shabd-logo

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023

0 കണ്ടു 0
അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.

കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം അർജ്ജുനനാണ് എന്നോടാദ്യം വന്നു പറഞ്ഞത്. തന്റെ അരങ്ങേറ്റത്തിനുവേണ്ടിയാണ് ഈ ആഘോഷമൊക്കെ എന്ന് തോന്നും അനുജന്റെ ആവേശം കണ്ടാൽ.

മുതിർന്നപ്പോൾ അവന്റെ കറുപ്പുനിറത്തിൽ നീലച്ഛായ കലർന്നു. കൂടുതൽ ഉയരം വച്ചിരിക്കുന്നു. കൂട്ടത്തിൽ നില്ക്കുമ്പോൾ ആരും അവനെ വീണ്ടും നോക്കിപ്പോവും. നകുലനും സഹദേവനുമാണ് കാഴ്ചയ്ക്ക് സുന്ദര ന്മാർ. തന്റെ സൗന്ദര്യത്തെപ്പറ്റി നകുലന് ആവശ്യത്തിലേറെ അഭിമാനമുണ്ട്. തെളിവെള്ളവും ലോഹക്കണ്ണാടിയും അടുത്തു കിട്ടിയാൽ സ്വന്തം മുഖം നോക്കി രസിക്കുന്നത് അവനൊരു പ്രിയപ്പെട്ട വിനോദമാണ്. അർജ്ജുനൻ മുഖത്ത് പൗരുഷത്തിന്റെ നനുത്ത രോമങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ, തന്റെ വേഷത്തെയും ആഭരണങ്ങളെയും പറ്റി അർജ്ജുനൻ ശ്രദ്ധി

ദ്രോണാചാര്യൻ വന്നതറിഞ്ഞ് അയൽനാടുകളിൽ നിന്ന് രാജകുമാരന്മാർ ഹസ്തിനപുരത്തു താമസിച്ചു പഠിക്കാനെത്തിയിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒന്നാമൻ അർജ്ജുനനാണെന്നു പരക്കെ ആളുകൾ പുകഴ്ത്തി. വലിയ ആയുധപ്പുരയുടെ അങ്കണത്തിൽ അർജ്ജുനൻ അമ്പും വില്ലുമായി ഇറങ്ങുമ്പോൾ ജോലി നിർത്തിവച്ച് പരിചാരകന്മാർ ധനയോടെ നോക്കിനിന്നു. കൂടി ആരാ

ക്ഷണിക്കപ്പെട്ട രാജാക്കന്മാർക്കു പുറമെ നഗരവാസികൾ കൂടി കാഴ്ച കാണാനെത്തും. ആഡംബരങ്ങൾ കൊട്ടി ആനപ്പുറത്തുനിന്ന് അറിയിപ്പുകൾ വിളിച്ചുപറഞ്ഞ് ദൂതന്മാർ നഗരത്തിൽ നടന്നു.

ആയുധങ്ങൾ മിനുക്കുന്ന തിരക്കിലാണ് എല്ലാവരും.

അലസനായിരിക്കുന്ന എന്നെ കണ്ടപ്പോൾ അർജ്ജുനന് അദ്ഭുതം തോന്നി. "ഒരുക്കങ്ങളൊക്കെ കഴിഞ്ഞാ

ഞാൻ ഉദാസീനനായി മൂളി. അവന്റെ പ്രസരിച്ചു നുരകുത്തുന്നതു കണ്ട

പ്പോൾ ഒരു കുസൃതി തോന്നി.

“പിന്നെ, ഏകലവ്യൻ വരുമോ? അർജ്ജുനന്റെ മുഖം കൂടുതൽ കറുത്തു.നിഷാദരാജാവിന്റെ പുത്രൻ ഏകലവ്യനെന്ന വില്ലാളി ദ്രോണരുടെ ശിഷ്യ നാണെന്ന് അവകാശപ്പെട്ടിരുന്നു. നായാട്ടിനു പോയപ്പോൾ അവന്റെ അസ്ത്ര പാടവം കണ്ട് ദ്രോണരും അർജ്ജുനനും അമ്പരന്നു. ഒരിക്കൽ ശിഷ്യപ്പെടാൻ വന്ന അവനെ നിഷാദനായതുകൊണ്ട് ദ്രോണർ സ്വീകരിച്ചില്ല. കാട്ടിൽ സ്വയം പരിശീലനം നടത്തിയാണ് അവൻ അർജ്ജുനനെ നാണിപ്പിക്കുന്ന

കരബലവും കൈവേഗവും നേടിയത്.

വന്നു കൊള്ളട്ടെ.'

അർജ്ജുനൻ നിസ്സാരഭാവം കാട്ടാൻ ശ്രമിച്ചു.

പെരുവിരൽ പോയാൽ പിന്നെ അമ്പെയ്യാൻ കഴിയുമോ ആവോ?' ഞാൻ മന്ദബുദ്ധിയെപ്പോലെ പറഞ്ഞു.

നിഷാദനുമായി കണ്ടുമുട്ടിയ കഥ ആനപ്പന്തിയിലെ പരിചാരകർ പറഞ്ഞു കഴിയുമ്പോഴാണ് മറെറാരു സംഭവം കേൾക്കുന്നത്. ഉറങ്ങിക്കിടന്ന ഏക ലവ്യനെ ആരോ ആക്രമിച്ചു. വലംകയ്യിന്റെ വിരലുകൾ വെട്ടിയ അക്രമികൾ ഇരുട്ടിൽ ഓടിമറഞ്ഞു. ചാരസംഘത്തിലെ ഒരു ഭടൻ പറഞ്ഞാണ് ആനപ്പന്തി

യിൽ ഈ വിശേഷം അറിയുന്നത്. പിറേറന്ന് ഞങ്ങൾ ആയുധപ്പുരയുടെ മുറ്റത്തു നില്ക്കുമ്പോൾ വാതിൽ ക്കൽ ഒരു വൃദ്ധൻ വന്നു. വനചരനാണെന്നു വേഷം കണ്ടാലറിയാം. അശ്വത്ഥാ മാവും അർജ്ജുനനും തമ്മിൽ പരിശീലനം നടക്കുകയായിരുന്നു.

കാഴ്ചയ്ക്ക് നിഷാദനെങ്കിലും ഗോത്രമുഖ്യനാണെന്നു തോന്നുന്ന വൃദ്ധനെ കണ്ടു വിവരമന്വേഷിക്കാൻ കൃപാചാര്യർ ചെന്നു. അവർ തമ്മിൽ പറഞ്ഞതെന്താണെന്ന് ഞങ്ങൾ കേട്ടില്ല. വൃദ്ധൻ കൊടുത്ത പൊതി വാങ്ങി തിരിച്ചുവന്ന കൃപാചാര്യർ അത് ദ്രോണർക്കു നീട്ടി. എരുക്കിലകൊണ്ടുള്ള

അദ്ദേഹം പൊതി വാങ്ങിയപ്പോൾ ചോദ്യഭാവത്തിൽ കൃപാചാര്യരെ നോക്കി. "നിഷാദൻ ഏകലവ്യൻ അങ്ങയ്ക്ക് അയച്ചതാണെന്നു പറഞ്ഞു. ഗുരു ദക്ഷിണയായിട്ട് എന്തോ.

ദ്രോണാചാര്യരുടെ മുഖം വിളറിയിരുന്നു. ഏകലവ്യന്റെ പേരു കേട്ടപ്പോൾ ഞങ്ങൾക്കെല്ലാം താൽപര്യമുണ്ടായി. അർജ്ജുനൻ തൊട്ടടുത്തേക്കു തിരക്കി

ക്കയറി. അദ്ദേഹം നിസ്സാരഭാവത്തിൽ ഇലപ്പൊതി തുറന്നു. പിന്നെ ശ്വാസം പൊടുന്നനെ വലിച്ചടക്കിയ ശബ്ദം മാത്രം പുറത്തുവന്നു.

കാട്ടിലെ ശിഷ്യൻ മാനസഗുരുവിനു കൊടുത്തയച്ച ദക്ഷിണ കാണാൻ ഞങ്ങൾ തലനീട്ടി നോക്കിയപ്പോൾ

ഇലപ്പൊതിയിൽ ചോര കട്ടപിടിച്ച ഒരു തള്ളവിരൽ

അതിൽപ്പിന്നെ ഏകലവ്യനെപ്പറ്റി ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. അർജ്ജുനൻ തിരിഞ്ഞുനടക്കുമ്പോൾ ഞാൻ പറഞ്ഞു: "ഇടം കൈയും നിഷാദനു വശമാണെന്നു കേൾക്കുന്നല്ലോ.'തിരിഞ്ഞുനിന്ന അജുനൻ പറഞ്ഞു: 'നിഷാദന്മാർക്കുമ



ഹസ്തിനപുരത്തെ അഭ്യാസക്കാഴ്ച. അർജ്ജുനൻ പോയപ്പോൾ ഞാൻ വെറുതെ ചിരിച്ചുപോയി. നി........ ആക്രമിച്ചത് അർജ്ജുനന്റെ അറിവോടെയാണ് എന്നു ഞാൻ കരുതുന്നില്ല. പക്ഷേ, എവിടെയെങ്കിലും ഒരു വില്ലാളി വിദഗ്ദ്ധനാണെന്നു കേട്ടാൽ അർജ്ജു നൻ, എന്റെ ഈ പ്രിയപ്പെട്ട അനുജൻ, അസ്വസ്ഥനാവുന്നതെന്തിന്?

ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവിനോടും അവന് അസൂയയുണ്ട്. തനിക്കു കിട്ടാത്ത പാഠങ്ങളും തന്ത്രങ്ങളുമൊക്കെ ഗുരു, പുത്രനു പറഞ്ഞു കൊടുക്കുന്നുണ്ടാവണമെന്നു കരുതുന്നു. ദ്രോണർക്കുവേണ്ടി ഭീഷ്മാചാര്യൻ ഒരു സചിവനെ സ്ഥലം മാറി ഒരുക്കിക്കൊടുത്ത മന്ദിരത്തിൽത്തന്നെയാണ് ഒഴിവുസമയം മുഴുവൻ അർജ്ജുനൻ, ഗുരുശുശ്രൂഷയ്ക്കാണെന്നാണ് ഞങ്ങ ളോടു പറയുന്നത്.

ദ്രോണാചാര്യരെപ്പറ്റി എനിക്കെന്നും അത്ഭുതമായിരുന്നു. ഓരോ

ശിഷ്യനും എത്രത്തോളം എത്തണമെന്ന് അദ്ദേഹം നേരത്തെ നിശ്ചയിച്ചാണു

വന്നതെന്നു തോന്നും. അശ്വത്ഥാമാവ് അർജ്ജുനനേക്കാൾ മുമ്പിലാണെന്ന്

എനിക്കുറപ്പുണ്ടായിരുന്നു. ദുര്യോധനന്റെ കൂടെ വന്നു പഠിക്കാൻ കർണ്ണനെ

അനുവദിച്ചിരുന്നു. ഗുരുശുശ്രൂഷയ്ക്ക് ചെന്നപ്പോൾ ഉടനെ സൂതപുത്രനാ

ണെന്ന കാര്യം ഓർമ്മിപ്പിച്ച് അകന്നുനില്ക്കാൻ കല്പിച്ചു.

എന്റെ രഥപാഠങ്ങൾക്കിടയ്ക്ക് എന്നേക്കാൾ മുമ്പാരംഭിച്ച യുധിഷ്ഠിര നേക്കാൾ ഞാൻ വിദഗ്ദ്ധനായിരിക്കുന്നു എന്ന് ഗുരുനാഥനറിഞ്ഞു. സാരഥി വേഗം കൂടുമ്പോൾ ചാടിയിറങ്ങുകയും വേഗം കുറയാൻ കാത്തു നില്ക്കാതെ കയറിപ്പറ്റുകയും ചെയ്തപ്പോൾ യുധിഷ്ഠിരന്റെ നിരാശ പ്രകടമായിരുന്നു. എന്നേക്കാൾ ഏതാനും വയസ്സു മൂപ്പുള്ള മിടുക്കനായ ഒരു സാരഥിയെ എനിക്കു കിട്ടി. വിശോകൻ. ഇടത്തുനിന്നും വലത്തുനിന്നും കയറാനും ഇറ ങ്ങാനും വിശോകനാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. യുദ്ധത്തിൽ സൂതൻ ഇടത്തിരിക്കുമ്പോൾ യോദ്ധാവ് വലത്തിരിക്കണം. വിവാഹയാത്രകളിൽ സൂതൻ വലത്തും യോദ്ധാവ് ഇടത്തും.

“വിവാഹം യുദ്ധമായി മാറുന്നത് എപ്പോഴും പതിവാണല്ലോ രാജകുമാര ന്മാർക്ക്.' അയാൾ ചിരിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു. രഥപാഠങ്ങൾ തുടരാൻ ഭാവിക്കുമ്പോൾ ദ്രോണാചാര്യൻ എന്നെ തേരിൽ നിന്നു മാറി. അസ്ത്രവിദ്യയിൽ ഞാനാരുമാവില്ല എന്നു കരുതിയതു കൊണ്ടോ, എന്തോ, എന്നെ അർജ്ജുനന്റെയും അശ്വത്ഥാമാവിന്റെയും

കുട്ടത്തിലേക്കയച്ചു. മന്ദൻ അവിടെ പിന്നാലെ നിന്നു വിഷമിക്കട്ടെ. പക്ഷേ, അർജ്ജുനനെ അത്ഭുതപ്പെടുത്താൻ തന്നെ ഉറച്ചുകൊണ്ട് ഞാൻ സ്വകാര്യമായി രാത്രിയിൽ പരിശീലനം നടത്തി. വിശോകൻ സഹായിയായി നിന്നു.

എടുക്കുന്നതിലും തൊടുക്കുന്നതിലും, പെരുത്ത ശരീരമുള്ള ഞാൻ വളരെ സാവധാനത്തിലാവുമെന്നു ദ്രോണർ കരുതിയിരിക്കണം. മന്ദാ, നിനക്കു:
രണ്ടാമൂഴം



നല്ലതു ഗദയാണ്.' എന്നു പറയാവും അടുത്തഘട്ടം. അത്ഭുതം അർജ്ജുനനേക്കാൾ ദ്രോണാചാര്യർക്കായിരുന്നു. അകലെ കൊടിമരത്തിൽ തൂക്കിയിട്ട മരം കൊണ്ടുള്ള വ്യാഘ്രമുഖത്തിൽ തുടരെ തുടരെ അഞ്ചമ്പുകൾ എയ്തു കൊള്ളിച്ചപ്പോൾ അദ്ദേഹം എന്നെ പതുക്കെ അഭിനന്ദിച്ചു. പിന്നെ ഉറക്കെ കൃപാചാര്യരുടെ ശിക്ഷണപാടവത്ത പൂതി. എന്നിട്ട് എന്നെ കാര്യമായി വിളിച്ചുപദേശിച്ചു.

"രഥവിദ്യയും അസ്ത്രശാസ്ത്രവുംപോലെതന്നെ പ്രധാനമാണ് ക്ഷത്രിയനു ഗദായുദ്ധം. മഹാവീരന്മാരുടെ ആയുധം. സാമാന്യപാഠങ്ങൾ കഴിഞ്ഞാൽ ഭീമ സേനൻ അതിൽ മനസ്സുന്നിയാൽ മതി. ശിഷ്യരുടെ അഭ്യാസബലങ്ങൾക്ക് അദ്ദേഹം നേരത്തെ അതിരുകൾ നിശ്ച

യിച്ചിരുന്നു.

ഇതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് ദ്രോണാചാര്യരുടെ ഒരാ തഭാവമാണ്. സൂക്ഷിച്ചുനോക്കുന്ന ആർക്കും അറിയാം. സൂതപുത്രൻ കർണ്ണന് അർജുനനേക്കാൾ വേഗമുണ്ട്. എന്നിട്ടും വാണർ അതു കണ്ടില്ലെന്നു നടി ക്കുന്നു. പ്രഥമശിഷ്യന്റെ പ്രശക്തിയാണ് തന്റെ വിജയമെങ്കിൽ, വെല്ലുവിളി വരാൻ പോകുന്നത് നിഷാദനിൽ നിന്നല്ല, സൂതപുത്രനിൽ നിന്നായിരിക്കും.

അഭ്യാസക്കാഴ്ചയെപ്പറ്റി പറയാൻ പിന്നെ നകുലൻ വന്നു. ആ ദിവസ ത്തേക്കുവേണ്ടി അണിയാൻ നീലപ്പട്ടുവസ്ത്രവും ഇളംമഞ്ഞ ഉത്തരീയവു മാണ് കരുതിവച്ചിരിക്കുന്നത്. അരയിൽ വലിയ ഒറ്റ വൈഡൂര്യം പിടിപ്പിച്ച സുവർണ്ണമേഖല. ഒരർദ്ധഹാരം മാത്രമേ താൻ കഴുത്തിലണിയുന്നുള്ളു. അത യൊക്കെ മതി. രംഗം അഭ്യാസപ്രദർശനത്തിനല്ലേ? അവൻ സംശയം ചോദി ക്കുന്നു. ഞാൻ ശരിയാണെന്ന ഭാവത്തിൽ ചിരിച്ചു.

അണിയാൻപോകുന്ന വസ്ത്രങ്ങളെപ്പറ്റിയോ ആഭരണങ്ങളെപ്പറ്റിയോ ഞാൻ ആലോചിച്ചില്ല. എന്തൊക്കെയായാലും ആളുകൾ ശ്രദ്ധിക്കുന്നത് എന്റെ ഈ വലിയ ശരീരത്തെയായിരിക്കും. മുടിപ്പൂവും മുത്തുമാലയും എന്നെ സുന്ദരനാക്കുമെന്ന് എനിക്ക് വ്യാമോഹവുമില്ല.

ശരീരം മുതിർന്ന പുരുഷന്റേതുപോലെ വളർന്നുവെങ്കിലും എന്റെ

മുഖത്ത് അർജ്ജുനനോളം ശ്മശ്രുക്കളില്ല. തെറ്റിത്തെറിച്ചു കീഴ്ത്താടിയിൽ

നില്ക്കുന്ന നാലഞ്ചു ചെമ്പൻ രോമങ്ങൾ മാത്രം. ശരീരം കൂടുതൽ വളർന്ന

പ്പോൾ കഴുത്തു ചെറുതായതുപോലെ തോന്നി.

വിശോകൻ ചോദിച്ചപ്പോൾ ഞാൻ എഴുന്നേറ്റു. അവസാനം മഹോത്സവ

ത്തിന്റെ സമയം അടുത്തെത്തിക്കഴിഞ്ഞു.

നാന്ദിമുഖത്തിൽ വീണ്ടും ബലിയും പുണ്യാഹവും കഴിഞ്ഞപ്പോൾ പെരു പറകൾ മുഴങ്ങി. ബലികഴിഞ്ഞ വേദിയിൽ ദ്രോണാചാര്യരും അശ്വത്ഥാമാവും നില്ക്കുന്നത് അഭ്യാസികളായ ഞങ്ങൾക്കു വേണ്ടി ഒഴിച്ചിട്ട മണ്ഡപത്തിൽ നിന്നു കാണാം. ഞങ്ങൾ അഞ്ചുപേരുടെ കൂട്ടത്തിൽ ആരുമില്ല. വിരുന്നു കാരായി താമസിച്ചു പഠിക്കുന്ന കുമാരന്മാരൊക്കെ കൗരവരുടെ കൂട്ടത്തി ലാണ്. അവർക്കായി വച്ച സ്ഥലം ഞങ്ങളുടെ വലതുവശത്താണ്. അതിന പ്പുറം സ്ത്രീകൾ. അക്കൂട്ടത്തിൽ അമ്മയുണ്ട്. വലിയച്ഛനും നടക്കുന്ന തൊക്കെ അപ്പപ്പോൾ പറഞ്ഞുകൊടുക്കാനുള്ള രണ്ട് അമാത്യൻമാർക്കും വേണ്ടി ഏറ്റവും ഉയരത്തിൽ സ്ത്രീകളിരിക്കുന്ന പടവുകൾക്കു മുകളിൽ കെട്ടിയുറപ്പിച്ച കാഴ്ചപ്പുര ഒഴിച്ചിട്ടിരിക്കുന്നു. ബലിമണ്ഡപത്തിന്റെ പിന്നിൽ നിന്ന് ദുര്യോധനനും സംഘവും രംഗഭൂമിയിലേക്കു കടന്നപ്പോൾ നേരത്തെ നിർദ്ദേശിച്ചതനുസരിച്ചാവണം, കാപിടങ്ങൾ മരിച്ചു. തിളങ്ങുന്ന പട്ട വസ്ത്രങ്ങൾ, ജ്വലിക്കുന്ന ആഭരണങ്ങൾ. സ്വയംവരമണ്ഡപത്തിലേക്കെന്ന പോലെ ആണ് അവർ ഒരുങ്ങിയിരിക്കുന്നത്. നകുലനും സഹദേവനും അവരുടെ ഉടയാടകൾ വില യിരുത്തുകയായിരുന്നു.

സ്ത്രീകളുടെ സംഘത്തിനിടയ്ക്ക് തിരഞ്ഞുനടന്ന എന്റെ കണ്ണുകൾ അവസാനം അമ്മയെ കണ്ടെത്തി. അമ്മ ഒന്നാം നിരയിൽത്തന്നെ. ഒരുവശത്തു വിദുരപത്നിയായ പാർഷവതി, മറുവശത്ത് യുയുത്സുവിന്റെ അമ്മ. ശൂദ്രസ്ത്രീ യായ അവർ വലിയമ്മയുടെ ഗർഭശുശ്രൂഷയ്ക്ക് നിന്ന് ദാസിമാരിൽ ഒരാളാ യിരുന്നു. വലിയച്ഛന് അവരിൽ ഒരു മകനുണ്ടായപ്പോൾ അവർക്കു വേറെ ഒരു വീടും മകന് രാജാവിനെ അച്ഛാ എന്നു വിളിക്കാൻ അധികാരവും

കൊടുത്തുവത്രേ. കൗരവപക്ഷത്തിൽ ഏറ്റവും പിന്നിൽ സാധാരണ വസ്ത്രങ്ങൾ ധരിച്ചു നടക്കുന്നത് യുയുത്സുവായിരുന്നു.

വീണ്ടും പെരുമ്പറകൾ മുഴങ്ങി. ശംഖും പെരുമ്പറയും ചേർന്നുണ്ടായ ഘോ ഷത്തിൽ കാഹളങ്ങളുടെ സ്വരം ലയിച്ചപ്പോൾ വലിയച്ഛൻ ഇരുവശത്തു മുള്ള സഞ്ജയന്റേയും വിദുരന്റേയും ചുമലിൽ കൈവച്ച് കാഴ്ചപ്പുരയുടെ പടവുകൾ കയറാൻ തുടങ്ങി.

അഭ്യാസപ്രദർശനത്തിനുള്ള സമയമായി. പ്രായക്രമത്തിൽ കപാചാര്യർ പേരു വിളിക്കും. അദ്ദേഹമാണ് പ്രദർശനം നിയന്ത്രിക്കുന്നത്. ഭീഷ്മപിതാ മഹനും ദ്രോണാചാര്യരും രംഗഭൂമിയുടെ ഒരറ്റത്തു നിന്നു മേൽനോട്ടം നട ത്തുന്നു.

യുധിഷ്ഠിരൻ രഥവേഗവും നിയന്ത്രണവും കാണിച്ചു. അകലെ തൂണിൽ ഉറപ്പിച്ച ലോഹവരാഹത്തിലും ഉയരത്തിൽ തൂക്കിയിട്ട കാളക്കൊമ്പിലും അമ്പെയ്തു കൊള്ളിച്ചു. തേർത്തട്ടിൽ ഇരുന്നും കിടന്നും പുറംതിരിഞ്ഞു നിന്നും അമ്പെയ്തു കാണിച്ചു. കാംബോജത്തിൽനിന്നു വന്ന ഇളം തവിട്ടുനി മുള്ള കുതിരകളെ സാരഥി താഴ്ത്തിത്തെളിച്ചപ്പോൾ അവ നിലം തൊടുന്നി ല്ലെന്നു തോന്നത്തക്കവണ്ണം പറന്നു. അക്ഷാഗ്രകാലത്തിൽ കെട്ടിയ വെള്ളി മണികളുടെ താളം മാറിക്കൊണ്ടിരുന്നു. രഥവേഗത്തിന്റെ പാരമ്യം കാട്ടി രാജാ വിന്റെ കാഴ്ചപ്പായി താഴെ വന്നു കുതികൾ നിന്നപ്പോൾ യുധിഷ്ഠിരൻ താഴെയിറങ്ങി. ഞാൻ പ്രതീക്ഷിച്ചതിലേറെ ആകർഷകമായിരുന്നു ജ്യേഷ്ഠന്റെ അഭ്യാസപ്രകടനം.

സരസ്സു ചെറിയ ആഹ്ലാദശബ്ദം കൊണ്ടു ജ്യേഷ്ഠനെ അഭിനയിച്ചു.അടുത്തത് എന്റെ ഊഴമായിരുന്നു. അങ്കണത്തിലിറങ്ങുമ്പോഴും എന്തു ചെയ്യണമെന്നു നിശ്ചയിച്ചിരുന്നില്ല. വന്ദനങ്ങൾ കഴിഞ്ഞു തേരിൽ കയറിയ പ്പോൾ വിശോകൻ വില്ലും ആവനാഴിയും നീട്ടി. ആവനാഴി ബന്ധിക്കുമ്പോൾ വിശോകൻ പറഞ്ഞു: "രഥവേഗം ഇനി കുട്ടികളെ രസിപ്പിക്കാൻ വേണമെങ്കി ലാവാം. വേണമെന്നില്ല. ലോഹവരാഹത്തിന്റെ വായിൽ മൂന്ന്.

മൂന്ന് എ. മൂന്നും വായിൽ തറച്ചപ്പോൾ ജനങ്ങൾ ഒന്നിളകിയിരുന്നു എന്നു തോന്നി. യുധിഷ്ഠിരൻ ഒരമ്പാണ് കൊള്ളിച്ചത്. വിശോകൻ രാത്രി യിലെ പരിശീലനത്തിനിടയ്ക്ക് പറയാറുള്ളതുപോലെ മന്ത്രിച്ചു. "ഇനി കാളക്കൊമ്പിലേഴ്

'കൈവേഗം കാട്ടേണ്ട മുഹൂർത്തം. ഒന്നിനു പിറകെ ഒന്നായി ഏഴമ്പുകൾ

പറന്നും ലക്ഷ്യം കണ്ണിലല്ല കാണേണ്ടത്, മനസ്സിലാണെന്ന നാഗന്റെ വാക്കു

കൾ ഓർമ്മിച്ചു. ഏഴമ്പുകളും അയച്ചു. വില്ലു താഴ്ത്തി വിശ്വാസം വരാൻ

വീണ്ടും നോക്കി.

'പിഴച്ചില്ല.

വിശോകൻ മുഖം തിരിക്കാതെ പറഞ്ഞു. അപ്പോൾ സദസ്സിന്റെ അത്ഭുതപ്രകടനം കുറേക്കൂടി ഉച്ചത്തിലായി.

അപ്പോൾ ദ്രോണാചാര്യൻ ധ്യതിയിൽ അടുത്തേക്കു വന്നു. “ഗദായുദ്ധം കാണിച്ചു. അസ്ത്രവിദ്യ കാട്ടാൻ വേറെ പലരുമുണ്ട് പിന്നാലെ. ഗദായുദ്ധം. ഗദായുദ്ധം.

ഞാൻ അദ്ദേഹത്തെ നോക്കി. കറുത്ത ശരീരത്തിൽ പൂണൂൽ വിയർപ്പിൽ പറ്റിക്കിടക്കുന്നു. നരച്ച താടിയുടെ തുമ്പത്ത് ഇറ്റുവീഴാൻ പാകത്തിൽ

ബലിക്കളത്തിലെ ചോരയുടെ മണം പിടിച്ച് ആകാശത്തു പരുന്തുകൾ വട്ട മിടുന്നതു നേരത്തെ ഞാൻ കണ്ടിരുന്നു. അമ്പു കൊള്ളാവുന്ന ഉയരത്തിൽ അതിലൊന്നു പറന്നു താഴുമ്പോൾ എയ്തു വീഴ്ത്തണമെന്നാണ് അടുത്ത തായി ഞാൻ നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾ കഴിഞ്ഞു കയറിപ്പോകുമ്പോൾ അമ്മയ്ക്കൊരു ഉപചാര വന്ദനം കൂടി സ്വന്തം നിലയ്ക്ക് ചേർക്കണമെന്നും

കരുതിയിരുന്നു. “മന്ദാ, സമയം പോകുന്നു.'

വിശോകന് അമ്പും വില്ലും തിരിച്ചേല്പിച്ച് ഞാൻ തേർത്തട്ടിൽ നിന്നു ഗ യെടുത്തു. ആരോടെല്ലാമോ അരിശം തോന്നി. ഇരുമ്പു കെട്ടിയ ഗദ വായു വിൽ ചുഴറ്റി ഞാൻ ദ്രോണാചാര്യരോടു ക്രോധം പുറത്തുവരാത്ത വിധം ചോദിച്ചു: “ആരോടാണ് അഭ്യാസം കാട്ടേണ്ടത്?'

ഒരു പ്രതിയോഗിക്കുവേണ്ടി കാത്തുനില്ക്കുകയായിരുന്നില്ല ഞാൻ കൗരവമണ്ഡപത്തിൽനിന്നു ഘോഷം കേട്ടു നോക്കുമ്പോൾ ദുര്യോധനൻ നില്ക്കുന്നു. കൗരവരിൽ മൂത്തവനും പാണ്ഡവരിൽ രണ്ടാമനും തമ്മിലുള്ള കിടമത്സരത്തെപ്പറ്റി ഊഹങ്ങളുള്ള കാഴ്ചക്കാരിൽനിന്ന് ഉത്സാഹത്തിമിർപ്പി ന്റേതായ ആരവമുയർന്നു. അംഗവസ്ത്രവും ആഭരണങ്ങളുമഴിച്ചു ദുശ്ശാസനനെ ഏല്പിച്ച് ദുര്യോധനൻ രംഗഭൂമിയിലേക്ക് എടുത്തുചാടി. മൂന്ന് പരിചാരകർ ഗദകളുമായി മുന്നിൽ നിരന്നു. മുകളിലേക്കിട്ടു പിടിച്ചു കനം നോക്കി ഒന്നു നിരസിച്ച് രണ്ടാമത്തേതു സ്വീകരിച്ച് ദുര്യോധനൻ എൻറ നേരെ സാവധാനത്തിൽ വന്നു. ദ്രോണരും പരിചാരകരും പിൻവാങ്ങി. ഒരു ങ്ങാൽ എനിക്കൊന്നുമില്ല. തടസ്സമായി നില്ക്കാവുന്ന കൊരണവുമില്ല. അടുത്തെത്തിയ ദുര്യോധനൻ പറഞ്ഞു: “കാഴ്ചക്കാർ നിരാശപ്പെടരുത്.

എന്നെക്കാൾ ഒന്നര വിരൽ പൊക്കമുണ്ട് ദുര്യോധനന്. അതുകൊണ്ട്

ശരീരത്തിന്റെ വലിപ്പം അല്പം കുറവാണെന്നു തോന്നും. അവന്റെ കരുത്തു

നിസ്സാരമല്ല എന്ന് എനിക്കറിയാം. കാഴ്ചക്കാരുടെ മുമ്പാകെ വച്ച് എന്ന

തോല്പിച്ചു ജേതാവാകാൻ കിട്ടിയ അവസരം അവൻ വിടില്ല. പക്ഷേ, അവനറി

യാത്ത ഒരു രഹസ്യമുണ്ട്. എനിക്കിതു മത്സരമല്ല. പ്രമാണകോടിയിലെ ആഴങ്ങളിലേക്കിറങ്ങുന്ന ദുസ്സ്വപ്നം ഇന്നുമുതൽക്ക് ഉണ്ടാവരുത്. ഇതാ, പകരംവീട്ടാൻ എനിക്കായി ഈ രംഗം ഒഴിച്ചിട്ടിരിക്കുന്നു. പകൽവെളിച്ചത്തിൽ പതിനായിരം പേരുടെ

മുമ്പിൽ. ജാതത്തിന്റെ മുറയിൽ നിന്നുകൊണ്ട് ദുര്യോധനൻ വീണ്ടും പറഞ്ഞു: “മന്ദാ, കാണികൾ നിരാശപ്പെടരുത്.

ഞാൻ നില്ക്കുന്നതു വലിതത്തിലാണ്. നേരത്തെ നിശ്ചയിച്ചിട്ടൊന്നുമല്ല. അയാൾ നിലപാടു മാറ്റി ഗദ വീശിയടിച്ചു പ്രത്യാലീഢത്തിൽ നിന്നു. ഞാൻ തടുത്തില്ല. പിന്നിലേക്കാഞ്ഞ ശരീരത്തെ തൊട്ടു തൊട്ടില്ല എന്ന പോലെ ഗദ യൊഴിഞ്ഞുപോയി.

സദസ്സിന്റെ നിശ്ശബ്ദത ഇപ്പോൾ കാതുകളിൽ ഇരമ്പി. രണ്ടാമത്തെ പതനം ഞാൻ തടുത്തു. അവന്റെ കൈക്കരുത്തിനെപ്പറ്റി ബോധ്യം വന്ന ഞാൻ ആക്രമിച്ചു കയറി. മന്ദനായ ഭീമന്റെ ഗദാവേഗത്തെപ്പറ്റി ആയുധ പാഠത്തിനിടയ്ക്ക് കണ്ട് അവൻ കണക്കുകൂട്ടിവച്ചതൊക്കെ തെറ്റ്. ഇപ്പോ ഴാണ് അമ്പരക്കുന്നത്. ഒഴിഞ്ഞുവാങ്ങുംതോറും ഞാൻ അടിച്ചുകയറി. ഇരുമ്പു കെട്ടുകൾ കൂട്ടിയടിക്കുമ്പോൾ തീപ്പൊരികൾ ഉയർന്നു. പിൻവാങ്ങിക്കൊണ്ടി രുന്ന അവന്റെ അഹന്തയെ ആക്രമിക്കാനായി വാക്കുകളും കിട്ടി: “ഭീരൂ. ഇതു യുദ്ധമാണ്. നൃത്ത

പതുക്കെയാണെങ്കിലും അവന്റെ ശക്തി ക്ഷയിക്കുന്നുണ്ടെന്ന് എനി ക്കറിയാമായിരുന്നു. വിയർപ്പു കുടഞ്ഞുകളയാൻ ശ്രമിച്ചു പൊരുതി നില്ക്കു മ്പോൾ അവൻ വികൃതശബ്ദത്തിൽ മുരണ്ടിരുന്നു. എന്റെ അവസരം അടു അടുത്തു വരുന്നുണ്ട്. പിൻവലിച്ച ഗദ വീണ്ടും ഉയരുന്നതിനിടയ്ക്ക് ഇടവാരി അവൻ ചിലപ്പോൾ രക്ഷിക്കുന്നില്ല. കാൽച്ചുവടു പൊടുന്നനെ ഒന്നു മാറാൻ കഴിഞ്ഞാൽ വാരിയെല്ലിൽ ഗദ വീഴാൻ പഴുതു കണ്ടുവെന്നു വരും. അവൻ കുറേക്കൂടി തളരണം. അവസരം അടുത്തെത്തുമെന്നുറപ്പിച്ചു ഞാൻ പൊരുതി. കാണികളുടെ മുമ്പാകെ തന്റെ പ്രതാപം ക്ഷയിക്കുന്നുവെന്ന് ഓർമ്മ വരു

മ്പോഴൊക്കെയാവണം, അവൾ പുതിയ ശൗര്യത്തോടെ ഇരച്ചു കയറി. പ്രമാണകോടിയെപ്പറ്റി ഓർത്താൽ മതി, തളരാതെ ഞാൻ അസ്തമനം വരെ നില്ക്കു മെന്ന് എനിക്കുറപ്പുണ്ട്. അവന്റെ കൈകളുടെ വേഗം കുറയുന്നുണ്ട്. കൊല്ലുന്ന ഒരു നിമിഷത്തിന്റെ വിടവിനു വേണ്ടി കൊതിക്കുന്ന ഗദ, ഒരു ജീവനുള്ള വസ്ത്രപോലെ എന്റെ കൈപ്പിടിയിൽ പു

മനസ്സിലെ ആഹ്ലാദം എന്റെ മുഖത്തു കണ്ടിട്ടാവണം അവന്റെ കണ്ണു

കളിൽ ഭീതിയുടെ നിഴൽ പരുങ്ങി.

-ഇത് പ്രമാണകോടിയുടെ ഓർമ്മയ്ക്ക്.

. പല ശബ്ദങ്ങൾ.

വിജയം അടുത്ത സമയത്തു കൈ പിൻവലിക്കേണ്ടിവന്നു. “നിർത്തു നിർത്തു

പല ശബ്ദങ്ങൾ എന്റെ ചുററും. എന്റെ മുന്നിൽ അശ്വത്ഥാമാവ്, ദുര്യോ

ധനനെ മറച്ചുകൊണ്ടു ചാടിവീണു ഗർജ്ജിച്ചു.

ഭീമസേനാ, നിർത്ത ഞാൻ പതുക്കെ ഗദ താഴ്ത്തി.

അപ്പോഴേക്കും ദ്രോണരും കൃപാചാര്യരും മുമ്പിലെത്തി. "ഇതു യുദ്ധമല്ല, അഭ്യാസക്കാഴ്ചയാണ്.

അവസാനമായി വന്ന വൃദ്ധനായ ശുകാചാര്യർ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു: “മതി. ധാരാളം മതി.

ഞാൻ തിരിഞ്ഞുനിന്നപ്പോൾ അമ്പരന്നു. കാഴ്ചക്കാർ മുഴുവൻ എഴു ന്നേറ്റു നില്ക്കുകയാണ്.

ഞാൻ തിരികെ ഞങ്ങളുടെ ഇരിപ്പിടങ്ങളിലേക്കു നടന്നുതുടങ്ങിയപ്പോൾ ജനങ്ങളുടെ ശബ്ദം അവ്യക്തമായി കേട്ടു. കാറ്റടങ്ങിയപ്പോൾ ഉലഞ്ഞു നിവ രുന്ന ഓടക്കാടുകളുടെ മർമ്മരം പോലെ.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക