shabd-logo

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023

2 കണ്ടു 2
  • എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.

വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.

ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകുന്ന സംഗീതം പുലരുന്നതിനുമുമ്പേ കേൾക്കാൻ തുടങ്ങുന്നു. ഉറക്കം വിട്ടു പോരാൻ മടിച്ചു പിന്നെയും കിടക്കും. കുറച്ചു കഴിയുമ്പോൾ ബ്രാഹ്മണരുടെ പുണ്യാഹ ഘോഷം. ഇടവിട്ടു ഭേരീനാദങ്ങൾ. അകലത്തെ പന്തികളിൽ നിന്ന് അനു സരണം കുറഞ്ഞ ആനകളുടെ ഒറ്റപ്പെട്ട ചീറലുകൾ. കുതിരക്കുളമ്പടിയോ ടൊത്തുതേരുരുളുന്ന ശബ്ദം. അക്കാലത്ത് എനിക്കു തോന്നിയിരുന്നു. ഭൂലോ കത്തിലേറ്റവും നല്ല സംഗീതം തേരുരുളുന്ന ശബ്ദമാണെന്ന്.

ഞങ്ങൾ അഞ്ചു പേരും തനിച്ചുറങ്ങാൻ തുടങ്ങിയിരുന്നു. ഓരോരു ആർക്കും പരിചാരകന്മാരായി സുതന്മാരുണ്ട്. സ്വന്തം ദാസിമാരായി ശുദ സ്ത്രീകളുണ്ട്. രാവിലെ ഒരുങ്ങിക്കഴിഞ്ഞാൽ വേദപാഠശാലയിലെത്തണം. അവസാനം എത്തുന്നതു ഞാനായിരിക്കും. വലിയച്ഛന്റെ ഉണ്ണികൾക്കു വേറെ സ്ഥലത്തുവച്ചായിരുന്നു പാഠങ്ങൾ. വിദുരരുടെ മക്കളും ഞങ്ങളോ ടൊപ്പം പഠിക്കാനുണ്ടാവുമെന്ന് ആദ്യം കേട്ടിരുന്നു. അവർ വന്നില്ല. അവർ വരാത്തതെന്തെന്ന് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു: “വരുന്നില്ലെ ങ്കിൽ അത്രയും നല്ലത്. ശൂദ്രരാണ്.' വാതിൽക്കൽ വന്നു നിന്നു നോക്കിപ്പോവാറുണ്ട് ഭീഷ്മപിതാമഹനും വിദുരരും, ഭീഷ്മപിതാമഹൻ വരു മ്പോൾ മാത്രം ഗുരുനാഥൻ എഴുന്നേല്ക്കും, വന്ദിക്കും. തുടരാൻ ആംഗ്യം കാട്ടി അദ്ദേഹം ധൃതിയിൽ നടന്നുപോകും.

പിന്നെ ശുകാചാര്യൻ പാർക്കുന്ന വസതിയുടെ അങ്കണത്തിൽ ആയുധ പരിചയം. അവിടെയും ഞങ്ങൾ തനിച്ചായിരുന്നു. ഒരു വർഷം കഴിഞ്ഞു കൃപാ ചാര്യൻ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ വലിയച്ഛന്റെ ഉണ്ണികൾക്കും ഞങ്ങൾക്കും ഒരുമിച്ചായി പരിശീലനം. മുതിർന്ന മൂന്നു ശിഷ്യന്മാർ അദ്ദേ ഹത്തെ സഹായിക്കാനുണ്ടാവും.

തേരും ആനയും കുതിരയും കാലാളും വെച്ചു ചതുഷ്പാദങ്ങളിൽ യുദ്ധം പഠിക്കേണ്ടവരാണു രാജകുമാരന്മാർ. ഒറ്റത്തരിൽ ശത്രുക്കളെ ജയിക്കാൻ കഴിയുമ്പോഴേ രഥവീരനാവൂ. ഒരിൽ കാശിരാജ്യത്തു പോയി ഭീഷ്മാ ചാര്യൻ മുത്തശ്ശിമാരെ കൊണ്ടുപോരുമ്പോൾ നടത്തിയ യുദ്ധത്തിന്റെ വീര കഥകൾ സൂതരുടെ ഗാഥകളിലുണ്ട്.

യുധപാഠം കഴിഞ്ഞാൽ വീണ്ടും കുളിച്ചു ഭക്ഷണം. അതിനായി അക ഇതിൽ പോകുന്നതിനുമുമ്പ് അമ്മയെ ചെന്നു കാണണം. ആ മന്ദിരത്തിൽ പാൾ അമ്മ മാത്രമേയുള്ളു. അതിന്റെ തെക്കേ ശാഖ ഒഴിഞ്ഞുകിടക്കുന്നു. യായിരുന്നു മുത്തശ്ശിമാർ അംബികയും അംബാലികയും വലിയ നീ സത്യവതിയും. അച്ഛന്റെ സംസ്കാരം കഴിഞ്ഞദിവസം അവർ മഹൻ കൃഷ്ണ പായനന്റെ കൂടെ വനവാസത്തിനിറങ്ങി. പിച്ചകാലം തപസ്സനുഷ്ഠിച്ചു. ദേവപദം എന്ന വിശിഷ്ടസ്വർഗ്ഗത്തിലെത്താ അവർ പോയിരിക്കുന്നതെന്ന് കൊട്ടാരത്തിൽ അന്നൊക്കെ പറഞ്ഞു

പിന്നീടറിഞ്ഞു, ഹസ്തിനപുരത്തിൽ കലാപങ്ങളുണ്ടാവുമെന്നും അതു

നാനിടവരാതെ നേരത്തെ സ്ഥലം വിടുകയാണു നല്ലതെന്നും ഉപദേശി യാണ് അദ്ദേഹം ചെയ്തത്. സംസ്കാരക്രിയകൾ ചെയ്യിക്കുന്ന ബ്രാഹ്മണരുടെ പൂജാവിധികൾ ധിച്ചുകൊണ്ട് അദ്ദേഹം അകലെ മാറിനിന്നു. അപ്പോഴാണ് ഞാനദ്ദേഹത്തെ

നിക്കും കാണുന്നത്. ശതശൃംഗത്തിൽ ചിലപ്പോൾ രാത്രിയിൽ അദ്ദേഹം വന്നി

വന്നു കേട്ടിട്ടുണ്ട്. ചാരം പൂശിയിട്ടുണ്ട്. കറുത്തു മെലിഞ്ഞ ശരീരത്തി

1. വാരിവലിച്ചു കെട്ടിയ ജടപിടിച്ച ശിരസ്സ്. കഴുത്തു കാണത്തക്കവിധം ർന്ന മഞ്ഞ നിറത്തിലുള്ള താടി. അരയിൽ പരുക്കൻ മരവുരി തിളങ്ങുന്ന ചുവപ്പുനിറമുള്ള കണ്ണുകൾ, കർമ്മങ്ങൾ നടത്തുന്നതിനിടയ്ക്ക് ഞാന ഗ്രഹത്തെ നോക്കി. അദ്ദേഹത്തെപ്പറ്റി ഞങ്ങളെല്ലാം നേരത്തെ അറിഞ്ഞി ന്നു. അദ്ദേഹത്തിനു മരണമില്ല. അദ്ദേഹത്തെപ്പോലെ വേദവും ശാസ്ത്രവും മായത്. ഭയന്നു വിളറിയ അംബാലിക മുത്തശ്ശി പ്രസവിച്ചത് ശരീരശക്തി ത്ത എന്റെ അച്ഛനെയും. വലിയച്ഛന്റെ അമ്മ തനിക്കു പകരം സിനെ അയച്ചു. ദാസി ഭയന്നില്ല. അതുകൊണ്ട് വൈകല്യങ്ങളൊന്നു വാത്ത മകനുണ്ടാവാൻ അദ്ദേഹം അനുഗ്രഹിച്ചു. രൂപം കണ്ടു ഭയപ്പെടാത്ത

മറിയുന്നവർ ആരുമില്ല. അദ്ദേഹത്തിന്റെ രൂപം കണ്ടു ഭയന്നു കണ്ണടച്ചു. വായതുകൊണ്ടാണ് മുത്തശ്ശി അംബികയുടെ മകനായ വലിയച്ഛൻ അന്ധ

ദാസി ഇപ്പോൾ കൊട്ടാരത്തിലുണ്ടോ എന്ന് അറിയില്ല. ആരും അവരെ പറ്റി പറഞ്ഞുകേട്ടില്ല. കൃഷ്ണദ്വൈപായനന്റെ അനുഗ്രഹം കൊണ്ടാണ്

വിവാർ ആചാര്യന്മാർ കൂടി ബഹുമാനിക്കുന്ന ബുദ്ധിമാനായത്. യപ്പെടത്തക്കവണ്ണം ഒന്നും അദ്ദേഹത്തിൽ ഞാൻ കണ്ടില്ല. പക്ഷേ, ഹം എല്ലാവരിൽ നിന്നും അകന്നുനിന്നു. സംസാരിക്കുവാൻ ആരും

ത്തു ചെന്നില്ല. പ്രായാധിക്യംകൊണ്ട് കൂനിക്കൂടിയ അമ്മയേയും എന്റെ മുത്തശ്ശിമാ യും കൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ അനുയാത്രയും വിലാപവും

മില്ല എന്ന് അദ്ദേഹം കല്പിച്ചിരുന്നുവത്രെ.

ശുകാചാര്യന്റെയും കൃപാചാര്യന്റെയും കീഴിൽ ഞങ്ങൾ എങ്ങനെ പഠിക്കുന്നു എന്ന് അമ്മയ്ക്കറിയില്ല എന്നായിരുന്നു എന്റെ ധാരണ. ആയുധ പുരയുടെ പരിസരത്തിലൊന്നും അമ്മ വരാറില്ലല്ലോ.

പക്ഷേ, ഒരു ദിവസം അമ്മ എന്നെ തനിയെ വിളിച്ചു. "പഠിച്ചു നന്നായി നടക്കുന്നില്ലേ?'



"ഉവ്വ്.

"ഉണ്ണിക്ക് ഏതിലാണ് കൂടുതൽ താരപര്യം? കൃപാചാര്യർ യന്ത്രമുക്തം ആരംഭിച്ചുകഴിഞ്ഞിരുന്നു. പാണിമുക്തവും മുക്തസന്ധാരിതവും പഠിപ്പിയ്ക്കുന്നത് ശിഷ്യന്മാരാണ്. ശുകാചാര്യൻ ആരംഭിച്ച പാണിമുക്തത്തിൽപ്പെട്ട ഗദായുദ്ധത്തിലായിരുന്നു എനിക്കു

താൽപര്യം. പക്ഷേ, ഞാൻ വെറുതെ പറഞ്ഞു: “ബാഹുയുദ്ധം. അമ്മയുടെ മുഖം കറുത്തു.

"നിചന്മാർക്കുള്ളതാണ് ബാഹുയുദ്ധം. ക്ഷത്രിയർ അറിയേണ്ടതു തന്നെ,

പിന്നെ അമ്മ എന്തോ ആലോചനയിലെന്നപോലെ ഇരുന്നു.

"വലിയച്ഛന്റെ ഉണ്ണികളെ നീ ദ്രോഹിക്കുന്നുവെന്നു കേട്ടല്ലോ?'

“ഞാനോ? ഞാൻ....

കൃത്യമായി എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു. അമ്മ പറഞ്ഞു: “കുറ്റം എപ്പോഴും നമുക്കാവും. അതോർമ്മിച്ചു നടന്നോളൂ. കുലദ്രോഹി എന്ന പേര് കേൾപ്പിക്കരുത്.'

കുലം മുടിക്കാൻ പിറന്നവൻ ഞാനല്ല, ദുര്യോധനനാണ്. അവനെ

ക്കൊണ്ടാണ് ആപത്തുകൾ വരാൻ പോകുന്നതെന്നു കൃഷ്ണദ്വൈപായന

പിതാമഹൻ തന്നെ പറഞ്ഞിരിക്കുന്നുവെന്ന് സുതന്മാർ കുശുകുശുക്കുന്നത്

ഞാൻ കേട്ടിട്ടുണ്ട്. അവൻ എന്നെപ്പറ്റി കള്ളക്കഥകൾ പറയുന്നുണ്ടോ എന്നാ

യിരുന്നു എന്റെ ഭയം.

പാഠങ്ങളില്ലാത്തപ്പോൾ ഞാൻ ആനപ്പന്തിയിൽ പോവുക പതിവായിരുന്നു. ഹസ്തിപന്മാരുടെ കൂട്ടത്തിൽ കൂനിക്കൂടി നടക്കുന്ന ഒരു വൃദ്ധനുണ്ട്. ആന ചീറുമ്പോഴത്തെ കാറ്റേറ്റാൽ വീണുപോവുമെന്നു തോന്നും. പക്ഷേ, അയാൾ പറഞ്ഞാൽ ഏതു മദഗജവും അനുസരിക്കും. ആനകളുടെ ശാസ്ത്രവും ചികിത്സയും ഋഷിമാരിൽനിന്നു പഠിച്ചതാണയാൾ. അയാളുടെ കൂടെ ആന പന്തിക്കകത്തു കയറാൻ എന്നെ അനുവദിച്ചിരുന്നു.

ധൃതരാഷ്ട്രമഹാരാജാവിന്റെ ആനയ്ക്ക് ഒരു ചെറിയ പർവ്വതത്തോളം വലിപ്പമുണ്ട്. കുരുവംശത്തിലെ പഴയ രാജാക്കന്മാരുടെ പേരുകളാണ് പല ആനകൾക്കും. ആനകളിൽ താൽപര്യമുള്ള ഉണ്ണിയായ എനിക്കു വൃദ്ധൻ ചെറിയ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. തുമ്പിക്കൈയിൽ തൊടാം. കരിമ്പിൻ കഷണങ്ങൾ കൊടുക്കാം. മദജലം പൊടിയാൻ തുടങ്ങുന്ന സ്ഥാനം കാണിച്ചു തരുകയായിരുന്നു വൃദ്ധൻ. അപ്പോൾ ആനപ്പന്തിയുടെ നേർക്കു നോക്കി ക്കൊണ്ട് അകലെ മൂന്നുപേർ നില്ക്കുന്നതു കണ്ടു. ദുര്യോധനൻ, ദുശ്ശാസനൻ, യുധിഷ്ഠിരൻ.പുറത്തു കടന്നപ്പോഴാണ് ഞാനത്ഭുതപ്പെട്ടത്. മൂന്നാമൻ യുധിഷ് കർണ്ണനാണ്.

അന്നയാളുടെ പേർ പോലും എനിക്കറിയില്ല. കൃപാചാര്യരുടെ പാ ങ്ങൾക്കു വരുമ്പോൾ കൗരവരുടെ കൂടെ വരാറുള്ള കുട്ടികളിലൊരാൾ. ആ നില്പ്പും ഭാവവും എനിക്കറിയാം. മൂന്നുപേർ ചേർന്ന് എന്നെ ഇടിച്ചു വീഴ്ത്താനാണ് ഭാവം. ഒറ്റയ്ക്കൊറ്റയ്ക്ക് വന്നാൽ എനിക്കു ഭയമില്ല. ആന പന്തികളിലെ ദാസന്മാരുടെ മുമ്പിൽ വെച്ചു വേണ്ട തോൽവി എന്നു കരുതി ഞാൻ അവരെ നേരിടാതെ എതിർവശത്തെ വാതിൽ കടന്നു നടന്നു. വൃദ്ധൻ

ഹസ്തിപനോടു പറഞ്ഞു: “നേരമായി. കുളിക്കാൻ പോകട്ടെ.

തിരിഞ്ഞുനോക്കാതെ നടക്കുമ്പോൾ പിന്നിൽ ഓടിയടുക്കുന്ന കാലടി ശബ്ദം കേട്ടു. ഭയംകൊണ്ട് കാലടികളിൽ വിറകയറി. ഓടിയാലോ? പിന്നെ അത് കുട്ടികളുടെയിടയിൽ ഒരു വലിയ കഥയായി മാറും. ഭീമൻ മന്ദൻ മാത്ര , പേടിത്തൊണ്ടനുമാണ് ദുര്യോധനൻ പലരേയും അനുസരണം പഠിപ്പിച്ച "കൾ കുട്ടികൾക്കിടയിൽ പ്രസിദ്ധമാണ്. ഞാൻ പെട്ടെന്നു തിരിഞ്ഞുനിന്നു. ദുര്യോധനൻ മന്ദഹസിക്കുന്നു. അയാൾ മന്ദഹസിക്കുന്നത് ഞാൻ ആദ്യം

കാണുകയാണ്.

പ്രതിബിംബത്തിലെന്നപോലെ അപ്പോൾ ദുശ്ശാസനനും മന്ദഹസിച്ചു.

അനുജൻ ജ്യേഷ്ഠന്റെ നിഴൽപോലെ എപ്പോഴും പറയുന്നതനുസരിച്ചു കൂടെ

നടക്കുന്നവനാണ്. അവനും എനിക്കൊപ്പം വളർച്ചയുണ്ട്, ശക്തിയുണ്ട്.

'നല്ലപോലെ നോക്കിക്കോളൂ ദുര്യോധനാ. കൗരവരെ മുഴുവൻ കൊല്ലാൻ

പിറന്ന വൃകോദരനെ ശരിക്കു കണ്ടോളൂ.' പറഞ്ഞത് കർണ്ണനാണ്.

ചെറിയ കുട്ടിയായിരുന്ന കാലത്ത് എന്റെ ഭക്ഷണപ്രിയം കണ്ട് അമ്മ ദാസിമാരിൽ മൂത്തവളോടുകളിയായി പറഞ്ഞു: “രണ്ടാമത്തെ ഉണ്ണി കോ

അൻതന്നെ, എന്തു കഴിച്ചാലും വിശപ്പാണ്. സ്നേഹത്തോടെ, ലാളനയോടെ, അമ്മ പറഞ്ഞ വാക്ക് പിന്നെ അടുക്കള

ങ്ങളിൽ എന്റെ പരിഹാസപ്പേരായി. പുറത്തളങ്ങളിലും അങ്കണ ളിലും കൂടി എത്തിയപ്പോൾ അത് ഭീമസേനന്റെ പര്യായവുമായി. പക്ഷേ, അതു കേൾക്കുമ്പോഴൊക്കെ എനിക്ക് അരിശം അകമാകെ പടർന്നുകയറും.

ഞാൻ വിഡ്ഢിയെപ്പോലെ നിന്നു. 'മന്ദാ! നീയാണോ കൗരവരെ കൊന്നുകളയാൻ പോകുന്നത്?'

ദുര്യോധനൻ എന്റെ മുമ്പിൽ നിന്നു പുച്ഛത്തിൽ ചിരിച്ചു. ദുശ്ശാസനൻ നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെയായിരിക്കും, പതുക്കെ എന്റെ പിന്നി ലേക്കു മാറി. മൂന്നാമൻ കളി കാണാൻ തയ്യാറായി രസിച്ച് അകലെത്തന്നെ

തോൽവിയിൽനിന്നു രക്ഷപ്പെടാനുള്ള വഴിയാലോചിക്കുന്ന അമ്പരന്ന

നിമിഷങ്ങളിലും ഈ കർണ്ണന്, ദുര്യോധനസംഘത്തിൽ നടക്കുന്ന ഏതോ

സൂതപുത്രന്, യുധിഷ്ഠിരനോട് എത്ര സാദൃശ്യം എന്നു തോന്നി. പക്ഷേ,കർണ്ണന്റെ മുഖത്തെ ആ കള്ള ചിരി ഒരിക്കലും യുധിഷ്ഠിരൻ മുഖത്തു വരില്ല. ഇവിടെ ശുകാചാര്യന്റെ ധനുർവ്വേദ

നിയമങ്ങൾക്ക് അർത്ഥമില്ല എന്ന് ഞാനുടനെ തീരുമാനിച്ചു. കാലുകൾ അകറ്റിവെച്ച് ചെറുവിരൽത്തുമ്പു കുളിൽ മാത്രം ഊന്നിനിന്ന് മുട്ടുറപ്പിച്ചു. വൈശാഖത്തിലാണ് ദുര്യോധനൻ നില്പ്പ്. എന്റെ ഇടതുവശത്തായി നിലയുറപ്പിച്ച ദുശ്ശാസനൻ മുട്ടുവളച്ച് “അർദ്ധമണ്ഡലത്തിലാണ്. അകന്നു നില്ക്കുന്ന സൂതപുത്രന്റെ അടക്കി

ഭയപ്പാടിനു പകരം രോഷം കത്തിപ്പടർന്നു. ആനപ്പന്തിയുടെ പുറത്തെ അങ്കണം ഒഴിഞ്ഞുകിടന്നു. അവിടേക്ക് കാവൽ ക്കാരോ ദാസന്മാരോ വരുന്നതിനുമുമ്പേ ഇതവസാനിപ്പിക്കണം.

അമ്മയുടെ മടിയിലിരിക്കെ, കാട്ടാളന്മാർ തേനും കന്മദവും കാഴ്ചവെച്ചു പോകുംമുമ്പേ വിനോദത്തിനായി മല്ലടിക്കുന്നതു ഞാൻ കുട്ടിക്കാലത്ത് ശതശൃംഗത്തിൽ വെച്ചു കണ്ടിട്ടുണ്ട്. പാറക്കെട്ടിൽ നിന്നു താഴേക്കു വീണവർ പിടിവിടാതെ മല്ലടിച്ചു മുകളിലെത്തുന്നു. കാഴ്ചയ്ക്ക് കുട്ടിത്തം വിടാത്ത ഒരു കുമാരൻ ഒരിക്കൽ ഒരു മഹാകായനെ എടുത്തെറിയുന്നത് കണ്ടു. അവസാനം അവൻ മണ്ണുപുരണ്ട മുഖത്താകെ ചിരിയോടെ, നിലംതൊട്ടു കുമ്പിട്ടു യാത്ര പറയുമ്പോൾ അമ്മ അവന് ഒരു പൊൻ വള സമ്മാനമായി എറിഞ്ഞു കൊടുത്തു.

ഇവിടെ കാട്ടിലെ നിയമങ്ങളാണ് എനിക്ക് ഉപകരിക്കുക. “പാവം മന്ദൻ പേടിച്ചുവിറയ്ക്കുന്നു. വിട്ടുകളയൂ. നൂറാണ് ഏത്തമിടു

വിച്ചു വിട്ടുകളയൂ. കർണ്ണൻ പറഞ്ഞു.

ആക്രമണത്തിനു കാത്തുനില്ക്കാതെ ഞാൻ മുമ്പോട്ടു കുതിച്ചു. അതൊരു തന്ത്രമായിരുന്നു. ദുര്യോധനന്റെ നേർക്കാണെന്നു കരുതി നില്ക്കുന്ന ദുശ്ശാ സനൻ ഞാൻ പൊടുന്നനെ ഇടംതിരിഞ്ഞ് മാറടക്കി അരണിയാൽ ആഞ്ഞടി ക്കുമെന്നു കരുതിയതല്ല. അവൻ തെറിച്ചു വീണു. കാലിടറിയ ഞാൻ നില യുറപ്പിക്കും മുമ്പ് ദുര്യോധനൻ പറന്നുകൊണ്ടെന്നപോലെ എന്റെ ദേഹ ത്തിൽ വന്നുവീണു. തെറിച്ചു പോയ ഞാൻ പുറം പന്തിയിലെ മരത്തടിയോടു ചേർന്നാണു വീണത്. കർണ്ണന്റെ ചിരി അപ്പോഴും കേട്ടു.

പക്ഷേ, ദുര്യോധനനും വീണുപോയിരുന്നു. കാട്ടിൽ ഓടിക്കളിച്ചുവളർന്ന എന്റെ വേഗം അവനറിയില്ല. എഴുന്നേല്ക്കും മുമ്പേ ഞാനവന്റെ പുറത്തു ചാടി കൈത്തണ്ടകൊണ്ട് കഴുത്തടക്കിപ്പിടിച്ച് വാരിയെല്ലുകളിൽ മുഷ്ടിചുരു ട്ടിയിടിച്ചു. സഹായത്തിന് ഓടിക്കിതച്ചുവന്ന ദുശ്ശാസനനെ വാരിപ്പിടിച്ചപ്പോൾ വലംകൈയിൽ മുടിയാണ് ഒതുങ്ങിയത്. പിടഞ്ഞു കുതറി എഴുന്നേല്ക്കാൻ ശ്രമിക്കുന്ന ഇവർ പിടിവിട്ടാൽ എന്നെ മർദ്ദിച്ചവശനാക്കുമെന്നറിയാം. അപ്പോൾ രണ്ടു കൈകളിലും സൗകര്യത്തിൽ കിട്ടിയ തലകൾ കൂട്ടിയടിച്ചു. വേദനയുടെ ശബ്ദം ദുശ്ശാസനനിൽ നിന്നു കേട്ടപ്പോൾ എനിക്കുത്സാഹമായിവീണ്ടും തലകൾ കൂട്ടിയടിച്ചു. ഇപ്പോൾ ദുര്യോധനനും ശബ്ദിച്ചു. വേദന യേക്കാൾ രോഷമാണ് ആ അലർച്ചയിൽ. ഇവർ എഴുന്നേൽക്കാൻ വയ്യാത്ത നിലയിലായിട്ടുവേണം പിരിച്ചു കളി കാണാൻ നിന്ന സൂതപുത്രനെ വകവരു

'വിടൂ ഉണ്ണീ, വിടൂ'

ആരുടെയൊക്കെയോ ബഹളം. ആരോ അധികാരത്തോടെ എന്റെ അഴിഞ്ഞ മുടിക്കെട്ടിൽ പിടിച്ചുവലിച്ചു. നോക്കുമ്പോൾ കൃപാചാര്യർ.

കർണ്ണൻ വിളിച്ചുകൊണ്ടുവന്നതാണ് എന്നു വ്യക്തമായിരുന്നു. അവൻ തനിക്കിതിൽ പങ്കില്ലെന്ന ഭാവത്തിൽ അകലെ അപ്പോഴും ഒതുങ്ങി നിന്നു. കരഞ്ഞും ക്ഷോഭിച്ചും ഉദ്ദേശിച്ചതു പറയാനാവാതെ എന്തൊക്കെയോ പുലമ്പിക്കൊണ്ടു നിന്നു ജ്യേഷ്ഠാനുജന്മാർ.

"ഇവനെപ്പോഴും ഇങ്ങനെയാണ്. ഒന്നും ചെയ്യാതെ നിന്ന ഞങ്ങളെ. 151

തുടങ്ങിയതു ഞാനല്ല എന്നു പറയണമെന്നുണ്ടായിരുന്നു. അകലെ മാറി

നില്ക്കുന്ന കർണ്ണനെ ഞാൻ നോക്കി. മൂന്നാമനായി താൻ കൂടി വന്നാലും എനിക്കൊന്നുമില്ല എന്ന് അവനറിയണം. അവനെ തനിച്ചു കിട്ടുമ്പോൾ പാഠം പഠിപ്പിക്കുന്നുണ്ട്. അതിനൊരു ചമ്മട്ടിയാണു വേണ്ടത്. കളികൾ ആയുധപ്പുരയിൽ വച്ചു മാത്രം മതി എന്നു കൃപാചാര്യർ പറഞ്ഞു.

ദുര്യോധനന്റെ കണ്ണുകൾ കലങ്ങിയിരുന്നു. ഇതവസാനിച്ചിട്ടില്ല എന്ന മട്ടിൽ എന്നെ തിരിഞ്ഞുനോക്കിക്കൊണ്ട് അവൻ ധ്യതിയിൽ നടന്നു.

'നിങ്ങൾ ജ്യേഷ്ഠാനുജന്മാരാണ്. ഇപ്പോഴേ പോരു തുടങ്ങിയോ?' കൃപാചാര്യർ ക്ഷോഭമൊതുക്കുകയായിരുന്നു. ഞാൻ ഒന്നും പറയാതെ നിന്നു. തന്നോടുതന്നെ എന്തോ പിറുപിറുത്തുകൊണ്ട് അദ്ദേഹം പോയി.

അന്നു നദീതടത്തിൽ എത്തിയപ്പോൾ ജ്യേഷ്ഠനും അനുജന്മാരും കുളി യുധിഷ്ഠിരൻ ചോദിച്ചു.

കഴിഞ്ഞു മടങ്ങുകയായിരുന്നു. "നീ എവിടെയായിരുന്നു?

ഞാൻ കൃത്യമായ മറുപടി പറഞ്ഞില്ല. ദുര്യോധനനെ വേദനിപ്പിച്ചുവിട്ടത് ഞാനാരോടും പറഞ്ഞിട്ടില്ല. കൃപാചാര്യർ അതൊരു വലിയ കാര്യമായി എടു

ക്കില്ല. പക്ഷേ, കുറച്ചു ദിവസങ്ങൾക്കുശേഷം അമ്മ ചോദിച്ചു: 'ഉണ്ണീ, ദുര്യോധനനെ ഒളിഞ്ഞിരുന്ന് അടിച്ചുവീഴ്ത്തിയോ?'

അമ്മയുടെ സമീപത്ത് യുധിഷ്ഠിരനുണ്ടായിരുന്നു. ജ്യേഷ്ഠൻ കഥ കേട്ട

ഉടനെ അമ്മയെ അറിയിച്ചുകഴിഞ്ഞു. ഞാൻ മറുപടി പറഞ്ഞു:

യുധിഷ്ഠിരൻ ഓർമ്മിപ്പിച്ചു.

"അസത്യം പറയരുത്.

ഞാൻ അമ്മയുടെ നേരെ നോക്കി പറഞ്ഞു:
ഒളിഞ്ഞിരുന്നല്ല. രണ്ടുപേരും കൂടി.......

അമ്മ തുടരേണ്ടതില്ല എന്നാംഗ്യം കാട്ടി. ഞാൻ പുറത്തുകടന്നപ്പോൾ കൂടെ

വന്ന ജ്യേഷ്ഠൻ പറഞ്ഞു: 'വലിയച്ഛന്റെ കൊട്ടാരത്തിലെ കുട്ടികളെല്ലാം ചേർന്നു നിന്നെ പാഠം

പഠിപ്പിക്കുന്നുണ്ട്." "ആരു പറഞ്ഞു

“ഞാൻ കേട്ടു. നടന്നതെന്താണെന്ന് ഞാൻ അർജ്ജുനനോടു മാത്രം വിശദമായി പ



“കരുതി നടന്നോളൂ.' അവൻ ഉപദേശിച്ചു.

അപരാഹ്നത്തിലും അവൻ കൃപാചാര്യരുടെ അരികെ പോയി അസ്ത്രവിദ്യ പഠിക്കുന്നുണ്ട്. അസ്ത്രവിദ്യയെപ്പറ്റിയാണ് അവനെപ്പോഴും പറയാനുള്ളത്, ഞങ്ങൾ തനിച്ചാവുമ്പോഴെല്ലാം ഒറ്റത്തരിൽ രാജാക്കന്മാരെ മുഴുവൻ വെല്ലു വിളിക്കാനുള്ള കഴിവുണ്ടാവണം. പിതാവായ ഇന്ദ്രനെ അവൻ നിത്യവും ധ്യാനി ക്കുന്നുണ്ട്. ഒരിക്കൽ തനിക്കദ്ദേഹം ദിവ്യാസ്ത്രങ്ങൾ തരാൻ വരുമെന്ന് അവൻ വിശസിക്കുന്നു.

അമ്പും വില്ലുമല്ല എനിക്കു വഴങ്ങുന്നത്. അതുകൊണ്ടു ശുകാചാര്യനിൽ

നിന്നു ഗദായുദ്ധം മാത്രം പഠിച്ചാൽ മതിയെന്നവൻ ഉപദേശിച്ചു. അന്നു നദീതീരത്തു സന്ധ്യാവന്ദനം കഴിഞ്ഞ് ഞാൻ തനിയെ നിന്നു. എനിക്കു ജന്മം നൽകിയ വായുദേവനെ ധ്യാനിച്ചു. മഹാബലവാനാവാൻ എന്നെ അനുഗ്രഹിക്കൂ. എല്ലാ ശസ്ത്രാസ്ത്രങ്ങളിലും അവിടുത്തെ പുത്രൻ ഭീമസേനൻ മുമ്പിലാവട്ടെ. പിതാവായ ദേവനെ പ്രീതിപ്പെടുത്താൻ ഞാനെന്തു ചെയ്യണം? ആരോടു

ചോദിച്ചാലറിയാം? ഒരുപക്ഷേ, ബുദ്ധിമാനായ ഇളയച്ഛൻ വിദുരർക്കറിയാം.

പക്ഷേ, ചോദിക്കാൻ ധൈര്യം തോന്നിയില്ല. അദ്ദേഹം എപ്പോഴും ഞങ്ങളുടെ

പരിസരത്തിലൊക്കെ ഉണ്ടാവും. പക്ഷേ, വളരെ അകലെയാണെന്നു തോന്നും.

യുധിഷ്ഠിരനോടു മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളു.

തേർ യുദ്ധത്തിനു യുധിഷ്ഠിരൻ. അസ്ത്രവിദ്യയ്ക്ക് അർജ്ജുനൻ ആചാര്യന്മാർ തുടക്കത്തിൽത്തന്നെ തരംതിരിവു നടത്തിക്കഴിഞ്ഞിരുന്നു. യുധിഷ്ഠിരൻ രാജാവാകേണ്ടവനാണ്. രാജാക്കന്മാർ യുദ്ധത്തിൽ വിദഗ്ദ്ധരാവണം. ഇന്ദ്രന്റെ മകനായതുകൊണ്ട് വില്ലാളിവീരനാവുമെന്ന് അശരീരികൾ പറഞ്ഞിട്ടുണ്ട്. നേരത്തെതന്നെ. അതുകൊണ്ട് അർജ്ജുനനും പ്രത്യേകം പാഠങ്ങളുണ്ട്.

അന്തഃപുരത്തിലെ ദാസിമാരുടെയും സന്ദർശനത്തിനു വരുന്ന ക്ഷത്രിയ വച്ച് നകുലസഹദേവന്മാരെ അമ്മ ഇപ്പോഴും സ്ത്രീകളുടെയും മുമ്പാകെ ഓമനിക്കാറുണ്ട്: 'എനിക്ക്, മാദ്രീപുത്രരായ ഈ യമന്മാരാണ് എന്റെ സ്വന്തം ശരീരത്തിൽ നിന്നു പിറന്നവരേക്കാൾ പ്രിയപ്പെട്ടവർ.
നകുലസഹദേവന്മാർക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പക്ഷേ, അർജ്ജുനനോട് അമ്മയ്ക്ക് പ്രത്യേകം വാത്സല്യമുണ്ടായിരുന്നു എന്ന് എല്ലാവർക്കുമറിയാം. അമ്മ പുറത്തു പറയാറില്ല. കോമളമായ കറുപ്പു നിറമുള്ള അർജ്ജുനനോട് എല്ലാ അന്തഃപുരസ്ത്രീകൾക്കും കൂടുതൽ സ്നേഹം തോന്നിയിരുന്നു, ഞങ്ങളൊരുമിച്ചു നില്ക്കുമ്പോഴൊക്കെ അവ രുടെ കണ്ണുകളിൽ ഞാനതു കണ്ടിട്ടുണ്ട്.

ഒരിക്കൽ കൊട്ടാരത്തിൽ വന്ന നാടോടികളായ മാഗധർ അ

പറ്റി പാടി. ഭാവി അറിയുന്നവരത്രേ ഈ ഗായകർ. വെളുതൽ പൂട്ടിയ രഥത്തിൽ അമ്പ് ഒടുങ്ങാത്ത ആവനാഴിയും ദിവ്യചാപവും. ലോകം കീഴടക്കുന്ന കഥകൾ അവർ പാടി. അപ്സരസ്ത്രീകൾ കൂടി അവ ന്റെ കറുത്ത മേനിയുടെ അഴകു കണ്ടു കാമിച്ച് അസ്വസ്ഥരാവും. അഗ്നിയും വരുണനും കൂടി അവന്റെ അസ്ത്രമുനകളുടെ ആജ്ഞ അനുസരിക്കും. അമ്മ സന്തോഷം കൊണ്ടു നിറഞ്ഞ കണ്ണുകൾ തുടച്ചു. പാടിക്കഴിഞ്ഞ

പ്പോൾ അവർക്കു സ്വർണ്ണനിഷ്കങ്ങൾ വാരിക്കൊടുത്തു. വടക്കുപടിഞ്ഞാറേ ദിക്കിലേക്കു നോക്കി, അവിടെ കാവൽ നടത്തുന്ന വാ യുഭഗവാനെ ഞാൻ ധ്യാനിച്ചു.

എന്റെ പ്രാർത്ഥനകൾ കേൾക്കുന്നുണ്ടോ അകലങ്ങളിലെവിടെയോ ഉള്ള എന്റെ പിതൃദേവൻ?

അപ്പോൾ ജലനിരപ്പിൽ ഞൊറികൾ വിരിഞ്ഞപോലെ ആയിരം അലകൾ ഇളകി. അകലെ, എവിടെയോ നിന്ന് ഓടിയെത്തിയ ഒരിളം കാറ്റ് എന്റെ മു ടിയിഴകളെ പറപ്പിച്ചു. നേർത്ത ജലകണങ്ങളുടെ നനവുള്ള അദൃശ്യകരങ്ങൾ

എന്നെ ആശ്ലേഷിക്കുന്നു. എന്റെ ചെവിയിൽ ആരോ മന്ത്രിച്ചു, ഞാൻ കേൾക്കുന്നു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക