shabd-logo

യാത്ര

22 September 2023

12 കണ്ടു 12
കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക്കു നോക്കിക്കൊണ്ടു നിന്നു. അകലെ പഴയ കൊട്ടാര ത്തിന്റെ ജയമണ്ഡപത്തിന്റെ മുകളിലാവണം, കുറച്ചു സ്ഥലത്തു ജലം നിശ്ചല മായിരുന്നു. ഉത്സവക്രീഡകൾ കഴിഞ്ഞ് കാലം വിശ്രമിക്കുന്ന കളി ക്കളം പോലെ. അതിനു മുന്നിൽ ചൈത്യസ്തംഭത്തിന്റെ ചരിഞ്ഞ ശീർഷം ആകാശത്തിലേക്ക് ഉയർന്നുനിന്നു. താഴെ, നോക്കെത്താവുന്ന കരയോരത്തി ലെല്ലാം പ്രാകാരങ്ങളുടെ നുറുങ്ങിയ കൽക്കെട്ടുകൾ. തിരകൾ എടുത്തെറി ഞ്ഞപ്പോൾ തകരാതെ രക്ഷപ്പെട്ട ഒരൊറ്റപ്പേര് മണലിൽ നുകം പൂഴ്ത്തി ചരിഞ്ഞുകിടക്കുന്നു.

പ്രളയം വിഴുങ്ങുന്നതിനിടയ്ക്ക് ചവച്ചു തുപ്പിയ ദ്വാരകയുടെ പഴയ പ്രൗഢിയുടെ അവശിഷ്ടങ്ങൾ, ആയിരം മൃഗങ്ങളെ മേധം ചെയ്ത ഏതോ യാഗത്തിലെ ബലിമണ്ഡപത്തിലെ ജീവൻ വെടിഞ്ഞ ശരീരങ്ങൾ പോലെ, തീരത്തിൽ നനഞ്ഞ മണലിൽ ചിതറിക്കിടക്കുന്നു.

യുധിഷ്ഠിരൻ ഇടാൻ തുടങ്ങുന്ന മനസ്സിനെ ശാന്തമാവാൻ ശാസിച്ചു. ഓർമ്മിക്കുക, ആരംഭത്തിനെല്ലാം അവസാനമുണ്ട്.

മഹാപ്രസ്ഥാനത്തിനു മുമ്പ് പിതാമഹൻ ക്യഷ്ണ പായനൻ പറഞ്ഞ

തെല്ലാം, മനസ്സേ, ഓർമ്മിക്കുക. ദുരന്തത്തിനു നേരത്തെ സാക്ഷിയാകേണ്ടിവന്ന അർജ്ജുനൻ കടൽ ക്കരയ്ക്കടുത്തു പോകാതെ മാറിനിന്നു.

ഭയന്നു വിറയ്ക്കുകയായിരുന്നു ദ്വാരക. രക്ഷകൻ എത്തിയ ആശ്വാസ ത്തോടെ ഗാണ്ഡീവിയെക്കണ്ട് സ്ത്രീകളടക്കം അവർ ചുറ്റും തിങ്ങിക്കൂടി നിന്നു. കറുത്ത ശരീരവും കറുത്ത വസ്ത്രങ്ങളുമായി വലിയ വെള്ളപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടു കൊട്ടാരത്തിന്റെ ഇടനാഴികളിൽ ഇരുട്ടിൽ അലഞ്ഞു. നടന്ന ഒരു സ്ത്രീരൂപത്തെ സ്വപ്നം കണ്ട് അന്തഃപുരം നടുങ്ങിയിരുന്നുവത്രെ. ദുശ്ശകുനങ്ങൾ നേരത്തെ കണ്ടുതുടങ്ങിയത് പ്രായംചെന്ന അമ്മമാർ പറഞ്ഞു. പകൽ ഇരുട്ടിന്റെ മാളങ്ങളിൽനിന്നു കുറുനരികൾ ഇരതേടിയിറങ്ങി, നഗര മദ്ധ്യത്തിൽനിന്നു നട്ടുച്ചയ്ക്ക് ഓരിവിളിച്ചു. ആപത്തിൽനിന്നു രക്ഷപ്പെടു ത്താൻ വന്ന അർജ്ജുനനെക്കണ്ട് അവർ ആശ്വസിച്ചു. തന്റെ കൈവേഗ ത്തിലും ഗാണ്ഡീവത്തിന്റെ കരുത്തിലും വിശ്വാസമർപ്പിച്ചു ചുററും നില്ക്കുന്ന അന്തഃപുരസ്ത്രീകൾ. എല്ലാം ഒരു ദുഃസ്വപ്നമാണെന്നു പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചത്. പാലയായി. വനാന്തരത്തിൽ വച്ചു ദസ ക്കൾ തന്റെ കൺമുന്നിൽ വച്ച് അവരെ വാരിയെടുത്തു മറയുമ്പോൾ പഴയ വില്ലാളിവീരൻ സ്വന്തം ശക്തിക്ഷയമോർത്ത് അകമേ കരഞ്ഞു. കൃഷ്ണൻ അന്തഃപുരത്തിലെ സ്ത്രീകളുടെ നാണവും മാനവുമാണ് താൻ നോക്കി നിൽക്കെ കാട്ടു പൊന്തകൾക്കിടയിൽ ചീന്തിയെറിയപ്പെട്ടത്. അവരുടെ വിലാ പങ്ങളുടെ അലയൊലി ഇപ്പോഴും മനസ്സിൽ അടങ്ങിയിട്ടില്ല. അപ്പോൾ, അകലെ ആളൊഴിഞ്ഞു പോയ നഗരത്തിന്റെ ആലംബവും ആവരണവുമി ല്ലാത്ത ശരീരത്തിൽ പ്രളയത്തിരകളുടെ പരുക്കൻ കൈകളും വിശപ്പടങ്ങാത്ത വായും ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു. യദുവംശത്തിന്റെ ചരിത്രം മായ്ച്ചുകളഞ്ഞ അഹങ്കാരത്തിന്റെ ചിരി തീരത്തലയ്ക്കുന്ന തിരകളിലി പ്പോഴും അർജ്ജുനൻ കേട്ടു.

മഹായുദ്ധം കഴിഞ്ഞ കുരുക്ഷേത്രത്തിന്റെ ശൂന്യതയിൽ കബന്ധങ്ങൾ ക്കിടയിലൂടെ, വരണ്ട ചോരപ്പുഴകളിലൂടെ, നടന്നപ്പോൾ ദുഃഖം തോന്നിയില്ല. യുദ്ധം ക്ഷത്രിയന്റെ ധർമ്മമാണ്. വിജയത്തിന്റെ മറുപുറത്ത് മരണവുമുണ്ട്. കർമ്മത്തിന്റെ ചതുരംഗക്കളത്തിലെ കരുനീക്കലിന്റെ ഭാഗമാണ് എല്ലാ മെന്നു നിശ്ശബ്ദം ഓർമ്മിച്ചുകൊണ്ട് കൃഷ്ണൻ കൂടെ നടക്കുന്നുണ്ടായിരുന്നു. അപ്പോൾ.

ഏതോ വ്യാധന്റെ അമ്പേറ്റു മരിച്ച കൃഷ്ണന് തന്റെ അന്ത്യത്തെപ്പറ്റി നേരത്തേ അറിയാമായിരുന്നോ? ആയുധബലവും ആത്മബലവുമുള്ള കൃഷ്ണന് അർജ്ജുനൻ ഒരു നെടുവീർപ്പോടെ ഓർമ്മിച്ചു: നരനാരായണ ന്മാരിൽ നരൻ ഇപ്പോഴും ബാക്കി.

തിരിഞ്ഞു നോക്കരുതെന്നാണ് മഹാപ്രസ്ഥാനത്തിനിറങ്ങുമ്പോൾ ഉറപ്പിച്ചത്. വഴിക്കുമാത്രമല്ല, പിന്നിട്ട ജീവിതപഥങ്ങളിൽ എവിടേക്കും തിരി ഞ്ഞുനോക്കരുത്. കടലലകളുടെ അവ്യക്തഘോഷം കേട്ട് അകന്നു മാറി നില്ക്കുന്ന അർജ്ജുനൻ വീണ്ടും സ്വയം ശാസിച്ചു. തിരിഞ്ഞു നോക്കരുത്.

ദ്രൗപദിയും സുഭദ്രയും ചിത്രാംഗദയും ഉലൂപിയും പേർ പോലും ഓർമ്മി ക്കാൻ കഴിയാത്ത അസംഖ്യം സ്ത്രീകളുമെല്ലാം ജീവിതത്തിൽ ആരുമായിരു ന്നില്ല. ബാല്യത്തിൽ ശാസ്ത്രം പഠിപ്പിച്ച ബ്രാഹ്മണർ പറയാറുള്ളതുപോലെ രേതസ്സ് ഹോമിക്കാൻ വേണ്ടി ജ്വലിപ്പിച്ച അഗ്നിജ്വാലകൾ മാത്രം. അല്ലെങ്കിൽ വില്ലാളിക്ക് വിജയമുഹൂർത്തത്തിൽ എടുത്തുകാട്ടാനുള്ള ആഭരണങ്ങൾ മാത്രം.

പക്ഷേ, എല്ലാം വിഴുങ്ങി ചിറി നക്കി പുളയ്ക്കുന്ന ഈ കടലിന്റെ താഴ് വാരത്തിൽ മാഞ്ഞുപോയ ചെറിയ രാജ്യവും വംശവും വളർത്തിയ ആ മനുഷ്യൻ സ്നേഹം ചൊരിഞ്ഞു. സീമകളില്ലാത്ത സ്നേഹത്തിന്റെ വിശാ ലതയെപ്പറ്റി ആദ്യമായി ബോധം പകർന്നു; അവസാനമായും.

ഒരിക്കൽ, എന്റെ മകനേക്കാൾ എനിക്കു പ്രിയപ്പെട്ട ശിഷ്യൻ എന്ന് ജനാ വലിയുടെ മുമ്പാകെ വച്ചു പറഞ്ഞ് തന്നെ ചൂണ്ടിക്കാട്ടി അഭിമാനത്തോടെ നിന്ന ഗുരുവിൽ എല്ലാ സ്നേഹവും കാണാൻ ശ്രമിച്ചു. കൗമാരത്തിലെ സ്നേഹസങ്കല്പം. അർജ്ജുനൻ എന്ന ബാലനിൽ ആത്മവീര്യം വളർത്തേണ്ടത് അന്നു ദ്രോണാചാര്യന്റെ ആവശ്യമായിരുന്നു. പിന്നീട് ആവശ്യപ്പെട്ട ഗുരു ദക്ഷിണയുടെ ഭാരം അത്ര വലുതായിരുന്നല്ലോ. മേയാൻ വിടുന്ന യാഗാശ്വത്തി നോടു തോന്നുന്ന വികാരവും സ്നേഹമാണ്.

ഒരു തേരാളിയുടെ തന്ത്രങ്ങളുണ്ടായിരുന്നില്ലെങ്കിൽ താൻ ലോകമറിയുന്ന ജേതാവാകില്ല. ഔദ്ധത്യം കൊണ്ടു ചെന്നു പെട്ട ആപൽ സന്ധികളിൽ നിന്നെല്ലാം കുററപ്പെടുത്താതെ രക്ഷപ്പെടുത്താനെത്തിയ ചങ്ങാതി. ആത്മ ഹത്യവരെ ഉറപ്പിച്ച ജീവിതസന്ധികൾ. അവസാനം ആവശ്യപ്പെട്ട ചെറിയ ദൗത്യം പോലും ചെയ്തു തീർക്കാനാവാതെ, അന്തഃപുര സ്ത്രീകളെ കിരാ തർക്ക് അടിയറവച്ചു തോറ്റുനിന്ന വിജയൻ വീരഗാഥയുടെ ഭാഗങ്ങൾ ലോകമറിയാതിരിക്കട്ടെ! മഹാപ്രസ്ഥാനത്തിൽ ജീവിതത്തിന്റെ ഭാരമിറക്കി വിടപറയാമെന്നു തീരുമാനിച്ച ജ്യേഷ്ഠൻ യുധിഷ്ഠിരന്റെ ഔചിത്യത്തിന് അർജ്ജുനൻ മനസാ നന്ദി പറഞ്ഞു.

ആപത്തുകളെപ്പറ്റി ഹസ്തിനപുരത്തിൽ നേരത്തെ വിവരം അറിഞ്ഞി രുന്നു. കേട്ട വാർത്തകൾ അന്തഃപുരത്തിൽ ചെന്ന് ആവർത്തിക്കുമ്പോൾ നാശം ഇത്ര ഭീകരമായിരിക്കുമെന്നു സഹദേവൻ കരുതിയില്ല. അയാൾ നകുലനെ നോക്കി. കടലിൽ ഒരു പ്രത്യേകബിന്ദുവിൽ നോക്കി നില്ക്കുക യാണ് നകുലൻ. വർഷങ്ങൾ ഇപ്പോഴും നകുലന്റെ ശരീരത്തെ ബാധിച്ചിട്ടില്ല എന്നു സഹദേവൻ ഓർമ്മിച്ചു. ഏതോ വിനാഴികയുടെ ഒരംശം കൊണ്ടുമാത്രം ജ്യേഷ്ഠനായ നകുലന്റെ മുഖത്ത് ഇപ്പോഴും യുവത്വത്തിന്റെ ചൈതന്യ മുണ്ട്. മരവുരിയുടുത്തു നില്ക്കുമ്പോഴും തേജസ്സുറ്റ രൂപം. കിളിവാതിലു കൾക്കു പിന്നിൽ നിന്ന് അന്തഃപുരസുന്ദരിമാരുടെ കണ്ണുകൾ തന്നെ ശ്രദ്ധി ക്കുന്നു എന്നു കരുതിയാണല്ലോ നകുലൻ എപ്പോഴും നില്ക്കുകയും നടക്കു കയും സംസാരിക്കുകയും പതിവ്. അരക്കെട്ടിൽ ചുരുട്ടിയ വലതുമുഷ്ടിയൂന്നി തലയല്പം പിന്നിലേക്ക് ചായ്ച്ചുനില്ക്കുന്ന സ്വഭാവം ഇപ്പോഴും അയാൾക്ക് ഉപേക്ഷിക്കാനാവില്ല.

നകുലൻ കണ്ണുകൾ, ശ്രദ്ധാപൂർവ്വം തിരയുന്ന കടലിലെ വിദൂര സ്ഥല ത്തിനു നേരെ സഹദേവൻ നോക്കി. ചൈത്യസ്തംഭത്തിന്റെ ഉയർന്നുകണ്ടി രുന്ന ശീർഷം ഇപ്പോൾ കുറേക്കൂടി താണിരിക്കുന്നു. താഴുകയാണ്. ഇനി എത്ര മാത്രകളിൽ അതു മുഴുവൻ കാണാതാകുമെന്നു വേണമെങ്കിൽ തനിക്കു കണക്കുകൂട്ടിപ്പറയാം. മനസ്സിന്റെ അഭ്യാസങ്ങൾ എന്നും തനിക്കൊരു വിനോ ദമായിരുന്നു. ആരെയും ഇനി അമ്പരപ്പിച്ചു രസിക്കേണ്ടതില്ല, സഹദേവൻ ഓർമ്മിച്ചു. മഹാപ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂർണ്ണമായും കടലിൽ താണപ്പോൾ ഭീമൻ വെറും കൗതുകംകൊണ്ടു വിടർന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി. അദ്ദേഹം കണ്ണടച്ചു ശിരസ്സു കുനിച്ച് നില്ക്കുകയായിരുന്നു. ജ്യേഷ്ഠന്റെ പിന്നിലായി തലകുനിച്ചു നില്ക്കുന്ന ദ്രൗപദിയോടു പറയാൻ ഒരു കാര്യം ഓർമ്മിച്ചിരുന്നു. കടൽ ക്കരയിൽ ചിതറിക്കിടക്കുന്ന നഗരാവശിഷ്ടങ്ങൾക്കിടയിൽ, മണലിൽ പൂ ഒറത്തേരിനും തകർന്ന ഒരു സിംഹസ്തംഭത്തിനുമിടയ്ക്ക് ഗതിമുട്ടിക്കിടന്ന ഒരു നീർച്ചാലിൽ, വാടിയ പൂമാലകൾ അവയ്ക്കിടയിൽ സൂര്യപ്രകാശത്തിൽ ഏതോ ഒരലങ്കാരത്തിൽ പതിച്ച വലിയ പത്മരാഗക്കല്ല് തീക്കണ്ണുപോലെ തിളങ്ങുന്നതു കണ്ടു.

ഇല്ല, ദ്രൗപദി ഒന്നും കാണുന്നില്ല. സ്വന്തം കാൽക്കീഴിൽ മാത്രം നോക്കി നില്ക്കുന്ന ദ്രൗപദി ദ്വാരകയുടെ അന്ത്യം കാണാതിരിക്കാൻ ശ്രദ്ധിക്കുകയാ യിരുന്നു. മനസ്സ് വിദൂരഭൂമികളിൽ മേയാൻ വിട്ട് നിശ്ചലമായി നില്ക്കുന്നത് എന്നും ദ്രൗപദിയുടെ പതിവായിരുന്നു എന്ന് ഭീമൻ ഓർമ്മിച്ചു.

ദ്വാരകയിൽ വിരുന്നുകാരനും വിദ്യാർത്ഥിയുമായി കഴിഞ്ഞ കുറച്ചു നാളു കൾ ഭീമൻ ഓർത്തുപോയി. അമ്മാവന്റെ സ്ഥലത്തെത്തിയ ആഘോഷ മൊന്നും അന്ന് അനുഭവപ്പെട്ടില്ല. പ്രായം കൊണ്ടുള്ള അകൽച്ച ബലരാമൻ പെരുമാറ്റത്തിലുമുണ്ടായിരുന്നു. വിളിക്കാൻ ദൂതൻ വരുമ്പോൾ സമയം നഷ്ട പ്പെടുത്തേണ്ട എന്നു കരുതി നേരത്തെ എഴുന്നേറ്റ്, ആഭരണങ്ങൾ അഴിച്ചു വെച്ച്, മുടി നെറുകയിൽ കെട്ടി, ഉത്തരീയം കൊണ്ട് അരമുറുക്കി, ദേഹത്ത് പന്നിക്കൊഴുപ്പ് പുരട്ടി തയ്യാറായി നില്ക്കും. ഗദായുദ്ധത്തിൽ ദുര്യോധനന് കൊടുത്ത സ്വകാര്യപാഠങ്ങൾ തനിക്കും ഗുരു തരുമോ എന്ന ഉല്ക്കണ്ഠയാ യിരുന്നു എപ്പോഴും. ഉദയമുഹൂർത്തങ്ങളിൽ, പലപ്പോഴും അദ്ദേഹം പഠിപ്പി ക്കാൻ വിളിച്ചുവരുത്തിയ കാര്യം തന്നെ മറക്കുന്നു എന്നു തോന്നി. സായാ ഹ്നത്തിൽ മദ്യലഹരിയുടെ ആലസ്യത്തിൽ അദ്ദേഹം സംസാരിക്കുന്നതൊക്കെ കേട്ടുകൊണ്ട് കാൽക്കീഴിൽ ശ്രദ്ധയോടെ ഇരുന്നു. എപ്പോഴാണ്, ശുകാചാര്യൻ മുമ്പു പറഞ്ഞ, ബലരാമനു മാത്രമറിയുന്ന അടവുകളുടെ രഹസ്യം പറയാൻ തുടങ്ങുന്നത്? ദുര്യോധനനിൽ തോന്നിയ താൽപര്യം തന്നിലുണ്ടാവാൻ എന്തു ചെയ്യണം, എന്തു പറയണം എന്നാലോചിച്ച് രാത്രികളിൽ അസ്വസ്ഥ നായി.

പുതുതായി താനൊന്നും നേടിയിട്ടില്ല എന്ന നിരാശ യാത്രപറയുമ്പോൾ പുറത്തുകാട്ടാതിരിക്കാൻ ശ്രദ്ധിച്ചു.

അന്ന് കൃഷ്ണൻ പുറത്തെവിടെയോ ആയിരുന്നു. മാതുലൻ വസുദേവരു മായി രണ്ടു തവണയേ കണ്ടുള്ളു. ചെന്നപ്പോഴും ഇരുപത്തിരണ്ടാം നാൾ യാത്ര പറയുമ്പോഴും.

ദ്വാരകയുടെ സമ്പത്സമൃദ്ധി കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പു മാത്രം ഒരോർമ്മയായി കുറച്ചുകാലം മനസ്സിൽ അവശേഷിച്ചു. യുധിഷ്ഠിരൻ നടന്നുതുടങ്ങിയിരുന്നു. തന്റെ ഊഴമാണ് അടുത്തത്.

ഭീമൻ നടന്നു. ദുഃഖം മറച്ചുപിടിച്ചു നില്ക്കുന്ന അർജ്ജുനനെ കടന്ന് പാറ ക്കെട്ടുകളിറങ്ങി വീണ്ടും സമുദ്രതീരത്തിലേക്കിറങ്ങി. അകലെയെത്തിയിരി ക്കുന്നു യുധിഷ്ഠിരൻ. തനിക്കു പിന്നിൽ മറ്റുള്ളവരും യാത്ര തുടർന്നിരിക്കും. തൊട്ടുപിന്നിൽ അർജ്ജുനൻ, അയാളുടെ പിന്നിൽ നകുലൻ. അവസാനം നട ക്കേണ്ട ദ്രൗപദിയുടെ മുമ്പിലായി നകുലന്റെ പിന്നാലെ സഹദേവൻ.

പകലുകളുടെ പാഠഭേദങ്ങളില്ലാത്ത രാത്രികൾ. യോജനകൾ പിന്നിടു മ്പോൾ, വഴിക്കു മുമ്പു വനവാസകാലത്ത് തീർത്ഥാടകരായി നടന്ന ഭൂഭാഗ ങ്ങളിൽ ചിലത് സമീപത്താണെന്നു തോന്നലുണ്ടായി. അരുത്, പണ്ട് ആചാര്യ ന്മാരും യാത്രയുടെ ആരംഭത്തിൽ ജ്യേഷ്ഠൻ യുധിഷ്ഠിരനും പറഞ്ഞതു പോലെ, യോഗം തേടുന്ന മനസ്സിന്റെ പ്രവർത്തനം ഇങ്ങനെയാവരുത്. നമുക്കിനി ഭൂതകാലമില്ല.

ഓർമ്മകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാൽ മനസ്സ് അചഞ്ചലമാ കുന്നു, സ്ഫടികശുദ്ധമാകുന്നു. ഈ വഴിക്കെവിടെയോ ആയിരുന്നില്ലേ സിരാതീർത്ഥം?

കാണുന്നുവെങ്കിലും കാണാതെ നടക്കണമെന്നാണ് നിയമം. ഹിമവൽ ശൃംഗങ്ങൾ അകലെ തെളിഞ്ഞപ്പോൾ യുധിഷ്ഠിരന്റെ കാൽ വെയ്പ്പുകൾക്ക് വേഗം കൂടിയെന്നു തോന്നി. പിന്നിലെ കാലൊച്ചകളും കിത പ്പുകളും ചെവിയോർത്തുകൊണ്ട് വേഗം കൂട്ടാതെ ഭീമൻ നടന്നു.

ഹിമവാൻ ചെരുവ്. ഇളംപ്രായത്തിൽ തന്നെ താലോലിച്ച ശതശൃംഗം ഏതു ഭാഗത്താണ്? പേരു വിളിച്ച് ഉപനയനം നടത്തിയ ഋഷിമാരുടെ തപോ വനങ്ങൾ ഇപ്പോഴും അവിടെയുണ്ടോ? അന്ത്യയാത്രയ്ക്കു പോകുന്ന ഭീമ സേനനെ, ഈ പാണ്ഡവരെ, അകലെനിന്നു കാണുന്നുണ്ടോ ശതശൃംഗമേ, ഞങ്ങളുടെ വളർത്തമ്മേ

തിളങ്ങുന്ന ഹിമവാന്റെ പടിഞ്ഞാറൻ ചെരുവിൽ ഗംഗയുടെ തീരത്തെ ഒരു കാടിനെപ്പറ്റി വീണ്ടും ഭീമൻ ഓർമ്മിച്ചു. വരണ്ടുകിടക്കുന്ന കാട്. പോയ വർഷകാലത്തു വീണ പൂങ്കുലകളുടെ ഗന്ധം വിടാത്ത മധൂകമരച്ചുവടുകൾ. കാട്ടാടുകൾ കന്മദം നക്കുന്ന പാറക്കൂട്ടങ്ങളുടെ താഴ്വാരങ്ങൾ. പൂത്ത കുട കപ്പാലകളുടെ ഗന്ധം ചുമന്ന് ഓടിക്കളിക്കുന്ന കറുത്ത സുന്ദരിയുടെ കണ്ണു കളിലെ തിളക്കം. യൗവനത്തിന്റെ ഉത്സവത്തിമർപ്പുകണ്ട് നിശ്ശബ്ദം ആർത്തു വിളിച്ച് നാണിച്ചുകിടന്ന തണൽക്കാടുകൾ. തന്റെ നഗ്നമായ പൗരുഷം നോക്കി പാതി കണ്ണുപൊത്തി ചിരിച്ചു നിന്ന ആ പേരറിയാക്കാടുകൾ എവിടെ? എവിടെ?

പിന്നീടവർ നിമ്നോന്നതങ്ങൾ കടന്ന് മറുപുറമെത്തിയപ്പോൾ, മുന്നിൽ മുൾച്ചെടികൾ മാത്രം വളരുന്ന നോക്കെത്താത്ത ഒരു മരുപ്പറമ്പായിരുന്നു. യാത്ര തുടരുകതന്നെ വേണം. അകലെയുള്ള മേരുവും മറികടന്നാൽ ഈ മഹാ യാത്ര അവസാനിപ്പിക്കുന്നു. പിന്നെ യോഗനിദ്രയിൽ ശാന്തമായി എല്ലാം അവ സാനിക്കുന്നു. ഒരു തേങ്ങലും അടക്കിയ വിലാപവും കേട്ട് ഭീമൻ നിന്നു. ആ ശബ്ദം അയാൾക്ക് ഏതു കോലാഹലത്തിനിടയ്ക്കും തിരിച്ചറിയാം.

മുന്നിൽ പോകുന്ന യുധിഷ്ഠിരൻ കേൾക്കാവുന്നത്ര ഉച്ചത്തിൽ ഭീമൻ വിളിച്ചു പറഞ്ഞു: "നില, ജ്യേഷ്ഠാ, ദ്രൗപദി വീണുപോയി.

യുധിഷ്ഠിരൻ കാൽവയ്പ്പുകളുടെ വേഗം കുറയ്ക്കാതെ, പിൻതിരിഞ്ഞു നോക്കാതെ, പറഞ്ഞു: “അദ്ഭുതമില്ല. ഉടലോടെ ദേവപദത്തിലെത്താനുള്ള ആത്മവീര്യം അവൾ പണ്ട് നഷ്ടപ്പെടുത്തി.

ഭീമൻ അമ്പരന്നു, യുധിഷ്ഠിരൻ ശ്രേഷ്ഠപത്നിയെപ്പറ്റിയാണോ ഈ പറയുന്നത്?

കാറ്റിൽ ഒഴുകിയെത്തിയ യുധിഷ്ഠിരന്റെ വാക്കുകൾ വ്യക്തമായി കേട്ടു: “അവൾ അർജ്ജുനനെ മാത്രമേ സ്നേഹിച്ചിരുന്നുള്ളു. രാജസൂയത്തിൽ എന്റെയരികെ ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ അർജ്ജുനനിലായി രുന്നു. യാത്ര തുടരൂ. വീഴുന്നവർക്കുവേണ്ടി കാത്തുനില്ക്കാതെ യാത്ര തുടരൂ!' യുധിഷ്ഠിരൻ നടക്കുകയാണ്.

കാൽവെയ്പുകൾ പിന്നിൽ അടുത്തെത്തി. അർജ്ജുനൻ മഹാമേരു വിന്റെ ശൃംഗത്തിൽ നോക്കിക്കൊണ്ട് വഴിമുടക്കി നില്ക്കുന്ന തന്നെ തൊടാതെ വലംവച്ചു കടന്നു നടക്കുമ്പോൾ ഭീമൻ പറഞ്ഞു: "ദ്രൗപദി വീണുപോയി.

അർജ്ജുനൻ കേട്ടില്ല. മുൾച്ചെടികളെ വിറപ്പിച്ചുകൊണ്ടു വീശുന്ന കാറ്റിൽ തന്റെ തളർന്ന ശബ്ദം കേൾക്കാതെ പോയതാണോ? ഭീമൻ സംശയിച്ചു. വീണ്ടും പറയാൻ വാക്കുകൾ പുറത്തുവന്നില്ല. പിന്നെ ആയാസം കൊണ്ടു വിയർത്ത്, ഉരുകിയ സ്വർണ്ണംപോലെ തിളങ്ങുന്ന നകുലന്റെ സുന്ദരരൂപം ഇടതുവശത്തുകൂടെ കടന്നുപോകുമ്പോൾ പിറുപിറുക്കുന്നതു കേട്ടു.

“ആർക്കുവേണ്ടിയും കാത്തുനില്ക്കാൻ സമയമില്ല.' ഇളയവൻ, തനിക്ക് എന്നും കുട്ടിയായി തോന്നാറുള്ള ഏറ്റവും ഇളയ മാദ്രീകുമാരൻ, സഹദേവൻ, വീണുകിടന്ന ദ്രൗപദിയേയും വാരിയെടുത്ത് തന്നെ കടന്നുപോകുന്ന നിമിഷവും കാത്ത് ഭീമൻ നിന്നു. പിന്നിൽ വീണ ദ്രൗപദിയെ വിട്ട് സഹദേവൻ തനിച്ചു വരില്ല. ദ്രൗപദി അഞ്ചാമൂഴം നൽകിയ ഭാര്യ മാത്രമായിരുന്നില്ല സഹദേവന്. അമ്മയുടെ വാത്സല്യം കൂടി കോരിച്ചൊരി ഞ്ഞവളാണ്.

അവസാനം സഹദേവൻ ഏകനായി ഇടവും വലവും നോക്കാതെ മുമ്പേ പോയവരുടെ കാലടികളിൽ മാത്രം കണ്ണുകളുറപ്പിച്ച്, ധ്യാനത്തിന്റെ വിറ യാർന്ന ചുണ്ടുകളോടെ കടന്നുപോയപ്പോൾ ഭീമസേനൻ മഹാപ്രസ്ഥാന ത്തിന്റെ നിയമം മറന്നു. അയാൾ തിരിഞ്ഞുനിന്നു. എല്ലാ നിയമങ്ങളും ശാസ്ത്രങ്ങളും വിസ്മരിച്ച ഒരു നിമിഷത്തിൽ, അദൃശ്യശക്തികൊണ്ട് ആവാ

ഹിച്ചുനിൽക്കുന്ന മേരുവിന്റെ ശൃംഗങ്ങൾ അയാളുടെ പിന്നിലായി. നടന്ന വഴിയിലൂടെ വീണ്ടും ഭീമൻ തളർന്ന കാലുകൾ വലിച്ച് തിരിച്ചു നടന്നു.

മുൾച്ചെടികൾക്കിടയിൽ, വരണ്ട മണ്ണിൽ കുഴഞ്ഞുവീണുകിടക്കുന്ന ദ്രൗപദിയുടെ സമീപം ഭീമൻ നിന്നു. നനുത്ത ശ്വാസത്തിൽ ഭൂമിയെ ചുംബിച്ചു കൊണ്ടു കിടക്കുന്ന അവളുടെ തോളെല്ലുകൾ ചലിച്ചു. മുട്ടുകുത്തി അവളുടെ സമീപം ഇരുന്നു ചുമലിൽ തൊടാൻ ആഞ്ഞ കൈ പിൻവലിച്ച് ഭീമൻ വിളിച്ചു: 'ദ്രൗപദി!

തളർന്നു വീണ ദ്രൗപദി ഇളകി. പിന്നെ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഒന്നും കാണാത്തപോലെ ചുറ്റും ഉഴറിനടന്ന കണ്ണുകൾ തെളിയുന്നത് ഭീമൻ ആശ്വാസത്തോടെ കണ്ടു.

അതിൽ പ്രതിഫലിച്ചത് നിരാശയായിരുന്നുവെന്ന് ഭീമനു തോന്നി. യുധിഷ്ഠിരനും അർജ്ജുനനും കാത്തുനിന്നില്ല. ആരും കാത്തുനിന്നില്ല. അയാൾ വീണ്ടും പറഞ്ഞു:"ഇവിടെ ഞാനുണ്ട്.

കണ്ണുകൾ കാഠിന്യം പൂണ്ടു. പിന്നെ ആർദ്രങ്ങളായി.

അവൾ പോയവർക്കു പിമ്പേ, മരുപ്പറമ്പിന്റെ ശൂന്യതയിലേക്ക് മിഴി കൂടി കാറ കളയച്ചു. ആരുമില്ല. ശാന്തിതേടിപ്പോകുന്നവരുടെ കാല്പാടുകൾ തുടച്ചു മാറ്റി.

എങ്ങനെ പരിചരിക്കണമെന്നറിയാതെ അമ്പരന്നിരിക്കുന്ന ഭീമന്റെ മുഖ ത്തേക്ക് അവൾ നോക്കി. അവിടെ നിശ്ശബ്ദമായ ചോദ്യങ്ങൾ തിക്കിത്തിര ക്കുന്നത് ഭീമൻ കണ്ടു.

ചുണ്ടുകൾ ഇളകി. പ്രയാസപ്പെട്ടു പറഞ്ഞ ആ വാക്കു വ്യക്തമായില്ല. നന്ദി യാണോ പ്രാർത്ഥനയാണോ ക്ഷമാപണമാണോ എന്നറിയാൻ ഭീമൻ വെമ്പി., അതോ, പോയവർക്കൊരു ശാപമാണോ?

ഇനിയും ചുണ്ടുകൾ ഇളകുന്നതും നോക്കി ഭീമൻ കാത്തിരുന്നു. മനസ്സിൽ പ്രാർത്ഥന വിടർന്നു: പറയൂ, അവസാനമായി എന്തെങ്കിലും പറയൂ. ഒരിക്കൽക്കൂടി.

വീണ്ടും ആകെത്തളർന്ന ദ്രൗപദിയുടെ ശിരസ്സു ചാഞ്ഞു.

അകലെ മുന്നിലെവിടെയോ, യുധിഷ്ഠിരനെ സ്വീകരിക്കാൻ വരുന്ന സ്വർഗ്ഗ രിന്റെ ചക്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടോ? അകലെ, അകലെ യെവിടെയോ നിന്ന്?

കേൾക്കുന്നത് വളരെ പിന്നിലെങ്ങോ ആണ്. പിന്നിട്ട രാജാങ്കണങ്ങളിൽ നിന്ന്, വനവീഥികളിൽനിന്ന് രണഭൂമിയിൽനിന്ന്.......

ഭീമൻ വിഷാദത്തോടെ അവൾ കണ്ണു തുറക്കുന്നത് കാത്ത്, അവളെ ത്തന്നെ നോക്കിയിരുന്നു.

പിന്നെ മന്ദഹസിച്ചു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക