shabd-logo

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023

0 കണ്ടു 0
ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.

അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ കലാപം.

ഓടിയടുത്ത ഞാൻ കാണുന്നത് ദ്രൗപദിയെ ചുമലിൽ വലിച്ചിട്ടു നില്ക്കുന്ന ഒരു കാടരനെ തടയാൻ മൂന്നുപേരും ചേർന്നു ശ്രമിക്കുന്നതാണ്. സഹദേവൻ അവന്റെ ചവിട്ടേറ്റു വീണിരിക്കുന്നു. വീണേടത്തുനിന്നു കാല ത്തിപ്പിടിച്ച സഹദേവനെ അവൻ വീണ്ടും ചവിട്ടി.

യുധിഷ്ഠിരൻ മുമ്പിൽ നിന്നു പറയുന്നു: "അധമാ! ധൈര്യമുണ്ടെങ്കിൽ ഒരാ യുധം എനിക്കു തന്ന് യുദ്ധം ചെയ്ത തോല്പിച്ചശേഷം സ്ത്രീയെ കൊണ്ടു പോ. അതാണു ധർമ്മം. മറെറാരവസരത്തിലായിരുന്നെങ്കിൽ ഞാൻ ചിരിച്ചു പോവുമായിരുന്നു.

പിന്നിൽനിന്ന് ആക്രമിക്കാൻ പഴുതു നോക്കി നില്ക്കുന്ന നകുലന ഇടം

തിരിഞ്ഞ് അവൻ അടിച്ചുവീഴ്ത്തി. ആയുധമില്ല. പക്ഷേ, കാട്ടാളൻ ശക്തൻ

തന്നെ.

ഞാൻ സന്തോഷിച്ചു. ഈ നീണ്ടയാത്രകൾക്കിടയിൽ ദ്വന്ദ്വയുദ്ധത്തിനു പറ്റിയ ഒരു പ്രതിയോഗി വേണ്ടത്ര കാരണങ്ങളുമായി ഇതാ മുന്നിൽ. അവനും തനിക്കുചേർന്ന എതിരാളി എത്തിക്കഴിഞ്ഞു എന്നു മനസ്സിലായി. അവൻ പിടുത്തം വിട്ടു. ദ്രൗപദി സ്വയായി.

യുധിഷ്ഠിരൻ ശപിച്ചു: "ദൗപദിയെ തൊട്ട് നീ നശിച്ചു പോകട്ടെ!

നീണ്ട നാവുനീട്ടി അവൻ ചിരിയൊന്നു നക്കിത്തുടച്ചു. എന്റെ സമീപനം അറിയാൻ വേണ്ടി അവൻ പകപ്പോടെ പക്ഷേ, ഭയം ഒട്ടുമില്ലാതെ, നിന്നു. കെ യിൽ മൂന്നുമുഴം നീളംവരുന്ന നായാട്ടുകുന്തമാണുള്ളത്. അതു മതി, അവൻ നെഞ്ചുപിളർക്കാൻ. വെറുംകൈകൊണ്ടുതന്നെ വേണം ഇവനെ വധിക്കാൻ എന്നുവച്ചു ഞാൻ കുന്തം സഹദേവൻ കാൽക്കലേക്കിട്ടു.

ആചാരവും പൂജയും പരസ്പരവന്ദനവുമില്ലാതെ യുദ്ധം. വെറും കെ. പുരുഷനും പുരുഷനും തമ്മിൽ. ജടനെന്നായിരുന്നു അവന്റെ പേർ. ആശ്രമ ങ്ങളിൽനിന്ന് ഇതിനുമുമ്പും അവൻ സ്ത്രീകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിട്ടുണ്ട്. അതൊക്കെ പിന്നീടറിഞ്ഞു.

ജ്യേഷ്ഠനും അനുജന്മാരും നോക്കിനില്ക്കുന്ന ആ യുദ്ധത്തിൽ നാലഞ്ചി ടികൾ ഞാൻ ഏറ്റുവാങ്ങിയത് അവന്റെ കരബലമറിയാൻ മാത്രമായിരുന്നു. ഭീതിനിറഞ്ഞ ഒരു വിലാപം ദ്രൗപദി കടിച്ചമർത്തുന്നു. ശരി, നിനക്കു കാണാൻ ഒരു യുദ്ധം


അടിച്ചുകയറിയ കാടിന്റെ മുമ്പിൽ ഞാൻ ഒതുങ്ങി പിന്നിലേക്കു മാറി. പിന്നെ ആകണം തുടങ്ങി. നെഞ്ചത്തും കഴുത്തു ലക്ഷ്യം നോക്കിയും ഞാനി ടിച്ചു. ആശ്രമത്തിന്റെ സമീപംവരെ അവനെ ഇടിച്ചു പിന്തള്ളിക്കൊണ്ടു നീങ്ങി. പിന്നെ കന്നനാളത്തിലേക്ക് ഉന്നം വച്ച്, ഊർന്നു പൊങ്ങിയപ്പോൾ തടുക്കാൻ അവന്റെ കൈ താണു. ഞാൻ ഒരുക്കിനിറുത്തിയിരുന്ന ഇടംകൈ

യാൽ വലം കണ്ണിലിടിച്ചു. പുളയുന്ന വേദനകൊണ്ടു മുഖം പൊത്തി അവൻ നിന്നപ്പോൾ, പിറകിൽ ച്ചാടി, കഴുത്തു കൂട്ടിപ്പിടിച്ച് എന്റെ വളച്ച ചുമൽ താങ്ങാക്കി ഉയർത്തി മുന്നി

ലോക്കെറിഞ്ഞു. മലർന്നുനിന്ന ജടൻ നിസ്സഹായനായിരുന്നു. കൊല്ലുന്നതാണിനിയ അഭ്യാസം. അർദ്ധബോധാവസ്ഥയിലെത്തി പരിസരം മറന്ന് അലറേണ്ട നിമിഷം. എന്നെ നോക്കിക്കൊണ്ടു യുധിഷ്ഠിരനും ദ്രൗപദിയും നില്ക്കു ന്നുണ്ട്. കഴുത്തോ നട്ടെല്ലോ കുടിക്കുംമുമ്പ് മാംസപേശികളിൽ, അസ്ഥികളിൽ, പടരുന്ന ആവേശത്തിന്റെ കൊടുങ്കാറ്റുയർന്നില്ല. കാഴ്ചക്കാർക്കുവേണ്ടി യുള്ള കൊല്ലലാണിനി......ഞാൻ കൈ തളർത്തിയിട്ടു നിന്നു. വയ്യ.

വീണേടത്തുനിന്ന് ജടൻ പതുക്കെ എഴുന്നേറ്റപ്പോഴും ഞാൻ അനങ്ങി യില്ല. അവൻ എന്റെ കണ്ണുകളിൽ നോക്കിക്കൊണ്ടുതന്നെ സാവധാനം പിന്നി ലേക്കു നടന്നു. പിന്നെ ഓടിയകന്നു.

എന്റെ മുഖത്തു നഖം തട്ടിയ ഒരു പോറലുണ്ടായിരുന്നു. വാരിയെല്ലിൽ ഒരു മുഴയവീണ നീലിച്ച പാടും.

ആശ്രമവാസികൾ അറിഞ്ഞു സ്ഥലത്തെത്തി. ജടനെ വിട്ടതു ശരിയായില

എന്നു ചിലർ കുറ്റപ്പെടുത്തി. അവന് മായാവിദ്യകളറിയാം. ബ്രാഹ്മണവേഷ

ത്തിൽ ഭിക്ഷക്കെന്നും പറഞ്ഞ് ആശ്രമങ്ങളിൽ ചെന്നാണ് അത്യാചാരങ്ങൾ

നടത്തുന്നതെന്നും ചിലർ പറഞ്ഞു.

പദി ഒരു പേടിസ്വപ്നത്തിൽനിന്നുണർന്നു പോലെ എന്റെ സമീപ ത്തേക്കു വന്നു. കൊല്ലാതെ വിട്ടുകളഞ്ഞതിനെപ്പററി എന്തെങ്കിലും ചോദിക്കു മെന്നു കരുതി.

"എവിടെയും ഗോഹിക്കാൻ കാട്ടാളവർഗ്ഗമുണ്ട്, യുധിഷ്ഠിരൻ പറഞ്ഞു. അപ്പോൾ നടന്നടുക്കുന്ന ഘടോൽക്കചനെ കണ്ട് നകുലസഹദേവന്മാരെ നോക്കി.

'വലുതാവുമ്പോൾ ഇവനും എന്താവുമെന്ന് ആരറിഞ്ഞു?

ഘടോൽക്കചൻ സഹദേവനുമായി സംസാരിച്ചു. നടന്ന സംഭവം അറിഞ്ഞ പ്പോൾ അവൻ പറഞ്ഞു: “ജൻ നിഷാദനല്ല. അസുരഗോത്രമാണ്. അവനെ ഞാൻ കാണുന്നുണ്ട്.

“എല്ലാം ഒന്നുതന്നെ. ബ്രാഹ്മണദ്രോഹം, പൂജാവിഘ്നം, പരി മോഷണം, ഗോഹത്യ. എല്ലാവരും ഒന്നുതന്നെ. ഒരു വൃദ്ധബ്രാഹ്മണൻ പറഞ്ഞു.

കാട്ടിൽനിന്ന് ഇനിയും ജടൻ സംഘമായി വന്നാലോ എന്നു മറ്റൊരാൾ
മയം പ്രകടിപ്പിച്ചു. ആർഷണൻ ആശ്രമത്തിലേക്കു മാറാമെന്നു ചിലർ നിർദ്ദേശിച്ചു. അവിടെ രണ്ടു പുൽക്കുടിലുകൾ പിറന്നുതന്നെ കെട്ടാമെന്നു ചിലർ വാഗ്ദാനം ചെയ്തു. പിറന്നു തോളത്തു മഴുവും വള്ളിക്കയറുകളുടെ വളയങ്ങളുമായി
ഘടോൽക്കചനും സംഘവും കയറിവന്നു. കാട്ടാളന്മാർ ആക്രമിക്കാൻ വരുന്നു
എന്ന ബഹളം കേട്ട് പുറത്തു വന്നപ്പോൾ ഘടോൽക്കചൻ തന്നെയാണ്.

അവർ മുമ്പിലെത്തിയപ്പോൾ ഘടോൽകചൻ പറഞ്ഞു: 'ഞങ്ങൾഹിഡിംബവനത്തിലേക്കു മടങ്ങുകയായി. പദിയുടെ മുമ്പിൽ അവൻ വിനയപൂർവ്വം വന്ദിച്ച്, വലിയൊരു തോലക്കെട്ടു വച്ച് എന്നെ തൊഴുത്, വന്നപോലെ സംഘത്തെ കൂട്ടി നടന്നു. കാട്ടുവെള്ളരിയാവും.

സഹദേവൻ അതും പറഞ്ഞ്, കുനിഞ്ഞ് മാലാട്ടു തുറന്നപ്പോൾ, പതു ക്കെ നിലവിളിച്ചു. ഞങ്ങൾ കണ്ടു. ചോര അപ്പോഴും പൊടിയുന്ന ജടൻ തല

പുതിയ സങ്കേതം കുറേക്കൂടി ജനനിബിഡമായിരുന്നു. ഭക്ഷണത്തിന് ആമവാസികളെത്തന്നെ ആശ്രയിക്കണം. കാട്ടിൽ നിന്ന് അകന്ന സ്ഥലം.

നായാടാൻ പറ്റിയ പക്ഷികളും കുറവ്.

സന്ധ്യയ്ക്ക് പുതിയ പ്രദേശങ്ങളിൽ ചുറ്റിനടന്നു ഞാൻ തിരിച്ചെത്തിയ

പ്പോൾ പടി ഞങ്ങളുടെ കുടിലിൽ നകുലനും സഹദേവനുമായി എന്തോ പറഞ്ഞു ചിരിക്കുന്നു.

എന്നെ കണ്ടപ്പോൾ ഓരോ കാരണം പറഞ്ഞു രണ്ടുപേരും പുറത്തു പോയി. ഞാനും പുറത്തു കടന്നു. ദ്രൗപദി മണം പിടിച്ചുകൊണ്ടു പറഞ്ഞു:

'നല്ല മണം.'

ഞാനൊരു ഫലിതം പറഞ്ഞു: 'ഒരുപക്ഷേ, ദ്രൗപദി വിയർക്കുകയാവും. അത് ആസ്വദിച്ചു രസിച്ചുകൊണ്ട് ദൗപദി മുന്നിലെ മലയുടെ ശിഖരത്തി ലേക്കു നോക്കി.

“ആ ശൈലാബലത്തിൽ മുഴുവൻ എന്താണെന്നറിയാമോ? "സൗഗന്ധികം

ഇല്ല...വെറുതെ പറയുകയല്ല. ആശ്രമവാസികൾ മുഴുവൻ പറയുന്നതു കേട്ടു. പഞ്ചവർണ്ണപ്പൂക്കൾ. സ്വർഗ്ഗത്തിലെ സന്താനപ്പൂക്കളേക്കാൾ മനോഹര മാണത്രേ ഇവിടത്തെ പഞ്ചവർണ്ണപ്പൂക്കൾ. സൗഗന്ധികം പറിച്ചെടുക്കാൻ പോയി ഒരു രാത്രി, കുന്തമുനകളിൽ കിട ന്നുറങ്ങിയത് അത്ര പഴയ അനുഭവമല്ല.

നമുക്കതിന്റെ മുകളിൽ കയറിയിരുന്നു. ചുററും കാണണം. മഹാമേര വരെ കാണാമത്രേ.

അതിനു ഞാൻ സന്നദ്ധനാണ്.

"വിശ്രമിക്കാൻ പറ്റിയ സ്ഥലമുണ്ടോ മുകളിലെന്നു നോക്കൂ.

'നാളെയാവട്ടെ രാജാവിന്റെ

. 'നാളെയല്ല. അതിനടുത്തു നാൾ. നാളെ അവസാനിക്കുന്നു വത്സരം.

പിറന്നു ഞാൻ പ്രയാസപ്പെട്ടു മല കയറി. ഗദയെടുത്തിരുന്നു. വില്ലും അമ്പും കൂടി എടുത്താലോ എന്നാലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. മുകളിൽ നാല് അടുപ്പുകൾ കണ്ടു. ചാരത്തിന്റെ ചൂട് അടങ്ങിയിട്ടില്ല. കന്മദമെടുക്കാൻ വരുന്ന കാട്ടുക്കാർ ആരെങ്കിലുമായിരിക്കുമെന്ന് ഊഹിച്ചു. പുറവും നോക്കിയപ്പോൾ പഞ്ചവർണ്ണപ്പൂക്കളില്ല. ഹോമേ കാണാ നുമില്ല. എങ്കിലും ശിഖരത്തിൽനിന്നുള്ള കാഴ്ച മനോഹരമായിരുന്നു. മഞ്ഞി ങ്ങുന്ന താഴ്വാരങ്ങൾ. മേഘമാലകൾ കളിച്ചുകയറുന്ന മലനിരകൾ.

പാറകൾക്കു പിന്നിലെവിടെയോ അവർ മറഞ്ഞിരിക്കുകയായിരുന്നു. ശത്രു വല്ലെന്നു ഞാൻ വിളിച്ചു പറഞ്ഞു. അപ്പോൾ ഓരോരുത്തരായി പുറത്തുവന്നു. കുബേരന്റെ ആശ്രിതന്മാർ തന്നെയായിരുന്നു അവരും. മണിമാൻ എന്ന വേട ലവനും സംഘവും.

അടുത്ത കുറെ ദിവസങ്ങൾ ശൈലാഞ്ചലത്തിൽനിന്ന് ഒഴിഞ്ഞു നില്ക്കണ

മെന്നു ഞാൻ ആവശ്യപ്പെട്ടു. അവിടെ ഞങ്ങൾക്ക്, പാണ്ഡവർക്ക്, ചില ബലി

കർമ്മങ്ങൾ നടത്താനുണ്ടെന്ന് ഒരു കാരണവും പറഞ്ഞു.

അവർ സംശയിച്ചപ്പോൾ ഞാൻ സ്വരം മാറി

"കുബേരന്റെ വേട്ടക്കാരോടു ബലപ്രയോഗം നടത്താൻ എനിക്കിഷ്ടമില്ല. അതിന്റെ ആവശ്യം വരാതെ നോക്കാൻ നിങ്ങളും സഹായിക്കണമെന്നു

മണിമാൻ അപ്പോഴും ഒരു വെല്ലുവിളിയുടെ ഭാവത്തിൽ നിന്നും ജടനെ കേട്ടിട്ടുണ്ടോ?

ജടനെ അവർക്കറിയാം.

“അവന്റെ ദേഹം കഴുകന്മാർ തിന്നുതീർത്തിട്ടില്ല. അവനോടു ദ്വന്ദ്വയുദ്ധം ചെയ്തതു ഞാനാണ്. ഭീമസേനൻ നയത്തിന്റെ ഭാഷയേക്കാൾ ഗുണം ചെയ്യും, പതിവായി ഞങ്ങൾ ദ്വന്ദ്വ

യുദ്ധത്തിൽ പറയാറുള്ള ഈ വെല്ലുവിളി. അവസാനത്തെ വിജയമാണ് ഞങ്ങൾ എടുത്തുപറയുക പതിവ്.

മണിമാനും സംഘവും ശിഖരം ഒഴിഞ്ഞു പോകാമെന്നു സമ്മതിച്ചു. അവരുടെ സഹായത്തോടെ ദ്രൗപദിയ്ക്ക് വിശ്രമിക്കാൻ പറ്റിയ സ്ഥല മൊരുക്കി. കാട്ടുപുല്ലുകൾ വിരിച്ചു. മുകളിലേക്കു സൗകര്യമായി കയറാൻ വേണ്ടി കന്മഴുകൊണ്ടു പടവുകൾ വെട്ടി. ഇരുട്ടു പരക്കാൻ തുടങ്ങിയ പ്പോഴാണ് ഒരുക്കങ്ങൾ അവസാനിപ്പിച്ചത്.

പിറ്റേന്ന് ഉല്ലാസയാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു കെടി മലമുകളിലെ ഏകാന്തതയിൽ ദ്രൗപദിയും ഞാനും മാത്രം. ഇത് മറെറാരു ഭ്രാന്തൻ സ്വപ്നമല്ല ദ്രൗപദിയ്ക്ക്. അവതന്നെ നിർദ്ദേശിച്ച സ്ഥലം. മുകളി മലത്തുമ്പോൾ പഞ്ചവർണ്ണപ്പൂക്കളുടെ കാര്യം ദ്രൗപദി വിസ്മരിക്കും. അവളെ ഉണർത്താൻ, മോഹിനി സിംഹികയായി മാറുന്നതു കാണാൻ ഏതു യുദ്ധ കഥയാണ് ഇനി പറയേണ്ടത്? അപ്പോൾ ആകെ ചിരിച്ചുകൊണ്ട് ഒരു കാട്ടരുവി പോലെ ദ്രൗപദി വരുന്നു. 'അർജ്ജുനൻ വന്നു. അർജ്ജുനൻ വന്നു. അറിഞ്ഞില്ലേ? മലമുകളിലേക്കു

വേണ്ടി കെട്ടിവച്ച ഭാണ്ഡങ്ങൾ നോക്കി എന്തോ ആലോചിച്ചു.

ഇന്നു രാത്രി നമുക്ക് അജ്ജുനന്റെ യാത്രാവിവരങ്ങൾ കേട്ടിരിക്കാം. ഞാൻ പുറത്തു കെട്ടിയ ആയുധങ്ങൾ അഴിച്ച് നിലത്തിട്ടു. അപ്പോഴേക്കും കുടിലിനു മുമ്പിൽ അർജ്ജുനൻ എത്തിക്കഴിഞ്ഞിരുന്നു. നകുലനും സഹ ദേവനും അയാളെ പൊതിഞ്ഞുകൊണ്ടു കൂടെ അർജ്ജുനൻ എന്റെ പാദങ്ങൾ തൊട്ടു വന്ദിച്ചു. ഞാൻ ശരിയിൽ ചുംബിച്ച് അവനെ അനുഗ്രഹിച്ചു സ്വീകരിച്ചു. രാത്രിയിൽ പുറത്തെ നികുണ്ഡത്തിനു ചുറ്റും ഞങ്ങളെല്ലാം അർജ്ജുനന്റെ വിശേഷങ്ങൾ കേട്ടി
രുന്നു. പുതിയ ആയുധങ്ങളെപ്പറ്റിയാണ് ആദ്യം പറഞ്ഞത്. സർപ്പവിഷം മുനയ്ക്കുള്ളിൽ ഒളിപ്പിച്ച നാഗാസ്ത്രങ്ങൾ, അയച്ചുകഴിഞ്ഞാൽ ലക്ഷ്യം
കാണുമ്പോഴേക്ക് ഭാസ്വരം കത്തുന്ന ആഗ്നേയം, വേലിന്റെ തരത്തിൽ പാണി മുക്തത്തിൽപ്പെട്ട, എതിരാളിക്ക് ഏറ്റില്ലെങ്കിൽ തിരിച്ചു വരാവുന്ന ശക്തികൾ, ഒരിക്കൽ നിർണ്ണായക മുഹൂർത്തത്തിൽ മാത്രം ഉപയോഗിക്കാ 'വുന്ന ആയ കവചം കൂടി പിളർക്കുന്ന അമ്പുകൾ..... നകുലന് കൊണ്ടുവന്നതൊക്കെ കാണാൻ ധ്യതിയായി. യുധിഷ്ഠിരൻ
പറഞ്ഞു:

തീക്കുണ്ഡത്തിൽ നകുലൻ പുതിയ വിറകിട്ടു. കണ്ട് നാടുകളിൽ എന്തെല്ലാം വിചിത്രമനുഷ്യ സ്ത്രീകൾ വേട്ടയാടുകയും ധാന്യകൃഷിചെയ്യു കയും പുരുഷന്മാർ വീട്ടിനകത്തിരിക്കുകയും ചെയ്യുന്ന ദേശങ്ങൾ കൂടിയു ണ്ടി ഒരിടത്തു സ്വയംവരം ഭാഗ്യയോഗമാണ്. വധു കുടിലിനകത്തിരി ക്കുന്നു. വിവാഹപ്രായമായ ആണുങ്ങൾ മറയിലൂടെ അകത്തേക്ക് അമ്പുകൾ നീട്ടുന്നു. ഒരമ്പ് വധു പിടിക്കുന്നു. ഭാഗ്യം അതിന്റെ ഉടമസ്ഥന്. ഞങ്ങൾ ചിരിച്ചു.

: യുധിഷ്ഠിരൻ പറഞ്ഞു: "ചിലപ്പോൾ നിർഭാഗ്യം!"

- മുരും അന്ധരുമൊക്കെ ഭാഗ്യം പരീക്ഷിക്കാൻ നില്ക്കുമോ? ദ്രൗപദി അന്വേഷിച്ചു.

ചില നാടുകളിലെ പ്രാർത്ഥനാരീതികൾ കേട്ട് ഞങ്ങൾ അമ്പരന്നു. ഇന്ദ്ര നേയും അഗ്നിയേയും ഭൂദാനയും ആരാധിക്കാത്ത സ്ഥലങ്ങളുമുണ്ട്! ലിംഗവും യോനിയും ചില ദേശക്കാർ ആരാധിക്കുന്നു എന്നു കേട്ടപ്പോൾ ഞങ്ങൾ തരിച്ചിരുന്നു.

വഴിക്കു പറയത്തക്ക് ഏറ്റുമുട്ടലുകളൊന്നും അർജ്ജുനനു വേണ്ടി വന്നില്ല. കാലകേയൻ എന്ന ഒരു ഗോത്രത്തലവനോടു യുദ്ധം ചെയ്യേണ്ടി വന്നു.

പരി തൂകിയിരുന്നു.

"അതു പറയൂ.... അർജ്ജുനൻ നിസ്സാരമായി അതു തളി

“ഓ, പറയാനൊന്നുമില്ല. ഒരു ഗോത്രത്തലവൻ. ഞാൻ അവനെ കൊന്നു.

"കാലകേയൻ.......അതു മുഴുവൻ പറയൂ!' തീക്കുണ്ഡത്തിൽ വിറകുകൾ മാറ്റിക്കൊണ്ടു കൂടുതൽ ജ്വലിപ്പിച്ച് ദ്രൗപദി കുറേക്കൂടി അർജ്ജുനൻ മുഖം കാണാവുന്നവിധം മാറിയിരുന്നു.

യുധിഷ്ഠിരൻ എഴുന്നേററു.

'നമുക്ക് കാര്യത്തിലേക്കുതന്നെ തിരിച്ചുപോകണം. കാര്യകം വീഥികളുള്ള കാടായതുകൊണ്ട് ഹസ്തിനപുരത്തു നിന്നും . പാഞ്ചാലത്തിൽ നിന്നും ആളുകൾക്കു വരാൻ കൂടുതൽ സൗകര്യമുണ്ട്. യാദ വരുമായി ബന്ധപ്പെടാനും അവിടെയാണ് സൗകര്യം.

അദ്ദേഹം പോയപ്പോൾ, അർജ്ജുനൻ, തന്നെ മറ്റു ചിലർ വേട്ടയാടിയ

കഥകൾ തുടങ്ങി. കാട്ടാളരാണ് ഞാൻ ചെല്ലുന്നേടത്തെല്ലാം എന്നെ വേട്ടയാടു
ന്നതെങ്കിൽ അർജ്ജുനനെ സുന്ദരിമാരാണ്. ദ്രൗപദി താല്പര്യമില്ലാതെ എഴുന്നേറ്റു. അവൾ പോകുന്നത് കുടിലിനകത്തേക്കാണ്. ഇന്നു ഞാൻ അകത്തു

കിടക്കാൻ പോകുന്ന ദിവസമാണ്.

മദ്യമില്ലാത്തതിൽ അർജ്ജുനൻ ഖേദം പറഞ്ഞു. ആശ്രമങ്ങളിൽ സോമ യേയുള്ളു. സുരയില്ല.

"ഇവിടെ എന്തൊക്കെയായിരുന്നു വിശേഷങ്ങൾ?

“ഞങ്ങൾ തീർത്ഥയാത്രക്കാരായിരുന്നു. എല്ലാ പുണ്യതീർത്ഥങ്ങളും സന്ദർശിച്ചു.

ചില നാടുകളിലെ മദ്യമുണ്ടാക്കുന്ന രീതിയെപ്പററിയാണ ദ്രൗപദി കാത്തിരിക്കുന്ന ഈ രാത്രിയിൽ പകുതിയും കഴിഞ്ഞിരിക്കും

ഇപ്പോൾ. യാമങ്ങൾ പോയതറിഞ്ഞില്ല. നാലു വർഷങ്ങൾക്കുശേഷം വീണ്ടും ദ്രൗപദി.

ഞാൻ എഴുന്നേറ്റു കുടിലിലെത്തിയപ്പോൾ മങ്ങിയ ഇരുട്ടിൽ അവൾ കിട ക്കുന്നതു കണ്ടു. ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. കുനിഞ്ഞ് അടുത്തുനിന്നു മുഖത്തു നോക്കിയപ്പോൾ നേരിയ മന്ദഹാസം ചുണ്ടുകളിൽ. ഞാൻ തൊണ്ട യനക്കി, വിളിക്കാൻ ഭാവിക്കുമ്പോൾ, ദ്രൗപദി കണ്ണു തുറക്കാതെ പിറു പിറുത്തു: “പറയൂ, കാലകേയവധം മുഴുവൻ പറയൂ.'

ഞാൻ നിവർന്നുനിന്നു.

വേണ്ട, എനിക്ക് രാത്രിയിൽ, മനസ്സ് അർജ്ജുനനെ സ്വപ്നം കാണുന്ന അവളുടെ തണുത്ത ശരീരം വേണ്ട.

ഒരു പുതപ്പായയെടുത്ത് പുറത്ത് തീക്കുണ്ഡത്തിനു പുററും അനുജന്മാർ കിടക്കുന്നതിനിടയ്ക്കു വിരിക്കാൻ സ്ഥലമന്വേഷിച്ച് ഞാൻ കുടിലിൽനിന്നു
പുറത്തു കടന്നു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക