shabd-logo

വിരാടം ആറ് (നാല് )

1 October 2023

0 കണ്ടു 0
ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. നടക്കട്ടെ. ആവശ്യം വരുമ്പോൾ അതിഥിമന്ദിരത്തിൽ വന്ന് എന്നെ വിളിച്ചാൽ മതി. തൽക്കാലം ഞാനും ശ്രമം വരിക്കുന്നു.....

* വൃദ്ധന്റെ കണ്ണുകളിൽ നർമ്മരസം തിളങ്ങി. മണ്ഡപത്തിന്റെ നടുവിൽ സഞ്ജയനും യുധിഷ്ഠിരനും കൂടി തലയടുപ്പിച്ചു പതുക്കെ പിറുപിറുക്കാൻ തുടങ്ങി. കൃഷ്ണൻ അർജ്ജുനൻ സമീപത്തായി ഒന്നും പറയാതെ നില്ക്കുന്നു. അവസാനം സഞ്ജയൻ എഴുന്നേറ്റു. പുറത്തേക്കു പോയി. ഞാൻ ആയുധപ്പുരയുടെ സമീപത്തേക്കു നടന്നു. നകുലൻ ഒപ്പമെത്തി

അറിയിച്ചു: 'യുധിഷ്ഠിരൻ എന്നെ വിളിക്കുന്നു. ' വീണ്ടും മണ്ഡപത്തിലേക്കു കയറിയ എന്നോട് ജ്യേഷ്ഠൻ പറഞ്ഞു: “യുദ്ധം കൂടാതെ കഴിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. അർദ്ധരാജ്യം ഇന്ദ്രപ്രസ്ഥമടക്കം കിട്ടിയാൽ ഉത്തമം. അല്ലെങ്കിൽ അഞ്ചു ഗ്രാമങ്ങളെ

എന്റെ ക്ഷോഭം ഉണർന്നു.

“അഞ്ചുഗ്രാമം മതിയെന്ന് ആരു നിശ്ചയിച്ചു?' “ഞാൻ. അതിനുള്ള അധികാരം എനിക്കുണ്ട്. സംശയമുണ്ടെങ്കിൽ പട

ആദ്യം തുടങ്ങേണ്ടത് പാണ്ഡവർക്കിടയിൽത്തന്നെ, ഇപ്പോൾ. ശൂന്യമായ സഭാമണ്ഡപത്തിൽ യുധിഷ്ഠിരന്റെ വാക്കുകൾ മുഴങ്ങി. കണ്ണു കളിൽ വെല്ലുവിളിയാണ്.

ഞാൻ പണിപ്പെട്ടു തല കുനിച്ചു. എന്നിട്ടു തിരികെ നടന്നു. അകലത്തെ പണിപ്പുരകളിൽ ഇരുമ്പടിച്ചു പരത്തുന്നതു കേട്ടുകൊണ്ട് പിന്നെ കിടന്നു. എന്നെ തിരഞ്ഞു കൃഷ്ടദ്യുമ്നൻ വന്നപ്പോൾ എഴുന്നേറ്റിരുന്നു. യുധിഷ്ഠിരൻ വ്യവസ്ഥകമാറി അവൻ സംസാരിച്ചില്ല. അയാൾ സന്തുഷ്ടനായിരുന്നു. പരിചാരകർ ശയ്യയ്ക്കരികിൽ നിറച്ചുവച്ച് മദ്യകുംഭം എടുത്തു കുടിച്ചു താഴെവച്ചു പറഞ്ഞു: "ഞാൻ നേരത്തെ ഒരു ചാരനെ ഹസ്തി നപുരത്തേക്കയച്ചിരുന്നു. അയാൾ വന്നു.

അപ്പോൾ കേൾക്കാൻ എനിക്കും താൽപര്യമായി. വിദുരരും ധൃതരാഷ്ട്രരും തമ്മിൽ നീണ്ട തർക്കങ്ങൾ നടക്കുകയാണ്. ഭീഷ്മാചാര്യൻ നിഷ്പക്ഷത യോടെ ഒഴിഞ്ഞുമാറി നില്ക്കുന്നു. കൃഷ്ണദ്വൈപായനനും ഗാന്ധാരിയും പറ ഞ്ഞിട്ടു ഫലമില്ലെന്നു കണ്ടു പിൻവാങ്ങിയിരിക്കുന്നു.

കർണ്ണൻ 

കർണ്ണനും ഭീഷ്മാചാര്യരും തമ്മിൽ വലിയ വാക്കേറ്റം നടന്നിട്ടുണ്ട്. വിഷയമെന്തായിരുന്നു എന്നറിഞ്ഞുകൂടാ. പിണങ്ങിപ്പോയ കർണ്ണൻ പിന്നെ സഭയിലേക്കു കയറിയിട്ടില്ല. സ്വന്തം മന്ദിരത്തിൽനിന്നു പുറത്തുവന്നിട്ടില്ല.'

അയാൾ രണ്ടാമതും കുംഭമുയർത്തി. "ധൃതരാഷ്ട്രർ പാണ്ഡവപക്ഷത്തിൽ ഏറ്റവും ഭയപ്പെടുന്നത് ഒരാളെ

യാണ്. ആരാണെന്ന് ഊഹിക്കാമോ?' ഊഹിക്കാൻ പ്രയാസമില്ല. പുതിയ ശസ്ത്രങ്ങൾ നേടിയ, ഇരുകൈകളിലും അമ്പുപിഴയ്ക്കാത്ത, അർജ്ജുനനെത്തന്നെ.

“അല്ല.... എന്റെ നെഞ്ചിൽ കളിയായി ഇടിച്ചുകൊണ്ടു പറഞ്ഞു: "ദാ, ഈ വ്യകോദരനെ. രാജാവു പറഞ്ഞ വാക്കുകൾ കേൾക്കണോ? അവൻ എൻറ മക്കളെക്കൊല്ലും. അതോർത്തു ചുടുനെടുവീർപ്പിട്ടു രാവെല്ലാം ഞാനുണർ

ന്നിരിക്കുന്നു. എന്തു പറയുന്നു? സ്വന്തം സഹോദരന്മാരുടെ കരബലവും ബന്ധുക്കളുടെ സൈന്യബലവും അറിയാത്ത ഒരാളാണല്ലോ പാണ്ഡവരെ നയിക്കുന്നത് എന്നോർത്ത് ഞാൻ വീണ്ടും ചിന്താമഗ്നനായി.

“ഗദായുദ്ധത്തിൽ ഭീമനെ സംഹരിക്കാൻ താൻ ധാരാളം മതിയെന്നു

പറഞ്ഞ് ദുര്യോധനൻ അപിതാവിനെ ആശ്വസിപ്പിക്കാൻ നിരന്തരം ശ്രമി

ക്കുന്നുണ്ട്. രഥവേഗം സാരഥി കുറയ്ക്കുമ്പോൾ അക്ഷമനാവുന്ന പടക്കുതിരയെ മപ്പോലെയാണ് ധനിൽ. ഒരിടതും ഇരിപ്പുറയ്ക്കുന്നില്ല. സാകിയെ അന്വേഷിക്കട്ടെ എന്നും പറഞ്ഞ് അയാൾ പുറത്തേക്കു നടന്നു.

അപരാഹ്നത്തിൽ വീണ്ടും ദൂതൻ വന്നു. എന്നെ സഭയിലേക്കു വിളിക്കുന്നു. ചെന്നപ്പോൾ അനുജന്മാർ മുന്നുപേരുമുണ്ട്. കൃഷ്ണനും ധൃഷ്ടദ്യുമ്നനും സാത്യകിയും യുധിഷ്ഠിരന്റെ മുമ്പിലിരിക്കുന്നു. ഒറ്റയ്ക്ക് നില്ക്കുന്ന അനു ജന്മാർ എന്നെ നോക്കി. അവർ അസ്വസ്ഥരാണ്. ദ്രുപദനും വിരാടനുമില്ല സഭ

"ഒരവസാനശ്രമം കൂടി നടത്താമെന്നു നിശ്ചയിച്ചു. യുദ്ധമില്ലാതെ കഴി

ക്കാൻ.' അദ്ദേഹം എന്നെ നോക്കിയാണ് സംസാരിച്ചത്. ഒരു പ്രധാനിയെ

ത്തന്നെ ദൂതനായി അയയ്ക്കാമെന്നും നിശ്ചയിച്ചു. കൃഷ്ണൻ സമ്മതിച്ചിരി

ക്കുന്നു. ഈ ദൗത്യം നിർബ്ബന്ധിച്ച് ഏല്പിച്ചതാണെന്ന് കുനിഞ്ഞിരിക്കുന്ന കൃഷ്ണന്റെ മുഖം കണ്ടാലറിയാം. ഓരോ ആളുടേയും അഭിപ്രായമറിയാ നാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. ഇതൊരു പ്രധാന തീരുമാനമായിരി

ക്കണം. ഞാൻ രോഷം ഒതുക്കി, കഴിയുന്നത്ര ശാന്തത വരുത്താൻ ശിച്ചുകൊണ്ടു പറഞ്ഞു:

"ഭാരതന്മാരുടെ വംശം നശിക്കാതിരിക്കലാണല്ലോ നമുക്കിപ്പോൾ വലുത്. ഞാൻ എന്തു വേണമെങ്കിലും ചെയ്യാം. ദുര്യോധനന്റെ ദാസ്യവൃത്തികൂടി.

ആകാശം പ്രതീക്ഷിച്ച് കൃഷ്ണൻ എന്റെ തണുത്ത സ്വരം കേട്ടു വിശ്വാസം വരാത്ത നിലയിൽ എന്നെ നോക്കി. നേരത്തെ യുധിഷ്ഠിരൻ എന്റെ നേരെ ക്രൂദ്ധനായി, വെല്ലുവിളിയുടെ വക്കോളമെത്തിയ സംഭവം കൃഷ്ണനറിഞ്ഞിട്ടില്ല. ആരോടും ഞാൻ പറഞ്ഞിട്ടില്ല. ഷണ്ഡന്മാർ പറയേണ്ട വാക്കുകൾ. യുദ്ധമടുത്തപ്പോൾ ഭീരുവാകുന്നോ

ഭീമസേനൻ കൃഷ്ണൻ ചോദിച്ചു. ഷണ്ഡൻ പാണ്ഡുവിന്റെ മക്കളിൽ നിന്ന് താങ്കൾ ഇതിലേറെ പ്രതീക്ഷി

ച്ചെങ്കിൽ, അതു താങ്കളുടെ തെറ്

ഞാൻ ക്ഷോഭമില്ലാതെ തന്നെ പറഞ്ഞു. സഹോദരന്മാർ നടുങ്ങി.

താനറിയാത്തതെന്തോ ഇതിലുണ്ടെന്നു കരുതി കൃഷ്ണൻ വേഗത്തിൽ ഞാൻ വെറുംവാക്കു പറഞ്ഞതാണ്. നിർദ്ദോഷമായ ഒരു പരിഹാസം.

ശാന്തനായി.

അടുത്തത് അർജ്ജുനന്റെ ഊഴമായിരുന്നു. അയാൾ മറ്റുള്ളവർ പറ ഞ്ഞുകഴിഞ്ഞിട്ടാവാമെന്നു കരുതിയിട്ടെന്നോണം നകുലനെ നോക്കി. സഹ ദേവനെ നോക്കി. അവർ അർജ്ജുനൻ തീരുമാനം കാത്തിരിക്കുന്നതു

പോലെ നിശ്ശബ്ദം നിന്നു. “അർജ്ജുനൻ എന്തു പറയുന്നു?'

വീണ്ടും യുധിഷ്ഠിരൻ ചോദിച്ചു.

“ആചാര്യന്മാർ മറുനിരയിൽ നില്ക്കുന്നതാണെന്റെ വിഷമം. യുദ്ധം പശു ക്കളെ തിരിച്ചുപിടിക്കുന്നതുപോലെയല്ലല്ലോ.... വർക്കും നല്ലത്.' സന്ധി സാധിച്ചാൽ എല്ലാ

നകുലൻ അതിനോടു യോജിക്കുന്നു. വിളിക്കാതെതന്നെ സഹദേവൻ മുമ്പോട്ടു വന്നു. അവന്റെ മുഖം ചുവന്നി

ഭീമനും അർജ്ജുനനും യുധിഷ്ഠിരനുമൊക്കെ വലിയ ധാർമ്മികരായി രിക്കാം. നകുലന് സ്വന്തമായി ഒരഭിപ്രായവുമില്ല. എനിക്കു തോന്നുന്നത് വേറെ യാണ്.

അയാൾ നിർത്തി. പിന്നെ കൃഷ്ണന്റെ നേരെയാണ് തിരിഞ്ഞത്. "ദ്രൗപദിയെ പണയപ്പണ്ടമാക്കി സഭയിൽ വലിച്ചിഴയ്ക്കുന്നത് കണ്ടുനിന്ന വനാണ് ഞാൻ. ഒരു പുരുഷനും കണ്ടുനില്ക്കാൻ കഴിയാത്ത കാഴ്ച. യുദ്ധ ത്തിൽ അവരെ നശിപ്പിച്ചേ ഞാനടങ്ങു. ആ ശകുനിയെ സ്വന്തം കൈയാലെ ഞാൻ കൊല്ലും. എനിക്കു വേണ്ടത് യുദ്ധം. സഹദേവൻ അധാർമ്മികനാ ണെന്ന്, ഹേ കൃഷ്ണാ, താങ്കൾക്കു വേണമെങ്കിൽ കരുതാം

സാത്യകി ആവേശപൂർവ്വം സഹദേവനെ ഒരർദ്ധാലിംഗനത്തിലൊതുക്കി. മാതുലൻ, മാദ്രീസഹോദരൻ ശല്യർ, കൗരവപക്ഷത്തിലേ നിൽക്കു എന്നും പായതറിഞ്ഞതുമുതൽ സഹദേവൻ സദാ രോഷാകുലനാണ്. സഹദേവന്റെ വാക്കുകൾ ശ്രദ്ധിക്കാതെ യുധിഷ്ഠിരൻ പറഞ്ഞു:

"പിരിയാം കൃഷ്ണൻ ദൂതുംകൊണ്ടു യാത്രപുറപ്പെടട്ടെ.'
അപ്പോൾ ദാരുമറയുടെ പിന്നിൽ നിന്ന് ഒരു നനുത്ത ശബ്ദം കേട്ടു.

"നിൽക്കൂ, ഒരു വാക്കുകൂടി

ദ്രൗപദി മുമ്പിലേക്കു വന്നു. ഞങ്ങളെ ആരേയും ശ്രദ്ധിക്കാതെ ദ്രൗപദി കൃഷ്ണന്റെ മുമ്പിൽ നിന്നു.

"എന്റെ അഭിപ്രായം ഇവിടെ ആരും ചോദിക്കില്ല എന്നറിയാം. പണയപ്പ

ത്തിനു നാവില്ലല്ലോ.'

"ഇത് രാജനീതിയെപ്പറ്റിയുള്ള ഒരു മന്ത്രാലോചനയാണ്. യുധിഷ്ഠിരൻ ഗൗരവത്തിൽ ദ്രൗപദിയെ ഓർമ്മിപ്പിച്ചു.

'കുരുവംശത്തിൽ സ്ത്രീകൾക്ക് കഴിയണമെങ്കിൽ അന്ധകളാവണം. അല്ലെങ്കിൽ ഊമകളാവണം. ശമത്തെപ്പറ്റിയാണ് ഞാൻ ഇന്നലെയും ഇന്നു മൊക്കെ കേൾക്കുന്നത്. ശമം കെഞ്ചാൻ പോകുന്നതിനിടയ്ക്ക് ഇതു നോക്കണം.

അഴിച്ചിട്ട മുടി ഇടംകൈകൊണ്ട് ചുമലിലേക്കിട്ട് ദ്രൗപദി പറഞ്ഞു:

"ദുശ്ശാസനൻ വലിച്ചിഴച്ചപ്പോൾ അഴിഞ്ഞ ഈ മുടി ഞാൻ പിന്നെ കെട്ടി

യിട്ടില്ല. ഉള്ളിൽ കത്തുന്ന തീ കണ്ണീരിൽ കെടാതെയാണ് ഞാനി പതിമൂന്നു

കൊല്ലം കാത്തു സൂക്ഷിച്ചത്. ഇപ്പോൾ കൗരവരെ മുഴുവൻ ഒറ്റയ്ക്ക് കൊല്ലു മെന്ന് ആണയിട്ട ആൾ കൂടി ധർമ്മജ്ഞനായി മാറി....

ആഭിചാരക്രിയകളുടെ മന്ത്രങ്ങൾ ആവാഹിച്ചുവരുത്തുന്ന ഒരു രക്ഷാ ദേവതയെപ്പറ്റി കേട്ടിട്ടുണ്ട്, കൃത്യ. ദ്രൗപദി കൃത്യയെപ്പോലെ ശാപത്തിന്റെ വിത്തുകൾ കൈയിലും നാശത്തിന്റെ തീപ്പൊരികൾ കണ്ണിലുമായി നില്ക്കു

കയാണെന്നു തോന്നി. പിന്നെ ക്രോധം കത്തിയടങ്ങിയ ദ്രൗപദി മുഖം പൊത്തിക്കരഞ്ഞു.

കൃഷ്ണൻ അടുത്തേക്കു നടന്നുകൊണ്ടു പറഞ്ഞു: “കരയരുത്. ഞാൻ മുമ്പുപറഞ്ഞ വാക്കുകൾ മറക്കരുത്. ശത്രുക്കൾ നശിച്ച് ഭർത്താക്കന്മാരോടൊപ്പം നീ ഐശ്വര്യത്തോടെ വാഴുന്നതു ഞാൻ മനസ്സിൽ
കാണുന്നുണ്ട്. ദ്രൗപദി ആരെയും നോക്കാതെ, ഉറച്ച കാൽവയ്പ്പുകളോടെ തിരിച്ചു
നടന്നു.

ഭീമൻ ശത്രുക്കളുടെ ദാസ്യത്തിനുകൂടി തയ്യാറായിരിക്കുന്നു എന്നു കരുതി
യായിരിക്കണം, എന്നെ പ്രത്യേകം എടുത്തുപറഞ്ഞത്. പ്രതി മറന്ന മഹാ ബലൻ. എന്നെ നോക്കുന്ന സഹദേവന്റെ കണ്ണുകളിലും പകയുണ്ട്. സാത്യ കിയും ധൃഷ്ടദ്യുമ്നനും യുദ്ധമടുത്തപ്പോൾ ഞാൻ ഭീരുവാകുന്നു എന്നു സംശയിക്കുകയാണോ? പ്രത്യേകിച്ചും സൃഷ്ടദ്യുമ്നന് അങ്ങനെ തോന്നി

അഞ്ചുപേർക്കുകൂടി മകളെ കൊടുക്കുന്നതു ഉചിതമല്ലെന്നു നിശ്ചയിച്ച രൂപാവിനടു വാദിച്ചു ജയിച്ചത് നായിരുന്നു. അതിന നോളം, ഒരുപക്ഷേ, അർജ്ജുനനേക്കാൾ അഭികാമ്യൻ ഞാനാണെന്നുകൂടി അയാളന്നു വാദിച്ചു. എന്നെ ആരാധിക്കുന്ന കൃഷ്ടദ്യുമ്നനും തോന്നിയോ
ഇപ്പോൾ ഞാൻ ഭീരുവാണെന്ന്

ഞാൻ നടന്നു നടന്ന് ആനപ്പന്തിയുടെ സമീപമെത്തി. അവിടെ പെട്ടെന്ന് ബഹളം പൊട്ടിപ്പുറപ്പെട്ടു. മദമിളകിയ ഒരു കൊമ്പൻ കാൽച്ചങ്ങലയിടാനടുത്ത പാപ്പാനെ കുത്തിമലർത്തിയിരിക്കുന്നു. കോട്ടയുടെ കരിങ്കൽക്കെട്ട് ഇടിച്ചു തകർക്കാൻ നോക്കുകയാണ്. നീണ്ട തോട്ടികളും കുന്തങ്ങളുമായി ആളുകൾ

അകന്നുമാറി നില്ക്കുന്നു.

അടുത്തേക്കു നടന്ന എന്റെ മുമ്പിൽ പാപ്പാന്മാർ തടഞ്ഞു കൊണ്ടു
പറഞ്ഞു: "മദപ്പാടാണ്. അടുക്കരുതേ!' അവന്റെ കൈയിലെ കുന്തം വാങ്ങി നിലത്തു കുത്തി വായ്ത്തല മടക്കി

തിരിച്ചുപിടിച്ച് ഞാൻ മുമ്പോട്ടു നടന്നു. ആന തിരിഞ്ഞപ്പോൾ അവനു മനസ്സി

ലാവുന്ന ഭാഷയിൽ ഞാൻ പറഞ്ഞു: “അടങ്ങ്, അടങ്ങ്.

തുമ്പി ചുരുട്ടിക്കൂട്ടി കൊമ്പു രണ്ടും ആകാശത്തിലേക്കുയർത്തിയ
അവന്റെ മസ്തകത്തിന്റെ മദ്ധ്യത്തിലെ മർമ്മസ്ഥാനത്തേക്ക് ഞാൻ കുന്ത മെറിഞ്ഞു. പിഴച്ചില്ല. ചീറിക്കൊണ്ടു മുൻകാൽ മടക്കിയിരുന്ന ആനയുടെ മുമ്പിൽ നിന്നു ഞാൻ ഭ്രാന്തനെപ്പോലെ പറഞ്ഞു:

“നിനക്ക് ദ്വന്ദ്വയുദ്ധം വേണോ? ഭീമസേനൻ തയ്യാർ. ജന്തുക്കൾക്കും സഹജാവബോധമുണ്ട്. മദജലത്തിന്റെ അരഭ്രാന്ത് മനുഷ്യന്റെ മുഴുഭ്രാന്തിന്റെ മുമ്പിൽ ഭയന്നു ചിന്നം വിളിച്ചു. കൊമ്പുകൾക്കിട

യിൽ കടന്നുനിന്ന്, മദകുംഭത്തിന്റെ മുകളിൽ മുഷ്ടി ചുരുട്ടി ഇടിച്ച് ഞാൻ പിന്നെയും ചോദിച്ചു: “നിനക്കു യുദ്ധം വേണോ?'

അപ്പോൾ കാൽച്ചങ്ങലകളുമായി പാപ്പാന്മാർ അടുത്തെത്തി. ആന ശാന്തനായിരിക്കുന്നു. ക്ഷോഭമടങ്ങാത്ത ഞാൻ തിരിച്ചു നടന്നപ്പോൾ ആനപ്പന്തിയിലെ ബഹളം

കേട്ട് ഓടിയെത്തിയവരുടെ കൂട്ടത്തിൽ ധൃഷ്ടദ്യുമ്നനെ കണ്ടു. കുടെ ദ്രൗപദി. അവർ വഴിക്ക് എന്റെ ഒപ്പമെത്തി. ധൃഷ്ടദ്യുമ്നൻ ചോദിച്ചു: “ആരോടായിരുന്നു രോഷം? ആനയോടല്ല,

ഞാൻ മിണ്ടിയില്ല.

ദ്രൗപദി പറഞ്ഞു: “രാവിലെ ജ്യേഷ്ഠനുമായി ദ്വന്ദ്വയുദ്ധത്തിന് നില്ക്കാ അത് ഏതായാലും പുണ്യമായി. . അവൾ എന്നെ നോക്കി മന്ദഹസിച്ചു. അപ്പോൾ മനുഷ്യനും ശാന്തനായി.

കൃഷ്ണൻ തിരിച്ചെത്തുന്നതുവരെ ഞങ്ങൾ വീണ്ടും അസ്വസ്ഥരായി നടന്നു. പാളയത്തിലെ ഉത്സാഹം ആരും പറയാതെതന്നെ കുറഞ്ഞു. പണി പ്പുരകളിൽ നിർമ്മാണവും സാവധാനത്തിലായി. മഹായുദ്ധത്തിന്റെ മണം പിടിച്ചു നടന്നിരുന്ന വിരാടസൈന്യത്തിലെ യുവാക്കളുടെ മുഖത്ത് മാനത കണ്ടു. പലരും എന്നോടു വന്നു ചോദിച്ചുകൊണ്ടിരുന്നു. സന്ധിക്കാര്യം തീരു മാനമായോ? കൃഷ്ണൻ വരട്ടെ എന്നിട്ടു നിശ്ചയിക്കാമെന്ന് ഞാനവരോടു
പറഞ്ഞുകൊണ്ടിരുന്നു.

സംതൃപ്തനായി കൃഷ്ണൻ തിരിച്ചെത്തിയപ്പോൾ അർദ്ധരാജ്യത്തിന് ദുര്യോധനൻ സമ്മതിച്ചിരിക്കും എന്നാണ് ഞങ്ങളൂഹിച്ചത്. വഴിക്കു നിർത്തി ചോദിച്ചശേഷം അയാൾ കൃത്യമായി ഒന്നും പറഞ്ഞില്ല. രാജ്യകാര്യങ്ങൾ സഭ യിൽ വച്ചു പറയേണ്ടതാണ്,' എന്ന് ഒഴിഞ്ഞുമാറി.

സഭയിൽ വീണ്ടും ഒത്തുകൂടിയപ്പോൾ ദ്രുപദനും വിരാടനും വിരാടപുത്രൻ ഉത്തരനും വന്നു. സാത്യകിയുടെ മൂന്നു സേനാപതികൾ. പട തിരിച്ചു പോകുന്നുവെങ്കിൽ തീരുമാനം യുധിഷ്ഠിരൻ തന്നെ അറിയിക്കട്ടെ എന്നു കരുതിയാണ് അവരെക്കൂടി വിളിച്ചത്. കൃഷ്ണൻ ദൂതപുരോഹിതനെപ്പോലെ, സഞ്ജയനെപ്പോലെ, വളച്ചു നീട്ടാൻ നിന്നില്ല.

“അർദ്ധരാജ്യമല്ല, അഞ്ചു ഗ്രാമമല്ല, അഞ്ചു വീടല്ല, ഒരു വീടു ചോദിച്ചാൽ കൂടി തരാൻ തയ്യാറില്ല ദുര്യോധനൻ പറഞ്ഞ വാക്കുകൾ കേൾക്കണോ?

സൂചികുത്താനുള്ള സ്ഥലം കൂടി പാണ്ഡവർക്കു കൊടുക്കാൻ ഭാവമില്ല.' അമ്മ എന്തു പറഞ്ഞു അമ്മ എല്ലാവരുടെ നാവിലും ഉയർന്ന ചോദ്യം അതായിരുന്നു. അമ്മയെ

കണ്ടപ്പോൾ എന്തു പറഞ്ഞു അമ്മയുടെ വാക്കുകൾ കേൾക്കാനാണ് ഞാൻ ഇവിടെ ഈ സഭയിൽ എല്ലാവരേയും വന്നുചേരാൻ ആവശ്യപ്പെട്ടത്. “എന്റെ മക്കൾക്കു രാജ്യം നഷ്ടപ്പെട്ടതും അവരുടെ വനവാസക്ലേശവും

ഞാൻ വേണമെങ്കിൽ മറക്കും. അനാഥയെപ്പോലെ ഷ, സഭയിൽ രക്ത

കറ പുരണ്ട് ഒറ്റവസ്ത്രവുമായി നീറിനീറി നില്ക്കേണ്ടിവന്നത് പക്ഷേ, ഒരി

ക്കലും ഞാൻ മറക്കില്ല. എന്റെ മക്കൾക്കറിയില്ലെങ്കിൽ വിദുളയുടെ കഥ ഒന്നു

പറഞ്ഞുകൊടുക്കൂ.

കൃഷ്ണൻ നിർത്തി, ദ്രൗപദിയെ നോക്കി. ദ്രൗപദി അപ്പോൾ സന്തോഷം നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയായിരുന്നു. കൃഷ്ണൻ പിന്നെയും സ്വന്തം വാക്കുകളിൽ പറഞ്ഞു:

“യുദ്ധം ഭയന്നു വീട്ടിലോടിയൊളിച്ച മകനെ വീണ്ടും പടക്കളത്തിലേക്കയച്ച ഒരു ക്ഷത്രിയ സ്ത്രീയാണ് വിദുള. ഹേതുവും സാമർത്ഥ്യവുമില്ലാത്ത സ്നേഹം കൊണ്ട് കഴുതപ്പെണ്ണിനേ പ്രയോജനമുള്ളു എന്നു പറഞ്ഞവളാണ് വിള ഞങ്ങൾ അമ്മയെപ്പറ്റി ഓർത്തു നിശ്ശബ്ദരായി. എല്ലാവരും ഇനി

എന്താണ് യുധിഷ്ഠിരൻ പറയാൻ പോകുന്നതെന്നറിയാൻ വെമ്പൽ കൊണ്ടു. ഭീമാർജുനന്മാരോടു പറയാൻ അമ്മ പ്രത്യേകം ഏല്പിച്ചിട്ടുണ്ട്. യുദ്ധം ജയിച്ച് ജ്യേഷ്ഠനെ രാജാവാക്കി അഭിഷേകം ചെയ്യണം. താങ്കളോടു മാത്ര മായി പറയാൻ ഏല്പിച്ച കാര്യം കൂടിയേ ഇനി ബാക്കിയുള്ളു.

കൃഷ്ണൻ യുധിഷ്ഠിരനെ നോക്കി “താങ്കൾക്കായി അമ്മയുടെ വാക്കുകൾ ഇതായിരുന്നു. രാജ്യത്തോം പകളേയും രക്ഷിക്കാനറിയാത്ത രാജാക്കന്മാർക്കു വിധിച്ച

മഹാനരകം!

യുധിഷ്ഠിരൻ വീണ്ടും ചിന്താമണനായിരുന്നു. സാകിയും

ദ്യുമ്നനും എഴുന്നേറ്റു നടക്കാൻ തുടങ്ങി. ദ്രുപദരും വിരാടനും യുധിഷ്ഠി നെത്തന്നെ നോക്കിയിരുന്നു.

പശ്ചാത്തലത്തിൽ ഒതുങ്ങിനിന്ന ദ്രൗപദി ഇളകിയപ്പോൾ കിലുങ്ങിയ പാദസരകിലുക്കം മാത്രം, നിറഞ്ഞ നിശ്ശബ്ദതയിൽ കേട്ടു.

യുധിഷ്ഠിരൻ വീർപ്പോടെ ചോദിച്ചു.

“അഭിമന്യുവിന്റെ വിവാഹക്കാര്യം.......

കൃഷ്ണൻ അതു കേട്ടതായി ഭാവിച്ചില്ല. നീണ്ടുനിന്നു ക്ഷമ നശിച്ചപോലെ കൃഷ്ണൻ ചോദിച്ചു: “ഇനി നമ്മളെന്തു ചെയ്യണമെന്നാണ് താങ്കളുടെ തീരുമാനംപിന്നെയും യുധിഷ്ഠിരൻ മുഖമുയർത്തി ഞങ്ങളെ നോക്കി. എന്നിട്ട് വളരെ ശാന്തത യോടെ ഒരു വാക്കു മാത്രം പറഞ്ഞു:

“യുദ്ധം!

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക