shabd-logo

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023

0 കണ്ടു 0
അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.
ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.
അശ്വത്ഥാമാവിനോടെതിരിടുന്ന യുധിഷ്ഠിരനു തുണ നൽകിക്കൊണ്ടാണ് ഞാൻ രാത്രി ആരംഭിക്കുന്നത്. ബ്രാഹ്മണർ അർജ്ജുനനെ അതിശയിക്കുന്ന അസ്ത്രപ്രയോഗങ്ങൾ കൊണ്ടു യുധിഷ്ഠിരനെ നിർവ്വീര്യനാക്കുന്നുണ്ടായി രുന്നു. അവസാനം ഞാനൊരുവിധം അയാളെ പിന്തിരിപ്പിച്ചു.
സാത്യകി സോമദത്തനെ കൊന്നതറിഞ്ഞ് ദ്രോണരുടെ നേർക്ക് യുധിഷ്ഠിരൻ പുറപ്പെട്ടപ്പോൾ കൃഷ്ണ ദൂതൻ വന്നു. കഴിയുന്നത്
ക്ഷിതസ്ഥാനത്തു നില്ക്കണം യുധിഷ്ഠിരൻ. രാത്രിയുദ്ധത്തിന് ദ്രോണർ ഒരു
ങ്ങിയതുതന്നെ, ഒരുപക്ഷേ, വാനമനുസരിച്ച് യുധിഷ്ഠിരനെ തടവു കാരനാക്കാൻ വേണ്ടിയായിരിക്കും.

മങ്ങിയ ഇരുട്ടിന്റെ മീതെ ഹിരണ്വതീതടത്തിൽ നിന്നുയർന്ന മൂടൽമഞ്ഞു പരന്നപ്പോൾ ഒന്നും കാണാൻ വയ്യാത്ത നിലയായി. ഈ അന്ധകാരത്തിലും ഒരു കൊലവിളി ഇടയ്ക്കിടെ മുഴങ്ങിക്കേട്ടു; ഘടോൽക്കചൻ. അവനും കൂട്ടു കാരും ഇരുട്ടിലെ യുദ്ധം ആഘോഷം പോലെ എടുത്തിരിക്കുന്നു.

ധൃഷ്ടദ്യുമ്നൻ വിളിച്ചുപറഞ്ഞു: “പന്തങ്ങൾ പന്തങ്ങൾ വരട്ടെ ഭടന്മാർ അതേറ്റു പറഞ്ഞു: പാണ്ഡവസൈന്യം പന്തങ്ങൾ ജ്വലിപ്പിച്ച
പ്പോൾ മറുവശത്തും പന്തങ്ങൾക്കു തീ കൊളുത്തി. പൊടുന്നനെ ആയിരക്കണ ക്കിൽ പന്തങ്ങൾകൊണ്ടു പടക്കളമാകെ പ്രകാശം പരന്നു.

കൃതവർമ്മാവും ദ്രോണരും ചേർന്ന് യുധിഷ്ഠിരനെ വളഞ്ഞു പിടിക്കു മെന്നുവരെ തോന്നിയ ഒരു ഘട്ടത്തിൽ, പ്രായോഗികബുദ്ധി തിരിച്ചുപോക്കാ ണെന്നു കരുതി ഷാൽ ശിബിരങ്ങിക്കുമ്പോൾ ൽ വിട്ടു.

നേർക്കുനേരെ കുറച്ചിടയ്ക്ക് ദുര്യോധനനെ കിട്ടി. പിന്നേക്കു ബാക്കി വയ്ക്കേണ്ടതില്ല എന്നയാളും തീരുമാനിച്ചുകാണും. ഗദയെടുത്ത് അയാൾ തേരിൽനിന്നു ചാടിയിറങ്ങി. എനിക്കും വേണ്ടത് അതുതന്നെ. ഇടയ്ക്കു വന്ന വർ ചിലർ എന്റെ അടിയേറ്റു തല തകർന്നു വീണു. ലക്ഷ്യം വെച്ചുള്ള ഒരടി വിരണ്ട് നടുവിൽ തലനീട്ടിയ കുതിരയ്ക്ക് കൊണ്ടു. ദുര്യോധനൻ പിൻ തിരിഞ്ഞു വീണ്ടും തേരിൽ കയറി.

അപ്പോൾ അശ്വത്ഥാമാവും ഘടോൽക്കചനും തമ്മിൽ യുദ്ധം നടക്കുക യായിരുന്നു. നൂറുപേർ മാത്രം വരുന്ന കാട്ടാളപ്പട ആയിരം പേരുടെ ഒരു സൈന്യത്തെ മുഴുവൻ ബഡവാഗ്നി പേലെ സംഹരിച്ചു.

സഹദേവൻ എന്റെ സമീപത്തേക്കു വന്നു. അയാളുടെ മാർച്ചട്ട കീറിയി രുന്നു. ശരീരത്തിൽ പലയിടത്തും അമ്പ് രക്തമൊഴുകുന്നുണ്ട്. സഹദേവൻ നിരാശയോടെ, അമർഷത്തോടെ, പറഞ്ഞു: 'കർണ്ണൻ പരി ഹസിച്ച് എന്റെ മാനം കെടുത്തി. സാത്യകി വന്നതുകൊണ്ട് ഞാൻ രക്ഷ അശ്വത്ഥാമാവും ഘടോൽക്കചനും തമ്മിലുള്ള യുദ്ധത്തേക്കാൾ ഉഗ്രമായ ഒരേററുമുട്ടൽ പശ്ചിമപദത്തിൽ നടക്കുന്നുണ്ട്. ഷനും ജോണരും തമ്മിൽ. അതിൽ ചേർന്നിരിക്കുകയാണിപ്പോൾ കർണ്ണനെന്നു സഹദേവൻ പറഞ്ഞു രാത്രിയുദ്ധത്തിൽ ദുര്യോധനന്റെ പിന്മാറ്റത്തോടെ ഉടനെ എനി ക്കൊന്നും ചെയ്യാനില്ലെന്നുകണ്ട് കൈനിലയിലേക്ക് തേരു വിടാൻ കല്പിച്ചു.
അവിടെ, ജയദ്രഥവധത്തിനുശേഷം വീണ്ടും യുദ്ധത്തിനിറങ്ങാതെ വിശ്ര മിക്കുകയായിരുന്നു താൻആവനാഴികൾ നിറയ്ക്കാൻ വന്ന ഒരു സൈനികൻ പറഞ്ഞു: കർണ്ണനോററ കൃഷ്ടദ്യുമ്നൻ തളരുകയാണ്. കൃഷ്ണൻ ചോദിച്ചു: “ഏതു ഭാഗത്താണ് ഘടോൽക്കചൻ

“അറിഞ്ഞതനുസരിച്ച് അശ്വത്ഥാമാവിന്റെ പടയെ നശിപ്പിക്കുകയാണ്.

ഞാൻ പറഞ്ഞു.

കൃഷ്ണൻ എഴുന്നേറ്റു.

ധൃഷ്ടദ്യുമ്നനു മുൻനിരയായി നിന്നു കർണ്ണനെ നേരിടട്ടെ ഘടോൽക്കാൻ. ഉടനെ സൈനികരെ അയച്ച് കല്പനകൊടുക്കൂ.' കൃഷ്ണൻ യുധിഷ്ഠിരനോടു പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു: "രാത്രി

യുദ്ധത്തിൽ ഘടോൽക്കചനെ വെലാൻ ആരുമില്ല കർണ്ണനെ തടയാൻ അവനെ കഴിയു
എന്റെ സ്വന്തം കൂടാരത്തിനു മുമ്പിൽ ഞാൻ നിന്നു. അകലെ പന്ത ങ്ങളുടെ വെളിച്ചം. കുതിരക്കുളമ്പടികളും തേരൊച്ചയും ഇടയ്ക്കുളള ആക്രോശങ്ങളും എനിക്കു കേൾക്കാം.

ഒത്തരുമായി പോയി വിവരങ്ങളറിയാൻ വിശോകൻ ഒരുങ്ങിയപ്പോൾ ഞാൻ സമ്മതിച്ചു.

യുദ്ധരംഗം കൂടുതൽ ശബ്ദായമാനമാവുന്നു. കൂടുതൽ തേരുകൾ പങ്കെ ക്കുന്നുണ്ട്. മഴമേഘങ്ങളുടെ ഗർജ്ജനംപോലെ ചക്രങ്ങൾ ഉരുളുന്നു.  അഗ്നിഗോളങ്ങൾ ചീറി പറയുന്നത് കണ്ട് തീകൊണ്ടുള്ള യുദ്ധം കാട്ടാളന്മാരുടെ സവിശവൈദ്ക്യമാണ് അണഞ്ഞ പന്തങ്ങളുടെ പുക കൂടി പരന്നപ്പോൾ ഇരുട്ടിനു കൂടുതൽ കനം വച്ചിരിക്കുന്നു. തിരിച്ചെത്തിയ വിശോകനെ കണ്ട് ഞാൻ വിവരങ്ങളറിയാൻ
തിരക്കുകളി ചിരിച്ചുകൊണ്ടു വിശോകൻ പറഞ്ഞു:

ഘടോൽക്കചൻ രാത്രിയാണിത്. കൗരവസൈന്യം ഇന്നു മുടിയും. അഗ്നിപോലെ, കൊടുങ്കാറ്റുപോലെ, അയാൾ പടർന്നുകയറി യുദ്ധം

ചെയ്യുന്നു.

"തനിയെ. അയാൾക്കൊരാളുടെ തുണയും വേണ്ട, ഞാൻ കണ്ടതുവച്ചു

നോക്കുമ്പോൾ. 'മറുപക്ഷത്ത്

"ഘടോൽക്കചനും രാക്ഷസർക്കും കിടനില്ക്കുമെന്നു കരുതിയ അലാ യുധൻ മരിച്ചു. ഇപ്പോൾ കർണ്ണനും കർണ്ണനെ ഭയന്ന് ഓടാതെ നില്ക്കുന്ന കൗരവസൈന്യവും '

വിശോകൻ വീണ്ടും യുദ്ധരംഗത്തേക്കു പോയി. ഘടോൽക്കച്ചന്റെ സഹായത്തിനു പുറപ്പെടണോ എന്ന് ആലോചിച്ചു. കർണ്ണന്റെ പുതിയ പരിഹാസമൊഴികൾ എനിക്കിപ്പോഴേ ഊഹിക്കാം. അപ്പോൾ പൊടുന്നനെ ഒരു ചോദ്യം മനസ്സിൽ ഇടിവാൾ പോലെ മിന്നി.

ന്റെയോ?

ആരുടെ സഹായത്തിനാണ് ഞാനെത്തേണ്ടത്? കാട്ടാളന്മാരുടെയോ കർണ്ണ ആകാശത്ത് അഗ്നിഗോളങ്ങൾ പൊട്ടിച്ചിതറി. ഒരു കൂട്ടനിലവിളി ഉയർന്നു.

ആരവങ്ങൾ ഇടയ്ക്കിടെ കേട്ടു.

അതിൽനിന്നു വേറിട്ടുകൊണ്ട് ഘടോൽക്കചന്റെ കൊലവിളി വീണ്ടും മുഴങ്ങി.

പിന്നെ പെട്ടെന്നു നിശ്ശബ്ദതയായിരുന്നു. രികളുടെ നാദം കൗരവപ്പാളയത്തിൽനിന്നു കാളരാത്രിയുടെ ഹൃദയ ത്തുടിപ്പുകൾ പോലെ കേട്ടു. യുദ്ധം തൽക്കാലത്തേക്കു നിറുത്തുന്നു....

കർണ്ണന്റെ മരണവാർത്ത കേൾക്കാൻ ഒരുങ്ങിക്കൊണ്ടാണ് ഞാൻ . പതുക്കെ യുധിഷ്ഠിരന്റെ പാളയത്തിനുനേർക്കു നടന്നത്. രഥങ്ങൾ തിരിച്ചു വരുന്നു. വിശോകന്റെ തേർ എന്റെ മുമ്പിൽ വന്നുനിന്നു. അവസാനം കർണ്ണന് പുതിയ വേൽ വൈജയന്തി തന്നെ എടുക്കേണ്ടിവന്നു. യന്ത്രമുക്തം തന്നെ.

ഘടോൽക്കചൻ മരിച്ചുവീണു.

ഞാൻ നിന്നു. വിശോകന്റെ സ്വരത്തിൽ നിഗൂഢമായ ആഹ്ലാദം ഒതുക്കിയത് ഞാൻ

ചെമ്പഴുക്ക നിറമുള്ളവൾ. വെട്ടിത്തിളങ്ങുന്ന കുണ്ഡലങ്ങളണിഞ്ഞവൾ. കടും ചുവപ്പു ചുണ്ടുകളിൽ മന്ദസ്മിതമുള്ളവൾ സുന്ദരിക്ക് ഇന്നത്തെ ആവശ്യം ഘടോൽക്കചനെയായിരുന്നു. യുദ്ധം കോരിത്തരിപ്പായി കാണുന്ന
ഘടോൽക്കചൻ. യുധിഷ്ഠിരന്റെ ശിബിരത്തിൽ വെളിച്ചമുണ്ടായിരുന്നു. കടന്നുചെന്ന പ്പോൾ നകുലസഹദേവന്മാരും കൃഷ്ണനമുണ്ട്. ദൂതന്മാർ അവിടെ വാർത്ത എത്തിച്ചിരിക്കുന്നു. യുധിഷ്ഠിരൻ എന്നെ കണ്ടു മുഖമുയർത്തി "എനിക്ക് ദുഃഖം പൊറുക്കാൻ വയ്യ. ഗന്ധമാദനത്തിൽ തുണയ്ക്കു വന്ന കുട്ടി, പാണ്ഡവർക്കാദ്യമുണ്ടായ സന്തതി...ആദ്യം അഭിമന്യു പോയി. ഇപ്പോൾ
എല്ലാവരുടെയും മുഖത്ത് ദുഃഖത്തിന്റെ നിഴൽപ്പാടുകൾ ഞാൻ കണ്ടു. അപ്പോൾ കൃതിയിൽ അർജ്ജുനന്റെ കൂടെ കൃഷ്ണൻ കടന്നു വന്നു. ദുഃഖിച്ചു തലതാഴ്ത്തിയിരിക്കുന്ന യുധിഷ്ഠിരനെയും പ്രസാദം കെട്ടു നില്ക്കുന്ന മറ്റുള്ളവരെയും കൃഷ്ണൻ നോക്കി. “എന്തിനാണു ദുഃഖം?' ൻ ചോദിച്ചു. 'ഘം വേണ്ടി?

അർജ്ജുനൻ നേരെ അവസാനക്കൈയിനുവച്ച് വേൽ കൂടി എടുത്തു പ്രയോ ഗിച്ച് കർണ്ണൻ. അതാലോചിക്കാത്തതെന്താണ്? അർജ്ജുനൻ രക്ഷപ്പെട്ടു. വിലാപമല്ല, ആഘോഷമാണിപ്പോൾ വേണ്ടത് പാണ്ഡവപാളയത്തിൽ. തീക്കുണ്ഡത്തിൽ നിന്നുള്ള വെളിച്ചം വീഴാത്ത നിഴൽപ്പാടിൽ നില്ക്കുന്ന

എന്നെ കൃഷ്ണൻ കണ്ടുവോ എന്നറിയില്ല. ഞാൻ പതുക്കെ പുറത്തേക്കു നടന്നു.

പുറത്തു നിന്നപ്പോൾ വീണ്ടും കൃഷ്ണന്റെ ശബ്ദം കേട്ടു. "ആഘോഷമാണിപ്പോൾ വേണ്ടത്. എവിടെ പാണിവാദരും മാഗധരു
മൊക്കെ? എവിടെ വിവരംകെട്ട വന്ദികൾ?

യുധിഷ്ഠിരൻ പറഞ്ഞതെന്താണെന്ന് എനിക്കു വ്യക്തമായില്ല. കൃഷ്ണൻ പിന്നെയും പറഞ്ഞു: 'ചിപ്രേമനാണെങ്കിലും കാട്ടാളനാണ്. രാക്ഷസപ്രകൃതി, യജ്ഞവിദ്വേഷി, ബ്രാഹ്മണശത്രു. അവനെ എന്നെങ്കിലും കൊല്ലേണ്ടിവരും. ചത്തതു രണ്ടു നിലയ്ക്കും സൗകര്യമായി. പിന്നെ കൃഷ്ണന്റെ ചിരി കേട്ടു: “നീ മാത്രമാണ് ആശ്രയം എന്നു പറഞ്ഞ് അവനെ

കർണ്ണന്റെ നേർക്കു വിട്ടത് ഞാൻ ഒന്നും കാണാതെയല്ല' ഞാൻ പതുക്കെ നടന്നു. അപ്പോൾ പിന്നിൽ പാളയത്തിൽനിന്നു മയങ്ങി ക്കിടന്ന വാദ്യഘോഷങ്ങളുണർന്നു. ആഘോഷം തുടങ്ങി.

ഞാൻ ഇരുട്ടിൽ ഏകാകിയായി നിന്നു. രാത്രിയുദ്ധം നിറുത്തി ഇരുസൈന്യ പോകുന്നുവെന്നു ഭേരീവാദ്യക്കാർ അറിയിച്ചു. കൂടാരങ്ങളും ങ്ങളും ഉറങ്ങാൻ പാളയങ്ങളും നിശ്ശബ്ദമായി. തേർത്തട്ടുകളിലും ഗജശീർഷങ്ങളിലും സൈനി
ഞാൻ നടന്നുകൊണ്ടിരുന്നു.

അപ്പോൾ ഇരുട്ടുമൂടിയ കുരുക്ഷേത്രത്തിലേക്ക് ചന്ദ്രകിരണങ്ങൾ ഇറങ്ങി വന്നു. രാത്രിയുടെ കൊടുങ്കാട്ടിൽ നിന്ന് ഇരുട്ടിന്റെ മദയാനക്കൂട്ടങ്ങൾ ഓടി യകന്നു. വരവധുസ്മിതം പോലുള്ള നിലാവ്. ഹരവൃഷഭംപോലെ മേഞ്ഞുനട ക്കുന്ന നിലാവ്.

ഓടിയകലാൻ ഇടകിട്ടാതെ കൂട്ടം കൂടിനിന്ന ഇരുട്ടുപോലെ അവന്റെ മൃത ദേഹം ഞാൻ കണ്ടു. നെഞ്ചിൽ തറച്ചുകഴിഞ്ഞ വേലിന്റെ ആയസപ്പിടി ആളു വട്ടത്തിൽ ആകാശത്തിലേക്കു തെറിച്ചുനില്ക്കുന്നു. അതിനു മുകളിൽ കഴുകൻ പറന്നുവന്നിരുന്ന്, താഴത്തെ ശരീരത്തെ കൊതിയോടെ നോക്കി. വിസമില്ലാത്ത കാട്ടാളൻ ചിതയൊരുക്കണമെന്നില്ല. കഴുതവണ്ടി കളും ചാണ്ഡാലരും വിശ്രമിക്കുകയാണ്. ആകാശത്തിൽ കൂടുതൽ ചിറകടി കൾ കേട്ടു.
ഞാൻ തിരിച്ചു നടന്നു.

കൂടാരത്തിനടുത്തെത്തിയപ്പോൾ, ഉറങ്ങുന്ന സൈനികരുടെ ആയാസം തീർക്കാൻ, മരണഘോഷത്തിന്റെ വാദനമാരംഭിച്ച് മാഗധർ ശ്രുതി മാറുക യായിരുന്നു.

ഞാൻ ഉറങ്ങിയില്ല. വെളിച്ചം പരന്നു. വീണ്ടും മറെറാരു ദിവസത്തിന്റെ തുടക്കത്തിൽ, വിജയങ്ങൾക്കായി ഞങ്ങൾ ഹോമ വേദിയിൽ നിന്നു പ്രാർത്ഥിച്ചു. യുധിഷ്ഠിരൻ പതിവുപോലെ ദാനങ്ങൾ നടത്തി.
പുറപ്പെടുമ്പോൾ ധൃഷ്ട്ടദുമ്നൻ പറഞ്ഞു 

ദ്രോണർ.....ദ്രോണർ വീഴണം.'

ദ്രോണാചാര്യരുമായുള്ള യുദ്ധത്തിന് പാഞ്ചാല സൈന്യം നിരന്നപ്പോൾ ഞാൻ മററു കൗരവരുമായി ഏറ്റുമുട്ടി. തേരുകൾ തകർക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. കൂടുതൽ കാലാൾപ്പടയുമായി ആരംഭിച്ച കൗരവരുടെ നാലാം പാദം ഇപ്പോൾ ദുർബ്ബലമാണ്. അതിന് പാണ്ഡവർ നന്ദി പറയേണ്ടത് ഘടോൽ ക്കിനോടാണ്.

ദ്രോണരും ധൃഷ്ടദ്യുമ്നനും തമ്മിലുള്ള യുദ്ധം നിരീക്ഷിച്ചുകൊണ്ടു യുധിഷ്ഠിരൻ പിന്നണിയിൽ നിന്നു.

വൃത്താന്തങ്ങൾ ഞങ്ങളുടെ രംഗത്തേക്ക് അപ്പപ്പോൾ എത്തിക്കൊണ്ടി രുന്നു. ദ്രോണാചാര്യർ സൈന്യങ്ങളെ നയിച്ചത് അത്ഭുതകരമായ പാടവത്തോ ടെയാണ്. പരമശത്രുവായി ധൃഷ്ടദ്യുമ്നൻ തുടക്കം മുതല്ക്കേ ദ്രോണരെ കണ്ടത് അർത്ഥവത്താണ്. ദ്രോണരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭീഷ്മാ ചാര്യരുടെ നേതൃത്വം എത്ര നിസ്സാരം
തുടരെത്തുടരെ രണ്ടു മരണവാർത്തകൾ വന്നു. ദ്രുപദരാജാവു വധിക്ക പ്പെട്ടു. പിന്നെ വിരാടനും. രണ്ടുപേരെയും കൊന്നുവീഴ്ത്തിയത് ദ്രോണാ ചാര്യർ തന്നെ. യുധിഷ്ഠിരൻ പാഞ്ചാല സൈന്യത്തിന്റെ പിന്നണിയിലും ഞങ്ങളുടെ പാർശ്വത്തിലുമായി തേരോടിച്ചുകൊണ്ട് അസ്വസ്ഥനായി നടന്നു. നിന്നു

അർജ്ജുനന്റെ തേർ അശ്വത്ഥാമാവിന്റെ ആക്രമണപഥത്തിൽ പിന്തിരിപ്പിച്ച് ഞങ്ങളുടെ സമീപമെത്തി. കൃഷ്ണൻ പറഞ്ഞു: "അശ്വത്ഥാമാവു

മരിച്ചു എന്ന വാർത്ത പരത്തിയാൽ വൃദ്ധൻ തളരും. അസ്തവീര്യനാവും. അർജ്ജുനൻ പറഞ്ഞു: “സൈനികർ ഇവിടെനിന്ന് ആർത്തുവിളിച്ചു പാഞ്ചാല സൈന്യത്തിൽ കയറട്ടെ, അശ്വത്ഥാമാവു മരിച്ചെന്ന്.

യുധിഷ്ഠിരൻ സംശയിച്ചു.

“ആചാര്യൻ വിശ്വസിക്കുമോ?

“താങ്കൾ ഘോഷിച്ചുകൊണ്ടു ചെന്നാൽ വിശ്വസിക്കും.
അസത്യം 
യുധിഷ്ഠിരൻ ചിന്താകുലനായി. കൃഷ്ണൻ കോപമൊതുക്കി

"ഇതു യുദ്ധമാണ്. ചൂതുകളിയല്ല. മുപദൻ, വിരൻ, വീരന്മാരു ത്തരായി വീഴുകയാണ്. വൃദ്ധനു മുമ്പിൽ, വ്യാഘ്രത്തെക്കണ്ട് പശുക്കുട്ടം പോലെയാണ് നമ്മൾ ചിതറുന്നത്. അകലെ, മർമ്മത്തിൽ എന്റെ ഗദയ വീണുകിടക്കുന്ന ഒരാനയുടെ മൃതദേഹം ചൂണ്ടിക്കാണിച്ചുകൊണ്ട് കൃഷ്ണൻ രോഷത്തോടെ പറഞ്ഞു:

"ഭീമൻ കൊന്നിട്ട ആ ആനയ്ക്ക് ഞാൻ അശ്വത്ഥാമാവെന്നു പേർ വിളിക്കുന്നു.

എന്നിട്ട് ഞാനിതാ പറയുന്നു, അശ്വത്ഥാമാവു മരിച്ചു. സത്യമാണ് ഞാനി
പ്പോൾ പറയുന്നത്. അശ്വത്ഥാമാവു മരിച്ചു

യുധിഷ്ഠിരനോടൊപ്പം അർജ്ജുനന്റെയും എന്റെയും തേരുകൾ പാഞ്ചാലപ്പടയുടെ പാർശ്വത്തിലേക്കു പായുമ്പോൾ ഞങ്ങൾ ആക്രോശിച്ചു. "അശ്വത്ഥാമാവു മരിച്ചു

പാർശ്വത്തിലെ ദുശ്ശാസനന് എന്തോ നിർദ്ദേശം നൽകി, തേരു നേരേ ഒരു ക്കിയ ദ്രോണാചാര്യർ ഞങ്ങളുടെ ആകാശം അടുത്തെത്തുന്നതു കേട്ടു.

യുധിഷ്ഠിരനും വിളിച്ചു പറഞ്ഞു: "അശ്വത്ഥാമാവു മരിച്ചു. പിന്നെ സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താൻ മുഴുവൻ സത്യം പതുക്കെ പറഞ്ഞു: “അശ്വ ത്ഥാമാവുന്ന ആന പാഞ്ചാലർ ആഘോഷിക്കാൻ കൂട്ടമായി അലറിക്കയറി. പിന്നെ ആകെ കലാപമായിരുന്നു. പോർവിളിയും കൂട്ടക്കരച്ചിലും പാടിയടങ്ങിയപ്പോൾ ഞാൻ കണ്ടു. തേർത്തട്ടിൽ ദ്രോണർ കിടക്കുന്നു, ശിരസ്സു വേർപെട്ട നിലയിൽ.

ചോര ഇറ്റുവീഴുന്ന വാളുമായി നിൽക്കുന്ന ധൃഷ്ടദ്യുമ്നന്റെ മുഖം രൂക്ഷ

മായിരുന്നു.

സേനാപതി വീണപ്പോൾ യുദ്ധം നിലച്ചു. ചോരപുരണ്ട വാളുമായി തേരിൽ ക്കയറിയ ധൃഷ്ടദ്യുമ്നൻ കൂടാരത്തിലേക്കു തിരിച്ചു. ഞങ്ങൾ പിന്നിൽ. കൂടാരത്തിന്റെ മുന്നിൽ, കൃഷ്ണന്റെ തോളിൽ കൈവച്ച് എടുത്തു ചാടിയ അർജുനൻ പറഞ്ഞു: "ശരിയല്ല. തലവെട്ടിയത് ശരിയായില്ല

മറെറാരു തേരിൽ പറന്നുവന്നിറങ്ങിയ സാത്യകി ധൃഷ്ടദ്യുമ്നന്റെ നേരെ തിരിഞ്ഞു. നീചൻ മറന്നുമില്ലെങ്കിലും ബ്രാഹ്മണനല്ലേ വാണി യു ത്തിൽ വീഴ്ത്തുന്നതു ചിത്രം. ആർക്കും തോന്നും തലവെട്ടാൻ പിന്നെ ഒരാ ആത്മഗതമെന്നോണം പറഞ്ഞു: “കഴിയും, പാഞ്ചാലർക്കു കഴിയും. ശിഖണ്ഡിയും നീയും ഒക്കെ കൊടുംപാപികളാണ്.

സാത്യകിയിൽ നിന്നു ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നു ഈ ശകാരവും ക്ഷോഭവും.

ധൃഷ്ടദ്യുമ്നൻ ക്ഷോഭിക്കാതെ, പരിഹാസം കൊണ്ടു നേരിട്ടു. 'കൊല്ലു ന്നത് എപ്പോഴും കൊല്ലലാണ്. ധർമ്മത്തോടെ കൊല്ലുന്നതിന്റെ പാഠങ്ങൾ പഠിക്കാൻ ഞാൻ ഇരുന്നുകൊടുത്തിട്ടില്ല
സത്രികി പിറുപിറുത്തു 'പാണെങ്കിലും ആചാര്യനായിരുന്നു. ബ്രാഹ്മണനായിരുന്നു. "ഒരു കൈ കിടന്ന ഭൂരിശ്രവാവിന്റെ തലവെട്ടുമ്പോൾ സാത്യകി,

എവിടെയായിരുന്നു താങ്കളുടെ ധർമ്മം?' സാത്യകി ആവർത്തിച്ചുകൊണ്ടിരുന്നു.

"ബ്രാഹ്മണനായിരുന്നു, ആചാര്യനായിരുന്നു. അപ്പോൾ ധൃഷ്ടദ്യുമ്നൻ പരിഹാസം നിർത്തി രോഷത്തോടെ സാത്യ

കിയുടെ നേരെ തിരിഞ്ഞു.

' പതിനാറു മാത്രം കഴിഞ്ഞ അഭിമന്യുവെ നിരായുധനാക്കിയിരിക്കെ, ആറു പേർ വളഞ്ഞു നിന്നു കൊല്ലുന്നതിന്റെ നായകത്വം വഹിക്കുമ്പോൾ എവിടെ പ്പോയി കിഴവൻ ബ്രാഹ്മണ്യം?' എന്നിട്ടു യുധിഷ്ഠിരന്റെ നേരെ തിരിഞ്ഞു ശാന്തത വരുത്താൻ ശ്രമിച്ചു

കൊണ്ടു പറഞ്ഞു. “താങ്കളോളം ജ്ഞാനം എനിക്കില്ല. യാജനം, അദ്ധ്യാപനം, യജ്ഞം, പിത ഗ്രഹം, പിന്നെ അദ്ധ്യായനം ഇതാണ് ബ്രാഹ്മണ വൃത്തികളെന്ന് ഞാനും പഠി

ച്ചിട്ടുണ്ട്. ഞാൻ കൊല്ലുമ്പോൾ ഇതിൽ ഏതിലായിരുന്നു ഈ മഹാ ബ്രാഹ്മണൻ?

പിന്നീട് അയാൾ എന്റെ പ്രതികരണമറിയാൻ അടുത്തേക്കു വന്നു. ഞാൻ

പറഞ്ഞു:

"തോഴരേ, നിന്നെ ഞാൻ അഭിനന്ദനത്തോടെ പുണരുന്നു.

സാത്യകി പിന്നെയും നിർത്താൻ ഭാവമില്ലായിരുന്നു.

“മുടി ചുറ്റിപ്പിടിച്ചു ബ്രാഹ്മണഗുരുവിന്റെ കഴുത്തു വെട്ടിയതിന് ജിയാ,

അവനെ വിടൂ. അവൻ ക്ഷത്രിയനല്ല, നീചൻ

സാത്യകി മുന്നോട്ടാഞ്ഞപ്പോൾ തർക്കം ആയുധം കൊണ്ടു തീർക്കാൻ തന്നെ ദൃഷ്ടദ്യുമ്നനും കുതിച്ചു. യുധിഷ്ടിരൻ കൃഷ്ടദ്യുമ്നന്റെ മുമ്പിൽ തടഞ്ഞുനിന്ന് അപേക്ഷിച്ചു. “അരുത്. നിങ്ങൾ പാഞ്ചാലരും വൃഷ്ണികളുമേയുള്ള തുണയ്ക്ക്. നിങ്ങൾ

'തമ്മിൽത്തമ്മിൽ പൊരുതാൻ തുടങ്ങിയാൽ ഞാനെന്തു ചെയ്യും?' സാത്യകിയെ യുധിഷ്ഠിരൻ മാറ്റി നിറുത്തി, ധൃഷ്ടദ്യുമ്നനെ ഞാനും.

വീണ്ടും അപാരംഗത്തിറങ്ങിയപ്പോൾ പതറിയ മനസ്സുകളും ജിപ്പി ല്ലാത്ത നീക്കങ്ങളും കൊണ്ട് ഞങ്ങൾ അശ്വത്ഥാമാവിന്റെ നേതൃത്വത്തിൽ വന്ന ആക്രമണത്തിനു മുമ്പിൽ നിഷ്പ്രഭരായി. ഭാഗ്യത്തിനു യുദ്ധം നിന്നു. അടുത്ത സേനാപതി കൃപരായിരിക്കുമെന്നു ഞാൻ വിചാരിച്ചു. ഒരുപക്ഷേ,

ദ്രോണ വധത്തിൽ പ്രതികാരദാഹമടക്കാനാവാതെ നില്ക്കുന്ന അശ്വത്ഥാ മാവിനെ നിശ്ചയിക്കാനും സാദ്ധ്യതയുണ്ട്. പക്ഷേ, ഇവരാരുമല്ല എന്നറിഞ്ഞു. കർണ്ണൻ തന്നെ.

ഹ്രസ്വമായ ആ ഇടവേളയിൽ ഞങ്ങൾ മരണങ്ങളുടെ കണക്കൊന്ന് വീണ്ടും മനസ്സിൽ കൂട്ടി. കൗരവപക്ഷത്ത് ഭീഷ്മർ, ദ്രോണർ, ജയദ്രഥൻ, ഭഗദൻ, ഭൂരിശ്രവാവ്, ദുര്യോധന സഹോദരന്മാർ പലരും. അവരിൽ പ്രാധാനി
കളായ വികർണ്ണനും ചിത്രസേനയും പെടുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ടവരെപ്പറ്റി ഞങ്ങളുടെ മാധർ ഗാഥകളുണ്ടാക്കി

ക്കഴിഞ്ഞു. ഉത്തരൻ, അഭിമന്യു, ഇരാവാൻ, ദ്രുപദൻ, വിരാടൻ. അവർ പേരു കൾ കൂട്ടിച്ചേർക്കുമ്പോൾ ഒരു സത്യം ശ്രദ്ധിച്ചുപോയി. ഒരു പേര് അവർ മറ ന്നിരിക്കുന്നു. കാട്ടാളന്റെ മരണം പാടിക്കേൾക്കേണ്ട ഒരു വീരചരിതമല്ല.

അന്നു രാത്രി കർണ്ണനെ എങ്ങനെ വധിക്കാമെന്നു യുധിഷ്ഠിരന്റെ മുമ്പാ

കെവച്ച് ആലോചന നടന്നു. അർജ്ജുനൻ വിരിച്ച് മണലിൽ വിരലുകൾ

കൊണ്ടു നിലപാടുകൾ വരച്ചു, മായ്ച്ചു വീണ്ടും വരച്ചു.

കർണ്ണനെ വീഴ്ത്തുന്ന തിരക്കിൽ ഒരാളെ മറക്കരുത്, പ്രതികാരപ്രതി ചെയ്ത ദ്രോണപുത്രൻ അശ്വത്ഥാമാവ്. ഓർമ്മിപ്പിച്ചത് ഞാനായിരുന്നു. “അയാളുടെ ശക്തിയും ദൗർബ്ബല്യവും എനിക്കറിയാം. ആദ്യം കർണ്ണൻ. കർണ്ണവധത്തെപ്പറ്റി ആലോചിച്ചിരിക്കുന്ന അർജുനനെയും യുധിഷ്ഠിര നെയും ഞാൻ നോക്കി. പറയാനെനിക്കു വയ്യല്ലോ എന്നോർത്തു ഞാൻ നിശ്ശബ്ദനായി. അമ്മ ഇന്നോളും സൂക്ഷിച്ച രഹസ്യമാണ്. പറയരുത്..... പറ ഞ്ഞുപോകാൻ ഇടവരരുത്. ഞാൻ സ്വയം ശാസിച്ചു.

പതിനേഴാം ദിവസത്തെ യുദ്ധത്തിൽ അശ്വത്ഥാമാവിനെ ശത്രുവായി
ടുത്ത് ഞാൻ പോരിനു വിളിക്കാം.

പ്രതിയോഗിയെ നിർവീര്യനാക്കാൻ പോന്നതാണ് അശ്വത്ഥാമാവിന്റെ പോർവിളി. കാട്ടുകുതിര അമറുകയാണെന്നു തോന്നും. ബാല്യത്തിൽ അയാളുടെ വികൃതസ്വരം കേട്ട് ആരോ വിളിച്ച് പരിഹാസപ്പേരാണ് അശ്വത്ഥാ മാവ്. ദ്രോണാചാര്യനേക്കാൾ വേഗം. കർണ്ണനേക്കാൾ കൗശലം. പക്ഷേ, വിശോകന്റെ വൈദഗ്ദ്ധ്യവും ഭാഗ്യവും എന്റെ ഭാഗത്തുണ്ട്. അയാൾ തള

താൻ തുടങ്ങിയപ്പോഴാണ് അർജുനൻ വന്നത്. 'ഇനി തനിക്കാവാം. അയാളുടെ അർദ്ധവീര്യവും ഞാൻ കെടുത്തി

ക്കഴിഞ്ഞു. സഹദേവനും ദുശ്ശാസനും തമ്മിൽ ഏറ്റുമുട്ടിക്കഴിഞ്ഞിരുന്നു. അശ്വത്ഥാ മാവിന്റെ നേർക്ക് അർജ്ജുനൻ നീങ്ങിയപ്പോൾ മുന്നിലേക്കു വന്ന കർണ്ണൻ നകുലനെയും മാനം കെടുത്തി വിട്ടിരുന്നു. സുതസോമൻ ശകുനിയോടു കൂ ലില്ലാതെ നേർക്കുനേരെ പൊരുതുന്നതു കണ്ടു. ശിഖണ്ഡി കൃതവർമ്മിനോടു തേ പിൻതിരിയുന്നു. അതിനും അപ്പുറ സർവ്വദൻ വന്നറിയിച്ചു, ദുര്യോധനനുമായി നേരിട്ടു യുദ്ധം ചെയ്യുകയാണ് യുധിഷ്ഠിരൻ. ഞാനങ്ങോട്ടു തേർ പറപ്പിച്ചു. എന്നെക്കണ്ട് ആശ്വാസത്തോടെ നോക്കുന്ന യുധിഷ്ഠിരനോടു പറഞ്ഞു: “അവനെനിക്കാണ്. പിന്മാറൂ, ഞാൻ വരുന്നു.

ഞാൻ മുന്നിലേക്കു കയറിയപ്പോൾ ദുര്യോധനൻ വലംതിരിഞ്ഞു മധ്യ ഖണ്ഡത്തിലേക്കു നീങ്ങി. കർണ്ണന്റെ കൂടെ ദുര്യോധനൻ ചേരുന്നതു കണ്ട പ്പോൾ അശ്വത്ഥാമാവിൽ നിന്ന് അർജ്ജുനനെ മാറ്റാൻ സാത്യകി കുതിച്ചു.
അന്നു സന്ധ്യയ്ക്ക് ആർക്കും അധികമൊന്നും പറയാനുണ്ടായിരുന്നില്ല. അശ്വത്ഥാമാവുമായി ഞാൻ നടത്തിയ യുദ്ധത്തെപ്പറ്റി ആരോ പ്രശംസിച്ചു. നായകരിൽ പലരുടെയും മരണങ്ങൾ തളർത്തിയ മനസ്സുകളിൽ പ്രതികാരം പുകഞ്ഞുകൊണ്ടിരുന്നു പിറേറന്നു കർണ്ണൻ പാണ്ഡവപ്പടയിൽ കലാപത്തിന്റെ കൊടുങ്കാറ്റു തുറ ന്നുവിട്ടു. കർണ്ണന്റെ സാരഥിയായി വന്നു ശല്യർ. അതു ദുര്യോധനന്റെ ഒരു നല്ല രസമായിരുന്നു. അനസാരഥിയോട് കിടപിടിച്ചു വേഗവുംനിയന്ത്രണവും കർണ്ണൻ ന്റെ കരുതുക്കൂട്ടി ശല്യർ 
മുട്ടിയ അശ്വത്ഥാമാവ് അയാളുടെ മാർച്ച് കൂരമ്പുകൾ കൊണ്ടുകീറിപ്പറിച്ചു നിസ്സഹായനാക്കി. കണ്ണന് ആ സമയത്തെ യുധിഷ്ഠിരനെ തനിച്ചു കിട്ടി. ധൃഷ്ടദ്യുമ്നന്റെ സഹായത്തിനായി അർജ്ജുനൻ എത്തിച്ചേരുന്നതു കണ്ടു കൊണ്ട് അയാൾ കുതിച്ചു.

ദുര്യോധനന്റെ മുൻനിരയെ ആക്രമിക്കുകയായിരുന്നു ഞാനപ്പോൾ

കർണ്ണൻ യുദ്ധഭൂമി മുഴുവൻ നിറഞ്ഞുനില്ക്കുകയാണെന്നു തോന്നി.

കർണ്ണൻ യുധിഷ്ഠിരനെ അർദ്ധപ്രാണനാക്കിയത് പിന്നീടാണ് ഞാനറിഞ്ഞത്. അതുകൊണ്ടുണ്ടായ കലാപവും.

'മേലാകെ മുറിവേറ്റു കൂടാരത്തിലെത്തിയ യുധിഷ്ഠിരനെ ദാസരും വൈദ്യ ന്മാരും പരിചരിക്കുമ്പോഴാണ് അർജ്ജുനൻ വന്നത്. കർണ്ണവധം കഴിഞ്ഞിരി ക്കുമെന്നും കരുതി യുധിഷ്ഠിരൻ എഴുന്നേറ്റിരുന്നു.

“എനിക്കറിയാം, കർണ്ണനെ ജയിക്കാൻ നീയല്ലാതെ മറ്റാരുമില്ല.' തിരിച്ചുപോയി കർണ്ണന്റെ പരാക്രമം അവസാനിപ്പിക്കുന്നുണ്ടെന്നു പറ അപ്പോൾ യുധിഷ്ടിരൻ മുഖം മങ്ങി.

"ഭീമനെ തനിച്ചാക്കി നീ ഇങ്ങോട്ടു പോന്നു? കർണ്ണനെ ഭയന്നോടി എന്നു

പറഞ്ഞോളൂ. നോക്ക്, കർണ്ണൻ അമ്പുകൾ കൊണ്ടു കീറിമുറിഞ്ഞ എന്റെ

ശരീരം നോക്കി. കൗരവപ്പട എന്നെ നോക്കി അപഹസിച്ചാർത്തു.

- കർണ്ണനെ നിഷ്പ്രയാസം താൻ തോല്പിക്കുമെന്ന് അർജ്ജുനന്റെ വീര

വാദത്തിൽ അധികം വിശ്വസിച്ചതിന് യുധിഷ്ഠിരൻ സ്വയം പഴിച്ചു. പിന്നെ രോഷത്തോടെ പറഞ്ഞു: “എടോ കർണ്ണനെ ഭയമെങ്കിൽ തന്റെ ഗാണ്ഡീവം ഈ കൃഷ്ണനെ

ഏല്പിക്ക്. കൃഷ്ണൻ തോല്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. താൻ തേരോ ടിച്ചാൽ മതി. ഇനിയുള്ള യുദ്ധത്തിൽ ഒരു സവ്യസാചി

എന്നിട്ടു കേട്ടുനിന്നവരോടു പറഞ്ഞു:

പതിമ്മൂന്നു കൊല്ലം ഇവന്റെ വലിപ്പം പറച്ചിൽ കേട്ടു വിശ്വസിച്ചിരുന്ന ഞാനാണ് മൂഢൻ!' അർജ്ജുനന്റെ കറുത്ത മുഖത്തു വിയർപ്പു പൊടിഞ്ഞു. അയാൾ ആവ

നാഴിയുടെ കെട്ടഴിച്ചു. അതു കലമ്പിക്കൊണ്ടു താഴെ വീണു. പൊൻപിടിയുള്ള വില്ല. പുലിൽ നിന്നൂരി കൃഷ്ണന് എറിഞ്ഞുകൊടുത്തു. എന്നിട്ടു വാരി. “നിന്റെ തലവെട്ടുന്നതോടെ തീരുമല്ലോ ഈ യുദ്ധം.

ജ്യേഷ്ഠന്റെ നേരെ ക്രുദ്ധനായി ചാടിയ അർജ്ജുനനെ കൃഷ്ണൻ തടഞ്ഞു. ജ്യേഷ്ഠൻ ക്ഷോഭിച്ച് എന്തു പറഞ്ഞാലും ജ്യേഷ്ഠനാണ്. രാജാ വാണ്. അതു മറക്കരുതെന്ന് കൃഷ്ണൻ ഉപദേശിച്ചു.

എന്നും യുദ്ധം നടക്കുന്നതിന് അരക്കാതം അകലെ നില്ക്കുന്ന ഭീരു ഇവ നറിയാവുന്നത് ഒന്നേയുള്ളു, താണകുലത്തിന്റെ തൊഴിലായ ചൂതാട്ടം. രാജാ വാകാൻ എന്തർത് ദ്രൗപദിയുടെ ശയ്യ പങ്കുപറ്റാൻ കൂടി അവകാശ

തടഞ്ഞുനിറുത്താൻ പാടുപെടുന്ന കൃഷ്ണനോട് അർജ്ജുനൻ പറഞ്ഞു

"ഒറ്റയ്ക്ക് ആയിരം പേരെ നേരിടുന്ന ജ്യേഷ്ഠൻ ഭീമസേനൻ ഞാൻ തീരു വാണെന്നു പറഞ്ഞാൽ പൊറുക്കും. ഇയാൾക്കെന്തവകാശം? പാണ്ഡവ സഹോദരന്മാരുടെ ഈ ശാപം ഇന്നോടെ തീരണം. കൃഷ്ണനും പരിചാരകരും രണ്ടു വൃദ്ധബ്രാഹ്മണരും ചേർന്ന് ഒരുവിധം
അർജ്ജുനനെ അടക്കി.

പരാജയഭീതികൊണ്ടു താനെന്തോ പറഞ്ഞുപോയതിൽ പൊറുക്കാൻ
ജ്യേഷ്ഠൻ പിന്നെ അപേക്ഷിച്ചു. ശാന്തനായ അർജ്ജുനനും അപ്പോൾ മാപ്പു
പറഞ്ഞു. കൃഷ്ണൻ നിർബ്ബന്ധിച്ച് വീണ്ടും അർജ്ജുനനെ യുദ്ധരംഗത്ത
ക്കയച്ചു. പാളയത്തിൽ ഈ കലാപം നടക്കുമ്പോൾ കൗരവരുടെ സഹായത്തിനു വീണ്ടും കർണ്ണൻ വന്നതു ഞാൻ കണ്ടു. കർണ്ണന്റെ ഇടം ചക്രകസ്ഥാനം കാത്തിരുന്ന ദുശ്ശാസനൻ ഒരു വൻ തേരിലേക്കു മാറി സാത്യകിയുടെ നേർക്കു കുതിക്കുന്നതു കണ്ടപ്പോൾ വഴിമുടക്കി ഓടിക്കാൻ ഞാൻ വിശോകനോടു പറഞ്ഞു.

ദുശ്ശാസനാ ഞാൻ അലറി. ഞാൻ വരുന്നുണ്ട്. അയാൾ നിർത്തി, തേർ എന്റെ നേർക്കു വിട്ടു. ഞങ്ങൾ തനിച്ച്.

ആഹ്ളാദം ഞാൻ ഒതുക്കി. തേർത്തട്ടിൽ നിന്നുകൊണ്ടുള്ള യുദ്ധം അധികം നീട്ടികൊണ്ടുപോകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. ഏതിരാളിയുടെ പിഴവിനു വേണ്ടി കാത്തിരിക്കേണ്ടിവരുന്ന യുദ്ധം. ദുര്യോധനനനോടൊപ്പം തന്നെ ഗാ യുദ്ധത്തിൽ വീരനാണെന്ന് അഹങ്കരിച്ചിരുന്ന ദുശ്ശാസനൻ വില്ലു താഴെ വച്ച് ഗദയെടുക്കുന്ന താണ് ഞാനും കാത്തിരുന്നത്.

മൂന്നാമത്തെ പ്രഹരത്തിൽ അവന്റെ ഗദ തെറിച്ചുപോയി. ഞാനും ഗദ തേർത്തട്ടിലേക്ക് എറിഞ്ഞു.

“വെറും കെ. ദുശ്ശാസനാ വെറുംകൈ. ദ്രൗപദിക്കുവേണ്ടി. എനിക്കു വേണ്ടി.... നിന്റെ മാറു പിളർന്നു ചോരകുടിക്കുമെന്നു ഞാൻ പറഞ്ഞത് ഓർമ്മയുള്ളവരൊക്കെ കാണാൻ വന്നുകൊള്ളട്ടെ' അവന്റെ കണ്ണിൽ ഭീതി ഞാൻ കണ്ടു.

നിഷാദരോട് ബാഹുയുദ്ധം ചെയ്തു മുതിർന്ന ഭീമനെപ്പറ്റി അവൻ കേട്ടി ട്ടേയുള്ളു. അവന്റെ ആദ്യത്തെ ആവേശത്തിൽ കാലും കൈയും ശിരസ്സും ഗദയാക്കി മാറ്റി അടിച്ചുകയറി. പിന്നെ ഞാൻ തുടങ്ങി.... നെറിക്കും ശീസ്സിലും ഇടം.വിയിലും തുടരെ ഞാൻ അടിച്ചപ്പോൾ
ദുശ്ശാസനൻ ഉലഞ്ഞു. അവന്റെ മുഷ്ടികൾ ഇടംകൈയാൽ തടുത്തു, ഇടനെഞ്ചിലിടിച്ചു ഞാൻ വീഴ്ത്തി. എടുത്തുചാടി കഴുത്തിനു കാൽ അമർത്തി നെഞ്ചിൻ കൂടിനു താഴേക്കും താഴേക്കു വിരലുകൾ ആതിയപ്പോൾ ഉരുണ്ടുന്തിവന്ന കണ്ണുകളിൽ മീന
സ്വരം ഉറഞ്ഞാതുങ്ങി.
എല്ലാ കരുത്തും പ്രയോഗിച്ചു വാരിയെല്ലുകൾ താഴ്ത്തിയകറ്റിയ കൈകൾ
വലിഞ്ഞമർന്നപ്പോൾ മരവുരി ചിന്തുന്നപോലെ ശബ്ദം കേട്ടു. മുഖത്തേക്കു
ചൂടുറവ കുതിച്ചു ചാടി. പ്രതികാരത്തിന്റെ പൊന്നശോകപ്പൂമാല, ചോര ആയിരം രാവുകളിൽ, രോഷം കടിച്ചുപൊട്ടിച്ച ചുണ്ടുകളിൽ ചോര അന്തകന്റെ മധുപർക്കം 
നിവർന്നു നിന്ന എന്റെ കൈകളിലും മുഖത്തും ചോരയുടെ ഇളം ചൂടറിഞ്ഞു. അവശേഷിച്ച കൗരവർ അടുത്തപ്പോൾ ഞാൻ പറഞ്ഞു: "വരണം. മധുപർക്കം കഴിഞ്ഞേയുള്ളു കുട്ട വധം. ഇന്നു ഭീമന് അമൃതേ
അവർ നിന്നു. ആരൊക്കെയോ എന്നെ വിളിച്ചു. വീണുകിടക്കുന്ന നിശ്ചല ശരീരങ്ങൾക്കിടയിലൂടെ ഞാൻ നടന്നു. കാൽക്കീഴിൽ ആരുടെയോ ഒരു
ശിരോഭൂഷണം ഞെരിഞ്ഞു. ചോരപുരണ്ട് മുത്തുമണികൾ തെറിച്ചു.
ഞാൻ വിചാരിച്ചു. കരിഞ്ചുവപ്പുനിറമുള്ള സുന്ദരി മൃത്യു എവിടെയോ

കണ്ടു നിരിക്കുന്നു. ഖേദവും തോന്നി, യുദ്ധകഥകൾ കേട്ടാൽ കോരിത്തരിക്കുന്ന മറെറാരു സുന്ദരി അന്നു കാണാൻ ഇല്ലല്ലോ എന്നോർത്തപ്പോൾ....

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക