shabd-logo

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023

0 കണ്ടു 0
ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.

ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്കുകയാണെന്നറിഞ്ഞു. ദാണാചാര്യർ സ്ഥാനമേറ്റപ്പോൾ യുധിഷ്ഠി രനെ ജീവനോടെ തടവുകാരനായി ഏല്പിക്കാമെന്നു വാക്കുകൊടുത്തതായി ചാരന്മാർ പറഞ്ഞു. യുധിഷ്ഠിരനെ രക്ഷിച്ച് യുദ്ധം ചെയ്യാൻ എല്ലാവരും നിശ്ചയിച്ചു. അപരാഹ്നത്തിൽ മൂന്നു ഖണ്ഡങ്ങളിൽ മാറി മാറി യുദ്ധം ചെയ്ത ഞാൻ വീണ്ടും ഭഗദത്തനുമായി ഘോരമായി ഏറ്റുമുട്ടി. തേരിൽ ഞാൻ ദുർബ്ബലനാണെന്നു കണ്ട് അയാൾ വീണ്ടും യുദ്ധമദം കൊണ്ടു ചിന്നം വിളി ക്കുന്ന കൊമ്പനാനയുടെ പുറത്തേറിയാണു വന്നത്. ചെറുകിടക്കാർ പലരും മരിച്ചുവീണു. എല്ലാ ഖണ്ഡങ്ങളിലും ഉഗ്രയുദ്ധം നടക്കുന്ന ദിവസം. കർണ്ണൻ പടക്കളത്തിലുണ്ട്; മുന്നണിയിൽ ദ്രോണാചാര്യർ തന്നെ.

യുധിഷ്ഠിരൻ ഒറ്റപ്പെട്ടിരിക്കുമെന്നു ഭയന്ന് അദ്ദേഹത്തിന്റെ രക്ഷ ത്താൻ ആവശ്യപ്പെട്ട് ഭഗദത്തനെ അർജ്ജുനൻ ഏറെറടുത്തു. എന്തു സംഭവി ച്ചാലും യൂഥിന്റിൽ തടവുകാരനാക്കാൻ ഇടവരുത്. ഷാൻ ദക്ഷിണ ഖണ്ഡത്തിലേക്കു നീങ്ങുന്നതു കണ്ടപ്പോഴാണ് യുധിഷ്ടിരൻ സഹായത്തിന് ഞാൻ പോയേ പറ്റൂ എന്ന് അർജ്ജുനൻ നിർബ്ബന്ധിച്ചത്. ഞാനെത്തിക്കഴിഞ്ഞപ്പോൾ ആപത്തു മനസ്സിലാക്കി, ബുദ്ധിപൂർവ്വം

യുധിഷ്ഠിരന്റെ നിലയിലേക്കു മടങ്ങുകയായിരുന്നു. കൂടാരത്തിനടുത്തെത്തിയപ്പോൾ വാദ്യഘോഷങ്ങൾ കേട്ടു. യുധിഷ്ഠിരൻ തിരിച്ചെത്തിയതിന്റെ സൂചനയാണ്. മറ്റു ഖണ്ഡങ്ങളിലെ വാർത്തകളറി യാൻ രാജശിബിരത്തിലേക്കു തിരിഞ്ഞപ്പോൾ വാദ്യഘോഷങ്ങളുടെ പിൻപേ തുടങ്ങിയ മൃദംഗംഖവീണാനാദങ്ങൾ ദുശ്ശകുനം പോലെ പെട്ടെന്നു നിലച്ചു. ഞാൻ യുധിഷ്ഠിരന്റെ സമീപമെത്താൻ വേണ്ടി തേരിൽനിന്നിറങ്ങി നടന്നു.

യുധിഷ്ഠിരൻ സ്തബ്ധനായി നില്ക്കുന്നു. ഉത്തരഖണ്ഡത്തിൽ നിന്നു വന്ന ഭടന്മാർ വാർത്തയറിയിച്ച് ദുഃഖിതരായി കടന്നുപോയി. അഭിമന്യു മരിച്ചു.

ഭടന്മാർക്കത്രയേ പറയാനുള്ളു. അഭിമന്യു മരിച്ചു. ധൃഷ്ടദ്യുമ്നനും സാത്യ കിയും വന്നപ്പോഴാണ് യുദ്ധത്തിന്റെ വിശദവിവരങ്ങളറിയുന്നത്. യുധിഷ്ഠി രനെ പിടിക്കാൻ ചക്രാകൃതിയിൽ വ്യൂഹം ചമച്ച് അടുപ്പിക്കുകയായിരുന്നു ദ്രോണാചാര്യർ. അവരുടെ വ്യൂഹം തകർക്കുന്നത് ഒരാവശ്യമായി വന്നപ്പോൾ അകത്തു കയറി യുദ്ധം ചെയ്യാൻ താൻ സന്നദ്ധനാണെന്നു പറഞ്ഞ് അഭിമന്യു

കൂസലില്ലാതെ ഏറെറടുത്തു. അഭിമന്യു അകത്തുകയറിയയുടനെ പാർശ്വ ങ്ങളിൽ വന്നവർക്ക് ഇടകൊടുക്കാതെ ജയദ്രഥൻ ഒറ്റത്തേരിൽ വന്ന അഭി മന്യുവിനെ കുടുക്കി. ഇരുവശവും മുന്നിലും കടക്കാൻ യുദ്ധമുറയനുസരി ച്ചുള്ള സഹായികളില്ലാത്ത നിലയിൽ അഭിമന്യുവിനെ ദ്രോണർ, കൃപർ, അശ്വാത്മാമാവ്, കർണ്ണൻ, ശല്യർ എന്നിവർ വളഞ്ഞു. അവർക്കു പിന്തുണ നന്ദിക്കാൻ ആളുകൾ നിരവധിയുണ്ടായിരുന്നു. മയും കുതിരയും നഷ്ടപ്പെട്ട അഭിമന്യു, വെറും നിലത്തു നിന്നു പൊരുതി. അമ്പും വില്ല്യം നഷ്ടപ്പെട്ടപ്പോൾ വാളും ഗദയും അവസാനം തേർചക്രവുമെടുത്ത് യുദ്ധം ചെയ്തു. ഒടുവിൽ ബോധം കെട്ടു വീണപ്പോൾ ആരോ തലയ്ക്കടിച്ചു കൊന്നു.

തലയ്ക്കടിച്ചു കൊന്നത് ദുശ്ശാസനന്റെ മകൻ സമപ്രായക്കാരനായ ലക്ഷ്മണനായിരുന്നുവത്രെ. കൃഷ്ടദ്യുമ്നൻ പറഞ്ഞു. അവസാനം തലയ്ക്കടിച്ചു കൊന്നവനെപ്പറ്റിയല്ല ഞാനാലോചിച്ചത്. തേരും കുതിരയും നഷ്ടപ്പെട്ടു വെറും നിലത്തു നിന്നവനോട് ആറുപേർ.

ദ്രോണരും കൃപരും അടക്കം ആറുപേര

അഭിമന്യുവിന്റെ യുദ്ധപരാക്രമങ്ങളായിരിക്കും ഇന്നു ശത്രുപാളയത്തിലും മാഗധർ പാടുന്നതെന്ന് സാത്യകിയുടെ സേനാപതി പറഞ്ഞു.

ഡൻ ഓർമ്മിപ്പിച്ചു. എല്ലാവരും എല്ലാ ധർമ്മയുദ്ധനിയമങ്ങളും

ലംഘിച്ചു. ദ്രോണരും കൃപരും കൂടി.....അവരേക്കാൾ ക്ലേച്ഛനാണ് ആ

ജയദ്രഥൻ. ഏതു കാട്ടാളനും അനുവദിക്കുന്ന പ്രാഥമികമുറ ആദ്യം തെറി

ച്ചത് ജയദ്രഥനാണ്.

ഞാൻ നിശ്ശബ്ദനായിരിക്കുന്ന ജ്യേഷ്ഠനെ നോക്കി.

അവൻ, ആ ജയദ്രഥൻ, എന്റെ മുമ്പിൽ തടവുകാരനായി നിന്നതാണ്, വധശിക്ഷ അർഹിക്കുന്ന കുറ്റത്തിന്. കുറ്റം എന്താണെന്നു പറഞ്ഞാൽ താങ്കളും ഈ ജ്യേഷ്ഠന് മാപ്പുകൊടുക്കില്ല. വിട്ടയച്ചു. വിട്ടയയ്ക്കാൻ നിർ ബന്ധിച്ചതു ജ്യേഷ്ഠനാണ്; ധർമ്മനീതിയോ ഭൂതദയയോ പറഞ്ഞ്.

യുധിഷ്ഠിരൻ മിണ്ടിയില്ല.

അപ്പോൾ കൃഷ്ണനും അർജ്ജുനനും പുറത്തു കടന്നുവന്നു. ഞാൻ

കൃഷ്ണന്റെ കരുവാളിച്ച മുഖം കണ്ടു. സ്വന്തം ചോരയും കുടുംബവുമാവു മ്പോൾ ജീർണ്ണവസ്ത്രങ്ങളുടെ ഉപമ നാം മറക്കുന്നു.

വിവരമറിയാത്ത ഒരു പുതിയ മാഗധസംഘം സംഗീതോപകരണങ്ങൾ ശബ്ദിപ്പിക്കാൻ തുടങ്ങിയപ്പോൾ കൃഷ്ണൻ പറഞ്ഞു: 'നിറുത്താൻ പറയൂ.

അർജ്ജുനന്റെ മുഖത്തു നോക്കാൻ എനിക്കു പ്രയാസം തോന്നി. തീക്കു ണ്ടത്തിനു സമീപം ഞങ്ങൾക്കു പുറം തിരിഞ്ഞുനിന്ന് അയാൾ എരിയുന്ന കനലുകളിലേക്കു നോക്കി. ഭഗദത്തന്റെ പതനമൊന്നും അഭിമന്യുവിന്റെ നഷ്ടം തീർക്കാൻ പോന്ന സംഭവമല്ല.

ആർക്കും ഒന്നും പറയാനില്ല. അശരീരികൾ കണ്ടുനിന്നിരിക്ക എന്ന് ഇനി ആർക്കെങ്കിലും വർണ്ണിക്കാൻ തുടങ്ങാം. ആരും അഭിമന്യുവിന്റെ ധീരതയെ പുകഴ്ത്തിയിട്ടും ശത്രുക്കളുടെ ക്രൂരതയെ ശപിച്ചിട്ടും കാര്യമില്ല 
അഭിമന്യു മരിച്ചു.

ഞാൻ പുറത്തു കടന്നു. ശിബിരിത്തിൽനിന്നു പുറത്ത് നേർത്ത ഇരുട്ടിലെ നിനിടയിൽ തനിയെ നിന്നപ്പോൾ ആദ്യമായി മരിച്ച ഒരാളെ ഓർത്തു ദുഃഖം എന്റെ മനസ്സിൽ താങ്ങാനാവാത്ത ഭാരംപോലെ വളർന്നു. എന്നും കൂടാരത്തിലേക്ക് ഒരുമിച്ചുപോകാറുള്ള ആ വഴിയിൽ ഞാൻ തനിയെ നിന്നു. മന്ദഹസിക്കുന്ന അഭിമന്യുവിന്റെ കണ്ണുകൾ, വലിയച്ഛാ', എന്നുള്ള വിളി ആ വിളി ഓർത്തപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. മഹാബലനായ ഭീമൻ കരയാൻ പാടില്ല. ഞാൻ കൂടാരത്തിലേക്കു തിരിയുന്നതിനു പകരം ഒഴിഞ്ഞ യുദ്ധഭൂമിയിലേക്കു നടന്നു. നദീതീരത്തിലെ കുറ്റിക്കാടുകളിൽനിന്നും ഇറ ങ്ങിവന്ന കുറുനരികൾ ഓരിയിട്ടു. നീക്കം ചെയ്യാൻ വിട്ടുപോയ മൃതദേഹം എവിടെയോ കണ്ടെത്തിയ ആഹ്ലാദം. അഴുകുന്ന മാംസത്തിന്റെയും കട്ട പിടിച്ച ചോരയുടെയും മണം. കഴുകന്മാരുടെ ചിറകടികൾ വായുവിൽ പുള

ഞ്ഞുനടന്നു. മരണത്തെപ്പറ്റിയാണ്. ഞാനാലോചിച്ചത്. ഉത്തരൻ മരിച്ചപ്പോൾ വി ടനെ ഞാനോർത്തു സഹതപിച്ചു. എന്നിലെന്തോ മരിച്ചിരിക്കുകയാണിപ്പോൾ. ആത്മാവിന്റെ ഗൃഹമാറ്റമായി എനിക്കിതു കാണാൻ കഴിയുന്നില്ല. സത്യം.

എന്റെ ബാല്യത്തിൽ മരണം കാലനാണെന്നാണ് ഞാൻ കരുതിയിരു

ന്നത്. പിന്നീട് ആചാര്യന്മാരിലാരോ മൃത്യുവിനെപ്പറ്റി പറഞ്ഞു. ബ്രഹ്മാവ് കോപംകൊണ്ടു സൃഷ്ടിച്ചവൾ. സുന്ദരിയായ കന്യകയുടെ രൂപത്തിലാണ് അവൾ പിറന്നത്. സംഹരിക്കാൻ തനിക്കു കഴിവില്ലെന്നു പറഞ്ഞു മടിച്ചുനിന്ന സുന്ദരിക്ക് ബ്രഹ്മാവ് ധൈര്യം കൊടുത്തു. കറുപ്പു കലർന്ന ചുവപ്പുനിറമുള്ള വൾ. ആഭരണങ്ങളണിഞ്ഞവൾ. ഇളം ചുവപ്പു മിഴികളും കടും ചുവപ്പു ചുണ്ടു കളുമുള്ളവൾ. സർവ്വാഭരണങ്ങളുമണിഞ്ഞവൾ. സുന്ദരിയായ കന്യക. മൃത്യു. കുരുക്ഷേത്രത്തിൽ അലഞ്ഞുനടക്കാൻ തുടങ്ങിയ സുന്ദരി ഇന്നെന്റെ

ഒരംശം അപഹരിച്ചിരിക്കുന്നു. രാത്രി പിന്നെയും ഇരുണ്ടു. കഴുകന്മാർ എന്നെയും വട്ടമിടാൻ തുടങ്ങിയ പ്പോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു.

മടക്കയാത്രയിൽ പാഞ്ചാലീപുത്രരും സർവ്വദനും പാർക്കുന്ന ശിബിരം കടന്ന് നദീതടത്തിന്റെ നേർക്കു നടന്നു. ഒറ്റപ്പെട്ടുകിടക്കുന്ന വലിയ രഥം കണ്ടു. കഴുകൻ കൊടിയടയാളമായുള്ള രഥം. തേർത്തട്ടിൽ നുകത്തണ്ടി ലേക്കു കാൽ തൂക്കിയിട്ട് ആരോ ഇരിക്കുന്നു. ഘടോൽക്കചൻ തന്നെ.

എന്നെക്കണ്ടപ്പോൾ അയാൾ താഴത്തിറങ്ങി. "അഭിമന്യു പോയി.

മരണം അവന് പ്രതിക്രിയയ്ക്കുള്ള ഉത്സാഹം വളർത്തുന്ന ഒരു സംഭവം

മാത്രമാണ്. അഭിമന്യുവിനോടായിരുന്നു. എനിക്കു കൂടുതൽ അടുപ്പം. അയാൾക്കു വേണ്ടിയും കൂടിയാണ് ഞാനിനി കൊല്ലുന്നത്. ആചാര്യന്മാർ, ഞങ്ങൾ കാട്ടാളരേക്കാൾ കഷ്ടം!'

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

“രാത്രി യുദ്ധത്തിനൊരുങ്ങുന്നുവത്രെ. നാളെ മുതൽ. അതാണ് എനിക്കു

വേണ്ടതും. ഇരുട്ടുപോലെ പറ്റിയ ഒരു കവചം കിട്ടില്ല. നിഷാദർക്ക്.

ഘടോൽക്കചൻ ചിരിച്ചു.

ഞാൻ നദീതീരത്തിലേക്കു നടത്തം തുടരാതെ കൂടാരത്തിലേക്കുതന്നെ

മടങ്ങി.

കാട്ടാളരേക്കാൾ കഷ്ടം. ഘടോൽക്കചൻ പറഞ്ഞ വാക്കുകൾ പോരു മ്പോഴും ഞാൻ ഓർത്തു. എൺപതു കഴിഞ്ഞ ദ്രോണന്റെ മേൽനോട്ടത്തിൽ പതിനേഴു തികയാത്ത, ഇരുപത്തൊന്നു ദിവസം മാത്രം മധുവിധു അനുഭവിച്ച യുവാവിന്റെ വധം നടന്നു. അദൃശ്യസുന്ദരി നോക്കിനിന്നു രസിച്ചു.

തിരിച്ചെത്തിയപ്പോൾ ധൃഷ്ടദ്യുമൻ കാത്തുനില്ക്കുന്നു. മദ്യം കൊണ്ടു ചുവന്ന കണ്ണുകൾ യുദ്ധത്തിന്റെ തളർച്ച അയാളെ ഇനിയും ബാധിച്ചിട്ടില്ല

"ദ്രോണരെ ഞാൻ വധിക്കും. ദുര്യോധനൻ മുന്നണിയിലേക്കു വരില്ല. കഴി യുമെങ്കിൽ കർണ്ണനെ ഒരു ദ്വന്ദ്വയുദ്ധത്തിനു വിളിക്കണം. അയാൾ ഒഴിഞ്ഞു

കർണ്ണനെ അർജ്ജുനൻ വധിക്കുമെന്നു ശപഥം ചെയ്ത കാര്യം ഞാൻ ഓർമ്മിപ്പിച്ചു.

"ശപഥങ്ങൾ ഇവിടെ സുലഭമായിരിക്കുന്നു. സൈനികർ കേൾക്കെ നാളെ അസ്‌തമിക്കും മുൻപ് ജയദ്രനെ കൊന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല എന്നൊക്കെ പടുവിഡ്ഢികളേ ശപഥം ചെയ്തു. അതു കേട്ടാണ് ഞാൻ

വരുന്നത്. "ആരാണ്? ആരാണ്?'

അർജ്ജുനൻ തന്നെ. ഒരാളെ പടനിലത്ത് ഒളിപ്പിക്കാൻ എത്ര എളുപ്പമാണ്

അതറിയാതെ ശപഥം. ഇപ്പോൾ കൗരവരിരുന്നു ചിരിക്കുകയാവും.' അയാൾ പിന്നെയും കുറേസമയമിരുന്നു. ഒന്നും സംസാരിച്ചില്ല. പിന്നെ യാത്ര പറയാതെ എഴുന്നേറ്റു പുറത്തേക്കു നടന്നു. പ്രകടിപ്പിക്കുന്നില്ലെങ്കിലും ധൃഷ്ടദ്യുമ്നൻ അകമേ അത്യന്തം അസ്വസ്ഥനാണ്.

ഉറങ്ങുംവരെ വിശോകൻ വാതിലിനു പുറത്ത് എനിക്കു കാണാവുന്ന സ്ഥലത്തു വെറുതെ ഇരിക്കുക പതിവാക്കിയിരുന്നു. പാചകശാലയിൽ നിന്നു വരുന്ന ആഹാരത്തിനു പുറമെ എനിക്കു പ്രത്യേകമായി മാംസം കൊണ്ടു വരാൻ അയാൾ വേടന്മാരെ ഏല്പിച്ചിട്ടുണ്ട്. അയാൾ തന്നെയാണ് പാചകം ചെയ്തിരുന്നത്.

അഭിമന്യുവിന്റെ മരണത്തിൽ പാചകശാലയിലുള്ളവർ വരെ ദുഃഖിക്കുന്നു എന്നയാൾ പറഞ്ഞു. ഭടന്മാരുടെ പാളയങ്ങളിൽക്കൂടി ചിരിയും കളിയുമില്ല. ഞാൻ എല്ലാം കേട്ടിരുന്നു. പക്ഷേ ഒരു മരണവും പാളയത്തെ തളർത്ത രുത്. എന്റെ മൗഢ്യഭാവം മാറ്റാനായിരിക്കാം, അയാൾ ചോദിച്ചു. 'കർണ്ണൻ വേലിനെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടുണ്ടോ?

ഞാൻ ഇല്ലെന്നു പറഞ്ഞു.

"പലരും പലതാണു പറയുന്നത്. ഇന്ദ്രൻ പ്രത്യക്ഷമായി കൊടുത്ത ദിവ്യാ യുധമാണ് എന്നൊരു പക്ഷം. അംഗരാജ്യത്തെ ഒരു യന്ത്രശില്പി ഉണ്ടാക്കിയ താണെന്നു വേറെ ചിലർ പറഞ്ഞു.

അർജ്ജുനൻ നേടിയ വിശേഷപ്പെട്ട ആയുധങ്ങളും ഇന്ദ്രൻ കൊടുത്തതാ ണെന്ന് ഞങ്ങൾ പ്രചരിപ്പിക്കുന്നത്. അതാളുകൾ പൂർണ്ണമായും വിശ്വസിക്കും.
ഇന്ത്രപുത്രനാണ് അർജുനൻ 
കർണ്ണൻ വേലിനെപ്പറ്റി അടക്കം മുതല്ക്കേ വിടത്തിൽ നിന്നുതന്നെ കേട്ടുതുടങ്ങിയതാണ്. തിരിച്ചെടുക്കാനാവാത്തതാണെന്നു പറഞ്ഞിരുന്നു. കൃഷ്ണൻ ചക്രം തിരിച്ചെടുക്കാവുന്നതാണ്.

കൈ വിട്ടും വിടാതെയും പ്രയോഗിക്കുന്ന വേലുകളുണ്ട്. വിശോകൻ പറഞ്ഞു: "യന്ത്രമുക്തമാവാനാണ് സാദ്ധ്യത. രഥത്തിലുറപ്പിച്ചത്. സാധാരണ വേലുണ്ടാക്കാൻ കർമ്മാരൻ മതി. അംഗരാജ്യത്തിലെ യന്ത്രശില്പിയെപ്പറ്റി വേറെയും പറഞ്ഞുകേട്ടു. രഥത്തിലുറപ്പിക്കുന്ന യന്ത്രത്തിൽ നിന്നാവും വിടുന്നത്.

വിശോകൻ ഊഹിക്കുന്നത് അങ്ങനെയാണ്. അത്തരമൊന്നിനെപ്പറ്റി

മുമ്പ് മയൻ പറഞ്ഞിരുന്നത് ഞാനോർമ്മിച്ചു.

മുഖ്യശത്രുവിനുവേണ്ടി മാത്രം കരുതിവയ്ക്കുന്ന ചില ആയുധങ്ങളുണ്ട്. പിഴയ്ക്കാത്തവ. കൃഷ്ണനു ചക്രം, അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം അർജ്ജുനന്റെ കയിലെ സർപ്പവിഷം നിറയ്ക്കുന്ന പാശുപതാസ്ത്ര അങ്ങനെ പലർക്കുമുണ്ട്.

വിഷം നിറച്ച്, വജ്രത്തിന്റെ വായ്ത്തല പിടിപ്പിച്ച്, വേലായിരിക്കുമെന്ന് വിശോകൻ സംശയിക്കുന്നു. ഒരാൾക്കുവേണ്ടി കരുതിവയ്ക്കുന്നുവെങ്കിൽ അതായിരിക്കണം. ദേഹത്തിൽ കയറുന്നതോടൊപ്പം വായ്ത്തല ഒടിയും. പറി ച്ചെടുക്കാനാവില്ല. മുറിവിന് ആഴമില്ലെങ്കിൽക്കൂടി വിിാണ്ട് എതി താളി മരിക്കും. മരച്ചട്ട ഭേദിച്ചു കയറുന്നുവെങ്കിൽ ഇന്ത്യക്തമാവാനാണ് സാദ്ധ്യത.

എല്ലാം വിശോകന്റെ ഊഹങ്ങളാണ്. അയാൾക്കൊരു ഗുണമുണ്ട്. വാദി ക്കുന്നതും പ്രതിവാദം നടത്തുന്നതും അയാൾ തന്നെ. എന്നിട്ടയാൾ ഒരു തീരു മാനത്തിലെത്തും. ഞാൻ പതുക്കെ പറഞ്ഞു:

"ചിലപ്പോൾ നാളെത്തന്നെ അതു പുറത്തെടുക്കേണ്ടിവരും.'

പരമശത്രുവായ അർജ്ജുനനു കരുതിവച്ചതാണ് ഈ പുതിയ ആയുധ

എന്ന് എല്ലാവർക്കുമറിയാം. നാളെ കർണ്ണനെ നേരിടുന്നതു ഞാനായിരിക്കും.

എനിക്കു ദിവ്യായുധങ്ങൾ വേണ്ട. വെറും കൈ മതി. വിശോകൻ എന്നെ കുറച്ചിട ഇമവെട്ടാതെ നോക്കി. പിന്നെ നെടുവീർപ്പിട്ട് തല കുനിച്ചു.

ജയദ്രഥനെ മറച്ചുവച്ചുകൊണ്ട് കൗരവർ പിറന്നു യുദ്ധം ചെയ്തു. പ്രതീ ക്ഷിച്ചപോലെ സംഭവിച്ചു. ധര് മാണജപ്പോൾ ദുര്യോ ധനൻ വ്യൂഹം ഭേദിച്ച് അകത്തേക്കു കയറാൻ ശ്രമിക്കുകയായിരുന്നു അർജ്ജുനൻ.

കർണ്ണൻ ദുര്യോധനന്റെ പിൻനിരയിൽനിന്നു ദ്രോണരുടെ യുദ്ധരംഗ ത്തേക്ക് കുറുകെ തേരോടിച്ചു പോകുന്നതു കണ്ടപ്പോൾ ഞങ്ങൾ മുമ്പോട്ടാ ഞ്ഞുകയറി എതിർവശത്ത് നിലയുറപ്പിച്ചു. അർജ്ജുനന്റെ സഹായത്തിനെ ത്തുകയാണ് ഞാനെന്ന് കർണ്ണൻ കരുതിയിരിക്കും. ഉറക്കെ അയാൾ വിളിച്ചു

“ഓടിപ്പോവുന്നോ ഭീരു, വൃകോദരാ?' തുടർന്ന് അയാളുടെ പാർശ്വയുദ്ധ ക്കാരുടെ ചിരി കേട്ടു. മയിൽപ്പീലികൊണ്ടു ചിറകുവച്ച് കർണ്ണൻ അമ്പു കൾ ശവംതീനിപ്പക്ഷികളെപ്പോലെ എന്റെ ചുററും പാറിനടന്നു. അർദ്ധചന്ദ്ര ശിരസ്സും സർപ്പശിരസ്സുമുള്ള അസ്ത്രങ്ങൾ ചിലത് എന്റെ മാർച്ചട്ടയിൽ വീണു തറച്ചു. പരുന്തിൻ തൂവലുകൾ കെട്ടിയ അമ്പുകൾ കൊണ്ട് കർണ്ണനെ വശംകെടുത്താൻ ഞാനും പൊരുതി. ഒഴിഞ്ഞ ആവനാഴി വിശോകൻ നിറച്ചു കൊണ്ടിരുന്നു. അപ്പന്തയങ്ങൾക്കിറങ്ങാറില്ല എങ്കിലും, ധനുർവ്വേദം രാത്രിയൻ തതാണെന്ന് ഇന്ന് ഈ സൂതപുത്രനറിയണം.

മൂന്നുതവണ വില്ലുമാറാൻ അയാളുടെ പാർശ്വവർത്തികൾ യുദ്ധമുറയനു സരിച്ച് സമയം ചോദിച്ചു. ക്ഷീണിക്കുന്നത് മാഹാരഥി കർണ്ണനോ ഗദായുദ്ധ ക്കാരൻ ഭീമനോ എന്ന് ഇന്നെനിക്കറിയണം.

ക്ഷീണിതനായ കർണ്ണന്റെ സഹായത്തിന് ഓടിയെത്തിയ കൗരവർ അമ്പേറ്റു വീണതു കണ്ടപ്പോൾ കർണ്ണൻ അത്ഭുതപ്പെട്ടു എന്നു തോന്നി. ഞാൻ പരിഹസിച്ചില്ല. വാക്കുകൊണ്ടുള്ള യുദ്ധത്തിൽ എന്നേക്കാൾ വിദഗ്ദ്ധ നാണ് കർണ്ണനെങ്കിൽ, അങ്ങനെത്തന്നെ നില്ക്കട്ടെ. ദ്യുതസഭയിലും വാക്കു കളും വ്യാഖ്യാനങ്ങളുമായി ജയിച്ചുനിന്നത് കർണ്ണനായിരുന്നല്ലോ. നാലാമത്തെ വില്ലുമായി നിന്ന കർണ്ണനോട് ഏറ്റുമുട്ടുമ്പോൾ ഞാൻ

പറഞ്ഞു:

"ദ്വന്ദ്വയുദ്ധമാക്കാം. നമ്മൾ രണ്ടുപേർ മാത്രം. ആയുധം ഇഷ്ടമുള്ളത്. അതിന് മറുപടിയായി എയ്ത അമ്പുകളിലൊന്ന് എന്റെ കഴുത്തുരസി ക്കൊണ്ട് പിന്നിൽ രഥത്തിൽ തറച്ച് വിറച്ചു കൊണ്ടു നിന്നു.

ഞങ്ങൾക്കിടയിലെ ദൂരം കുറയുന്നു. എനിക്കു കൂടുതൽ കൈകളുണ്ടാ തീരുന്നെങ്കിൽ എന്ന യോഹിച്ചുപോയി. ഇതായിരിക്കാം തുരുത്തിലെ അവസാനത്തെ എന്റെ യുദ്ധം എന്നുറപ്പിച്ചു ഞാൻ അലറി. എട്ടു കൈകൾ നീട്ടുന്ന അമ്പറുകൾ വിപിച്ച ഞാണിൽനിന്നു തുടർച്ചയായി മൂളിപ്പറന്നു. ഒരു കരിക്കകൊണ്ട് തേരി തുണിപ്പിടിച്ചു തളർന്നുനിൽക്കുന്ന കർണ്ണന കണ്ടപ്പോൾ ഞാൻ എന്നോടു പറഞ്ഞു: "ഇപ്പോൾ ഇപ്പോൾ

പത്തു പദമിക മുമ്പിലേക്കു കിട്ടിയാൽ എന്റെ അസ്ത്രം കണ്ഠത്തിൽ

വീഴ്ത്താം. എതിരാളി വീണ്ടും യുദ്ധസന്നദ്ധനായിരിക്കുന്നു. നിയമം ഞാൻ
ലംഘിക്കുന്നില്ല. വധം അടുത്ത വിനാഴികയിൽ നടക്കും. എന്റെ വിരൽ ത്തുമ്പുകളിൽ കങ്കത്തുവൽ കെട്ടിയ നീണ്ട നാരാചം വിറച്ചു. ഇപ്പോൾ വിശോകൻ പറഞ്ഞു: “അരുത്.....കൊല്ലരുത്!

അപ്രതീക്ഷിതമായ ഒരു വിലാപം പോലെ ഞാനതു കേട്ടു. അത്ഭുത ത്തോടെ, ക്രോധത്തോടെ, ഞാൻ അയാളെ ഒന്നു നോക്കിയപ്പോൾ വളരെ പതുക്കെ വിശോകൻ പറഞ്ഞു: 'കൊല്ലരുത്. മഹാപാപമാണ്. അതു സ്വന്തം ജ്യേഷ്ഠനാണ്. സൂതപുത്രനല്ല; കുന്തീദേവി പെറ ആദ്യത്തെ മകൻ.

വിശ്വാസം വരാതെ ഞാൻ നോക്കി. വാക്കുകൾ, ഇയാൾ ഉദ്ദേശിച്ച അർത്ഥ ത്തിൽത്തന്നെയാണോ ഉപയോഗിക്കുന്നത്?

'മൂത്ത പാണ്ഡവനാണ് കർണ്ണൻ

ഞാൻ പെട്ടെന്ന് വീര്യം നശിച്ച്, തേർത്തട്ടിൽ തളർന്നു നിന്നു. പിന്നെ ഇരുന്നു.

ആവേശം തിരിച്ചെടുത്ത കർണ്ണൻ ഞാൻ പരവശനായിരിക്കുന്നതു കണ്ട് പ്പോൾ ആർത്തുവിളിച്ച്, തേരടുപ്പിച്ചു കൂർത്ത പരിഹാസമാണ് തൊടുത്തത്.

“എടോ വിഡ്ഢി! ആണും പെണ്ണുമല്ലാത്തവനേ! നിനക്കു പറ്റിയ സ്ഥല

മല്ല യുദ്ധക്കളം.

വില്ലിൻ തുമ്പുകൊണ്ട് എന്റെ ചുമലിൽ കുത്തി തേരിൽനിന്നു തല പുറ ത്തേക്കു നീട്ടി കർണ്ണൻ പറഞ്ഞു: “ഒരാളെ മാത്രമേ കൊല്ലു എന്ന് ഞാൻ വാക്കുകൊടുത്തിട്ടുണ്ട്, നിന്റെ

അമ്മയ്ക്ക്. അതു നീയല്ല. ഓടിയൊളിച്ചോ. നീയും നിന്റെ പെരുവയറും

കർണ്ണൻ അവജ്ഞയോടെ വാക്കുകൾ തുപ്പിയത്, ഞാൻ മുഴുവനും കേട്ടു.

പരിഹാസം കൊണ്ടു വികൃതമായ ആ മുഖം ഞാൻ ഞൊടിയിട മാത്രം കണ്ടു. അർജ്ജുനന്റെ പിൻബലമായി ചെന്നുപറ്റുന്നതിനിടയ്ക്ക് വിശോകൻ

വിശോകൻ തേർ തിരിച്ചു.

പറഞ്ഞു, എന്റെ ചോദിക്കാത്ത സംശയത്തിനു മറുപടിയെന്നോണം: “കന്യകയായിരിക്കുമ്പോൾ സൂര്യഭഗവാനിൽനിന്നു പിന്നെ മകൻ യുദ്ധ ത്തിനുമുമ്പ് പാണ്ഡവപക്ഷത്തിൽ ചേരാൻ അമ്മ ചെന്നു കെഞ്ചിപ്പറഞ്ഞു.

ഞാനതു കേട്ടുനില്ക്കേണ്ടിവന്നു.

“അമ്മ.....അമ്മ നേരിട്ടു കർണ്ണനോട് വിശോകൻ തേർ നിർത്തി.

ദക്ഷിണകാശിയിൽ നിന്നു വരുമ്പോൾ ഗംഗാതീരത്തിൽ താവളമുറപ്പിച്ച തായിരുന്നു സന്ദേശനയച്ച രഥവ്യൂഹവും കുതിരകളും. പ്രഭാതത്തിനുമുമ്പ് കുന്തീദേവിയെ പുഴക്കരയിൽ കണ്ടപ്പോൾ നമസ്കരിക്കാൻ വേണ്ടിയാണ് അടുത്തേക്കു ചെന്നത്. വർഷങ്ങൾക്കുശേഷം ആദ്യമായി അവരെ വിശോ കൻ കാണുകയാണ്. അടുത്തെത്തിയപ്പോൾ നിന്നു. അവർ തനിച്ചല്ല.

സൂര്യനമസ്കാരം നടത്തുന്ന കർണ്ണന്റെ സമീപത്തായിരുന്നു കൂടി.

എനിക്കിനി ക്ഷത്രിയനാവണ്ട. സൂതരാണെന്നെ വളർത്തിയത്. സൂത

കുലത്തിലാണ് ഭാര്യയും മക്കളും.

കർണ്ണൻ പുച്ഛിച്ചു. അവർ പറഞ്ഞതൊക്കെ കേൾക്കേണ്ടിവന്നുവെന്ന്

വിശോകൻ ദുഃഖിച്ചു.

"പാണ്ഡവരോടൊപ്പമാണ് നീ നിൽക്കേണ്ടതുണ്ണീ. ജനാപവാദം ഭയന്ന് ഞാനിന്നോളം ഇതു മറച്ചുവച്ചു.

അമ്മ തേങ്ങിക്കൊണ്ടു നിന്നു. അപ്പോൾ കർണ്ണൻ ചിരിച്ചവര

"വന്നപേക്ഷിച്ച് സ്ഥിതി വെറുതെ തിരിച്ചയ്ക്കുന്നില്ല. മക്കളിൽ

ഒരുത്തനെ മാത്രമേ ഞാൻ കൊല്ല, അർജ്ജുനനെ.' പിന്നെ കുറേക്കൂടി ഉറക്കെ ചിരിച്ച്, പെട്ടെന്ന് സ്വയം നിയന്ത്രിച്ചു പറഞ്ഞു: “ഞാൻ മരിച്ചാലും അവൻ മരിച്ചാലും അമ്മയ്ക്ക് മക്കൾ അഞ്ചു പേർ തന്നെ

ബാക്കി. അതുപോരെ?' എല്ലാം കേട്ടിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.

വിശോകൻ കടിഞ്ഞാണയച്ചപ്പോൾ കുതിരകൾ പതുക്കെ ഓടാൻ തുടങ്ങി. അധരം സമീപമെത്തിയപ്പോൾ യുധാമന്യു അന്വേഷിച്ചു. കർണ്ണനോടു തോറ്റു വന്നിരിക്കുകയാണെന്നു മാത്രം പറഞ്ഞു.

സന്ധ്യയ്ക്കുമുമ്പേ യുദ്ധം നിറുത്തിയതായി ഭാവിച്ച്, ശപഥം തെറ്റിച്ചു രാമാവത്തിൽ പിൻതിരിഞ്ഞു പോവുക എന്നത് കൃഷ്ണൻ നിർദ്ദേശം മായിരുന്നു. അർജ്ജുനൻ അതുപോലെ ചെയ്തു. അപ്പോൾ പിൻനിരയിൽ നിന്ന് ആഘോഷത്തോടെ ജയദ്രഥൻ ദുര്യോധനന്റെ സമീപത്തേക്കടുത്തത് കൃഷ്ണൻ കണ്ടു. രഥവേഗം കൊണ്ടു കണ്ടുനിന്നവരെ അമ്പരപ്പിച്ച് കൃഷ്ണൻ അർജ്ജുനനെ ജയദ്രഥന്റെ മുമ്പിലെത്തിച്ചു. അർജ്ജുനൻ പ്രതി പാലിച്ചു.

പലതും ഞാൻ അറിഞ്ഞില്ല. ഒന്നും വക്തമായി ഞാൻ കാണുന്നില്ല. അടു നിന്നുള്ള ശബ്ദങ്ങൾകൂടി സകലനിന്നാണ് കേൾക്കുന്നതെന്നു തോന്നി. എന്നെ പരിഹസിച്ചു നിന്ന് കർണ്ണന്റെ മുഖം മാത്രമേ എനിക്കിപ്പോഴും മുന്നിലുള്ളു. സൂതപുത്രൻ കർണ്ണൻ. നിനക്കു ചേരുന്നതു ചമ്മട്ടിയാണെന്നു ഞാൻ അഭ്യാസക്കാഴ്ചയിൽ നാണംകെടുത്തിയ കർണ്ണൻ, കുന്തിയുടെ മൂത്ത പുത്രൻ. ഹസ്തിനപുരത്തിന്റെ അവകാശിയായ സൂര്യപുത്രൻ ഇപ്പോൾ, വിദൂരഗൃഹത്തിലിരിക്കുന്ന എന്റെ അമ്മയുടെ ഹൃദയത്തിൽ ഇനി എത്ര രഹസ്യങ്ങളുണ്ട്.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക