shabd-logo

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023

0 കണ്ടു 0
ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.

കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർക്കും പുരോഹിതന്മാർക്കുമുള്ള കുടീരങ്ങൾ ആദ്യംതന്നെ ഉയർന്നു. രാജാക്കന്മാർ ക്കുള്ള പടവീടുകളുടെ മദ്ധ്യത്തിൽ ഹോമയാഗങ്ങൾക്ക് സൗകര്യമുള്ള വലിയ രാജകുടീരത്തിന്റെ പണി അവസാനമാണു തീർന്നത്. യുധിഷ്ഠിരൻ വാസവും തന്ത്രാലോചനകളും അവിടെത്തന്നെ. ബ്രാഹ്മണ കൂടാരങ്ങൾക്ക് അടുത്തായി കുട്ടികൾക്കുള്ള ഗൃഹങ്ങൾ. പുല്ലും വിറകും വേണ്ടത് കിട്ടുന്നതിനായിരുന്നു കുരുക്ഷേത്രം. സൈന്യങ്ങൾ ഏഴു സംഘങ്ങളായി ഒത്തുകൂടി. വലിയ തീക്കുണ്ഡങ്ങൾക്കു ചുററു

മിരുന്ന് അവർ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി. സാത്യകി അവരുടെ സുഖസൗകര്യങ്ങൾ പ്രത്യേകം അന്വേഷിച്ചിരുന്നു. നദീതീരത്തിൽ ശ്മശാനസ്ഥലത്തിനപ്പുറത്തായി കുതിരകളും ആനകളും തങ്ങി. പ്രധാന കുടീരങ്ങൾക്കിടയിലും മുന്നിലുമായി യുദ്ധത്തരുകൾ. രണ്ടാം നിരയായി ഇറങ്ങേണ്ടിവരുന്ന തേരുകളെ ധൃഷ്ടദ്യുമ്നൻ യജ്ഞസ്ഥാന ത്തിന്റെ പിന്നിലേക്കു മാറി.

ഏഴു രാജാക്കന്മാർക്കു കീഴിൽ യുദ്ധം ചെയ്ത സൈന്യങ്ങളാണ്. അവരെ ഒത്തിണക്കാവുന്ന ഒരു സർവ്വസൈന്യാധിപനായി ആരെ തെരഞ്ഞെടുക്കണ മെന്ന കാര്യത്തിൽ പലരും പല അഭിപ്രായക്കാരായിരുന്നു. പടയൊരുക്കവും ആലോചനകളും എല്ലാം നടന്നത് വിരാട രാജധാനിയിൽ വച്ചാണ്. സഹ ദേവൻ അതുകൊണ്ടു പെട്ടെന്നു വിരാടനെ നിർദ്ദേശിച്ചു. നകുലൻ കുറേക്കൂടി ആലോചിച്ചു. മറുഭാഗത്ത് ഭീഷ്മർ, ദ്രാണൻ, കൃപൻ തുടങ്ങിയ പ്രായം ചെന്ന ആചാര്യന്മാരുള്ളപ്പോൾ നയിക്കുന്നത് ദ്രുപദനായിരിക്കും ഉത്തമമെന്ന് അയാൾ പറഞ്ഞതിലും കാര്യമുണ്ട്.

ഞാൻ നിർദ്ദേശിച്ചത് ആരും പ്രതീക്ഷിക്കാത്ത ഒരു പേരായിരുന്നു. ശിഖണ്ഡി ദ്രുപദന്റെ ഈ മൂത്തമകനെ അഭിമന്യുവിന്റെ വിവാഹസമ യത്ത് വിരാടത്തിൽ എത്തിയപ്പോഴാണ് ഞാൻ ആദ്യം കാണുന്നത്. അയാൾ എല്ലാവരിൽ നിന്നും അകന്നുനിന്നു. ധൃഷ്ടദ്യുമ്നനോടുകൂടി സംസാരി ക്കാറില്ല. എന്നും അയാൾ വേട്ടയും യുദ്ധവുമായി അന്യ നാടുകളിൽ സഞ്ചരിച്ചു. ആരുടെ യുദ്ധത്തിലും ശിഖണ്ഡി ചേരും. അയാളുടെ മെലിഞ്ഞ ശരീരവും ഒരിക്കലും ചിരിക്കാത്ത മുഖവും കുഴിഞ്ഞ കണ്ണുകളും കണ്ടാ - ലറിയാം, കൊല്ലുന്നത് ശിഖണ്ഡിക്ക് ഒരു വിനോദമാണ്. അയാൾ പരിശീലനം 
നടത്തുന്നതു കണ്ടപ്പോൾ മനസ്സിലായി, എല്ലാ ആയുധങ്ങളും അയാൾക്ക് ഒരു പോലെയാണ്.

മറുചേരിയിൽ ആചാര്യന്മാരും പിതാമഹനുമൊക്കെ, നേർക്കു നേരെ നില്ക്കുമ്പോൾ പൂർവ്വബന്ധങ്ങളും കടപ്പാടുകളും ഓർമ്മ വന്ന് മറു പലർക്കും അസ്വസ്ഥത തോന്നാനിടയുണ്ട്. അതുകൊണ്ട് ഒരു യുദ്ധതന്ത്ര മെന്ന നിലയ്ക്കാണ് ഞാൻ ശിഖണ്ഡിയെ പറഞ്ഞത്.

എല്ലാ സംവിധാനവും കൃഷ്ണന്റെ വകയായിരുന്നു. കൃഷ്ണൻ തീരു മാനത്തിനു വിടാമെന്നു യുധിഷ്ഠിരൻ പറഞ്ഞു. “ഇപ്പറഞ്ഞ മൂന്നുപേരും സർവ്വഥാ യോഗ്യരാണ്. പക്ഷാന്തരമില്ല. നമു

ക്കുള്ളതിലേറെ സൈന്യങ്ങൾ അപ്പുറത്തുണ്ട്. ചെറുപ്പക്കാരനൊരാളാണ്

നമുക്കു വേണ്ടത്. ആഞ്ഞടിച്ചു കയറാനും തന്ത്രം മാറാനും പാറിയ ഒരാളെ

ഞാൻ പറയുന്നു: “അതിനു പറ്റിയത് ധൃഷ്ടദ്യുമ്നനാണ്.

എല്ലാവരും ആഹ്ലാദത്തോടെ അത് സ്വീകരിച്ചു. പ്രായം ചെന്നവരെ അവഗണിച്ചു എന്ന് ആക്ഷേപം വരാതിരിക്കാൻ ആരും പറഞ്ഞില്ല ആ പേരെന്നേയുള്ളു. ബ്രാഹ്മണർ വന്നു ബലിയും അഭിഷേകവും കഴിച്ച് കൃഷ്ടദ്യുമ്നനെ സേനാപതിയായി അവരോധിക്കുന്ന ചടങ്ങും നടത്തി. പിറന്നു ഭണ്ഡാരവും യന്ത്രബദ്ധങ്ങളായ ആയുധങ്ങളും കഴുതകളെ കെട്ടിയ വണ്ടികളിൽ വന്നെത്തി. അതിന്റെ പിന്നാലെ വന്ന വൈദ്യന്മാർക്കു വേണ്ട പാർപ്പിടം തയ്യാറാക്കാൻ യുധിഷ്ഠിരൻ കല്പിച്ചു. അവസാനത്തെ
സംഘക്കാർ, യുദ്ധത്തിനിറങ്ങുമ്പോഴും രാത്രി ക്ഷീണം തീർക്കാൻ വിശ്രമി ക്കുമ്പോഴും വീരഗാഥകൾ പാടാനുള്ള മാഗധരും വാദ്യഗീതക്കാരുമുണ്ടായി
നദിക്കപ്പുറത്ത് വിരാടത്തിന്റെ അതിർത്തിയിൽപ്പെട്ട ഒരതിഥിമന്ദിരത്തിൽ ദ്രൗപദിയെ നിറുത്താമെന്നു തീരുമാനിച്ചു. തട്ടുമാടത്തിൽ കയറിനിന്ന് ഒരുക്കങ്ങളെല്ലാം യുധിഷ്ഠിരൻ നിരീക്ഷിച്ചു.

ഗജസേനയുടെ കാര്യത്തിലാണ് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നത്. പഴയ നെറ്റിപ്പട്ടങ്ങൾക്കു പകരം ഇരുമ്പുചട്ടം ഏർപ്പാടു ചെയ്തത് എന്റെ ആലോ ചനയുടെ ഫലമായിരുന്നു. മുള്ളാണികൾ ഉറപ്പിച്ച പുതിയ ചട്ടങ്ങൾ അവ യുടെ ആക്രമണത്തിനു കൂടുതൽ കരുത്തു കൂട്ടും. തേരുകൾ തകർക്കാൻ കൂടുതൽ സൗകര്യമാവും. അർജ്ജുനൻ ആയുധപ്പുരകളിൽ കയറിയിറങ്ങി നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. അപ്പോൾ ഹസ്തിനപുരത്തു നിന്നും പട് നീങ്ങിക്കഴിഞ്ഞു എന്നവൃത്താന്തം ചാരന്മാർ അറിയിച്ചു. പടനിലം ഒരുക്കങ്ങൾ കണ്ട് ഞാൻ എന്റെ കൂടാരത്തിലെത്തിയ പ്പോൾ ഒരാൾ കാത്തുനില്ക്കുന്നു. വർഷങ്ങൾ അയാളിൽ ഒരു മാറ്റവും വരു ത്തിയിട്ടില്ല. അതേ അടക്കിയ ചിരി. കുസൃതി മറച്ചുപിടിച്ച വിനയം. വിശോ കൻ യുദ്ധത്തിന്റെ വിവരമറിഞ്ഞു വന്നതാണ്. അയാൾ കാശിയിലായിരുന്നു വത്രേ 
വിശോകൻ വന്നപ്പോൾ ഞാൻ ആശ്വസിച്ചു. യുദ്ധത്തിനു വൻതേർ നടു വിൽ തെളിക്കുന്ന സാരഥി വിദഗ്ദ്ധനായിരിക്കണം. അർജ്ജുനന്റെ തേർ പോകുന്നത് കൃഷ്ണനാണ്. തെളിക്കാൻ
സന്ധിപറയാൻ ഇരുവശത്തും സുഹൃത്തായി നടന്ന കൃഷ്ണൻ ഒരു വശം ചേർന്നു യുദ്ധം ചെയ്യുന്നതു ശരിയല്ല എന്ന് ആചാര്യന്മാർ ദുര്യോധനപര ണയാൽ പറഞ്ഞു. ധൃതരാഷ്ട്രനും പറഞ്ഞു. അപ്പോൾ ആയുധമെടുക്കില്ല എന്നു സത്യം ചെയ്തു. വിദഗ്ദ്ധനായ തേരാളിയാണ് ചിലപ്പോൾ യുദ്ധം ജയി ക്കാനും തോൽക്കാനും ഇടവരുത്തുന്നത് എന്ന് കൃഷ്ണന് അറിയാമായി രുന്നു. ധ്യതരാഷ്ട്രന് ആ പ്രതിജ്ഞ കൊണ്ട് തൃപ്തിയായി എന്ന ഗുണവും കിട്ടി. കൃഷ്ണൻ സ്വന്തം യാദവ സൈന്യം മറുപക്ഷത്തിലാണ്. ബലരാമൻ നേരത്തെ വാക്കുകൊടുത്തതിന്റെ പേരിൽ. പക്ഷേ, യാദവസൈന്യത്തിന്റെ കഴിവുകളെപ്പറ്റി കൃഷ്ണനുതന്നെ മതിപ്പില്ലായിരുന്നു. ബലരാമൻ നിഷ്പ ക്ഷത കാട്ടാൻ സൈന്യം കൊടുത്തു മാറിനിന്നു. അദ്ദേഹം സ്ഥലത്തുണ്ട ങ്കിൽ ഏതെങ്കിലും ചേരിയിൽ ചേർന്നേക്കുമെന്നു ഭയന്ന് ഒരു തീർത്ഥ യാത്രയ്ക്കിറങ്ങിയിരിക്കുന്നു.

വിശോകൻ വന്നപ്പോൾ ഞാൻ കൂടുതൽ ശക്തനായതുപോലെ തോന്നി. വൻ തേരിനിരുവശത്തും ചക്രങ്ങൾ കാക്കാൻ ഒറ്റത്തേരുകളുണ്ടായി രിക്കും. മുമ്പിലും ഒറർ. തേർയുദ്ധത്തിനു നടുവിലെ സേനാനിയുടെ നീക്കങ്ങൾക്കൊപ്പിച്ച് ഒരേ മനസ്സോടെ നാലു തേരുകളും നീങ്ങണം. അതിന്റെ നിയന്ത്രണം പ്രധാന തേരിലെ സൂതന്റേതാണ്. നായകൻ ആലോ ചിക്കുമ്പോഴേക്ക് സാരഥി പ്രവർത്തിച്ചിരിക്കണമെന്നതാണ് തത്ത്വം.

ഇപ്പോൾ നാല്പതു കഴിഞ്ഞ വിശോകനേക്കാൾ കാഴ്ചയ്ക്കു പ്രായം തോന്നുന്നുണ്ട് മുപ്പത്തഞ്ചായ എനിക്ക് എന്ന് അയാൾ സൂചിപ്പിച്ചു. നേശന്റെ മുന്നൂറു കുതിരകളും അമ്പത്തൊന്നു തേരുകൾ വേറേയും വന്നിട്ടുണ്ട്. അപ്പോൾ ഹസ്തിപന്മാർ രണ്ടു പേരും പാചകക്കാരുടെ മേലാളും കുടി എന്നെ കാണാൻ വന്നു.

“ഞാൻ പുറത്തുണ്ടാവും. തിരക്കൊഴിയട്ടെ' എന്നു പറഞ്ഞ് വിശോകൻ പോയി. ആനക്കാരുടെ പ്രശ്നം ഭക്ഷണക്കാര്യത്തിലെ എന്തോ നോട്ടപ്പിഴ യാണ്. അത് തീർത്ത് കാളത്തോലിന്റെ മാർച്ചട്ടകൾ ഓരോന്നായി എടുത്തു പരിശോധിക്കുമ്പോൾ ഒരു ദാസൻ വന്നു ചെരാതു കത്തിച്ചു. അവൻ പോകു മ്പോൾ പറഞ്ഞു:

'പുറത്തൊരു രാജകുമാരൻ കാത്തുനില്ക്കുന്നു. പുതുതായി വന്ന സൈന്യത്തിലെ യുവാക്കൾ ആരെങ്കിലുമായിരിക്കും എന്നു കരുതി വരാൻ പറഞ്ഞു.

ശക്തനും സുന്ദരനുമായ ഒരു യുവാവ് കടന്നുവന്നു. ശിരോഭൂഷണത്തിനു താഴെ നെറ്റിയിലേക്കു പാറിക്കിടക്കുന്ന കോലൻമുടി. കാട്ടുപച്ച പ്രതിഫലി ക്കുന്ന തടാകം പോലുള്ള വലിയ കണ്ണുകൾ. കീഴ്ത്താടിയിൽ മാത്രം കുരുത്ത ചെമ്പൻ രോമങ്ങൾ. എവിടെയോ കണ്ടു പരിചയമുള്ളതാണല്ലോ ഈ മുഖം
എന്ന് ആലോചിക്കുമ്പോഴേക്ക് അയാൾ എന്റെ പാദം തൊട്ടു ശിരസ്സിൽ വച്ചു വന്ദിച്ചു. “ഞാൻ സർവ്വദൻ. അവിടുത്തെ പുത്രൻ. ബലന്ധരയാണ് എന്റെ മാതാവ്.

ഞാൻ അവനെ ആശ്ലേഷിച്ചു. എന്നിട്ട് മനസ്സിൽ എന്നെ കുറ്റപ്പെടുത്തി. ഞങ്ങൾ ഈ രാജകുമാരന്മാരെല്ലാം എപ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്. എവി ടെയോ വളരുന്ന മക്കൾ. വിശോകൻ കാശിയിൽ നിന്നാണു വരുന്നതെന്നു പറഞ്ഞപ്പോൾ കൂടി ചോദിക്കാൻ തോന്നിയില്ല, ബലന്ധരയുടെ മകൻ എങ്ങനെ? ഞങ്ങൾ കുരുവംശക്കാരുടെ മാത്രം അവസ്ഥയാണോ ഇത് എന്നറി ഞ്ഞുകൂടാ.

സുതസോമനെ, പാഞ്ചാലിയിൽ എനിക്കുണ്ടായ പുത്രനെ, വിരാടത്തിൽ നിന്നു കുരുക്ഷേത്രത്തിലേക്കു പുറപ്പെടുമ്പോഴാണ് ഞാൻ രണ്ടാമതായി കാണുന്നത്; ശിശുവായി കണ്ടതിനുശേഷം. ഉത്തരയെ വിവാഹം ചെയ്യാൻ എതിയ അഭിമന്യുവിനെ കണ്ടപ്പോൾ സുനനും ആദ്യം തിരിച്ചറിഞ്ഞില്ല. സർവ്വദനെ നോക്കിനിന്നപ്പോൾ സ്വയം നിന്ദിക്കാൻ തോന്നി. യുദ്ധം ചെയ്യാ നുള്ള പ്രായമായില്ലെങ്കിലും വന്നെത്തിയിരിക്കുന്നു ഭീമന്റെ വീരനായ മകൻ. വഴിയമ്പലത്തിൽ നിന്ന് എടുത്ത പാഥേയത്തിന്റെ ഉച്ഛിഷ്ടം പോലെ
ഞാനൊരിക്കലും മനസ്സിലൊന്നു തിരിഞ്ഞുനോക്കാത്ത ബലന്ധര, ബലന്ധര അരുത്. രക്തബന്ധങ്ങൾ ഒരിക്കലും ക്ഷത്രിയനെ ദുർബ്ബലനാക്കരുത്. ഞങ്ങളെ ബാല്യത്തിൽത്തന്നെ ഓർമ്മിപ്പിക്കുന്നു. ആചാരങ്ങൾ പഠിപ്പിക്കാൻ
യുടെ മകൻ.

വരുന്ന ഗുരുനാഥന്മാർ.

സർവ്വദൻ പറഞ്ഞു: “അമ്മ പുറത്തു കാത്തുനില്ക്കുന്നു. വീണ്ടും ഞാൻ അമ്പരന്നു. പുറത്തേക്കു വന്നപ്പോൾ മങ്ങിയ ഇരുട്ടിൽ എന്നെ നമസ്കരിക്കാൻ കുനിഞ്ഞ ബലന്ധരയെ ഞാൻ കണ്ടു. അവളെ ചുമലിൽ പിടിച്ചുയർത്തി ഞാൻ പറഞ്ഞു: “വരൂ, അകത്തേക്കു

അകത്തു വന്ന് സർവ്വദനെയും എന്നെയും മാറിമാറി നോക്കി ചിരിക്കുന്ന

കണ്ണുകളിൽ നനവുറി.

ബലന്ധര കാശിയിൽ കഴിയുമ്പോൾ ഒരിക്കലും ഞാൻ അന്വേഷിച്ചിട്ടില്ല. ഒരു ദൂതനെ അയയ്ക്കാൻ കൂടി ഞാൻ തുനിഞ്ഞിട്ടില്ല. എന്നാലും ഇന്നലെ കണ്ടു പിരിഞ്ഞപോലെ ബലന്ധര മുന്നിൽ പ്രസന്നമുഖിയായി നില്ക്കുന്നു. കുരുവംശത്തിലേക്കു വരുന്ന സ്ത്രീകൾ സർവ്വംസഹകളാവണം. വലിയമ്മ ഗാന്ധാരി പണ്ടു പറഞ്ഞപോലെ. അല്ലാ, പറഞ്ഞത് ഈ അടുത്തകാലത്ത് ദ്രൗപദി. ഗാന്ധാരിയല്ല, ദ്രൗപദി.

പ്രതിവിന്ധ്യനും സുതസോമനും മറ്റും താമസിക്കുന്ന കുടീരത്തിൽ സർവ്വദനെ എത്തിക്കാൻ വേണ്ടി ഞാൻ ദാസനോടു പറഞ്ഞു. "ഞാൻ യുദ്ധം ചെയ്യാൻ തന്നെ വന്നതാണ്. എന്നെപ്പറ്റി വിഷമിക്കേണ്ട. സർവ്വദൻ പറഞ്ഞു, വിനയത്തോടെ.
സ്ത്രീകൾക്കു വേണ്ടി ഹിറ്വതിയുടെ മറുകരയിൽ ഏർപ്പെടുത്തിയ സ്ഥലങ്ങളെപ്പറ്റി ഞാൻ ബലന്ധരയോടു പറഞ്ഞു സ്ത്രീകൾ പടകുടീര ങ്ങളിൽ രാത്രിയുറങ്ങാറില്ല.

"ഞാൻ വിദൂരഗൃഹത്തിലുണ്ടാവും. അമ്മയുടെ കൂടെ.' അവൾ ഉത്തരീയ ആടിലെ കെട്ടഴിച്ചു.

"ഞങ്ങൾ കിഴക്കുള്ളവർ, യുദ്ധത്തിനു മുമ്പ് രുദ്രനും ദുർഗ്ഗയ്ക്കും ബലി പൂജകൾ നടത്താറുണ്ട്. ബലിച്ചോരയിൽ കുതിർന്ന ചെങ്കുങ്കുമവും വെള്ളപ്പൂവിതളുകളും

പൊതിഞ്ഞ അത്തിയില ഞാൻ കൈയിൽ വാങ്ങി.

വിശോകൻ ആജ്ഞ കാത്തുകൊണ്ട് ഇരുട്ടിൽ ചുറ്റിപ്പറ്റി നില്ക്കുന്നു.

ഞാൻ പറഞ്ഞു: “വിദൂരഗൃഹത്തിലേക്ക്. ബലന്ധര വിലക്കി. “ഞാൻ വന്ന തേര് നില്ക്കുന്നുണ്ട്.

അവൾ പോയപ്പോൾ കൂടെ നടക്കാമെന്നു പറഞ്ഞ് സർവ്വദനും യാത്ര പറഞ്ഞു. എന്തോ ആലോചിച്ചുകൊണ്ടു നിന്ന എന്റെ സമീപത്തേക്ക് വിശോ കൻ വന്നു.

“എനിക്കിപ്പോൾ മൂന്നു മക്കളുണ്ട്. ഹസ്തിനപുരക്കാരി മരിച്ചപ്പോൾ കാശി

യിൽനിന്നു വീണ്ടുമൊരു വിവാഹം കഴിച്ചു......അതിലും ഉണ്ടായി ഒരാൺകുട്ടി. അയാൾക്കു മുമ്പ് രണ്ടു മക്കളുള്ളതുതന്നെ ഞാനറിയില്ല. സൂതരുടെ

കുടുംബക്കാര്യം ആരും അന്വേഷിക്കാറില്ല. “മൂത്തമകന്റെ വിവരം എന്തൊക്കെയാണ്?

വിശോകൻ ചോദിക്കുന്നു.

മൂത്തമകൻ എന്നുവച്ചാൽ അതെ, ഘടോൽക്കചൻ തന്നെ. കുശലം പറ യാനും ചോദിക്കാനും കണ്ട് വിഷയങ്ങൾ നന്ന്, എന്തായാലും സൂതന്മാർ സൂത

ന്മാർ തന്നെ.

കാട്ടാളന്മാർക്കും സൂതന്മാർക്കും മേച്ചന്മാർക്കുമൊക്കെയാണ് ആവശ്യത്തി ലേറെ വിലകല്പിക്കുന്ന ബന്ധങ്ങൾ. ഒരിക്കൽ സ്നേഹിച്ച പെണ്ണിൻറ

സഹോദരനെ കൊന്നതിനു പകരം ചോദിക്കാൻ വന്നവനാണ് ഒരു കാട്ടാളൻ, കിർമ്മീരൻ.

വെറും സ്നേഹം, പ്രതിഫലമില്ലാത്ത സ്നേഹം, പെൺകഴുതയ്ക്ക് മാത്ര മാണെന്നു ഞങ്ങളെ ഓർമ്മിപ്പിച്ചുവല്ലോ വിദുളയുടെ കഥ പറഞ്ഞുകൊണ്ട് അമ്മ

ഞങ്ങൾക്കു ധർമ്മസങ്കടങ്ങൾ വേറെ. സ്ത്രീയെ പണയം വച്ച രാജാവും പണയം സ്വീകരിച്ച രാജാവും തമ്മിലാണിപ്പോൾ ചേരി തിരിഞ്ഞു യുദ്ധത്തി നൊരുങ്ങി നില്ക്കുന്നത്. രോഷത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു: പണയ പണ്ടങ്ങൾ. അല്ലെങ്കിൽ പാഥേയപ്പൊതികൾ. ,

ആലോചിക്കുംതോറും എന്റെ അസ്വസ്ഥത കൂടിവന്നു. ആത്മനിന്ദയും ഒരുകുടം മദ്യം കൊണ്ടുവരാൻ ഞാൻ വിശോകനെ ഓടിച്ചു.

രാത്രിയിൽ പടത്താവളത്തിൽ നിന്നുള്ള ശബ്ദങ്ങൾ വാവിന്റെ നാളിലെ കട ലിരമ്പം പോലെ കേട്ടു.

രാവിലെ യുദ്ധം തുടങ്ങുന്നു. ശാന്തനായി, തന്റെ വലിയ ഉത്തരവാദിത്വ ങ്ങളെപ്പറ്റി തികച്ചും ബോധവാനായി ധ്യഷ്ടദ്യുമ്നൻ പാളയത്തിലും കുടീര ങ്ങളിലും കയറിയിറങ്ങി. ആജ്ഞാശക്തി മൃദുവാക്കുകളിൽ ഒതുക്കുന്ന ഈ യുവാവിനെ സർവസേനാപതിയായി തിരഞ്ഞെടുത്തതിൽ കൃഷ്ണനെ ഞാൻ മനസ്സിൽ അഭിനന്ദിച്ചു.

ആദ്യദിവസം യുദ്ധം തണുത്തിരിക്കും. ശത്രുവിന്റെ ദൗർബ്ബല്യങ്ങളറിയാ നായിരിക്കും ഇരുപക്ഷവും ശ്രമിക്കുക. ദ്വന്ദ്വയുദ്ധത്തിൽ പതിവുള്ളതുപോലെ

ഓരോ ആളും ഒരെതിരാളിയെ തിരഞ്ഞെടുത്ത് ആക്രമിച്ചു കയറണമെന്ന് ധൃഷ്ടദ്യുമ്നൻ നിർദ്ദേശിച്ചു. പ്രതിപക്ഷത്തു നില്ക്കുന്ന മാതുലൻ ശല്യരെ യായിരിക്കും ലക്ഷ്യമെന്ന് നകുലൻ പറഞ്ഞപ്പോൾ യുധിഷ്ഠിരൻ പറഞ്ഞു: 'ആണയിടരുത്. ശല്യർ മഹാ പരാക്രമിയാണ്.' അർജ്ജുനൻ പറഞ്ഞു: “തൻറ ലക്ഷ്യം എപ്പോഴും കർണ്ണനായിരിക്കും. ശകുനിയെ നേരത്തെതന്നെ സഹ ദേവൻ തിരഞ്ഞെടുത്തു കഴിഞ്ഞതാണ്. ത്രിഗർത്തന്മാർ വലിയ യുദ്ധവീരന്മാ രൊന്നുമല്ല. അവരെ നേരിടാൻ പ്രതിവിന്ധ്യൻ, സുതസോമൻ, സർവ്വദൻ, തുട ങ്ങിയ ഇളമുറക്കാരുടെ ഒരു സംഘത്തെ വിടാം. സിന്ധുരാജൻ ജയദ്രഥൻ ഭയ ക്കേണ്ട ഒരെതിരാളിയാണ്. അവനെ സാത്യകി തിരഞ്ഞുകൊള്ളും. കർണ്ണ പുത്രൻ വൃഷസേനന് അഭിമന്യു. ദ്രോണരെ തനിക്കു വിട്ടേക്കാൻ പറഞ്ഞു.
ദൃഷ്ടദുമ്നൻ 
ദുര്യോധനന്റെ നേർക്കായിരിക്കും ഞാൻ മുന്നേറുകയെന്നത് പറയാതെ

തന്നെ അറിയാമായിരുന്നു.

പ്രധാന എതിരാളികൾക്കെല്ലാം പറ്റിയ യോദ്ധാക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ ഒരു പേർ ബാക്കിനിന്നു. ഭീഷ്മാചാര്യർ. ആരും അദ്ദേഹത്തെ എതിർക്കാൻ സന്നദ്ധനാണെന്നു പറഞ്ഞു മുമ്പോട്ടു വന്നില്ല.

“ഞാൻ കൊല്ലാം.

എതിർക്കാമെന്നല്ല പറഞ്ഞത്, കൊല്ലാമെന്ന്. അത്രയും നേരം നിശ്ശബ്ദ നായിരുന്ന ശിഖണ്ഡിയാണു പറഞ്ഞത്. ഞങ്ങളെല്ലാം ശിഖണ്ഡിയെ നോക്കി. “അമ്പിന് പിതാമഹന്മാരുടെയും ആചാര്യന്മാരുടെയും മാർച്ചട്ടകൾ തിരി

ശിഖണ്ഡി ഉദാസീനമായ സ്വരത്തിൽ പറഞ്ഞു. മരിച്ചവരുടെയെന്നപോലെ ഇളകാതെ നില്ക്കുന്ന അയാളുടെ കൃഷ്ണമണികളിൽ നോക്കിയപ്പോൾ

ഞാൻ കാലനെപ്പറ്റിയാണ് പാർഥിച്ചുപോയത്.

വജ്രാകൃതിയിൽ സൈന്യങ്ങളെ നിരത്തി ആക്രമിക്കുകയാണു നല്ലതെന്ന് അർജ്ജുനൻ പറഞ്ഞു. യുദ്ധതന്ത്രങ്ങൾ ആലോചിക്കുന്ന ചുമതല അയാൾ ക്കാണ്. പൂഴിമണ്ണിൽ അയാൾ ചുണ്ടുവിരലിന്റെ നഖംകൊണ്ടു വജ്രാകൃതി യിലെ വ്യൂഹത്തിന്റെ രൂപം കുറിച്ചു കാണിച്ചു. ആക്രമണത്തിന്റെ മുൻനിരയിൽ സൈന്യവ്യൂഹത്തിന്റെ മുന്നിൽ നീങ്ങുന്നതാരാവണം? അയാളാണ് ആകെ സൈന്യത്തിന്റെ മാർച്ച് എന്നു പറയാം.

“അതാരു നില്ക്കും? അതാ നില്ക്കും?'

ഉൽക്കണ്ഠയോടെ യുധിഷ്ഠിരൻ ചോദിച്ചു.

അർജ്ജുനൻ പറഞ്ഞു: സംശയിക്കാനെന്ത്? ജ്യേഷ്ഠൻ ഭീമസേനൻ തന്നെ.

യുധിഷ്ഠിരൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. ഉദയത്തിനുമുമ്പേ ഞാനുണർന്നു. യുധിഷ്ഠിരൻ അപ്പോൾ ഒരിൽ കൗരവപ്പാളയത്തിലേക്ക് ആചാര്യന്മാരെ വന്ദിക്കാൻ പുറപ്പെട്ടു കഴിഞ്ഞി രുന്നു. ഭീഷ്മർ, ദ്രോണർ, കൃപൻ, ശല്യൻ എന്നീ ഗുരുസ്ഥാനീയരെ വന്ദി ക്കണമെന്നു നിർദ്ദേശിച്ചത് കൃഷ്ണനാണ്.

ഭീഷ്മാചാര്യനാണ് കൗരവരുടെ സൈന്യാധിപൻ. ആ സ്ഥാനത്തേക്കു മത്സരമായിരുന്നു എന്ന് ചാരന്മാർ പറഞ്ഞുകേട്ടു. കർണ്ണൻ പിണങ്ങി മാറി നില്ക്കാൻ ആദ്യം തന്നെ കാരണമായ വഴക്ക് സർവ്വസൈന്യാധിപസ്ഥാന ത്തെച്ചൊല്ലിയായിരുന്നു. ജയദ്രഥനും പ്രാഗ്ജ്യോതിഷ രാജാവ് ഭഗദത്തനും കൂടി ആ സ്ഥാനത്തിനു മത്സരിച്ചപ്പോൾ പാളയത്തിൽത്തന്നെ പട തുടങ്ങു മെന്നായി. അപ്പോൾ ദുര്യോധനൻ ഭീഷ്മാചാര്യരെ തിരഞ്ഞെടുത്തു. ആർക്കും എതിർക്കാനാവില്ലല്ലോ.

തോൾച്ചട്ടകളും മാർച്ചട്ടയുമണിഞ്ഞു. വിശോകൻ കളഭവും ചെങ്കുങ്കുമവും മാറത്തണിയിച്ചു. യുധിഷ്ഠിരന്റെ കുടീരത്തിലേക്കു ചെന്ന് ബലികഴിഞ്ഞ കുണ്ഡത്തിലെ അഗ്നിയെ വന്ദിച്ചു. ബാലിക്കു പുകയില്ല. സുവർണ്ണപ അർജ്ജുനൻ അസ്വസ്ഥനായിരിക്കുന്നു. രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല എന്നു തോന്നും മുഖത്തെ പാരവശ്യം കണ്ടാൽ.

വൈഡൂര്യക്കണ്ണുള്ള സിംഹം കൊടിയടയാളമായുള്ള എന്റെ തേര് വിശോകൻ ഒരുക്കിനിർത്തി. ഗുരുവന്ദനത്തിനു പോയ യുധിഷ്ഠിരൻ തിരിച്ചു വരാൻ വേണ്ടി ഞങ്ങളെല്ലാം കാത്തുനിന്നു. വന്നപ്പോൾ ആകാംക്ഷയോടെ

അടുത്തെത്തിയത് കൃഷ്ണനാണ്. 'ആചാര്യർ ഓരോരുത്തരും പറഞ്ഞു, യുദ്ധത്തിനുമുമ്പേ നീ വന്നില്ലായിരു ന്നെങ്കിൽ നിന്നെ ഞാൻ ശപിച്ചേനെ എന്ന്.

ആചാര്യന്മാരുടെ വാക്കുകൾ കേട്ട് ഏറ്റവും ആഹ്ലാദിച്ചത് കൃഷ്ണനാ യിരുന്നു. വിശോകൻ എന്റെ തേരിൽ ആയുധങ്ങൾ വച്ച സ്ഥാനത്തിൽ ഞാൻ

ചെറിയ ചില മാറ്റങ്ങൾ വരുത്തി. എല്ലാവരും സന്നദ്ധർ, വജ്രാകൃതിയിൽ സൈന്യങ്ങൾ നിരന്നു. യുധിഷ്ഠിരൻ തേരിനു മുകളിൽ വെൺകൊറ്റക്കുട ഉയർന്നു. ശംഖുകളും പിന്നെ ഭേരികളും മുഴങ്ങി. മാഗധർ അടരാടാൻ പോകു അവരുടെ വീര്യം വളർത്താൻ പഴയ യുദ്ധവീരന്മാരുടെ ഗാഥകൾ പാടി.

യുദ്ധനിയമങ്ങൾ ഇരുവശക്കാരുടെ പ്രിതിനിധികളും ചേർന്ന് ഇന്നലെ ത്തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്. തിയറിയുന്നതാണ് ധർമ്മയുദ്ധനിയമങ്ങൾ. എങ്കിലും ഒരിക്കൽക്കൂടി ആവർത്തിക്കപ്പെട്ടു. വാക്കുകൊണ്ട് തിർക്കുമ്പോൾ വാക്ക്. തേർത്തട്ടിൽ നിന്നു നില്ക്കുന്നവനോടു തേർത്തട്ടിൽ നിന്നുതന്നെ യുദ്ധം ചെയ്യണം. സൈന്യം വിട്ടോടിയവരെ ആക്രമിക്കരുത്. മുറിവേറ്റ വശരായവർ, അംഗം മുറിഞ്ഞവർ, ആയുധം പോയവർ, മാർച്ച നഷ്ടപ്പെട്ടവർ, സാരഥികൾ, ഭേരിവാഹകർ, കാഴ്ചക്കാരുണ്ടെങ്കിൽ അവർ അവരെല്ലാം ശാസ്ത്രങ്ങൾക്കിരയാവരുത്. ഉദയംതൊട്ട് അസ്തമനം വരെ മാത്രം യുദ്ധം. മൃതദേഹങ്ങളെ വിരൂപമാക്കരുത്. കൗരവപ്പടയെ വിദൂരത്തിൽ കാണാവുന്നിടത്തെത്തിയപ്പോൾ സൃഷ്ട

ദ്യുമ്നന്റെ ആജ്ഞയനുസരിച്ചു സൈന്യം നിന്നു. ദുന്ദുഭീകൾ താളം മാറി.

അർജ്ജുനൻ വളരെയേറെ അസ്വസ്ഥനാണ്. ഞങ്ങൾ പരസ്പരം ഒരു

നോട്ടം കൈമാറി.

യോദ്ധാക്കളുടേയും നായകന്മാരുടെയും ഗർജ്ജനത്തോടെ സൈന്യം ഇര മ്പിക്കയറി മുന്നോട്ട്. ചിറമുറിഞ്ഞ ജലരാശിപോലെ. ദുര്യോധനന്റെ തേർ നില എനിക്കു ദൂരെ നിന്നുതന്നെ കാണാമായിരുന്നു. അതിനു നേർക്ക് വിശോകൻ തേർ വിട്ടു. മൂന്നിലും പാർശ്വങ്ങളിലും കലിംഗപ്പടയാണ് ദുര്യോധനനെ കവച മായി രക്ഷിക്കുന്നത്. ഞങ്ങളെ തടഞ്ഞുനിറുത്തുന്നതിൽ കുറെയൊക്കെ കലിംഗർ വിജയിച്ചു. ഇരുപക്ഷത്തിലും ആളുകൾ വീഴുന്നുണ്ടായിരുന്നു. മറ്റു മുന്നണികളിൽ എന്തു നടക്കുന്നു എന്നറിയുന്നില്ല. യുദ്ധം തുടർന്നുകൊണ്ടി രുന്നപ്പോൾ ദുര്യോധനനെ അടുത്തു കിട്ടില്ല എന്നു വ്യക്തമായി. എങ്കിലും ശക്തമായ കലിംഗപ്പടയിൽ ഞങ്ങൾ നിരന്തരമായി ആഘാതങ്ങൾ ഏല്പിച്ചു. അസ്തമനത്തിൽ യുദ്ധം നിറുത്തി വീണവരും മുറിവേറ്റവരുമായ സൈനി

കരെ തേരുകളിലിട്ടു തിരിക്കുമ്പോൾ മൂന്നു വണ്ടികൾ മൃതദേഹങ്ങളും

കൊണ്ടു ശ്മശാനഖണ്ഡത്തിലേക്കു നീങ്ങി. മന്ത്രാലയത്തിലാണ് ഞാൻ നേരെ ചെന്നത്. അന്നു പരസ്പരം കുറ്റപ്പെടു അലുകളായിരിക്കും കൂടുതൽ എന്നറിയാം. അർജ്ജുനനും കൃഷിയും തിക്കിതിരുന്നു. യുധിഷ്ടിരൻ ദുഖിതനായിരുന്നു.
അർജുനൻ പറഞ്ഞു വിരാട പുത്രൻ ഉത്തരൻ 
മരിച്ചു.
അതായിരുന്നു അന്ന് ഞങ്ങളുടെ പ്രധാന നഷ്ടം. ശല്യനുമായുള്ള യുദ്ധ ത്തിലാണ് ഉത്തരൻ മരിച്ചത്. വളരെയേറെ ധീരതയോടെ യുദ്ധം ചെയ്ത ഉത്തരൻ നാശനഷ്ടങ്ങൾ തുവിന് വരുത്തിച്ചാണ് മരിച്ചതെന്ന് കൂടെ യുണ്ടായിരുന്ന ഒരു സൈനികൻ പറഞ്ഞു. ഗോഗ്രഹണത്തിന്റെ പിറേറന്ന് ഒരു സായാഹ്നം ഓർമ്മ വന്നു. ശുക്കളെ താലോലിച്ചുകൊണ്ട് ബൃഹ നളയുടെ യുദ്ധപരാക്രമം വിവരിച്ച് എന്റെ കൂടെ വളരെ സമയം അയാൾ നിന്നു. അതേപോലെ യുദ്ധതന്ത്രങ്ങൾ പഠിച്ച് എന്നെങ്കിലുമൊരിക്കൽ താൻ ദിഗ്വിജയം നടത്തുമെന്ന മോഹം പറഞ്ഞ യുവാവ്.

നിന്റെ മുഖത്ത് അസംതൃപ്തിയുണ്ടായിരുന്നു. ശല്യരോ ഉത്തരനെ പിന്നിലാക്കി ആരെങ്കിലും മുമ്പിൽ കയറേണ്ടതായിരുന്നു, എന്ന യാൾ പറഞ്ഞു. യുധിഷ്ഠിരൻ തിരുത്തി, തന്നോടേറ്റ ശല്യന്റെ മുന്നിലേക്ക്ഉത്തരൻ കുതിച്ചുകയറുകയാണുണ്ടായത്. വീരോചിതം തന്നെ മരണം. യുദ്ധക്കളത്തിലെത്തിയ രണ്ടാം അണിയുടെ മുമ്പിൽ നിന്ന അർജ്ജുനൻ പിതാമഹനും ആചാര്യന്മാരും അകലെ നില്ക്കുന്നതു കണ്ടപ്പോൾ വളരെ

യേറെ അസ്വസ്ഥനായി. അതു സാത്യകി പറഞ്ഞപ്പോഴാണറിയുന്നത്. തിരി ച്ചുതേർ വിടാൻ കൂടി കൃഷ്ണനോടപേക്ഷിച്ചുവത്രെ. കൃഷ്ണനു വളരെ നേരം ഉപദേശിക്കേണ്ടി വന്നു. അയാളുടെ പൊടുന്നനെ തോന്നിയ അധൈര്യം മാറി ധീരതയുണർത്താൻ. ഗുരുവോ പിതാമഹനോ ഈ യുദ്ധത്തിൽ വീണാലും അതു ധർമ്മം മാത്രമാണെന്നു കൃഷ്ണൻ സ്ഥാപിച്ചു. അവനവന്റെ ധർമ്മാ നുസൃതമായ കർമ്മം ചെയ്യുമ്പോൾ ഫലങ്ങളെപ്പറ്റി ചിന്തിക്കേണ്ടതില്ല.ജനിച്ച വർക്കെല്ലാമുണ്ട് മരണം; മരിച്ചവർക്കൊക്കെ ജനനവും.

കൊല്ലുന്നവനെന്നും മരിക്കുന്നവനെന്നും പറയുന്നതിൽ അർത്ഥമൊന്നു മില്ല. നശിക്കാതെ നില്ക്കുന്നുണ്ട് ആത്മാവ്, ആത്മാവ് മനുഷ്യർ വസ്ത്രങ്ങൾ മാറുന്നതുപോലെ ജീർണ്ണദേഹങ്ങൾ മാറുമ്പോൾ വ്യാകുലപ്പെടേണ്ടതില്ല എന്ന് കൃഷ്ണൻ പറഞ്ഞു.

ഇടം ചക്രം കാത്തിരുന്ന യുധാമന്യു എല്ലാം കേട്ടുനിന്നതാണ്. ആ യുവാവ് ആരാധനയേടെ പറഞ്ഞു:

"കൃഷ്ണൻ വളരെ നേരം ഉപദേശിച്ചു. എല്ലാം വലിയ തത്ത്വങ്ങൾ. പലതും
എനിക്ക് മനസിലായില്ല 
ദേഹിയുടെ വസ്ത്രം മാറ്റലാണു മരണം. ദുഃഖിതനായിരിക്കുന്ന വിദുരന്റെ മങ്ങിയ കണ്ണുകളും കുനിഞ്ഞ ശിരസ്സും ഞാൻ കണ്ടു. പുറത്തിറങ്ങിയപ്പോൾ ഹിരണ്വതീതീരത്തു മുൾച്ചെടിക്കാട്ടിൽ ആദ്യ ദിവസം ആത്മാവുകൾ ഉപേക്ഷിച്ചിട്ട ജീർണ്ണവസ്ത്രങ്ങൾക്കു തീ കൊളുത്തി ക്കഴിഞ്ഞിരുന്നു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക