shabd-logo

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023

0 കണ്ടു 0
കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്നു. വ്യക്ഷച്ചുവട്ടിലെ വരണ്ട പുൽത്തട്ടു ശയ്യയാക്കിയ ഞാൻ ഉണർന്നുകിടക്കുകയാണെന്നു കണ്ട് അമ്മ പറഞ്ഞു: “വെള്ളമില്ലല്ലോ ഒരിടത്തും.

ഞാൻ എഴുന്നേറ്റു. വരണ്ട ഇലകൾ ചവിട്ടി മെതിച്ചുകൊണ്ടു നടന്നു. ഒരിടത്തും വെള്ളമില്ല. സുരക്ഷിതമായ വനം എന്ന് വിദുരർ തീരുമാനിച്ചപ്പോൾ വെള്ളത്തിന്റെ കാര്യം ഓർത്തിരിക്കില്ല. മൂന്നാം യാമത്തിൽ ഞങ്ങളെ നോക്കി വന്ന തോണിയിൽ എല്ലാവർക്കും വേണ്ടത്ര ആയുധങ്ങളും ആഹാരവും കരു തിവച്ചിരുന്നു. ധർമ്മോപദേശങ്ങളുമായി മിക്കവാറും ഒരന്യനെപ്പോലെ കൊട്ടാരവളപ്പിൽ ചുറ്റിത്തിരിയുന്ന വിദുരർ വിശദാംശങ്ങളിൽക്കൂടി ശ്രദ്ധി ച്ചിട്ടുണ്ട്. പക്ഷേ, നീർച്ചാലുകളുള്ള മാറ്റതെങ്കിലും കാടു കണ്ടെത്തി താവളം മാറേണ്ടിവരും.

പുഴ കടന്നുകഴിഞ്ഞുള്ള യാത്രയും ദുർഘടമേറിയതായിരുന്നു. തളർന്നു കുഴഞ്ഞ അമ്മയെ കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ കഴുത്തിലേറ്റി നടന്നു. നട ക്കാൻ വയ്യെന്നു പറഞ്ഞ് കുറേദൂരം കൂടി ചെന്നപ്പോൾ യുധിഷ്ഠിരൻ ഇരുന്നു. അവിടെത്തന്നെ കിടന്നുകളയാമെന്നു നിർദ്ദേശിച്ചത് സഹദേവനാണ്.

ഒരു കാട്ടുമുയൽ പൊന്തക്കാടിൽനിന്നു തെറിച്ചു ചാടി എന്റെ മുമ്പിലൂടെ ഓടിപ്പോയി. മൃഗങ്ങളുള്ള കാട്ടിൽ വെള്ളമില്ലാതിരിക്കില്ല. ഉണങ്ങിയ പുല്ലിൽ ചവിട്ടടികൾ പതിഞ്ഞതു കണ്ടു. ഒരിടത്ത് ഉണങ്ങാത്ത കുറുനരിക്കാഷ്ഠം. ഞാൻ മണം പിടിച്ചുനോക്കി. കാട്ടാളന്മാർക്കും മൃഗങ്ങൾക്കും മാത്രമേ വെള്ള ത്തിന്റെ ഗന്ധം പിടിച്ചെടുക്കാൻ കഴിയൂ. അപ്പോൾ അകലെയല്ലാത്ത ഒരിട ത്തുനിന്നും ജലപക്ഷികളുടെ ശബ്ദം കേട്ടു. വരണ്ട കാട്ടിലെ പ്രഭാതത്തിൽ കേൾക്കേണ്ട സംഗീതം അതുതന്നെ. ഞാൻ നടത്തത്തിനു വേഗം കൂട്ടി.

ആമ്പലിലയുടെ ആകൃതിയിൽ തെളിനീരു നിറഞ്ഞുനില്ക്കുന്ന ചെറിയ
ജലാശയം. ചുറ്റുമുള്ള വരൾച്ചയുടെ നടുവിൽ അഹങ്കരിച്ചു നില്ക്കുന്ന പച്ച പ്പിന്റെ പടർപ്പുകൾ. ഞാൻ ആദ്യം വെള്ളം കുടിച്ചു. പുകയുടെ ഗന്ധവും മണ്ണും ശരീരത്തി ലാകെ ഒട്ടിച്ചേർന്നു നില്പ്പുണ്ട്. തണുത്ത വെള്ളത്തിലിറങ്ങി. വിചാരിച്ചതി ലേറെ ആഴമുണ്ടായിരുന്നു. കുറച്ചിട നീന്തിയശേഷം കുളിച്ചു കരയ്ക്കുകയറി വസ്ത്രം പിഴിഞ്ഞുടുത്തപ്പോഴാണ് വെള്ളം കൊണ്ടുപോകേണ്ടത് എങ്ങനെ ഒന്നാലോചിച്ചത്. ഉത്തരീയത്തിൽ വെള്ളം കോരി നടന്നു നോക്കി. പത്തടിനടക്കുമ്പോഴേക്കും ചോർന്നുപോവും. ഞാൻ വിഷണ്ണനായി നില്ക്കുമ്പോൾ ചെടിപ്പടർപ്പിന്റെ മറവിൽനിന്ന് ഒരടക്കിപ്പിടിച്ച ചിരി കേട്ടു. നോക്കുമ്പോൾ മാന്തോലുകൊണ്ട് അരമാത്രം മറച്ച ഒരു കാട്ടാളയുവതി. ഈ പരിസരത്തിൽ നോക്കി നില്ക്കുകയായിരുന്നുവോ എന്ന് ഞാൻ സംശയിച്ചു. അടുത്തേക്കു ഭയമില്ലാതെ വന്ന അവളെ ഞാൻ ക്രോധഭാവത്തിൽ നോക്കി. കൈത്തണ്ട യിൽ പന്നികൾ കടഞ്ഞ കടകങ്ങൾ. കഴുത്തിൽ പുലി നഖങ്ങൾ. അർദ്ധചതുരാകൃതിയിൽ വെട്ടിക്കോർത്ത ഒറ്റയിഴമാല. അവൾ അടുത്തു നിന്നപ്പോൾ എന്നോളം ഉയരമുണ്ടെന്നു തോന്നി. കരിമരക്കായലിന്റെ നിറം നടക്കുമ്പോൾ കണങ്കാലിലെവിടെയോ നിന്ന് ചുള്ളിക്കമ്പുകൾ ഒടിയുന്ന പോലെ ശബ്ദം.

അവൾ എന്റെ ചുറ്റും പ്രദക്ഷിണമായി നടന്നു. പുലിനഖമാല കിലുങ്ങി. കാമരൂപവനങ്ങളിൽനിന്നു കൊമ്പനാനകളുടെ മദപിണ്ഡകങ്ങൾ പോലെ തെറിച്ചു നില്ക്കുന്ന മൂലകൾ. നടക്കാനാരംഭിച്ച എന്നോട് നില്ക്കാൻ കൈകാണിച്ച് അവൾ പൊന്ത

ക്കാട്ടിലെവിടെയോ ഓടി മറഞ്ഞു. തിരിച്ചുവന്നത് വലിയ ഇലകളും കൊണ്ടാ യിരുന്നു. ഇലകൾ കാരമുള്ളുകൾ കൊണ്ട് കോർത്തുകൊണ്ട് അവൾ അരികെ നിന്നപ്പോൾ വാരിവലിച്ചു കെട്ടിയ മുടിയിൽ ഏതോ മൃഗക്കൊഴുപ്പിന്റെ സുഖമില്ലാത്ത ഗന്ധം. ഉത്തരീയം എന്റെ ദേഹത്തിൽനിന്ന് പറിച്ചെടുത്ത് അവൾ തുന്നിക്കൂട്ടിയ ഇലകൾ അതിൽ പരത്തിവച്ചു. വെള്ളം കൊണ്ടുപോകാ നുള്ള പാത്രമായിക്കഴിഞ്ഞു. എത്ര എളുപ്പത്തിൽ

വെള്ളം മുക്കിയെടുത്ത് ഞാൻ നടന്നപ്പോൾ അല്പം പിന്നിലായി അവളും വരുന്നുണ്ടെന്ന് അറിയാമായിരുന്നു. താവളത്തിനടുത്തെത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അവളെ കാണുന്നില്ല.

തളർന്നുകിടന്നവരെല്ലാം എഴുന്നേറ്റു വെള്ളം കുടിച്ചു. ഗാന്ധാരം തൊട്ടു മാഗധം വരെ, വീകംതൊട്ട് വിദർഭം വരെ, ഭരിക്കാൻ പോകുന്നു എന്ന് ശത ശൃംഗത്തിലെ ഋഷിമാർ പറഞ്ഞ യുധിഷ്ഠിരനാണ് കരിയിലകളിൽ തളർന്നു കിടക്കുന്നത്. പതിനെട്ടു ദാസിമാരുടെ പരിചരണമോ കഴിഞ്ഞ അമ്മയാണ് വെറും മണ്ണിൽ തലകുനിച്ചിരിക്കുന്നത്. ഞാൻ അസ്വസ്ഥനായി.

യാത്ര തുടങ്ങിയെന്ന് അമ്മ വിദുരർക്ക് സന്ദേശമയച്ചു. എങ്ങോട്ട് നാമിനി എങ്ങോട്ടാണ്?

അപ്പോൾ കാട്ടുകനികളും ചെത്തിയ വലിയ മുളന്തണ്ടിൽ തേനുമായി വീണ്ടും കാട്ടാളത്തി എവിടെനിന്നോ പെട്ടെന്നു മുമ്പിലേക്കു വന്നു. അവളുടെ കാലൊച്ചകൂടി ഞങ്ങളാരും കേട്ടില്ല. അമ്മയുടെ മുമ്പിൽ എല്ലാം നിരത്തിവെച്ച് അവൾ മുട്ടുകുത്തി, ശിരസ്സു നിലത്തുമുട്ടിച്ചു വന്ദിച്ചു.

അമ്മ അത്ഭുതത്തോടെ, എന്തുകൊണ്ടോ, എന്നെയാണു നോക്കിയത്. 'നീയേതാണ്? നിന്റെ പേരെന്താണ്? അമ്മ ചോദിച്ചു. അവൾ എന്റെ നേരേ നോക്കിനിന്ന കണ്ണുകൾ പിൻ
വലിച്ചു. പതുക്കെ പറഞ്ഞു:

ഹിഡിംബി

'കാട്ടാളരാണു ചുറ്റുവട്ടത്തും എന്നു തോന്നുന്നു. യുധിഷ്ഠിരൻ യുവരാജാവിന്റെ ഗൗരവം ഇരുപ്പിൽ വരുത്താൻ ശ്രമിച്ചു

കൊണ്ട് പറഞ്ഞു: "അമ്മയ്ക്ക് സഹായത്തിന് ഇവൾ നില്ക്കുമോ ആവോ? സമ്മാനങ്ങൾ കൊടുക്കാമെന്നു പറഞ്ഞു നോക്കൂ.' പിന്നെ എന്നോട്

ഇവൾക്ക് നമ്മുടെ ഭാഷ അറിയുമോ ആവോ?' ഹിഡിംബി ചിരിയൊതുക്കി.

അമ്മ അന്വേഷിച്ചു: 'നിനക്കാരൊക്കെയുണ്ട്?'

പൈശാചി കൂടുതൽ കലർന്ന പ്രാകൃതത്തിലാണ് അവൾ സംസാരിച്ചത്. "മിക്കപ്പോഴും തനിച്ചാണ്. ഒരു സഹോദരനുണ്ട്. അയാൾ ഈ കാടുതൊട്ടു കാമകവും കടന്ന് ഗന്ധമാദനം വരെ വേട്ടയാടി നടക്കും. വല്ലപ്പോഴുമേ ഇവിടെ

'വീടെവിടെയാണ്?'

അവൾ കാട്ടിലേക്ക് വിരൽ ചൂണ്ടി. യുധിഷ്ഠിരൻ പിറുപിറുത്തു.

"ഇവർക്കെന്തു വീട് കാടുതന്നെ വീട്

ഹിഡിംബി വീണ്ടും അമർത്തിച്ചിരിച്ചു.

വീണ്ടും വരാമെന്നു പറഞ്ഞ് അവൾ പോയപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു. എന്നോട്: 'സൂക്ഷിക്കണം. ചിലപ്പോൾ മായാവിദ്യകൾ കൂടി അറിയാവുന്ന വരാവും. രാത്രി പ്രത്യേകിച്ച്, അടുത്തു വരാതെ നോക്കണം. എന്നോടു മാത്രം എന്തിനീ ഉപദേശം? അവൾ ഞങ്ങളുടെ മുമ്പിൽ നിന്ന പ്പോൾ എല്ലാവർക്കും തോന്നിയ കൗതുകത്തിലേറെ എന്തെങ്കിലും കണ്ടോ

എന്റെ മുഖത്ത് വെയിൽ മങ്ങുന്നതുവരെ കിടന്നു മയങ്ങി. പിന്നെ എന്തൊക്കെ മൃഗങ്ങളു ണ്ടെന്നു നോക്കി വരാമെന്നു പറഞ്ഞ് ഞാൻ എഴുന്നേററു. മൂന്നു മൂഴമുള്ള ചെറിയ കുന്തം മാത്രം കൈയിലെടുത്തു. അർജ്ജുനൻ അകലെ ഒരു മരത്തിൽ അടയാളം വച്ച് അസ്ത്രവിദ്യ തുടങ്ങിയിരുന്നു.

രാവിലെ ജലാശയം നോക്കിപ്പോയ വഴിക്ക് എതിർവശത്തേക്ക് നടന്നു. ഒരിക്കൽക്കൂടി ഒരു മുയൽ വഴിവക്കിൽനിന്ന് എടുത്തുചാടി. കുന്തമെറി ഞ്ഞാൽ കൊള്ളുന്ന ദൂരമേയുള്ളു. അപ്പോൾ ഒരു സീൽക്കാരം കേട്ടു. ഓടിയ കലുന്ന മുയലിന്റെ പിറകെ അവൾ. അതു വളരെയേറെ മുന്നിലെത്തിയിരി ക്കുന്നു. പന്തയം വെറുതെയാണ്. പൊന്തക്കാടുകൾക്കിടയിലൂടെ കഴുകൻ തൂവൽ കെട്ടിയ ഒരു കയമ്പുപോലെ അവൾ പറക്കുകയായിരുന്നു. മുയൽ എനിക്കു കാണാത്ത അകലത്തായി. അവൾ ഒരിടത്തു വീഴുന്നതു കണ്ടു.

ഞാൻ അവളുടെ നേർക്കു നടന്നു. വേരിലെവിടെയോ കാൽ കുടുങ്ങി വീണതാവുമെന്നാണ് ഞാൻ കരുതിയത്.

അടുത്തെത്തുന്നതിനു മുമ്പായി അവൾ എഴുന്നേറ്റു തിരിഞ്ഞു നിന്നു. കൈ ഉയർത്തിക്കാണിച്ചു. ചെവി കൂട്ടിപ്പിടിച്ച നിലയിൽ വലിയൊരു മുയൽ രക്ഷപ്പെടാൻ വേണ്ടി പിടയ്ക്കുന്നു. അവൾ ചിരിച്ചു. ഞാനും ചിരിച്ചുപോയിപിന്നെ അവൾ കൈവിട്ടു. ഭയന്ന മുയൽ വിശ്വസിക്കാനാവാത്തപോലെ ആദ്യം

വിറച്ചുനിന്നു. പിന്നെ പ്രാണഭയത്തോടെ കാട്ടിൽ ഓടിമറഞ്ഞു. അടുത്ത പാറക്കെട്ടിൽ കുന്തം ചാരിവച്ചു ഞാനിരുന്നു. അവൾ അടു ത്തേക്കു വന്നു. താഴെവച്ച് കുന്തമുനയിൽ വിരലോടിച്ചു മൂർച്ഛ നോക്കി അവൾ ഇരുന്നു. കാറ്റിൽ വന്നുവീണ ഒരുണങ്ങിയ പലാശപ്പങ്കുലയെടുത്ത് അവൾ ചവച്ചു. ഇളം നീലമുള്ള ചുണ്ടുകളിൽ ചുവന്ന നനവു പരന്നു.

കൈപിടിച്ചടുപ്പിച്ചപ്പോൾ അവൾ കരിനാഗം പോലെ എന്നെ ചുറ്റി പിണഞ്ഞു. മൃഗക്കൊഴുപ്പിന്റെ ഗന്ധമുള്ള മുടിക്കെട്ടഴിഞ്ഞ് എന്റെ മുഖ മാകെ ഇരുട്ടിലാഴ്ത്തി. വിശോകൻ അയച്ച ദാസിപ്പെണ്ണിന്റെ നഗ്നശരീരം കൈകൾക്കുള്ളിൽ ഒതുങ്ങിനിന്നിട്ടും ആകെ തണുത്തുനിന്ന ആ രാത്രി ഒരു വിസ്വപ്നംപോലെ അകലെ മറഞ്ഞു. ആചാര്യന്മാർ സ്ത്രീശരീരത്തിനു പാഠഭേദങ്ങൾ പറയണമെന്നു തോന്നിയ മുഹൂർത്തം. ഈ അഗ്നിക്ക് ഏഴല്ല ജ്വാലകൾ, എഴുപത്, എഴുപതല്ല അയുതം. ഹോതാവ് ദ്രവ്യവും ഹോത്രവും ചാരവുമായി മാറാൻ ഇവിടെ കൊതിക്കുന്നു.

പിന്നീട് താവളത്തിലേക്കു തിരിച്ചുപോരുമ്പോൾ ഞങ്ങൾ തൊട്ടു തൊട്ടു നടന്നു. നകുലസഹദേവന്മാരുടെ സംഭാഷണം കേട്ടുതുടങ്ങിയപ്പോൾ ഞാൻ നിന്നു. അവൾ മുമ്പേ നടന്നു. കാട് ഇരുളുന്നതുവരെ ഞാൻ അലഞ്ഞുനടന്നു. ആകാശത്തേക്കു കൈയു

യർത്തി വലിയൊരു കാട്ടാളനെപ്പോലെ നില്ക്കുന്ന ഉഡുംബരവൃക്ഷത്തിന്റെ ചില്ലകൾക്കിടയിലൂടെ തിഷ്യനക്ഷത്രം തെളിയുന്നത് കണ്ടു. ഞാൻ മടങ്ങി. വൈകി ഇരുട്ടിൽ കാട്ടിൽ നടക്കുന്നതിന് യുധിഷ്ഠിരൻ ശാസിച്ചു. ഭക്ഷ ണത്തിനിരുന്നപ്പോൾ സഹദേവൻ എനിക്കു മദ്യം വിളമ്പി. വിദുരർ അയച്ച വിഭവങ്ങളിൽ മദ്യമുണ്ടായിരുന്നില്ല.

നകുലൻ പറഞ്ഞു: 'ഹിഡിംബിയുടെ കാഴ്ചദ്രവ്യങ്ങൾ പിന്നെയും വന്നു. വൈകിയാണ് ഞാൻ പിറേറന്ന് ഉണർന്നത്, യുധിഷ്ഠിരൻ ബഹളം കൂട്ടുന്ന ശബ്ദം കേട്ടുകൊണ്ട്. കാര്യം ചോദിച്ചപ്പോൾ കൂടെ കൊണ്ടുവന്ന ധാന്യ പ്പൊതികൾ, ദാനത്തിനും സമ്മാനങ്ങൾക്കുമായി കരുതിവച്ച തോൽ പൂജയ്ക്കുള്ള ചെറിയ സ്വർണ്ണപ്പാത്രങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. യുധിഷ്ഠിരൻ ഉറപ്പിച്ചു പറഞ്ഞു: “അവളാണ് ആ കാട്ടാളത്തി, അവൾ

രാക്ഷസിയാണ്. പകൽ മനുഷ്യരൂപത്തിൽ നടക്കും. രാത്രി മായാവിനിയായി

വന്നു കൊള്ളയടിക്കും. മനുഷ്യമാംസത്തിൽ കൊതി തോന്നി തിന്നുകളയാ

അതുതന്നെ ഭാഗ്യം. ഞാൻ താവളത്തിന്റെ ചുറ്റും നടന്നുനോക്കി. ഏതു പാറക്കെട്ടിലും മൃഗ ങ്ങളുടെ കാലടിപ്പാടുകൾ എനിക്കു കാണാം. ഇവിടെ വലിയ കാലടിപ്പാടു കൾ പതിഞ്ഞതു ഞാൻ വ്യക്തമായി കണ്ടു. പുരുഷന്റെ നഗ്നപാദങ്ങൾ. ഒന്നും പറയാതെ ഞാൻ ജലാശയത്തിന്റെ നേർക്കു നടന്നു. അടുത്തെത്തി യപ്പോൾ ഒരു ചെത്തിക്കാടു പിറുപിറുത്തു: “അരുത്. ആപത്തുണ്ട്.

ഞാൻ കൈനീട്ടിപ്പിടിച്ചപ്പോൾ മുടിക്കെട്ടാണ് കിട്ടിയത്. വലിച്ചു മുന്നിലേ

ക്കിട്ടപ്പോൾ അവൾ നിന്നു വിറച്ചു. “നിനക്കു സ്വർണ്ണം വേണോ? ധാന്യം വേണോ? ആരാണ് ഞങ്ങളെ കൊള്ള

യടിച്ചത്? പിടിവിടാതെ ഞാൻ ചോദിച്ചു.

അപ്പോൾ കാട്ടുപന്നി മുകയിടുന്നതുപോലെ ശബ്ദം കേട്ടു. പിന്നിൽ ഓടി

അടുക്കുന്ന കാലടികളിൽ ഭൂമി കുലുങ്ങുന്നുവെന്നു തോന്നി.

അടുത്തെത്തിയ കാട്ടാളൻ കരിമ്പനപോലെ നീണ്ടുനിവർന്നു നിന്നു. ഒടി ച്ചെടുത്ത ഒരു കൂറ്റൻ മരച്ചില്ലയുണ്ട് കൈയിൽ പഠിച്ച യുദ്ധപാഠങ്ങൾ കൊ ണ്ടൊന്നും ഇവിടെ പ്രയോജനമില്ല. വാക്കുകൾക്കും ഉപയോഗമില്ല.

വീശിയടിച്ച ആദ്യത്തെ അടിയിൽ നിന്ന് എന്റെ വേഗം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഭാഗ്യവും തുണച്ചു. ചില്ലയുടെ അറ്റം നെഞ്ചിലൂടെ പൊള്ളി ക്കൊണ്ടു കടന്നുപോയി. നീറുന്ന നെഞ്ചിലെ വരയിൽ ചോരയുടെ നനവു പൊടിയുന്നത് ഞാനറിഞ്ഞു. ശക്തികൊണ്ടല്ല പദവേഗവും മെയ്യൊതുക്കവും കൊണ്ടു വേണം ഇവനെ നേരിടാനെന്ന് ഉറപ്പിച്ചു. ഒഴിഞ്ഞുമാറിയ രണ്ടാമത്തെ അടിയിൽ നിന്നു നിലയുറപ്പിക്കാൻ അവനിടം കിട്ടുംമുമ്പേ ഞാൻ ദേഹത്തി ലേക്ക് എടുത്തുചാടി. വാരിയെല്ലുകളിൽ ആഴത്തിൽ മുഷ്ടിയിറങ്ങും വണ്ണം ആഞ്ഞടിച്ചു. മരച്ചില്ലകൊണ്ട് ഇനി കൈയ്യകലം കിട്ടാതെ ഉപയോഗമില്ലെന്നു കണ്ട് അവനും മുഷ്ടിയുദ്ധം തുടങ്ങി. അതാണ് എനിക്കും വേണ്ടത്. അവൻ എന്റെ മാറും വയറും നോക്കിയാണു മുഷ്ടികളെറിയുന്നത്. കരവൃത്തി നകത്തേക്കു ചാടിക്കയറി ഞാൻ മുക്കും ചുണ്ടും ലക്ഷ്യമാക്കി ഇടിച്ചു. ഒരു ക്കിയ ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങിയത് അവൻ ചോരയോടൊപ്പം

അവൻ കരുത്തനാണ്. കാട്ടിലവനെ നേരിടാൻ കഴിവുള്ളവർ കുറയും. പക്ഷേ ശുകാചാര്യൻ പഠിപ്പിച്ച മർമ്മസ്ഥാനങ്ങൾ കൂടി എനിക്കറിയാവുന്നതു കൊണ്ട് അടികൾ വാങ്ങുന്നതിനിടയ്ക്കു കിട്ടുന്ന പഴുതുകൾ ഞാൻ ശാസ്ത്ര പ്രകാരം തന്നെ ഉപയോഗിച്ചു. അടുത്തത് ഹസ്തി ജീവന്റെ മദ്ധ്യത്തിൽ, പിന്നൊന്ന് വാരണത്തിന്റെ തുടക്കത്തിൽ, മൂന്നാമത്തേത് ആലംബുഷ് ത്തിൽ

ശരീരശക്തിയിൽ അവനേക്കാൾ ഒട്ടും കുറവില്ല എനിക്കെന്നു ബോദ്ധ്യം വന്ന യുദ്ധം. മല്ലയുദ്ധമുറയിൽ അവനെന്നെ വരിഞ്ഞപ്പോൾ കണ്ഠത്തിന്റെ സുഷുമ്നാബന്ധത്തിൽ ഞാനാഞ്ഞൊന്നിടിച്ചു. അപ്പോൾ കൊടുങ്കാറ്റിലെന്ന പോലെ കരിമ്പന വിറച്ചു. അവൻ സാവധാനത്തിൽ നിലത്ത് കൊടുംക കുത്തി വീണു. വേണമെങ്കിൽ എനിക്കിവിടെ നിറുത്താം. പക്ഷേ, മൃഗത്തിനെ വിട്ടയയ്ക്കാം. എതിരാളിയായ മനുഷ്യന് രണ്ടാമതൊരു സന്ദർഭം കൊടുത്തു കൂടാ. പിന്നിലേക്കു ചാടിവീണ് ഞാൻ വീണ്ടും കഴുത്തിലടിച്ച് അവനെ നിലം പതിപ്പിച്ചു.

അപ്പോൾ അർജ്ജുനൻ ശബ്ദം ഞാൻ കേട്ടു: “മാറിക്കോളൂ, ഒരമ്പു കൊണ്ട് ഞാനവസാനിപ്പിക്കാം. അവസാനത്തെ ശക്തികൂടി സംഭരിച്ച് എഴു ന്നേൽക്കുന്നതിനിടയ്ക്ക് അവനെന്നെ കക്ഷത്തിലൂടെ അമർത്തിപ്പിടിക്കാൻ ഒരു ശ്രമം നടത്തി. ഉതറിമാറിയ ഞാൻ അരക്കെട്ടിൽ രണ്ടു കാൽമുട്ടും ഊന്നി ഒരു കൈകൊണ്ട് ചുമലിൽ അമർത്തി. മുടി പിടിച്ചു മറിച്ചപ്പോൾ കശേരുക്ക പൊടിയുന്നതു വ്യക്തമായി ഞാൻ കേട്ടു. ഒരു താന്നിക്കുരു ഞെരിയുന്ന

പുളഞ്ഞ ശരീരം പെട്ടെന്നു നിശ്ചലമായി. ഞാൻ പതുക്കെ എഴുന്നേറ്റു നിന്നു. ഭീമസേനന്റെ ആദ്യത്തെ വധം. ഞാനാണ് ഭീമസേനൻ. മഹാബലനായ വായുപുത്രൻ: കാടുമുഴുക്കെ കേൾ

ക്കത്തക്കവിധം എനിക്കലാണമെന്നു തോന്നി. പകച്ചുനില്ക്കുന്ന ഹിഡിംബിയെ നോക്കി ഞാൻ പറഞ്ഞു: “എവിടെ? ഇനി

ആരെങ്കിലുമുണ്ടെങ്കിൽ വരട്ടെ. ഭീമസേനൻ ഒരുക്കം. ഞാൻ നോക്കിനിൽക്കെ അവൾ മുഖം പൊത്തിക്കൊണ്ടു തേങ്ങി.

തേങ്ങലിനിടയ്ക്ക് അവൾ പറഞ്ഞു: “എന്റെ സഹോദരൻ. തിരിച്ചുനടക്കുമ്പോൾ അർജ്ജുനൻ പറഞ്ഞു: “ഒരമ്പയയ്ക്കാൻ ഒരു പഴുതും കണ്ടില്ല.

ചൂണ്ടുകളിൽ പറ്റിയ ചോരയുടെ ഉപ്പുരസം വായിൽ കടന്നു. ഞാൻ

പറഞ്ഞു: 'അവൻ അതിശക്തനായിരുന്നു.

ആര് ആരെ ആദ്യം വീഴ്ത്തുന്നു എന്നതായിരുന്നു കാര്യം. വധത്തിന്റെ ന്യായവും അന്യായവും ക്ഷത്രിയർ അന്വേഷിക്കേണ്ടതില്ല. യുദ്ധത്തിൽ കൊല്ലു ന്നതു ധർമ്മം, മരിച്ചാലും പുണ്യം. ആദ്യത്തെ കൊലയുടെ ചോരപ്പാടുകൾ കഴുകി തനിയെ നിന്നപ്പോൾ ജേതാവിന്റെ അഹങ്കാരമായിരുന്നില്ല മനസ്സിൽ. വ്യക്തമല്ലാത്ത ഒരസ്വസ്ഥത അത്തിക്കായ്ക്കകത്തെ മക്ഷികപോലെ മന സ്സിൽ ഇഴഞ്ഞുനടന്നു.

ഒറ്റയ്ക്ക് വീണ്ടും നടന്നപ്പോൾ തലേന്നു മുയൽപ്പന്തയം കഴിഞ്ഞിരുന്ന പാറക്കെട്ടിനു സമീപമെത്തി. പിന്നിൽ ഉയർന്നുനില്ക്കുന്ന ശൃംഗത്തിന്റെ നടുവിലെ പിളർപ്പിൽനിന്നു കാട്ടാടുകൾ കുളമ്പടിച്ച് ഓടി മറഞ്ഞു. ഞാൻ തനിച്ചിരുന്നു.

ഉച്ചത്തണലുകൾ മരങ്ങൾക്കു ചുറ്റുമായി ഒതുങ്ങിക്കൂടി. അപ്പോഴും ഞാൻ വെറുതെ ഇരുന്നു. അവൾ പിന്നീടു വന്നു. മുഖത്ത് കണ്ണീർപ്പാടുകളില്ല. കുറ്റപ്പെടുത്തുന്ന പരിഭവമില്ല. അടുത്തിരുന്ന് വാൾവരപോലെ മാറെല്ലുകൾ ക്കു വിലങ്ങനെ പതിഞ്ഞുകിടക്കുന്ന മുറിപ്പാടിനു മീതെ പതുക്കെ തടവി. പിന്നെ എന്റെ ദേഹത്തോടു കണങ്കാൽ മുട്ടിച്ചിരുന്നു.

"ദുഷ്ടനായിരുന്നു. എന്നാലും അയാളൊരാളെ സ്വന്തമായുണ്ടായിരു ന്നുള്ള രക്തബന്ധത്തിൽ. ദുഃഖമല്ല.

വിറയ്ക്കുന്ന ചുണ്ടുകൾ, കഴുത്തിൽ കൈയിട്ടു നെഞ്ചിലേക്കമർത്തി ക്കൊണ്ട് ഞാൻ പറഞ്ഞു: 'നിനക്കു ഞാനുണ്ട്. അവളുടെ വിരലുകൾ ചോർ കക്കിയ പാടുകളിൽ തൂവൽത്തുമ്പുകളേ ക്കാൾ മൃദുവായി സഞ്ചരിച്ചു. യുദ്ധവും മരണവും ഞങ്ങൾ പിന്നെ മറന്നു. താവളത്തിൽ സന്ധ്യയ്ക്കു ഞാൻ തിരിച്ചെത്തിയപ്പോൾ അവളെ മുമ്പിൽ നടത്തി.

അമ്മയുടെ മുമ്പിലേക്ക് അവളെ നീക്കി നിറുത്തി ഞാൻ പറഞ്ഞു: "അവൾ ഇനി മുതല് അമ്മയുടെ ദാസിയാണ്. എന്റെ വധുവുമാണ്.

അമ്മയുടെ കണ്ണുകളിലെ നടുക്കം ഞാൻ ശ്രദ്ധിച്ചു. ഞാൻ മാത്രം. നമസ്ക രിച്ച ഹിഡിംബിയുടെ ശിരസ്സിൽ കൈവച്ച് അമ്മ പറഞ്ഞു: “നിനക്കു മംഗളം പിന്നെ ഞാൻ അവളോടു കല്പിച്ചു. എന്റെ ജ്യേഷ്ഠൻ, യുധിഷ്ഠിര യുവ രാജാവ്. നമസ്കരിക്കൂ.'

അനുഗ്രഹിച്ചു കൃതിയിൽ മാറിനിന്ന ജ്യേഷ്ഠൻ പറഞ്ഞു: "ആചാരപ്രകാരം സമ്മാനം തരാൻ ഒന്നുമില്ലല്ലോ കൈയിൽ. കാലക്കേട് “ഒന്നും വേണ്ട.' അവൾ മൃദുവായി മന്ദഹസിച്ചു പറഞ്ഞു, "എന്നും അവി

ടുത്തെ ദയവുണ്ടായാൽ മതി.' അനുജന്മാരേയും പരിചയപ്പെടുത്തിയശേഷം സ്ത്രീകൾ സംസാരിച്ച് അടുത്തറിയട്ടെ എന്നു കരുതി, ഞാൻ കാട്ടിലേക്കു നടന്നു. കൂടെ വന്ന സഹ ദേവൻ എന്നെ അഭിനന്ദിച്ചു. ജ്യേഷ്ഠനും പിന്നാലെ വരുന്നുണ്ടായിരുന്നു. എന്നെ മറ്റുള്ളവർ കേൾക്കാതിരിക്കാൻ മാറ്റി നിറുത്തി യുധിഷ്ഠിരൻ പതുക്കെ പറഞ്ഞു: "മായാവിദ്യകളറിയാവുന്നവരാവും. രാത്രിയിൽ രമിക്കാൻ ഒരുമ്പെടരുത്. ഞങ്ങളുടെ കൂടെത്തന്നെ നീയുണ്ടാവണം.

മായാവികളായ രാക്ഷസന്മാരെപ്പറ്റി ധാരാളം കഥകൾ കേട്ടിട്ടുണ്ട് ബാല്യ ത്തിൽ, മാനായി രൂപംമാറി വന്നു രാക്ഷസൻ സീതയെ ആകർഷിച്ചതും രാവണനെന്ന രാക്ഷസരാജാവ് സന്ന്യാസിയായി വന്നു കട്ടു കൊണ്ടു പോയതും ദാസിമാർ പറയുന്ന കഥകളിൽ കേട്ടിട്ടുണ്ട്. ഞാൻ കൊന്ന കാട്ടാളൻ മായാവിയായിരുന്നുവെങ്കിൽ ഈ ദിവസത്തിന്റെ അവസാനം ഇങ്ങ നെയാവില്ല. പക്ഷേ, ഞാൻ ഉപദേശം ഗൗരവത്തിൽത്തന്നെ കേട്ടു തല കുനിച്ചു.

മൂന്നു ദിവസത്തെ ദുഃഖാചരണം കഴിഞ്ഞപ്പോൾ ഹിഡിംബിയിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. അവൾ മുടിയിലും കഴുത്തിലും പൂമാലകളണിയാൻ തുടങ്ങി. കാടിന്റെ നിഗൂഢഭംഗികൾ മുഴുവൻ അവളെനിക്കു കാണിച്ചുതന്നു. കൊടിയ വേനലിലും പൂത്തു നില്ക്കുന്ന മരങ്ങൾ, മധുരനീരു നിറഞ്ഞ തണ്ടുള്ള ചെടികൾ, വനദുർഗ്ഗസ്ഥലികൾ, ഒളിഞ്ഞൊഴുകുന്ന നീർച്ചോല, ഇന്ദീവരങ്ങൾ മാത്രം വിടരുന്ന കാട്ടുപൊയ്ക, അങ്ങനെ പലതും.

ഹസ്തിനപുരത്തെ ശത്രുക്കളും വനവാസത്തിന്റെ കഷ്ടതകളും ഞാൻ മറന്നു. ദൈർഘ്യം പോരാത്ത പകലുകൾ, ഉദയം വരാതിരിക്കാൻ കൊതി തോന്നുന്ന രാത്രികൾ.

ഒരു സന്ധ്യയ്ക്ക് ഞങ്ങൾ കാട്ടിൽ നിന്നു തിരിച്ചെത്തിയപ്പോൾ അമ്മ

പറഞ്ഞു: "നമുക്ക് യാത്രയ്ക്കുള്ള സമയമായി. അർജ്ജുനൻ പറഞ്ഞു: “ഇളയച്ഛൻ വിദുരരുടെ സന്ദേശവുമായി ഒരു പ്രത്യേകതൻ വന്നിരുന്നു. ഏകചക്രയിലേക്കു താമസം മാറ്റുകയാണ്

നമ്മൾ. യുധിഷ്ഠിരൻ വിശദീകരിച്ചു: "ഏകചക്ര ചെറിയ സ്ഥലമാണ്. ബ്രാഹ്മ ണരുടെ ഗ്രാമം. അവിടെ ബ്രാഹ്മണരെപ്പോലെ ധ്യാനവും ഭിക്ഷയുമായി കഴി

ഞാൽ ആരും അറിയില്ല. “കാട്ടിലെ കഷ്ടപ്പാടുകളിനി വയ്യ.

ഹസ്തിനപുരത്തിൽ എന്തൊക്കെ നടക്കുന്നു

വാരണാവതത്തിലെ മന്ദിരം കത്തിയതറിഞ്ഞ് വലിയച്ഛൻ വിലപിച്ചു

പിന്നെ ആരൊക്കെ കരഞ്ഞു

അത് ദൂതൻ പറഞ്ഞില്ല. ഭീഷ്മപിതാമഹൻ ? ദ്രോണാചാര്യർ എന്റെ സൂതൻ വിശോകൻ? അമ്മ തിരക്കുകൂട്ടി യാത്രയ്ക്ക് ഒരുങ്ങാൻ വിശേഷിച്ചൊന്നുമില്ല. വഴി

യാത്രയ്ക്കുവേണ്ട ഫലമൂലങ്ങൾ തിരയാൻ ഒരുങ്ങുകയായിരുന്നു ഹിഡിംബി.

അമ്മ എന്നെ നോക്കി പറഞ്ഞു: “ഹിഡിംബി വരുന്നതു ശരിയല്ല.

ജ്യേഷ്ഠൻ എന്റെ തോളിൽ കൈവച്ചു പറഞ്ഞു: “ബ്രാഹ്മണരെപ്പോലെ അവർക്കിടയിൽ കഴിയേണ്ടവരാണ് നമ്മൾ. അപ്പോൾ

എന്തോ പൊതിഞ്ഞുകെട്ടിക്കൊണ്ടിരുന്ന ഹിഡിംബി അതു നിറുത്തിവച്ച് അമ്മയെ നോക്കി. പിന്നെ എന്നെത്തന്നെ നോക്കിയിരുന്നു. ഞാൻ അവളുടെ കണ്ണുകളെ നേരിടാനാവാതെ തിരിഞ്ഞു നിന്നു.

ഞാൻ അടുത്തുവന്ന സഹദേവനോടു പതുക്കെ പറഞ്ഞു: “അവൾ ഗർഭി ണിയാണ്.

അമ്മ എഴുന്നേറ്റ് അവളുടെ സമീപത്തു ചെന്നു ശിരസ്സിൽ കൈവച്ചു പറഞ്ഞു: “എന്റെ പുത്രവധുവായി ആദ്യം വന്നവളാണു നീ. നിനക്കു സൽപുത്രനുണ്ടാവട്ടെ. എന്നും നിന്റെ സ്നേഹവും പരിചരണവും ഞാനോർമ്മിക്കും.

യാത്രക്കൊരുങ്ങിനില്ക്കുന്ന സഹോദരന്മാർ യുധിഷ്ഠിരൻ പിന്നാലെ നടന്നു. എന്നെ ശാസനയോടെ നോക്കി അമ്മയും നടക്കാൻ തുടങ്ങി. അമ്പും വില്ലും ചുമലിൽ കെട്ടിവച്ചു കഴിഞ്ഞ് ഞാൻ പിന്നെയും നിന്നു. അമ്മ വീണ്ടും സംശയിച്ചു തിരിച്ചുവന്നു.

“നിന്റെ പുത്രൻ വലുതാവുമ്പോൾ എന്നെ കാണാനയയ്ക്കണം. എന്റെ അഞ്ചുമക്കൾക്കും അവനായിരിക്കും മൂത്തമകൻ.
പിന്നെ അമ്മ നടന്നു.

ഞാൻ അവളുടെ മുന്നിൽ നിന്നു.
നിനക്കായി, പിറക്കാൻ പോകുന്ന എന്റെ സന്തതിക്കായി, ഒരടയാളമായി ക്കൂടി വിലപിടിപ്പുള്ളതൊന്നും തരാനില്ലാത്ത ദരിദ്രനാണിപ്പോൾ ഭീമസേനൻ. എന്റെ പാദങ്ങൾ തൊട്ടുനമസ്കരിച്ച് അവളെ എഴുന്നേല്പിച്ചു ശിരസ്സിൽ ചുണ്ടുകളമർത്തി, വിടപറയാനുള്ള വാക്കുകൾ കിട്ടാതെ ഞാൻ നിന്നു. പിന്നെ നേർത്ത ഇരുട്ടിൽ അകന്നകന്നുപോകുന്ന രൂളും ഒപ്പ മെത്താൻ വേണ്ടി തിരക്കിട്ടു നടന്നു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക