ്ഞ കുറച്ചുദിവസമായി കൃഷ്‌ണൻകുട്ടി ഉണ്ണിക്കുട്ടന്റെ പിന്നാലെ വിടാതെ കൂടിയിരിക്കയാണ്. "ഒരു ദിവസം എന്റെ വീട്ടിലേക്കൊന്നു വരൂ. ഒരു ദിവസം എൻ്റെ വീട്ടിലേക്കൊന്നു വരൂ' പാടിയ പല്ലവിതന്നെ വീണ്ടും വീണ്ടും പാടുകയാണ്.

എങ്ങനെ പോകാനാണ്? വീട്ടിൽ ചോദിച്ചാൽ സമ്മതിക്കില്ല, തീർച്ചയാണ്. പോരാത്തതിന് ഇപ്പോൾ മഴക്കാലവുമാണ്. എന്താണൊരു വഴി?

എന്തുവന്നാലും ശരി. ഇന്ന് കൃഷ്‌ണൻകുട്ടിയുടെ വീട്ടിൽ പോകണം. ഒടുവിൽ ഒരു ദിവസം തീർച്ചയാക്കി. അവൻ കൃഷ്ണൻകുട്ടിയോടു പറഞ്ഞു: "ഇന്നു വൈകുന്നേരം മഴയില്ലെങ്കിൽ കുട്ടീടെ വീട്ടിലേക്കു വരാം."

'അതേ' എന്നർത്ഥത്തിൽ ഉണ്ണിക്കുട്ടൻ തലയാട്ടി.

ജന്മാന്തരംതന്നെ! വൈകുന്നേരം സ്കൂ‌ൾ വിട്ടപ്പോൾ മഴക്കോളൊന്നുമുണ്ടായിരുന്നില്ല. റോഡും അമ്പലക്കുളവും വീടുകളും തൊടികളുമെല്ലാം ചൂടില്ലാത്ത മഞ്ഞുവെയിലിൽ മുങ്ങിനില്ക്കുകയാണ്. ഇന്നിനി സംശയിക്കേണ്ടതില്ല. വരുന്നതു വരട്ടെയെന്നു കരുതി, കൃഷ്ണണൻ കുട്ടിയോടൊപ്പം അവന്റെ വീട്ടിലേക്കു നടന്നു. പോകേണ്ടതു തന്റെ വീടിന്റെ മുമ്പിൽക്കൂടെയായതുകൊണ്ടു വീട്ടിൽനിന്നു വല്ലവരും കണ്ടാലോയെന്നു സംശയമുണ്ട്. ആരും കാണരുതേയെന്നു പ്രാർത്ഥിച്ചു കൊണ്ട്, ഇടവും വലവും നോക്കാതെ ധൃതിയിൽ നടന്നു. വീട്ടിന്റെ മുമ്പിലുള്ള ഗേറ്റിനടുത്തെത്തിയപ്പോൾ നടത്തതിനു വേഗത കൂട്ടി. വീടിന്റെ അതിർത്തി കഴിഞ്ഞിട്ടും പരിഭ്രമം തീരുന്നില്ല. വീട്ടിൽനിന്നു വല്ലവരും പിന്നാലെ വന്ന് പിടിച്ചുകൊണ്ടു പോയാലോ? ജനനിബിഡമായ അങ്ങാടികൾ കഴിഞ്ഞ്, ദുർഗന്ധം തങ്ങി നില്ക്കുന്ന മത്സ്യമാർക്കറ്റും കഴിഞ്ഞ് ലേശംകൂടി നടന്നപ്പോൾ വലത്തോട്ടു തിരിയുന്ന ഒരു ഇടവഴി കണ്ടു. ഇരുഭാഗവും മുള്ളൂവേലി കെട്ടിയ ഇടുങ്ങിയ ഇടവഴിയിലേക്കു കടന്നപ്പോൾ ഒരുതരം നനഞ്ഞ ഇരുട്ടു ചുറ്റും തങ്ങിനില്ക്കുന്നതുപോലെങ "തോന്നി. ഇടവഴിയിൽ അവിടവിടെയായി വെള്ളം തളംകെട്ടി നില്ക്കുന്നുണ്ട്.

ഇടവഴിയുടെ വലത്തുഭാഗത്തെ മൂന്നാമത്തെ ไรว കൃഷ്ണൻകുട്ടിയുടേത്. നനഞ്ഞു കുതിർന്ന് പൂപ്പൽപിടിച്ച് ഇളകിക്കളിക്കുന്ന ഒരു പടിയാണ് വീടിൻറേത്. പടി കയറി ഇറങ്ങിയപ്പോൾ വീണുപോകുമോയെന്നു ഭയപ്പെട്ടു. വൈക്കോൽ മേഞ്ഞ നന്നേ ചെറിയൊരു വീട്. വീടിന്റെ നാലു

ഭാഗത്തും പേരിനുമാത്രം ലേശം മുറ്റമുണ്ട്. തൊടിയെന്നത് ഇല്ലേയില്ല.

പിൻഭാഗത്തെ മുറ്റത്ത് ഒരു മുരിങ്ങമരം ഉണ്ട്. ഉമ്മറത്തെ തിണ്ണയുടെ

ഒരറ്റത്തു നിന്നരയ്ക്കാൻ പാകത്തിൽ ഒരമ്മി വെച്ചിട്ടുണ്ട്.

വീട്ടിൽ ചെന്നപ്പോൾ കൃഷ്‌ണൻകുട്ടിയുടെ അമ്മ അവിടെയില്ല. ലേശം കഴിഞ്ഞപ്പോഴേക്കും. ഒരു ചെപ്പുകുടം വെള്ളവുമായി അവർ

ഉമ്മറത്തു വന്നുകയറി. '

വീട്ടിൽ കിണറുണ്ടാവില്ല.' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. വീട്ടിൽ ഇടയ്ക്കിടയ്ക്കു പാട്ടു പാടാൻ വരുന്ന പുള്ളൂവത്തിയുടെ ഛായയുണ്ടോ, കൃഷ്ണൻകുട്ടിയുടെ അമ്മയ്ക്ക് പുള്ളവത്തിയെപ്പോലെ, കൃഷ്‌ണൻകുട്ടിയുടെ അമ്മയെ കാണാനും നല്ല

ഭംഗിയുണ്ട്. അമ്മ കോലായിലിട്ടിട്ടുള്ള ചാക്കിൻകഷ്ണത്തിൽ കാലടികൾചവുട്ടിത്തേച്ച് അകത്തേക്കു കടന്നപ്പോഴാണ്. അവരുടെ വയർ വീർത്തിരിക്കുന്നതായി, ഉണ്ണിക്കുട്ടൻ കണ്ടത്.

'കൃഷ്ണൻകുട്ടിയുടെ കുട്ടിയുണ്ട്.'അവൻ വിചാരിച്ചു. അമ്മയുടെ വയറ്റിലൊരു ചെപ്പുകുടം അകത്തു കൊണ്ടുപോയി വെച്ച് ഉമ്മറത്തേക്കു വന്നപ്പോൾ, കൃഷ്ണ‌ൻകുട്ടി അമ്മയോടു ഉണ്ണിക്കുട്ടൻ എന്റെറെ ക്ലാസ്സിലാണ് പഠിക്കുണ്." പറഞ്ഞു: "അമ്മേ! "കുട്ടി എവിടുത്ത്യാ?" അമ്മ വാത്സല്യത്തോടെ ചോദിച്ചു.

ഉണ്ണിക്കുട്ടൻ തൻ്റെ വീട്ടുപേരു പറഞ്ഞുകൊടുത്തു. മുത്തച്ഛന്റെ പേരു പറഞ്ഞ്, അവിടത്തെയല്ലേയെന്നവർ ചോദിച്ചു. "അതേ." ഉണ്ണിക്കുട്ടൻ പറഞ്ഞു. പെട്ടെന്ന് മുത്തച്ഛൻ്റെ ചിത്രം ഉണ്ണിക്കുട്ടൻ്റെ മനസ്സിൽ തെളിഞ്ഞവന്നു. ഈ മുത്തച്ഛൻ വല്ലാത്തൊരാളുതന്നെയാണ്. നാട്ടിലെല്ലാവർക്കും മുത്തച്ഛനെ അറിയാം. എപ്പോഴുമിങ്ങനെ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാവും.

കൃഷ്ണൻകുട്ടിയുടെ അമ്മയെ ഉണ്ണിക്കുട്ടനിഷ്ടപ്പെട്ടു. പുള്ളുവത്തിയെപ്പോലെതന്നെ! പുള്ളൂവത്തി ബ്ലൗസിടില്ല. കൃഷ്ണൻകുട്ടിയുടെ അമ്മ ബ്ലൗസിടും എന്നൊരു വ്യത്യാസമേയുള്ളൂ.

"ദാ വര്ണു" എന്നു പറഞ്ഞ്, അമ്മ വീണ്ടും അകത്തേക്കു പോയി. ഉണ്ണിക്കുട്ടൻ വീടാകെ വിസ്ത‌രിച്ചൊന്നു നോക്കി. ചുകന്ന ചുമരുകൾ, കറുത്തുമിനുത്ത നിലം. നെല്ലു കുത്താനുള്ള ഉലക്കയും കുന്താണിയും ഉമ്മറത്തുതന്നെയാണു വെച്ചിരിക്കുന്നത്. ഉമ്മറത്തെ ഇറയത്തു കെട്ടിയിട്ടുള്ള അയയിൽ ഒരു പനമ്പു ചുരുട്ടിമടക്കി വെച്ചിരിക്കുന്നു. 'ചപ്പിപിളി'യായിക്കിടക്കുന്ന മുറ്റത്തു നടന്നുവരാനായി മൂന്നാലു വെട്ടുകല്ലുകൾ കൊണ്ടുവന്നിട്ടാൽ നന്നായിരിക്കുമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. ഉമ്മറത്തുനിന്ന് അകത്തേക്കു നോക്കുമ്പോൾ ആകെ ഇരുട്ടാണ്; സന്ധ്യാസമയത്തു വീട്ടിലെ മച്ചിൻ്റെ അകത്തേക്കു നോക്കുന്നതു പോലെയാണ്. "വരൂ, അകത്തേക്കു വരൂ." ഉണ്ണിക്കുട്ടൻ കൃഷ്‌ണൻകുട്ടിയോടൊപ്പം അകത്തേക്കു കടന്നു. അകമൊന്നു പറയാൻ, ഇടുങ്ങിയൊരു വരാന്തയും അതിനേക്കാളുമിടുങ്ങിയ ഒരടുക്കളയും ചെറിയൊരു മുറിയും മാത്രമേയുള്ള. അടുക്കളയിൽ അടുപ്പത്തുവെച്ച ചട്ടിയിൽ എന്തോ കിടന്നു തിളയ്ക്കുന്ന ശബ്ദം കേൾക്കാനുണ്ട്. ശ്രദ്ധിച്ചു മുക്കുവിടർത്തി ശ്വസിച്ചപ്പോൾ കപ്പക്കിഴങ്ങു കിടന്നു

വേവുകയാണെന്നു മനസ്സിലായി.

ഉമ്മറത്തേക്കുതന്നെ

വന്നു.

സ്കൂൾവിട്ടുവന്നപ്പോഴത്തെപ്പോലെയല്ല ഇപ്പോഴത്തെ ചുറ്റുപാടുകൾ. വെയിൽ മങ്ങിയിരിക്കുന്നു. ചില ഭാഗങ്ങളിൽ അധികം ഇരുട്ടുള്ളതുപോലെ തോന്നുന്നു.

കൃഷ്ണൻകുട്ടിയുടെ അമ്മ ഒരിലച്ചിന്തിൽ ആവി പൊങ്ങുന്ന ചെറിയ രണ്ടു കഷണം കപ്പക്കിഴങ്ങ് ഉമ്മറത്തെ തിണ്ണയിൽ കൊണ്ടുവന്നു വെച്ചുകൊണ്ടു പറഞ്ഞു: "തിന്നുനോക്ക്." ഉണ്ണിക്കുട്ടൻ ഒന്നു സംശയിച്ചു നില്ക്കുന്നതു കണ്ടപ്പോൾ കൃഷ്ണൻകുട്ടി ഒരു കഷണം കപ്പക്കിഴങ്ങു തിന്നുകൊണ്ട്. അകത്തു നിന്നോടി വന്നു പറഞ്ഞു: "നല്ല സാദ്‌ണ്ട്, തിനന്നോളൂ."

ശരി, കപ്പക്കിഴങ്ങിൽ ഒന്നു വിരലമർത്തിയപ്പോഴേക്കും അതു

രണ്ടായി പിളർന്നു. നല്ലപോലെ വെന്തിരിക്കുന്നു.

63000

കഷ്ണമെടുത്തു തിന്നു. നല്ല സ്വാദ്. വീട്ടിൽ ഇടയ്ക്കിടയ്ക്കു

കപ്പക്കിഴങ്ങു പുഴുങ്ങുകയും, പുഴുക്കുവയ്ക്കുകയും ചെയ്യാറുണ്ട്.

കപ്പക്കിഴങ്ങു പുഴുങ്ങുന്നത് വൈകുന്നേരത്തെ ചായയ്ക്കാണ്.

പുഴുക്കു വെക്കുന്നതു വാവു ദിവസവും ഷഷ്‌ഠിദിവസവും രാത്രി

കഞ്ഞിവയ്ക്കുമ്പോൾ കൂട്ടാനായിട്ടാണ്. കപ്പ ക്കിഴങ്ങും

മുതിരയുംകൊണ്ടുള്ള പുഴുക്ക് ഉണ്ണിക്കുട്ടന്നു വളരെ ഇഷ്ടമാണ്.

പിന്നെ ചിലപ്പോൾ ഏകാദശിദിവസം മുത്തശ്ശിക്കു ചാമക്കഞ്ഞി

കുടിക്കാനും പുഴുക്കു വെക്കാറുണ്ട്. പക്ഷേ, വീട്ടിൽ പുഴുങ്ങുന്ന

കപ്പക്കിഴങ്ങിന് ഇമ്മായിസ്വാദു പാട്ടിന്നാറ

തോന്നാറില്ല. വിരലുന്നുമ്പോഴേക്കും

കപ്പയൊന്നുമല്ല വീട്ടിൽ

വാങ്ങാറുള്ളത്. കൃഷ്ണൻകുട്ടിയുടെ അമ്മ രണ്ടു കഷണം കവിക്കിഴങ്ങുകൂടി കൊണ്ടുവന്ന് ഇലച്ചിന്തിൽ വെച്ചു. അവനത്തിൽനിന്ന് ഒരു കഷണംകൂടി തിന്നു. മറ്റേക്ഷണം കൃഷ്ണൻകുട്ടിയും.

"ഇനിയും വേണോ"യെന്ന് അമ്മ ചോദിച്ചുവെങ്കിലും ഉണ്ണിക്കുട്ടൻ വേണ്ടെന്നു പറഞ്ഞു. വീട്ടിലാണെങ്കിൽ, ഇനിയും ഒരു കഷണംകൂടി തിന്നാമായിരുന്നു. വേറൊരു വീട്ടിൽ വന്നു തരുന്നതൊക്കെ തിന്നുന്നതു മോശമല്ലേ?

പെട്ടെന്ന്, വിചാരിക്കാതെ മഴ പെയ്‌തുതുടങ്ങി. മുറ്റത്തു വെള്ളം നിറഞ്ഞു പൊന്തി ഒഴുകുവാനും തുടങ്ങി.

നേരം സന്ധ്യയായപോലെ തോന്നി, ഉണ്ണിക്കുട്ടന്!

സന്ധ്യ. മഴ. വീട്ടിൽനിന്നുള്ള ദൂരം. ഒരു നിസ്സഹായനെപ്പോലെ, ഉണ്ണിക്കുട്ടൻ ചുറ്റും പകച്ചുനോക്കി. ഇനിയെന്താണു ചെയ്യുക? മഴ ഇപ്പോഴൊന്നും തോർന്നില്ലെന്നു വരുമോ? കുടയാണെങ്കിൽ ഇന്നെടുത്തിട്ടില്ലതാനും. ശരീരത്തിനുള്ളിൽ എവിടെയൊക്കെയോ പൊള്ളുന്നതുപോലെ തോന്നി, ഉണ്ണിക്കുട്ടന്.ഉണ്ണിക്കുട്ടൻ ഭീതിയോടെ ചോദിച്ചു: "ഞാൻ പോട്ടെ? " മഴയത്തോ? സമാധാനിപ്പിച്ചു. തോരട്ടെ." ভোলা ഉണ്ണിക്കുട്ടനെ

മഴ ഇപ്പോഴൊന്നും തോരാൻ ഭാവമില്ലെങ്കിൽ എന്താണു ചെയ്യുക? വീട്ടിലെത്താതിരിക്കാൻ പറ്റുമോ? ഇപ്പോൾത്തന്നെ വീട്ടിലുള്ളവരെല്ലാം തന്നെ കാണാഞ്ഞ് എരിപൊരി സഞ്ചാരം കൊള്ളുന്നുണ്ടാവും. അച്ഛനിപ്പോൾ ഓഫീസ് വിട്ടു വന്നിട്ടുണ്ടാകും. തന്നെ കാണാത്തതുകൊണ്ടു ദേഷ്യപ്പെട്ടു തുള്ളിച്ചാടുന്നുണ്ടാകും. മുത്തച്ഛൻ ഈ മഴയത്തു തന്നെ അന്വേഷിച്ചു റോട്ടിലിറങ്ങി നടക്കുന്നുണ്ടാകുമോ, ആവോ? തന്നെ, കൂടെ കൊണ്ടുവരാത്തതിന്, তোর প্রে കുട്ട്യേട്ടനെ ചീത്ത പറയുന്നുണ്ടാകും, ഇന്നിങ്ങോട്ടു വരേണ്ടായിരുന്നു. മഴക്കാലം തീർച്ചയാണ്. മാറിയശേഷം, സൗകര്യംപോലെ ഒരു ദിവസം വന്നാൽ മതിയായിരുന്നു. ഇനിയിപ്പോൾ എന്തുചെയ്യാനാണ്? വന്നുപോയില്ലേ?

പെട്ടെന്നു മഴയുടെ ശക്തിയൊന്നു കുറഞ്ഞു. ഇനിയും ഹവൈകിക്കുന്നതു ശരിയല്ല. "നേരം ഗ്ഗ്യായി. ഞാൻ പോവ്വാണ്." ഉണ്ണിക്കുട്ടൻ പറഞ്ഞു.

"മഴ പെയ്യണോണ്ട് തോന്നാണ്. നേരം അഞ്ചരയായിട്ടേയുള്ളൂ.

കൃഷ്ണൻകുട്ടിയുടെ അമ്മ ഉണ്ണിക്കുട്ടനെ വീണ്ടും സമാധാനിപ്പിച്ചു. "മഴ തോരണ്ടാവില്ല. ഞാൻ പോവ്വാണ്." അവൻ തിണ്ണയിൽ നിന്നെഴുനേറ്റു.

"ശരി, എന്നാൽ ഞാൻ അങ്ങാടി കടത്തിവിടാം." കൃഷ്ണൻ കുട്ടിയുടെ അമ്മ പറഞ്ഞു.

കുടയില്ലല്ലൊ, കൃഷ്ണ‌ൻകുട്ടിയുടെ ചെറിയ ഓലക്കുട ഉണ്ണിക്കുട്ടന്നു കൊടുത്ത്, തൊപ്പിക്കുട തലയിൽവെച്ചുകൊണ്ട് കൃഷ്ണ‌ൻ കുട്ടിയുടെ അമ്മ പുറപ്പെട്ടു. കൂടെ ഉണ്ണിക്കുട്ടനും. പരിഭ്രമംകൊണ്ട് കൃഷ്ണൻ കുട്ടിയോടുയാത്ര പറയാൻപോലും ഉണ്ണിക്കുട്ടന്നു തോന്നിയില്ല.

റോട്ടിലെത്തിയപ്പോഴേക്കും മഴയുടെ ശക്തി വളരെ കുറഞ്ഞു. ഉണ്ണിക്കുട്ടന്നു കുറച്ചാശ്വാസം തോന്നി. റോട്ടിൻ്റെ ഇരുഭാഗത്തുമുള്ള ചാലുകളിൽക്കൂടിയൊഴുകുന്ന വെള്ളത്തിന് എന്തൊരൊഴുക്കാണ്! അങ്ങാടികളുടെ അതിർത്തി കഴിഞ്ഞപ്പോൾ കൃഷ്ണൻകുട്ടിയുടെ അമ്മ ചോദിച്ചു: "ഇനി കുട്ടി പൊ‌ക്കോളില്ലേ?

"ഇനി ഞാൻ പൊയ്‌ക്കോളാം." ഉണ്ണിക്കുട്ടൻ പറഞ്ഞു. കൃഷ്ണൻകുട്ടിയുടെ അമ്മ തിരിച്ചുപോയി. ചാറ്റൽമഴയാണിപ്പോൾ. സാരമില്ല. ഉണ്ണിക്കുട്ടൻ ആശ്വാസത്തോടെ നടന്നു. കുറച്ചുദൂരംകൂടി നടന്നപ്പോഴേക്കും പെട്ടെന്നെന്തോഓർത്തിട്ടെന്നപോലെ അവൻ നിന്നു. സഞ്ചി എടുക്കാൻ മറന്നിരിക്കുന്നു. കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾത്തന്നെ എന്തോ ഒന്നെടുക്കാൻ മറന്നപോലെ തോന്നിയിരുന്നു. പരിഭ്രമത്തിനിടയിൽ, ശരിക്കൊന്നും ആലോചിക്കാൻ വയ്യായിരുന്നു. എന്നിട്ട് ഇപ്പോഴാണ്. സഞ്ചിയെടുക്കാൻ മറന്ന കാര്യം ഓർമ്മയിൽ വരുന്നത്. ഇനിയിപ്പോൾ എന്തു ചെയ്യാനാണ്? എടുത്തുകൊണ്ടുവരാനൊന്നും, തിരിച്ചുചെന്ന് തലക്കാലമിപ്പോൾ, പറ്റില്ല. ആലോചിച്ചു നില്ക്കുന്നതുകൊണ്ടൊന്നും ഫലമില്ല. ഫലമില്ല. വീട്ടിലേക്കു പോവുകതന്നെ. സഞ്ചി, കൃഷ്‌ണൻകുട്ടി നാളെ സ്കൂ‌ളിലേക്കു കൊണ്ടുവന്നോളും. accolorstv

അവൻ വീട്ടിലേക്കു നടന്നു.

ഗേറ്റിനടുത്തെത്തിയപ്പോൾത്തന്നെ, അവനു പരിഭ്രമമായി. ഇനി യെന്താ ചെയ്യുക? ഗേറ്റിനടുത്തതാ നില്ക്കുന്നു. മുത്തച്ഛനും അച്ഛനും അമ്മയും! ഗേറ്റ് തുറന്നുതന്നത് മുത്തച്ഛനാണ്. അകത്തേക്കു കടന്നപ്പോഴേക്കും അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു:

"എവിടാരുന്നു. നീയ്യ്?

ഉണ്ണിക്കുട്ടൻ ഒന്നും ശബ്ദിക്കാതെ നിന്നു.

"നിനോടാ ചോയ്ക്കണ്? "

"കൃഷ്ണ‌ൻകുട്ടീടെ വീട്ടില്." വളരെ പതിഞ്ഞ സ്വരത്തിൽ ഉണ്ണിക്കുട്ടൻ പറഞ്ഞു.

"ഏതാ, ഈ കൃഷ്‌ണൻകുട്ടി? അച്ഛൻ ഉച്ചത്തിൽ ചോദിച്ചു.

മുത്തച്ഛൻ രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഉണ്ണിക്കുട്ടൻഡേ

കൈപിടിച്ച് ഉമ്മറത്തേക്കു നടക്കുന്നതിനിടയിൽ മുത്തച്ഛൻ

എല്ലാവരോടുമായി പറഞ്ഞു: "ങ്ങനെ ദേഷ്യപ്പെട്ടു ചാടി അവനെ പേടിപ്പിക്കേണ്ട. വീട്ടിനുള്ളിൽ ചെന്നശേഷം എല്ലാം ചോദിക്കാം." പൂമുഖത്തു കയറിയപ്പോഴേക്കും അച്ഛൻ വീണ്ടും ചോദിച്ചു: "ഏതാ ഈ കൃഷ്ണൻകുട്ടി?

ഏതാ കൃഷ്ണൻകുട്ടിയെന്നു ചോദിച്ചാൽ എന്തു പറയാനാണ്? തൻ്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി എന്നു മാത്രമേ ഉണ്ണിക്കുട്ടനറിയൂ.

"എവ്ട്ത്ത്യാ കൃഷ്ണൻകുട്ടി?"

കൃഷ്ണൻകുട്ടീടെ വീട്ടുപേരൊന്നും ഉണ്ണിക്കുട്ടനറിഞ്ഞുകൂടാ.

അവൻ ഉമിനീരിറക്കി ശബ്ദിക്കാതെ നിന്നു. മുത്തശ്ശി ചോദിച്ചു;ബ്‌ടേ ഇടയ്ക്കിടയ്ക്കു വെള്ളത്തണ്ട് പറിക്കാൻ വരുന്ന ആ കുട്ട്യാ?

"അതെ.

മുത്തശ്ശി മൂക്കത്ത് കഷ്‌ടം, വെച്ചുകൊണ്ടു പറഞ്ഞു: "നാരായണാ,ആ ഇട്ടിത്തേയിയുടെ വീട്ടിലേക്കാണ് ഇവൻ പോയിരുന്നത്." അമ്മ ശബ്ദമൊന്നടക്കിപ്പിടിച്ചുകൊണ്ടു മുത്തശ്ശിയുടെ നോര

നോക്കിക്കൊണ്ടു ചോദിച്ചു: "ആ ഒരുമ്പട്ടോള്‌ട വീട്ടിലേക്കോ?" "എന്നിട്ടു സ്ലേറ്റും പുസ്‌തകോം എവിടെ വെച്ചു? അച്ഛൻ ഇടയിൽ

ക്കടന്നു വീണ്ടും ചോദിച്ചു. ഉണ്ണിക്കുട്ടൻ ശബ്ദിക്കാതെ നിന്നു.

അച്ഛൻ കൈ ഓങ്ങിക്കൊണ്ടു പറഞ്ഞു: "കിട്ടും, നോക്കിക്കോ!" മുത്തച്ഛൻ അവനെ കടന്നെടുത്ത് എല്ലാവരുടെയും നേരേ നോക്കി ക്കൊണ്ടു പറഞ്ഞു: "നിങ്ങളെല്ലാവരുംകൂടി അവനെ തേജോവധം ചെയ്യരുത്." "ന്നാലും ഇവന് അവിടെ പോകാനാണ്‌ലോ തോന്നീത്' മുത്തശ്ശി.

മുത്തച്ഛൻ തന്നെ വന്നെടുത്തപ്പോഴാണ് ഉണ്ണിക്കുട്ടനു സങ്കടഭാരം

നിയന്ത്രിക്കാൻ കഴിയാഞ്ഞത്. അവൻ പൊട്ടിപൊട്ടി കരഞ്ഞുപോയി.

"മുത്തച്ഛന്റെ കുട്ടി കരയേണ്ട, നിന്നെ വല്ലതും കാട്ടോ? മുത്തച്ഛൻ ഉണ്ണിക്കുട്ടന്റെ കണ്ണുനീർ തുടച്ചുകൊണ്ട് സാന്ത്വനപെടുത്തി.

ഉണ്ണിക്കുട്ടന്റെ കണ്ണുനീർ കണ്ടപ്പോൾ അമ്മയുടെയും മനസ്സലിഞ്ഞു. അമ്മ അവനെ മുത്തച്ഛൻ്റെ കൈയിൽനിന്നു വാങ്ങി അടുക്കളയിലേക്കു കൊണ്ടുപോയി. അവൻ്റെ കുഞ്ഞിപ്പലകയിട്ട് അവനെ അതിലിരുത്തി. കാപ്പിയും കൊഴക്കട്ടയും അവൻ്റെ മുമ്പിൽ വച്ചു കൊടുത്തു കൊണ്ടു പറഞ്ഞു: "അമ്മേടെ കുട്ടി ഇനി അങ്ങോട്ടൊന്നും പോകരുത്ട്ടോ? ഉണ്ണിക്കുട്ടൻ കരച്ചിൽ മാറി കണ്ണുനീർത്തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ടു ചോദിച്ചു: "കൃഷ്ണൻകുട്ടീടെ അമ്മയേ ചീത്തത്തം? അവിടെപ്പോയാൽ കൃഷ്ണൻകുട്ടീടെ അമ്മ വല്ലതും കാട്ടോ? അമ്മ പറഞ്ഞു: "അവൾ ചീത്ത്യാ. അങ്ങട്ടൊന്നും പോകരുത്." "എങ്ങനെ ചീത്ത്യാന്നാ അമ്മ പറയണ്?" "അതൊന്നും മോന്നു പറഞ്ഞാൽ മനസ്സിലാവില്ല." മോൻ കാപ്പിം

പലഹാരവും കഴിച്ച് എഴുന്നേറ്റു. അകത്തെവിടെയെങ്കിലും കുട്ടേട്ടന്നുണ്ടോയെന്നു നടന്നുനോക്കി. കാണാനില്ല. എവിടെപ്പോയോ എന്തോ? അമ്മിണി മുത്തശ്ശിയുടെ അറയിൽ കിടന്ന് ഉറങ്ങുന്നുണ്ട്. ഉമ്മറത്തേക്കു പോയാൽ അച്ഛനവിടെയുണ്ടാകും. ഇന്നത്തെ വിരുന്നുപോകലിനെക്കുറിച്ച് ഇനിയും വല്ലതും ചോദിച്ചെന്നു വരാം. വേണ്ട, ഉമ്മറത്തേക്കു തല്ക്കാലം പോകേണ്ട.

അവൻ വീണ്ടും അടുക്കളയിലേക്കുതന്നെ പോയി. പെട്ടെന്നു വീണ്ടും മഴ തുടങ്ങി. ഓട്ടിൻപുറത്തെ മഴത്തുള്ളികൾ ശക്തിയായി വീഴുന്ന ശബ്ദം.

ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിൽ വന്ന് അടുക്കുളമുറ്റത്തേക്കു നോക്കിക്കൊണ്ടു നിന്നു. നല്ല മഴതന്നെ. കൃഷ്‌ണൻകുട്ടിയുടെ വീടിന്റെ മുറ്റത്ത് ഇപ്പോൾ പ്രളയമായിരിക്കും. കൃഷ്ണൻകുട്ടിയുടെ അമ്മയോട് ഇവിടെയുള്ളവർക്കെല്ലാം എന്താ ണിത്രയേ വിരോധം? 'ഒരുമ്പെട്ടോള്' എന്നാണമ്മ പറഞ്ഞത് എന്താണതിന്റെ അർത്ഥം. ആര് എന്തു പറഞ്ഞാലും കൃഷ്ണൻകുട്ടിയുടെ അമ്മ തന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ലൊരു അമ്മയാണ്. അവർ തന്ന കപ്പക്കിഴങ്ങിൻ്റെ സ്വാദ് ഇപ്പോഴും നാക്കിലുണ്ട്. മഴയത്ത്, തന്നെ അങ്ങാടിയിൽനിന്ന് ഇപ്പുറംവരെ കൊണ്ടുവന്നാക്കിയത് എങ്ങനെ മറക്കാനാണ്? "എവിടക്ക്യ സർക്കീട്ടുപോയിരുന്നതു മൂപ്പരെ? കുട്ടേട്ടൻ പെട്ടെന്ന് ഓടിവന്നു ചോദിച്ചു. "ആവോ!" ഉണ്ണിക്കുട്ടൻ ദേഷ്യത്തോടെ പറഞ്ഞു. കുട്ടേട്ടൻ വായകൊണ്ട് ചില ശബ്‌ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട്

അകത്തേക്ക് ഓടിപ്പോയി. ഉണ്ണിക്കുട്ടൻ മഴ പെയ്യുന്നതു നോക്കിക്കൊണ്ടുതന്നെ അങ്ങനെ

നിന്നു.

പുള്ളവത്തിയുടെ ഛായയുള്ള കൃഷ്‌ണൻകുട്ടിയുടെ അമ്മ മഴയത്തു നിന്നുകൊണ്ട് തൻ്റെ നേരേ നോക്കി സ്നേഹമസൃണമായി ചിരിക്കുന്നതുപോലെ ഉണ്ണിക്കുട്ടന്നു തോന്നി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക