shabd-logo

മൂന്ന് (ഭാഗം രണ്ട്)

10 January 2024

0 കണ്ടു 0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.

ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലു

കുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽ

ഒന്നാമതായിരിക്കുന്ന

കുട്ടിയാണ്.

ഉണ്ണിക്കുട്ടനെ

അധികമാകർഷിച്ചത്. ചെമ്പിച്ച നീളൻ തലമുടിയും ഉയർന്ന

പല്ലുകളും കൈനഖങ്ങളിൽ ചെളിയുമുള്ള

കുട്ടേട്ടനെക്കാളുമുണ്ട്.

കുട്ടി,

'ഒരു പോത്തൻകുട്ടിതന്നെ' ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു. ഈ പോത്തൻകുട്ടിക്ക്, ഒന്നാംക്ലാസ്സിൽ പഠിക്കാൻ നാണമില്ലേ?

ഉണ്ണിക്കുട്ടന്റെ ഇടതുഭാഗത്ത് ഒരാൺകുട്ടിയും വലതുഭാഗത്ത് ഒരു പെൺകുട്ടിയുമാണിരിക്കുന്നത്. ആൺകുട്ടി ഉണ്ണിക്കുട്ടനെപ്പോലെ തന്നെ കാക്കി നിക്കറും, ഇളംനീല ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ആ കുട്ടിയുടെ ഇടത്തേ കവിളിൽ, നീലനിറത്തിലുള്ള ഒരു കലയുണ്ട്. ഉണ്ണിക്കുട്ടന്, കലയിലൊന്നു തൊട്ടുനോക്കാൻ തോന്നി! പെൺകുട്ടി, ചുവന്ന പുള്ളിക്കുത്തുകളുള്ള ഒരു മുഷിഞ്ഞ ഗൗണാണു ധരിച്ചിരിക്കുന്നത്. ആ കുട്ടി ഇടയ്ക്കിടയ്ക്കു കൈവടംകൊണ്ട്

മൂക്കിരു തുടയ്ക്കുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടനു വെറുപ്പു തോന്നി. രാധടീച്ചർ രജിസ്റ്റർ നോക്കി, കുട്ടികളുടെ പേരുകൾ വിളിച്ചു. സുധാകരൻ, പവിത്രൻ, തോമസ്, ദാക്ഷായണി, അബ്‌ദുൾഖാദർ, ചിരുത... അങ്ങനെ എത്രയെത്ര പേരുകളാണ്!

എല്ലാറ്റിനുമൊടുവിൽ ഉണ്ണിക്കുട്ടന്റെ പേരാണു വിളിച്ചത്. രാധടീച്ചർ പേരുകൾ വിളിച്ചുകഴിഞ്ഞശേഷം, രജിസ്റ്റർ പുസ്ത‌കം മടക്കി മേശയുടെ വലിപ്പിൽ വച്ച് മേശയുടെ മുമ്പിൽ വന്നു നിന്നു കുട്ടികളെയെല്ലാം കുറച്ചുനേരം നോക്കിനിന്നു.

രാധടീച്ചർ അധികം തടിച്ചിട്ടില്ല. അത്ര മെലിഞ്ഞിട്ടുമില്ല. തലയിൽ അവിടവിടെയായി വെളുത്ത രോമങ്ങളുണ്ട്. വെളുത്ത മുണ്ടും ജാക്കറ്റും വേഷ്ടിയും ധരിച്ച് അവരുടെ ചെറുനാരങ്ങയുടേതുപോലെയാണ്. നിറം

രാധിടീച്ചറെ കാണാൻ നല്ല ഭംഗി. സ്‌കൂളിൽ ചേരുന്നതിനു മുമ്പു തന്നെ, ഉണ്ണിക്കുട്ടന് രാധടീച്ചറെ വളരെ ഇഷ്‌ടമാണ്. അവർക്കും കുട്ടികളോടെല്ലാം വളരെ സ്നേഹവും വാത്സല്യവുമാണ്.

രാധടീച്ചർ മേശയിലേക്ക് ഒന്നു ചാരിനിന്നുകൊണ്ടു പറഞ്ഞു: "നിങ്ങളെല്ലാം നല്ല കുട്ടികളാണ്. അല്ലേ? മിടുമിടുക്കൻ കുട്ടികൾ! മിടുമിടുക്കൻ കുട്ടികളല്ലാത്ത വല്ലവരുമുണ്ടോ? ഉണ്ടാവില്ല. രാധിടീച്ചർക്കറിയാം, നിങ്ങളെല്ലാം മിടുമിടുക്കൻ കുട്ടികളാണെന്ന്ഇത് ഒന്നാം ക്ലാസ്സാണ്. ഏതു ക്ലാസ്സാണിത്? ഉണ്ണിക്കുട്ടൻ പറയൂ."

ഉണ്ണിക്കുട്ടൻ പറഞ്ഞു: "ഒന്നാംക്ലാസ്സ്."

ടീച്ചർ തുടർന്നു: "ഒന്നാംക്ലാസ്സാണിത്. ഇടയിൽ വേറൊരു കാര്യം പറയട്ടെ. ടീച്ചർ വല്ല ചോദ്യവും ചോദിച്ചാൽ എഴുന്നേറ്റു നിന്നു മറുപടി പറയണം. മനസ്സിലായോ?"

കുട്ടികളിൽ ചിലർ പറഞ്ഞു: "ഉവ്വ്."

"ഇന്നു നിങ്ങളെല്ലാം ഒന്നാംക്ലാസ്സിലാണു പഠിക്കുന്നത്."

ടീച്ചർ മേശയുടെ ഒരു ഭാഗത്തേക്കു നീങ്ങിനിന്നുകൊണ്ടു തുടർന്നു: "അടുത്ത കൊല്ലം രണ്ടാംക്ലാസ്സിലേക്കാവും. അതിന്റെ അടുത്ത കൊല്ലം മൂന്നാംക്ലാസ്സിലേക്കാവും. അതിന്റെയുമടുത്ത കൊല്ലം നാലാം ക്ലാസ്സിലേക്കാവും. അങ്ങനെ പഠിച്ച് പഠിച്ച് മിടുക്കന്മാരാകണം." "ഇന്നലെവരെ നിങ്ങൾ സ്‌കൂൾ,കുട്ടികളല്ലായിരുന്നു. ഇന്നുമുതൽ

നിങ്ങളെല്ലാം സകൂൾ,കുട്ടികളാണ്. സ്‌കൂൾകുട്ടികൾ നന്നേ രാവിലെ എഴുന്നേറ്റ്, ദിനകൃത്യങ്ങൾ കഴിച്ച്-ദിനകൃതങ്ങൾ എന്നുവച്ചാൽ എന്താണെന്നറിയോ?" ടീച്ചർ ഒരു കുട്ടിയുടെ നേരേ വിരൽ ചൂണ്ടിക്കൊണ്ടു ചോദിച്ചു. ആ കുട്ടി ഒന്നും ശബ്ദിക്കാതെ ഇരിക്കുന്നിടത്തുതന്നെ ഇരുന്നു.

ടീച്ചർ പറഞ്ഞു: "ടീച്ചർ പറഞ്ഞില്ലേ. വല്ല ചോദ്യവും ചോദിച്ചാൽ എഴുന്നേറ്റുനില്ക്കണമെന്ന്." ഇതു കേട്ടപ്പോൾ ആ കുട്ടി എഴുന്നേറ്റു നിന്നു. "ദിനകൃത്യങ്ങൾ എന്നുവച്ചാൽ എന്താണ്, പറയു. കൃഷ്ണൻ കുട്ടീന്നല്ലേ പേര്, പറയൂ"

കൃഷ്ണൻകുട്ടി മിണ്ടാതെ നിന്നു.

ടീച്ചർ ഉണ്ണിക്കുട്ടൻ്റെ ഇടതുഭാഗത്തിരിക്കുന്ന കുട്ടിയോടു ചോദിച്ചു: "വേണു പറയൂ."

വേണു എഴുന്നേറ്റു നിന്നു. അത്രതന്നെ! "അറിയില്ലേ?

"."

"അടുത്ത കുട്ടി." ഉണ്ണിക്കുട്ടൻ എഴുന്നേറ്റുനിന്നു പറഞ്ഞു: "പല്ലുതേപ്പ്."

"പല്ല് തേയ്ക്കുക പിന്നെ ഒന്നുമില്ലേ? ആർക്കെങ്കിലുമറിയ്യോ?" ആർക്കും അറിഞ്ഞുകൂടാ.

ടീച്ചർ ഉണ്ണിക്കുട്ടനോട് ഇരിക്കുവാൻ പറഞ്ഞു. ഉണ്ണിക്കുട്ടൻ ഇരുന്നു.

"ദിനകൃത്യങ്ങളെന്നുവച്ചാൽ, രാവിലെ നേരത്തേ എഴുന്നേറ്റ് കക്കൂസിൽ പോയിവന്നശേഷം, പല്ലു തേച്ച് നാക്കു വടിച്ച് കാലും മുഖവും കഴുകുക; വേണമെങ്കിൽ കുളിക്കുക.""അപ്പോൾ എന്തേ പറഞ്ഞത്. ദിനകൃത്യങ്ങൾ കഴിച്ചശേഷം പാഠങ്ങൾ പ പഠിക്കുക സ്കൂ‌ളിൽ സമയത്തിനെത്തണം. സ്കൂൾ വിട്ടാൽ വഴിയിലെവിടെയും കളിച്ചുനില്ക്കാതെ വീട്ടിലേക്കു പോകണം.അച്ഛനമ്മമാരെ അനുസരിക്കണം. അച്ഛനമ്മമാർ ദൈവങ്ങളെപ്പോലെയാണ്. അച്ഛനമ്മമാർ ആരെപ്പോലെയാണ്?"

ഉണ്ണിക്കുട്ടൻ എഴുന്നേറ്റുനിന്നു പറഞ്ഞു: "വൈദവങ്ങളെപ്പോലെ."

"മിടുക്കൻ, ഇരിക്ക്."

ഉണ്ണിക്കുട്ടൻ ഇരുന്നു.

രാധടീച്ചറുടെ സംസാരം കേട്ടാലും കേട്ടാലും മതിയാവില്ല. പാറുക്കുട്ടിയമ്മയുടെ സംസാരംപോലെതന്നെ കേൾക്കാൻ സുഖമുള്ളതാണ്. ഒരു പിരിയഡ് കഴിഞ്ഞതിൻന്റെ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കുറച്ചു മുമ്പത്തെപ്പോലെ അധികനേരം ബെല്ലടിച്ചതുമൊന്നുമില്ല.

രാധിടീച്ചർ ക്ലാസ്സ്റൂമിൽനിന്നു പുറത്തേക്കു പോയി. കുട്ടികളിൽ അധികംപേരും പുറത്തേക്കോടിപ്പോയി.

ഉണ്ണിക്കുട്ടൻ ബെഞ്ചിൽനിന്നെഴുനേറ്റുനിന്നു. എന്തിനാണ് പുറത്തേക്കു പോകുന്നത്? ഇപ്പോഴും കുറേശ്ശ മഴ ചാറുന്നുണ്ട്. മഴച്ചാറൽ കൊള്ളരുതെന്ന്, അമ്മയും മുത്തശ്ശിയും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

അവൻ രാധടീച്ചറുടെ മേശയ്ക്കടുത്തുവന്നു നോക്കി. മേശപ്പുറത്തു മഷിയും ചെളിയും ഇഴുകിപ്പിടിച്ചിട്ടുണ്ട്. സോപ്പും ചകിരിയും സോഡാ പൊടിയുംകൊണ്ട് മേശ കഴുകേണ്ടതാണെന്ന് അവനു തോന്നി. വീട്ടിൽ ചിലപ്പോൾ മേശയും ബെഞ്ചറുകളും കസാലകളും ഇങ്ങനെ കഴുകാറുണ്ട്.

കസാലയും വളരെ പഴയതാണ്. കൈയുള്ള കസാലയാണെങ്കിലും ഒരു ഭാഗത്ത് പകുതി കൈയേയുള്ളൂ.

ബോർഡിനു തകരാറൊന്നുമില്ല. ബോർഡിൽ ഒന്നും എഴുതിയിട്ടില്ല. ഇന്ന് ഇതുവരെയായും

കുട്ടേട്ടൻ ഓടിവന്നു ചോദിച്ചു: "നിനക്കു മൂത്രമൊഴിക്കണോ?"

"ฌ."

വേണ്ട എന്നു കേൾക്കേണ്ട താമസമേയുണ്ടായുള്ളൂ. കുട്ട്യേട്ടൻ ഓടിപ്പോയി.

മഴച്ചാറൽ കൊണ്ടുകൊണ്ട് കുട്ടേട്ടൻ ഓടിപ്പോകുന്നത് ഉണ്ണിക്കുട്ടൻ നോക്കിനിന്നു. കുട്ടേട്ടൻ മഴച്ചാറൽ കെ കൊള്ളുന്നുണ്ടെന്ന വിവരം അമ്മയോടു പറയുമെന്ന് അവൻ വിചാരിച്ചു.

വീണ്ടും ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ഇപ്പോഴും അധികനേരമടിച്ചില്ല.ഇന്നല്ലെങ്കിൽ നാളെയെങ്കിലും ബെല്ലടിക്കുന്നതൊന്നു കാണണം. ബെല്ലടിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. എത്തില്ല. ബെഞ്ചോ കസാലയോ എടുത്തിട്ട് അതിന്മേൽ നിന്നാൽ എത്തുമായിരിക്കും.

കുട്ടേട്ടൻ ബെല്ലടിച്ചിട്ടുണ്ടോ, ആവോ? ചോദിച്ചുനോക്കണം.

പുറത്തു പോയിരുന്ന കുട്ടികളെല്ലാം ബെല്ലടിക്കുന്ന ശബ്ദം കേട്ട് ക്ലാസ്സ് റൂമിനകത്തേക്കു വന്നു. ഉണ്ണിക്കുട്ടനും അവന്റെ ബെഞ്ചിന്റെ അടുത്തു വന്നുനിന്നു.

എല്ലാ കുട്ടികളും സംസാരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. ഉണ്ണിക്കുട്ടൻ ബെഞ്ചിൽ താളംപിടിച്ചുകൊണ്ട് നില്ക്കുകയാണ്. എല്ലാം കൂടി ബഹളമയംതന്നെ.

പെട്ടെന്ന് രാധടീച്ചർ ക്ലാസ്സ്റൂമിലേക്കു വന്നപ്പോൾ ബഹളം കുറച്ചൊന്നു കുറഞ്ഞു.

രാധടീച്ചർ മേശമേൽ വടികൊണ്ടു തല്ലി ശബ്ദമുണ്ടാക്കിക്കൊണ്ടു പറഞ്ഞു: "എല്ലാ കുട്ടികളും സംസാരിക്കാതെ അവരവരുടെ സ്ഥലത്തിരിക്കിൻ.

പെട്ടെന്നു. ശബ്ദദങ്ങളെല്ലാം നിലച്ചു. കുട്ടികളെല്ലാം അവരവരുടെ സ്ഥലത്തു വന്നിരുന്നു.

രാധടീച്ചർ മേശമേൽ തല്ലി ശബ്ദമുണ്ടാക്കിയ വടിയെക്കുറിച്ച് ഉണ്ണിക്കുട്ടനോർത്തു. നീളമുള്ള വടിയാണത്. കുട്ടികളെ തല്ലാനും ഈ വടി തന്നെയാണോ ഉപയോഗിക്കുക? മാസ്റ്റർമാരും ചിലപ്പോൾ കുട്ടികളെ തല്ലാറുണ്ടെന്ന് അവനറിയാം. കുട്ട്യേട്ടന് ഇടയ്ക്കിടയ്ക്ക് തല്ലു കിട്ടാറുണ്ടെന്ന്, കുട്ട്യേട്ടൻ പറയാറുണ്ട്. തനിക്കും തല്ലു കിട്ടുമോ? വടികൊണ്ട് ആരും തല്ലിയിട്ടില്ല ഇതുവരെ! ദേഷ്യം വന്നാൽ അച്ഛൻ ചെവിക്കുപിടിച്ച് മെല്ലെയൊന്നു തിരുമ്മും. അത്രയേയുള്ളൂ.

രാധടീച്ചർ തല്ലിയതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഇല്ല, രാധടീച്ചർ തന്നെയെന്നല്ല, ആരേയും തല്ലില്ല. അപ്പോൾ ഈ വടിയുടെ ആവശ്യം, കുട്ടികൾ ശബ്ദമുണ്ടാക്കുമ്പോൾ ശബ്ദമുണ്ടാക്കരുതെന്നു മേശമേൽ തല്ലി, പറയാനാവും. അല്ലാതെ,

മറ്റൊന്നിനുമായിരിക്കില്ല. എന്തായാലും വടി കാണുന്നതു സുഖമല്ല.

രാധടീച്ചർ ചോദിച്ചു: "എല്ലാ കുട്ടികളും പുസ്‌തകവും കൊണ്ടുവന്നിട്ടുണ്ടോ?" സ്ലേറ്റും പെൻസിലും കുട്ടികളാരും സമാധാനമൊന്നും പറയാതിരിക്കുന്നതു കണ്ടപ്പോൾ

അവർ വീണ്ടും പറഞ്ഞു: "സ്ലേറ്റും പെൻസിലും പുസ്തകവും വാങ്ങാത്ത കുട്ടികൾ എഴുന്നേറ്റു നില്ക്കിൻ."

കുറെ കുട്ടികൾ എഴുന്നേറ്റു നിന്നു.

രാധടീച്ചർ അവരയെല്ലാം ആകെയൊന്നു നോക്കി. എല്ലാവരോടുംഇരിക്കാൻ പറഞ്ഞു.

"അപ്പോൾ കഴിഞ്ഞ് പീരിയഡിൽ എന്താണു പറഞ്ഞത്?" ടീച്ചർ കുട്ടികളുടെ നേരേ നോക്കിക്കൊണ്ടു ചോദിച്ചു.

ഒരു കുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു: "അച്ഛനമ്മമാർ, ദൈവങ്ങളെപ്പോലെയാണെന്ന്."

"അച്ഛനമ്മമാർ ദൈവങ്ങളെപ്പോലെയാണ്. സ്കൂ‌ളുവിട്ടാൽ വഴിയിൽ വികൃതികാണിച്ചു നടക്കാതെ, വേഗം വീട്ടിലേക്കു പോകണം. കഴിഞ്ഞ കൊല്ലം ഈ സ്‌കൂളിൽത്തന്നെ പഠിച്ചിരുന്ന ഒരു കുട്ടി, വൈകുനേരം സ്കൂൾവിട്ടു പോകുകയായിരുന്നു. മാങ്ങാക്കാലമായിരുന്നു. റോഡിൻൻ്റെ ഒരു ഭാഗത്തു ധാരാളം പഴുത്ത മാങ്ങകളുള്ള ഒരു മാവ്. ആ മാവ് ഇപ്പോഴുമുണ്ട്. ഈ കുട്ടി എന്തുചെയ്തുവെന്നോ? ഒരു കളെല്ലടുത്തു. മാവിലേക്ക് ഒരേറ്. കല്ല് അബദ്ധത്തിൽ വേറൊരു കുട്ടിയുടെ തലയിൽ ചെന്നു തട്ടി. ആ

കുട്ടിയാണെങ്കിൽ കരച്ചിലോടു കരച്ചിലും." എന്നിട്ട്?" ഒരു കുട്ടി ഉത്കണ്ഠയോടെ ചോദിച്ചു.

കുട്ടിയുടെ തലയിൽനിന്നു ചോര കുടുകുടാ ഒഴുകാൻ തുടങ്ങി. AF എന്നിട്ടെന്താ, വഴിയിൽകൂടെ പോകുന്ന ഒരാൾ ആ കുട്ടിയുടെ മുറിവിൽ എന്തോ പച്ചമരുന്നുകൾ വെച്ചുകെട്ടി, കുട്ടിയെ വീട്ടിലെത്തിച്ചു. അതുകൊണ്ട് നിങ്ങളാരും ഇങ്ങനെയൊന്നും

ചെയ്യരുത്."

ഉണ്ണിക്കുട്ടൻ എഴുന്നേറ്റുനിന്നുകൊണ്ടു പറഞ്ഞു: "അതിനിപ്പോൾ

മാങ്ങാക്കാലമൊന്നുമല്ലല്ലോ?" "അല്ല. മാങ്ങാക്കാലമെപ്പോഴാണ്?

അതിനും സമാധാനം പറഞ്ഞത് ഉണ്ണിക്കുട്ടൻതന്നെയാണ്.

അച്ഛന്റെ പിറന്നാളിന്."

രാധടീച്ചർ ചിരിച്ചുകൊണ്ടു ചോദിച്ചു: "മുത്തച്ഛന്റെ

പിറന്നാളിനോ?"

ടീച്ചർ ചിരിക്കുന്നതിൻ്റെ അർത്ഥം ഉണ്ണിക്കുട്ടന്നു മനസ്സിലാവുന്നില്ല. മലയാളമാസങ്ങളുടെ പേരും വഴിക്കുവഴിയെ

പന്ത്രണ്ടു

അറിയാമെങ്കിലും ഏതു മാസത്തിലാണ് മാങ്ങയുണ്ടാവുന്നതെന്ന്

അവനറിഞ്ഞുകൂടാ. മുത്തച്ഛൻ്റെ പിറന്നാളിന്, പഴുത്ത മാങ്ങയും

വെള്ളരിക്കയുംകൊണ്ട് മോരൊഴിച്ച കൂട്ടാനുണ്ടായിരുന്നു.

മാവിന്മേൽ കയറി പഴുത്ത മാങ്ങകൾ അറുത്തത് കുട്ടൻനായരാണ്. ചിരിച്ചുകൊണ്ടുതന്നെ ടീച്ചർ പറഞ്ഞു: "ഈ രസികൻകുട്ടി പറഞ്ഞതു കേട്ടില്ലേ?, മാങ്ങാക്കാലം മുത്തച്ഛന്റെ പിറന്നാളിനാണെന്ന്. അപ്പോൾ മുത്തച്ഛൻ്റെ പിറന്നാൾ കുംഭം, മീനം മേടം ഇങ്ങനെ ഏതെങ്കിലുമൊരു മാസത്തിലാകും. അതെല്ലാം പോകട്ടെ, മാസങ്ങളുടെ പേര് അറിയാത്ത കുട്ടികൾ ெெக പൊക്കുവിൻ."

കുറച്ചു കുട്ടികൾ കൈ പോക്കി.

"ശരി കൈ താഴ്ത്തപ്പിൻ." കുട്ടികൾ കൈ താഴ്ത്തി.

ഈ കുട്ടികൾക്കൊന്നും മാസങ്ങളുടെ പേര് അറിയില്ലെന്നോ! ഉണ്ണിക്കുട്ടന് മാസങ്ങളുടെ മാത്രമല്ല, നക്ഷത്രങ്ങളുടെയും ദിവസങ്ങളുടെയും പേര് പറയാനറിയാം. രാധിടീച്ചർ പറയാനാരംഭിച്ചു: "നിങ്ങൾ വൈകുന്നേരം സ്‌കൂൾവിട്ടു പോകയാണ്. വഴിയിൽ അത്രയധികം തിരക്കൊന്നുമില്ലാത്ത സ്ഥലത്ത് ഒരു തോട്ടം കാണുന്നു. തോട്ടത്തിൽ പലതരം പഴങ്ങളുണ്ട്. മാമ്പഴം, പേരയ്ക്ക, കൈതച്ചക്ക അങ്ങനെ പല വിധത്തിലുള്ള പഴങ്ങൾ. പഴങ്ങൾക്കു പുറമേ, നല്ല നല്ല പൂക്കളുമുണ്ട്. നിങ്ങളെന്തു ചെയ്യും?"

ആരും ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ, ടീച്ചർ ചോദിച്ചു: "നാരായണൻകുട്ടി എന്തു ചെയ്യും? നാരായണൻകുട്ടി പറഞ്ഞു: "പറിക്കും."

M "എത്തുന്ന സ്ഥലത്താണെങ്കിൽ കുറച്ചുയരത്തിലാണെങ്കിലോ?" പറിച്ചെടുക്കാം.

ഉണ്ണിക്കുട്ടൻ പറഞ്ഞു: "കല്ലെടുത്തെറിയും."

"കല്ലെടുത്തെറിയും, അല്ലേ? കുറച്ചു മുമ്പ് ടീച്ചർ പറഞ്ഞുതന്നതു മറന്നുപോയോ? ഉണ്ണിക്കുട്ടൻ കല്ലെടുത്തെറിയുമ്പോൾ, ആ കല്ല് വേറൊരാളുടെ തലയിലോ നെറ്റിയിലോ, അല്ലെങ്കിൽ ശരീരത്തിലെവിടെയെങ്കിലുമോ എന്താണുണ്ടാവുക? ഉണ്ണിക്കുട്ടൻതന്നെ പറയൂ." തട്ടിയെന്നിരിക്കട്ടെ.

"ചോര ഒലിക്കും."

"ചോര ഒലിക്കും അല്ലേ? അതായത്, കല്ലു കൊള്ളുന്ന സ്ഥലത്ത് ആദ്യം മുറിവ് ഉണ്ടാകുന്നു. മുറിവിൽനിന്നു ചോര ഒലിക്കുന്നു. അപ്പോളയാളെ ആസ്പ്രതിയിലേക്കു കൊണ്ടുപോകുന്നു. ആസ്പ്രതിയിൽവെച്ചു മുറിവു കഴുകി, മരുന്നു വച്ചുകെട്ടുന്നു. മുറിവു കെട്ടുമ്പോൾ എന്തൊരു വേദനയായിരിക്കും! ഇപ്പോൾ ഉണ്ണിക്കുട്ടനു കാൽമുട്ടിൽ ചെറിയൊരു വ്രണം ഉണ്ടെന്നു വിചാരിക്കുക."

ഇതു കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ അവൻ്റെ കാൽമുട്ടിലേക്കു നോക്കി.

അതു കണ്ട്, ടീച്ചർ ചിരിച്ചുകൊണ്ടു പറഞ്ഞു: ഉണ്ണിക്കുട്ടന്റെ കാലിൽ ഇപ്പോൾ വ്രണമൊന്നുമില്ല. വ്രണമുണ്ടെന്നു വിചാരിക്കാനാണു ഞാൻ പറഞ്ഞത്. ഉണ്ണിക്കുട്ടൻ്റെ കാൽമുട്ടിന്മേൽ ഒരു വ്രണമുണ്ട്. എങ്ങനെയാണ് വ്രണമുണ്ടാകാതിരിക്കുക? ഉണ്ണിക്കുട്ടൻ വികൃതിടെ കുഞ്ഞപ്പനല്ലേ? വികൃതിക്കുഞ്ഞപ്പനായ,ഉണ്ണിക്കുട്ടന്റെ കാൽമുട്ടിന്മേൽ ഒരു വ്രണമുണ്ട്. ഈ വ്രണമുള്ള

കാൽമുട്ട് അബദ്ധത്തിൽ ചുമരിന്മേൽവെച്ചൊന്നടിച്ചുവെന്നിരിക്കട്ടെ.

അല്ലെങ്കിൽ മൂത്രമൊഴിക്കാൻ ഓടിപ്പോകുമ്പോൾ ഒന്നു

വീണുവെന്നിരിക്കട്ടെ.

വേദനയായിരിക്കുമപ്പോൾ,

വ്രണമുള്ള

ഇല്ലേ?

കാലിൽ

മുറിവിൽ

എന്തൊരു

മരുന്നു

വെച്ചുകെട്ടുമ്പോഴും, അത്ര വേദനയുണ്ടാകും. ഇതു കേട്ടപ്പോൾ പല കുട്ടികളിൽനിന്നും 'ശ്ശ്' എന്ന ശബ്ദങ്ങളുയർന്നു.

"അപ്പോൾ മാങ്ങാ എറിയുന്ന കല്ലു വന്നു തട്ടിയാൽ, എത്ര വേദന സഹിക്കണം! നിങ്ങളെറിയുന്ന കല്ലുകൾ വേറേ ആരുടെയെങ്കിലും ദേഹത്തിൽ തട്ടി. മുറിവുപറ്റി ചോരയൊലിക്കുന്നതു കാണാൻ നിങ്ങൾക്കിഷ്ടമാണോ?"

"അല്ല, അല്ല." " കുട്ടികളെല്ലാവരുംകൂടി ചേർന്നു പറഞ്ഞു. "മിടുക്കൻകുട്ടികൾ. നിങ്ങൾക്ക് ടീച്ചർ പറയുന്നതു മനസ്സിലാകുന്നുണ്ട്. നിങ്ങൾ മാവിന്മേലേക്കെറിയുമ്പോൾ അപകടം പറ്റുമെന്ന്, നിങ്ങൾക്കു മനസ്സിലായി. ഇനി വേറൊരു കാര്യം. നിങ്ങൾ വേറൊരാളുടെ മാവിന്മേലേക്കാണ് എറിയുന്നതെന്നിരിക്കട്ടെ, ആ മാവിന്റെ ഉടമസ്ഥൻ അതു കണ്ടാൽ ദേഷ്യപ്പെട്ടു ചാടി. നിങ്ങളെ തല്ലാനും ചീത്ത പറയാനുമൊക്കെ വരില്ലേ? അപ്പോൾ

നിങ്ങളെന്താണു ചെയ്യുക? "ഞാൻ ഓടും" വേണു പറഞ്ഞു.

"നാരായണൻകുട്ടിയോ?"

"ഞാനും ഓടും.

"ഉണ്ണിക്കുട്ടനോ?"

"ഞാനവിടെത്തന്നെ നിൽക്കും."

"അവിടെത്തന്നെ നിന്നാൽ അയാൾ വന്നു തല്ലില്ലേ?" "അപ്പോൾ ഞാൻ വന്ന് മുത്തച്ഛനോടു പറഞ്ഞുകൊടുക്കും."

"മുത്തച്ഛനോടു പറഞ്ഞാൽ മുത്തച്ഛനെന്തോ ചെയ്യാ?"

"മുത്തച്ഛൻ വന്ന് അയാളെയും തല്ലും."

"മുത്തച്ഛൻ വന്ന് തല്ലൊന്നും ഉണ്ടാവില്ല. കാരണം, ഇവിടെ തെറ്റു ചെയ്തിരിക്കുന്നത് ഉണ്ണിക്കുട്ടനാണ്. ഉണ്ണിക്കുട്ടൻ ചെയ്‌ത തെറ്റെന്താ? വേറൊരാളുടെ മാവിലേക്കു കല്ലെടുത്തെറിഞ്ഞ് മാങ്ങ വീഴ്ത്താൻ നോക്കി. അതുകൊണ്ടല്ലേ മാവിൻ്റെ ഉടമസ്ഥൻ ദേഷ്യപ്പെട്ടത്, അല്ലേ? ഉണ്ണിക്കുട്ടൻ കല്ലെടുത്തെറിഞ്ഞിരുന്നില്ലെങ്കിൽ അയാൾ അയാൾ തല്ലുമായിരുന്നുവോ? അപ്പോൾ അയാൾക്ക് തല്ലാനും ചീത്തപറയാനും തോന്നിച്ചത് ഉണ്ണിക്കുട്ടന്റെ പ്രവൃത്തിയാണ്...

ഉണ്ണിക്കുട്ടൻ പറഞ്ഞു: "ഞാൻ കുട്ടിയല്ലേ? മാവിലേക്കു കല്ലെടുത്തെറിഞ്ഞാൽ എന്നെ തല്ലാൻ പാടുണ്ടോ?"*

രാധടീച്ചർ പറഞ്ഞു: "മിടുക്കൻകുട്ടികളായ നിങ്ങൾക്കെല്ലാം ചെയ്യേണ്ടതും ചെയ്യരുതാത്തതും, അതായത് തെറ്റും ശരിയും എന്തെന്നറിയണം. അതിനാണു വിദ്യാഭ്യാസം. നിങ്ങളെല്ലാം സ്‌കൂളിൽ ചേർന്നിരിക്കുന്നതു വിദ്യാഭ്യാസത്തിനാണ്. വേറൊരാളുടെ മാവിലേക്കു കല്ലെടുത്തെറിയുന്നതു തെറ്റാണെന്നു മനസ്സിലായാൽ നിങ്ങളാരും അങ്ങനെ ചെയ്യില്ല. നിങ്ങളുടെ പ്രായത്തിൽത്തന്നെ തെറ്റും ശരിയും മനസ്സിലാക്കാൻ സാധിച്ചിരുന്ന അതിയോഗ്യനായ ഒരു കുട്ടിയുടെ കഥ ടീച്ചർ പറഞ്ഞുതരട്ടെ?""

"പറഞ്ഞു തരൂ. പറഞ്ഞു തരൂ." കുട്ടികളെല്ലാവരുംകൂടി ഉത്സാഹ ത്തോടെ പറഞ്ഞു. പെട്ടെന്നു ബെല്ലടിച്ചു.

"അടുത്ത പീരിയഡിലാകട്ടെ. ടീച്ചർ പറഞ്ഞു. കുട്ടികളെല്ലാം ഉത്സാഹത്തിമർപ്പോടെ ക്ലാസ്സ്റൂമിൽനിന്നു പുറത്തേക്കു പ്രവഹിച്ചു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക