shabd-logo

രണ്ട് (ഭാഗം രണ്ട്)

10 January 2024

0 കണ്ടു 0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്നോ!

കടലാസ് വായിച്ചുകൊണ്ടിരിക്കുന്ന മുത്തച്ഛൻ, കണ്ണടയെടുത്ത് കൈയിൽ പിടിച്ചുകൊണ്ടു ചോദിച്ചു: "ഉണ്ണിക്കുട്ടൻ പുറപ്പെട്ടോ?"

ഉണ്ണിക്കുട്ടൻ മുത്തച്ഛൻ്റെ അടുത്തു വന്നു നിന്നു. “എന്തേ കഴിച്ചത്?" മുത്തച്ഛൻ തുടർന്നു ചോദിച്ചു.

"แมว"

"വെറും ചോറോ?"

"നെയ്യ് കൂട്ടിക്കുഴച്ച ചോറ്."

മുത്തച്ഛൻ വാത്സല്യത്തോടെ അവൻ്റെ വലത്തേ കൈ മണത്ത നോക്കി. ശരിയാണ്. കൈയിന് നെയ്യിന്റെ മണമുണ്ട്. കുട്ടൻനായർ ചോദിച്ചു: "ഒരുമണിവരെ ഇരിക്കോ. വെശ്‌ക്കില്ലേ?"

'ഇല്ല!' എന്ന അർത്ഥത്തിൽ ഉണ്ണിക്കുട്ടൻ തലയാട്ടി.

"വെശ്‌് നെലോളികൊന്നും അരുത്." കൊണ്ടു പറഞ്ഞു. മുത്തച്ഛൻ ചിരിച്ചു

അമ്മ വന്ന്, അവൻ്റെ തലമുടി കൈകൾകൊണ്ടു മാടിയൊതുക്കി. എന്നിട്ട് അവന്റെ കവിളത്ത് ഒരുമ്മവെച്ചു.

"അമ്മേടെ മിടുക്കൻകുട്ടി."

കുട്ടേട്ടന്നും സ്കൂ‌ളിൽ പോകാൻ തയ്യാറായി ഉമ്മറത്തേക്കു വന്നു. ചുമരിലെ ആണിയിൽ തുക്കിയിരിക്കുന്ന സഞ്ചിയെടുത്തു തോളിലിട്ടു. ഉണ്ണിക്കുട്ടനു സഞ്ചി കൊണ്ടുവന്നു കൊടുത്തതു മുത്തശ്ശിയാണ്. ഉണ്ണിക്കുട്ടൻ സഞ്ചി വാങ്ങി ബെഞ്ചിന്മേൽ വച്ചു തുറന്നുനോക്കി, ഉണ്ട്. എല്ലാമുണ്ട്. സ്ലേറ്റും ഒന്നാംപാഠപുസ്‌തകവും എല്ലാമുണ്ട്. സ്ലേറ്റ് ഇതു രണ്ടാമത്തേതാണ്. രണ്ടാഴ്ചയ്ക്കു മുമ്പൊന്ന് വാങ്ങിയത്. അവൻ്റെ കൈയിൽനിന്ന് അബദ്ധത്തിൽ നിലത്തു വീണു പൊട്ടി. വേറൊരു സ്ലേറ്റ് അപ്പോൾത്തന്നെ വാങ്ങിക്കിട്ടാൻ അവൻ ശാഠ്യം പിടിച്ചു കരഞ്ഞു. അപ്പോൾത്തന്നെ മുത്തച്ഛൻ കുട്ടൻനായരെ അയച്ച് ഒരു സ്ലേറ്റ് വാങ്ങിപ്പിച്ചു. രണ്ടാമത്തെ സ്ലേറ്റിൻ്റെ കാര്യത്തിൽ അവനു വലിയ നിഷ്കർഷയാണ്. സ്ലേറ്റ് സഞ്ചിയിൽനിന്നെടുക്കുന്നതും സഞ്ചിയിൽ

വയ്ക്കുന്നതും വളരെ ശ്രദ്ധയോടെയാണ്. സ്ലേറ്റിന്റെ മരംകൊണ്ടുള്ള ചട്ടക്കൂട്ടിൽ പേരെഴുതി കൊടുത്തത് കുട്ടേട്ടനാണ്. അത്ര നല്ല കയ്യക്ഷരമൊന്നുമല്ല, കുട്ടേട്ടന്റെ! ഇതിലും നല്ലത് കുട്ടൻനായരുടേതാണ്. കുട്ടേട്ടൻ എന്നെഴുതിയിരിക്കുന്നതു കണ്ടാൽ, ഒരാൾ കഴുത്തു നീട്ടി നില്ക്കുന്ന ചിത്രമാണെന്നാണു തോന്നുക.

ഒന്നാംപാഠപുസ്‌തകം കുട്ടേട്ടൻ തന്നെയാണ്. പൊതിഞ്ഞു തന്നതും അമ്മയ്ക്കു മുണ്ടും വേഷ്ടിയും വാങ്ങിക്കൊണ്ടുവന്ന തവിട്ടുനിറത്തിലുള്ള പുസ്തകം പൊതിഞ്ഞിരിക്കുന്നത്. കടലാസ്സുകൊണ്ടാണ്

ഉണ്ണിക്കുട്ടൻ പുസ്ത‌കം തുറന്നുനോക്കി. പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന മയിൽപ്പീലി അവിടെത്തന്നെയുണ്ട്. കത്തിരിമാർക്ക് സിഗരറ്റിനുള്ളിൽനിന്നെടുത്ത വെള്ളിക്കടലാസ്സും അവിടെത്തന്നെയുണ്ട്.

സ്ലേറ്റിന്റെ ചട്ടക്കൂട്ടിൽ വീണ്ടും നോക്കി. ഇല്ല. പേരെഴുതിയതു നന്നായിട്ടില്ല. ഇംഗ്ലീഷിലായിരുന്നു പേരെഴുതേണ്ടിയിരുന്നത്. അവന്റെ ഇനീഷ്യൽ اله ഇംഗ്ലീഷിലെഴുതിയിട്ടുള്ളൂ. സി. എന്ന അക്ഷരങ്ങൾ മാത്രമേ

ഉണ്ണിക്കുട്ടൻ സ്ലേറ്റും പുസ്‌തകവും സഞ്ചിയിൽത്തന്നെ വെച്ചു.കുട്ടേട്ടൻ കീശയിൽനിന്നു ചെറിയൊരു കഷണം സ്ലേറ്റു പെൻസിലെടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു: "ഇന്നാ."

ആദ്യത്തെ ദിവസംതന്നെ ഒരു കഷണം പെൻസിലാണത്രെ! ഉണ്ണിക്കുട്ടൻ പറഞ്ഞു: "യ്ക്ക് ഒന്നു മുഴോനീം വേണം."

. "വേണെങ്കിൽ ഇന്നാ!" കുട്ട്യേട്ടൻ പെൻസിൽ കാലുകൊണ്ടൊരു തട്ടുകൊടുത്തു. തന്നോടു വേണ്ടിയത്. എന്താന്നല്ലേ. കുട്ടേട്ടന്റെ ഒരു ദേഷ്യം! നാലാംക്ലാസ്സിലേക്കു ജയിച്ചശേഷം വലിയ ഒരു 'ടിപ്പാ'ണ് കുട്ടേട്ടന്. നാലാംക്ലാസ്സിലെ മോണിട്ടർ കുട്ട്യേട്ടനാണത്രെ! മോണിട്ടരുടെ പവറ് തന്നോടു കാണിക്കേണ്ട.

"അമ്മേ, യ്ക്കൊരു മുഴോൻ പെൻസില്."

ഉണ്ണിക്കുട്ടൻ അമ്മയോടു പറഞ്ഞു.

"ഇന്ന് ഇതു മതി മോനേ."

"പോരാ."

കുട്ടൻനായർ ഉമ്മറത്തെ മേപ്പടിയിൽ തപ്പിത്തിരഞ്ഞ് ഒരു പെൻസിലെടുത്ത് ഉണ്ണിക്കുട്ടൻ്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: "ഇതാ പെൻസിൽ."

ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ പെൻസിൽ വാങ്ങി. കുട്ടൻനായർ നല്ലൊരാളാണ്! തനിക്കുവേണ്ടി, പെൻസിൽകൂടി സൂക്ഷിച്ചുവെച്ചിരിക്കുന്നു.

ഉണ്ണിക്കുട്ടൻ പെൻസിൽ പോക്കറ്റിലിട്ടു. ശരിയാകുന്നില്ല. പെൻസിൽ പോക്കറ്റിൽനിന്നു പൊന്തിനില്ക്കുന്നു. ധൃതിയിൽ നടക്കുമ്പോൾ താഴെ വീണുപോയെന്നുവരാം. അവനതെടുത്ത് സഞ്ചിക്കുള്ളിലിട്ടു.

ഇപ്പോൾ സഞ്ചിക്കുള്ളിൽ എന്തൊക്കെയാണുള്ളത്? സ്ലേറ്റ്, സ്ലേറ്റു പെൻസിൽ, ഒന്നാംപാഠപുസ്‌തകം. ഒന്നാം പാഠപുസ്‌തകത്തിനുള്ളിൽ മയിൽപ്പീലി, വെള്ളിക്കടലാസ്.

ഇന്നലെ ഒന്നാംപാഠപുസ്‌തകത്തിൽ, പച്ചനിറത്തിലുള്ള ഒരു സിനിമാ നോട്ടീസുകൂടിയുണ്ടായിരുന്നു. അമ്മിണി അതു കാണാനിടയായി. അതു കിട്ടുന്നതുവരെ അവൾ കരഞ്ഞു. വല്ലാത്തൊരു പെണ്ണ്! കരഞാൽ മതി. അവൾക്കെല്ലാം കിട്ടും.

മഴയുടെ ശക്തി കുറച്ചൊന്നു നിലച്ചിട്ടുണ്ടിപ്പോൾ. ഇടയ്ക്കിടയ്ക്ക് കാറ്റു വീശുന്നുണ്ട്.

അച്ഛൻ ഓഫീസിലേക്കു ഉമ്മറത്തേക്കു വന്നു. പോകാൻ തയ്യാറായിക്കൊണ്ട്. ഇന്ന്, തന്നെ സ്കൂ‌ളിൽ ചേർത്തതിനുശേഷമാണ്. അച്ഛൻ ഓഫീസിലേക്കു പോവുക. "ഉണ്ണിക്കുട്ടൻ റെഡിയാണോ?" അച്ഛൻ, അച്ഛൻ്റെ ചെവിക്കുള്ളിൽചെറുവിരലിട്ട് കുലുക്കിക്കൊണ്ടു ചോദിച്ചു.

ഉണ്ണിക്കുട്ടൻ, ബെഞ്ചിൽനിന്നു സഞ്ച ബെഞ്ചിൽനിന്നു സഞ്ചിയെടുത്ത്, ചുമലിൽ തൂക്കി. എന്നിട്ട് ഉത്തരത്തിന്മേലേക്കു വിരൽചൂണ്ടിക്കൊണ്ടു "." പറഞ്ഞു:

ശരിയാണ്, അച്ഛൻ അവനുവേണ്ടി കോയമ്പത്തൂരിൽനിന്നു കൊണ്ടുവന്ന സ്പോഞ്ചുചെരിപ്പ് ഉത്തരത്തിന്മേലിരിക്കുന്നുണ്ട്.

മുത്തച്ഛൻ പറഞ്ഞു: "ഈ ചെളീല് അതിട്ടു നടന്നാൽ ചെളി തെറിക്കും. കുപ്പായോം നിക്കറും ചീത്ത്യാവും."

ഉണ്ണിക്കുട്ടൻ, മുത്തച്ഛൻ്റെ അഭിപ്രായം സമ്മതിച്ചു. മഴക്കാലത്ത്

വെറുംകാലിൽ നടക്കുകതന്നെയാണ് നല്ലത്. ഇപ്പോൾ ചാറുകയാണ്. സാരമില്ല. അച്ഛൻ കുട 09 നിവർത്തി മുറ്റത്തേക്കിറങ്ങിക്കൊണ്ടു പറഞ്ഞു: "മഴ സാരംല്യ, പൊവ്വാ."

അമ്മ, ഉണ്ണിക്കുട്ടൻ്റെ കുഞ്ഞിക്കുട നിവർത്തിക്കൊടുത്തു. ഉണ്ണിക്കുട്ടൻ കുടവാങ്ങി മുറ്റത്തേക്കിറങ്ങിയപ്പോൾ കാളിയമ്മ

പറഞ്ഞു: "ഇന്നു മോരിനു പോകുമ്പോൾ, കാള്യമേടെ ചുന്തരക്കുട്ടിണ്ടാ

വില്ലല്യേ?" കുട്ടേട്ടൻ മുമ്പിൽ നടന്നു. കുട്ട്യേട്ടൻ്റെ പുറകെ അച്ഛനും ഉണ്ണിക്കുട്ടനും. തൊപ്പിക്കുട ധരിച്ചുകൊണ്ട് പടിക്കൽവരെ ചെന്നു.

റോഡിലെത്തിയപ്പോൾ, ഉണ്ണിക്കുട്ടൻ രണ്ടു ഭാഗത്തേക്കും നോക്കി. ചാലുകളിൽ വെള്ളത്തിൻറെ ഒഴുക്കിനു ശക്തി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ അബദ്ധത്തിൽ ചാലിൽ വീണാലും ഒലിച്ചുപോകില്ല. പിടിച്ചുനില്ക്കാം. രാവിലെ കുളിക്കാൻ പോകുമ്പോൾ എന്തൊരൊഴുക്കായിരുന്നു!

റോഡിൽ അവിടവിടെയായി വെള്ളം തളംകെട്ടി നില്ക്കുന്നുണ്ട്. അതിൽക്കൂടെ കാറോ ലോറിയോ പോയാൽ 'ഭുശും' എന്ന ശബ്ദത്തോടെ വെള്ളം തെറിക്കും.

ഇപ്പോൾ ചാറ്റൽമഴയുണ്ട്. ചാറ്റൽമഴയെക്കാൾ നല്ലത്. കനത്ത മഴയാണെന്നു തോന്നി, ഉണ്ണിക്കുട്ടന്! റോഡിൻ്റെ ഓരത്തിലുള്ള മരങ്ങളിൽനിന്നു കാക്കകൾ കരയുന്ന ശബ്ദം കേട്ടു. എവിടെച്ചെന്നാലും കാക്കകളുമുണ്ട്. മഴക്കാലത്തും കാക്കൾ കൂട് ഉണ്ടാക്കുമോ? കൂട് ഉണ്ടാക്കിയാൽത്തന്നെ മഴയേറ്റു കൂട് തകർന്നുവീഴില്ലേ?

നല്ല സ്പീഡിൽ ഒരു ലോറി വരുന്നതു കണ്ടപ്പോൾ, അച്ഛൻ റോഡിന്റെ അരുപറ്റി നിന്നു. അച്ഛൻ്റെ പിന്നിൽ ഉണ്ണിക്കുട്ടനും നിന്നു. വെള്ളം ഒട്ടും തെറിച്ചില്ല.

റോഡിന്റെ അടുത്തുള്ള കുളത്തിൽനിന്നു നിറഞ്ഞൊഴുകുന്നവെള്ളം റോഡിൻ്റെ ഓരത്തുള്ള ചാലിലേക്ക് ഒഴുകിവരുന്നുണ്ട്. വെള്ളത്തിൽ തുള്ളിക്കളിക്കുന്ന ചെറുമരങ്ങളുമുണ്ട്. കുളത്തിലെ വെള്ളം ഒഴുകിവന്നു ചാലിലേക്കു വീഴുന്ന സ്ഥലത്ത് ഒരു മാപ്പിള ഒരു വലയെറിഞ്ഞു കാത്തിരിക്കുന്നുണ്ട്. വല വെള്ളത്തിൽനിന്നു. മെല്ലെമെല്ലെ വലിച്ചെടുത്ത കരയിലേക്കു കൊണ്ടുവരുമ്പോൾ, മത്സ്യങ്ങളങ്ങനെ കിടന്നു പിടയുന്നുണ്ടാകും.

ഇന്നാളൊരു ദിവസം, കാളിയമ്മ, ഇവിടെ കൊണ്ടുവന്നു മത്സ്യം പിടിക്കുന്നത് കാണിച്ചുതന്നതാണ്! കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. കാളിയമ്മയ്ക്കു വലിയ ധൃതിയായിരുന്നതുകൊണ്ട്, അധികസമയം കാണാൻ സമ്മതിച്ചില്ല.

കുളത്തിന്റെ അടുത്തെത്തിയപ്പോൾ, ഉണ്ണിക്കുട്ടൻ പറഞ്ഞു: "ഇത് കാണാ കുറച്ചുനേരം."

"?"

"മത്സ്യം പിടിക്കുന്നത്."

"മത്സ്യം പിടിക്കുന്നത് കണ്ടാൽ മത്യോ, സ്‌കൂളിൽ ചേരണ്ടെ?" അതിന് ഉണ്ണിക്കുട്ടൻ സമാധാനമൊന്നും പറഞ്ഞില്ല. കുട്ട്യേട്ടൻ

പറഞ്ഞു: "മത്സ്യം പിടിക്കണത് കാണണംത്രെ!"

ഉണ്ണിക്കുട്ടനു വല്ലാതെ ദേഷ്യം വന്നു. വല്ല ആവശ്യവുമുണ്ടോ, കുട്ടേട്ടന് ഇടയിൽ കടന്ന് ഇങ്ങനെയോരോന്നു പറയാൻ.

"സ്‌കൂളിൽ ബെല്ലടിക്കാറായി, വേഗം നടക്ക്." അച്ഛൻ ധൃതികൂട്ടി. സ്‌കൂൾഗേറ്റ് കടന്ന്, സ്‌കൂൾമുറ്റത്തെത്തിയപ്പോൾ, ഉണ്ണിക്കുട്ടന് ലേശം പരിഭ്രമം തോന്നാതിരുന്നില്ല. പരിചയമില്ലാത്ത കുട്ടികൾ, പരിചയമില്ലാത്ത ചുറ്റുപാടുകൾ! കുട്ടികൾ ധൃതിയിൽ മഴയത്തിനിന്ന്, വരാന്തയിൽ കയറുന്നു.

കുടകൾ പൂട്ടി, വരാന്തയിലെ വളകളിൽ തുക്കുന്നു. ചിലർ കുടകൾ പൂട്ടാതെ അങ്ങനെതന്നെ വരാന്തയിൽ വയ്ക്കുന്നു. ഓലക്കുടകളും ശീലക്കുടകളുമുണ്ട്. കുടകളിൽനിന്നൊലിച്ചിറങ്ങന്ന വെള്ളംകൊണ്ട് വരാന്തയാകെ ബഹളമയംതന്നെ! നനഞ്ഞിരിക്കുകയാണ്. എല്ലാംകൂടി

ഉണ്ണിക്കുട്ടൻ അച്ഛൻ്റെ ഒപ്പംതന്നെ വരാന്തയിലേക്കു കയറി. അച്ഛൻ കുടപൂട്ടി, വളയിൽ തുക്കി. ഉണ്ണിക്കുട്ടൻ്റെ കുട നിവർത്തിയതു

പോലെതന്നെ, വരാന്തയിലൊരരുകിൽ വച്ചു. സ്‌കൂൾമുറ്റത്തു പൂച്ചെടികൾ ഭംഗിയായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്കു വിരിഞ്ഞുനില്ക്കുന്ന പനിനീർപ്പൂക്കളുമുണ്ട്.

സ്‌കൂൾമുറ്റത്ത് ഒരു വലിയ മാവുണ്ട്. മാവിൽനിന്ന് ഒരുപാടു മാവിലകൾ താഴത്തു വീണുകിടക്കുന്നുണ്ട്. കുട്ടൻനായർ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ പല്ലു തേക്കാൻ മാവിലകൾപെറുക്കിയെടുക്കുമായിരുന്നു.

ഉണ്ണിക്കുട്ടൻ മത്സ്യം പിടിക്കുന്നതിനെക്കുറിച്ചോർത്തു. വെള്ളത്തിൽ നിന്നു വല വലിച്ചെടുക്കുമ്പോൾ മത്സ്യങ്ങൾ വലയ്ക്കകത്തു കിടന്നു പിടയ്ക്കുന്നുണ്ടാവും. പിടയുന്ന മത്സ്യങ്ങളെല്ലാം കൂമ്പൻകൊട്ടയിലാക്കി മാപ്പിള പോയിട്ടുണ്ടാവുമോ?

മാപ്പിള, പിടഞ്ഞു സഞ്ചാരംകൊള്ളുന്ന മത്സ്യങ്ങളുള്ള ആ കുട്ട ചെറിയ കുട്ടികളുടെ കവിഴാനുംകൂടി പ്രായമാകാത്ത കുട്ടികളുടെ . അടുത്തു വയ്ക്കരുതെന്ന് ഉണ്ണിക്കുട്ടൻ ആഗ്രഹിച്ചു. കവിഴാൻ തുടങ്ങിയിട്ടില്ലാത്ത കുട്ടിയുടെ അടുത്ത മീൻകുട്ട വെച്ചാൽ അപകടമുണ്ടായേക്കും. അങ്ങനെ ഒരപകടമുണ്ടായത് മുത്തച്ഛൻ പേപ്പറിൽ വായിക്കുന്നതു കേട്ടു. ഒരാൾ താൻ لماء اله മത്സ്യങ്ങളെയെല്ലാം ഒരു കൊട്ടയിലാക്കി, മലർന്നുകിടന്നു കയ്യും കാലുമിട്ടടിച്ചു കളിക്കുന്ന തൻ്റെ കുട്ടിയുടെ അടുത്തു കൊണ്ടുവന്നു വെച്ചു. കൊട്ടയിൽ ചക്രശ്വാസം വെട്ടിവിടയുന്ന മത്സ്യങ്ങളിലൊന്ന് ആ കുട്ടിയുടെ വായ്ക്കകത്തായി. വായിൽനിന്നു ചങ്കിൽ ചെന്നു. കുടുങ്ങി. മത്സ്യത്തിനു താഴോട്ടുപോവാനും വയ്യ, മേലോട്ടു വരാനും വയ്യ. കുട്ടി ശ്വാസം മുട്ടി, ചക്രശ്വാസം വെട്ടി മരിച്ചുപോയി. പാവം കുട്ടി!

മത്സ്യക്കൊട്ട കുട്ടിയുടെ അടുത്തു കൊണ്ടുവന്ന ആളെ തല്ലണം; അതാണു വേണ്ടത്.

മഴ പെട്ടെന്നൊന്നു നിലച്ചതുപോലെ തോന്നി. 'ഉവ്വോ' എന്നറിയാൻ ഉണ്ണിക്കുട്ടൻ മുറ്റത്തിറങ്ങി നോക്കി. ശരിയാണ്, മഴ പെയ്യുന്നില്ല.

മുറ്റത്ത് അവിടവിടെയായി വെള്ളം തളംകെട്ടി നില്ക്കുന്നുണ്ട്. മാവിന്റെ അടുത്ത തളംകെട്ടിനില്ക്കുന്ന വെള്ളത്തിൽ മാവിന്റെ പ്രതിച്ഛായ നിഴലിച്ചുകാണുന്നതു കുറച്ചുനേരം ഉണ്ണിക്കുട്ടൻ നോക്കി നിന്നു. അതിലേക്ക് ഒരു കല്ലെടുത്തിട്ടപ്പോൾ, മാവിന്റെ പ്രതിച്ഛായ

മാഞ്ഞുപോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ വീണ്ടും നിഴലിച്ചുകണ്ടു. വേറൊരിടത്തു വെള്ളം തളംകെട്ടിനില്ക്കുന്നിടത്തേക്ക് അവനൊരു കല്ലെടുത്തെറിഞ്ഞു. വെള്ളത്തിൽനിന്നു ചെറിയ തവളക്കുഞ്ഞുങ്ങൾ أكديم കരയ്ക്കു കയറി. വീണ്ടും വെള്ളത്തിലേക്കുതന്നെ ചാടി ഊളിയിട്ടുപോയി. എത്ര ചെറിയ തവളക്കുട്ടികളാണ്! കുറച്ചു ദിവസങ്ങൾ

കഴിയുമ്പോഴേക്കും എല്ലാം വലുതാവും. മുണ്ടി തിന്നുന്നതു വലിയ

തവളകളെയാണത്രെ! തവളകളെ തിന്നുമ്പോൾ ഛർദ്ദിക്കാൻ

തോന്നില്ലേ? 'ഞളും പുളും' എന്നിങ്ങനെ തിന്നുമ്പോൾ, ഓക്കാനിക്കാൻ തോന്നാതിരിക്കുമോ?

പക്ഷികളും ഇഴജന്തുക്കളും തവളകളെ തിന്നും. ചെമ്പോത്തും കാക്കയും തവളയെ കൊത്തിത്തിന്നുന്നതു കണ്ടിട്ടുണ്ട്.ഇന്നാളൊരു ദിവസം സന്ധ്യയ്ക്കു തവള കരയുന്നതു കേട്ടപ്പോൾ കുട്ടൻനായർ പറഞ്ഞു. ചേര തവളയെ പിടിച്ചിരിക്കുകയാണെന്ന് لدة എങ്ങനെയാവും തവളയെ തിന്നുക? ചേരയ്ക്ക് കൊത്തിത്തിന്നാൻ കൊക്കില്ലല്ലോ!

തവളയെ മാത്രമല്ല, എലിയെയും ചേര പിടിച്ചു തിന്നുമത്രേ! വീട്ടിലെ തൊടിയിൽ നട്ടിരിക്കുന്ന കപ്പക്കിഴങ്ങിനു നാശം പറ്റാതിരിക്കുന്നത്, തൊടിയിൽ ചേരയുള്ളതുകൊണ്ടാണത്രേ. ചേരയില്ലെങ്കിൽ, എലികൾ മണ്ണു തുരന്നു കപ്പക്കിഴങ്ങെല്ലാം തിന്നു നശിപ്പിക്കും.

ചേര, എലിയെ പിടിക്കുമ്പോൾ എലിയും നിലവിളിക്കുമോ?എലി, നിലവിളിക്കുമ്പോഴത്തെ ശബ്ദ‌ം എങ്ങനെയായിരിക്കും?

"എന്താ ഉണ്ണിക്കുട്ടാ?" എന്ന ശബ്ദ‌ംകേട്ട്, ഉണ്ണിക്കുട്ടൻ തിരിഞ്ഞു നോക്കി. പണിക്കരുമാഷ് പിന്നിൽ നില്ക്കുന്നു.

ഉണ്ണിക്കുട്ടൻ ചിരിച്ചു.

"അറിയ്യോ?" പണിക്കരുമാഷ് ചോദിച്ചു. അറിയാത്തവരായി വല്ലവരുമുണ്ടോ? പണിക്കരുമാഷെ

ഉണ്ണിക്കുട്ടന്റെ മാഷ്, പണിക്കരുമാഷാവില്ല. ഉണ്ണിക്കുട്ടന്റെ മാഷ്, രാധടീച്ചറാണ്. രാധടീച്ചറും പണിക്കരുമാഷെപ്പോലെ, നല്ല ടീച്ചറാണ്. അമ്മയെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ചതുംകൂടി രാധടീച്ചറാണത്രേ!"

പണിക്കരുമാഷ് വരാന്തയിൽ കയറി. അച്ഛനുമായി എന്തോ സംസാരിച്ചശേഷം ക്ലാസ്സുമുറിയിലേക്കു പോയി.

ചെറിയ ഒരു കാറ്റടിച്ചു. മാവിലകളിൽനിന്ന്, കുറെ മഴത്തുള്ളികൾ താഴത്തേക്കു വീണു. ഉണ്ണിക്കുട്ടൻ വരാന്തയിൽ കയറിനിന്നു. എത്രയെത്ര ഓലക്കുടകളും ശീലക്കുടകളുമാണ് വരാന്തയിൽ! ഇനിയും

വയ്ക്കാൻ സ്ഥലമുണ്ടാ വുമെന്നു തോന്നുന്നില്ല.

വരാന്തയുടെ ഒരറ്റത്ത് നീളത്തിലുള്ള ഒരു ഇരുമ്പിൻകഷ്ണം കെട്ടിത്തക്കിയിട്ടുണ്ട്. അതിൻ്റെ മുകളിൽത്തന്നെ ചെറിയൊരു ഇരുമ്പിൻ കോലം വെച്ചിട്ടുണ്ട്. ഉണ്ണിക്കുട്ടൻ കൗതുകത്തോടെ അതിലേക്കു തന്നെ അങ്ങനെ നോക്കിനില്ക്കുന്നതു കണ്ടപ്പോൾ

അച്ഛൻ പറഞ്ഞു:

"സ്കൂ‌ളിൽ അതിനുള്ളതാണത്." ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടില്ലേ?

ബൈല്ലടിക്കുന്ന ശബ്ദം വീട്ടിലിരുന്നാൽത്തന്നെ കേൾക്കാം! ഈ ഇരുമ്പിൻകഷണത്തിലടിച്ചിട്ടാണോ, ഇത്ര വലിയ ശബ്ദമുണ്ടാകു ന്നത്? അത്ഭുതംതന്നെ!

ഹെഡ്‌മാസ്റ്റർ വരാന്തയിൽ വന്നു കയറി. അച്ഛനുമായിസംസാരിച്ചശേഷം ഓഫീസമുറിയിലേക്കു പോയി. ഉണ്ണിക്കുട്ടന്റെ കൈപിടിച്ചുകൊണ്ട്. അച്ഛനും ഓഫീസമുറിയിലേക്കു നടന്നു. ഹെഡ്‌മാസ്റ്ററും അച്ഛനും കസേരകളിലിരുന്നു. ഉണ്ണിക്കുട്ടൻ

അച്ഛനിരിക്കുന്ന കസാലകൈക്കയിൽ തൊട്ടുകൊണ്ടു നിന്നു.

ഓഫീസ്‌മുറിയിലെ ചെയ്തുതുക്കിയ ചുമരുകളിലെല്ലാം ഫോട്ടോകളാണ്. ക്രൈഫയിം ഗാന്ധിജിയുടെയും നെഹ്റുജിയുടെയും ശാസ്ത്രതിജിയുടെയും ഫോട്ടോകൾ മാത്രമേ അവൻ തിരിച്ചറിഞ്ഞുള്ളൂ. ഈ പറഞ്ഞ മൂന്നു ഫോട്ടോകളും അവന്റെ വീട്ടിലുമുണ്ട്.

ഹെഡ്മ‌ാസ്റ്റർ ചുമലിലിട്ടിട്ടുള്ള വേഷ്ടിയുടെ തലപ്പുകൊണ്ടു മുഖം തുടച്ചു. എന്നിട്ടു ചോദിച്ചു: ' "എന്താ മിടുക്കൻകുട്ടീടെ പേര്?" ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മുഖത്തേക്കു നോക്കിയപ്പോൾ അച്ഛൻ

പറഞ്ഞു: "നിന്റെ പേരു പറഞ്ഞുകൊടുക്ക്." ഉണ്ണിക്കുട്ടൻ കൈവിരലുകൾ പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു: "പി.സി. ഉണ്ണിക്കുട്ടൻ." ഹെഡ്‌മാസ്റ്റർ അവൻ്റെ പേര് വളരെ നീട്ടി നീട്ടി പറഞ്ഞുകൊണ്ട് രജിസ്റ്ററിൽ എഴുതി. തുടർന്ന് അച്ഛനുമായി കുറച്ചുനേരം സംസാരിച്ചിരുന്നു.

ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ണ്ണീം, ണ്ണീം, ണ്ണീം, ണ്ണീം... എത്ര നേരമാണ് ബെല്ലടിക്കുന്നത് ശബ്ദം കേൾക്കാമെന്നല്ലാതെ, ബെല്ലടിക്കുന്ന താരാണ്. എങ്ങനെയാണ് എന്നൊന്നും ഈ ഓഫീസ്‌മുറിയിൽ നിന്നു കാണാൻ വയ്യ.

അച്ഛൻ കസേരയിൽനിന്നെഴുന്നേറ്റ് ഹെഡ്‌മാസ്റ്ററോടു യാത്ര പറഞ്ഞു. ഉണ്ണിക്കുട്ടനെയുംകൊണ്ട് ഒന്നാംക്ലാസ്സിലേക്കു നടന്നു. ക്ലാസ്റ്റ്റൂമിലെത്തുന്നതിനു മുമ്പുതന്നെ രാധടീച്ചറുടെ ശബ്ദം കേട്ടിരുന്നു.

ഉണ്ണിക്കുട്ടൻ ക്ലാസ്സ്റൂമിലേക്കു കടന്നപ്പോഴേക്കും, രാധടീച്ചർ 'വരൂ,

വരൂ എന്നു പറഞ്ഞുകൊണ്ടു കസേരയിൽനിന്നെഴുന്നേറ്റ് ഉണ്ണിക്കുട്ടന്റെ അടുത്തേക്കു ചെന്നു. അച്ഛൻ ടീച്ചറോടും യാത്രപറഞ്ഞു പോയി. ടീച്ചർ ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "അവിടെ പോയിരിക്കൂ."

ഉണ്ണിക്കുട്ടൻ ടീച്ചർ കാണിച്ചുകൊടുത്ത ബെഞ്ചിന്റെ അടുത്തു ചെന്ന് തോളിൽനിന്നു സഞ്ചിയെടുത്ത് ബെഞ്ചിൻ താഴെ വച്ച് ബെഞ്ചിന്മേലിരുന്നു.

രാധടീച്ചർ എല്ലാ കുട്ടികളോടുമായി പറഞ്ഞു: " മിടുക്കൻകുട്ടികളേ, നിങ്ങളുടെ കൂട്ടത്തിലേക്ക് ഇതാ ഒരു മിടുക്കൻകുട്ടി കൂടി വന്നിരിക്കുന്നു. ഈ കുട്ടിയുടെ പേര് ഉണ്ണിക്കുട്ടൻ എന്നാണ്."

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക