shabd-logo

എട്ട് (ഭാഗം മൂന്ന്)

11 January 2024

0 കണ്ടു 0

ഓണച്ചന്തദിവസമാണ്.

മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന്നെന്താണു ചെയ്യുക? ആരോടാണു പിന്നെ പരാതി പറയുക? ആരോടു പറഞ്ഞിട്ടും കാര്യമില്ല.

വീട്ടിൽനിന്നു രണ്ടുനാഴിക ദൂരത്താണ് ചന്ത. ഇത്രയും ദൂരം തന്നെ കൊണ്ടുനടക്കാൻ സാധിക്കില്ലെന്നു കരുതിയാവുമോ മുത്തച്ഛൻ തന്നോടു പോരേണ്ടെന്നു പറഞ്ഞത്? അങ്ങനെയാണെങ്കിൽ താൻ സിനിമയ്ക്കു നടന്നല്ലേ സാധാരണയായി പോകാറുള്ളത്? സിനിമാതിയേറ്ററിലേക്ക്, ചന്തയിൽനിന്ന് ഒരു ഫർലോങ് പിന്നെയും പോകണ്ടേ? അപ്പോൾ അതാവില്ല കാരണം. വെയിൽ കൊളേണ്ടി വരുമെന്നു വിചാരിച്ചിട്ടോ, അതുമിതും ചോദിച്ചു ബുദ്ധിമുട്ടിക്കുമെന്നു വിചാരിച്ചിട്ടോ മറ്റോ ആയിരിക്കും.

കുട്ടേട്ടൻ അലക്കിയ നിക്കറും ഷർട്ടും ധരിച്ച് കൈയിലൊരു പ്ലാസ്റ്റിക് സഞ്ചിയുമായി മുത്തച്ഛൻ ഒപ്പം പോകുന്നതു കണ്ടപ്പോൾ കരച്ചിലൊതുക്കാൻ ഉണ്ണിക്കുട്ടനു നന്നേ പ്രയാസപ്പെടേണ്ടിവന്നു. ഒരുമണിക്കുമുമ്പു തിരിച്ചെത്തുമെന്നാണ്. മുത്തച്ഛൻ പറഞ്ഞിരുന്നതെങ്കിലും ഇതുവരെയായും തിരിച്ചെത്തിയിട്ടില്ല. സമയം രണ്ടുമണി കഴിഞ്ഞുവെന്നാണ് അമ്മ പറയുന്നത്. എന്താണിവരെ ഇനിയും കാണാത്തത്? ഉണ്ണിക്കുട്ടൻ, പടിക്കലേക്കും മുറ്റത്തേക്കും മാറിമാറി നോക്കിക്കൊണ്ട്. ഉമ്മറത്തെ കോലായിൽ വന്നിരുന്നു.

മുറ്റത്തെ പൂക്കളത്തിൻ്റെ വട്ടം വളരെ കുറഞ്ഞിട്ടുണ്ട്. പൂക്കൾ ഇഷ്ടംപോലെ കിട്ടിയാലല്ലേ. പൂക്കളത്തിന്റെ വർദ്ധിപ്പിക്കാനാവൂ. തൊടിയിലെ പൂക്കളെല്ലാം ഒരുമാതിരി അവസാനിച്ച മട്ടാണ്. കാര്യമായി ഒടിച്ചുകുത്തിപ്പൂക്കൾ മാത്രമേയുള്ള.

ചില ദിവസങ്ങളിൽ കാളിയമ്മയും അപ്പുണ്ണിയും പൂക്കൾ കൊണ്ടുവരാറുണ്ട്. അപ്പുണ്ണി ഹൈകുന്നേരമാണ് പൂക്കൾ കൊണ്ടുവരിക. അപ്പോഴതു വാടാതിരിക്കാനായി ചേമ്പിന്റെ ഇലയിൽ പൊതിഞ്ഞ് പൊന്തക്കാടുകളിലെവിടെയെങ്കിലും വെക്കും. അങ്ങനെ ചെയ്‌തില്ലെങ്കിൽ പിറ്റേദിവസത്തേക്ക് വാടിയാലോ?

ഇനിയേതായാലും അധികദിവസം പൂക്കളമുണ്ടാക്കേണ്ടലൊ? ഇന്നു തൃക്കേട്ടയായി. മൂലം, പൂരാടം - രണ്ടു ദിവസവുംകൂടി പൂക്കളം വേണം. ഉത്രാടംദിവസം തൃക്കാക്കരപ്പനെ വയ്ക്കും. തിരുവോണദിവസം 'മാതേവരെ'യും!

ഉണ്ണിക്കുട്ടൻ പൂക്കളത്തിലേക്കു ശ്രദ്ധിച്ചുനോക്കി. പൂക്കളെല്ലാം വല്ലാതെ വാടിച്ചുള്ളുങ്ങിയിരിക്കുന്നു. വെയിൽ കൊണ്ടിട്ടാവും. ഇപ്പോൾ രാവിലെ പൂക്കളറുക്കാൻപോകാനൊന്നും രസമില്ല. ചില

പോൾ കുട്ടേട്ടൻ വരുകയേയില്ല. ഒക്കെ ഉണ്ണിക്കുട്ടന്റെ ഇഷ്ടംപോലെയാണ്. പൂക്കളത്തിനടുത്ത്, ഒരു മഞ്ഞക്കിളി പറന്നുവന്നിരിക്കുകയും

ഉടൻ തന്നെ പറന്നുപോകയും ചെയ്‌തു. എന്തിനാണിത്ര വേഗം

പറന്നു പോയത്? പേടിച്ചിട്ടാകുമോ? മഞ്ഞക്കിളിയെ ചെമ്പോത്തിനെക്കാളും ഭംഗി! കാണാനാണ്. കാക്കയെക്കാളും

എന്താണു മുത്തച്ഛനെയും കൂട്ടരെയും ഇനിയും കാണാത്തത്? വിശക്കുന്നുണ്ടാവില്ലേ, അവർക്ക്? പഴനിവിലാസം ഹോട്ടലിൽ കയറി ഉഴുന്നുവടയും കാപ്പിയും കഴിച്ചിരിക്കുമോ? അതോ, മൊയ്തുണ്ണിയുടെ പെട്ടിപ്പീടികയിൽനിന്നു നന്നാരിസർവ കുടിച്ചിരിക്കുമോ? ഉണ്ടാ വില്ല. നന്നാരിസർവത്തു കുടിച്ചിട്ടുണ്ടാവില്ല. മുത്തച്ഛനതൊന്നും ഇഷ്ട്‌ടമല്ല ഒരുപക്ഷേ, കുട്ടേട്ടനു വാങ്ങിക്കൊടുത്തിട്ടുണ്ടാകും. മുത്തച്ഛനും കുട്ടൻനായരും ഒന്നും കഴിച്ചിട്ടുണ്ടാവില്ല.

കുട്ടേട്ടൻ എന്തിനാണാവോ കൊണ്ടുപോയിരിക്കുന്നത്? കനമുള്ള പ്ലാസ്റ്റിക്സ‌ഞ്ചി സാധനങ്ങളൊന്നും അതിനകത്തിടാൻ പറ്റില്ല. പച്ചമുളക്, വെറ്റില, കരുവേപ്പിന്റെ ഇല ഇങ്ങനെയുള്ളതേതെങ്കിലും കൊണ്ടുവരാൻ പറ്റും: അത്രതന്നെ.

കുട്ടൻനായർ കൊണ്ടുപോയ വലിയ കൊട്ട പച്ചക്കറിസ്സാധനങ്ങൾവാങ്ങിക്കൊണ്ടു വരാനായിരിക്കും.

നേന്ത്രക്കായ കൊണ്ടുവരുന്നതെങ്ങനെയാണാവോ? അറുന്നുറു നേന്ത്രക്കായ വേണമെന്നല്ലേ പറഞ്ഞിരിക്കുന്നത്? അഞ്ഞുറെണ്ണം പഴുപ്പിക്കാനും, നൂറെണ്ണം വറുക്കാനും കറികൾ വെക്കാനും! അപ്പോൾ എത്ര കുല കായയുണ്ടാകും? മുത്തശ്ശിയോടു ചോദിച്ചുനോക്കിയാലോ? ശരി. ചോദിച്ചുനോക്കാം. ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് അകത്തേക്കു പോകാ നൊരുങ്ങിയപ്പോഴേക്കും ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ മൂന്നു ചുമട്ടുകാർ വലിയ കൊട്ടകളിൽ നേന്ത്രക്കായയുമായി ഗേറ്റ് കടന്നു വരികയാണ്. അവരുടെ പിന്നാലെ മുത്ത ച്ഛനും കുട്ടൻനായരും കുട്ടേട്ടനുമുണ്ട്. കുട്ടൻനായരുടെ തലയിലെ കൊട്ടയിൽ നേന്ത്രക്കായയല്ല, പച്ചക്കറികളാണ്.

ചുമട്ടുകാർ ഉമ്മറത്തെത്തുന്നതിനു മുമ്പുതന്നെ മുത്തച്ഛൻ ധ്യതിയിൽ നടന്നുവന്ന് ഉമ്മറക്കോലായിൽ കയറി നിൽപ്പുറപ്പിച്ചു. ചുമടിറക്കി വെക്കാൻ സഹായത്തിനൊരാളു വേണമല്ലോ.

മുത്തച്ഛന്റെ സഹായത്തോടെ ചുമട്ടുകാർ തലയിൽനിന്നു കൊട്ടകളിറക്കി വെച്ചപ്പോഴേക്കും കുട്ട്യേട്ടൻ പ്ലാസ്റ്റിക്‌ സഞ്ചിയുമായി അകത്തേക്ക് ഓടിപ്പോയി.

കുട്ടേട്ടൻ്റെ പിന്നാലെ പോകണോ, ഉമ്മറത്തുതന്നെ നിലക്കണോയെന്നു സംശയിച്ചുകൊണ്ടു നിന്നു. ഉടൻതന്നെ തീരുമാനമെടുക്കു കയും ചെയ്‌തു. തലക്കാലം കുട്ട്യേട്ടന്റെ പിന്നാലെ പോകേണ്ടാ.

മുത്തശ്ശിയും അമ്മിണിയെ ഒക്കത്തുവെച്ചുകൊണ്ട് അമ്മയും ഉമ്മറത്തേക്കു വന്നു.

"ചോറു വിളമ്പട്ടേ? മുത്തശ്ശി ചോദിച്ചു.

"ഉം." മുത്തച്ഛൻ സമ്മതഭാവത്തിൽ മൂളി. എന്നിട്ടു ചുമട്ടുകാർക്കു കൂലികൊടുത്തു പറഞ്ഞയച്ചു.

അമ്മിണി, അമ്മയുടെ ഒക്കത്തുനിന്ന് ഊർന്നിറങ്ങി.

"ശരി, വികൃതികാട്ടാതെ പോയി തിന്നോ."

അമ്മ അകത്തേക്കു പോയി. പുറകേ മുത്തശ്ശിയും മുത്തച്ഛനും.

"കുട്ടൻനായരും വന്നോളു.." അകത്തേക്കു പോകുന്നതിനിടയിൽ മുത്തശ്ശി പറഞ്ഞു.

"വരട്ടെ, ഈ നേന്ത്രക്കുലയൊക്കെ അകത്തു കൊണ്ടുപോയി വെക്കട്ടെ."

കുട്ടൻനായർ കൊട്ടകളിൽനിന്നു. നേന്ത്രക്കുലകൾ ഓരോന്നായി പതുക്കെ പുറത്തേക്കെടുത്തുവെച്ചു. ഉണ്ണിക്കുട്ടൻ എണ്ണിനോക്കി; എല്ലാം കൂടി പത്തുകുല കായയുണ്ട്. ഓരോ കുലയിലും എത്രകായകളു ണ്ടാകുമോ ആവോ? കുട്ടൻനായർ എല്ലാ കുലകളും അകത്തൊരിടത്തു കൊണ്ടുപോയി നിരത്തിവെച്ചു. പച്ചക്കറികളടങ്ങിയ കൊട്ട മാത്രം കുട്ടിയറയിൽ കൊണ്ടു പോയി വെക്കുകയാണുണ്ടായത്. എന്നിട്ട് കുട്ടൻനായർ കിണറ്റിൻ കരയിലേക്കു പോയി. ഊണു കഴിക്കുന്നതിനുമുമ്പ് കൈകാലുകൾ കഴുകാനാവും.

ഉമ്മറത്തു താനും അമ്മിണിയും മാത്രമായി ശേഷിച്ചപ്പോൾ ഉണ്ണിക്കുട്ടൻ അമ്മിണിയുടെ കൈയ്ക്കു അകത്തേക്കു നടന്നു. കുട്ട്യേട്ടൻ ഓടിവന്ന് അമ്മിണിക്കും ഓരോ മിഠായി കൊടുത്തു. പിടിച്ചുകൊണ്ട് ഉണ്ണിക്കുട്ടന്നും

മിഠായി വാങ്ങി വായിലിട്ടുകൊണ്ട് ഉണ്ണിക്കുട്ടൻ ചോദിച്ചു.

"സഞ്ചീലെന്തായിരുന്നു?"

"കറിവേപ്പിൻ്റിലയും വെറ്റിലയും."

"പഴനിവിലാസത്തിൽനിന്നു ചായയും പലഹാരോം കഴിച്ചോ?

"."

"സർവത്തു കുടിച്ചോ?

"പിന്നെന്തേ കഴിച്ചത്? "

"ഐസ്ക്രീം.'

ഇതു കേട്ടപ്പോൾ ഉണ്ണിക്കുട്ടന് കുട്ട്യേട്ടനോടു ലേശം അസുഖം തോന്നാതിരുന്നില്ല. അസുഖമെന്നല്ല. അസൂയയെന്നാണു പറയേണ്ടത്. തനിക്ക് ഐസ്ക്രീം കഴിക്കാൻ സാധിച്ചില്ലല്ലോ.

"ഐസ്ക്രീം ഏതിലേ കിട്ടിത്? പളുങ്കുകോപ്പേലോ കടലാസ് കോവേലോ? അതോ

ഐസ്ക്രീം പളുങ്കുകോപ്പയിലും കടലാസുകോപ്പയിലും കിട്ടും. ഉണ്ണിക്കുട്ടൻ ഇതുവരെയായും പളുങ്കുകോപ്പയിൽ കിട്ടുന്ന ഐസ്ക്രീം കഴിച്ചിട്ടില്ല.

കുട്ടേട്ടൻ പറഞ്ഞു: "കടലാസുകോപ്പയിൽ." സമാധാനമായി.

ഉണ്ണിക്കുട്ടന്നു. ലേശം പളുങ്കുകോപ്പയിൽ

കിട്ടില്ലല്ലോ!

കുട്ടേട്ടൻ ഉമ്മറത്തേക്ക് ഓടിപ്പോയി. പുറകേ അമ്മിണിയും ഓടിപ്പോയി. ഇനിയും മിഠായി കിട്ടുമെന്നു വിചാരിച്ചാവും, കുട്ട്യേട്ടന്റെ പുറകേ കൂടുന്നത്.

അടുക്കളത്തളത്തിലേക്കു ചെന്നപ്പോൾ മുത്തച്ഛൻ്റെ ഊണു

കഴിയാറായിരിക്കുന്നു. മുത്തച്ഛൻ ചോദിച്ചു: "മിഠായി കിട്ടീലേ? ഉവ്വ്' എന്ന അർത്ഥത്തിൽ, ഉണ്ണിക്കുട്ടൻ തലയാട്ടി.

' "എന്റെതണ്ണം?""ഒന്ന് യേ ഐസ്ക്രീം കൊണ്ടുവരാഞ്ഞ്? "ഐസ്ക്രീം പൊതിഞ്ഞുകൊണ്ടരാനും മറ്റും ബുദ്ധിമുട്ടല്ലേ? ഉണ്ണിക്കുട്ടൻ, അതിനു സമാധാനമൊന്നും പറയാതെ മുത്തച്ഛന്റെ അടുത്തു വെച്ചിട്ടുള്ള കോപ്പയിൽ അവശേഷിച്ചിരിക്കുന്ന മോരെടുത്തു കുടിച്ചു.

മുത്തച്ഛൻ ചിരിച്ചുകൊണ്ടു ചോദിച്ചു: "ഇപ്പോ ഐസ്ക്രീം കഴിച്ച ഫലമായില്ലേ?

മുത്തശ്ശിയും അമ്മയും ചിരിച്ചു. എന്തിനാണ് എല്ലാവരുംകൂടി ചിരിക്കുന്നത്? തന്നെ കളിയാക്കുകയാണോ?

മുത്തച്ഛൻ ഊണ് കഴിഞെഴുന്നേറ്റ്, ெெக കഴുകാനായി അടുക്കളക്കോലായിലേക്കു പോയി. ഇനിയെന്താണാവോ ഭാവം? നേന്ത്രക്കുലകൾ കെട്ടിത്തക്കുന്നത് എപ്പോഴായിരിക്കും? ഏതായാലും, വിസ്‌തരിച്ചൊന്നു മുറുക്കിയതിനുശേഷമേ ഉണ്ടാവൂ.

കൈ കഴുകി, മുത്തച്ഛൻ ഉമ്മറത്തേക്കു നടന്നപ്പോൾ മുത്തശ്ശി ചെല്ലവുമായി ഉമ്മറത്തേക്കു വന്നു. അപ്പോഴേക്ക് ഉണ്ണിക്കുട്ടനും ഉമ്മറ ത്തെത്തിക്കഴിഞ്ഞു.

മുത്തച്ഛൻ ചെല്ലം തുറന്നു മുറുക്കി. മുത്തശ്ശി ഓണത്തിനാവശ്യ മുള്ള ഞെര്, പപ്പടം, പലവ്യഞ്ജനം, തുണിത്തരങ്ങൾ എന്നിവയെക്കുറി ച്ചെല്ലാം നിർത്താതെ സംസാരിക്കാൻതുടങ്ങി.

'ഇത് ഇതിനുമുമ്പ് എത്രയെത്ര പ്രാവശ്യം പറഞ്ഞതാ! പിനേയും പിനേയുമെന്തിനാണു പറയുന്നത്? ഉണ്ണിക്കുട്ടൻ വിചാരിച്ചു. മുത്തച്ഛൻ ബെഞ്ചിൽ ചെരിഞ്ഞു കിടന്നു. ക്ഷീണംകൊണ്ടാകും.

രാവിലെ പോയിട്ട് ഇവഴല്ലേ തിരിച്ചുവരുന്നത്? പെട്ടെന്നെഴുന്നേറ്റ് ബെഞ്ചിലിരുന്നുകൊണ്ട് മുത്തച്ഛൻ പറഞ്ഞു: "കിടന്നാൽ പറ്റില്ലല്ലോ! കായവറുക്കൽ ഇന്നു കഴിച്ചേക്കാം. '

"ശരി." മുത്തശ്ശി എഴുന്നേറ്റ് അകത്തേക്കു നടന്നു. "ശരി. ഞാനും വരാം." മുത്തച്ഛനും അകത്തേക്കു നടന്നു. ഉണ്ണിക്കുട്ടനും, സംശയിക്കാതെ മുത്തച്ഛൻ്റെ പിന്നാലെ കൂടി.

മുത്തശ്ശി വലിയ നാലു നാക്കില് കൊണ്ടുവന്നു നിലത്തു പരത്തിയിട്ടു.

കുട്ടൻനായർ രണ്ടു കുല കായ താങ്ങിപ്പിടിച്ചു കൊണ്ടുവന്നു മുത്ത ച്ഛൻഡേ മുമ്പിൽ വെച്ചു. മുത്തച്ഛൻ ചില കായയിൽ ഞൊടിച്ചു മൂപ്പ് തിട്ടപ്പെടുത്തി ഇരി

ഞെടുത്തു. വാഴക്കറികൾ നിലത്തേക്ക് ഇറ്റിറ്റുവീഴുന്നത് ഉണ്ണിക്കുട്ടൻ കൗതുക ത്തോടെ നോക്കി.

മുകളിലത്തെ അലമാരിയിൽനിന്നും കായ നുറുക്കാൻമേശക്കത്തി കൊണ്ടുവന്നു കൊടുത്തത് കുട്ട്യേട്ടനാണ്.

മുത്തച്ഛൻ കുട്ടൻനായരോടു പറഞ്ഞു: "നിങ്ങള് തോല് പൊളി ച്ചോളിൻ. ഞാൻ നുറുക്കാം."

"जी."

കുട്ടൻനായർ ഓരോ നേന്ത്രക്കായയുടെയും നാക്കും മുക്കും കളഞ്ഞു തൊലി പൊളിച്ചു വലിയ ഒരടുക്കുചെമ്പിലേക്കിടാൻ തുടങ്ങി.

എത്ര വേഗത്തിലാണ് കുട്ടൻനായർ, നേന്ത്രക്കായയുടെ തൊലി പൊളിക്കുന്നതെന്നോ! ഓരോ നേന്ത്രക്കായയിൽനിന്നും മുമൂന്നു ക്ഷണം തൊലിവീതമാണ് അടർത്തിയെടുക്കുന്നത്.

മുത്തച്ഛനും ഒട്ടും മോശമല്ല, തൊലികളടർത്തിക്കളഞ്ഞ് നേന്ത്ര ക്കായകൾ ഒരേ വലിപ്പത്തിൽ നാക്കിലയിൽ നുറുക്കിക്കുട്ടുന്നു. മുത്തച്ഛന് ഇത്രയും നന്നായി നുറുക്കാൻ സാധിക്കുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചിരുന്നില്ല.

ശർക്കരയുപ്പേരിക്കും, വറുത്തുപേരിക്കും വെവ്വേറെയായിട്ടാണു നുറുക്കിയത്. വെവ്വേറെ

ശർക്കരയുപ്പേരിക്കുള്ള ക്ഷണത്തിന്നു. വറുത്തുപ്പേരിക്കുള്ള കഷണത്തേക്കാൾ വലിപ്പമുണ്ട്.

നേന്ത്രക്കായയുടെ തൊലികൾ ഒരുഭാഗത്തു ചുരുണ്ടുകൂടി കൂമ്പാരമായിക്കിടക്കുന്നു. ഇനി ഇതെല്ലാം നന്നുന്നുന്നനെ അരിഞ്ഞെടുത്തു മെഴുക്കുപുരട്ടിയുണ്ടാക്കും. നേന്ത്രക്കായത്തൊലികൊണ്ടുള്ള പക്ഷേ, മെഴുക്കുപുരട്ടി ഉണ്ണിക്കുട്ടനിഷ്ടമല്ല. എത്ര വെളിച്ചെണ്ണയൊഴിച്ചു പുരട്ടിയാലും അതിനൊരു സ്വാദുമുണ്ടാവില്ലെന്നാണ്, ഉണ്ണിക്കുട്ടൻ്റെ പക്ഷം. അമ്മ പെട്ടെന്നു വന്ന് അടുക്കളയിലേക്കു പോകുന്നതു കണ്ടു. അമ്മിണിയെ ഉറക്കിക്കിടത്തിവരികയാവും.

"ഉരുളി അടുപ്പത്തു വെക്കട്ടേ? അമ്മ അടുക്കളയിൽനിന്നു വിളിച്ചു ചോദിച്ചു.

"ഉരുളി പത്തായത്തിലല്ലേ? അതെടുക്കാൻ കുട്ടൻനായരുതന്നെ വേണ്ടിവരും-' മുത്തശ്ശി.

ഇതു കേൾക്കേണ്ട താമസം, കുട്ടൻനായർ, "ശരി,' എന്നു പറഞെഴുനേറ്റ്, പത്തായത്തിൻ്റെ അടുത്തേക്കു നടന്നു. പിന്നാലെ കുട്ടേട്ടനും പോകാൻ തുനിഞ്ഞപ്പോൾ മുത്തച്ഛൻ ചോദിച്ചു:

"നീയെങ്ങട്ടാ?കുട്ടൻനായർക്കു സഹായത്തിനാരും വേണ്ടാ." ഉണ്ണിക്കുട്ടന്റെ ലോകം

കുട്ടേട്ടൻ 'അയ്യത്തടാ'ന്നായി, ഇരുന്നിടത്തുതന്നെ ഇരുന്നു. 'കുട്ടേട്ടന് അങ്ങനെ വേണം!' ഉണ്ണിക്കുട്ടൻ വിചാരിച്ചു.മേശക്കത്തി കൊണ്ടുവന്നു കൊടുത്തത് കുട്ട്യേട്ടനാണ്.

മുത്തച്ഛൻ കുട്ടൻനായരോടു പറഞ്ഞു: "നിങ്ങള് തോല് പൊളി ച്ചോളിൻ. ഞാൻ നുറുക്കാം."

"जी."

കുട്ടൻനായർ ഓരോ നേന്ത്രക്കായയുടെയും നാക്കും മുക്കും കളഞ്ഞു തൊലി പൊളിച്ചു വലിയ ഒരടുക്കുചെമ്പിലേക്കിടാൻ തുടങ്ങി.

എത്ര വേഗത്തിലാണ് കുട്ടൻനായർ, നേന്ത്രക്കായയുടെ തൊലി പൊളിക്കുന്നതെന്നോ! ഓരോ നേന്ത്രക്കായയിൽനിന്നും മുമൂന്നു ക്ഷണം തൊലിവീതമാണ് അടർത്തിയെടുക്കുന്നത്.

മുത്തച്ഛനും ഒട്ടും മോശമല്ല, തൊലികളടർത്തിക്കളഞ്ഞ് നേന്ത്ര ക്കായകൾ ഒരേ വലിപ്പത്തിൽ നാക്കിലയിൽ നുറുക്കിക്കുട്ടുന്നു. മുത്തച്ഛന് ഇത്രയും നന്നായി നുറുക്കാൻ സാധിക്കുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചിരുന്നില്ല.

ശർക്കരയുപ്പേരിക്കും, വറുത്തുപേരിക്കും വെവ്വേറെയായിട്ടാണു നുറുക്കിയത്. വെവ്വേറെ

ശർക്കരയുപ്പേരിക്കുള്ള ക്ഷണത്തിന്നു. വറുത്തുപ്പേരിക്കുള്ള കഷണത്തേക്കാൾ വലിപ്പമുണ്ട്.

നേന്ത്രക്കായയുടെ തൊലികൾ ഒരുഭാഗത്തു ചുരുണ്ടുകൂടി കൂമ്പാരമായിക്കിടക്കുന്നു. ഇനി ഇതെല്ലാം നന്നുന്നുന്നനെ അരിഞ്ഞെടുത്തു മെഴുക്കുപുരട്ടിയുണ്ടാക്കും. നേന്ത്രക്കായത്തൊലികൊണ്ടുള്ള പക്ഷേ, മെഴുക്കുപുരട്ടി ഉണ്ണിക്കുട്ടനിഷ്ടമല്ല. എത്ര വെളിച്ചെണ്ണയൊഴിച്ചു പുരട്ടിയാലും അതിനൊരു സ്വാദുമുണ്ടാവില്ലെന്നാണ്, ഉണ്ണിക്കുട്ടൻ്റെ പക്ഷം. അമ്മ പെട്ടെന്നു വന്ന് അടുക്കളയിലേക്കു പോകുന്നതു കണ്ടു. അമ്മിണിയെ ഉറക്കിക്കിടത്തിവരികയാവും.

"ഉരുളി അടുപ്പത്തു വെക്കട്ടേ? അമ്മ അടുക്കളയിൽനിന്നു വിളിച്ചു ചോദിച്ചു.

"ഉരുളി പത്തായത്തിലല്ലേ? അതെടുക്കാൻ കുട്ടൻനായരുതന്നെ വേണ്ടിവരും-' മുത്തശ്ശി.

ഇതു കേൾക്കേണ്ട താമസം, കുട്ടൻനായർ, "ശരി,' എന്നു പറഞെഴുനേറ്റ്, പത്തായത്തിൻ്റെ അടുത്തേക്കു നടന്നു. പിന്നാലെ കുട്ടേട്ടനും പോകാൻ തുനിഞ്ഞപ്പോൾ മുത്തച്ഛൻ ചോദിച്ചു:

"നീയെങ്ങട്ടാ?കുട്ടൻനായർക്കു സഹായത്തിനാരും വേണ്ടാ." ഉണ്ണിക്കുട്ടന്റെ ലോകം

കുട്ടേട്ടൻ 'അയ്യത്തടാ'ന്നായി, ഇരുന്നിടത്തുതന്നെ ഇരുന്നു. 'കുട്ടേട്ടന് അങ്ങനെ വേണം!' ഉണ്ണിക്കുട്ടൻ വിചാരിച്ചു.


കുട്ടൻനായർ ക്ഷണനേരംകൊണ്ട്, ഉരുളിയും താങ്ങി പിടിച്ചു

കൊണ്ടെത്തി. നല്ല കനമുള്ള ഉരുളിയാണ്. അത് കുട്ടൻനായരുടെ

മുഖഭാവത്തിൽനിന്നു മനസ്സിലാക്കാം. ഉരുളി താഴെ വെച്ചപ്പോൾ, കുട്ടൻനായരുടെ കൈകളിലെ മസ്സിലുകൾ ഒന്നുരുണ്ടിളകിമറിഞ്ഞത് ഉണ്ണിക്കുട്ടൻ ശ്രദ്ധിച്ചു.

ഉരുളി അടുപ്പത്തു കയറ്റിവെച്ചതും കുട്ടൻനായരാണ്. ഒറ്റയ്ക്ക് ഉരുളിയെടുത്ത് അമ്മയെക്കൊണ്ടാവില്ല. അടുപ്പത്തു കയറ്റിവെക്കാനൊന്നും

കുട്ടൻനായർ, വീണ്ടും പഴയ സ്ഥാനത്തുതന്നെ വന്നിരുന്ന്, നേന്ത്രക്കായയുടെ തൊലി കളയാൻ തുടങ്ങി.

മുത്തശ്ശി, ഉണ്ണിക്കുട്ടനോടു ചോദിച്ചു: "ഈ തൊലികളെല്ലാം പെറുക്കിയെടുത്ത്, ആ കൂണ്ടൻ ചെമ്പിലിടാൻ വ‌യ്ക്കോ?

പിന്നെന്താ? ഉണ്ണിക്കുട്ടനെഴുന്നേറ്റ് കുട്ടേട്ടനുമുണ്ട്. കേൾക്കേണ്ട താമസമേയുണ്ടായുള്ളൂ. പ്രവൃത്തികളാരംഭിച്ചു. സഹായത്തിന്

“കുപ്പായത്തിലും നിക്കറിലും കറയാക്കരുതേ." ഓർമ്മിപ്പിച്ചു. കുട്ടൻനായർ തൻ്റെ പണി തീർത്ത് എഴുന്നേറ്റപ്പോൾ മുത്തച്ഛൻ പറഞ്ഞു: "എന്നാൽ കുട്ടൻനായർ പലവ്യഞ്ജനം വാങ്ങിക്കൊണ്ടു വരിൻ. എല്ലാം പുസ്‌തകത്തിലെഴുതീട്ടുണ്ട്."

"जी." കുട്ടൻനായർ കിണറ്റിൻകരയിലേക്കുപോയി. ெெக കഴുകാനായി

കുട്ടൻനായർ കൈ കഴുകി വന്നപ്പോഴേക്കും മുത്തശ്ശി ഒരു കുട്ടയും പലവ്യഞ്ജനങ്ങളുടെ പേരെഴുതിയ പുസ്‌തകവും കൊണ്ടുവന്നു കൊടുത്തു. കുട്ടൻനായർ അങ്ങാടിയിലേക്കു പോയി. അടുക്കളയിൽനിന്ന്, ഉരുളിയിൽ എണ്ണ ഒഴിക്കുമ്പോഴത്തെ ശബ്ദം കേട്ടു.

ഉരുളിയിൽ വെള്ളത്തുള്ളികളുണ്ടാവുന്നതുകൊണ്ടാവും ഈ ശബ്ദം കേൾക്കുന്നത്. വെള്ളത്തുള്ളികൾ ശരിക്കു വറ്റിക്കഴിഞ്ഞശേഷം എണ്ണയൊഴിച്ചാൽ മതിയായിരുന്നില്ലേ?

മുത്തച്ഛൻ ശർക്കരയുപ്പേരിക്കു നുറുക്കിയ കഷണവുമായി അടു ക്കളയിലേക്കു പോയി. പോകുമ്പോൾ ഇത്രയും പറഞ്ഞു: "രണ്ടാളും വികൃതികാട്ടാതെ ഉമ്മറത്തു പോയിരുന്നോളിൻ."

കുട്ടേട്ടൻ എന്താണു വേണ്ടതെന്ന് ഒരുനിമിഷം ആലോചിച്ചു നിന്നശേഷം ഉമ്മറത്തേക്ക് ഓടിപ്പോയി.

ഉണ്ണിക്കുട്ടൻ മഞ്ചപ്പത്തായത്തിന്മേൽ വന്നിരുന്നു. ഇപ്പോൾ മുത്തച്ഛനും മുത്തശ്ശിയും അമ്മയും അടുക്കളയിലാണ്. മൂന്നാളുംകൂടി എന്തിനാണവിടെ? അടുക്കളയിൽ ചെന്ന് അവിടെ നടക്കുന്നതെല്ലാംവിസ്തരിച്ചൊന്നു നോക്കിക്കാണണമെന്നുണ്ട്

ഉണ്ണിക്കുട്ടന്!

മുത്തച്ഛൻ ദേഷ്യപ്പെട്ടാലോ? അങ്ങോട്ടൊന്നും ചെല്ലരുതെന്ന്

മുത്തച്ഛൻതന്നെ പറഞ്ഞിട്ടുമുണ്ട്. തിളയ്ക്കുന്ന എണ്ണയിലേക്കു കഷണങ്ങൾ ഇടുന്ന ശബ്ദം കേട്ടു. ഇനി കുറച്ചുനേരംകൂടി കഴിഞ്ഞാൽ ഉപ്പുവെള്ളം തളിക്കുമ്പോഴത്തെ ശബ്‌ദവുംകൂടി കേൾക്കാം.

ഉണ്ണിക്കുട്ടൻ മഞ്ചപ്പത്തായത്തിന്മേൽ മലർന്നുകിടന്നു. മുകളിലേക്കു നോക്കിയപ്പോൾ വിട്ടത്തിന്മേലെല്ലാം മാറാലയുണ്ട്. എത്ര വേഗത്തിലാണു മാറാലയുണ്ടാകുന്നത്! കർക്കിടകമാസം ഒന്നാം തീയതിയുടെ മൂന്നാലു ദിവസങ്ങൾക്കു മുമ്പല്ലേ ചിതലും മാറാലയുമെല്ലാം തട്ടിക്കളഞ്ഞത്! ഒരു മാസത്തിനുള്ളിൽ ഇത്രയധികം മാറാലയുണ്ടാകുമോ?

കുട്ടൻനായർ ഇപ്പോൾ പലവ്യഞ്ജനക്കടയിൽ എത്തിയിട്ടുണ്ടാകും. സാധനങ്ങളെല്ലാംകൂടി 63000 ട്രിപ്പിൽത്തന്നെ കൊണ്ടുവരാൻ സാധിക്കുമോ? സാധിക്കുമെന്നു തോന്നുന്നില്ല.

അവന്റെ ചിന്തകൾ വീണ്ടും അടുക്കളയിലേക്കുതന്നെ തിരിച്ചെത്തി. വറുത്തുപ്പേരിക്കു നുറുക്കിയിരിക്കുന്നതെല്ലാം ചെറിയ നന്നാലു കൊണ്ടുവന്ന കഷണങ്ങളായിട്ടാണല്ലോ? കോഴിക്കോട്ടുനിന്നു വാഴയ്ക്ക് നുറുക്കിനെപ്പോലെ, നുറുക്കിയാലെന്താ? ഓണത്തിന് അങ്ങനെ വട്ടത്തിൽ നുറുക്കാൻ പാടില്ലായിരിക്കുമോ? ശർക്കരയുപ്പേരിക്കു നുറുക്കിയിട്ടുള്ളതും

വട്ടത്തിലുള്ള ഒരേ ക്ഷണമായല്ല. രണ്ടു കഷണമായാണ്. വിചാരിച്ചപോലെതന്നെ ഉപ്പുവെള്ളം തളിക്കുന്ന ശബ്ദം കേട്ടു. ഇതൊക്കെ കേൾക്കുന്നതോടൊപ്പംതന്നെ കാണുകയും ചെയ്യേണ്ട കാര്യങ്ങളാണ്.

ഏതായാലും വൈകുന്നേരത്തെ ചായയ്ക്കു വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും സ്വാദുനോക്കാൻ കിട്ടാതിരിക്കില്ല. ഇന്നു നല്ല ചായയുണ്ടാക്കിത്തരാൻ, അമ്മയോടു പറയണം.

ഉമ്മറത്തുനിന്ന്, അപ്പുണ്ണിയുടെ ശബ്ദ‌ം കേട്ടു. കുട്ട്യേട്ടന്റെയും ശബ്ദം കേൾക്കാനുണ്ട്. അപ്പുണ്ണി ഏതെങ്കിലും പൂക്കളുമായി വന്നതായിരിക്കും.

ഓടിച്ചെന്നു നോക്കിയപ്പോൾ ചെമ്പരത്തിപ്പൂക്കൾ 63002 ശരിയാണ്. ചേമ്പിലയിൽ കുറെ പൊതിഞ്ഞു

കൊണ്ടുവന്നിരിക്കുന്നു. അപ്പുണ്ണി കുറച്ചു ധൃതിയിലാണ്. അതുകൊണ്ടു ലോഹ്യം പറയാനൊന്നും നില്ക്കാതെ ഓടിപ്പോയി.

കുട്ടേട്ടൻ ചെമ്പരത്തിപ്പൂക്കൾ പൊതിഞ്ഞ പൊതി,പൊന്തയ്ക്കുള്ളിലെവിടെയെങ്കിലും വെക്കാനായി തൊടിയിലേക്കു പോയി. പൂക്കൾ നാളേക്കു വാടരുതല്ലോ?

കുട്ടൻനായർ തലയിലൊരു കൊട്ടയുമായി, ഉമ്മറമുറ്റത്തെത്തിയ പ്പോഴാണ് ഉണ്ണിക്കുട്ടൻ കണ്ടത്! ഇത്രവേഗം കുട്ടൻനായർ തിരിച്ചെത്തി യെനോ?

കുട്ടൻനായർ, കൊട്ട ഉമ്മറവാതിലിൽ മുട്ടാതിരിക്കാൻ ലേശം കുനിഞ്ഞു നടന്നുകൊണ്ട്. നേരേ അകത്തേക്കുപോയി. മുത്തച്ഛന്റെ സഹായത്തോടെ കൊട്ട താഴ്ത്തിറക്കിയപ്പോഴേക്കും ഉണ്ണിക്കുട്ടനും ഓടിയെത്തി. എല്ലാ സാധനങ്ങളുംകൂടി ഒരു ട്രിപ്പിൽത്തന്നെ കൊണ്ടു വന്നിരിക്കുന്നുവെന്നു തോന്നുന്നു. കുട്ടൻനായർ 'തെരിക'യായി ഉപയോഗിച്ചിരുന്ന തോർത്തുമുണ്ടു തട്ടിക്കുടഞ്ഞുകൊണ്ട്, അകായിൽ നിന്നുപോയി.

മുത്തശ്ശി കൊട്ടയിൽനിന്ന് 633000 പുറത്തേക്കെടുത്തുവെച്ചു. ഇലപ്പൊതികളുമുണ്ട്. പൊതികളായി കടലാസ്സിൻപൊതികളും

കായപ്പെട്ടി ഉണ്ണിക്കുട്ടൻ കൈയിലെടുത്ത മണത്തിനോക്കി. കായത്തിന്റെ മണം ഉണ്ണിക്കുട്ടനു വളരെ ഇഷ്ട‌മാണ്. നല്ല ഉശിരുള്ള

മണം!

കുട്ടേട്ടനു കായത്തിന്റെ

മണം ഇഷ്ട‌മല്ല. ഇടയ്ക്കിടയ്ക്ക്

വയറ്റിൽ വേദനയുണ്ടാകുമ്പോൾ മോരിൽ കായം കലക്കി കുട്ട്യേട്ടൻ കുടിക്കുന്നതു കുടിക്കുകയെന്നോ? കാണാം. എന്തുമാത്രം പാടുപെട്ടാണ്

"തത്കാലം ഇവിടെനിന്നൊന്നു പൊയ്ക്കോ, ഞാനിതൊക്കെയൊന്നു പാത്രങ്ങളിലാക്കി വെക്കട്ടെ." മുത്തശ്ശി ഉണ്ണിക്കുട്ടനോടു പറഞ്ഞു. ശരി, പൊയ്ക്കളയാം. ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു പോയി. അവിടെ, കുട്ട്യേട്ടൻ ഒരു കാർഡ്‌ബോർഡിന്റെ കഷണം വെട്ടി ശരിപ്പെടുത്തുകയാണ്. റ്. എന്തിനാണാവോ?

“എന്തിനാത്?"

"ഒക്കെ ആവശ്യമുണ്ട്."

“എന്താ പറഞ്ഞാൽ?"

"നീയ്യ് പോയി നിൻ്റെ പണി നോക്കിക്കോ." 'ഇങ്ങനെയില്ല, ഒരു യോഗ്യൻ' എന്നു വിചാരിച്ചുകൊണ്ട്, ഉണ്ണിക്കുട്ടൻ ബെഞ്ചിൽ വന്നിരുന്നു. കുട്ടേട്ടൻ എന്തെങ്കിലും ചെയ്തോട്ടെ.

മഞ്ഞവെയിലിൽ കുളിച്ചുനില്ക്കുന്ന തൊടിയിലേക്കു നോക്കിക്കൊണ്ടങ്ങനെയിരിക്കുമ്പോഴും മനസ്സു മുഴുവനും അടുക്കളയിലായിരുന്നു. വറവെല്ലാം കഴിഞ്ഞു വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും എപ്പോഴാണ് സ്വാദുനോക്കാൻ കിട്ടുക?

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക