shabd-logo

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023

0 കണ്ടു 0
എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.

ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയിൽ താമസിച്ചു. ഭിക്ഷാ ടനം നടത്തിക്കഴിയാൻ തുടങ്ങിയതിന്റെ പിറന്നാണ് വേതകീയൻ രാജാ വിന്റെ പുരുഷമേധത്തെപ്പറ്റി അറിയുന്നത്.

പുരുഷമേധത്തെപ്പറ്റി ബ്രാഹ്മണ പണ്ഡിതന്മാരിൽ നിന്നു കേട്ട യുധിഷ്ഠി . രന് വിശദാംശങ്ങളറിയാം. ബലിപുരുഷനായി നൂറു പശുക്കൾക്കുപകരം മകൻ ശുനശ്ശേഫനെ വിറ്റ അത്യാഗ്രഹിയായ ബ്രാഹ്മണൻ ഋചീകനെപ്പറ്റിയുള്ള ഒരു പഴങ്കഥ ഞാനും കേട്ടിട്ടുണ്ട്.

നാല്പതുദിവസം പുരുഷമേധം നീണ്ടുനില്ക്കുമെന്നു ജ്യേഷ്ഠൻ പറഞ്ഞു. എല്ലാ തരക്കാരേയും ബലികൊടുക്കുന്നു. വൈദികത്വത്തിൽ മഹത്ത്വം നേടാൻ ബ്രാഹ്മണൻ, രാജാംഗദശകം തികയാൻ ക്ഷത്രിയൻ, മരുത്തുക്കൾക്കായി വൈശ്യൻ, പ്രായശ്ചിത്തങ്ങൾക്കു ശൂദ്രൻ, തമശ്ശക്തികൾക്ക് കള്ളൻ, നരകത്തിന് കൊലയാളി, തിന്മകൾക്ക് ഷണ്ഡൻ, പിന്നെ രകൻ, ചൂതാട്ട ക്കാരൻ, മുടന്തൻ, വീണവാദകൻ - ബലിപുരുഷ സ്ഥാനമുള്ളവരുടെ കണ ക്കുകൾ അദ്ദേഹം വിവരിച്ചു. പതിനഞ്ചുതവണയായി പതിനൊന്നുപേരെ വീതം ബലികൊടുക്കുന്നു ഈ നാല്പതുദിവസത്തിനിടയ്ക്ക്.

പുരുഷമേധം സർവ്വമേധമാക്കിയവരും മുമ്പുണ്ടായിരുന്നു. അവസാനം മേധം നടത്തുന്ന ആൾതന്നെ ബലിപുരുഷനാവുമ്പോൾ സർവ്വമേധമാവുന്നു. എന്തിന് എന്ന ചോദ്യത്തിനു സ്ഥാനമില്ല. 'നിനക്കു ഞാൻ തരുന്നതു പോലെ എനിക്കും' എന്നു കരുതി. അനുഗ്രഹ പ്രാർത്ഥനയാണ് ബലിയുടെ തത്ത്വമെങ്കിൽ അവസാനം ബലിപുരുഷനാവുന്ന സർവ്വമേധി എന്താണു നേടു ന്നത്? അതു പറയാൻ ജ്യേഷ്ഠനും അറിഞ്ഞുകൂടാ.

വേതകീയനു ബലിപുരുഷന്മാരെ എത്തിച്ചുകൊടുക്കാൻ ഏറ്റ നിഷാദ നായിരുന്നു ബകൻ. അച്ഛനും അമ്മയും മകളും ചെറിയകുട്ടിയും തമ്മിൽ ആ വീട്ടിൽ തർക്കം

നടക്കുന്നത് അമ്മ കേട്ടു. ഒരു ബ്രാഹ്മണപ്രജയെ ആ വീട്ടിൽനിന്ന് അയയ്ക്ക ണമെന്ന് ബകന്റെ ദൂതന്മാർ അറിയിച്ചിരിക്കുന്നു. വേത്രത്തിന്റെ ആശ്രിതനായിരുന്ന ബകൻ ഗ്രാമത്തിനു പുറത്ത

കാട്ടിൽ, വലിയൊരു ഗുഹയിൽ, ബലിപുരുഷന്മാരെ ശേഖരിക്കുകയാണ്. എതിർക്കാൻ കെല്പുള്ള ഗ്രാമീണരില്ല. സങ്കടമറിയിക്കേണ്ട രാജാവിനു വേണ്ടിത്തന്നെയാണ് ബകൻ നാടുചുറ്റി ആളുകളെ പിടിക്കുന്നത്.

ബഹളം കേട്ടപ്പോൾ അമ്മ പറഞ്ഞു: “ഒരാളെ അയച്ചാൽ മതിയെങ്കിൽ മഹാശക്തനായ ഒരു മകനുണ്ടെനിക്ക്. അവൻ പോകും. ഞാൻ വാക്കുകൊടുത്തുപോയി എന്ന് അമ്മ ഞങ്ങളെല്ലാവരോടുമായി പറഞ്ഞപ്പോൾ ഞാൻ മിണ്ടിയില്ല. ശക്തി എനിക്കനുഗ്രഹമാണ്. ചിലപ്പോൾ എന്റെ ശാപവും അതുതന്നെ.

സങ്കടം കണ്ടപ്പോൾ ഞാൻ പറഞ്ഞുപോയി.

യുധിഷ്ഠിരൻ രോഷം കൊണ്ടു പുകഞ്ഞു. “അമ്മ എന്തു വിഡ്ഢിത്തമാണു പറഞ്ഞത്? ഈ ഭീമസേനൻ കെ കരുത്തിൽ തലചായ്ച്ചാണ് നമ്മളെല്ലാം ഉറങ്ങുന്നത്. അമ്മയ്ക്കറിയില്ലേ? ആരാണു പോകേണ്ടതെന്നതിനെപ്പറ്റി ബ്രാഹ്മണനും ഭാര്യയും തമ്മിൽ തർക്കം നടന്നു. അമ്മ അതു കേൾക്കുകയായിരുന്നു. മകൾ താൻ തന്നെ പോകാമെന്നേറ്റു. അപ്പോൾ ചെറിയ ആൺകുട്ടി ഒരു പുൽക്കൊടിയെടുത്ത് ബകനെ ഞാനിതുകൊണ്ടു കൊല്ലുമെന്നു പറഞ്ഞപ്പോൾ അമ്മയുടെ മന സ്സലിഞ്ഞു. ആ സമയത്താണ് അമ്മ പറഞ്ഞത്;

“എന്റെ മകനെ അയയ്ക്കാം. സഹദേവൻ സംശയം ചോദിച്ചു.

“അതിന് നമ്മൾ ക്ഷത്രിയരല്ലേ? ബ്രാഹ്മണ പ്രജകളെയല്ലേ വേതകീയ

നാവശ്യം ബാലിശമായ ചോദ്യം ആരും കേട്ടില്ലെന്നു നടിച്ചു.

യുധിഷ്ഠിരൻ വളരെ അസ്വസ്ഥനായിരുന്നു. “ഈ ഭീമസേനനെ നഷ്ടപ്പെട്ടാൽ ' എന്നിട്ട് അദ്ദേഹം എന്നെ നോക്കി, ദുഃഖത്തോടെ 'കിരീടാവകാശം സ്ഥാപിക്കാനുള്ള മാർഗ്ഗങ്ങൾ മനസ്സിൽ രൂപ

മെടുത്തപ്പോഴൊക്കെ ഇവന്റെ മഹാബലമാണ് ഞാനാദ്യം കാണുന്ന അർജ്ജുനൻ പറഞ്ഞു: 'ജ്യേഷ്ഠൻ തോൽക്കില്ല. ഏകചക്രക്കാർ ബകനിൽ നിന്നു രക്ഷപ്പെടട്ടെ, തോൽക്കില്ല.

ശരിയാണ്, ശരിയാണ് എന്ന മട്ടിൽ ജ്യേഷ്ഠനും തലയാട്ടി. പിന്നെ ഇത്രയും കുട്ടിച്ചേർത്തു: 'ബ്രാഹ്മണാനുഗ്രഹവും നമുക്കുണ്ടാവും എന്റെ കൈയൂക്കിന്റെ തണലിലാണ് ഈ നാലുപേരും കഴിയുന്നതെന്ന സത്യം ജ്യേഷ്ഠൻ പറഞ്ഞതിൽ ഞാനദ്ദേഹത്തെ മനസ്സാ നമിച്ചു. ഞാൻ ജീവനോടെ തിരിച്ചുവന്നില്ലെങ്കിലും അവർക്കു നേടാനൊന്നുണ്ട്; ബ്രാഹ്മണാനുഗ്രഹം.

ഹിഡിംബനേക്കാൾ മഹാകായനായിരുന്നു ബകൻ. പക്ഷേ, കൊടുംകാട്ടില ങ്ങോളമിങ്ങോളം വേട്ടയാടിയും യുദ്ധം ചെയ്തും നടന്നിരുന്ന ഹിഡിംബ ദാർഢ്യവും വേഗവും ബകനുണ്ടായിരുന്നില്ല. മദ്യത്തിന്റെ ഗന്ധമായിരുന്നു ഗുഹയ്ക്ക് പുറത്തു നില്ക്കുമ്പോൾ ആദ്യം അനുഭവപ്പെട്ടത്. ബലിപുരുഷനായി വന്നു നില്ക്കുന്ന എന്റെ ചുററും അനു ചരന്മാർ മൂന്നുപേർ നിന്നു ഗുണദോഷങ്ങൾ തർക്കിച്ചു.

അവർ ആദരവോടെ എന്നെ ക്ഷണിച്ചു.

ചെമ്പൻ താടി. മദ്യം കൊണ്ടു ചുവന്നു വിയർപ്പൊഴുക്കുന്ന ബകൻറ മുഖത്തെ വലിയ വട്ടക്കണ്ണുകൾ പരിഹാസച്ചിരിയോടെ എന്നെയൊ ന്നുഴിഞ്ഞു. എഴുന്നേറ്റപ്പോൾ ശരീരത്തിൽ മാംസത്തിന്റെ അലകളിളകി. സ്ത്രീകളുടെ തുപോലെ വളർന്ന മുലകൾ, വാരിയെല്ലുകൾ മുടി മടക്കുമട ക്കായി പിണ്ഡ ങ്ങൾ, കീഴ്ത്താടിയിൽ നിന്നു തൂങ്ങുന്ന മാംസം കഴുത്തു നിറഞ്ഞു ചെമ്പൻ താടിയിലൂടെ നെഞ്ചിലേക്കു പരന്നു കിടക്കുന്നു. മദ്യത്തി ൻറയും വിയർപ്പിന്റെയും മനംമടുപ്പിക്കുന്ന ദുർഗന്ധം. ആ യുദ്ധത്തിന്റെ വിശദാംശങ്ങൾ ഞാൻ വ്യക്തമായി ഓർക്കുന്നില്ല.

വാക്കുകൾ കൊണ്ടാണ് ഞാൻ ആരംഭിച്ചത് എന്നെനിക്കറിയാം.

--ഹിഡിംബനെ നിങ്ങൾ കേട്ടിട്ടുണ്ടോ? പർവ്വതം പോലെ വീണ അവൻ

ദേഹം കഴുകനും കുറുനരിയും തിന്നുതീർത്തിട്ടില്ല ഇനിയും വേണമെങ്കിൽ

ചെന്നു കാണാം. മായാവിയായ ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ കൊന്നവനാ ഞാൻ
ഇതും യുദ്ധശാസ്ത്രത്തിൽ പറഞ്ഞ മുറയാണ്. ശത്രു അസ്തവീര്യ നാക്കാൻ വാക്കുകൾ കൊണ്ടുള്ള യുദ്ധം, വേതകീയന്റെ ബലിവേദിയിലെ രൂപങ്ങളിലൊന്നിൽ തലവെയ്ക്കാൻ വന്നവനല്ല ഞാൻ എന്നറിഞ്ഞപ്പോൾ നിഷാദ ഭാവം മാറി. അവൻ അലറിയപ്പോൾ അതിലും ഉച്ചത്തിൽ ഞാൻ കൊലവിളി മുഴക്കി.

കൈകൾക്കകത്തു പെട്ടാൽ ഞെരിച്ചു പ്രാണൻ കളയാനുള്ള കരുത്തുണ്ട്. അവനെന്ന് ഞാൻ കണക്കാക്കിയിരുന്നു. അടുപ്പിൽ നെയ്യു തിളച്ചുകിടക്കുന്ന ചെമ്പുകിടാരം നേരത്തെ ഞാൻ കണ്ടുവച്ചിരുന്നു. തോലുരിച്ച വെട്ടിയിട്ട ഒരു കാട്ടുപോത്തിന്റെ തുണ്ടുകൾ ചുററും. യുദ്ധസന്നദ്ധനായി കൈവീശി നില്ക്കുമ്പോഴേക്ക് തിളയ്ക്കുന്ന നെയ്യും ചെമ്പുകിടാരവും ദേഹത്തു വന്നു. വീഴുമെന്ന് അവനൊരിക്കലും കരുതിയിരിക്കുകയില്ല. വേദനയും കോപവും കൊണ്ടു കാട്ടുപോത്തിനെപ്പോലെ അമറി അവൻ വികൃതമായ കാൽവെപ്പു കളോടെ അടുത്തപ്പോൾ ഞാൻ വീഴുന്നതായി ഭാവിച്ചു. അതിനിടയ്ക്ക് ശരീര ത്തിന്റെ വലിപ്പവുമായി നോക്കുമ്പോൾ പൊരുത്തപ്പെടാത്ത മെലിഞ്ഞ കണ കാലിൽ ആഞ്ഞുചവിട്ടുമെന്നും അവൻ കരുതിയില്ല.

“നീയാദ്യം. പിന്നെ വേതകീയൻ. വീണുകിടക്കുന്ന മാംസപർവ്വതത്തിനു മുകളിൽ ഞാൻ ചവിട്ടിമെതിച്ചു. പിടികിട്ടാൻ വായുവിൽ തപ്പിനടക്കുന്ന കൈയിൽ നിന്നു വഴുതി മാറി. സുഷുമ്നയിൽ കാൽമുട്ടുചേർത്ത്, വലംകൈകൊണ്ടു തലയമർത്തി, തോൽ വാറിൽ പിടിച്ച് അരക്കെട്ടുയർത്തി എല്ലാ ശക്തിയും കൊടുത്തു മുകളിലേക്കു വളച്ചു. മാംസപിണ്ഡത്തിനകത്ത് എന്തെല്ലാമോ തകർന്നു. ബകൻ അലറി. കാൽ മുട്ടു കഴുത്തിലേക്കു മാറ്റി തല പെട്ടെന്നുയർത്തി വലിച്ചപ്പോൾ അവന്റെ പിടച്ചിൽ കഴിഞ്ഞു.

എഴുന്നേറ്റുനിന്നപ്പോൾ എനിക്കുതന്നെ വിശ്വാസം വന്നില്ല. ഏകപക ക്കാരെ നടുക്കിയിരുന്ന ബകൻ ഇത്രയൊക്കെയോ എതിർപ്പുതന്നു എന്തു ചെയ്യണമെന്നറിയാതെ നില്ക്കുന്ന അനുചരന്മാരോടു ഞാൻ പറഞ്ഞു: “ശവം ദൂരെയെങ്ങാൻ മാറ്റിയിടണം. ഏകചക്രയിൽ ഇനി കാണരുത് നിങ്ങളെ.

അവർ ഭയന്നു വിറച്ചു കൈകൂപ്പിക്കൊണ്ടു നിന്നു. ഒരു വ്യായാമം കഴിഞ്ഞ ലാഘവത്തോടെയാണ് ഞാൻ തിരിച്ചുനടന്നത്, അമ്മയ്ക്കും അതേപോലെ യുള്ള ഉദാസീനഭാവമായിരുന്നു. ഏതോ കാട്ടുപൊയ്കയിൽ പോയിവെള്ളം കൊണ്ടുവരുന്ന ജോലി തീർത്തുവന്നതുപോലെ ദ്വന്ദ്വയുദ്ധത്തിന്റെ വിവരണം കിട്ടാൻ നകുലസഹദേവന്മാർക്ക് അക്ഷമയുണ്ടായിരുന്നു. യുധിഷ്ഠിരൻ ആശ്വാസത്തോടെ എന്നെ ആശ്ലേഷിച്ചു.

അർജ്ജുനൻ ചോദിച്ചു: 'കൊന്നോ?' 'കൊന്നു. ഒറ്റയ്ക്കായപ്പോൾ അവനോടുമാത്രം പറഞ്ഞു, ദ്വന്ദ്വയുദ്ധത്തിലുപയോ

ഗിച്ച തന്ത്രങ്ങൾ ബ്രാഹ്മണഗൃഹത്തിലെ വാസം എനിക്കു വളരെ വേഗം മടുത്തു. പുറത്തിറങ്ങരുതെന്നാണ് യുധിഷ്ഠിരന്റെ നിർദ്ദേശം. കൗരവരുടെ ചാരന്മാർ എവിടെയൊക്കെയാണെന്നറിയില്ല. വരണാവതത്തിൽ ഞങ്ങൾ മരിച്ചു എന്നത് ദുര്യോധനൻ തികച്ചും വിശ്വസിച്ചിട്ടില്ല, വിദുരരുടെ അഭിപ്രായത്തിൽ ബകനെ കൊന്നതിനു നന്ദിയും സന്തോഷവും സമ്മാനങ്ങളും കൊണ്ട് ബ്രാഹ്മണൻ വിഷമിപ്പിക്കാൻ തുടങ്ങിയപ്പോൾ അമ്മ അദ്ദേഹത്തോടു പറഞ്ഞു: മകൻ മന്ത്രസിദ്ധിയുള്ളവനായതുകൊണ്ടുമാത്രം കഴിഞ്ഞതാണ്. നന്ദി പറയേണ്ടത് ദേവന്മാർക്കാണ്. ഒരാടിനെ ബലികൊടുത്ത് ഗൃഹനാഥൻ. ദേവകളെ കൃതജ്ഞതയറിയിച്ചു.

ഒളിച്ചുനടക്കാൻ പാകത്തിലുള്ളതല്ല എന്റെ പെരുത്ത ശരീരം. പവിത്രവും ഭസ്മക്കുറികളും കൊണ്ട് മറയ്ക്കാനാവുന്നതുമല്ല. യുധിഷ്ഠിരനേയും അർജ്ജുനനേയും പോലെ എന്റെ മുഖത്തു ശ്മശ്രുക്കളും വളരില്ല. ഗൃഹ നാഥൻ ബ്രാഹ്മണനെ ചൂതുകളിക്കാരനാക്കാൻ ജ്യേഷ്ഠൻ ശ്രമിച്ചു നോക്കി. ഫലിച്ചില്ല. പിന്നെ വേദശാസ്ത്രങ്ങൾ പറഞ്ഞിരുന്നു. അതും ജ്യേഷ്ഠന് നേരം പോക്കിനു പറ്റിയ വിനോദമാണ്.

ഏതോ വലിയ കുടുംബം. കാലക്കേടുകൊണ്ടു ഭിക്ഷക്കിറങ്ങിയവരാണ് എന്നു ഞങ്ങളെ ഗ്രാമീണർ കരുതി. നിർഭാഗ്യം ഞങ്ങൾക്കല്ല. ഞങ്ങൾ ജനി ച്ചുവളർന്ന പ്രദേശത്തിനാണ്. ദാനം ചെയ്യാൻ കഴിവുണ്ടാക്കേണ്ട ക്ഷത്രിയർ
ക്ഷയിക്കുമ്പോൾ ദ്വിജന്മാർ ഭിക്ഷയ്ക്കിറങ്ങേണ്ടിവരുന്നു. വീട്ടുടമസ്ഥൻ മുഖേന അമ്മ ചില ബ്രാഹ്മണ പുരോഹിതന്മാരുമായി ബന്ധപ്പെട്ടിരുന്നു. അവരിൽ ചിലർ അമ്മയെ കാണാൻ ഇടയ്ക്ക് വന്നു. അമ്മ അവരുമായി മറ്റാരും കേൾക്കാതെ സംസാരിച്ചിരുന്നു.

സഹദേവൻ എന്നോടു പറഞ്ഞു: 'ജ്യേഷ്ഠനു വിവാഹാലോചന.

ഇടയ്ക്കോരോ കഷണമേ ഞാൻ കേട്ടുള്ളൂ. ഭിക്ഷയെടുത്ത് ഊരുതെണ്ടുമ്പോൾ ആലോചിക്കാൻ കണ്ട കാര്യം തന്നെ, വിവാഹാലോചന

ഞാനത് ഇടയ്ക്കിടെ സൂചിപ്പിക്കാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു: “വിവാഹംകൊണ്ടുവേണം നിങ്ങൾക്കിനി ബലം നേടാൻ, മിത്രബലമില്ലാത്ത പ്പോൾ ബന്ധുബലം.

ഞങ്ങളെത്രനാളാണ് ഇവിടെ കഴിയാൻ പോകുന്നത്. വിദുരരുടെ ദൂതൻ ഇനിയെന്നാണു വരുന്നത്? അകലെ ഹസ്തിനപുരം കൊട്ടാരത്തിന്റെ പുറത്തെ ചെറിയ ഒരു ഗൃഹത്തിൽ നിന്നാണ് ഞങ്ങളുടെ യാത്രകളും നീക്ക ങ്ങളും നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ വരുന്നത്.

ജ്യേഷ്ഠൻ ഒരു രഹസ്യം പറഞ്ഞു: “വിദുരരുടെ ചാരന്മാരും പ്രവർത്തിക്കു ന്നുണ്ട്. നമ്മളൊക്കെ തീയിൽ വെന്തു എന്നു വിശ്വസിക്കാൻ വലിയച്ഛൻ തയ്യാറില്ല. ഹിഡിംബവധമറിയില്ല. വേതകീയന്റെ സേവകൻ മരിച്ചതറി ഞ്ഞാൽ ഒരുപക്ഷേ, ദുര്യോധനൻ ഊഹിച്ചേക്കാം. എല്ലാം അദ്ദേഹം നിശ്ചയി

വിദുരരെപ്പറ്റിയാണ്. ഒരു മാളത്തിൽ കാട്ടെലികളെപ്പോലെ കഴിയുന്നത് ഒരു തന്ത്രമാണെന്നു വിശ്വസിക്കാൻ ഞാനപ്പോഴും തയ്യാറായില്ല. തിരിച്ചു പോയി കൗരവരിൽ പ്രമുഖരെ ഒറ്റയ്ക്കൊറ്റയ്ക്ക് ദ്വന്ദ്വയുദ്ധത്തിനു വിളി ച്ചാലെന്ത്? അതും ക്ഷത്രിയനീതിയാണല്ലോ. വേദമന്ത്രങ്ങൾ ഒഴുകിനടക്കുന്ന അന്തരീക്ഷത്തിൽ ബ്രാഹ്മണഭവന

ങ്ങളുടെ മരം പാകിയ മേല്പുരകൾ ചിന്നിക്കിടക്കുന്ന ഗ്രാമം. വരണ്ട പകലു കൾ. വേട്ടമാംസത്തിനു പകരം ഭിക്ഷകിട്ടുന്ന ധാന്യമാണ് ഭക്ഷണം. ഒരു വൈകുന്നേരം ഞാൻ പുറത്തിറങ്ങി. ഗ്രാമത്തിനു പുറത്തെ മേച്ചിൽ

പ്പുറങ്ങളിൽ നടന്നു. ഈ കാൽവെപ്പുകൾ നിറുത്താതെ, കാടിന്റെ നേർക്കു

രാത്രി മുഴുവൻ നടന്നാലോ? എല്ലാ വിഭവങ്ങളും തരുന്ന കാട്. ഇപ്പോൾ ചെമ്പകം പൂക്കാൻ തുടങ്ങുന്ന കാട്. നീർമാതളത്തിന്റെ സ്നിഗ്ദ്ധതയുള്ള വനകന്യകയുടെ ശരീരം...........

രണ്ടാമനായ പാണ്ഡവൻ, മഹാശക്തൻ, സംഘം വിട്ടു എന്നു കേട്ടാൽ ശത്രുക്കൾക്കെന്തു തോന്നും ഇരുട്ടായശേഷമാണ് ഞാൻ തിരിച്ചെത്തിയത്. ആരും ഉറങ്ങിയിരുന്നില്ല.

എന്നെ കാത്തിരിക്കുകയായിരുന്നുവെന്നു തോന്നി. അക്ഷമ അടക്കിപ്പിടിച്ച

മുഖങ്ങൾ. യുധിഷ്ഠിരൻ പറഞ്ഞു: "ദ്രുപദരാജാവിന്റെ മകളുടെ സ്വയംവരമുണ്ട്. അതെന്നെ ബാധിക്കുന്ന ഒരു കാര്യമല്ലാത്തതുകൊണ്ട് ഒരു താൽപര്യവും

തോന്നിയില്ല. പദന്റെ കൊട്ടാരം അർജ്ജുനനും ഞാനും കണ്ടതാണ്. സമ്പന്നമാണ് പാഞ്ചാലരുടെ നാട്, കുരുക്കളേക്കാൾ ശക്തര.

അഭ്യാസം കഴിഞ്ഞ കാലത്തു ദ്രോണാചാര്യൻ ഭൂപദന്റെ നേരെ പടകൂട്ടി യിറങ്ങാൻ കൗരവപാണ്ഡവരെ പ്രേരിപ്പിച്ചു. ചെറുപ്പത്തിൽ കൂട്ടുകാരായിരുന്ന ദ്രുപദരാജാവും ദ്രോണരും തമ്മിൽ എപ്പോഴോ തെറ്റിപ്പിരിഞ്ഞു. അതിനു പകരം വീട്ടാൻ ശിഷ്യരിൽ പ്രമുഖരേയും കൗരവരുടെ സൈന്യത്തെയും ഉപ യോഗപ്പെടുത്താനായിരുന്നു. ആചാര്യന്റെ ഉദ്ദേശ്യം. പാഞ്ചാലത്തിൽ പക തിയെങ്കിലും പിടിച്ചെടുക്കാമെന്ന് അദ്ദേഹം മോഹിച്ചിരുന്നു.

ബ്രാഹ്മണനെന്തിനാണ് രാജ്യവും സമ്പത്തും? അതായിരുന്നു എന്റെ സംശയം. അതു തീർത്തുതന്നത് വിശോകനാണ്. അതു ശരിയായിരിക്കാം, ശുദ്ധബ്രാഹ്മണരുടെ കാര്യത്തിൽ ദ്രവ്യശുദ്ധിയും ക്രിയാശുദ്ധിയും മന്ത്ര ശുദ്ധിയുമുള്ള ബ്രാഹ്മണർക്ക് ധനം വേണ്ട, ബ്രാഹ്മണനായി ജനിച്ചെങ്കിലും ക്ഷത്രിയനായി വളർന്നതുകൊണ്ടാവും പാഞ്ചാലരുടെ പശുക്കളുടെയും ഈടു വെപ്പിലെ സ്വർണ്ണത്തിന്റെയും കണക്കുപറയുന്നത്. വിശോകൻ രഹസ്യ മായി പറഞ്ഞു.

* ഒരു മധ്യസ്ഥദൗത്യവും കൊണ്ടാണ് അർജ്ജുനനും ഞാനും ദ്രുപദനെ സന്ദർശിച്ചത്. ദ്രുപദൻ പഴയ തെറ്റിന് അതെന്തായാലും മാപ്പുപറയണം ആചാര്യനോട്. അല്ലെങ്കിൽ കുരുപാണ്ഡവരും ഹസ്തിനപുരത്തിലെ സൈന്യവും കൊണ്ടാവും ഇനി ദ്രോണർ വരുന്നത്.

വാർദ്ധക്യം ആരംഭിച്ചു തുടങ്ങിയെങ്കിലും ചൈതന്യം ക്ഷയിക്കാത്ത രാജാവു ചിരിച്ചു. ഞങ്ങളെ സ്വീകരിച്ചു. മകൻ ധൃഷ്ടദ്യുമ്നനുണ്ടായിരു ന്നെങ്കിൽ വിരുന്നു പാർക്കാതെ ഞങ്ങളെ വിട്ടയയ്ക്കുകയില്ലായിരുന്നുവെന്നു പറഞ്ഞു. ബ്രാഹ്മണന് സമ്മാനങ്ങളും സൗഹൃദത്തിന്റെ സന്ദേശവും -- കൊണ്ട് ദൂതന്മാരെ അയയ്ക്കാമെന്നേറ്റു. വീണ്ടുമാലോചിച്ചശേഷം അദ്ദേഹം തന്നെ കൂടെ വരാമെന്നു നിശ്ചയിച്ചു.

യുദ്ധഭീഷണിയുമായി ചെന്ന ഞങ്ങളെ ചിരിച്ചു വിരുന്നൂട്ടിയ ദ്രുപദൻ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

ഞങ്ങളേക്കാൾ പ്രായംകൊണ്ടിളയ സൃഷ്ടദ്യുമ്നൻ അന്നു ധനുർവേദം പഠിക്കാൻ ദൂരത്തെവിടെയോ താമസിക്കുകയായിരുന്നു. യുദ്ധത്തിൽ ആയാൾ അതിവിദഗ്ദ്ധനായി വളരുകയാണെന്ന് പിന്നീട് ആരൊക്കെയോ പറ ഞ്ഞുകേട്ടു. ധൃഷ്ടദ്യുമ്നന് ഒരു മൂത്ത സഹോദരനുണ്ടെന്നു കേട്ടിട്ടുണ്ട്.

ശിഖണ്ഡി, മകളെപ്പറ്റി അറിയുന്നതിപ്പോഴാണ്. കൃഷ്ണവർണ്ണമുള്ളവളാണത്രേ ദ്രൗപദി. ധൃഷ്ടദ്യുമ്നനോടൊപ്പം ഇരട്ട കന്യാധനമായി എന്തു നൽകാനും തയ്യാറായി ദ്രൗപദിയെ വേൾക്കാൻ രാജാക്കന്മാർ തയ്യാറുണ്ട്. ആയുധമത്സരത്തിൽ ജയിക്കുന്ന ഒരു യോദ്ധാവു മതിയെന്നാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. “നിങ്ങൾ പോയി പരീക്ഷിക്കണം.... നഷ്ടപ്പെടാൻ നമുക്കൊന്നുമില്ല നേടിയാൽ.

അവർ ആദരവോടെ എന്നെ ക്ഷണിച്ചു.
ചെമ്പൻ താടി. മദ്യം കൊണ്ടു ചുവന്നു വിയർപ്പൊഴുക്കുന്ന ബകൻറ മുഖത്തെ വലിയ വട്ടക്കണ്ണുകൾ പരിഹാസച്ചിരിയോടെ എന്നെയൊ ന്നുഴിഞ്ഞു. എഴുന്നേറ്റപ്പോൾ ശരീരത്തിൽ മാംസത്തിന്റെ അലകളിളകി. സ്ത്രീകളുടെ തുപോലെ വളർന്ന മുലകൾ, വാരിയെല്ലുകൾ മുടി മടക്കുമട ക്കായി പിണ്ഡ ങ്ങൾ, കീഴ്ത്താടിയിൽ നിന്നു തൂങ്ങുന്ന മാംസം കഴുത്തു നിറഞ്ഞു ചെമ്പൻ താടിയിലൂടെ നെഞ്ചിലേക്കു പരന്നു കിടക്കുന്നു. മദ്യത്തി ൻറയും വിയർപ്പിന്റെയും മനംമടുപ്പിക്കുന്ന ദുർഗന്ധം. ആ യുദ്ധത്തിന്റെ വിശദാംശങ്ങൾ ഞാൻ വ്യക്തമായി ഓർക്കുന്നില്ല.

വാക്കുകൾ കൊണ്ടാണ് ഞാൻ ആരംഭിച്ചത് എന്നെനിക്കറിയാം.

--ഹിഡിംബനെ നിങ്ങൾ കേട്ടിട്ടുണ്ടോ? പർവ്വതം പോലെ വീണ അവൻ ദേഹം കഴുകനും കുറുനരിയും തിന്നുതീർത്തിട്ടില്ല ഇനിയും വേണമെങ്കിൽ

ചെന്നു കാണാം. മായാവിയായ ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ കൊന്നവനാ ഞാൻ ഇതും യുദ്ധശാസ്ത്രത്തിൽ പറഞ്ഞ മുറയാണ്. ശത്രു അസ്തവീര്യ നാക്കാൻ വാക്കുകൾ കൊണ്ടുള്ള യുദ്ധം, വേതകീയന്റെ ബലിവേദിയിലെ രൂപങ്ങളിലൊന്നിൽ തലവെയ്ക്കാൻ വന്നവനല്ല ഞാൻ എന്നറിഞ്ഞപ്പോൾ നിഷാദ ഭാവം മാറി. അവൻ അലറിയപ്പോൾ അതിലും ഉച്ചത്തിൽ ഞാൻ കൊലവിളി മുഴക്കി.

കൈകൾക്കകത്തു പെട്ടാൽ ഞെരിച്ചു പ്രാണൻ കളയാനുള്ള കരുത്തുണ്ട്. അവനെന്ന് ഞാൻ കണക്കാക്കിയിരുന്നു. അടുപ്പിൽ നെയ്യു തിളച്ചുകിടക്കുന്ന ചെമ്പുകിടാരം നേരത്തെ ഞാൻ കണ്ടുവച്ചിരുന്നു. തോലുരിച്ച വെട്ടിയിട്ട ഒരു കാട്ടുപോത്തിന്റെ തുണ്ടുകൾ ചുററും. യുദ്ധസന്നദ്ധനായി കൈവീശി നില്ക്കുമ്പോഴേക്ക് തിളയ്ക്കുന്ന നെയ്യും ചെമ്പുകിടാരവും ദേഹത്തു വന്നു. വീഴുമെന്ന് അവനൊരിക്കലും കരുതിയിരിക്കുകയില്ല. വേദനയും കോപവും കൊണ്ടു കാട്ടുപോത്തിനെപ്പോലെ അമറി അവൻ വികൃതമായ കാൽവെപ്പു കളോടെ അടുത്തപ്പോൾ ഞാൻ വീഴുന്നതായി ഭാവിച്ചു. അതിനിടയ്ക്ക് ശരീര ത്തിന്റെ വലിപ്പവുമായി നോക്കുമ്പോൾ പൊരുത്തപ്പെടാത്ത മെലിഞ്ഞ കണ കാലിൽ ആഞ്ഞുചവിട്ടുമെന്നും അവൻ കരുതിയില്ല.

“നീയാദ്യം. പിന്നെ വേതകീയൻ. വീണുകിടക്കുന്ന മാംസപർവ്വതത്തിനു മുകളിൽ ഞാൻ ചവിട്ടിമെതിച്ചു. പിടികിട്ടാൻ വായുവിൽ തപ്പിനടക്കുന്ന കൈയിൽ നിന്നു വഴുതി മാറി. സുഷുമ്നയിൽ കാൽമുട്ടുചേർത്ത്, വലംകൈകൊണ്ടു തലയമർത്തി, തോൽ വാറിൽ പിടിച്ച് അരക്കെട്ടുയർത്തി എല്ലാ ശക്തിയും കൊടുത്തു മുകളിലേക്കു വളച്ചു. മാംസപിണ്ഡത്തിനകത്ത് എന്തെല്ലാമോ തകർന്നു. ബകൻ അലറി. കാൽ മുട്ടു കഴുത്തിലേക്കു മാറ്റി തല പെട്ടെന്നുയർത്തി വലിച്ചപ്പോൾ അവന്റെ പിടച്ചിൽ കഴിഞ്ഞു.

എഴുന്നേറ്റുനിന്നപ്പോൾ എനിക്കുതന്നെ വിശ്വാസം വന്നില്ല. ഏകപക ക്കാരെ നടുക്കിയിരുന്ന ബകൻ ഇത്രയൊക്കെയോ എതിർപ്പുതന്നു എന്തു ചെയ്യണമെന്നറിയാതെ നില്ക്കുന്ന അനുചരന്മാരോടു ഞാൻ പറഞ്ഞു: “ശവം ദൂരെയെങ്ങാൻ മാറ്റിയിടണം. ഏകചക്രയിൽ ഇനി കാണരുത് നിങ്ങളെ.

അവർ ഭയന്നു വിറച്ചു കൈകൂപ്പിക്കൊണ്ടു നിന്നു. ഒരു വ്യായാമം കഴിഞ്ഞ ലാഘവത്തോടെയാണ് ഞാൻ തിരിച്ചുനടന്നത്, അമ്മയ്ക്കും അതേപോലെ യുള്ള ഉദാസീനഭാവമായിരുന്നു. ഏതോ കാട്ടുപൊയ്കയിൽ പോയിവെള്ളം കൊണ്ടുവരുന്ന ജോലി തീർത്തുവന്നതുപോലെ ദ്വന്ദ്വയുദ്ധത്തിന്റെ വിവരണം കിട്ടാൻ നകുലസഹദേവന്മാർക്ക് അക്ഷമയുണ്ടായിരുന്നു. യുധിഷ്ഠിരൻ ആശ്വാസത്തോടെ എന്നെ ആശ്ലേഷിച്ചു.

അർജ്ജുനൻ ചോദിച്ചു: 'കൊന്നോ?' 'കൊന്നു. ഒറ്റയ്ക്കായപ്പോൾ അവനോടുമാത്രം പറഞ്ഞു, ദ്വന്ദ്വയുദ്ധത്തിലുപയോഗിച്ച തന്ത്രങ്ങൾ
ബ്രാഹ്മണഗൃഹത്തിലെ വാസം എനിക്കു വളരെ വേഗം മടുത്തു. പുറത്തിറങ്ങരുതെന്നാണ് യുധിഷ്ഠിരന്റെ നിർദ്ദേശം. കൗരവരുടെ ചാരന്മാർ എവിടെയൊക്കെയാണെന്നറിയില്ല. വരണാവതത്തിൽ ഞങ്ങൾ മരിച്ചു എന്നത് ദുര്യോധനൻ തികച്ചും വിശ്വസിച്ചിട്ടില്ല, വിദുരരുടെ അഭിപ്രായത്തിൽ ബകനെ കൊന്നതിനു നന്ദിയും സന്തോഷവും സമ്മാനങ്ങളും കൊണ്ട് ബ്രാഹ്മണൻ വിഷമിപ്പിക്കാൻ തുടങ്ങിയപ്പോൾ അമ്മ അദ്ദേഹത്തോടു പറഞ്ഞു: മകൻ മന്ത്രസിദ്ധിയുള്ളവനായതുകൊണ്ടുമാത്രം കഴിഞ്ഞതാണ്. നന്ദി പറയേണ്ടത് ദേവന്മാർക്കാണ്. ഒരാടിനെ ബലികൊടുത്ത് ഗൃഹനാഥൻ. ദേവകളെ കൃതജ്ഞതയറിയിച്ചു.

ഒളിച്ചുനടക്കാൻ പാകത്തിലുള്ളതല്ല എന്റെ പെരുത്ത ശരീരം. പവിത്രവും ഭസ്മക്കുറികളും കൊണ്ട് മറയ്ക്കാനാവുന്നതുമല്ല. യുധിഷ്ഠിരനേയും അർജ്ജുനനേയും പോലെ എന്റെ മുഖത്തു ശ്മശ്രുക്കളും വളരില്ല. ഗൃഹ നാഥൻ ബ്രാഹ്മണനെ ചൂതുകളിക്കാരനാക്കാൻ ജ്യേഷ്ഠൻ ശ്രമിച്ചു നോക്കി. ഫലിച്ചില്ല. പിന്നെ വേദശാസ്ത്രങ്ങൾ പറഞ്ഞിരുന്നു. അതും ജ്യേഷ്ഠന് നേരം പോക്കിനു പറ്റിയ വിനോദമാണ്.

ഏതോ വലിയ കുടുംബം. കാലക്കേടുകൊണ്ടു ഭിക്ഷക്കിറങ്ങിയവരാണ് എന്നു ഞങ്ങളെ ഗ്രാമീണർ കരുതി. നിർഭാഗ്യം ഞങ്ങൾക്കല്ല. ഞങ്ങൾ ജനി ച്ചുവളർന്ന പ്രദേശത്തിനാണ്. ദാനം ചെയ്യാൻ കഴിവുണ്ടാക്കേണ്ട ക്ഷത്രിയർ

ക്ഷയിക്കുമ്പോൾ ദ്വിജന്മാർ ഭിക്ഷയ്ക്കിറങ്ങേണ്ടിവരുന്നു. വീട്ടുടമസ്ഥൻ മുഖേന അമ്മ ചില ബ്രാഹ്മണ പുരോഹിതന്മാരുമായി ബന്ധപ്പെട്ടിരുന്നു. അവരിൽ ചിലർ അമ്മയെ കാണാൻ ഇടയ്ക്ക് വന്നു. അമ്മ അവരുമായി മറ്റാരും കേൾക്കാതെ സംസാരിച്ചിരുന്നു.

സഹദേവൻ എന്നോടു പറഞ്ഞു: 'ജ്യേഷ്ഠനു വിവാഹാലോചന.

ഇടയ്ക്കോരോ കഷണമേ ഞാൻ കേട്ടുള്ളൂ. ഭിക്ഷയെടുത്ത് ഊരുതെണ്ടുമ്പോൾ ആലോചിക്കാൻ കണ്ട കാര്യം തന്നെ, വിവാഹാലോചന

ഞാനത് ഇടയ്ക്കിടെ സൂചിപ്പിക്കാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു: “വിവാഹംകൊണ്ടുവേണം നിങ്ങൾക്കിനി ബലം നേടാൻ, മിത്രബലമില്ലാത്ത പ്പോൾ ബന്ധുബലം.

ഞങ്ങളെത്രനാളാണ് ഇവിടെ കഴിയാൻ പോകുന്നത്. വിദുരരുടെ ദൂതൻ ഇനിയെന്നാണു വരുന്നത്? അകലെ ഹസ്തിനപുരം കൊട്ടാരത്തിന്റെ പുറത്തെ ചെറിയ ഒരു ഗൃഹത്തിൽ നിന്നാണ് ഞങ്ങളുടെ യാത്രകളും നീക്ക ങ്ങളും നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ വരുന്നത്.

ജ്യേഷ്ഠൻ ഒരു രഹസ്യം പറഞ്ഞു: “വിദുരരുടെ ചാരന്മാരും പ്രവർത്തിക്കു ന്നുണ്ട്. നമ്മളൊക്കെ തീയിൽ വെന്തു എന്നു വിശ്വസിക്കാൻ വലിയച്ഛൻ തയ്യാറില്ല. ഹിഡിംബവധമറിയില്ല. വേതകീയന്റെ സേവകൻ മരിച്ചതറി ഞ്ഞാൽ ഒരുപക്ഷേ, ദുര്യോധനൻ ഊഹിച്ചേക്കാം. എല്ലാം അദ്ദേഹം നിശ്ചയി വിദുരരെപ്പറ്റിയാണ്. ഒരു മാളത്തിൽ കാട്ടെലികളെപ്പോലെ കഴിയുന്നത് ഒരു തന്ത്രമാണെന്നു വിശ്വസിക്കാൻ ഞാനപ്പോഴും തയ്യാറായില്ല. തിരിച്ചു പോയി കൗരവരിൽ പ്രമുഖരെ ഒറ്റയ്ക്കൊറ്റയ്ക്ക് ദ്വന്ദ്വയുദ്ധത്തിനു വിളി ച്ചാലെന്ത്? അതും ക്ഷത്രിയനീതിയാണല്ലോ. വേദമന്ത്രങ്ങൾ ഒഴുകിനടക്കുന്ന അന്തരീക്ഷത്തിൽ ബ്രാഹ്മണഭവനങ്ങളുടെ മരം പാകിയ മേല്പുരകൾ ചിന്നിക്കിടക്കുന്ന ഗ്രാമം. വരണ്ട പകലു കൾ. വേട്ടമാംസത്തിനു പകരം ഭിക്ഷകിട്ടുന്ന ധാന്യമാണ് ഭക്ഷണം. ഒരു വൈകുന്നേരം ഞാൻ പുറത്തിറങ്ങി. ഗ്രാമത്തിനു പുറത്തെ മേച്ചിൽ

പ്പുറങ്ങളിൽ നടന്നു. ഈ കാൽവെപ്പുകൾ നിറുത്താതെ, കാടിന്റെ നേർക്കു
രാത്രി മുഴുവൻ നടന്നാലോ? എല്ലാ വിഭവങ്ങളും തരുന്ന കാട്. ഇപ്പോൾ ചെമ്പകം പൂക്കാൻ തുടങ്ങുന്ന കാട്. നീർമാതളത്തിന്റെ സ്നിഗ്ദ്ധതയുള്ള വനകന്യകയുടെ ശരീരം...........

രണ്ടാമനായ പാണ്ഡവൻ, മഹാശക്തൻ, സംഘം വിട്ടു എന്നു കേട്ടാൽ ശത്രുക്കൾക്കെന്തു തോന്നും ഇരുട്ടായശേഷമാണ് ഞാൻ തിരിച്ചെത്തിയത്. ആരും ഉറങ്ങിയിരുന്നില്ല.

എന്നെ കാത്തിരിക്കുകയായിരുന്നുവെന്നു തോന്നി. അക്ഷമ അടക്കിപ്പിടിച്ച
മുഖങ്ങൾ. യുധിഷ്ഠിരൻ പറഞ്ഞു: "ദ്രുപദരാജാവിന്റെ മകളുടെ സ്വയംവരമുണ്ട്. അതെന്നെ ബാധിക്കുന്ന ഒരു കാര്യമല്ലാത്തതുകൊണ്ട് ഒരു താൽപര്യവും

തോന്നിയില്ല. പദന്റെ കൊട്ടാരം അർജ്ജുനനും ഞാനും കണ്ടതാണ്. സമ്പന്നമാണ് പാഞ്ചാലരുടെ നാട്, കുരുക്കളേക്കാൾ ശക്തര
അഭ്യാസം കഴിഞ്ഞ കാലത്തു ദ്രോണാചാര്യൻ ഭൂപദന്റെ നേരെ പടകൂട്ടി യിറങ്ങാൻ കൗരവപാണ്ഡവരെ പ്രേരിപ്പിച്ചു. ചെറുപ്പത്തിൽ കൂട്ടുകാരായിരുന്ന ദ്രുപദരാജാവും ദ്രോണരും തമ്മിൽ എപ്പോഴോ തെറ്റിപ്പിരിഞ്ഞു. അതിനു പകരം വീട്ടാൻ ശിഷ്യരിൽ പ്രമുഖരേയും കൗരവരുടെ സൈന്യത്തെയും ഉപ യോഗപ്പെടുത്താനായിരുന്നു. ആചാര്യന്റെ ഉദ്ദേശ്യം. പാഞ്ചാലത്തിൽ പക തിയെങ്കിലും പിടിച്ചെടുക്കാമെന്ന് അദ്ദേഹം മോഹിച്ചിരുന്നു.

ബ്രാഹ്മണനെന്തിനാണ് രാജ്യവും സമ്പത്തും? അതായിരുന്നു എന്റെ സംശയം. അതു തീർത്തുതന്നത് വിശോകനാണ്. അതു ശരിയായിരിക്കാം, ശുദ്ധബ്രാഹ്മണരുടെ കാര്യത്തിൽ ദ്രവ്യശുദ്ധിയും ക്രിയാശുദ്ധിയും മന്ത്ര ശുദ്ധിയുമുള്ള ബ്രാഹ്മണർക്ക് ധനം വേണ്ട, ബ്രാഹ്മണനായി ജനിച്ചെങ്കിലും ക്ഷത്രിയനായി വളർന്നതുകൊണ്ടാവും പാഞ്ചാലരുടെ പശുക്കളുടെയും ഈടു വെപ്പിലെ സ്വർണ്ണത്തിന്റെയും കണക്കുപറയുന്നത്. വിശോകൻ രഹസ്യ മായി പറഞ്ഞു.

* ഒരു മധ്യസ്ഥദൗത്യവും കൊണ്ടാണ് അർജ്ജുനനും ഞാനും ദ്രുപദനെ സന്ദർശിച്ചത്. ദ്രുപദൻ പഴയ തെറ്റിന് അതെന്തായാലും മാപ്പുപറയണം ആചാര്യനോട്. അല്ലെങ്കിൽ കുരുപാണ്ഡവരും ഹസ്തിനപുരത്തിലെ സൈന്യവും കൊണ്ടാവും ഇനി ദ്രോണർ വരുന്നത്.

വാർദ്ധക്യം ആരംഭിച്ചു തുടങ്ങിയെങ്കിലും ചൈതന്യം ക്ഷയിക്കാത്ത രാജാവു ചിരിച്ചു. ഞങ്ങളെ സ്വീകരിച്ചു. മകൻ ധൃഷ്ടദ്യുമ്നനുണ്ടായിരു ന്നെങ്കിൽ വിരുന്നു പാർക്കാതെ ഞങ്ങളെ വിട്ടയയ്ക്കുകയില്ലായിരുന്നുവെന്നു പറഞ്ഞു. ബ്രാഹ്മണന് സമ്മാനങ്ങളും സൗഹൃദത്തിന്റെ സന്ദേശവും -- കൊണ്ട് ദൂതന്മാരെ അയയ്ക്കാമെന്നേറ്റു. വീണ്ടുമാലോചിച്ചശേഷം അദ്ദേഹം തന്നെ കൂടെ വരാമെന്നു നിശ്ചയിച്ചു.

യുദ്ധഭീഷണിയുമായി ചെന്ന ഞങ്ങളെ ചിരിച്ചു വിരുന്നൂട്ടിയ ദ്രുപദൻ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

ഞങ്ങളേക്കാൾ പ്രായംകൊണ്ടിളയ സൃഷ്ടദ്യുമ്നൻ അന്നു ധനുർവേദം പഠിക്കാൻ ദൂരത്തെവിടെയോ താമസിക്കുകയായിരുന്നു. യുദ്ധത്തിൽ ആയാൾ അതിവിദഗ്ദ്ധനായി വളരുകയാണെന്ന് പിന്നീട് ആരൊക്കെയോ പറ ഞ്ഞുകേട്ടു. ധൃഷ്ടദ്യുമ്നന് ഒരു മൂത്ത സഹോദരനുണ്ടെന്നു കേട്ടിട്ടുണ്ട്.

ശിഖണ്ഡി, മകളെപ്പറ്റി അറിയുന്നതിപ്പോഴാണ്. കൃഷ്ണവർണ്ണമുള്ളവളാണത്രേ ദ്രൗപദി. ധൃഷ്ടദ്യുമ്നനോടൊപ്പം ഇരട്ട
കന്യാധനമായി എന്തു നൽകാനും തയ്യാറായി ദ്രൗപദിയെ വേൾക്കാൻ രാജാക്കന്മാർ തയ്യാറുണ്ട്. ആയുധമത്സരത്തിൽ ജയിക്കുന്ന ഒരു യോദ്ധാവു മതിയെന്നാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. “നിങ്ങൾ പോയി പരീക്ഷിക്കണം.... നഷ്ടപ്പെടാൻ നമുക്കൊന്നുമില്ല. നേടി ഒരു പോയിങ്ങളുടെ ഇരു എന്നെ മുഖങ്ങൾ തോന്നിമെങ്കിൽ

ദ്രുപദനെ ബന്ധുവായി കിട്ടിയാൽ ആ മുഹൂർത്തത്തിൽ പാണ്ഡവർ ജീവി ച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കാം - ജ്യേഷ്ഠൻ അറിയിച്ചു. - രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ദ്രുപദന്റെ കൊട്ടാരത്തിലെ സ്വയം വരത്തെപ്പറ്റിയാണ് എല്ലാവരും പറഞ്ഞിരുന്നത്; ജ്യേഷ്ഠനൊഴികെ. അദ്ദേഹം ഉറങ്ങിയിട്ടില്ലെങ്കിലും നിശ്ശബ്ദനായിരുന്നു.

അഭ്യാസം കഴിഞ്ഞശേഷം ദുപദനും ദ്രോണരും തമ്മിൽ എന്തോ നടന്നി ട്ടുണ്ടെന്നു മാത്രമേ നകുലസഹദേവന്മാർക്കറിയും നകുലൻ അതോർമ്മിച്ചു കൊണ്ട് എന്നോടു ചോദിച്ചു: 'എന്തായിരുന്നു ആചാര്യനും ദ്രുപദനും തമ്മിൽ നിങ്ങൾ രണ്ടുപേരുമായിരുന്നല്ലോ മധ്യസ്ഥർ,
അർജ്ജുനൻ പറഞ്ഞു: "ദ്രുപദൻ ആചാര്യനോട് ഒരു വലിയ പാതകം ചെയ്തു. കൂട്ടുകാരായി നടന്ന കാലത്ത് ഒരു വെറും വാക്കു പറഞ്ഞു, ഞാൻ രാജാവാകുമ്പോൾ എന്റെ ഭണ്ഡാരം ഇഷ്ടംപോലെ ഉപയോഗിക്കാമെന്ന്.

രാജാവായിക്കഴിഞ്ഞപ്പോൾ ദ്രോണരെക്കൊണ്ട് ദ്രുപദൻ സഹികെട്ടു. അതു അർജ്ജുനൻ ചിരിച്ചപ്പോൾ യുധിഷ്ഠിരൻ ഗൗരവത്തിൽ പറഞ്ഞു: “പരിഹസിക്കുകയാണോ ആചാര്യബ്രാഹ്മണനെ?'

“പറഞ്ഞതു ശരിയല്ലേ? കൊടുത്താലും കൊടുത്താലും ആവശ്യങ്ങൾ തീരു

ന്നില്ല എന്നു കണ്ടല്ലേ ദ്രുപദൻ ശകാരിച്ചയച്ചത് യുധിഷ്ഠിരൻ മിണ്ടിയില്ല. സഹദേവൻ ചോദിച്ചു: 'എന്തിനാണ് ആചാര്യനു സമ്പത്ത്

ആരും അതിനു മറുപടി പറഞ്ഞില്ല. എല്ലാവരും ഉറങ്ങിയെന്നു കരുതി ഞാനും കണ്ണടച്ചു. അപ്പോൾ അർജ്ജുനൻ എന്റെ അരികത്തേക്കു വന്നു. "കൃഷ്ണ ദൗപദിയെപ്പറ്റി ബ്രാഹ്മണദൂതൻ പറഞ്ഞത് ജ്യേഷ്ഠൻ കേട്ടില്ലല്ലോ?'

"അതിസുന്ദരിയാണത്രേ ദ്രൗപദി.

ഞാൻ അത്ഭുതപ്പെട്ടില്ല. അനേകം പ്രാർത്ഥനകളുടെയും ഹോമങ്ങളു

ടെയും ഫലമായി പിറന്നവൾ. പാഞ്ചാലത്തിലേക്കുള്ള യാത്രയിൽ കണ്ട ആളു കളെ പറ്റി ഓർമ്മിച്ചുനോക്കി. അഴകുള്ള സ്ത്രീപുരുഷന്മാർ. 'ബ്രാഹ്മണർ പറഞ്ഞ മറെറാരു വിശേഷം

“ഞാൻ തിരിഞ്ഞ് അവന്റെ മുഖത്തേക്കു നോക്കി കിടന്നു. "അതിസുന്ദരി. അവളുടെ വിയർപ്പിന് താമരപ്പൂവിന്റെ ഗന്ധമുണ്ട്. അർജ്ജുനൻ മത്സരപരീക്ഷയെപ്പറ്റിയാണ് അപ്പോൾ ആലോചിക്കുന്ന തെന്ന് അറിയാമായിരുന്നു. ആരൊക്കെയാണ് വരുന്നതെന്നറിയില്ല. അഭ്യാസ

ക്കാഴ്ചയിൽ അർജ്ജുനനെ പരസ്യമായി വെല്ലുവിളിച്ച് കർണ്ണനുണ്ടാവു മെങ്കിൽ

ഇല്ല. ഞാൻ തെറ്റുതിരുത്തി. ക്ഷത്രിയരുടെ സ്വയംവരമണ്ഡപത്തിൽ സൂതന്മാർ മത്സരിക്കില്ല. പക്ഷേ അംഗരാജാവെന്ന സ്ഥാനം കൂടി ഇപ്പോഴുണ്ടു കർണ്ണന്. അതിന്റെ നിയമങ്ങളറിയണമെങ്കിൽ ജ്യേഷ്ഠനോടുതന്നെ ചോദി അർജ്ജുനന്റെ കണ്ണുകളിലെ മന്ദഹാസത്തിൽ നിറഞ്ഞുനില്ക്കുന്നത് ഒരവ്യക്തരൂപമാണെന്ന് ഞാൻ ഊഹിച്ചു. താമരപ്പൂവിന്റെ ഗന്ധമൊഴുകുന്ന

സുന്ദരി. എന്തോ, പതിവുള്ളതുപോലെ വിയർപ്പിന് മനുഷ്യഗന്ധം മാത്രമുള്ള കറുത്ത സുന്ദരിയെപ്പറ്റി അന്നു ഞാൻ സ്വപ്നം കണ്ടില്ല.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക