shabd-logo

മൂന്ന്

7 January 2024

0 കണ്ടു 0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്ടൻ ചായയും പലഹാരവും കഴിക്കുന്നത്, മുത്തച്ഛൻ്റെ അടുത്തിരുന്നുകൊണ്ടാണ്. മുത്തച്ഛന് രാവിലെ ചായയും പലഹാരവും കഴിക്കുന്നതിനിഷ്ടമല്ല. കഞ്ഞിയാണിഷ്ട‌ം. മുത്തച്ഛന് കഞ്ഞി കഴിക്കാൻ കുപ്പിക്കിണ്ണമുണ്ട്. ഏകാദശിദിവസം മാത്രം മുത്തശ്ശി ചാമക്കഞ്ഞി കുടിക്കുന്നത് മുത്തച്ഛന്റെ കുപ്പിക്കിണ്ണത്തിലാണ്. മറ്റു ദിവസങ്ങളിലെല്ലാം, മത്തായത്തിന്റെ കുറിട്ടിൽ കഞ്ഞിവയ്ക്കുപ്പിക്കിണ്ണം കഴുകി

ഉണ്ണിക്കുട്ടൻ മുത്തച്ഛൻ്റെ അടുത്തു വന്നുനിന്നു. മുത്തച്ഛൻ ചോദിച്ചു.

"ഒരു കഷണം ചക്കക്കൊണ്ടാട്ടം വേണോ?"

"വേണ്ട, പപ്പടം മതി."

മുത്തച്ഛൻ ഒരു പൊട്ടു പപ്പടം കൊടുത്തത് തിന്നുകൊണ്ട് അവൻ അടുക്കളയിലേക്കു ചെന്നു.

അടുക്കളയിൽ

മുത്തശ്ശി ചായയും 

പലഹാരവും കഴിച്ചുകൊണ്ടിരിക്കയാണ്. അമ്മിണി 63003 വാഴയണകൊണ്ട് ചുമരിൽ തല്ലി ശബ്ദമുണ്ടാക്കുന്നു. വാഴയണയുടെ അറ്റത്ത് ലേശം ഇലയുണ്ട്. അതു ചീന്തിയെടുക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. എങ്ങനെ പീന്തിയെടുക്കാനാണ്? വാഴയണ തന്നിട്ടുവേണ്ടേ? അമ്മിണി

വാഴയണ കിട്ടാത്തതുകൊണ്ടുള്ള ഈർഷ്യയോടെ പലകയിട്ട് ഇരുന്നു.

ഉണ്ണിക്കുട്ടന്റെ കുഞ്ഞിപ്പലക ആശാരി വേലു ഉണ്ടാക്കിക്കൊടുത്തതാണ്. കഴിഞ്ഞ കൊല്ലം അടുക്കളയുടെ ജനാല മാറ്റിവയ്ക്കുമ്പോഴാണ് ഉണ്ടാക്കിക്കൊടുത്തത്. കുഞ്ഞിപ്പലക മാത്രമല്ല, ഓണക്കാലത്ത് മാതേവരെ വയ്ക്കാൻ ഒരു പീഠവും വേലു ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പീഠം ഇപ്പോൾ കുളിമുറിയുടെ ഒരരുകിൽ വെച്ചിരിക്കയാണ്. കാളിയമ്മ പണിക്കു വന്നാൽ, മുറുക്കാൻപൊതി സൂക്ഷിച്ചുവയ്ക്കുന്നതു പീഠത്തിന്മേലാണ്.

അമ്മ, ദോശയും മുളകുകൂട്ടാതെ അരച്ച ചമ്മന്തിയും ഒരു ഇലച്ചീന്തിലാക്കി അവൻ്റെ മുമ്പിൽ കൊണ്ടുവന്നു വെച്ചു.

"പഞ്ചാര." ഒരു കഷ്ണം ദോശ പൊട്ടിച്ചുകൊണ്ട് അവൻ പറഞ്ഞു.

അമ്മ ഒരു സ്‌പൂൺ പഞ്ചസാര കൊടുത്തു.

"नली.."

ഒരു സ്പൂണുംകൂടി കൊടുത്തു.

".."

"ഇനി പഞ്ചാരയല്ല അമ്മയ്ക്കു ദേഷ്യം വന്നു. வேல ചെലത് ന്റെ കയ്യിന്ന് കിട്ടും."

പിന്നെ ഉണ്ണിക്കുട്ടനാണോ ദേഷ്യം വരാത്തത്? ഉണ്ണിക്കുട്ടനും ദേഷ്യം വന്നു. അവൻ ഇലച്ചീന്തും ദോശയുമെല്ലാം അടുക്കളയിലെ കൊട്ടത്തളത്തിലേക്കു വലിച്ചെറിഞ്ഞു കരയാൻ തുടങ്ങി.

"കുട്ടികൾക്ക് ഇത്ര കുറുമ്പ് വയ്യാ." ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു. മുത്തശ്ശിയും

അച്ഛൻ തളത്തിൽനിന്നു വിളിച്ചുചോദിച്ചു:

എന്താ അവ്ടെ?" "

ഉണ്ണിക്കുട്ടൻ കരയുന്നതിനിടയിൽ നിർത്തിനിർത്തിക്കൊണ്ടു

പറഞ്ഞു: "ഈ അമ്മ പഞ്ചാര തരിണില്ല."

"ബ്വാ അച്ഛൻ തരാം."

അവൻ അച്ഛന്റെ അടുത്തേക്ക് ഓടിപ്പോയി. ഓടിപ്പോകുന്നതിനിടയിൽ മുത്തച്ഛൻ്റെ എച്ചിൽക്കിണ്ണത്തിൽ തടഞ്ഞു വീണു. കരച്ചിൽ അധികമാകാൻ അതുമൊരു കാരണമായി. അച്ഛൻ അവനെ വന്നെടുത്തു. തോർത്തുമുണ്ടുകൊണ്ട് മുഖം തുടച്ച് മഞ്ചപ്പുറത്തുവെച്ചു.

വീണ്ടും ഇലച്ചീന്തിൽ ദോശയും പഞ്ചസാരയും കൊണ്ടുവന്നു മഞ്ചപ്പുറത്തവെച്ചു. അച്ഛൻ പറഞ്ഞു: "പഞ്ചസാര പോരേ? മിടുക്കൻ, ഇഷ്ട‌ംപോലെ

തിന്നോ." പഞ്ചസാര ആദ്യം കൊടുത്തത്രതന്നെ ഉണ്ടായിരുന്നില്ലെങ്കിലും അവനു തൃപ്തിയായി.

അച്ഛൻ, അവൻ ദോശ തിന്നുന്നതു നോക്കിയിരുന്നു.

ദോശ തിന്നുകഴിഞ്ഞപ്പോൾ അമ്മ കൊണ്ടുവന്നുകൊടുത്ത

പാലും കുടിച്ചു. പാലു കുടിച്ച് ഗ്ലാസ്സ് താഴെവെച്ചപ്പോൾ ഒരേമ്പക്കമിട്ടു. "തേട്ടി." അച്ഛൻ പറഞ്ഞു.

അച്ഛൻ അവനെ എഴുന്നേല്പിച്ചു നിർത്തി. അവൻ അച്ഛന്റെ കഴുത്തിൽ കൈകൾ ചുറ്റിക്കൊണ്ടു നിന്നു.

അച്ഛൻ ചോദിച്ചു: "കുട്ടിക്ക് അച്ഛനെയോ അമ്മയെയോ?" ആരെയാ അധികമിഷ്ടം.

"അച്ഛനെ."

അതു അമ്മ അടുക്കളയിൽനിന്നു "അതെയതെന്നാൽ ഞി എല്ലാറ്റിനും അച്ഛൻതന്നെ മതി." പറഞ്ഞു:

"പോരെ മോനേ? അച്ഛൻ അവനെ ഉമ്മവച്ചുകൊണ്ടു ചോദിച്ചു. 'മതി' എന്നർത്ഥത്തിൽ അവൻ തലയാട്ടി.

"മൂത്രത്തുണി തിരുമ്പാനും, അപ്പിട്ട് ചൗതിപ്പിക്കാനും ഒക്കെ അച്ഛൻ തന്നെ പോരേ? അമ്മ വീണ്ടും ചോദിച്ചു.

അതിന് ഉണ്ണിക്കുട്ടൻ സമാധാനമൊന്നും പറഞ്ഞില്ല. അച്ഛൻ ഇതുവരെയായും മൂത്രത്തുണി തിരുമ്പുന്നതു കണ്ടിട്ടില്ല. തന്നെ ചൗതിപ്പിച്ചിട്ടുമില്ല. അതൊക്കെ അമ്മയാണു ചെയ്യുന്നത്. അച്ഛൻ ഇതൊക്കെ ചെയ്യുമെന്നു തോന്നുന്നുമില്ല.

"എന്താ മിണ്ടാത്തത്? അമ്മ അടുക്കളയിൽനിന്നു തളത്തിലേക്കു വന്നു ചോദിച്ചു.

അവൻ, തന്നെ എടുക്കാനായി അമ്മയുടെ നേരേ കൈകൾ നീട്ടി. ഉണ്ണിക്കുട്ടൻ കരയുവാൻ തുടങ്ങി. അപ്പോൾ അമ്മ അവനെ വന്നെടുത്ത്.

"ഞാൻ ഇപ്പൊ എടുക്കണൊന്നും ഇല്ല. ഒക്കെ അച്ഛൻതന്നെ മതി."

"നിനക്ക് ആരെയാ ഇഷ്‌ടം?"

"അമ്മനെ."

"അച്ഛനെ ഇഷ്ട്‌ടം ലേ?"

"രണ്ടാളേം ഇഷ്ടാ." 
"മിടുക്കൻ!"

അമ്മ അവനെ നിലത്തു വെച്ചു. അമ്മിണി, വാഴയണയുമായി, അച്ഛന്റെ പിന്നാലെ ഉമ്മറത്തേക്കോടിപ്പോയി.

ഉണ്ണിക്കുട്ടൻ കിഴക്കേ കോലായിൽക്കൂടെ കിണറ്റിൻകരയിലേക്കു നടന്നു. കിഴക്കേ കോലായിലെ ചുമരിൽ ചാണകത്തിൽ പൊതിഞ്ഞു പറ്റിച്ചുനിർത്തിയിരിക്കുന്ന കയ്പ‌യ്ക്കാവിത്തുകളിൽനിന്ന് രണ്ടു മൂന്നെണ്ണം അടർത്തിയെടുത്ത് ട്രൗസറിൻ്റെ പോക്കറ്റിലിട്ടു.

കിണറ്റിൻകരയിൽ ആരുമില്ല. കിണറ്റിലേക്ക് ഒന്നു പാളിനോക്കിയാലോയെന്നു സംശയിച്ചുനിന്നു. വല്ലവരും കണ്ടാൽ ദേഷ്യപ്പെടും.

കഴിഞ്ഞ കൊല്ലം, പൂരത്തിനുമുമ്പ് കിണറ്റിലെ വെള്ളം തേകിത്തീർത്തു. കുട്ടൻനായരാണ് വെള്ളം തേകിത്തീർത്തത്. മൂന്നു ദിവസം വേണ്ടിവന്നു തേകിത്തീർക്കാൻ. തേകിത്തീർ എല്ലാം ചാലിൽക്കൂടെ പാടത്തേക്കൊഴുകിപ്പോയി.

അവസാനം കിണറ്റിലെ ചളിവെള്ളത്തിൽനിന്നു നാലു വലിയ മത്സ്യങ്ങൾ കിട്ടി. കരയിലേക്കെടുത്തിട്ടപ്പോൾ ശ്വാസംമുട്ടി തുള്ളിച്ചാടാൻ തുടങ്ങി. മത്സ്യങ്ങൾക്കു കരയിൽ ജീവിക്കാൻ സാധിക്കില്ലെന്ന് അന്നാണ് മനസ്സിലായത്. വീട്ടിലാരും മത്സ്യം കൂട്ടുകയില്ല. അന്നു കിട്ടിയ നാലു

മത്സ്യങ്ങളെയും

കുട്ടൻനായരും

കാളിയമ്മയുംകൂടി,

തൊടിയിലൊരിടത്ത് അടുപ്പുകൂട്ടി വറുത്തു തിന്നു. കാളിയമ്മ വെള്ളച്ചോറുണ്ണുമ്പോൾ മത്സ്യം വറുത്തതു കൂട്ടുന്നതു കണ്ടു. ചേന വറുത്തതാണെന്നാണ് തോന്നിയത്. ആയമ്മ എന്തു സ്വാദോടെയാണ് തിന്നതെന്നോ! നെയ്യപ്പം തിന്നുന്ന ഭാവമായിരുന്നു.

കിണറ്റിൽ ഇപ്പോഴും മത്സ്യങ്ങളുണ്ട്. വലിയവയും ചെറിയവയുമായി ഒരുപാടു മത്സ്യങ്ങളുണ്ട്. ഉച്ചയ്ക്ക് വന്നു നോക്കിയാൽ, നീന്തിക്കളിക്കുന്നതും, വെള്ളത്തിനു മുകളിൽ അനങ്ങാതെ കിടക്കുന്നതും കാണാം.

ഉണ്ണിക്കുട്ടൻ പോക്കറ്റിൽനിന്ന് ഒരു കയ്പ്പയ്ക്കവിത്തെടുത്തു കിണറ്റിലേക്കെറിഞ്ഞു. ശബ്‌ദം കേട്ടില്ല. കല്ലെടുത്തിട്ടാലേ ശബ്ദം കേൾക്കുകയുള്ളൂ. മറ്റൊന്നെടുത്ത് വായിലിട്ടു കടിച്ചുതുപ്പി.

കിണറ്റിൻകരയിൽ ഇങ്ങനെ നിൽക്കുന്നതു ശരിയല്ലെന്ന് അവനു തോന്നി. ഉമ്മറത്തുപോയി നോക്കാം. മുത്തച്ഛനും അച്ഛനും കുട്ടേട്ടനും അമ്മിണിയുമെല്ലാം ഉമ്മറത്തുണ്ടാകും.

ഉമ്മറത്തു വന്നപ്പോൾ എല്ലാം ശരിയാണ്. മനസ്സിൽ കരുതിയിരുന്നവരെല്ലാം ഉമ്മറത്തുണ്ട്. മുത്തച്ഛൻ മുറുക്കുന്നു. കുട്ടേട്ടൻ എഴുതുന്ന തിരക്കിലാണ്. ചാരുകസാലയിൽ കിടക്കുന്ന അച്ഛന്റെ മടിയിൽ ചില ശബ്‌ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അമ്മിണിയുമുണ്ട്. ഉണ്ണിക്കുട്ടൻ, അച്ഛൻ കിടക്കുന്ന കസാലയ്ക്കടുത്തു വന്നുനിന്നു. അമ്മിണിയെ അച്ഛനെ മടിയിൽനിന്നു മാറ്റി, തനിക്കിവിടെ കയറിയിരിക്കണമെന്നാണവന്. ആ ശ്രമത്തിന്റെ പ്രാരംഭമെന്നോണം അവൻ അച്ഛനെ തൊട്ടുരുമ്മി നിന്നു. അമ്മിണിയുടെ പാദസരത്തിൽ ഒന്നു തൊട്ടു. അമ്മിണിക്കതൊട്ടും പിടിച്ചില്ല. അവൾ കാലുകൊണ്ട് ഉണ്ണിക്കുട്ടന്റെ മുഖത്തൊരു ചവിട്ടു കൊടുത്തു. അതു കാര്യമാക്കാതെ പാദസരത്തിൽ വീണ്ടും തൊട്ടു. അമ്മിണി അപ്പോഴും ചവിട്ടി. ചവിട്ട് അവന്റെ കണ്ണിലാണ് കൊണ്ടത്! വല്ലാതെ വേദനിച്ചു. കരയാനും തുടങ്ങി. അമ്മിണിയും കരയാൻ തുടങ്ങി. രണ്ടുപേരും മത്സരിച്ചു. കരയുന്ന മട്ടിലാണ്.

മുത്തച്ഛൻ എഴുന്നേറ്റപ്പോഴേക്കും, മുത്തശ്ശി വന്ന് അമ്മിണിയെ എടുത്തകത്തേക്കു പോയി.

ഉണ്ണിക്കുട്ടൻ കരഞ്ഞുകൊണ്ട് ബഞ്ചിൽ ചാരിനിന്നു.

അച്ഛൻ അവനെ വിളിച്ചുവെങ്കിലും, അവൻ അവിടെത്തന്നെ നിന്നു കരയുവാൻ തീർച്ചപ്പെടുത്തി. ഇനി വേണമെങ്കിൽ, അച്ഛൻ കസാലയിൽനിന്ന് എഴുന്നേറ്റ് വന്നെടുക്കട്ടെ. കരഞ്ഞുകൊണ്ടു

നിൽക്കുന്ന നിലപിൽനിന്ന് അനങ്ങകയില്ല. തനിക്കും വാശിയുണ്ട്. മുത്തച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു: "കുറുമ്പന്നവെച്ചാൽ കുറുമ്പനാണ്. മുത്തച്ഛൻ്റെ മടിയിൽ കയറിയിരിക്കണോ?" അവൻ അതൊന്നും കേൾക്കാതെ കരയുകതന്നെയാണ്.

കരഞ്ഞു മതിയായാൽ അച്ഛനോടു പറയണം ട്ടോ?"

അച്ഛനും പറഞ്ഞു.

അവനങ്ങനെ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ തുറന്നു വിട്ടതായിരിക്കണം. ആട്ടിൻകുട്ടി വന്നു. കുട്ടൻനായർ ആട്ടിൻകൂട്

കരച്ചിൽ മതിയാക്കി ഉണ്ണിക്കുട്ടൻ ഉമ്മറക്കോലായിൽ വന്നു നിന്നു. ആട്ടിൻകുട്ടി തുള്ളിച്ചാടിക്കളിക്കുന്നതനുസരിച്ച്, അതിന്റെ കഴുത്തിൽ കെട്ടിയ കുടമണിയും കിലുങ്ങിക്കൊണ്ടിരിക്കുന്നു. എന്തു കൗതുകമാണ് കാണാൻ. അവൻ്റെ ഹൃദയം തുള്ളിക്കളിക്കുകയാണ്.

കഴിഞ്ഞാഴ്‌ചയിലാണ് തള്ളയാട് ഈ ആട്ടിൻകുട്ടിയെ പ്രസവിച്ചത്. ഉണ്ണിക്കുട്ടൻ വൈകുന്നേരം ഉറക്കമുണർന്നെഴുന്നേറ്റ് അടുക്കളക്കോലായിലേക്കു പോയപ്പോൾ, തെങ്ങിൻതടത്തിന്റെ അടുത്ത് വീട്ടിലുള്ളവരെല്ലാം നില്ക്കുന്നു. സംഗതിയെന്താണെന്നറിയാൻ അടുത്തുചെന്നു നോക്കിയപ്പോൾ, തള്ളയാടു പെറ്റിരിക്കുന്നു. കുട്ടിയെ നക്കിത്തടയ്ക്കുകയാണ്. കുട്ടിയെ കാണാൻ എന്തു ഭംഗിയാണ്! കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. അന്നു വൈകുന്നേരം ചായ കുടിക്കണമെന്നോ, കുട്ടൻനായരുടെകൂടെ പടിക്കൽ പോയിനിന്ന് ബസ്സുകൾ പോകുന്നതു നോക്കിക്കാണണമെന്നോ തോന്നിയില്ല.

എത്രനേരമാണ് തള്ളയാട് കുട്ടിയെ നിക്കിത്തുടച്ചതെന്നോ! കുറേ നേരം നക്കിത്തുടച്ചേശേഷമാണ്, ആട്ടിൻകുട്ടിക്ക് കഷ്ടിച്ച് എഴുന്നേൽക്കാറായത്. ഓടിച്ചാടിക്കളിക്കുന്നു. ഇപ്പോഴിതാ ആട്ടിൻകുട്ടി

ആട്ടിൻകുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കണമെന്നുണ്ട്. പക്ഷേ, ഈ ആട്ടിൻകുട്ടി ഒരിടത്തും ഒതുങ്ങിക്കിടക്കില്ല. എപ്പോഴും തുള്ളിച്ചാട്ടം തന്നെയാണ്. കുട്ടൻനായർ ഇടയ്ക്കിടയ്ക്ക് ആട്ടിൻകുട്ടിയെ മടിയിൽ വെച്ചു തരും. അപ്പോഴതിന്റെ ദേഹത്തിൽ തലോടുകയും ഉമ്മവയ്ക്കുകയും ചെയ്യും. ആട്ടിൻകുട്ടിയുടെ ദേഹത്തിലെ രോമത്തിന് നല്ല മിനുസമുണ്ട്.

ആട്ടിൻകുട്ടിയുടെ

തുള്ളിച്ചാട്ടം

കണ്ടുകൊണ്ടങ്ങനെ

നിൽക്കുമ്പോൾ പടിക്കൽ പേപ്പർകാരൻ പയ്യൻ സൈക്കിളിൽ

വന്നിറങ്ങി ബെല്ലടിച്ചു. സാധാരണ, പേപ്പർകാരൻ പയ്യനെ പടിക്കൽ

കണ്ടാൽ, ഉണ്ണിക്കുട്ടൻ പടിക്കലേക്കോടിപ്പോയി പേപ്പർ

വാങ്ങിക്കൊണ്ടു

വരികയാണു

പതിവ്.

ഇന്നവന്

പടിക്കലേക്കോടിപ്പോകാൻ തോന്നുന്നില്ല, പട്ടിക്കൽ പോയി പേപ്പർ

വാങ്ങിക്കൊണ്ടു വരുന്നതിനേക്കാൾ നല്ലത് ആട്ടിൻ കുട്ടിയുടെ

കളികൾ കണ്ടുകൊണ്ടു നില്ക്കുന്നതാണ്.

പേപ്പർകാരൻ പയ്യൻ പതിവുപോലെ കുറച്ചുനേരം കാത്തുനിന്നു;

ഉണ്ണിക്കുട്ടൻ വരുന്നില്ലെന്നുകണ്ടപ്പോൾ ഗേറ്റു തുറന്ന് ഉമ്മറത്തുവന്നു

പേപ്പർ ഉണ്ണിക്കുട്ടൻ്റെ കൈയിൽ കൊടുത്തു. അവനതു വാങ്ങി, ഓടി

കൊണ്ടുപോയി അച്ഛനു കൊടുത്ത് വീണ്ടും മുറ്റേത്തക്കുതന്നെ വന്നു.

പേപ്പർ വാങ്ങുമ്പോൾ "നീ കരച്ചിൽ മാറ്റിയോ?" എന്നച്ഛൻ

ചോദിച്ചതൊന്നും അവൻ ശ്രദ്ധിച്ചില്ല. മുറ്റത്ത് ആട്ടിൻകുട്ടി ഇങ്ങനത്തെ ചോദ്യങ്ങളെല്ലാം? തുള്ളിച്ചാടിക്കളിക്കുമ്പോഴാണോ

മുത്തശ്ശി അമ്മിണിയെ എടുത്തുകൊണ്ട് മുറ്റത്തുവന്നു. അമ്മിണിയുടെ കയ്യിൽ അപ്പോഴും ആ വാഴയണയുണ്ട്. അതവൾ എവിയെങ്കിലും കളഞ്ഞിട്ടുണ്ടാവുമെന്നാണ് ഉണ്ണിക്കുട്ടൻ വിചാരിച്ചിരുന്നത്. ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ പറഞ്ഞു: "അമ്മിണേ, കണ്ടോ ആട്ടിൻകുട്ടി!"

അമ്മിണി ചിരിച്ചു. മുത്തശ്ശി, അമ്മിണിയെ മുറ്റത്തു വെച്ചു. ഉണ്ണിക്കുട്ടൻ അവളുടെ അടുത്തുവന്ന് അവളെ എടുക്കാൻ ശ്രമിച്ചപ്പോൾ മുത്തശ്ശി പറഞ്ഞു: "വേണ്ടാ. അവള് വീഴും." "ന്നാ അവളോടെനിക്കൊരുമ തരാൻ പറയു." മുത്തശ്ശി പറഞ്ഞു: "അമ്മിണിക്കുട്ടി ഉണ്ണേട്ടന് ഒരുമ്മകൊടുത്താ." അമ്മിണി, ഉണ്ണിക്കുട്ടൻ്റെ വയറ്റത്ത് ഒരുമ്മവെച്ചു. ഉണ്ണിക്കുട്ടനു സന്തോഷമായി. അവൻ അമ്മിണിയുടെ കൈപിടിച്ചു കൊണ്ട് മുറ്റത്ത് മെല്ലെ മെല്ലെ നടന്നു. ആട്ടിൻകുട്ടിയെ അമ്മിണിയെക്കൊണ്ട് ഒന്നു തൊടുവിക്കണമെന്നുണ്ട്. എന്തുചെയ്യാനാ? ആട്ടിൻകുട്ടി അടുത്തേക്കൊന്നും വരുന്നില്ല. മുത്തശ്ശൻ മുറ്റത്തുവന്ന് മുത്തശ്ശിയോടെന്തോ പറഞ്ഞു. മുത്തശ്ശി വേഗം അകത്തുപോയി കുടയും തോർത്തുമുണ്ടും കൊണ്ടുവന്നു കൊടുത്തു. പാടത്തേക്കു പോകാനുള്ള പുറപ്പാടാണ്. രാവിലെ കഞ്ഞി കുടിച്ച് പാടത്തേക്കു പോയാൽ, ഒരുമണിയാകുമ്പോഴേക്കേ മുത്തച്ഛൻ തിരിച്ചെത്തുകയുള്ളൂ. അടുത്തുള്ള സ്കൂ‌ളിൽ ഒരുമണിക്കുള്ള ബെല്ലടിക്കുമ്പോഴായിരിക്കും മിക്ക ദിവസങ്ങളിലും മുത്തച്ഛൻ വീട്ടിലെത്തുക. അപ്പോൾ ഒന്നിച്ചിരുന്നുണ്ണാൻ കുട്ടേട്ടന്നുണ്ടാകും. മുത്തച്ഛൻ തോർത്തുമുണ്ട് ഇടത്തേ ചുമലിലിട്ട്, കുട വലത്തേ കൈത്തണ്ടയിൽ തുക്കി ഉണ്ണിക്കുട്ടനോടു ചോദിച്ചു:

"പോര്‌ണോ മുത്തച്ഛൻ്റെ ഒപ്പം പാടത്തേക്ക്?" "അതാ നല്ലത്. ന്നാൽ ബാക്കിളോർക്ക് തൊയരായിരിക്കാലോ." മുത്തശ്ശി പറഞ്ഞു. കുറച്ചുനേരം

മുത്തശ്ശൻ, ഉണ്ണിക്കുട്ടൻ്റെ കൈപ്പത്തി കവിളത്തുവെച്ച് ഉരച്ചു. "അവൻ മുത്തച്ഛൻ്റെ മിടുക്കൻ കുട്ട്യാ! മുത്തച്ഛന്റെ താടി ഉരക്കടലാസ്സുപോലെയാണെന്ന്, ഉണ്ണിക്കുട്ടന്നു തോന്നി. ഉരക്കടലാസ്സു കണ്ടത് ആശാരി വേലുവിന്റെ

കൈയിൽനിന്നാണ്.

ആട്ടിൻകുട്ടി മുത്തച്ഛൻ്റെ ഒപ്പം ഗേറ്റുവരെ തുള്ളിച്ചാടിക്കൊണ്ടു പോയി.

ഗേറ്റിനപ്പുറം റോഡാണ്. റോഡിലെപ്പോഴും വാഹനങ്ങളുടെ തിരക്കാണ്.

ഇന്നാളൊരു ദിവസം ഒരു നായ ലോറിക്കടിയിൽപ്പെട്ടു ചത്തു. അച്ഛന്റെകൂടെ പോയാണ് ഉണ്ണിക്കുട്ടനതു കണ്ടത്. നായയുടെ തല ചതഞ്ഞരഞ്ഞിരുന്നു. ആട്ടിൻകുട്ടി ഗേറ്റു കടന്ന് റോട്ടിൽപ്പോയി ലോറിക്കടിയിൽപ്പെട്ടാൽ എന്താണു ചെയ്യുക? പാടില്ല, ആട്ടിൻകുട്ടിയെ ഗേറ്റ് കടന്നുപോകാൻ സമ്മതിക്കരുത്.

കുട്ടൻനായർ ഒരു മാവിൻ്റെ ഇല ചവച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. അയാളുടെ ചെവിക്കിടയിൽ ഒരു പച്ചീർക്കിലിയും തിരുകിവെച്ചിട്ടുണ്ട്. എന്തൊരു പല്ലുതേപ്പാണിത് എത്ര നേരമായി തുടങ്ങിയിട്ട്! എന്തൊക്കെ സാധനങ്ങൾകൊണ്ടാണ് പല്ലു തേക്കുന്നത്. ആദ്യം ഒടിച്ചു കുത്തിക്കമ്പുകൊണ്ട്, പിന്നെ മാവിന്റെ ഇലകൊണ്ട്. ഇനി എന്തൊക്കെക്കൊണ്ട് തേക്കാനാണാവോ ഭാവം?

കുട്ടൻനായർ ഒരു നിമിഷം ആട്ടിൻകുട്ടിയുടെ കളികൾ സൂക്ഷിച്ചു നോക്കിക്കൊണ്ടു നിന്നു. എന്നിട്ട്, 'മതി മതി കളിച്ചത്, എന്നും പറഞ്ഞ് ആട്ടിൻകുട്ടിയെ വാരിയെടുത്ത് ആട്ടിൻകൂട്ടിന്റെ അടുത്തേക്കു നടന്നു. പിന്നാലെ ഉണ്ണിക്കുട്ടന്നും കൂടി.

ആട്ടിൻകുട്ടിയെ തള്ളയാടിൻ്റെ അകിടിൻ്റെ ചുവട്ടിൽ കൊണ്ടു

വന്നുവെച്ചു. ആട്ടിൻകുട്ടി മുല കുടിക്കാൻ തുടങ്ങി. ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച് മുട്ടി മുട്ടിക്കൊണ്ട് മുല കുടിക്കുന്നതു കാണാൻ നല്ല ഭംഗി! കുടമണികൾ കിലുങ്ങിന്നു.

കുട്ടൻനായർ ആട്ടിൻകൂട്ടിൻ്റെ അടുത്തുനിന്ന് കുറെ പ്ലാവിലകൾ എടുത്തു തള്ളയാടിൻ്റെ മുമ്പിലിട്ടുകൊടുത്തു. കുറച്ചുനേരം അതു പ്ലാവിലകൾ തിന്നുന്നത് നോക്കിക്കൊണ്ടു നിന്നു.

ആട്ടിൻകുട്ടി, മുലകുടി നിർത്തി പ്ലാവിലകൾ മണത്തിനോക്കി.

കുട്ടൻനായർ കൂട് അടച്ചു. അയാളുടെ വായിൽ ഇപ്പോഴും

മാവിന്റെ ഇലയുണ്ട്. "പൊവ്വാ."

കുട്ടൻനായർ ഉണ്ണിക്കുട്ടന്റെ കൈ പിടിച്ചുകൊണ്ട് കിണറ്റിന്റെ അടുത്തേക്കു നടന്നു.

കാളിയമ്മ കിണറ്റിൻകരയിലിരുന്നു മുറുക്കുന്നുണ്ട്.

"ചുന്തരക്കുട്ടി രാവിലെതന്നെ കുട്ടൻനായര്‌ടേ പിന്നാലെന്തിനാ കൂടിയിരിക്കണ്?" കാളിയമ്മ ചോദിച്ചു.

ഉണ്ണിക്കുട്ടൻ ഒന്നും പറഞ്ഞില്ല. ചിരിച്ചു.

കാളിയമ്മ വീണ്ടും പറഞ്ഞു: "ചുന്തരക്കുട്ടീടെ ഒരു ചിരി. കണ്ടാൽ നാവോറാപ്പെടും."

കുട്ടൻനായർ പറഞ്ഞു: "ങ്ങള് വേണ്ടാത്തതോരോന്നു

പറയാണ്ടങ്ങടെ പാട്ടിനു പൊയ്ക്കോളിൻ." കുട്ടൻനായർ ഒരു ബക്കറ്റ് വെള്ളം കോരി വായ കഴുകി നാക്കു

വടിച്ച് കാലും മുഖവും കഴുകി അടുക്കളക്കോലായിലേക്കു ചെന്നു. ചായയും പലഹാരവും കൊണ്ടുവന്നു കൊടുത്തു. കുട്ടൻനായർക്ക് ദോശ തിന്നാൻ മുളകിൻകൊണ്ടാട്ടമാണ്. അതാണയാൾക്കിഷ്ടം. ചമ്മന്തിയില്ല, അയാൾ മുളകിൻകൊണ്ടാട്ടം കടിക്കുന്നതു കണ്ടപ്പോൾ, ഉണ്ണിക്കുട്ടന്റെ വായയിൽ വെള്ളം പൊടിഞ്ഞു. തിന്നുന്നതു കണ്ടാൽ, മുളകിൻകൊണ്ടാട്ടത്തിനു മധുരമുണ്ടെന്നാണു തോന്നുക.ഓട്ടിൻപുറത്തുനിന്ന് ഒരണ്ണാൻ തെങ്ങിൻതടത്തിലേക്കു ചാടി, പരിഭ്രമത്തോടെ തെങ്ങിൻ്റെ മുകളിലോട്ടു കയറിപ്പോയി. അണ്ണാന്റെ വാലുകൊണ്ട് തലയണയുണ്ടാക്കിയാൽ നന്നായിരിക്കുമോ? അണ്ണാൻ്റെ വാലിന് പക്ഷിയുടെ തൂവലിനേക്കാൾ കനമുണ്ടായിരിക്കുമോ? ഉണ്ണിക്കുട്ടൻ ആലോചിച്ചുനോക്കി. ഒരു തലയണ ഉണ്ടാക്കാൻ എത്രയെത്ര അണ്ണാന്മാരുടെ വാലുകൾ വേണ്ടിവരും? ഒരുപാടു വാലുകൾ വേണ്ടിവരും! അത്രയൊക്കെ എവിടെ നിന്നു കിട്ടാനാണ്? അതൊന്നും സാധിക്കുന്ന കാര്യമല്ല.

ഒരണ്ണാന്റെ വാലു കിട്ടിയാൽ തത്‌കാലം ഒരു കാര്യം ചെയ്യാം; ഒരു സാധനമുണ്ടാക്കാം. വാല് ഒരു പപ്പടക്കോലിൻ്റെ അറ്റത്ത് നല്ല ഉറപ്പുള്ള നൂലുകൊണ്ടു വരിഞ്ഞുകെട്ടുക. അപ്പോൾ അത് ഒരു ബ്രഷാണെന്നു പറയാം. എന്നിട്ടത്. അമ്മിണിയുടെ പാൽക്കുപ്പി കഴുകാൻ പറ്റുമോയെന്നു പരീക്ഷിച്ചുനോക്കാം.

ഉണ്ണിക്കുട്ടന് ബ്രഷ് എന്നു ശരിക്കുച്ചരിക്കാൻ വയെന്നു പറഞ്ഞ് കുട്ടേട്ടൻ കളിയാക്കാറുണ്ട്. 'ബ്ര' എന്നക്ഷരമാണു നാവിൽ ശരിക്കു വരാത്തത്. ബ്രഷ് എന്ന വാക്കു ശരിക്കു പറയാനറിയില്ലെങ്കിലും ഒരണ്ണാൻ്റെ വാലു കിട്ടിയാൽ ഒരു ബ്രഷ് ഉണ്ടാക്കാൻ ശ്രമിച്ചുനോക്കാമായിരുന്നു.

കുട്ടേട്ടൻ എവിടെനിന്നോ പെട്ടെന്നു വന്ന് കോലായുടെ അറ്റത്തു വെച്ചിരിക്കുന്ന ചെമ്പിൽനിന്നു ലേശം വെള്ളമെടുത്തു കുലുക്കുഴിഞ്ഞു തുപ്പി അകത്തേക്കു പോയി.

'ഇപ്പോഴും വല്ലതും തിന്നിട്ടുണ്ടാകും' ഉണ്ണിക്കുട്ടൻ വിചാരിച്ചു. രാവിലെ വെള്ളത്തണ്ടു തന്ന കാര്യമൊക്കെ ശരിതന്നെ! എന്തായാലും കുട്ട്യേട്ടന് ഒരു ഭാവമുണ്ട്. ബ്രഷ് എന്നു പറയാനറിയാം, ടൈംപീസിൽ സമയം നോക്കാനറിയാം, അലാറം അടിപ്പിക്കാനറിയാം എന്നൊക്കെയുള്ള ഭാവമാണതെന്ന് ഉണ്ണിക്കുട്ടൻ ധരിച്ചിട്ടുണ്ട്. താനും സ്‌കൂളിൽ ചേരട്ടെ; കുട്ട്യേട്ടനറിയാവുന്ന വിദ്യകളൊക്കെ പഠിക്കാം.

ഒരു ദിവസം ഉച്ചയ്ക്ക് ഊണു കഴിഞ്ഞശേഷം വീട്ടിലുള്ളവരെല്ലാം ഉമ്മറത്തു വിശ്രമിക്കുമ്പോൾ ടൈംപീസിൻ്റെ അലാറമടിപ്പിക്കണം. എല്ലാവരും അത്ഭുതത്തോടെ തന്നെ നോക്കണം. മിടുക്കൻ എന്നു പറയണം

സ്കൂ‌ളിൽ പോകുന്നില്ലെങ്കിലും പ, വ, റ എന്ന അക്ഷരങ്ങൾ

എഴുതാൻ ഉണ്ണിക്കുട്ടനറിയാം. ெெகய ഉണ്ണിക്കുട്ടന്റേതാണെന്നാണ് മുത്തച്ഛൻ പറയുന്നത്. നല്ലത് അണ്ണാന്റെ വാലിനെക്കുറിച്ചും കുട്ട്യേട്ടനെക്കുറിച്ചുമങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ, കുട്ടൻനായർ ചായകുടി കഴിഞ്ഞ്

ഏമ്പക്കമിടുന്ന ശബ്ദം കേട്ടു.കുട്ടൻനായർ എഴുന്നേറ്റു കോലായിൽ നിന്നുകൊണ്ടുതന്നെ ഇലക്കഷ്ണം, തൊടിയിലേക്കെറിഞ്ഞു. തെങ്ങിൻതടത്തിൽനിന്ന് ഒരു നുള്ളു വെണ്ണീറെടുത്ത് ഗ്ലാസ്സ് വൃത്തിയായി കഴുകി കോലായിൽ കമഴ്ത്തി വെച്ചു. ഇടുവിൽനിന്നു മുറുക്കാൻപൊതിയെടുത്ത് തുറന്ന് മുറുക്കാൻ തുടങ്ങി. കുട്ടൻനായരുടെ അരയിൽ, ഇപ്പോഴും ഒരു വെള്ളിനൂലുണ്ട്... അതു കണ്ടപ്പോൾ പതിവുപോലെ ഉണ്ണിക്കുട്ടൻ ഒരു പരിഹാസച്ചിരി ചിരിച്ചു; ഇത്ര വയസ്സായിട്ടും അരയിൽ നൂലുകെട്ടാൻ നാണമില്ലല്ലോ? മാത്രമല്ല, കറുത്ത ചരടിൽ കോർത്തുകെട്ടിയ ഒരേലസ്സമുണ്ട്, അയാളുടെ അരയിൽ.

ഏലസ്സ് എവിടെയൊക്കെയാണു കെട്ടുന്നത്? അമ്മ ഏലസ്സ് കെട്ടിയിരിക്കുന്നത് കഴുത്തിലാണ്. കുട്ടൻനായർ അരയിലാണ്. എണ്ണക്കാരൻ മൊയ്തീൻ കൈയിൽ വസൂരി കുത്തിവെച്ച കലയ്ക്കടുത്താണ്.

കുട്ടൻനായരുടെയും മൊയ്‌തീന്റെയും ഏലസ്സ് ചെമ്പിൻതകിടു

കൊണ്ടുള്ളതും, അമ്മയുടേത് സ്വർണ്ണംകൊണ്ടുള്ളതുമാണ്. കാളിയമ്മ ഒരു കൈയിൽ ചാണകവുമായി അകത്തേക്കു പോയി. പതിവുപോലെ ഉണ്ണിക്കുട്ടനോടു ലോഹ്യം ചോദിക്കുകയും ചെയ്തു. "കാളേമ്മേടെ ചുന്തരക്കുട്ടെടത്തു." ആയമ്മയുടെ വാളൻപുളിങ്ങ പോലെയുള്ള വലത്തേ കാലിൻ്റെ പെരുവിരലിൽ ലേശം ചാണകം പറ്റിപ്പിടിച്ചിട്ടുണ്ട്. അതൊരു തോണ്ടിക്കളയണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. ഈർക്കിലകൊണ്ടു

കുട്ടൻനായർ ഇനിയും മുറുക്കിത്തീർന്നിട്ടില്ല. മുറുക്കുന്നതു അടയ്ക്കാക്കഷണമാണ് മുത്തച്ഛനെപ്പോലെയല്ല. കുട്ടൻനായർ കുട്ടൻനായർ ആദ്യം വായിലേക്കിടുക. അതിനുശേഷം ചുണ്ണാമ്പുതേച്ച വെറ്റില. പിന്നെ പുകല്. ഇതിനിടയിൽ ചുണ്ണാമ്പു പറ്റിപ്പിടിച്ചിരിക്കുന്ന ചൂണ്ടാണി വിരൽ ഇടയ്ക്കിടയ്ക്ക നക്കിക്കൊണ്ടിരിക്കുകയും ചെയ്യും.

മുത്തച്ഛന് കുട്ടൻനായരെപ്പോലെ അടയ്ക്കാക്കഷണം കടിക്കാനൊന്നും വയ്യ. അടയ്ക്കാപ്പൊടി വേണം. ചുണ്ണാമ്പുതേച്ച വൈറ്റിലയിൽ, അടയ്ക്കാപ്പൊടിയിട്ടു മടക്കിയാണ് വായിലേക്കിടുക. അതിനുശേഷം ഇടിച്ചുകൂട്ടിയ പുകലയും. കുട്ടൻനായരെപ്പോലെ ചൂണ്ടാണിവിരൽ നക്കുകയൊന്നുമില്ല മുത്തച്ഛൻ.

കുട്ടൻനായർ തെങ്ങിൻതടത്തിലേക്കു നീട്ടിത്തുപ്പിക്കൊണ്ടെഴുനേറ്റ് ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു.

"തൊടിയിൽ ലേശം പണിയുണ്ട്."

അയാൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് തൊടിയിലേക്കുനടന്നു. ഉണ്ണിക്കുട്ടനും പിന്നാലെ പുറപ്പെട്ടപ്പോൾ അയാൾ പറഞ്ഞു: "വേണ്ട, കുട്ടി പോരണ്ട; വരുമ്പോൾ കുട്ടൻനായർ കുട്ടിക്കൊരു സാധനം കൊണ്ടുവരാം."

ഉണ്ണിക്കുട്ട കോലായിൽത്തന്നെ കയറിനിന്നു. കുട്ടൻനായർ കൊണ്ടുവരാമെന്നു പറഞ്ഞ ആ സാധനം എന്തായിരിക്കും?

പ്ലാവിന്റെ ഇലകൊണ്ടുണ്ടാക്കിയ കാളക്കുട്ടിയായിരിക്കുമോ? പപ്പായത്തണ്ടുകൊണ്ടുണ്ടാക്കിയ കുരുത്തോലിപ്പന്തായിരിക്കുമോ, കുഴലായിരിക്കുമോ? പാവിട്ടത്തോക്കായിരിക്കുമോ?

ഒന്നും മനസ്സിലാകുന്നില്ല. കുട്ടൻനായർ തൊടിയിൽനിന്നു കുട്ടൻനായർ വരാൻ താമസിക്കും. ഇവിടെത്തന്നെ അയാളെ എത്രനേരാണു കാത്തുനില്ക്കുക?

അടുക്കളയിലും ഉമ്മറത്തും ഉമ്മറിമുറ്റത്തും എന്തൊക്കെയാണു നടക്കുന്നതെന്നു നോക്കാം.

ഉണ്ണിക്കുട്ടൻ കോലായിൽനിന്നു പോയി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക