shabd-logo

നാലുകെട്ട് -രണ്ട്

7 October 2023

0 കണ്ടു 0
പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.

അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെൺകിടാങ്ങളെ നോക്കി. ഇടതുവശത്തു കറുത്തു മെലിഞ്ഞു നീളൻ മു ഖമുള്ള ഒരു പെൺകുട്ടി. തൂണിന്റെ മറവുകാ രണം അവളെ ശരിക്കും കണ്ടുകൂടാ. മറ്റേതു മെലിഞ്ഞു കാണാൻ ചന്തമുള്ള പെണ്ണാണ്. അരയ്ക്കു മീതെ, കൈയിലെ കവുങ്ങിൻ പൂ ക്കുലയുടെ നിറമുള്ള ശരീരത്തിൽ ഒന്നുമി ല്ല, അയ്യേ, നാണമില്ലേ ഈ പെണ്ണുങ്ങൾക്ക് എന്നാണാദ്യം തോന്നിയത്. നോക്കി ഇരിക്കു മ്പോൾ മാറത്തു ചുറ്റുമുള്ള നിലവിളക്കുകളുടെ നാളങ്ങൾ പുളയുന്നുണ്ടെന്നു തോന്നി. പകുതി യടഞ്ഞ കണ്ണുകൾ. സൂക്ഷിച്ചു നോക്കിയാലേ ഉറങ്ങുകയല്ലെന്നറിയൂ, ഞൊറിഞ്ഞുടുപ്പുമാ ത്രമായിരിക്കുന്ന ആ പെൺകിടാവിനെ കണ്ടു കൊണ്ടിരിക്കുമ്പോൾ മാണിട്ടയുടെ പോ ളയ്ക്കകത്തു മറഞ്ഞിരിക്കുന്ന മിനുത്ത ഉണ്ണി

യെടുത്തു നോക്കുന്ന രസമാണ് തോന്നിയത്. “അതാരാ?

അവൻ മാളുവിനോടു ചോദിച്ചു.

"അത് അമ്മടത്ത്യല്ലേ? വല്ലിമ്മാടെ ഒ ക്കേലും താഴേള്ള മോള്. മറ്റേതു തങ്കേടത്തി' മറ്റത് ആരെങ്കിലുമായിക്കൊള്ളട്ടെ.

പാട്ടിന്റെ വേഗവും ഇടിയറയുടെ നാദവും
പതുക്കെ പതുക്കെ കൂടിവന്നു. ഇപ്പോൾ സർപ്പക്കാവിൽ നാഗങ്ങൾ ഉറക്കം വിട്ടെഴുന്നേറ്റു പടം വിടർത്തിയാടുന്നുണ്ടായിരിക്കും 

കുട്ടികളിരിക്കുന്ന ഭാഗത്തുനിന്നു പതുക്കെ ശബ്ദം കേട്ടു. “കൊറ്റി കൊറ്റി.... വര്ണ് 

ഒരാൾ വെള്ളത്തുണികൊണ്ടു ശിരസ്സു മൂടി വായിൽ പൊളിച്ച മടക്കണ കൊക്കാക്കി വെച്ചു കൈയും കാലും കുത്തി വികൃതസ്വരം പുറ പ്പെടുവിച്ചു പന്തലിലേയ്ക്ക് ചാടിച്ചാടി വന്നു. അതാണത്രേ കൊറ്റി.

"കൊറ്റി കോട്ടാട്ടി ചിരിപ്പിക്കാൻ നോക്കും. കളത്ത് ഇരിക്കണോരു ചിരിച്ചാൽ പാമ്പ് മേക്കേറില്ല.....

മാളുവിന്റെ വിശദീകരണവും കൂട്ടത്തി
ലുണ്ടായിരുന്നു. കൊറ്റി കുറെ ചാടിച്ചാടി നടന്നു. വടക്കേ താനക്കാലിനടുത്തു വെള്ളരി യിൽ വെച്ച നാളികേരം കൊക്കിലെടുത്തു മടങ്ങിപ്പോയി.

കളത്തിലെ കെട്ടുപിണഞ്ഞ നാഗങ്ങളെയും അവയിൽ കണ്ണുനട്ടിരിക്കുന്ന, ആ നിലവിളക്കി ലെ നാളം പോലെ തിളങ്ങുന്ന പെൺകിടാ വിനെയും അവൻ മാറി മാറി നോക്കി. അവളു ടെ കഴുത്തിൽ കുടുക്കിക്കെട്ടി കല്ലുപതിച്ച ആഭരണം വെട്ടിത്തിളങ്ങുന്നു...ദീപനാളങ്ങൾ മറച്ചിട്ടില്ലാത്ത മാറിൽ പുളഞ്ഞുമറിയുന്നു...... പതുക്കെ പതുക്കെ അവന്റെ കണ്ണിൽ നിന്നു പന്തലും മുറ്റവും ആളുകളും ഒഴിഞ്ഞുപോയി. ഇപ്പോൾ കൊടുംകാട്ടിലാണ്. ഉയരത്തിൽ മാ നം മുട്ടിനില്ക്കുന്ന ഒരു വൃക്ഷത്തിന്റെ കവു ളിയിൽ രാജകുമാരൻ ഇരിക്കുന്നു. തലയിൽ കസവിന്റെ തലപ്പാവ്, തിളങ്ങുന്ന പട്ടുകു പ്പായം. അതിലവിടവിടെ തുന്നിപ്പിടിപ്പിച്ച രത്നക്കല്ലുകൾ പ്രകാശിക്കുന്നു. താഴെ കുതിര മേയുകയാണ്. തന്റെ രാജ്യം കാണാൻ സമ്മത വാങ്ങി ഇറങ്ങിയതാണ് രാജകുമാരൻ. അതി ർത്തിയിലെ കാട്ടിലെത്തിയപ്പോൾ വഴിതെറ്റി
പ്പോയി. കൂടെ വന്ന മന്ത്രികുമാരനില്ല... ഈ രാത്രി അവസാനിക്കണം.....

അപ്പോഴാണ് അവൻ കാണുന്നത് കാടുമുഴു വൻ വിറപ്പിച്ചുകൊണ്ട് ചീറ്റി സർപ്പം ഇഴഞ്ഞു വരുന്നു. സർപ്പത്തിന്റെ ഫണത്തിനു പിറകിൽ സവാരി ചെയ്തുകൊണ്ട് ഒരു പെൺകിടാവുണ്ട്. അവളുടെ കഴുത്തിൽ വൈരക്കല്ലുകൾ പതിച്ച പതക്കം തിളങ്ങുന്നു... നേർത്ത കസവുകൊണ്ടു ഞൊറിഞ്ഞുടുത്തിരിക്കുന്നു. പിന്നിൽ കുത്തി യൊഴുകുന്ന കാട്ടുചോലപോലെ, മുടിക്കെട്ടു ചി തറിക്കിടക്കുന്നു... പാതിയടഞ്ഞ കണ്ണുകൾ... ഇടിയറകളുടെ ശബ്ദം പെട്ടെന്നു നിലച്ചു.

ഒരു ഞെട്ടലോടെ വീണ്ടും അപ്പുണ്ണിയുടെ കണ്ണിൽ ചുറ്റുപാടുകൾ തെളിഞ്ഞു.

കളത്തിലിരിക്കുന്ന പെൺകിടാങ്ങളുടെ ശരീ രം പതുക്കെ ഉലയാൻ തുടങ്ങുന്നു. കൈയിലെ കവുങ്ങിൻപൂക്കുല വിറയ്ക്കുന്നുണ്ട്.

പൊടുന്നനെ ഇടിയറകളുടെയും കുടങ്ങളുടെ യും കയറുകളിൽ “കല്ലുകൾ വീണു. എല്ലാം ഒറ്റ നിമിഷത്തിൽ കുട്ടായി മുഴങ്ങി. പാട്ടിന്റെ താളം മാറിയിരിക്കുന്നു.

"ആടാടും.... ആടു നാഗേ......കളവും

കൊള്ളണമേ...

കൊട്ടും പാട്ടും വേഗത്തിലാവുന്നതോടെ ആട്ടത്തിന്റെ വേഗവും വർദ്ധിച്ചു. കളത്തിൽ, കറുത്ത സർപ്പങ്ങൾ പോലെ, മുടിയിഴയുകയാ ണ്. കാറ്റിൽ ചുഴലുന്ന വാഴത്തിരുൾ പോലെ, മെലിഞ്ഞു വെളുത്ത ആ ശരീരം ഉലയുന്നു.

"ഇന്നു പൂക്കുല കുത്തില്ല. മാളു പറഞ്ഞു. അതവൻ ശ്രദ്ധിച്ചില്ല.

"ആടിട്ടു...വായോ....യെൻ.....കാവിൽ നിന്നും

ആടാടു....

ആടാടു.....

ആടാടു....
ഇടിയറകളുടെ ചെവിയടയ്ക്കുന്ന ശബ്ദം... ശരീരം കോരിത്തരിക്കുകയാണ്. ഒന്നാടിയാ ലെന്താണെന്ന് അവനും തോന്നിപ്പോയി.

കൈയിൽ പിടിച്ച കവുങ്ങിൻ പൂക്കുല വിടാ തെ സർപ്പങ്ങളെപ്പോലെ ആടിയുലഞ്ഞുകൊണ്ട് അവർ ഇരുന്നുകൊണ്ടുതന്നെ കളത്തിൽ നി രങ്ങി നീങ്ങുകയാണ്. കെട്ടുപിണഞ്ഞ സർ പ്പങ്ങളുടെ രൂപം മറയുന്നു. വളഞ്ഞു പുളയുന്ന
ആ പെൺകിടാവിനെ നോക്കിയിരിക്കെ അവൾ മാറുന്നുണ്ടെന്ന് അവനു തോന്നി. ഉടൽ സർ പത്തിന്റെയും മുഖം മനുഷ്യസ്ത്രീയുടേയു മായ ഒരു ജീവിയാണ് കളത്തിൽ തലയിട്ടുല യ്ക്കുന്നത്. മനുഷ്യസ്ത്രീയുടെ മുഖമുള്ള സർ പ്പം പടം വിടർത്തി ആടുകയാണ്...

മാളു എന്തോ വീണ്ടും പറഞ്ഞു. അത് അപ്പുണ്ണി കേട്ടില്ല. പാതി കൂമ്പിയ അവൻ കണ്ണുകളിൽനിന്നു വീണ്ടും പന്തലും ആളുകളും മറഞ്ഞുപോയി.

മനുഷ്യസ്ത്രീയുടെ മുഖമുള്ള സർപ്പം പട മെടുത്താടുന്നു.

അല്ല, സർപ്പത്തിന്റെ പത്തിക്കു കടിഞ്ഞാണി ട്ടു സവാരി ചെയ്യുന്ന പെൺകിടാവാണിപ്പോൾ. എല്ലാം കണ്ണു തുറക്കാതെ തന്നെ അവൻ കാ ണുന്നുണ്ട്. അവനിപ്പോൾ അപ്പുണ്ണിയല്ല, രാജകു മാരനാണ്. തന്റെ രാജ്യം കാണാൻ വന്നു വഴി തെറ്റിപ്പോയ രാജകുമാരൻ....

......തണുത്ത കാറ്റു ശരീരത്തിലടിച്ചപ്പോളാ ണ് കണ്ണുതുറന്നത്. കാടും സർപ്പവും സർപ്പ കന്യകയുമില്ല. വൃക്ഷത്തിന്റെ മുകളിലല്ല, കോ ലായയുടെ വക്കിൽ അവൻ കിടക്കുന്നു. പുറത്ത്
നനഞ്ഞ തുണിപോലെ മങ്ങിയ ആകാശം. ദൂരത്തെ വാഴക്കുട്ടങ്ങളിൽ മഞ്ഞിൻപടലം തങ്ങി നില്ക്കുന്നു. താഴെ പന്തലിൽ ആരെല്ലാമോ തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നു.

ഉമ്മറവാതിൽ തുറന്ന് ആരോ വിളക്കു കാ ണിച്ചു തിരിച്ചു പോയി. അകത്തു നിന്ന് ഒരു നാ മജപം കേട്ടു: "നാരായണ, നാരായണ.

താനെവിടെയാണെന്നു മനസ്സിലാവാൻ ഏതാ നും നിമിഷങ്ങൾ വേണ്ടിവന്നു. കുളിർമ്മയുള്ള കാറ്റ്. കണ്ണുകളിൽ കനം തു

ങ്ങുന്നപോലെ. അകത്ത് എവിടെനിന്നാണെന്നറിഞ്ഞില്ല, നേർത്ത സ്വരത്തിൽ ആരോ ചൊല്ലുന്നുണ്ട്.

"നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ...

വീണ്ടും കണ്ണുകളടഞ്ഞു. പിന്നെ കൺമിഴിച്ചതു തണുത്ത ഒരു കൈ ശരീരത്തിൽ തടവിയപ്പോളാണ്. അമ്പരന്നു നോ ക്കിയപ്പോൾ അവന്റെ അരികത്തു കുന്തിച്ചിരി ക്കുന്നുണ്ട്, ഒരു തള്ള. തല മുഴുവൻ നരച്ചിട്ടുണ്ട്. മേൽ മുഴുവൻ ചെതുമ്പലുണ്ടെന്നു തോന്നും. അവർ ചുവന്ന കരയുള്ള ഒരു മുണ്ടുകൊണ്ടു പുതച്ചിട്ടുണ്ട്. നര കയറിയ ആ കണ്ണുകളിൽ നോ ക്കിയപ്പോൾ അവ പതുക്കെ ചിരിക്കുന്നുണ്ടെന്നു തോന്നി. ഭയം തല്ക്കാലത്തേക്കു അവനെ വി

എന്തോ പറയാൻ ഭാവിച്ചപ്പോൾ അവർ പറഞ്ഞു: "പേടിക്കണ്ടാട്ടോ. അമ്മമ്മയാണ്....' അമ്മമ്മയാണ്. അവന്റെ അമ്മയുടെ അമ്മ. "എണീറ്റ് അകത്തി വാ.'

അപ്പുണ്ണി എഴുന്നേറ്റ് അവരുടെ പിന്നാലെ നട ന്നു. കോലായിൽ ഉറങ്ങിക്കിടക്കുന്ന ചിലരെ ചാ ടിക്കടന്നിട്ടു വേണ്ടിവന്നു വാതില്ക്കലെത്താൻ. ചിത്രപ്പണികൾ ചെയ്ത ഉമ്മറവാതിൽ കടന്നു തെക്കിനിയിലേക്കു കടന്നു. തെക്കിനിയുടെ അരുകിലായിട്ടാണ്

നടുമുറ്റം. നടുമുറ്റത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഒരു നിലവിളക്കു കത്തുന്നു.

തെക്കിനിയിൽ നിറയെ സ്ത്രീകൾ കിട ക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ കുട്ടത്തിലേയ്ക്ക് അവനൊന്നു നോക്കി. രാത്രി യിൽ കണ്ട സർപ്പകന്യക ഉണ്ടോ? നടുമുറ്റത്തി ന്റെ ചുറ്റുമുള്ള ഭീമൻ തൂണുകൾ കാണാൻ രസമുണ്ട്.

അപ്പുറം വടക്കിനിയാണ്. ജാലകങ്ങൾ

തുറന്നിട്ടില്ല. ഇരുട്ടാണവിടെ. നിലത്ത് ആരോ ചിലർ ഉറങ്ങുന്നുണ്ടെന്നു തോന്നി.
ഇടനാഴിയിലൂടെ നടന്നു. തട്ടില്ലാത്തെ തളത്തി
ലെത്തിയപ്പോൾ തലേന്നു കണ്ട് മാളു എന്തോ
ജോലി നോക്കുന്നതു കണ്ടു.

ഒരു ജനാലയ്ക്കടുത്ത് അമ്മമ്മ പലകയി ട്ടിരുന്നു.അവനെ അടുത്തു പിടിച്ചിരുത്തി പറഞ്ഞു:

“ന്റെ കുട്ട്യേയ്, അമ്മമ്മ അറിഞ്ഞില്ല, ട്ടോ. കൊട്ട്ലിലെ തള്ളം ന്നോടു പറഞ്ഞില്ല. ഇപ്പോ മാളു പറ.

അമ്മമ്മ അവന്റെ ശിരസ്സു തടവിക്കൊണ്ടു

പറഞ്ഞു:

"നൊരു യോഗം. അല്പം ആലോചിച്ച് അവർ വീണ്ടും പറഞ്ഞു 
നീം യോഗം. അല്ലാണ്ടെന്താ പറയാ?' അവനൊന്നും പറയാനില്ല. ആകപ്പാടെ മന സ്സിൽ എന്തോ വിങ്ങിപ്പൊട്ടുന്നുണ്ടെന്നുമാത്രം അറിയാം.

"ഷ്ക്കോളില് പോണില്ലേ?'
ണ്ട് 
എത്രേലാ?

“എട്ടില്. തുടർന്ന് അഭിമാനത്തോടെ അവൻ പറഞ്ഞു.

"തുറക്കുമ്പോ തൃത്താല സ്ക്കൂളില് ചേരും.' "നീയ് നന്നാവണം, ഓൾക്ക് ഓൾക്ക്

അമ്മമ്മയുടെ തൊണ്ട് അടഞ്ഞതുപോലെ തോന്നി: "ഓൾക്ക് നീയന്ന ആശയംള്ളൂ.'

വാതില്ക്കൽ ഒരു സ്ത്രീ വന്നു നോക്കിപ്പോ യി. തുടർന്നു കുറെ സ്ത്രീകളുടെ മുഖങ്ങൾ വാ തില്ക്കൽ തിരക്കിക്കൂടി. എല്ലാ കണ്ണുകളും അവ ന്റെ നേരെയാണ്. അവർ തമ്മിൽത്തമ്മിൽ എ ന്തോ പതുക്കെ പറയുന്നു. പുതിയ പുതിയ മുഖ ങ്ങൾ വാതില്ക്കൽ പ്രത്യക്ഷപ്പെടുന്നു.

റൗക്കയിട്ട് അല്പം നര കയറിയ ഒരു സ്ത്രീ അമ്മമ്മയുടെ അടുത്തേയ്ക്കു വന്ന് ഒന്ന് ഒച്ചയനക്കി. എന്നിട്ടു താണ ശബ്ദത്തിൽ പ ക്ഷേ കർശനമായി പറഞ്ഞു:

"അമ്മ ഓരോ ആപത്തു വലിച്ചു വെയ്ക്കാ

“എന്താടീ ആപത്ത്?

"അമ്മാമ അറിഞ്ഞാൽ ന്ബ് ഇരിക്കണ്ട. അമ്മമ്മയ്ക്ക് ശുണ്ഠി കയറിയെന്നു തോന്നുന്നു.

"എന്താടി, ന്നെ അങ്ങട്ടു കൊ?'

"ഈ മയിറ്റലു നല്ലേനല്ല. അമ്മാമ

"ന്നാൽ ന്നെ ഓനങ്ങട്ടു മിണങ്ങട്ടെ. എടീ കു ഞ്ചുകുട്ട്യേ, ദെയ്ത്തിനെ മറന്ന് ഓരോന്നു പ രുത്.

"നിയ്ക്കും ന്റെ കുട്ട്യോൾക്കുംത്തിരി സൊ യായിട്ടിരിയ്ക്കണം അതാ ഞാൻ പറേണ്.

"എടി, ഇവന്റെ തള്ളനി. ഞാൻ വട്ടീലിട്ടു

പെറ്റതന്ന്യാണ്. അതൊക്കെ, അമ്മ അമ്മാമോടു പറഞ്ഞാ

ളൂ. നിയ്ക്ക് കേൾക്കണ്ടാ.

അമ്മമ്മ ഒന്നും പിന്നെ മിണ്ടിയില്ല. പുതച്ച

മുണ്ടുകൊണ്ട് ഒരു കണ്ണ് ഒപ്പി. വാദിക്കാൻ വന്ന

സ്ത്രീ മടമ്പിടിച്ചുകൊണ്ടു നടന്നുപോയി.

ഇപ്പോൾ വാതില്ക്കൽ സ്ത്രീകളല്ല, കുറേ കു ട്ടികളാണ്. അവരും അവനെ അത്ഭുതത്തോടെ നോക്കി നില്ക്കുകയാണ്.

തലേ ദിവസം ഉച്ചയ്ക്കു കണ്ടശേഷം കൊട്ടി ലിലെ മുത്താച്ചിയെ അപ്പോഴാണവൻ കാണു ന്നത്. മുത്താച്ചി അടുക്കളയുടെ ഭാഗത്തു നിന്നു വന്നു പറഞ്ഞു:

അപ്പോ, നമുക്ക് പൂവണ്ടേ? നെന്നെ അവിടെ എത്തിച്ചിട്ടു വേണം നിയ്ക്ക്

അമ്മമ്മയാണ് അതിനു മറുപടി പറഞ്ഞത്.

"തള്ള, ഓനിപ്പോൾ വരുന്നില്ല.'

പെണ്ണുങ്ങൾ പരസ്പരം നോക്കി. വീണ്ടും പിറുപിറുപ്പ്. റൗക്കയിട്ട സ്ത്രീ തൊണ്ടയനക്കി, മടമ്പിടിച്ച് ഒരിക്കൽ കൂടി ആ വഴി കടന്നുപോയി. വഴിക്കു നഖം കടിച്ചുനിന്നിരുന്ന ഒരു കുട്ടിയുടെ കൈത്തണ്ടയ്ക്ക് ഒരു തട്ടും കൊടുത്തു. “മാളോ, ഇബടെ വന്നാ
മാളു വന്നപ്പോൾ അമ്മമ്മ പറഞ്ഞു: “മാളോ, അപ്പൂട്ടന് ഇത്തിരി മുരീം വെള്ളോം കൊടുക്ക്.

അപ്പോഴും മുത്താച്ചി സംശയിച്ചു നില്ക്കു കയായിരുന്നു.

"തള്ളേ, നിങ്ങളു പൊയ്ക്കോളിൻ. ഓനെ ഞാൻ ചെർമ്മച്ചെക്കനെ കൂട്ടി പിന്നെ അയ ച്ചോണ്ട്.

മുത്താച്ചി പുറത്തുകടന്നു; അപ്പുണ്ണി മാളുവി ന്റെ കൂടെ മുറ്റത്തേക്കും. പല്ലുതേപ്പു കഴിഞ്ഞ് അവൻ വീണ്ടും അമ്മമ്മയുടെ അടുത്തു വന്നു. അമ്മമ്മ കാൽമുട്ടിൽ താടിയമർത്തി വെച്ചിരുന്ന്

എന്തോ ആലോചിക്കുകയായിരുന്നു.....മിണ്ടാ തെ, മുഖമുയർത്തിനോക്കാതെ അപ്പുണ്ണിയും ഇരുന്നു.

അമ്മമ്മയ്ക്ക് കഞ്ഞി വിളമ്പിവെച്ചു വിളിച്ച പ്പോൾ, അവനും കഞ്ഞി വിളമ്പാൻ പറഞ്ഞു. അടുക്കളയിൽ നിന്ന് മുറുമുറുപ്പുകൾ കേൾക്കാ മായിരുന്നു......

കഞ്ഞിയും പപ്പടം ചുട്ടതും ഇലച്ചീന്തിൽ സമ്മന്തിയും. സ്വാദോർത്തു കുടിക്കാൻ വിശപ്പു സമ്മതിക്കുന്നില്ല.

നാലു പ്ലാവില ഒഴിച്ചിട്ടേ ഉള്ളൂ. അപ്പോൾ ധൃതിയിൽ പെണ്ണുങ്ങൾ അടുക്കള യിലേക്ക് ഓടിക്കയറുന്നതും കുട്ടികൾ വാതി ൽനിന്നു പരിഭ്രമിച്ച് മാറിനില്ക്കുന്നതും കണ്ടു.

ഇടിമുഴക്കം പോലുള്ള ഒരു വിളി

“പ്രന്നോളേ അമ്മമ്മ പ്ലാവില കിണ്ണത്തിലിട്ടു പതുക്കെ

ജപിച്ചു;

"നാരായണ, നാരായണ

വാതില്പഴുതിൽ മേല്പടിമുട്ടിക്കൊണ്ട് ഒരാൾ നിറഞ്ഞുനില്ക്കുന്നു.

വലിയമ്മാമ.

“ഒടപ്രന്നോളേ, ഏതാ ഈ ചെക്കൻ? അമ്മമ്മ അനങ്ങിയില്ല.

"നിങ്ങളോടാ ചോദിച്ചത്. ഏതാ ഈ
ചെക്കൻ 
ഇത് പാറുക്കുട്ടിയുടെ മകൻ 
ആരാന്നും നിങ്ങളുടെ ഒരു പാറുക്കുട്ടി ആരാ?' അമ്മമ്മ നിലവിളിക്കുമെന്നാണു കരുതിയത്.

പക്ഷേ അവർ ശാന്തമായി പറഞ്ഞു:

"ഞാൻ അങ്ങനൊന്നിനീം പെറ്റു.

"ത്. എന്റെ തറവാടു കണ്ട് ചണ്ടിപണ്ടാ രങ്ങൾക്കു കേറാനുള്ള സ്ഥലംല്ല. ആരാടീ ഈ ചെക്കനു കഞ്ഞി വെളമ്പീത്?'

അമ്മമ്മ എഴുന്നേറ്റുനിന്നു. അവനും വിറച്ചു കൊണ്ട് എഴുന്നേറ്റു.

ഇപ്പോൾ കൊന്നുകളയുമെന്നാണു കരുതി യത് ...മരിക്കാൻ പോവുകയാണ് ...അവൻ പിടലിയിൽ ആ കൈവിരലുകൾ അമർന്നു.... മുറ്റത്തേക്കുള്ള വാതിൽ ചൂണ്ടി വലിയമ്മാമ അലറി:

"എറങ്ങടാ... ഇനി ഈ വളപ്പിനത്തു കണ്ടാൽ
കാലു തച്ചൊടിക്കും ഞാൻ. ഫോ....... ഊക്കോടെ അവൻ പുറത്തേക്കു തള്ളപ്പെട്ടു. ഇനിയും എന്താണ് ചെയ്യുന്നത്?...

അവൻ നടക്കുകയല്ല, ഓടുകയായിരുന്നു.... ചരല്ക്കല്ലുകൾ എഴുന്നുനില്ക്കുന്ന മുറ്റത്തു മുട്ടുകുത്തി വീണപ്പോൾ അവൻ അമ്മമ്മ പറ യുന്നതു കേട്ടു.

"അനുഭവിക്കും...ഇതിനൊക്കെ അനുഭവി പിന്നിൽ ആരോ പിടിക്കാൻ നടന്നടുക്കുന്നു

ണ്ടെന്ന ഭീതിയോടെയാണ് അപ്പുണ്ണി നടന്നത്.

വീട്ടിലെത്താനുള്ള വഴി കഷ്ടിച്ചറിയാം. ഇട

വഴി ഓടിക്കയറി കുന്നിൻ ചെരുവിലെത്തിയ

പ്പോഴും തേങ്ങൽ മാറിയിരുന്നില്ല.

തേങ്ങൽ എക്കിട്ടുമായി മാറിയിരിക്കുകയാണ്. ഷർട്ടിന്റെ തുമ്പു കൊണ്ട് കണ്ണുതുടച്ച്, ചക്കര ക്കിഴങ്ങു നടാൻ ഏരി കൂട്ടിയ ചെരിവു കയറി, കുന്നിന്റെ നെറുകയിലെത്തി. ഇളം ചൂടുള്ള വെയിൽ. ചരൽക്കല്ലുകൾ ചവിട്ടിക്കൊണ്ടാണ് നടന്നത്.

മുകളിൽ ചിലന്തിയും മഞ്ഞപ്പാവുട്ടയും വള രുന്ന കുറ്റിക്കാടിനരികെ കണ്ട് മിനുസമുള്ള
കല്ലിൽ തളർന്നിരുന്നു.

ആട്ടി ഓടിക്കുകയാണു ചെയ്തത്. പുഴുത്ത പട്ടിയെപ്പോലെ ആട്ടിയോടിച്ചു...

ഒതുക്കി നിർത്തിയ കണ്ണീരിന്റെ തടം പൊ ട്ടിയത് അപ്പോഴായിരുന്നു, അമ്മ ആദ്യമേ പറഞ്ഞതായിരുന്നു പോണ്ടാ എന്ന്. എന്നിട്ടും വന്നു. അമ്മ ഇതറിയുമ്പോൾ

ഇതൊരിക്കലും കരുതിയതല്ല. ആട്ടിയോടിക്കുക.... പുഴുത്ത പട്ടിയെപ്പോലെ ആട്ടിയോടിക്കുക.

ആ പെണ്ണുങ്ങൾ മുഴുവൻ കണ്ടു. കുട്ടികളും നോക്കിനില്ക്കുകയായിരുന്നു. കഴുത്തിനു പിടിച്ചു പുറത്തു തള്ളി. മാനക്കേട് ...കാശില്ലെ ങ്കിലും അവന്റെ അച്ഛൻ ആണായിരുന്നു. നേരിട്ടു നിന്നു കയർക്കാൻ ഒരാളും ധൈര്യപ്പെട്ടി ല്ല....വീരനായ ആ കോന്തുണ്ണിനായരുടെ മകനാ ണവൻ. എന്നിട്ട്, ആട്ടിയപ്പോൾ പട്ടിയെപ്പോലെ ഓടിക്കളഞ്ഞു.

പക്ഷേ ഓടാതെ നിൽക്കാൻ വയ്യായിരുന്നു. വാതിൽ നിറഞ്ഞു നില്ക്കുന്ന ആ മനുഷ്യൻ രൂപം അവൻ ഓർത്തു...

ആളുകൾ കാണാത്ത ഏതെങ്കിലും മാളത്തിൽ പോയി ഒളിച്ചിരിക്കാനാണ് തോന്നി യത്. അല്ലെങ്കിൽ വണ്ടി കയറി എങ്ങോട്ടെങ്കി ലും പോവുക. എല്ലാം അവൻ വെറുക്കുന്നു.

പുഴുത്ത പട്ടിയെപ്പോലെ..... മരിച്ചാൽ പിന്നെ മാനക്കേടില്ല, ആരും ആട്ടു കയില്ല. ശകാരിക്കയില്ല. ആകാശത്തിനപ്പുറത്തു സ്വർഗ്ഗലോകത്തിലേക്കു ദൈവം പൊക്കിയെ ടുത്തു കൊണ്ടുപോകുന്നു. സ്വർഗ്ഗത്തിൽ പഴയ നാലുകെട്ടുകളും വലിയമ്മാമമാരും ഉണ്ടാവുകയില്ല അപ്പോൾ തൊട്ടു പിന്നിൽനിന്ന് ഒരാളുടെ ശബ്ദം കേട്ടു. ഞെട്ടിത്തിരിഞ്ഞുനോക്കി. ദൈവ മേ! ശരീരം തളർന്നുപോയി. ആരാണു പിന്നിൽ നില്ക്കുന്നത്. ചോരനിറമുള്ള ഉണ്ടക്കണ്ണുകളും

കുറ്റിത്തലയും. സെയ്താലിക്കുട്ടിതന്നെ.

അച്ഛനെ ഇറച്ചിയിൽ പാഷാണം കൊ ടുത്താണ് കൊന്നത്.

പാഷാണം അന്വേഷിച്ചു നടക്കുകയാണോ?

എങ്ങനെ കൊല്ലാനാണ് ഭാവം? തടിച്ചു കുറുകിയ ആ വിരലുകളിൽ അവൻ അറപ്പോടെ, ഭീതിയോടെ, നോക്കി.

എന്തിനാ കരേണ്?


അലർച്ചയല്ല. പതുക്കെയാണ് ചോദ്യം.

"എന്താ ഇബ്നിരിക്ക്ണ്?'

അതിനും അപ്പുണ്ണി മിണ്ടിയില്ല. കരേണ്ടാ, കുട്ടി.

അതു കൊല്ലാൻ പോകുന്ന ആളുടെ ശബ്ദമാ യിരുന്നില്ല. അവൻ നിറഞ്ഞ കണ്ണുകൾ ഉയർത്തി അയാളുടെ മുഖത്തു നോക്കി. ആ കണ്ണുകൾ പേടിപ്പെടുത്തുന്നവയല്ല. ചോരനിറമുള്ള ആ കണ്ണുകളിൽ അമ്മമ്മയുടെ മുഖത്തു കണ്ടപോ ലെ ഒരു വല്ലായ്മയുണ്ട്.

"വീട്ടിലേയ്ക്കല്ലേ?'

അവൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.

"പോരീ ഞാനുണ്ടോ ബയീ. അയാൾ മുന്നിലും അവൻ പിന്നിലുമായി

നടന്നു. കുന്നിറങ്ങിയപ്പോൾ അവന്റെ തേങ്ങൽ നിന്നു.

വെളുക്കുമ്പോ കുന്നത്തെന്തിരിക്കാ

ചെയ്യേണ് 
ഒന്നുല്ല്യ 
എവ്ട്ന്നാ ബര്ണ്?'

"അവ്ട്ന്ന് .... വടക്കേപ്പാട്ട്.
എന്തയെ കരഞ്ഞിർന്ന്?

ഉത്തരമില്ല “ബയ്യറിയാഞ്ഞിട്ടാ?'



“ബയിക്ക് ബീണോ?'



“പിന്നെ നെലോളിച്ചിര്ന്ന്?

"അവിട്ന്ന് .....അവിടന്ന് ...വല്ല്യമ്മാമ ബാക്കി പറയാൻ കഴിഞ്ഞില്ല. സെയ്താലിക്കുട്ടി തുടർന്നൊന്നും ചോദിച്ചി ല്ല. കുറേനേരം രണ്ടുപേരും മിണ്ടാതെ നടന്നു.

എന്നിട്ടു സെയ്താലിക്കുട്ടി പറഞ്ഞു:

"അവട്യയ്ക്കുണ്ട് അവകാശമൊക്കെ. സെയ്താലിക്കുട്ടി അവന്റെ ചുമലിൽ കൈവെച്ചുകൊണ്ടാണ് നടന്നത്. കല്ലു വെട്ടി യെടുത്ത വലിയ കുഴിയുടെ വക്കത്തെത്തി യപ്പോൾ അവന്റെ മനസ്സിലെന്തോ അസു ഖകരമായ ഒരോർമ്മ വന്നു.

"ബക്ക് ഇടീം. ഇത്തിരി ഇപ്പറത്തു കൂടി
ബെച്ചോളി 

അവർ അടയ്ക്കവെട്ടുപുരയുടെ അടുത്ത

ത്തി. അതു കടന്നാൽ മൂന്നുനാലു പീടികക
ളുണ്ട്.

"നായരുട്ടിക്ക് ചായ വേണോ?'

“വേണ്ടാ.

"കുടിച്ചോളീ. നായരുടെ ചായേണ്ട്. അവൻ പിന്നെ വേണ്ടെന്നു പറഞ്ഞില്ല. അ യാൾ ഒരു ചായപ്പീടികയിലേയ്ക്ക് നൂണുക യറി; അവൻ ലജ്ജയോടെ പിറകേയും. ഒരരു കിൽ ഇട്ട ബെഞ്ചിൽ അവർ അടുത്തടുത്തായി ഇരുന്നു.

സെയ്താലിക്കുട്ടി പീടികക്കാരനോടു പറഞ്ഞു 
രണ്ടു ചായ. തിന്നാനെന്തൊക്കാള്ളത്, നായ

"പിട്ടും കടലീംണ്ട്.

ചെമ്പുകുഴലിലൂടെ അടുപ്പിൽ ഊതുന്ന കോ

ങ്കണ്ണൻ നായർ പറഞ്ഞു.

“കുട്ടിക്ക് കൊടുക്കി. നിക്കൊരു ചായ, വെള്ളം കൊറച്ച് കട്പത്തില്.

അപ്പുണ്ണിയുടെ മുന്നിൽ, വക്കിൽ കവിടികൊ ളിഞ്ഞ പിഞ്ഞാണത്തിൽ, ഉലക്കമുറികൾപോല ത്തെ പിട്ടും ചുവന്ന കടലക്കറിയും വന്നു. നല്ല മണം.
അപ്പോൾ അവൻ ചോര പുരണ്ട ചതഞ്ഞ തല അടിയിൽ കിടക്കുന്ന കല്ലുവെട്ടുകുഴിയുടെ കാര്യം ഓർത്തിരുന്നില്ല. പാഷാണം കലർന്ന ആട്ടിറച്ചിയുടെ കാര്യവും ഓർത്തില്ല.......

"ഏതാ സെയ്താലിക്കുട്ട്യേ, ഈ കുട്ടി? ചായക്കാരൻ നായർ ചോദിച്ചു.

"ഇത് ഇതു നമ്മുടെ കോന്തുണ്ണ്യാരുടെ മോന

ല്ലേ?
ഇങ്ങ് ഹേ 

ചായക്കാരൻ കോങ്കണ്ണ് അത്ഭുതംകൊണ്ട് ഒന്നു കറങ്ങിത്തിരിഞ്ഞു. അയാളുടെ പരുങ്ങൽ കണ്ട് സെയ്താലിക്കുട്ടി പറഞ്ഞു:

"കുട്ടി ഇക്കിട്ടടണു. മയ്ക്കാണ്ടു ചായ വി

ത്തീൻ, നായരേ.

ചായകുടിച്ചുകഴിഞ്ഞു. അരയിലെ പച്ചബെൽ ട്ടിൽ ഒരിടത്തു കുടുക്കിയ പേഴ്സ് തുറന്നു സെയ്താലിക്കുട്ടി കാശു കൊടുത്തു. അവർ പുറത്തിറങ്ങി നടന്നു. അവന്റെ പടിക്കലെത്തിയപ്പോൾ സെയ്താ

ലിക്കുട്ടി നിന്നു.

“നായരുട്ടി പൊയ്ക്കോളീ.

അവൻ ധ്യതിയിൽ പടികടന്നു. തലതടവി

പടച്ചവനെപ്പറ്റി എന്തോ പിറുപിറുത്തുകൊണ്ടു സെയ്താലിക്കുട്ടിയും നടന്നു.

രണ്ടുദിവസം ഇല്ലത്തു പണിക്കു പോകണ്ടാ. കുഞ്ഞാത്തോലും നമ്പൂരാരുമെല്ലാം ദൂരേയെ ങ്ങോ ഇല്ലത്തു വേളിക്കു പോയിരിക്കുകയാ ണ്. ഇരിക്കണമ്മ ഇല്ലത്തുണ്ട്. തുണപോയിരി ക്കുന്നത് ഇക്കാവമ്മയാണ്.

പാറുക്കുട്ടി രാവിലെ എഴുന്നേല്ക്കാൻ അല്പം വൈകി. ശങ്കരൻ നായരെ കണ്ടു പറയാൻ നിശ്ചയിച്ച കാര്യമാണ് ആദ്യം തന്നെ ഓർത്തത്. അയാളെ എവിടെനിന്നാണ് കാ ണുക? ഇടവഴിയിലൂടെ എങ്ങാൻ പോയിരു ന്നെങ്കിൽ കാര്യം എളുപ്പമായിരുന്നു. ഇല്ലെങ്കിൽ അപ്പുണ്ണിയെ അയച്ചു വിളിപ്പിക്കേണ്ടിവരും. അവനാണെങ്കിൽ അയാളുടെ വീട് അറിയുകയി ല്ല. ചോദിച്ചറിഞ്ഞു പോകേണ്ടിവരും. ഇല്ലത്തു പണിയുള്ള ദിവസം സന്ധ്യയ്ക്ക് കുളിക്കാൻ പോകുന്നത് ആ വഴിക്കാണ്. ഇന്നു വീട്ടിലോ നിരത്തിലോ ആവും. അങ്ങനെ വെറുതെ നി
രത്തിലോ അന്യവീടുകളിലോ ചുറ്റിത്തിരിയുന്ന ആളല്ലെന്നാണ് കേട്ടിട്ടുള്ളത്. അപ്പോൾ വീട്ടിൽ തന്നെ 
തലേ ദിവസം കണ്ടപ്പോൾ പറയാമായിരുന്നു. പക്ഷേ അപ്പോൾ നാളയാവട്ടെ എന്നു കരുതി. നാളെ പണിയുണ്ടാവില്ലെന്ന് അപ്പോൾ ഓർ ത്തതുമില്ല. അല്ലെങ്കിലും ശങ്കരൻ നായരെ കാണു മ്പോൾ അവൾക്കു തലയുയർത്തി നോക്കാൻ വയ്യാ. വടക്കേപ്പാട്ടെ നാലുകെട്ടിലെ പെൺകുട്ടി യായി കഴിഞ്ഞകാലത്തു കണ്ടതല്ലേ?

ഇല്ലത്തു പണിക്കുപോയിത്തുടങ്ങിയ ആദ്യ ദിവസങ്ങൾ. ഇപ്പോഴും ഓർക്കുമ്പോൾ വിഷമം തോന്നും. ഉരപുരയിൽ നെല്ലുകുത്തുമ്പോൾ, കോലായിൽ ഇരിക്കണമ്മയുടെ അടുത്തിരുന്ന് എച്ചിലിലയിൽനിന്ന് ചോറു വാരി ഉണ്ണുമ്പോൾ, കുഞ്ഞാത്തോൽ വിളിക്കുമ്പോൾ, പുറം പണി ക്കാരികളെ കാണുമ്പോൾ, എല്ലാം എന്തൊ രസഹ്യതയായിരുന്നു...ഉടയാടകൾ അഴിഞ്ഞു പോകുന്നതുപോലെ, വല്ലാത്ത അനുഭവമായി രുന്നു.

ഒരു ദിവസം ഊണുകഴിഞ്ഞ് ഉരയ്ക്ക കത്ത് ഇരിക്കുമ്പോൾ കുഞ്ഞാത്തോൽ 

പാറോ?
അവൾ പുറത്തു വന്നപ്പോൾ പറഞ്ഞു: "ഉമ്മറ ത്തേയ്ക്കു ചെല്ല്, ആ നെല്ലൊന്നു കോരിയിട്. ഉമ്മറത്തു പാട്ടക്കാരൻ രണ്ടുവണ്ടി നെല്ലു ചൊരിഞ്ഞിട്ടുണ്ട്. പാട്ടം വടിച്ചു മുറി വാങ്ങാൻ വന്നിരിക്കയാണ്.

വലിയ പറ എടുത്തുവെച്ചിരിക്കുന്നു. ഇല്ല ത്തു രണ്ടുപറയുണ്ട്, പാട്ടം വാങ്ങാൻ പതിനാറ ളക്കുന്ന പറയാണ്. നെൽ കടം കൊടുക്കുന്നതു ചെറിയ പറകൊണ്ടാണ്. അതു പതിനാലേ കൊ

“പെണ്ണേ, നെല്ലളന്നിട്ടു കൊടുക്ക്.' പടിയിൽ വലിയ വയറ്റത്തു പേരിനുമാത്രം ഒരു തോർത്തു ചുറ്റിയിരിക്കുന്ന വലിയ നമ്പൂതിരി പറഞ്ഞു. അടുത്ത് ആളുണ്ടെങ്കിലും നാടുമുഴുവൻ കേൾ ക്കുന്നത്ര ഉച്ചത്തിലേ അദ്ദേഹം പറയു.

വലിയ കളമുറമെടുത്തു നെല്ലു കോരി പറയി ലേയ്ക്ക് ചൊരിയാനുയർത്തിയപ്പോഴാണ് അവൾ വിളറിപ്പോയത്. പറയുടെ വട്ടക്കണ്ണിയും പിടിച്ചു കുനിഞ്ഞു നില്ക്കുന്ന ആ മനുഷ്യനെ അവൾ അപ്പോഴേ കണ്ടുള്ളൂ. തറവാട്ടിൽ തേവാ നും മേച്ചിലിനും വന്നിരുന്ന ശങ്കരൻ നായർ
ശരീരത്തിലെ തോലുരിഞ്ഞു പോകുന്നപോലെ തോന്നി. സംഭ്രമം അടക്കി നെല്ലു ചൊരിഞ്ഞു. അയാൾ ഇല്ലത്തു പണിക്കുവരാൻ തുടങ്ങി യിട്ടു മൂന്നു മാസമായിരുന്നു. അതു പിന്നീടാണ് അറിഞ്ഞത്. അന്നു പോരുമ്പോൾ ശങ്കരൻ നായ രെ കണ്ടു. അപ്പോൾ കണ്ണു നനഞ്ഞുപോയി. അയാൾ ആ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു;

“ഒക്കെ ദൈവത്തിന്റെ കല്യാണ് പാറുട്ട്യമ്മേ. തറവാട്ടിൽനിന്നു പോന്ന ശേഷവും അയാളെ കണ്ടിട്ടുണ്ട്. പക്ഷേ അന്നു തലയുയർത്തി നി ലാമായിരുന്നു. അപ്പുണ്ണിയുടെ അച്ഛനുള്ള കാലത്തു ശങ്കരൻ നായർ ചിലപ്പോഴെല്ലാം വീ ട്ടിൽ വന്നിട്ടുണ്ട്. മീൻപിടുത്തത്തിൽ അപ്പുണ്ണി യുടെ അച്ഛന്റെ കൂട്ടുകാരനായിരുന്നു ശങ്കരൻ നായർ. ശങ്കരൻ നായർ നല്ല വീശൽ ക്കാരനാണ്. ഇടവപ്പാതിയുടെ തുടക്കത്തിൽ ഏറ്റു തുടങ്ങിയാൽ ശങ്കരൻ നായർ തലയിൽ തൊപ്പിക്കുടയും ചുമലിൽ വലിയ വലയുമായി അപ്പുണ്ണിയുടെ അച്ഛനെ വിളിക്കാൻ വരും. ഏറ്റു മീൻ എന്നുവെച്ചാൽ അപ്പുണ്ണിയുടെ അച്ഛനു പ്രാണനായിരുന്നു. അവിടെ ചെറു വലയേ ഉണ്ടായിരുന്നുള്ളൂ. പരലും കുന്തലയും

പിടിക്കാൻ അതുമതി. ഈന്തയും വാളയും വേണമെങ്കിൽ ശങ്കരൻ നായരുടെ വലിയ വലത ന്നെ വേണം.

തറവാട്ടിലെ പെൺകിടാവായും വീട്ടുകാരിയാ യും എന്നെ കണ്ട ആളാണാ മനുഷ്യൻ. അയാൾ കാൺകെയാണ് ഉരൽപുരയിൽ ഉലയ്ക്ക് വലി ക്കുന്നത്...

ഒക്കെ യോഗമാണ്.

അപ്പുണ്ണി സർട്ടിഫിക്കറ്റു വാങ്ങാൻ സ്കൂളിൽ പോയിരിക്കയാണ്.

കിണറ്റിൻ കരയിൽ അപ്പുണ്ണി കുത്തിയിട്ട മത്തടത്തിൽ പാറുക്കുട്ടി വെള്ളമൊഴിച്ചു. കഴുത്തു നീട്ടി നില്ക്കുന്ന കയ്ക്ക് ചിലന്നി ക്കൊമ്പു പൊട്ടിച്ച് ഒരു ഞെടി വെച്ചുകൊടുത്തു. വാഴച്ചോട്ടിൽ മുടിയഴിച്ചിട്ടു വേർപെടുത്തിക്കൊ ണ്ടു വെറുതെ കുറച്ചുനേരം നിന്നു. അപ്പുണ്ണി യുടെ കൈയിൽനിന്നു വീണുടഞ്ഞ കണ്ണാടി ക്കഷ്ണങ്ങൾ വാഴച്ചുവട്ടിൽ കിടപ്പുണ്ട്. അവൻ ശ്രദ്ധിച്ചല്ല നടക്കുക; പെട്ടെന്നു തൊടിയിലേയ് ക്കോടുമ്പോൾ ചവിട്ടിയാൽ പെറുക്കിയെടുത്ത് അതിരിൽ മുളങ്കൂട്ടത്തിൽ കൊണ്ടുപോയിടാം. വലിയ ഒരു കഷണം കയ്യിലെടുത്തപ്പോൾ

ഒന്നു മുഖം നോക്കി. നെറ്റിയിലേയ്ക്കു വീണു കിടക്കുന്ന മുടിച്ചുരുളൊന്നു തടവിയൊതുക്കി. മുഖം കരുവാളിച്ചിരിക്കുന്നു. മുമ്പു മുത്തശ്ശി അവളെപ്പറ്റി പറഞ്ഞിരുന്നത് അരിത്തിരി കത്തി ച്ചുവെച്ചപോലെ എന്നാണ്. അന്നു പതിനഞ്ചാ യിരുന്നു പ്രായം. അതിൽ പിന്നെ പതിനഞ്ചോ പതിനാറോ കൊല്ലങ്ങൾ കടന്നുപോയില്ലേ?

തേച്ചുകുളി വല്ലപ്പോഴും മാത്രമേയുള്ളു. തല ആകെ പാറിപ്പറക്കുകയാണ്. നിത്യവും എണ്ണ തൊട്ടുപുരട്ടിയില്ലെങ്കിൽ, നാശം, മുടിയൊതു ങ്ങി നില്ക്കില്ല. ചെറുപ്പത്തിൽ ഏട്ടത്തിമാർ പ്രാകാറുണ്ട്. “എടുത്താൽ പൊന്താത്തത തലോടാ പെണ്ണിന്.' അഴിച്ചിട്ടാൽ ഇപ്പോഴും പുറം നിറഞ്ഞുകിടക്കും.

കണ്ണാടിപ്പൊട്ടുകൾ അതിരിൽ കൊണ്ടുപോ യിട്ടു തിരിയുമ്പോളാണ് ദൂരേനിന്നു വരുന്ന ആ ളെ കണ്ടത്.

ശങ്കരൻനായരല്ലേ? അതേ, ശങ്കരൻ നായർ ത ന്നെ. ഭാഗ്യമായി, അയാൾക്കീ വഴിക്കു നടക്കാൻ തോന്നിയത്.

വേലിക്കപ്പുറത്തെത്തിയപ്പോൾ അവൾ വിളിച്ചു 

ശങ്കരൻനായരേ.

അയാൾ കൊങ്കിണിപ്പടർപ്പിലൂടെ അവളെ കണ്ടു.

പാറുട്ട്യമ്മ വിളിച്ചോ?'

"തെരക്കില്ലാച്ചാൽ ഒന്നിങ്ങട്ടു കേറ്യാ നന്നാർ ന്നു. ഒരു കാര്യം പറയാനുണ്ടാർന്നു.

അയാൾ രണ്ടടി പിറകോട്ടു വെച്ചു പടികട ന്നുവന്നു. ഉമ്മറത്തിണ്ണയിൽ അവൾ പഴയ പു ല്ലായത്തടുക്കിട്ടുകൊടുത്തു. വാതിക്കൽ നിന്നു. കരിതേച്ച നിലത്തും മുറ്റത്തെ വള്ളിയുണങ്ങി പ്പോയ അമരത്തടത്തിലും നോക്കിക്കൊണ്ട് അയാൾ തലകുനിച്ച് ഒരു വിഡ്ഢിയെപ്പോലി

രുന്നു. “കോന്തുണ്ണ്യാരു മരിച്ച ശേഷം ഞാനാ ദ്യം കേറാ ഇവിടെ.'

അയാൾ മുഖമുയർത്താതെ പറഞ്ഞു. പാറുക്കുട്ടിയുടെ മുഖത്തു വിഷാദച്ഛായ ഓടിയെത്തി. ഉറക്കെ ഉമിനീരിറക്കി അവൾ പറഞ്ഞു:

“ആരും പിന്നെങ്ങട്ടു കേറീട്ടില്ല.....

നിമിഷങ്ങൾ കനത്തു നില്ക്കുകയായിരുന്നു. "തോട്ടൊക്കെ നാനായിധായല്ലോ.'

 


M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക