shabd-logo

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023

0 കണ്ടു 0
ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട്ടിന്റെ ചുവട്ടിലെത്തി.

വർഷം കഴിഞ്ഞ് പുപ്പടങ്ങിക്കിടക്കുകയായിരുന്നു കാട്, ഓടിക്കിതച്ച് മുമ്പിലെത്തിയ ഒരു കൂരമാൻ പകച്ചുനിന്നു. ഞാൻ അതിനെ വെറുതെ വിട്ടു. ഉയർത്തിയ കുന്തം താഴ്ത്തി അത്തിമരത്തിന്റെ ആളും കൈയും ഉയരത്തി ലേക്ക് അതു വലിച്ചെറിഞ്ഞു. ആറുവിരലോളം താഴ്ന്നിറങ്ങിയ കുന്തത്തിന്റെ ചെമ്പുവളകെട്ടിയ പിടി വിറച്ച് നിശ്ചലമാവുന്നതു നോക്കി. പിന്നെ കാടിന്റെ അതിർത്തിയിലേക്കു നടന്നു.

വിശോകൻ പുല്ലും വെള്ളവും കൊടുത്തശേഷം കുതിരകളെ വീണ്ടും പൂട്ടിമഥം തയ്യാറാക്കി നില്ക്കുകയായിരുന്നു.

ഉദ്ദേശമൊന്നുമില്ലാത്ത യാത്ര. കാട്ടിൽ മൃഗമൊന്നുമില്ലെന്നു പറഞ്ഞപ്പോൾ വിശോകൻ പതുക്കെ ചിരിച്ചു. ക്ഷത്രിയൻ ഇവിടെ ഒരു പെണ്ണിനെ തിരയുക യായിരുന്നുവെന്നു സൂതറിയരുത്. പെണ്ണുങ്ങൾ വരും. ഗർഭം ഏറ്റുവാങ്ങും. പോവും. അവരെപ്പറ്റി പിന്നെ ആലോചിക്കുന്നതുതന്നെ അവൻ പ്രതാപത്തിനു ചേർന്നതല്ല.

അറിയാത്ത ദേശങ്ങളിൽ വഴിയമ്പലങ്ങളിൽ കിടന്നുറങ്ങി. ഭക്ഷണം തീരു മ്പോൾ മാത്രം വേട്ടയാടി. മേടുകൾ വീണ്ടും സമനിപ്പോയ ഭൂപ്രദേശത്തിലെത്തിയപ്പോൾ നദീതട

മാണെന്നു കണ്ടു. ഏതു നദി?

"വീണ്ടും ഗംഗ. നമ്മൾ കാശിക്കടുത്താണ്.

ചെറിയ നഗരമായിരുന്നു. പട്ടുതുണികൾ ചായം മുക്കിയുണക്കുന്ന നിർ ജകരുടെ തെരുവാണാദ്യം കണ്ടത്. ചത്വരത്തിലെത്തിയപ്പോൾ ആരെയോ വരവേൽക്കാനെന്നപോലെ കൊടികളും തോരണങ്ങളും കണ്ടു വിശോകൻ നഗരവാസികളോടു സംസാരിച്ചു വിവരമറിഞ്ഞു. സേനേശരാജാവിന്റെ സഹോദരിയുടെ സ്വയംവരമാണ്. വീണ്ടും ഒരു സ്വയംവരം
വിരസമായ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഒരു മത്സരം വന്നു ചേർന്നിരിക്കും ഭിക്ഷാംദേഹിയെപ്പോലെ കാശിയും കടന്ന് ശണ്ടകിയുടെ തീരത്തിലൂടെ സഞ്ചരിച്ച് കാമരൂപംവരെ ചെന്നു മടങ്ങാമെന്നായിരുന്നു ആദ്യം കരുതിയത്.

ഗംഗയിൽ കുളിച്ചു. രാജധാനിയിലേക്കു പോകുന്നതുകൊണ്ട് ഉടുക്ക അതിലും മുടികെട്ടുന്നതിലുമൊക്കെ വിശോകന്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു. അയാൾ വിളിച്ചുകൊണ്ടുവന്ന കഴുകനെക്കൊണ്ട്. ഈമാൻ താടി കളഞ്ഞു. നഖങ്ങൾ മുറിപ്പിച്ചു.

കൊട്ടാരത്തിന് ഹസ്തിനപുരത്തിന്റെ പകുതിയോളം വലിപ്പമുള്ളൂ. തീയിൽ വേവിച്ച് മൺകട്ടകൾ വച്ചു പണിത ഭിത്തികൾ ഞങ്ങൾ ഹസ്തിന പുരക്കാർക്ക് അത്ഭുതമായിത്തോന്നും. മരമാണ് ഞങ്ങളുടെ പതിവ്, കാശി രാജ്യക്കാർ മുമ്പേ കരവിരുതിന് കേൾവികേട്ടവരാണ്. അവർ നെയ്യുന്ന പട്ടു തുണികൾ കേകയത്തുലും ഗാന്ധാരത്തിലും വരെ എത്തിച്ചേരുന്നു.

കോട്ടവാതിലിനു പുറത്തെ അങ്കണത്തിൽ തേരുകൾ വിശ്രമിക്കുന്നു. മൂന്നും അഞ്ചും കുതിരകളെ കെട്ടുന്ന തേരുകൾ. വിശോകൻ കൊടിയടയാള ങ്ങൾ നോക്കിക്കൊണ്ടു പറഞ്ഞു: “ചെറിയ നാടുകളിലെ രാജാക്കന്മാരാ

പഴയ കാശിരാജ്യം. മുത്തശ്ശി പിറന്ന നാട്. ഇപ്പോൾ മൂന്നായി പകുത്തിരി

ക്കുന്നു. ഇവിടെ രാജ്യം എന്നാൽ ഞങ്ങളുടെ കണക്കിൽ ഒരു വലിയ ഗ്രാമത്തിന്റെ വലിപ്പമേയുള്ളു. തേരും കുതിരകളും ഏറ്റുവാങ്ങിയ സേവകർ ഇരുനിറത്തിൽ മെലിഞ്ഞ ദീർഘകായരായിരുന്നു. എല്ലാവരും വർഷംതോറും ക്ഷൗരം ചെയ്യുന്ന പതി വുള്ളവരാണെന്ന് ഞാൻ ശ്രദ്ധിച്ചു. താടിവളർത്തുന്നവരൊക്കെ കോണാകൃതി യിൽ വെട്ടിയൊതുക്കിയിട്ടുണ്ട്.

കുതിരകളെ ഏറ്റുവാങ്ങുന്ന ഒരു താടിക്കാരനോട് വിശോകൻ പറഞ്ഞു:

ഖാണ്ഡവപ്രസ്ഥത്തിലെ യുവരാജാവ് ഭീമസേനൻ. അവരിൽ ഭാവമാറ്റവും അതിവിനയവും പ്രതീക്ഷിച്ചാണ് വിശോകൻ പറ

തെങ്കിൽ, അയാൾ നിരാശപ്പെട്ടിരിക്കണം. മഞ്ഞളും അക്ഷതവും താലങ്ങളിലേന്തിയ ദാസിമാർ സ്വീകരിക്കാൻ നിരന്നു നില്ക്കുന്നു. സീമന്തരേഖയിൽ മംഗല്യചിഹ്നമണിഞ്ഞവർ. മണ്ഡപത്തിനു പുറത്തു നില്ക്കുന്നവർ സചിവൻമാരാണെന്നു കരുതി വിശോകൻ അവരുടെ അടുത്തെത്തി വന്ദിച്ചു പറഞ്ഞു: “ഞങ്ങൾ ഖാണ്ഡവ പ്രസ്ഥത്തിൽനിന്നു വരുന്നു. ഇതാണ് ഭീമസേനൻ. കഴുത്തിലെ മുത്തുമാല കടിച്ചുനിന്ന യുവാവ് എന്നെ സൂക്ഷിച്ചു നോക്കി
മുമ്പോട്ടു വന്നു.

"ഖാണ്ഡവപ്രസ്ഥം ഖാണ്ഡവപ്രസ്ഥം എവിടെയാണ്?' പറഞ്ഞു:

വിശോകൻ വീണ്ടും വന്ദിച്ചു
ഹസ്തിനപ്പുറതിനെടുത് 
യുവാവ് ഉദാസീനഭാവത്തിൽ എന്നെ വന്ദിച്ചു പറഞ്ഞു: ഭീമസേനൻ യുധിഷ്ഠിരന്റെ അനുജൻ ഒരു ഭീമസേനനെപ്പറ്റി കേട്ടിട്ടുണ്ട്. വിശോകൻ കൃതിയിൽ പറഞ്ഞു: “ഇതാ യുധിഷ്ഠിരന്റെ സഹോദരൻ. അർജുനന്റെ ജ്യേഷ്ഠസഹോദരൻ ഭീമസേനൻ ഇതുതന്നെ യുവാവിന്റെ ഭാവം മാറി. അയാൾ എന്നെ വീണ്ടും വന്ദിച്ചു. സമപ്രായ
കായതുകൊണ്ട് ആശ്ലേഷിച്ചു. - "ഞാനാണ് സേനേശൻ. ഈ രാജധാനി അനുഗൃഹീതമായിരിക്കുന്നു.' എന്നിട്ട് അയാൾ വിശ്വസിക്കാനാവാത്തപോലെ സ്വയം പറഞ്ഞു: “അർജ്ജുനൻ ജ്യേഷ്ഠൻ ഭീമസേനൻ?

പിന്നെ അത്യാദരംകൊണ്ട് ഞാൻ അമ്പരക്കുന്ന നിലയിലായി സ്വീകരണം. അർജ്ജുനൻ ജ്യേഷ്ഠനെ കാണാൻ എന്റെ സമീപത്തേക്കു പലരും വന്നു. ഖാണ്ഡവപ്രസ്ഥത്തിലിരിക്കുന്ന ഞങ്ങളാരും അർജ്ജുനൻ പ്രശസ്തിയുടെ അളവറിഞ്ഞിട്ടില്ലെന്നു മനസ്സിലായി. അതിനിടയ്ക്ക് എന്റെ വീരപരാക്രമങ്ങളുടെ കഥകളറിയാൻ വിശോകന്റെ ചുറ്റും കൊട്ടാര സേവകർ കൂടി. സ്തുതിപാഠകരായി ഇവിടെ എല്ലാ വർഗ്ഗക്കാരുമുണ്ട് എന്നത്
വിചിത്രമായിത്തോന്നി. സൂതരും മാഗധരും മാത്രമല്ല ശൂദ്രരും കൂടി കാഴ്ചക്കാരുടെ പീഠങ്ങളുടെ നേർക്കു നടക്കാൻ തുടങ്ങിയ എന്നെ വര നാർത്ഥികളുടെ സംഘത്തിലേക്ക് ഒരു വൃദ്ധനായ സചിവൻ ക്ഷണിച്ചു. അത്യാദരവു നേടുന്നത് ആരെന്നറിയാൻ എന്റെ നേർക്കു നിരവധി ശിരസ്സു കൾ തിരിഞ്ഞു

ശംഖഭേരികൾ മുഴങ്ങി. ചടങ്ങുകൾ ആരംഭിച്ചു. ബ്രാഹ്മണർ ഹോമാഗ്നി യിലേക്കും വ്യതതിലതർപ്പണം നടത്തി. അംഗവസ്ത്രം മാറി, കിരിടംവച്ച് സേനേശൻ ബ്രാഹ്മണർക്കു ദാനങ്ങൾ നടത്തി നമസ്ക്കരിച്ചു.

പാഞ്ചാലത്തിലെ ചടങ്ങുകളുമായി എത്രത്തോളം വ്യത്യാസമുണ്ട് കാശി യിൽ എന്നറിയുക മാത്രമായിരുന്നു എന്റെ കൗതുകം. ആയുധമത്സര മില്ലാത്ത വെറും സ്വയംവരമാണ്. വന്നുകൂടിയ രാജാക്കന്മാരെപ്പറ്റി പൊതുവെ വർണ്ണിച്ചുകൊണ്ട് ഗായകർ പാടി. സേനേശന്റെ പിതാവിന്റെ ഒരു യുദ്ധ . വിജയത്തിന്റെ കഥയാരംഭിച്ചു. അപ്പോൾ, മണ്ഡപത്തിന്റെ പിൻവശത്തേക്കു സ്ത്രീകളുടെ സംഘം ഇറങ്ങിവന്നു. പൂമാലകൊണ്ടു മുടി കാണാത്തവിധം മുടിയ ഒരു ശിരസ്സ് അക്കൂട്ടത്തിൽ ഉയർന്നുകണ്ടു. അവരുടെ നേർക്കു നടന്ന ടുത്ത സേനേശൻ വധുവെ കൈപിടിച്ചു മണ്ഡപമദ്ധ്യത്തിലേക്കു വന്നു. സേവ കന്മാർ ഒരുക്കിവച്ച സമ്മാനങ്ങൾ അവളും ബ്രാഹ്മണർക്കു കൊടുത്തു. ഇതു പാഞ്ചാലത്തിൽ കാണാത്തതായിരുന്നു.

വധുവെ കണ്ടപ്പോൾ ഞാൻ അമ്പരന്നു പോയി. ഒറ്റ നോട്ടത്തിൽ ഹിഡിംബി, രാജകുമാരിയുടെ വേഷഭൂഷകളുമായി നില്ക്കുകയാണെന്നു തോന്നിപ്പോയി. അതേപോലെയുള്ള ദീർഘശരീരം. അത്ര കറുപ്പല്ല. തെളിഞ്ഞ കാട്ടുതേനിന്റെ നിറം. അതേപോലെ നീണ്ട കൺപീലികൾ. തവിട്ടുനിറം കലർന്ന വലിയ കണ്ണുകൾ.

- എന്റെ സഹോദരി, മഹാരാജാവായിരുന്ന ദേവേശന്റെ പുത്രി, ബലന്ധര സേനേശൻ പറഞ്ഞപ്പോൾ, ഗായകർ, ദേവന്മാർ കനിഞ്ഞനുഗ്രഹിച്ചു നൽകിയ കന്യകയെപ്പറ്റി രണ്ടുവരികൾ പാടി.

അർദ്ധവൃത്താകൃതിയിൽ ഇരിക്കുന്ന രാജാക്കന്മാരിൽ ഓരോ ആളുടെ മുമ്പിൽ എത്തി വധു നില്ക്കുമ്പോഴും യകൻ ഗുണഗണവിജയങ്ങൾ പാടി. അവരുടെ വാക്കുകളിൽ അജ്ഞാതദേശങ്ങൾ മഹാരാജ്യങ്ങളായി. മകൾ ക്കാത്ത യുദ്ധങ്ങൾ, കാലിക്കൂട്ടങ്ങൾക്കുവേണ്ടി നടന്ന കലാപങ്ങൾ, ദേവാ സുരയുദ്ധങ്ങൾക്കു സമമായി.

അവസാനത്തെ രാജാവിനു മുന്നിലായി ഇരിക്കുന്ന ഞാൻ ഒരു വിനോദം പോലെ, ഉത്സവസദസ്സിനെ രസിപ്പിക്കാൻ തുടങ്ങുന്ന ഭ്യാസികളുടെ പ്രധാനം കണ്ടു രസിക്കുന്നതുപോലെ, ഉദാസീനനായി ഇരുന്നു. പിടയ്ക്ക നെഞ്ചോടെയാണ് രൂപസഭയിൽ ബ്രാഹ്മണരുടെ മധ്യത്തിലിരുന്നത്. ഇവിടെ ഞാനൊരു കാഴ്ചക്കാരൻ മാത്രമാണ്.

വിറയ്ക്കുന്ന ശബ്ദമുള്ള ഒരു സ്തുതിപാഠകൻ എന്നെ പരിചയപ്പെടു

ത്താൻ ആരംഭിച്ചപ്പോൾ വധു എന്റെ മുമ്പിലേക്ക് അടുക്കുകയാണ്. ഞാൻ
ആചാരമനുസരിച്ച് എഴുന്നേററു. ധർമ്മ പുതനായ യുധിഷ്ഠിരൻ അനുജൻ.

യാദവസൈന്യത്തെ മുഴുവൻ ഏകനായി വെറും നിലത്തു നിന്നു യുദ്ധം

ചെയ്തു തോല്പിച്ച് കൃഷ്ണ സഹോദരി സുഭദ്രയെ കൊണ്ടുപോന്ന ഇരു

സൻ അർജ്ജുനൻ നിൻ.....രുവംശത്തിനലങ്കാരമുള്ള പാ പുത്രൻ......... ഒരിൽ ദിഗ്വിജയത്തിനിറങ്ങിയ മഹാബലി..... പിന്നെ ഞാൻ ലജ്ജകൊണ്ടു പുളഞ്ഞു. ഹിഡിംബൻ, ബകൻ, ഞാൻ കേട്ടി ട്ടില്ലാത്ത മറ്റനേകം രാക്ഷസന്മാർ രാവണസന്നിഭന്മാരായ രാക്ഷസരാജ - ന്മാർ എന്നിവരെ നിഗ്രഹിച്ച വൃത്താന്തം തീർന്നു കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു. വിശോകൻ വെറുതെയിരിക്കുകയായിരുന്നില്ല എന്നു വ്യക്തം. തുടർന്ന് എന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവം നടന്നു. അമ്പരപ്പു പുറത്തു കാട്ടാതിരിക്കാൻ ശ്രമിക്കുന്ന എന്റെ മുഖത്തു ബലന്ധര യുടെ പതറുന്ന കണ്ണുകൾ പാറിനടന്നു. അവളുടെ ശിരസ്സ് കുറേക്കൂടി ഉയർന്നു. എന്റെ കണ്ഠത്തിൽ വരണമാല്യം

സദസ്സ് അഭിനന്ദനഘോഷം ഉയർത്തിയപ്പോൾ ശംഖുവിളികളും നിനാദവും അന്തരീക്ഷത്തിൽ മുഴങ്ങി. ഒരു വധുകൂടി ഇതാ, എന്റെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നു.

ബലന്ധരയ്ക്ക് ഒരു പിതൃബലിയുണ്ടായിരുന്നു. തർക്കങ്ങളും വീരവാദ ങ്ങളുമില്ലാത്ത സ് സദ്യയ്ക്കിരുന്നു. ചമരിമാംസമിട്ട ഘാടനം നിറച്ച ചെമ്പുകുട്ടകങ്ങൾ പന്തലിലേക്ക് പരിചാരകർ വലിച്ചുകൊണ്ടുവന്നു. കടു കെണ്ണയിൽ വറുത്ത മത്സ്യം. തീയിൽ ചുട്ടെടുത്ത കൂരമാൻ. എള്ളെണ്ണയിൽ വറുത്ത ചെമ്മരിയാട്ടിറച്ചി, തേൻപായസം. നവധാന്യങ്ങൾ വാറ്റി, പൂങ്കുലകൾ കൊണ്ടു സുഗന്ധം ചേർത്ത മദ്യം,

വിശോകൻ, ഞാനൊറ്റയ്ക്കായ സന്ദർഭം നോക്കി അടുത്തുവന്ന് പതുക്കെ പറഞ്ഞു.

"നന്നായി. കാശിയും കുരുവംശവും പണ്ട് അടുത്തവരാണ്. ഇവിടത്തെ കുറെ കരകൗശലക്കാരെയും നമുക്ക് ഖാണ്ഡവപ്രസ്ഥത്തിലേക്കു കൊണ്ടുപോകണം. അതിവിരുതന്മാർ'

അയാൾക്കും വേണ്ടത്ര സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. നിളക്കെരിയുന്ന ശയ്യാഗൃഹത്തിൽ ഞാൻ രാത്രിയുടെ ഒന്നാം യാമ

" ത്തിൽ നിന്നു. ദാസിമാരുടെ അകമ്പടിയോടെ വന്ന ബലന്ധര തലകുനിച്ച് അകത്തു കയറി. പിൻവാങ്ങുന്നവരിലാരോ വാതിൽ ശബ്ദമില്ലാതെ അടച്ചു. അമർത്തിയ ചിരികളും നനുത്ത കാലൊച്ചകളും അകന്നു പോയി. ബലന്ധര യുടെ മുഖം അകിലിന്റെ കനൽപോലെ, കത്തുന്ന മുഖം. കണ്ണുകളിൽ ജിജ്ഞാ സയാണ്. അമ്പരപ്പില്ല.

എന്റെ ശരീരം ഉണർന്നു. അരക്കെട്ടിൽ കെട്ടടങ്ങിക്കിടന്ന ഊഷ്മാവി കത്തിപ്പടർന്നു. എന്റെ കൈകൾക്കുള്ളിൽ അവളുടെ ദേഹമൊരുക്കി. ഉത്തരീയം ഞാൻ വലിച്ചുമാറ്റിയപ്പോൾ പത്തിക്കീറിലെ കസ്തൂരിയു മണം മൂക്കിലുയർന്നു. എന്റെ കൈവിരലുകൾക്കിടയിൽ മുലക്കണ്ണുകൾ പെരുമീനുകൾ പോലെ പിടഞ്ഞു. ചുണ്ടുകളിൽ സഹകാരത്തിന്റെ

ആ രാത്രിയുടെ അന്ത്യത്തിലെപ്പോഴോ ഉണർന്നു ഞാൻ, അടുത്ത കീടക്കുന്ന ബലന്ധരയെ നോക്കി. നടന്ന സംഭവങ്ങളിലെ അപ്രതീക്ഷിതമായ വിസ്മയമോർത്ത് ഞാൻ കൊടും കൈകുത്തിക്കിടന്നു. സുഖകരമായ
ആലസ്യം.

അവൾ കണ്ണുതുറന്ന് നേർത്ത മന്ദഹാസത്തോടെ ചോദിച്ചു. 'സപത്നിയുമായി രാജധാനിയിലെത്തുമ്പോൾ പടി എന്തു വിചാ

ക്ഷത്രിയർക്കു പതിവുള്ളതാണല്ലോ ഒന്നിലേറെ വിവാഹം. ഞാൻ നിസ്സാരനായി പറഞ്ഞു.

“കാട്ടാളന്റെ സഹോദരിയോ?'

അപ്പോൾ എന്തുകൊണ്ടോ എനിക്കു പെട്ടെന്ന് അരിശം തോന്നി. 'അവളിപ്പോൾ എന്റെ സന്തതിയെ വളർത്തുന്ന തിരക്കിലായിരിക്കും. അവൾ അപ്പോൾ തുറന്നു ചിരിച്ചു. “പാഞ്ചാലിയുടെ ഊഴങ്ങളുടെ കണക്കു പറഞ്ഞ് സന്ധ്യയ്ക്ക് എന്റെ

ദാസിമാർ ചിരിച്ചു. നാലു സംവത്സരം എനിക്കു തുടർച്ചയായി കിട്ടുമെന്ന്

ഒരുത്തി കണക്കുകൂട്ടിപ്പറയുകയും ചെയ്തു. അപ്പോൾ നെയ്വിളക്കു വിളറി, അണരഥത്തിന്റെ പുറപ്പാടറിയിച്ചു.

" ഞാൻ എഴുന്നേറ്റു.

“എനിക്കു പുറപ്പെടാറായി. "നാലാം യാമത്തിൽത്തന്നെ മൂന്നു തേരുകളും തയ്യാറായിരിക്കും. അവിടു തടക്കം.
അവളും എഴുന്നേറ്റു.

ബലയുടെ കൂടെ പെൺകുതിരകളെ പൂട്ടിയ കർണ്ണിരഥത്തിൽ നാലു ദാസിമാർ കയറി. എന്റെ രഥത്തിൽ സേനേശന്റെ സമ്മാനദ്രവ്യങ്ങൾ
കയറി. കൊത്തുപണികൾ ചെയ്ത വെള്ളിത്തളികകൾ, കനകഭൃംഗാരങ്ങൾ, ദന്തത്തിലുണ്ടാക്കിയ വിശാന കോശങ്ങൾ. സാധാരണ തോൽക്കുടങ്ങളേ ക്കാൾ വലിയ കൃതികളിൽ വെള്ളവും മദ്യവും ഭക്ഷണസാമഗ്രികളും കയറി. അതിൽ അഞ്ച് അകമ്പടിപ്പുരുഷന്മാരും ബലന്ധരയുടെ ഒരു മാതുലനും. സേനേശനും സചിവന്മാരും ഞങ്ങളെ യാത്രയയച്ചു.

ഖാണ്ഡവപ്രസ്ഥത്തിൽ ഞങ്ങളെത്തുന്നത് ഒരു സന്ധ്യയ്ക്കാണ്. വിശോ കൻ അത്ഭുതത്തോടെ ചൂണ്ടിക്കാണിച്ചു. മുമ്പ് കാടുനിന്നിരുന്ന കുറെ സ്ഥല ങ്ങൾ വെളിമ്പറമ്പായി മാറിക്കഴിഞ്ഞു. കത്തിയെരിഞ്ഞ കുടിലുകളുടെ അവ ശിഷ്ടങ്ങൾ കടന്നുപോകുമ്പോൾ കണ്ടു. അങ്കണത്തിലെത്തിയപ്പോൾ ആദ്യം ഓടിയെത്തിയത് സഹദേവനായി
രുന്നു. നടയ്ക്കൊരു ദൂതനെയെങ്കിലും അയച്ചു വൃത്താനുമറിയിക്കാത്തതിൽ അവൻ പരിഭവം പറഞ്ഞു. പുതിയ മന്ദിരങ്ങളെല്ലാം പണിതീർന്നുകഴിഞ്ഞു. ഹസ്തിനപുരത്തുനിന്നു

പിന്നെയും കുടിയേറ്റക്കാർ വന്നിരിക്കുന്നു. കുലാലന്മാർ, രഥകാരന്മാർ, മണി 
കാരന്മാർ.

വെട്ടിത്തെളിയിച്ച കാടുകളുടെ നേരെ ഞാൻ നോക്കി നില്ക്കുന്നതു കണ്ട പ്പോൾ സഹദേവൻ പറഞ്ഞു: “അർജ്ജുനനും കൃഷ്ണനും ചേർന്നാണ് കാടു വെട്ടിത്തെളിച്ചത്. ധാരാളം ഭക്ഷണവും മദ്യവും സേവകന്മാരും യോദ്ധാക്കളു മായി ചെന്ന് ഒരുത്സവം പോലെയാണ് അതു നടത്തിയത്. ഞാനൊരു നല്ല ആഘോഷം നഷ്ടപ്പെടുത്തി എന്ന ഭാവമായിരുന്നു അവന്.

"നാഗന്മാരോ?'

'കാട്ടിലെ മേന്മാരോ? ഓ, അവർ അവർ കുറച്ചൊക്കെ എതിർത്തു നിന്നു. പിന്നെ സങ്കടം പറഞ്ഞു. വീടുകൾക്കു തീവയ്ക്കാൻ തുടങ്ങിയപ്പോൾ ഒക്കെ ഓടിയൊളിച്ചു.

കാശിയിൽ നിന്നു വന്നവരുടെ താവളം ഏർപ്പാടുചെയ്യാൻ വിശോകനെ

ഏല്പിച്ചു. മാതുലനെ പരിചരിക്കാൻ സഹദേവനെയും. അമ്മ ഒരു പുതിയ മന്ദിരത്തിലേക്കു താമസം മാറ്റിയിരിക്കുന്നു. അമ്മ എന്നെ ശാസിച്ചില്ല. അമ്പരപ്പിച്ചതുമില്ല. ബലന്ധരയെ സ്നേഹത്തോടെ
സ്വീകരിച്ച് അനുഗ്രഹിച്ചു. അവൾ ഇനി പകലുകൾ കഴിക്കാൻ പോകുന്നതു തന്റെ കൂടെയായിരിക്കുമെന്നു പറഞ്ഞു. 'ഇതായിരിക്കും ഇനി ഇവിടത്തെ അന്തിപുരം. കൂടുതൽ സൗകര്യ ങ്ങളുള്ളതുകൊണ്ടാണ് ഇങ്ങോട്ടു ഞാൻ മാറിയത്.' എന്നിട്ട് എന്നെ നോക്കി പറഞ്ഞു: “ഇനിയും പുത്രവധുക്കൾ എപ്പോഴാണ് വരുന്നതെന്നറിയില്ലല്ലോ.' അർജുനന് ഉണ്ണി പിറന്നതറിഞ്ഞപ്പോൾ ഞാനവന്റെ കൊട്ടാരത്തിലേ ക്കോടി. കൃഷ്ണൻ ദ്വാരകളിലേക്കു തിരിച്ചുപോയിരിക്കുന്നു. അവിടെ കറുത്തു മെലിഞ്ഞ ഒരു ചെറിയ മനുഷ്യനുണ്ടായിരുന്നു. അയാളെപ്പറ്റിഅർജ്ജുനൻ പറഞ്ഞു: മയൻ. ദക്ഷിണദേശത്തുനിന്നും വന്ന ശില്പിയാണ്. നമുക്കുവേണ്ടി ഒരു സഭാമണ്ഡപം പണിചെയ്യുന്നു.

കാശിയിൽ മൺകട്ടകൾ കൊണ്ടു ഭിത്തികൾ കെട്ടിയത് ഞാൻ കണ്ട കാര്യം പറഞ്ഞപ്പോൾ മയൻ പറഞ്ഞു: “അതിനു ബലം പോര. അതിലും ഭംഗിയായി, നിറം കൊടുത്ത കട്ടകൾ വേവിച്ചെടുത്തു ബലപ്പെടുത്തി നിർമ്മാണം നട ത്തുന്ന സമ്പ്രദായം അയാൾ വിവരിച്ചു. സഭയുടെ തറയിൽ നീലക്കട്ടകളാണു പാകാൻ പോകുന്നത്. അയാൾക്കു കളിൽനിന്നു പുതിയ വർണ്ണങ്ങളു ണ്ടാക്കാനറിയാം. കല്ലുകൾ മരപ്പലകകളേക്കൾ കുറഞ്ഞ കനത്തിൽ വെട്ടി യെടുക്കാനും അയാളുടെ പണിക്കാർക്കറിയാം.

ഉണ്ണിയെ കാണാൻ അകത്തേക്കു കടന്ന എന്റെ ഒപ്പം അർജ്ജുനൻ വന്നു.

സൂര്യദാസിമാരിൽനിന്നു കൈമാറിയെടുത്ത ഉണ്ണി എന്റെ മുമ്പിൽ

നീട്ടിക്കാണിച്ചു. ഉറങ്ങുകയാണ്. അർജ്ജുനൻ നിഴവും സുമയുടെ മുല വുമാണ് ഉണ്ണിക്കു കിട്ടിയിരിക്കുന്നത്. 'കൃഷ്ണനാണ് പേരിട്ടത്. അഭിമന്യു

ഉറങ്ങുന്ന ഉണ്ണിയുടെ ശിരസ്സിൽ പതുക്കെ ചുംബിച്ചു. ഞാൻ പുറത്തു കടന്നു.

യുധിഷ്ഠിരനെ സന്ദർശിച്ചിട്ടില്ല. നിയമപ്രകാരം അദ്ദേഹത്തെയായിരുന്നു

ആദ്യം കാണേണ്ടിയിരുന്നത്. അകത്തളത്തിൽ നിന്നു കാത്തുനില്ക്കുന്നു
എന്ന സന്ദേശവും കൊണ്ട് സേവകനെ അയച്ചു. അദ്ദേഹം വാതിൽക്കൽ വന്ന
പ്പോൾ ഞാൻ നമസ്ക്കരിച്ചു. "വരൂ. അകത്തേക്കു വരൂ.'

അദ്ദേഹത്തിന്റെ പിന്നിൽ നടന്നപ്പോൾ ആഹ്ലാദത്തോടെ പറഞ്ഞതു അകത്തിരുന്നപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു: “ബലന്ധരയുടെ മാതുലനെ കണ്ടു. അദ്ദേഹം രാത്രി ചൂതുകളിക്കാൻ വരുന്നുണ്ട്. യോഗ്യന്മാരാണ് കാശി രാജ്യക്കാർ സന്ദേശമിപ്പി ഞാനും കേട്ടിട്ടുണ്ട്. ജ്യേഷ്ഠന്റെ അനുഗ്രഹം വാങ്ങാനും വന്ദിക്കാനുമായി ബലന്ധര പോയത് അമ്മയുടെ കൂടെയാണ്. പണിതീർത്ത മന്ദിരങ്ങളും പണിചെയ്യാൻ പോകുന്ന സഭാമണ്ഡപസ്ഥാനവും നോക്കിക്കൊണ്ട് ഞാൻ അപ്പോൾ മയന്റെ കൂട
നടക്കുകയായിരുന്നു. അന്നു രാത്രിയിൽ ബലന്ധര പറഞ്ഞു: 'ദ്രൗപദിയെ കണ്ടു.

എന്തൊക്കെ ചോദിച്ചിട്ടുണ്ടാവും ദ്രൗപദി? അവരുടെ ആദ്യത്തെ കൂടി കാഴ്ചയിൽ എന്തൊക്കെയുണ്ടായി? അറിയാൻ ആഗ്രഹമുണ്ടായിരുന്ന ങ്കിലും ഞാൻ ഉദാസീനഭാവത്തിലിരുന്നു. “അദ്ഭുതമില്ല.' ബലന്ധര പറഞ്ഞപ്പോൾ മനസ്സിലാവാതെ ഞാൻ അവളെ നോക്കി നാലുവർഷം വേണമെങ്കിൽ ഏതു പുരുഷനും കാത്തിരുന്നു പോവും.

ഞാൻ വിചാരിച്ചതിലും സുന്ദരി. "ദ്രൗപദി പിന്നെ എന്തൊക്കെ പറഞ്ഞു?'

ബലന്ധര ചിരിച്ചു.

എന്നെ ശരിക്കു കണ്ടുവോ എന്നുതന്നെ സംശയം. അകലെ എന്തോ നോക്കുമ്പോൾ തടഞ്ഞുനില്ക്കുന്ന കരടായി മാത്രമേ എന്നെ കാണുന്നുള്ളു എന്നാണ് എനിക്ക് തോന്നിയത്. സുഭദ്ര ധാരാളം സംസാരിച്ചു. പിന്നെ ദ്രൗപദിയുടെ കാര്യം തുടരാതിരിക്കാൻ ഞാൻ അവളെ ശയ്യയി ലേക്കു വലിച്ചിട്ടു.

പിറേറന്നു പകൽ, ഈയിടെ വലുതാക്കിയ ആയുധപ്പുര കണ്ടു. ഏഴു കുതിരകളെ പൂട്ടുന്ന വലിയ തേരിന്റെ പണി പൂർത്തിയാവുന്നു. ഞാൻ വായു വിൽ ഗദായുദ്ധം ചെയ്തു. നകുലനുമായി ചെറുതും വലുതുമായ വാളുകൾ കൊണ്ടു കുറച്ചുനേരം പൊരുതി. എന്റെ പരിശീലനം കാണാൻ കാലാൾപ്പട യിൽ പുതുതായി ചേർന്ന കുറെ യുവാക്കൾ അടുത്തുകൂടി.

മയൻ എന്റെ ഗദകൾ നോക്കിയശേഷം പറഞ്ഞു: “ഞാനൊരു മികച്ച ഗ

യുണ്ടാക്കിത്തരുന്നുണ്ട്. മുഴുവൻ ലോഹംകൊണ്ട്. പക്ഷേ, ആവശ്യത്തിനുള്ള

ഭാരമേ തോന്നു.

അയാൾ ഉണ്ടാക്കാൻ പോകുന്ന ചില യുദ്ധതന്ത്രങ്ങളുടെ ഏകദേശരൂപം ചൂണ്ടുവിരൽ കൊണ്ടു നിലത്തു വരച്ചു കാണിച്ചു. ശില്പിക്ക് ആയുധങ്ങളെ പ്പറ്റിയുള്ള അറിവ് എന്നെ അത്ഭുതപ്പെടുത്തി. ഒരിക്കൽ മാത്രം എടുത്തുപ യോഗിക്കാവുന്ന വേലുകൾ, അർദ്ധചന്ദ്രം പിടിപ്പിച്ചു കഴുത്തിക്കാൻ പററിയ അമ്പുകൾ - മറ്റു ദേശങ്ങളിൽ പ്രചാരത്തിലുള്ള പുതിയ ആയുധങ്ങളെ പറ്റി അയാൾ പറഞ്ഞു. അപ്പോൾ ഒരു വൃദ്ധയായ ദാസി വന്ന് അറിയിച്ചു. ൗപദി എന്നെ കാണാനാഗ്രഹിക്കുന്നു.

മന്ദിരത്തിലേക്കു നടന്നു. ജ്യേഷഠനും ബലന്ധരയുടെ മാതുലനും ചൂതുകളിക്കുകയായിരുന്നു. അദ്ദേഹം തലയുയർത്തിയ കൂടി യില്ല. മണ്ഡപവും ഇടനാഴിയും കടന്ന് രണ്ടാമത്തെ വാതിൽക്കലേക്കു മറെറാരു

ദാസി എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ ദ്രൗപദി ഇരിക്കുന്നു.

ഗർഭിണിയെ വരൂപവാവട്ടെ എന്ന് ആചാരമനുസരിച്ച് ആശീർവദിച്ചു. ഗർഭാലസ്യം അവളുടെ മുഖത്തിനു കൂടുതൽ ഭംഗി ത്തിരിക്കുന്നു. മനസ്സിനെ ശാസിച്ചു: “ഇപ്പോൾ മുമ്പിൽ ജ്യേഷ്ഠപത്നിയാണ്. “രാജസൂയത്തെപ്പറ്റി എന്താണു നിശ്ചയിച്ചത്?'

എവിടെയോ കേട്ടു എന്നതല്ലാതെ ഒന്നുമറിയില്ല. നകുലനോ സഹ ദേവനോ ആരോ പറയുന്നതു കേട്ടു. അത്രമാത്രമേ എനിക്കറിയൂ.

ജരാസന്ധനെ തോല്പിച്ചാലേ രാജസൂയത്തിനർഹതയുള്ളു എന്ന് കൃഷ്ണൻ പറഞ്ഞു. രാജാവും അതിനോടു യോജിക്കുന്നു. വെറുതെ യുദ്ധങ്ങൾ കൂടാതെ കഴിയുമല്ലോ,
അവൾ എഴുന്നേററുപോയി. തിരിച്ചുവന്നത് ഇടവിട്ട് മൂന്നും മതവും കോർത്ത ഒരു മാലയുമായിട്ടാണ്. വിവാഹസമ്മാനം.

അതു വാങ്ങി. ഇഴകൾ വിരലുകൾ കൊണ്ടു വേർപെടുത്തി ഞാൻ പറയേ

ണ്ടായതെന്നറിയാതെ നിന്നു.

ജരാസന്ധനുമായി കുരുക്കൾക്കോ പാഞ്ചാലർക്കോ പകയില്ല. അയാളെ

ജയിക്കാതെ രാജസൂയം നടത്തുന്നതിലർ ത്ഥമില്ല എന്നു പറയുന്നതും ശരി തന്നെ. ഇതെല്ലാം ഞങ്ങൾ പുരുഷന്മാർ ആലോചിക്കേണ്ട രാജകാര്യങ്ങളാണ്.

ദ്രൗപദി എന്താണു പറഞ്ഞുകൊണ്ടുവരുന്നത്?

“കൃഷ്ണൻ പറഞ്ഞാൽ എന്തിനും ചാടിപ്പുറപ്പെടുന്ന കരാണല്ലോ ഖാണ്ഡവപ്രസ്ഥത്തിൽ യാദവരുടെ കുടിപ്പകയിൽ പങ്കെടുക്കേണ്ടെന്ന് അനു ജനെ ഉപദേശിക്കണം. സമയം വരുമ്പോൾ അപേക്ഷിക്കാൻ വേണ്ടിയിട്ടു കൂടിയാണ് ഞാൻ ആളയച്ചു വരുത്തിയത്. '

അർജ്ജുനൻ അപകടമൊന്നും ചെയ്യാതെ ഞാൻ ശ്രദ്ധിച്ചുകൊള്ളണം. ഞാനെഴുന്നേററു. ജരാസന്ധൻ ദ്വന്ദ്വയുദ്ധം തന്നാൽ, അതു സ്വീകരിക്കുന്നത് അവിടുന്നാ

ണെങ്കിൽ, ഒരുപക്ഷേ, കഥ വേറെയായിരിക്കും. യാദവരുടെ യുദ്ധത്തിന്റെ

അവശിഷ്ടം ഏകാതെ കഴിയുന്നതായിരിക്കും ഉചിതം. എനിക്കുതോന്നുന്നതാണ്. ശരിയോ തെറോ ആവാം.

മറെറന്തു പറയാൻ? ഞാനെഴുന്നേറ്റു. പുറത്തേക്കു പോകാൻ തുടങ്ങു മ്പോൾ ദ്രൗപദി പറഞ്ഞു: "കാർത്തികത്തിലെ പൗർണ്ണമിക്കാണ് എന്റെ അടുത്ത ഗൃഹമാറ്റം.

വളരെ പതുക്കെ.

ഞാൻ ധൃതിയിൽ പുറത്തേക്കു കടന്നു.

എന്തിനാണ് ദ്രൗപദി എന്നെ വിളിപ്പിച്ചത്? വിവാഹസമ്മാനം നൽകാനോ? ജരാസന്ധനുമായി ഒരു യുദ്ധമുണ്ടാവാതെ കഴിക്കാനോ? ഇനി നാലുമാസം

കഴിഞ്ഞാലെത്തുന്ന എന്റെ ഊഴത്തെ ഓർമ്മിപ്പിക്കാനോ? രാത്രിയിൽ ബലന്ധരയുടെ സമീപം തണുത്ത് വികാരരഹിതനെപ്പോലെ തേൻ കിടന്നു. ഇരുട്ടിൽ കണ്ണുതുറന്നുകിടന്നാലോചിച്ചപ്പോൾ ചിത്രം വി യുന്നു. ജരാസന്ധനുമായി യുദ്ധം നടക്കുകതന്നെയാണാവശ്യം. രാജസൂയ ത്തിന്റെ ബലപരീക്ഷണത്തിൽനിന്ന് യുധിഷ്ഠിരൻ രക്ഷപ്പെടുന്നു. ദ്രൗപദി മഹാരാജ്ഞിയാവുന്നു. അതിശക്തനായ ജരാസന്ധനെ നേരിടുന്നത് ഞാൻ തന്നെയാവണം. അർജ്ജുനനാവരുത്. ബലന്ധരാപരിണയം താൻ പൊറുത്തി രിക്കുന്നു. ജരാസന്ധവധത്തിന് ഉപഹാരമായി കാർത്തികത്തിലെ പൗർണ്ണ മിയും തുടർന്നുള്ള രാവുകളും എന്നെ കാത്തിരിക്കുന്നു......എല്ലാം വ്യക്തംചോരപുരണ്ട കൈകൾ കൊണ്ട് ഉടയാട വലിച്ചൂരി ചീന്തിയെറിഞ്ഞു. കാട്ടാളന്റെ കരുത്തോടെ അവളെ അനുഭവിക്കുന്ന ഒരു ദൃശ്യം ഞാൻ മന സ്സിൽ അമർഷത്തോടെ സങ്കല്പിച്ചു. ഒരുപക്ഷേ, അതുതന്നെ സ്വപ്നം കണ്ടാണ് ദ്രൗപദി ഇപ്പോൾ ഉറങ്ങുന്ന
തെങ്കിലോ?ഞാനതപ്പെടില്ല

പുതിയ ഒരാഭരണം കൂടി അഭിമാനത്തോടെ അണിഞ്ഞ് ശാന്തമായി ഉറങ്ങുന്ന ബലന്ധരയെ ഞാൻ സഹതാപത്തോടെ നോക്കി.


M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക