shabd-logo

അക്ഷഹൃദയം നാല് (നാല് )

29 September 2023

0 കണ്ടു 0
മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോരചിതറിത്തെറിച്ചതുകൊണ്ട് സ്ഥലബലി സമ്പൂർണ്ണമായെന്ന് ആളുകൾ പറയാറുള്ളൽ ഇതിനെപ്പററിയാണ്. ചുരുങ്ങിയ കാലംകൊണ്ട് ഈ സഭയുടെ പ്രസിദ്ധി എട്ടുദിക്കിലും പരന്നിരുന്നു.

ഹസ്തിനപുരത്തേക്കുള്ള യാത്രയ്ക്ക് മററുള്ളവർ ഒരുങ്ങുകയായിരുന്നു.

തനിയെ സഭാമണ്ഡപത്തിൽ നിന്നപ്പോൾ അവിടെ നടമാടിയ രംഗങ്ങൾ ഞാൻ

ഓർമ്മിച്ചുപോയി. അസൂയ മറച്ചു പിടിച്ചു സഭ കാണാൻ പരിചാരകരുടെ കൂടെ ദുര്യോധനൻ നടന്നപ്പോൾ ജലവും സ്ഥലവും തിരിച്ചറിയാതെ വിഷമിച്ചു. കണ്ടുനിന്നവർ ക്കെല്ലാം പരിഹസിച്ചു ചിരിക്കാൻ വക കിട്ടി. ആ അമർഷം ഇപ്പോഴും അയാൾ ഉള്ളിൽ കരുതുന്നുവെന്ന് പലരും പറഞ്ഞു.

രാജസൂയത്തിനു വന്ന രാജാക്കന്മാർ ഇവിടെയാണ് കൂടിയത്. രാജാക്കന്മാ രുടെ രാജാവായി വാഴിക്കപ്പെടുന്ന ആഘോഷം. എല്ലാ ക്രിയകളിലും പദിയും പങ്കുകൊണ്ടു. തിരുനിന്നും സ്വതിയിൽനിന്നും ഇരുന യിൽനിന്നും കൊണ്ടുവന്ന ജലകുംഭങ്ങൾ നിരന്നു. സമുദ്രജലം തൊട്ട് മഞ്ഞു ദീവയെ പല തലങ്ങളുണ് അഭിഷേകത്തിനുള്ള കുടങ്ങളിൽ നിറയ്ക്കു ന്നത്. അതിൽ തേനും പാലും നെയ്യും ബ്രാഹ്മണർ ചേർക്കുന്നു. പിന്നെ പശു വിന്റെ ഗർഭത്തിൽ നിന്നെടുക്കുന്ന ഭൂജലം കൂടി.

അഭിഷേകമാണ് ഹോമത്തേക്കാൾ വലിയ ചടങ്ങ് രാജസൂയത്തിൽ. അതി നുമുമ്പാണ് സഭാനാഥനെ തിരഞ്ഞെടുക്കേണ്ടതും അഗ്രപൂജ നടത്തേണ്ടതും. ഭീഷ്മപിതാമഹൻ ഞങ്ങളിൽ പലരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കൃഷ്ണ നാവട്ടെ എന്നു വിധിച്ചു. എതിർപ്പു പലരുടേയും മുഖങ്ങളിൽ പ്രകടമായി രുന്നു. ചേദിയിലെ ശിശുപാലൻ മാത്രം എഴുന്നേറ്റുനിന്നു ചോദിച്ചു: "യാദ വൻ കൃഷ്ണന് അതിനെന്തവകാശം?

പലരും അതു രസിക്കുന്നുണ്ട്. ചേദിരാജാവ് താൻ തന്നെയാണർഹൻ

എന്നു പറയുമോ എന്നായിരുന്നു എനിക്ക് ആശങ്ക. കൃഷ്ണനേക്കാൾ
അർഹൻ പലരുമുണ്ട് എന്നത് സത്യം തന്നെ. അയാൾ പറഞ്ഞു: "ഈ കൂട്ടത്തിലർഹൻ വേറെ പലരുമുണ്ട്. മഹാശയ നായ താങ്കൾ തന്നെയാവട്ടെ ' അദ്ദേഹം ഭീഷ്മപിതാമഹനോടു പറഞ്ഞതിനോട് എല്ലാവർക്കും യോജി

പായിരുന്നു. അപ്പോൾ പിതാമഹൻ കൃഷ്ണൻ ഗുണഗണങ്ങൾ വർണ്ണിക്കാനാണു തുടങ്ങിയത്. കുറെ കേട്ടുകഴിഞ്ഞപ്പോൾ ശിശുപാലൻ ക്രോധം, പിതാമഹൻ നേർക്കുതന്നെ തിരിഞ്ഞു. “ആവശ്യമില്ലാതെ മറ്റുള്ളവർക്കുവേണ്ടി ഇടപെട്ട് നാണംകെടലാണല്ലോ

താങ്കളുടെ പൂർവ്വചരിത്രം. അർഹിക്കാത്തവർക്കുവേണ്ടിയുള്ള വീരപ്രകടനം. മറ്റാരാൾക്കു വിവാഹത്തിനു വാക്കുകൊടുത്ത അംബയെ വിചിത്രവീര്യ വേണ്ടി രാജാവു വന്ന് മരിക്കാൻ കിടക്കുന്നവനു വേണ്ടിയായിരു ന്നുവന്ന് നിങ്ങളെല്ലാം ഓർക്കണം! -- ബലാൽക്കാരമായി കൊണ്ടുവന്നത് ഞാൻ കേട്ടിട്ടുണ്ട്. അവൾ പിറന്ന ദിക്കിലും വേട്ട ദിക്കിലും സ്ഥാനമില്ലാതായി ആത്മഹത്യ ചെയ്തത് എല്ലാവർക്കുമറിയാം. ക്ഷയരോഗിയുടെ രണ്ടു വിധവ കളുണ്ടായി എന്നതാണ് വീരപരാക്രമം കൊണ്ടുണ്ടായ സഫലം

ഭീക്ഷ്മാചാര്യർ നിശ്ശബ്ദനായി. സദസ്സ് സംമായി. പറഞ്ഞതിൽ സത്യം മാത്രമേയുള്ളു എന്ന് എനിക്കും തോന്നി. പക്ഷേ, ആ മഹാസദസ്സിൽ

വച്ച് അതു പറയേണ്ടിയിരുന്നോ എന്ന സംശയമുള്ളു. ശിശുപാലൻ അവസാനിപ്പിക്കാൻ ഭാവമില്ലായിരുന്നു. “എന്നിട്ട് പ്പെട്ട ക്ഷത്രിയകുലത്തിൽ പതിവില്ലാത്ത ഒരു സൽക്കർമ്മം കൂടി ചെയ്തു. മറെറാരാളെ വിളിച്ചുവരുത്തി വിധവകളിൽ നിയോഗം! ഞങ്ങളുടെ വംശത്തിന്റെ താരിലാണ് ഇപ്പോൾ ശിശുപാലൻ ആഞ്ഞു വെട്ടുന്നത്. ധ്യതിയിൽ എന്റെ സമീപമെത്തിയ അർജ്ജുനൻ

- പറഞ്ഞു: "തർക്കം കൃഷ്ണനോ ഭീഷ്മാചാര്യനോ എന്നല്ല. രാജസൂയം അല
ങ്കോലപ്പെടണം എന്നതാണു ചിലരുടെ ആവശ്യം. 
ഒരു യുദ്ധഭീഷണി കരുതിയതല്ല. ഇനിയും കൗമാരത്തിലെ വാശിയും മുൻ
കോപവും വിട്ടുകളഞ്ഞിട്ടില്ലാത്ത സഹദേവൻ എഴുന്നേറ്റ് മണ്ഡപത്തിലേക്കിറങ്ങി.

അഗ്യ പൂജ നടത്തേണ്ട കനിഷ്ഠസഹോദരൻ ഞാനാണ്. ഞാൻ കൃഷ്ണനെ പൂജിക്കാൻ പോകുന്നു. ഇഷ്ടപ്പെടാത്തവരുണ്ടെങ്കിൽ ആയുധ മെടുത്ത് ഇറങ്ങണം. ഞാനിതാ തയ്യാർ!'

യുദ്ധത്തിൽ സഹദേവൻ സ്വതവും അന്നോളം അയക്കേണ്ടിവന്നിട്ടില്ല. യുധിഷ്ടിരന്റെ ദൂതനായി രാജസൂയത്തിന്റെ അംഗീകാരത്തിനു വേണ്ടിചെന്ന ദേശങ്ങളിലൊക്കെ സമ്മാനങ്ങൾ ഏറ്റുവാങ്ങി സൽക്കാരം സ്വീകരി ക്കുകയേ വേണ്ടിവന്നിട്ടുള്ളു. ഞാൻ അസ്വസ്ഥനായി. കലാപത്തിനുളള അവസരം കാത്ത് ദുര്യോധനപക്ഷം ശിശുപാലൻ

കൂടെ ചേരാൻ അധികസമയം വേണ്ടിവരില്ല. ഭീഷ്മപിതാമഹൻ സമാധാനം സ്ഥാപിക്കാൻ ഒരു വിഫലശ്രമം നടത്തുന്നു.

ശിശുപാലൻ കൃഷ്ണന്റെ നേരെ തിരിഞ്ഞു: “ജരാസന്ധൻ മരിച്ചതു കൊണ്ടല്ലേ, ഈ രാജസൂയത്തിന് നിങ്ങൾ അർഹരായത് ? ആ വിജയത്തിന്റെ പേരിൽ എല്ലാ ഭീരുക്കളും എതിർക്കാതെ വന്ന് അടിയറ പറഞ്ഞപ്പോൾ സമാ ട്ടായെന്നു കരുതുകയാണ്. ബ്രാഹ്മണവേഷം കെട്ടി പൂജാരികളായി അടുത്തു കൂടി ജരാസന്ധനെ ചതിച്ചുകൊന്നതാണെന്നു ഞാൻ പറഞ്ഞാൽ താൻനിഷേധിക്കുമോ?

എന്റെ ചോര തിളച്ചു.

ഭീഷ്മർ വീണ്ടും സാന്ത്വനവാക്കുകളുമായി ശിശുപാലന്റെ മുമ്പിൽ. ഞാൻ സഹദേവനെ തട്ടിമാറ്റി മുമ്പോട്ടു വന്നു പറഞ്ഞു: “വിടു. അയാളെ വിടൂ. ജരാസന്ധനോടു യുദ്ധം ചെയ്തവൻ ഞാനാണ്. ഇതു ബോദ്ധ്യപ്പെടു ത്തേണ്ടവനും ഞാനാണ്.

അപ്പോൾ അതുവരെ അലസഭാവത്തിലിരുന്ന കൃഷ്ണൻ എഴുനേറ്റു. വെല്ലുവിളികളും ആരോപണങ്ങളും അയാളെ തീരെ ബാധിച്ചിട്ടില്ലെന്നു തോന്നും. കൃഷ്ണൻ ചക്രമെടുക്കുന്നതു ഞാൻ കണ്ടു. പിന്നെ ചേദിരാജാ വിന്റെ കഴുത്തിൽ ചോരയുടെ ചെത്തിപ്പൂക്കൾ ചിതറുന്നതുമാത്രമാണ് കണ്ടത്.

കൃഷ്ണന്റെ ചക്രായുധം സഞ്ചരിച്ചത് കാണാത്തത്ര വേഗത്തിലായി രുന്നു. ഇതിൽ പ്രതിഷേധമുപയോട് കൂടുതൽ ഏതു രീതിയിലും ഇനിയും

തർക്കിക്കാം എന്ന മട്ടിൽ നില്ക്കുന്ന കൃഷ്ണൻ ശാന്ത ഗൗരവഭാവം എന്നെ

അത്ഭുതപ്പെടുത്തി. ചിലർ ഇറങ്ങിപ്പോയെങ്കിലും വെല്ലുവിളികൾ തുടർന്നില്ല.

ചേദിയിൽനിന്നു വന്ന അകമ്പടി ജനം മൃതദേഹം മാറുമ്പോൾ ബ്രാഹ്മണർ

അഭിഷേകത്തിനും ഗ്രന്ഥങ്ങൾ പൊലിത്തുടങ്ങിയിരുന്നു.

ആദ്യത്തെയും അവസാനത്തെയും ആഘോഷം ഈ മഹാസഭയിൽ അതായിരുന്നു.

വിരുന്നിന് ഹസ്തിനപുരത്തേക്കു ക്ഷണിക്കാൻ വലിയച്ഛന്റെ ദൂത നായി വന്നത് വിദുരരായിരുന്നു. രാജസൂയം കഴിഞ്ഞ യുധിഷ്ഠിരനെ വലിയ ന് നേരിട്ടനുഗ്രഹിക്കണം. കൂട്ടത്തിൽ യുധിഷ്ഠിരനും സൂര്യാധനം തമ്മിൽ കുറച്ചു ചൂതുകളിയുമാവാം. പുതിയ ഒരു തസഭ ഹസ്തിനപുര ത്തിൽ പണികഴിപ്പിച്ചിട്ടുണ്ട്.

അമ്മയെ സന്ദർശിച്ച വിദുരർ വളരെ സമയം അവിടെ സംസാരിച്ചിരുന്നു.

പുറത്തുവന്ന് വീണ്ടും യുധിഷ്ഠിരന്റെ സമീപത്തു വന്ന് ഓർമ്മിപ്പിച്ചു.

“സ്വീകരണവും സൽക്കാരവും നല്ലതുതന്നെ ചൂതുകളിയിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രദ്ധിക്കണം.

ദ്യുതവും യുദ്ധവും ക്ഷത്രിയർക്ക് ഒരുപോലെയല്ലെ? ആവശ്യപ്പെട്ടു വരുന്നവർക്ക് നിഷേധിക്കുന്നതു ധർമ്മമല്ലല്ലോ.

ധർമ്മങ്ങളെപ്പറ്റി അറിയുന്ന വിദുരർ പ്രസന്നത വരുത്താൻ ശ്രമിച്ചു. "ഈ സന്ദേശംകൊണ്ട് ഞാൻ വന്നതുതന്നെ സൂക്ഷിച്ചിരിക്കണമെന്നു പറ യാൻ അവസരം കിട്ടുമല്ലോ എന്നു കരുതിയാണ്.

- 'ചത് ഞാനാവശ്യപ്പെടില്ല. ഇങ്ങോട്ടാവശ്യപ്പെട്ടാൽ ഒഴിഞ്ഞുമാറുകയു മില്ല.' പിന്നെ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു: ശതം വച്ചു കളിച്ച് എന്നെ ജയിക്കാൻ ദുര്യോധനനാവില്ല. ചൂതുകളി നല്ലതാണെന്ന് എനിഅഭിപ്രായമുണ്ടായിട്ടു പറയുകയല്ല. വിരുന്നിന്റെ കൂടെ ചൂതും എന്നറിഞ്ഞപ്പോൾ ഷാൻ നിഗൂഢമായി ആഹ്ലാദിക്കുന്നുണ്ട്. രാജാക്കന്മാർ കൊടുത്ത സമ്മാനങ്ങൾ പലതും കളിച്ചു കളഞ്ഞ്, ധർമ്മാധർമ്മങ്ങളെപ്പറ്റി ചില തത്ത്വങ്ങളും പറഞ്ഞ്, മൗഢ്യത്തോ ടെയുള്ള അദ്ദേഹത്തിന്റെ ഒരു മടക്കയാത്ര ഞാൻ സങ്കല്പിച്ചുപോയി....

എല്ലാവരും തയ്യാറായിരിക്കുന്നു എന്നു വിശോകൻ വന്ന് അറിയിച്ചു. യാത്രയ്ക്കൊരുങ്ങിയ അമ്മയും സഹദേവനും സാധനങ്ങൾ തേരിൽ കയറുന്നത് നോക്കിനില്ക്കുന്നു. ഇത്രയേറെ ഒരുക്കങ്ങളുടെ ആവശ്യമുണ്ടോ എന്ന് അപ്പോൾ വന്ന നകുലനോട് ഞാൻ ചോദിച്ചു. ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു, പതുക്കെ 'നമ്മളിവിടേക്കു തിരിച്ചുവന്നില്ലെങ്കിലോ എന്നാണ് അമ്മയ്ക്ക് സംശയം.

ആയുധങ്ങളൊന്നും വേണ്ട എന്നും ഞാനും അർജ്ജുനനും നേരത്തെ സൂതന്മാരോടു പറഞ്ഞിരുന്നു. നേരിട്ടുള്ള ഒരാക്രമണവും കൗരവന്മാരിൽ നിന്നുണ്ടാവില്ല. ജനാപവാദം ഭയന്ന്. ഖാണ്ഡവപ്രസ്ഥം ഇപ്പോൾ മയസഭ ഉണ്ടായിക്കഴിഞ്ഞശേഷം, ആളുകൾ പറഞ്ഞുപറഞ്ഞ് ഇനപസ്ഥമായിരി ക്കുന്നു. യാദവരും പാഞ്ചാലരും ഇടത്തരക്കാരായ അനേകം രാജാക്കന്മാരും ഇപ്പോൾ ഞങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഹസ്തിന പുരത്തോടു കിടനില്ക്കുന്നുണ്ട് ഇന്ദ്രപ്രസ്ഥവും.

മയസഭയിൽ നാണിച്ചുപോയതിൽ മുഖ്യാധനൻ ഏതെങ്കിലും ആപ്

മുണ്ടാക്കുമോ? അയാൾ വെള്ളമാണെന്നു കരുതി വസ്ത്രം പൊക്കിപ്പിടിച്ചു നീലത്തളത്തിൽ നിന്നപ്പോൾ ഏറെ ചിരിച്ചത് 19 പടിയായിരുന്നു. ഏതായാലും ഹസ്തിനപുരത്തിലെത്തിയാൽ ഒരു കണ്ണുറങ്ങുമ്പോഴും ഒരു കണ്ണു കാവലിരിക്കണം എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു.

രഥങ്ങൾ തയ്യാറായി. യുധിഷ്ഠിരന്റെ പിന്നിലായി ദ്രൗപദിയും വന്നു. തേരിൽ കയറുന്ന ദ്രൗപദിയെ ഞാൻ നോക്കി. ഏഴുവർഷം മുമ്പ് നവവധു വായി വന്ന ദ്രൗപദിയെ ഞാൻ നോക്കി. ദ്രൗപദിക്ക് ഒരു മാറ്റവുമില്ല. അഞ്ചു പ്രസവിച്ചവളാണെന്ന് ആരും പറയില്ല. സന്ധ്യയ്ക്കു കൊളുത്തിയ നെയ് വിള പോലെ ഇന്നും തിളങ്ങുന്നു. മനുഷ്യവർഷങ്ങൾ ദിവസങ്ങൾ മാത്ര മാണത്രെ ദേവകളുടെ സമയക്കണക്കിൽ. ദേവലോകത്തിന്റെ ആ സിദ്ധി യോടെ ഭൂമിയിൽ പിറന്നവളായിരിക്കാം പാഞ്ചാലപുത്രി.

ഹസ്തിനപുരത്തിൽ സ്വീകരണത്തിനായി വിദുരരും സഞ്ജയനും നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ആദ്യം ഭീഷ്മപിതാമഹനെ വണങ്ങി. പിന്നെ വലിയച്ഛനെ നമസ്കരിച്ചു. പ്രായക്രമമനുസരിച്ചു പ്രണാമം ചെയ്യു മ്പോൾ തൊട്ടുതടവി ഓരോ ആളുടേയും വളർച്ചയെപ്പറ്റി വലിയച്ഛൻ പറഞ്ഞു. എ യിലും കേരത്തിലും അമർത്തിപ്പിടിച്ച് ഞാൻ മഹാബല നായിരിക്കുന്നുവെന്ന് അഭിനന്ദിച്ചു.

ജരാസന്ധന്റെ കൈകളേക്കാൾ നീളവും ദാർഢ്യവുമുണ്ട് വലി അച്ഛന്റെ കൈകൾക്ക് എന്ന് ഇപ്പോൾ എനിക്ക് വ്യക്തമായിആയുധപ്പുരയുടെ ഭാഗത്തേക്കാണ് പിന്നെ ഞാൻ നടന്നത്. ദ്രോണാ ചാര്യ. കുപാചാര്യരും വിശ്രമിക്കുകയായിരുന്നു. വിളിക്കേണ്ടെന്നു കരുതി, ഞാൻ ശുകാചാര്യരെ കാണാൻ ചെന്നു.

അദ്ദേഹത്തിന്റെ സ്ഥലം മാറിയിരിക്കുന്നു. ആനപ്പിണ്ടത്തിന്റെ ഗന്ധ മുള്ള മുറി. പന്തികൾക്കടുത്താണീ സ്ഥലം. അദ്ദേഹം വൃദ്ധനും അവശനു മായിരിക്കുന്നു.

എന്നെ കണ്ടപ്പോൾ ആഹ്ലാദം കൊണ്ട് വൃദ്ധനു വാക്കുകൾ കിട്ടിയില്ല. പ്രയാസപ്പെട്ട എഴുന്നേറ്റിരുന്നു. എന്റെ നെഞ്ചിൽ ദുർബലമായിത്തീർന്ന കൈ ചുരുട്ടി പൂർവ്വം ഇടിച്ചുകൊണ്ടു പറഞ്ഞു. "വൃത്താന്തങ്ങളൊക്കെ ഞാനറിയുന്നുണ്ട്. ഇടയ്ക്കു കാണാൻ വരുന്ന

പഴയ ശിഷ്യന്മാരിൽ നിന്ന്.

ഞാൻ ഇന്ദ്രപ്രസ്ഥത്തിലേക്കു വരാൻ അദ്ദേഹത്തെ ക്ഷണിച്ചു.

“വേണ്ട. ഇതൊക്കെ മതി. ഇനി എത്രകാലം? ആനപ്പിണ്ടത്തിന്റെ ഗന്ധം

കൂടി ഇഷ്ടമായിത്തുടങ്ങി, ഇപ്പോൾ

യാത്രപറയുമ്പോൾ അദ്ദേഹം ചോദിച്ചു: ദുര്യോധനന്റെ കൊട്ടാരത്തിൽ പോയോ?'

അദ്ദേഹം ചിരിച്ചു. പിന്നെ കാര്യം പറഞ്ഞു: “വലിയ ഒരാൾ വലുപ്പത്തിൽ ദുര്യോധനൻ ഒരു ലോഹപ്രതിമ ഉണ്ടാക്കിച്ചുവച്ചിട്ടുണ്ട്. പാണ്ഡ്യരാജ്യ നിന്നു വന്ന ഒരു ശില്പിയാണ് അതുവാർത്തത്. ഒരു പരിചാരകൻ പിന്നിൽ നിന്നു ചക്രങ്ങൾ തിരിച്ചാൽ പ്രതിമയുടെ കൈയും കാലും അതിവേഗത്തിൽ യുദ്ധമുറയിൽ ചലിക്കും. അതിനോടു യുദ്ധം ചെയ്യുകയാണിപ്പോൾ മാ

ധനന്റെ ഒരു പ്രധാന വിനോദം. പിന്നെ വൃദ്ധൻ ഒരമർത്തിയ ചിരിയോടെ പറഞ്ഞു: പ്രതിമയ്ക്ക് ഭീമസേനന്റെ ഛായയുണ്ടെന്നാണു കേൾവി. ഞാനും ചിരിച്ചു. ഗുരുവിനെ വന്ദിച്ചു പുറത്തിറങ്ങി. പഴയ ആനപ്പടിയിലെ ജോലിക്കാരൻ ഹസ്തികൻ മരിച്ചു. പരിചയക്കാരായ മറ്റാളുകൾ ആദര

വോടെ, സ്നേഹത്തോടെ, അടുത്തുകൂടി. - ഭക്ഷണവും വിശ്രമവും കഴിഞ്ഞപ്പോൾ പുതിയ സഭയിലേക്കു വരാൻ ഒരു സേവകൻ വന്നറിയിച്ചു.

ഞാൻ അർജുനനെ അന്വേഷിക്കുകയാണ് ആദ്യം ചെയ്തത്, അയാളെ കണ്ടില്ല. മണ്ഡപത്തിലെത്തിയപ്പോൾ തം ഒരു വിനോദമായിട്ടല്ല രാജകീയ ഘോഷമായാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലായി. ക്ഷണിക്ക പ്പെട്ടവരായ അതിഥികൾ ധാരാളം. എല്ലാവരും സ്ഥാനങ്ങളിൽ ഉപവിഷ്ടരാ യിരിക്കുന്നു. ധ്യതരാഷ്ട്രരുടെ ഇരുവശങ്ങളിലുമായി ഭീഷ്മാചാര്യർ, കപി, മാർ, തൊട്ടുപിന്നിൽ പീഠത്തിൽ അപ്പപ്പോൾ നടക്കുന്നതറിയിക്കാൻ പാകത്തിൽ സയൻ, ധ്രുതരാഷ്ട്രൻ കണ്ണകളി തുടങ്ങാൻ പോകുന്നു. ചൂതിന്റെ ലഹരി ജ്യേഷ്ഠന്റെ മുഖത്ത് ഞാൻ ശരിക്കും കണ്ടു. കാഴ്ചക്കാരുടെ മുമ്പാകെ അക്ഷങ്ങളിട്ട ദന്തപേടകം. പതുക്കെ കുലുക്കിക്കൊണ്ടു പ്രതീക്ഷയോടെ നില്ക്കുകയാണ്. കഴിയുന്നതും ഒഴിഞ്ഞുമാറുകയുള്ള എന്ന് വഴിക്കു വിശ്രമിക്കുമ്പോൾക്കൂടി പറഞ്ഞ തൊക്കെ വെറുതെ.

ദുര്യോധനനും സൗബലൻ ശകുനിയുമാണ് എതിർവശത്തുവന്നു നിന്നത്.

തത്തിനുവേണ്ടി ഉണ്ടാക്കിയ രംഗപീഠം. ഇരുവശത്തും സൗകര്യമായി ഇതി

ക്കാൻ വേണ്ടി പര്യങ്കങ്ങൾ. കൗരവസഹോദരന്മാരുടെ കൂട്ടത്തിൽ ദുശ്ശാ

സനന്റെ സമീപം കർണ്ണനെ കണ്ടു.

"ശതം വച്ചിട്ടുതന്നെ കളി. എന്റെ സമീപമെത്തിയ അർജ്ജുനൻ പറഞ്ഞു. വിലപിടിപ്പുള്ള വസ്തുക്കൾ പണയം വെയ്ക്കുന്ന കളിക്കാകുമ്പോഴേ ശതം

വച്ചുകളി എന്നു പറയാറുള്ളു. ദുര്യോധനൻ പറയുന്നതു കേട്ടു.

'പന്തയം വെക്കുന്നതു ഞാനായിരിക്കും. കളിക്കുന്നതു മാലൻ കുനി ആയവ്യയങ്ങൾ നമ്മൾ തമ്മിൽ.

ശനിയാണു കളിക്കുന്നത്. എനിക്കത്ര ശരിയായി ഞാന്നിയില്ല. എന്തോ, തം എനിക്കറിയാത്ത കാര്യമാണ്. ശകുനിയെ എന്നും എനിക്കു . ഭയം കലർന്ന വെറുപ്പാണ്.

“മാർക്കുവേണ്ടി മാറ്റാൻ കളിക്കുന്നതു ശരിയല്ല. ൻ ചിരിച്ചു

കൊണ്ടു പറഞ്ഞു. "എന്നാലും ഞാൻ കളിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങൾ ഇതിനായി കാത്തിരിക്കുകയായിരുന്നു യുധിഷ്ഠിരൻ എന്നു തോന്നി. ഒരുപക്ഷേ, ദുര്യോധനനെ തോല്പിച്ചു നാണം കെടുത്താൻ ജ്യേഷ്ഠനു കഴിഞ്ഞേക്കും. അത്രയേറെ ആത്മവിശ്വാസമുണ്ട് ആ മുഖത്ത്. ചൂതുകളിച്ചു ചെലവഴിച്ച അസംഖ്യം ദിവസങ്ങൾ നിഷ്ഫലമാ യില്ല എന്നു ഞങ്ങളെ കാട്ടിത്തരാൻ കൂടി ഈയവസരം ഉപയോഗിക്കുക യാവും. ഞങ്ങൾ നാലുപേർ കാണാനെത്തിയിട്ടില്ലേ എന്നറിയാൻ നോക്കി. ഞങ്ങളെ സ്ഥാനങ്ങളിൽ കണ്ടു മന്ദഹസിച്ചു.

കളിക്കാർ തമ്മിൽ പന്തയം വയ്ക്കുന്നതോടൊപ്പം കമ്പക്കാരായ കാഴ്ച ക്കാരും പരസ്പരം വാതുവയ്ക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്.

ആയ കളി തുടങ്ങണമെന്നറിയാൻ രണ്ടുപേരും എറിഞ്ഞു യുധിഷ്ഠി പെരുപ്പം വീണു. കൃത, ശകുനിക്കു കലി. നാലും ഒന്നും, യുധിഷ്ഠിരനാണ് കളി തുടങ്ങാൻ അർഹൻ.

അദ്ദേഹം വലംകൈയാൽ അക്ഷങ്ങൾ കിലുക്കി. പിന്നെ കഴുത്തിലെ ര മാലയിലെ നായകക്കല്ല് ഇടഞ്ഞ വിരലുകൾ കൊണ്ട് ഉയർത്തിക്കാട്ടി പറഞ്ഞു. "സ്വർണ്ണം കെട്ടിച്ച ഈ രത്നം വിലമതിക്കാനാവാത്തതാണ്. ഈ ഹാരമാ ണെന്റെ പണയം'

ദുര്യോധനൻ പറഞ്ഞു: "രത്നങ്ങൾ എനിക്കു ധാരാളമുണ്ട്. അങ്ങ് ജയിക്കു ന്നതു സന്തോഷം.'
യുധിഷ്ഠിരൻ കളിച്ചു.

പിന്നെ ശകുനി കിലുക്കുമ്പോൾ അർജ്ജുനൻ പറഞ്ഞു: “ഉം. എന്തോ ശകുനി, കുലുക്കിയെറിഞ്ഞു അക്ഷങ്ങൾ നോക്കിക്കാണ്ടു ചിരിച്ചു.

“നോക്കൂ, ഞാൻ ജയിച്ചു! യുധിഷ്ഠിരൻ ചിരി വിടാതെ കഴുത്തിലെ ഹാരം ഊരിവച്ചു.

രണ്ടാമതും കിലുക്കാൻ തുടങ്ങിയപ്പോൾ ദുര്യോധനൻ പറഞ്ഞു

'അവിടുത്തെ പണയം പറഞ്ഞില്ല. യുധിഷ്ഠിരൻ പറഞ്ഞു: 'നൂറു പേടകം സ

:

. അപ്പോൾ സദസ്സും മുഖരിതമായി. അർജ്ജുനൻ എന്നെ നോക്കി. എന്റെ

മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. അപേടകം കിലുക്കി. പണയം ദുര്യോധനനും ഏറ്റു എന്ന് ഉറപ്പുവരു ത്തിയശേഷം ശകുനി കളിച്ചു. വീണ്ടും പന്ത്രണ്ട്.

ആയവ്യയം കൂട്ടാൻ നില്ക്കുന്ന സചിവൻ വിളിച്ചു പറയും മുമ്പ

ജ്യേഷ്ഠന്റെ മുഖം കണ്ടപ്പോൾ തോറ്റു എന്നു മനസ്സിലായി.

നൂറു പേടകം സ്വർണ്ണം. രാജസൂയത്തിന് എല്ലാ നാടുകളിൽ നിന്നുമായി കിട്ടിയ സമ്പത്തു മുഴുവൻ. ഇന്ദ്രപ്രസ്ഥത്തിലെ കലവറയിലെ സ്വർണ്ണം മുഴു വനാണ് പണയംവച്ചത്.

ഞാൻ പെട്ടെന്ന് എഴുന്നേററു. എനിക്കിതു നോക്കിനില്ക്കാനാവില്ല. കളി യിലായിരുന്നു എല്ലാ കണ്ണുകളും. ഞാൻ മണ്ഡപത്തിന്റെ പുറത്തേക്കു കടന്നു പടവുകളിറങ്ങി അങ്കണത്തിലേക്കു നടന്നു. അപ്പോൾ സദസ്സിന്റെ ഇരമ്പം കേട്ടു.

ആരാണു ജയിച്ചത്?

തമ്മിൽ തമ്മിൽ പന്തയം വച്ചവരുടെ ഘോഷങ്ങൾ ഇടയ്ക്കിടെ വീണ്ടും

കേട്ടു. ആരാണു നേടുന്നത്, ആർക്കാണു നഷ്ടപ്പെടുന്നത്? കുലുക്കി വീഴ്ത്തുന്നു. അക്കങ്ങളിലെ എണ്ണം കണക്കാക്കിയുള്ള ജയവും തോൽവിയും എനിക്കു സ്വീകരിക്കാവുന്നതല്ല.

മണ്ഡപത്തിലെ സദസ്സാകെ പൊട്ടിത്തെറിക്കുന്നതുപോലെ തോന്നിയ
ഒരാരവം കേട്ടു.

ഓടിവന്ന സഹദേവൻ അരിശവും അല്പം ഗദ്ഗദവും കലർന്ന സ്വരത്തിൽ പറഞ്ഞു: "ഇതൊന്നു വന്നു നോക്കൂ. യുധിഷ്ഠിരന് ഭ്രാന്താണ്. പന്ത്രണ്ടു കളി കളിൽ ഇന്ദ്രപ്രസ്ഥമടക്കം പോയി. കിരീടത്തിലെ രത്നങ്ങൾക്കൂടി പോയി. ഇപ്പോൾ നകുലനെ പണയം വെച്ചിരിക്കുന്നു.

ആപത്ത് തീരെ പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഞങ്ങളെ വലയം ചെയ്തിരിക്കുന്നതെന്നു മനസ്സിലായി. ദ്യുതസഭയിലെ വാക്ക് ക്ഷത്രിയർക്കു വെറുംവാക്കല്ല. ചൂതിൽ തോറ്റ പഴയ ഒരു രാജാവ് ഭക്ഷണത്തിനും പാർപ്പിട ത്തിനും വേണ്ടി മറെറാരു രാജാവിന്റെ പാചകക്കാരനായി കഴിയേണ്ടിവന്ന കഥ എന്റെ ബാല്യത്തിൽ ഞാൻ കേട്ടിട്ടുണ്ട്.

മാടിയൊളിക്കുന്നതുകൊണ്ടു പ്രയോജനമില്ല. നകുലനിൽ നിന്നാരംഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഞാനും ഈ ഭ്രാന്തന്റെ കൈയിലെ പണയപ്പണ്ടമാവാൻ ഇനി അധികസമയം വേണ്ടിവരില്ല. അക്ഷഹൃദയം അറിയുന്നവരുണ്ട്. ഒരു പക്ഷേ, അതിൽപ്പെട്ട ആളായിരിക്കാം. ശകുനി. പകരം കളിപ്പിക്കാൻ സൂര്യാ ധനൻ മാതുലനെ ഇറക്കിയതു വെറുതെയാവില്ല.

സഭയിൽ ഞങ്ങൾ ഒരുമിച്ചു കയറിച്ചെന്നപ്പോൾ കേൾക്കുന്നത് സഹ ദേവനും പണയപ്പെട്ടുകഴിഞ്ഞതാണ്.

"അധർമ്മം കൊണ്ടാണിതു നിങ്ങൾ നേടുന്നതെന്നു ഞാൻ സംശയിക്കുന്നു. അകങ്ങളിൽ എന്തോ ചതിയുണ്ട്.

യുധിഷ്ഠിരൻ പറഞ്ഞു. ശകുനി മന്ദഹസിച്ചു. ദുര്യോധനനെ നോക്കി. ദുര്യോധനൻ സദസ്യർ മുഴു വൻ കേൾക്കാൻ പറഞ്ഞു: “ഞങ്ങൾ നിർബ്ബന്ധിക്കുന്നില്ല. തോറ്റു എന്നു

സമ്മതിച്ചാൽ, രാജൻ, നമുക്കു പിരിയാം. ശകുനി പറഞ്ഞു: 'കളി ഏതായാലും നിർത്താം. പണയം വെയ്ക്കാൻ ഇനി

ഒന്നുമില്ലല്ലോ.

'എന്റെ സമ്പത്തിനവസാനമില്ല. അത്ഭുതപരാക്രമിയായ അർജ്ജുനൻ

എന്റെ അനുജൻ. അതാണു നിങ്ങൾക്കിനി പണയം. '

. അപ്പോൾ ഞാൻ ധൃതരാഷ്ട്രനെയാണ് നോക്കിയത്. സഞ്ജയനിൽ നിന്നു നേട്ടങ്ങളുടെ കണക്ക് അപ്പപ്പോൾ അറിയുന്ന അന്ധരാജാവിന്റെ കണ്ണു കളിലെ നിർജീവാങ്ങി ചിരിക്കുകയാണ്.

അതും ശകുനി ജയിച്ചു. അപ്പോൾ കുറച്ചുറക്കെ വിദുരരുടെ ശബ്ദം കേട്ടു: "രാജാവേ, ചൂതുകൊണ്ടു മുടിയാൻ പോവുകയാണ് ഈ കുരുവംശം.

കോനിയുടെ കണ്ണുകൾ എന്റെ നേർക്കു നീണ്ടുവന്നു. അയാൾ പിന്നെ യുധിഷ്ഠിരനോടു പറഞ്ഞു: “അവശേഷിച്ച ഒരനുജൻ കൂടിയുണ്ടല്ലോ. മഹാ

ബലൻ ഭീമൻ.

“ശരി.' എന്നു ജ്യേഷ്ഠൻ പറഞ്ഞത് ഞങ്ങൾ കേട്ടില്ല. പക്ഷേ, കളി തുടങ്ങി

അക്ഷഹൃദയം അറിയുന്ന ശകുനി അതും ജയിച്ചു. ചോദിച്ചു: “ഞങ്ങൾ ജയിച്ചു ഇനി വല്ലതുമുണ്ടോ?'

യുധിഷ്ഠിരൻ അസ്വസ്ഥനായി വിളറിയ മുഖത്തോടെ ചുറ്റും നോക്കി. സഭാവാസികളുടെ മദ്ധ്യത്തിൽ പരിഹാസ്യനായാണ് താൻ നില്ക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ, രോഷം കൊണ്ട് എല്ലാം മറന്നിരിക്കുന്നു.

. അടുത്തത് ഞാൻ തന്നെ. ഇതിൽ ജയിച്ചാൽ എല്ലാം ഞാൻ തിരിച്ചെടു ക്കുന്നു. തോറ്റാൽ ഞാൻ നിങ്ങളുടെ അടിമ.

അതും തോറും കത്തിയടങ്ങിയ പന്തത്തിന്റെ തുമ്പിലെ ചാരംപോലെ അദ്ദേഹം പര്യങ്കത്തിൽ തളർന്നുവീണു.

സദസ്സിന്റെ നിശ്ശബ്ദത ആകാശങ്ങളേക്കാൾ പേടിപ്പെടുത്തുന്നതായി

രുന്നു. ദാസനായി, അടിമയായി, വീണ്ടും ഹസ്തിനപുരത്തിൽ കഴിയാനാണ് ദുർ വിധി. ഞാൻ തലകുനിച്ച് അതേറ്റുവാങ്ങുന്നു. എനിക്കിതിൽ കൈയുയര നിടമില്ല. ഞാൻ രണ്ടാമനാണ്.

അപ്പോൾ ശകുനിയും ദുര്യോധനനും കൂടി സ്വകാര്യം എന്തോ പിറുശകുനി ചോദിച്ചു. “ഒരു സമ്പത്തുകൂടിയില്ലേ രാജൻ പാണ്ഡവന്മാരുടെ വല്ലഭയായ പാഞ്ചാലി?' അതുവരെ നിമിഷമായിരുന്ന സദസ്സിൽനിന്ന് അമർത്തിയ പ്രതിഷേധങ്ങളുയർന്നു. "അക്രമം, അന്യായം' തുടങ്ങിയ വാക്കുകൾ കേട്ടു. യുധിഷ്ഠിരൻ ശാന്തത വിടാതെ പറഞ്ഞു: “പിൻതിരിയുന്നില്ല. മഹാ

ലക്ഷ്മിക്കു കിടനില്ക്കുന്ന പ്രിയംവദയായ ദ്രൗപദിയെത്തന്നെ പണയം തരുന്നു. സൗബലാ, എന്റെ കളി!

അക്ഷങ്ങളിളകുന്ന ശബ്ദം കൂടി കേൾക്കാവുന്നത്ര നിശ്ശബ്ദത സിസ്റ്റിൽ
ഞാൻ കണ്ണടച്ചു.

മൂകത എന്റെ ചെവികളിൽ ഗർജിക്കുന്നു. ദുര്യോധനന്റെ ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറന്നത്.

"ദ്രൗപദി വരട്ടെ. അവളെ ഇങ്ങോട്ട് ദാസീപുത്രൻ വിദുരൻ തന്നെ കൊണ്ടു വരട്ടെ; എന്റെ മന്ദിരത്തിൽ പാണ്ഡവപത്നി വിടുപണി ചെയ്യാൻ നില്ക്കട്ടെ. ഞാൻ എഴുന്നേററു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക