shabd-logo

പതിനാല്

9 January 2024

0 കണ്ടു 0


മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താ

ഞങനെ ഇരിക്കണ്? നാമം ചൊല്ലിക്കൂടെ?" ഉണ്ണിക്കുട്ടൻ എഴുന്നേറ്റു കൈ നീട്ടി: "അതെൻ്റെ കൈയിൽ തരൂ, ഞാൻ കൊണ്ടോയേക്കാം."

"വേണ്ട. നീയിതു നിലത്തിടും."

"ഇല്ല, തരൂ." "जी." മുത്തച്ഛൻ

കയ്പയ്ക്കയും വെണ്ടയ്ക്കയും ഉണ്ണിക്കുട്ടൻന്റെ കൈയിൽ കൊടുത്തു. അവനത് അകത്തു കൊണ്ടുപോയി വെച്ചു വന്നു. മുത്തശ്ശി കാലും മുഖവും കഴുകി ഭസ്മം തൊട്ട് ഉമ്മറത്തു വന്നു ചോദിച്ചു:

"വിളക്കു കൊണ്ടരട്ടെ?"

"ഉം!" മുത്തച്ഛൻ മൂളി.

"ദീപം, ദീപം" കണ്ണടച്ചു നില്ക്കുന്ന മുത്തച്ഛൻന്റെ മുന്നിൽ മുത്തശ്ശി ദീപവുമായി വന്നു നിന്നു. മുത്തച്ഛൻ കണ്ണുകൾ തുറന്ന് വിളക്കു കണ്ടു തൊഴുതു. മുത്തശ്ശി വിളക്കിൽനിന്ന് മൂന്നു തിരികളെടുത്ത് കോലായിൽ വെച്ചു. തിരികൾ കോലായിൽ വയ്ക്കുമ്പോൾ മുത്തശ്ശി പറഞ്ഞുകൊണ്ടിരുന്നു: "എന്റെ കാർനോന്മാരേ, രക്ഷിക്കണേ; എൻ്റെ കാർനോന്മാരേ, രക്ഷിക്കണേ!" മുത്തശ്ശി ദീപം കാട്ടി അകത്തേക്കു പോയപ്പോൾ ഉണ്ണിക്കുട്ടനും പിന്നാലെ പോയി.  അടുക്കളയിൽത്തന്നെയുണ്ട്. അടുക്കളയിൽ ചെന്ന് ആകെയൊന്നു നോക്കി; കരണ്ടിയിൽനിന്നു രണ്ടുമൂന്നു കയ്പയ്ക്കക്കൊണ്ടാട്ടമെടുത്തു തിന്നു. വേറെ തിന്നാനുള്ളതൊന്നും കാണാനില്ല. ഉമ്മറത്തേക്കുതന്നെ പോകുക.

അല്ലാതെന്തു ചെയ്യാനാ? ഉമ്മറത്ത് പതിനാലാംനമ്പ്ര് വിളക്ക് കൊളുത്തിയിരിക്കുന്നു. അതു കൊളുത്തി തുക്കുന്നതു അടുക്കളയിലേക്കൊന്നു കാണാൻ സാധിച്ചില്ല. പോയപ്പോഴേക്കും മുത്തശ്ശിയതു കൊളുത്തി തുക്കിക്കഴിഞ്ഞു. മുത്തച്ഛൻ ബഞ്ചിലിരുന്നു

മുറുക്കുകയാണ്. കോലായിൽ വെച്ച തിരി കത്തുന്നില്ലേയെന്നു നോക്കി. ഉണ്ട്. ഒരു തിരി കത്തിത്തീരാറായിരിക്കുന്നു.

കീശയിൽനിന്ന് സിനിമാനോട്ടീസുകൊണ്ടുണ്ടാക്കിയ തോണിയടുത്തു തിരിയിൽ കാണിച്ചു കത്തിച്ചു. കോലായിൽ വെളിച്ചം കണ്ട് മുത്തച്ഛൻ വന്നു നോക്കിയപ്പോൾ, തോണി

കത്തിച്ചാമ്പലാവുകയാണ്. "ദേഹം പൊള്ളിക്കരുതേ."

ഉണ്ണിക്കുട്ടൻ ഞെട്ടി. അടുത്താരുമില്ല. ആരും കാണില്ലെന്നു കരുതിയാണു തോണി കത്തിച്ചത്. തോണി കത്തിച്ചപ്പോഴേക്കും മുത്തച്ഛൻ അടുത്തെത്തിക്കഴിഞ്ഞു.

മുത്തച്ഛൻ എണ്ണ തേക്കാൻ തുടങ്ങി. മുത്തച്ഛന് അച്ഛനെപ്പോലെ ഒരോടം നിറച്ച് എണ്ണയൊന്നും വേണ്ട. കുറച്ചു മതി.

മുത്തച്ഛന്റെ തല കഷണ്ടിയാണ്; മിനുമിന്നുന്നനെയിരിക്കുന്നു. മുത്തച്ഛൻ എണ്ണ തേക്കുകയല്ല, തിരുമ്പിപ്പിടിക്കയാണ്! ചെവിയിലെന്തിനാണ് എണ്ണ തുളിക്കുന്നത്? അച്ഛൻ ചെവിയിൽ എണ്ണ

തുളിക്കുന്നതു കണ്ടിട്ടില്ല.

അച്ഛന്റെ കുളി ഇനിയും കഴിഞ്ഞില്ലേ? കിണറ്റിൻകരയിലേക്കു പോയിട്ട് എത്ര നേരമായി!

കുളികഴിഞ്ഞു വന്നാൽ കുട്ട്യേട്ടനെ തല്ലുമോ?തല്ലുമെന്നല്ലേ പറഞ്ഞിരിക്കുന്നത്?

തല്ലേണ്ടെന്നു പറയണം. പലക കൊട്ടത്തളത്തിലേക്കു വലിച്ചെറിഞ്ഞതു സാരമില്ല. പലക വലിച്ചെറിഞ്ഞശേഷം കുട്ടേട്ടൻ തന്നെയല്ലേ തോണിയുണ്ടാക്കിത്തന്നത്.

നേരം നല്ലപോലെ സന്ധ്യയായി. പടിക്കലെ ഗേറ്റിൻന്റെ അഴികളൊന്നും കാണാനില്ല. റോഡിൻൻ്റെ അപ്പുറത്തുള്ള വീടുകളും മരങ്ങളും കാണാനില്ല. ആകാശചെരുവിന് പട്ടുകോണകത്തിന്റെ നിറമാണോ?

കോലായിൽ പരുങ്ങി നിലക്കുന്നതു കണ്ട് മുത്തച്ഛൻ പറഞ്ഞു: "മിടുക്കൻ, മുത്തശ്ശിയുടെ അടുത്തിരുന്ന് നാമം ചൊല്ല്."

അവൻ മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. മുത്തശ്ശിയുടെ മടിയിൽ അമ്മിണി ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

മുത്തശ്ശി നാമം ചൊല്ലിക്കൊടുക്കുന്നത് ഉണ്ണിക്കുട്ടൻ ഏറ്റു പറഞ്ഞു.

"നമശ്ശിവായ നാരായണ നമഃ അച്യുതായ നമഃ അനന്തായ നമഃ അമൃതായ നമഃ ഗോവിന്ദായ നമഃ ഗോപാലായ നമഃ ശ്രീകൃഷ്‌ണായ നമഃവിഷ്ണു‌വേ ഹരി"

വിഷ്ണുറുവേ ഹരി എന്നത് വളരെ നീട്ടിയ സ്വരത്തിലാണവൻ ചൊല്ലിയത്.

അവ്യക്തമായ സ്വരത്തിൽ അമ്മിണിയും എന്തൊക്കെയോ ചൊല്ലിക്കൊണ്ടിരുന്നു.

നമശ്ശിവായ ചൊല്ലിക്കഴിഞ്ഞശേഷം നാളുകളും തിഥികളും വഴിക്കു വഴിയേ ചൊല്ലി. അതിനുശേഷം മാസങ്ങളുടെയും ദിവസങ്ങളുടെയും പേരുകളും. എല്ലാറ്റിനുമൊടുവിൽ ഉറക്കത്തിൽ പേടിക്കാതിരിക്കാൻ അർജ്ജുനൻ്റെ എല്ലാ പേരുകളും ചൊല്ലി: "അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും വിശുതമായ പേർ പിന്നെ കിരീടിയും ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണവും ഭീതിഹരം സവ്യസാചി ബീഭത്സവും പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ, നിത്യഭയങ്ങളകന്നുപോം നിശ്ചയം."

ഇതു ചൊല്ലാൻ അവൻ ഒരു ദിവസവും മറക്കാറില്ല. ഇതു ചൊല്ലിയിട്ടില്ലെങ്കിൽ ഉറക്കത്തിൽ ഞെട്ടിയുണരുമെന്നാണവൻ്റെ വിശ്വാസം. പേടിസ്വപ്‌നങ്ങൾ കണ്ട്

മൂന്നാലു ദിവസങ്ങൾക്കുമുമ്പ് ഇതു ചൊല്ലാൻ മറന്നു. അന്ന് ഉറക്കത്തിൽ പേടിസ്വപ്‌നം കണ്ടു നിലവിളിച്ചു ഞെട്ടി ഉണർന്നു. ആ സ്വപ്നത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽനിന്നു പോയിട്ടില്ല.

പേടിസ്വ‌പ്നം എന്തായിരുന്നുവെന്നോ? ഓന്തുകളും പാമ്പുകളും

ഇഴഞ്ഞുനടക്കുന്ന

തട്ടുത്തരങ്ങളുള്ള

ഒരു മുറിയിൽ

കിടക്കുകയാണവൻ. അവ രണ്ടും തമ്മിൽത്തമ്മിൽ കൊത്തുകയും

ചുറ്റിപ്പിണിയുകയും ചെയ്‌തുകൊണ്ടിരുന്നു. ഛിൽ....ഛിൽ എന്ന

ചെറുശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുമുണ്ട്. ചുറ്റിപ്പിണയലുകളും

ശബ്ദങ്ങൾ പുറപ്പെടുവിക്കലും മൂത്തുമൂത്ത് പാമ്പുകളും

ഓന്തുകളുമെല്ലാം കൂടി അവൻ്റെ ദേഹത്തിലേക്കു വീണു... നിലവിളിച്ചു ഞെട്ടിയുണർന്നു. നിലവിളി കേട്ട് അച്ഛനുമമ്മയും ഉണർന്നു.

ഉണ്ണിക്കുട്ടൻ കിതയ്ക്കുകയും വിയർക്കുകയും ചെയ്തിരുന്നു.

അന്ന് അർജ്ജുനൻ ഫൽഗുനൻ എന്ന സ്തോത്രം ചൊല്ലിയിരുന്നില്ല. അതിൽ പിന്നീട് ഒരൊറ്റ ദിവസമെങ്കിലും ചൊല്ലാതിരുന്നിട്ടില്ല. എല്ലാം ചൊല്ലിക്കഴിഞ്ഞപ്പോൾ, ഉണ്ണിക്കുട്ടൻ കോലായിലേക്കുതന്നെ കത്തിത്തീർന്നിരിക്കുന്നു. വന്നു നോക്കി. തിരികൾ

മുറ്റവും തൊടിയുമെല്ലാം ഇരുട്ടിൽ മുങ്ങിക്കിടക്കുകയാണ്.മുറ്റത്തുള്ള ആട്ടിൻകാട്ടം, മുത്തപ്പൻതാടി, പ്ലാവിലകൾ-ഒന്നും കാണാനില്ല.

പകൽസമയത്ത് ഇടയ്ക്കിടയ്ക്കു തിണ്ടത്തു പാഞ്ഞെത്താറുള്ള ഓന്ത് ഇപ്പോൾ എവിടെയായിരിക്കും. ആട്ടിൻകുട്ടിയും ചോത്രയും പൈക്കുട്ടിയും തള്ളയാടും ഇരുട്ടിൽ എന്തുചെയ്യുകയായിരിക്കും? അവയ്ക്കു പേടി തോന്നുമോ?

എന്തിനാണിങ്ങനെ ഇരുട്ടു വരുന്നത്? ഇരുട്ടിൽ മുങ്ങിക്കിടക്കുന്ന ചുറ്റുപാടുകളിലേക്കു നോക്കുമ്പോൾ പരിഭ്രമവും വ്യസനവും തോന്നുകയാണവന്.

മുത്തച്ഛൻ

തിരുമ്പിപ്പിടിച്ചുകൊണ്ട്

മുറ്റത്ത്

ഉലാത്തുകയാണ്. ഇങ്ങനെ ഇരുട്ടാകുന്നതിനെക്കുറിച്ച്, തോന്നുന്നില്ലേ. ആവോ? മുത്തച്ഛനൊന്നും

കിണറ്റിൻകരയിൽനിന്ന്, അച്ഛൻ കാർക്കിച്ചു തുവുന്നതിന്റെയും കുലുക്കുഴിഞ്ഞു തുപ്പുന്നതിന്റെയും ശബ്‌ദങ്ങൾ കേൾക്കാനുണ്ട്.

അച്ഛൻന്റെ കുളി ഇനിയും കഴിഞ്ഞിട്ടില്ലെന്നോ? ഇത്രയധികം നേരം വേണോ കുളിക്കാൻ?

മുത്തച്ഛൻ റാന്തൽവിളക്കുമായി, കുളിക്കാൻ പോയി. അമ്പലക്കുളത്തിലേക്കു

ഇരുട്ടത്ത് മുത്തച്ഛനെന്തിനാ അമ്പലക്കുളത്തിലേക്കു പോണത്? കിണറ്റിൽനിന്ന് വെള്ളം കോരി കുളിച്ചാൽ പോരേ?

റാന്തൽവിളക്കുണ്ടെന്നത്. ശരിതന്നെ. എന്നാലും വല്ല പാമ്പും വന്നു കടിച്ചാലോ?

പാമ്പു കടിച്ചാൽ, മാപ്പിള കാണിച്ചപോലെ, പാമ്പിനെപ്പിടിച്ചങ്ങോട്ടു കടിക്കാനൊന്നും മുത്തച്ഛന് ധൈര്യമുണ്ടാവില്ല. കുട്ടൻനായർക്കാണെങ്കിൽ ധൈര്യമുണ്ടായെന്നുവരും. കുട്ടൻനായരെ എന്താണിനിയും കാണാത്തത്? ചൂട്ട് എടുക്കാതെയാണയാൾ പോയിരിക്കുന്നത്. റോഡിന്റെ

ഉയരത്തിൽനിന്ന് ഒരു ലോറി താഴോട്ടിറങ്ങുന്നതിന്റെ

വെളിച്ചം ഇരുട്ടിനെ ഭേദിച്ചുകൊണ്ട് മുറ്റത്തോളം വന്നുപോയി. ഇതുപോലുള്ള വെളിച്ചം ഒരുപാടുണ്ടായാൽ, ഇരുട്ടിനെ ഇല്ലാക്കാം.

മുത്തശ്ശി പറഞ്ഞു: ഈ ഇരുട്ടത്ത് കോലായിൽ നിക്കണ്ട.

ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ അടുത്തു വന്നിരുന്നു.

കുറുക്കന്മാർ ഓരിയിടുന്നതു കേട്ടപ്പോൾ അവനു വല്ലാത്ത പേടി തോന്നി.

കുറുക്കന്മാർ നായയെപ്പോലെയിരിക്കുമെന്നല്ലേ

മുത്തശ്ശിപറയുന്നത്?

ഉണ്ണിക്കുട്ടൻ കുറുക്കനെ കണ്ടിട്ടില്ല. കുറുക്കനു. പകൽസമയം ഉറക്കവും രാത്രിയിൽ പണിയുമാണത്രെത. പണി കോഴികളെപ്പിടിച്ചു തിന്നുകയാണ്. കുറുക്കന് കോഴി, നെയ്യുപ്പംപോലെയാണ് ചത്താലും കുറുക്കൻന്റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന പഴഞ്ഞൊല്ലിന്റെ അർത്ഥം മുത്തശ്ശി വിവരിച്ചുതന്നത് അവനോർത്തു.

കുറുക്കന്മാർ മടകളിലാണു താമസിക്കുന്നത്. രാത്രി മുഴുവൻ ഇര തേടി നടന്ന് രാവിലെ മടയിലേക്കു ചെല്ലുമ്പോൾ ഒരു പാമ്പ് പടം വിടർത്തി നിൽക്കുന്നതു കണ്ടാൽ കുറുക്കനെന്താണു ചെയ്യുക? എന്താണു ചെയ്യുക? ഒന്നും ചെയ്യാൻ സാധിക്കുന്നതിനുമുമ്പ് പാമ്പു ചാടി കൊത്തും. കുറുക്കൻ ഉടൻ വീണു ചാകും. അത്രതന്നെ!

ഉണ്ണിക്കുട്ടന് എല്ലാം കൂടി ഒരസുഖം തോന്നുകയാണ്. ഇരുട്ട്; പടം വിടർത്തിനില്ക്കുന്ന പാമ്പുകളെക്കുറിച്ചും കോഴികളെ കൊന്നു. ശാപ്പിടുന്ന കുറുക്കന്മാരെക്കുറിച്ചുമുള്ള ആലോചന. പേടിയാവുന്നു. ആലോചിക്കുമ്പോൾത്തന്നെ.

മുത്തശ്ശി ഒരു പാട്ടു പാടിയാൽ നന്നായിരുന്നു.

"മുത്തശ്ശി!" അവൻ വിളിച്ചു.

"എന്താ ഉറക്കം വര്‌ണുണ്ടോ? ഇന്ന് ഇത്രയും നേരായി കണ്ണിന്റെ പോള ചീമ്പീട്ടില്ലല്ലോ?"

"അതൊന്നൂല്ല."

"പിന്നെന്താ?

"ഒരു പാട്ട് പാടോ?"

പാടാം.

മുത്തശ്ശി പാടാൻ തുടങ്ങി:

"വെള്ളപ്പൻനാട്ടിൽ വെളുത്തേടത്തില്ലത്ത് വെള്ളാട്ടിപെറ്റൊരു വേശപ്പെണ്ണ് കണ്ടാലും നന്നവൾ, കേട്ടാലും നന്നവൾ ഉണ്ടായപ്പിന്നെ കുളിച്ചിട്ടില്ല കാരിയത്തിയവൾ വിരിയത്തിയവൾ തേടിക്കൊണ്ടുവന്ന ചീരവിത്ത് കൊറ്റിത്തടം മാടി, കൊയല്ലാണ്ടി വേരൂന്നി പട്ടാമ്പിമുറ്റത്തൊരു മുള്ള മുളച്ചു എന്തു മുളയിത്, ചീരമുള എന്തു ചീരയിത, ചെഞ്ചീര ആരാരു നുള്ളണം ചെഞ്ചീര അമ്മായി നുള്ളണം ചെഞ്ചീര എങ്ങനെ നുള്ളണം ചെഞ്ചീരരക്ഷിച്ചുന്നുള്ളണം ചെഞ്ചീര ആരാരരിയണം ചെഞ്ചീര അമ്മാ¿ിയണം ചെഞ്ചീര എങ്ങനരിയണം ചെഞ്ചിര നുന്നുന്നുനൈയരിയണം ചെഞ്ചീര എങ്ങനെ വെയ്ക്കണം ചെഞ്ചീര ഉപ്പില്ല, മുളകില്ല വെങ്കായപ്പുളിയില്ല എങ്ങനെ വെയ്ക്കണം ചെഞ്ചീര് വടക്കോർത്ത് നിൽക്കുന്ന ചെന്തെങ്ങിൻപൂക്കുല മേലൊരു മേല്ക്കുല കീഴൊരു കീഴ്ക്കല നാരായപൂക്കുലനടുവിലിളംകുല മന്നിങ്ങ മണ്ടിക്കയറീട്ടും വെട്ടിയിറക്കീട്ടും തട്ടിപൊളിച്ചിട്ടും കുറുകുറെ ചിരകീട്ടും നീട്ടിയരച്ചിട്ടും ഒലക്കിയൊഴിച്ചിട്ടും അങ്ങനെ വെയ്ക്കണം ചെഞ്ചിര ആരാര് വെയ്ക്കണം ചെഞ്ചീര അമ്മായി വെയ്ക്കണം ചെഞ്ചിര ആരാരു വിളമ്പണം ചെഞ്ചീര അമ്മായി വിളമ്പണം ചെഞ്ചീര ആരാരു കൂട്ടണം ചെഞ്ചീര അമ്മാവൻ കൂട്ടണം ചെഞ്ചീര."

മുത്തശ്ശി പാട്ടു പാടിത്തീർന്നപ്പോഴേക്കും അമ്മിണി കൂർക്കം വലിച്ച് ഉറങ്ങിക്കഴിഞ്ഞു.

മുത്തശ്ശി അമ്മിണിയെ മുത്തശ്ശിയുടെ മുറിയിൽ കൊണ്ടുപോയി

കിടത്തി. എത്ര നല്ലൊരു പാട്ടാണ് മുത്തശ്ശിയിപ്പോൾ പാടിയത്! "അടിച്ചുമാടിയ മണൽപ്പുറത്തി' നേക്കാളും "ആ ഇറയിലിരുന്ന അരിവാളി'നേക്കാളും നല്ല പാട്ടാണ്.

അവന്റെ ഹൃദയത്തിൽനിന്ന് ഭീതിജനകമായ ആലോചനകളെല്ലാം താൽക്കാലികമായി വിട്ടുകന്നു. "വെള്ളവൻനാട്ടിൽ വെളുത്തേടത്തില്ലത്ത്

വെള്ളാട്ടി പെറ്റൊരു വേശഷെണ്ണ്." അവൻ ചിരിച്ചു.

എവിടെയാണ് വെള്ളപ്പൻനാട്? പാട്ടിന്റെ ഈരടികൾ അവന്റെ ഹൃദയത്തിൽ മധുരിപ്പിക്കുന്ന ഒരു ഭാവമുണ്ടാക്കിയിരിക്കയാണ്.

അച്ഛൻ കുളികഴിഞ്ഞ് ഈറൻതോർത്തിൻ്റെ തുമ്പു ചെവിയിലിട്ടു തിരിച്ചുകൊണ്ട് ഉമ്മറത്തേക്കു വന്ന്, തുടർച്ചയായി മൂന്നുനാലു പ്രാവശ്യം തുമ്മി. എന്നിട്ടു കസാലയിൽ മലർന്നുകിടന്നു.അച്ഛന്റെ മടിയിൽ കയറിയിരിക്കാൻ ഇതുതന്നെയാണ് യാണ് നല്ല സമയം. അമ്മിണി വന്ന് ഉപദ്രവിക്കില്ല. അവൾ ഉറങ്ങുകയാണല്ലൊ? ഉണ്ണിക്കുട്ടൻ അച്ഛൻൻ്റെ മടിയിൽ കയറിയിരുന്നു. കുട്ടേട്ടൻ ചെറിയൊരു റാന്തൽവിളക്കുകൂടി ബഞ്ചിൽ കൊണ്ടു വന്നുവെച്ച് പഠിത്തമാരംഭിച്ചു. അച്ഛൻ, ഉണ്ണിക്കുട്ടൻ്റെ കവിളുകളിൽ

തലോടിക്കൊണ്ടു ചോദിച്ചു:

"നീ വല്യ വികൃതിക്കുട്ട്യാണ് അല്ലേ?"

"അല്ല."

"നീയിന്ന് പുകല തിന്നു ഛർദ്ദിച്ചില്ലെ? വെളിച്ചപ്പാടായില്ലെ? കാലിമ്പിലെങ്ങനാ മുള്ള കുത്തിത്?"

അച്ഛൻ എല്ലാം അറിഞ്ഞിരിക്കുന്നു! പറഞ്ഞു കൊടുത്തതാവും. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മുഖത്തു നോക്കി ചിരിച്ചു.

“ചിരിക്കണ്! അടുത്ത് കൊല്ലം സ്‌കൂളിൽ ചേർത്താൽ നല്ലോണം

പഠിക്കില്ലേ?" "ഉവ്വ് എന്നർത്ഥത്തിൽ തലയാട്ടി

"നല്ലോണം പഠിക്കണം ട്ടോ?"

'നല്ലോണം പഠിക്കണം ട്ടോ' എന്നച്ഛൻ പറയുന്നതു കേട്ടുകൊണ്ട്. അമ്മ ഉമ്മറത്തേക്കു വന്നു.

"ഉവ്വവ്വ്; നല്ലോണം പഠിക്കണൊരു കുട്ടി! വിക്യതി കാട്ടാൻ

നല്ലോണം പഠിക്കും." "അവൻ നല്ലോണം പഠിച്ച് മിടുമിടുക്കനാവും; കണ്ടോളൂ." അച്ഛൻ പറഞ്ഞു.

അമ്മ, അതിനു സമാധാനമൊന്നും പറയാഞ്ഞപ്പോൾ അച്ഛൻ തുടർന്നു പറഞ്ഞു: "കുട്ടികൾ ഇങ്ങനെ പൊരിഞ്ഞിരിക്കണം." "പൊരിഞ്ഞിരിക്കണം! എന്നെ പെടുത്തുന്ന പാട് എനിക്കല്ലേ

അറിഞ്ഞുട"."

"അത്യോ മോനേ; നിയ്യ് അമ്മേ ബുദ്ധിമുട്ടിക്ക്‌ണുണ്ടോ?"

ഉണ്ണിക്കുട്ടൻ ചിരിച്ചു.

അമ്മ കസാലയ്ക്കടുത്തു വന്നു നിന്നു. അവൻ്റെ കവിളിൽ ഒരുമ്മവെച്ചുകൊണ്ടു പറഞ്ഞു: "കണ്ടില്ലേ ചിരിക്കണ്!"

ഉണ്ണിക്കുട്ടനു വളരെ സന്തോഷം തോന്നി; അച്ഛൻ്റെ മടിയിൽ ഇഷ്ടംപോലെയിരിക്കുന്നു; അമ്മ ഉമ്മ തരുന്നു. മുത്തശ്ശിയുടെ

പാട്ടിന്റെ ഈരടികൾ ചെവിക്കുള്ളിൽ ഇപ്പോഴും തങ്ങിനില്ക്കുന്നുണ്ട്. അവൻ അക്ഷരസ്ഫുടതയില്ലാതെ മുത്തശ്ശി പാടിയ പാട്ട് താഴ്ന്ന സ്വരത്തിൽ പാടാൻ തുടങ്ങി: “വെള്ളവൻനാട്ടിൽ വെളുത്തേടത്തില്ലത്ത്

വെള്ളാട്ടി പെറ്റൊരു വേശഷെണ്ണ്."

ഇത്രയും പാടി അവനൊന്നു നിർത്തിയപ്പോൾ അച്ഛനും അമ്മയും കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു: "പിന്നെ?"

പിന്നെ അവൻ പാടുന്നില്ല.

"അമ്മേടെ കുട്ട്യല്ലേ. സുന്ദരക്കുട്ടൻ പാടൂ." ഉണ്ണിക്കുട്ടൻ തുടർന്നു പാടി:

"കണ്ടാലും നന്നവൾ, കേട്ടാലും നന്നവൾ

ഉണ്ടായപ്പിന്നെ കുളിച്ചിട്ടില്ല."

അച്ഛനുമമ്മയും പൊട്ടിപൊട്ടി ചിരിക്കാൻ അവൻ പാട്ടു നിർത്തി. തുടങ്ങിയപ്പോൾ,

"പാട് മോനേ.'

മുത്തശ്ശി ഉമ്മറത്തേക്കു വന്നു. അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു:

"മതി മതി. ഇനി പാടണ്ട. അതിന് "നാവോറാ"പ്പെടും." മുത്തശ്ശി പറഞ്ഞു. അമ്മ ഉണ്ണിക്കുട്ടനെ ഒരിക്കൽക്കൂടി ഉമ്മവെച്ചു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക