shabd-logo

നാലുകെട്ട് -ഓമ്പത്

15 October 2023

1 കണ്ടു 1
പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.

പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാതെ നില്പ്പുണ്ട്. അതിന്റെ ഒരു മൂലയിൽ ഒരു കൈതോലപ്പായ ചുരുട്ടിവെച്ചിരിക്കുന്നു.

അഞ്ചു വർഷങ്ങളുടെ മറുകരയിൽ നിന്ന് ഇപ്പോൾ തിരിഞ്ഞു നോക്കാൻ തോന്നുകയാണ്. ജീവിതത്തിന്റെ കയ്പ് മുഴുവൻ അന്നു കുടി ച്ചു തീർത്തു. ഭാസ്കരൻ നമ്പ്യാർക്കും കുറുപ്പി നും ജോസഫിനുമെല്ലാം കുട്ടിക്കാലത്തെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. പഠിച്ചിരുന്ന കാലത്തെ വിശേഷങ്ങൾ. അവർ പറയുന്നതു കേട്ടുകൊണ്ടു നിശ്ശബ്ദം ഇരിക്കുകയാണ് പതി വ്. അയാൾക്കൊന്നും പറയാനില്ല.

ഇവിടെ വന്ന കാലത്ത് ഒരു ചാക്കുസഞ്ചി യും രണ്ടു സെറ്റ് ഉടുപ്പുകളും ഒരു തോർത്തും മാത്രമായിരുന്നു കൈയിൽ.

അപ്പോൾ സെയ്താലിക്കുട്ടിയുടെ കാര്യം ആലോചിച്ചു പോയി.


എല്ലാം സെയ്താലിക്കുട്ടിയാണ് ചെയ്തത്. ഒരു സന്ധ്യയ്ക്ക് എസ്റ്റേയ് മാനേജരു ടെ ബംഗ്ലാവിലെത്തി വാഗ്ദാനം നേടിയിട്ടേ സെയ്താലിക്കുട്ടി മടങ്ങിയുള്ളൂ.

ഒരാഴ്ചയോളമേ കാത്തിരിക്കേണ്ടിവന്നുള്ളൂ. ഫീൽഡ് റൈറ്ററായി നിയമിച്ചിരിക്കുന്നു എന്നു പറഞ്ഞുകേട്ടശേഷമാണ് ഹരജി എഴുതിക്കൊ ടുത്തത്.

നൂറ്റിനാല്പത്തഞ്ചുറുപ്പിക താമസിക്കാൻ സ്ഥലം വെറുതെ.

ഭാസ്കരൻ നമ്പ്യാരുമായിട്ടാണ് ആദ്യം പരി ചയപ്പെട്ടത്. അയാളുടെ കൂടെയിരുന്ന ക്ലാർക്ക് വിവാഹം കഴിച്ചതുകാരണം ഇവിടെ തനിച്ചാ യിരുന്നു. അവിവാഹിതന്മാർക്കുള്ളതാണ് ഈ

ക്വാർട്ടേഴ്സ്. അപ്പുണ്ണിക്ക് ഇവിടെ ഇടം കിട്ടി. "മാസത്തിൽ നൂറ്റിനാല്പത്തഞ്ചുറുപ്പിക ജീവിതത്തിൽ ഒരു നൂറിന്റെ നോട്ടു കണ്ടിട്ടില്ല. ഭാസ്കരൻ നമ്പ്യാർ പറഞ്ഞു:

തരക്കേടില്ല. കൊല്ലത്തിൽ അഞ്ചാറുമാസം ബോണസ്സും കിട്ടും. അതൊരു കാര്യമാണ്. എന്താണു ബോണസ്സ്? ഒരു കൊല്ലം ജോലി ചെയ്താൽ അഞ്ചോ ആറോ മാസത്തെ ശമ്പളം


വേറെയും കിട്ടുന്നു.

പിന്നീടാണ് എബ്രഹാം ജോസഫുമായി പരി ചപ്പെട്ടത്, പരിചയപ്പെടൽ എപ്പോഴും വേദനിപ്പി ക്കുന്ന അനുഭവങ്ങളായിരുന്നു.

വീട്ടിലാരൊക്കെയുണ്ട്?

എവിടെയാണ് നാട് നാടു പറഞ്ഞു. അതൊരു വിഷമം പിടിച്ച ചോദ്യമാണ്. വിശേഷിച്ചാരുമില്ല. അച്ഛൻ മരിച്ചുപോയി.

അമ്മ?

“ഇല്ല' എന്നാണ് ആദ്യം നാക്കിൻ തുമ്പത്തു നിന്നു വീണത്. സ്വയം വഞ്ചിക്കുകയായിരുന്നു... ആ വഞ്ചന ഹൃദയത്തിന് ഒരു ഭാരമായിരുന്നു. പിന്നെ അതു തിരുത്താൻ വയ്യാ.

"ബ്രദേഴ്സും സിസ്റ്റേഴ്സും ഇല്ലേ?'

"ഇല്ല.

"ഭാഗ്യവാൻ. യഥാർത്ഥ ഭാഗ്യവാൻ.

ഭാസ്കരൻ നമ്പ്യാർ പറഞ്ഞു: “എനിക്ക് സർവ്വപണ്ടാരവുമുണ്ട്. എല്ലാവർക്കും കാശും കൊടുക്കണം. പോരേ ദുരിതം?'

ഒരു മാസമേ പരിഭ്രമമുണ്ടായുള്ളു. ജോലി പരിചയമായി. നൂറ്റിനാല്പത്തഞ്ചുറുപ്പിക എണ്ണി വാങ്ങിയപ്പോൾ, അത്രയും പണം സ്വന്തമാ ണെന്നു വന്നപ്പോൾ, എന്താണ് ചെയ്യേണ്ട തെന്നറിഞ്ഞില്ല. ക്വാർട്ടേഴ്സിൽ ചെലവു നാല്പത്തിമൂന്നുറുപ്പികയേ വന്നിട്ടുള്ളു. പുതിയ ജീവിതവുമായി ഇണങ്ങിച്ചേരുകയാ
യിരുന്നു.

കൃഷ്ണൻകുട്ടി വന്നു ചോദിച്ചു.

“വെള്ളം ചൂടായിരിക്കുന്നു. കുളിക്കാറായോ.

“വരട്ടെ.

ഓ 

വരട്ടെന്ന് 
അവൻ പോയി.

പുറത്തെ ഇരുമ്പുവേലിക്കപ്പുറത്തു ചായ പ്പൊന്തകൾ ഇരുട്ടിൽ നിഴലുകളായി മാഞ്ഞുകഴി ഞ്ഞു. ഉടുപ്പു മാറ്റണം, കുളിക്കണം, ഊണു കഴി ക്കണം. പക്ഷേ ആ ചാരുകസേരയിൽ അങ്ങനെ കിടന്ന് ആലോചിക്കാനൊരു രസമുണ്ട്.

ആദ്യത്തെ ശമ്പളം വാങ്ങിയതിന്റെ പിറ്റേദി വസം സെയ്താലിക്കുട്ടിയെ കാണാൻ പോയി. അന്ന്, ഇപ്പോഴും വ്യക്തമായ ഓർമ്മയുണ്ട്, ഒഴിവുദിവസമാണ്.

സെയ്താലിക്കുട്ടിയുടെ നേരെ ഒരു പിടി നോട്ടു നീട്ടിയപ്പോൾ അയാൾ പറഞ്ഞു: "ഇതൊന്നും വേണ്ടാ, കുട്ട. ഇങ്ങളു കായി നാനായി താക്കരുത്. നാള് നാലു കായി സമ്പാദിക്കണം.

പണമുണ്ടാക്കണം അതായിരുന്നു ആദ്യം മുത തീരുമാനം, ആവശ്യത്തിനുമാത്രം ചെല വഴിച്ചു.

നാട്ടിലെ വിവരമൊന്നുമില്ല. ജോലി കിട്ടിയ ദിവസംതന്നെ രാമകൃഷ്ണൻ മാസ്റ്റർക്ക് ഒരു കത്തെഴുതി. മറുപടി വന്നു. രണ്ടാത്തെ കത്തി നു മറുപടി കിട്ടിയില്ല. വീണ്ടും എഴുതിനോക്കി. മാസ്റ്റർ സ്ഥലം മാറിപ്പോയിരിക്കാം.

വളരെ ദിവസങ്ങളായി വിചാരിക്കാൻ തുടങ്ങി യിട്ട്, ഒന്നു നാട്ടിൽപ്പോകണം. ഉദ്ദേശമൊന്നുമു ണ്ടായിട്ടല്ല, വെറുതെ. ആ ഗ്രാമത്തിനോടു കുറു ണ്ടായിട്ടല്ല. അവിടെ പ്രിയപ്പെട്ടവരായി ആരെങ്കി ലും കാത്തിരിക്കുന്നുണ്ടെന്നു തോന്നിയിട്ടല്ല. പക്ഷേ ഒരിക്കലവിടെ പോണം. വടക്കേപ്പാ ട്ടേയ്ക്കു കയറിച്ചെല്ലണം. കാണട്ടേ, ആർക്കും വേണ്ടാതെ കിടന്നിരുന്ന അപ്പുണ്ണി വളർന്നിരി
ക്കുന്നു. ആർക്കും വേണ്ടാതിരുന്ന അപ്പുണ്ണി ക്ക് ഇന്ന് ആരുടെയും സഹായം കൂടാതെ ജീവിക്കാം.

ലീവെടുക്കാൻ പോകുന്നുണ്ടെന്ന കാര്യം കൂട്ടുകാരിൽ ആരോടും പറഞ്ഞിട്ടില്ല. പറഞ്ഞാൽ അതൊരത്ഭുതമായിരിക്കും. ലീവെടു ക്കാത്ത ആളാണെന്ന് അറിയപ്പെടുന്നു. ആരും സ്വന്തക്കാരായിട്ടില്ലെന്നാണവരുടെ വിശ്വാസം.

പാടത്തിന്റെ നടുവിലൂടെ, ഉയർന്ന വരമ്പിലു ടെ തലയുയർത്തിപ്പിടിച്ച് ഒന്നു നടക്കണം. ഇതാ അപ്പുണ്ണി വന്നിരിക്കുന്നു.

പോകുന്നതിനുമുമ്പു സെയ്താലിക്കുട്ടിയെ ഒന്നു കാണണം. കണ്ടിട്ടു മാസങ്ങൾ എട്ടോ ഒമ്പതോ ആയിട്ടുണ്ടാവും. ആദ്യമാദ്യം സെയ്താ ലിക്കുട്ടിയുടെ പീടികയിലേയ്ക്ക് പോകാറുണ്ടാ യിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും. ഇടയ്ക്ക് അയാൾ ഇങ്ങോട്ടു വന്നുവെന്നും വരും. കഴിഞ്ഞ കാലത്തെ ഓർത്തുപോവുക സെയ്താലിക്കുട്ടിയെ കാണുമ്പോഴാണ്. പരിചാരകൻ വീണ്ടും വന്നു പറഞ്ഞു:

"വെള്ളം തണിയ്

അയാൾ എഴുന്നേറ്റ് അകത്തേയ്ക്കു പോയി.

അപ്പോഴും ആലോചിക്കുകയായിരുന്നു.

എയ്റോഡു കയറിപ്പോകുന്നതു ബസ്സുറൂട്ടിലേയ്ക്കാണ്. തിരിവിൽ കൈചൂണ്ടി ക്കൊണ്ട് എസ്റ്റേയ്റ്റിന്റെ പേരെഴുതിയ ഒരു ബോർഡ് വെച്ചിട്ടുണ്ട്. റോഡിലൂടെ അപ്പുണ്ണി നടന്നുപോകുമ്പോൾ എതിരെ സൂപ്രവൈസർ ഫിലിപ്പ് വരുന്നതു കണ്ടു. ഒന്നു ചിരിച്ചു കടന്നു പോകാൻ ഭാവിക്കുമ്പോൾ അയാൾ ചോദിച്ചു:

“എങ്ങോട്ടാ?'

"വെറുതെ നടക്കാൻ അങ്ങാടിയിൽ സെയ്താലിക്കുട്ടിയുടെ പീടി കയുടെ മുന്നിലെത്തിയപ്പോൾ പുറത്ത് ആരുമി ല്ല. ഒരുനിമിഷം നിന്നു. അപ്പോൾ മുഹമ്മദുകുട്ടി പുറത്തു വന്നു.

പീടികയിലേയ്ക്ക് കയറി അന്വേഷിച്ചു:

"വാപ്പി, മൊഹമ്മദുട്ടീ?'
കെട്‌ക്ക അകത്തേക്കു വരി..
“കെടക്കേ എന്താ വാപ്പായ്ക്ക്
സുഗംല്ല്യ 

പുറത്തുനിന്നു ശബ്ദം കേട്ടതുകൊണ്ടാ വണം, സെയ്താലിക്കുട്ടി വിളിച്ചു ചോദിച്ചു:

“ആരാടാ അദ്?'

അപ്പുണ്യാര 

ഇങ്ങടു പോരാമ്പറ

അപ്പുണ്ണി ചാക്കുവിരി മാറ്റി അകത്തേയ്ക്ക് കടന്നു. തളത്തിൽ ഒരു മെത്തപ്പായിൽ സെയ്താലിക്കുട്ടി കിടക്കുന്നു. പഴയ സെയ്താ ലിക്കുട്ടിയാണെന്നു പറയാൻ ഞെരുങ്ങും. ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നു. മുഖത്തെ എല്ലുകൾ ഉന്തിനില്ക്കുന്നതു കാണാം. അയാ ളെ കണ്ടപ്പോൾ സെയ്താലിക്കുട്ടി പതുക്കെ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു:

'വയ്യാണ്ടായി, കുട്ട്യേ. "എന്താ സെയ്താലിക്കുട്ടി?'

"വാതം. ണീയ്ക്കാൻ വയ്യാ. വലം കയ്യും കാലൊക്കെ ജീവല്ലാണ്ടായിരിക്ക്യാണ്. പാത്തുമ്മ സമീപത്തു വന്നുനിന്നു കണ്ണു

തുടച്ചുകൊണ്ടു പറഞ്ഞു:

“മൂന്നുമാസമായി ഈ കെടപ്പ്. പക്ഷവാതാന്നാ വൈശ്യരു പറേണ്.

"ഒരു പലകട്ടുകൊട്ക്കടീ.

“വേണ്ടാ.' അപ്പുണ്ണി സെയ്താലിക്കുട്ടിയുടെ പായിൽത്തന്നെ ഇരുന്നു. ഒരപരാധബോധ ത്തോടെ പറഞ്ഞു: "ഞാനറിഞ്ഞില്ല.'

പാത്തുമ്മ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു: "പടച്ചോൻ ഇങ്ങന്യാ വെച്ചത്. മയമ്മൂട്ടി നോ ട് ഒന്നു വിവരം പറഞ്ഞയയ്ക്കണം-ശ്ശീസ്സായി ബിജാരിക്ക്ണ്.

പാത്തുമ്മയുടെ മുഖത്തു പഴയ പ്രസരിപ്പില്ല. വാതില്ക്കൽ നബീസ വന്നുനിന്നു. വിഷാദത്തി ന്റെ നിഴൽപ്പാടുകൾ അവളുടെ കണ്ണുകളിലും കാണാം. അയാൾ കരിതേച്ച നിലത്തു കണ്ണു കളുറപ്പിച്ചു തെല്ലിട മിണ്ടാതെ നിന്നു.

"ണിയ്ക്കാൻ കഴീണ കാര്യം ഇനി ബെസമാ, എന്തിനാ പറേണ്, ഈ കുട്ട്യോളു കത്തിലായി.

സെയ്താലിക്കുട്ടിയുടെ സ്വരം ഇടറിയിരുന്നു. പാത്തുമ്മ കുറെശ്ശെയായി സംഗതികൾ പറ ഞ്ഞു. കച്ചവടം ഇപ്പോൾ വളരെ മോശമാണ്. അഞ്ചുമാസമായി പീടികയുടെ വാടക കൊടു ത്തിട്ടില്ല. എന്നാണ് ഒഴിയേണ്ടിവരിക എന്നു നി ശ്ചയമില്ല.

“എന്തൊക്ക്യാ പടച്ചോൻ ബര്ത്ത്വാന്നറിയു
ലാ.' ആരും സംസാരിച്ചില്ല. അപ്പുണ്ണി സെയ്താ ലിക്കുട്ടിയുടെ പായ്ക്കരികിൽ ഇരുന്നു. നബീസ ചിമ്മിനി കത്തിച്ചു തലയ്ക്കൽ ഒരു തകരത്താമ്പാളത്തിന്റെ മുകളിൽ വെച്ചു.

"പാത്ത്വമോ, ഇത്തിരി ബെള്ളംണ്ടാക്കാൻ വല്ലിച്ചും ഇരിക്കണോ?' അപ്പുണ്ണി കൃതിയിൽ പറഞ്ഞു: “എനിയ്ക്ക്

ഒന്നും വേണ്ടാ.' പാത്തുമ്മ അകത്തേയ്ക്കു പോയി. തളത്തിൽ സെയ്താലിക്കുട്ടിയും അപ്പുണ്ണിയും മാത്രം ബാക്കിയായി.

“കുട്ട്യേ, ഇതൊക്കെ പടച്ചോന്റെ കള്യാ

ചിതപാവത്തിനൊക്കെ ഞെമ്മക്കു കിട്ടി.

അപ്പുണ്ണിക്കു സെയ്താലിക്കുട്ടിയുടെ മുഖ

ത്തു നോക്കാൻ വയ്യാ.

"ങ്ങളൊരു വയിക്കായിലോ.....അതു നന്നായി

പിന്നെയും നിശ്ശബ്ദത തങ്ങിനിന്നു. “കല്ലായോണ്ടു സെയ്താലിക്കുട്ടി

പടച്ചോന് പൊറുക്കാത്ത ഒരു പണി ചെയ്തു....

എന്താണ് സെയ്താലിക്കുട്ടിയോടു പറയേണ്ട

തെന്നറിയാതെ അപ്പുണ്ണി വിഷമിച്ചു. "ങ്ങടെ അച്ഛനും ഞാനും ഒരു കിണ്ണത്തി
ന്നു ചോറു ബയിച്ചിരുന്നോരാ.

അപ്പുണ്ണിയുടെ മുഖത്തു ചോര തുടിച്ചു. കണ്ണുകൾ തിരുമ്മിക്കൊണ്ട് അയാൾ പറഞ്ഞു:

"അതൊക്കെ ഇനി പറഞ്ഞിട്ടെന്തു കാര്യം?'

"ങ്ങക്കറിയൂലാ, കുട്ട്യേ, അറിഞ്ഞാ.....

"ഞാൻ കേട്ടിട്ടുണ്ട്. ഞാനതു മറന്നിരിക്കുന്നു.' അപ്പോൾ നബീസ സെയ്താലിക്കുട്ടിയുടെ പാലയ്ക്കൽ നിന്നു തീപ്പെട്ടിയെടുക്കാൻ വന്നു. എന്തോ പറയാൻ ഭാവിച്ചിരുന്ന സെയ്താ ലിക്കുട്ടി അടക്കി.

"പടച്ചോൻ മറക്കൂലാ. എന്റെ കണ്ണടഞ്ഞാ ഒന്നിനോക്കണം പോന്ന ഒരു പെണ്ണ്, ചെരട്ടേ ലും പ്ലാലേലില്ലാത്ത ഒരു ചെക്കൻ. ഒക്കെ പട ച്ചോൻ കളി.

വളരെ പ്രയാസപ്പെട്ട് അപ്പുണ്ണി പറഞ്ഞു:

"സെയ്താലിക്കുട്ടി വിഷമിക്കരുത്.

പാത്തുമ്മ വിളറിയ നിറത്തിലുള്ള ഒരു ഗ്ലാസ്സ് ചായ കൊണ്ടുവന്നു വെച്ചു. അയാൾ അതു പതുക്കെ പതുക്കെ മോന്തി. ഇടയ്ക്കയാൾ പറഞ്ഞു:

"ഞാൻ നാളെ നാട്ടിൽ പോവുന്നു. സെയ്താലിക്കുട്ടിയുടെ മുഖത്ത് അത്ഭുതം
വിടർന്നു.

"നന്നായി, പോയി വരീ.

കുറച്ചുനേരം കൂടി വെറുതെ ഇരുന്നശേഷം അയാൾ എഴുന്നേറ്റ്, അകത്തെ വാതില്ക്ക ലേയ്ക്ക് ചെന്നു.

പാത്തുമ്മ ചുമർ ചാരി നില്ക്കുകയാണ്. പിന്നിൽ ഒരു നിഴൽ പോലെ നബീസയും.

"സെയ്താലിക്കുട്ടിക്കു വേണ്ടതൊക്കെ ചെയ്യ ണം.... വാടക നാളെത്തന്നെ തീർക്കാം. മുഹമ്മ ദുകുട്ടിയെ രാവിലെ നേർത്ത ഒന്നങ്ങോട്ടയ 

മങ്ങിയ വെളിച്ചത്തിൽ പാത്തുമ്മയുടെ കണ്ണിൽ നീർക്കണങ്ങൾ തിളങ്ങുന്നത് അയാൾ കണ്ടു. അപ്പുണ്ണി കുറേക്കൂടി ആത്മവിശ്വാ സത്തോടെ പറഞ്ഞു: “ഒന്നും വിഷമിക്കണ്ടാ. നിങ്ങൾക്കൊരു ബുദ്ധിമുട്ടും വരില്ല.'

പാത്തുമ്മയുടെ പിന്നിൽനിന്ന് ഒരു തേങ്ങൽ കേട്ടു, അയാൾ പതുക്കെ തിരിച്ചു പോന്നു. സെയ്താലിക്കുട്ടിയുടെ പായ്ക്കരികെനിന്ന് ഒരി കൽക്കൂടി യാത്രപറഞ്ഞു. “നാട്ടിൽനിന്നു വന്ന ഉടനെ കണ്ടു കൊള്ളാം.'

“കുട്ട്യേ,' അയാൾ പോകാൻ തുടങ്ങുമ്പോൾ
സെയ്താലിക്കുട്ടി വിളിച്ചു, അപ്പുണ്ണി നിന്നു.

"ഇശ്ശി കാലായി പണം പണം തോന്നീട്ട്

“എന്താണ്?

"തള്ള ങ്ങള് മറക്കരുത്. അയിനു ങ്ങളല്ലാണ്ട്

ആരാ?'

അപ്പുണ്ണിയുടെ നെറ്റിയിൽ വിയർപ്പു

പൊടിഞ്ഞു.

"കാണാം, സെയ്താലിക്കുട്ടി. അയാൾ ധൃതിയിൽ പുറത്തിറങ്ങി. ഇരുവശ ത്തും മുനിഞ്ഞു കത്തുന്ന വിളക്കുകൾ. അങ്ങാ ടിയിൽ സന്ധ്യയുടെ തിരക്കു തുടങ്ങുകയാണ്. അങ്ങാടിക്കു അഞ്ചു വർഷം കൊണ്ടു വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതാ അവിടെയാണ് ആദ്യം വന്നു ബസ്സിറങ്ങിയത്. പഴയ ഷർട്ടും മുണ്ടും വെച്ച് ഒരു ചാക്കുസഞ്ചിയും കൈയിൽ തൂക്കി അമ്പരപ്പോടെ ഇറങ്ങി....

പിറ്റേന്നു വെയിൽ മങ്ങുന്ന നേരത്ത് അയാൾ പള്ളിപ്പുറം സ്റ്റേഷനിൽ വണ്ടിയിറങ്ങി.

കൂലിക്കാരന്റെ തലയിൽ വലിയ തോല്പെട്ടി യും ഹോൾഡാളും വെച്ചുകൊടുത്തു. നേരെ നടന്നു. പരിചയമുള്ള മുഖങ്ങൾ സ്റ്റേഷൻ

പരിസരത്തിലെങ്ങാനും ഉണ്ടോ എന്നു നോക്കണമെന്നുണ്ടായിരുന്നു. എന്താണതി ന്റെ ആവശ്യം? ടിക്കറ്റ് പോർട്ടറുടെ കൈയിൽ കൊടുത്ത്, റെയിൽപാളത്തിലൂടെ നടന്നു. മുക്കാൽ നാഴിക നടന്നാൽ കരുണൂർപ്പാലമായി.

പാലത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ ഒന്നു നോക്കി. കറുത്ത കൂറ്റൻ തൂണുകൾ പകു തിയലധികം വെള്ളത്തിനടിയിലാണ്. പുഴ കലങ്ങിമറിഞ്ഞൊഴുകുന്നു. പുഴവക്കിലൂടെ നടന്നു കുലവെട്ടിക്കഴിഞ്ഞ നേന്ത്രവാഴത്തോ പ്പുകൾ കടന്നു കൂട്ടക്കടവിന്നരികെ എത്തി. ഒഴിഞ്ഞ കൊട്ടകളുമായി അവിടെ മൂന്നുനാലു പേർ ഇരിക്കുന്നുണ്ട്. അവർ ജിജ്ഞാസയോടെ അയാളെ നോക്കി. അതു കണ്ടില്ലെന്നു നടിച്ച് അയാൾ പൂഴിയിലേയ്ക്കിറങ്ങി.

തോണി മറുകരയിലാണ്. വെള്ളത്തിനടുത്തു വരെ നടന്നു. ഇനി കുറെ സമയം കാത്തുനി ലണം. മണൽത്തിട്ടിൽ നുരയും പതയും പിടി ച്ചു നില്ക്കുന്നു. ചുവന്ന പാവാടത്തുമ്പുകൾ ഇഴയുന്നപോലെ, കലങ്ങിയ പുഴവെള്ളം മണൽ ത്തിട്ടിനെ തൊട്ടുരുമ്മിക്കൊണ്ട് ഒഴുകുന്നു. തോണി അടുത്തെത്തി. പുല്ലുകറ്റയും കുണ്ടൻ
കുടയുമുള്ള ചെറുമികളാണ് നിറയെ. മുണ്ടു കച്ചവടക്കാരൻ റാവുത്തരും അയാളുടെ തുണി കെട്ടുമുണ്ട്.

അയാൾ ചെരുപ്പഴിച്ചു മുണ്ടു തെറുത്തുകയറ്റി തോണിയിൽ ചെന്നു കയറി. തോണിക്കാരൻ ഒന്നു കുക്കി. ദൂരേനിന്നു മണൽത്തിട്ടിലൂടെ രണ്ടുപേർ ഓടിവരുന്നുണ്ട്. അവർ ഓട്ടത്തിനു വേഗം കൂട്ടി.

കൂലിക്കാരൻ തോല്പെട്ടിയും ഹോൾഡാളും ഇറക്കി തോണിയുടെ ഒരരുകിൽ വെള്ളത്തി ലേയ്ക്ക് തുടർച്ചയായി തുപ്പിക്കൊണ്ടു നിന്നു.

പണ്ടത്തെ തോണിക്കാരനല്ല. നീണ്ടുമെലി ഞ്ഞു മുഖത്തു പൊള്ളലേറ്റ പാടുകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അന്ന്. ഇപ്പോൾ ഒരു താടിക്കാരൻ വൃദ്ധനാണ്.

തോണിക്കാരന്റെ ശ്രദ്ധ മുഴുവൻ പെട്ടിയി ലും ഹോൾഡാളിലും പുഴവെള്ളത്തിലേയ്ക്ക് നോക്കിക്കൊണ്ട് സിഗരറ്റ് പുകച്ചു പടിമേലി രിക്കുന്നു അപ്പുണ്ണിയിലുമാണ്. മറ്റു രണ്ടു യാ ത്രക്കാർ കൂടി വന്നു കയറിയപ്പോൾ തോണിക്കാ രൻ ഇറങ്ങി തോണിക്കൊമ്പ് ഉന്തി, മണലിൽ നിന്നു നീക്കി. അടിതൊടാതായപ്പോൾ കൊമ്പ
ത്തേയ്ക്കു ചാടിക്കയറി അയാൾ കഴുക്കോ ലെടുത്തു.

എതിർവശത്തിരിക്കുന്ന രണ്ടുപേരുടെയും ശ്രദ്ധമുഴുവൻ തന്നിലാണെന്ന് അപ്പുണ്ണിക്കു മനസ്സിലായി. അയാൾ നദീജലത്തിൽ നിന്നു കണ്ണുകളെടുത്തില്ല. ഒരാൾ അപ്പുണ്ണിയുടെ കുലി

ക്കാരനോടു ചോദിച്ചു:

"എവിടെയ്ക്കാ?' "അക്കരയ്ക്ക്

കുറെക്കൂടി സ്വരം താഴ്ത്തി അയാൾ വീണ്ടും

ചോദിക്കുന്നു.

“ഏതാ മൂപ്പര്

"അറിയുലാ, വണ്ടിക്കു വന്നതാ' മറ്റേ യാത്രക്കാരൻ അതേ താണ സ്വരത്തിൽ

മന്ത്രിച്ചു: "കളത്തിലാവും'

മറുകരയിലെത്തിയപ്പോൾ അയാൾ ആദ്യം

ഇറങ്ങി. മറ്റു രണ്ടുപേരും ഒതുങ്ങിനിന്നു. തോണിക്കാരൻ മാപ്പിളയ്ക്ക് എട്ടണ നാണ്യം

കൊടുത്തു.

"ചില്ലറ ല്ല്യലോ

“അതു വെച്ചോ.'

ആ വയസ്സന്റെ നരച്ച കണ്ണുകൾ തിളങ്ങി
മറ്റു രണ്ടുപേരും അത്ഭുതവും ബഹുമാനവും നിറഞ്ഞ നോട്ടം കൈമാറി. അയാൾ നിരത്തി ലേയ്ക്കു കയറി.

കടവിനും പരിസരത്തിനും മാറ്റമൊന്നുമില്ല. അല്പം മേല്പ്പുറത്തായി ചെങ്കല്ലുകൊണ്ടു ചുമരുകൾ നിർമ്മിച്ച ഒരു നിസ്കാരപ്പള്ളിയുണ്ട് പുതുതായി. ഇരുവശവും നോക്കാതെ അപ്പുണ്ണി തലയുയർത്തിപ്പിടിച്ചുകൊണ്ടു നടന്നു.

പാടം കൊയ്ത്തു കഴിഞ്ഞു കിടക്കുകയാണ്. വലിയ വരമ്പിലേയ്ക്ക് കയറിയപ്പോൾ അയാൾ പുതിയൊരു സിഗരറ്റിനു തീ കൊളുത്തി. എതി രേ വന്ന ഒരു വയസ്സൻ പാണൻ തിരുവായുസ്സു നേർന്നു കണ്ടത്തിലേയ്ക്കിറങ്ങി മാറി നിന്നു.

അടഞ്ഞു കിടക്കുന്ന പടിപ്പുരവാതിൽ ദൂരത്തുനിന്നു കാണാമായിരുന്നു. നടത്തത്തിന് അല്പം വേഗം കൂട്ടി. പടിപ്പുരവാതിൽ ഒച്ചയോ ടെ തള്ളിത്തുറന്ന് ഒതുക്കുകൾ കയറി മുറ്റ ത്തിയപ്പോൾ ആരേയും പുറത്തു കണ്ടില്ല. സംശയിച്ചു തെല്ലിട നിന്നു. വടക്കേമുറ്റത്ത് ആരു മില്ല. കോലായിലേയ്ക്ക് കയറി ചോദിച്ചു:

"ഇവിടെ ആരുമില്ലേ?' ഉത്തരമില്ല ഉമ്മറത്തേയ്ക്ക് കയറിയപ്പോഴാണ്
കണ്ടത്, വാതിൽ അടച്ചുപൂട്ടിയിരിക്കുന്നു.

വീണ്ടും മുറ്റത്തിറങ്ങി. അപ്പോഴാണ് കാണു ന്നത്, പത്തായപ്പുരയ്ക്കും നാലുകെട്ടിനും ഇടയ്ക്കുള്ള മുറ്റത്തിന്റെ നടുവിലൂടെ ഒരു മുള്ളുവേലിയുണ്ട്.

കൂലിക്കാരൻ പെട്ടിയും ഹോൾഡാളും ചുമന്ന് അക്ഷമ പ്രകടിപ്പിച്ചു നില്ക്കുകയാണ്.

അയാൾ പടിഞ്ഞാറേ മുറ്റത്തേക്കു നടന്നു. അപ്പോൾ രണ്ടാമത്തെ മുള്ളുവേലി കണ്ടു. പത്തായപ്പുരയ്ക്കും കൈയാലയ്ക്കുമിടയിലാ ണത്. കൈയാലയുടെ മുറ്റത്തിരുന്ന് ഒരു സ്ത്രീ ജോലി ചെയ്യുന്നു. എതിർവശത്തേക്കു തിരി ഞ്ഞാണിരിക്കുന്നത്. വെള്ള റൗക്കയിട്ട് കറുത്തു ചടച്ച ഒരു സ്ത്രീ.

അപ്പുണ്ണി ചുമച്ചു. ആ സ്ത്രീ തിരിഞ്ഞു നോക്കി. മീനാക്ഷിയേടത്തി

അവർ മുറം താഴെയിട്ട് എഴുന്നേറ്റു. അമ്പരപ്പാ ണവരുടെ മുഖത്ത്. ആളെ തിരിച്ചറിയാൻ അവർ വിഷമിക്കയാണെന്നു തോന്നി.

“എന്നെ മനസ്സിലായില്ലേ, മീനാക്ഷിയേടത്തി?'

“അപ്പുണ്ണി.
അവരുടെ വരണ്ടു കരിവാളിച്ച മുഖത്ത് അത്ഭുതം വിടർന്നു, വേലിക്കടുത്തേക്ക് അവൻ വന്നു.

"മീനാക്ഷിയേട്ത്തിക്ക് മനസ്സിലായല്ലോ. "ആളു വലായല്ലോ.'

അയാൾ നാലുകെട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു: "ഇവിടെ ആരും?' "നാലുകെട്ട് അമ്മാമയ്ക്കല്ലേ? എടയ്ക്കേ 
വരുള്ളൂ 
ഇവടയോ 
കുട്ടേട്ടനും മാളും ഭാഗം കഴിഞ്ഞ് ഒരു കൊല്ലംണ്ടായി. പിന്നെ ശിങ്കപ്പൂര്ന്നു വന്ന രാഘവൻ നായർക്കു വിറ്റു. ആരും താമസം. നാലുകെട്ട് വലിയമ്മാമയ്ക്ക്. പത്തായപ്പുര

കുട്ടമ്മാമയ്ക്ക്. മീനാക്ഷിയേടത്തിക്കു

കൈയാലയും.
വല്യമ്മ 
"ഏട്ത്തീം കുട്ട്യോളും അവരുടെ വീട്ടിലാ. കൈയാല ചൂണ്ടിക്കാണിച്ചുകൊണ്ട് മീനാ ക്ഷിയേടത്തി പറഞ്ഞു: “ന്റെ വീട്പോ ഇതാ. അയാൾക്കു മനസ്സിലായതാണ്. അയാൾ കഴ കടന്നു കൈയാലയുടെ മുന്നിലേയ്ക്ക് നടന്നു. കൂലിക്കാരന്റെ തലയിൽ നിന്നു പെട്ടി ഇറക്കി കൈയാലയുടെ ഒതുക്കിൽ വെച്ചു. കൂലികൊടുത്ത് അവനെ അയച്ചു. മീനാക്ഷിയേടത്തി ഒതുക്കുകൾ കയറി; അപ്പുണ്ണി പിറകേയും.

നെടുനീളത്തിൽ നിർമ്മിച്ച ഒരോലപ്പുരയാണ് കൈയാല. പണ്ടു മഴക്കാലത്തു കറ്റകൾ കൂട്ടാ നും മെതിക്കാനും ഉപയോഗിച്ചിരുന്നതാണ്. അകത്തു മൺചുമരുകൾ ഉണ്ടാക്കി മൂന്നായി തിരിച്ചിട്ടുണ്ട്.

“ആരാടീ അത്?'

നേർത്ത അശക്തമായ ഒരു ശബ്ദം. ' “ആരാ?' അപ്പുണ്ണി ചോദിച്ചു.

അമ്മമ്മ 

അയാൾ മൺചുമരിന്റെ നടുവിലെ വിടവി ലൂടെ അപ്പുറത്തേക്കു കടന്നു. അവിടെ ഒരു കിൽ ചുവന്ന രോമപ്പുതപ്പിനടിയിൽ അവർ കിടക്കുന്നു.

“ആരാടീ, മീനാക്ഷ

അയാൾ പായയ്ക്കരുകിൽ മുട്ടുകുത്തി നിന്നു കൊണ്ട് പറഞ്ഞു;

"ഞാനാണ്, അമ്മമ്മേ, അപ്പുണ്ണി.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക