shabd-logo

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023

1 കണ്ടു 1
ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന്നമരങ്ങൾ ഇടയ്ക്കിടെ സ്വർണ്ണനിഷ്കങ്ങൾ ചൊരിഞ്ഞ് രാജ കൊട്ടാരമാണതെന്നു കളിയാക്കിക്കൊണ്ടിരുന്നു.

അമ്മ വിദുരരുടെ കൂടെ താമസിക്കാൻ തീരുമാനിച്ചതു നന്നായി. ദ്രുപദ രാജധാനിയിലേക്കു കുട്ടികളെ അയച്ച കൂട്ടത്തിൽ ദ്രൗപദിക്കും പോകാമാ യിരുന്നു. വനവാസത്തിന്റെ ശിക്ഷ ഞങ്ങൾക്കുള്ളതാണ്. അവൾ വാരി യിരുന്നില്ല. ആഭരണങ്ങളില്ല, ദാസിമാരില്ല. ഉടുക്കാൻ മാന്തോല്. ഋഷികന്യ കായപ്പോലെ, രാവിലെയും സന്ധ്യയ്ക്കും നീർച്ചാലിലേക്ക് അവൾ പോകു ന്നതു നോക്കിനില്ക്കുമ്പോൾ ദുർവ്വിധിയോട് ഞങ്ങളേക്കാൾ വേഗത്തിൽ പൊരുത്തപ്പെട്ടത് അവളാണെന്നു തോന്നി.

നേരത്തെ തങ്ങിയ കാമ്യകത്തേക്കാൾ ഭംഗിയുള്ളതാണ് ഈ സ്ഥലം. നിറയെ പൂമരങ്ങൾ, ഭക്ഷണത്തിനു പറ്റിയ ചെറിയ മൃഗങ്ങൾ സുലഭം. കാര്യ കത്തിലെ താവളത്തിൽ രാജപ്രൗഢിയുടെ ഓർമ്മകൾ കുറച്ചുകൂടി നീട്ടി കൊണ്ടുപോവാൻ യുധിഷ്ഠിരനു കഴിഞ്ഞു. കൂടെ വന്ന പരിചാരകന്മാരും ദാസികളും പഴയപോലെ കല്പന കാത്തു നിന്നു. സഹതപിക്കാൻ വരുന്ന ബന്ധുക്കളും സന്ദർശകരും. കൃതമാരോടു പിണങ്ങിപ്പോന്ന വിദുരരും കുറച്ചുനാൾ അവിടെ ജ്ഞാനോപദേശങ്ങളും നീതികഥകളുമായി താമസി ച്ചിരുന്നു. സഞ്ജയ് വന്ന് പിണക്കം തീർന്നുവെന്നും രാജാവ് കല്പിക്കുന്നു. വെന്നും അറിയിച്ചപ്പോൾ അദ്ദേഹം മടങ്ങിപ്പോയി.

കാര്യകത്തിൽ കൃഷ്ണനും ആങ്ങള ധൃഷ്ടദ്യുമ്നനും വന്നപ്പോൾ മാത മാണ് ദ്രൗപദിയുടെ കെട്ടടങ്ങിയ പ്രസരിപ്പ് ഒന്നുണർന്നത്. അതുവരെ കുറ പ്പെടുത്തുന്ന ഒരു വാക്കും ഉദ്ധരിച്ചിട്ടില്ലാത്ത ദ്രൗപദി പറഞ്ഞു: “ഈ അഞ്ചു പേരിൽനിന്ന് ഞാനിനി ഒന്നും പ്രതീക്ഷിക്കുന്നില്ല. അന്നും ആങ്ങളയും ബന്ധുവായ ഈ കൃഷ്ണനുമുണ്ടല്ലോ എന്നു കരുതി ഞാൻ സമാധാനി

തവും പരാജയവും സഭാമദ്ധ്യത്തിൽ ദ്രൗപദിക്കു സഹിക്കേണ്ടിവന്ന അവമാനവുമൊക്കെ വളരെ കഴിഞ്ഞിട്ടാണ് കൃഷ്ണൻ അറിഞ്ഞത്. സാല്വ നോട് ഒരു യുദ്ധത്തിലേർപ്പെട്ടിരിക്കുകയായിരുന്നു രാമവർ

“ഞാനുണ്ടായിരുന്നെങ്കിൽ പുതുകളിരുന്ന നടക്കാൻ അനുവദിക്കിലായി

രുന്നു. തല കുമ്പിട്ടിരിക്കുന്ന യുധിഷ്ഠിരനെ നോക്കി കൃഷ്ണൻ പറഞ്ഞുതനിക്കേറ്റ അവമതി, പാഞ്ചാലരാജധാനിയിൽ അഞ്ഞൂറു ദാസിമാരുടെ പരിചരണത്തിൽ വളർന്ന തനിക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്ടം - സങ്കട പ്പെട്ട് ദ്രൗപദി പിന്നെയും എന്തൊക്കെയോ പറഞ്ഞപ്പോൾ കൃഷ്ണൻ ആശ്വ

നിപ്പിച്ചു. “പടി, കൊടും പാതകത്തിന്റെ ഫലമായി കൗരവർ മുച്ചൂടും മുടിയും. നീ രാജ്ഞിയായി വാഴും. അത് ഞാൻ എന്റെ കണ്ണാലെ കാണും. ഞാനാണു പറയുന്നത്. എനിക്കു ത്രികാലങ്ങൾ കാണാൻ കഴിയും.

വിശ്വാസം വരാത്തപോലെ, താൽപര്യമില്ലാതെ കേട്ടുനിന്ന ദ്രൗപദിയോട്

കൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു: “ആകാശം വീഴാം, ഹിമവാൻ പൊടിഞ്ഞേക്കാം,

സമുദ്രങ്ങൾ വറ്റിപ്പോയേക്കാം. പക്ഷേ, കൃഷ്ണന്റെ വാക്കുകൾ പിഴയ്ക്കില്ല.

ഇന്നോളം പിഴച്ചിട്ടുമില്ല. '

ദ്രൗപദിയുടെ ആകുലമായ മുഖത്ത് അപ്പോൾ പ്രസാദം പുഷ്പിച്ചു. കൃഷ്ണന് ചക്രായുധം പോലെ തന്നെ വിദഗ്ധമായി ഉപയോഗിക്കാനറിയാം വാക്കുകൾ.

സേനന്റെ കൂടെ കാശിയിലേക്കു മടങ്ങിയ ബലന്ധരയോടൊപ്പം പോയ വിശോകനും മടങ്ങിയെത്തി. കാട്ടിൽ എനിക്കൊരു സാരഥി ആവശ്യ മില്ല. അയാൾ എന്തെങ്കിലും ജോലികൾ ചെയ്തു ചുറ്റിപ്പറ്റി നിന്നുകൊള്ള മെന്നറിയിച്ചുവെങ്കിലും ഞാൻ നിർബന്ധിച്ചു തിരിച്ചയച്ചു.

കാര്യത്തിൽ മഴയാരംഭിച്ചപ്പോൾ ഞങ്ങൾ ഈ ദ്വൈതവനത്തിലേക്കു മാറി. പരിചാരകരെ മുഴുവൻ പിരിച്ചയയ്ക്കാമെന്നു ഞാൻ നിർദ്ദേശിച്ചപ്പോൾ ജ്യേഷ്ഠൻ അധികം തർക്കിക്കാതെ അംഗീകരിച്ചു. ഇന്ദ്രപ്രസ്ഥം ഒരു പാതി മറന്ന പകൽക്കിനാവുപോലെയായി. ആഹാരസമയത്ത് ഞങ്ങൾ ഒത്തുചേരുന്നു. പിന്നെ പിരിയുന്നു. സംസാരി

ച്ചിരിക്കുന്ന സന്ദർഭങ്ങൾ അപൂർവ്വമായി. വച്ചു കേട്ട ഒരു വൃത്താന്തം എന്നെ കുറച്ചിടയ്ക്ക് അസ്വസ്ഥ കാമ്യകത്തിൽ നാക്കി. ഹിഡിംബി, ഞാൻ എന്നെങ്കിലും വിളിക്കാൻ വരും, അല്ലെങ്കിൽ സേവ കരനെ അയയ്ക്കും എന്നു കരുതി കാത്തിരിക്കുന്നു. ദ്വന്ദ്വയുദ്ധത്തിൽ ജയി ച്ചെങ്കിലും കൊല്ലാതെ ഞാൻ വിട്ട കിർമ്മീരൻ. കിർമ്മീരനിൽ നിന്നാണ് ഞാൻ അതറിയുന്നത്.

ഞങ്ങൾ താവളമാക്കാൻ തെരഞ്ഞെടുത്ത സ്ഥലം തന്റെ വേട്ട സ്ഥല മാണ്. കാമ്യകത്തിനും ദ്വൈതവനത്തിനുമൊക്കെ താനാണ് അധിപതി എന്നു പറഞ്ഞു വന്ന ഒരു കാട്ടാളത്തലവൻ യുധിഷ്ഠിരനെ അധിക്ഷേപിച്ചു. അടുത്ത പ്രഭാതത്തിനുമുമ്പേ സ്ഥലം വിടണമെന്നു കല്പിച്ച് അയാൾ പരിവാരജന ത്തോട് ഞങ്ങളുടെ കുടിലുകൾക്കു തീവയ്ക്കാൻ പറഞ്ഞു. വേട്ടകഴിഞ്ഞു ഞാൻ തിരിച്ചെത്തുമ്പോഴാണ് അതറിയുന്നത്.

യുധിഷ്ഠിരൻ കല്പിച്ചു; വധിക്കണം അവനെ. ഋഷിമാർ കൂടി അവൻ ശല്യം സഹിക്കാതെയാണ് ഈ കാടു വിട്ടത്. പൂജാദികർക്കുകൂടി ഒരാളെ ഇവിടെ കിട്ടാനില്ലാത്ത സ്ഥിതിയായി. വധം അവനർഹിക്കുന്നുകൊല്ലുന്ന ജോലി എപ്പോഴും എനിക്കാണല്ലോ, കിർമ്മീരനുമായി കണ്ടു മുട്ടിയപ്പോഴാണ് അറിയുന്നത്, അവൻ നിഷാദ ഗോത്രത്തിൽപ്പെട്ടവനാണ്. ബകാൻ സഹോദരനാണ്. ജ്യേഷ്ഠനുമായുള്ള ദ്വന്ദയുദ്ധത്തെപ്പറ്റി അയാൾ കേട്ടിട്ടുണ്ട്. കണ്ടു നിന്ന സേവകർ പിന്നീടു പറഞ്ഞറിഞ്ഞു, നേരിട്ടു യുദ്ധം ചെയ്തു തന്നെയാണ് ഞാൻ ജയിച്ചത്. അതിനയാൾക്കുപകയില്ല. പക്ഷേ, കിർമ്മീരൻ യുദ്ധത്തിനു തയ്യാറായത് അതിന്റെ പേരിലല്ല. ഹിഡിംബിയെ ഉപേക്ഷിച്ചതിന്റെ പേരിൽ

ഞാൻ അത്ഭുതസ്തബ്ധനായി ഹിഡിംബി കിർമ്മീരന്റെ കൂട്ടുകാരനായിരുന്നു ഹിഡിംബൻ, അവർ ഒരുമിച്ചാണ് നായാടി നടന്നിരുന്നത്. ഒരിക്കൽ ഹിഡിംബിയെ ഭാര്യയാക്കാമെന്നുകൂടി നിശ്ചയിച്ചിരുന്നതാണ്. അക്കാലത്താണു ഞാൻ കാട്ടിൽ വച്ച് അവളെ കാണു ന്നത്. മായാവിദ്യകൊണ്ട് ഞാൻ അവളെ മയക്കിയെന്നു കിർമ്മീരൻ കുറ പ്പെടുത്തി.

കിഴക്കൻ കാടുകളിൽ ആനവേട്ട കഴിഞ്ഞ് ഒരിക്കൽ അയാൾ തിരിച്ചെത്തി ഇപ്പോഴാണ് ഹിഡിംബനെ കൊന്നതറിയുന്നത്. ഏഴുമാസങ്ങൾക്കുശേഷം ആണും തുണയുമില്ലാതായ ഹിഡിംബിയെ സ്വീകരിക്കാൻ വേണ്ടി കിർമ്മീരൻ കുതിച്ചെത്തി. അവൾ അയാളെ തിരിച്ചയച്ചു: 'എനിക്കിഷ്ടപ്പെട്ട ഭർത്താവു വന്നു. അയാളുടെ ശിശുവാണ് എന്റെ ഗർഭത്തിൽ.

തിരിച്ചു പോ ഒന്നെങ്കിലും അയാൾ അവളെ വീണ്ടും പലപ്പോഴായി സന്ദർശിച്ചു. അവൾക്കു പിറന്ന ആൺകുട്ടി ശക്തനായി വളരുന്നു. അവൻ പേരാണ് ഘടോൽക്കചൻ, ഘടോൽക്കചൻ - ഞാൻ മനസ്സിലുരുവിട്ടു. മറ

തുക്കളായി ദ്വന്ദ്വയുദ്ധമുറയിൽ വെല്ലുവിളികളായി കണ്ടുമുട്ടിയ ഞങ്ങൾ പിന്നെ സുഹൃത്തുക്കളായി മാറി. കിർമ്മീരന്റെ വിരുന്നൊരുക്കി - പന്നിമാംസ മിട്ടു വേവിച്ച മുളയരിച്ചോറ്, കരിമ്പിൻ തണ്ടു വാറ്റിയ മദ്യം കാട്ടുപോത്തിന്റെ കൊമ്പു കടഞ്ഞു പിടിയിട്ട് ഒരു നായാട്ടുകത്തി അയാൾ എനിക്ക് പോരു മ്പോൾ സമ്മാനമായി തന്നു.

തിരിച്ചുവന്നപ്പോൾ യുദ്ധത്തിന്റെ വിവരണം കേൾക്കാനുള്ള അക്ഷമ പദിയുടെ മുഖത്തു കണ്ടു. യുധിഷ്ഠിരനും അന്വേഷിച്ചു.

"ഇനി അവനെക്കൊണ്ടു ദ്രോഹമുണ്ടാവില്ല.' എന്നു മാത്രം ഞാൻ പറഞ്ഞു. പരാജിതനായി ജീവനും കൊണ്ട് ഒരുവിധം രക്ഷപ്പെട്ടതായിരിക്കും ഞാനെന്നു കരുതി യുധിഷ്ടിര

“എത്തുണ്ടായി? എന്തുണ്ടായി' ദ്രൗപദി തനിച്ചായപ്പോൾ ചോദിച്ചു. 'യുദ്ധം വേണ്ടിവന്നില്ല. ഞങ്ങൾ സൗഹൃദത്തിൽ പിരിഞ്ഞു.

“ഉം. കാട്ടാളരുടെ സൗഹൃദം..... ശരിതന്നെ...... പിന്നെ ഒന്നും പറ എനിക്ക് അവളുടെ ഭാവം കണ്ടപ്പോൾ പെട്ടെന്ന് അരിശം പുകഞ്ഞു. അതു

തില്ല. ഭൗപദി.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അകാരണമായി വർദ്ധിച്ചു.

ഒരു ബ്രാഹ്മണനെ കിട്ടാനുള്ള വഴിയാലോചിച്ച് നകുലനുമായി സംസാ രിച്ചിരിക്കുന്ന ജ്യേഷ്ഠന്റെ നേരെയാണ് അതു പിന്നെ പൊട്ടിപ്പുറപ്പെട്ടത്. ബ്രാഹ്മണനെ കിട്ടാനില്ല. പൂജാദികൾ കഴിക്കാൻ സൗകര്യമില്ല. ബലികൾ മുടങ്ങുന്നു. ആവലാതികൾ ധാരാളം. എല്ലാ തെറ്റുകൾക്കും കാരണം വിധി ഹിതമാണ്. തന്നോട് ആരും വേണ്ടത്ര സഹതപിക്കാത്തതെന്ത് എന്ന് അത്ഭുത പ്പെടുകയാണെന്നു തോന്നും ഭാവം കണ്ടാൽ. ആത്മപീഡനത്തിന്റെ സ്വരം,

ഞാൻ ചോദിച്ചു: "വാക്കു പാലിക്കാൻ പന്ത്രണ്ടും ഒന്നും പതിമൂന്നു വർഷം അലഞ്ഞുനട

ക്കാൻ തന്നെയാണോ നിശ്ചയിച്ചിരിക്കുന്നത്?'

ചെറിയ നടുക്കത്തോടെ ജ്യേഷ്ഠൻ എന്നെ നോക്കി. “പിന്നെ എന്തു ചെയ്യാൻ

"നമുക്കു ബന്ധുക്കളുണ്ട്. സൗഹൃദമുള്ള രാജാക്കന്മാർ പലരുമുണ്ട്. യുദ്ധം ചെയ്ത് കൗരവരെ നശിപ്പിക്കണം. പോയതൊക്കെ തിരിച്ചു പിടിക്കണം.'

എന്റെ ശബ്ദം കേട്ടു ദ്രൗപദിയും പുറത്തേക്കു വന്നു. അവൾ രംഗമാകെ ഒന്നു വീക്ഷിച്ച് നേർത്ത ചിരിയോടെ പറഞ്ഞു: “അത്താഴം ഇന്നും കാട്ടുകിഴ കിണ്ണങ്ങളിൽ വിരുന്നുകാരേയും ഭിക്ഷുക്കളേയും ഊട്ടി കഴിഞ്ഞ കഴിക്കാറുള്ളു മുമ്പൊക്കെ കാലക്കേട് എന്നല്ലാതെ എന്തു പറ

അതിലെ ഗൂഢമായ പരിഹാസം അദ്ദേഹം ശ്രദ്ധിക്കാതെ പോയി പന്ത്രണ്ടുവർഷം കാത്തിരിക്കാതെ ഇപ്പോൾത്തന്നെ യുദ്ധം എന്ന് അനു ജൻ പറയുന്നു. പക്ഷേ, ക്ഷമിച്ചിരിക്കുകതന്നെവേണമെന്നാണ് എന്റെ

ദ്രൗപദിയുടെ വിനീതഭാവം പെട്ടെന്നുമാറി.

'വിഭാഗണികളായ അഞ്ചു ഭർത്താക്കന്മാർ ആയിരം പേർക്കു കിട നില്ക്കുന്ന ആങ്ങള. അക്ഷൗഹിണിയുടെ അച്ഛൻ. എന്നിട്ടും എന്റെ അവസ്ഥ കണ്ടില്ലേ?
യുധിഷ്ട്ടാരൻ നടുവേപ്പിട്ട്ടു 
'ധർമ്മം വിട്ടവർക്ക് അതിന്റെ ശിക്ഷ കാലം നൽകും. ഒക്കെ എന്നു കരുതി സമാധാനിച്ചിരിക്കൂ. ദേവനിശ്ചയ

'എന്നെ സഭയിൽ വലിച്ചിഴച്ചു. വസ്ത്രാക്ഷേപത്തിനൊരുങ്ങിയവർക്കു സമൃദ്ധി. പാണ്ഡവപത്നിക്കു കാട്. അതു ദേവകല്പനയാണെങ്കിൽ ആ ദേവ കളെ ഞാൻ നിന്ദിക്കുന്നു. അതു വിധിച്ച ദേവൻ ലുബ്ധനാണ്, അധാർമ്മിക നാണ്, ക്രൂരനാണ്?'

കത്തിക്കാളുന്ന കണ്ണുകളോടെ, മുടിയഴിച്ചിട്ടു നില്ക്കുന്ന ദ്രൗപദിയെ നോക്കി യുധിഷ്ഠിരന്റെ മന്ദഹസിച്ചു. പിന്നെ എന്നോടു ധർമ്മാധർമ്മ ങ്ങളെപ്പറ്റിയും സ്വർഗ്ഗനരകങ്ങളെപ്പറ്റിയും പറയാൻ തുടങ്ങികുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: "സ്വജനങ്ങളെ, സ്വന്തം കുല ധർമ്മങ്ങളെ, പ്രജകളെ ഇവരെയെല്ലാം രക്ഷിക്കുന്നതിൽക്കവിഞ്ഞ് ഒരു ധർമ്മ മില്ല രാജാവിനെന്നു ജ്യേഷ്ഠൻ പറയുന്നതു കേട്ടിട്ടുണ്ട്.

അപ്പോൾ വേട്ടകഴിഞ്ഞു വന്ന അർജ്ജുനൻ കാര്യമറിയാൻ ഞങ്ങളെ മൂന്നു പേരെയും മാറി മാറി നോക്കി. “ഞാൻ പറഞ്ഞത്, വിശിഷ്ടമായ ദേവപദം ഭൂമിയിലെ ജീവിതത്തിനു

ശേഷമാണെന്നതുകൊണ്ടുള്ള ചെറിയ കഷ്ടപ്പാടുകളെപ്പറ്റിയാണ്.

അർജ്ജുനനിൽ തനിക്കൊരു സഹായിയെ കിട്ടുമെന്നു കരുതി യുധിഷ്ട്ടരൻ 

'ധർമ്മവും സത്യവും എനിക്കു വിടാൻ വയ്യ. ഞാൻ യുധിഷ്ഠിരനാണ്. തന്നെയാണ്. അതിനു വിരുദ്ധമായി നടക്കാൻ എനിക്കാവില്ല. എ ദുരിതം സഹിച്ചാലും.

അർജ്ജുനൻ പറഞ്ഞു: “ഒരു കല്പന, ഒരു വാക്കു മതി. നീയും കാറും

ചേർന്നു കാണിക്കുന്നതുപോലെ ഞാനും ജ്യേഷ്ഠൻ ഭീമസേനനും കൂടി കൗരവരെ കാക്കുന്നതു കാണിച്ചുതരാം.' അപ്പോൾ ദ്രൗപദി ഇടപെട്ടു: "പതിമ്മൂന്നുകൊല്ലവും ക്ഷമിച്ചിരിക്കണമെന്നാണ് ഇവിടെ രാജാവിന്റെ

ഇളകാത്ത നിശ്ചയം

നകുലസഹദേവന്മാർ വന്നു. ധർമ്മം, നീതി, നിയമം, തർക്കം പിന്നെയും

തുടർന്നപ്പോൾ സഹദേവൻ സഹികെട്ടു പറഞ്ഞു: 'ചൂതാട്ടത്തിലെത്രത്തോളം

ധർമ്മമാവാം? പറഞ്ഞുകേട്ടാൽ ഉപകാരം. കാട്ടിലെ സായാഹ്നങ്ങൾ ജ്ഞാനം

വർദ്ധിപ്പിക്കാനുപകരിക്കട്ടെ

അവയുടെ വാശി മുന ഇത്ര നിശിതമായി, പരസ്യമായി ഉയർത്തേണ്ടി

യിരുന്നില്ല സഹദേവൻ,

യുധിഷ്ഠിരൻ ആകെ ക്ഷോഭിച്ചു.

“എന്റെ കൈ പൊള്ളിക്കാൻ തീ കൊണ്ടുവരാൻ പറഞ്ഞപ്പോൾ നിനക്കു

നുസരിക്കാമായിരുന്നില്ലേ? ഞാൻ

ഞാൻ തിരുത്തി.

"കേട്ടതു തെറ്റിയതാണ്. സ്വയം പൊള്ളിക്കാനാണ് ഞാൻ തുനിഞ്ഞത്.. “എന്റെ അനുവാദം ചോദിക്കാതെതന്നെ നിങ്ങൾക്കപ്പോൾ ആക്രമിച്ച് കൗരവരെ നശിപ്പിക്കാമായിരുന്നില്ലേ? ഞാൻ തുടയില്ലായിരുന്നു. ഇപ്പോൾ എല്ലാവരും കൂടി തിരിയുന്നത് എന്റെ നേർക്കാണ്.....

ക്ഷോഭകൊണ്ട് യുധിഷ്ഠിരന് വാക്കുകൾ കിട്ടിയില്ല പിന്നെ.

വീണ്ടും ഇതിനു വിളിച്ചപ്പോൾ ശകുനിയുടെ കളിച്ചതിനാണെന്നറി

തിട്ടും തിരിച്ചുപോയാ?' നകുലന്റെ ചോദ്യത്തിനു മറുപടിയില്ല. അർജ്ജുനൻ പറഞ്ഞു: 'ത്തെരുവിലെ ചൂതാട്ടക്കാരെപ്പറ്റി അന്ന് ജ്യേഷ്ഠൻ പറഞ്ഞു. ചൂതാട്ടക്കാരുടെ മനസ്സ് എനിക്കൂഹിക്കാം. നഷ്ടപ്പെട്ടതൊക്കെ ഒരു നിമിഷം കൊണ്ടു തിരിച്ചുകിട്ടുമെന്നു കരുതിയാണ്, നകുലാ, തോറ്റവർ വീണ്ടും വരുന്നത്. വേശത്തെരുവിലായാലും കൊട്ടാരത്തിലാ

യാലും ചൂതാട്ടക്കാരന്റെ ചിന്താഗതി ഒന്നുതന്നെ. നടക്കാൻ തുടങ്ങിയ അർജ്ജുനൻ പെട്ടെന്നു തിരിഞ്ഞുനിന്നു. കൗരവരെ ജ്യേഷ്ഠൻ ഭീമസേനൻ വധിക്കുമെന്ന് പ്രതിജ്ഞയുണ്ടല്ലോ. യുദ്ധം, അതെ

പ്പോഴായാലും ശരി, ആ സൂതപുത്രനെ ഒഴിവാക്കി നാലു പേരും.

കർണ്ണൻ മരിക്കുന്നത് എന്റെ കൈകൊണ്ടാണ് ഉറപ്പ്. അയാൾ പിന്നെ നടന്ന്, ഒരിടത്തെത്തി ആവനാഴിയിൽ നിന്നൊരമ്പ ടുത്തു പെട്ടെന്നു മുകളിലേക്കു കൊടുത്തുവിട്ടു.

പകുതിയോളം അമ്പ് മറുപുറം കടന്ന ഒരു കാട്ടുപ്രാവു വന്ന് ഞങ്ങളുടെ മദ്ധ്യത്തിൽ വീണു. പിന്നെ ചില്ലയിളകി അടർന്നുവീണ കുറെ കാട്ടുപൂക്കളും.

ഞാൻ ചിന്തിച്ചുപോയി അശരീരികളുടെ പുഷ്പവൃഷ്ടി. രാത്രിയിൽ അർജ്ജുനൻ എന്റെ സമീപത്തു വന്നു.

“ഞാൻ പോകുന്നു.'

'എങ്ങോട്ടെങ്കിലും...യെവിടെയെങ്കിലും... ഇവിടെ ടുത്തു. മുഹഞാൻ സംശയിച്ചപ്പോൾ അർജ്ജുനൻ പറഞ്ഞു: 'പല പുതിയ ആയുധ ങ്ങളെയും പററി കേൾക്കുന്നുണ്ട്. ധനുർവ്വേദത്തിൽ പറയാത്ത അസ്ത്രങ്ങൾ പലതും ആളുകൾ പരീക്ഷിക്കുവാൻ തുടങ്ങിയിരിക്കുന്നു. കൂടുതൽ പഠിക്കാൻ

ഈ കാലം ഉപയോഗപ്പെടുത്താം. 'ജ്യേഷ്ഠനോടാലോചിച്ച്

"പോയെന്നു പറഞ്ഞാൽ മതി. ഇത് രാജധാനിയല്ലല്ലോ. എന്തിനു പിന്നെ

വെറുതെ ആചാരങ്ങൾ?'

പറഞ്ഞിട്ടു പോ അർജ്ജുനൻ സ്ഥലം വിടുന്നു എന്നു കേട്ടപ്പോൾ വിഷമം തോന്നി. അവന
മുത്തുണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസം കൂടും. പക്ഷേ, പദിയുടെ കണ്ണു കൾ എന്റെ സാന്നിദ്ധ്യം കൂടുതലറിയാൻ തുടങ്ങും അർജ്ജുനൻ അവത്തിൽ എന്ന ആഹ്ലാദം ഞാനൊതുക്കി.

അരുണോദയത്തിനു മുമ്പുതന്നെ അർജ്ജുനൻ സ്ഥലം വിട്ടു. നീർച്ചാലി നടുത്ത നിത്യകർമ്മങ്ങൾ കഴിഞ്ഞ ഞാൻ തിരിച്ചുവന്നപ്പോൾ യുധിഷ്ടിരൻ അസ്വസ്ഥനായിരിക്കുന്നതു കണ്ടു. “അർജ്ജുനൻ ആയുധവിദ്യയ്ക്കു പേരുകേട്ട സ്ഥലങ്ങളന്വേഷിച്ചു

പോയി. ഞാൻ അനുഗ്രഹിച്ചയച്ചു. ഞാൻ വഴിക്കു കണ്ട ഒരു മൃഗത്തിന്റെ കാലടികളെ പിന്തുടർന്നാലോ

എന്നാലോചിച്ചു.

അർജ്ജുനൻ അടുത്തുള്ളപ്പോൾ വലിയ ആശ്വാസമാണ്. പക്ഷേ, പോകു ന്നതും നല്ലകാര്യത്തിനുതന്നെഞാൻ അമ്പും വില്ലും കുന്തവുമെടുത്ത് വേട്ടയ്ക്കിറങ്ങി. എന്റെ ഊഹം ശരിയായിരുന്നു. കലമാനാണ്. കുതറിയാൻ സൗകര്യം നോക്കി അടുത്ത പ്പോൾ കാൽക്കീഴിൽ ഒരു ചുള്ളിക്കൊമ്പൊടിഞ്ഞു. താൻ പറന്നു. കർണ്ണ ഞരമ്പു ലാക്കാക്കി മമ്പയച്ചു. പിഴച്ചാലോ എന്നോർത്ത് ധ്യതിയിൽ രണ്ടാ മത്തെ അമ്പ് ഞാണേറ്റുമ്പോഴേക്ക് മൃഗം വീണു.

വലിയ മൃഗം. ചെവിക്കു പിന്നിൽത്തന്നെ തറച്ചതുകൊണ്ട് തോലിനു കേടൊന്നുമില്ല. നല്ല തിളക്കവും ഭംഗിയും. അതുണക്കിയാൽ പദിക്ക് ഒരു വസ്ത്രമുണ്ടാക്കാം. രാജധാനിയിലുപയോഗിക്കാറുള്ള പാതാരണത്തിന്റെ ഭംഗിയുണ്ടാവില്ലെങ്കിലും കണ്ടുക്കളുടെ ചാടുത്ത് അകത്ത് ചായം കൊടുത്താൽ നന്നായിരിക്കുമെന്നു തോന്നി.

മാനിനെ ചുമലിലിട്ട് ഞാൻ തിരിച്ചുനടന്നു. അമ്പു പറിച്ചെടുത്ത മുറിവിൽ നിന്നു ചോര തളളിയായി എന്റെ മാറിലൂടെ ഒഴുകി വീണു. അപ്പോൾ പരി ബകുമപ്പൂങ്കുലകളിലൊന്നാക്കാൻ നോക്കി വഴിക്കു നില്ക്കുന്നതു കണ്ടു. എന്നെ കണ്ടില്ല, അടുത്തെത്തുവോളം. രണ്ടു ചുമലിലുമായിട്ട് ഗ നോക്കി. “അഭിനവ എന്നു തിരിച്ചുവരു

"അറിയില്ല. അപ്പപ്പോൾ ആരെങ്കിലും ദൂതനെ അയച്ച് വിവരങ്ങളറിയിക്കാ മെന്ന് ഏറ്റിട്ടുണ്ട്. 'അമ്പും വില്ലും തലയ്ക്കുവെച്ച് അർജ്ജുനൻ ഉറങ്ങുന്നുണ്ടാവും പുറത്ത് എന്നു കരുതി ആശംസിച്ചാണ് ഞാനീ കാട്ടിൽ കിടക്കാറ്,

മൃഗത്തെ ചുമലിൽ ഒന്നാക്കി. അപ്പോൾ ചോര ഒരുവനായി ദേഹത്തി ലൂടെ ഒഴുകി. അതു നോക്കിക്കൊണ്ടു ദ്രൗപദി തെല്ലിട നിന്നു. പിന്നെ ഒരു ചില്ല പൊട്ടിച്ച് ഇലകൾകൊണ്ട് അതു തുടച്ചു കളഞ്ഞു. എന്റെ തൊട്ടട ത്തായി അവൾ നിന്നു. പരത്തിയിട്ട മുടിയിൽനിന്നു പുകയുടെ ഗന്ധമാണ് വരുന്നതെന്നു തോന്നി. മാന്തോൽ മറയ്ക്കാത്ത ചുമലുകൾ. കരിഞ്ഞ അശോ കമൊട്ടുപോലത്തെ പൊക്കിളിനു താഴെ, ഉടയാത്ത അടിവയറിൽ ഞാണു പോലെ തുടിച്ചുനില്ക്കുന്ന ഒരു പേശി ചലിച്ചു. മൃഗത്തെ താഴെയിട്ടു ഞാൻ പറഞ്ഞു:

“ഞാനുറങ്ങാറില്ല. സഭയിലെ പ്രതിയ്ക്കുശേഷം ഞാനൊരു താത്രിയും മനസ്സുവിട്ടുറങ്ങിയിട്ടില്ല. കാവലിനു ഞാനുണ്ട്. സമാധാനമാ

ദുര്യോധനനുമായുള്ള ഗദായുദ്ധം, ദുശ്ശാസനനുമായുള്ള മല്ലയുദ്ധം അവർ പ്രയോഗിക്കാവുന്ന അടവുകൾ. അവരെ അത്ഭുതപ്പെടുത്താൻ പോകുന്ന എന്റെ തന്ത്രങ്ങൾ. അതാണു രാത്രി കിടക്കുമ്പോഴൊക്കെ ഞാൻ ആലോചിക്കുന്നത്. ആദ്യം അത് ഒരു വിനോദമായിരുന്നു. പിന്നെ സ്വഭാവ മായി മാറി.

കാട്ടുപൂങ്കുലകളിൽ ചുറ്റിത്തിരിയുന്ന തുമ്പികൾ മൂളുന്നത് ഇപ്പോൾ എന്റെ ചുവട്ടിലാണ്. എന്റെ അരക്കെട്ടിൽ തീപ്പൊരികളുയർന്നു.

അവൾ ഓർമ്മിപ്പിച്ചു: “മറന്നുപോയോ? ഇത് രാജാവിന്റെ ഊഴമാണ്. അവൾ നടന്നുപോയപ്പോൾ, താഴെ കിടക്കുന്ന മാനിനെ ഞാൻ വീണ്ടും പൊക്കിയെടുത്തും

നിയമങ്ങൾ.....ഊഴത്തിന്റെ നിയമങ്ങൾ. ഇതൊന്നും മുമ്പുണ്ടായിരുന്നി ല്ലല്ലോ എന്നു ഞാൻ വിചാരിച്ചു.

എല്ലാ പസ്വികളും നിങ്ങൾ ലംഘിച്ചിട്ടുണ്ട്. നിയമങ്ങളുണ്ടാക്കിയ മഹർഷിമാരെല്ലാം. സ്ത്രീയുടെ നഗ്നമേനിയുടെ ആഴം കണ്ട് അതസ്സു വീണു പോയ ദുർബ്ബലരാണ് അധികം പേരും. കൃപാചാര്യരുടെയും ദ്രോണപത്നി കൃപി യുടെയും അമ്മയെ ഉടുവസ്ത്രമില്ലാതെ കണ്ട് ജപം മറന്ന ശരദ്വാൻ, കുളി ക്കുന്ന ഘൃതാചിയെ കണ്ടു മോഹിച്ച മറെറാരു തപസ്വിയാണ് ദ്രോണാചാര്യ രുടെ പിതാവ്, ഭരദ്വാജൻ. പിന്നീടും അതേ സ്ത്രീയെക്കണ്ട് ഞങ്ങളുടെ പിതാ മഹൻ പായനന്റെ ഉണങ്ങിയ ശരീരത്തിൽക്കൂടി വിലകയറി, ബുദ്ധികലങ്ങി എന്ന് ഒരു സുഗാഥയിൽ കേട്ടിട്ടുണ്ട്. വിചാരവീര്യന്റെ വിധ വകളെ മടുപ്പോടെ, മനസ്സില്ലാതെ സമീപിച്ച കൃപായ നന് അവളിൽ ഒരു മകനുണ്ടായി. അയാളെപ്പറ്റി ആരും പറയാറില്ല. മറെറാരിയൻകൂടി ഞങ്ങൾക്ക് എവിടെയോ ഉണ്ടെന്നതാണ് സത്യം.

അവരുണ്ടാക്കിയ പ്രതിപ്രതാനിയമങ്ങളൊക്കെ ഞങ്ങൾ പാലിച്ചുവരുന്നു. ഞാൻ മൃഗത്തെ താവളത്തിലെത്തിച്ച് കാട്ടുചോലയിലിറങ്ങിക്കിടന്നു. ഒരു ഫലിതംപോലെ ഓർമ്മിച്ചു. കാമമുണരുമ്പോൾ തണുത്ത വെള്ളത്തിൽ നിന്ന് നിയമം തെറ്റാതെ കഴിക്കണമെന്നാണ് പുരോഹിതർക്കുള്ള പാഠങ്ങളി ലൊന്ന്.

കുളികഴിഞ്ഞു തിരിച്ചുവന്നപ്പോൾ യുധിഷ്ഠിരൻ ആഹ്ലാദഭരിതനായിരി ക്കുന്നു. വളരെ കാലത്തിനുശേഷം അദ്ദേഹത്തിനു ജപഹോമങ്ങൾ നടത്താൻ ഒരാളെക്കിട്ടിയിരിക്കുന്നു. ധൗമ്യൻ. വ്യദ്ധനായ ഒരു ബ്രാഹ്മണൻ, അദ്ദേഹം ധാരാളം സഞ്ചരിച്ചിട്ടുണ്ട്. കണ്ട പുണ്യതീർത്ഥങ്ങളെപ്പറ്റിയെല്ലാം അദ്ദേഹ വിവരിക്കുകയായിരുന്നു.

നമുക്കും ഇവിടെ ഇരിക്കുന്നതിനു പകരം സഞ്ചരിച്ചു പുണ്യസ്ഥല ങ്ങളൊക്കെ സന്ദർശിച്ചാലോ?'

ജ്യേഷ്ഠൻ ചോദിച്ചു. എനിക്കു സമ്മതം. അടങ്ങി ഒരിടത്തിരിക്കുന്നതിലും ഭേദം പുതിയ ദേശങ്ങൾ കാണുന്നതുതന്നെ. ധൗമ്യന്റെ കൂടെ വരാമെന്നേററു. പിതൃക്രിയകളൊക്കെ പുണ്യതീർത്ഥങ്ങളിൽ വച്ച് വിധിയാംവണ്ണം നടത്താൻ ഒരു മഹർഷി കൂടെയുണ്ടെങ്കിൽ യാത്ര മഹാഭാഗ്യമായിത്തീരുമെന്നു യുധിഷ്ഠിരൻ പറഞ്ഞു മാദ്രി പുത്രന്മാർക്കായിരുന്നു എന്നേക്കാൾ ഉത്സാഹം,

ബ്രഹ്മശിരസ്സായിരുന്നു അടുത്ത താവളം. അവിടെ ഏഴുദിവസം. പിന്നെ കൗശികീനദി കടന്നു പടത്തിലെത്തി. അവിടെ താമസിക്കുന്നതിനി ടയ്ക്കാണ് ഒരു തപസ്വി പറഞ്ഞ് ഞാനാദ്യമായി ദൃശ്യശൃംഗന്റെ കഥ കേൾ ക്കുന്നത്. വിഭാണ്ഡകൻ സ്ത്രീയുടെ ഗന്ധം തട്ടാതെ വളർത്തിയ ദൃശ്യ രംഗനെ, വേശ്യകളെ അയച്ച് അയൽനാട്ടിലെ രാജാവ് ആകർഷിച്ച കഥ കളിച്ചങ്ങാതിയായി മാത്രം വേശ്യയെ കണ്ട യുവാവ് അവളെ തൊട്ടുരുമ്മി. മാറിൽ ദുഫലങ്ങൾ മറച്ചുവച്ച പുതിയ കൂട്ടുകാരെക്കണ്ടുണ്ടായ അമ്പരപ്പ് ഋശ്യശൃംഗൻ പിന്നെ അച്ഛനോടു വിവരിച്ച ഭാഗമെത്തിയപ്പോൾ ത ളൊക്കെ ശരിക്കും രസിക്കാൻ തുടങ്ങി. വിളകൾ പേരുകാൻ ഒരു വിശുദ്ധ യുവാവും കന്യകയും തമ്മിലുള്ള ആദ്യരാത്രിയിൽ വലിയ ഉത്സവം നടത്തുന്ന ഒരാചാരമുണ്ടായിരുന്നു, വേശ്യകളെ അയച്ചു ലോമപാദന്റെ നാട്ടിൽ മദ്യം എന്തെന്നറിയാതെ കഴിച്ച ദൃശ്യ ഗൻ പിന്നീടതിനെപ്പറ്റിയുള്ള വർണ്ണന സഹദേവനെ കൂടുതൽ രസിപ്പിച്ചു. തനിക്കില്ലാത്ത അത്ഭുതങ്ങൾ വിരുന്നു. “വന്ന ചങ്ങാതിമാരിൽ കണ്ട യുവാവിന്റെ അമ്പരപ്പാണ് ദ്രൗപദിയെ ഇക്കിളി പ്പെടുത്തിയത്. ഋഷിമാരിൽ ചിലർ സുതരേക്കാൾ സ്വാരസ്യത്തിൽ കഥ പറയാനറിയാം. ബ്രഹ്മശിരസ്സിലെ വാസം ഞങ്ങളുടെയെല്ലാം മൗഢ്യം മാറി.

അടുത്ത താവളം മഹേന്ദ്രപർവ്വതത്തിന്റെ താഴ്വാരമായിരുന്നു. അവിടെ സൗമ്യന്റെ കൂടെ മറെറാരു വൃദ്ധൻ ചേർന്നു. പുരോഹിതൻ ലോമൻ വൈതരണിയിൽ പിതൃബലികൾ നടത്താമെന്നു രണ്ടുപേരും പറഞ്ഞു. വലിയൊരു ജലപാതമാണ് വൈതരണി. ദൂരത്തുനിന്നുതന്നെ ഇരമ്പം കേൾക്കാം. ഭൂമിദേവി കന്യകയായിരിക്കുമ്പോൾ ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിനു ബ്രഹ്മാവു പരിപ്പിച്ചതിൽ പ്രതിഷേധിച്ചു പാതാളത്തിലേക്കു താണ
തിവിടെയാണെന്ന് ഒരു കഥയുണ്ട്. വരൻ കാശ്യപനും ബ്രഹ്മാവും പിന്നെ

കേണപേക്ഷിച്ചപ്പോൾ പുറത്തുവന്നു. കന്യക പോയ ഗഹ്വരത്തിലേക്കാണ്
നടി അന്വേഷിച്ചു കുതിച്ചു ചാടിയത്. ലോകനാണ് സ്ഥലപുരാണം വിവരിച്ചു

തന്നത്.

പ്രായക്രമമനുസരിച്ച് ഞങ്ങൾ പിതൃക്കൾക്കു ക്രിയകൾ നടത്തി. നാമെല്ലാ മുള്ള ഈ ഭാരതഭൂമി ഉൾക്കൊള്ളുന്ന ജംബുദ്വീപത്തിലെ എല്ലാ പിത ക്കയും ഓർമ്മിക്കുന്ന മന്ത്രങ്ങൾ പുരോഹിതൻ ചൊല്ലി. ഞങ്ങൾ ഏറ പറഞ്ഞു. പിന്നെ കുശാഗ്രത്തിലേക്ക് ഓരോ പൂർവ്വപിതാക്കളുടേയും ആത്മാ വിനെ ആവാഹിക്കുന്നു.

എന്റെ ഊഴം വന്നപ്പോൾ എനിക്ക് സംശയം തുടങ്ങി. ആരെയാണ് ആവാ ഹിക്കാൻ വേണ്ടി ഞാൻ ധ്യാനിക്കേണ്ടത്? ബീജബന്ധമില്ലാതെ മരിച്ച പാണ്ഡ വിനെയോ അനശ്വരനായ വായുഭഗവാനെയോ? ജ്യേഷ്ഠനെ അനുകരിച്ച് ഞാനും പാണ്ഡമഹാരാജാവിനെ സങ്കല്പിച്ചു. അതിൽപ്പിന്നെ വിചിത്ര വിദ്യനെ അവയും സംശയമുണ്ട്. ജീവിച്ചിരിക്കുന്ന പായനന് തിലോദനം വച്ചു നമസ്കരിക്കേണ്ടതില്ലല്ലോ. പിന്നെ ശന്തനുവിന്, പ്രതീപ്,

ക്രിയാദികൾ കഴിഞ്ഞു വൈതരണിയിൽ നിന്നു കയറിയപ്പോൾ ഞാൻ പുരോഹിതനോടു ചോദിച്ചു: "ദായക്രമമനുസരിച്ചു നോക്കുമ്പോൾ ഞങ്ങൾ പൂർവ്വികരെ സ്മരിക്കാൻ പിൻതിരിഞ്ഞുനോക്കി പോകേണ്ടത്. ശന്തനു രാജാ വിലേക്കോ, അതോ പരാശര ബ്രാഹ്മണനിലേക്കോ?'യുധിഷ്ഠിരൻ പതിവുപോലെ പറഞ്ഞു: “മന്ദാ, വിഡ്ഢിത്തം പറയാ തിരിക്കൂ.'

അന്നു രാത്രിയിൽ അകലത്തെ വൈതരണിയുടെ ജലപാതഘോഷം കേട്ടു കിടന്നപ്പോൾ പതിവുപോലെ മല്ലയുദ്ധങ്ങളെപ്പറ്റിയല്ല ഞാൻ ആലാ ചിച്ചത്. ഇദംപ്രായത്തിൽ ഒരു നോക്കു മാത്രം കണ്ട എന്റെ മുതു മുത്തശ്ശി.... അവർ സുന്ദരിയായ യുവതിയായിരിക്കെ തോണി തുഴയുന്ന ചിത്രമാണ് മന സ്സിൽ വരച്ചെടുക്കാൻ ശ്രമിച്ചത്. ഗാഥകളിൽ കേട്ടതനുസരിച്ചാണ് നടന്നത ങ്കിൽ മഹാനദിയുടെ മധ്യത്തിൽ വച്ച് തോണി തുഴയുന്ന മത്സ്യഗന്ധമുള്ള വാല അരുണിയെ കീഴടക്കിയ ബ്രാഹ്മണൻ, പരാശരൻ, അസാമാന്യനായിരി ക്കണം. തുഴയില്ലാതെ ഉലയുന്ന തോണി. ആർത്തൊഴുകുന്ന നദി. മത്സ്യഗന്ധം പുരണ്ടു ചളിവള്ളം കെട്ടിക്കിടക്കുന്ന തോണിത്തട്ടിൽ വീണടഞ്ഞു കിടന് എതിർക്കുന്ന മുക്കുവപ്പെണ്ണിനെ യുക്കുകൊണ്ടു കീഴടക്കിയ ബ്രാ ണം ആത്മാറി കുത്തിൽ മൂന്നുമുള്ള തിലോദനമെങ്കിലും അർഹിക്കു ന്നുണ്ട്. ആരും അദ്ദേഹത്തെ ഓർത്തില്ല.

മലഞ്ചെരുവിലെ കൊടും തണുപ്പുരാത്രി. ജലപാതത്തിലെ നീർക്കണങ്ങൾ വഹിച്ചെത്തുന്ന കാറ്റ്. പുനിയൻ വരൂ. ഈ രാത്രിയിൽ ആരും വിയർ ക്കില്ല. എന്നിട്ടുമെന്നു തണുത്ത വായുവിന് താമരപ്പൂവിൻ ഗന്ധം

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക