shabd-logo

ആറ്

8 January 2024

0 കണ്ടു 0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയുണ്ട്.

മുത്തശ്ശിയുടെ മുറിയിൽ ഗുളികയുടെയും കഷായത്തിന്റെയും മണമാണെപ്പോഴും. ചുമരലമാര നിറച്ച് എണ്ണബഭരണികളും കുപ്പികളുമാണ്.

മുത്തശ്ശിയുടെ കട്ടിലിനു നന്നേ കുറച്ചുയരമേയുള്ളൂ. കട്ടിലിന്റെ തലയ്ക്കൽഭാഗത്ത് കിടക്ക് മടക്കിവച്ചിരിക്കുന്നു.

മുറിയുടെ ചുമരിനോടു ചേർന്നു കെട്ടിയ അയയിൽ മെത്തപ്പായകൾ ചുരുട്ടിവെച്ചിട്ടുണ്ട്. മെത്തപ്പായയ്ക്കുള്ളിലാണ് വാഴപ്പോളയിൽ പൊതിഞ്ഞ പുകയിലയും തേക്കിൻഡേ ഇലയിൽ പൊതിഞ്ഞ അക്കി ക്കറുകയും സൂക്ഷിച്ചുവയ്ക്കുന്നത്.

മുറിയുടെ കോണിൽ കെട്ടിയ ഉറിയിൽ ഒരു പഴുത്ത മത്തനും മത്തിൻ്റെ മീതെ ഒരു കടകോലും വെച്ചിട്ടുണ്ട്. ഉറി ഒന്നാടിയാൽ കട

കോലു താഴെ വീഴും.

"മാമുണ്ടോ? മുത്തശ്ശി ചോദിച്ചു.

മുത്തശ്ശിയുടെ ഉണ്ണിക്കുട്ടൻ പറഞ്ഞു:

മടിയിൽ കയറിയിരിക്കാൻ ശ്രമിച്ചുകൊണ്ട്

അമ്മിണി അതു കണ്ട് ഉണ്ണിക്കുട്ടനെ അടപ്പൻകൊണ്ട് എറിയാൻ ഭാവിച്ചു. ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മടിയിൽ ഇരിക്കണ്ടെന്നുവച്ചു മാറിനിന്നു.

"കുട്ടൻനായർ നോട്ടീസ് വാങ്ങിത്തന്നില്ലേ?

"อ.

"എവിടെ?

"ദാ." അവൻ പോക്കറ്റിൽ തട്ടി കാണിച്ചു.

ഇത്രയൊക്കെ സംസാരിച്ചുവെങ്കിലും ഉണ്ണിക്കുട്ടന്റെ ശ്രദ്ധ ഉറിയി ലാണ്. ഉറി ഒന്നാട്ടിയാൽ കടകോലു താഴെ വീഴും. അതു കാണണം. മുത്തശ്ശിയുടെ മുറിയുടെ അടുത്തുള്ള പത്തായത്തിൽനിന്ന് അമ്മയുടെ ശബ്ദം കേട്ട് ഉണ്ണിക്കുട്ടൻ ഓടിച്ചെന്നു. പത്തായത്തിന്റെ അടിയിൽനിന്നു നാളികേരമെടുക്കുകയാണ്.

നാളികേരവുമായി അമ്മ നടന്നപ്പോൾ പുറകെ ഉണ്ണിക്കുട്ടനും കൂടി (010 (212) നാളികേരം കുട്ടൻനായരുടെ കൈയിൽ പൊളിക്കാൻ കൊടുത്തു. മഴുകൊണ്ടാണ് കുട്ടൻനായർ നാളികേരം പൊതിച്ചത്. എത്ര ക്ഷണം കഴിഞ്ഞുവെന്നോ!

(1022) നാളികേരമുടയ്ക്കാൻ മടവാളെടുത്തപ്പോഴേക്കും ഉണ്ണിക്കുട്ടൻ നാളികേരത്തിൻ്റെ വെള്ളം കുടിക്കാനായി ഗ്ലാസ്സുമായി എത്തിക്കഴിഞ്ഞു. നാളികേരമുടയ്ക്കുന്ന ശബ്ദ‌ം കേട്ട് ശരംപോലെ അമ്മിണിയും സമയത്തിനെത്തി.

അമ്മ നാളികേരത്തിൻ്റെ വെള്ളം ഗ്ലാസ്സിൽ പകർന്നുകൊടുത്തു. ആദ്യം രണ്ടിറക്ക് ഉണ്ണിക്കുട്ടനും പിന്നെ രണ്ടിറക്ക് അമ്മിണിക്കും കുടിക്കാൻ കൊടുത്തു. ആ കാര്യം ഏതായാലും കശപിശകൂടാതെ കഴിഞ്ഞു. നാളികേരം ചിരകാൻ തുടങ്ങിയപ്പോൾ ഉണ്ണിക്കുട്ടനും

അമ്മിണിയും ഒരുമയോടെ അമ്മയുടെ അടുത്തുതന്നെ ഇരുന്ന്

നാളികേരം വാരിത്തി ന്നാൻ തുടങ്ങി. "ഉണ്ണിക്കുട്ടന്നു മുത്തശ്ശിടടുത്തു പോയിരുന്നാലെന്താ? അമ്മ ചോദിച്ചു: "അമ്മിണീം പൊ‌യ്ക്കോട്ടെ മുത്തശ്ശിടടുത്തേക്ക് “നാളികേരങ്ങനെ എടുത്തു തിന്നണ്ട്. ചിരകിക്കഴിഞ്ഞശേഷം തരാം." ഉണ്ണിക്കുട്ടൻ ഒന്നും കേൾക്കുന്നില്ല. കുട്ടൻനായർ അടുക്കളെ വാതിലിൽ വന്ന് എത്തിനോക്കിക്കൊണ്ടു പറഞ്ഞു: "ഉണ്ണിക്കുട്ടന് കുരുത്തോലപ്പന്തറ്റു വേണമെങ്കിൽ വന്നോളൂ. കുട്ടൻനായരുണ്ടാക്കി തരാം "

കുരുത്തോലവനെതന്ന് കേട്ടപ്പോഴേക്കും ഉണ്ണിക്കുട്ടൻ എഴുന്നേറ്റു. നാളികേരം തിന്നുന്നതിനേക്കാൾ നല്ലത് ഒരു കുരുത്തോലിപ്പന്ത് ഉണ്ടാക്കിക്കിട്ടുകയെന്നതാണ്.

കുട്ടൻനായരോടൊപ്പം ഉമ്മറിമുറ്റത്തു വന്നു. തലേന്നു രാത്രി കളം തൊഴുതു വരുമ്പോൾ കുട്ടൻനായർ കുറച്ച് കുരുത്തോല കൊണ്ടുവന്ന് വൈക്കോൽക്കുണ്ടമേൽ വെച്ചിട്ടുണ്ട്. അതിൽനിന്ന് നല്ലതു തിരഞ്ഞെടുത്തു മുറിച്ചു ശരിപ്പെടുത്തി രണ്ടു പന്തുകളുണ്ടാക്കി.

“ഒന്ന് ഉണ്ണിക്കുട്ടന്, ഒന്ന് അമ്മിണിക്ക്."

കുട്ടൻനായർ, പന്തുകൾ രണ്ടും മേലോട്ടെറിഞ്ഞു പിടിച്ചുകൊണ്ട് പറഞ്ഞു. ഒന്ന് ഉണ്ണിക്കുട്ടന്. ഒന്ന് അമ്മിണിക്ക് എന്നു പറഞ്ഞതു മാത്രം ഉണ്ണിക്കുട്ടനിഷ്ട്‌ടപ്പെട്ടില്ല. കുട്ടൻനായർ കൊടുത്ത മഞ്ഞ നോട്ടീസ് അവൾ എവിടെ കൊണ്ടുപോയി കളഞ്ഞിരിക്കുന്നുവോ എന്തോ! കുരുത്തോലവന്ത് അവൾക്കെന്തിനാണ്? അവൾക്കു ശരി ക്കോടാനൊന്നുമായിട്ടില്ല. പന്തു കളിക്കണമെങ്കിൽ ശരിക്കോടാനറി യേണ്ടേ?

എന്തു സാധനം തനിക്കു തന്നാലും അതുപോലെതന്നെയുള്ള മറ്റൊന്ന് അമ്മിണിക്കും കൊടുക്കും കുട്ടൻനായര്. ഇതെല്ലാമോർത്തു കൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു: "പന്തു രണ്ടും യ്ക്ക്."

"അതിനുമാത്രം ശാഠ്യം പിടിക്കണ്ട."

അവന്റെ മുഖം ചുവന്നു കണ്ണുകളിൽ നനവു പൊടിയാൻ തുടങ്ങി. ഇപ്പോൾ കരയുമെന്നായപ്പോഴേക്കും പുള്ളുവത്തിയും പടികടന്നു വന്നു. ഒരു പുള്ളൂവനും

കുട്ടൻനായർ നീട്ടിക്കാണിച്ച പന്തു വാങ്ങിയപ്പോഴേക്കും പുള്ള വന്റെ വീണയിൽനിന്നു ശബ്‌ദങ്ങളുയർന്നു.

പുള്ളവനും പുള്ളവത്തിയും പാടാൻ തുടങ്ങി. പുള്ളവക്കുടത്തിൻ്റെ ശബ്ദം കേൾക്കാൻ സുഖമില്ല. "മ്പ്രംഭം (മ്പംഭം" എന്ന ശബ്ദം കേൾക്കുമ്പോൾ ആർക്കാണ് സുഖം തോന്നുക? പുള്ളൂവന്റെ വീണയുടെ ശബ്ദം കേൾക്കാൻ നല്ല സുഖമുണ്ട്. "ണീം ബീം."

ആട്ടിൻകുട്ടിയുടെ കഴുത്തിലെ കുടമണിയുടെ ശബ്ദവും ണീം ണീം എന്നാണ്.

മുത്തശ്ശിയും അമ്മിണിയെ ഒക്കത്തുവെച്ചുകൊണ്ട് അമ്മയും

ഉമ്മറത്തേക്കു വന്നു. കാളിയമ്മ വന്നില്ല. ആയമ്മ ഇപ്പോഴും തെങ്ങിൻ തടത്തിലിരുന്ന് പാത്രങ്ങൾ കഴുകുകയാവും. അല്ലെങ്കിൽ

കഞ്ഞിക്കൂർക്കിലന്നുള്ളൂകയാവും. പാട്ടുപാടിക്കഴിഞ്ഞപ്പോൾ അമ്മിണിയുടെ "നാവേറ്റ്" പാടണമെന്നായി പുള്ളവത്തി. വേണ്ടെന്നു പറഞ്ഞതൊന്നും കേൾക്കാതെ അവൾനാവോറ് പാടാൻ തുടങ്ങി.

നാവോറും പാടിത്തീർന്നപ്പോൾ, അമ്മ നാഴി അരി കൊണ്ടുവന്ന് ഉണ്ണിക്കുട്ടന്റെ കൈയിൽ കൊടുത്തു. അവനത് പുള്ളവത്തിയുടെ അടുത്തു കൊണ്ടുപോയി വെച്ചു.

അരിയെടുത്തു കൊട്ടയിലേക്കിടുന്നതിനിടയിൽ പുള്ളവത്തി ചോദിച്ചു: "ചെറ്യമ്പാൻകുട്ടീടെ പേരെന്താ?"

"ഉണ്ണിക്കുട്ടൻ." "ഉണ്ണിക്കുട്ടൻ ചെറ്യമ്പ്രാൻ" എന്നു പറഞ്ഞുകൊണ്ട് പുള്ളുവത്തി എഴുന്നേറ്റു.

പുള്ളവനും പുള്ളവത്തിയും ഗേറ്റ് കടന്നുപോയിട്ടും പുള്ളവ ക്കുടത്തിന്റെയും വീണയുടെയും ശബ്ദം തങ്ങിനില്ക്കുന്നുണ്ടോയെന്ന് ഉണ്ണിക്കുട്ടൻ സംശയിച്ചു. ചുറ്റും

പാട്ടിന്റെ ഇടയിൽത്തന്നെ കുട്ടൻനായർ കൊടുത്ത മറ്റേ പന്ത് കടിച്ചുകൊണ്ട് അവൾ അമ്മയുടെ അരികത്തിരിക്കുന്നു. ഇതുതന്നെയാണ് പറഞ്ഞത് പന്തു കടിക്കാനുള്ളതല്ല. കളിക്കാനുള്ളതാണ്. അതവൾക്കറിഞ്ഞുകൂടാ.

പന്തു കളിക്കാനുള്ളതാണെന്നു കാണിച്ചുകൊടുക്കാനെന്നപോലെ ഉണ്ണിക്കുട്ടൻ പന്തു മുറ്റത്തിട്ടു കാലുകൊണ്ടടിച്ചു കളിക്കാൻ തുടങ്ങി. അമ്മയും അമ്മിണിയും അതൊന്നും കാര്യമാക്കാതെ അകത്തേക്കു പോയി. അവരുടെ പിന്നാലെ മുത്തശ്ശിയും. കുട്ടൻ നായർ എന്തോ മറന്നുവെച്ചത് എടുക്കാനെന്നപോലെ തൊടിയിലേക്കും പോയി.

പന്തുകളി കാണാൻ ആരുമില്ലെന്നായപ്പോൾ, ഉണ്ണിക്കുട്ടൻ പന്തുകളി നിർത്തി. മുറ്റത്ത് അങ്ങിങ്ങായി ചിന്നിച്ചിതറി കിടക്കുന്ന ആട്ടിൻകാട്ടം ഓരോന്നായി പെറുക്കി തൊടിയിലേക്കിട്ടു. രണ്ടുമൂന്നെണ്ണമെടുത്തു നിക്കറിൻ്റെ കീശയിലുമിട്ടു. ഇപ്പോൾ കീശയിൽ കളിയടയ്ക്കയും ആട്ടിൻകാട്ടവുമുണ്ട്.

മുറ്റത്തു തിണ്ടിന്മേലുള്ള പ്ലാവിൽനിന്നു കുറച്ചു പ്ലാവിലകൾ വീണു കിടക്കുന്നുണ്ട്. തള്ളയാടിനെ മുറ്റത്തേക്കു കൊണ്ടുവന്നാൽ ഒക്കെതിന്നുകൊള്ളും.

ആരോ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ടു നോക്കിയപ്പോൾ അപ്പുണ്ണിയാണ്. കൊണ്ടുപോകാൻവേണ്ടി വരികയാണ്. അച്ഛനു ചോറു അപ്പുണ്ണിക്ക് കുട്ട്യേട്ടനേക്കാൾ നാലു വയസ്സ് ഏറുമെന്ന് മുത്തശ്ശി

പറഞ്ഞത് അവനോർത്തു. അപ്പുണ്ണിയെ ഉണ്ണിക്കുട്ടനു വലിയ

കാര്യമാണ്. അപ്പുണ്ണിക്കു പല വേലകളുമറിയാം. പാവിട്ടത്തോക്കിൽ മുളിയിലത്തിൻ്റെ കായ നിറച്ചു വെടിവയ്ക്കാനറിയാം. അപ്പയില മുഷ്ടിക്കുമീതെവച്ചു പൊട്ടിക്കാനറിയാം. അമ്പല ത്തിൽ ചുറ്റുവിളക്കിനു നാളികേരമെറിയുമ്പോൾ പെറുക്കിയെടുക്കാ നറിയാം. പൂരക്കാലത്തു കൊടിക്കൂറ പിടിക്കാൻ അവനെപ്പോലെയൊരു മിടുക്കനില്ല. അവൻഡേ കൈയിൽ പോത്തിൻകൊമ്പിൻ്റെയും കാളക്കൊമ്പിൻ്റെയും ഓരോ പമ്പരമുണ്ട്. ചൂളമടിച്ചുകൊണ്ട് ഉണ്ണിക്കുട്ടന്റെ അടുത്തുവന്നുനിന്ന് അപ്പുണ്ണി ചോദിച്ചു: "വരുന്നോ?

"എങ്ങോട്ട്?"

അച്ഛന്റെ ആപ്പീസിലേക്ക്."

"ม."

അപ്പുണ്ണി, തൊടിയിൽനിന്ന് ഒരു അവയില നുള്ളിയെടുത്തു മുഷ്ടിക്കുമീതെ വെച്ചു പൊട്ടിച്ചു. വലത്തേ കൈയിൽ ഒരു കല്ലെടുത്ത് ഇടത്തേ ெெக ചൂണ്ടിക്കൊണ്ടു പ്ലാവിന്റെ മുകളിലേക്കൊരേറു കൊടുത്തു. ഒരു ചുള്ളിക്കുമ്പും പ്ലാവിലകളും മുറ്റത്തു വീണു. ഉണ്ണിക്കുട്ടൻ അത്ഭുതാഹ്ളാദഭാവങ്ങളോടെ മൂന്നാലു എല്ലാം

നോക്കിക്കാണുകയാണ്. അപ്പുണ്ണിക്ക് ടൈംപിസിൻ്റെ അലാറം വയ്ക്കാനും സമയം നോക്കാനും അറിയുമോ ആവോ? അറിയാതിരിക്കില്ല.

അമ്മ ടിഫിൻകാരിയറും ഒരു വാട്ടിയ നാക്കിലയും അപ്പുണ്ണിക്കു കൊണ്ടുവന്നു കൊടുത്തു. അവൻ അതുമായി ധ്യത്തിയിൽ നടന്നു ഗേറ്റ് തുറന്നു കടന്നുപോയി.

അപ്പുണ്ണി എറിഞ്ഞു വീഴ്ത്തിയ ചുള്ളിക്കമ്പ് ഉണ്ണിക്കുട്ടനെടുത്തു കോലായിൽ കൊണ്ടുവന്നു വെച്ചു.

മുത്തശ്ശി അമ്മിണിയെ കൊടുത്തുകൊണ്ടു മുറ്റത്തേക്കു കൂട്ടിക്കുഴച്ച ചോറാകും. നല്ല മുത്തശ്ശിയുടെ അടുത്തേക്കു ചെന്നു. ഒക്കത്തുവെച്ചു ചോറു വന്നു. നല്ലപോലെ തൈരു സ്വാദുണ്ടാകും. ഉണ്ണിക്കുട്ടൻ

"യ്ക്കും ഒരുരുള ചോറ്."

"നിനക്കതാ അടുക്കളേൽ ചോറു കുഴച്ചുവെച്ചുണ്ണു."

"ഒരുരുള്ള ഇതിന്നും വേണം."

മുത്തശ്ശി അവനു ചെറിയ ഒരുരുള ചോറു കൊടുത്തു. അവനതു തിന്നുകൊണ്ട് അടുക്കളയിലേക്കോടി. മുത്തശ്ശി പറഞ്ഞത് ശരിയാണ്; അമ്മ ചോറു കുഴച്ചു വെച്ചിരി ക്കുന്നു. ഉപ്പും തൈരും കൂട്ടിക്കുഴച്ചുവെച്ച ചോറ്റിൻകിണ്ണത്തിന്റെ ഒരരു കിൽ മുളകുചേർക്കാത്ത കൂട്ടാൻ വിളമ്പിയിട്ടുണ്ട്. ചുട്ട പപ്പടവുമുണ്ട്. ഉണ്ണിക്കുട്ടൻ വാരിവാരിയുണ്ടു. നല്ല സ്വാദ്."അമ്മ ഉരുട്ടി വായേൽത്തരണോ? അമ്മ ചോദിച്ചു.

"ฌ." അടുക്കളവാതിലക്കൽ വന്ന കാളിയമ്മയുടെ കൈയിൽ അമ്മ ഒരു ഭരണി ഉള്ളു. മോറി കൊടുത്തു. ഉണ്ണിക്കുട്ടന്നു മനസ്സിലായി; കാളിയമ്മ മോര് വാങ്ങിക്കൊണ്ടുവരാനുള്ള പുറപ്പാടാണ്. "ഞാനുണ്ട്." ഉണ്ണിക്കുട്ടൻ ധ്യത്തിവെച്ചുണ്ണാൻ തുടങ്ങിക്കൊണ്ട് പറഞ്ഞു. "ആയമ്മ അത് വേഗം പോയി വാങ്ങിക്കൊണ്ടോനോട്ടെ." "ഞാനുണ്ട്."

കാളിയമ്മ പറഞ്ഞു: "പോന്നോള്. മെല്ലെ ഉണ്ടാൽ മതി." ഉണ്ണിക്കുട്ടന്നു സമാധാനമായി. അമ്മ എതിരു പറഞ്ഞതുമില്ല.

ഊണു കഴിഞ്ഞപ്പോൾ കൈകഴുകിച്ചത് കാളിയമ്മയാണ്. വായിൽ ലേശം വെള്ളം പകർന്നുകൊടുത്തു കൈവിരലിട്ട് പല്ലുകളൊക്കെ ഒന്നു തടവി കുലുക്കിക്കുഴിഞ്ഞ് തുപ്പിച്ചതും കാളിയമ്മയാണ്.

"പൊ കാള്യമ്മ നന്ന് അല്ലേ?"

കാളിയമ്മ ചിരിച്ചുകൊണ്ടു ചോദിച്ചു. ഉണ്ണിക്കുട്ടന്നും ചിരിച്ചു.

കാളിയമ്മയുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് മോര് വാങ്ങാറുള്ള വീട്ടിലേക്കു നടന്നു. റോഡിൽനിന്നു ചരൽക്കല്ലുകൾ നിറഞ്ഞ ഇടവഴിയിൽക്കൂടെ നടന്നിട്ടുവേണം അങ്ങോട്ടു പോകാൻ. ചരൽക്കല്ലിൽക്കൂടെ നടന്നപ്പോൾ കാലു വേദനിച്ചു. കാളിയമ്മയോട് എടുക്കാൻ പറഞ്ഞാലോയെന്നു സംശയിച്ചു. വേണ്ട. തന്നെ എടുത്തുകൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ അവർക്കെന്താണു തോന്നുക? നാലു വയസ്സ് കഴിഞ്ഞ് അഞ്ച് നടക്കുന്ന കുട്ടിയാണ്.

ഇടവഴിയിൽ ഒരു ചത്ത പാമ്പു കിടക്കുന്നുണ്ട്. കുറേ കാക്കകൾ ചേർന്ന് പാമ്പിനെ കൊത്തിത്തിന്നുന്ന ബഹളമാണ്.

പാമ്പ് എങ്ങനെയാണ് ചത്തത്. ആവോ? ലോറിക്കടിയിൽ പെട്ട തായിരിക്കുമോ? അതോ, വല്ലവരും തച്ചുകൊന്നശേഷം ഇടവഴിയിൽ കൊണ്ടുവന്നിട്ടതായിരിക്കുമോ?

പാമ്പിനെക്കുറിച്ചാലോചിച്ചപ്പോൾ സാരമില്ലെന്നു തോന്നി. കാലടികളുടെ വേദന

മോര് വാങ്ങാനുള്ള വീട്ടിലെത്തിയപ്പോൾ വളക്കുഴിക്കടുത്തെ ത്തിയപോലെയാണ് അവനു തോന്നിയത്. എങ്ങോട്ടുതിരിഞ്ഞാലും ചാണകത്തിന്റെ മണമാണ്.

മുറ്റത്തുള്ള രണ്ടു തെങ്ങിന്മേലും ഓരോ പടുകൂറ്റൻ എരുമകളെ കെട്ടിയിരിക്കുന്നു. ദൂരത്തുനിന്നു നോക്കുമ്പോൾആനക്കുട്ടികളാണെന്നാണു തോന്നുക.

മുറ്റത്തെല്ലാം എരുമച്ചാണകവും മൂത്രവുമാണ്.

ഒരു പൂച്ച ഒരെലിയെ കടിച്ചെടുത്തുകൊണ്ട് വീട്ടിനുള്ളിൽനിന്നു തൊടിയിലേക്കോടിപ്പോയി. തൻ്റെ വീട്ടിൽ എലിയുണ്ടെങ്കിലും പൂച്ചയി ല്ലെന്ന കാര്യം ഉണ്ണിക്കുട്ടനോർത്തു. ഇടയ്ക്കിടയ്ക്ക് കുട്ടൻനായർ കെണി വെച്ച് എലിയെ പിടിക്കും. അച്ഛൻ്റെ പിറന്നാളിന്റെ തലേത്തലേ ദിവസം എലിക്കെണി മച്ചിൽ കൊണ്ടുപോയി വെച്ചു. പിറ്റേദിവസം രാവിലെ നോക്കിയപ്പോൾ കെണിയിൽ രണ്ടെലികൾ കിടന്നു പരക്കം പായുകയാണ്. കുട്ടൻനായർ എലിക്കെണി വടക്കുഭാഗത്തു കൊണ്ടു പോയി തുറന്നു. എലികൾ പുറത്തേക്കു ചാടിയതും, കൊടുത്തു മഴുത്തായകൊണ്ട് ഓരോന്ന് രണ്ടും ചത്തു. ചത്ത എലികൾ രണ്ടി നേയും കാക്കകൾ കൊത്തിക്കൊണ്ടുപോയി.

ഇനി എന്നാണാവോ കുട്ടൻനായർ കെണി വെക്കുക? മോര് ഭരണിയിലേക്കൊഴിച്ചുകൊടുത്ത സ്ത്രതീക്ക്, മുത്തശ്ശിയെ പോലെ കുത്തിവളർത്തിയ കാതാണ്.

മോര് കിട്ടിയപ്പോഴേക്കും ഉണ്ണിക്കുട്ടന്നു തിരിച്ചുപോരാൻ തിടുക്ക മായി. എരുമച്ചാണകവും ചത്ത എലിയെ കടിച്ചുകൊണ്ടോടുന്ന പൂച്ചയു മുള്ള ആ വീട്ടിൽ നിലക്കാൻ പേടി തോന്നുകയാണ്.

മുറ്റത്തു തുള്ളിക്കളിക്കുന്ന ആട്ടിൻകുട്ടി 2. ഒരു കോളാമ്പിപ്പൂവുള്ള ചെടിപോലുമില്ല.

തിരിച്ചുവരുമ്പോൾ ഇടവഴിയിൽ കാക്കകൾ മുമ്പത്തേതിലും അധിക മുണ്ടായിരുന്നു. പാമ്പിനെ കാണാനുംകൂടി സമ്മതിക്കാതെ കാക്കകൾ വന്നു പൊതിഞ്ഞിരിക്കയാണ്.

കാക്കകൾക്ക് എന്തൊക്കെ തിന്നാൻ കിട്ടിയാലും മതിയാവില്ല. എലിയെ വേണം, പാമ്പിനെ വേണം, പുഴുക്കളെ വേണം, കയ്‌യ്ക്ക വിത്ത് വേണം! പിന്നെ ഓടവും വേണം. രാവിലെ 63050 കൊത്തിക്കൊണ്ടു പോയ ആ കള്ളക്കാക്ക് ഈ കൂട്ടത്തിലുണ്ടോ? ഉണ്ടാവാതിരിക്കില്ല. 630S0 അതിന്റെ കൊക്കിൽനിന്നു വല്ല ചാണകക്കുണ്ടിലോ കുണ്ടൻകിണറ്റിലോ വീണിരിക്കും.

കാക്കയെ കവണകൊണ്ട് എറിഞ്ഞുകൊല്ലുകയാണു വേണ്ടത്. അപ്പുണ്ണിയോടു പറഞ്ഞാൽ മതി. അപ്പുണ്ണിയുടെ കൈയിൽ കവ ണയുണ്ട്. പക്ഷേ, ആ കാക്കയെ തിരിച്ചറിഞ്ഞാലല്ലേ എറിഞ്ഞുകൊല്ലാൻ സാധിക്കു?

ഇടവഴിയിൽനിന്നു റോഡിലെത്തിയപ്പോൾ സിനിമാനോട്ടീസുകാരൻ തിരിച്ചുപോകുന്നതു കണ്ടു. ഇപ്പോൾ അയാളുടെ കൈയിൽ സിനിമാ നോട്ടിസൊന്നുമില്ല. അയാളുടെ

കൂടെയുള്ള ചെണ്ടക്കാരൻ ചെണ്ട കൊട്ടുന്നുമില്ല. കാണിച്ചുകൊടുത്തു.

മുത്തശ്ശി പറഞ്ഞു: "മുത്തച്ഛൻ ഉണ്ണാൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരുന്നാ."

ഉണ്ണിക്കുട്ടൻ മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരുന്നു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക