shabd-logo

നാലുകെട്ട് -മൂന്ന്

8 October 2023

0 കണ്ടു 0
വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.

ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയെടുപ്പിക്കയില്ല. അതുകൊണ്ടുതന്നെയാണ്, മാളുവിന് അവരെ ഇഷ്ടമാണ്. അവർക്കു മക്കളില്ല, പ്രസവിക്കു കയുമില്ലത്രേ. മീനാക്ഷിയേടത്തിയുടെ ഭർത്താ വാണ് അച്ചുതൻ നായർ. അവൾ വിളിക്കാറു ള്ളതു ചെറിയച്ഛനെന്നാണ്. വാസ്തവത്തിൽ അങ്ങനെയല്ല വിളിക്കേണ്ടത്.

മീനാക്ഷിയേടത്തി എന്നൊരാൾ വീട്ടിനകത്തു ണ്ടെന്ന് അധികമാരും അറിയില്ല. പുലരുന്നതിനു മുമ്പു കുളിച്ച് അടുക്കളയിൽ കടന്നാൽ പിന്നെ രാത്രി എല്ലാവരുടെയും ഊണുകഴിഞ്ഞ് അടിച്ചു
തളിക്കുന്ന നീലിക്കുള്ള കഞ്ഞി പകർന്നുവെച്ച് അടുപ്പും വീതനയും കഴുകിയശേഷമേ കിടക്കാ നാവു. വലിയമ്മാമ വൈകുന്നേരം പുറത്തെല്ലാം നടക്കാനിറങ്ങും, വയലും പുറത്തെവിടെയോ ഉള്ള തോട്ടവും നോക്കിയേ മടങ്ങൂ. വലിയമ്മാമ വീട്ടിലെത്താൻ വൈകുന്ന ദിവസങ്ങളിൽ മീ നാക്ഷിയേടത്തിക്കു കിടക്കാൻ പാതിരയാവും. ചോറും കൂട്ടാനും ഉപ്പേരിയും ഉണ്ടാക്കിക്കഴിഞ്ഞ് അവർ അടുക്കളയിൽ പലകയിട്ടിരിക്കും. എത്ര വൈകിയാലും ശരി, വലിയമ്മാമ ഉണ്ടശേഷ മേ കുട്ടികൾക്കുകൂടി ഊണുകഴിക്കാൻ നി വൃത്തിയുള്ളു. വലിയമ്മാമ വന്നാൽ എണ്ണ തേയ്ക്കാൻ കുറെസമയം വേണം.

 തോർത്തു മാത്രം ചുറ്റി മേലെല്ലാം എണ്ണ കൊഴുകൊഴെ പുരട്ടി മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കാനും കുറെ സമയം വേണം. കിണറ്റിൻ കരയിൽ രണ്ടു കുട്ടകം നിറയെ വെള്ളം കോരിയിട്ടിട്ടുണ്ടാവും. കൂട്ടുപായസച്ചെമ്പിൽ നിറയെ ചൂടുവെള്ളം മീനാക്ഷിയേടത്തിയും മാളുവും പിടിച്ചാണ് കിണറ്റിൻ കരയിൽ കൊണ്ടുവെയ്ക്കുക. കുളി കഴിയുമ്പോഴേയ്ക്കും തെക്കിനിയിൽ മച്ചിൻ മുമ്പിൽ നിലവിളക്കുകത്തിച്ചുവെച്ചു പുല്ലുപാ
യയിട്ടു ഭസ്മം തൊടാൻ ഒരുക്കിവെച്ചിരിക്കും. അത് അമ്മിണിയേടത്തിയാണ് ചെയ്യുക. 

പിന്നെ പത്തായപ്പുരയുടെ മുകളിൽ പോയാൽ ഈറൻ മാറിവരാൻ പിന്നെയും താമസിക്കും. ഭസ്മം തൊട്ടു മുകളിലേയ്ക്കുപോകുമ്പോഴേയ്ക്കും അടുക്കളയിൽ നിന്നും മത്സ്യം വറുത്തതോ കോഴിമുട്ട പൊരിച്ചതോ പിഞ്ഞാണത്തിലാക്കി മുറ്റത്തൂടെ കൊണ്ടുപോയി പത്തായപ്പുരയുടെ മുകളിൽ എത്തിക്കും. മച്ചിന്റെ ഉമ്മറത്തൂടെ മത്സ്യം കൊണ്ടുപോകാൻ പാടില്ല. 

വലിയമ്മാ മയ്ക്കുമാത്രമാണ് മത്സ്യം വറുക്കുന്നതും കോഴിമുട്ട പൊരിക്കുന്നതും. ഉണ്ണാൻ ഇറങ്ങി വരുമ്പോൾ കുട്ടികൾ വടക്കിനിയിലെ ഇരുട്ടി ലേയ്ക്ക് മാറിനില്ക്കും. വലിയമ്മാമ കടന്നുപോ കുമ്പോൾ വല്ലാത്ത ഗന്ധമുണ്ടാവും.

പത്തായത്തിലെ നെല്ലിൽ കുഴിച്ചിട്ടുവെച്ചിരി ക്കയാണത്രേ കുപ്പികൾ.

വലിയമ്മാമ ഊണുകഴിഞ്ഞു പോയാൽ മാ ളുവിന്റെ അച്ഛനും ചെറിയച്ഛനും ആൺ കുട്ടികളും ഉണ്ണും. പിന്നെയാണ് പെണ്ണുങ്ങളുടെ ഊഴം. എല്ലാവർക്കും വിളമ്പികൊടുക്കുന്നത് മീനാക്ഷിയേടത്തിയാണ്. അവസാനം അവർ
ഉണ്ണാനിരിക്കുമ്പോഴേയ്ക്കു മറ്റുള്ളവർ ഉറക്കമാ യിട്ടുണ്ടാവും. അതു കാണുമ്പോൾ മാളുവിനു പാവം തോന്നും.

“നീ പോയി കെടന്നോ. നേരം പാതിര്യാവാറാ യി. നിക്കിതു പതിവാണല്ലോ.'

അവരുടെ ശബ്ദം അധികം കേൾക്കാറില്ല. അകത്തു ശബ്ദം പൊങ്ങിക്കേൾക്കാറുള്ളത് ഏട്ടൻറമ്മയുടേതാണ്. അവർ മീനാക്ഷി യേടത്തിയുമായി വഴക്കുകൂടും. മീനാക്ഷി യേടത്തി മിണ്ടില്ല. ഏട്ടത്തി കുറെ പറഞ്ഞാൽ അവർ പറയും:

“ഒക്കെന്റെ യോഗാണ്. അച്ഛമ്മയ്ക്ക് മീനാക്ഷിയേടത്തിയെപ്പറ്റി

പറയുമ്പോൾ സങ്കടം വരും. "ഓളടെ തലേലെഴുത്തു നന്നായില്ല.'

എന്നാലും അടുക്കളയിൽ അല്പം എന്തെങ്കി ലും താമസിച്ചുപോയാൽ അച്ഛമ്മയ്ക്ക് ശു ികയറും.

“എടീ അറുപത്തിനാലാൾക്കു വെച്ചു വെള പെണ്ണാ ഞാൻ.' ഇടയ്ക്കിടെ അതൊന്നു പറഞ്ഞാലെ അച്ഛമ്മയ്ക്ക് സുഖമുള്ളു. ചെറിയച്ഛനു വയസ്സായിരിക്കുന്നു. 

ആരോടും മിണ്ടാറില്ല. അധികസമയവും വടക്കേവീട്ടിൽ ചെന്ന് അവിടത്തെ കുട്ടികളോടു സംസാരിക്കും. ഭക്ഷണത്തിന്റെ സമയത്തു വരും, കഴിച്ചുപോ കും. രാത്രിയിൽ അച്ഛമ്മ കിടക്കാറുള്ള മുറി യുടെ തൊട്ടടുത്ത മുറിയിൽ വന്നു കിടക്കും. ചെറിയച്ഛനും അവളുടെ അച്ഛനും ഒരുപോ ലെയാണെന്നു മാളുവിനു തോന്നാറുണ്ട്. രണ്ടാ ളും നടക്കുന്നതും ഭക്ഷണം കഴിക്കാൻ വന്നിരി ക്കുന്നതും കണ്ടാൽ പേടിച്ചു പേടിച്ചുകൊണ്ടാ ണെന്നു തോന്നും.

ചെറിയച്ഛനു സ്വത്തില്ല. പണ്ടു കച്ചവടമു ണ്ടായിരുന്നു; തറവാട്ടു സ്വത്തും ഉണ്ടായിരുന്നു വത്രേ. ചെറിയച്ഛന്റെ വീട്ടിൽ താമസിച്ചി രുന്ന കാലത്തു മീനാക്ഷിയേടത്തിയും സുഖമാ യി കഴിഞ്ഞതാണത്രേ. ചെറിയച്ഛൻ മരുമകന് അവകാശത്തിരു കൊടുത്തു. കുടിക്കാൻ കൊ ടുത്തു ബോധമില്ലാതായപ്പോൾ ആധാരത്തിൽ ഒപ്പിടുവിച്ചു എന്നൊക്കെ മാളു കേട്ടിട്ടുണ്ട്. കുറെകാലമായി ഇവിടെ വന്നു താമസമാണ്. അവകാശത്തിരു കൊടുത്തതു കാരണമാണ ത വലിയമ്മാമയ്ക്ക് ചെറിയച്ഛനോടു വെറുപ്പ് 
ഏട്ടൻറമ്മയ്ക്കും അവരുടെ കുട്ടികൾക്കും വേണ്ടതെല്ലാമുണ്ട്. 

തങ്കേടത്തിയുടെ അച്ഛൻ പറമ്പത്തുമനയ്ക്കൽ അപ്ഫൻ നമ്പൂതിരിയായി രുന്നു. മരിക്കുന്നതിനുമുമ്പ് അവരുടെ പേരിൽ സ്വത്തെഴുതിക്കൊടുത്തിട്ടുണ്ട്. 

ഏട്ടൻറമ്മയ്ക്കു ദൂരേ എവിടെയോ ഒരു വീടും പറമ്പും ഉണ്ടത്രേ. ഇടയ്ക്ക് ഏട്ടൻറമ്മയെ കാണാൻ വരാറുള്ള കുഞ്ഞൻ നായരാണ് കാര്യസ്ഥൻ. പാട്ടം വിറ്റു പണമാക്കി കൊണ്ടുവന്നു കൊടുക്കുകയാണ് ത്. അച്ഛമ്മ പറയുന്നതു കേട്ടിട്ടുണ്ട്: "ഓൾ ടെ കയ്യിലു പൂത്ത പണംണ്ട്. ന്റെ മകളാണു പറഞ്ഞിട്ട് എന്തു കാര്യാ? അറ്റ കയ്യില് ഉപ്പു തേയില്ല.

"അച്ഛമ്മയും ഏട്ടൻറമ്മയും തമ്മിൽ വഴ

ക്കുണ്ടാകാറുണ്ട്, തമ്മിൽ തെറ്റിയാൽ ഉടനെ ഏട്ടൻറമ്മ പറയുന്നത് എപ്പോഴും ഒന്നുതന്നെ “നീം ന്റെ കുട്ടോളം കഷ്ടത്തിലാക്കും നി ങ്ങളൊക്കെക്കൂടി.

ഒരു ദിവസം ഉച്ചയ്ക്കു വലിയ തിരക്കായി. മതിലിൽ തുവരാനിട്ടിരുന്ന മുണ്ടിന്റെ പകു തിയും കൊമ്പൊടിഞ്ഞ പശു തിന്നു. അതങ്ങ നെയാണ്; മുണ്ടും കുപ്പായവും കണ്ടാൽ തിന്നും

അതു കണ്ട ഏട്ടൻറമ്മ ഓടിച്ചെന്നു മുണ്ടി ന്റെ ബാക്കി പശുവിന്റെ വായിൽ നിന്നു പി ടിച്ചുവാങ്ങി പശുവിനെ കുറെ ചീത്ത പറഞ്ഞു. പശു അതു കേൾക്കാത്തമട്ടിൽ വെറുതെ പോയ പ്പോൾ അകത്തുവന്നിട്ടായി ചീത്ത

“ഒരു കുട്ടിണ്ടായോ അതൊന്നു നോക്കാൻ? "പയ്യ് തിന്നതുണ്ടോ കണ്ടു? അച്ഛമ്മ ചോദിച്ചു.

“കണ്ടാലും ആട്ടില്ല, ന്റെ മൊതലു പോയാ നി ങ്ങളാച്ചെലരക്കെന്താ? അതിനൊന്നും ഇബടെ ആളുണ്ടാവില്ല്യാ. തിന്നാനാളുണ്ട്.

അച്ഛമ്മയ്ക്കതു രസിച്ചില്ല.

"അന്യമ്മാര് ആരുല്ലബടെ.' "അമ്മ കാണില്ല്യ, ഇഷ്ടത്തെ മൊതലാ നശിക്ക്‌ണ് 

“മൊതലു കുഞ്ഞിക്കൻ നോക്കിക്കോളും. "നിയ്ക്കിത്തിരി ചേതംണ്ട്. ഞാനും ന്റെ കുട്ട്യോളും കഷ്ടത്തിലാവും.
ബടെ ബാക്കിലൊരിണ്ടല്ലോ....
അങ്ങനെ പറഞ്ഞുപറഞ്ഞു കയറി. അവസാ

നം ഏട്ടൻറമ്മ പറഞ്ഞു: "അമ്മയ്ക്ക് നീം ന്റെ കുട്ട്യോളീം കണ്ടൂടാ.

കണ്ടില്ലേ മോന്റെ തൃപ്പൂതിനെ ലാളിക്കാണ്? ന്റെ കുട്ട്യോളെ തിരിഞ്ഞു നോക്കാറുണ്ടോ?'

അച്ഛമ്മ മിണ്ടാതെ നാമം ജപിക്കാൻ തു ടങ്ങി. മാളു അവിടെ താമസിക്കുന്നത് അവർ ക്കിഷ്ടമല്ല. ചെറിയച്ഛനേയും കണ്ടുകൂടാ. കാൽക്കാശിനു ഗതിയില്ലാതെ തറവാടു മു ടിക്കാൻ വന്നുകൂടിയിരിക്കുകയാണ് ചെറി യച്ഛൻ എന്നാണ് അവർ പതുക്കെ പറയാറു ള്ളത്.

തെക്കിനിയുടെയും വടക്കിനിയുടെയും മു കളിലെ മൂന്നു മുറികൾ ഏട്ടൻറമ്മയ്ക്കും മക്കൾ ക്കുമുള്ളതാണ്. മാളു വല്ലപ്പോഴും മാത്രമേ അവിടെ പോകൂ. ആദ്യത്തെ മുറിയിൽ മേൽ ക്കട്ടിയുള്ള കട്ടിലുണ്ട്. അതിലാണ് ഏട്ടൻ മ്മയും തങ്കേടത്തിയും കിടക്കുക; നടുമുറിയി ലാണ് ഭാസ്കരേട്ടനും കൃഷ്ണൻകുട്ടിയും. മൂന്നാമത്തെ മുറി എപ്പോഴും അടച്ചുപൂട്ടിയി രിക്കുകയാണ്. ഒരിക്കലേ അകം കണ്ടിട്ടുള്ളൂ. അതിൽ രണ്ടു കട്ടിലുണ്ട്. മീതെ മീതെയി ട്ട കിടയ്ക്കയും ഉരുണ്ട തലയണകളുമുണ്ട്. മേൽക്കട്ടിക്കു കസവുണ്ട്. ചുമരിൽ നിറയെ ചി ത്രങ്ങളും വലിയ ഒരു കണ്ണാടിയും അതിനടുത്തു

മണ്ണുകൊണ്ടുണ്ടാക്കിയ രണ്ടു മാൻ തലയും, കട്ടി ലിൻ ചുവട്ടിൽ പളുങ്കുപാത്രങ്ങളും വെള്ളിപ്പാ ത്രങ്ങളുമുണ്ട്. നടുവിൽ വട്ടമേശ. തട്ടിൽ നിന്നു രസക്കുടുക്കകളും തൂക്കിയിട്ടിട്ടുണ്ട്. ആ മുറി തങ്കേടത്തിക്കുള്ളതാണ്.

"നിക്കൊരു പെൺകുട്ട്യാ. ഓൾക്ക് ഒരാളു വന്നാൽ ഒരു സ്ഥലം വേണ്ടേ?' തങ്കേടത്തിയുടെ സംബന്ധക്കാരൻ വരുമ്പോ ഴേക്ക് ആ അറ ഒരുക്കിവെച്ചിരിക്കുകയാണ്.

തങ്കേടത്തി അഞ്ചുവരെ സ്കൂളിൽ പഠിച്ചി ട്ടുണ്ട്. പതിനഞ്ചായി തങ്കേടത്തിക്ക്. മാളുവിന് വരുന്ന കുംഭത്തിൽ പന്ത്രണ്ടു തികയുകയേ ഉ

അച്ഛമ്മയുടെ മുറിയിലാണ് മാളു ഉറങ്ങുക. മച്ചിനടുത്തുള്ള തെക്കിനിയിൽനിന്നു കടക്കാ വുന്ന ഒരു മുറിയുണ്ട്. അതിലാണ് മാളുവിന്റെ അച്ഛൻ കിടക്കുക. അതിൽ ഓടകൊണ്ടുള്ള ഒരഴക്കോലും മൂലയിൽ മടക്കിവച്ച പായയും മാ ത്രമേയുള്ളു.

അച്ഛമ്മ ഉയരം കുറഞ്ഞ ഒരു കട്ടിലിലാ ണ് കിടക്കുക; താഴെ പായയിൽ മുണ്ടു വിരി ച്ചു മാളുവും. മഴക്കാലം വന്നപ്പോൾ അച്ഛമ്മ
പറഞ്ഞു:

"ങ്ങട്ടു കേറിക്കെടന്നോ, മാളോ. നല്ല മഴയും തണുപ്പുമുള്ളപ്പോൾ കരിമ്പടത്തിന്റെ ചുവട്ടിൽ കിടക്കാൻ രസമുണ്ട്.

മാളു അവിടെ ഉണ്ടെന്ന കാര്യംതന്നെ അച്ഛൻ ആലോചിക്കാറില്ല. വിളിക്കാറും ഒന്നും പറയാറുമില്ല; അവൾക്കൊന്നും വാങ്ങി ക്കൊടുത്തിട്ടുമില്ല.

"ഓന്റെ കയ്യില് വല്ലതുണ്ടാവണ്ടേ?' നിലങ്ങൾ വിറ്റുപോകുന്നതിനുമുമ്പ് കൃഷി ക്ക് കാര്യസ്ഥനുണ്ടായിരുന്നു. ഇപ്പോൾ മാളു വിന്റെ അച്ഛൻ തന്നെയാണു നോക്കുന്നത്. രാവിലെ നേരത്തെ എഴുന്നേറ്റു മുറ്റത്തെ പടിഞ്ഞാറെ ഇറയത്തുപോയി നിന്നു കൂക്കും. അപ്പോൾ കുന്നിൻപുറത്തുനിന്നു നാലഞ്ചു മറുകുക്കു കേൾക്കും. കുന്നിൻപുറത്താണ് ചെറുമച്ചാളകൾ, അയ്യപ്പനും ചാത്തനും താമി യും അയ്യപ്പന്റെ മകൻ കണകായിയുമെല്ലാം ഇറങ്ങിവരും. അവർ തൊഴുത്തിൽ നിന്ന് മൂരിക ളെ അഴിച്ചു വെള്ളം കാട്ടി പുറത്തിറക്കുമ്പോൾ അച്ഛനും കൂടെ പോവും. പിന്നെ വരുന്നത് ഉച്ചതിരിയുമ്പോഴാണ്.

തൊഴുത്തിൽ നാലേറു കന്നുണ്ട്. മുന്നേറു മാത്രമേ പുട്ടാനിറക്കുന്നു. പിന്നെയുള്ളതു കാ പുട്ടിനുമാത്രം ഇറക്കാറുള്ള എരുതും മണി ക്കാളയുമാണ്.

 വലിയമ്മാമയ്ക്ക് കാളപൂട്ടു ജീവനാണ്. പടിക്കലെ ഈർച്ചക്കണ്ടത്തിൽ കഴിഞ്ഞ മിഥുനത്തിൽ കാളപുട്ടുണ്ടായി. പല സ്ഥലങ്ങളിൽനിന്നും കാളകൾ വന്നിരുന്നു. ആനക്കരയും കുമരനെല്ലൂരും ഈർച്ചയു ണ്ടെങ്കിൽ കൊണ്ടുപോവും. 

വലിയമ്മാമ കി ടക്കുന്നതിനുമുമ്പു റാന്തലെടുത്തു തൊഴുത്തി ന്റെ കോലായിൽ വന്നു നോക്കും. പുല്ലുവട്ടി യിൽ വൈക്കോൽ നിറച്ചില്ലേ, കഴുത്തിലെ കെട്ടു ശരിയായിട്ടില്ലേ എന്നൊക്കെ പരിശോധിക്കും. മാസത്തിലൊരിക്കൽ തൃത്താലച്ചന്തയിൽ നിന്ന് ആട്ടിന്തല കൊണ്ടുവരും. 
വേവിച്ച് ഇടിച്ച് എരു തിനും മണിക്കാളയ്ക്കും കൊടുക്കാനാണ്.

ആഴ്ചയിലൊരിക്കൽ നീളൻ മുളനാഴിയിൽ നിറച്ച് എണ്ണ കോരിക്കൊടുക്കും. കാളയ്ക്കു കൊടുക്കാനുള്ള എണ്ണ, എള്ളുകൊടുത്ത് ആട്ടിച്ചു വാങ്ങുകയാണ്. 

എള്ളു തച്ചു കഴി ഞ്ഞാൽ ആദ്യം അതാണ് ചെയ്യുക. പിന്നെ ചാക്കിലാക്കി അമ്മായിയുടെ വീട്ടിലേയ്ക്ക്

കൊടുത്തയയ്ക്കും. ചത്തയും മുറിയുമാണ് അകത്തേയ്ക്ക്. എള്ളു വറുത്തിടിച്ചു തിന്നാൻ അച്ഛമ്മയ്ക്ക് എപ്പോഴും പുതിയാണ്.

മാസത്തിൽ നാഴിയെണ്ണയെന്നാണ് അക ത്തേയ്ക്കുള്ള കണക്ക്. 

ചൊവ്വാഴ്ചയും വെള്ളി യാഴ്ചയും പെണ്ണുങ്ങൾ എണ്ണതേച്ചു കുളി ക്കേണ്ട ദിവസങ്ങളാണത്രേ. അന്നു തലയിൽ ഒരു തുള്ളി തേയ്ക്കും.

 ഏട്ടൻറമ്മയും കുട്ടികളും അതിൽ പങ്കുപറ്റാറില്ല. മുകളിലെ നടുമുറിയിൽ വലിയ കറുത്ത ഭരണിയിൽ ഏട്ടൻറമ്മ എപ്പോ ഴും എണ്ണ വാങ്ങിവെച്ചിട്ടുണ്ടാവും.

അച്ഛനോട് എന്തെങ്കിലും പറയാൻ മാളുവി നു മടിയാണ്. ഏലസ്സിന്റെ കൊളുത്തു പൊ ട്ടിയപ്പോൾ ഒന്നു നേരെയാക്കിക്കിട്ടണമെന്നു ണ്ടായിരുന്നു. അച്ഛനോടു പറയാൻ വേണ്ടി അച്ഛമ്മയോടു പറഞ്ഞു. 

തട്ടാൻ കുഞ്ചുവിനു നാലണ കൊടുക്കണം.

“ഓൻറയ്യിലു കാശ്ണ്ടാവോ, ആവോ. കുഞ്ചു ഈ വഴിക്കാപോണ്. കണ്ടാൽ വിളിക്ക്. ഞാൻ പറഞ്ഞു നേരാക്കിച്ചേരണ്ട്.

അച്ഛന്റെ കൈയിൽ പണമില്ലെന്ന് അവൾ ക്കറിയാം; എന്നിട്ടും അച്ഛമ്മ അത്തം കഴിഞ്ഞ
പ്പോൾ പറഞ്ഞു:

കുട്ടാ, ഒരോണാ വരണ്. ചെറ്റ നോക്കി രണ്ടു മുണ്ടും ഒന്നരീം എട്ക്കണം. ആ പെണ്ണി നെ തിരുവോണായിട്ട് ഉടുപ്പിക്കണം.'

അച്ഛൻ ആരോടോ പരിഭവം പറയുന്ന സ്വ രത്തിൽ പറഞ്ഞു:

"ന്റെ കയ്യിൽ കാശില്ല്യ.'

"പത്തു പതിമൂന്നു വയസ്സായി. ഈ പ്രായത്തി
ലൊക്കെ പെങ്കുട്ട്യോളു തെരളും.......... ആളോള്
പറയില്ലേ ചരടും കോണ്വായിട്ട് നടത്താല്?'
അച്ഛൻ മിണ്ടാതിരുന്നു.
"നീയെന്താ മിണ്ടാത്തത്?' "ഞാനെന്താ പറയണ്?'

“ഓൾക്കു പിന്നാരാ ദൊക്കെ ചെയ്യാൻ ദ്
നല്ലകാര്യം!'

അച്ഛൻ മിണ്ടുന്നില്ല.
“കുട്ടാ.
ആ 

നീയെന്താ ദ്നു കണ്ടിരിയിക്ക്ണ്?'

അച്ഛൻ ഇരിക്കുന്നേടത്തു നിന്നെഴുന്നേറ്റു. സ്വതവേ കറുത്ത മുഖം ഒന്നുകൂടെ കറുത്തി രുന്നു. അമ്മയെ രൂക്ഷമായി നോക്കിക്കൊണ്ടു

പറഞ്ഞു:

"ന്റെ കയ്യില് കെട്ടിരിപ്പാണ്ട് തോന്നും നിങ്ങടെ വർത്തമാനം കേട്ടാൽ.

“ദ്നു കെട്ടിരിപ്പു വേണോ?'

അമ്മയ്ക്ക് നിശ്ശംണ്ടോ! കൊല്ലത്തിലു നാ ലു വണ്ടും രണ്ടു തോർത്തുണ്ടും രണ്ടു കയ് കോണകോണ് നിക്കു തറവാട്ടുവക കിട്ട്ണ്. "അതൊക്കെ നിക്ക് നിശ്ശംണ്ട്.

“പിന്നെന്തു പൊന്നാരാ ഈ പറേണ്? ഒരു കാശ് എന്റെ കയ്യോണ്ടു തൊടാൻ കിട്ടില്ല്യാ. രാവുപകലു പണി പോന്ന പോത്തു പോ ലെ. പണ്ടും ഞാൻ പറഞ്ഞു. 

ന്നെക്കൊണ്ട് ഭാരൊന്നും ആവില്ല്യാന്ന്. അത്യാവശ്യം കൊ ടുക്കാൻ വയ്യാത്താൻ സമ്മതം ചെയ്യാൻ പോവരുത് ....ഞാൻ പറഞ്ഞില്ലേ വേണ്ടാ, വേണ്ടാന്ന്?

"ആ ഭാരം പോയില്ലേ?'

“പോയോരക്ക് കഷ്ടപ്പെടാണ്ടു കഴിഞ്ഞു. ഒക്കെ വേണംന്നു വിചാരല്ല്യാണ്ടല്ല. ന്റെ കയ്യി ലെവ്ട്ന്നാ ഒരു മുക്കാല്

വലിയമ്മാമ സ്വന്തം ഇഷ്ടത്തിനാണ് മരു മകനെക്കൊണ്ടു കല്യാണം കഴിപ്പിച്ചത്. 




M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക