shabd-logo

ഫലശ്രുതി -ഒന്ന്

4 October 2023

0 കണ്ടു 0
മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേപോലെയാണ് പാഞ്ചാലി പരിണയ ത്തിന്റെ പശ്ചാത്തല കഥയും.

ബഹുഭർതൃത്വം അന്നത്തെ ഗോത്രവർഗ്ഗങ്ങളിലും അല്പം മോശമായി അന്നെയാണ് കണക്കാക്കപ്പെട്ടിരുന്നത്. ദ്രുപദൻ എതിരായിരുന്നു. അഞ്ചു ഭർത്താക്കന്മാർ ഉള്ളതിന്റെ പേരിൽ ദ്രൗപദിയുടെ പാതിവ്രത്യത്തെപ്പറ്റി യുള്ള പരിഹാസവചനങ്ങൾ പിന്നീട് ദ്യുതസഭയിലും കേട്ടതാണല്ലോ. അതു നാട്ടുനടപ്പിൽ നിരക്കാത്ത ഒരു വിവാഹമായിരുന്നു. മക്കൾ ഒരു സുന്ദരി കാരണം തമ്മിൽത്തല്ലി പിരിയാതിരിക്കാൻ അമ്മ കണ്ട ഉപായം തന്നെയായി രിക്കണം ആ വിവാഹം. മൂത്തവൻ എന്ന നിലയ്ക്ക് യുധിഷ്ഠിരന്റെ അവകാ ശവാദത്തെപ്പറ്റിയും അമ്മയ്ക്ക് അറിയാം. പറയുന്നവർ എന്തു വേണ മെങ്കിലും പറയട്ടെ, മക്കൾ ഒരുമിച്ച് നില്ക്കലാണ് പ്രധാനം എന്ന ദൃഢ നിശ്ചയം കുന്തിയുടെ മനസ്സിൽ ഉണ്ടായിരിക്കണം. അരക്കില്ലത്തിൽ പകരം കിടക്കാൻ പറ്റിയ അസ്ഥികൂടങ്ങളായി ഭിക്ഷയ്ക്ക് വന്ന കാട്ടാളത്തിയേയും മക്കളേയും കണ്ട് കുന്തിയുടെ മനക്കരുത്ത് ചെറുതല്ല. പക്ഷേ, ആ വിവാഹ ത്തിന്റെ കാരണം ഈശ്വരനിശ്ചയമാക്കുന്ന ഒരു കഥ കാണാം. പാഞ്ചാലി പൂർവ്വജന്മത്തിൽ മുനികന്യകയായിരുന്നു. തപസ്സുചെയ്തു മഹേശ്വരനെ പ്രത്യക്ഷമാക്കിയപ്പോൾ "ഗുണവാനായ ഭർത്താവിനെ തരു' എന്ന് അഞ്ചുവട്ടം അറിയാതെ പറഞ്ഞുപോയി! അതിന്റെ ഫലമായി അഞ്ചു ഭർത്താക്കന്മാരു ണ്ടാവണമെന്നതാണ് യോഗം. ഈ ന്യായം പറയിപ്പിക്കുന്നത് സാക്ഷാൽ കൃഷ്ണദ്വൈപായനനെക്കൊണ്ടാണ്. ആ മഹാപ്രതിഭയുടെ വായിൽ നിന്ന് അത്തരമൊരു വിഡ്ഢിക്കഥ വരുമെന്നു സങ്കല്പിക്കാൻ കഴിയുമോ? ആവശ്യ മില്ലാത്ത ദിവ്യപരിവേഷങ്ങൾ വച്ചുകളാൻ പാകത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തി അതിമനോഹരമായ ഈ കാവ്യത്തിന്റെ ശക്തിയും സൗന്ദര്യവും അലങ്കോലപ്പെടു ത്തിയവരെ മാരാർ അടക്കമുള്ള മഹാപണ്ഡിതന്മാർ കുറ പ്പെടുത്തുന്നതിൽ അത്ഭുതമില്ല.

പ്രക്ഷിപ്തങ്ങളെപ്പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇപ്പോഴും തുടരുകയാണ്. ശരശയ്യയിൽ കിടക്കുന്ന നീണ്ട കാലയളവിൽ ഭീഷ്മാചാര്യൻ പറഞ്ഞതായി ഉൾക്കൊള്ളിച്ച് പലതും പിന്നീട് കൂട്ടിച്ചേർത്തതാണെന്നു കരു തപ്പെടുന്നു. ഗീതയും പിന്നീട് ചേർത്തതാണെന്നു വാദിക്കുന്നവരുണ്ട്. ഇപ്പോഴത്തെ ഗീത 800 എ. ഡി. യിൽ രൂപപ്പെട്ടതാണെന്നും അതിന് അറു നൂറു വർഷം മുമ്പ് ഉണ്ടായ യഥാർത്ഥ ഗീത - വ്യാസന്റെ ഗീത - വേറെ യാണെന്നും അതു കണ്ടെത്താൻ വേണ്ടിയാണ് തന്റെ ശേഷിച്ച ജീവിതകാലം മുഴുവൻ നീക്കിവയ്ക്കുന്നതെന്നും ഡോക്ടർ ഫിന്ദുസിൻ എന്ന വേദ പണ്ഡിതൻ ഈയിടെ എഴുതിയതു കണ്ടു.

.അതെന്തോ ആകട്ടെ. അതിമഹത്തായ ഒരു കുടുംബകഥയും യുദ്ധ ഗാഥയും ഗോത്രസംസ്കാരചരിത്രവുമാണ് മഹാഭാരതം. വാമൊഴിയിൽ പിറന്നു തലമുറകളിലൂടെ പകർന്നപ്പോൾ വന്നു ചേർന്ന മാറ്റങ്ങൾ ഊഹി ക്കാവുന്നതേയുള്ളു. നാടോടി സാഹിത്യത്തിൽ എവിടെയും കാണുന്നതു പോലെ എല്ലാ യുദ്ധവർണ്ണനകളും മിക്കവാറും ഒരുപോലെ തോന്നും. എല്ലാ സുന്ദരന്മാരും സുന്ദരിമാരും ഒരേപോലെ വർണ്ണിക്കപ്പെടും. “കുറെ' എന്നു പറ യുന്ന സ്ഥാനത്ത് എണ്ണം നൂറാവും. നൂറു മക്കൾ കുറേ ഏറെ ആയിര ങ്ങളാവും. ആയിരം അമ്പയച്ചപ്പോൾ പതിനായിരം തിരിച്ചയയ്ക്കുന്നു. വലിയ സൈന്യം അക്ഷൗഹിണിയാവും. കണക്കുപ്രകാരം ഒരു അക്ഷൗഹിണിയിൽ 21, 870 ആനകൾ, അത്രതന്നെ തേരുകൾ അതിന്റെ മൂന്നിരട്ടി കുതിരകൾ, അഞ്ചിരട്ടി കാലാൾ ഇവ വേണം. ഇങ്ങനെ പതിനെട്ട് അക്ഷൗഹിണികൾ യുദ്ധം ചെയ്തു എന്നു പറയുമ്പോൾ അന്നോളം കാണാത്ത ഒരു മഹായുദ്ധ ത്തെപ്പറ്റിയുള്ള കാവ്യസങ്കല്പം എന്ന നാം ധരിക്കേണ്ടതുള്ളു.

വടക്കു പടിഞ്ഞാറായി ഗാന്ധാരം, സിന്ധുതടത്തിൽ കേകയം, മാദ്രം, വാഗ്ലീം, സിന്ധു ഗംഗാതടത്തിൽപ്പെട്ട പ്രദേശത്ത് ഇന്ദ്രപ്രസ്ഥം, ഹൻസി നപുരം, അഹിച്ഛത്രം, മഥുര, കാമ്പില്യം, ചേദി; വടക്കുകിഴക്കായി മാഗധം; അപ്പുറത്ത് അംഗം; മുകളിൽ കാമരൂപം. ഇതൊക്കെയായിരുന്നു മഹാഭാരത കാലത്തെ ഉത്തരേന്ത്യയിലെ പ്രമുഖരാജ്യങ്ങൾ. ഇവയെല്ലാം ചെറിയ രാജ്യ ങ്ങളായിരുന്നു. കാലികളായിരുന്നു പ്രധാനസമ്പത്ത്. അവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങൾ പതിവായിരുന്നു. എല്ലാ നാടുകളുടെയും പുരാതന ചരിത്രങ്ങളിൽ ഗോഗ്രഹണയുദ്ധങ്ങൾ (cattle wars) നടന്നതായി കാണാം. വൈദികകാലത്തെ ഗോത്രങ്ങളിൽ കുരുക്കൾ, ഗാന്ധാരികൾ, ചേദികൾ, നിഷാദർ, മാഗധർ, മാദർ, വംഗർ, വിദർഭർ, പാഞ്ചാലർ, സാല്വർ എന്നിവരെപ്പറ്റി സവിസ്തരം പറയു ന്നുണ്ട്. വലിയ ഗോത്രങ്ങളായിരുന്നു ഭാരതയുദ്ധത്തിൽ പറയുന്ന രാജ്യങ്ങൾ.

രഥങ്ങൾ സഹനങ്ങളായിരുന്നു. കുതിരകളുണ്ടായിരുന്നുവെങ്കിലും കുതിരസ്സവാരി പതിവായിരുന്നില്ല. രഥങ്ങളിൽ പൂട്ടാനാണു കുതിരകളെ ഉപ യോഗിച്ചിരുന്നത്. മുഖ്യമായ കൃഷി നെല്ലും യവവും. കൈത്തൊഴിലുകളുമു ണ്ടായിരുന്നു. ഹിമാലയ പാർശ്വങ്ങളിൽ വലിയ ഫലത്തോട്ടങ്ങളും ഔഷധ ത്തോട്ടങ്ങളും ഉണ്ടായിരുന്നു. (ഇന്നും വൻകിട ഔഷധസ്ഥാപനങ്ങളുടെ തോട്ടങ്ങൾ കുമയുൺ ഗാൻ ഭാഗങ്ങളിലുണ്ട്. അപൂർവ്വസൗന്ദര്യമുള്ള പുഷ്പങ്ങളുടെ താഴ്വര  ഇന്നും ഹിമഗിരിവിഹാരികളെ ആകർഷിക്കുന്നുണ്ട്.)

എഴുത്തും വായനയും ഇല്ലാത്തതുകൊണ്ട് ദൂതന്മാർ അതേപടി കേട്ട സന്ദേശങ്ങൾ ആവർത്തിക്കുകയായിരുന്നു പതിവ്. അവർ അഗ്നിയേയും വരുണനേയും ഇന്ദ്രനേയും രുദ്രനേയും ആരാധിച്ചു.

വിഷ്ണു പിന്നീടാണ് ദൈവമാകുനത്.
ഇതാണ് പശ്ചാത്തലം.
അതെന്തോ ആകട്ടെ. അതിമഹത്തായ ഒരു കുടുംബകഥയും യുദ്ധ ഗാഥയും ഗോത്രസംസ്കാരചരിത്രവുമാണ് മഹാഭാരതം. വാമൊഴിയിൽ പിറന്നു തലമുറകളിലൂടെ പകർന്നപ്പോൾ വന്നു ചേർന്ന മാറ്റങ്ങൾ ഊഹി ക്കാവുന്നതേയുള്ളു. നാടോടി സാഹിത്യത്തിൽ എവിടെയും കാണുന്നതു പോലെ എല്ലാ യുദ്ധവർണ്ണനകളും മിക്കവാറും ഒരുപോലെ തോന്നും. എല്ലാ സുന്ദരന്മാരും സുന്ദരിമാരും ഒരേപോലെ വർണ്ണിക്കപ്പെടും. “കുറെ' എന്നു പറ യുന്ന സ്ഥാനത്ത് എണ്ണം നൂറാവും. നൂറു മക്കൾ കുറേ ഏറെ ആയിര ങ്ങളാവും. ആയിരം അമ്പയച്ചപ്പോൾ പതിനായിരം തിരിച്ചയയ്ക്കുന്നു. വലിയ സൈന്യം അക്ഷൗഹിണിയാവും. കണക്കുപ്രകാരം ഒരു അക്ഷൗഹിണിയിൽ 21, 870 ആനകൾ, അത്രതന്നെ തേരുകൾ അതിന്റെ മൂന്നിരട്ടി കുതിരകൾ, അഞ്ചിരട്ടി കാലാൾ ഇവ വേണം. ഇങ്ങനെ പതിനെട്ട് അക്ഷൗഹിണികൾ യുദ്ധം ചെയ്തു എന്നു പറയുമ്പോൾ അന്നോളം കാണാത്ത ഒരു മഹായുദ്ധ ത്തെപ്പറ്റിയുള്ള കാവ്യസങ്കല്പം എന്ന നാം ധരിക്കേണ്ടതുള്ളു.

വടക്കു പടിഞ്ഞാറായി ഗാന്ധാരം, സിന്ധുതടത്തിൽ കേകയം, മാദ്രം, വാഗ്ലീം, സിന്ധു ഗംഗാതടത്തിൽപ്പെട്ട പ്രദേശത്ത് ഇന്ദ്രപ്രസ്ഥം, ഹൻസി നപുരം, അഹിച്ഛത്രം, മഥുര, കാമ്പില്യം, ചേദി; വടക്കുകിഴക്കായി മാഗധം; അപ്പുറത്ത് അംഗം; മുകളിൽ കാമരൂപം. ഇതൊക്കെയായിരുന്നു മഹാഭാരത കാലത്തെ ഉത്തരേന്ത്യയിലെ പ്രമുഖരാജ്യങ്ങൾ. ഇവയെല്ലാം ചെറിയ രാജ്യ ങ്ങളായിരുന്നു. കാലികളായിരുന്നു പ്രധാനസമ്പത്ത്. അവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങൾ പതിവായിരുന്നു. എല്ലാ നാടുകളുടെയും പുരാതന ചരിത്രങ്ങളിൽ ഗോഗ്രഹണയുദ്ധങ്ങൾ (cattle wars) നടന്നതായി കാണാം. വൈദികകാലത്തെ ഗോത്രങ്ങളിൽ കുരുക്കൾ, ഗാന്ധാരികൾ, ചേദികൾ, നിഷാദർ, മാഗധർ, മാദർ, വംഗർ, വിദർഭർ, പാഞ്ചാലർ, സാല്വർ എന്നിവരെപ്പറ്റി സവിസ്തരം പറയു ന്നുണ്ട്. വലിയ ഗോത്രങ്ങളായിരുന്നു ഭാരതയുദ്ധത്തിൽ പറയുന്ന രാജ്യങ്ങൾ.

രഥങ്ങൾ സഹനങ്ങളായിരുന്നു. കുതിരകളുണ്ടായിരുന്നുവെങ്കിലും കുതിരസ്സവാരി പതിവായിരുന്നില്ല. രഥങ്ങളിൽ പൂട്ടാനാണു കുതിരകളെ ഉപ യോഗിച്ചിരുന്നത്. മുഖ്യമായ കൃഷി നെല്ലും യവവും. കൈത്തൊഴിലുകളുമു ണ്ടായിരുന്നു. ഹിമാലയ പാർശ്വങ്ങളിൽ വലിയ ഫലത്തോട്ടങ്ങളും ഔഷധ ത്തോട്ടങ്ങളും ഉണ്ടായിരുന്നു. (ഇന്നും വൻകിട ഔഷധസ്ഥാപനങ്ങളുടെ തോട്ടങ്ങൾ കുമയുൺ ഗാൻ ഭാഗങ്ങളിലുണ്ട്. അപൂർവ്വസൗന്ദര്യമുള്ള പുഷ്പങ്ങളുടെ താഴ്വര (Valley of Flowers) ഇന്നും ഹിമഗിരിവിഹാരികളെ ആകർഷിക്കുന്നുണ്ട്.)

എഴുത്തും വായനയും ഇല്ലാത്തതുകൊണ്ട് ദൂതന്മാർ അതേപടി കേട്ട സന്ദേശങ്ങൾ ആവർത്തിക്കുകയായിരുന്നു പതിവ്. അവർ അഗ്നിയേയും വരുണനേയും ഇന്ദ്രനേയും രുദ്രനേയും ആരാധിച്ചു. ഇതാണ് പശ്ചാത്തലം.


ഭാരതയുദ്ധത്തിൽ കേന്ദ്രസ്ഥാനം വഹിച്ചതു ഭീമനായിരുന്നു. നേതൃത്വ ത്തിന് വേറെ ആളുണ്ടെങ്കിലും ശത്രുവിന്റെ ആക്രമണത്തിന്റെ മുഴുവൻ കരുത്തും എന്ന സ്ഥാനത്തു വർത്തിക്കുന്ന യോദ്ധാവിന്റെ മിടുക്കി ലാണ് വിജയാപജയങ്ങൾ. അതിന് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടതു ഭീമനാണ്. മറുപക്ഷത്തു ഭീമനുണ്ട് എന്ന ഒറ്റക്കാരണത്താൽ ഉറക്കം നഷ്ട പ്പെട്ടിട്ടുണ്ട് ധൃതരാഷ്ട്രർക്ക്. യുദ്ധം ജയിച്ചെങ്കിലും ഒന്നും നേടാത്ത നായകൻ. അതുകൊണ്ടുതന്നെ ഭീമന്റെ കാഴ്ചപ്പാട് ഞാൻ സ്വീകരിച്ചിരിക്കുന്നു. ഭീമന്റെ ജീവിതത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന കഥാപാത്രങ്ങൾ കുന്തിയും ദ്രൗപദിയുമാണ്. വളരെ പരോക്ഷമായി വിദുരർക്കും അതിൽ പങ്കു ണ്ടായിരുന്നു. പരലോകത്തിലെ പുണ്യങ്ങളെപ്പറ്റി വലിയ പ്രതീക്ഷകളൊന്നു മില്ലാത്ത മനുഷ്യനായിരുന്നു ഭീമൻ. അതിന്റെ പേരിലാണ് ഭീമൻ ദ്യുതസഭ യിൽ ആണയിടുന്നത്. യുദ്ധത്തിൽ ഏറ്റവും വർദ്ധിച്ച് വീരസാഹസികത പ്രദർശിപ്പിച്ചത് അർജുനനോ കർണ്ണനോ അല്ല. ഭീമൻ തന്നെ. നേർക്കു നേരെയുള്ള യുദ്ധത്തിൽ കൗരവരെ മുഴുവൻ കൊന്നതു ഭീമനാണ്. ശത്രുവെ കൊന്നവനാണ് നേതാവ്. അയാൾക്ക് അവകാശപ്പെട്ടതാണ് അന്നത്തെ നിയമ മനുസരിച്ചു രാജ്യം

ശക്തി ശാപവും ഭാരവുമായ ഭീമനെ പിന്തുടർന്നു മഹാഭാരതത്തിന്റെ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇന്തോടിയും പെരുവയറും വലിയ ഗദയും മാത്രം ചേർന്നതല്ല ഈ കഥാപാത്രമെന്നു വ്യക്തമാവും. കാമമോഹ വൈരാഗ്യങ്ങൾ മറച്ചു പിടിക്കേണ്ട ബാദ്ധ്യതയില്ലാത്ത പ്രാകൃതനായ യോദ്ധാവ്. തത്ത്വചിന്തകളുടെയും ആര്യനിയമങ്ങളുടെയും കെട്ടുപാടുകളി ല്ലാത്ത വെറും മനുഷ്യൻ. ആ കിരാതന്റെ നിഷ്കളങ്കത ദ്രൗപദിയുമായുള്ള ബന്ധത്തിൽ പലേടത്തും പ്രകടമാണ്. കഥകളിലൂടെ നമ്മുടെ നാട്ടിൽ പ്രചരി പ്പിച്ച സൗഗന്ധികഹരണം ഓർമ്മിക്കുക; പൂവിൽ കമ്പം തോന്നിയ ദ്രൗപദി യുടെ വാക്കുകൾ കേട്ടു ഭീമൻ പുറപ്പെടുന്നു. അനേകം സാഹസങ്ങൾക്കു ശേഷം കുബേരന്റെ പൊയ്കയിലെ പൂവറുക്കുന്നു. കഥകളിൽ കാണാറുള്ള പോലെ, മഹാഭാരതത്തിൽ പാഞ്ചാലിയെ പൂചൂടിക്കലും പ്രണയപാരവശ്യവു മില്ല. നിറഞ്ഞു വന്ന സഹോദരന്മാരോടൊപ്പം ദ്രൗപദിയും പാനയുടെ തീര ത്തുമ്പോൾ, സുന്ദരി പുഷ്പങ്ങളുടെ കഥ മറന്നപോലെ തോന്നും. സാഹസം കാട്ടിയതിന്റെ പേരിൽ ഭീമനു ശകാരം കിട്ടുന്നുമുണ്ട്, ജ്യേഷ്ഠനിൽ നിന്ന്.


ഇനിയെവം ചെയ്തിട്ടല്ലേനിഷ്ടം നി നിനക്കുകിൽ കൗദ്ധേയനോടുപദേശിച്ചു പത്മങ്ങളെരുമേ 

എന്ന ഭാരതത്തിലുള്ളു. അതു കഴിഞ്ഞശേഷമാണല്ലോ ദ്രൗപദിയ്ക്ക് മറെറാരു ഭ്രാന്തൻ സ്വപ്നം. ശൈലാഞ്ചലം കാണാനുള്ള ആഗ്രഹം. ഭീമൻ മലമുകളിലെത്തി, രാക്ഷസ ന്മാരെ ഓടിച്ചു. ചിലരെ തല്ലിക്കൊന്നു. പക്ഷേ, ദ്രൗപദി നേരത്തെ ആഗ്രഹം

പറഞ്ഞപോലെ ശൈലാഞ്ചലത്തിൽ നിന്ന് ലോകം കണ്ടു രസിച്ചോ? വ്യാസൻ പറയുന്നില്ല. “നിന്റെ ബാഹുരക്ഷയിൽ ശൈലാഞ്ചലം മേ കണ്ടിടേണമേ' എന്നു പറഞ്ഞ ദ്രൗപദിയുടെ മനസ്സു മാറിയതെന്തേ?

ഈ നോവൽ “കലാകൗമുദി'യിൽ പ്രസിദ്ധീകരിച്ചു വരുമ്പോൾ കൃഷ്ണന്റെ പങ്കിനെപ്പറ്റി സംശയിച്ചുകൊണ്ട് പലരും നേരിട്ട് എനിക്കു തുകയു ണ്ടായി. പ്രത്യേകിച്ച് സ്ത്രീകളായ വായനക്കാർ, അമ്പാടിക്കണ്ണനും രാധാകാമുകനുമൊക്കെയായ കൃഷ്ണൻ, ഓടക്കുഴലും പീലിത്തിരുമുടിയു മറ്റു നിത്യകാമുകൻ, മറ്റാരു കവിയുടെ മനോഹരസങ്കല്പത്തിലുള്ള താണ്. എല്ലാ അമ്മമാരും സ്വന്തം കുഞ്ഞിൽ കാണാൻ ശ്രമിക്കുന്ന കണ്ണനെ, എല്ലാ പെൺകൊടിമാരും കാമുകനിൽ കാണാൻ കൊതിക്കുന്ന രാധാമാധ വനെ, ഭാരത ത്തിൽ കണ്ടെന്നുവരില്ല. ദ്രൗപദിയുടെ വസ്ത്രാപഹരണ സമയത്തു സാരികൾ നിരന്തരമായി അയച്ചുകൊടുത്ത കഥയും ഭാരതത്തി ലുള്ളതല്ല.

ഭാരതത്തിലെ കൃഷ്ണൻ അത്രയൊന്നും ശക്തമല്ലാത്ത ഒരു ചെറിയ രാജ്യ ത്തിലെ യുവരാജാവായിരുന്നു. പല യുദ്ധങ്ങളിലും യാദവർ തോറ്റു. ജരാ സന്ധനെ ഭയന്ന് മഥുര വിട്ടു ദ്വാരകയിലേക്കു മാറേണ്ടിവന്നു യാദവർക്ക്. മികച്ച തേരാളി, ചക്രയുദ്ധത്തിൽ അതുല്യൻ, മറുനാടുകളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ അതിവിദഗ്ദൻ (ചേരിചേരാനയം അവിടെനിന്നു തുടങ്ങുന്നു), നിപുണനായ യുദ്ധമർമ്മൻ ഇതൊക്കെയാണ് ഭാരതത്തിലെ കൃഷ്ണൻ. വിദേശങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് യാദവരുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കൃഷ്ണൻ ശ്രമിച്ചതാണ്. അച്ഛൻ പെങ്ങളുടെ ബന്ധം മാത്രമല്ല, ജരാസന്ധനുമായി ഏറ്റുമുട്ടാൻ പറ്റിയ ഒരു കരുത്തൻ കൂട്ടത്തിലുള്ളതും പാണ്ഡവരോടു കൂടുതലടുക്കാൻ കൃഷ്ണനെ പ്രേരിപ്പി ച്ചിരിക്കണം. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഒരുപോലെ പ്രിയപ്പെട്ട ആളാ യിരുന്നു കൃഷ്ണൻ. അദ്ദേഹത്തിന്റെ നയതന്ത്രബന്ധങ്ങളുടെ ഏറ്റവും നല്ല തെളിവാണല്ലോ അർജ്ജുനൻ സദാപരിണയം.

ഭാരതത്തിലെ കൃഷ്ണൻ പലർക്കും വിവാദപുരുഷനാണ്. കൊള്ളരുതാ ത്തവൻ', 'ധൂർത്തൻ', പാരമ്പര്യമില്ലാത്തവൻ' എന്നൊക്കെ നിശിതമായി വിമർശിച്ചവരുണ്ട്. പാഫസർ മേയർ അതിൽപ്പെടുന്നു. ഇവിടെ ഭീമൻ കാഴ്ചപ്പാടിൽ, ഭീമനുമായി ബന്ധപ്പെടുന്ന കൃഷ്ണനെ മാത്രമേ ഞാൻ അവ തരിപ്പിക്കുന്നു. അധികം അടുപ്പം സ്ഥാപിക്കാൻ ഭീമൻ ഒരിക്കലും ശ്രമി ച്ചിട്ടില്ല. ഇഷ്ടമാണ്, എങ്കിലും അനുജന്റെ ഏറ്റവും അടുത്ത കൂട്ടുകാര നായതുകൊണ്ടാവും, അല്പം അകന്നു, നില്ക്കുകയാണ് ഭീമന്റെ പതിവ്. അർഹിക്കുന്ന ബഹുമാനം കൃഷ്ണൻ എപ്പോഴും ഭീമനു നൽകുന്നുമുണ്ട്.

മഹാഭാരതത്തിലെ ചില മാനുഷികപ്രതിസന്ധികളാണ് എന്റെ പ്രമേയം. ആ വഴിക്കു ചിന്തിക്കാൻ അർത്ഥഗർഭമായ നിശ്ശബ്ദതകൾ കഥ പറയുന്നതി നിടയ്ക്ക് കരുതിവെച്ച കൃഷ്ണ പായനന് പ്രണാമങ്ങൾ
ശിഥിലമായ കുടുംബബന്ധങ്ങളും അവയ്ക്കിടയിൽപ്പെട്ട മനുഷ്യരും, എൻറ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, മുനി എനിക്കു വിഷയമായിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളു.

1977 നവംബറിൽ മരണം വളരെ സമീപമെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തിൽ അവശേഷിച്ച കാലംകൊണ്ട് ഇതെങ്കിലും തീർക്കണമെന്ന വെമ്പലോടെ മനസ്സിൽ എഴുതാനും വായിച്ചു വിഭവങ്ങൾ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാൻ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്ക് നന്ദി.

ഇതിനു വേണ്ട തയ്യാറെടുപ്പിന്റെ ഭാഗമായി ചെയ്ത വായനയും പഠനവും വലിയൊരു നേട്ടമായി ഞാൻ കരുതുന്നു. അതു സാദ്ധ്യമാക്കിയ, പുസ്തക ങ്ങൾ, ടിപ്പിടിച്ചുതരാൻ എന്നെ സഹായിച്ച നാപൂർ, കോഴിക്കോട്, ബോംബെ സർവ്വകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സുഹ ത്തുക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. തോഴരെ, നിങ്ങൾക്കു നന്ദി.

ഈ വായനയേക്കാളേറെ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, പുരാണോ

തിഹാസകഥകൾ കേട്ടു വളർന്ന്, ഇവിടെ ജീവിച്ചു എന്നതാണ് ഈ പുസ്തക

"മെഴുതാൻ എനിക്കു പ്രേരണക്കുന്നു.

നൽകിയ ആന്തര ശക്തി എന്ന് ഞാൻ വിശ്വസി

കൃഷ്ണ പായനനെ നമുക്കു വീണ്ടും വാഴ്ത്താം.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക