shabd-logo

വിരാടം- ആറ് (ഒന്ന് )

1 October 2023

0 കണ്ടു 0
ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.

അടുക്കളക്കാരന് ഒഴിവുളളപ്പോൾ കൊട്ടാരത്തിലെവിടെയും ചുററി നടക്കാം. ഇടയ്ക്ക് അന്തഃപുരത്തിന്റെ പരിസരം വരെ എത്താം. വിരാടപത്തി യുടെ സൈരന്ധ്രി മാലിനി ഒരടുക്കളക്കാരനോടു കുറച്ചുനേരം സംസാരിച്ചാൽ ആർക്കും സംശയം തോന്നേണ്ടതില്ല. പരുക്കൻ ശരീരവും വേർപെടുത്താതെ പരത്തിയിട്ട ചെമ്പിച്ച മുടിയും ഊശാൻ താടിയും ചളിപുരണ്ടാലറിയാത്ത അടു ക്കളക്കാരന്റെ കറുത്ത വേഷവുമുള്ള വല്ലവനോട് സുന്ദരിയായ മാലിനി സംസാരിക്കുന്നതിൽ മറ്റു ദാസിമാർക്കും അസൂയ തോന്നുകയില്ല. കൊട്ടാര വളപ്പിലെ ഗോശാലയിൽ സഹദേവൻ. കുതിരപ്പന്തിയിൽ നകുലൻ, അവരെ ഇടയ്ക്ക് കാണാം. ഒറ്റയ്ക്കു യുധിഷ്ഠിരനെ കാണുന്നതു മാത്രം പ്രയാസ മുള്ള കാര്യമായിരുന്നു.

മാത്സ്യരാജാവ് വിരാടന് ചൂതുകളിയിൽ ജ്യേഷ്ഠൻ പറഞ്ഞതിലേറെ കമ്പ മാണ്. പുതിയ സേവകൻ "കങ്കൻ ശരിക്കും തന്റെ ജോലി ആസ്വദിക്കുന്നു മുണ്ട്. കളിയിൽ കൂടുതൽ ജയിക്കുന്നതു കങ്കൻ തന്നെ. രാജാവിനു മുഷിയാ തിരിക്കാൻ ഇടയ്ക്കു താൻ തോറ്റുകൊടുക്കുന്നു എന്നാണ് ഒരിക്കൽ ഒറ്റയ്ക്ക് അല്പസമയം കിട്ടിയപ്പോൾ ജ്യേഷ്ഠൻ പറഞ്ഞത്.

പ്രധാന കെട്ടിടത്തിനു തൊട്ടായിരുന്നു ഉത്തരരാജകുമാരിയുടെ മന്ദിരം. അതിനടുത്താണ് നാട്യഗൃഹം. അതിനപ്പുറമാണ് പാട്ടും നൃത്തവും പഠിപ്പി ക്കാൻ വന്ന ബൃഹന്നളയ്ക്കുള്ള വാസസ്ഥലം ഏർപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തിൽ ദ്രൗപദിക്കും അധികം പരിഭവങ്ങളൊന്നും പറയാനുണ്ടാ യിരുന്നില്ല. രാജ്ഞി സുദേഷ്ണ പുതിയ സൈരന്ധ്രിയുടെ വൃത്തിയും വക തിരിവും കണ്ടു തോഴിയെപ്പോലെയാണ് പെരുമാറുന്നതെന്നു പറഞ്ഞു. ഇടയ്ക്കിടെ രാജ്ഞിയെ കാണാൻ വരുന്ന സഹോദരന്റെ കണ്ണുകൾ തൻ നേർക്ക് അർത്ഥവത്തായി നീളുന്നുണ്ട് എന്നും കൂട്ടത്തിൽ പറഞ്ഞു.

“ദാസി സുന്ദരിയാവുമ്പോൾ അതുണ്ടാവും.' എന്നു ഞാൻ നിസ്സാരഭാവ ത്തിൽ പറഞ്ഞു. “രാജ്ഞിയുടെ സഹോദരന്മാരുടെയും മുതിർന്ന ആൺ മക്കളുടെയും വിനോദത്തിനാണ് പലേടത്തും ദാസിമാർ.

"ദ്രുപദരാജധാനിയിൽ അതു നടക്കില്ല.' പക്ഷേ, ഇതു വിരാടന്റെ കൊട്ടാരമാണല്ലോ!


നകുലനെ പ്രീതിപ്പെടുത്താൻ ദാസിമാർക്കിടയിൽ കിടമത്സരമാണെന്നു ദ്രൗപദി അറിയുന്നുണ്ട്. കൂട്ടത്തിൽ സഹദേവനെപ്പറ്റി പരിതപിച്ചു. തനിക്കും ഭർത്താവുണ്ട് എന്നാണു പറഞ്ഞിരിക്കുന്നത്. സുമംഗലികളായ ദാസിമാരെ വിനോദത്തിനായി വിളിക്കുകയില്ല എന്ന വിശ്വാസത്തിൽ.

"കങ്കന്റെ വിശേഷങ്ങളറിയുന്നില്ലേ?'

ഞാൻ ചോദിച്ചു

"നാലുമാസത്തിനിടയ്ക്ക് സ്വകാര്യസമ്പാദ്യം വർദ്ധിച്ചിട്ടുണ്ട്. ഞാനും ചിരിച്ചു

“രാജ്യം പന്തയം വച്ചു കളിക്കില്ലല്ലോ വിരാടൻ അങ്ങനെയിരിക്കെ ഉത്സവകാലം വന്നു. കൊട്ടാരമുറ്റത്ത് ഒരു രംഗപീഠം ഉയർന്നു. ജാലവിദ്യക്കാരും അഭ്യാസികളും വന്നു. നൃത്തക്കാരും ഗായകരും വന്നു. പ്രകടനങ്ങൾ നടത്തി സമ്മാനങ്ങൾ വാങ്ങി. കൂട്ടത്തിൽ മല്ലന്മാരും വന്നു.

സൈന്യത്തിലെ തടിമിടുക്കുള്ളവരെയെല്ലാം പരദേശക്കാരോടു പൊരു

താനിറക്കി. വന്നവരുടെ കൂട്ടത്തിൽ അങ്കത്തിലിറങ്ങാതെ ഒരാൾ മാത്രം പരി

ഹാസത്തോടെ നോക്കിനിന്നു. തോൾവളയും കൈവളയുമിട്ട ഒരു മല്ലൻ.

അവനു പറ്റിയ ഒരെതിരാളിയായി ആരെയും കണ്ടില്ല. എന്നവൻ പറഞ്ഞത്.

കൈയബദ്ധം കൊണ്ട് ആരും മരിക്കുന്നത് അവന് ഇഷ്ടമില്ല എന്ന ന്യായവും
പറഞ്ഞു.

മല്ലയുദ്ധം കാണാൻ വന്ന ദാസരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. കലവറ സൂക്ഷിപ്പുകാരൻ കോങ്കണ്ണൻ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഈ വല്ലവൻ പററും. തടിമിടുക്കിൽ കെടാകെ നില്ക്കും. ഞാൻ ചിരിച്ചു.

അകന്നുമാറി ധിക്കാരത്തിൽ നില്ക്കുന്ന ഈ മല്ലന്റെ പരാക്രമം കാണാൻ പററില്ലല്ലോ എന്നാലോചിച്ചപ്പോൾ എന്തുകൊണ്ടോ രാജാവിനും അടുക്കള ക്കാരനെ ഓർമ്മ വന്നു. വിളിച്ചപ്പോൾ ഞാൻ താണുതൊഴുതു മുമ്പിൽ നിന്നു. കുട്ടിക്കാലത്തു
കുറെ പഠിച്ചു. പിന്നെ അടുക്കളക്കാരനായപ്പോൾ പഠിച്ച് അടുവുകളൊക്കെ

മറന്നു എന്നു ഞാനറിയിച്ചു. രാജാവ് എന്റെ പെരുത്ത ശരീരത്തിലാകെ
നോക്കിക്കൊണ്ടു പറഞ്ഞു: '' കുറച്ചുനേരം പിടിച്ചുനിന്നാൽ മതി. പിന്നെ തോൽവി പറഞ്ഞ് ഇറങ്ങി പോന്നുകൊള്ളൂ. കേട്ട സ്ഥിതിക്ക് ഈ ജീമൂതനോടു തോൽക്കുന്നതും ഒരു ഖ്യാതിയാണ്.

ഞാൻ പകുതി സമ്മതിച്ച ഭാവത്തിൽ നിന്നു. ഉടനെ പരിചാരകന്മാർ എന്നെ പൊതിഞ്ഞു. അടുക്കളക്കാരന്റെ കറുത്തവസ്ത്രം നീക്കി അര മറയ്ക്കുന്ന പുലിത്തോൽ ബന്ധിച്ചു. ഒരാൾ മുടികെട്ടാൻ സഹായിക്കുന്നു. വല്ലവൻ ഒരുങ്ങുന്നതു കണ്ട് രസിച്ച് അടുക്കള ജോലിക്കാരും വന്നു. അവരിൽ ഏറ്റവും പ്രായം കൂടിയ നിരതൻ എന്റെ നെഞ്ചിൽത്തട്ടി പറഞ്ഞു:എന്റെ പന്തയം അഞ്ചു വെള്ളി നിഷ്കം വല്ലവന്റെ മേൽ. ആളുണ്ടോ?' വിരാടരാജാവിനെ രസിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അങ്കണത്തി ലിറങ്ങിയത്. എന്റെ ശരീരം നോക്കി, താൻ ശരിവച്ചിരിക്കുന്നു എന്ന ഭാവ ത്തിൽ ജീമുതൻ ചിരിച്ചു.

ഉള്ളംകൈകൊണ്ടു പരത്തിയടിച്ചാണ് അയാൾ തുടങ്ങിയത്. എതിരാളി യുടെ തടവിന്റെ ചടുലത അറിയാനാണത്. ഞാൻ വേഗം കുറച്ചു. കുറച്ചടി കൾ വാങ്ങി. നില്പ്പും നീക്കവും കണ്ടപ്പോൾ യവനമുറയാണ് ജീമൂത യുദ്ധമെന്ന് ഞാൻ ഊഹിച്ചു. യവനമുറയിൽ കാക്കേണ്ടതു കണങ്കാലാണ്. വീഴ്ത്തുന്നത് എപ്പോഴാണെന്നറിയില്ല.

നിതാപമവാതങ്ങളിലാണ്, ശിരസ്സും ശിരസ്സും, കൈയും കൈയും, തോളും തോളും തമ്മിലുള്ള കൂട്ടിമുട്ടലുകളിലാണ്, മല്ലയുദ്ധം തൊഴിലായി സ്വീകരിച്ചവർ പ്രതിയോഗിയെ അളക്കുന്നത്. കണങ്കാൽ കൊണ്ടുള്ള ഞങ്ങളുടെ പ്രകൃതം' തന്നെ ജീമൂതന്റെ യവനമുറയിലും,

അങ്കണത്തിന്റെ ഒരുവശത്ത് സ്ത്രീകളുടെ പുതിയ സംഘം വന്നു
ചേർന്നത് ഇടം കണ്ണാലെ ഞാൻ കണ്ടു. അതിലുണ്ട് ദ്രൗപദി, അഭ്യാകർഷം,
വികർഷം രണ്ടടവുകളിലും ഞാൻ തോല്ക്കുന്ന മാതിരി നടിച്ചു. അടുക്കള
ക്കാർ ശകാരിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി വല്ലവനെ. നിരതൻ
വിളിച്ചുപറയുന്നതു കൂട്ടത്തിൽ വേറെ കേട്ടു. രാജാങ്കണമാണെന്നു മറക്കുന്ന
വാക്കുകൾ.

മുഷ്ടിയുദ്ധം തുടങ്ങിയപ്പോൾ ഞാൻ കരുത്തു മുഴുവൻ കൈകളിലേക്കാ വാഹിച്ചു. ജീമൂതന്റെ മുഖത്ത് അത്ഭുതം പരക്കുന്നതു ഞാൻ കണ്ടു. വിരാട സദസ്സിലെ കാഴ്ചക്കാർ അഹ്ലാദം കൊണ്ടു. നിരതൻ അലറാൻ തുടങ്ങി. ' അത്ഭുതം വിട്ട് ആക്രമണരീതി മാറ്റാൻ നോക്കും മുമ്പ് ഞാൻ കഴുത്തിൽ പ്രഹരിച്ചു. കനത്ത വലംകൈ ഇടം ചെവിക്കു താഴെ ശരിക്കു വീണപ്പോൾ

ജീമൂതൻ ആടി. "കൊല്ലവനെ

നിരതൻ ആക്രോശമായിരിക്കണം ഞാൻ കേൾക്കുന്നത്. നെഞ്ചും കഴു

മടക്കിയുള്ള അടുത്ത മുഴം കൈ പ്രഹരമേറ്റപ്പോൾ ജീമൂതൻ ചെരിഞ്ഞു. അടുത്ത പ്രഹരം പ്രതീക്ഷിച്ച് ശരീരം വളച്ചു. അപ്പോൾ കഴുത്തു പിടിച്ചു സമ നില തെറിച്ചു കടിസ്ഥലം പൊക്കി ഞാൻ ഒന്നു ചുഴറ്റി. പെരവിരലുകളൂന്നി പാദമുയർത്തി തോൾ ചലിപ്പിച്ചു. പ്രതിയോഗിയെ എറിഞ്ഞു. മുമ്പിലായി ജീ മുതൻ ചെന്നു വീണപ്പോൾ ഞാൻ കൈ തുടച്ചു. സദസ്സ് ആരവം കൊണ്ട് എന്നെ അഭിഷേകം ചെയ്തു. ' രാജാവ് അതിസംപ്രീതനായിരുന്നു. നൂറു നിഷ്കങ്ങൾ സമ്മാനം കല്പിച്ചു.

പഠിച്ചതു മറന്ന പഴയ അഭ്യാസിയല്ല ഞാനെന്നു തോന്നിയവർ ചുറ്റും കൂടി.
പിതൃക്കളുടെ അനുഗ്രഹംകൊണ്ടു ജയിച്ചു എന്നുമാത്രം പറഞ്ഞ്, ഞാൻ വിനീ
തനായി നടന്നു. ൗപദി ഇടയ്ക്കോടിവന്നെത്തി
കൊല്ലണമായിരുന്നു......എന്നാലേ എല്ലാവരും വല്ലവനെ ഭയപ്പെടാൻ

തുടങ്ങൂ.'

"വിരാടന്റെ രസത്തിനല്ലേ?... ശത്രുവല്ലല്ലോ കൊല്ലാൻ. അത്ര മതി.'

ഞാൻ അടുക്കളക്കെട്ടിലേക്കു നടന്നു. അതിനുശേഷം, അടുക്കളക്കാരുടെ മേലാളൻ എന്റെ തെറ്റു കണ്ടില്ല. അലസതയെപ്പറ്റി പറഞ്ഞില്ല. വിളമ്പുന്നതിൽ വിശേഷവിഭവങ്ങൾ കൂടി.

പുറത്ത് കുറെയൊക്കെ ചുറ്റിത്തിരിഞ്ഞാലും ശകാരമില്ല. ജീമൂതന്റെ തോൽവിയറിഞ്ഞ് പിന്നെയും ചില മല്ലയുദ്ധക്കാർ വന്നു. ഭാഗ്യം പരീക്ഷിക്കാൻ ഞാൻ ഇനി തയ്യാറില്ലെന്ന് പറഞ്ഞ് നയത്തിൽ ഒഴിഞ്ഞു

മാറി. ചിതറിക്കിടക്കുന്ന പല സൗധങ്ങൾ ചേർന്നതാണ് വിരാടരാജധാനി. വിരാടന് നാല്പതിനായിരം പശുക്കളുണ്ടെന്നാണ് പരിചാരകർ പറയുന്നത്. കാട്ടിൽ പലേടത്തായി ഗോശാലകളുണ്ട്. ഗോപൻമാരുടെ മേൽ നോട്ടം ഗ്രാമ ണിക്ക്. ചെറിയ മതിൽക്കെട്ടിനും കോട്ടമതിലിനുമിടയ്ക്കായി അഞ്ചു

ഗോശാലകൾ. അതിലൊന്നിലാണ് സഹദേവൻ. അവിടെ സഹദേവനെ കണ്ടില്ല.

ഞാൻ കോട്ടവാതിലും കടന്നു പുറത്തേക്കിറങ്ങി. കാവൽക്കാർ സ്നേഹ ഭാവത്തിൽ ചിരിച്ചു. കുശലം ചോദിച്ചു. വല്ലവൻ പ്രസിദ്ധനായിരിക്കുന്നു. വസ്ത്രം മാറി പല പേരുകളിൽ കൊട്ടാരത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് നിന്നകന്ന് ഒരു വലിയ ചെറുവന്നിമരത്തിൽ ഞങ്ങൾ ആയുധ നടപ്പാതയിൽ ങ്ങൾ ഉയരത്തിലെ പല കൊമ്പുകളിലായി കെട്ടിവച്ചിരുന്നു. ചെറുവന്നി ക്കാട്ടിൽ കണ്ട ഒരസ്ഥികൂടം അതിന്റെ ഒരു കൊമ്പിൽ സഹദേവൻ തൂക്കി യിട്ടു. തൂങ്ങിമരിച്ച മരത്തിൽ ദുർഭൂതങ്ങളുണ്ടാവുമെന്നു കരുതി ഇടയൻമാർ ആ വഴി പിന്നെ നടക്കില്ല.

ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി ഞാൻ മരത്തിൽ കയറി. അസ്ഥി കുടം അതേപോലെ നില്ക്കുന്നുണ്ടെങ്കിലും മൂന്നു ശാഖകൾ ചേരുന്ന സ്ഥലത്ത് മൃഗത്തോലുറകളിൽ പൊതിഞ്ഞ് ആയുധങ്ങൾ വച്ചത് അവിടെ തന്നെയില്ലേ എന്നു നോക്കി. എന്റെ പൊന്നുകെട്ടിയ പിടിയുള്ള വില്ലും പുലിത്തോലുറയിട്ട വാളും മയൻ ഉണ്ടാക്കിയ ഇരുമ്പുഗദയും വെറുതെ എടു നോക്കി. മറ്റുള്ളവരുടെ ആയുധപ്പൊതികളും ഭദ്രം. തിരിച്ച് അടുക്കളയിൽ വന്നപ്പോൾ പുറത്തെവിടെയോ ഞാനൊരു പെണ്ണുമായി ബന്ധം തുടങ്ങി യെന്ന അർത്ഥത്തിൽ അടുക്കളക്കാർ ഫലിതം പറഞ്ഞു.

സന്ധ്യയ്ക്ക് ദ്രൗപദിയെ കാണാൻ പാകത്തിൽ ഞാൻ അന്തഃപുര പരിസരത്തിൽ നിന്നു. അപ്പോൾ ബ്രാഹ്മണർക്കുള്ള ദാനപ്പശുക്കളുമായി കുറച്ചു മുമ്പേ അവിടെ സഹദേവൻ വന്നുപോയ കാര്യം ദ്രൗപദി പറഞ്ഞു. പരിഭവ മാണിന്നു മുഖത്ത

"സഹദേവൻ വല്ലാതെ വാടിയിരിക്കുന്നു. മകനെപ്പോലെ നോക്കണേ എന്നു പറഞ്ഞാണ് അമ്മ വനയാത്രയ്ക്കിറങ്ങു മ്പോൾ എന്നെ ഭാരമേല്പിച്ചത്. എന്തു ചെയ്യവിരാടൻ പെൺമക്കളെ പഠിപ്പിച്ചുകൊണ്ടു മൂന്നാം വർഗ്ഗക്കാരെപ്പോലെ തല മറച്ചു പട്ടുവസ്ത്രം ചുറ്റി നടക്കേണ്ടിവന്ന അർജ്ജുനനെപ്പറ്റിയും പരി തപിച്ചു. ഇന്ദ്രസമനായ പാർത്ഥന് എന്തൊരു പതനം പക്ഷേ, ആണും പെണ്ണുമല്ലാത്തവനെ പെൺകുട്ടികൾക്കിഷ്ടമായിരി
ക്കുന്നു. അതാണത്ഭുതം നകുലൻ സംസാരിക്കാൻ അവസരമുണ്ടാക്കാത്തതിലാണ് പരിഭവം. “രാജ്ഞി സുദേഷ്ണ എങ്ങനെ?'

ദൗപദി കൈത്തലം കാണിച്ചു പറഞ്ഞു: “കണ്ടില്ലേ? ചന്ദനം അരച്ച് കൈ യിൽ തഴമ്പുവീണു; ദ്രുപദരാജപുത്രി ചെയ്യേണ്ട ജോലികൾ തന്നെ ചൂതുകളി ക്കാരൻ കങ്കൻ ഈ കഷ്ടപ്പാടുകൾ വല്ലതും അറിയുന്നുണ്ടോ ആവോ!'

ദാസിമാരങ്ങാട്ടു വരുന്നതു കണ്ടപ്പോൾ അവൾ സ്ഥലം വിട്ടു. വിരാട രാജധാനി കൃഷ്ണൻ നിർദ്ദേശിക്കാനുള്ള കാരണം ഇവിടെ വന്നപ്പോൾ
തികച്ചും ബോദ്ധ്യമായി. ശുദ്ധമനസ്സുള്ള രാജാവ്. ശിക്ഷണം കുറഞ്ഞവരെ
ങ്കിലും സംഖ്യാബലമുള്ള സൈന്യം. ഇടയന്മാരെപ്പോലെതന്നെ അവരെ സൈന്യമേധാവി കണക്കാക്കുന്നതുകൊണ്ട് പലരും ചൈതന്യമില്ലാത്തവരാ യിരുന്നു. അവരിൽ തീയുണ്ട്. ജ്വലിപ്പിക്കണമെന്നേയുള്ളു. അതു ഞാൻ കണ്ടു. ദ്വാരകയും വിരാടവുമായി വലിയ സൗഹൃദത്തിലാണ്. യുദ്ധത്തിനുള്ള ഒരുക്കം നടത്താൻ ഇത്രയും പറ്റിയ സ്ഥലം വേറെയില്ല. രാത്രിയിൽ എന്റെ സുഖസൗകര്യങ്ങളന്വേഷിച്ചുകൊണ്ട് ഒറ്റപ്പെട്ട ദാസി മാർ ചിലർ വന്നു. ആരും എന്നിൽ ഒരു ചലനവുമുണ്ടാക്കിയില്ല. മല്ലയുദ്ധ ക്കാരൻ വല്ലവൻ ഷണ്ഡനാണെന്ന് അവർക്കിടയിൽ പറയാൻ തുടങ്ങിയോ എന്തോ മൂന്നാമത്തവളെക്കൂടി തൊടാതെ തിരിച്ചയച്ചപ്പോൾ ആരും പിന്നെ

എന്നെ ശല്യപ്പെടുത്താൻ വന്നില്ല. ഉത്സവം നടക്കുമ്പോൾ രാജ്ഞിയുടെ സഹോദരൻ ദൂരത്തെവിടെയോ ആയിരുന്നു. തിരിച്ചു വന്നശേഷം ഒരുദിവസം എന്നെ വിളിപ്പിച്ചു. സൈനിക മേധാവിയുടെ മന്ദിരത്തിലേക്ക് ഞാൻ വിനീതനായി ചെന്നു. കൃഷ്ണശില പോലെ കറുത്ത കീചകൻ എന്നേക്കാൾ അഞ്ചുവിരലെങ്കിലും ഉയർന്നുനിന്നു. മദ്യം കൊണ്ടു തുടുത്ത കണ്ണുകൾക്കു താഴെ ചീർത്ത പോളകൾ തൂങ്ങി ക്കിടന്നു. അടഞ്ഞ ശബ്ദം. എന്റെ ശരീരമാകെ ഒന്നു നോക്കി. തരക്കേടില്ല. എന്ന ഭാവത്തിൽ തലകുലുക്കി.

പിന്നിൽ നില്ക്കുന്ന അനുചരന്മാരോടു പറഞ്ഞു: “കൈത്തരിപ്പു മാറണ മെന്നു തോന്നുമ്പോൾ ഇവൻ മതി, പൊയ്ക്കോ. വേണ്ടപ്പോൾ ഞാൻ വിളിക്കും.

അടുത്ത കുറച്ചു ദിവസങ്ങളിൽ സൈരന്ധ്രിയെ കണ്ടില്ല. സൗകര്യമുണ്ടാ യിരുന്നില്ല. അടുക്കളയിൽ രാപ്പകൽ പണിയുണ്ടായിരുന്നു. കീചകന്റെ കൂടെ വന്ന നൂറോളം പേർക്കുള്ള ആഹാരം കൂടി മടപ്പിള്ളിയിൽനിന്നു പോകണം.


അറുക്കാൻ പറ്റിയ ആടുകളെ തിരഞ്ഞെടുത്തുകൊണ്ട് ഞാൻ തിരിച്ചു പോരുമ്പോൾ ഒരു ദാസിപ്പെണ്ണു വന്നു പറഞ്ഞു: “മാലിനി കാണണമെന്നു

പറഞ്ഞയച്ചു. രാത്രിയിൽ ബൃഹന്നളയുടെ ശിക്ഷണത്തിൽ പെൺമക്കൾ പഠിച്ചു നൃത്ത മുറകൾ കാണാൻ വിരാടനും രാജ്ഞിയും നാട്യഗൃഹത്തിൽ വരാറുണ്ട്. ആ

സമയത്തു പുറത്തു കാത്തുനില്ക്കാമെന്നു പറഞ്ഞു.

മണ്ഡപത്തിൽ നെയ് പന്തങ്ങളും ഭിത്തികളിൽ കൽച്ചെരാതുകളും തെളി യുന്നതു നോക്കിയിരുന്നു. വീണയും മൃദംഗവും ശ്രുതിചേർക്കുന്നു. കാൽ ച്ചിലമ്പുകൾ താളത്തിൽ ചവിട്ടുന്നതു കേട്ടുതുടങ്ങിയപ്പോൾ ഞാൻ മങ്ങിയ

വെളിച്ചമുള്ള പിൻമുററത്തു ചെന്നു. ദ്രൗപദി കാത്തുനില്ക്കുന്നു.

"കീചകനെക്കൊണ്ടുള്ള ശല്യം സഹിക്കുന്നില്ല. നൂറു സ്വർണ്ണനിഷ്കങ്ങൾ തരും. ദാസന്മാരെ തരും. പെൺകുതിരകളെ പൂട്ടിയ തേരു തരും. എന്നൊക്കെ യാണ് പ്രലോഭനങ്ങൾ!'

“രാജ്ഞിയോടു കാര്യം പറയൂ.'

'എനിക്കവരെ വിശ്വാസമില്ല. സൂചിപ്പിച്ചു പലതരത്തിൽ. ആക്രമം, അന്യായം എന്നൊക്കെ പറയും. അയാൾ സഹോദരിയെ കാണാൻ വരുമ്പോ ഴൊക്കെ എന്നെത്തന്നെ പരിചരണത്തിന് നിർബ്ബന്ധമായി വിളിക്കുകയും

'ജ്യേഷ്ഠനോടു പറഞ്ഞാലോ? ജ്യേഷ്ഠൻ രാജാവിനോടു പറഞ്ഞാൽ

തന്റെ വിധിവൈപരീത്യത്തെപ്പറ്റി ദ്രൗപദി പറയാൻ തുടങ്ങിയാൽ നിറുത്തില്ല. ദ്രുപദരാജധാനിയിലെ ബാല്യം തൊട്ട് തസഭയും വനയാത്രകളും എണ്ണിയെണ്ണിപ്പറയും. അതുകൊണ്ട് ഞാൻ സമാധാനിപ്പിച്ചു. 'ഞാൻ ശ്രദ്ധിച്ചുകൊള്ളാം. അടുക്കളയിൽ തിരക്കുണ്ട്.

പിറേറന്ന് ചൂതുകളിക്കിടയിൽ എപ്പോഴെങ്കിലും ജ്യേഷ്ഠനോടു കാര്യം പറ യാൻ അവസരം കിട്ടുമോ എന്നു നോക്കി ഞാൻ കേളീ മണ്ഡപത്തിന്റെ പരിസരത്തിൽ ചുറ്റിപ്പറ്റി നിന്നു. അപ്പോൾ ഒറ്റയ്ക്ക് ദ്രൗപദി മദ്യം വിളമ്പാനുള്ള വലിയ വെള്ളിക്കുടവു മായി സേനാപതിയുടെ മന്ദിരത്തിലേക്കു കയറിപ്പോകുന്നു. ഒഴിഞ്ഞ കുട മാണ്. മദ്യമെടുക്കാനാണെങ്കിൽ കലവറ അടുക്കളയ്ക്കടുത്താണല്ലോ എന്നാ

" അവൾ പുറത്തു വരുന്നതും നോക്കി ഞാൻ നിന്നു. അതിനിടയ്ക്ക് രാജാവും കങ്കനും തമ്മിലുള്ള കളിയിൽ കങ്കൻ ഒരിക്കൽ തോറ്റു. രണ്ടു തവണ ജയിച്ചു. പേടകത്തിൽ തിരിയുന്ന അക്ഷങ്ങളുടെ ശബ്ദം.....മാഞ്ഞു കിടക്കുന്ന ഒരു ദുഃസ്വപ്നം വീണ്ടും തെളിഞ്ഞുവരുന്നു. ഹസ്തിനപുരത്തിലെ ദ്യുതസഭ. സദസ്സിന്റെ മർമ്മരം..... കിലുങ്ങുന്ന അക്ഷങ്ങളുടെ ശബ്ദം.... മുടി പിടിച്ച് ദ്രൗപദിയെ വലിച്ചിഴയ്ക്കുന്ന ദുശ്ശാസനൻ, വെൺകുളിർക്കല്ലു പാകിയ  നിലത്ത് ചോരത്തുള്ളികൾ വീഴുന്നു... ചിരിക്കുന്ന കണ്ണുകൾ ശവം തിന്നുന്ന കാലൻ കഴുക്കളുടെ ചോരക്കൊക്കുകളായി നീളുന്നു.

" മനസ്സിന്റെ കൊടുങ്കാറ്റിൽ എപ്പോഴോ ഞാൻ മയക്കിക്കിടത്തിയ സിംഹ ങ്ങൾ തലപൊക്കി. ഗർജ്ജനം അകത്തു പ്രതിധ്വനിച്ചു. കൈത്തണ്ടയിലെ പേശീബന്ധങ്ങൾ വിറകയറി.

അപ്പോൾ ഓടിക്കിതച്ചു പുറത്തേക്കു വരുന്ന ദ്രൗപദിയെ പിന്നാലെ വന്ന കീചകൻ അഴിഞ്ഞുകിടക്കുന്ന മുടിത്തുമ്പിൽ പിടികൂടി. അതേ ദ്രൗപദി...ഒറ്റപ്പുടവ അഴിയാതിരിക്കാൻ കൂട്ടിപ്പിടിച്ച ദ്രൗപദി, അതേ അക്ഷങ്ങൾ,

ദ്രൗപദി നിലവിളിച്ചു. വീണുപോയ ദ്രൗപദിയെ പുറംകാൽ കൊണ്ടടിച്ച് കീചകൻ പറഞ്ഞതെന്താണെന്നു ഞാൻ കേട്ടില്ല. ഓടിയടുത്ത എന്നെ മറച്ചു കൊണ്ട് യുധിഷ്ഠിരൻ നിന്നു. ചുമരിൽ അലങ്കാരത്തിനുറപ്പിച്ച, ആളും കൈയും നീളമുള്ള വെള്ളിപ്പിടിയുള്ള നായാട്ടുകുന്തം എടുക്കാനാഞ്ഞ എന്നെ യുധിഷ്ഠിരന്റെ ശബ്ദം ശാസിച്ചു. ഭാഷാ, അതടുക്കളയ്ക്കുള്ളതല്ല. വിറ കിനു വേറെ സ്ഥലം അന്വേഷിക്കൂ.

രാജാവും അടുത്തെത്തി. എഴുന്നേറ്റു ദ്രൗപദി കരഞ്ഞുകൊണ്ടു പറഞ്ഞു:

“മദ്യം കൊണ്ടുവരാൻ രാജ്ഞി എന്നെ അയച്ചതാണ്. ഇയാൾ എന്നെ ദാസിപ്പെണ്ണിന്റെ പാതിവ്രത്യത്തെപ്പറ്റി എന്തോ പറഞ്ഞശേഷം കീ കൻ തിരിഞ്ഞുനടന്നു.

രാജാവു പറഞ്ഞു: "ശല്യങ്ങൾ അവിടെയെങ്ങാനും മതി. എടോ, കളി തുടരു

കളിത്തട്ടിലേക്കു നടന്ന രാജാവിന്റെ പിന്നിൽ കങ്കൻ തലകുനിച്ചു നടന്നു.

ദ്രൗപദി നടന്നകലുന്ന കങ്കനെ നോക്കി. പിന്നെ എന്നെ ഇമ്മ വെട്ടാതെ നോക്കിനിന്നു. എന്നിട്ട് അങ്കണത്തിന്റെ മറുവശത്തേക്ക് നടന്ന് ചിത്രത്തൂണു

കളുടെ പിന്നിൽ മറഞ്ഞു.

രാത്രിയിൽ അടുക്കളക്കെട്ടിൽ കിടക്കുമ്പോൾ എന്റെ അടുത്ത് ദ്രൗപദി വന്നു. കാലൊച്ച ഞാൻ കേട്ടില്ല. പരിചിതമായ ഗന്ധം എന്നെ ഉണർത്തി. ദ്രൗപദിതന്നെ.

അവൾ എന്റെ തൊട്ടടുത്തിരുന്നു.

“കണ്ടില്ലേ? എല്ലാവരും നിന്നു കണ്ടില്ലേ?' അവൾ ചുമലിൽ തല ചായ്ച്ചപ്പോൾ കണ്ണീരിന്റെ ചൂടുള്ള ഒരുറവ് എൻറ

നെഞ്ചിലൂടെ ഒഴുകി. "എന്റെ ദുഃഖം മററാരോടും പറയാനില്ല. ചൂതാട്ടക്കാരൻ കണ്ടാലും കണ്ടി ല്ലെന്നു നടിക്കും. വിരാടൻ പെൺകിടാങ്ങളുടെ ചിരി നോക്കിയിരിക്കുന്നതി നിടയ്ക്ക് മഹാപരാക്രമിക്ക് സമയമുണ്ടാവില്ല കേൾക്കാൻ...

ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എല്ലാവരും നിസ്സഹായരാണ്. അജ്ഞാ തവാസക്കാലത്ത് ആരെങ്കിലും തിരിച്ചറിഞ്ഞാൽ പിന്നെയും കാടാണു ഗതി യെന്ന കാര്യം ഞാൻ ഓർമ്മിപ്പിച്ചു. ഇരുമ്പുലക്ക പോലുള്ള എന്റെ കൈകളും ഇപ്പോൾ പണയത്തിലാണ്. “ഞാനെന്തു ചെയ്യും?

“ചെയ്യേണ്ടതുണ്ട്.' വേർപെട്ടുനിന്ന് ദ്രൗപദി കിതച്ചു. “അവനെ തച്ചു ടയ്ക്കണം. പാറയിൽ മൺകുടം ഉടയ്ക്കുന്നതുപോലെ തലതല്ലി തകർക്കണം. എങ്ങനെ, എപ്പോൾ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. മറ്റന്നാൾ സൂര്യനു ദിക്കുമ്പോൾ അവൻ ജീവിച്ചിരിക്കുന്നുവെങ്കിൽ ഞാൻ വിഷം കഴിച്ച് ഈ മട പ്പിള്ളി മുറ്റത്തു വന്നുവീണുമരിക്കും, നിശ്ചയം' ഞാൻ ആലോചിക്കുകയായിരുന്നു. അസ്വസ്ഥനായിരുന്നുവെങ്കിലും മനസ്റ്റിൽ ഒരു തന്ത്രം രൂപപ്പെട്ടുവന്നു. "നാളെ പകൽ കീചകനെ കണ്ടു ചിരിക്കണം. ആളുകൾ പറഞ്ഞ് ഭർത്താ വറിയുന്നതു ഭയന്നിട്ടാണ് ഓടിപ്പോയതെന്നു പറയണം. രാത്രി ഒഴിഞ്ഞ നൃത്ത മണ്ഡപത്തിൽ വരാൻ ക്ഷണിക്കണം.

“നൃത്തമണ്ഡപം തന്നെ നല്ലത്. ശബ്ദം പുറത്തു കേൾക്കില്ല. അവനെ മോഹിപ്പിച്ച് ഒറ്റയ്ക്കിവിടെ വരുത്തണം. സ്വീകരിക്കുന്നതു ഞാനായിരിക്കും. പോകൂ. സമാധാനമായിട്ടു പോകൂ.' അപ്പോൾ അവളുടെ മുഖത്തു വർഷർത്തുവിലെ സൂര്യനുദിച്ചു.

പകലാടിയ പെൺകിടാങ്ങൾ മണ്ഡപം വിട്ട് ഇറങ്ങിയപ്പോൾ, സന്ധ്യയ്ക്ക് ഞാൻ നൃത്തഗൃഹത്തിൽ കടന്നുനോക്കി. ഒരിരുമ്പുകട്ടിലുണ്ട്, ഒരറ്റത്ത് അതു സൗകര്യമായി. പുറത്തു വന്നപ്പോൾ ദ്രൗപദി ഒരു പൂപ്പാലികയും തൂക്കി പോകുന്നതു കണ്ടു. കൂടെ വേറെ ദാസിമാരുണ്ട്. എനിക്കെറിഞ്ഞുതന്ന നോട്ട ത്തിൽ “എല്ലാം ഭദ്രം!' എന്ന നിശ്ശബ്ദമൊഴിയുണ്ട്.

കൃഷ്ണപക്ഷത്തിലെ ഇരുട്ട് അങ്കണത്തിൽ പരന്നപ്പോൾ ഞാൻ ഒഴിഞ്ഞ നൃത്തശാലയിൽ കയറി. എണ്ണ വറ്റാത്ത ചെരാതുകൾ ഓരോന്നായി കെടുത്തി, ഇരുമ്പുകട്ടിൽ എന്റെ ഭാരം താങ്ങുമ്പോൾ പതുക്കെ മാത്രം പ്രതി
മനസ്സു ശാന്തം. ഈ വധം ശരിക്കും ഞാൻ ആസ്വദിക്കാൻ പോകുന്നു. ഇരുട്ടിൽ നിയമങ്ങളില്ല. മല്ലയുദ്ധത്തിന്റെ ആചാര്യന്മാർ അതിനു പൈശാ ചികമുറയെന്നു പറയും. പല്ലും നഖവും കൂടി ഉപയോഗിക്കുന്ന യുദ്ധം.

ഒരു നാഴിക കഴിയാൻ ഒരു കല്പം വേണ്ടിവന്നുവെന്നു തോന്നി. അപ്പോൾ കാലൊച്ചകൾ. ആദ്യം സംശയിക്കുന്നു. പിന്നെ അടുത്തേക്ക്. കസ്തൂരി കല ക്കിയ കുളത്തിന്റെ ഗന്ധം. മദ്യത്തിന്റെ മണം മാറാൻ കളഭം വാരിത്തേച്ചിരി ക്കുന്നു. കീചകൻ. കീചകൻ തന്നെ ഇരുട്ടിൽ കാണാൻ കഴിയുമെന്നത് എന്റെ അഹങ്കാരങ്ങളിലൊന്നാണ്. കെട്ടിവച്ച മുടിയിലെ പൂമാലയുടെ വെളുപ്പും കാതിലെ കുണ്ഡലങ്ങളുടെ ചുവന്ന പ്രകാശവും കറുത്ത കൈ ത്തണ്ടയിലെ പൊൻ വളയുടെ തിളക്കവും ഞാൻ കണ്ടു.

അയാൾക്ക് എന്റെ നിഴൽ കാണാം. അടച്ച് ശബ്ദത്തിൽ അയാൾ വിളിച്ചു.

'മാലിനീ
ഞാൻ കട്ടിലിൽ ഇളകിയിരുന്നു. അടക്കിയ ചിരി. സുന്ദരി സൈരന്ധ്രി വാക്കുപാലിച്ചതിലുള്ള സന്തോഷം, കുനിഞ്ഞപ്പോൾ മുടിക്കെട്ടിലാണ് ഞാൻ പിടിച്ചത്.

സൈരന്ധ്രിയുടെ ശബ്ദത്തിൽ സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ഓർത്തുപോയി. നാടകം പൂർത്തിയാക്കാൻ എന്റെ പരുക്കൻ സ്വര ത്തിൽ ഞാൻ പറഞ്ഞു: “നിന്നെപ്പോലെ ഒരു സുന്ദരപുരുഷനെ, ദാസി ഞാൻ ഇന്നോളം കണ്ടിട്ടില്ല.' ആപത്തു പെട്ടെന്നറിഞ്ഞ കീചകൻ കൈത്തണ്ടയിൽ പിടിച്ചു വിടുവിക്കാ
നൊരു ശ്രമം നടത്തി. എന്റെ ദേഹത്തു ശതഘ്നികൾ പോലെ മുഷ്ടികൾ വീണു. ഞാൻ മുടി വിട്ടില്ല.

അപ്പോൾ ആകെ കൂട്ടിപ്പിടിച്ചു. ഞെരിക്കാനൊരു ശ്രമം നടത്തി. കഴുത്തിൽ അവന്റെ പല്ലുകൾ താഴ്ന്നു.

കീചകൻ കരുത്തനാണ്. ഹിഡിംബനേക്കാൾ, ജടനേക്കാൾ, ശക്തൻ പക്ഷേ, ജരാസന്ധന്റെ മുമ്പിൽ ഇവൻ ആരുമല്ല. അതാണ് എനിക്കു ധൈര്യം

.

മുടിവിട്ടു വായും മൂക്കും കൂട്ടിപ്പിടിച്ചപ്പോൾ കഴുത്തിൽ മാംസത്തിൽ
കോർത്ത പല്ലുകൾ ഒഴിഞ്ഞു. അരക്കെട്ടിലാണു ഞാൻ പിന്നെ പിടിച്ചത്

അവൻ കണങ്കാലിൽ ഊക്കോടെ ചവിട്ടി, ഞാൻ പിടിവിട്ടില്ല. പ്രതീക്ഷിക്കാ അതായിരുന്നു ശിരസ്സുകൊണ്ടു നെഞ്ചത്തുള്ള ആഘാതം. ഞാൻ ഇരുന്നു

പോയി.

കീചകൻ കിതയ്ക്കുകയും പിറുപിറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വീണുകണ്ടപ്പോൾ ഒരു ആഹ്ലാദസ്വരത്തോടെ എടുത്തു പൊക്കിയടിക്കാൻ വേണ്ടി കുനിഞ്ഞു. അതുതന്നെയാണു ഞാനും നോക്കിയിരുന്നത്. കഴുത്തിൽ പിടിച്ചു ഞാൻ പിന്നിലേക്കു മറിച്ചിട്ടു.

നെഞ്ചത്തു ചാടിയിരുന്ന് കഴുത്തു രക്ഷിക്കാൻ ശ്രമിക്കുന്ന അവന്റെ കൈ കൾ സർവ്വശക്തിയുമുപയോഗിച്ചു മാറ്റുമ്പോൾ അവൻ ചോദിച്ചു: “ആരാണ്? ആരാണ്? ഞാൻ സേനാപതി കീചകനാണ് ഞാൻ മുരണ്ടു: "ഞാൻ ഗന്ധർവ്വൻ. രന്ധിയുടെ ഭർത്താവ്

ഒരുനിമിഷം ദാസിയുടെ വഞ്ചനയെപ്പറ്റി കീചകൻ ഓർത്തിരിക്കണം. ആ നിമിഷത്തിൽ കൈകളിലൊരു തളർച്ച, കഴുത്തിലേക്ക് എന്റെ കൈകളിറങ്ങി. നെഞ്ചിലും വാരിയെല്ലിലും അവന്റെ ഇടികൾ ദുർബ്ബലങ്ങളായി. വിജ്യംഭിച്ച പേശികൾ അയഞ്ഞപ്പോൾ എന്റെ കൈകൾ കഴുത്തിൽ കുറേ കൂടി താണു. ശ്വാസനാളം ഞെരിഞ്ഞുതകർന്നപ്പോൾ കാട്ടുപക്ഷിയുടെ

കരച്ചിൽ പോലെ ഒരു നനുത്ത ശബ്ദം മാത്രം പുറത്തുവന്നു.

ഞാൻ എഴുന്നേറ്റു. കിതയ്ക്കുന്നുണ്ട്. പക്ഷേ, ഞാൻ തളർന്നിട്ടില്ല.

മൃദുവായ പദവിന്യാസം.....

'ദ്രൗപദി

പരിചയമുള്ള പാദസരക്കിലുക്കം. ഗന്ധം.
ഞാൻ വിളിച്ചു.

ഞാൻ ഉയരത്തിൽ കിളിവാതിലിൽ മറച്ചുവച്ച ഒറ്റച്ചെരാതിലെ കെടാൻ പോകുന്ന തിരിയെടുത്തു പകൽ പെൺകുട്ടികൾ ചെമ്പഞ്ഞിച്ചാർ തുടച്ചിട്ട പഴന്തുണിക്കഷണങ്ങളിലേക്കിട്ടു. ആരോ എറിഞ്ഞ ഒരുത്തരിയത്തിൽ തീ വേഗം പടർന്നു.

ആ വെളിച്ചത്തിൽ ദ്രൗപദി എന്നെ കണ്ടു. പിന്നെ വീണുകിടക്കുന്ന കീചകനെ നോക്കി. എന്റെ ചുമലിൽ നിന്നൊഴുകുന്ന ചോര കണ്ട് അവൾ അടുത്തു വന്ന് ഉത്തരീയം കൊണ്ടു തുടച്ചു. ആളിക്കത്താൻ തുടങ്ങിയ തീയുടെ വെളിച്ചത്തിൽ അവളുടെ നനവുള്ള ചുണ്ടുകൾ വിടർന്നതു ഞാൻ കണ്ടു.

എന്റെ കൈത്തണ്ടയിൽ, പിന്നെ ശരീരത്തിൽ, അവളുടെ നഖങ്ങളമർന്നു. അജ്ഞാതവാസക്കാലം ആരുടെ ഊഴമാണെന്ന് ആലോചിച്ചില്ല. അപ്പോൾ പഴുന്തുണികൾ കത്തിക്കഴിയുന്നു. ദ്രൗപദിയുടെ ശരീരത്തിലെ തീ കത്തിപ്പടരാൻ തുടങ്ങുന്നതേയുള്ളു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക