shabd-logo

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023

0 കണ്ടു 0
കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ വണങ്ങണമെന്നും തോന്നി.

“പറയൂ. ഞാൻ കേൾക്കുന്നുണ്ട്. മുഴുവൻ വിസ്തരിച്ചു പറയൂ. ക്ഷീണിതയായി കിടക്കുന്ന ദ്രൗപദിയുടെ അലസഭാവം മറെറാരു അങ്ക വസ്ത്രംപോലെ ഊർന്നു വീഴുന്നതു ഞാൻ കണ്ടു.

എന്റെ ശയ്യാഗൃഹത്തിൽ ദ്രൗപദിയുടെ ആദ്യമായി കടന്നുവന്നപ്പോൾ മുതൽ മുഖത്തു പാരവശ്യമായിരുന്നു. എന്റെ പരുക്കൻ കൈകൾ പിടിച്ച പ്പോൾ അപേക്ഷയോടെ, ദൈന്യത്തോടെ എന്നെ നോക്കി അകന്നുമാറി. എന്നെ വേദനിപ്പിക്കരുതേ എന്ന് കണ്ണുകൾ കെഞ്ചുന്നതുപോലെ തോന്നി. വിരലുകൾക്കു ഞാൻ ചിത്രതലങ്ങളേക്കാൾ മയം വരുത്താൻ ശ്രമിച്ചു. പതുക്കെ. ക്ഷമിക്കാൻ ഞാൻ എന്നെത്തന്നെ ശാസിച്ചു. പതുക്കെ. വളരെ പതുക്കെ.... സന്താനപ്പൂനുള്ളുന്ന സുരസുന്ദരിമാരുടെ കരാംഗുലികളേക്കാൾ കനിവോടെ മനസ്സിലെ കാട്ടാളനോടു ഞാൻ കല്പിച്ചു. പതുക്കെ...

അവൾ എന്റെ കൈകൾ മാറ്റി വീണ്ടും ക്ഷീണത്തോടെ പറഞ്ഞു:

“അരുതേ! യുദ്ധത്തിന്റെ കഥ പറയൂ, ആദ്യം.'

ഞാൻ ആരംഭിച്ചു. "വഹാരം, വരാഹം, വൃഷം, ഋഷിപർവ്വതം, ചൈത്യകം എന്നീ അഞ്ചു മലകൾക്കു നടുവിലാണ് മാഗധം. കൊട്ടാരമതിൽക്കെട്ടിനു പുറത്തു പാച്ചോറ്റിക്കാടുകൾ. കോട്ടവാതിൽ കടന്നാൽ ഭക്ഷണം മുതലേ പൂമാല

കളും സുഗന്ധദ്രവ്യങ്ങളും വരെ വില്ക്കുന്ന വാണിഭങ്ങൾ..... ഞാൻ നിറുത്തി.

നെയ്യൊഴിക്കാൻ മറന്ന ചെരാത് അണഞ്ഞുകഴിഞ്ഞിരുന്നു. ഭിത്തിയുടെ മുകളിലെ കിളിവാതിലിലൂടെ പൗർണ്ണമിയുടെ പ്രകാശം അകത്ത് ഇരുപ ത്തിനാലു മാസങ്ങൾക്കുശേഷമെത്തിയ കാർത്തിക പൗർണ്ണമി.

ഭാഗ്യവതിയാണ് താനെന്ന മുഖവുരയോടെയാണ് ദ്രൗപദി ശയ്യാഗാര ത്തിൽ വന്ന് എന്നെ വന്ദിച്ചത്. ദാസിമാർ പോയപ്പോൾ ദ്രൗപദി പറഞ്ഞു:

"സംസാരിച്ചിരുന്നു മനം കുളുർപ്പിക്കേണ്ടതാണീ രാത്രി. പറയു, ജതഗൃഹ ത്തിൽനിന്നു രക്ഷപ്പെട്ട കഥ പറയൂ.' . വാരണാവതം കഴിഞ്ഞപ്പോൾ ദ്രൗപദിയുടെ ആലസ്യം വർദ്ധിച്ചു. നിറുത്തി

യപ്പോൾ വീണ്ടും പറഞ്ഞു: “പറയൂ, ഗദായുദ്ധങ്ങളുടെ കഥ പറയൂ....... പദി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.


ഞാൻ ജരാസന്ധന്റെ കഥ തുടർന്നു.

“ആനത്തോലുകൊണ്ടുണ്ടാക്കിയ മൂന്നു പെരുമ്പറകൾ കോട്ടവാതിൽക്കൽ തൂക്കിയിരുന്നു. അതിൽ ഘോഷമുണ്ടാക്കിക്കൊണ്ടാണ് ഞങ്ങൾ കടന്നത്. അതു കൃഷ്ണൻ നിർദ്ദേശമായിരുന്നു. യുദ്ധം ആവാര്യപ്പെട്ടു വരുന്ന വരെ എന്നും ജരാസന്ധൻ ഹൃദ്യമായി സ്വീകരിച്ചിട്ടേയുള്ളു.

ദ്വന്ദ്വയുദ്ധം ജരാസന്ധൻ നിത്യവിനോദമായിരുന്നു. പോരിൽ തോറ രാജാക്കന്മാരെ, കാരാഗാരങ്ങളാക്കി മാറ്റിയ ഗുഹകളിലേക്ക് അയയ്ക്കുന്നു. അവരെ പിന്നീടു ബലികൊടുക്കുന്നു.

മരണം യാചിച്ചെത്തിയവരെപ്പോലെ വാണിഭസ്ഥലത്ത് ആളുകൾ ഞങ്ങളെ നോക്കി. കാവൽ ഭടന്മാർ അടുത്തുവന്നപ്പോൾ കൃഷ്ണൻ പറഞ്ഞു: "സവർണ്ണർ ബലികൊടുക്കുന്ന ഒരു സവർണ്ണൻ, അധൻ, ഇവിടെ നാട്ടു വാഴുന്നുവെന്നു കേട്ടു. അയാളുമായി ദ്വന്ദ്വയുദ്ധത്തിനാണ് ഞങ്ങൾ വരു ന്നത്.

അവ്യായിരുന്നു അപ്പോൾ ജനങ്ങളുടെ മുഖത്ത്. യജ്ഞശാലയിലേക്കാണ് ഞങ്ങളെ ക്ഷണിച്ചു കൊണ്ടു പോയത്. വിശിഷ്ടാഥികൾക്കുള്ള പീഠങ്ങൾ, ഭക്ഷണത്തളികകൾ നിരത്താൻ തുട ിയപ്പോൾ അർജ്ജുനൻ നിരസിച്ചു. കൃഷ്ണൻ വീണ്ടും സേവകന്മാര ഓർമ്മിപ്പിച്ചു. “ഞങ്ങൾ യുദ്ധത്തിനു വന്നവരാണ്.

സൽക്കാരത്തിനു മേൽനോട്ടം വഹിക്കുന്ന വൃദ്ധനായ ഒച്ചുകൊണ്ടു പറഞ്ഞു: “അവസാനത്തെ അത്താഴം ഇവിടെയും
. സേവകന്മാർ ചിരിയൊതുക്കി.

വിശ്രമിക്കുകയായിരുന്ന ഞങ്ങളുടെ മുമ്പിൽ അർദ്ധരാത്രിക്കാണ് ജരാ സന്ധൻ വന്നത്. വലിയച്ഛൻ ധൃതരാഷ്ട്രരോളം വലിയ ശരീരം. നുകത്തണ്ടി നോളം വലുപ്പമുള്ള കൈകൾ. അദ്ദേഹം ഞങ്ങളെ വന്ദിച്ചു. ഞങ്ങൾ പ്രതി വന്ദനം ചെയ്തു.

"ദ്വന്ദ്വയുദ്ധം തരാൻ എപ്പോഴും സന്തോഷം.' അദ്ദേഹം പ്രസന്നഭാവത്തിൽ

ഞങ്ങളെ നോക്കി. “പക്ഷേ, നിങ്ങളാരും എന്റെ ശത്രുക്കളല്ല. ഞാൻ നിങ്ങ ളോടു ദ്രോഹം ചെയ്തതും ഓർക്കുന്നില്ല. ക്ഷത്രിയരെ വപ്പശുക്കളാക്കിയതുകൊണ്ടുതന്നെ താങ്കൾ വധനാണല്ലോ!' കൃഷ്ണൻ പറഞ്ഞു. നരബലി നടത്തുന്നവനെങ്കിലും ജരാസന്ധൻ നിയമ ങ്ങൾ പാലിക്കും. ദ്വന്ദ്വയുദ്ധത്തിനെത്തിയവരെ അയാൾ വെറുതേ തടവു

ശാന്തനായിരിക്കുന്ന ജരാസന്ധനെ ഞാൻ ബഹുമാനപൂർവ്വം നോക്കി. തന്റെ അസാധാരണമായ കരബലത്തിൽ തികച്ചും വിശ്വാസമുള്ളതു കൊണ്ടുതന്നെ അയാൾക്കു ശാന്തനാവാം. എതിരാളികളോട് ആചാരോപ ചാരങ്ങൾ കാട്ടാം.നിങ്ങളാരാണ് ഏതിരാളികളുമായി പരിചയപ്പെടലാണല്ലോ ആദ്യത്തെ ചടങ്ങ് അർജുനനെ പറ്റിയാണ് കൃഷ്ണൻ ആദ്യം പറഞ്ഞത് പിന്നെ എന്റെ വിജയങ്ങളെപ്പറ്റി പറഞ്ഞു. ദ്രുപദസദസ്സിലെ വെല്ലുവിളി ഞാൻ ഒറ്റയ്ക്ക ജയിച്ച ഒരു മഹായുദ്ധം പോലെ വിവരിച്ചു. സന്ദേശരാജാവിനേയും വൻപട യേയും ഒരിൽ ജയിച്ചു കന്യകയെ കൊണ്ടുപോന്നവനാണെന്നു
പറഞ്ഞു. എന്തുകൊണ്ടോ ഹിഡിംബവധം പറഞ്ഞില്ല.

അവസാനിപ്പിച്ചു, കൃഷ്ണൻ "ഇനി ഞാൻ. യാദവവംശത്തിലെ ബലരാമന്റെ സഹോദരൻ കൃഷ്ണൻ...

അപ്പോൾ ജരാസന്ധൻ പൊട്ടിച്ചിരിച്ചു. . “ഓർമ്മിക്കാത്തതിനു ക്ഷമിക്കണം. അന്നു വെറും കുമാരനായിരുന്നല്ലോ. പിന്നെ, തോറാടുമ്പോൾ പിൻപുറം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.

' അതുവരെയുള്ള ശാന്തഭാവം പെട്ടെന്നു മാറി. രാജാവ് മന്ത്രിയോടു കല്പിച്ചു. ദ്വന്ദ്വയുദ്ധത്തിന് ഒരുക്കിക്കോളൂ. പതിവുപൂജകൾ. ഹോമാദികൾ. പെരുമ്പറയടിച്ചു നഗരവാസികളെ അറിയിച്ചോളൂ.

എന്നിട്ട് ഞങ്ങളുടെ നേരെ നോക്കിക്കൊണ്ടു ചോദിച്ചു.

"ആരാണാദ്യം പൊരുതുന്നത്?' “താങ്കൾക്കു തെരഞ്ഞെടുക്കാം.

ജരാസന്ധൻ ചിരിച്ചു. ഇവിടെയും കൃഷ്ണൻ പ്രവചിച്ചതുപോലെ തന്നെ



“അല്പം കരുത്തുള്ള ഒരെതിരാളിയല്ലെങ്കിൽ കാഴ്ചക്കാര മല്ലന്റെ ശരീരഘടന ഈ യുവാവിനുണ്ട്. ഭീമസേനൻ തന്നെയാവട്ടെ.' ജരാസന്ധന് യുദ്ധം, സോമയാഗം പോലെ, അഗ്നിചയനം പോലെ, പരി ശുദ്ധമാണ്. ഓരോ ഘട്ടത്തിലും അയാൾ എന്റെ മനസ്സിൽ വളരുകയായിരുന്നു.

പ്രഭാതത്തിൽ രംഗമൊരുങ്ങി. ഗോരോചനമണിഞ്ഞു പുഷ്പം ചൂടിയ ജരാ സന്ധൻ ഹോമകുണ്ഡത്തിനു മുമ്പിൽ ഇരുന്നു. ബാപുരോഹിതർ വന്ന്, സ്വയം കുഴിച്ചു മുറിവിനും മോഹാലസ്യത്തിനുള്ള മരുന്നുകൾ കൊണ്ടു സേവകർ നിരന്നു. കിരീടമഴിച്ച്, മുടി കെട്ടിവച്ച് ജരാസന്ധൻ എഴുനേറ്റു ഇപ്പോൾ ദ്രൗപദിക്ക് ആലസ്യമില്ല. കണ്ണുകൾ വൈഡൂര്യക്കല്ലുകൾ പോലെ തിളങ്ങി. അവൾ എന്റെ തൊട്ടടുത്തേക്കു നീങ്ങിയിരുന്നു. അവളുടെ നേർവിരലുകാർ കൈപ്പത്തിക്കു മുകളിലൂടെ, പിന്നീട് ജങ്ങളിലൂടെ, അ കിക്കൊണ്ടു കഴുത്തിലെത്തി. എന്റെ മുടിക്കെട്ടിൽ ചികഞ്ഞ വിരലുകൾ ഒരു പിടിയെടുത്തു ചുരുട്ടിക്കളിച്ചു വീണ്ടും ചുമലിലൂടെ കൈത്തലത്തിലേ ക്കിറങ്ങി.

ആവേശം ഇരമണത്തെ നായാട്ടുനായ്ക്കളെപ്പോലെ എന്റെ ശരീരത്തിലെ
ചങ്ങകേട്ടുകളിൽ ചുമരാന്തി.

നിൽക്കൂ. ആദ്യം കഥ പറഞ്ഞുതീർന്നു. ഞാനിതു സൂതരിൽ മുഖ്യനോടു പറഞ്ഞ് ഏറ്റവും നല്ല പാട്ടുണ്ടാക്കിച്ച് സ്വർണ്ണവസാനം കൊടുത്ത് നാടാകെ പാടിനടക്കാൻ പറയും..........എന്നിട്ട്

ഞാൻ തുടർന്നു.

“ആദ്യം ഞങ്ങൾ കൈപിടിച്ചു. പിന്നെ പരസ്പരം നമിച്ചു. കൈപൊക്കിയും നീട്ടിയും താഴ്ത്തിയും പഴുതു നോക്കി. പൊടുന്നനെ ആഞ്ഞടുത്ത ജരാ സന്ധനെ തല കുനിച്ചുപിടിച്ച് ഞാൻ നേരിട്ടു. പിൻവാങ്ങിയ രാജാവ് ചുററി പിടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയതു കണ്ട്, ഓർക്കാപ്പുറത്തെന്നെ ചവിട്ടി. ഇടറിത്തെറിച്ച് സമനില കിട്ടാൻ പാടമുറപ്പിക്കുമ്പോൾ അയാൾ ത്തണ്ടകൊണ്ട്, ഞങ്ങൾ മല്ലയുദ്ധത്തിൽ പറയുന്ന, ശ്വാസനാളം ചതയ്ക്കുന്ന “പൂർണ്ണകുംഭം' പ്രയോഗിച്ചു. വയറ്റത്തടിച്ചു പിടി വിടുവിച്ച് ഞാൻ തൃണ പീഡത്തിന്റെ മുറയെടുത്തപ്പോൾ രാജാവ് മുഷ്ടികം കൊണ്ടു നേരിട്ടു. അപ്പോൾ അവക്കൊട്ടിലും പിന്നെ വാരിയിലും കട്ടാൽ ആടിച്ചു ഞാൻ "പൂർണ്ണയോഗ്യമായിലാകിച്ചു. അയാൾ അലറിയപ്പോൾ അതിലും ഉച്ച ത്തിൽ ഞാനലറി. കാഴ്ചക്കാർ നിന്നേടത്തു നിന്നു ഭയന്നു പിൻവാങ്ങിയത്.

അമർത്തിയൊതുക്കി ശ്വാസംമുട്ടിക്കുന്ന രീതിയിലാണ് എന്നെ അവസാ നിപ്പിക്കാൻ പോകുന്നതെന്നു കണ്ടു ഞാൻ കൈയകലം വിട്ടു നിന്നു മാത്രം ആക്രമിച്ചു. വേഗത്തിൽ ജരാസന്ധനെന്നോളമെത്തില്ല, തടുക്കാനെത്തുന്ന മുഷ്ടികൾ സ്ഥാനത്തെത്തും മുമ്പ് മർമ്മങ്ങളിൽ എന്റെ താഡനങ്ങൾ വീണു. അതു തുടരുന്തോറും അയാളുടെ നീക്കങ്ങൾ സാവധാനത്തിലായി. അർജ്ജുനനും കൃഷ്ണനും പ്രോത്സാഹിപ്പിച്ചുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അയാൾ ഇടയ്ക്ക് ആകെ വാരിപ്പിടിക്കാൻ കൊടുങ്കാറ്റുപോലെ കയറിനോക്കിയപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു. കൽ തൂണിനു മുന്നിലേക്ക് എന്നെ മാറ്റിക്കിട്ടാനാണ് അയാളുടെ അടവുകളെന്നു ഞാൻ മനസ്സിലാക്കി. യാമങ്ങൾ കഴിഞ്ഞു. ദ്വന്ദ്വയുദ്ധം ഉത്സവം പോലെ യല്ലെന്നു ജരാസന്ധനു തോന്നിത്തുടങ്ങിയിരുന്നു. ബലിവേദിയിലെ രൂപ ങ്ങളിൽ മരിച്ച ക്ഷത്രിയ വീരന്മാരുടെ കുരുദേവതകൾ എന്റെ രാകിക്കു കരുത്തു കുട്ടിയെന്നേ ഞാനിപ്പോൾ കരുതുന്നുള്ളു.

പ്രായംകൊണ്ട് എന്റെ നാലിരട്ടിയെങ്കിലും വരുന്ന ഈ മഹാബല ശക്തി എന്നെ അമ്പരപ്പിച്ചു. തളരുന്നു എന്ന് ഞാൻ ഉറപ്പിച്ച നിമിഷങ്ങളി ലൊക്കെ ആരോ എനിക്കു കരുത്തുതന്നു. കൽത്തൂണിന്റെ മുമ്പിലെന്നെ കിട്ടുകയാണാവശ്യം. അട്ടഹസിച്ച് ആഞ്ഞെടുത്ത്, ശരീരത്തിന്റെ ശക്തി മുഴ വരും കൊണ്ടു വാരിയെടുത്ത് എന്നെ കൽത്തൂണിലടിക്കാനാണ് ഒരുക്കമെന്ന് ഞാൻ പിച്ചു. പറക്കുന്നവരുംപോലെ അയാൾ ഉയർന്ന് അടുത്തെത്തി എന്നു തോന്നിയപ്പോൾ ഞാൻ കൈയടിച്ചു വീണു. അല്ല, വീഴുന്ന ത്തിൽ ഇരുന്നു. തൂണിൽ തലയടിക്കാതിരിക്കാൻ കൈനീട്ടി, ഒരു കാൽ മാത്രം നിലത്തൂന്നി ജരാസന്ധൻ നിന്നപ്പോൾ കാൽമുട്ടുകൾ രണ്ടും കെട്ടിപ്പിടിച്ചു പൊക്കി, ഉയർന്നു വല ചലിലൂടെ എല്ലാ ശക്തിയും ഉപയോഗിച്ച് എറിഞ്ഞു.

അലറിക്കൊണ്ടു മുഖമടിച്ചു വീണ അയാളുടെ പുറത്തേക്ക് എടുത്തുചാടി യതു കാൽമുട്ടുകൾ രണ്ടും നട്ടെല്ലിൽ ഒരുമിച്ചു വീഴാൻ സൗകര്യത്തിലായി രുന്നു. നല്ലിന്റെ കണ്ണിപൊട്ടി കായുന്നതു ഞാനറിഞ്ഞു. മുടിപിടിച്ച് മുഖം വളച്ചുമറിച്ചപ്പോൾ ചോര. എവിടെനിന്നോ വായിലൂടെ ഒരു കുടം ചോര പിന്നെ എനിക്കോർമ്മയില്ല. സത്യം, എനിക്കോർമ്മയില്ല. അപ്പോൾ ഞാനലറി യിരുന്നുവത്രെ.... കണ്ഠനാളം തകർന്ന ചോരയിൽ അയാളുടെ കൈകൾ പിടഞ്ഞിരുന്നു. നട്ടെല്ല വീണ്ടും തകർത്തപ്പോൾ ചലനങ്ങൾ നിലച്ചു.....

പിന്നെയും ഞാനലറിയെന്ന് അർജ്ജുനൻ പറഞ്ഞു. അർദ്ധബോധാവസ്ഥയിൽ എഴുന്നേറ്റ എന്നെ താങ്ങാനെത്തിയ അർജ്ജുനന്റെ കൈ തട്ടി മാറി ഞാൻ മണ്ഡപത്തിനു പുറത്തേക്കു നടന്നു.... എന്റെ ദേഹം രക്ത ത്തിൽ കുതിർന്നിരുന്നു. ജരാസന്ധൻ മ... എൻ..... ' ദ്രൗപദിയുടെ കിതയ്ക്കുന്ന മുഖം എന്റെ മുമ്പിൽ. അവൾ അർദ്ധബോധാ വസ്ഥയിലാണെന്നു തോന്നി. ഒരുമയില്ലാതെ വളരുന്ന എന്റെ ശുക്കളിൽ
കൂർത്ത പല്ലുകൾ താഴ്ന്നു. ആലസ്യം പൂണ്ട് ഉദാസീനയായി കിടന്ന ദ്രൗപദി എവിടെ? എന്നെ ഒരു ചുഴലിക്കാറ്റുപോലെ അവളുടെ ശരീരം ചുറ്റുന്നു. പല്ലുകളും നഖങ്ങളും എവിടെയൊക്കെയോ എന്നെ വേദനിപ്പിച്ചു. വേദനയല്ല, മോഹം; മോഹമല്ല, മോഹാലസ്യം. അതിന്റെ ശിഖരത്തിനു മുകളിലൂടെ മന്ദര പർവതം കൊതിയെടുത്ത ഗരുഡൻറെ  
നെഗങ്ങളിലെന്നോണം അവശേഷിച്ച രാത്രി ഞാൻ പാറിപറന്നു 

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക