shabd-logo

നാല് ( ഭാഗം രണ്ട്)

10 January 2024

0 കണ്ടു 0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുടെ പിറന്നാളിന് തീർച്ചയായും ടീച്ചറോട് ഊണുകഴിക്കാൻ വരാൻ പറയണം. ടീച്ചർക്ക് ഏതു പ്രഥമനാണ് ഇഷ്ടമെന്നാവോ? ഉണ്ണിക്കുട്ടനിഷ്ടം അടപ്രഥമനാണ്. അട കൊത്തുന്നതു കാണാനും കേൾക്കാനും നല്ല സുഖമാണ്. കുട്ടൻനായർക്ക് അസ്സലായിട്ടറിയാം അട കൊത്താൻ. ഏതായാലും അമ്മയുടെ പിറന്നാളിന് അടപ്രഥമൻ വയ്ക്കാൻ പറയണം. എന്നിട്ടന്ന് ഉച്ചയ്ക്ക് ഊണു കഴിക്കാൻ ടീച്ചറോടു വീട്ടിലോട്ടു വരാൻ പറയണം.

സദ്യയ്ക്കുണ്ണാൻ വീട്ടിലേക്കു വരുന്ന രംഗത്തെക്കുറിച്ചങ്ങനെ ഓർത്തുകൊണ്ടിരിക്കുമ്പോൾ, അടുത്ത പിരിയഡ് തുടങ്ങുന്നതിൻ്റെ ബെല്ലടിച്ചു. കുട്ടികളെല്ലാം ക്ലാസ്സ്റൂമിൽ വന്ന്, അവരവരുടെ സ്ഥലത്തിരുന്നു. രാധടീച്ചർ ക്ലാസ്സിലേക്കു വന്നു. “എല്ലാ മിടുക്കൻകുട്ടികളും വന്നുവോ?" ഇത്രയും പറഞ്ഞശേഷം, ഒരു തെറ്റു തിരുത്താനെന്നപോലെ അവർ ചിരിച്ചുകൊണ്ടു പറഞ്ഞു "ടീച്ചറെപ്പോഴും മിടുക്കൻകുട്ടികളെന്നാണു പറയുന്നത്. ഇതിൽ

മിടുക്കത്തിക്കുട്ടികളുംകൂടി പെടും. കേട്ടോ?"

അവർ തുടർന്നു: "അപ്പോൾ എന്തേ പറഞ്ഞത്? ഇന്നതു ചെയ്യണം. ഇന്നതു ചെയ്യരുത് എന്ന് നിങ്ങളെപ്പോലെ കുട്ടിയായിരുന്നപ്പോൾത്തന്നെ മനസ്സിലാക്കിയിരുന്ന ആ യോഗ്യനായ കുട്ടിയുടെ കഥ കേൾക്കണം, അല്ലേ?"

കുട്ടികളെല്ലാവരുംകൂടി ചേർന്നു പറഞ്ഞു: "വേണം, വേണം."

"അപ്പേൾ കഥ കേൾക്കാൻ നിങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ് അല്ലേ? നിങ്ങൾക്ക് നിങ്ങളുടെ മുത്തശ്ശിയും മുത്തച്ഛനും അച്ഛനും അമ്മയുമെല്ലാം കഥകൾ പറഞ്ഞു തന്നിട്ടുണ്ടാകും, ഇല്ലേ? അച്ഛൻ നമ്പൂതിരിയും മകൻനമ്പൂതിരിയും ചാത്തമുണ്ണാൻ പോയ കഥ, രാജകുമാരൻ രാജകുമാരിയെ അന്വേഷിച്ച് പറക്കുന്ന കുതിരപ്പുറത്തു പോയ കഥ! അങ്ങനെ എത്രയെത്ര കഥകൾ പറഞ്ഞുതന്നിട്ടുണ്ടാകും. രാധിടീച്ചർ പറഞ്ഞുതരാൻ പോകുന്നത്. അച്ഛൻനമ്പൂതിരിയുടെയും മാമകൻ മകൻ നമ്പൂതിരിയുടെയും കഥയല്ല, രാജകുമാരന്റെയും രാജകുമാരിയുടെയും കഥയല്ല. സാധുകുടുംബത്തിൽ ജനിച്ച്, കഷ്‌ടപ്പെട്ടു പഠിച്ച് മഹാനായിത്തീർന്ന ഒരാളുടെ കുട്ടിക്കാലത്തെ ഒരു സംഭവ കഥയാണ്. ഇപ്പോൾ ആ ആള് ആരാണെന്നറിയാൻ വൈകി, അല്ലേ? കുട്ടികളെ, ആ മഹാന്റെ പേര് ലാൽബഹാദൂർ ശാസ്ത്രി എന്നാണ്. നിങ്ങൾ അദ്ദേഹത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?"

ഉണ്ണിക്കുട്ടൻ പറഞ്ഞു: "എൻ്റെ വീട്ടിൽ ഫോട്ടോവുണ്ട്." "ആരുടെ; ശാത്രീസ്ത്രിയുടെയോ?"

ഉണ്ണിക്കുട്ടൻ 'അതേ' എന്ന അർത്ഥത്തിൽ തലയാട്ടി.

"ലാൽബഹദൂർ ശാസ്ത്രിയെക്കുറിച്ചു കേട്ടിട്ടുള്ള കുട്ടികൾ കൈ

പൊക്കിൻ."

കുട്ടികളിൽ ചിലർ കൈപൊക്കി.

"ശരി. കൈ താഴ്ത്തിയിടിൻ."

കുട്ടകൾ കൈ താഴ്ത്തിയിട്ടു.

"ടീച്ചർ പറഞ്ഞു: "അപ്പോൾ നിങ്ങളിൽ ചിലർ അദ്ദേഹത്തിന്റെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം നമ്മുടെയെല്ലാം പ്രധാനമന്ത്രിയായിരുന്നു. അതായത്. ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇന്ന് അഞ്ച് മാസങ്ങൾക്കു മുമ്പ് അദ്ദേഹം മരിച്ചുപോയി. അദ്ദേഹം നമ്മുടെ ആരായിരുന്നുവെന്നാണു പറഞ്ഞത്?"

"പ്രധാനമന്ത്രി." ഒരു കുട്ടി പറഞ്ഞു.

നമ്മുടെ

അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയെന്നുവച്ചാൽ വലിയൊരു പദവിയാണ്. ശാസ്ത്രിജിവളരെ നല്ല പ്രവർത്തിക്കുക, ഗുണങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പം മുതല്ക്കുതന്നെ

"അദ്ദേഹം നിങ്ങളെപ്പോലെ കുട്ടിയായിരുന്ന കാലത്ത്, നടന്ന ഒരു കാര്യമാണു പറയാൻ പോകുന്നത്. അദ്ദേഹം നിങ്ങളെപ്പോലെ ഒന്നാം ക്ലാസ്സിൽ ചേർന്നു പഠിച്ച്, രണ്ടാംക്ലാസ്സിലേക്കായി. അങ്ങനെ പഠിച്ചു പഠിച്ചാണ് വലിയ ആളായിത്തീരുന്നത്. ഇന്ന് നിങ്ങളെല്ലാം ഒന്നാം ക്ലാസ്സിലാണു പഠിക്കുന്നത്. നിങ്ങളും പഠിച്ചു പഠിച്ച് പല ജോലിക്കാരുമായിത്തീരും ഇല്ലേ? ചിലർ ഡോക്ട‌റാകും ചിലർ കച്ചവടക്കാരാകും ചിലർ എൻജിനീയറാകും രാധടീച്ചറെപ്പോലെ ടീച്ചറാകും." ചിലർ

ടീച്ചർ ഒന്നു നിർത്തി ആദ്യത്തെ ബെഞ്ചിലിരിക്കുന്ന ഒന്നാമത്തെ കുട്ടിയോടു ചോദിച്ചു: "കുട്ടിക്ക് ആരാവാനാണ് ഇഷ്‌ടം?"

"ഡ്രൈവർ."

"കുട്ടിക്കോ? ടീച്ചർ വേറൊരു കുട്ടിയോടു ചോദിച്ചു.

"വാൾപ്പയറ്റ്."

"വാൾപ്പയറ്റുകാരനാകാനോ?

"20."

"കുട്ടിക്കോ?"

"സിനിമേൽ ചേരും."

"കുട്ടിക്കോ?"

“എൻ.സി.സി.ക്കാരനാകും."

“കുട്ടിക്കോ?” ടീച്ചർ ഉണ്ണിക്കുട്ടനോടു ചോദിച്ചു.

ഉണ്ണിക്കുട്ടൻ പറഞ്ഞു: "ഞാൻ പ്രസംഗിക്കാൻ പോകും."

"അതായത്. ഉണ്ണിക്കുട്ടൻ സ്‌കൂൾ പഠിത്തമെല്ലാം കഴിഞ്ഞ്

പ്രസംഗിച്ചുകൊണ്ടു നടക്കും. അല്ലേ?"

"അതെ."

ഉണ്ണിക്കുട്ടന്നു പ്രസംഗം കേൾക്കുന്നത് വളരെ ഇഷ്ടമാണ്.

പൂരപ്പറമ്പിലെ ആൽത്തറയ്ക്കൽവെച്ച് ഇടയ്ക്കിടയ്ക്കു പൊതുയോഗങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം കുട്ടൻനായർ അവനെ കൊണ്ടുപോകാറുണ്ട്. ആൽമരത്തിനേക്കാൾ ഉയരത്തിൽ പാറിക്കളിക്കുന്ന കൊടി, ആൽത്തറമേലിട്ടിട്ടുള്ള കസാലകളിൽ പ്രാസംഗികന്മാർ, വെളുത്ത തുണിവിരിച്ച മേശയ്ക്കടുത്ത് മൈക്ക്, ആൽത്തറയ്ക്കു താഴെ നിരന്നിരിക്കുന്ന ആളുകൾ. ആദ്യമായി കുട്ടൻനായരുടെകൂടെ പൊതുയോഗസ്ഥലത്തേക്കു പോയപ്പോൾ കണ്ട കാഴ്ച ഇന്നും അവൻ്റെ കുരുന്നു മനസ്സിലുണ്ട്.ആൽത്തറയിലേക്കുതന്നെ നോക്കിക്കൊണ്ടങ്ങനെ നില്ക്കുമ്പോൾ ഒരാൾ ഒരു മാലയുമായി, ആൽത്തറയിൽ കയറി, വേറൊരാളുടെ കഴുത്തിൽ ആ മാല അണിയിച്ചു. മാല അണിഞ്ഞ ആള്. അതു കഴുത്തിൽനിന്നു സാവധാനത്തിൽ എടുത്ത്, മേശപ്പുറത്തുവച്ച് മൈക്കിൻ്റെ മുമ്പിൽ വന്നുനിന്നു. ആദ്യം വളരെ സാവധാനത്തിലാണ് അയാൾ സംസാരിക്കാൻ തുടങ്ങിയത്. പിന്നെപ്പിന്നെ ശബ്ദം കൂടി, ആംഗ്യകലാശങ്ങളായി, മേശമേൽ ഇടിക്കാൻ തുടങ്ങി. അയാൾ സംസാരിക്കുന്നത് ഒരക്ഷരംപോലും

മനസ്സിലായില്ലെങ്കിലും ഉണ്ണിക്കുട്ടന്നും ബഹുരസം തോന്നി. ടീച്ചർ പറഞ്ഞു: "ലാൽബഹാദൂർ ശാസ്ത്രിത്തിയും പ്രസംഗിക്കാൻ പോകുമായിരുന്നു. അദ്ദേഹം കുട്ടിയായിരുന്ന കാലത്ത്."

ഇത്രയും പറഞ്ഞപ്പോഴേക്കും സ്കൂളിലെ പ്യൂൺ ഒരു നോട്ടുപുസ്തകം കൊണ്ടുവന്ന് രാധിടീച്ചർക്ക് കൊടുത്തു. രാധടീച്ചർ നോട്ടു പുസ്ത‌കത്തിലെഴുതിയിരിക്കുന്നത്. വായിച്ചുനോക്കിയതിന്റെ ശേഷം, നോട്ടുപുസ്‌തകത്തിൽ ഒപ്പിട്ടു. എന്നിട്ടത് പ്യൂണിനുതന്നെ തിരിച്ചു കൊടുത്തു.

പ്യൂൺ ക്ലാസ്സ്റൂമിൽനിന്നു പോയപ്പോൾ ടീച്ചർ പറഞ്ഞു: "നാളെ വൈകുന്നേരം സ്കൂ‌ളിൽവെച്ച് ഒരു ഓട്ടൻതുള്ളൽ ഉണ്ടായിരിക്കും. അതുകൊണ്ട്. നാളെ രാവിലെ സ്‌കൂളിൽ വരുമ്പോൾ എല്ലാ കുട്ടികളും പത്തു പൈസ കൊണ്ടുവരണം. ഓട്ടൻതുള്ളൽ എല്ലാവർക്കും ഇഷ്ടമല്ലേ?"

കുട്ടികൾ പറഞ്ഞു: "ഇഷ്‌ടാണ്, ഇഷ്ടാണ്."

ഓട്ടൻതുള്ളൽ ഇഷ്‌ടമില്ലാത്തവർ ഉണ്ടാകുമോ? ഉണ്ണിക്കുട്ടൻ വിചാരിച്ചു.

"ടിച്ചറിതാ ഒരു മിനിട്ടിൽ വരാം. ആരും ശബ്ദമുണ്ടാക്കരുത്." രാധടീച്ചർ, ധൃതിയിൽ എന്തോ ആവശ്യത്തിനായി അടുത്ത ക്ലാസ്സ്റൂമിലേക്കു പോയി.

അവർ പോയപ്പോൾ, കുട്ടികളിൽ ചിലർ ബെഞ്ചിൽനിന്നെഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുവാനുംമറ്റും തുടങ്ങി.

ഉണ്ണിക്കുട്ടൻ ഓട്ടൻതുള്ളലിനെക്കുറിച്ചോർത്തു. ഓട്ടൻതുള്ളലിലെ ചില വരികൾ, കുട്ടൻനായർ ചൊല്ലുന്നതു കേട്ട് അവൻ പഠിച്ചിട്ടുണ്ട്. ആ വരികളിൽ ചിലത്, അവൻ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു കുണ്ടിൽ കിടക്കണ കുഞ്ഞിത്തവളയ്ക്ക് കുന്നിൻമീതെ പറക്കാൻ മോഹം പാണ്ടൻനായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഒന്നൊരു കുരുടൻ ഒന്നൊരു പാണ്ടൻനന്നായ് വരുമോ ദുരിതം ചെയ്‌താൽ. രാധിടീച്ചർ ക്ലാസ്റ്റ്റൂമിലേക്കു വന്നു. ക്ലാസ്സിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്ന കുട്ടികളെ ബെഞ്ചിൽ പിടിച്ചിരുത്തി.

ടീച്ചർ പറഞ്ഞു: "ടീച്ചർ ക്ലാസ്റ്റ്റൂമിലില്ലെങ്കിലും ആരും ഇങ്ങനെ ലഹളകൂട്ടാനൊന്നും പാടില്ല. ശാസ്ത്രിജിയുടെ കഥ പറഞ്ഞില്ലല്ലോ. ശാസ്ത്രതിജി നിങ്ങളെപ്പോലെ കുട്ടിയായിരുന്നപ്പോൾ കഥയാണ്. നടന്ന ബൈകുന്നേരം സ്കൂ‌ൾ വിട്ട് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ വഴിയിൽ ഒരു തോട്ടം കണ്ടു."

ബെല്ലടിക്കുന്ന ശബ്ദ‌ം. അപ്പോഴേക്കും ബെല്ലടിച്ചു. ഉണ്ണിക്കുട്ടന്നു ലേശം ദേഷ്യം തോന്നി. കഴിഞ്ഞ പീരിയഡിലും കഥ മുഴുവൻ പറയാൻ സാധിച്ചില്ല.

കുട്ടികളെല്ലാം ക്ലാസ്സ്റൂമിനു പുറത്തേക്കോടിപ്പോയി. കുട്ടേട്ടൻ ഓടിവന്നു ചോദിച്ചു: "വെശക്കണണ്ടോ?" "ഇല്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.

“മൂത്രമൊഴിക്കണോ?"

"20."

കുട്ടേട്ടൻ അവൻ്റെ കൈപിടിച്ചുകൊണ്ട് മൂത്രപ്പുരയിലേക്കു നടന്നു. എന്തൊരു നാറ്റമാണു മൂത്രപ്പുരയിൽ! കുട്ടികൾ ഇരുന്നുകൊണ്ടും നിന്നുകൊണ്ടും മൂത്രമൊഴിക്കുന്നു.

ഉണ്ണിക്കുട്ടന്, മൂത്രമൊഴിച്ചത് അത്ര സുഖമായില്ല. ഇങ്ങനെ നാറ്റംകേട്ട് മൂത്രമൊഴിക്കുന്നതു സുഖമല്ല. കുട്ടേട്ടൻ പറഞ്ഞു: "ഒരുമണിക്കുശേഷം ഇന്ന് സ്‌കൂളില്ല."

കുട്ടേട്ടൻ കുട്ടേട്ടൻ്റെ ക്ലാസ്റ്റ്റൂമിലേക്കോടിപ്പോയി. ഉണ്ണിക്കുട്ടനും

അവന്റെ ക്ലാസ്സ്റൂമിലേക്കു നടന്നു. ചുറ്റും നല്ല വെയിൽ പരന്നിരിക്കുന്നു. ഇനി, ഇപ്പോൾ മഴ പെയ്യുമോ ആവോ! സ്കൂ‌ൾ വിടുന്നതുവരെ, മഴ പെയ്യാതിരുന്നാൽ മതിയായിരുന്നു- ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. ബെല്ലടിച്ചപ്പോൾ ഉണ്ണിക്കുട്ടനും മറ്റു കുട്ടികളോടൊപ്പം ക്ലാസ്സിൽ

വന്നിരുന്നു. വിശക്കുന്നുണ്ട്. വീട്ടിലായിരുന്നെങ്കിൽ, ഇതിനകം ഊണു കഴിച്ചിട്ടുണ്ടാകും. തിന്നിട്ടുണ്ടാകും. തിന്നിട്ടുണ്ടാകും. നാളികേരവെള്ളവും നാളികേരപ്പൂളും പപ്പടവും വറുത്ത കൊണ്ടാട്ടവും عالم

ഇപ്പോൾ കാളിയമ്മ മോരു വാങ്ങിക്കൊണ്ടുവന്നു കൊടുത്തിട്ടുണ്ടാകുമോ? ഇന്ന് ആയമ്മ, ഒറ്റയ്ക്കായിരിക്കും മോരു വാങ്ങാൻ പോയിരിക്കുക. മുത്തശ്ശിയും അമ്മയും അമ്പലക്കുളത്തിൽ പോയി കുളിച്ചു വന്നിട്ടുണ്ടാകും. മുത്തച്ഛൻ പാടത്തുനിന്നു വന്നിട്ടുണ്ടാകും.പെട്ടെന്നവൻ ഓട്ടൻതുള്ളലിനെക്കുറിച്ചോർത്തു. ഓട്ടൻതുള്ളല്ക്കാരന്, കണ്ണുകൾ ചുവപ്പിക്കാൻ പുത്തരിച്ചുണ്ടയുടെ പൂവു വേണ്ടി വരില്ലേ? തൻ്റെ വീട്ടിലെ കിണറ്റിൻകരയിൽ, പുത്തരിച്ചുണ്ടച്ചെടികളുണ്ട്. ഓട്ടൻതുള്ളല്ക്കാർ പൂരക്കാലത്ത് എല്ലാ ദിവസവും ഉണ്ണിക്കുട്ടൻൻ്റെ വീട്ടിൽനിന്നാണ് പുത്തരിച്ചുണ്ടയുടെ പൂക്കൾ അറുത്തെടുത്തുകൊണ്ട് പോവുക. പുത്തരിച്ചുണ്ടയുടെ പൂക്കൾ ഞെരടി കണ്ണിലൊഴിച്ചാൽ കണ്ണുകൾ 'ചുകചുകാ'ന്നാവും. വന്നു

രാധിടീച്ചർ ക്ലാസ്സിലേക്കു വന്നു. അവർ കസാലയിലിരുന്നപ്പോഴേക്കും ഉണ്ണിക്കുട്ടൻ പറഞ്ഞു: "കഥ."

"ശരി, കഥ എവിടെയാണ് ടീച്ചർ പറഞ്ഞുവച്ചത്?

"ശാസ്ത്രിജി സ്കൂൾവിട്ടു മടങ്ങുന്ന സമയത്ത്." നാരായണൻകുട്ടി പറഞ്ഞു.

"അതേ, ശാസ്ത്രിജി നാലഞ്ചു കൂട്ടുകാരുമൊന്നിച്ച്, വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോൾ റോഡരുകിൽ അധികം തിരക്കൊന്നുമില്ലാത്ത ഒരു സ്ഥലത്ത് ഒരു തോട്ടം. തോട്ടത്തിൽ പലവിധത്തിലുള്ള പഴങ്ങളും പൂക്കളുമുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടി പറഞ്ഞു: "ഇതാ കണ്ടില്ലേ, എത്രയെത്ര പഴങ്ങളാണ്! പോയി പ്പറിച്ചു തിന്നുക."

"ആ കുട്ടിയുടെ അഭിപ്രായം ലാൽബഹാദൂർ ഒഴികെ മറ്റെല്ലാ കുട്ടികൾക്കും ഇഷ്‌ടപ്പെട്ടു. അവരെപ്പോലെതന്നെ കുട്ടിയായിരുന്നുവെങ്കിലും, വേറൊരാളുടെ തോട്ടത്തിൽ കടന്നു പഴം പറിക്കുന്നതു ശരിയല്ലെന്ന് ലാൽബഹാദൂറിനു തോന്നി. ലാൽബഹാദൂർ വേണ്ടെന്നഭി പ്രായപ്പെട്ടുവെങ്കിലും, മറ്റു കുട്ടികൾ അതു ശ്രദ്ധിക്കാതെ തോട്ടത്തിൽ കടന്നു പഴങ്ങൾ പറിച്ചെടുക്കാനും എറിഞ്ഞുവീഴ്ത്താനും തുടങ്ങി."

"ലാൽബഹാദൂർ തോട്ടത്തിൽനിന്ന് 63003 പൂ അറുത്തെടുത്തു." മാത്രം

"കുട്ടികളങ്ങനെ പഴങ്ങൾ പറിച്ചെടുത്തും എറിഞ്ഞുവീഴ്ത്തിയും

കൊണ്ടിരിക്കുമ്പോൾ, തോട്ടമുടമസ്ഥൻ ദേഷ്യപ്പെട്ട് ഓടിയെത്തി. അപ്പോൾ ലാൽബഹാദൂർ ഒഴികെ മറ്റു കുട്ടികളെല്ലാം ഓടിപോയി. ലാൽബഹാദൂർ മാത്രം കൈയിലൊരു പൂവുമായി നിന്ന സ്ഥലത്തുതന്നെ നിന്നു. എന്തിന് ഓടിപ്പോകണമെന്നായിരുന്നു, ലാൽബഹാദൂറിന്. താൻ അകന്നുനില്ക്കുകയായിരുന്നു. ഒരു അറുത്തെടുത്തത്. അതൊരു തെറ്റാണോ?" ഒന്നും ചെയ്യാതെ മാത്രമാണ്

"പക്ഷേ, തോട്ടമുടമസ്ഥന് വല്ലാതെ ദേഷ്യം വന്നിരുന്നു. അയാൾക്ക് ലാൽബഹാദൂറിനെയാണു പിടികിട്ടിയത്.ലാൽബഹാദൂറിനെ പിടിച്ചു നാലങ്ങു വീക്കി. പാവം ലാൽബഹാദൂർ. അടികൊണ്ട് വേദനയോടെ കരഞ്ഞുകൊണ്ട് ലാൽബഹാദൂർ പറഞ്ഞുവത്രേ. 'എന്നെ നിങ്ങൾ എനിക്കച്ഛനില്ലാത്തതുകൊണ്ടല്ലേ? പ്രിയപ്പെട്ട ലാൽബഹാദൂറിന്റെ അച്ഛൻ അദ്ദേഹത്തിന് വയസ്സാകുമ്പോൾത്തന്നെ മരിച്ചുപോയിരുന്നു." തല്ലിയത് കുട്ടികളെ, ഒന്നൊന്നര

" എന്നിട്ടോ?" ഉണ്ണിക്കുട്ടൻ ഉത്കണ്ഠയോടെ ചോദിച്ചു.

ടീച്ചർ തുടർന്നു: “അച്ഛനില്ലാത്തതുകൊണ്ടല്ലേ തന്നെ തല്ലുന്നതെന്ന് ആ കുട്ടി പറഞ്ഞപ്പോൾ തോട്ടമുടമസ്ഥൻ മൂന്നാല് അടിയും കൊടുത്തുകൊണ്ടു പറഞ്ഞുവത്രെ: 'അച്ഛനില്ലാത്ത കുട്ടിയായ നീ എത്ര നല്ലവനായി വളരേണ്ടവനാണ്. ഇങ്ങനെ തോന്ന്യാസംകാട്ടി നടന്നാലോ?'

"നിങ്ങളെപ്പോലെ ചെറിയൊരു കുട്ടിയായിരുന്നുവെങ്കിലും തോട്ടമുടമസ്ഥൻ്റെ വാക്ക് ലാൽബഹാദൂറിൻ്റെ മനസ്സിൽ കൊണ്ടു. അച്ഛനില്ലാത്ത കുട്ടിയായ താൻ വളരെ നല്ല കുട്ടിയായി വളരണം. അന്യന്റെ സ്ഥലത്തുനിന്ന് ഒരു പൂപോലും പറിച്ചെടുക്കരുത്."

"ആ തോട്ടമുടമസ്ഥന്റെ ডোজ സമയത്തെ വാക്കുകളും പ്രവൃത്തികളും മരിക്കുന്നതുവരെയും പറഞ്ഞിരുന്നുവത്രേ." വളരെ വിലപ്പെട്ടതായിരുന്നുവെന്ന് ലാൽബഹാദൂർ ശാസ്ത്രി

"പ്രിയപ്പെട്ട കുട്ടികളെ, നിങ്ങളെല്ലാവരും, നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്ന ലാൽബഹാദൂർ കുട്ടിക്കാലത്ത് എത്ര 2 കുട്ടിയായിരുന്നുവോ, അതുപോലെ നല്ല കുട്ടികളായി വളരണം." നല്ല

ണീം ണീം! ണീം ണീം!

ബെല്ലടിച്ചു.

രാധടീച്ചർ കസാലയിൽനിന്നെഴുന്നേറ്റു പറഞ്ഞു: "ഇനി ഇന്നു സ്കൂ‌ളില്ല.'

കുട്ടികൾ സ്ലേറ്റും പുസ്‌തകവുമെടുത്തു പുറത്തേക്കു വന്നു.

ഉണ്ണിക്കുട്ടൻ ഓടിയെത്തി:

പുറത്തേക്കു വന്നപ്പോഴേക്കും, കുട്ടേട്ടൻ

"പൊവ്വാ."

ഉണ്ണിക്കുട്ടൻ മൂളി.

അവൻ അവൻ കുഞ്ഞിക്കുടയെടുത്തു. നിവർത്തിക്കൊടുത്തത് കുട്ട്യേട്ടനാണ്. കുട

സ്കൂ‌ൾഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയപ്പോൾ ഉണ്ണിക്കുട്ടൻ പുസ്ത‌കസഞ്ചി കുട്ടേട്ടനോടു പിടിക്കാൻ പറഞ്ഞേല്പിച്ചു. റോഡിൽ എത്രയെത്ര കുട്ടികളാണ്! ഇടയ്ക്കിടയ്ക്കു മാസ്റ്റർമാരുമുണ്ട്.റോഡിന്റെ ഇരുഭാഗത്തുള്ള ചാലുകളിൽ, വെള്ളമിപ്പോൾ പേരിനു മാത്രമേയുള്ള. റോഡിൻ്റെ ഇടതുഭാഗത്തുള്ള കുളത്തിൽ വെള്ളം നിറഞ്ഞൊഴുകുന്നു. കുളത്തിലെ നിറഞ്ഞൊഴുകുന്ന വെള്ളം ചാലിൽക്കൂടെ ഒഴുകിവരുന്ന സ്ഥലത്ത് മാപ്പിള വീണ്ടും വല വീശിയിരിക്കുന്നു. അവിടെ ചെറിയൊരു ആൾക്കുട്ടമുണ്ട്.

കുളത്തിനടുത്തുള്ള വീട്ടിലെ തൊടിയിൽ മഞ്ഞത്തുമ്പികൾ പറന്നുകളിക്കുന്നു. മഴക്കാലം തുടങ്ങിയതുമുതൽ, മഞ്ഞത്തുമ്പികളെ കാണുന്നത് ആദ്യമായാണ്. ഇന്നു വെയിൽ ഉള്ളതുകൊണ്ടായിരിക്കുമോ പറന്നുകളിക്കുന്നതെന്ന് ഉണ്ണിക്കുട്ടൻ ആലോചിച്ചു. മഞ്ഞത്തുമ്പികൾ

തെളിഞ്ഞ പകൽ, നിറഞ്ഞൊഴുകുന്ന കുളം, പാറിപ്പറന്നു കളിക്കുന്ന മഞ്ഞത്തുമ്പികൾ, എല്ലാം കൂടി ഉണ്ണിക്കുട്ടന് എന്തെന്നില്ലാത്ത സന്തോഷം തോന്നുകയാണ്.

എത്ര നല്ലൊരു കഥയാണ് രാധടീച്ചർ പറഞ്ഞുതന്നത്! സന്തോഷം തോന്നാൻ അതുമൊരു കാരണമാകാം.

ലാൽബഹാദൂർ എത്ര നല്ലൊരു കുട്ടിയായിരുന്നു! വീട്ടിലെ പൂമുഖത്തെ ചുമരിൽ തുക്കിയിരിക്കുന്ന ലാൽബഹാദൂർ ശാസ്ത്രിജിയുടെ ഫോട്ടോ, അവൻ്റെ ഹൃദയത്തിൽ തെളിഞ്ഞും മാഞ്ഞുംകൊണ്ടിരുന്നു. വീട്ടിൽ ചെന്നയുടൻ ശ്രദ്ധിച്ചൊന്നു നോക്കണം. ഫോട്ടോ

ഉണ്ണിക്കുട്ടൻ കുട്ട്യേട്ടൻ്റെ ഒപ്പം വീട്ടിലേക്കു നടന്നു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക