shabd-logo

ഫലശ്രുതി

4 October 2023

0 കണ്ടു 0
അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്തിനു തൊട്ടാണ് അവർക്കു സ്ഥാനം കല്പിച്ചുകൊടു ത്തിരുന്നത്. സുതന്മാർ. വശ്യവചസ്സുകളായ കാഥികർ.

അവർ ചെറിയ വിഭാഗമായിരുന്നിരിക്കണം. അവരെപ്പറ്റി ഒരു സമൂഹ മെന്ന നിലയ്ക്ക് നടത്താൻ വേണ്ടത്ര വിവരണങ്ങൾ പുരാണോതിഹാസ ങ്ങളിൽ കണ്ടെന്നുവരില്ല. വ്യക്തികളെന്നനിലയ്ക്ക് പല പ്രശസ്ത സൂത ന്മാരും അവിടവിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും.  മികച്ച തേർതെളിക്കാരെന്നപോലെ അവർ മികച്ച കാഥികരുമായിരുന്നു.

ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ദാസ്യവൃത്തി ചെയ്യേണ്ട സൂതരിൽപ്പെട്ട ഒരു
വൻ തേരാളിയാവുന്നതിലുള്ള അപ്രിയം ശല്യർ ദുര്യോധനനോടു പ്രകടിപ്പിക്കുന്നുണ്ട്, കർണ്ണപർവ്വത്തിൽ, വൈശ്യർക്കും ശൂദ്രർക്കും, ഇടയ്ക്കോ,

വൈശ്യർക്കൊപ്പമോ ജീവിച്ചുപോന്ന ഒരു വിഭാഗമായിരിക്കണം സൂതർ. പക്ഷേ, കഥ പാടാൻ കഴിവുള്ള സൂതനെ ഉന്നതന്മാരും മാനിച്ചിരുന്നു. പല പ്പോഴും സൂതനു ശകാരമാണ്. പക്ഷേ, കഥ പറയാൻ തയ്യാറെടുക്കുന്ന സൂതനു പീഠം കിട്ടുന്നു. ആദരവു കിട്ടുന്നു. അങ്ങനെയുള്ള ഒരു സുതനെ ക്കൊണ്ട് നൈമിഷാരണ്യത്തിൽ ശൗനകനാരംഭിച്ച് യജ്ഞത്തിൽ വിരസത തീർക്കാൻ പാടിച്ചു കേട്ടതെന്ന നിലയ്ക്കാണല്ലോ മഹാഭാരതത്തിന്റെ രൂപ ഘടന, കൃഷ്ണദ്വൈപായനന്റെ വാക്കുകളിൽ വൈശമ്പായനൻ ആവർ ത്തിച്ച കഥ. ജനമേജയന്റെ സർപ്പസത്രത്തിൽ കേട്ടു ഹൃദിസ്ഥമാക്കിയതാണ് സുതൻ, മൂന്നു തലമുറയ്ക്ക് മുമ്പുള്ള കഥ കഥാകാരൻ തന്നെ കഥാപാത്രമായ കഥ. സ്വയം അപ്രധാനവേഷത്തിൽ വരുന്നതുകൊണ്ട്, അരികെയാണെങ്കിലും അകന്നു നിന്നു കാണുന്ന രൂപത്തിൽ സംവിധാനം ചെയ്യപ്പെട്ട ഘടനാശില്പം. മഹാഭാരതത്തിന്റെ ആദ്യരൂപമായ ജയം' ഒരു വീരഗാഥയായിരുന്നു.

അതു മാത്രമായിരുന്നുവെന്നു ഗവേഷകർ പറയുന്നു. തത്ത്വദർശനങ്ങളും ഉപ കഥകളും പില്ക്കാലങ്ങളിൽ പലരും കൂട്ടിച്ചേർത്ത് ഇന്നു കാണുന്ന രൂപത്തി ലായതാണെന്ന് ചില പണ്ഡിതന്മാർ ഉറപ്പിച്ചു പറയുന്നു. പല വ്യാസന്മാർ വ്യാസൻ സമ്പാദകൻ. സംശോധകൻ, പ്രസാധകൻ) ചേർന്നു രൂപപ്പെടു ത്തിയ താണ് എന്ന നിഗമനം മഹാഭാരതത്തിന്റെ ദിവ്യപരിവേഷത്തെ ആരാ ധിക്കുന്നവരെ ക്ഷോഭിപ്പിക്കാറുണ്ട്. പക്ഷേ, ഒരു പ്രധാനകൃതിയുണ്ടായിരുന്നു. അതിൽ പില്ക്കാലത്തു കുറെ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് എന്ന് എല്ലാ വരും സാമാന്യമായി സമ്മതിക്കുന്നു.


ഒരു മഹാപ്രതിഭ ഈ അപൂർവ്വഗ്രന്ഥത്തിന്റെ പിന്നിൽ ഉണ്ടാവാതെ തര മില്ല. വേദങ്ങളെ വ്യാസം ചെയ്ത കൃഷ്ണദ്വൈപായനൻ ഉണ്ടാക്കിയ കാവ്യ ത്തെപ്പറ്റി - കാലം, കർത്തൃത്വം എന്നീ കാര്യങ്ങളിൽ എന്തഭിപ്രായഭേദ ങ്ങളുണ്ടായാലും - അത്യാദരങ്ങളുള്ളവരാണ് പില്ക്കാല ചരിത്രകാരന്മാരും ഗവേഷകന്മാരുമെല്ലാം.

വ്യാസഭാരതത്തിൽ എല്ലാമുണ്ട് എന്ന പഴമൊഴി വെറുംവാക്കല്ല. ചരിത്രവും ഭൂമിശാസ്ത്രവും സസ്യശാസ്ത്രവും ജന്തുശാസ്ത്രവും എല്ലാം ഉണ്ടതിൽ. കാറ്റിന്റെ ഗതിവിഗതികളെപ്പറ്റി അറിയണോ? അതാ ഒരദ്ധ്യായം. ശരീര ശാസ്ത്രവും രോഗലക്ഷണങ്ങളുമറിയണോ? അതിലുണ്ട്. അതിമഹത്തായ ഒരപൂർവ്വ കൃതി. അതിതീക്ഷണമായ മനുഷ്യകഥ. അതിനോടു താരതമ്യ പ്പെടുത്തുമ്പോൾ ഗ്രീക്കുകാരുടെ 'ഇലിയഡ് നിഷ്പ്രഭമാവും. പേഴ്സ്യക്കാ രുടെ ഷാനാമ അഗണ്യമേഖലയിലേക്കു മാറും.

എഴുത്തച്ഛന്റെ കിളിപ്പാട്ടും രാജാജിയുടെ ഭാരതസംഗ്രഹവും വായിച്ച്, ഞാനും വായിച്ചിട്ടുണ്ട് ഭാരതം എന്ന നാട്യത്തിൽ നടന്ന കാലത്ത്, കുറെ കൊല്ലങ്ങൾക്കുമുമ്പ്, തമ്പുരാന്റെ സമ്പൂർണ്ണ വിവർത്തനം വായിക്കാൻ എന്നെ ഉപദേശിച്ചത് ആദ്യം മഹാകവി അക്കിത്തമായിരുന്നു. പിന്നീട് പി. സി. കുട്ടികൃഷ്ണനും ഉപദേശിക്കയാണ് എന്നു തോന്നാത്തവിധം നിർബ്ബന്ധമായി പറഞ്ഞു: “ഭാരതം ഒരാവർത്തി വായിച്ചു നോക്കൂ. ഉപകാരമുണ്ടാവും. ഭാരതം വായിച്ചതുകൊണ്ടാണ് ഞാൻ “ഉമ്മാച്ചു' എഴുതിയത്.

പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ഞാൻ കുഞ്ഞിക്കുട്ടൻ തമ്പു രാൻ തർജ്ജമയിലേക്കു കടന്നുചെന്നത്. ആദ്യം ചുമതല തീർക്കുന്നതു പോലെയായിരുന്നു. നഷ്ടപ്പെട്ടത് എന്താണെന്നു മനസ്സിലായി. ചുമതല ആവേശമായി മാറി. ഒരാവൃത്തി വായിച്ച് മാറ്റിവെയ്ക്കാവുന്നതായിരുന്നില്ല ആ മഹാഗ്രന്ഥം. തർജ്ജമ പലേടത്തും ക്ലിഷ്ടമാണ്. ചിലപ്പോൾ വിരസമാണ്. എങ്കിലും മഹാനായ ഒരു കവിയെ, കാഥികന്മാരുടെ കാഥികനെ കണ്ടെത്താൻ അതുപകരിച്ചു. തമ്പുരാനെ ഞാൻ മനസ്സാ നമിച്ചു. വ്യാസപ്രതിഭയോട് ഏറ്റവും നീതിപുലർത്താൻ ശ്രമിച്ച്, കിന്നരി മോഹൻ ഗാംഗുലി നിർവ്വഹിച്ച ഇംഗ്ലീഷ് ഗദ്യ വിവർത്തനം കൂടി പിന്നെ സഹായത്തിനു വന്നു. മഹത്തായ മറെറാരു മനുഷ്യപ്രയത്നത്തിന്റെ ഫലമായുണ്ടായ കൃതിയാണ് ഗാംഗുലി യുടെ ഭാരതം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യാ ഓഫീസ് ലൈബ്രറിയിലെ ഡോക്ടർ റാൾഡ് റോസ്റ് മഹാഭാരതത്തിന്റെ ഒരു ആധികാരിക ഗദ്യ വിവർത്തനം ഇംഗ്ലീഷിലുണ്ടാവേണ്ടതിന്റെ ആവശ്യം കാണിച്ചു കല്ക്കത്തയിലെ ഒരു പ്രമുഖ പ്രസാധകനായ പ്രതാപ് ചന്ദ്രറോയി ക്കെഴുതി. ആലോചിച്ചപ്പോൾ റോയിക്കും അതു വേണ്ടതാണെന്നു തോന്നി. പക്ഷേ, ചുമതല ഏറ്റെടുക്കാൻ ആരുണ്ടാവും? ചിലർ അത് ഹിന്ദുമതത്തിന് എതിരായിരിക്കുമെന്ന് പറഞ്ഞ് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. റോയി ഈശ്വര ചന്ദ്രവിദ്യാസാഗറുമായി പ്രശ്നം ചർച്ച ചെയ്തു. ഒരാൾ തന്നെ മുഴുവനും തർജ്ജമ ചെയ്താലേ ഐക്യരൂപ്യം വരു എന്നു വിദ്യാസാഗർ നിർദ്ദേ ശിച്ചു. ആദ്യം പണമുണ്ടാക്കാനും പിന്നെ പറ്റിയ ആളെ തിരയാനുമാണ് അദ്ദേഹം ഉപദേശിച്ചത്.

ഒരാൾ തയ്യാറായി. കിരി മോഹൻ ഗാംഗുലി. 1883 മുതൽ 1896 വരെ പതിമ്മൂന്നു വർഷം പ്രയത്നിച്ച് അദ്ദേഹം വിവർത്തനം പൂർത്തിയാക്കി. തന്റെ പേരു പുറത്തുപറയരുതെന്നായിരുന്നു. ഗാംഗുലിയുടെ നിർബ്ബന്ധം. 1904-ൽ ഖണ്ഡങ്ങളായി പുസ്തകം പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ വിവർത്ത കന്റെ പേരു പറഞ്ഞില്ല. പ്രതാപചന്ദ്രറോയി ആരംഭിച്ച പ്രസിദ്ധീകരണം അദ്ദേഹത്തിന്റെ മരണശേഷം പത്നി സുന്ദരി ബാലാായി പൂർത്തിയാക്കി. പ്രതാപ് ചന്ദ്രറോയിയുടെ വിവർത്തനം എന്ന പേരിലാണ് കേരളീയരും ഈ ഗ്രന്ഥത്തെ അറിയുന്നത്. ഭാരതവിവർത്തനത്തിന്റെ പേരിൽ ബ്രിട്ടീഷ് ഗവൺ മെൻറ് റോയിക്ക് ബഹുമതികൾ നൽകി. പക്ഷേ, വിവർത്തനം ഒന്നാം പതിപ്പ് ഗാംഗുലിയുടെ കാലത്തുതന്നെ വിറ്റുതീർന്നു. അദ്ദേഹത്തിന്റെ മരണാ നന്തരം വന്ന പതിപ്പിലും വിവർത്തകന്റെ പേരുണ്ടായിരുന്നില്ല. അച്ചടി തെറ്റുകൾകൊണ്ടു വികലമായ ഈ പതിപ്പ് ശുദ്ധമാക്കി 1974-ൽ പ്രസിദ്ധീ കടിച്ചപ്പോഴാണ് ഗാംഗുലിയുടെ മഹാപ്രയത്നത്തെപ്പടി നാമറിയുന്നത്.

ഗാംഗുലിയുടെ ഭാരതം കാവ്യാത്മചൈതന്യം നിലനിർത്തുന്ന വിവർത്തന

മാണ്. പാഠഭേദങ്ങളെപ്പറ്റിയുള്ള പ്രധാനസംശയങ്ങൾ വരുമ്പോഴൊക്കെ അദ്ദേഹം പുനപ്പരിപ്പിലും കഴിഞ്ഞ പതിപ്പിലുമുള്ള വ്യത്യാസങ്ങൾ ചൂണ്ടി ക്കാട്ടുന്നു. ഭാരതത്തിന് ഒരു കുംഭകോണം പതിപ്പുകൂടിയുണ്ട്. ഈ മൂന്നു പതിപ്പു
കളെയും ആധാരമാക്കി പണ്ഡിതന്മാർ നടത്തിയ പല പഠനങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്. മഹാഭാരതകാലഘട്ടം നോവലിന്റെ പശ്ചാത്തലമാവുമ്പോൾ എഴുത്തു കാരനെ കുഴക്കുന്ന സംശയങ്ങൾ പലതുമുണ്ട്. അന്നത്തെ ഭൂപ്രകൃതി, കൃഷി കൾ, ജീവിതരീതികൾ, ഗൃഹനിർമ്മാണകല, വസ്ത്രധാരണം, ആഭരണ ങ്ങൾ, ഭക്ഷണരീതികൾ, ഗൃഹോപയോഗവസ്തുക്കൾ തുടങ്ങിയ പലതും അറി മണം. യുദ്ധമുറകളെപ്പറ്റിയും ആയുധങ്ങളെപ്പറ്റിയുമറിയണം. സംസ്ക പണ്ഡിതന്മാർ എഴുതിയ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ സഹായ ത്തിനെത്തി. മെക്ഡോണാൾഡിന്റെ വേദിക് ഇന്ത്യ', മെക്ഡോണാൾഡും കീത്തും ചേർന്ന് തയ്യാറാക്കിയ വേദിക് ഇൻഡെക്സ്, റാൽഫ് ഗ്രിഫിത്തിൻറ "യജുർവേദപഠനം', ജോർജ്ജ് ബലരുടെ സേക്രഡ് ലോസ് ഓഫ് ദി ഈസ്റ്, ജൂലിയസ് എർലിംഗിന്റെ 'ശതപഥബ്രാഹ്മണം, പണ്ഡിറ് രാജാറാമിന്റെ 'ധനുർവ്വേദസങ്കലനം', പണ്ഡിറ്റ് അജയമിത്രശാസ്ത്രിയുടെ "ബൃഹത്സംഹിതയിലെ ഇന്ത്യ', കുട്ടനീമതവിവർത്തകനായ യോഹാൻ ജെ. മേയറുടെ പ്രാചീനഭാരതത്തിലെ ലൈംഗികജീവിതം' എന്നീ കൃതികൾ പ്രത്യേകമായി ഉപകരിച്ചു. ആ കാലഘട്ടത്തിന്റെ സംസ്കാരം മൊത്തത്തിൽ പഠിക്കാൻ സഹായിച്ച ഗ്രന്ഥങ്ങൾ നിരവധിയാണ്. പട്ടിക നിരത്തുന്നില്ല.

ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും എന്നും ആരാധ്യരായ രണ്ടു പുരാണ കഥാപാത്രങ്ങളുണ്ട്. രാമായണത്തിലെ ഹനുമാനും ഭാരതത്തിലെ ഭീമനും. രണ്ടുപേരും ശരിയുടെ മൂർത്തിയാവങ്ങളാണ്. കേരളത്തിലെ ഗ്രാമങ്ങളിൽ കുട്ടികൾക്കു പല വിലക്കുകളും ഭീമന്റെ പേരിലാണ്. കാല് പുറത്തിട്ടു കിട ക്കരുത്, ശക്തി കുറയും. പണ്ട് ദുര്യോധനൻ ഭീമന്റെ ശക്തി കുറയ്ക്കാൻ ചെറിയ പായയാണ് കിടക്കാൻ കൊടുത്തത്.

എന്നിട്ടോ?

ഭീമൻ കാലു പായിൽത്തന്നെ വെച്ച് തല പുറത്തേക്കിട്ടു കിടന്നു. അതു തന്നെ!''

കുട്ടി ചിരിക്കുന്നു. ഭീമനെ ഓർത്ത് അത്ഭുതപ്പെടുന്നു.

അത്തരം കഥകൾ നിരവധിയുണ്ട്. ഭാരതം ശ്രദ്ധാപൂർവ്വം വായിക്കുന്നവർക്കെല്ലാം ബോദ്ധ്യമാവും ബാല സാഹിത്യകൃതികളും ചിത്രകഥകളും ഇളം മനസ്സുകളുടെ മുമ്പിൽ അവതരി പ്പിച്ച ഭീമനല്ല, ശരിയായ ഭീമൻ എന്ന്. ഭീമനു പെരുത്ത ശരീരം മാത്രമല്ല മനസ്സു മുണ്ട്. മഹാഭാരഭീമൻ മനുഷ്യനാണ്. മാനുഷികമായ ദൗർബല്യങ്ങളും ശക്തികളുമെല്ലാമുള്ള ഒരാദിമ പ്രതിരൂപം. മനുഷ്യകഥയായ ഭാരതത്തിൽ, പൗരോഹിത്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു ബാലികകഥകളും പൂർവ്വാ പരവൈരുദ്ധ്യങ്ങളും കൂട്ടിച്ചേർത്തവരെ മുഴുവൻ ശപിക്കുന്നവരാണ് ഭാരത പഠനങ്ങൾ രചിച്ച പണ്ഡിതന്മാർ പലരും
ആദ്യത്തെ വ്യാസൻ കൃഷ്ണദ്വൈപായനൻ ക്രോഡീകരിച്ച കഥയുടെ ചട്ട ക്കൂട്ടിൽ വ്യത്യാസങ്ങളൊന്നും ഞാൻ വരുത്തിയിട്ടില്ല. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങൾക്ക് ആധാരം അദ്ദേഹത്തിന്റെ നിശ്ശബ്ദങ്ങളാണ്. പിന്നീട് വരുന്ന വർക്കായി വിട്ടുവെച്ച അർത്ഥപൂർണ്ണമായ നിശ്ശബ്ദതകൾ. വരികൾക്കിടയിൽ അന്നെ അദ്ദേഹം നല്കുന്ന സൂചനകളുണ്ട്. ഉദാഹരണത്തിന് വിദ്യയുടെ പുതൻതന്നെയാണ്, യുധിഷ്ഠിരൻ എന്നു വ്യാസത്തന്നെ വ്യക്തമായി സൂചി പ്പിക്കുന്നതാണ്. ആശ്രമവാസപർവ്വത്തിൽ വിദുരൻ ഭക്ഷണമുപേക്ഷിച്ച് ധ്യാന നിനായി ജീവത്യാഗം ചെയ്തുകഴിഞ്ഞപ്പോൾ ദുഖിക്കുന്ന ധ്യതരാഷ്ട്ര തോട്, യുധിഷ്ഠിരനെ ചൂണ്ടി കൃഷ്ണദ്വൈപായനൻ പറയുന്നു. " "ധർമ്മൻ താനാ വിദുരനാ വിദുരൻ തന്നെ പാണ്ഡവൻ
അപ്പാണ്ഡവൻ നിൻ പ്രത്യക്ഷദാസനെപ്പോലെ നില്ക്കയാം.'

മരണത്തിന്റെ മുഹൂർത്തത്തിൽ വിടുതൽ ന്യം മുഴുവൻ യുധിഷ്ഠിരനിലേക്കു പ്രവേശിച്ചതും ശ്രദ്ധേയമാണ്. ചില നിശ്ശബ്ദനിമിഷങ്ങൾക്കുശേഷം കവി വിഷയം മാറ്റുന്ന സന്ദർഭ ങ്ങളുണ്ട്. ഭീമനാവട്ടെ രാജാവ്' എന്നു കുരുക്ഷേത്രയുദ്ധത്തിനുശേഷം യുധിഷ്ഠിരൻ വ്യക്തമായി പറഞ്ഞതാണ്. പിന്നെ അദ്ദേഹംതന്നെ അഭിഷേക ത്തിനു തയ്യാറെടുക്കും മുമ്പുള്ള ഇടവേളയിൽ എന്തു സംഭവിച്ചു? സംഭവ ങ്ങളുടെ സ്വാഭാവികരീതിയിലുള്ള പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കാൻ കഥാകാരൻ ബാദ്ധ്യസ്ഥനാണ്. യുദ്ധത്തെ ഓർത്തു വിരക്തിവന്ന യുധിഷ്ഠി രൻ വനവാസം എന്ന ആശയം മാറ്റിവച്ചു കിരീടധാരണത്തിനൊരുങ്ങിയ തിനു കാരണമുണ്ടായിരിക്കണം. പല നിർണ്ണായകഘട്ടങ്ങളിലും പ്രത്യക്ഷ മായും പരോക്ഷമായും നിയന്ത്രണം നടത്തിയ അമ്മ കുന്തീദേവി ആ ദിവസ ങ്ങളിൽ വെറുതെ ഇരിക്കാനിടയില്ല. ദാസീപുത്രനായ തനിക്കോ നാടുവാഴാ നൊത്തില്ല. തന്റെ മകനെങ്കിലും രാജാവാകണമെന്നു വിദുരരും ആഗ്രഹിച്ചി രിക്കണം. ആ ഘട്ടത്തിൽ സ്വന്തം നിലപാടിന്റെ ഭദ്രതയോർത്ത് ദ്രൗപദിയും ന്യായവാദങ്ങൾ കണ്ടുപിടിക്കാൻ എന്നും വിദഗ്ധയായിരുന്ന ദ്രൗപദി നിശ്ശബ്ദത പാലിച്ചിരിക്കില്ല.

മറെറാരു രംഗം: അഭിമന്യുവിന്റെ വധം കഴിഞ്ഞു പടപ്പാളയം ദുഃഖത്തി ലാണ്ടു. തൊട്ടു പിന്നാലെ നടന്ന ഘടോൽക്കചവധത്തിൽ, “ഞാൻ കൊല്ലേണ്ടവനായേനേ ഭീമപുത്രൻ ഘടോൽക്കചൻ നിങ്ങൾക്കിഷ്ടം പാർത്തിവന്റെ മുമ്പു കൊല്ലാഞ്ഞതാണു ഞാൻ.' അന്നു
കൃഷ്ണൻ പറഞ്ഞത് ഭീമനും കേട്ടിരിക്കില്ലേ? പുതിയ കഥാപാത്രങ്ങളെയൊന്നും ഞാൻ കൂട്ടിച്ചേർത്തിട്ടില്ല. വിശോകനും ബലന്ധരയുമൊക്കെ ഭാരതത്തിലുള്ളവർ തന്നെ. വിദൂരവീക്ഷണത്തിൽ അവ്യക്തമായി കണ്ട് ചിലരെ അടുത്തുനിന്നു തിരിച്ചറിയാൻ ഞാൻ ശ്രമിക്കു ന്നുണ്ട് എന്നു മാത്രം.

തളർച്ചയറിയാത്ത യോദ്ധാവായിരുന്നു ഭീമൻ. അന്നത്തെ യുദ്ധവീരന്മാർ പെട്ടെന്ന് 'ഹോം' നഷ്ടപ്പെടുകയും വീണ്ടുകിട്ടുകയും ചെയ്യുന്ന കളിക്കാനല്ല. കർണ്ണനെ നഖശിഖാന്തം ആക്രമിച്ചു വിറപ്പിച്ചുവിടാൻ കഴിഞ്ഞവനാണ് ഭീമൻ. ആ ഭീമൻ കർണ്ണൻ തൊട്ടടുത്തുവന്നു വില്ലു കഴുത്തിലിട്ടു വലിച്ച് ഊശാം താടിയേയും പെരുവയറിനേയും പരിഹസിച്ചു തേജോവധം ചെയ്യുന്നതു കേട്ടു തളർന്നിരിക്കുന്നു. നടുക്കുന്ന വാർത്തകൾ കേട്ടു യോദ്ധാക്കൾ തളരുന്നത് പതിവാണ്. ദ്രോണരുടെ അന്ത്യം അങ്ങനെയായിരുന്നല്ലോ. മഹാപരാക്രമി യായ ഭീമൻ തേർത്തട്ടിൽ വീര്യവും ശൗര്യവും കെട്ടു മൃതപ്രായനായി തന്റെ പൗരുഷത്തെക്കൂടി പരിഹസിക്കുന്ന വാക്കുകൾ കേട്ടിരിക്കേണ്ടിവന്ന യ നീയമായ തളർച്ചയ്ക്ക് കാരണം അത്രയ്ക്ക് ആഘാതമേല്പിച്ച ഒരു വാർത്ത മുമ്പു കേട്ടതായിരിക്കണം. കർണ്ണൻ ശരിക്ക് ആരാണെന്ന സത്യത്തേക്കാൾ നടുക്കുന്ന വാർത്ത മറേറതുണ്ട്
മാനുഷികമെന്നനിലയിൽ നമുക്ക് അംഗീകരിക്കുകയോ മനസ്സിലാവു കയോ ചെയ്യാവുന്ന പല സംഭവങ്ങൾക്കും ദൈവികമായ മുൻ നിശ്ചയ ത്തിന്റെ പരിവേഷം കൊടുക്കാൻ പൂർവ്വ ജന്മകഥകൾ സുലഭമായി ഭാരത ത്തിൽ നിർത്തിയിട്ടുണ്ട്. ഇതെല്ലാം പിരിക്കാലത്തെ കുട്ടിച്ചേരലുകളാണ്. കർണ്ണൻ മികച്ച യോദ്ധാവായിരുന്നു. വിലാളിയായിരുന്നു. പക്ഷേ, അജയ്യനല്ല. ദ്രൗപദീസ്വയംവരത്തിൽ വിരാടന്റെ ഗോഗ്രഹണത്തിൽ, ദുര്യോധനൻ ഘോഷയാത്രയിൽ  എല്ലാം കർണ്ണൻ ശരിക്കും പരാജയപ്പെട്ടിട്ടുണ്ട്. പലാ ജനം ചെയ്തിട്ടുമുണ്ട്. കർണ്ണനും അമാനുഷനവാദം വേണ്ടി ഒരു പൂർവ്വ കഥ.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക