shabd-logo

അഞ്ച്

8 January 2024

0 കണ്ടു 0
കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.

മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി നാളെ രാവിലെ മുണ്ടി അടിച്ചുവാരുന്നതുവരെ അതവിടെത്തന്നെ കിടക്കും.

ഇടയ്ക്കിടയ്ക്ക തൊടിയിൽനിന്ന്, തിണ്ടത്തേക്ക് ഓടിപ്പാഞ്ഞെത്താറുള്ള ഓന്ത് തിണ്ടത്തുണ്ടിപ്പോൾ. എത്രനേരമായി തിണ്ടത്തെത്തിയിട്ടാവോ?

ഇന്നാളൊരു ദിവസം, എണ്ണക്കച്ചവടക്കാരൻ മൊയ്‌തീൻ പടിക്കൽ നിന്ന് ഒരോന്തിനെ കല്ലുകൊണ്ടെറിഞ്ഞു കൊന്നു. വെറുതെ എറിഞ്ഞു കൊന്നതൊന്നുമായിരുന്നില്ല. മൊയ്‌തീൻ വളർത്തുന്ന മെരുവിന്, തിന്നാൻ കൊടുക്കാനാണത്രെ.

ഉണ്ണിക്കുട്ടൻ മെരുവിനെ കണ്ടിട്ടില്ല. കിരിയെപ്പോലിരിക്കുമെ ന്നാണ് കുട്ടൻനായർ പറഞ്ഞത്. കിരിയെത്തന്നെ രണ്ടോ മൂന്നോ പ്രാവശ്യമാണു കണ്ടിട്ടുള്ളത്. അതാകട്ടെ ദൂരത്തുനിന്നാണുതാനും. മെരു, കീരി, ഓന്ത്, കാക്ക ഇങ്ങനത്തതൊക്കെയാണ്.

കാക്കയെക്കുറിച്ചോർത്തപ്പോൾ കാക്കയ്ക്ക് ഓടമെന്തിനാണ്? ഓടത്തിൻ്റെ കാര്യമോർത്തു. തിന്നാനുള്ള സാധനമൊന്നുമല്ലല്ലൊ? പറന്നുപോകുമ്പോൾ, കൊക്കിൽനിന്നും വല്ലിടത്തും വീണുപോയിട്ടുണ്ടാകുമത്.

അച്ഛൻ അമ്മയെ വിളിച്ച് താടി വടിക്കാൻ വെള്ളം കൊണ്ടുവരാൻ പറഞ്ഞു. അച്ഛൻ ഓഫീസിൽ പോകുന്നതിനുമുമ്പ് എല്ലാ ദിവസവും താടി വടിക്കും.

ഉണ്ണിക്കുട്ടൻ കോലായിൽനിന്ന് ഉമ്മറത്തേക്കു വന്നു. ഇനി കുറച്ചു നേരം അച്ഛൻ താടി വടിക്കുന്നതു നോക്കിക്കൊണ്ടിരിക്കാം.

സ്കൂളിൽ പോകാൻ തയ്യാറായി നില്ക്കുന്ന കുട്ട്യേട്ടന് മയിൽപ്പീലി

തിരിച്ചു കൊടുത്തു. കുട്ടേട്ടൻ സഞ്ചി തുറന്ന് പുസ്‌തകത്തിനകത്തു മയിൽപ്പീലിവെച്ച്, സ്കൂ‌ളിലേക്കു പോയി.

അമ്മ ഒരു ചെറിയ അടുക്കുചെമ്പിൽ വെള്ളംകൊണ്ടുവന്നു ബഞ്ചിൽവെച്ചു. അമ്മയുടെ ഒക്കത്ത് അമ്മിണിയുണ്ട്. അവളുടെ കൈയിൽ ചെറിയൊരു ഇലക്കഷണമുണ്ട്.

ഇലക്കഷണം നുനുനുനുന്നനെ ചീന്തി മൂക്കുത്തിതൊങ്ങൽ ഉണ്ടാക്കാനറിയാം കാളിയമ്മയ്ക്ക്. ഈ ഇലക്കഷണവും കാളിയമ്മ കൊടുത്തതാവുമവൾക്ക്.

അച്ഛൻ കസാലയിൽനിന്നെഴുന്നേറ്റ്, പേപ്പർ മേശപ്പുറത്തേക്കിട്ട്, ഒന്നു മൂരിനിവർന്നു കോട്ടുവായിട്ടു ഒന്നുരണ്ടു നിമിഷം ഷാർപ്പറിലിട്ട് ബ്ലേഡ് മൂർച്ചകൂട്ടി.

അച്ഛൻ മുഖത്ത് സോപ്പു തേച്ചപ്പോൾ ഉണ്ണിക്കുട്ടൻ ഊറിച്ചിരിച്ചു. താടി വടിക്കുമ്പോഴത്തെ കറകറശബ്ദം ശ്രദ്ധിച്ചു കേട്ടു. നല്ല മൂർച്ചയുള്ള ബ്ലേഡാവും.

താടി വടിച്ചു കഴിഞ്ഞശേഷം അച്ഛൻ വലിയ മുണ്ട് അഴിച്ചുവെച്ച് തോർത്തമുണ്ടുടുത്ത് കുളിക്കാൻ ൻ കിണറ്റിൻകരയിലേക്കു പോയി.

ഷേവിങ് സാധനങ്ങൾ കഴുകാതെ അതേപടി ബഞ്ചിൽ ഇരിക്കു കയാണ്. എല്ലാം കഴുകിത്തറുടച്ച് അകത്തു കൊണ്ടുപോയി വെക്കേണ്ടത് അമ്മയാണ്. അമ്മയിപ്പോൾ, അച്ഛന് വെള്ളം കോരിക്കൊടുത്തു കൊണ്ടിരിക്കയാവും. കുറച്ചുനേരത്തിന് അമ്മ ഇങ്ങോട്ടൊന്നും വരില്ല. ഉണ്ണിക്കുട്ടൻ ബ്രഷ് എടുത്തു നോക്കി. ബ്രഷിൽ സോപ്പ് ഇനിയും

ഉണ്ട്. അവൻ ബ്രഷ് എടുത്ത് മുഖത്തു തേയ്ക്കാൻതുടങ്ങി. കുറെ

തേച്ചപ്പോൾ, കണ്ണാടിയിൽ നോക്കി. തൻ്റെ രൂപം കണ്ടപ്പോൾ, അവനു

തന്നെ ചിരിവന്നു. ഭേഷായിരിക്കുന്നു! എന്തൊരു പത, എന്തൊരു

നിറം! ബഹുരസം!

അമ്മ പെട്ടെന്ന് ഉമ്മറത്തേക്കു വന്നു. അമ്മയ്ക്ക് ദേഷ്യവും ചിരിയും വന്നു. എന്തു പറയാനാണ്?

അമ്മ സൂക്ഷിച്ചുനോക്കി, ദേഷ്യം അമ്മയിൽനിന്നു പറന്നകന്നു. അമ്മ നിന്നു പൊട്ടിച്ചിരിക്കാൻ തുടങ്ങി. അമ്മയുടെ ചിരി കേട്ട് മുത്തശ്ശിയും കാളിയമ്മയും ഉമ്മറത്തേക്കു വന്നു. ഉണ്ണിക്കുട്ടനെ കണ്ടപാടെ അവരും ചിരിക്കാൻ തുടങ്ങി.

ചിരിയോടു ചിരി.

ഉണ്ണിക്കുട്ടന് ആകെക്കൂടി ഒരു ജാള്യതയാണ്. പരിഭ്രമമാണ്. അമ്മ അവന്റെ നിലപാടു മനസ്സിലാക്കി. അവനെ വന്നെടുത്ത് സോപ്പിന്റെപതയുള്ള അവൻ്റെ കവിളുകൾ രണ്ടിലും ഉമ്മവെച്ചു.

അമ്മയുടെ ചുണ്ടത്തും കവിളുകളിലുംകൂടി സോപ്പിൻപതയായി.

കാളിയമ്മ സ്വരം നീട്ടിക്കൊണ്ടു ചുന്തരക്കുട്ടീച്യാല്, ചുന്തരക്കുട്ടിന്ന്യാണ്." പറഞ്ഞു: "ന്നാലേ,

അമ്മ, അവനെ നിലത്തുതന്നെ വച്ച് അവൻ്റെ മുഖത്തും തന്റെ മുഖത്തുമുള്ള സോപ്പിൻപത തുടച്ചുകളഞ്ഞു. എന്നിട്ടു ഷേവിങ് സാധനങ്ങൾ കഴുകിത്തറുടച്ച് അകത്തുകൊണ്ടുപോയി വച്ചു.

അച്ഛൻ അലക്കിയ മുണ്ടും ഷർട്ടും ധരിച്ച് ഓഫീസിലേക്കു പോകാൻ തയ്യാറായി ഉമ്മറത്തേക്കു വന്നു. അമ്മ അച്ഛന് കുടകൊണ്ടു വന്നു കൊടുത്തു. ഉണ്ണിക്കുട്ടൻ അത് ഇഷ്ടപ്പെട്ടില്ല. സാധാരണയായി അമ്മ കുട അച്ഛനു കൊടുക്കാനായി ഉണ്ണിക്കുട്ടന്റെ കൈയിൽ കൊടുക്കുകയാണ് പതിവ്. ഇന്ന് എന്തുകൊണ്ടാണങ്ങനെ ചെയ്യാഞ്ഞത്?

അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് കുട കൊണ്ടുവന്നു കൊടുത്തത്. അതിനുമുമ്പുതന്നെ, കുട തൻ്റെ കൈയിൽ തരാൻ ധാരാളം സമയമുണ്ടായിരുന്നു.

അച്ഛൻ കുട നിവർത്തി മുമ്പോട്ടു നടന്നപ്പോൾ, ഉണ്ണിക്കുട്ടൻ

കരയാൻ തുടങ്ങി. അപ്പോഴാണ് അമ്മയ്ക്കു കാര്യം മനസ്സിലായത്.

ഇനി എന്തു ചെയ്യാനാ? അച്ഛൻ പോയില്ലേ? "ഞാനതു മറന്നതാണ്.

ഇനി ഞങ്ങനെ വരില്ല." അമ്മ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു.

അമ്മയുടെ ക്ഷമാപണമൊന്നും ഉണ്ണിക്കുട്ടന്റെ കരച്ചിൽ നിർത്തുന്നില്ല.

എന്താണങ്ങനെ ഒരു മറവി വരാൻ എന്നാണ് ഉണ്ണിക്കുട്ടന്. ™ ഇഷ്ടംപോലെ കരഞ്ഞുകൊള്ളാൻ പറഞ്ഞുകൊണ്ട് അമ്മ അകത്തേക്കുപോയി. ഉണ്ണിക്കുട്ടൻ അധികം വാശിയോടെ നിലത്തിരുന്ന്, കാൽവണ്ണകൾ നിലത്തിട്ടടിച്ച് പുളഞ്ഞു കരയുവാൻ

തുടങ്ങി. കുട്ടൻനായർ തൊടിയിൽനിന്ന് തലയിലൊരു കുട്ടയും കൈയിൽ കൈക്കോട്ടുമായി ഉമ്മറത്തേക്കു വന്നു.

കുട്ടയും കൈക്കോട്ടും കോലായിൽ വെച്ച് തോർത്തുമുണ്ട്

അഴിച്ചുകുടഞ്ഞു ചുറ്റിക്കൊണ്ട് കുട്ടൻനായർ ചോദിച്ചു: "ആയി

ആയി, ഇങ്ങ്നെകര്യേ! ആങ്കട്ട്യോള് ഇങ്ങനെ കരഞ്ഞാലോ?" ഉണ്ണിക്കുട്ടൻ കരച്ചിലിന്റെ ശക്തി കുറച്ചൊന്നു കുറച്ചുകൊണ്ടു ചോദിച്ചു: "യ്ക്ക് തരാംന്ന് പറഞ്ഞ സാധനെവിടെ?"

തൊടിയിൽനിന്ന് വരുമ്പോൾ ഒരു സാധനം കൊണ്ടുവന്നു തരാമെന്ന് കുട്ടൻനായർ പറഞ്ഞ കാര്യം ഉണ്ണിക്കുട്ടൻ മറന്നിട്ടില്ല. കുട്ടൻ നായരാകട്ടെ മറന്നിരിക്കയുമാണ്. കൊണ്ടുവന്നിരുന്നെങ്കിൽ, കരച്ചിൽ നിർത്താമായിരുന്നു. വല്ലതുമൊന്നു കുട്ടൻനായർ വലിയൊരു കാര്യമോർത്തിട്ടെന്നപോലെ പറഞ്ഞു: "അതൊക്കെ പോട്ടെ, നമുക്ക് കായ്ക്ക് പുകയൂതണ്ടേ?"

"എന്ത്?" ഉണ്ണിക്കുട്ടനാദ്യം മനസ്സിലായില്ല.

"കായ പുകയിൽ വെച്ചിട്ടില്ലേ വടക്കോർത്ത്. അതിന് പുക

ഊതണ്ടേ? വരൂ, പൊവ്വാ." അവൻ കരച്ചിൽ നിർത്തി.

ശരിയാണ്. വീടിൻഡേ വടക്കുഭാഗത്തെ ഓവിൻകാലിന്റെ അടുത്തായികായ പുകയിൽവെച്ചത് രണ്ടു ദിവസങ്ങൾ മുമ്പാണ്. തിരുവാതിരയ്ക്കുള്ളതാണ്. ഒരാഴ്ചയേയുള്ളൂ. തിരുവാതിരയ്ക്ക് ഇനി

കായ പുകയിൽ വെച്ചത് കുട്ടൻനായർതന്നെയാണ്. വടക്കു ഭാഗത്തെ ഓവിൻചാലിൻ്റെ അടുത്തുള്ള ചുമരിനോടു ചേർത്ത് വാഴക്കുലകൾ വെച്ചു. എല്ലാംകൂടി പത്തു കുലകൾ. കുന്നനും മൈസൂർപ്പൂവനും ഏറാടനും കദളിയുമൊക്കെയുണ്ട്. ഉണങ്ങിയ വാഴയിലകളും വൈക്കോലുംകൊണ്ട് വാഴക്കുലകൾ നല്ലപോലെ പൊതിഞ്ഞു. എന്നിട്ടതിൻ്റെ മുകളിൽ ചവുട്ടിക്കുഴച്ച മണ്ണെടുത്തിട്ടു മൂടി. പുകയുതാൻ ഒരു കണ്ണഞ്ചിരട്ട വയ്ക്കാനുള്ള സ്ഥലത്തുമാത്രം മണ്ണിട്ടില്ല. മണ്ണിട്ടു മൂടിയശേഷം ചാണകം കലക്കി വൃത്തിയാക്കി തേമ്പി ശരിപ്പെടുത്തി. ചാണകം കലക്കി തേമ്പിയത് കാളിയമ്മയാണ്. മണ്ണിട്ടു മൂടാത്ത സ്ഥലത്ത് കണ്ണഞ്ചിരട്ട ഉറപ്പിച്ചുവെച്ച്, കണ്ണഞ്ചിരട്ടയിൽ ചകിരിയും തീക്കനലുമിട്ട് കുട്ടൻനായർ ഊതാൻ തുടങ്ങിയപ്പോൾ കാളിയമ്മ പറഞ്ഞു: "അസ്സലായ്ക്കണ്ണ്."

"മുണ്ടാതിരുന്നോളിൻ, ങ്ങ്‌ടൊരു കരിനാവ്."

കുട്ടൻനായർ ദേഷ്യപ്പെട്ടു. മിനിഞ്ഞാനാണിതുണ്ടായത്. ഇന്നലെ പുകയുതുമ്പോൾ, കാളിയമ്മ അങ്ങോട്ടൊന്നും എത്തിനോക്കുക

പോലുമരുതെന്ന് കുട്ടൻനായർ പറഞ്ഞു. കാളിയമ്മ അങ്ങോട്ടൊന്നും വരികേ ഉണ്ടായില്ല. ഇന്നും വരികയുണ്ടാവില്ല. ഉണ്ണിക്കുട്ടൻ കുട്ടൻനായരോടൊപ്പം കായ്ക്ക് പുകയുതാൻ പോയി. കുട്ടൻനായർ ചകിരിയും ഒരു കരണ്ടിയും രണ്ടുമൂന്നു തീക്കനലുകളുമായി ഉണ്ണിക്കുട്ടനോടൊപ്പം വടക്കുഭാഗത്തെത്തി. കണ്ണഞ്ചിരട്ടയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന മണ്ണ് അടർത്തിക്കളഞ്ഞ് അതിൽ ചകിരിയും തീക്കനലുകളും നിറച്ച് ഊതാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ നോക്കിനിന്നു.

മുത്തശ്ശി വന്നു ചോദിച്ചു:

"എന്നേയ്ക്ക് എടുക്കാറാവും കുട്ടൻനായരെ?"

"മറ്റന്നാളെടുക്കാം."

മറ്റുന്നാൾ മണ്ണും വാഴക്കുലകൾ വൈക്കോലും കാണാൻ എടുത്തു മാറ്റുമ്പോൾ ഭംഗിയായിരിക്കുമെന്നാലോചിക്കയാണ് ഉണ്ണിക്കുട്ടൻ. മഞ്ഞനിറമാകും, മൈസൂർപ്പൂവനും കുന്നനും. എന്തു നല്ല

ഏറാടനും കദളിക്കും അത്ര നല്ല മഞ്ഞനിറമുണ്ടാവില്ല. അമ്മിണിയെയുംകൊണ്ട് അമ്മയും വന്നു. ഉണ്ണിക്കുട്ടൻ

അമ്മയുടെ മുണ്ടിൻ്റെ കോന്തലയിൽ പിടിച്ചുകൊണ്ടു ചോദിച്ചു: "അമ്മേ ഞാൻ അമ്മിണേ എടുക്കട്ടെ?"

"നിനക്കവളെ എടുക്കാൻ വെയ്ക്കോ, വങ്കാ?"

"വെയ്ക്കും."

" വയ്യ."

"ന്നാ അവളെ താഴ്ത്തു വയ്ക്കു. ഞാനവളെ പിച്ചാ പിച്ചാ നടത്തട്ടെ." അമ്മിണിയെ നിലത്തുവെച്ചു. ഉണ്ണിക്കുട്ടൻ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് മെല്ലെമെല്ലെ നടന്നു. "പിച്ചാ പിച്ചാ പിച്ചാ പിച്ചാ."

കുട്ടൻനായർ എന്തോ പയുന്ന ശബ്ദം കേട്ടപ്പോൾ അവൻ അമ്മിണിയുടെ കൈവിട്ട് കുട്ടൻനായരുടെ അടുത്തു വന്നു.

കുട്ടൻനായർ കരണ്ടിയിലവശേഷിച്ചിരുന്ന 63000 തീക്കനൽ കൈവെള്ളയിലിട്ട് കുറച്ചുനേരം അമ്മാനമാടിക്കൊണ്ട് നിലത്തിട്ടു ചവുട്ടിത്തേച്ചു.

കുട്ടൻനായരുടെ അമ്മാനാട്ടം, ഉണ്ണിക്കുട്ടന് നന്നേ രസിച്ചു. വല്ലാ ത്തൊരു കുട്ടൻനായർ! തീക്കനൽ ഇങ്ങനെയെടുത്ത് അമ്മാനമാടാൻ അയാൾക്കു പേടിയില്ലേ? കൈ പൊള്ളില്ലേ?

അടുത്തുള്ള സ്കൂളിൽനിന്ന് ബെല്ലടിക്കുന്ന ശബ്ദ‌ം കേട്ടു.

അമ്മ പറഞ്ഞു: "നേരം പത്തുമണിയായി."

"അതുവ്വോ, ന്നാൽ ഞാനൊന്നു മുങ്ങിവരട്ടെ? മുത്തശ്ശി കുളിയുടെ കാര്യമാണ് പയുന്നത്.

"ഞാനുണ്ട്." നീങ്ങിനിന്നു. ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ അടുത്തേക്കു

"എന്റെ ഒപ്പം ആരും വേണ്ട."

"ഞാനൂണ്ട്."

"ഇന്നലെ കൊണ്ടോയിട്ടന്നെ നീയെന്നെ വല്ലാതെ ദ്രോഹിച്ചണ്ണു." "വികൃതി കാണിക്കില്ല.". 

“വേണ്ട വേണ്ട...."

മുത്തശ്ശി മുമ്പോട്ടു നടന്നപ്പോൾ, ഉണ്ണിക്കുട്ടൻ കരയാനുള്ള ഭാവ മായി. അമ്മയ്ക്കതു മനസ്സിലായി. അമ്മ പറഞ്ഞു: "ന്നാൽ അവനും പോന്നോട്ടെ, ഇല്ലെങ്കിൽ എന്നെ ബേ ഇരുത്തില്ല."

മുത്തശ്ശി ഒരു നിമിഷം സംശയിച്ചുനിന്നുകൊണ്ടു പറഞ്ഞു:

വോന്നോ." "

ഉണ്ണിക്കുട്ടന് സന്തോഷമായി. മുത്തശ്ശി അവൻ്റെ കുപ്പായം അഴിച്ചു വെച്ചു. കുബായമഴിക്കുമ്പോൾ, കീശയിൽനിന്നു വീണ സ്റ്റേറ്റുപെൻസി ലിൻ്റെ കഷണമെടുത്ത് ഉണ്ണിക്കുട്ടൻ നിക്കറിന്റെ കീശയിലിട്ടു.

"ഇനിയെന്തൊക്കുയ കുപ്പായ്ക്കീശേല്? മുത്തശ്ശി അവന്റെ കുപ്പായ ക്കീശ പരിശോധിച്ചു. രണ്ട് ആട്ടിൻകാട്ടം, ഒരു കയ്പയ്ക്കവിത്ത്, ഒരു തീപ്പെട്ടിക്കോല്, ഒരു മുത്തപ്പൻതാടി, ചൂലിന്റെ ഏപ്പൻ-ഇത്രയും സാധനങ്ങൾ ഓരോന്നിന്റെയും പേരു പറഞ്ഞുകൊണ്ട് മുത്തശ്ശി പുറത്തേക്കെടുത്തുവെച്ചു.

ഉണ്ണിക്കുട്ടൻ ലജ്ജയോടെ ചിരിച്ചു.

"ചിരിക്കുന്നു! വികൃതി നിൻ്റെ കൈയീന്നു പോയിട്ടേ വേറൊരു

കുട്ടിക്കു കിട്ടീട്ടുള്ള," ഉണ്ണിക്കുട്ടൻ തൻ്റെ ചെവിയിൽ തിരുപ്പിടിച്ചുകൊണ്ടു നിന്നു.

മുത്തശ്ശി നെറുകയിൽ ലേശം എണ്ണുപൊത്തി. അടുക്കളയിലെ അട്ടത്തുനിന്ന് ഓലക്കുടയുമെടുത്ത്, ഉണ്ണിക്കുട്ടൻ്റെ കൈയും പിടിച്ചു മുറ്റത്തേക്കിറങ്ങിയപ്പോൾ ഉണ്ണിക്കുട്ടൻ പറഞ്ഞു:

"വാകബാതി ഞാൻ കൈയിൽ പിടിക്കാം."

"എവിടെ വാകബാതി?"

"ദാ." അവൻ മുത്തശ്ശിയുടെ മടിയിൽ വെച്ചിരിക്കുന്ന വാകപ്പൊതി

തൊട്ടുകാണിച്ചുകൊടുത്തു.

"ന്നാലോ വല്ലാത്തൊരു കണ്ണ്"!

മുത്തശ്ശി വാകപൊതി അവൻ്റെ കൈയിൽ കൊടുത്തു. കുളത്തിൽ പറയത്തക്ക തിരക്കൊന്നുമില്ല.

മുത്തശ്ശി ആദ്യം ഉണ്ണിക്കുട്ട്‌നെ കുളിപ്പിച്ചുവെച്ചു. അവൻ്റെ നിക്കർ തിരുമ്പുമ്പോൾ പറഞ്ഞു: "കണ്ടില്ലേ, എത്ര ചെളിയാ"

ഇപ്പോഴവൻ പട്ടുകോണകമാണ് ഉടുത്തിരിക്കുന്നത്. പട്ടുകോണ കത്തിന്റെ വാലിൽ തിരുപ്പിടിച്ചുകൊണ്ടു നിലക്കയാണ്.

അടുത്ത കടവിൽ കുളിക്കുന്ന മൊട്ടച്ചി അമ്മ്യാരുടെ സാരിക്ക് എന്തൊരു നീളമാണ്! മൊട്ടച്ചി അമ്മ്യാരുടെ മൊട്ടത്തലയിൽ, വീട്ടിലെ വളയിൽ കെട്ടിത്തക്കിയിരിക്കുന്ന വെള്ളരിക്ക അറ്റുവീണാലത്തെ രംഗത്തെ അവൻ സങ്കല്പിച്ചുനോക്കി. മൊട്ടച്ചിഅമ്മ്യാര്. സാരി കല്ലിലിട്ടടിക്കാൻ തുടങ്ങി. അടിക്കുന്ന തോടൊപ്പംതന്നെ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഫ്ഗ്ഗി, ഫ്ശ്ശി, ഫ്ശ്ശി.

'ഫ്ശ്ശി ഫ്ശ്ശി' എന്ന ശബ്ദം പുറപ്പെടുവിക്കാതെ, സാരി അടിച്ചു തിരുമ്പാൻ വയെന്നുണ്ടോ? മുത്തശ്ശി ശബ്ദമൊന്നും പുറപ്പെടുവിക്കുന്നില്ലല്ലോ.

കുളപ്പടവുകളിൽ ഒരുപാട് ആലിലകൾ വീണുകിടക്കുന്നുണ്ട്. അവൻ അഞ്ചാറ് ആലിലകൾ പെറുക്കിയെടുത്ത് നിലത്തുതന്നെയിട്ടു. എന്തിനാണിപ്പോൾ ആലില? അമ്പലത്തിൽ ത്രിമധുരം കാണില്ല. നന്നേ രാവിലെ പോയാലേ, അമ്പലത്തിൽനിന്ന് ത്രിമധുരം കിട്ടുകയുള്ളൂ.

തേനും പഴവും മുന്തിരിങ്ങയും ചേർത്ത് ഉണ്ടാക്കുന്ന ത്രിമധുരം ആലിലയിൽ വാങ്ങി നിക്കിത്തിന്നാലും തിന്നാലും മതിയാവില്ല. പക്ഷേ, തുപ്പൻനമ്പൂതിരി ലേശം ത്രിമധുരമേ കൊടുക്കുകയുള്ള. സ്‌പൂണുകൊണ്ടു ത്രിമധുരം ആലിലയിലേക്കിടുമ്പോൾ നമ്പൂതിരിയുടെ കൈ വിറയ്ക്കും. അധികം വീണാലോയെന്ന ഭയംകൊണ്ടാണേത്.

മുത്തശ്ശിയുടെകൂടെ കുളിക്കാൻ വരേണ്ടിയിരുന്നില്ല. ഇവിടെ ഒന്നും കാണാനില്ല. വെള്ളത്തിൽ ഒരു നീർക്കോലി നീന്തിപ്പോകുന്നതുപോലും കാണാനില്ല. എവിടെയാണ് നീർക്കോലികളൊക്കെ?

അവൻ കുളപ്പടവുകളിൽ അങ്ങിങ്ങായി കിടക്കുന്ന ചെറുകല്ലുകൾ പെറുക്കിയെടുത്ത് കുളത്തിലേക്കെറിഞ്ഞു.

"വെറുതെയിരിക്കില്ല, ഉവ്വോ?" മുത്തശ്ശി ദേഷ്യപ്പെട്ടു. ശരി, വെറുതെയിരിക്കുകതന്നെ. അവൻ തന്റെ കൈവിരലുകൾ പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ട് ഒരിടത്തിരുന്നു. ഒരൊറ്റ വിരൽപോലും പൊട്ടുന്നില്ല. കുട്ടൻനായരാണെങ്കിൽ, ഇതിനുള്ളിൽ വിരലുകളും പൊട്ടിക്കുമായിരുന്നു. പത്തു

ആലിലകൾതന്നെ ശരണം.

അവൻ എഴുന്നേറ്റ് കുറെ ആലിലകളെടുത്ത് പിച്ചിച്ചിന്തി കുളപ്പടവുകളിൽ വിതറി. അങ്ങനെ ചിന്നിച്ചിതറിക്കിടക്കട്ടെ.

മുത്തശ്ശി കുളികഴിഞ്ഞു കയറിയപ്പോൾ ഈറൻ ഇടുവിക്കാൻ പറഞ്ഞു ഉണ്ണിക്കുട്ടൻ. ഇങ്ങനെ പട്ടുകോണകം മാത്രമുടുത്തുകൊണ്ട്, അമ്പലത്തിലേക്കു പോകാൻ അവനു നാണമാണ്. മുത്തശ്ശി അവനെ ഈറൻനിക്കർ ഇടുവിച്ചു. ഉച്ചപ്പൂജയ്ക്കുമുമ്പ് തൊഴുതുപോകണമെന്നു പറഞ്ഞുകൊണ്ടാണ്

മുത്തശ്ശി അമ്പലനട കയറിയത്. ഉച്ചപ്പൂജ തുടങ്ങുന്ന സമയത്താണ്അമ്പലത്തിൽ കടക്കുന്നതെങ്കിൽ, അമ്പലത്തിനുള്ളിൽത്തന്നെ നിലക്കണം. അത് കഴിയുന്നതുവരെ

മുത്തശ്ശി ഓലക്കുട അമ്പലത്തിൻ്റെ പുറത്തുവെച്ച് ധ്യതിയിൽ അമ്പലക്കുളത്തിനുള്ളിലേക്കു കടന്ന് മൂന്നു പ്രദക്ഷിണംവച്ച് തൊഴുതു പ്രസാദം വാങ്ങി പുറത്തേക്കു വന്നു. മുത്തശ്ശിയുടെ ധ്യതിക്കനുസരിച്ച് ഉണ്ണിക്കുട്ടനും പ്രവർത്തിച്ചു.

അമ്പലമുറ്റത്ത് അങ്ങിങ്ങായി 'നടതള്ളിയ' പശുക്കൾ ആലിലകൾ തിന്നുകൊണ്ട് നിലക്കുന്നുണ്ട്, മുത്തശ്ശി ഒരു പശുവിന്റെ പുറംതൊട്ടു തലയിൽവെച്ചു. ഉണ്ണിക്കുട്ടന്നും പുറംതൊട്ട് തലയിൽ വയ്ക്കുവാൻ ശ്രമിച്ചപ്പോൾ അതു ശക്തിയായി വാലാട്ടാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ വേണ്ടെന്നുവെച്ചു.

മുത്തശ്ശി അമ്പലനടകളിറങ്ങിപ്പോന്നത് സാവകാശത്തിലാണ്. ഉച്ചപ്പൂജയ്ക്കുമുമ്പ് അമ്പലത്തിൽനിന്നു പോരാൻ സാധിച്ചുവല്ലൊ.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ കുളിക്കാൻ പോകാൻ തയ്യാറായി ഉമ്മറത്തു നിലക്കയാണ്. ഉണ്ണിക്കുട്ടൻ സംശയിച്ചുനിന്നു. ഇനി അമ്മയോടൊപ്പം പോയി ഒന്നുകൂടി കുളിച്ചാലെന്താ? കുളിക്കുന്നില്ലെങ്കിലും വെറുതെ അമ്പലത്തിലുമൊക്കെയൊന്നുകൂടി പോയിവരാമല്ലൊ. കുളക്കടവിലും

അങ്ങനെ സംശയിച്ചു നിലക്കുമ്പോൾ, ചെണ്ടകൊട്ടും ശംഖുവിളികളുമായി ഒരു പാൽക്കാവടിക്കാരൻ വരുന്നതു കണ്ടു. അമ്മ പാൽക്കാവടിക്കാരെ ശ്രദ്ധിക്കാതെ കുളിക്കാൻ പോകുകയും ചെയ്തു.

പാൽക്കാവടിക്കാരൻ്റെ നാവിൽ സൂചി തുളച്ചുകയറ്റിയിരിക്കുന്നു. ഉണ്ണിക്കുട്ടന്നു പേടിതോന്നി. തുളച്ചുകയറ്റുക? വേദനിക്കില്ലേ? എങ്ങനെയാണ് നാവിൽ സൂചി

എങ്ങനെയാണയാൾ, ഊണുകഴിക്കുക? പാൽക്കാവടിക്കാരൻ്റെ കൈയിലുള്ള പീലിക്കെട്ട് ഉണ്ണിക്കുട്ടനിഷ്ട

പ്പെട്ടു.

ചെണ്ടകൊട്ടു കഴിഞ്ഞപ്പോൾ മുത്തശ്ശി ഒരു നാഴിയിൽ ലേശം അരികൊണ്ടുവന്നു കൊടുത്തു. സാധാരണ ധർമ്മക്കാർ വരുമ്പോൾ അരികൊണ്ടുവന്നു കൊടുക്കുന്നത് ഉണ്ണിക്കുട്ടനാണ്. ഇന്നവൻ അതിനു മിനക്കെടാതിരുന്നത് കാവടിക്കാരൻ്റെ നാവു കാണുമ്പോൾ ഉണ്ടാകുന്ന പേടികൊണ്ടാണ്.

കാവടിക്കാരൻ പോയപ്പോൾ മുത്തശ്ശി ഈറൻ മാറ്റി വന്നു. ഉണ്ണിക്കുട്ടന്റെ ഈറൻനിക്കർ അഴിച്ചെടുത്ത് അലക്കിയ നിക്കറും കുപ്പായവുമിടിച്ചു. ഈറൻനിക്കർ മുറ്റത്തെ തിണ്ടിന്മേൽ ഉണങ്ങാനിട്ടു. പെട്ടെന്ന് ആട്ടിൻകുട്ടി തുള്ളിക്കുളിച്ചുകൊണ്ടുമുറ്റത്തേക്കു വന്നു. തിണ്ടിന്മേൽ ഉണങ്ങാനിട്ടിട്ടുള്ള ഈറൻനിക്കർ മണത്തിനോക്കി, വീണ്ടും തുള്ളിച്ചാടിക്കളിക്കാൻ തുടങ്ങി.

ഉണ്ണിക്കുട്ടൻ ആട്ടിൻകുട്ടിയെ പിടിക്കുവാൻ അതിന്റെ പിന്നാലെ ഓടാൻ തുടങ്ങി. എവിടെ കിട്ടാനാണ്?

കുട്ടൻനായർ വന്ന് അവൻ്റെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തു. അയാൾ ആട്ടിൻകുട്ടിയെ പിടിച്ച് ഉണ്ണിക്കുട്ടന്റെ അരികത്തു നിർത്തിക്കൊടുത്തു. അവൻ ഇഷ്‌ടംപോലെ അതിനെ തലോടുകയും ഉമ്മവയ്ക് കുകയും ചെയ്തു.

"മതി." കുട്ടൻനായർ ആട്ടിൻകുട്ടിയെ എടുത്തുകൊണ്ട് ആട്ടിൻ കൂട്ടിലേക്കു നടന്നു.

കുട്ടൻനായർ പോയപ്പോൾ ആ ഓന്ത് തിണ്ടത്തു പാഞ്ഞെത്തി മുഖമൊന്നുയർത്തിക്കാണിച്ച് വീണ്ടും തൊടിയിലേക്കുതന്നെ പാഞ്ഞു പോയി.

ഓന്തിൻഡേ മട എവിടെയാവുമെന്ന് ഉണ്ണിക്കുട്ടൻ ആലോചിച്ചു. ഓന്തിൻഡേ മടയിൽ പാമ്പ് നുഴഞ്ഞുകയറിയാൽ എന്തായിരിക്കും സ്ഥിതി?

ഓന്ത്, പാമ്പ്, നാക്കിൽ സൂചി തുളച്ചുകയറ്റിയ പാൽക്കാവടിക്കാരൻ-ആലോചിക്കാൻ ഒന്നുമൊരു സുഖമില്ല. ഉണ്ണിക്കുട്ടൻ പ്രത്യേകിച്ച് ഉചേ ശ്യമൊന്നുമില്ലാതെ, കോണിപ്പടികൾ

എണ്ണിക്കൊണ്ടു മുകളിലേക്കു കയറിപ്പോയി. മുകളിലത്തെ മുറിയിൽ അമ്മിണി മലർന്നുകിടന്നുറങ്ങുന്നുണ്ട്. നല്ല ഉറക്കംതന്നെ! ഇത്ര ഉച്ചത്തിലുള്ള ഉണ്ടായിട്ടുപോലും അവൾ ഒന്നുമറിഞ്ഞില്ലല്ലൊ! ചെണ്ടകൊട്ട്

അവളെ വിളിച്ചുണർത്തി കാവടി കാണിച്ചുകൊടുക്കേണ്ടതായി രുന്നു. കാവടിക്കാരൻ്റെ നാവു കാണുമ്പോൾ പേടിതോന്നും. അവൾക്കും

അവൾ കൈയിലെന്തോ ഒന്നു മുറുക്കിപ്പിടിച്ചിട്ടുണ്ട്. എന്താണെന്ന് അടുത്തുചെന്നു നോക്കി. ഒരു പുളിങ്കുരുവാണ്.

അച്ഛൻ ടോർച്ച് എവിടെയാണ് വെച്ചിരിക്കുന്നതെന്ന് അവൻ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു നോക്കി. എവിടെയും കാണാനില്ല. അല മാരയ്ക്കകത്തുവെച്ചു പൂട്ടിയിരിക്കും. താനെടുത്ത് അതു കേടു വരുത്തിയാലോ എന്നു പേടിയുണ്ടാവുമച്ഛന്!

കട്ടിലിന്റെ ചുവട്ടിൽനിന്നു ചന്ദനത്തിരി കൊളുത്തിവയ്ക്കാനുള്ള പ്ലാസ്റ്റിക് ആനക്കുട്ടിയെ കുനിഞ്ഞിരുന്നെടുത്ത് കുറച്ചുനേരം നോക്കിയശേഷം അവിടെത്തന്നെ വെച്ചു. സ്ഫടികഭരണിയുടെ അടവുപതുക്കെ തുറന്ന് ഒരു കഷണം കളിയടയ്ക്ക് എടുത്തു വായിലിട്ടു. മൂന്നാലെണ്ണംകൂടിയെടുത്ത് നിക്കറിൻന്റെ പോക്കറ്റിലുമിട്ട്എഴുന്നേറ്റു നിന്നു. അപ്പോൾ കണ്ണുചെന്നത് മേൽപ്പടിയിലേക്കാണ്. മേല്പടിയിൽ, രാവിലെ കണ്ട തീപ്പെട്ടി ഇപ്പോഴുമിരിക്കുന്നുണ്ട്. രാവിലെ അച്ഛനോടത് എടുത്തുതരാൻ പറഞ്ഞിട്ട് എടുത്തു തന്നില്ലല്ലൊ. ഇപ്പോൾ ഇത് എങ്ങനെയെങ്കിലും എടുക്കണം. ഒരു വടി കിട്ടിയാൽ കുത്തിത്താഴത്തിടാം. വടിയെക്കുറിച്ചോർത്തപ്പോൾ, ഓവറയിൽ ചാരിവെച്ചിരിക്കുന്ന വടിയുടെ കാര്യം ഓർമ്മയിൽ വന്നു. ഓവ് ഇടയ്ക്കിടയ്ക്കു കുത്തിക്കഴുകാൻവേണ്ടിയാണ് ആ വടി അവിടെ വെച്ചിരിക്കുന്നത്.

ഓവറയിൽ ചെന്ന്, വടി ശബ്ദ‌മുണ്ടാക്കാതെ എടുത്തുകൊണ്ടു വന്ന് മേല്പടിയിൽ മുട്ടുമോ എന്നു നോക്കി. ഉവ്വ്. നല്ല പാകമാണ്. പിന്നെ സംശയിച്ചുനിന്നില്ല. തീപെട്ടി മേല്പടിയിൽനിന്നു കുത്തിച്ചാടിച്ചു.

തീവെട്ടി നിലത്തു വീഴുന്ന ശബ്ദം കേട്ട് അമ്മിണി ഞെട്ടിയുണർന്നു കരയാൻ തുടങ്ങി. വല്ലാത്തൊരു പെണ്ണി ചെണ്ടകൊട്ടിൻറെ ശബ്ദം കേട്ട് ഉണരാത്ത പെണ്ണ് തീപ്പെട്ടി നിലത്തുവീഴുന്ന ശബ്ദ‌ം കേട്ട് ഉണർന്നിരിക്കുന്നു!

അമ്മിണിയുടെ കരച്ചിൽ കേട്ട് മുത്തശ്ശി ഓടിവന്നപ്പോൾ ഉണ്ണിക്കുട്ടൻ ഒരു കൈയിൽ വടിയും മറ്റേ കൈയിൽ തീപ്പെട്ടിയുമായി നില്ക്കയാണ്.

മുത്തശ്ശി വല്ലാതെ പരിഭ്രമിച്ചു. ഉണ്ണിക്കുട്ടൻ വടികൊണ്ട് അമ്മിണിയെ വല്ലതും കാട്ടിയിരിക്കുമോ? വടി അവളുടെ കണ്ണിലോ മറ്റോ കൊണ്ടിരിക്കുമോ എന്തോ?

മുത്തശ്ശി അമ്മിണിയെ എടുത്തുകൊണ്ടു ചോദിച്ചു: "നീയെന്തേ അവളെ കാണിച്ചത്?

"ഞാനൊന്നും കാട്ടിട്ടില്ല."

"പിന്നെന്തിനാ കുട്ടി കരയണ്?

അവൻ എന്താണു സമാധാനം പറയുക? അവൻ അമ്മിണിയെ ഒന്നു തൊട്ടിട്ടുപോലുമില്ല. തീപ്പെട്ടി നിലത്തുവീഴുന്ന ശബ്‌ദം കേട്ട് ഉറക്ക മുണർന്നു കരയുകയാണവൾ. ഉണ്ണിക്കുട്ടൻ ശബ്ദിക്കാതെ, പരിഭ്രമിച്ചു കൊണ്ടു നിന്നു.

"നിന്റെ ഒരു വടിയും തീപ്പെട്ടിയും!" എന്നു പറഞ്ഞുകൊണ്ട് മുത്തശ്ശി അവൻ്റെ കൈയിൽനിന്നും വടിയും തീപ്പെട്ടിയും വാങ്ങി

ജനാലയിൽക്കൂടെ പുറത്തേക്കെറിഞ്ഞു. പിന്നെ താമസമുണ്ടായില്ല. ഉണ്ണിക്കുട്ടനും കരയാൻ തുടങ്ങി. മുത്തശ്ശി വാശിപിടിച്ചു. കരയുന്ന രണ്ടുപേരെയും മാറിമാറി നോക്കി. ഏതെങ്കിലുമൊരു കുട്ടി കരച്ചിൽ മാറ്റിയാൽ മതിയായിരുന്നു.

അതിനുള്ള ഭാവം രണ്ടുപേർക്കുമില്ല. അമ്മ കുളികഴിഞ്ഞ് ഈറൻ മാറ്റാതെ മുറിയിലേക്കു വന്നു.മുത്തശ്ശി വിവരങ്ങളെല്ലാം പറഞ്ഞു. എല്ലാം കേട്ടശേഷം അമ്മിണിയെ മുത്തശ്ശിയുടെ കൈയിൽനിന്നു വാങ്ങി ഈറൻ മാറ്റാനായി അടുത്ത മുറി യിലേക്കു പോയി. അമ്മ എടുത്തപ്പോൾ അമ്മിണി കരച്ചിൽ മാറ്റി.

ഉണ്ണിക്കുട്ടൻ കരയുകതന്നെയാണ്. "കരബേഞ്ഞാ” എന്നു പറഞ്ഞു കൊണ്ട് മുത്തശ്ശിയും താഴത്തേക്കു പോയി. എല്ലാവരും മുറിയിൽ നിന്നു പോയപ്പോൾ ഉണ്ണിക്കുട്ടനു വാശി അധികമായി.

എത്ര പണിപെട്ടാണ് മേല്പടിയിൽനിന്നു തീപ്പെട്ടി കുത്തിച്ചാടിച്ചത്! അമ്മിണിയെ താനൊന്നും കാണിച്ചിട്ടില്ല. ഒന്നും മനസ്സിലാക്കാതെ യാണ്. മുത്തശ്ശി വടിയും തീവെട്ടിയും വാങ്ങി പുറത്തേക്കെറിഞ്ഞിരി ക്കുന്നത്. എന്നിട്ട് "കരണേന്താ" എന്നും പറഞ്ഞ് മുത്തശ്ശി താഴത്തേക്കിറങ്ങി അധികമാവാതിരിക്കുമോ? പോയിരിക്കയാണ്. അവൻ മലർന്നടിച്ചു വാശി കിടന്ന് കൈകാലുകൾ നിലത്തിട്ടടിച്ച് ഉറക്കെയുറക്കെ കരയുവാൻ തുടങ്ങി. അപ്പോൾ ഉമ്മറത്തുനിന്ന് കുട്ടൻനായർ വിളിച്ചുപറഞ്ഞു: "ഉണ്ണിക്കുട്ടൻ കരയാതെ വേഗം വന്നോളൂ. സിനിമാനോട്ടീസിന്റെ

കൊട്ടതാ കേക്കബ്. നോട്ടീസ് വാങ്ങിത്തരാം." ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി, താഴത്തേക്കോടിപ്പോയി.

കുട്ടൻനായർ അവനെ എടുത്തുകൊണ്ടു പടിക്കൽ വന്നുനിന്നു.

സിനിമാനോട്ടീസുകാരൻ അടുത്തെത്തിയപ്പോൾ കൈ നീട്ടി ഒരു നോട്ടീസ് വാങ്ങി. പിന്നെ ഒന്നുംകൂടി വാങ്ങി. ഉണ്ണിക്കുട്ടൻ അത്ഭുതപ്പെട്ടു.

എത്ര ക്ഷണത്തിലാണ് കുട്ടൻനായർ രണ്ടു നോട്ടീസുകൾ വാങ്ങിയത്!"

കുട്ടികൾ "ഏ.ഏയ് എന്നു പറഞ്ഞു നടക്കുന്നതല്ലാതെ അവർക്കു

സിനിമാനോട്ടീസ് കൊടുക്കുന്നില്ല. രണ്ടു നോട്ടീസ് കിട്ടിയതിൽ ഒന്നിൻ്റെ നിറം മഞ്ഞയും മറ്റേതിന്റെ നീലയുമാണ്.

കുട്ടൻനായർ പറഞ്ഞു: "നീല ഉണ്ണിക്കുട്ടന്, മഞ്ഞ അമ്മിണിക്ക്." ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ കൈനീട്ടി. കുട്ടൻനായർ നീല നോട്ടീസ് അവനു കൊടുത്തു .

മഞ്ഞനോട്ടീസുംകൂടി കിട്ടണമെന്നുണ്ടവന. കുട്ടൻനായരോട് ശാഠ്യം പിടിക്കുന്നതു നന്നല്ല. ശരി, മഞ്ഞനോട്ടീസ് അമ്മിണിക്കു കൊടുത്താട്ടെ. അവൾ ഉറങ്ങുമ്പോൾ കാണാതെടുക്കാൻ നോക്കാം.

ഉമ്മറത്തേക്കു വന്നപ്പോൾ കുട്ടൻനായരുടെ കൈയിൽനിന്ന് ഊർന്നിറങ്ങി മുറ്റത്തുതന്നെ നിന്നു.

അങ്ങി ദൂരെനിന്ന് കാവടിയുടെയും സിനിമയുടെയും ചെണ്ടകൊട്ടു കേൾക്കാനുണ്ട്.

കുട്ടൻനായർ മഞ്ഞനോട്ടീസുമായി അകത്തേക്കു പോയി. അമ്മിണിക്കു കൊടുക്കാനാവും.

ഉണ്ണിക്കുട്ടൻ ഉമ്മറത്തെ ബഞ്ചിന്മേൽ വന്നിരുന്ന് സിനിമാനോട്ടീസ് നല്ലപോലെ നോക്കാൻ തുടങ്ങി. വാളുമായി നിലക്കുന്ന ഒരാളുടെ ചിത്രവുമുണ്ട്. പിന്നെയെല്ലാം ചെറുതും അക്ഷരങ്ങളാണ്. അവനറിയാവുന്ന വലുതുമായ എന്നീ പ,വ,റ അക്ഷരങ്ങളുണ്ടോ എന്നു നോക്കി. ഉണ്ട്. ഇടയ്ക്കിടയ്ക്കു

കാണാനുണ്ട്.

നോട്ടീസ് മടക്കി നിക്കറിൻ്റെ പോക്കറ്റിലിട്ടു. പോക്കറ്റിൽനിന്ന് ഒരു കളിയടയ്ക്കക്കഷണമെടുത്ത മുറ്റത്തേക്കെറിഞ്ഞു. മണത്തിനോക്കി,

കുട്ടൻനായർ അകത്തുനിന്ന് എന്താണ് വരാത്തത്? അമ്മിണി വീണ്ടും ഉറങ്ങിയിരിക്കുമോ? അവൾ വീണ്ടും വേഗമൊന്നുറങ്ങിയാൽ

ആ മഞ്ഞനോട്ടീസുകൂടി കൈക്കലാക്കാം. ഉണ്ണിക്കുട്ടൻ ടൂർ... ടൂർർ എന്നു ശബ്ദങ്ങൾ പുറപ്പെടുവിച്ച് തുള്ളിച്ചാടിക്കൊണ്ട് അകത്തേക്കു പോയി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക